Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Responses

ലഹരിക്കെതിരായ പോരാട്ടവും സാമൂഹിക ഉത്തരവാദിത്വവും

കോ​​​​ഴി​​​​ക്കോ​​​​ട്ട് മൂ​​​​ന്ന് യു​​​​വ അ​​​​ധ്യാ​​​​പി​​​​ക​​​​മാ​​​​ർ ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യെ​​​​ന്ന വാ​​​​ർ​​​​ത്ത കേ​​​​ര​​​​ളീ​​​​യ സ​​​​മൂ​​​​ഹ​​​​ത്തെ ഒ​​​​രേ​​​​സ​​​​മ​​​​യം ഞെ​​​​ട്ടി​​​​ക്കു​​​​ക​​​​യും ചി​​​​ന്തി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നതാ​​​​ണ്. അ​​​​റി​​​​വും സം​​​​സ്കാ​​​​ര​​​​വും പ​​​​ക​​​​ർ​​​​ന്നു​​​​ന​​​​ൽ​​​​കേ​​​​ണ്ട​​​​വ​​​​ർ​​ത​​​​ന്നെ ല​​​​ഹ​​​​രി​​​​വ​​​​ല​​​​യി​​​​ൽ കു​​​​ടു​​​​ങ്ങു​​​​ന്ന​​​​ത്, ന​​​​മ്മു​​​​ടെ സ​​​​മൂ​​​​ഹം എ​​​​ത്തി​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഭ​​​​യാ​​​​ന​​​​ക​​​​മാ​​​​യ അ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്കാ​​​​ണ് വി​​​​ര​​​​ൽ​​ചൂ​​​​ണ്ടു​​​​ന്ന​​​​ത്.

നാ​​​​ഷ​​​​ണ​​​​ൽ ക്രൈം ​​​​റി​​​​ക്കാ​​​​ർ​​​​ഡ്സ് ബ്യൂ​​​​റോ​​​​യു​​​​ടെ​​​​യും എ​​​​ക്സൈ​​​​സി​​​​ന്‍റെ​​​​യും ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം സം​​​​സ്ഥാ​​​​ന​​​​ത്ത് ല​​​​ഹ​​​​രിക്കേ​​​​സു​​​​ക​​​​ളി​​​​ൽ വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന​​​​യാണ് ഉണ്ടായിരി​​​​ക്കു​​​​ന്ന​​​​ത്. മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്ന് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി എം​​ഡി​​എം​​എ, എ​​​​ൽ​​എസ്ഡി തു​​​​ട​​​​ങ്ങി​​​​യ മാ​​​​ര​​​​ക​​​​മാ​​​​യ സി​​​​ന്ത​​​​റ്റി​​​​ക് ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ വി​​​​പ​​​​ണ​​​​ന​​​​വും ഉ​​​​പ​​​​യോ​​​​ഗ​​​​വും സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും മാ​​​​ത്ര​​​​മ​​​​ല്ല, തൊ​​​​ഴി​​​​ലി​​​​ട​​​​ങ്ങ​​​​ളി​​​​ലും വ്യാ​​​​പ​​​​ക​​​​മാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു.

അ​​​​ധ്യാ​​​​പ​​​​ക​​​​ർ, ഡോ​​​​ക‌്ട​​​​ർ​​​​മാ​​​​ർ, ഐ​​​​ടി വി​​​​ദ​​​​ഗ്ധ​​​​ർ തു​​​​ട​​​​ങ്ങി ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും സാ​​​​മൂ​​​​ഹി​​​​ക നി​​​​ല​​​​വാ​​​​ര​​​​വു​​​​മു​​​​ള്ള പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ൾ​​പോ​​​​ലും ഇ​​​​തി​​​​ന് ഇ​​​​ര​​​​യാ​​​​കു​​​​ന്നു എ​​​​ന്ന​​​​ത് വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണ്. അ​​​​മി​​​​ത​​​​മാ​​​​യ ജോ​​​​ലി​​​​ഭാ​​​​രം, മാ​​​​ന​​​​സി​​​​ക സ​​​​മ്മ​​​​ർ​​​​ദം, കേ​​​​വ​​​​ല​​​​മാ​​​​യ കൗ​​​​തു​​​​കം എ​​​​ന്നി​​​​വ​​​​യി​​​​ൽ തു​​​​ട​​​​ങ്ങി ക്ര​​​​മേ​​​​ണ ല​​​​ഹ​​​​രി​​​​മാ​​​​ഫി​​​​യ​​​​യു​​​​ടെ ചി​​​​ല​​​​ന്തി​​​​വ​​​​ല​​​​യി​​​​ൽ കു​​​​ടു​​​​ങ്ങു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​ണി​​​​വി​​​​ടെ കാ​​​​ണു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്ത് വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ഈ ​​​​ല​​​​ഹ​​​​രിഭീ​​​​ഷ​​​​ണി​​​​യെ ചെ​​​​റു​​​​ക്കാ​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന പോലീ​​​​സും എ​​​​ക്സൈ​​​​സും സം​​​​യു​​​​ക്ത​​​​മാ​​​​യി ആ​​​​രം​​​​ഭി​​​​ച്ച ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ​​ പോ​​​​ലു​​​​ള്ള വ​​​​ൻ​​​​കി​​​​ട പ​​​​രി​​​​ശോ​​​​ധ​​​​നാ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഈ ​​​​മാ​​​​ഫി​​​​യ ശൃം​​​​ഖ​​​​ല​​​​യെ ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു. ഈ ​​​​ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ​​ത​​​​ന്നെ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് കേ​​​​സു​​​​ക​​​​ളും അ​​​​റ​​​​സ്റ്റു​​​​ക​​​​ളും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് ല​​​​ഹ​​​​രിശൃം​​​​ഖ​​​​ല​​​​യു​​​​ടെ ആ​​​​ഴ​​​​മാ​​​​ണ് കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും, ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ടം കേ​​​​വ​​​​ലം വാ​​​​ർ​​​​ഷി​​​​ക ബോ​​​​ധ​​​​വ​​​​​ത്ക​​​​ര​​​​ണ റാ​​​​ലി​​​​ക​​​​ളി​​​​ലും പോ​​​​സ്റ്റ​​​​ർ ര​​​​ച​​​​ന, പ്ര​​​​സം​​​​ഗ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ഔ​​​​പ​​​​ചാ​​​​രി​​​​ക ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ലും മാ​​​​ത്രം ഒ​​​​തു​​​​ങ്ങി​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തു​​കൊ​​​​ണ്ട് പ്ര​​​​യോ​​​​ജ​​​​ന​​​​മി​​​​ല്ല. ഇ​​​​ത്ത​​​​രം പ്ര​​​​ഹ​​​​സ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക​​​​പ്പു​​​​റം ശ​​​​ക്ത​​​​മാ​​​​യ പ്രാ​​​​യോ​​​​ഗി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ സാ​​​​മൂ​​​​ഹ്യ ജാ​​​​ഗ്ര​​​​ത​​​​യു​​​​മാ​​​​ണ് ഇ​​​​ന്നി​​​​ന്‍റെ ആ​​​​വ​​​​ശ്യം.

ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന ‘തൂ​​​​ഫാ​​​​ൻ സ്ട്രൈ​​​​ക്ക്’ (ത​​​​ട​​​​യ​​​​ൽ), ‘തൂ​​​​ഫാ​​​​ൻ കെ​​​​യ​​​​ർ’ (ചി​​​​കി​​​​ത്സ), ഓ​​​​ട്ടോ​​​​റി​​​​ക്ഷാ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ​​​​യും യു​​​​വാ​​​​ക്ക​​​​ളെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള ‘തൂ​​​​ഫാ​​​​ൻ വാ​​​​രി​​​​യേ​​​​ഴ്സ്’ തു​​​​ട​​​​ങ്ങി​​​​യ ജ​​​​ന​​​​കീ​​​​യ പ​​​​ങ്കാ​​​​ളി​​​​ത്ത മാ​​​​തൃ​​​​ക​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ജ​​​​ന​​​​കീ​​​​യ​​​​മാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. പ്രാ​​​​ദേ​​​​ശി​​​​ക ത​​​​ല​​​​ത്തി​​​​ൽ വാ​​​​ർ​​​​ഡ് സ​​​​മി​​​​തി​​​​ക​​​​ളും റ​​​​സി​​​​ഡ​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ളും കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് ര​​​​ഹ​​​​സ്യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പോ​​​​ലീ​​​​സി​​​​ന് കൈ​​​​മാ​​​​റു​​​​ന്ന സം​​​​വി​​​​ധാ​​​​നം ശ​​​​ക്ത​​​​മാ​​​​ക​​​​ണം.

കു​​​​ടും​​​​ബ​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ലെ സു​​​​താ​​​​ര്യ​​​​ത​​​​യും മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ​​​​ത്തി​​​​ന് ന​​​​ൽ​​​​കു​​​​ന്ന പ്രാ​​​​ധാ​​​​ന്യ​​​​വു​​​​മാ​​​​ണ് ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ആ​​​​ദ്യ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധ മ​​​​തി​​​​ൽ. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യോ മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യോ പെ​​​​രു​​​​മാ​​​​റ്റ​​​​ത്തി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന മാ​​​​റ്റ​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും ല​​​​ഹ​​​​രി​​​​ക്ക് അ​​​​ടി​​​​മ​​​​പ്പെ​​​​ട്ട​​​​വ​​​​രെ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളാ​​​​യി കാ​​​​ണാ​​​​തെ ചി​​​​കി​​​​ത്സ അ​​​​ർ​​​​ഹി​​​​ക്കു​​​​ന്ന രോ​​​​ഗി​​​​ക​​​​ളാ​​​​യി ക​​​​ണ്ട് പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​നും ബ​​​​ന്ധു​​​​ക്ക​​​​ളും സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും മു​​​​ന്നോ​​​​ട്ടു​​​​ വ​​​​ര​​​​ണം. വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും കൃ​​​​ത്യ​​​​മാ​​​​യ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ കൗ​​​​ൺ​​​​സലിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ജോ​​​​ലി​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ പ​​​​രി​​​​ശോ​​​​ധ​​​​നാ പ്രോ​​​​ട്ടോ​​​​ക്കോ​​​​ളു​​​​ക​​​​ളും ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യി​​ത​​​​ന്നെ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

ന​​​​മ്മു​​​​ടെ വ​​​​രും​​​​ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ ഭാ​​​​വി​​​​യും നാ​​​​ടി​​​​ന്‍റെ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന​​​​വും ത​​​​ക​​​​ർ​​​​ക്കു​​​​ന്ന ല​​​​ഹ​​​​രി​​​​യെ​​​​ന്ന മ​​​​ഹാ​​​​മാ​​​​രി​​​​ക്കെ​​​​തി​​​​രേ ന​​​​മ്മ​​​​ൾ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി പോ​​​​രാ​​​​ടേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണി​​​​ത്. നി​​​​യ​​​​മ​​​​പാ​​​​ല​​​​ക​​​​രു​​​​ടെ​​​​യും സ​​​​ർ​​​​ക്കാ​​​​രി​​ന്‍റെ​​​​യും ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ജാ​​​​ഗ്ര​​​​ത​​​​യും ജ​​​​ന​​​​കീ​​​​യ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും ചേ​​​​രു​​​​മ്പോ​​​​ൾ മാ​​​​ത്ര​​​​മേ ല​​​​ഹ​​​​രി​​​​യു​​​​ടെ കാ​​​​ണാ​​​​ക്ക​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്ന് ന​​​​മ്മു​​​​ടെ നാ​​​​ടി​​​​നെ ക​​​​ര​​​​ക​​​​യ​​​​റ്റാ​​​​ൻ സാ​​​​ധി​​​​ക്കൂ. പ്ര​​​​ത്യാ​​​​ശ​​​​യു​​​​ള്ള ഒ​​​​രു നാ​​​​ളേ​​​​ക്കാ​​​​യി, ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രേ വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യി​​​​ല്ലാ​​​​ത്ത ജാ​​​​ഗ്ര​​​​ത​​​​യും ചെ​​​​റു​​​​ത്തു​​​​നി​​​​ൽ​​​​പും ന​​​​മു​​​​ക്ക് ഓ​​​​രോ​​​​രു​​​​ത്ത​​​​ർ​​​​ക്കും ശീ​​​​ല​​​​മാ​​​​ക്കാം.

-ഡോ. സെമിച്ചൻ ജോസഫ് (മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ നി​​​​ർ​​​​മ​​​​ല കോ​​​​ള​​ജി​​​​ലെ സാ​​​​മൂ​​​​ഹ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന വി​​​​ഭാ​​​​ഗം അ​​​​സി. പ്ര​​​​ഫ​​​​സ​​റാ​​​​ണ് ലേ​​​​ഖ​​​​ക​​​​ൻ)

Responses

സമാധാനത്തിനായുള്ള പ്രതിരോധം രൂപപ്പെടുത്താം

ലോ​​​കം ഒ​​​രു യു​​​ദ്ധ​​​ത്തി​​​ന്‍റെ വ​​​ക്കി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​ൽ യു​​​നെ​​​സ്കോ​​​യു​​​ടെ ആ​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പ് ഓ​​​ർ​​​ക്കു​​​ന്ന​​​ത് പ്ര​​​യോ​​​ജ​​​നപ്ര​​​ദ​​​മാ​​​യേ​​​ക്കും. എ​​​ല്ലാ യു​​​ദ്ധ​​​ങ്ങ​​​ളും മ​​​നു​​​ഷ്യമ​​​ന​​​സു​​​ക​​​ളി​​​ലാ​​​ണ് തു​​​ട​​​ങ്ങു​​​ന്ന​​​തെ​​​ന്നും അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യു​​​ള്ള പ്ര​​​തി​​​രോ​​​ധം മ​​​നു​​​ഷ്യമ​​​ന​​​സു​​​ക​​​ളി​​​ലാ​​​ണ് രൂ​​​പ​​​പ്പെ​​​ടേ​​​ണ്ട​​​ത് എ​​​ന്നു​​​മാ​​​ണ് യു​​​നെ​​​സ്‌​​​കോ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള നാ​​​ശന​​​ഷ്ട​​​ങ്ങ​​​ൾ വി​​​ത​​​യ്ക്കു​​​ന്ന, വി​​​ല​​​പ്പെ​​​ട്ട മ​​​നു​​​ഷ്യജീവ​​​നു​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന യു​​​ദ്ധ​​​ങ്ങ​​​ൾ എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് വീ​​​ണ്ടും ആ​​​വ​​​ർ​​​ത്തി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് എ​​​ന്നു​​​ള്ള​​​ത് അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​ണ്, ദുഃ​​​ഖ​​​ക​​​ര​​​വു​​​മാ​​​ണ്.

