Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Business

വീഴ്ചയുടെ എ​ട്ട് ആ​ഴ്ച; ന​ഷ്‌ടം 2149 പോ​യി​ന്‍റു​ക​ൾ

മും​​ബൈ: വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ ഓ​​ഹ​​രി​​ക​​ൾ വി​​റ്റ​​ഴി​​ക്കു​​ന്ന​​തും ഉ​​യ​​ർ​​ന്ന ആ​​ഗോ​​ള ബോ​​ണ്ട് വ​​രു​​മാ​​ന​​വും ഭൗ​​മ​​രാ​​ഷ്ട്രീ​​യ ആ​​ശ​​ങ്ക​​ക​​ളും നി​​ക്ഷേ​​പ​​ക​​രു​​ടെ മ​​നോ​​ഭാ​​വ​​ത്തെ ബാ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സൂ​​ചി​​ക തു​​ട​​ർ​​ച്ച​​യാ​​യ എ​​ട്ടാം ആ​​ഴ്ച​​യും ഇ​​ടി​​വ് നേ​​രി​​ട്ടു.

ഇ​​ന്ത്യ​​യു​​ടെ ബെ​​ഞ്ച്മാ​​ർ​​ക്ക് ഓ​​ഹ​​രി​​സൂ​​ചി​​ക​​യാ​​യ നി​​ഫ്റ്റി 50 ക​​ഴി​​ഞ്ഞ 25 വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മേ​​റി​​യ ഇടിവ് പരന്പരയാണിത്.

ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ൽ തൊ​​ട്ട 26,373 എ​​ന്ന എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ​​നി​​ന്ന് സൂ​​ചി​​ക ഇ​​തി​​ന​​കം 15 ശ​​മ​​താ​​നം ഇ​​ടി​​ഞ്ഞു. ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ​​നി​​ന്ന് 20 ശ​​ത​​മാ​​നം ഇ​​ടി​​വു​​ണ്ടാ​​യാ​​ൽ അ​​ത് ഒ​​രു ബെ​​യ​​ർ മാ​​ർ​​ക്ക​​റ്റ് ആ​​യി ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടും.

ഈ ​​ആ​​ഴ്ച സൂ​​ചി​​ക മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞു. ഇ​​തോ​​ടെ ക​​ഴി​​ഞ്ഞ ഒ​​ന്പ​​ത് ആ​​ഴ്ച​​ക​​ളാ​​യി സം​​ഭ​​വി​​ച്ച മൊ​​ത്തം ഇ​​ടി​​വ് ഏ​​ക​​ദേ​​ശം 8.7 ശ​​ത​​മാ​​ന​​വും 2149 പോ​​യി​​ന്‍റി​​ല​​ധി​​ക​​വു​​മാ​​യി.

2001ൽ ​​നി​​ഫ്റ്റി തു​​ട​​ർ​​ച്ച​​യാ​​യി ഒ​​ന്പ​​ത് ആ​​ഴ്ച ഇ​​ടി​​വ് നേ​​രി​​ട്ട​​തി​​നു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മേ​​റി​​യ പ്ര​​തി​​വാ​​ര ന​​ഷ്ട​​പ​​ര​​ന്പ​​ര​​യാ​​ണി​​ത്.
ച​​രി​​ത്ര​​പ​​ര​​മാ​​യി, 1993ൽ ​​തു​​ട​​ർ​​ച്ച​​യാ​​യി 10 ആ​​ഴ്ച​​യും 2001ൽ ​​ഒ​​ന്പ​​ത് ആ​​ഴ്ച​​യു​​മാ​​ണ് നി​​ഫ്റ്റി​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ന​​ഷ്ട​​കാ​​ല​​യ​​ള​​വു​​ക​​ൾ.

സൂ​​ചി​​ക​​ക​​ൾ ഇ​​ന്ന്

നി​​ഫ്റ്റി 50 ഇ​​ന്ന​​ലെ 22,543.70ൽ ​​വ്യാ​​പാ​​രം ആ​​രം​​ഭി​​ക്കു​​ക​​യും തു​​ട​​ക്ക​​ത്തി​​ൽ 22,550-22,600 റേ​​ഞ്ചി​​ൽ ഉ​​റ​​ച്ചു​​നി​​ൽ​​ക്കു​​ക​​യും ചെ​​യ്തു. വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​മാ​​യ 22,610.60 വ​​രെ സൂ​​ചി​​ക എ​​ത്തി. എ​​ന്നാ​​ൽ, ഉ​​ച്ച​​യ്ക്ക് ശേ​​ഷം വി​​ൽ​​പ​​ന സ​​മ്മ​​ർ​​ദം ശ​​ക്ത​​മാ​​യ​​തോ​​ടെ, ര​​ണ്ടോ​​ടെ സൂ​​ചി​​ക ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​വാ​​ര​​മാ​​യ 22,217.30ലേ​​ക്ക് വീ​​ണു.

എ​​ന്നാ​​ൽ, വ്യാ​​പാ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന മ​​ണി​​ക്കൂ​​റി​​ൽ ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വ് പ്ര​​ക​​ടി​​പ്പി​​ച്ച നി​​ഫ്റ്റി, കു​​റ​​ഞ്ഞ നി​​ല​​വാ​​ര​​ത്തി​​ൽ നി​​ന്ന് 200-ല​​ധി​​കം പോ​​യി​​ന്‍റു​​ക​​ൾ വീ​​ണ്ടെ​​ടു​​ത്തു.

ഈ ​​തി​​രി​​ച്ചു​​വ​​ര​​വ് ഉ​​ണ്ടാ​​യി​​രു​​ന്നി​​ട്ടും, വി​​പ​​ണി​​യി​​ലെ തു​​ട​​ർ​​ച്ച​​യാ​​യ അ​​സ്ഥി​​ര​​ത​​യും ദു​​ർ​​ബ​​ല​​മാ​​യ നി​​ക്ഷേ​​പ​​ക അ​​ന്ത​​രീ​​ക്ഷ​​വും കാ​​ര​​ണം സൂ​​ചി​​ക ന​​ഷ്ട​​ത്തി​​ൽ ത​​ന്നെ തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു. സെ​​ൻ​​സെ​​ക്സും വ്യാ​​പാ​​ര​​ത്തി​​നി​​ടെ ര​​ണ്ട് വ​​ർ​​ഷ​​ത്തെ​​യും നാ​​ല് മാ​​സ​​ത്തെ​​യും ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി​​യെ​​ങ്കി​​ലും പി​​ന്നീ​​ട് തി​​രി​​ച്ചു​​ക​​യ​​റി 71,900 മാ​​ർ​​ക്കി​​ന് മു​​ക​​ളി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

വ്യാ​​പാ​​രം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ നി​​ഫ്റ്റി 199 പോ​​യി​​ന്‍റ് (0.88 %) ഇ​​ടി​​ഞ്ഞ് 22,421.95ൽ ​​എ​​ത്തി. സെ​​ൻ​​സെ​​ക്സ് 570.58 പോ​​യി​​ന്‍റ് (0.79 %) ഇ​​ടി​​ഞ്ഞ് 71,909.71ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. തു​ട​ർ​ച്ച​യാ​യ എ​ട്ടാം ആ​ഴ്ച​യും വി​പ​ണി ന​ഷ്ട​ത്തി​ലാ​ണ്.

വി​​പ​​ണി​​യി​​ലെ അ​​സ്ഥി​​ര​​ത അ​​ള​​ക്കു​​ന്ന ഇ​​ന്ത്യ വി​​ക്സ് 7.04 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 14ന് ​​മു​​ക​​ളി​​ലെ​​ത്തി.

ഇ​​ടി​​വി​​നു കാ​​ര​​ണ​​ങ്ങ​​ൾ

വി​​ദേ​​ശനി​​ക്ഷേ​​പ​​ങ്ങ​​ൾ വ​​ൻ​​തോ​​തി​​ൽ പി​​ൻ​​വ​​ലി​​ക്ക​​പ്പെ​​ടു​​ന്ന​​ത്, ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലെ വ​​ർ​​ധ​​ന​​, ഉ​​യ​​ർ​​ന്ന ആ​​ഗോ​​ള ബോ​​ണ്ട് വ​​രു​​മാ​​നം എ​​ന്നി​​വ​​യ്ക്കി​​ടെ സെ​​പ്റ്റം​​ബ​​റി​​ൽ നി​​ഫ്റ്റി 6.1 ശ​​ത​​മാ​​നം ഇ​​ടി​​വോ​​ടെ​​യാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം​​മാ​​സ​​മാ​​ണ് സൂ​​ചി​​ക ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. 2026ൽ ​​ഇ​​തു​​വ​​രെ വി​​ദേ​​ശ​​നി​​ക്ഷേ​​പ​​ക​​ർ 2.6 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ​​നി​​ന്ന് പി​​ൻ​​വ​​ലി​​ച്ച​​ത്.

Business

ബി​സ്മി ക​ണ​ക്‌ടി​ല്‍ ഐ​ഫോ​ണ്‍ 17 സീ​രീ​സു​ക​ള്‍​ക്ക് ഓ​ഫ​റു​ക​ള്‍

കൊ​​​​ച്ചി: ബി​​​​സ്മി ക​​​​ണ​​​​ക്‌ടി​​​​ല്‍ ആ​​​​പ്പി​​​​ള്‍ ഐ​​​​ഫോ​​​​ണ്‍ 17 പ്രോ, 17 ​​​​പ്രോ മാ​​​​ക്‌​​​​സ് മോ​​​​ഡ​​​​ലു​​​​ക​​​​ള്‍​ക്ക് പു​​​​തി​​​​യ ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

പ​​​​ഴ​​​​യ ഫോ​​​​ണി​​​​ന്‍റെ എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് മൂ​​​​ല്യ​​​​വും ഇ​​​​ന്‍ ​സ്റ്റോ​​​​ര്‍ ഡി​​​​സ്‌​​​​കൗ​​​​ണ്ട്, എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് ബോ​​​​ണ​​​​സ്, ബാ​​​​ങ്ക് കാ​​​​ഷ്ബാ​​​​ക്ക് തു​​​​ട​​​​ങ്ങി​​​​യ ഓ​​​​ഫ​​​​റു​​​​ക​​​​ള്‍​ക്കൊ​​​​പ്പം 56,990 രൂ​​​​പ മു​​​​ത​​​​ല്‍ ഐ​​​​ഫോ​​​​ണ്‍ 17 പ്രോ ​​​​സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ന്‍ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്.

1,34,900 രൂ​​​​പ എം​​​​ആ​​​​ര്‍​പി ഉ​​​​ള്ള ഐ​​​​ഫോ​​​​ണ്‍ 17 പ്രോ (256 ​​​​ജി​​​​ബി) മോ​​​​ഡ​​​​ലി​​​​ന് 9,910 രൂ​​​​പ​​​​യു​​​​ടെ ഇ​​​​ന്‍ സ്റ്റോ​​​​ര്‍ ഡി​​​​സ്‌​​​​കൗ​​​​ണ്ട് ല​​​​ഭി​​​​ക്കും. പ​​​​ഴ​​​​യ സ്മാ​​​​ര്‍​ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ള്‍ മാ​​​​റ്റി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് ഫോ​​​​ണി​​​​ന്‍റെ മി​​​​ക​​​​ച്ച എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് മൂ​​​​ല്യ​​​​ത്തി​​​​നു (ഐ​​​​ഫോ​​​​ണ്‍ 15 പ്രോ ​​​​മോ​​​​ഡ​​​​ലി​​​​ന് 55,000 രൂ​​​​പ വ​​​​രെ) പു​​​​റ​​​​മെ 10,000 രൂ​​​​പ വ​​​​രെ അ​​​​ധി​​​​ക എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് ബോ​​​​ണ​​​​സാ​​​​യും ബി​​​​സ്മി ക​​​​ണ​​​​ക്ട് ന​​​​ല്‍​കു​​​​ന്നു​​​​ണ്ട്.

ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ ബാ​​​​ങ്ക് ഓ​​​​ഫ​​​​റു​​​​ക​​​​ളി​​​​ലൂ​​​​ടെ 3,000 രൂ​​​​പ ക്യാ​​​​ഷ്ബാ​​​​ക്കും ല​​​​ഭി​​​​ക്കും. ഇ​​​​തേ ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ വ​​​​ഴി 1,49,900 രൂ​​​​പ എം​​​​ആ​​​​ര്‍​പി ഉ​​​​ള്ള ഐ​​​​ഫോ​​​​ണ്‍ 17 പ്രൊ ​​​​മാ​​​​ക്‌​​​​സ് (256 ജി​​​​ബി) മോ​​​​ഡ​​​​ല്‍ 71,990 രൂ​​​​പ മു​​​​ത​​​​ലും ല​​​​ഭി​​​​ക്കും.

Business

ഗോ​പു ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ടി​ന്‍റെ പു​തി​യ ഹൈ​ടെ​ക്ക് ഷോ​റൂം അ​ടൂ​രി​ൽ തി​ങ്ക​ളാ​ഴ്ച പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും

തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ-​​​ഇ​​​ല​​​ക്ട്രോ​​​ണി​​​ക്-​​​ഡി​​​ജി​​​റ്റ​​​ൽ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല​​​യാ​​​യ ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടൂ​​​രി​​​ലെ ര​​​ണ്ടാ​​​മ​​​ത് ഹൈ​​​ടെ​​​ക് ഷോ​​​റൂം തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ 10ന് ​​​അ​​​ടൂ​​​ർ ബൈ​​​പാ​​​സ് റോ​​​ഡി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങും. മ​​​ന്ത്രി എം. ​​​ലി​​​ജു ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും അ​​​ടൂ​​​ർ എം​​​എ​​​ൽ​​​എ സി.​​​വി. ശാ​​​ന്ത​​​കു​​​മാ​​​ർ ആ​​​ദ്യ​​​വി​​​ൽ​​​പ​​​ന​​​യും നി​​​ർ​​​വ​​​ഹി​​​ക്കും.

അ​​​ടൂ​​​ർ മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ റീ​​​ന സാ​​​മു​​​വ​​​ൽ, വാ​​​ർ​​​ഡ് കൗ​​​ണ്‍​സി​​​ല​​​ർ രൂ​​​പേ​​​ഷ് അ​​​ടൂ​​​ർ, ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ഗോ​​​പു ന​​​ന്തി​​​ല​​​ത്ത്, ഷൈ​​​നി ഗോ​​​പു ന​​​ന്തി​​​ല​​​ത്ത്, ഡ​​​യ​​​റ​​​ക്ട​​​ർ ഐ​​​ശ്വ​​​ര്യ ന​​​ന്തി​​​ല​​​ത്ത്, എ​​​ക്സി​​​ക്യു​​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ർ​​​ജു​​​ൻ ന​​​ന്തി​​​ല​​​ത്ത്, സി​​​ഇ​​​ഒ പി.​​​എ. സു​​​ബൈ​​​ർ, അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ മാ​​​നേ​​​ജ​​​ർ എ​​​ൻ.​​​പി. ജോ​​​യ് എ​​​ന്നി​​​വ​​​ർ ദീ​​​പം തെ​​​ളി​​​യി​​​ക്കും. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ട് ചി​​​ല്ലാ​​​ക്സ് ഓ​​​ഫ​​​ർ സീ​​​സ​​​ണ്‍ 3 വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള അ​​​ഞ്ച് ടാ​​​റ്റ പ​​​ഞ്ച് കാ​​​റു​​​ക​​​ളു​​​ടെ സ​​​മ്മാ​​​ന​​​ദാ​​​ന​​​വും, ജി-​​​മാ​​​ർ​​​ട്ട് അ​​​ത്തം പ​​​ത്തോ​​​ണം ലാ​​​ക്പ​​​തി ഓ​​​ഫ​​​ർ വി​​​ജ​​​യി​​​ക​​​ളാ​​​യ 20 പേ​​​ർ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ദാ​​​ന​​​വും ന​​​ട​​​ത്തും.

