ദേവസ്യ മാത്യു
ചപ്പാരപ്പടവ്: ആദ്യകാല കുടിയേറ്റ കർഷകനും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന ദേവസ്യ മാത്യു മണലേൽ (തങ്കച്ചൻ- 84) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ബലേശുഗിരി ഇൻഫന്റ് ജീസസ് പള്ളിയിൽ. തടിക്കടവ് സഹകരണ ബാങ്ക്, തടിക്കടവ് ഗവ. സ്കൂൾ, തടിക്കടവ് സെന്റ് ജോർജ് പള്ളി എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. തടിക്കടവ് സഹകരണ ബാങ്ക് ഡയറക്ടർ,തടിക്കടവ് സെന്റ് ജോർജ് പള്ളി ട്രസ്റ്റി, സൺഡേസ്കൂൾ അധ്യാപകൻ, ചാണോക്കുണ്ട് നെല്ലിപ്പാറ റോഡ് നിർമാണ കമ്മിറ്റി സെക്രട്ടറി, തടിക്കടവ് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി,മടക്കാട് റബർ ഉത്പാദക സംഘം പ്രസിഡന്റ്, പടപ്പേങ്ങാട് വികസന സമിതി പ്രസിഡന്റ്, തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് ഡയറക്ടർ, ജനതാദൾ സംസ്ഥാന നിർവാഹക സമിതി അംഗം, ബാലേശുഗിരി ഉണ്ണിമിശിഹാ പള്ളി ട്രസ്റ്റി, സെന്റ് വിൻസന്റ് ഡീ പോൾ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ലീലാമ്മ ഓലിമ്മാട്ടേൽ കുടുംബാംഗം. മക്കൾ: ബോബി (ഖത്തർ), ബിജോയ് (ഓസ്ട്രേലിയ), ബീബ. മരുമക്കൾ: സോജൻ (അധ്യാപകൻ, രാജസ്ഥാൻ ),ജിൻസി (ഓസ്ട്രേലിയ), രശ്മി (ഖത്തർ). സഹോദരങ്ങൾ: മേരിക്കുട്ടി, ജോർജുകുട്ടി, ജോസ്( മൂവരും യുഎസ്എ), ഗ്രേസി (കരുണാപുരം), സണ്ണി (തടിക്കടവ്), പരേതരായ അപ്പച്ചൻ (തടിക്കടവ്), പെണ്ണമ്മ (പടപ്പേങ്ങാട്).