യു​​​ദ്ധം മ​​​നു​​​ഷ്യ​​​രു​​​ടെ ക​​​ണ്ടു​​പി​​​ടി​​​ത്തം മാ​​​ത്ര​​​മാ​​​ണെ​​​ന്നും പ്ര​​​കൃ​​​ത്യാ ഉ​​​ള്ള​​​ത​​​ല്ലെ​​​ന്നും പ​​​റ​​​യാ​​​റു​​​ണ്ട്. ഈ ​​​ക​​​ണ്ടു​​പി​​​ടി​​​ത്ത​​​ത്തി​​​ന് ധാ​​​രാ​​​ളം രാ​​​ഷ്‌​​ട്രീ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ലും, വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി നാം ​​​ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും ഇ​​​തി​​​ലു​​​ള്ള പ​​​ങ്കാ​​​ളി​​​ത്തം മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തും സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യു​​​ള്ള പ്ര​​​തി​​​രോ​​​ധം ന​​​മ്മു​​​ടെ മ​​​ന​​​സി​​​ൽ രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​മി​​​ക്കു​​​ന്ന​​​തു​​മാ​​​ണ് ഇ​​​ത്ത​​​രം യു​​​ദ്ധ​​​ങ്ങ​​​ളോ​​​ട് ന​​​മു​​​ക്ക്‌ ഏ​​​റ്റെ​​ടു​​​ക്കാ​​​വു​​​ന്ന പ്ര​​​തി​​​ക​​​ര​​​ണം.

കേ​​​യോ​​​സ് തി​​​യ​​​റി​​​യി​​​ലെ ബ​​​ട്ട​​​ർ ഫ്ളൈ ​​​എ​​​ഫ​​​ക്ട് പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ, ചി​​​ന്ത​​​യി​​​ലെ ന​​​മ്മു​​​ടെ ചെ​​​റി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ​​പോ​​​ലും വ​​​ലി​​​യ യു​​​ദ്ധ​​​ങ്ങ​​​ളാ​​​യോ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​ക​​​ളാ​​​യോ രൂ​​​പ​​​പ്പെ​​​ടാം. ന​​​മ്മു​​​ടെ മ​​​ന​​​സി​​​ൽ രൂ​​​പ​​​പ്പെ​​​ടു​​​ന്ന ചെ​​​റി​​​യ സ​​​മു​​​ദാ​​​യവി​​​ദ്വേ​​​ഷ​​​മോ വെ​​​റു​​​പ്പോ ഒ​​​ക്കെ​​യാ​​​ണ് ഇ​​​ത്ത​​​രം വ​​​ലി​​​യ യു​​​ദ്ധ​​​ങ്ങ​​​ളാ​​​യി പ​​​രി​​​ണ​​​മി​​​ക്കു​​​ന്ന​​​ത് എ​​​ന്നു പ​​​റ​​​യേ​​​ണ്ടി​​വ​​​രു​​​ന്നു. ഹിം​​​സാ​​​ത്മ​​​ക​​​മാ​​​യി സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ​​ക്കെ​​​തി​​​രേ, മ​​​ത​​​വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കെ​​​തി​​​രേ അ​​​ട​​​ക്കം പ​​​റ​​​യു​​​ന്ന​​​തും എ​​​ഴു​​​തു​​​ന്ന​​​തും, എ​​​ന്തി​​​ന്, ചി​​​ന്തി​​​ക്കു​​​ന്ന​​​തു​​​പോ​​​ലും പി​​​ന്നീ​​​ട് വ​​​ലി​​​യ ഹിം​​​സ​​​യാ​​​യി രൂ​​​പ​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ലോ​​​ക​​യു​​​ദ്ധ​​​ങ്ങ​​​ൾ നാം ​​​വീ​​​ക്ഷി​​​ക്കു​​​മ്പോ​​​ൾ, ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​രി​​​സ​​​ര​​​ത്തും പു​​​റ​​​കു​​വ​​​ശ​​​ത്തും ഉ​​​രു​​​ണ്ടു​​​കൂ​​​ടു​​​ന്ന യു​​​ദ്ധസ​​​മാ​​​ന​​​മാ​​​യ വെ​​​റു​​​പ്പി​​​ന്‍റെ​​​യും വി​​​ദ്വേ​​​ഷ​​​ത്തി​​ന്‍റെ​​​യും കാ​​​ർ​​​മേ​​​ഘ​​​ങ്ങ​​​ൾ നാം ​​​കാ​​​ണാ​​​തെ പോ​​​ക​​​രു​​​ത്. ഇ​​​താ​​​ക​​​ട്ടെ, രാ​​​ഷ്‌​​ട്ര​​നേ​​​താ​​​ക്ക​​​ളു​​​ടെ മ​​​ന​​​സി​​​ൽ എ​​​ത്തി​​​യാ​​​ൽ മ​​​ഹാ​​യു​​​ദ്ധ​​​മാ​​​യി മാ​​​റും. അ​​​താ​​​ണ് നാം ​​​ഇ​​​പ്പോ​​​ൾ കാ​​​ണു​​​ന്ന​​​ത്.

ഇം​​​ഗ്ലീ​​​ഷ് ക​​​വി എ​​​ലി​​​യ​​​റ്റ് സൂ​​​ചി​​​പ്പിക്കു​​​ന്ന​​​തു​​​പോ​​​ലെ യു​​​ദ്ധ​​​ത്തി​​​ന്‍റെ ‘ത​​​രി​​​ശ് ഭൂ​​​മി​​​യി​​​ൽ’ ആ​​​യി​​​ര​​​ങ്ങ​​​ൾ ഇ​​​ന്ന് ദു​​​രി​​​ത​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണ്. അ​​​വ​​​രെ​​​ക്കു​​​റി​​​ച്ചു​​​ള്ള മ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ന​​​മ്മു​​​ടെത​​​ന്നെ വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ദു​​​രി​​​ത​​​ങ്ങ​​​ളെ​​​യും ക്ലേ​​​ശ​​​ങ്ങ​​​ളെ​​​യും​​കു​​​റി​​ച്ചു​​കൂ​​​ടി​​യാ​​​ണെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വ് സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ക്കാ​​​ൻ ന​​​മ്മെ സ​​​ഹാ​​​യി​​​ക്കും.

ആ​​​ൽ​​​ബ​​​ർ​​​ട്ട് ഐൻ​​​സ്റ്റൈ​​​ീൻ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത് മൂ​​​ന്നാം ലോ​​​ക​​​യു​​​ദ്ധം എ​​​ന്തു​​​ത​​​രം ആ​​​യു​​​ധ​​​ങ്ങ​​​ൾ​​കൊ​​​ണ്ട് ന​​​ട​​​ത്തും എ​​​ന്ന​​​റി​​​യി​​​ല്ല, എ​​​ന്നാ​​​ൽ നാ​​​ലാം ലോ​​​ക​​​യു​​​ദ്ധം ക​​​ല്ലു​​​കൊ​​​ണ്ടും ക​​​മ്പു കൊ​​​ണ്ടും ആ​​​യി​​​രി​​​ക്കും എ​​​ന്നാ​​​ണ്. യു​​​ദ്ധ​​​ങ്ങ​​​ൾ ന​​​മ്മെ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പ് നാം ​​​യു​​​ദ്ധ​​​ങ്ങ​​​ളെ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്ന് പ​​​റ​​​ഞ്ഞ​​​ത് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ത​​​ന്നെ​​​യാ​​​യ ജോ​​​ൺ എ​​ഫ്. ​കെ​​​ന്ന​​ഡി​​​യാ​​​ണെ​​​ന്നു​​​ള്ള​​​ത് ഇ​​​ന്ന​​​ത്തെ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​കം ചി​​​ന്ത​​​നീ​​​യ​​​മാ​​​ണ്.

പ്ര​​​സി​​​ദ്ധ ഇം​​​ഗ്ലീ​​​ഷ് യു​​​ദ്ധ​​വി​​​രു​​​ദ്ധ ക​​​വി​​​യാ​​​യ വി​​​ൽ​​ഫ്ര​​​ഡ്‌ ഓ​​​വെ​​​ന്‍റെ ‘വി​​​ചി​​​ത്ര​​​മാ​​​യ ക​​​ണ്ടു​​​മു​​​ട്ട​​​ൽ’ (Strange Meeting) എ​​​ന്ന ക​​​വി​​​ത​​​യി​​​ൽ യു​​​ദ്ധ​​​ത്തി​​​ൽ മ​​​രി​​​ച്ച ര​​​ണ്ടു ശ​​​ത്രു പ​​​ട്ടാ​​​ള​​​ക്കാ​​​ർ പാ​​​താ​​​ള​​​ത്തി​​​ൽ ക​​​ണ്ടു​​​മു​​​ട്ടു​​​മ്പോ​​​ൾ പ​​​റ​​​യു​​​ന്ന​​​ത് യു​​​ദ്ധ​​​ത്തി​​ന്‍റെ വ്യ​​​ർ​​​ഥ​​​ത​​​യെ​​ക്കു​​റി​​​ച്ചു​​​ള്ള എ​​​ല്ലാ​​​ക്കാ​​​ല​​​ത്തെ​​​യും ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്ത​​​ലാ​​​ണ്. “സു​​​ഹൃ​​​ത്തേ, നീ ​​​കൊ​​​ല​​പ്പെ​​​ടു​​​ത്തി​​​യ ശ​​​ത്രു​​വാ​​​ണ് ഞാ​​​ൻ, നി​​​ന്നെ ഈ ​​​ഇ​​​രു​​​ട്ടി​​​ലും ഞാ​​​ൻ തി​​​രി​​​ച്ച​​​റി​​​യു​​​ന്നു. ന​​​മ്മു​​​ടെ ര​​​ണ്ടു​​​പേ​​​രു​​​ടെ​​​യും കൈ​​​ക​​​ൾ വെ​​​റു​​​പ്പ്‌ ഉ​​​ള​​​വാ​​ക്കു​​​ന്ന​​​തും മ​​​ര​​​വി​​​ച്ച​​​തു​​​മാ​​​കു​​​ന്നു, ന​​​മു​​​ക്ക് ഇ​​​നി ഉ​​​റ​​​ങ്ങാം.”
യു​​​ദ്ധ​​​ങ്ങ​​​ളി​​​ൽ ആ​​​ര് ജ​​​യി​​​ക്കു​​​ന്നു എ​​​ന്നു​​​ള്ള​​​ത​​​ല്ല; മ​​​റി​​ച്ച്, ആ​​​ര് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു എ​​​ന്നു​​​ള്ള​​​താ​​​ണ്. മ​​​നു​​​ഷ്യവി​​​രു​​​ദ്ധ​​​മാ​​​യ ഈ ​​​യു​​​ദ്ധം ഏ​​​റ്റ​​​വും വേ​​​ഗം അ​​​വ​​​സാ​​​നി​​​ക്ക​​​ട്ടെ. ന​​​മ്മു​​​ടെ സ​​​മാ​​​ധാ​​​ന ചി​​​ന്ത​​​ക​​​ൾ അ​​​തി​​​ന് ആ​​​ക്കം​​ കൂ​​​ട്ട​​​ട്ടെ.

-പ്ര​​ഫ. ​ഡോ. ​​പി.​​ജെ. തോ​​​മ​​​സ്

Responses

യു​ക്തി​ക്ക് നി​ര​ക്കാ​ത്ത ‘പി​ഴത്തീ​രു​വ’: ക​ര്‍​ഷ​ക​രെ ബ​ലി​യാ​ടാ​ക്ക​രു​ത്

നി​ല​വി​ലെ ഇ​​​​​ന്ത്യ-​​​​​യു​​​​​എ​​​​​സ് വ്യാ​​​​​പാ​​​​​ര ക​​​​​രാ​​​​​ര്‍ പ്ര​​​​​ഖ്യാ​​​​​പ​​​​​നം ഇ​​​​​ന്ത്യ​​​​​ക്ക് ഒ​​​​​രു ന​​​​​യ​​​​​ത​​​​​ന്ത്ര വി​​​​​ജ​​​​​യ​​​​​മെ​​​​​ന്നൊ​​​​​ന്നും പ​​​​​റ​​​​​യാ​​​​​ന്‍ ക​​​​​ഴി​​​​​യി​​​​​ല്ല. മ​​​​​റി​​​​​ച്ച് യു​​​​​എ​​​​​സി​​​​​ന് ഒ​​​​​രു ന​​​​​യ​​​​​ത​​​​​ന്ത്ര വി​​​​​ജ​​​​​യ​​​​​മാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കാം. അ​​​​​തി​​​​​നാ​​​​​ട​​​​​കീ​​​​​യ​​​​​മാ​​​​​യും ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യും ട്രം​​​​​പ് ന​​​​​ട​​​​​ത്തി​​​​​യ ഈ ​ക​​​​​രാ​​​​​ര്‍ പ്ര​​​​​ഖ്യാ​​​​​പ​​​​​നം ട്രം​​​​​പി​​​​​ന്‍റെ കൈ​​യി​​​​​ലെ ഒ​​​​​രു വ​​​​​ജ്രാ​​​​​യു​​​​​ധ​​​​​മാ​​​​​ണ്. ട്രം​​​​​പി​​​​​ന്‍റെ ക​​​​​രാ​​​​​ര്‍ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യു​​​​​ടെ ഒ​​​​​ടു​​​​​വി​​​​​ല്‍ ഇ​​​​​ന്ത്യ​​​​​ന്‍ ജ​​​​​ന​​​​​ത​​​​​യ്ക്ക് പ്ര​​​​​ത്യേ​​​​​കി​​​​​ച്ചും ക​​​​​ര്‍​ഷ​​​​​ക സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന് ല​​​​​ഭി​​​​​ച്ച​​​​​ത് അ​​​​​വ്യ​​​​​ക്ത​​​​​ത​​​​​യും ആ​​​​​ശ​​​​​യ​​​​​ക്കു​​​​​ഴ​​​​​പ്പ​​​​​വു​​​​​മാ​​​​​ണ്. ട്രം​​​​​പി​​​​​ന്‍റെ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ മാ​​​​​ത്രം ഈ ​​​​​ക​​​​​രാ​​​​​റി​​​​​ന്‍റെ വ​​​​​രും​​​​​വ​​​​​രാ​​​​​യ്ക​​​​​ക​​​​​ള്‍ വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​ന്‍ നി​​​​​ര്‍​ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​യ ഒ​​​​​രു സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണ് ക​​​​​ര്‍​ഷ​​​​​ക​​​​​ര്‍​ക്ക്. ഇ​​​​​ത് വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ള്‍ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളി​​​​​ല്‍നി​​​​​ന്ന് ഓ​​​​​ടിയൊ​​​​​ളി​​​​​ക്കു​​​​​ന്ന രീ​​​​​തി ശ​​​​​രി​​​​​യാ​​​​​യ രാ​​​​​ജ​​​​​നീ​​​​​തി​​​​​യ​​​​​ല്ല. പ്ര​​​​​ത്യേ​​​​​കി​​​​​ച്ചും ക​​​​​ര്‍​ഷ​​​​​ക സ​​​​​മൂ​​​​​ഹ​​​​​ത്തെ മു​​​​​ഴു​​​​​വ​​​​​നും വെ​​​​​ട്ടി​​​​​ലാ​​​​​ക്കു​​​​​ന്ന ഒ​​​​​രു പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ മു​​​​​മ്പി​​​​​ല്‍.