ജി-​​​മാ​​​ർ​​​ട്ട് ല​​​ക്കാ ല​​​ക്കാ ഓ​​​ഫ​​​റി​​​ലൂ​​​ടെ 2027 ജ​​​നു​​​വ​​​രി 31 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ട് ഷോ​​​റു​​​മു​​​ക​​​ളി​​​ൽ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ​​​നി​​​ന്നു തെ​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 25 പേ​​​ർ​​​ക്ക് ബം​​​പ​​​ർ സ​​​മ്മാ​​​ന​​​മാ​​​യി ഓ​​​രോ മാ​​​രു​​​തി സു​​​സു​​​ക്കി ബ​​​ലേ​​​നോ കാ​​​ർ, 100 പേ​​​ർ​​​ക്ക് ഒ​​​രു ഗ്രാം ​​​വീ​​​ത​​​മു​​​ള്ള സ്വ​​​ർ​​​ണ​​​നാ​​​ണ​​​യം, 100 പേ​​​ർ​​​ക്ക് 10 ഗ്രാം ​​​വീ​​​ത​​​മു​​​ള്ള വെ​​​ള്ളി​​​നാ​​​ണ​​​യം, 100 പേ​​​ർ​​​ക്ക് എ​​​ൽ​​​ഇ​​​ഡി ടി​​​വി, 100 പേ​​​ർ​​​ക്ക് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ൻ എ​​​ന്നി​​​വ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കും. ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 70 ശ​​​ത​​​മാ​​​നം വ​​​രെ ഡി​​​സ്കൗ​​​ണ്ടാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്.

പ​​​ഴ​​​യ​​​തും വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം കു​​​ടി​​​യ​​​തു​​​മാ​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ മാ​​​റ്റി പു​​​തി​​​യ​​​വ വാ​​​ങ്ങാ​​​ൻ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ എ​​​ക്സ്ചേ​​​ഞ്ച് ഓ​​​ഫ​​​റു​​​ക​​​ളും ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ൽ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Business

ജി​യോ​ജി​ത്: സി.​ജെ. ജോ​ര്‍​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍, ജോ​ണ്‍​സ് ജോ​ര്‍​ജ് എം​ഡി

കൊ​​​​ച്ചി: ജി​​​​യോ​​​​ജി​​​​ത് ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സി​​​​ന്‍റെ പു​​​​തി​​​​യ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ചെ​​​​യ​​​​ര്‍​മാ​​​​നാ​​​​യി നി​​​​ല​​​​വി​​​​ലെ എം​​​​ഡി സി.​​​​ജെ. ജോ​​​​ര്‍​ജി​​​​നെ നി​​​​യ​​​​മി​​​​ച്ചു. നി​​​​ല​​​​വി​​​​ല്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യ ജോ​​​​ണ്‍​സ് ജോ​​​​ര്‍​ജാ​​​​ണ് പു​​​​തി​​​​യ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ. നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​യി. ക​​​​മ്പ​​​​നി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ബോ​​​​ര്‍​ഡ് യോ​​​​ഗ​​​​മാ​​​​ണ് നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അം​​​​ഗീ​​​​കാ​​​​രം ന​​​​ല്‍​കി​​​​യ​​​​ത്.

1987ല്‍ ​​​​സി.​​​​ജെ. ജോ​​​​ര്‍​ജും ര​​​​ണ​​​​ജി​​​​ത് കാ​​​​ഞ്ചി​​​​ലാ​​​​ലും ചേ​​​​ര്‍​ന്നു സ്ഥാ​​​​പി​​​​ച്ച ജി​​​​യോ​​​​ജി​​​​ത് ഇ​​​​ന്ത്യ​​​​യി​​​​ലെ ഓ​​​​ഹ​​​​രി​​​വി​​​​പ​​​​ണി​​​​യി​​​​ല്‍ വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​ന്ന ക​​​​മ്പ​​​​നി​​​​യാ​​​​ണ്. ഇ​​​​ന്‍റ​​​​ര്‍​നെ​​​​റ്റ് വ​​​​ഴി​​​​യും മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണ്‍ വ​​​​ഴി​​​​യു​​​​മു​​​​ള്ള ട്രേ​​​​ഡിം​​​​ഗ് രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തും സ്വ​​​​ര്‍​ണം, കു​​​​രു​​​​മു​​​​ള​​​​ക്, ഏ​​​​ലം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ ഫ്യൂ​​​​ച്ചേ​​​​ഴ്‌​​​​സ് ട്രേ​​​​ഡിം​​​​ഗി​​​​നും തു​​​​ട​​​​ക്കംകു​​​​റി​​​​ച്ച​​​​തും ജി​​​​യോ​​​​ജി​​​​ത്താ​​​​ണ്.

2013ല്‍ ​​​​ഡി​​​​ജി​​​​റ്റ​​​​ല്‍ മീ​​​​ഡി​​​​യ മാ​​​​നേ​​​​ജ​​​​രാ​​​​യി ജി​​​​യോ​​​​ജി​​​​ത്തി​​​​ല്‍ എ​​​​ത്തി​​​​യ ജോ​​​​ണ്‍​സ് ജോ​​​​ര്‍​ജ് ചീ​​​​ഫ് ഡി​​​​ജി​​​​റ്റ​​​​ല്‍ ഓ​​​​ഫിസ​​​​റാ​​​​യും എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യും സേ​​​​വ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

Business

രാജ്യാന്തര ട്രെൻഡിൽ താഴേക്കിറങ്ങി സ്വർണം; പവന് കുറഞ്ഞത് 240 രൂപ

കൊച്ചി: സംസ്ഥാനത്ത് ഒരുദിവസത്തെ കുതിപ്പിനു പിന്നാലെ വീണ്ടും താഴേക്കിറങ്ങി സ്വർണവില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,680 രൂപയിലും പവന് 1,09,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർ‌ണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,240 രൂപയിലെത്തി.

സംസ്ഥാനത്ത് മൂന്നുദിവസത്തെ ഇടിവിന് ശേഷം ബുധനാഴ്ച സ്വർണവില തിരിച്ചുകയറിയിരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചത്. നേരത്തെ, ഇടിവോടെ വാരാദ്യ വിപണി ആരംഭിച്ച സ്വർണം തിങ്കളാഴ്ച ഗ്രാമിന് 230 രൂപയും പവന് 1,840 രൂപയുമാണ് ഇടിഞ്ഞത്. തൊട്ടുപിന്നാലെ ചൊവ്വാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ സ്വർണവില വീണ്ടും 1.10 ലക്ഷത്തിനു താഴെപ്പോയിരുന്നു.

ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളമാണ് ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് വില മാറിമറിയുകയാണ്.

ജ​നു​വ​രി 29ന് ​പ​വ​ൻ​വി​ല സ​ർ​വ​കാ​ല ഉ​യ​രം തൊ​ട്ടി​രു​ന്നു. അന്നു ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു.

പു​തു​വ​ർ​ഷ​ത്തി​ൽ കു​തി​പ്പോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ജ​നു​വ​രി അ​ഞ്ചി​ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,160 രൂ​പ​യും ഗ്രാ​മി​ന് 145 രൂ​പ​യും വ​ർ​ധി​ച്ച് വീ​ണ്ടും ഒ​രു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ൻ കു​തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. 2025 ജ​നു​വ​രി​യി​ൽ 57,000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന വി​ല​യാ​ണ് വ​ർ​ഷാ​വ​സാ​നം ല​ക്ഷം ഭേ​ദി​ച്ച​ത്.

മാ​ർ​ച്ച് മാ​സം അ​വ​സാ​നം നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 435 രൂ​പ​യും പ​വ​ന് 3,480 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ച് 23ന് ​നാ​ലു​ത​വ​ണ മാ​റി​മ​റി​ഞ്ഞ സ്വ​ർ​ണ​വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ വീ​ണ്ടും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ബുധനാഴ്ച രാവിലെ ഔൺസിന് 4,177 ഡോളർ ആയിരുന്ന രാജ്യാന്തരവില ഇന്ന് 4,166 ഡോളറിലേക്ക് താഴ്ന്നു. ഇതാണ് കേരളത്തിലും വില കുറയാൻ ഇടയാക്കിയത്.

അതേസമയം, വെള്ളി വിലയും ഇന്നു താഴേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ താഴ്ന്ന് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

100 വ​ര്‍​ഷ​ത്തെ സ്വ​ര്‍​ണ​ക്കു​തി​പ്പ്

ക​ഴി​ഞ്ഞ 100 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ സ്വ​ര്‍​ണ വി​ല പ​വ​ന് 13.75 രൂ​പ​യി​ല്‍ നി​ന്ന് 1,13,520 രൂ​പ​യി​ലേ​ക്കാ​ണ് എ​ത്തി നി​ല്‍​ക്കു​ന്ന​ത്. 1925 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 13.75 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. 1930 മാ​ര്‍​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും പ​വ​ന് 13. 57 രൂ​പ​യാ​യി അ​ത് കു​റ​ഞ്ഞു.

1935 മാ​ര്‍​ച്ച് 31 ന് ​സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 22.65 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

1940 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 26.77 രൂ​പ​യും 1945 മാ​ര്‍​ച്ച് 31 ന് 45.49 ​രൂ​പ​യും 1950 മാ​ര്‍​ച്ച് 31 ന് 72.75 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ 1955 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 58.11 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

1960 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 82.05 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 1965 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 90.20 രൂ​പ​യും 1970 ല്‍ 135.30 ​രൂ​പ​യും 1975 മാ​ര്‍​ച്ച് 31 ന് 396 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. 1980 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 975 രൂ​പ​യാ​യി. 1985 ല്‍ ​പ​വ​ന് 1,573 രൂ​പ​യും 1990 ല്‍ ​പ​വ​ന് 2,493 രൂ​പ​യും 1995 ല്‍ 3,432 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​ര്‍​ന്നു.

1996 മാ​ര്‍​ച്ചി​ല്‍ പ​വ​ന് 3,784 രൂ​പ​യാ​യി. 1997 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,432 രൂ​പ​യും 1998 മാ​ര്‍​ച്ച് 31 ന് 2,966 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. 1999 ല്‍ ​പ​വ​ന് 3,106 രൂ​പ​യാ​യി വീ​ണ്ടും ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2000 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന് 3, 2 1 2 രൂ​പ​യും 2001 ല്‍ 3,073 ​രൂ​പ​യു​മാ​യി. 2002 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,670 രൂ​പ, 2003 ല്‍ 3,857 ​രൂ​പ, 2004 ല്‍ 4,448 ​രൂ​പ, 2005 ല്‍ 4,550 ​രൂ​പ, 2006 ല്‍ 6,255 ​രൂ​പ എ​ന്നി​ങ്ങ​നെ സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.

2007 ല്‍ ​പ​വ​ന് 6,890 രൂ​പ​യും 2008 ല്‍ 8,892 ​രൂ​പ​യു​മാ​യി. പ​വ​ന് 10,000 ക​ട​ന്ന​ത് 2009 ലാ​ണ് . അ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 11,077 രൂ​പ​യാ​യി​രു​ന്നു. 2010 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 12,280 രൂ​പ​യും 2011 ല്‍ 15,560 ​രൂ​പ​യും എ​ത്തി. പ​വ​ന് 20,000 രൂ​പ ക​ട​ന്ന​ത് 2012 ലാ​യി​രു​ന്നു.

2012 മാ​ര്‍​ച്ചി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ 20,880 രൂ​പ ന​ല്‍​ക​ണ​മാ​യി​രു​ന്നു. 2013 ല്‍ ​പ​വ​ന് 22,240 ആ​യെ​ങ്കി​ലും 2014 എ​ത്തി​യ​പ്പോ​ള്‍ പ​വ​ന് 21,480 രൂ​പ​യാ​യും 2015 ല്‍ 19,760 ​രൂ​പ​യാ​യും 2016 ല്‍ 21,360 ​രൂ​പ​യാ​യും 2017 ല്‍ 21,800 ​രൂ​പ​യാ​യും സ്വ​ര്‍​ണ വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​ര്‍​ന്നു.

2018 ല്‍ ​പ​വ​ന് 22,600 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍​ണ വി​ല 2019 ആ​യ​പ്പോ​ഴേ​ക്കും 23,720 രൂ​പ​യാ​യി. എ​ന്നാ​ല്‍ 2020 മാ​ര്‍​ച്ചി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് ഉ​ണ്ടാ​യ​ത്. പ​വ​ന് 32,000 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് പൊ​ന്ന് പി​ടി ത​രാ​തെ പാ​ഞ്ഞു.

2021 ല്‍ ​പ​വ​ന് 32,880 രൂ​പ​യി​ലും 2022 ല്‍ 38,120 ​രൂ​പ​യും 2023 ല്‍ 44,000 ​രൂ​പ​യു​മാ​യി. 2024 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 50,200 രൂ​പ​യാ​യി വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. 2025 ഡി​സം​ബ​ര്‍ 29 ന് 1,03,560 ​രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 2026 ജ​നു​വ​രി 21 ആ​യ​പ്പോ​ഴേ​ക്കും ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 1,13,520 രൂ​പ​യാ​യി.

Business

സ​ബ്‌​സി​ഡി യൂ​റി​യ​യു​ടെ ക​രി​ഞ്ച​ന്ത ഇ​ട​പാ​ട്; സ​ര്‍​ക്കാ​ര്‍​ത​ല അ​ന്വേ​ഷ​ണം തു​ട​ങ്ങി

പെ​​​​രു​​​​മ്പാ​​​​വൂ​​​​ര്‍: കൃ​​​​ഷി ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള യൂ​​​​റി​​​​യ​​​​യു​​​​ടെ ക​​​​രി​​​​ഞ്ച​​​​ന്ത ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ചു സ​​​​ര്‍​ക്കാ​​​​ര്‍ത​​​​ല​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ​​​​രി​​​​സ്ഥി​​​​തി സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ മാ​​​​ന​​​​വ​​​​ദീ​​​​പ്തി പ്ര​​​​സി​​​​ഡ​​​​ന്‍റ് വ​​​​ര്‍​ഗീ​​​​സ് പു​​​​ല്ലു​​​​വ​​​​ഴി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു സ​​​​മ​​​​ര്‍​പ്പി​​​​ച്ച നി​​​​വേ​​​​ദ​​​​ന​​​​ത്തെ​​​ത്തു​​​ട​​​​ര്‍​ന്നാ​​​​ണു ന​​​​ട​​​​പ​​​​ടി.

