America
ഡാളസ്: കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ മതബോധന ഡിപ്പാർട്ട്മെന്റായ മാർത്തോമ്മാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തിൽ ഡാളസ് സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിലെ 22 അൽമായർ ഡിപ്ലോമ ബിരുദം നേടി.
വിശ്വാസ പരിശീലന ചരിത്രത്തിലെ ഈ സുപ്രധാന നാഴികക്കല്ലിന് സാക്ഷ്യം വഹിച്ചുകൊണ്ട് മിഷൻ സൺഡേ ദിനത്തിൽ ബിരുദദാന ചടങ്ങ് നടന്നു. ഫൊറോനാ വികാരി റവ.ഫാ. സിബി സെബാസ്റ്റ്യൻ കൊച്ചീറ്റത്തോട്ടത്ത് ചടങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കിയ 22 ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റും ഡിപ്ലോമായും വിതരണം ചെയ്തു.
America
ന്യൂയോർക്ക്: യുവതലമുറയ്ക്ക് പ്രാധാന്യം നൽകി ഫോമയിൽ മാറ്റത്തിന്റെ കാഹളമായി "ടീം പ്രോമിസ്'. അവിഭക്ത ഫൊക്കാനയിലും ഫോമയിലും മറ്റു സംഘടനകളിലും ദേശീയ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ചിട്ടുള്ള മാത്യു വർഗീസാണ് (ജോസ്, ഫ്ലോറിഡ) ടീം പ്രോമിസിന് നേതൃത്വം നൽകുന്നത്.
പാനലിൽ ജനറൽ സെക്രട്ടറിയായി ഫിലാഡൽഫിയയിൽ നിന്ന് അനു സ്കറിയയും ട്രഷററായി ന്യൂയോർക്കിൽ നിന്ന് ബിനോയി തോമസും വൈസ് പ്രസിഡന്റായി കാലിഫോർണിയയിൽ നിന്ന് ജോൺസൺ ജോസഫും ജോ. സെക്രട്ടറിയായി ഡാളസിൽ നിന്ന് രേഷ്മ രഞ്ജനും ജോ. ട്രഷററായി ഫ്ലോറിഡയിൽ നിന്ന് ടിറ്റോ ജോണും മത്സരിക്കുന്നു.
സംഘടനയ്ക്ക് കൂടുതൽ കരുത്തും സേവനരംഗത്ത് പുതിയ കാൽവയ്പുകളും എന്നതാണ് പാനൽ ലക്ഷ്യമിടുന്നത്. നിലവിലുള്ള നല്ല പ്രോജക്ടുകൾ തുടരുകയും പുതിയവയ്ക്ക് തുടക്കമിടുകയും ചെയ്യും. ഇവിടെ വിഷമതകളിലൂടെ കടന്നു പോകുന്നവർക്ക് അത്താണിയാവുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് ടീം അറിയിച്ചു.
America
തിരുവല്ല: കവിയൂർ ആഞ്ഞിലിത്താനം പുതുപ്പറമ്പിൽ പി.വി. വർഗീസ് (ബേബി - 95) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഇന്ത്യൻ സമയം ഒന്നിന് കവിയൂർ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
ഭാര്യ: കിഴക്കൻ മുത്തൂർ പാട്ടപ്പറമ്പിൽ കുടുംബാംഗം പരേതയായ അന്നമ്മ വർഗീസ്. മക്കൾ: സാറാമ്മ വർഗീസ് (ലിസി), തമ്പി വർഗീസ് (ഡാളസ്), മാത്യു വർഗീസ്, എബി വർഗീസ് (ഡാളസ്, കുന്നന്താനം പഞ്ചായത്ത് മുൻ അംഗം), ബിന്ദു സൂസൻ (മസ്കറ്റ്).
മരുമക്കൾ: മാവേലിക്കര ചെറുകോൽ തുലുക്കാശേരിൽ എം. രാജൻ (റിട്ട. സുബേദാർ ഇന്ത്യൻ ആർമി), മല്ലപ്പള്ളി മേലേക്കുറ്റ് ഏലിയാമ്മ (മോളി, ഡാളസ്), കൊട്ടാരക്കര ചെങ്ങമനാട് തൊണ്ടുവിള പുത്തൻവീട്ടിൽ ഓമന മാത്യു, കവിയൂർ പച്ചംകുളത്ത് സൂസൻ വർഗീസ് (ഡാളസ്), ആഞ്ഞിലിത്താനം പാലപ്പള്ളിൽ തോമസ് വർഗീസ് (രാജു, മസ്കറ്റ്).
സഹോദരങ്ങൾ: പരേതയായ ചിന്നമ്മ വർഗീസ് (കീഴ്വായ്പുർ മരുതൂർ), അമ്മിണി പെരുമ്പാവൂർ തോമ്പ്ര), പി.വി. ചെറിയാൻ (കുഞ്ഞുമോൻ, ഡാളസ്) പി.വി. ജോൺ (മിഷൻസ് ഇന്ത്യ, ഡാളസ്), പൊന്നമ്മ കുര്യൻ (പതിക്കൽ കീഴില്ലം, ഡാളസ്).
Middle East and Gulf
റിയാദ്: റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ബോധരഹിതനായി താഴെ വീഴുകയും തുടർന്ന് ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മലപ്പുറം ബാലാത്തുരുത്തി സ്വദേശി മനോഹരൻ (65) അന്തരിച്ചു.
കഴിഞ്ഞ 17 വർഷമായി സൗദിയിൽ നിർമാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്ന മനോഹരൻ, പരേതനായ കുട്ടന്റെയും സുഭദ്രയുടെയും മകനാണ്. ഭാര്യ രമ്യ. മക്കൾ: അശ്വിൻ, അശ്വതി.
റൂമിലെ എസി ഇറക്കുന്നതിനിടെ താഴെ വീണ് ബോധരഹിതനായ മനോഹരനെ ഉടൻ തന്നെ സുഹൃത്തുക്കൾ റിയാദിലെ ദറൈയ്യാ ആശുപത്രിയിൽ എത്തിച്ചു. ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞത് പലപ്പോഴും ഐസിയുവിൽ വെന്റിലേറ്ററിന്റെെ സഹായത്തോടെയായിരുന്നു.
ദീർഘകാലം ചികിത്സ ആവശ്യമായതിനാൽ തുടർന്ന് ഷാക്കിറ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നിന്നും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം ബാലാതുരുത്തിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ബോധരഹിതനായ രോഗിയെ ആംബുലൻസിൽ കൊണ്ടുവരാത്തത്തും നൽകിയ വിവരങ്ങളിലെ പൊരുത്തകേടും സംശയത്തിനിടയാക്കിയതിനാൽ ദറൈയ്യാ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു.
പോലീസെത്തി റൂമിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് റൂം പരിശോധിച്ചതിന് ശേഷം അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു എങ്കിലും കേസ് നിലനിൽക്കുന്നുണ്ടായിരുന്നു.
എന്നാൽ മനോഹരന്റെ മരണത്തിന് ശേഷം കേസ് ഉള്ളതിനാൽ പേപ്പർ ജോലികൾ രണ്ടാഴ്ചത്തെ കാലതാമസം നേരിട്ടതായി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നൽകിയ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം അറിയിച്ചു.
അപകടത്തെ കുറിച്ച് ആശുപത്രിയിൽ നൽകിയ മൊഴിയായി രേഖപ്പെടുത്തിയത് എസി ശരീരത്തിൽ വീണ് എന്നതാണ്. അത്തരത്തിലുള്ള പരിക്കുകൾ കാണാതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്.
അപകടത്തെ കുറിച്ച് നൽകുന്ന മൊഴി കൃത്യമായില്ലെങ്കിൽ ഇത്തരത്തിൽ പോലീസ് കേസും മൃതദേഹം നാട്ടിലെത്തിക്കാൻ താമസം നേരിടുകയും ചെയ്യുമെന്നും പരമാവതി ആംബുലൻസിൽ തന്നെ അപകടത്തിൽ പെടുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കണമെന്നും കേളി ജീവകാരുണ്യ വിഭാഗം ഓർമപ്പെടുത്തി.
Europe
വത്തിക്കാൻ സിറ്റി: കത്തോലിക്ക-ആംഗ്ലിക്കൻ സഭാ ബന്ധങ്ങളിൽ പുതുചരിത്രം രചിച്ച് വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുചേർന്ന് ആംഗ്ലിക്കന്‍ സഭയുടെ സുപ്രീം ഗവര്‍ണര്‍ കൂടിയായ ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമൻ രാജാവും ഭാര്യ കാമിലയും.
വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് സിസ്റ്റൈൻ ചാപ്പലിലായിരുന്നു സൃഷ്ടിയുടെ പരിപാലനത്തിനായുള്ള എക്യുമെനിക്കൽ പ്രാർഥന നടന്നത്. പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനുശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് രാജാവും പത്നിയും വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കെടുക്കുന്നത്.
ചാൾസ് രാജാവ് ഭാര്യ കാമിലയ്ക്കൊപ്പം വത്തിക്കാനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനംകൂടിയാണിത്. വ്യാഴാഴ്ച രാവിലെയാണ് ചാൾസും കാമിലയും വത്തിക്കാനിലെത്തിയത്.
സ്വിസ് ഗാർഡുകൾ യുകെ ദേശീയഗാനം ആലപിച്ചാണു വരവേറ്റത്. തുടർന്ന് ഇരുവരും അപ്പസ്തോലിക് കൊട്ടാരത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ സമ്മാനങ്ങൾ കൈമാറി.
ഇംഗ്ലണ്ടിന്റെ ആംഗ്ലോ-സാക്സൺ രാജാവും പ്രാർഥനയുടെ വ്യക്തിയുമായിരുന്ന വിശുദ്ധ എഡ്വേർഡ് ദ കൺഫസറിന്റെ ഫോട്ടോ ചാൾസ് രാജാവ് മാർപാപ്പയ്ക്കു സമ്മാനിച്ചപ്പോൾ ഇറ്റലിയിലെ സിസിലിക്കടുത്ത സെഫാലുവിലുള്ള നോർമൻ കത്തീഡ്രലിലെ പ്രസിദ്ധമായ സർവശക്തനായ ഈശോമിശിഹായുടെ മൊസൈക് ചിത്രമാണ് മാർപാപ്പ ചാൾസ് രാജാവിനു കൈമാറിയത്.
കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു സിസ്റ്റൈൻ ചാപ്പലിൽ പ്രാർഥന. പ്രാർഥനയ്ക്കുശേഷം നടന്ന സുസ്ഥിരതാസമ്മേളനത്തിൽ പരിസ്ഥിതിസൗഹൃദ സൂചകമായി ലെയോ മാർപാപ്പയും ചാൾസ് രാജാവും വൃക്ഷത്തൈകൾ കൈമാറി.
വത്തിക്കാനിലെ സന്ദർശനത്തിനുശേഷം റോമിലെ സെന്റ് പോൾസ് ബസിലിക്കയിൽ എത്തിയ ചാൾസ് രാജാവിന് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി റോയൽ കോൺഫ്രേറ്റർ എന്ന ബഹുമതി സമ്മാനിച്ചു. തുടർന്ന് ഇവിടെ നടന്ന പ്രാർഥനയിലും രാജാവ് പങ്കെടുത്തു.
1530 ൽ ഹെന്റി എട്ടാമൻ രാജാവ് കത്തോലിക്കാസഭയുമായി പിരിഞ്ഞ് ചർച്ച് ഓഫ് ഇംഗ്ലണ്ടിനു രൂപംനൽകിയതിനുശേഷം ഇതാദ്യമായാണ് വത്തിക്കാനിൽ ബ്രിട്ടീഷ് രാജാവും മാർപാപ്പയും ഒരുമിച്ച് പ്രാർഥന നടത്തുന്നത്.
കഴിഞ്ഞ ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ചാൾസ് രാജാവിന്റെ സന്ദർശനപരിപാടി ഫ്രാൻസിസ് മാർപാപ്പയുടെ രോഗത്തെയും മരണത്തെയും തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ഗാനശുശ്രൂഷയിൽ പങ്കുചേർന്ന് ബ്രിട്ടനിലെ റോയൽ ക്വയറും
സിസ്റ്റൈൻ ചാപ്പലിൽ വിശ്വപ്രസിദ്ധ കലാകാരൻ മൈക്കിൽ ആഞ്ചലോയുടെ വിഖ്യാത പെയിന്റിംഗിന്റെ പശ്ചാത്തലത്തിൽ നടന്ന പ്രാർഥനാചടങ്ങിൽ സിസ്റ്റൈൻ ചാപ്പൽ ക്വയറിനൊപ്പം ഇംഗ്ലണ്ടിലെ സെന്റ് ജോർജ്സ് ചാപ്പൽ ക്വയറും രാജകീയ ചാപ്പൽ റോയൽ ക്വയറും പങ്കെടുത്തു.
‘സ്വർഗസ്ഥനായ പിതാവെ..’ എന്ന പ്രാർഥനയോടെയായിരുന്നു തുടക്കം. യുകെ വിദേശകാര്യസെക്രട്ടറി യുവെറ്റ് കൂപ്പർ വേദപുസ്തക വായന നടത്തി. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ മുതിർന്ന ബിഷപ്പും യോർക്ക് ആർച്ച്ബിഷപ്പുമായ റവ. സ്റ്റീഫൻ കൊട്രെൽ സങ്കീർത്തനം വായിച്ചു.
‘ഞങ്ങളുടെ പിതാവായ ദൈവമേ, സ്വർഗവും ഭൂമിയും അങ്ങാണല്ലോ സൃഷ്ടിച്ചത്...’ എന്നു തുടങ്ങുന്ന മാർപാപ്പയുടെ പ്രാർഥനയോടെയും വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ രചിച്ച ഗാനത്തിന്റെ ആലാപനത്തോടെയുമാണ് പ്രാർഥനാചടങ്ങ് സമാപിച്ചത്.
ലത്തീൻ, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു പ്രാർഥന. ചാൾസ് രാജാവിന്റെ ഭാര്യ കാമില, വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ്പും ഇംഗ്ലണ്ടിലെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് അധ്യക്ഷനുമായ കർദിനാൾ വിൻസെന്റ് നിക്കോളാസ്, സ്കോട്ടിഷ് സഭയെ പ്രതിനിധീകരിച്ച് സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബർഗ് ആർച്ച്ബിഷപ് ലിയോ കുഷ്ലെ എന്നിവരും പ്രാർഥനയിൽ പങ്കെടുത്തു.
വിഘടനവാദം ശക്തമാകുന്ന ലോകത്ത് മറ്റു മതങ്ങളോട് സഹിഷ്ണുതാമനോഭാവം പുലര്‍ത്തേണ്ടുന്നതിന്റെ പ്രാധാന്യവും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു പ്രാർഥനാച്ചടങ്ങ്.
‘പ്രത്യാശയുടെ തീർഥാടകർ’ എന്നനിലയിൽ ഒരുമിച്ച് നടക്കുക എന്ന ജൂബിലിവർഷ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് കത്തോലിക്കാസഭയുടെയും ആംഗ്ലിക്കൻ സഭയുടെയും എക്യുമെനിക്കൽ പ്രാർഥനാപരിപാടി സംഘടിപ്പിച്ചത്.
Middle East and Gulf
ദുബായി: സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയായി ഷേഖ് സാലിഹ് ബിൻ ഫൗസാൻ അൽ ഫൗസാനെ (90) നിയമിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ശിപാർശപ്രകാരം സൽമാൻ രാജാവാണ് നിയമനം നടത്തിയത്.
സെപ്റ്റംബറിൽ അന്തരിച്ച ഷേഖ് അബ്ദുൾഅസീസ് ബിൻ അബ്ദുള്ള അൽ-ഷേഖിനു പകരമാണ് ഇദ്ദേഹം ഗ്രാൻഡ് മുഫ്തിയായത്. ലോകത്തെ സുന്നി മുസ്ലിംകളുടെ പരമോന്നത പുരോഹിതന്മാരിലൊരാളാണ് ഗ്രാൻഡ് മുഫ്തി.
1935 സെപ്റ്റംബർ 28ന് സൗദിയിലെ അൽ-ഖാസിം പ്രവിശ്യയിലാണ് ഷേഖ് സാലിഹ് ജനിച്ചത്. തീവ്ര യാഥാസ്ഥിതിക പണ്ഡിതനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഷിയാ വിഭാഗത്തിനെതിരേ കടുത്ത നിലപാടാണ് ഇദ്ദേഹത്തിനുള്ളത്.
ഷിയാ മുസ്ലിംകൾ സാത്താന്റെ സഹോദരന്മാരാണെന്ന് 2017ൽ ഇദ്ദേഹം നടത്തിയ പ്രസ്താവന വിവാദമുയർത്തിയിരുന്നു.
Europe
യുകെ ആരോഗ്യമേഖലയിലെ(NHS) ഏറ്റവും സ്വാധീനമുള്ള 50 കറുത്തവർഗ്ഗക്കാർ, ഏഷ്യക്കാർ, ന്യൂനപക്ഷ വിഭാഗക്കാർ (BAME)എന്നിവരുടെ പട്ടികയിൽ മലയാളി നഴ്സായ സജൻ സത്യൻ ഇടം നേടി. ഹെൽത്ത് സർവീസ് ജേണൽ (HSJ) പ്രസിദ്ധീകരിച്ച പട്ടികയിലാണ് എയർഡേൽ ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നഴ്സും ’അലയൻസ് ഓഫ് സീനിയർ കേരള നഴ്സസ്’ (Alliance of Senior Kerala Nurses - ASKeN) സ്ഥാപകനുമായ സജൻ സത്യനെ യുകെ മലയാളികൾക്കാകെ അഭിമാനകരമായ ഈ നേട്ടത്തിന് അർഹനായത്.
യുക്മയുടെ ആരംഭകാലം മുതൽ സഹയാത്രികനായ സാജൻ സത്യന്റെ അഭിമാനകരമായ നേട്ടത്തിൽ യുക്മ കുടുംബമൊന്നാകെ ആഹ്ളാദത്തിലാണ്. 2019-22 കാലഘട്ടത്തിൽ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാനം വഹിച്ച സാജൻ 2022-25 കാലയളവിൽ യോർക്ക്ഷയർ & ഹംബർ റീജണിൽ നിന്നുള്ള ദേശീയ സമിതിയംഗമായും പ്രവർത്തിച്ചു. യുക്മ നഴ്സസ് ഫോറം നാഷണൽ കോർഡിനേറ്റർ, നാഷണൽ അഡ്വൈസർ എന്നീ നിലകളിലും മികവുറ്റ പ്രവർത്തനം കാഴ്ചവച്ച സാജൻ യുകെയിലെ മലയാളി നഴ്സിംഗ് സമൂഹത്തിന് ഒരു മാർഗദർശിയാണ്. യുകെയിലെ നഴ്സിംഗ് സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുന്ന സാജൻ അവയ്ക്ക് സാധ്യമായ പരിഹാരങ്ങൾ നിർദേശിക്കുവാനും നടപ്പിലാക്കുവാനും മുൻനിരയിലുണ്ട്.
അലയൻസ് ഓഫ് സീനിയർ കേരള നഴ്സസ് (ASKeN) എന്ന യുകെ നാഷണൽ ഹെൽത്ത് സർവീസിലെ സീനിയർ നഴ്സുമാരുടെ സംഘടനയുടെ സ്ഥാപക നേതാവായ സാജൻ സത്യനോടൊപ്പം യുകെ ഇമിഗ്രേഷൻ മന്ത്രി സീമ മൽഹോത്ര, ലണ്ടൻ മേയർ സാദിഖ് ഖാൻ, റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് പ്രസിഡന്റ് മുംതാസ് പട്ടേൽ, പൌളറ്റ് ഹാമിൽട്ടൻ എംപി തുടങ്ങിയ പ്രമുഹരാണ് പട്ടികയിൽ ഇടം നേടിയവർ. യുകെയിലേക്ക് പുതിയതായി എത്തുന്ന നഴ്സുമാർക്ക് പിന്തുണ നൽകുവാനും ഇവിടെയുള്ളവർക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കുവാനും വേണ്ടിയാണ് സാജൻ സത്യൻ ASKeN സ്ഥാപിച്ചത്. എൻഎച്ച്എസ് അക്കാദമിക, ഗവേഷണ മേഖലകളിലെ ഉയർന്ന തസ്തികകളിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവായതിനാൽ കരിയറിൽ മുന്നോട്ട് വരുന്നവർക്ക് മാതൃകയാക്കാൻ ആളില്ലാത്ത അവസ്ഥ ASKeNന്റെ പ്രധാന ശ്രദ്ധാവിഷയമാണ്.
എൻഎച്ച്എസ്സിൽ 2009 മുതൽ സേവനമനുഷ്ഠിക്കുന്ന സാജൻ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണർ, ലീഡ് അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണർ, ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ഉൾപ്പടെ വിവിധ ചുമതലകൾ വഹിച്ച ശേഷമാണ് എയർഡെയ്ൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഡെപ്യൂട്ടി ചീഫ് നഴ്സായി ചുമതലയേറ്റത്. തിരക്കേറിയ ഔദ്യോഗിക ചുമതലകൾക്കൊപ്പം പഠിക്കുവാനും സമയം കണ്ടെത്തുന്ന സാജൻ പൊതുപ്രവർത്തന രംഗത്തും അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നുവെന്നത് ഏറെ സന്തോഷകരമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ എൻട്രസ് പരീക്ഷയിലൂടെ ബിസ് സി നഴ്സിംഗ് 1994 98 ബാച്ചിൽ പൂർത്തിയാക്കിയ സാജൻ തുടർന്ന് മംഗലാപുരം നിറ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസിൽ നഴ്സിംഗ് ട്യൂട്ടറായി സേവനം അനുഷ്ടിച്ചു. തുടർന്ന് 2003ൽ യുകെയിൽ ബുപയിൽ ജോലിയിൽ പ്രവേശിച്ചു. 2005 മുതൽ എൻ എച്ച് സിൽ പ്രവർത്തിയെടുത്ത് വരുന്ന സാജൻ ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ഉൾപ്പടെ വിവിധ മേഖലകളിൽ വിവിധ പദവികളിൽ സേവനമനുഷ്ടിച്ചു. മിഡ്ലാൻഡ് മെട്രോപ്പൊലിറ്റൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയറക്ടർ ഓഫ് അഡ്വാൻസ് നഴ്സിംഗ് പ്രാക്ടീസ് ആയിരുന്നു.
ഭാര്യ അനൂപ സാജൻ ഡബ്ലിനിൽ രജിസ്റ്റർഡ് നഴ്സാണ്. എ ലെവൽ വിദ്യാർഥിനിയായ നിയാ സാജൻ, ഏഴാം ക്ലാസ് വിദ്യാർഥി മിലൻ സാജൻ എന്നിവരാണ് മക്കൾ. ലീഡ്സിന് സമീപമുള്ള വെഡ്നസ്ഫീൽഡിലാണ് സാജൻ കുടുംബ സമേതം താമസിക്കുന്നത്.
യുക്മയുടെ സഹയാത്രികനും നേതൃനിരയിലെ സജീവ സാന്നിദ്ധ്യവുമായ സാജന്റെ അഭിമാനാർഹമായ നേട്ടത്തിൽ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, വൈസ് പ്രസിഡന്റുമാരായ വർഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ, മുൻ പ്രസിഡന്റുമാരായ മനോജ്കുമാർ പിള്ള, ഡോ. ബിജു പെരിങ്ങത്തറ, മുൻ ജനറൽ സെക്രട്ടറിയും ബേസിംഗ്സ്റ്റോക്ക് കൗൺസിലറുമായ സജീഷ് ടോം
മുൻ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, പിആർഒ കുര്യൻ ജോർജ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ യോർക്ക്ഷയർ & ഹംബർ റീജിയണൽ പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യൻ, യുഎൻഎഫ് ദേശീയ സമിതിയംഗങ്ങൾ തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിച്ചു.
കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാനും കൂടുതൽ ഉയരങ്ങൾ കീഴടക്കുവാനും സാജന് കഴിയട്ടെയെന്ന് യുക്മ നേതൃത്വം ആശംസിച്ചു.
America
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടന്നു വരുന്ന പ്രധാന തിരുനാളിന്റെ ഭാഗമായി ഇടവകയിലെ എല്ലാ യുവജനങ്ങളും ചേർന്ന് നടത്തിയ തിരുനാൾ ഏറെ ശ്രദ്ധേയമായി.
പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെട്ട തിരുനാളിനു ഒക്ടോബർ എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടത്തപ്പെട്ടു. തുടർന്ന് ഒൻപതു ദിവസത്തെ നൊവേനയും ആറു ദിവസത്തെ ധ്യാനവും ആരാധനയും കുമ്പസാരവും നടന്നു. 2025 സെപ്റ്റംബർ 7ന് കത്തോലിക്കാ തിരുസഭ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ കാർലോ അക്യുറ്റസിന്റെ ആദ്യ തിരുനാൾ ഒക്ടോബർ 12 ന് എല്ലാ യുവജനങ്ങളും ചേർന്ന് ഇടവകയിൽ കൊണ്ടാടി. സീറോ മലങ്കര റീത്തിലുള്ള കുർബാനയും സീറോമലബാർ റീത്തിലെ റാസകുർബാനയും ഏറെ ശ്രദ്ധാർഹമായി .
ഒക്ടോബർ 18 ശനിയാഴ്ച വിശുദ്ധ കുർബാനക്കും ശുശ്രുഷകൾക്കും കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും തൃശൂർ അതിരൂപതക്ഷ്യനുമായ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. സാൻ അന്റോണിയോ ഇടവക വികാരി ഫാ. ബോബൻ വട്ടംപുറത്ത് തിരുനാൾ സന്ദേശം നൽകി. തുടർന്ന് പരിശുദ്ധ അമ്മയുടെ തിരു സ്വരൂപം വഹിച്ചുകൊണ്ട് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ മെഴുകുതിരി കൈകളിലേനതി ജപമാല പ്രദിക്ഷിണം നടന്നു.
തിരുനാൾ ദിവസം ഒക്ടോബർ 19 ഞായറാഴ്ച രാവിലെ 9.30 ന് ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ഭക്തിനിർഭരവും ആഘോഷപൂർവ്വകവുമായ റാസ കുർബാന നടന്നു. അതിൽ ദൈവാലയം തിങ്ങി നിറഞ്ഞ ഇടവകാഗങ്ങളുടെയും യുവജനങ്ങളുടെയും സജീവ സാന്നിധ്യവും ഉണ്ടായിരുന്നു.
ആർച്ചു ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് തിരുനാൾ സന്ദേശം നൽകി. തിരുനാൾ ഏറ്റെടുത്ത ഇടവകയിലെ യുവജനങ്ങളെ പിതാവ് അഭിനന്ദിച്ചു. ഊർജസ്വലതയോടും സജീവമായും ഇടവക പ്രവർത്തനങ്ങളിൽ മുഴുകുന്ന യുവജനതയെ കാണാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പിതാവ് ആമുഖമായി ഓർമിപ്പിച്ചു. യുവജനങ്ങൾ മറിയത്തെപ്പോലെ ഈശോയെ ഹൃദയത്തിൽ സംഗ്രഹിച്ച് യേശുവിനു സാക്ഷികളാകുവാനും, നവമാധ്യമങ്ങൾ പരമാവധി ഉപയോഗിച്ച് നൻമയുടെയും, ക്രൈസ്തവ മൂല്യങ്ങളുടെയും പ്രചാരകരാകുവാനും മാർ ആൻഡ്രൂസ് താഴത്ത് ഉൽബോധിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിൻജൻസ് പോലുള്ള നൂതന മാർഗങ്ങൾ പ്രചാരമാകുന്ന ഈ കാലത്ത്, ഈ വിധമായ രീതിയിലും യേശുവിനെ പ്രഘോഷിക്കുവാൻ യുവജനങ്ങൾ മുന്നോട്ടു വരണമെന്നും പിതാവ് തന്റെ സന്ദേശത്തിൽ പറഞ്ഞു.
ഒക്ടോബർ 19 ന് വൈകിട്ട് 6.30 ന് കലാസന്ധ്യ മാർ ജോയി ആലപ്പാട്ട് ഉൽഘാടനം ചെയ്തു. തുടർന്ന് ഇടവകയിലെ എല്ലാ കുട്ടികളും, യുവജനങ്ങളും ചേർന്ന് അവതരിപ്പിച്ച അതിമനോഹരവും, കണ്ണിനു കാതിനും ഇമ്പമേറുന്നതും മനസുകളെ ത്രസിപ്പിക്കുന്നതുമായ ക്നാനായ ക്രൈസ്തവ മൂല്യങ്ങൾ പകരുന്ന കലാസന്ധ്യ വർണാഭമായിരുന്നു. തുടർന്ന് രുചികരവും ഹൃദ്യവുമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു .
തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുർബാനയും വേനയും ഉണ്ടായിരിന്നു. ഒക്ടോബർ 11, 12( ശനി, ഞായർ) ദിവസങ്ങളിൽ യുവജനങ്ങൾക്കും, 13 തിങ്കൾ മുതൽ 15 വ്യാഴം വരെ ഇടവകയിലെ എല്ലാവർക്കും വേണ്ടിയും വിശുദ്ധ കുർബാനയ്ക്കു ശേഷം ഒൻപതു മണി വരെ ധ്യാനവും ആരാധനയും നടത്തപ്പെട്ടു. മിഷനറീസ് ഓഫ് അപ്പോസ്തോലിക് ഗ്രേസ് യുകെയുടെ ബ്രദർ പ്രിൻസ് വിതയത്തിൽ, ജെറിൻ, നീതു, റോയ് തച്ചിൽ, ഷീബാ മുത്തോലത്ത്, വ്ന്നിവരാണ് ധ്യാനം നയിച്ചത്.
ഒക്ടോബർ 18, 19 തിയതികളിലായി നടന്ന പ്രധാന തിരുനാളിന് കൈക്കാരന്മാരായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ , ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത് , ജെയിംസ് ഇടുക്കുതറയിൽ, പാരിഷ് എസ്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ, സിസ്റ്റർ റെജി SJC., ബിബി തെക്കനാട്ട്, യുവജന പ്രതിനിധി ജെഫ് പുളിക്കത്തൊട്ടിയിൽ, ഡിആർഈ ജോൺസൺ വട്ടമറ്റത്തിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗഭാരവാഹികൾ, യുവജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളായി തിരുനാൾ ഭംഗിയാക്കുന്നതിനായി നേതുത്വം നൽകി.
America
ഡാളസ്: അമേരിക്കയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ഏറ്റവും വലിയ സംഗമമായ 2026 സീറോ മലബാർ യുഎസ്എ കൺവെൻഷന്റെ ഗ്രാൻഡ് കിക്കോഫ് ഞായറാഴ്ച ഡാളസിൽ നടക്കും. ഡാളസിലെ സെന്റ് തോമസ് സീറോ മലബാർ ഇടവകയിൽ നടക്കുന്ന ചടങ്ങ് ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് കിക്കോഫ് ചെയും.
ഭാരതത്തിന് പുറത്ത് സ്ഥാപിതമായ ആദ്യത്തെ സീറോ മലബാർ ഇടവക എന്ന നിലയിൽ ഡാളസ് ഇടവകയ്ക്ക് ചരിത്രപരമായ സ്ഥാനമുണ്ട്. അതിന്റെ ആദ്യ വികാരി കൂടിയായ മാർ ജേക്കബ് അങ്ങാടിയത്താണ് ഈ ഇടവകയുടെ സ്ഥാപകൻ. അമേരിക്കയിലെ സീറോ മലബാർ രൂപതയായ ഷിക്കാഗോ രൂപതയാണ് 2026ലെ ഈ ഒത്തുചേരലിന് ആതിഥേയത്വം വഹിക്കുന്നത്.
2026 ജൂലൈ ഒൻപത് മുതൽ 12 വരെ ഷിക്കാഗോയിലെ മക്കോർമിക് പ്ലേസിൽ നടക്കുന്ന നാലുദിവസത്തെ കൺവൻഷൻ ആത്മീയ വളർച്ചക്കും സമൂഹ ഐക്യത്തിനുമുള്ള വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു. പ്രതിദിന പ്രാർത്ഥനകൾ, ശുശ്രൂഷകൾ, സാംസ്കാരിക പരിപാടികൾ, യുവജന പങ്കാളിത്തം എന്നിവ കൺവൻഷനെ സമ്പന്നമാക്കും.
2001 മാർച്ച് 13 ന് രൂപീകരിച്ച ഷിക്കാഗോ രൂപതയുടെ കാൽ നൂറ്റാണ്ട് പൂർത്തിയാകുന്നതോടെ, ഈ കൺവൻഷൻ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. രൂപത ഇന്ന് 52 ഇടവകകളും 35 മിഷനുകളും വഴി 87,000ത്തിലധികം വിശ്വാസികളെ ചേർത്ത് നിർത്തുന്നു.
ജൂബിലി, വിശ്വാസത്തിന്റെ സമൃദ്ധിയെയും ദൈവാനുഗ്രഹങ്ങളെയും ഓർമ്മിക്കുന്നതിനൊപ്പം അമേരിക്കൻ മണ്ണിലെ സീറോ മലബാർ സഭയുടെ പ്രതിബദ്ധതയെ ഓർമപെടുത്തുകയും ചെയ്യുന്ന നിമിഷമാണെന്ന് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് അഭിപ്രായപ്പെട്ടു. സുഹൃത്തുക്കളെയും കുടുംബങ്ങളെയും പ്രത്യേകിച്ച് യുവജനങ്ങളെയും പങ്കാളികളായി കാണാമെന്നും ബിഷപ്പ് പറഞ്ഞു.
ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന, ആത്മീയ വിചിന്തനങ്ങൾ, കുമ്പസാരം, രോഗശാന്തി ശുശ്രൂഷകൾ എന്നിവ ആത്മീയ വളർച്ചക്ക് വഴിയൊരുക്കും. സാംസ്കാരിക രാവുകളിൽ സീറോ മലബാർ സഭയിൽപ്പെട്ട സിനിമാ താരങ്ങൾക്കും ഇടവകയിലെ കലാകാരന്മാർക്കും കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമുണ്ടാകും.
യുവജനങ്ങൾക്കായി പ്രത്യേക സെഷനുകളും സാമൂഹിക ചർച്ചയും, ലേക്ക് മിഷിഗൺ ക്രൂയിസുകളും കായിക മത്സരങ്ങളും സ്തുതി രാത്രികളും ഒരുക്കിയിരിക്കുന്നു. കുടുംബങ്ങൾക്കായി ഫാമിലി ഡേ, ഇൻഡോർ ഫൺ സോൺ, കുട്ടികളുടെ പ്രവർത്തനങ്ങൾ പരിപാടികൾ തുടങ്ങുയവയും ഉൾപ്പെടുത്തിയിരിക്കുന്നു.
ഷിക്കാഗോയുടെ തടാകക്കരയിൽ ഷോപ്പിംഗും ഡൈനിംഗും ടൂറുകളും ഉൾപ്പെടെയുള്ള അനുഭവങ്ങൾക്കൊപ്പം നൈറ്റ് ക്രൂയിസ്, ഡിജെ ഫെസ്റ്റ്, റൂഫ്ടോപ്പ് സോഷ്യൽസ്, ഗ്രാൻഡ് ബാങ്ക്വെറ്റ് തുടങ്ങിയ പരിപാടികൾ കൺവെൻഷന്റെ ഹൈലൈറ്റുകളായി മാറും.
America
ഫിലഡൽഫിയ: ലോക മലയാളികളുടെ സംഘടനയായ ഫോമയുടെ മിഡ് ടെം ജനറൽബോഡി യോഗം ഒക്ടോബർ 25 ശനിയാഴ്ച. ഫിലഡൽഫിയ സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിച്ചേർന്നതായി സംഘാടകർ അറിയിച്ചു.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, വൈസ് പ്രസിഡന്റ് ശാലു പുന്നൂസ് സെക്രട്ടറി ബൈജു വർഗീസ്, ജോയിൻ സെക്രട്ടറി പോൾ ജോസ്, ട്രഷറർ സിജിൽ പാലക്കലോടി, ജോയിൻ സെക്രട്ടറി അനുപമ കൃഷ്ണൻ എന്നിവർ ചേരുന്ന ഫോമ എക്സിക്യൂട്ടീവ് ടീം നേരിട്ടാണ് മിഡ് ടെറമ് ജനറൽബോഡി നടത്തപ്പെടുന്നത്. ഫിലഡൽഫിയിൽ നിന്നുള്ള വൈസ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് മിഡ് ടെം ജനറൽബോഡി ഫിലാഡൽഫീൽ നടത്തുവാൻ തീരുമാനിച്ചത്.
ദൂരെ സ്ഥലങ്ങളിൽനിന്നും ജനറൽ ബോഡിയിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്ന വിവിധ സംഘടനാ പ്രതിനിധികൾക്കായി റാഡിസൺ ഹോട്ടലിൽ (Raddison Hotel 2400 Old Lincoln Hwy, Trevose, PA 19053) നേരത്തെ ബ്ലോക്ക് ചെയ്തിരുന്ന 40 മുറികളുടെയും ബുക്കിംഗ് പൂർത്തിയായി കഴിഞ്ഞു. ജനറൽബോഡിയിൽ പങ്കെടുക്കുവാനായി ഏകദേശം നൂറോളം ആളുകൾ വെള്ളിയാഴ്ച വൈകുന്നേരം തന്നെ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10ന് നാഷണൽ കമ്മിറ്റി തുടങ്ങി, 11ന് ജനറൽ ബോഡി, ഉച്ചയ്ക്ക് 12 മണി മുതൽ ഒന്നു വരെ ലഞ്ച് ടൈം, ഒന്നു മുതൽ മൂന്നു വരെ ബൈലോ അമെൻഡ്മെന്റ്, അതിനുശേഷം മൂന്നരയ്ക്ക് റീജിയന്റെ കൺവൻഷൻ കിക്കോഫ്, നാലുമണിക്ക് ബിസിനസ് ഫോറത്തിന്റെ നാഷണൽ കിക്കോഫ്, അഞ്ചുമണിയോടെ പ്രാദേശിക കലാകാരന്മാരെ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കലാസന്ധ്യ എന്നിവയാണ് പ്രോഗ്രാമുകൾ.
വിഭവ സമൃദ്ധമായ സദ്യയും, നയന മനോഹരങ്ങളായ കലാ പരിപാടികളും തീർത്തും സൗജന്യമായാണ് ഒരുക്കിയിരിക്കുന്നത്. ഫോമ എക്സിക്യൂട്ടീവ് നാഷണൽ കമ്മിറ്റിയും, മിഡ് അറ്റ്ലാന്റിക് റീജണൽ ആർ വി പി പത്മരാജൻ, നാഷണൽ കമ്മിറ്റി മെമ്പേഴ്സ് ജിയോ ജോസഫ്, ഷാജി മറ്റത്താനി എന്നിവർ പ്രോഗ്രാമിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിക്കുന്നു.
Europe
ഗ്ലാസ്ഗോ: ജപ്പാനിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനവും, സ്വർണമെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കിക്കൊണ്ട് മലയാളികൾക്കും വീണ്ടും അഭിമാനം പകരുന്ന വിജയവുമായി യുകെയിലെ ടോം ജേക്കബ്. ജപ്പാനിൽ ചിബാകെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിലാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം നിലനിറുത്തിയത്
മാർഷ്യൽ ആർട്സിൽ ഏറ്റവും ഉയർന്ന റാങ്കായ, എട്ടാം ഡാൻ നേടിയ ടോം കരാട്ടെ ഗ്രാൻഡ് മാസ്റ്റർ റാങ്കുള്ള വ്യക്തിയാണ്. കരാട്ടേയിലെ പരിചയം, ജ്ഞാനം, കഴിവ്, നിരവധി വ്യക്തിഗത മാനദണ്ഡങ്ങൾ കണക്കിൽ എടുത്താണ് 8 ഡാൻ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിനു യോഗ്യതയും, തുടർന്നുള്ള ടെസ്റ്റിന് ശേഷമാണ് റാങ്കിംഗും പരിഗണിക്കുന്നത്.