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മേ​​​​​ല്‍ ചു​​​​​മ​​​​​ത്തി​​​​​യ ‘പി​​​​​ഴത്തീ​​​​​രു​​​​​വ’ 50ല്‍നി​​​​​ന്ന് 18 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​ക്കി കു​​​​​റ​​​​​ച്ചെ​​​​​ന്നു യു​​​​​എ​​​​​സ് പ​​​​​റ​​​​​യു​​​​​മ്പോ​​​​​ള്‍ അ​​​​​തി​​​​​നു ബ​​​​​ദ​​​​​ലാ​​​​​യി ഇ​​​​​ന്ത്യ​​​​​യെ​​​​​ന്താ​​​​​ണ് യു​​​​​എ​​​​​സ് താ​​​​​ത്​​പ​​​​​ര്യ​​​​​ങ്ങ​​​​​ള്‍​ക്കു​​​​​വേ​​​​​ണ്ടി വ​​​​​ഴ​​​​​ങ്ങി​ക്കൊ​​​​​ടു​​​​​ത്ത​​​​​ത്? ഒ​​​​​രു ക​​​​​രാ​​​​​ര്‍ പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ല്‍ വ​​​​​രു​​​​​മ്പോ​​​​​ള്‍ ര​​​​​ണ്ട് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ഉ​​​​​ട​​​​​മ്പ​​​​​ടി​​​​​ക​​​​​ള്‍ സു​​​​​താ​​​​​ര്യ​​​​​മാ​​​​​യ​​​​​തും രാ​​​​​ജ്യ​​​​​താ​ത്​​പ​​​​​ര്യ​​​​​ങ്ങ​​​​​ള്‍​ക്കു മു​​​​​ന്‍​ഗ​​​​​ണ​​​​​ന കൊ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​ക​​​​​ണം. ഉ​​​​​ദാ​​​​​ഹ​​​​​രണ​​​​​ത്തി​​​​​നു ഒ​​​​​രാ​​​​​ഴ്ച മു​​​​​മ്പ് യാ​ഥാ​ർ‍ഥ‍്യ​മാ​യ​തും ര​​​​​ണ്ട് പ​​​​​തി​​​​​റ്റാ​​​​​ണ്ടു കാ​​​​​ലം കാ​​​​​ത്തി​​​​​രു​​​​​ന്ന​തു​മാ​യ, ഇ​​​​​ന്ത്യ​​​​​യും യൂ​​​​​റോ​​​​​പ്യ​​​​​ന്‍ യൂ​​​​​ണി​​​​​യ​​​​​നും ത​​​​​മ്മി​​​​​ലു​​​​​ള്ള സ്വ​​​​​ത​​​​​ന്ത്ര വ്യാ​​​​​പാ​​​​​ര​​​​​ക​​​​​രാ​​​​​ര്‍ (എ​​​​​ഫ്ടി​​​​​എ) വ​​​​​ള​​​​​രെ സു​​​​​താ​​​​​ര്യ​​​​​ത​​​​​യു​​​​​ള്ള​​​​​തും ആ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ത​​​​​യു​​​​​ള്ള​തു​മാ​യ ഒ​​​​​രു ക​​​​​രാ​​​​​റാ​​​​​ണ്. എ​​​​​ന്നാ​​​​​ല്‍, അ​​​​​തേ നി​​​​​ല​​​​​പാ​​​​​ട് ഇ​​​​​ന്ത്യ-യു​​​​​എ​​​​​സ് ക​​​​​രാ​​​​​റി​​​​​ല്‍ എ​​​​​ന്തു​​​​​കൊ​​​​​ണ്ട് കാ​​​​​ണു​​​​​ന്നി​​​​​ല്ല?

വാ​​​​​ണി​​​​​ജ്യ മ​​​​​ന്ത്രി പീയൂ​​​​​ഷ് ഗോ​​​​​യ​​​​​ല്‍ ഇ​​​​​ന്ത്യ-യു​​​​​എ​​​​​സ് ക​​​​​രാ​​​​​റി​​​​​നെ ‘എ​​​​​ല്ലാ ക​​​​​രാ​​​​​റു​​​​​ക​​​​​ളു​​​​​ടെ​​​​​യും പി​​​​​താ​​​​​വ്’ എ​​​​​ന്നു വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കു​​​​​മ്പോ​​​​​ള്‍, ഇ​​​​​രു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ല്‍ ധാ​​​​​ര​​​​​ണ​​​​​യാ​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചും പ​​​​​റ​​​​​യാ​​​​​നു​​​​​ള്ള ബാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. ഒ​​​​​രു ഉ​​​​​പ​​​​​രി​​​​​പ്ലവ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ട് ‘പി​​​​​താ​​​​​വ്’ എ​​​​​ന്നൊ​​​​​ക്കെ എ​​​​​ന്ത​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്? ക​​​​​ഥ​​​​​യ​​​​​റി​​​​​യാ​​​​​തെ​​​​​യു​​​​​ള്ള ഒ​​​​​രു ആ​​​​​ട്ടം കാ​​​​​ണ​​​​​ലാ​​​​​ണ് ഈ ​​​​​ക​​​​​രാ​​​​​ര്‍.

മി​​​​​നി​​​​​റ്റ് വ​​​​​ച്ച് ക​​​​​രാ​​​​​ര്‍ ഭീ​​​​​ഷ​​​​​ണി​​​​​യെ​​​​​ന്ന ഇ​​​​​ണ്ടാ​​​​​സ് കാ​​​​​ണി​​​​​ച്ചു ലോ​​​​​ക​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളെ ത​​​​​ന്‍റെ വ​​​​​രു​​​​​തി​​​​​യി​​​​​ല്‍ കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​ന്‍ നി​​​​​ല്‍​ക്കു​​​​​ന്ന ട്രം​​​​​പി​​​​​നെ ഇ​​​​​ന്ന് എ​​​​​ല്ലാ​​​​​വ​​​​​ര്‍​ക്കും അ​​​​​റി​​​​​യാം. ഈ ​​​​​ക​​​​​രാ​​​​​ര്‍ മു​​​​​ഖാ​​​​​ന്ത​​​​​രം ഉ​​​​​ഭ​​​​​യ​​​​​ക​​​​​ക്ഷി ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ത്തി​​​​​ന്‍റെ മ​​​​​ര്യാ​​​​​ദ​​​​​ക​​​​​ള്‍ പാ​​​​​ലി​​​​​ക്കാ​​​​​തെ​​​​​യു​​​​​ള്ള ട്രം​​​​​പി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ത്മാ​​​​​ഭി​​​​​മാ​​​​​ന​​​​​ത്തെ​​​​​യാ​​​​​ണ് മു​​​​​റി​​​​​വേ​​​​​ല്‍​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. റ​​​​​ഷ്യ​​​​​ന്‍ എ​​​​​ണ്ണ വാ​​​​​ങ്ങേ​​​​​ണ്ട​​​​​തി​​​​​ല്ല​​​​​ന്ന​​​​​താ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ന്ന് ഇ​​​​​ന്ത്യ പ​​​​​റ​​​​​യാ​​​​​ത്ത സ്ഥാ​​​​​ന​​​​​ത്ത് ട്രം​​​​​പ് കാ​​​​​ര​​​​​ണ​​​​​വ​​​​​ര്‍ അ​​​​​ത് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. അ​​​​​ടു​​​​​ത്ത പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​മാ​​​​​ണ് ആ​​​​​ദ്യ​​​​​ത്തേ​​​​​തി​​​​​ലും വ​​​​​ലു​​​​​ത്. യു​​​​​എ​​​​​സി​​​​​ല്‍നി​​​​​ന്നു കാ​​​​​ര്‍​ഷി​​​​​കോ​ത്​​പ​​​​​ന്ന​​​​​ങ്ങ​​​​​ള്‍ ഉ​​​​​ള്‍​പ്പെടെ കൂ​​​​​ടു​​​​​ത​​​​​ല്‍ അ​​​​​ള​​​​​വി​​​​​ല്‍ ഇ​​​​​നി മു​​​​​ത​​​​​ല്‍ ഇ​​​​​ന്ത്യ വാ​​​​​ങ്ങി​​​​​ക്കൊ​​​​​ള്ളാ​​​​​മെ​​​​​ന്ന് മോ​​​​​ദി ട്രം​​​​​പി​​​​​ന് ഉ​​​​​റ​​​​​പ്പു‌കൊ​​​​​ടു​​​​​ത്ത​​​​​ത്രെ.

50ല്‍​നി​​​​​ന്നും 18 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി തീ​​​​​രു​​​​​വ യു​​​​​എ​​​​​സ് കു​​​​​റ​​​​​യ്ക്കു​​​​​മെ​​​​​ന്ന് പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് ഒ​​​​​രാ​​​​​ശ്വാ​​​​​സം ത​​​​​ന്നെ​​​​​യാ​​​​​ണ് ന​​​​​മു​​​​​ക്ക്. എ​​​​​ന്നാ​​​​​ല്‍, ഈ ​​​​​തീ​​​​​രു​​​​​വ കു​​​​​റ​​​​​വി​​​​​ന്‍റെ പി​ന്നി​ല്‍ ഭാ​​​​​ര​​​​​ത​​​​​ത്തി​​​​​ന്‍റെ ന​​​​​ട്ടെ​​​​​ല്ലാ​​​​​യ ക​​​​​ര്‍​ഷ​​​​​ക​​​​​രെ കു​​​​​രു​​​​​തി​​​​കൊ​​​​​ടു​​​​​ക്കു​​​​​ന്ന വ്യ​​​​​വ​​​​​സ്ഥ​​​​​യാ​​​​​വ​​​​​രു​​​​​ത്. ഇ​​​​​ന്ത്യ​​​​​യി​​​​​ലെ കാ​​​​​ര്‍​ഷി​​​​​ക, പാ​​​​​ല്‍ ഉ​​​​​ത്​​പ​​​​​ന്ന വി​​​​​പ​​​​​ണി​​​​​ക​​​​​ള്‍ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ ഉ​​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ള്‍​ക്ക് തു​​​​​റ​​​​​ന്നുകൊ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു തീ​​​​​രു​​​​​വ കു​​​​​റ​​​​​യ്ക്കാ​​​​​ന്‍ യു​​​​​എ​​​​​സ് ഇ​​​​​ന്ത്യ​​​​​ക്കു മു​​​​​മ്പി​​​​​ല്‍ വ​​​​​ച്ചി​​​​​രു​​​​​ന്ന പ്ര​​​​​ധാ​​​​​ന ആ​​​​​വ​​​​​ശ്യം. യു​​​​​ക്തി​​​​​ക്കു നി​​​​​ര​​​​​ക്കാ​​​​​ത്ത ‘പി​​​​​ഴത്തീ​​​​​രു​​​​​വ’ ഇ​​​​​ന്ത്യ​​​​​ക്കു​​​​​മേ​​​​​ല്‍ ചു​​​​​മ​​​​​ത്തി​​​​​യ​​​​​തി​​​​​ന്‍റെ ഒ​​​​​രു പ്ര​​​​​ധാ​​​​​ന കാ​​​​​ര​​​​​ണ​​​​​മി​​​​​താ​​​​​യി​​​​​രു​​​​​ന്നു.

എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് ട്രം​​​​​പ് ഇ​​​​​ന്ത്യ​​​​​ന്‍ കാ​​​​​ര്‍​ഷി​​​​​ക വി​​​​​പ​​​​​ണി​​​​​യെ ഇ​​​​​ത്ര​​​​​യും നോ​​​​​ട്ട​​​​​മി​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്ന് നോ​​​​​ക്കി​​​​​യാ​​​​​ല്‍ അ​​​​​ത് സ്വ​​​​​ന്തം രാ​​​​​ജ്യ​​​​​ത്തി​​​​​ലെ ക​​​​​ര്‍​ഷ​​​​​ക​​​​​രു​​​​​ടെ നി​​​​​ല​​​​​നി​​​​​ല്‍​പ്പി​​​​​നു വേ​​​​​ണ്ടി​​​​​യാ​​​​​ണ്. യു​​​​​എ​​​​​സി​​​​​ലെ തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ത്തി​​​​​ല്‍ ഒ​​​​​ന്ന് കൃ​​​​​ഷി മേ​​​​​ഖ​​​​​ല​​​​​യി​​​​​ലാ​​​​​ണ്. എ​​​​​ന്നാ​​​​​ല്‍, കാ​​​​​ര​​​​​ണ​​​​​വ​​​​​രു​​​​​ടെ ന​​​​​ല്ല ന​​​​​ട​​​​​പ്പും രാ​​​​​ജ്യ​​​​​നീ​​​​​തി​​​​​യും കാ​​​​​ര​​​​​ണം തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ള്‍ ദി​​​​​നം​​​​​പ്ര​​​​​തി കു​​​​​റ​​​​​ഞ്ഞു വ​​​​​ന്നു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്നു. ഒ​​​​​രു​​​​​ല​​​​​ക്ഷ​​​​​ത്തി​​​​​ല്‍ അ​​​​​ധി​​​​​കം ഫാ​​​​​ക്ട​​​​​റി​​​​​ക​​​​​ള്‍ അ​​​​​ട​​​​​ഞ്ഞു. ഇ​​​​​തി​​​​​നു സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യു​​​​​ള്ള പ്ര​​​​​തി​​​​​ക്രി​​​​​യ​​​​​യെ​​​​​ന്ന​​​​​ത് സ്വ​​​​​ന്തം രാ​​​​​ജ്യ​​​​​ത്തി​​​​​ലെ വി​​​​​പ​​​​​ണ​​​​​ന​​​​​ത്തോ​​​​​ടൊ​​​​​പ്പം മ​​​​​റ്റ് ലോ​​​​​ക​​​​​രാ​​​​​ജ്യ​​​​​ങ്ങ​ളി​ൽ യു​​​​​എ​​​​​സ് കാ​​​​​ര്‍​ഷി​​​​​കോ​​​​​ത്​​പ​​​​​ന്ന​​​​​ങ്ങ​​​​​ള്‍​ക്ക് വി​​​​​പ​​​​​ണ​​​​​നസാ​​​​​ധ്യ​​​​​ത വ​​​​​ര്‍​ധി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യെ​​​​​ന്ന​​​​​താ​​​​​ണ്. ഒ​​​​​രി​​​​​ക്ക​​​​​ല്‍ ഇ​​​​​ന്ത്യ​​​​​ക്ക് നി​​​​​കു​​​​​തി​​​​​ര​​​​​ഹി​​​​​ത ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച ട്രം​​​​​പ് 2019 ജൂ​​​​​ണി​​​​​ല്‍ അ​​​​​ത് പി​​​​​ന്‍​വ​​​​​ലി​​​​​ച്ച​​​​​ത് (ജി​​​​​എ​​​​​സ്പി) സ്വ​​​​​ന്തം രാ​​​​​ജ്യ​​​​​ത്തി​ന്‍റെ കാ​​​​​ര്‍​ഷി​​​​​ക താ​​​​​ത്​​പ​​​​​ര്യ​​​​​ങ്ങ​​​​​ളെ മു​​​​​ന്‍​നി​​​​​റു​​​​​ത്തി​​​​​യാ​​​​​ണ്. യു​​​​​എ​​​​​സി​​​​​ലെ ദേ​​​​​ശീ​​​​​യ പാ​​​​​ലു​​​​​ത്പാ​​​​​ദ​​​​​ക ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ന്‍, പാ​​​​​ലു​​​​​ത്പ​​​​​ന്ന ക​​​​​യ​​​​​റ്റു​​​​​മ​​​​​തി കൗ​​​​​ണ്‍​സി​​​​​ല്‍ ജി​​​​​എ​​​​​സ്പി പി​​​​​ന്‍​വ​​​​​ലി​​​​​ക്കാ​​​​​ന്‍ യു​​​​​എ​​​​​സ് ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​ടെ മേ​​​​​ല്‍ സ​​​​​മ്മ​​​​​ര്‍​ദം ചെ​​​​​ലു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​ന്‍ വി​​​​​പ​​​​​ണി​​​​​യി​​​​​ല്‍ തു​​​​​ല്യ​​​​​വും ന്യാ​​​​​യ​​​​​വു​​​​​മാ​​​​​യ സാ​​​​​ന്നി​​​​​ധ്യം യു​​​​​എ​​​​​സ് ക​​​​​മ്പ​​​​​നി​​​​​ക​​​​​ള്‍​ക്ക് ഇ​​​​​ന്ത്യ കാ​​​​​ര്‍​ഷി​​​​​ക മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണ് അ​​​​​ന്ന് ഈ ​​​​​തീ​​​​​രു​​​​​വ നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്കി​​​​​യ​​​​​തി​​​​​ന് ന​​​​​ല്‍​കി​​​​​യ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം.

ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്ക് ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ചെ​യ്യു​​​​​ന്ന ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ള്‍ സ​​​​​സ്യാ​​​​​ഹാ​​​​​രം മാ​​​​​ത്രം ക​​​​​ഴി​​​​​ക്കു​​​​​ന്ന പ​​​​​ശു​​​​​ക്ക​​​​​ളു​​​​​ടെ പാ​​​​​ലു​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള​​​​​തെ​​​​​ന്ന് സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും ജി​​​​​എ​​​​​സ്പി പു​​​​​നഃ​​​​​സ്ഥാ​​​​​പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു​​​​​മു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ര​​​​​ണ്ട് ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍​ക്കും യു​​​​​എ​​​​​സ് വ​​​​​ഴ​​​​​ങ്ങി​​​​​യി​​​​​ല്ല. ഇ​​​​​ങ്ങ​​​​​നൊ​​​​​രു രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ മു​​​​​മ്പി​​​​​ല്‍ ഇ​​​​​ന്ത്യ​​​​​ന്‍ കാ​​​​​ര്‍​ഷി​​​​​ക വി​​​​​പ​​​​​ണി തു​​​​​റ​​​​​ന്നുകൊ​​​​​ടു​​​​​ത്ത് അ​​​​​ടി​​​​​യ​​​​​റ​​​​​വു പ​​​​​റ​​​​​യു​​​​​മ്പോ​​​​​ള്‍ ഇ​​​​​ന്ത്യ​​​​​ന്‍ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ള്‍ സ്വ​ന്തം ക​​​​​ര്‍​ഷ​​​​​ക​രെ മ​റ​ക്കു​ക​യാ​ണോ? ഇ​​​​​ന്ന് ഇ​​​​​ന്ത്യ നേ​​​​​ടി​​​​​യെ​​​​​ടു​​​​​ത്ത ഭ​​​​​ക്ഷ്യസു​​​​​ര​​​​​ക്ഷ യു​​​​​എ​​​​​സ് ഔ​​​​​ദാ​​​​​ര്യ​​​​​മ​​​​​യി ത​​​​​ന്ന​​​​​ത​​​​​ല്ല. ഇ​​​​​ന്ത്യ​​​​​ന്‍ മ​​​​​ണ്ണി​​​​​ല്‍ ക​​​​​ല​​​​​പ്പ​കൊ​​​​​ണ്ട് ഉ​​​​​ഴു​​​​​തു മ​​​​​റി​​​​​ച്ച ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ന​​​​​ട്ടെ​​​​​ല്ലാ​​​​​യ ക​​​​​ര്‍​ഷ​​​​​ക​​​​​രു​​​​​ടെ സം​​​​​ഭാ​​​​​വ​​​​​ന​​​​​യാ​​​​​ണ്. ധാ​​​​​ന്യ​​​​​ങ്ങ​​​​​ള്‍ പ​​​​​രി​​​​​മി​​​​​ത​​​​​മാ​​​​​യ രീ​​​​​തി​​​​​യി​​​​​ല്‍ പോ​​​​​ലും ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന​​​​​ത് ഇ​​​​​ന്ത്യ​​​​​ന്‍ കാ​​​​​ര്‍​ഷി​​​​​ക മേ​​​​​ഖ​​​​​ല​​​​​യെ ഏ​​​​​റെ ദോ​​​​​ഷ​​​​​ക​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കും. അ​​​​​ന്യാ​​​​​യ ക​​​​​രാ​​​​​റു​​​​​ക​​​​​ള്‍ ഒ​​​​​രി​​​​​ക്ക​​​​​ലും അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കി​​​​​ല്ല എ​​​​​ന്നൊ​​​​​രു വ​​​​​ര്‍​ത്ത​​​​​മാ​​​​​നം ലോ​​​​​ക​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ള്‍​ക്കി​​​​​ട​​​​​യി​​​​​ല്‍ ഇ​​​​​ന്ത്യ​​​​​യെ കു​​​​​റി​​​​​ച്ചു​​​​​ള്ള​​​​​താ​​​​​ണ്. ഇ​​​​​തി​​​​​ന് പേ​​​​​രു​​​​​ദോ​​​​​ഷം വ​​​​​രു​​​​​ത്തു​​​​​ന്ന ഈ ​ക​​​​​രാ​​​​​റി​​​​​ന്‍റെ സു​​​​​താ​​​​​ര്യ​​​​​ത​​​​​യും അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ത​​​​​ക​​​​​യും അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ള്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ഇ​​​​​ന്ത്യ​​​​​ന്‍ ക​​​​​ര്‍​ഷ​​​​​കസ​​​​​മൂ​​​​​ഹ​​​​​ത്തോ​​​​​ട് ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ള്‍ ചെ​​​​​യ്യു​​​​​ന്ന ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യൊ​​​​​രു അ​​​​​ന്യാ​​​​​യ​​​​​വും അ​​​​​നീ​​​​​തി​​​​​യു​​​​​മാ​​​​​ണ്. കാ​​​​​ലം ഇ​​​​​ത് ഒ​​​​​രി​​​​​ക്ക​​​​​ലും പൊ​​​​​റു​​​​​ക്കി​​​​​ല്ല.

-ഡോ. ​​​​​പ്രി​​​​​യ വി​​​​​നോ​​​​​ദ് അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് പ്ര​​​​​ഫ​​​​​സ​​​​​ര്‍, സ്‌​​​​​കൂ​​​​​ള്‍ ഓ​​​​​ഫ് ബി​​​​​സി​​​​​ന​​​​​സ് ആ​​​​​ൻ​ഡ് മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ്, ക്രൈ​​​​​സ്റ്റ് യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി, ബം​ഗ​ളൂ​രു

Responses

ജനാധിപത്യ സംരക്ഷണത്തിനായുള്ള ജാഗ്രത

ദീ​പി​ക​യു​ടെ ശ​നി​യാ​ഴ്ച​ത്തെ എ​ഡി​റ്റോ​റി​യ​ലി​ൽ മു​ഖം നോ​ക്കാ​തെ, മ​ത​തീ​വ്ര​വാ​ദ​ത്തെ​യും മ​താ​ധി​ഷ്ഠി​ത ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളെ​യും വി​മ​ർ​ശി​ച്ച​ത് ന​ന്നാ​യി. ഒ​രു ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ പ​ത്ര​ങ്ങ​ളു​ടെ ക​ട​മത​ന്നെ​യാ​ണി​ത്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും മ​നു​ഷ്യ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ജാ​ഗ്ര​തകൂ​ടി​യാ​ണി​ത്.

പൊ​ളി​റ്റി​ക്ക​ൽ ഇ​സ്‌​ലാം, മു​സ്‌​ലിം ബ്ര​ദ​ർ​ഹു​ഡ് തു​ട​ങ്ങി എ​ന്തു പേ​ര് വി​ളി​ച്ചാ​ലും അ​ത്ത​രം മ​താധി​ഷ്ഠി​ത സം​വി​ധാ​ന​ങ്ങ​ൾ ഇ​സ്‌​ലാം മ​ത​ത്തി​നു​ത​ന്നെ ബാ​ധ്യ​ത​യാ​കു​ന്ന കാ​ഴ്ച​യാ​ണ് നാം ​കാ​ണു​ന്ന​ത്. ബ​ഹു​ഭൂ​രി​പ​ക്ഷം ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളും ഇ​തി​നെ നി​യ​ന്ത്രി​ക്കു​ക​യോ നി​രോ​ധി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. യു​എ​ഇ​യും ഈ​ജി​പ്തും ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, ചു​രു​ക്കം ചി​ല രാ​ജ്യ​ങ്ങ​ൾ ഇ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​മു​ണ്ട്. ഇ​റാ​ൻ, പാ​ക്കി​സ്ഥാ​ൻ തു​ട​ങ്ങി​യ​വ അ​ക്കൂ​ട്ട​ത്തി​ൽപ്പെ​ടും. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ർ ചെ​ന്നു​പെ​ട്ടി​രി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും വാ​ക്കു​ക​ൾ​ക്ക് അ​തീത​മാ​ണ്.

യാ​ഥാ​ർ​ഥ്യം ഇ​താ​യി​രി​ക്കെ എ​ഡി​റ്റോറി​യ​ൽ സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ മ​റ്റു മ​ത​ങ്ങ​ളും നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ന​മ്മു​ടെ രാ​ജ്യ​വും സം​സ്ഥാ​ന​വും അ​ത്ത​രം ചി​ല പ്ര​വ​ണ​ത​ക​ളു​ടെ പി​റ​കെ പോ​കു​ന്നു എ​ന്നു​ള്ള​ത് ദുഃ​ഖ​ക​ര​മാ​ണ്. അ​ധി​കാ​ര​ത്തി​ൽ എ​ത്താ​നു​ള്ള എ​ളു​പ്പവ​ഴി​യാ​യി​ട്ടാ​ണെ​ങ്കി​ലും ഇ​തു പി​ന്നീ​ട് എ​ല്ലാ​വ​ർ​ക്കും ബാ​ധ്യ​ത​യാ​കും എ​ന്നു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ൽ അ​ത്യാ​വ​ശ്യ​മാ​ണ്. ആ​ദ്യം മ​ധു​രി​ക്കും പി​ന്നെ ക​യ്ക്കും എ​ന്നു തി​രി​ച്ച​റി​യേ​ണ്ട​താ​ണ്.