ര​​​​ണ്ടു​​​​മാ​​​​സം മു​​​​മ്പ് പു​​​​ല്ലു​​​​വ​​​​ഴി​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ആ​​​​ബ്‌​​​​സ​​​​ണ്‍ പോ​​​​ളി​​​​മേ​​​​ഴ്‌​​​​സ് എ​​​​ന്ന പ്ലൈ​​​​വു​​​​ഡ് പ​​​​ശ നി​​​​ര്‍​മാ​​​​ണ ക​​​​മ്പ​​​​നി​​​​യി​​​​ല്‍ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന കൃ​​​​ഷി​​​​യാ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന 1350 ചാ​​​​ക്ക് യൂ​​​​റി​​​​യ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ കു​​​​റു​​​​പ്പം​​​​പ​​​​ടി പൊ​​​​ലി​​​​സ് അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ സ​​​​ബ്‌​​​​സി​​​​ഡി യൂ​​​​റി​​​​യ​​​​യു​​​​ടെ ക​​​​രി​​​​ഞ്ച​​​​ന്ത ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ സം​​​​സ്ഥാ​​​​ന​​​​ത്തു വ്യാ​​​​പ​​​​ക​​​​മാ​​​​ണെ​​​​ന്നും ഇ​​​​ത്ത​​​​രം ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്‍ ചെ​​​​റി​​​​യൊ​​​​രു ഭാ​​​​ഗം പോ​​​​ലും ക​​​​ണ്ടെ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്നും പി​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ല്‍ ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള തു​​​​ട​​​​ര്‍​നി​​​​യ​​​​മ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യാ​​​​ണ് വ​​​​ര്‍​ഗീ​​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു നി​​​​വേ​​​​ദ​​​​നം ന​​​​ല്‍​കി​​​​യ​​​​ത്.

ഒ​​​​ന്ന​​​​ര വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ല്‍ കേ​​​​ര​​​​ളം, ക​​​​ർ​​​​ണാ​​​​ട​​​​ക, ത​​​​മി​​​​ഴ്നാ​​​​ട് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ കൃ​​​​ഷി​​​​യാ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള 316 ട​​​​ണ്‍ യൂ​​​​റി​​​​യ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​താ​​​​യി നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. പ്ലൈ​​​​വു​​​​ഡ് നി​​​​ര്‍​മാ​​​​ണ ക​​​​മ്പ​​​​നി​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന യൂ​​​​റി​​​​യ ഫോ​​​​ര്‍​മാ​​​​ല്‍​ഡി​​​​ഹൈ​​​​ഡ് എ​​​​ന്ന പ​​​​ശ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് യൂ​​​​റി​​​​യ ഒ​​​​രു പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​മാ​​​​ണ്. ക​​​​രി​​​​ഞ്ച​​​​ന്ത​​​​യി​​​​ലെ യൂ​​​​റി​​​​യ പ്ര​​​​ധാ​​​​ന​​​​മാ​​​​യും പ്ലൈ​​​​വു​​​​ഡ് പ​​​​ശ നി​​​​ര്‍​മാ​​​​ണ ഫാ​​​​ക്ട​​​​റി​​​​ക​​​​ളി​​​​ലാ​​​​ണ് എ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്നും നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ല്‍ വി​​​​ശ​​​​ദ​​​​മാ​​​​ക്കു​​​​ന്നു.

45 കി​​​​ലോ അ​​​​ട​​​​ങ്ങു​​​​ന്ന ഒ​​​​രു ചാ​​​​ക്ക് യൂ​​​​റി​​​​യ​​​​യ്ക്ക് യ​​​​ഥാ​​​​ര്‍​ഥ വി​​​​ല​​​​യു​​​​ടെ 90 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം സ​​​​ബ്‌​​​​സി​​​​ഡി അ​​​​നു​​​​വ​​​​ദി​​​​ച്ച് 266.50 രൂ​​​​പ​​​​യ്ക്കാ​​​​ണ് ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കു വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍, വ്യ​​​​വ​​​​സാ​​​​യ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള യൂ​​​​റി​​​​യ​​​യ്​​​​ക്ക് സ​​​​ബ്‌​​​​സി​​​​ഡി ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ ഇ​​​​വ ര​​​​ണ്ടും ത​​​​മ്മി​​​​ല്‍ പ​​​ത്തു മ​​​​ട​​​​ങ്ങി​​​​ല​​​​ധി​​​​കം വി​​​​ല​​​വ്യ​​​​ത്യാ​​​​സ​​​​മു​​​​ണ്ട്. കൃ​​​​ഷി ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള യൂ​​​​റി​​​​യ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും ക​​​​രി​​​​ഞ്ച​​​​ന്ത വി​​​​ല്പ​​​​ന ത​​​​ട​​​​യാ​​​​നും യൂ​​​​റി​​​​യ​​​​യി​​​​ല്‍ വേ​​​​പ്പെ​​​​ണ്ണ ക​​​​ല​​​​ര്‍​ത്തി മ​​​​ഞ്ഞ നി​​​​റ​​​​മു​​​​ള്ള ചാ​​​​ക്കു​​​​ക​​​​ളി​​​​ല്‍ നി​​​​റ​​​​ച്ചാ​​​​ണ് വ​​​​ളം നി​​​​ര്‍​മാ​​​​ണ ഫാ​​​​ക്‌ടറി​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് സം​​​​ഭ​​​​ര​​​​ണ, വി​​​​ത​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​ത്.

ക​​​​രി​​​​ഞ്ച​​​​ന്ത​​​​യി​​​​ല്‍ എ​​​​ത്തും​​​​മു​​​​മ്പ് സ​​​​ബ്‌​​​​സി​​​​ഡി യൂ​​​​റി​​​​യ മ​​​​ഞ്ഞ ചാ​​​​ക്കി​​​​ല്‍നി​​​​ന്ന് വ്യ​​​​വ​​​​സാ​​​​യ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള യൂ​​​​റി​​​​യ നി​​​​റ​​​​യ്ക്കു​​​​ന്ന വെ​​​​ള്ള ചാ​​​​ക്കി​​​​ലേ​​​​ക്ക് പ​​​​ക​​​​ര്‍​ത്തു​​​​മെ​​​​ന്നും വ​​​​ളം നി​​​​ര്‍​മാ​​​​ണ ഫാ​​​​ക്‌ടറി​​​​ക​​​​ള്‍, സം​​​​ഭ​​​​ര​​​​ണ- വി​​​​ത​​​​ര​​​​ണ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍, പ്രാ​​​​ഥ​​​​മി​​​​ക കാ​​​​ര്‍​ഷി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നാ​​​​ണു കൃ​​​​ഷി ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള യൂ​​​​റി​​​​യ ക​​​​രി​​​​ഞ്ച​​​​ന്ത​​​​യി​​​​ല്‍ എ​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

യൂ​​​​റി​​​​യ​​​​യു​​​​ടെ ക​​​​രി​​​​ഞ്ച​​​​ന്ത ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്താ​​​​ന്‍ സ​​​​മ​​​​ഗ്ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും കു​​​​റ്റ​​​​ക്കാ​​​​ര്‍ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​വെ​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നും പ്ലൈ​​​​വു​​​​ഡ് പ​​​​ശ നി​​​​ര്‍​മാ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ സ്ഥി​​​​ര​​​​മാ​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും വി​​​​ധേ​​​​യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

Business

ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള ആ​ദ്യ അ​ഞ്ച് മാ​സം; ധ​​ന​​ക​​മ്മി 7.10 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു

ന്യൂ​​ഡ​​ൽ​​ഹി: ന​​ട​​പ്പ് സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ ഓ​​ഗ​​സ്റ്റ് വ​​രെ​​യു​​ള്ള ആ​​ദ്യ അ​​ഞ്ച് മാ​​സ​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ ധ​​ന​​ക​​മ്മി 7.10 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി വ​​ർ​​ധി​​ച്ച​​താ​​യി ഇ​​ന്ന​​ലെ പു​​റ​​ത്തു​​വി​​ട്ട സ​​ർ​​ക്കാ​​ർ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ഇ​​ത് സ​​ർ​​ക്കാ​​രി​​ന്‍റെ മു​​ഴു​​വ​​ൻ വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള ബ​​ജ​​റ്റ് ക​​ണ​​ക്കി​​ന്‍റെ 41.9% വ​​രും.​​ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ (ഏ​​പ്രി​​ൽ-​​ഓ​​ഗ​​സ്റ്റ്) ധ​​ന​​ക​​മ്മി വാ​​ർ​​ഷി​​ക ല​​ക്ഷ്യ​​ത്തി​​ന്‍റെ 38.1% ആ​​യി​​രു​​ന്നു.

2026-27 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ 16.96 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ധ​​ന​​ക​​മ്മി​​യാ​​ണ് ബ​​ജ​​റ്റി​​ൽ ല​​ക്ഷ്യ​​മി​​ട്ടി​​രി​​ക്കു​​ന്ന​​ത്.

ഏ​​പ്രി​​ൽ-​​ഓ​​ഗ​​സ്റ്റ് കാ​​ല​​യ​​ള​​വി​​ൽ സ​​ർ​​ക്കാ​​രി​​ന്‍റെ ആ​​കെ വ​​രു​​മാ​​നം 13.68 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ്. ഇ​​ത് മു​​ഴു​​വ​​ൻ വ​​ർ​​ഷ​​ത്തെ ബ​​ജ​​റ്റ് ല​​ക്ഷ്യ​​മാ​​യ 36.52 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ 37.5% ആ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ വ​​രു​​മാ​​നം വാ​​ർ​​ഷി​​ക ല​​ക്ഷ്യ​​ത്തി​​ന്‍റെ 36.7% ആ​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, ആ​​കെ ചെ​​ല​​വ് 20.78 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. ഇ​​ത് ഈ ​​സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തേ​​ക്ക് ബ​​ജ​​റ്റ് വ​​ക​​യി​​രു​​ത്തി​​യ 53.47 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ 38.9% ആ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ ചെ​​ല​​വ് വാ​​ർ​​ഷി​​ക ല​​ക്ഷ്യ​​ത്തി​​ന്‍റെ 37.1% ആ​​യി​​രു​​ന്നു.

റ​​വ​​ന്യു വ​​രു​​മാ​​നം 12.92 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ് (ബ​​ജ​​റ്റ് ല​​ക്ഷ്യ​​ത്തി​​ന്‍റെ 36.6%). ഇ​​തി​​ൽ അ​​റ്റ നി​​കു​​തി വ​​രു​​മാ​​നം 8.38 ല​​ക്ഷം കോ​​ടി രൂ​​പ​​യും നി​​കു​​തി​​യേ​​ത​​ര വ​​രു​​മാ​​നം 4.55 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​മാ​​ണ്.

2026-27 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ജി​​ഡി​​പി​​യു​​ടെ 4.3 ശ​​ത​​മാ​​നം ധ​​ന​​ക്ക​​മ്മി ല​​ക്ഷ്യം കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നി​​ശ്ച​​യി​​ച്ചി​​ട്ടു​​ണ്ട്.

Business

പോ​ര്‍​ഷെ ഇ​ന്ത്യ ക​യ്ന്‍ ഇ​ല​ക്‌ട്രി​ക് അ​വ​ത​രി​പ്പി​ച്ചു

കൊ​​​​ച്ചി: പോ​​​​ര്‍​ഷെ ഇ​​​​ന്ത്യ ഇ​​​​ല​​​​ക്‌ട്രിക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ര വി​​​​പു​​​​ലീ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ട് ക​​​​യ്ന്‍ ഇ​​​​ല​​​​ക്‌ട്രിക് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ക​​​​യ്ന്‍ ഇ​​​​ലക്‌ട്രിക്കി​​​​ന് 1,77,27,000 രൂ​​​​പ​​​​യും കെ​​​​യെ​​​​ന്‍ ട​​​​ര്‍​ബോ ഇ​​​​ല​​​​ക്‌ട്രിക്കി​​​​ന് 2,27,51,000 രൂ​​​​പ​​​​യു​​​​മാ​​​​ണ് അ​​​​ടി​​​​സ്ഥാ​​​​ന വി​​​​ല.

ബ്രാ​​​​ന്‍​ഡി​​​​ന്‍റെ നി​​​​ല​​​​വി​​​​ലു​​​​ള്ള മോ​​​​ഡ​​​​ല്‍ പോ​​​​ര്‍​ട്ട്ഫോ​​​​ളി​​​​യോ​​​​യ്ക്കൊ​​​​പ്പ​​​​മാ​​​​ണു പൂ​​​​ര്‍​ണ വൈ​​​​ദ്യു​​​​ത ഓ​​​​പ്ഷ​​​​ന്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു ന​​​​ൽ​​​​കി പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ൾ‌ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന് പോ​​​​ര്‍​ഷെ ഇ​​​​ന്ത്യ മേ​​​​ധാ​​​​വി അ​​​​ശു​​​​തോ​​​​ഷ് ദീ​​​​ക്ഷി​​​​ത് പ​​​​റ​​​​ഞ്ഞു.

Business

​മ​ഹേ​ഷ് മു​ര​ളീ​ധ​ര്‍ പൈ ​എ​സ്‌​ഐ​ബി എം​ഡി ആ​ന്‍​ഡ് സി​ഇ​ഒ

​​​​​കൊ​​​​​​ച്ചി: സൗ​​​​​​ത്ത് ഇ​​​​​​ന്ത്യ​​​​​​ന്‍ ബാ​​​​​​ങ്കി​​​​​​ന്‍റെ മാ​​​​​​നേ​​​​​​ജിം​​​​​​ഗ് ഡ​​​​​​യ​​​​​​റ​​​​​​ക്‌​​​​ട​​​​റും ചീ​​​​​​ഫ് എ​​​​​​ക്‌​​​​​​സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് ഓ​​​​​​ഫീ​​​​​​സ​​​​​​റു​​​​​​മാ​​​​​​യി മ​​​​​​ഹേ​​​​​​ഷ് മു​​​​​​ര​​​​​​ളീ​​​​​​ധ​​​​​​ര്‍ പൈ ​​​​​​ഇ​​​​​​ന്നു ചു​​​​​​മ​​​​​​ത​​​​​​ല​​​​​​യേ​​​​​​ല്‍​ക്കും.

ബാ​​​​​​ങ്കിം​​​​​​ഗ് മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ല്‍ മൂ​​​​​​ന്നു പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടോ​​​​​​ള​​​​​​മു​​​​​​ള്ള പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​പ​​​​​​രി​​​​​​ച​​​​​​യ​​​​​​വു​​​​​​മാ​​​​​​യാ​​​​​​ണ് കൊ​​​​​​ച്ചി സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​യ അ​​​​​​ദ്ദേ​​​​​​ഹം സൗ​​​​​​ത്ത് ഇ​​​​​​ന്ത്യ​​​​​​ന്‍ ബാ​​​​​​ങ്കി​​​​​​ന്‍റെ അ​​​​​​മ​​​​​​ര​​​​​​ത്തെ​​​​​​ത്തു​​​​​​ന്ന​​​​​​ത്.

സ്ട്രാ​​​​​​റ്റ​​​​​​ജി, ഗ​​​​​​വേ​​​​​​ണ​​​​​​ന്‍​സ്, ട്ര​​​​​​ഷ​​​​​​റി, ഫോ​​​​​​റെ​​​​​​ക്‌​​​​​​സ്, റീ​​​​​​ട്ടെ​​​​​​യി​​​​​ല്‍ ബാ​​​​​​ങ്കിം​​​​​​ഗ്, അ​​​​​​ഗ്രി​​​​​​ക​​​​​​ള്‍​ച്ച​​​​​​ര്‍, എം​​​​​​എ​​​​​​സ്എം​​​​​​ഇ വാ​​​​​​യ്പ തു​​​​​​ട​​​​​​ങ്ങി ബാ​​​​​​ങ്കിം​​​​​​ഗി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ല്‍ പ്ര​​​​​​ഗ​​​​​​ത്ഭ​​​​​​നാ​​​​​​യ മ​​​​​​ഹേ​​​​​​ഷ് പൈ, ​​​​​​കാ​​​​​​ന​​​​​​റ ബാ​​​​​​ങ്കി​​​​​​ന്‍റെ സ്വ​​​​​​ര്‍​ണ​​​​​​വാ​​​​​​യ്പാ​​​​​വി​​​​​​ഭാ​​​​​​ഗം ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​ത് ഉ​​​​​​ള്‍​പ്പ​​​​​​ടെ​​​​​​യു​​​​​​ള്ള ത​​​​​​ന്ത്ര​​​​​​പ്ര​​​​​​ധാ​​​​​​ന ചു​​​​​​മ​​​​​​ത​​​​​​ല​​​​​​ക​​​​​​ളും വ​​​​​​ഹി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്.