America
ന്യൂയോർക്ക്: അമേരിക്കയിൽ നാലു വർഷങ്ങൾക്കുശേഷം ഗ്യാസ് വില മൂന്ന് ഡോളറിന് താഴെ ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് ഗ്യാസ് വില മൂന്ന് ഡോളർ ഓളം എത്താൻ കാരണമെന്ന് എഎഎയുടെ പുതിയ വില വിശകലനത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ച ഗ്യാസ് വിലയുടെ ദേശീയ ശരാശരി 3.05 ഡോളർ ആയി കുറഞ്ഞു. ഈ കുറവിന്റെ കാരണം ക്രൂഡ് ഓയിൽ വിലയുടെ കുത്തനായി താഴ്ന്ന നില, ഗ്യാസ് ഡിമാൻഡിന്റെ കുറവ്, കൂടാതെ വില കുറഞ്ഞ ശീതളകാല ഗ്യാസ് ഉപയോഗമാണെന്ന് എഎഎ അറിയിച്ചു. 2021 മേയ് മാസത്തിലാണ് മൂന്ന് ഡോളറിന് നാഷണൽ ശരാശരി എത്തിയത്.
വില കുറയുന്നത് മാർക്കറ്റിന്റെ അടിസ്ഥാന ഘടകങ്ങൾക്കും, ഒപെക് + കാർട്ടലിന്റെ ഉൽപാദന പരിധി വർധിപ്പിക്കലിനും, ഹോമ്ലാൻഡ് നിർമ്മാണത്തെ പിന്തുണയ്ക്കുന്ന പ്രാദേശിക ഉത്പാദന വളർച്ചയുടെയും ഫലമായാണെന്ന് പറയുന്നു.
America
ന്യൂയോർക്ക്: കലിഫോർണിയയിൽ മദ്യപിച്ചു വാഹനമോടിച്ച ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ മൂന്ന് പേരുടെ മരണത്തിനിടയാക്കിയെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ജഷൻപ്രീത് സിംഗ് എന്ന ഡ്രൈവർ അപകടമുണ്ടാക്കിയത്. മൂന്നു പേർക്കു പരിക്കേറ്റു.
സാവധാനം നീങ്ങിയിരുന്ന ട്രാഫിക്കിലേക്ക് ഇടിച്ചുകയറുന്പോഴും ബ്രേക്ക് ചവിട്ടിയില്ലെന്നാണു പോലീസ് കണ്ടെത്തൽ. പരിശോധനകളിലും മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
2022ൽ യുഎസിലേക്ക് അനധികൃതമായി കുടിയേറിയതാണ് ജഷൻപ്രീതെന്ന യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി.
America
വാഷിംഗ്ടൺ: ചൊവ്വാഴ്ച രാത്രി വൈറ്റ് ഹൗസിന്റെ ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രാത്രി 10.37നാണ് സംഭവം നടന്നത്. ഗേറ്റിൽ ഇടിച്ച വാഹനം പോലീസ് വിശദമായി പരിശോധിക്കുകയും സുരക്ഷിതമാണെന്ന് കണ്ടെത്തുകയും ചെയ്തു
അപകടശേഷം ഡ്രൈവറെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്.
America
ബ്രൺസ്വിക്(മെയിൻ):മുൻ മെയിൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (CDC) ഡയറക്ടറും യുഎസ് CDC-യിലെ മുൻ പ്രിൻസിപ്പൽ ഡിപ്യൂട്ടി ഡയറക്ടറുമായ ഡെമോക്രാറ്റ് നിരവ് ഷാ, ഒക്ടോബർ 20ന് മെയിൻ ഗവർണർ സ്ഥാനാർഥിയായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു.
1977 ൽ വിസ്കോൺസിനിൽ ഇന്ത്യൻ മുസ്ലിം കുടിയേറ്റക്കാരുടെ കുടുംബത്തിൽ ജനിച്ച ഷാ വിസ്കോൺസിനിൽ വളർന്നു. ലൂയിസ്വില്ലെ സർവകലാശാലയിൽ നിന്നും മനഃശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും 1999 ൽ സയൻസിലും ബിരുദം നേടി.
കോളേജ് പഠനത്തിനുശേഷം, ഷാ ഓക്സ്ഫോർഡിൽ സാമ്പത്തിക ശാസ്ത്രവും തുടർന്ന് 2000 ൽ ഷിക്കാഗോ സർവകലാശാലയിൽ മെഡിക്കൽ സ്കൂളിൽ ജെഡി ബിരുദവും 2008 ൽ ഡോക്ടർ ഓഫ് മെഡിസിനും ഷാ പൂർത്തിയാക്കി, രണ്ടും ഷിക്കാഗോ സർവകലാശാലയിൽ നിന്ന്, കൂടാതെ ന്യൂ അമേരിക്കക്കാർക്കുള്ള പോൾ & ഡെയ്സി സോറോസ് ഫെലോഷിപ്പുകൾ നേടി.
കോവിഡിന്റെ പാന്‍ഡെമിക് സമയത്ത് മെയിൻ CDC ഡയറക്ടറായി ഉള്ളത്, സംസ്ഥാനത്തെ സമാധാനപരമായ നേതൃത്വത്തിലൂടെ പ്രതിസന്ധി മറികടക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. സാമൂഹ്യ ആരോഗ്യ രംഗത്ത് സാംസ്കാരികമായ, നിയമപരമായ സാമ്പത്തികമായ ബാക്ക്ഗ്രൗണ്ടുകൾ ഉപയോഗിച്ച് തന്റെ പ്രവർത്തനങ്ങൾക്കുള്ള ശ്രദ്ധേയമായ മാർഗനിർദ്ദേശം നൽകിയത് അദ്ദേഹത്തിന്റെ നേട്ടമാണ്. ഷാ ഇപ്പോൾ കോൽബി കോളേജിൽ വിസിറ്റിംഗ് പ്രൊഫസർ ആയി പ്രവർത്തിക്കുന്നു.
America
അൽവാരാഡോ( ടെക്സസ്): അൽവാരാഡോ ഹൈസ്കൂളിലെ ബയോളജി, കെമിസ്ട്രി അധ്യാപിക ചെൽസി സ്പില്ലേഴ്സ് (33)യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബ്രാൻഡൻ ആഷ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 18ന് സ്പില്ലേഴ്സ് അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന്, അന്വേഷണത്തിൽ ഭർത്താവിന്റെ മർദനമൂലാമാണ് ഇവർ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്.
ആഷ്ലിയെ ഒക്ടോബർ 20ന് ഗ്രൈംസ് കൗണ്ടിയിലെ ബെഡിയാസിൽ പോലീസ് പിടികൂടി. ഇയാളുടെ കൈയിൽ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.