മ​ത​വും രാ​ഷ്‌​ട്ര​വും എ​ന്നും ഐ​ക്യ​ത്തി​ൽ ക​ഴി​യേ​ണ്ട​തും എ​ന്നാ​ൽ, ഒ​രി​ക്ക​ലും ഒ​ന്നി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് എ​ന്ന​ത് ച​രി​ത്രവ​സ്തു​ത​യാ​ണ്. ധാ​രാ​ളം തി​ക്താ​നു​ഭ​വ​ങ്ങ​ളും ച​രി​ത്ര​ത്തി​ൽ കാ​ണാം. പ​ക്ഷേ, ഇ​ന്നും ഇ​തു തു​ട​രു​ന്നു എ​ന്നു​ള്ള​ത് ജീ​വി​ത​ത്തി​ന്‍റെ അ​സം​ബ​ന്ധ യാ​ഥാ​ർ​ഥ്യ​മാ​ണ്.

മ​ത​ത്തെ ആ​യു​ധവ​ത്ക​രി​ക്കു​ന്ന​തും രാ​ഷ്‌ട്രീ​യലാ​ഭ​ത്തി​നു​പ​യോ​ഗി​ക്കു​ന്നതും ആ​രാ​യാ​ലും അ​ത് പൊ​തു​സ​മൂ​ഹം ത​ള്ളി​ക്ക​ള​യേ​ണ്ട​തു​ണ്ട്. പൊ​ളി​റ്റി​ക്ക​ൽ ഇ​സ്‌​ലാം എ​ന്ന ഒ​രു ച​ർ​ച്ച​യി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ​യും അ​തി​ന്‍റെ മ​റ​വി​ൽ മ​റ്റു പൊ​ളി​റ്റി​ക്ക​ൽ മ​തസം​വി​ധാ​ന​ങ്ങ​ൾ മു​ത​ലെ​ടു​ക്കാ​തെ​യും ശ്ര​ദ്ധി​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ക​ട​മ​യാ​ണ്; അ​ത് പൊ​ളി​റ്റി​ക്ക​ൽ ഹി​ന്ദു​ത്വ ആ​യാ​ലും ക്രി​സ്റ്റ‍്യാ​നി​റ്റി ആ​യാ​ലും.

പൊ​തു​വെ പ​റ​യാ​റു​ള്ള​ത്, മ​ത​ങ്ങ​ൾ പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യും ഉ​ദാ​ഹ​ര​ണ​ത്തി​ന് കൊ​ളോ​ണി​യ​ൽ സം​വി​ധാ​നം മൂ​ലം, പു​തി​യ അ​നു​യാ​യി​ക​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​മ്പോ​ൾ മ​ത​ത്തി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള ആ​ധ്യാ​ത്മി​ക​തയ്​ക്കും ബൗ​ദ്ധി​കചി​ന്ത​യ്ക്കും ഒ​ക്കെ ന​ഷ്ടം വ​രു​ക​യും ഉ​പ​രി​പ്ല​വ​മാ​യ ഭ​ക്തി​ക്കും വൈ​കാ​രി​ക​ത​യ്ക്കു​മൊ​ക്കെ മേ​ൽ​ക്കൈ ഉ​ണ്ടാ​വു​ക​യും ചെയ്യു​ന്നു എ​ന്നാ​ണ്. ഒ​രു​പ​ക്ഷേ, മാ​താ​ടി​സ്ഥാ​ന​ത്തി​ൽ അ​തി​വേ​ഗം സം​ഘ​ടി​ക്കാ​നും ഭീ​ക​രാ​ക്ര​മണം ന​ട​ത്താ​നും ഈ ​പ​രി​ഷ​കൃ​ത ലോ​ക​ത്തും സാ​ധി​ക്കു​ന്നു എ​ന്നു​ള്ള​തി​ന്‍റെ കാ​ര​ണ​വും ഇ​തു​ത​ന്നെ​യാ​കാം.

അ​ത്ത​രം മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ശ്ര​മ​ങ്ങ​ളെ മു​ള​യി​ലേ നു​ള്ളേ​ണ്ട​ത് മ​നു​ഷ്യ​രു​ടെ അ​തി​ജീ​വ​ന​ത്തി​നു​ത​ന്നെ ആ​വ​ശ്യ​മാ​ണ്. ഇ​തു സാ​ധി​ക്കേ​ണ്ട​ത് മ​ത​ങ്ങ​ൾ പ​ര​സ്പ​രം സം​ശ​യി​ച്ചും കു​റ്റം പ​റ​ഞ്ഞുമ​ല്ല. മ​റി​ച്ച്, അ​ത​തു മ​ത​ങ്ങ​ളു​ടെ ശ​രി​യാ​യ ആ​ധ്യാ​ത്മി​ക​തയി​ലു​ള്ള പ​രി​ശീ​ല​ന​വും അ​തു​വ​ഴി ഉ​പ​രി​പ്ല​വ​മാ​യ വൈ​കാ​രി​ക അം​ശ​ങ്ങ​ളെ നി​യ​ന്ത്രി​ച്ചു​കൊ​ണ്ടു​മാ​ണ്. എ​ന്തി​നും ഏ​തി​നും മ​ത​ത്തി​ന്‍റെ പേ​രി​ൽ പൊ​തു​നി​ര​ത്തു​ക​ൾ കൈ​യ​ട​ക്കു​ന്ന​തും പൊ​തുജ​ന​ങ്ങ​ൾ​ക്ക് ത​ട​സം വ​രു​ന്ന രീ​തി​യി​ൽ മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ൽ മ​ത​ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തും അ​ക്ര​മ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന​തുമൊക്കെ മ​ത​ങ്ങ​ൾ കൂ​ട്ടാ​യി നി​യ​ന്ത്രി​ക്കാ​ൻ ത​യാ​റാ​കു​ന്ന​ത്, മ​ത​ത്തി​ന്‍റെ​ത​ന്നെ വി​ശ്വാ​സ്യ​ത കൂ​ട്ടാ​നേ ഉ​പ​ക​രി​ക്കൂ.

മ​താ​ത്മ​ക അ​ക്ര​മം എ​ന്നു​ള്ള​തുത​ന്നെ വൈ​രു​ധ്യ​മാ​യി മാ​റ​ണം. മ​ത ആ​ഘോ​ഷ​ങ്ങ​ളി​ൽ ക​യ​റി​ക്കൂ​ടി​യി​രി​ക്കു​ന്ന തീ​ർ​ത്തും മ​താ​ത്മ​ക​മ​ല്ലാ​ത്ത അം​ശ​ങ്ങ​ളു​ടെ ആ​ധി​ക്യ​വും മ​റ്റൊ​രു പ്ര​ശ്ന​മാ​ണ്. ഇ​തും നി​യ​ന്ത്രി​ക്ക​പ്പെ​ട​ണം. പ​ക്ഷേ, പൂ​ച്ച​യ്ക്ക് ആ​ര് മ​ണി​കെ​ട്ടും എ​ന്ന​പോ​ലെതന്നെയാണ് ഏ​തു മ​തം മു​ൻകൈ​യെ​ടു​ക്കും എ​ന്നതും. ഭാ​വി​യി​ൽ യു​വ​ജ​ന​ങ്ങ​ൾ മ​തം ഉ​പേ​ക്ഷി​ക്കാ​തി​രി​ക്കാ​നും, ഇ​ന്ന് വ്യാ​പ​ക​മാ​കു​ന്ന അ​ക്ര​മ​ത്തി​നും അ​ഴി​മ​തി​ക്കും കൊ​ല​പാ​ത​ക​ത്തി​നും അ​പ​ക​ട​ക​ര​മാ​യ മ​യ​ക്കു​മ​രു​ന്ന് ദു​രു​പ​യോ​ഗ​ത്തി​നും ഒ​ക്കെ​യു​ള്ള പ​രി​ഹാ​ര​ത്തി​ന് മ​ത​ങ്ങ​ൾ ന​വീക​രി​ക്ക​പ്പെ​ടേ​ണ്ട​തും അ​വ​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യി വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്കേ​ണ്ട​തും അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​തി​ന് മ​ത​ാന്ത​ര ച​ർ​ച്ച​ക​ളും ബ​ന്ധ​ങ്ങ​ളും എ​ക്കാ​ല​ത്തേ​ക്കാ​ളും ആ​വ​ശ്യ​മാ​യിരിക്കുന്നു. അ​ല്ലെ​ങ്കി​ൽ ഉ​റ​കെ​ട്ട ഉ​പ്പുപോ​ലെ മ​ത​ങ്ങ​ൾ പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യ​പ്പെ​ടു​ക​യും മ​നു​ഷ്യ​രാ​ൽ ച​വി​ട്ടി​മെ​തി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും.

-പ്ര​ഫ. ഡോ. ​പി.​ജെ. തോ​മ​സ് പ​ത്തി​ൽ​ച്ചി​റ, ച​ങ്ങ​നാ​ശേ​രി

Responses

ത​ട​വു​കാ​ർ​ക്കു​ള്ള നീ​തി​പോ​ലും ല​ഭി​ക്കാ​തെ കാ​ർ​ഷി​ക കേ​ര​ളം

ത​​​ട​​​വു​​​കാ​​​രു​​​ടെ വേ​​​ത​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത് സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ 27-01-2026ൽ ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി കാ​​​ർ​​​ഷി​​​ക കേ​​​ര​​​ളം കാ​​​ണാ​​​തെ പോ​​​ക​​​രു​​​ത്.

ത​​​ടവുകാ​​​രു​​​ടെ വേ​​​ത​​​നം അ​​​വ​​​സാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത് 2018ൽ ​​​ആ​​​ണ​​​ന്നും, ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 2016ലെ ​​​മോ​​​ഡ​​​ൽ പ്രി​​​സ​​​ൺ മാ​​​നു​​​വ​​​ൽ പ്ര​​​കാ​​​രം മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​ൽ ഒ​​​രി​​​ക്ക​​​ൽ വേ​​​ത​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ രേ​​​ഖാ​​​മൂ​​​ലം മ​​​റു​​​പ​​​ടി ന​​​ൽ​​​കി. വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​റ​​​ങ്ങി കൃ​​​ഷി​​​നാ​​​ശം വ​​​രു​​​ത്തു​​​ന്ന​​​തി​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം കൊ​​​ടു​​​ത്തു​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് 2012ലെ ​​​ഡി​​​സാ​​​സ്റ്റ​​​ർ മാ​​​നേ​​​ജ്മെ​​ന്‍റ് ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ്. 2015ൽ ​​​ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ൽ വ​​​നം​​ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​നാ​​​ണ് 10% വ​​​ർ​​​ധ​​ന​ വ​​​രു​​​ത്തി​​​യ​​​ത്. പ​​​ത്തു​​​വ​​​ർ​​​ഷ​​മാ​​​യി​​​ട്ടും അ​​​തി​​​നൊ​​​രു മാ​​​റ്റം വ​​​രു​​​ത്താ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. ഈ 10 ​​​വ​​​ർ​​​ഷ​​​വും കേ​​​ര​​​ളം ഭ​​​രി​​​ച്ച​​​ത് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​ന്നെ​​​യാ​​​ണ്. 2015ൽ ​​​വ​​​ർ​​​ധി​​​പ്പി​​​ച്ച 10% ത​​​ന്നെ വ​​​ള​​​രെ തു​​​ച്ഛ​​​മാ​​​യ തു​​​ക​​​യാ​​​യി​​​രു​​​ന്നു.

നാ​​​ല്പ​​​ത് വ​​​ർ​​​ഷ​​​ത്തി​​നു മു​​​ക​​​ളി​​​ൽ ആ​​​ദാ​​​യം ത​​​രു​​​ന്ന ഒ​​​രു തെ​​​ങ്ങ് വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ചാ​​​ൽ 700 രൂ​​​പ എ​​​ന്ന​​​ത് 70 രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ച് 770 ആ​​​ക്കി. കാ​​​യ്ക്കാ​​​ത്ത തെ​​​ങ്ങി​​​ന് 350 എ​​​ന്നു​​​ള്ള​​​ത് 385 ആ​​​ക്കി. ടാ​​​പ്പ് ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന റ​​​ബ​​​റി​​​ന് 300 എ​​​ന്നു​​​ള്ള​​​ത് 330 ആ​​​ക്കി. കൊ​​​ക്കോ 100 എ​​ന്ന​​ത് 110 ആ​​​ക്കി, കാ​​​യ്ച്ച ക​​​മു​​​ക് 150 എ​​ന്ന​​ത് 165 ആ​​​ക്കി, കാ​​​യ്കാ​​​ത്ത​​​ത് 100 എ​​ന്ന​​ത് 110 ആ​​​ക്കി.

ജ​​​യി​​​ൽ​​പു​​​ള്ളി​​​ക​​​ൾ​​​ക്കു​​പോ​​​ലും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി വേ​​​ത​​​നം വ​​​ർ​​​ധി​​പ്പി​​​ക്കാ​​​ൻ മാ​​​നുവ​​​ൽ ഉ​​​ണ്ട്. എ​​​ന്നാ​​​ൽ, കേ​​​ര​​​ള​​​ത്തെ അ​​​ന്ന​​​മൂ​​​ട്ടു​​​ന്ന ക​​​ർ​​​ഷ​​​ക​​​നെ സ​​​ഹാ​​​യി​​​ക്കാ​​​ൻ യാ​​​തൊ​​​രു മാ​​​നുവലും ഇ​​​ല്ല. കൃ​​​ഷി​​​നാ​​​ശ​​​വും വി​​​ല​​​ക്കു​​​റ​​​വുംകൊ​​​ണ്ട് ത​​​ക​​​ർ​​​ന്നു​​​നി​​​ൽ​​​കു​​​ന്ന കാ​​​ർ​​​ഷി​​​ക​​മേ​​​ഖ​​​ല​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ ഒ​​​ന്നും ചെ​​​യ്യാ​​​ത്ത ഈ ​​​ജ​​​ന​​​കീ​​​യ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ന​​​വു​​​മാ​​​യി നേ​​​രി​​​ട്ട് അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന എ​​​ൺ​​​പ​​​തോ​​​ളം നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കും.