ബാ​​​​​​ങ്കിം​​​​​​ഗ് മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ല്‍ മൂ​​​​​​ന്നു പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടോ​​​​​​ള​​​​​​മു​​​​​​ള്ള പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​പ​​​​​​രി​​​​​​ച​​​​​​യ​​​​​​വും ബി​​​​​​സി​​​​​​ന​​​​​​സ് നേ​​​​​​തൃ​​​​​​പാ​​​​​​ട​​​​​​വ​​​​​​വും ത​​​​​​ന്ത്ര​​​​​​പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യ പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ള്‍ ന​​​​​​ട​​​​​​പ്പാ​​​​​​ക്കി​​​​​​യു​​​​​​ള്ള അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​സ​​​​​​മ്പ​​​​​​ത്തും സ​​​​​​മ​​​​​​ന്വ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​യെ​​​​​​ന്ന് മ​​​​​​ഹേ​​​​​​ഷ് പൈ​​​​​​യു​​​​​​ടെ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ത്തെ​​​​​​പ്പ​​​​​​റ്റി സൗ​​​​​​ത്ത് ഇ​​​​​​ന്ത്യ​​​​​​ന്‍ ബാ​​​​​​ങ്ക് ചെ​​​​​​യ​​​​​​ര്‍​മാ​​​​​​ന്‍ ജോ​​​​​​സ് ജോ​​​​​​സ​​​​​​ഫ് കാ​​​​​​ട്ടൂ​​​​​​ര്‍ പ​​​​​​റ​​​​​​ഞ്ഞു.

Business

ടി​സി​എ​സ് ഇ​ൻ​ക്വി​സി​റ്റീ​വ് 2026: പ്രി​യാ​ൻ​ഷും ശാ​ന്ത​നു​വും ജേ​താ​ക്ക​ൾ

കൊ​​​​ച്ചി: ടി​​​​സി​​​​എ​​​​സ് ഇ​​​​ൻ​​​​ക്വി​​​​സി​​​​റ്റീ​​​​വ് 2026 ഇ​​​​ന്‍റ​​​​ർ സ്‌​​​​കൂ​​​​ൾ ക്വി​​​​സ് പ്രോ​​​​ഗ്രാ​​​​മി​​​​ന്‍റെ കൊ​​​​ച്ചി എ​​​​ഡി​​​​ഷ​​​​ന്‍ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ എ​​​​രൂ​​​​ർ ഭ​​​​വ​​​​ൻ​​​​സ് വി​​​​ദ്യാ​​​​മ​​​​ന്ദി​​​​റി​​​​ലെ പ്രി​​​​യാ​​​​ൻ​​​​ഷ് നാ​​​​യ​​​​രും എ​​​​സ്. ശാ​​​​ന്ത​​​​നു​​​​വും വി​​​​ജ​​​​യി​​​​ക​​​​ളാ​​​​യി.

ഇ​​​​വ​​​​ർ ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള സെ​​​​മി ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​ച്ചി​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കും.കൊ​​​​ച്ചി​​​​ക്കു​​​​പു​​​​റ​​​​മെ കോ​​​​ത്ത​​​​ഗി​​​​രി, തൃ​​​​ശൂ​​​​ർ, കോ​​​​ട്ട​​​​യം, പാ​​​​ല​​​​ക്കാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള 32 സ്‌​​​​കൂ​​​​ളു​​​​ക​​​​ളെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് 102 ടീ​​​​മു​​​​ക​​​​ൾ കൊ​​​​ച്ചി എ​​​​ഡി​​​​ഷ​​​​നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

ഫാ​​​​ക്‌​​​​ട് ചെ​​​​യ​​​​ർ​​​​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റു​​​​മാ​​​​യ എ​​​​സ്. ശ​​​​ക്തി​​​​മ​​​​ണി ച​​​​ട​​​​ങ്ങി​​​​ൽ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി. ടി​​​​സി​​​​എ​​​​സ് കൊ​​​​ച്ചി സെ​​​​ന്‍റ​​​​ർ ഹെ​​​​ഡ് അ​​​​രു​​​​ൺ നാ​​​​രാ​​​​യ​​​​ൺ തെ​​​​ക്കേ​​​​തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Business

മൂന്നുദിവസത്തെ ഇടിവിനു ശേഷം സ്വർണം തിരിച്ചുകയറുന്നു; പവന് 1.10 ലക്ഷത്തിൽ താഴെത്തന്നെ

കൊച്ചി: സംസ്ഥാനത്ത് മൂന്നുദിവസത്തെ ഇടിവിന് ബ്രേക്കിട്ട് തിരിച്ചുകയറി സ്വർണവില. 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,710 രൂപയിലും പവന് 1,09,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ ഉയർന്ന് 11,265 രൂപയിലെത്തി.

നേരത്തെ, ഇടിവോടെ വാരാദ്യ വിപണി ആരംഭിച്ച സ്വർണം തിങ്കളാഴ്ച ഗ്രാമിന് 230 രൂപയും പവന് 1,840 രൂപയുമാണ് ഇടിഞ്ഞത്. തൊട്ടുപിന്നാലെ ചൊവ്വാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ സ്വർണവില വീണ്ടും 1.10 ലക്ഷത്തിനു താഴെപ്പോയിരുന്നു.

ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളമാണ് ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് വില മാറിമറിയുകയാണ്.

ജ​നു​വ​രി 29ന് ​പ​വ​ൻ​വി​ല സ​ർ​വ​കാ​ല ഉ​യ​രം തൊ​ട്ടി​രു​ന്നു. അന്നു ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു.

പു​തു​വ​ർ​ഷ​ത്തി​ൽ കു​തി​പ്പോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ജ​നു​വ​രി അ​ഞ്ചി​ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,160 രൂ​പ​യും ഗ്രാ​മി​ന് 145 രൂ​പ​യും വ​ർ​ധി​ച്ച് വീ​ണ്ടും ഒ​രു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ൻ കു​തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. 2025 ജ​നു​വ​രി​യി​ൽ 57,000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന വി​ല​യാ​ണ് വ​ർ​ഷാ​വ​സാ​നം ല​ക്ഷം ഭേ​ദി​ച്ച​ത്.

മാ​ർ​ച്ച് മാ​സം അ​വ​സാ​നം നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 435 രൂ​പ​യും പ​വ​ന് 3,480 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ച് 23ന് ​നാ​ലു​ത​വ​ണ മാ​റി​മ​റി​ഞ്ഞ സ്വ​ർ​ണ​വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ വീ​ണ്ടും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 73.22 ഡോളർ ഇടിഞ്ഞ് 4213.7 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഒരുവേള 4,207 ഡോളറിലും എത്തിയിരുന്നു.

അതേസമയം, വെള്ളി വില ഇന്നു മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച ഔൺസിന് 4,138 ഡോളറായിരുന്ന രാജ്യാന്തരവില ഇന്ന് 4,177 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

100 വ​ര്‍​ഷ​ത്തെ സ്വ​ര്‍​ണ​ക്കു​തി​പ്പ്

ക​ഴി​ഞ്ഞ 100 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ സ്വ​ര്‍​ണ വി​ല പ​വ​ന് 13.75 രൂ​പ​യി​ല്‍ നി​ന്ന് 1,13,520 രൂ​പ​യി​ലേ​ക്കാ​ണ് എ​ത്തി നി​ല്‍​ക്കു​ന്ന​ത്. 1925 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 13.75 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. 1930 മാ​ര്‍​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും പ​വ​ന് 13. 57 രൂ​പ​യാ​യി അ​ത് കു​റ​ഞ്ഞു.

1935 മാ​ര്‍​ച്ച് 31 ന് ​സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 22.65 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

1940 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 26.77 രൂ​പ​യും 1945 മാ​ര്‍​ച്ച് 31 ന് 45.49 ​രൂ​പ​യും 1950 മാ​ര്‍​ച്ച് 31 ന് 72.75 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ 1955 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 58.11 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

1960 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 82.05 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 1965 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 90.20 രൂ​പ​യും 1970 ല്‍ 135.30 ​രൂ​പ​യും 1975 മാ​ര്‍​ച്ച് 31 ന് 396 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. 1980 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 975 രൂ​പ​യാ​യി. 1985 ല്‍ ​പ​വ​ന് 1,573 രൂ​പ​യും 1990 ല്‍ ​പ​വ​ന് 2,493 രൂ​പ​യും 1995 ല്‍ 3,432 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​ര്‍​ന്നു.

1996 മാ​ര്‍​ച്ചി​ല്‍ പ​വ​ന് 3,784 രൂ​പ​യാ​യി. 1997 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,432 രൂ​പ​യും 1998 മാ​ര്‍​ച്ച് 31 ന് 2,966 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. 1999 ല്‍ ​പ​വ​ന് 3,106 രൂ​പ​യാ​യി വീ​ണ്ടും ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2000 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന് 3, 2 1 2 രൂ​പ​യും 2001 ല്‍ 3,073 ​രൂ​പ​യു​മാ​യി. 2002 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,670 രൂ​പ, 2003 ല്‍ 3,857 ​രൂ​പ, 2004 ല്‍ 4,448 ​രൂ​പ, 2005 ല്‍ 4,550 ​രൂ​പ, 2006 ല്‍ 6,255 ​രൂ​പ എ​ന്നി​ങ്ങ​നെ സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.

2007 ല്‍ ​പ​വ​ന് 6,890 രൂ​പ​യും 2008 ല്‍ 8,892 ​രൂ​പ​യു​മാ​യി. പ​വ​ന് 10,000 ക​ട​ന്ന​ത് 2009 ലാ​ണ് . അ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 11,077 രൂ​പ​യാ​യി​രു​ന്നു. 2010 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 12,280 രൂ​പ​യും 2011 ല്‍ 15,560 ​രൂ​പ​യും എ​ത്തി. പ​

Business

ഒക്‌ടോബറിൽ സിമന്‍റ് വില ഉയർന്നേക്കും

ന്യൂ​ഡ​ൽ​ഹി: ഒ​ക്ടോ​ബ​റി​ൽ മി​ക്ക വി​പ​ണി​ക​ളി​ലും സി​മ​ന്‍റ് ക​ന്പ​നി​ക​ൾ ഒ​രു ചാ​ക്കി​ന് 5 മു​ത​ൽ 20 രൂ​പ വ​രെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​ത. എ​ന്നാ​ൽ, ഈ ​വി​ല വ​ർ​ധ​ന ആ​വ​ശ്യ​ക​ത​യെ​യും ഉ​യ​ർ​ന്ന വി​ല അം​ഗീ​ക​രി​ക്കാ​ൻ ഡീ​ല​ർ​മാ​ർ ത​യാ​റാ​കു​ന്ന​തി​നെ​യും ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്ന് സെ​ൻ​ട്രം ബ്രോ​ക്കിം​ഗി​ന്‍റെ റി​പ്പോ​ർ​ട്ട്.

ക​ഴി​ഞ്ഞ കു​റ​ച്ചു ആ​ഴ്ച​ക​ളാ​യി ഇ​ന്ധ​ന​വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, സി​മ​ന്‍റ് ക​ന്പ​നി​ക​ൾ​ക്ക് ഈ ​വി​ല​വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കാ​നും അ​തു നി​ല​നി​ർ​ത്താ​നും സാ​ധി​ക്കു​മോ എ​ന്ന​ത് വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യി തീ​രാ​മെ​ന്ന് സെ​ൻ​ട്രം ചൂ​ണ്ടി​ക്കാ​ട്ടി. വി​ല​യി​ലു​ണ്ടാ​കു​ന്ന ഏ​തൊ​രു മാ​റ്റ​വും വി​പ​ണി​യി​ലെ ആ​വ​ശ്യ​ക​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കാ​നാ​ണ് സാ​ധ്യ​ത.

ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന സി​മ​ന്‍റ് വി​ല സെ​പ്റ്റം​ബ​റി​ൽ വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​വി​ല​യി​രു​ത്ത​ൽ. സെ​പ്റ്റം​ബ​റി​ൽ അ​ഖി​ലേ​ന്ത്യാ ശ​രാ​ശ​രി റീ​ട്ടെ​യി​ൽ വി​ല മു​ൻ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് ചാ​ക്കൊ​ന്നി​ന് 7 രൂ​പ വ​ർ​ധി​ച്ച് 356 രൂ​പ​യാ​യി.

സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ ട്രേ​ഡ്, നോ​ണ്‍-​ട്രേ​ഡ് മേ​ഖ​ല​ക​ളി​ൽ ഒ​രു​പോ​ലെ സി​മ​ന്‍റ് വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി സെ​ൻ​ട്രം വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ വി​പ​ണി​ക​ളി​ലും നോ​ണ്‍-​ട്രേ​ഡ് മേ​ഖ​ല​യി​ലാ​ണ് ഉ​യ​ർ​ന്ന വി​ല​വ​ർ​ധ​ന പ്ര​ക​ട​മാ​യ​ത്.

എ​ന്നി​രു​ന്നാ​ലും, സാ​ന്പ​ത്തി​ക പാ​ദ​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ൽ വി​ൽപ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നാ​യി ഡീ​ല​ർ​മാ​ർ പ​ഴ​യ വി​ല​യി​ൽ​ത്ത​ന്നെ വി​ൽ​പ്പ​ന തു​ട​ർ​ന്ന​തി​നാ​ൽ ക​ന്പ​നി​ക​ളു​ടെ ഉ​യ​ർ​ന്ന ബി​ല്ലിം​ഗ് നി​ര​ക്കു​ക​ൾ പ​ല വി​പ​ണി​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് പൂ​ർ​ണ​മാ​യി എ​ത്തി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

2027 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ സി​മ​ന്‍റി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലു​ണ്ടാ​യ കു​റ​വ് സാ​ധാ​ര​ണ ഉ​ണ്ടാ​കാ​റു​ള്ള സീ​സ​ണ​ൽ മ​ന്ദ​ഗ​തി​യേ​ക്കാ​ൾ കു​റ​വാ​യി​രു​ന്നു​വെ​ന്നും പാ​ദ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ പ​ല വി​പ​ണി​ക​ളി​ലും നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സെ​ൻ​ട്രം വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​ക്‌ടോ​ബ​റി​ലും കൂ​ടു​ത​ൽ വി​ല​വ​ർ​ധ​ന​വി​നു​ള്ള ശ്ര​മ​ങ്ങ​ൾ ക​ന്പ​നി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ങ്കി​ലും, നി​ർ​മാ​ണ മേ​ഖ​ല​യി​ലെ സ​ജീ​വ​ത അ​നു​സ​രി​ച്ചാ​യി​രി​ക്കും ഇ​ത്.

ജൂ​ലൈ-​ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ പ​ല വി​പ​ണി​ക​ളി​ലും ആ​വ​ശ്യ​ക​ത ഒ​രു പ​രി​ധി​ക്കു​ള്ളി​ൽ ത​ന്നെ ഒ​തു​ങ്ങി​നി​ന്നെ​ങ്കി​ലും സെ​പ്റ്റം​ബ​റി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ക​ണ്ട​ത്. ചി​ല വി​പ​ണി​ക​ളി​ൽ ക​ന​ത്ത മ​ഴ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ച​പ്പോ​ൾ, മ​ഴ കു​റ​വാ​യി​രു​ന്ന മ​റ്റ് ഇ​ട​ങ്ങ​ളി​ൽ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​യിരുന്നു.

മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്പോ​ൾ, സെ​പ്റ്റം​ബ​റി​ലെ വി​ല​വ​ർ​ധ​ന​വി​ൽ ദ​ക്ഷി​ണേ​ന്ത്യ​യാ​ണ് മു​ന്നി​ൽ; ചാ​ക്കൊ​ന്നി​ന് 11 രൂ​പ​യു​ടെ വ​ർ​ധ​ന. പ​ശ്ചി​മേ​ന്ത്യ​യി​ൽ 9 രൂ​പ​യും സെ​ൻ​ട്ര​ൽ, ഈ​സ്റ്റ്, നോ​ർ​ത്ത് ഇ​ന്ത്യ മേ​ഖ​ല​ക​ളി​ൽ ചാ​ക്കൊ​ന്നി​ന് 5 രൂ​പ വീ​ത​വും വ​ർ​ധി​ച്ചു.

Business

ഇ​ന്ത്യ എ​ന​ര്‍​ജി വീ​ക്ക് 2027ന് ​കോ​ല്‍​ക്ക​ത്ത വേ​ദി​യാ​കും

കൊ​​​​ച്ചി: സു​​​​സ്ഥി​​​​ര ഊ​​​​ര്‍​ജ പ​​​​രി​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​യാ​​​​ണ​​​​ത്തി​​​​നു പി​​​​ന്തു​​​​ണ​​​​യേ​​​​കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ പൊ​​​​തു​​​​മേ​​​​ഖ​​​​ല എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​യാ​​​​യ ഭാ​​​​ര​​​​ത് പെ​​​​ട്രോ​​​​ളി​​​​യം കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ് (ബി​​​​പി​​​​സി​​​​എ​​​​ല്‍) സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ എ​​​​ന​​​​ര്‍​ജി വീ​​​​ക്ക് 2027ന് ​​​​കോ​​​​ല്‍​ക്ക​​​​ത്ത വേ​​​​ദി​​​​യാ​​​​കും.

2027 ജ​​​​നു​​​​വ​​​​രി 28 മു​​​​ത​​​​ല്‍ 31വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ആ​​​​ഗോ​​​​ള ഊ​​​​ര്‍​ജ​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണ വി​​​​ദ​​​​ഗ്ധ​​​​ര്‍, ഊ​​​​ര്‍​ജോ​​​​ത്പാ​​​​ദ​​​​ന ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ മേ​​​​ധാ​​​​വി​​​​ക​​​​ള്‍, നൂ​​​​ത​​​​ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ​​​​ഗ്ധ​​​​ര്‍, വ​​​​ന്‍​കി​​​​ട നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍, വ്യ​​​​വ​​​​സാ​​​​യ സം​​​​രം​​​​ഭ​​​​ക​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും. സ​​​​മ്മേ​​​​ള​​​​ത്തി​​​​നു​​​മു​​​​ന്നോ​​​​ടി​​​​യാ​​​​യി കൊ​​​​ച്ചി, ചെ​​​​ന്നൈ, ഭോ​​​​പ്പാ​​​​ല്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ര്‍​ട്ട​​​​ന്‍ റൈ​​​​സ​​​​ര്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു.

കൊ​​​​ച്ചി രാ​​​​ജ​​​​ഗി​​​​രി സ്‌​​​​കൂ​​​​ള്‍ ഓ​​​​ഫ് എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ബി​​​​പി​​​​സി​​​​എ​​​​ല്‍ കൊ​​​​ച്ചി റി​​​​ഫൈ​​​​ന​​​​റി എ​​​​ക്‌​​​​സി​​​​ക്യു​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ചാ​​​​ക്കോ എം. ​​​​ജോ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

കേ​​​​ന്ദ്ര പെ​​​​ട്രോ​​​​ളി​​​​യം മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ 2023ല്‍ ​​​​ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍ തു​​​​ട​​​​ക്ക​​​​മി​​​​ട്ട ഇ​​​​ന്ത്യ എ​​​​ന​​​​ര്‍​ജി വീ​​​​ക്കി​​​​ന്‍റെ അ​​​​ഞ്ചാ​​​​മ​​​​ത്തെ എ​​​​ഡി​​​​ഷ​​​​നാ​​​​ണ് കോ​​​​ല്‍​ക്ക​​​​ത്ത​​​​യി​​​​ല്‍ അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​ത്.

‘നൂ​​​​ത​​​​ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും ഊ​​​​ര്‍​ജ​​​സു​​​​ര​​​​ക്ഷ​​​​യും എ​​​​ങ്ങ​​​​നെ ഭാ​​​​വി​​​​യെ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു’എ​​​​ന്ന​​​​താ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ പ്ര​​​​മേ​​​​യം. അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര​​​ത​​​​ല​​​​ത്തി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന 75000ല​​​​ധി​​​​കം ഊ​​​​ര്‍​ജ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളും 700ല​​​​ധി​​​​കം പ്ര​​​​ദ​​​​ര്‍​ശ​​​​ന സ്റ്റാ​​​​ളു​​​​ക​​​​ളും സ​​​​മ്മേ​​​​ള​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്കും.

Business

ബോ​ചെ ടീ ​പ്ര​മോ​ഷ​ണ​ൽ പ​ദ്ധ​തി കു​റ്റ​ക​ര​മ​ല്ല: ലോ​കാ​യു​ക്ത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബോ​​​ചെ ടീ​​​യു​​​ടെ സൗ​​​ജ​​​ന്യ കൂ​​​പ്പ​​​ണ്‍ പ്ര​​​മോ​​​ഷ​​​ണ​​​ൽ പ​​​ദ്ധ​​​തി ലോ​​​ട്ട​​​റീ​​​സ് (റെ​​​ഗു​​​ലേ​​​ഷ​​​ൻ) ആ​​​ക്ട്, പ്രൈ​​​സ് ചി​​​റ്റ്സ് ആ​​​ൻ​​​ഡ് മ​​​ണി സ​​​ർ​​​ക്കു​​​ലേ​​​ഷ​​​ൻ (ബാ​​​നിം​​​ഗ്) ആ​​​ക്‌ട്, മ​​​റ്റു ശി​​​ക്ഷാ​​​നി​​​യ​​​മ​​​ങ്ങ​​​ൾ എ​​​ന്നി​​​വ പ്ര​​​കാ​​​രം കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണം കേ​​​ര​​​ള ലോ​​​കാ​​​യു​​​ക്ത ത​​​ള്ളി. ലോ​​​കാ​​​യു​​​ക്ത ജ​​​സ്റ്റീ​​​സ് എ​​​ൻ. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ഉ​​​പ​​​ലോ​​​കാ​​​യു​​​ക്ത ജ​​​സ്റ്റീസ് അ​​​ശോ​​​ക് മേ​​​നോ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചി​​​ന്‍റേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.

ഇ​​​തു​​​വ​​​രെ 32 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യെ​​​ന്നും സ​​​മ്മാ​​​ന​​​ക്കൂ​​​പ്പ​​​ണു​​​ക​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്നു തു​​​ക ഈ​​​ടാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ലോ​​​കാ​​​യു​​​ക്ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. അ​​​തി​​​നാ​​​ൽ പ​​​ദ്ധ​​​തി പ്രൈ​​​സ് ചി​​​റ്റ് ആ​​​കി​​​ല്ലെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ​​​യും ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ​​​യും വി​​​ധി​​​ന്യാ​​​യ​​​ങ്ങ​​​ളു​​​ടെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ ആ​​​രോ​​​പി​​​ത കു​​​റ്റ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

വി​​​പ​​​ണി​​​യി​​​ൽ പ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സ​​​മാ​​​ന പ്ര​​​മോ​​​ഷ​​​ണ​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്പോ​​​ൾ ബോ​​​ചെ ടീ​​​യെ മാ​​​ത്രം ല​​​ക്ഷ്യ​​​മി​​​ട്ടു ന​​​ട​​​ന്ന നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണ് ഈ ​​​ഉ​​​ത്ത​​​ര​​​വെ​​​ന്ന് ബോ​​​ചെ ഭൂ​​​മി​​​പു​​​ത്ര പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് അ​​​ധി​​​കൃ​​​ത​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു. ക​​​ന്പ​​​നി​​​ക്കു​​​വേ​​​ണ്ടി അ​​​ഡ്വ. ശ്യാം ​​​പ​​​ത്മ​​​ൻ, അ​​​ഡ്വ. എ​​​സ്. ര​​​ഘു​​​കു​​​മാ​​​ർ, അ​​​ഡ്വ. കെ.​​​പി. ജ്വാ​​​ല എ​​​ന്നി​​​വ​​​ർ ഹാ​​​ജ​​​രാ​​​യി.

Business

ഡാ​റ്റാ സെ​ന്‍റ​ർ മേ​ഖ​ല​യി​ൽ വ​ള​ർ​ച്ച

കൊ​​​​ച്ചി: രാ​​​ജ്യ​​​ത്തെ ഡാ​​​​റ്റാ സെ​​​​ന്‍റ​​​​ർ മേ​​​​ഖ​​​​ല ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ച്ചെ​​​​ന്നു പോ​​​​ളി​​​​സി കോ​​​​ൺ​​​​സെ​​​​ൻ​​​​സ​​​​സ് സെ​​​​ന്‍റ​​​​ർ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച വെ​​​​ബി​​​​നാ​​​​റി​​​​ൽ വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

നി​​​​ക്ഷേ​​​​പ​​​​വും തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​തു സ​​​​ഹാ​​​​യി​​​​ക്കും. ക്ലൗ​​​​ഡ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ, ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ്യ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ്, ഡി​​​​ജി​​​​റ്റ​​​​ൽ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച ഡാ​​​​റ്റാ സെ​​​​ന്‍റ​​​​റു​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ക​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ്.

2030ഓ​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ ഡാ​​​​റ്റാ സെ​​​​ന്‍റ​​​​ർ ശേ​​​​ഷി 6- 6.5 ജി​​​​ഗാ​​​​വാ​​​​ട്ടാ​​​​യി ഉ​​​​യ​​​​രു​​​​മെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്ക്. എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, കൂ​​​​ളിം​​​​ഗ്, വൈ​​​​ദ്യു​​​​തി, ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും ഇ​​​​തി​​​​ലൂ​​​​ടെ കൂ​​​​ടു​​​​ത​​​​ൽ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​ടി​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നും വി​​​​ദ​​​​ഗ്ധ​​​​ർ പ​​​​റ​​​​ഞ്ഞു.

Business

യു​എ​സി​ൽ സ്റ്റീ​ൽ പ്ലാ​ന്‍റ് നി​ർ​മി​ക്കാ​ൻ എ​സ്സാ​ർ ഗ്രൂ​പ്പ്

വാ​ഷിം​ഗ്ട​ണ്‍: യു​എ​സി​ലെ ഏ​റ്റ​വും വ​ലി​യ സ്റ്റീ​ൽ പ്ലാ​ന്‍റ് നി​ർ​മി​ക്കാ​ൻ വ​ൻ നി​ക്ഷേ​പ പ​ദ്ധ​തി​യു​മാ​യി ഇ​ന്ത്യ​യി​ലെ വ്യാ​വ​സാ​യി​ക ഭീ​മ​ന്മാ​രാ​യ എ​സ്സാ​ർ ഗ്രൂ​പ്പ്.

1800 കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​മാ​ണ് ക​ന്പ​നി ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ൽ 1,500 കോ​ടി ഡോ​ള​ർ ചെ​ല​വ​ഴി​ച്ച് എ​സ്‌​സാ​ർ ഗ്രൂ​പ്പി​ന്‍റെ യു​എ​സ് അ​നു​ബ​ന്ധ​ക​ന്പ​നി​യാ​യ മെ​സാ​ബി മെ​റ്റാ​ലി​ക്സ് അ​യോ​വ​യി​ൽ വ​ന്പ​ൻ സ്റ്റീ​ൽ പ്ലാ​ന്‍റ് നി​ർ​മി​ക്കും.

വൈ​റ്റ് ഹൗ​സി​ലെ ഓ​വ​ൽ ഓ​ഫിസി​ൽ​വ​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പാ​ണ് ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്റ്റീ​ൽ പ്ലാ​ന്‍റാ​യി​രി​ക്കും ഇ​തെ​ന്ന് ട്രം​പ് വി​ശേ​ഷി​പ്പി​ച്ചു.

2030ഓ​ടെ അ​യോ​വ​യി​ലെ സ്റ്റീ​ൽ പ്ലാ​ന്‍റി​ൽ​നി​ന്ന് ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ്ര​തി​വ​ർ​ഷം 7.5 മി​ല്യ​ണ്‍ ട​ണ്‍ സ്റ്റീ​ൽ ഉ​ത്പാ​ദ​ന​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. പി​ന്നീ​ട് ഇ​ത് 10 മി​ല്യ​ണ്‍ ട​ണ്‍ ആ​യി ഉ​യ​ർ​ത്തും. മി​നെ​സോ​ട്ട​യി​ലെ ഇ​രു​ന്പ​യി​ര് ഖ​നി​യു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ഐ​യോ​വ​യി​ലെ സ്റ്റീ​ൽ പ്ലാ​ന്‍റ് പ​ദ്ധ​തി വ​രു​ന്ന​ത്.

Business

കോട്ടയം ലുലു മാളില്‍ സീഫുഡ് ഫെസ്റ്റിന് തുടക്കമായി

കോ​​​ട്ട​​​യം: ക​​​ട​​​ല്‍വി​​​ഭ​​​വ പ്രേ​​​മി​​​ക​​​ള്‍ക്കാ​​​യി പു​​​ത്ത​​​ന്‍ രു​​​ചി​​​ക്കൂ​​​ട്ടു​​​ക​​​ളു​​​മാ​​​യി കോ​​​ട്ട​​​യം ലു​​​ലു ഹൈ​​​പ്പ​​​ര്‍മാ​​​ര്‍ക്ക​​​റ്റി​​​ല്‍ സീ​​​ഫു​​​ഡ് ഫെ​​​സ്റ്റ് ആ​​​രം​​​ഭി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​ത് തീ​​​ര​​​ദേ​​​ശ രു​​​ചി​​​ക​​​ള്‍ക്കൊ​​​പ്പം ആ​​​ഗോ​​​ള സീ​​​ഫു​​​ഡ് വി​​​ഭ​​​വ​​​ങ്ങ​​​ളും കോ​​​ര്‍ത്തി​​​ണ​​​ക്കി​​​യാ​​​ണ് കോ​​​ട്ട​​​യ​​​ത്തെ ഭ​​​ക്ഷ്യ​​​പ്രേ​​​മി​​​ക​​​ള്‍ക്കാ​​​യി മേ​​​ള സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ പി. ​​​ശ്രീ​​​കു​​​മാ​​​ര്‍ സീ ​​​ഫു​​​ഡ് ഫെ​​​സ്റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​ങ്ങ​​​ളാ​​​യ ഹേ​​​മ​​​ന്ത് മേ​​​നോ​​​ന്‍, ര​​​മ്യ പ​​​ണി​​​ക്ക​​​ര്‍ എ​​​ന്നി​​​വ​​​ര്‍ അ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രു​​​ന്നു. നാ​​​ട​​​ന്‍ മീ​​​ന്‍ക​​​റി​​​ക​​​ള്‍, ക​​​രി​​​മീ​​​ന്‍ പൊ​​​ള്ളി​​​ച്ച​​​ത് ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള വി​​​ഭ​​​വ​​​ങ്ങ​​​ള്‍ക്കു​​​പു​​​റ​​​മെ പ്ര​​​മു​​​ഖ ഷെ​​​ഫു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന കോ​​​ണ്ടി​​​നെ​​​ന്‍റ​​​ല്‍, ചൈ​​​നീ​​​സ്, താ​​​യ് ശൈ​​​ലി​​​യി​​​ലു​​​ള്ള ലൈ​​​വ് സീ​​​ഫു​​​ഡ് വി​​​ഭ​​​വ​​​ങ്ങ​​​ളും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

വീ​​​ടു​​​ക​​​ളി​​​ല്‍ എ​​​ളു​​​പ്പ​​​ത്തി​​​ല്‍ പാ​​​കം ചെ​​​യ്യാ​​​ന്‍ വി​​​ധ​​​ത്തി​​​ലു​​​ള്ള മാ​​​രി​​​നേ​​​റ്റ​​​ഡ് ഫി​​​ഷ് വെ​​​റൈ​​​റ്റി​​​ക​​​ള്‍, അ​​​റു​​​പ​​​തി​​​ല​​​ധി​​​കം ഇ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള ഫ്ര​​​ഷ് മീ​​​നു​​​ക​​​ള്‍, ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള ഉ​​​ണ​​​ക്ക​​​മീ​​​നു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ വ​​​ലി​​​യൊ​​​രു നി​​​ര​​​ത​​​ന്നെ ഹൈ​​​പ്പ​​​ര്‍മാ​​​ര്‍ക്ക​​​റ്റി​​​ലെ പ്ര​​​ത്യേ​​​ക കൗ​​​ണ്ട​​​റു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. ഒ​​​ക്‌ടോ​​​ബ​​​ര്‍ നാ​​​ലു വ​​​രെ​​​യാ​​​ണ് ഫെ​​​സ്റ്റ്.

Business

ആ​സ്റ്റ​ര്‍ ക്വാ​ളി​റ്റി കെ​യ​ര്‍ കാ​ന്‍​സ​ര്‍ കോ​ണ്‍​ക്ലേ​വ് കൊ​ച്ചി​യി​ല്‍

കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള കാ​​​​ന്‍​സ​​​​ര്‍ ചി​​​കി​​​ത്സാ​​​​വി​​​​ദ​​​​ഗ്ധ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ആ​​​​സ്റ്റ​​​​ര്‍ ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ര്‍ കാ​​​​ന്‍​സ​​​​ര്‍ കോ​​​​ണ്‍​ക്ലേ​​​​വ് ഒ​​​​ക്‌​​ടോ​​​​ബ​​​​ര്‍ ര​​​​ണ്ടു​​​മു​​​​ത​​​​ല്‍ നാ​​​​ലു​​​വ​​​​രെ കൊ​​​​ച്ചി ക്രൗ​​​​ണ്‍​പ്ലാ​​​​സ​​​​യി​​​​ല്‍ ന​​​​ട​​​​ക്കും.

ആ​​​​സ്റ്റ​​​​ര്‍ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഓ​​​​ങ്കോ​​​​ള​​​​ജി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന കോ​​​​ണ്‍​ക്ലേ​​​​വി​​​​ല്‍ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള നൂ​​​​റി​​​​ല​​​​ധി​​​​കം പ്ര​​​​മു​​​​ഖ ദേ​​​​ശീ​​​​യ ഫാ​​​​ക്ക​​​​ല്‍​റ്റി അം​​​​ഗ​​​​ങ്ങ​​​​ളും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും.

കാ​​​​ന്‍​സ​​​​ര്‍ പ്ര​​​​തി​​​​രോ​​​​ധം, പ്രി​​​​സി​​​​ഷ​​​​ന്‍ ഓ​​​​ങ്കോ​​​​ള​​​​ജി, മോ​​​​ളി​​​​ക്യു​​​​ലാ​​​​ര്‍ ഡ​​​​യ​​​​ഗ്‌​​​​നോ​​​​സ്റ്റി​​​​ക്‌​​​​സ്, സ​​​​ര്‍​ജി​​​​ക്ക​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ റേ​​​​ഡി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ങ്കോ​​​​ള​​​​ജി, ഹെ​​​​മ​​​​റ്റോ​​​​ള​​​​ജി​​​​ക് മ​​​​ലി​​​​ഗ്‌​​​​ന​​​​ന്‍​സി​​​​ക​​​​ള്‍, ഇ​​​​മ്യൂ​​​​ണോ​​​​തെ​​​​റാ​​​​പ്പി, പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​ര്‍, മ​​​​ള്‍​ട്ടി​​​​ഡി​​​​സി​​​​പ്ലി​​​​ന​​​​റി കാ​​​​ന്‍​സ​​​​ര്‍ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ നൂ​​​​ത​​​​ന മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ള്‍ ച​​​​ര്‍​ച്ച ചെ​​​​യ്യു​​​​ന്ന അ​​​​മ്പ​​​​തി​​​​ല​​​​ധി​​​​കം അ​​​​ക്കാ​​​​ദ​​​​മി​​​​ക് സെ​​​​ഷ​​​​നു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

കാ​​​​ന്‍​സ​​​​ര്‍ പ​​​​രി​​​​ച​​​​ര​​​​ണ രം​​​​ഗ​​​​ത്ത് പു​​​​ത്ത​​​​ന്‍ ആ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍ പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​നും ന​​​​വീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നും അ​​​​തു​​​​വ​​​​ഴി രോ​​​​ഗി​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ച​​​​ര​​​​ണ​​​​വും ചി​​​​കി​​​​ത്സാ​​​​ഫ​​​​ല​​​​വും മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​മാ​​​​ണ് ഈ ​​​​കൂ​​​​ട്ടാ​​​​യ്മ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ആ​​​​സ്റ്റ​​​​ര്‍ മെ​​​​ഡ്‌​​​​സി​​​​റ്റി മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ങ്കോ​​​​ള​​​​ജി സീ​​​​നി​​​​യ​​​​ര്‍ ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍റു​​​​മാ​​​​യ ഡോ. ​​​​അ​​​​രു​​​​ണ്‍ ആ​​​​ര്‍. വാ​​​​ര്യ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Business

ക്രോം​പ്ട​ൺ ഗാ​ല​ക്സി ഫെ​സ്റ്റീ​വ് ലൈ​റ്റ്സ് ശ്രേ​ണി അ​വ​ത​രി​പ്പി​ച്ചു

കൊ​​​​ച്ചി: ക്രോം​​​​പ്ട​​​​ൺ ഗ്രീ​​​​വ്സ് ക​​​​ൺ​​​​സ്യൂ​​​​മ​​​​ർ ഇ​​​​ല​​​​ക്‌​​ട്രി​​​​ക്ക​​​​ൽ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് ഗാ​​​​ല​​​​ക്സി ഫെ​​​​സ്റ്റീ​​​​വ് ലൈ​​​​റ്റ്സ് ശ്രേ​​​​ണി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ലീ​​​​ഫ്, സ്നോ​​​​ബോ​​​​ൾ, ഡ​​​​യ​​​​മ​​​​ണ്ട്, പി​​​​ക്സ​​​​ൽ, സ്പാ​​​​ർ​​​​ക്കി​​​​ൾ എ​​​​ന്നീ അ​​​​ഞ്ചു മോ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണ് ശ്രേ​​​​ണി​​​​യി​​​​ലു​​​​ള്ള​​​​ത്.

വാം ​​​​ലൈ​​​​റ്റും ആ​​​​ർ​​​​ജി​​​​ബി ലൈ​​​​റ്റിം​​​​ഗും വി​​​​വി​​​​ധ നി​​​​റ​​​​ങ്ങ​​​​ളും മോ​​​​ഡു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​വ പ്ര​​​​വേ​​​​ശ​​​​ന ക​​​​വാ​​​​ട​​​​ങ്ങ​​​​ൾ, ജ​​​​ന​​​​ലു​​​​ക​​​​ൾ, ബാ​​​​ൽ​​​​ക്ക​​​​ണി​​​​ക​​​​ൾ, ചെ​​​​ടി​​​​ക​​​​ൾ, വീ​​​​ടി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ അ​​​​ല​​​​ങ്ക​​​​രി​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. 799 രൂ​​​​പ മു​​​​ത​​​​ൽ 2,499 രൂ​​​​പ വ​​​​രെ​​​​യാ​​​​ണു വി​​​​ല.

Business

എ​ഐ+ നോ​വ 2 പ​വ​ര്‍ 5ജി ​വി​പ​ണി​യി​ല്‍

കൊ​​​ച്ചി: എ​​​ഐ+ നോ​​​വ 2 സീ​​​രീ​​​സി​​​ലെ പു​​​തി​​​യ സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണാ​​​യ നോ​​​വ 2 പ​​​വ​​​ര്‍ 5ജി ​​​വി​​​പ​​​ണി​​​യി​​​ലെ​​​ത്തി.

6.75 ഇ​​​ഞ്ച് 120 ഹെ​​​ര്‍​ട്‌​​​സ് ഡി​​​സ്‌​​​പ്ലേ, മീ​​​ഡി​​​യ​​​ടെ​​​ക് ഡൈ​​​മ​​​ന്‍​സി​​​റ്റി 7100 പ്രോ​​​സ​​​സ​​​ര്‍, 48 മെ​​​ഗാ​​​പി​​​ക്‌​​​സ​​​ല്‍ പ്ര​​​ധാ​​​ന കാ​​​മ​​​റ, 7000 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി, 33 വാ​​​ട്ട് ഫാ​​​സ്റ്റ് ചാ​​​ര്‍​ജിം​​​ഗ് എ​​​ന്നി​​​വ​​​യാ​​​ണു പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍. ഐ​​​പി65 റേ​​​റ്റിം​​​ഗും ഡ്യു​​​വ​​​ല്‍ 5ജി ​​​സിം പി​​​ന്തു​​​ണ​​​യും ഫോ​​​ണി​​​ലു​​​ണ്ട്.

Business

വിപണിക്ക് നഷ്ടദിനം

മും​​ബൈ: അ​​സം​​സ്കൃ​​ത എ​​ണ്ണ​​വി​​ല​​യി​​ലെ വ​​ർ​​ധ​​ന, ഭൗ​​മ​​രാ​​ഷ്‌ട്രീ​​യ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ, ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ​​നി​​ന്നു​​ള്ള പ്ര​​തി​​കൂ​​ല സൂ​​ച​​ന​​ക​​ൾ എ​​ന്നി​​വ​​യ്ക്കി​​ട​​യി​​ൽ, ഓ​​ഹ​​രി വി​​പ​​ണി​​യി​​ലെ പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി50​​യും ക​​ഴി​​ഞ്ഞ ആ​​റ് മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലേ​​ക്ക് കൂ​​പ്പു​​കു​​ത്തി. തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴ് ആ​​ഴ്ച​​ക​​ളാ​​യി നി​​ഫ്റ്റി​​യും സെ​​ൻ​​സെ​​ക്സും ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു.

വി​​ദേ​​ശ നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ പി​​ൻ​​വ​​ലി​​ക്ക​​ലും നി​​ക്ഷേ​​പ​​ക​​രു​​ടെ മ​​നോ​​വീ​​ര്യം കു​​റ​​യാ​​ൻ കാ​​ര​​ണ​​മാ​​യി. ഈ ​​കാ​​ല​​യ​​ള​​വി​​ൽ ആറ് ശ​​ത​​മാ​​ന​മാ​​ണ് സൂ​​ചി​​ക​​ക​​ൾ​​ക്ക് ന​​ഷ്ട​​മാ​​യ​​ത്. ച​​രി​​ത്ര​​ത്തി​​ലെത​​ന്നെ ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മേ​​റി​​യ പ്ര​​തി​​വാ​​ര ഇ​​ടി​​വു​​ക​​ളി​​ൽ ഒ​​ന്നാ​​ണി​​ത്.

സെ​​ൻ​​സെ​​ക്സ് 1124 പോ​​യി​​ന്‍റ് താ​​ഴ്്ന്ന് 72,800ലും ​​നി​​ഫ്റ്റി 360 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 22,800ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​ന്ന​​ലെ വി​​ല്പ​​ന ഉ​​യ​​ർ​​ന്ന​​തോ​​ടെ ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത മൊ​​ത്തം ക​​ന്പ​​നി​​ക​​ളു​​ടെ മൂ​​ല്യ​​ത്തി​​ൽ​​നി​​ന്ന് ഏ​​ക​​ദേ​​ശം എ​​ട്ടു ല​​ക്ഷം കോ​​ടി രൂ​​പ​​ തു​​ട​​ച്ചു​​നീ​​ക്കി. ഇ​​തോ​​ടെ ആ​​കെ വി​​പ​​ണി മൂ​​ല്യം 474 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി താ​​ഴ്ന്നു.

30 ഓ​​ഹ​​രി​​ക​​ളു​​ടെ സെ​​ൻ​​സെ​​ക്സി​​ൽ 29 എ​​ണ്ണം ചു​​വ​​പ്പി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. എ​​ൽ ആ​​ൻ​​ഡ് ടി, ​​പ​​വ​​ർ ഗ്രി​​ഡ് എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ മൂ​​ന്നു ശ​​ത​​മാ​​നത്തിനടുത്ത് ഇ​​ടി​​ഞ്ഞ് സൂ​​ചി​​ക​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ന​​ഷ്ടം നേ​​രി​​ട്ടു. അ​​ദാ​​നി പോ​​ർ​​ട്സ്, എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്, ഹി​​ന്ദു​​സ്ഥാ​​ൻ യൂ​​ണി​​ലി​​വ​​ർ, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്, എ​​സ്ബി​​ഐ ഓ​​ഹ​​രി​​ക​​ൾ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലാ​​ണ് ഇ​​ടി​​ഞ്ഞ​​ത്. ഈ ​​തി​​രി​​ച്ച​​ടി​​ക​​ൾ​​ക്കി​​ട​​യി​​ലും സെ​​ൻ​​സെ​​ക്സി​​ൽ ഇ​​ൻ​​ഫോ​​സി​​സ് മാ​​ത്ര​​മാ​​ണ് ലാ​​ഭ​​ത്തി​​ൽ അ​​വ​​സാ​​നി​​ച്ച​​ത്. ചെ​​റി​​യ നേ​​ട്ട​​ത്തി​​ൽ പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​ൻ ക​​ന്പ​​നി​​ക്കു സാ​​ധി​​ച്ചു.

വി​​പ​​ണി​​യി​​ലു​​ട​​നീ​​ളം ക​​ന​​ത്ത വി​​ൽ​​പ്പ​​ന​​യാ​​ണു ന​​ട​​ന്ന​​ത്. നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് 100, നി​​ഫ്റ്റി മി​​ഡ്കാ​​പ് 100 സൂ​​ചി​​ക​​ക​​ൾ യ​​ഥാ​​ക്ര​​മം 1.85%, 1.63% വീ​​തം ഇ​​ടി​​ഞ്ഞു. വി​​പ​​ണി​​യി​​ലെ ചാ​​ഞ്ചാ​​ട്ടം അ​​ള​​ക്കു​​ന്ന ഇ​​ന്ത്യ വി​​ക്സ് 12 ശ​​ത​​മാ​​ന​​ത്തോ​​ളം ഉ​​യ​​ർ​​ന്ന് 14ന് ​​അ​​ടു​​ത്തെ​​ത്തി.

