
സിസ്റ്റർ ജോസ് മാനുവൽ ആര്യപ്പള്ളി
മാനന്തവാടി: ദിവ്യകാരുണ്യ ആരാധന സന്യാസിനീസമൂഹത്തിലെ മാനന്തവാടി മേരിമാതാ പ്രൊവിൻസ് അന്പലവയൽ ഭവനാംഗം സിസ്റ്റർ ജോസ് മാനുവൽ(90) അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കണിയാരം കത്തീഡ്രലിൽ മാനന്തവാടി രൂപത വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കും. മാനന്തവാടി ആര്യപ്പള്ളിൽ പരേതരായ മത്തായി-അന്ന ദന്പതികളുടെ മകളാണ്. മേരിമാതാ പ്രൊവിൻസിന്റെ പയ്യന്പള്ളി, പുൽപ്പള്ളി ഭവനങ്ങളിൽ സുപ്പീരിയറായി പ്രവർത്തിച്ചിട്ടുണ്ട്. ബത്തേരി, അന്പലവയൽ, തവിഞ്ഞാൽ, പുല്ലൂരാംപാറ, മുള്ളൻകൊല്ലി, ആടിക്കൊല്ലി, കണിയാരം, ആലാറ്റിൽ, കൂത്തുപറന്പ് മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram