
കോണ്‍ഗ്രസ് നേതാവ് എ.കെ. ചന്ദ്രമോഹനന്
പാലാ : മുന്‍ കെപിസിസി അംഗവും ഡിസിസി സീനിയര്‍ വൈസ് പ്രസിഡന്റുമായ ചാത്തന്‍കുളം പുതുപ്പള്ളില്‍ (ഐക്കരവാഴമറ്റം) എ.കെ. ചന്ദ്രമോഹനന് (കെ.സി. നായര്‍-75) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. കേരള ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന സെക്രട്ടറി, ജനശ്രീ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, കില ട്രയിനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു. കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ മീനച്ചില്‍ പഞ്ചായത്ത് മെംബറാണ്. ഭാര്യ വിജയമ്മ പാലാ ചൊള്ളനാനിക്കല് കുടുംബാംഗം. മക്കള്‍: ബിന്ദു (സുലഭ സൂപ്പര്‍ മാര്‍ക്കറ്റ്, പൊന്‍കുന്നം), ബിനു സി. മോഹന്‍ (ബംഗളുരു). മരുമക്കള്‍: അജു തമ്പലക്കാട് (തദ്ദേശ സ്വയംഭരണ വകുപ്പ്, കാസര്‍ഗോഡ്), സ്വപ്ന (ബംഗളുരു).





Email
Facebook
Whatsapp
Linked In
Telegram