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ൾ ഒ​​ന്ന​​ട​​ങ്കം ചു​​വ​​പ്പി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ൾ മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലും നി​​ഫ്റ്റി റി​​യ​​ൽ​​റ്റി ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലും ഇ​​ടി​​വ് നേ​​രി​​ട്ടു. എ​​ൻ​​എ​​സ്ഇ​​യി​​ൽ 869 ഓ​​ഹ​​രി​​ക​​ൾ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​പ്പോ​​ൾ 2716 ഓ​​ഹ​​രി​​ക​​ൾ ഇ​​ടി​​വ് നേ​​രി​​ട്ടു. 91 ഓ​​ഹ​​രി​​ക​​ളു​​ടെ വി​​ല മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​ർ​​ന്നു.

ഇ​​ടി​​വി​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ

യു​​എ​​സ്-​​ഇ​​റാ​​ൻ സം​​ഘ​​ർ​​ഷം തു​​ട​​രുന്ന​​ത്: ഏ​​ഴു ദി​​വ​​സ​​ത്തെ വെ​​ടി​​നി​​ർ​​ത്ത​​ലി​​നും ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് വീ​​ണ്ടും തു​​റ​​ക്കു​​ന്ന​​തി​​നു​​മാ​​യി ഇ​​റാ​​ൻ മു​​ന്നോ​​ട്ടു​​വ​​ച്ച നി​​ർ​​ദേ​​ശം യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ത​​ള്ളി.

യു​​എ​​സി​​നും ഇ​​സ്ര​​യേ​​ലി​​നും മു​​ന്നി​​ൽ ഇ​​റാ​​ൻ ഒ​​ട്ടും പി​​ന്നാ​​ക്കം പോ​​കി​​ല്ലെ​​ന്നും നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​ത്തോ​​ടെ ഉ​​റ​​ച്ചു​​നി​​ൽ​​ക്കു​​മെ​​ന്നും ഇ​​റാ​​ൻ പ്ര​​സി​​ഡ​​ന്‍റ് മ​​സൂ​​ദ് പെ​​സെ​​ഷ്കി​​യാ​​ൻ പ​​റ​​ഞ്ഞു. ഇ​​റാ​​ൻ ത​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ടി​​ൽ ഉ​​റ​​ച്ചു​​നി​​ല്ക്കു​​ക​​യും ന​​ശീ​​ക​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ട്രം​​പി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പും സ​​മാ​​ധാ​​ന ക​​രാ​​ർ ത​​ള്ളി​​ക്ക​​ള​​ഞ്ഞ തീ​​രു​​മാ​​ന​​വും നി​​ല​​നി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ നി​​ക്ഷേ​​പ​​ക​​ർ ആ​​ശ​​ങ്ക​​യി​​ലാ​​ണ്.

എ​​ണ്ണവി​​ല ഉ​​യ​​ർ​​ന്നു: പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ ല​​ഘൂ​​ക​​രി​​ക്ക​​പ്പെ​​ടാ​​തെ തു​​ട​​രു​​ന്ന​​തി​​നാ​​ൽ അ​​സം​​സ്കൃ​​ത എ​​ണ്ണവി​​ല ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലെ​​ത്തി ബാ​​ര​​ലി​​ന് 107 ഡോ​​ള​​റി​​ലേ​​ക്കു​​യ​​ർ​​ന്നു.

ബോ​​ണ്ട് വ​​രു​​മാ​​നം ഉ​​യ​​ർ​​ന്നു: യു​​എ​​സ് ട്ര​​ഷ​​റി ബോ​​ണ്ട് വ​​രു​​മാ​​നം ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ത്തി​​യ​​ത് ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ളി​​ൽ കൂ​​ടു​​ത​​ൽ സ​​മ്മ​​ർ​​ദം സൃ​​ഷ്ടി​​ച്ചു. 10 വ​​ർ​​ഷ​​ത്തെ യു​​എ​​സ് ട്ര​​ഷ​​റി ബോ​​ണ്ട് വ​​രു​​മാ​​നം 5.2 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലെ​​ത്തി​​യ​​ത്. ഇ​​ത് 2004നു​​ശേ​​ഷ​​മു​​ള്ള ഉ​​യ​​ർ​​ന്ന നി​​ല​​യാ​​ണ്.

96 ക​​ട​​ന്നു രൂ​​പ

ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​ന്ന​​ലെ 96 ക​​ട​​ന്നു. 28 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 96.03ലാ​​ണ് രൂ​​പ ക്ലോ​​സ് ചെ​​യ്ത​​ത്. ഇ​​റാ​​ൻ മു​​ന്നോ​​ട്ടു​​വ​​ച്ച ക​​രാ​​ർ നി​​ർ​​ദേ​​ശം യു​​എ​​സ് ത​​ള്ളി​​യ​​തോ​​ടെ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് തു​​റ​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ മ​​ങ്ങി​​യ​​താ​​ണ് വി​​പ​​ണി​​യി​​ൽ ആ​​ശ​​ങ്ക സൃ​​ഷ്ടി​​ച്ച​​ത്.
വെ​​ള്ളി​​യാ​​ഴ്ച ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 24 പൈ​​സ ഉ​​യ​​ർ​​ന്ന് 95.75ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാക്കിയത്.

Business

എട്ടു മാസത്തിനിടെ പവന് 21,840 രൂപയുടെ ഇടിവ്

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ എ​​​ട്ടു മാ​​​സ​​​ത്തി​​​നി​​​ടെ സ്വ​​​ര്‍ണ​​​വി​​​ല​​​യി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് പ​​​വ​​​ന് 21,840 രൂ​​​പ​​​യു​​​ടെ ഇ​​​ടി​​​വ്. ഗ്രാ​​​മി​​​ന് 2,730 രൂ​​​പ​​​യു​​​ടെ കു​​​റ​​​വാ​​​ണു​​​ണ്ടാ​​​യ​​​ത്.

2026 ജ​​​നു​​​വ​​​രി 29ന് ​​​അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​പ​​​ണി​​​യി​​​ല്‍ സ്വ​​​ര്‍ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 5,594.82 ഡോ​​​ള​​​ര്‍ വ​​​രെ ഉ​​​യ​​​ര്‍ന്നി​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ വി​​​ല ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 4,175 ഡോ​​​ള​​​റി​​​ലേ​​​ക്കു താ​​​ഴ്ന്ന​​​തോ​​​ടെ റി​​​ക്കാ​​​ര്‍ഡ് ഉ​​​യ​​​ര​​​ത്തി​​​ല്‍നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 1,420 ഡോ​​​ള​​​ര്‍ ആ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. അ​​​താ​​​യ​​​ത്, അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ര്‍ണ​​​വി​​​ല​​​യി​​​ല്‍ 25 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ ഇ​​​ടി​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​നം കേ​​​ര​​​ള​​​വി​​​പ​​​ണി​​​യി​​​ലും വ്യ​​​ക്ത​​​മാ​​​ണ്. ജ​​​നു​​​വ​​​രി 29ന് ​​​കേ​​​ര​​​ള​​​ത്തി​​​ല്‍ 22 കാ​​​ര​​​റ്റ് സ്വ​​​ര്‍ണം പ​​​വ​​​ന് 1,31,160 രൂ​​​പ എ​​​ന്ന റി​​​ക്കാ​​​ര്‍ഡ് വി​​​ല​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​ന്ന​​​ലെ പ​​​വ​​​ന് 1,09,320 രൂ​​​പ​​​യാ​​​യി താ​​​ഴ്ന്ന​​​തോ​​​ടെ റി​​​ക്കാ​​​ര്‍ഡ് നി​​​ര​​​ക്കി​​​ല്‍നി​​​ന്ന് 21,840 രൂ​​​പ​​​യു​​​ടെ കു​​​റ​​​വു​​​ണ്ടാ​​​യി.

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ര​​​ണ്ടു​​​ത​​​വ​​​ണ​​​യാ​​​യി പ​​​വ​​​ന് 2,640 രൂ​​​പ​​​യാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. രാ​​​വി​​​ലെ ഗ്രാ​​​മി​​​ന് 235 രൂ​​​പ കു​​​റ​​​ഞ്ഞ് 13,765 രൂ​​​പ​​​യി​​​ലും പ​​​വ​​​ന് 1,840 രൂ​​​പ കു​​​റ​​​ഞ്ഞ് 1,10,120 രൂ​​​പ​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു വ്യാ​​​പാ​​​രം ആ​​​രം​​​ഭി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ ഉ​​​ച്ച​​​യ്ക്കു ശേ​​​ഷം വീ​​​ണ്ടും ഇ​​​ടി​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഗ്രാ​​​മി​​​ന് 100 രൂ​​​പ കു​​​റ​​​ഞ്ഞ് 13,665 രൂ​​​പ​​​യും പ​​​വ​​​ന് 800 രൂ​​​പ കു​​​റ​​​ഞ്ഞ് 1,09,320 രൂ​​​പ​​​യു​​​മാ​​​യി.

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു പു​​​റ​​​മെ അ​​​മേ​​​രി​​​ക്ക​​​ന്‍ ഡോ​​​ള​​​റി​​​ന്‍റെ ശ​​​ക്തി, യു​​​എ​​​സ് ബോ​​​ണ്ട് യീ​​​ല്‍ഡു​​​ക​​​ളി​​​ലെ മാ​​​റ്റം, നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ ലാ​​​ഭ​​​മെ​​​ടു​​​പ്പ്, ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ​​​ണ​​​ത്തി​​​ന്‍റെ നീ​​​ക്കം എ​​​ന്നി​​​വ​​​യും സ്വ​​​ര്‍ണ​​​വി​​​ല​​​യി​​​ലെ ഇ​​​പ്പോ​​​ഴ​​​ത്തെ ഇ​​​ടി​​​വി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്ന ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണ്. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പു​​​റ​​​ത്തു​​​വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ന്‍ പ​​​ണ​​​പ്പെ​​​രു​​​പ്പവും തൊ​​​ഴി​​​ല്‍ ക​​​ണ​​​ക്കു​​​ക​​​ളും വി​​​പ​​​ണി​​​യു​​​ടെ ദി​​​ശ നി​​​ര്‍ണ​​​യി​​​ക്കു​​​ന്ന​​​തി​​​ല്‍ പ്ര​​​ധാ​​​ന​​​മാ​​​കും.

എ​​​ന്നാ​​​ല്‍, ഭൗ​​​മ​​​രാ​​​ഷ്‌​​​ട്രീ​​​യ സം​​​ഘ​​​ര്‍ഷ​​​ങ്ങ​​​ള്‍, കേ​​​ന്ദ്ര​​​ബാ​​​ങ്കു​​​ക​​​ളു​​​ടെ സ്വ​​​ര്‍ണം വാ​​​ങ്ങ​​​ല്‍, ആ​​​ഗോ​​​ള സാ​​​മ്പ​​​ത്തി​​​ക അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ള്‍ ഇ​​​പ്പോ​​​ഴും സ്വ​​​ര്‍ണ​​​ത്തി​​​ന് അ​​​ടി​​​സ്ഥാ​​​ന പി​​​ന്തു​​​ണ ന​​​ല്‍കു​​​ന്നു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ നി​​​ല​​​വി​​​ലെ ഇ​​​ടി​​​വി​​​നെ ദീ​​​ര്‍ഘ​​​കാ​​​ല സ്വ​​​ര്‍ണ​​​വി​​​ല​​​യു​​​ടെ ദി​​​ശ​​​യി​​​ലെ അ​​​ന്തി​​​മ മാ​​​റ്റ​​​മാ​​​യി കാ​​​ണാ​​​നാ​​​കി​​​ല്ലെ​​​ന്നും വി​​​പ​​​ണി​​​യി​​​ലെ ചാ​​​ഞ്ചാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്നും കേ​​​ര​​​ള ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. എ​​​സ്. അ​​​ബ്‌​​​ദു​​​ള്‍ നാ​​​സ​​​ര്‍ പ​​​റ​​​ഞ്ഞു.

Business

‘താ​യ് മാ​മ​ൻ ത​ങ്കമോ​തി​രം’പ​ദ്ധ​തി; ആ​ദ്യ ബാ​ച്ച് മോ​തി​ര​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ജോ​യ് ആ​ലു​ക്കാ​സ്

കൊ​​​ച്ചി: ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ‘താ​​​യ് മാ​​​മ​​​ൻ ത​​​ങ്കമോ​​​തി​​​രം’ പ​​​ദ്ധ​​​തി​​​ക്കാ​​​യു​​​ള്ള ആ​​​ദ്യ ബാ​​​ച്ച് സ്വ​​​ർ​​​ണ​​​മോ​​​തി​​​ര​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ആ​​​ഗോ​​​ള ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​വ​​​ജാ​​​ത​​ ശി​​​ശു​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​നു​​​ള്ള 89,955 മോ​​​തി​​​ര​​​ങ്ങ​​​ളാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ത​​​യാ​​​റാ​​​യ​​​തെ​​​ന്ന് ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു. ചെ​​​ന്നൈ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി സി. ​​​ജോ​​​സ​​​ഫ് വി​​​ജ​​​യ് പ​​​ദ്ധ​​​തി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

മോ​​​തി​​​ര​​​ങ്ങ​​​ളു​​​ടെ പാ​​​ക്കിം​​​ഗും വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത 107 സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് മോ​​​തി​​​ര​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഒ​​​രു ഗ്രാം ​​​തൂ​​​ക്ക​​​ത്തി​​​ലും 22 കാ​​​ര​​​റ്റ് ശു​​​ദ്ധി​​​യി​​​ലു​​​മാ​​​ണ് മോ​​​തി​​​ര​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ചെ​​​ന്നൈ​​​യി​​​ലും കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ലു​​​മു​​​ള്ള ജോ​​​യ് ആ​​​ലു​​​ക്കാ​​​സി​​​ന്‍റെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​ണ് മോ​​​തി​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം​​​ ചെ​​​യ്യു​​​ന്ന​​​ത്.

ജൂ​​​ണ്‍ 22നു ​​​ശേ​​​ഷം ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ജ​​​നി​​​ക്കു​​​ന്ന അ​​​ർ​​​ഹ​​​രാ​​​യ എ​​​ല്ലാ ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ൾ​​​ക്കും ഒ​​​രു ഗ്രാം ​​​വീ​​​ത​​​മു​​​ള്ള സ്വ​​​ർ​​​ണ​​​മോ​​​തി​​​രം സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​ബൃ​​​ഹ​​​ദ് പ​​​ദ്ധ​​​തി.

ഏ​​​ക​​​ദേ​​​ശം 4.41 ല​​​ക്ഷം കു​​​രു​​​ന്നു​​​ക​​​ൾ​​​ക്ക് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ വ​​​ലി​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.

Business

കെജിഎസ്എംഎ ധര്‍ണ 15ന്

കൊ​​​ച്ചി: യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ക്ക് ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള നി​​​ര​​​ക്കു​​​ക​​​ള്‍ പി​​​ന്‍വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (കെ​​​ജി​​​എ​​​സ്എം​​​എ) നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഒ​​​ക്ടോ​​​ബ​​​ര്‍ 15ന് ​​​കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ള്‍ക്കു​​​ മു​​​ന്നി​​​ല്‍ ധ​​​ര്‍ണ ന​​​ട​​​ത്തു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. എ​​​സ്. അ​​​ബ്‌​​​ദു​​​ള്‍ നാ​​​സ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.

യു​​​പി​​​ഐ നി​​​ര​​​ക്കു​​​ക​​​ള്‍ പി​​​ന്‍വ​​​ലി​​​ക്കു​​​ക, ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കു​​​ക, അ​​​ധി​​​കച്ചെ​​​ല​​​വി​​​ല്ലാ​​​തെ ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്താ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഉ​​​റ​​​പ്പാ​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചാ​​​ണു ധ​​​ര്‍ണ.

സ്വ​​​ര്‍ണ​​​വി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന​​​തി​​​നൊ​​​പ്പം വ്യാ​​​പാ​​​ര​​​ച്ചെ​​​ല​​​വു​​​ക​​​ളും വ​​​ര്‍ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ യു​​​പി​​​ഐ നി​​​ര​​​ക്കു​​​ക​​​ള്‍ സ്വ​​​ര്‍ണ​​​വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യ്ക്ക് ഇ​​​ര​​​ട്ടപ്ര​​​ഹ​​​ര​​​മാ​​​ണ്. വി​​​ല​​​വ​​​ര്‍ധ​​​ന​​​കൊ​​​ണ്ടു വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ ലാ​​​ഭം വ​​​ര്‍ധി​​​ക്കു​​​ന്നി​​​ല്ല.

ഉ​​​യ​​​ര്‍ന്ന മൂ​​​ല​​​ധ​​​ന​​​നി​​​ക്ഷേ​​​പം, വി​​​ല​​​യി​​​ലെ ചാ​​​ഞ്ചാ​​​ട്ടം, വി​​​പ​​​ണി​​​യി​​​ലെ മാ​​​ന്ദ്യം എ​​​ന്നി​​​വ​​​യ്‌​​​ക്കൊ​​​പ്പം യു​​​പി​​​ഐ നി​​​ര​​​ക്കു​​​ക​​​ള്‍കൂ​​​ടി ചു​​​മ​​​ത്തു​​​ന്ന​​​ത് ചെ​​​റു​​​കി​​​ട- ഇ​​​ട​​​ത്ത​​​രം ജ്വ​​​ല്ല​​​റി​​​ക​​​ളു​​​ടെ നി​​​ല​​​നി​​​ല്പി​​​നെ​​​ത്ത​​​ന്നെ ബാ​​​ധി​​​ക്കും.

ഉ​​​യ​​​ര്‍ന്ന മൂ​​​ല്യ​​​മു​​​ള്ള സ്വ​​​ര്‍ണാ​​​ഭ​​​ര​​​ണ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ ചെ​​​റി​​​യ നി​​​ര​​​ക്കു​​​ക​​​ള്‍പോ​​​ലും വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക​​​ബാ​​​ധ്യ​​​ത​​​യാ​​​യി മാ​​​റു​​​ന്നു​​​വെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ സ്വ​​​ര്‍ണ​​​വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യെ കൂ​​​ടു​​​ത​​​ല്‍ സാ​​​മ്പ​​​ത്തി​​​ക​​​ഭാ​​​ര​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ന്ന യു​​​പി​​​ഐ നി​​​ര​​​ക്കു​​​ക​​​ള്‍ പി​​​ന്‍വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കെ. ​​​സു​​​രേ​​​ന്ദ്ര​​​നും അ​​​ഡ്വ. എ​​​സ്. അ​​​ബ്‌​​​ദു​​​ള്‍ നാ​​​സ​​​റും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Business

ടാ​റ്റ എ​ഐ​എ മൊ​മെ​ന്‍റം വാ​ല്യൂ 50 ഇ​ൻ​ഡ​ക്‌​സ് ഫ​ണ്ട് അ​വ​ത​രി​പ്പി​ച്ചു

കൊ​​​​ച്ചി: ടാ​​​​റ്റ എ​​​​ഐ​​​​എ ലൈ​​​​ഫ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് മൊ​​​​മെ​​​​ന്‍റം വാ​​​​ല്യൂ 50 ഇ​​​​ൻ​​​​ഡ​​​​ക്‌​​​​സ് ഫ​​​​ണ്ട് പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

മൊ​​​​മെ​​​​ന്‍റം, വാ​​​​ല്യൂ എ​​​​ന്നീ ര​​​​ണ്ടു നി​​​​ക്ഷേ​​​​പ​​​രീ​​​​തി​​​​ക​​​​ൾ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ച് രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്തി​​​​ട്ടു​​​​ള്ള പു​​​​തി​​​​യ യൂ​​​​ണി​​​​റ്റ് ലി​​​​ങ്ക്ഡ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ്ലാ​​​​ൻ നി​​​​ക്ഷേ​​​​പ​​​​ക​​​​ർ​​​​ക്കു വൈ​​​​വി​​​​ധ്യ​​​​മാ​​​​ർ​​​​ന്ന ഇ​​​​ക്വി​​​​റ്റി പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടൊ​​​​പ്പം ലൈ​​​​ഫ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​രി​​​​ര​​​​ക്ഷ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Business

ടാ​​റ്റ സ​​ണ്‍​സി​​നെ ലി​​സ്റ്റ് ചെ​​യ്യു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ൽ; പു​​നഃസം​​ഘ​​ട​​നാ പ​​ദ്ധ​​തി നി​​ർ​​ദേ​​ശി​​ച്ച് ടാ​​റ്റ ട്ര​​സ്റ്റു​​ക​​ൾ

മും​​ബൈ: ടാ​​റ്റ ഗ്രൂ​​പ്പി​​ന്‍റെ ഹോ​​ൾ​​ഡിം​​ഗ് ക​​ന്പ​​നി​​യാ​​യ ടാ​​റ്റാ സ​​ണ്‍​സ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡു​​മാ​​യി ടാ​​റ്റ ഇ​​ല​​ക്‌‌ട്രോണി​​ക്സ് സി​​സ്റ്റം​​സ് സൊ​​ലൂ​​ഷ​​ൻ​​സ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ്, ടാ​​റ്റാ ക​​ണ്‍​സ​​ൾ​​ട്ടിം​​ഗ് എ​​ൻ​​ജി​​നി​​യേ​​ഴ്സ് എ​​ന്നി​​വ ല​​യി​​പ്പി​​ക്കാ​​ൻ ടാ​​റ്റാ ട്ര​​സ്റ്റു​​ക​​ൾ നി​​ർ​​ദേ​​ശി​​ച്ചു.

ക​​ന്പ​​നി​​യു​​ടെ നി​​ല​​വി​​ലെ നി​​യ​​ന്ത്ര​​ണ​​പ​​ര​​മാ​​യ വ​​ർ​​ഗീ​​ക​​ര​​ണ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്താ​​ൻ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഈ ​​നീ​​ക്കം. ടാ​​റ്റ സ​​ണ്‍​സി​​നെ ലി​​സ്റ്റ് ചെ​​യ്യാ​​ത്ത പ​​ദ​​വി നി​​ല​​നി​​ർ​​ത്താ​​ൻകൂ​​ടി ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഈ ​​നി​​ർ​​ദേ​​ശ​​മെ​​ന്ന് ട്ര​​സ്റ്റു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കി.

ടാ​​റ്റ സ​​ണ്‍​സി​​ൽ 66 ശ​​ത​​മാ​​നം ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്ത​​മു​​ള്ള ടാ​​റ്റാ ട്ര​​സ്റ്റു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്, ഈ ​​പു​​നഃ​​സം​​ഘ​​ട​​ന ന​​ട​​പ്പി​​ലാ​​കു​​ന്ന​​തോ​​ടെ ടാ​​റ്റാ സ​​ണ്‍​സി​​നെ ഒ​​രു നോ​​ണ്‍-​​ബാ​​ങ്കിം​​ഗ് ഫി​​നാ​​ൻ​​ഷ്യ​​ൽ ക​​ന്പ​​നി​​യാ​​യോ അ​​ല്ലെ​​ങ്കി​​ൽ കോ​​ർ ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ് ക​​ന്പ​​നി​​യാ​​യോ ത​​രം​​തി​​രി​​ക്കു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ സാ​​ധി​​ക്കുമെന്നാ​​ണ്.

ടാ​​റ്റ ഗ്രൂ​​പ്പി​​ന്‍റെ ഹോ​​ൾ​​ഡിം​​ഗ് ക​​ന്പ​​നി​​യാ​​യി തു​​ട​​രു​​ന്പോ​​ൾത​​ന്നെ സ്വ​​ന്ത​​മാ​​യി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും വ​​രു​​മാ​​ന​​വു​​മു​​ള്ള പ​​ഴ​​യ പ്ര​​വ​​ർ​​ത്ത​​നരീ​​തി​​യി​​ലേ​​ക്ക് ടാ​​റ്റാ സ​​ണ്‍​സി​​നെ തി​​രി​​ച്ചു​​കൊ​​ണ്ടു​​വ​​രാ​​നും ഈ ​​നി​​ർ​​ദേ​​ശം വ​​ഴി സാ​​ധി​​ക്കും.

മൊ​​ത്തം വ​​രു​​മാ​​ന​​ത്തി​​ന്‍റെ 64.3% പ്ര​​വ​​ർ​​ത്ത​​നവ​​രു​​മാ​​ന​​മാ​​യി മാ​​റും

ഉ​​ദ്ദേ​​ശി​​ക്കു​​ന്ന ല​​യ​​നം പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​തോ​​ടെ, 2026 മാ​​ർ​​ച്ച് 31 ലെ ​​ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് സം​​യോ​​ജി​​ത സ്ഥാ​​പ​​ന​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന വ​​രു​​മാ​​നം 1,05,043 കോ​​ടി രൂ​​പ​​യാ​​യി ലഭിക്കും. സാന്പത്തിക ആ​​സ്തി​​ക​​ളി​​ൽ​​നി​​ന്നു​​ള്ള വ​​രു​​മാ​​ന​​മാ​​യ 40,072 കോ​​ടി രൂ​​പ​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ഴാ​​ണി​​ത്. അ​​തി​​നാ​​ൽ പ്ര​​വ​​ർ​​ത്ത​​ന​​വ​​രു​​മാ​​നം മൊ​​ത്തം വ​​രു​​മാ​​ന​​ത്തി​​ന്‍റെ 64.3 ശ​​ത​​മാ​​നം വ​​രു​​മെ​​ന്ന് ട്ര​​സ്റ്റു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കി.

ഇ​​തോ​​ടെ, ഒ​​രു നോ​​ണ്‍-​​ബാ​​ങ്കിം​​ഗ് ഫി​​നാ​​ൻ​​ഷ്യ​​ൽ ക​​ന്പ​​നി​​യാ​​യി ത​​രം​​തി​​രി​​ക്കു​​ന്ന​​തി​​നു​​ള്ള പ്ര​​ധാ​​ന ബി​​സി​​ന​​സ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളി​​ൽ ക​​ന്പ​​നി ഉ​​ൾ​​പ്പെ​​ടി​​ല്ലെ​​ന്ന് ടാ​​റ്റാ ട്ര​​സ്റ്റു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കി.

ല​​യ​​നത്തി​​ലൂ​​ടെ രൂ​​പീ​​കൃ​​ത​​മാ​​കു​​ന്ന പു​​തി​​യ സ്ഥാ​​പ​​ന​​ത്തി​​ന് ഗ്രൂ​​പ്പ് ക​​ന്പ​​നി​​ക​​ളി​​ൽ നി​​ക്ഷേ​​പി​​ച്ച 1,77,120 കോ​​ടി രൂ​​പ ഉ​​ൾ​​പ്പ​​ടെ 2,00,158 കോ​​ടി രൂ​​പ​​യു​​ടെ അ​​റ്റ ആ​​സ്തി ഉ​​ണ്ടാ​​കും. ഇ​​തോ​​ടെ ഗ്രൂ​​പ്പ് ക​​ന്പ​​നി​​ക​​ളി​​ലെ നി​​ക്ഷേ​​പം മൊ​​ത്തം അ​​റ്റ ആ​​സ്തി​​യു​​ടെ 90 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യാ​​യി കു​​റ​​യും. അ​​തി​​നാ​​ൽ ഒ​​രു കോ​​ർ ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ് ക​​ന്പ​​നി​​ക്ക് ബാ​​ധ​​ക​​മാ​​യ നി​​ബ​​ന്ധ​​ന​​ക​​ളും ഇ​​തി​​നു ബാ​​ധ​​ക​​മാ​​വി​​ല്ല.

ല​​യ​​ന​​ത്തി​​ന് ആ​​ർ​​ബി​​ഐ​​യു​​ടെ അ​​നു​​മ​​തി വേ​​ണം

ഈ ​​സം​​യോ​​ജ​​നം റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ ‘നോ​​ണ്‍-​​ബാ​​ങ്കിം​​ഗ് ഫി​​നാ​​ൻ​​ഷ്യ​​ൽ ക​​ന്പ​​നീ​​സ് വോ​​ള​​ന്‍റ​​റി അ​​മ​​ൽ​​ഗ​​മേ​​ഷ​​ൻ ഡ​​യ​​റ​​ക‌്ഷ​​ൻ​​സ്- 2025’ അ​​നു​​സ​​രി​​ച്ചാ​​യി​​രി​​ക്ക​​ണം ന​​ട​​പ്പി​​ലാ​​ക്കേ​​ണ്ട​​ത്. ഇ​​തി​​നാ​​യി റി​​സ​​ർ​​വ് ബാ​​ങ്കി​​ൽ നി​​ന്ന് മു​​ൻ​​കൂ​​ട്ടി ’നോ-​​ഒ​​ബ്ജ​​ക‌്ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്’ ല​​ഭ്യ​​മാ​​ക്കേ​​ണ്ട​​തു​​ണ്ട്.

പു​​നഃ​​സം​​ഘ​​ട​​ന​​യ്ക്കു ശേ​​ഷം ടാ​​റ്റ സ​​ണ്‍​സ് ഒ​​രു കോ​​ർ ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ് ക​​ന്പ​​നി അ​​ല്ലാ​​താ​​യി മാ​​റു​​ന്ന​​തോ​​ടെ, ക​​ന്പ​​നി​​യു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് തി​​രി​​ച്ചേ​​ൽ​​പ്പി​​ക്കേ​​ണ്ടിവ​​രു​​മെ​​ന്നും ടാ​​റ്റ ട്ര​​സ്റ്റു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കി.

ടാ​​റ്റ ഗ്രൂ​​പ്പി​​ന്‍റെ 100 വ​​ർ​​ഷ​​ത്തി​​ലേ​​റെ പ​​ഴ​​ക്ക​​മു​​ള്ള സം​​ഘ​​ട​​നാ ഘ​​ട​​ന നി​​ല​​നി​​ർ​​ത്തു​​ന്ന​​തോ​​ടൊ​​പ്പം നി​​യ​​ന്ത്ര​​ണ വ്യ​​വ​​സ്ഥ​​ക​​ൾ​​ക്ക് അ​​നു​​സൃ​​ത​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് നി​​ർ​​ദി​​ഷ്ട ഘ​​ട​​ന രൂ​​പ​​ക​​ൽ​​പ്പ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന​​തെ​​ന്ന് ടാ​​റ്റ ട്ര​​സ്റ്റ്സ് അ​​റി​​യി​​ച്ചു.

Latest News

Corehub Up