
ഫാ. രാജേഷ് മേച്ചിറാകത്തിന്റെ അമ്മ ത്രേസ്യാമ്മ
പരിയാരം: തലശേരി അതിരൂപതാംഗം ഫാ. രാജേഷ് മേച്ചിറാകത്തിന്റെ (അയർലൻഡ്) അമ്മയും പൊട്ടംപ്ലാവിലെ ആദ്യകാല കുടിയേറ്റ കർഷകൻ മേച്ചിറാകത്ത് ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യയുമായ ത്രേസ്യാമ്മ (83) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് 2.30ന് പരിയാരത്തെ സ്വഭവനത്തിൽ ആരംഭിച്ച് പരിയാരം മദർ തെരേസ പള്ളിയിലെ സമാപന ശുശ്രൂഷകളെ തുടർന്ന് തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കും. പരേത മടപ്പള്ളി കുടുംബാംഗം. മറ്റു മക്കൾ: ബേബി (പരിയാരം), എൽസി (രത്നഗിരി), ബാബു (പരിയാരം), സണ്ണി, ബിജു (ഇരുവരും പയ്യന്നൂർ), ബിന്ദു (അയർലൻഡ്), ജയ്സ് (പരിയാരം), മരുമക്കൾ: ജോളി പേഴുംകാട്ടിൽ, ആന്റണി പൂവേലിൽ, ഷാന്റി കാഞ്ഞിരത്തിങ്കൽ, ഷീജ ഞള്ളിമാക്കൽ, റ്റീമ മഞ്ഞപ്പള്ളിക്കുന്നേൽ, ജോൺസൺ തയ്യിൽ, ഷെർലി മെൻഡോൺസ. സഹോദരങ്ങൾ: മറിയം, തോമസ്, ജോസ്, അച്ചാമ്മ.





Email
Facebook
Whatsapp
Linked In
Telegram