
മേരിക്കുട്ടി
കണ്ണൂർ: കുടിയാന്മല സ്വദേശിയും ഇപ്പോൾ കണ്ണൂർ പയ്യാന്പലത്ത് താമസക്കാരിയുമായ കരകനിലയാനിയിൽ പരേതനായ മാനുവലിന്റെ (ബേബി) ഭാര്യ മേരിക്കുട്ടി (70) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ എട്ടുമുതൽ പയ്യാന്പലത്തുള്ള ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുകയും 10 ന് സംസ്കാര കർമങ്ങൾ ആരംഭിച്ച് 10.30 ന് തെക്കിബസാർ ഹോളിഫാമിലി പള്ളിയിൽ വച്ച് അന്ത്യോപചാരങ്ങൾ അർപ്പിച്ചശേഷം ബർണശേരി ഹോളി ട്രിനിറ്റി സെമിത്തേരിയിൽ സംസ്കരിക്കും. പരേത വെള്ളാട് മറ്റപ്പള്ളി കുടുംബാംഗം. മക്കൾ: ബെറ്റ്സി, ബെന്നിച്ചൻ മാനുവൽ, ബിനില. മരുമക്കൾ: ജോയി കക്കാട്ടിൽ (ആലക്കോട്), സുജ മണ്ഡപത്തിൽ (ഉളിക്കൽ), റോബിൻ വട്ടകുടിയിൽ (തളിപ്പറന്പ്).





Email
Facebook
Whatsapp
Linked In
Telegram