-സി​​​ജു​​​മോ​​​ൻ ഫ്രാ​​​ൻ​​​സി​​​സ് (ഫാ​​​ർ​​​മേ​​​ഴ്‌​​​സ് അ​​​വ​​​യ​​​ർ​​​ന​​​സ് റി​​​വൈ​​​വ​​​ൽ മൂ​​​വ്മെ​​​ന്‍റ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി)

Responses

വി​ദ്വേ​ഷ​ത്തി​നും വെ​റു​പ്പി​നും പ​രി​ഹാ​രം ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ൾ

വ​​​​​ർ​​​​​ധി​​​​​ച്ചു​​​​വ​​​​​രു​​​​​ന്ന മ​​​​​ത, വം​​​​​ശ, രാ​​​​​ഷ്‌​​​​ട്രീ​​​​​യ വി​​​​​ദ്വേ​​​​​ഷ​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ദീപി​​​​​ക മു​​​​ഖ​​​​പ്ര​​​​സം​​​​ഗം സ​​​​​ന്ദ​​​​​ർ​​​​​ഭോ​​​​ചി​​​​​ത​​​​​മാ​​​​​യി. കു​​​​​റേ മ​​​​​നു​​​​​ഷ്യ​​​​​രു​​​​​ടെ ജീ​​​​​വ​​​​​നു​​​​ത​​​​​ന്നെ ഭീ​​​​​ഷ​​​​​ണി​​​​യാ​​​​യേ​​​​​ക്കാ​​​​​വു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ൽ ഈ ​​​​​വി​​​​​ദ്വേ​​​​​ഷം ഇ​​​​​ന്ത്യ​​​​യി​​​​​ൽ വ​​​​​ള​​​​​രാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​യു​​​​ണ്ടെ​​​​​ന്നു​​​​​ള്ള മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് വ​​​​​ള​​​​​രെ ഗൗ​​​​​ര​​​​​വ​​​​​ത്തി​​​​​ലു​​​​​ള്ള​​​​​താ​​​​​ണ്. ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​​​ത്ത​​​​​രം മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​യെ ബോ​​​​​ധ​​​​​പൂ​​​​​ർ​​​​​വം അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്ക​​​​​ത്ത​​​​​ക്ക രീ​​​​​തി​​​​​യി​​​​​ലേ​​​​​ക്കു വി​​​​​ദ്വേ​​​​​ഷം മ​​​​​നു​​​​​ഷ്യ​​​മ​​​​​ന​​​​​സു​​​​​ക​​​​​ളെ ബാ​​​​​ധി​​​​​ക്കു​​​​​ക​​​​​യും അ​​​​​നേ​​​​​കം പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. ജ​​​​​ർ​​​​​മ​​​​​നി​​​​​യി​​​​​ലെ യ​​​​​ഹൂ​​​​​ദ വം​​​​​ശ​​​ഹ​​​​​ത്യ​​​​​യും അ​​​​​ർ​​​​​മേ​​​​​നി​​​​​യ​​​​​യി​​​​​ലെ​​​​​യും നൈ​​​​​ജീ​​​​രി​​​​​യ​​​​​യി​​​​​ലെ​​​​​യും ക്രിസ്ത്യ​​​​​ൻ കൂ​​​​​ട്ട​​​​​ക്കൊ​​​​​ല​​​​യും ​ഗാ​​​​​സ​​​​​യി​​​​​ലെ മു​​​​​സ്‌​​​​ലിം വം​​​​​ശ​​​​​ഹ​​​​​ത്യ​​​​​യും എ​​​​​ല്ലാം ന​​​​​മ്മു​​​​​ടെ മു​​​​​മ്പി​​​​​ലു​​​​​ണ്ട്. ച​​​​​രി​​​​​ത്രം ആ​​​​​ദ്യം ദു​​​​​ര​​​​​ന്ത​​​​​മാ​​​​​യും പി​​​​​ന്നീ​​​​​ട് പ്ര​​​​​ഹ​​​​​സ​​​​​ന​​​​​മാ​​​​​യും ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്ക​​​​​പ്പെ​​​​​ടും എ​​​​​ന്ന് മാ​​​​​ർ​​​​​ക്സ് പ​​​​​റ​​​​​ഞ്ഞു​​​​വ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. മ​​​​​നു​​​​​ഷ്യ​​​​സം​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ന്‍റെ ച​​​​​രി​​​​​ത്രം, കാ​​​​​ട​​​​​ത്ത​​​​​ത്തി​​​​ന്‍റേ​​​​തു​​​​കൂ​​​​​ടി​​​​​യാ​​​​യി​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് ജ​​​​​ർ​​​​​മ​​​​​ൻ ചി​​​​​ന്ത​​​​​ക​​​​​നാ​​​​​യ വാ​​​​​ൾ​​​​​ട്ട​​​​​ർ ബെ​​​​​ന്യാ​​​​​മി​​​​​ൻ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ത​​​​​ന്നി​​​​​ട്ടു​​​​​ണ്ട്.

ഇ​​​​​തൊ​​​​​ക്കെ​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ലും, ഇ​​​​​ക്കാ​​​​​ല​​​​​ത്തും വെ​​​​​റു​​​​​പ്പും വി​​​​​ദ്വേ​​​​​ഷ​​​​​വും രാ​​​​​ഷ്‌​​​​ട്രീ​​​​​യ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​നാ​​​​​യും സാ​​​​​മ്പ​​​​​ത്തി​​​​​ക നേ​​​​​ട്ട​​​​​ത്തി​​​​​നാ​​​​​യും നാം ​​​​​വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്നു എ​​​​​ന്ന​​​​​ത് ദുഃ​​​​​ഖ​​​​​ക​​​​​ര​​​​​മാ​​​​​ണ്. ഇ​​​​​തി​​​​ന്‍റെ ഇ​​​​​ര​​​​​യാ​​​​​കു​​​​​ന്ന​​​​​ത് നാം​​​​ത​​​​​ന്നെ​​​​​യാ​​​​​ണെ​​​​​ന്നു​​​​​ള്ള തി​​​​​രി​​​​​ച്ച​​​​​റി​​​​​വി​​​​​ല്ലാ​​​​​ത്ത​​​​​ത് അ​​​​സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ ജീ​​​​​വി​​​​​ത യ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​ണ്. ഒ​​​​​രു​​​​പ​​​​​ക്ഷേ ഈ ​​​​​ജീ​​​​​വ​​​​​ഹാ​​​​​നി​​​​​ക്ക് ന​​​​​റു​​​​​ക്കു​​​ വീ​​​​​ഴു​​​​​ന്ന​​​​​ത് ന​​​​​മു​​​​​ക്കു​​​​ത​​​​​ന്നെ ആ​​​​​യി​​​​​രി​​​​​ക്കാം. നാ​​​​​സി പീ​​​​​ഡ​​​​​ന കാ​​​​​ല​​​​​ത്ത് മാ​​​​​ർ​​​​​ട്ടി​​​​​ൻ നി​​​​​മോ​​​​​ള​​​​​ർ എ​​​​​ന്ന പാ​​​​​സ്റ്റ​​​​​ർ പ​​​​​റ​​​​​ഞ്ഞ​​​​​ത് ഈ ​​​​​അ​​​​​സം​​​​​ബ​​​​​ന്ധ യ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​ണ്. ആ​​​​​ദ്യം അ​​​​​വ​​​​​ർ സോ​​​​​ഷ്യ​​​​​ലി​​​​​സ്റ്റു​​​​ക​​​​​ളെ തേ​​​​​ടി​​​വ​​​​​ന്നു, ഞാ​​​​​ൻ എ​​​​​തി​​​​​ർ​​​​​ത്തി​​​​​ല്ല; കാ​​​​​ര​​​​​ണം ഞാ​​​​​നൊ​​​​​രു സോ​​​​​ഷ്യ​​​​​ലി​​​​​സ്റ്റ് ആ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. പി​​​​​ന്നീ​​​​​ട് അ​​​​​വ​​​​​ർ ട്രേ​​​​​ഡ് യൂ​​​​​ണി​​​​​യ​​​​​നി​​​​​സ്റ്റു​​​​​ക​​​​​ളെ തേ​​​​​ടി വ​​​​​ന്നു, ഞാ​​​​​ൻ എ​​​​​തി​​​​​ർ​​​​​ത്തി​​​​​ല്ല; കാ​​​​​ര​​​​​ണം ഞാ​​​​​നൊ​​​​​രു ട്രേ​​​​​ഡ് യൂണി​​​​​യ​​​​​നി​​​​​സ്റ്റ് ആ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. പി​​​​​ന്നീ​​​​​ട് അ​​​​​വ​​​​​ർ യ​​​​​ഹൂ​​​​​ദ​​​​​രെ തേ​​​​​ടി​​​വ​​​​​ന്നു, ഞാ​​​​​ൻ എ​​​​​തി​​​​​ർ​​​​​ത്തി​​​​​ല്ല; കാ​​​​​ര​​​​​ണം ഞാ​​​​​നൊ​​​​​രു യ​​​​​ഹൂ​​​​​ദ​​​​​ന​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​വ​​​​​സാ​​​​​നം അ​​​​​വ​​​​​ർ എ​​​​​ന്നെ തേ​​​​​ടി​​​വ​​​​​ന്നു. അ​​​​​പ്പോ​​​​​ൾ എ​​​​​തി​​​​​ർ​​​​​ക്കാ​​​​​ൻ ആ​​​​​രും ശേ​​​​​ഷി​​​​​ച്ചി​​​​​ല്ല എ​​​​​ന്നു​​​​​ള്ള നി​​​​​മോ​​​​​ള​​​റു​​​​​ടെ വാ​​​​​ക്കു​​​​​ക​​​​​ൾ നാം ​​​​​ഇ​​​​​ട​​​​​യ്ക്ക് ഓ​​​​​ർ​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്.

ദൂ​​​​​രെ​​​​​യു​​​​​ള്ള​​​​​വ​​​​​രോ​​​​​ടു​​​​​ള്ള സ്നേ​​​​​ഹം, അ​​​​​ടു​​​​​ത്തു​​​​​ള്ള​​​​​വ​​​​​രോ​​​​​ടു​​​​​ള്ള വെ​​​​​റു​​​​​പ്പാ​​​​​ണെ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ചി​​​​​ന്ത​​​​​ക​​​​​നാ​​​​​യ എ​​​​​മേ​​​​​ഴ്സ​​​​​ൺ പ​​​​​റ​​​​​യു​​​​​ന്നു. നാം ​​​​​ഇ​​​​​തു​​​​​വ​​​​​രെ ദൂ​​​​​രെ​​​​​യു​​​​​ള്ള വം​​​​​ശ​​​​ഹ​​​​​ത്യ​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചും അ​​​​​തി​​​​​ൽ ജീ​​​​​വ​​​​​ൻ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രെ​​​​​ക്കു​​​​​റി​​​​​ച്ചും പ​​​​​റ​​​​​യു​​​​​ക​​​​​യും ന​​​​​മ്മു​​​​​ടെ സ്നേ​​​​​ഹം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തെ​​​​​ങ്കി​​​​​ൽ, ഇ​​​​​നി ന​​​​​മ്മു​​​​​ടെ​​​​ത​​​​​ന്നെ ജ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു ചി​​​​​ന്തി​​​​​ക്കാ​​​​​ൻ സ​​​​​മ​​​​​യ​​​​​മാ​​​​​യി എ​​​​​ന്ന​​​​​ർ​​​​​ഥം.

ഈ ​​​​​വം​​​​​ശീ​​​​​യവി​​​​​ദ്വേ​​​​​ഷ​​​​​ത്തി​​​​​നും വെ​​​​​റു​​​​​പ്പി​​​​​നും ന​​​​​മു​​​​​ക്കി​​​​​ന്നു​​​​​ള്ള ശ​​​​​ക്ത​​​​​മാ​​​​​യ പ​​​​​രി​​​​​ഹാ​​​​​ര​​​മാ​​​​​ർ​​​​​ഗ​​​​​മാ​​​​​ണ് ന​​​​​മ്മു​​​​​ടെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ. ഇ​​​​​തി​​​​​ൽ ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​നം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ൾ ത​​​​​ന്നെ​​​​​യാ​​​​​ണ്. സ്വ​​​​​ത​​​​​ന്ത്ര​​​​​മാ​​​​​യി, വി​​​​​മ​​​​​ർ​​​​​ശ​​​​​നബു​​​​​ദ്ധി​​​​​യോ​​​​​ടു​​​​​കൂ​​​​​ടി ഓ​​​​​രോ പൗ​​​​​ര​​​​​നും വോ​​​​​ട്ട് ചെ​​​​​യ്യാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​മ്പോ​​​​​ഴാ​​​​​ണ് നീ​​​​​തി​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യ ഒ​​​​​രു ഭ​​​​​ര​​​​​ണ​​​​സം​​​​​വി​​​​​ധാ​​​​​നം ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​ത്. അ​​​​​ത്ത​​​​​രം ഒ​​​​​രു ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ ഭ​​​​​ര​​​​​ണ​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​നു മാ​​​​​ത്ര​​​​​മേ ഇ​​​​​ത്ത​​​​​രം വം​​​​​ശ, മ​​​​​ത വെ​​​​​റു​​​​​പ്പി​​​​​നെ ന്യാ​​​​​യ​​​​​മാ​​​​​യും ഉ​​​​​ചി​​​​​ത​​​​​മാ​​​​​യും നേ​​​​​രി​​​​​ടാ​​​​​ൻ സാ​​​​​ധി​​​​​ക്കൂ. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം എ​​​​​ന്ന​​​​​തു​​​​ത​​​​​ന്നെ demos (ജ​​​​​നം) എ​​​​​ന്ന ഗ്രീ​​​​​ക്ക് പ​​​​​ദ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നു വ​​​​​രു​​​​​ന്ന​​​​​താ​​​​​ണ​​​​​ല്ലോ. ജ​​​​​ന​​​​​ങ്ങ​​​​​ൾ നേ​​​​​രി​​​​​ട്ട് ഭ​​​​​ര​​​​​ണം നി​​​​​യ​​​​​ന്ത്രി​​​​​ച്ചി​​​​​രു​​​​​ന്ന ആ​​​ഥ​​​​​ൻ​​​​​സ് മോ​​​​​ഡ​​​​​ലി​​​​​ൽനി​​​​​ന്നാ​​​​​ണ​​​​​ല്ലോ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം ഉ​​​​​ട​​​​​ലെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തു​​​​ത​​​​​ന്നെ. ഇ​​​​​ന്ന് പ​​​​​ല​​​​​ കാ​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ൽ പ്രാ​​​​​തി​​​നി​​​​​ധ്യ സ്വ​​​​​ഭാ​​​​​വം കൈ​​​​​വ​​​​​രി​​​​​ച്ചു എ​​​​​ന്നേ​​​​​യു​​​​​ള്ളൂ. ഇ​​​​​പ്പോ​​​​​ഴും പൗ​​​​​ര​​​​​ൻ​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യു​​​​​ള്ള​​​​​ത്. എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും പൗ​​​​​ര​​​​​ന്മാ​​​​​രാ​​​​​യി ക​​​ണ്ട് അ​​​​​വ​​​​​രു​​​​​ടെ പൊ​​​​​തു​​​​ക്ഷേ​​​​​മ​​​​​ത്തി​​​​​നും സു​​​​​ര​​​​​ക്ഷ​​​​​യ്ക്കും​​​​വേ​​​​​ണ്ടി​​​​​യു​​​​​ള്ള ഭ​​​​​ര​​​​​ണ​​​​സം​​​​​വി​​​​​ധാ​​​​​നം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ നാം​​​​​ത​​​​​ന്നെ ത​​​​​യാ​​​​​റാ​​​​​ക​​​​​ണം. ഇ​​​​​താ​​​​​ണ് ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ ചി​​​​​ന്ത.

മ​​​​​റ്റു ജാ​​​​​തി, മ​​​​​ത, സ​​​​​മു​​​​​ദാ​​​​​യ ചി​​​​​ന്ത​​​​​ക​​​​​ൾ ഈ ​​​​​ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തെ ബ​​​​​ലാ​​​​​ത്​​​​കാ​​​​ര​​​​​മാ​​​​​യി പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തും ജ​​​​​ന​​​​​ങ്ങ​​​​​ളെ ആ​​​​​ശ​​​​​യ​​​ക്കു​​​​​ഴ​​​​​പ്പ​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തും സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തും തീ​​​​​ർ​​​​​ത്തും മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യ, ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ, ആ​​​​​ത്മ​​​​​ഹ​​​​​ത്യാ​​​​പ​​​​​ര​​​​​മാ​​​​​യ പ്ര​​​​​വൃ​​​​ത്തി​​​​​യാ​​​​​ണ്. സ​​​​​മു​​​​​ദാ​​​​​യ നേ​​​​​താ​​​​​ക്ക​​​​​ൾ ആ​​​​​ദ​​​​​ര​​​​​ണീ​​​​യ​​​​​ർ ത​​​​​ന്നെ​​​​​യാ​​​​​ണ്. അ​​​​​വ​​​​​ർ​​​​​ക്ക് ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഇ​​​​​ട​​​​​യി​​​​​ൽ കു​​​​​റേ സ്വാ​​​​​ധീ​​​​​നം ഉ​​​​​ണ്ടെ​​​​​ന്ന​​​​​തും യ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​ണ്. ഇ​​​​​തു പ​​​​​ക്ഷേ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കേ​​​​​ണ്ട​​​​​ത് മ​​​​​ഹ​​​​​ത്ത​​​​​ര​​​​​മാ​​​​​യ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളെ ശ​​​​​ക്തി​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻവേ​​​​​ണ്ടി​​​​​യാ​​​​​ണ്. ഇ​​​​​ത് വ​​​​​ലി​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മാ​​​​​ണ്. അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തേ​​​​ക്കാ​​​​​ൾ തെ​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ൾ അ​​​​​ടു​​​​​ക്കു​​​​​മ്പോ​​​​​ൾ മ​​​​​നഃ​​​​​പൂ​​​​​ർ​​​​​വം സ​​​​​മു​​​​​ദാ​​​​​യ സ്വ​​​​​ത്വ​​​ബോ​​​​​ധം ആ​​​​​ളി​​​​ക്ക​​​​​ത്തി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നെ അ​​​​​പ​​​​​ഹാ​​​​​സ്യ​​​​​മാ​​​​​ക്കും. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തും.

ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​രും അ​​​​​വ​​​​​ര​​​​​വ​​​​​രു​​​​​ടെ മാ​​​​​ത്രം അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​വേ​​​​​ണ്ടി ശ്ര​​​​​മി​​​​​ച്ചാ​​​​​ൽ എ​​​​​ല്ലാ​​​​​വ​​​​​രു​​​​​ടെ​​​​​യും അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ ഇ​​​​​ല്ലാ​​​​​താ​​​​​കു​​​​​മെ​​​​​ന്നും, മ​​​​​റി​​​​​ച്ച് ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​രും എ​​​​​ല്ലാ​​​​​വ​​​​​രു​​​​​ടെ​​​​​യും അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​വേ​​​​​ണ്ടി പ​​​​​രി​​​​​ശ്ര​​​​മി​​​​​ച്ചാ​​​​​ൽ മെ​​​​​ച്ച​​​​​പ്പെ​​​​​ട്ട ഒ​​​​​രു ജീ​​​​​വി​​​​​താ​​​​​വ​​​​​സ്ഥ എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും ഉ​​​​​ണ്ടാ​​​​​കു​​​​മെ​​​​​ന്നു​​​​മു​​​​ള്ള ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യബോ​​​​​ധ്യം ഇ​​​​​ന്നി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. ഇ​​​​​ന്ന​​​​​ത്തെ വി​​​​​വ​​​​​ര സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ​​​​​യും സ​​​​​മൂ​​​​​ഹ​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളു​​​​മൊ​​​​​ക്കെ ജ​​​​​ന​​​​​ങ്ങ​​​​​ളെ ജാ​​​​​തി, മ​​​​​ത, സ​​​​​മു​​​​​ദാ​​​​​യ ചി​​​​​ന്ത​​​​​ക​​​​​ൾ​​​​​ക്ക​​​​​തീ​​​​​ത​​​​​മാ​​​​​യ, ഒ​​​​​രു ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ പ്ര​​​​​ബു​​​​​ദ്ധ​​​​​ത​​​​​യി​​​​​ലേ​​​​​ക്ക് ന​​​​​യി​​​​​ക്കു​​​​​മെ​​​​​ന്ന് ന​​​​​മു​​​​​ക്കു പ്ര​​​​​ത്യാ​​​​​ശി​​​​​ക്കാം. ദു​​​​​ര​​​​​ന്ത​​​​​ങ്ങ​​​​​ൾ പ്ര​​​​​ഹ​​​​​സ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​യി ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ൻ ഇ​​​​​ട​​​​വ​​​​​രാ​​​​​തി​​​​​രി​​​​​ക്ക​​​​​ട്ടെ.

-പ്ര​​​​ഫ. ​ഡോ. ​​​​പി.​​​​ജെ. തോ​​​​​മ​​​​​സ്

Responses

സിപിഎം-സിപിഐ കലഹവും നെൽകർഷകരുടെ ദുരിതവും

കു​ട്ട​നാ​ട്ടി​ൽ ര​ണ്ടാം കൃ​ഷി​യു​ടെ കൊ​യ്ത്തുകാ​ല​മാ​യി. അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ മ​ഴ ക​ർ​ഷ​ക​ന്‍റെ മു​ഴു​വ​ൻ പ്ര​തീ​ക്ഷ​യും ത​ക​ർ​ക്കു​ന്നു. അ​തി​നി​ടെ​യാ​ണ് നെ​ല്ലുസം​ഭ​ര​ണം ന​ട​ത്ത​ണ​മ​ല്ലോ എ​ന്നു​ള്ള ചി​ന്ത ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ന്ത്രി​മാ​ർ​ക്കും ഉ​ണ്ടാ​വു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ യോ​ഗം കൂ​ടി. എ​ന്നാ​ൽ, മു​ഖ‍്യ​മ​ന്ത്രി​ത​ന്നെ യോ​ഗം മാ​റ്റി​വ​യ്പി​ച്ചെ​ന്ന വാ​ർ​ത്ത​ക​ളാ​ണ് പി​ന്നാ​ലെ വ​ന്ന​ത്. ക​ർ​ഷ​ക​രേ​ക്കാ​ൾ മ​റ്റെ​ന്തി​നൊ​ക്കെ​യോ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്നതി​നാ​ലാ​ണോ ഇ​തെ​ന്നു ക​ർ​ഷ​ക​ർ സം​ശ​യി​ക്കു​ന്നു. കൃ​ഷി, സി​വി​ൽ​ സ​പ്ലൈ​സ് വ​കു​പ്പു​ക​ളാ​ണ് നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​കം. ഇ​തു ര​ണ്ടും സി​പി​ഐ ഭ​രി​ക്കു​ന്ന വ​കു​പ്പു​ക​ളാ​ണ്. പി​എം ശ്രീ​യു​ടെ പേ​രി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ൽ ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന ക​ല​ഹം നെ​ല്ലുസം​ഭ​ര​ണ​ത്തെ ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക​മ​ന​സു​ക​ളി​ൽ പെ​രു​കു​ക​യാ​ണ്.

ക​ർ​ഷ​ക​രു​ടെ കാ​ര്യ​ത്തി​ൽ ആ​ർ​ക്ക് എ​ന്ത് ഉ​ത്ത​ര​വാ​ദി​ത്വം? കൊ​യ്ത്ത് യ​ന്ത്രം ഇ​ല്ലാ​തെ നെ​ല്ല് ന​ശി​ക്കു​ന്നു, കൊ​യ്തുകൂ​ട്ടി​യ​ നെ​ല്ല് സം​ഭ​രി​ക്കാ​തെ വ​യ​ലി​ലും വ​ഴി​യി​ലും കി​ട​ന്ന് ന​ശി​ക്കു​ന്നു. മി​ല്ലു​കാ​രാ​രും തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ല. നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ന്‍റെ ക​ണ്ണീ​രു വീ​ഴു​ന്ന​ത് പെ​രു​മ​ഴ​യി​ൽ ആ​രും കാ​ണാ​തെപോ​കു​ന്നു. ഇ​നി സ​മ​രം ചെ​യ്യാ​ൻ​പോ​ലും ആ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. ആ​റ് മാ​സ​ത്തെ ഇ​ട​വേ​ള​ക​ളി​ൽ കു​ട്ട​നാ​ട്ടി​ൽ അ​ര​ങ്ങേ​റു​ന്ന ഒ​രു പ​തി​വ് കാ​ഴ്ച​യാ​യി ഇ​തു മാ​റി​യി​രി​ക്കു​ന്നു, അ​ല്ലെ​ങ്കി​ൽ മാ​റ്റി​യി​രി​ക്കു​ന്നു. ഇ​തി​നു പി​ന്നി​ൽ എ​ന്തെ​ങ്കി​ലും ഗൂ​ഢ​ല​ക്ഷ്യ​മു​ണ്ടോ? അ​തോ സം​ഘ​ടി​ക്കാ​ൻ ശേ​ഷി​യി​ല്ലാ​ത്ത ക​ർ​ഷ​ക​നോ​ട് ഇ​ങ്ങ​നെ മ​തി എ​ന്ന ധി​ക്കാ​ര മ​നോ​ഭാ​വ​മോ? ഒ​രു പ​രി​ഷ്കൃ​ത സ​മൂ​ഹ​മെ​ന്ന് ക​രു​തു​ന്ന മ​ല​യാ​ളി​ക​ൾ​ക്കെ​ല്ലാം ഇ​ത് അ​പ​മാ​ന​മാ​ണെ​ന്ന് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ എ​ന്ന് മ​ന​സി​ലാ​ക്കും?

90 മു​ത​ൽ 120 ദി​വ​സം​കൊ​ണ്ട് വി​ള​വെ​ത്തു​ന്ന നെ​ല്ലി​ന​ങ്ങ​ളാ​ണ് കു​ട്ട​നാ​ട്ടി​ൽ വി​ത​ച്ച് വി​ള​വെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ, കൊ​യ്തു​കൂ​ട്ടു​ന്ന നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തി​നെ​പ്പ​റ്റി മി​ല്ലു​കാ​രു​മാ​യി സ​ർ​ക്കാ​ർ കൂ​ടി​യാ​ലോ​ചി​ക്കു​ന്ന​ത് കൊ​യ്ത്ത് ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ളും ആ​ഴ്ച​ക​ളും ക​ഴി​ഞ്ഞാ​ണ്. ഇ​താ​ക​ട്ടെ ക​ർ​ഷ​ക​രെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​ക്കൊ​ണ്ടു​ള്ള ച​ർ​ച്ച​ക​ളാ​കും. ആ​ധു​നി​ക സ​മൂ​ഹ​ത്തി​ന് അ​പ​മാ​ന​മാ​ണ് ഈ ​രീ​തി​യെ​ന്ന് വേ​ണ്ട​പ്പെ​ട്ട​വ​ർ എ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ക?

നെ​ൽ​ക​ർ​ഷ​ക​ർ വി​ത്ത് വി​ത​ച്ച് നി​ശ്ചി​ത ദി​വ​സ​ങ്ങ​ൾ​ക്ക​കം​ത​ന്നെ നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തി​നുവേ​ണ്ടി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തും. ബ​ന്ധ​പ്പെ​ട്ട കൃ​ഷിവ​കു​പ്പി​ൽ ഇ​തി​ന്‍റെ വ്യ​ക്ത​മാ​യ രേ​ഖ​ക​ളു​ണ്ട്. എ​ന്ന് വി​ള​വെ​ടു​ക്കും, ഏ​ക​ദേ​ശം എ​ത്ര വി​ള​വു​ണ്ടാ​കും, എ​ത്ര കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്, നെ​ല്ല് സം​ഭ​രി​ക്ക​പ്പെ​ടേ​ണ്ട​ത് എ​പ്ര​കാ​രം, എ​ത്ര വ​ള്ള​ങ്ങ​ൾ, ലോ​റി​ക​ൾ വേ​ണം, യ​ഥാ​സ​മ​യം സം​ഭ​രി​ക്കാ​ൻ എ​ന്തൊ​ക്കെ ചെ​യ്യ​ണം എ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾ വ​ള​രെ വ്യ​ക്ത​മാ​യ ബോ​ധ്യ​ങ്ങ​ളു​ള്ള​വ​രാ​ണ് കൃ​ഷിവ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രും സ​ർ​ക്കാ​രും. എ​ന്നാ​ൽ, ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി അ​വ​രു​ടെ വി​ള​വ് കൊ​യ്തെ​ടു​ക്കു​ന്ന​തി​നു​ള്ള യ​ന്ത്ര​ങ്ങ​ളു​ടെ ദൗ​ർ​ല​ഭ്യ​വും കൊ​യ്തുകൂ​ട്ടു​ന്ന നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തിന്‍റെ പ്രശ്നങ്ങളുമാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്.

സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളും തീ​രു​മാ​ന​ങ്ങ​ളും കാ​ലേ​ക്കൂ​ട്ടി ന​ട​ത്തു​ക​യും തീ​രു​മാ​ന​ത്തി​ൽ എ​ത്തു​ക​യും ചെ​യ്യ​ണം. നെ​ല്ല് വ​യ​ലി​ലും വ​ഴി​യി​ലും ഇ​ട്ട് വി​ല​പ​റ​യ​രു​ത്.

നെ​ല്ല് വ​ഴി​യി​ലി​ട്ട് സ​മ​രം ചെ​യ്യാ​ൻ ക​ർ​ഷ​ക​രെ നി​ർ​ബ​ന്ധി​ക്ക​രു​ത്. നെ​ൽ​ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചി​ല്ലെ​ങ്കി​ലും അ​പ​മാ​നി​ക്കാ​തെ അ​വ​രു​ടെ ഉ​ത്പ​ന്നം യ​ഥാ​സ​മ​യം സം​ഭ​രി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ച് അ​വ​ശേ​ഷി​ക്കു​ന്ന​വ​രെ​ക്കൂ​ടി കൃ​ഷി​യി​ൽ​നി​ന്ന് അ​ക​റ്റാ​തി​രി​ക്കാ​ൻ വേ​ണ്ട​പ്പെ​ട്ട​വ​ർ ശ്ര​ദ്ധി​ക്ക​ണം. ക​ർ​ഷ​ക​രെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മ​ന്ത്രി- ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യും ഇ​റ​ങ്ങി​പ്പോ​ക്ക് ന​ട​ത്തി​യും പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​രെ അ​പ​മാ​നി​ക്ക​രു​തെ​ന്ന അ​പേ​ക്ഷ​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്.

 

Responses

ലോ​ക​ത്തെ​വി​ടെ​യും കാ​ണാ​ത്ത വി​ദ്യാ​ർ​ഥിവി​രു​ദ്ധ​ത

വി​ദ്യാ​ഭ്യാ​സരം​ഗം അ​തി​വേ​ഗം ന​വീ​ക​രി​ക്ക​പ്പെ​ടു​ക​യും അ​ന്താ​രാ​ഷ്‌​ട്ര​വ​ത്ക​രി​ക്ക​പ്പെ​ടു​ക​യും നി​ർ​മി​തബു​ദ്ധി​പോ​ലെ​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളെ നേ​രി​ടാ​ൻ ത​ക്ക​വ​ണ്ണം സ​ജ്ജ​മാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മ്പോ​ൾ, ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ രം​ഗം ഇ​പ്പോ​ഴും മാ​ർ​ക്ക്‌, വെ​യിറ്റേ​ജ് തു​ട​ങ്ങി വ​ള​രെ നാ​മ​മാ​ത്ര​മാ​യ സാ​ങ്കേ​തി​ക ച​ർ​ച്ച​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത് അ​തീ​വ ദുഃ​ഖ​ക​ര​മാ​ണ്. ന​മ്മു​ടെ യു​വ​ജ​ന​ത പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി മ​റ്റു രാ​ജ്യ​ങ്ങ​ൾ തേ​ടി​പ്പോ​കു​ന്ന അ​വ​സ്ഥ അ​തി​ന്‍റെ മൂ​ർ​ധ​ന്യ​ത്തി​ൽ എ​ത്തി​നി​ൽ​കു​മ്പോ​ഴാ​ണ് ഇ​തു സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന് ഓ​ർ​ക്ക​ണം.


സ​ർ​ക്കാ​രും കോ​ട​തി​യും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും മാ​നേ​ജ്മെ​ന്‍റും എ​ല്ലാം വി​ദ്യാ​ർ​ഥി​വി​രു​ദ്ധ ദി​ശ​യി​ലാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് പ​റ​യേ​ണ്ടിവ​രു​ന്നു. അ​ല്ലെ​ങ്കി​ൽ പ​രീ​ക്ഷ​യും ക​ഴി​ഞ്ഞ്, റാ​ങ്ക് ലി​സ്റ്റ് ആ​യി അ​ഡ്മി​ഷ​ൻ സ​മ​യ​മാ​കു​മ്പോ​ൾ എ​ന്തു​കൊ​ണ്ടാണ് കോ​ട​തി​ക​ളും മ​റ്റും സ​ജീ​വ​മാ​യി രം​ഗ​ത്തു വ​രു​ന്ന​ത്. ലോ​ക​ത്തെ​വി​ടെ​യും കാ​ണാ​ത്ത വി​ദ്യാ​ർ​ഥി​വി​രു​ദ്ധ​ത​യാ​ണ് ഇത്. ഒ​രു നാ​ടി​ന്‍റെ​ത​ന്നെ ഭാ​വി​യു​ടെ നശീ​ക​ര​ണ​മാ​ണി​ത്.


വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശം, മാ​താ​പി​താ​ക്ക​ളു​ടെ ആ​കാം​ക്ഷ, അ​ധ്യാ​പ​ക​രു​ടെ മാ​നം ഇ​തി​നൊ​ന്നും വി​ല​യി​ല്ലാ​താ​ക്കു​ന്ന നി​ല​പാ​ടാ​ണി​ത്. ഒ​രു നാ​ടി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ യു​വ​ജ​ന​ത​യ്ക്കു​ള്ള പ​ങ്കും അ​തി​ന് അ​വ​ർ​ക്ക് കൊ​ടു​ക്കേ​ണ്ട വി​ദ്യാ​ഭ്യാസ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ഒ​ന്നും ന​മു​ക്കി​പ്പോ​ഴും മ​ന​സി​ലാ​യി​ട്ടു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. പ​ടി​ക്ക​ൽ ക​ലമു​ട​യ്ക്കു​ന്ന ഈ ​രീ​തി മാ​റേ​ണ്ട​തു​ണ്ട്.

 

സ്വാ​ത​ന്ത്ര്യം കി​ട്ടി ഇ​ത്ര​യും നാ​ൾ ക​ഴി​ഞ്ഞി​ട്ടും, ഇ​ത്ര​യും സാ​ങ്കേ​തി​കവി​ദ്യ വി​ക​സി​ച്ചി​ട്ടും ഈ​വ​ക കാ​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ഒ​രു വ്യ​വ​സ്ഥ രൂ​പീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല എ​ന്നു​ള്ള​ത് തീ​ർ​ത്തും ല​ജ്ജാ​ക​ര​മാ​ണ്. കോ​ട​തി​യാ​യാ​ലും സ​ർ​ക്കാ​രാ​യാ​ലും ത​ലേ​ദി​വ​സം കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ വ​ഴി​യാ​ധാ​ര​മാ​ക്കു​ന്ന പ​തി​വ് ഉ​പേ​ക്ഷി​ച്ച്, ഈ ​വ​ക കാ​ര്യ​ങ്ങൾ ശാ​സ്ത്രീ​യ​മാ​യി പ​ഠി​ച്ച് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ പ​റ്റി​യ ഒ​രു സം​വി​ധാ​നം ഉ​ണ്ടാ​ക്ക​ണം.


“തൊ​മ്മ​ൻ അ​യ​യു​മ്പോ​ൾ ചാ​ണ്ടി മു​റു​കും” എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ ഭാ​വി​യി​ലെ​ങ്കി​ലും സ​ർ​ക്കാ​രും കോ​ട​തി​യും ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ, ഇ​വ​രെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന ഒ​രു സം​വി​ധാ​ന​ത്തി​ൽ, മ​റ്റു വി​ദ​ഗ്ധ​രെ​യും കൂ​ട്ടി ഇ​തി​നെ​ല്ലാം ഒ​രു പ​രി​ഹാ​ര​മു​ണ്ടാ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. ഓ​രോ വ​ർ​ഷ​വും ഇ​ത് കോ​ട​തി​യും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ച​ക്ക​ള​ത്തി പോ​രാ​കു​ന്ന​ത് തീ​ർ​ത്തും അ​പ​ല​പ​നീ​യ​മാ​ണ്. പ്ര​ത്യേ​കി​ച്ച്, കേ​ര​ളം​പോ​ലെ സാ​ക്ഷ​ര​ത​യു​ള്ള സം​സ്ഥാ​ന​ത്തി​ന് ഇ​ത് തീ​ർ​ത്തും നാ​ണ​ക്കേ​ടാ​ണ്.

-പ്ര​ഫ. പി.​ജെ. തോ​മ​സ്പ​ത്തി​ൽ​ച്ചി​റ,ച​ങ്ങ​നാ​ശേ​രി

Responses

അധികാരികളുടെ അടിയന്തരശ്രദ്ധയ്ക്ക്?

കൊ​ച്ചി നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ കെ.​ജെ. മാ​ക്സി, ജ​ല​സേ​ച​ന മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, മ​ന്ത്രി പി. ​രാ​ജീ​വ്, ജി​ല്ലാ ക​ള​ക്ട​ർ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്:

1) ചെ​റി​യ​ക​ട​വു വ​രെ​യു​ള്ള ക​ട​ൽ​ഭി​ത്തി പ​ണി ന​ട​ക്കു​മ്പോ​ൾ​ത​ന്നെ സി​എം​എ​സ് മു​ത​ൽ വെ​ളി വ​രെ​യു​ള്ള ഇ​ട​ങ്ങ​ളി​ലെ പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന ക​ല്ലു​ക​ൾ ക​ട​ൽ​ഭി​ത്തി​ക​ളി​ൽ എ​ടു​ത്തു​വ​ച്ച് വി​ട​വു​ക​ൾ നി​ക​ത്തി ക​ട​ലി​ന്‍റെ രൂ​ക്ഷ​ത കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​മോ? ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​തി​നു​ള്ള നി​ർ​ദേ​ശം കൊ​ടു​ക്കു​മോ? ഇ​ല്ലെ​ങ്കി​ൽ അ​ടു​ത്ത കാ​ല​വ​ർ​ഷ​ത്തി​ന് അ​വി​ട​ങ്ങ​ളി​ലെ ജ​നം ചെ​ളി​യി​ലും വെ​ള്ള​ത്തി​ലും ഇ​ഴ​യേ​ണ്ടി​വ​രും. നി​ങ്ങ​ൾ അ​വ​രെ ആ ​ദു​ര​ന്ത​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​മോ?

2) ഇ​നി​യു​ള്ള ഭാ​ഗ​ത്തെ ക​ട​ൽ​ഭി​ത്തി പ​ണി​യാ​നു​ള്ള പ​ദ്ധ​തി​യി​ട​ലും പ​ണം വ​ക​യി​രു​ത്ത​ലും ചെ​യ്യാ​ൻ ഇ​തി​നി​ട​യി​ൽ നി​ങ്ങ​ൾ മു​ന്നോ​ട്ടു​വ​രു​മോ? അ​തോ, ഇ​നി​യും സ​മ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ശാ​പ​ങ്ങ​ളു​മാ​യി തീ​ര​ദേ​ശ​ജ​ന​ത ഇ​റ​ങ്ങി​യാ​ലേ അ​തു പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ എ​ന്നാ​ണോ?

3) തീ​ര​സം​ര​ക്ഷ​ണ കാ​ര്യ​ത്തി​ലു​ള്ള പോ​ർ​ട്ട് ട്ര​സ്റ്റി​ന്‍റെ​യും എ​ൽ​എ​ൻ​ജി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റാ​ൻ അ​വ​രെ നി​ങ്ങ​ൾ നി​ർ​ബ​ന്ധി​ക്കു​മോ, ബോ​ധ്യ​പ്പെ​ടു​ത്തു​മോ?

4) 592 കി.​മീ. വ​രു​ന്ന കേ​ര​ള​തീ​രം കൃ​ത്യ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും ശാ​ശ്വ​ത​മാ​യും സം​ര​ക്ഷി​ക്കാ​ൻ, ക​ട​മെ​ടു​ത്തു മു​ടി​യു​ന്ന ഒ​രു സ​ർ​ക്കാ​രി​നെ​ക്കൊ​ണ്ടാ​വി​ല്ല എ​ന്ന് ആ​ർ​ക്കാ​ണ​റി​യാ​ത്ത​ത്. ഫ​ണ്ട് സ​മൃ​ദ്ധ​മാ​യു​ള്ള കേ​ന്ദ്ര​ത്തി​നു​മേ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ എ​ന്തു​കൊ​ണ്ട് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നി​ല്ല? കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നെ​പ്പോ​ലു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യും പ​രി​ഗ​ണ​ന​യും ഈ ​വി​ഷ​യ​ത്തി​ലേ​ക്ക് എ​ന്തു​കൊ​ണ്ട് നി​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നി​ല്ല? പാ​ർ​ല​മെ​ന്‍റി​ൽ ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കാ​ൻ എം​പി​മാ​രോ​ട് എ​ന്തു​കൊ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു​കൂ​ടാ?

<b>-ഫാ. ​ജോ​ഷി മ​യ്യാ​റ്റി​ൽ</b>

Latest News

Corehub Up