ചെൽസി സ്പില്ലേഴ്സ് അധ്യാപികയായിരുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും കൗൺസലിംഗ് സൗകര്യം സ്കൂൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
പോലീസ് അന്വേഷണത്തിൽ തുടരുകയാണെന്നും, ആഷ്ലിയെ ജോൺസൺ കൗണ്ടിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
America
ല്യൂസിവിൽ (ടെക്സസ്): ഈസ്റ്റ് സ്റ്റേറ്റ് ഹൈവേ 121ൽ സ്ഥിതി ചെയ്യുന്ന ഒരു മൊബൈൽ ഹോം പാർക്കിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു പുരുഷന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
പോലീസിന്റെ പ്രസ്താവന പ്രകാരം, വെടിവയ്പ്പിൽ ഒരു പുരുഷൻ ഒരു സ്ത്രീയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം, സ്വന്തം കഴുത്തിൽ വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ പുരുഷൻ ചികിത്സയിലാണ്. നിലവിൽ പൊതു സുരക്ഷയ്ക്ക് ഭീഷണിയൊന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നിരുന്നാലും, അന്വേഷണം തുടരുന്നതിനാൽ മൊബൈൽ ഹോം പാർക്കിന്റെ പരിസരത്ത് നിന്ന് ആളുകൾ മാറിനിൽക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു. ആക്രമണത്തിൽ ഉൾപ്പെട്ട വ്യക്തികളെക്കുറിച്ചോ സംഭവത്തിന്റെ പ്രേരണയെക്കുറിച്ചോ ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
America
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന 2025 കെരളപ്പിറവി ആഘോഷം നവംബർ 1ന് വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാർ ജൂബിലി ഹാളിൽ വച്ച് നടത്തുമെന്ന് കേരള അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഈ വർഷത്തെ കെരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞതായിരിക്കുമെന്നും കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും നിറഞ്ഞ ഒരു വലിയ സാംസ്കാരിക വിരുന്നായിരിക്കുമെന്നും ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് പറഞ്ഞു.
ഡാളസ്ഫോർത്ത്വോർത്ത് (DFW) മെട്രോപ്ലെക്സിലെ നിരവധി കലാപ്രതിഭകൾക്ക് വേദിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ടെന്നും പല പുതിയ പ്രതിഭകളും ആദ്യമായി വേദിയിൽ എത്തുന്ന ഈ പരിപാടി കൂടുതൽ ആവേശകരമായിരിക്കും സുബി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ, ഭരതനാട്യം, മോഹിനിയാട്ടം, നാട്ടൻ നൃത്തം, ഒപ്പന, മാർഗംകളി തുടങ്ങിയവ വേദിയെ മനോഹരമാക്കും. പ്രമുഖ ഗായകർ അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഗാനങ്ങൾ, മാപ്പിളപ്പാട്ട്, മറ്റു നിരവധി സംഗീത നിമിഷങ്ങളും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു.
കേരളപ്പിറവി ആഘോഷത്തിൽ ഏറെ ആകാംക്ഷയുണർത്തുന്ന മലയാളി മങ്കയും ശ്രീമാൻ മത്സരവും ഉണ്ടായിരിക്കും. സെക്രട്ടറി മഞ്ജിത് കൈനിക്കരയും മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജും വോളണ്ടിയർമാരെയും പ്രൊസഷൻ ഗ്രൂപ്പിനെയും ഏകോപിപ്പിച്ച് പരിപാടി സുഗമമായി നടത്തുന്നതിന് നേതൃത്വം നൽകുന്നു. പരിപാടിയുടെ വിജയത്തിനായി അനവധി വോളന്റീഴ്സ് പിന്നിൽ അഹോരാത്രം പരിശ്രമിക്കുന്നു.
കേരളത്തിന്റെ ചൂടും സൗഹൃദവും നിറഞ്ഞ ഈ സാംസ്കാരിക വിരുന്നിലേക്ക് എല്ലാ മലയാളികളെയും ഡാളസ് കേരള അസോസിയേഷൻ ഹൃദയപൂർവം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ
സെക്രട്ടറി മൻജിത് കൈനിക്കര
America
താച്ചിറ: വെനസ്വേലയിലെ പാരാമിലോ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണു രണ്ടു പേർ മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 09:52 നായിരുന്നു സംഭവം. രണ്ട് എൻജിനുള്ള പൈപ്പർ പിഎ - 31ടി1 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.
പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നാലെ വിമാനം തകർന്നു വീണു തീപിടിക്കുകയുമായിരുന്നു.
അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും ചേർന്ന് തീ അണച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എയറോനാറ്റിക്സ് അറിയിച്ചു.
America
ഡാളസ്: നോർത്ത് അമേരിക്കയിലെ സാഹിത്യപ്രേമികൾ കാത്തിരിക്കുന്ന ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) യുടെ 14ാമത് ദ്വൈവാർഷിക കൺവൻഷനോടനുബന്ധിച്ച് കേരളപ്പിറവി ആഘോഷിക്കുന്നു.
ഡാളസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ ആതിഥേയത്വത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 2 വരെ ഇർവിംഗിലെ ആട്രിയം ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് (എംഎസ്ടി തെക്കേമുറി നഗർ) കൺവൻഷൻ നടക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 1 ശനിയാഴ്ച വൈകുന്നേരം 6 മുതൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിക്കും.
പ്രശസ്ത പ്രഭാഷകനും നിരൂപകനുമായ എഴുത്തുകാരനുമായ സുനിൽ പി. ഇളയിടമാണ് കൺവൻഷനിലെ മുഖ്യാതിഥി. അതോടൊപ്പം പ്രശസ്ത ഡോക്ടറും സാമൂഹികപ്രവർത്തകനും വാഗ്മിയുമായ ഡോ. എം. വി. പിള്ള (ഡാളസ്), നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം (പൂനെ) എന്നിവരും പ്രധാന അതിഥികളായി പങ്കെടുക്കും.
സാംസ്കാരിക സമ്മേളനം, വിഭവസമൃദ്ധമായ അത്താഴവിരുന്ന്, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. നോർത്ത് അമേരിക്കയിലെ എല്ലാ മലയാള സാഹിത്യപ്രേമികളെയും കുടുംബസമേതം ഈ കേരളപ്പിറവി ആഘോഷത്തിൽ പങ്കെടുക്കാൻ കേരള ലിറ്റററി സൊസൈറ്റി ഡാളസ് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഷാജു ജോൺ (കൺവെൻഷൻ കമ്മിറ്റി ചെയർ ) 469 274 6501
സാമുവൽ യോഹന്നാൻ ( കൺവെൻഷൻ കമ്മിറ്റി കൺവീനർ ) 214 435
0124
America
ന്യൂയോർക്ക് : ഫൊക്കാന ന്യൂയോർക്ക് അപ്പ്സ്റ്റേറ്റ് റീജണൽ കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിംഗ് ബീ കോംപറ്റീഷൻ, ചിട്ടുകളി മത്സരം, ഫൊക്കാന കലഹരി ഇന്റർനാഷണൽ കൺവെൻഷൻ കിക്ക് ഓഫ് തുടങ്ങിയ നിരവധി പരിപാടികളോട് ആണ് റീജണൽ കൺവൻഷൻ ചിട്ടപ്പെടുത്തിയിട്ടുള്ളത് . ഒക്ടോബർ 25 ശനിയാഴ്ച റോക്കലാൻഡ് കൗണ്ടിയിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് (400 Willow Grove Road, Stony Point , Rockland County) നടത്തുന്ന റീജണൽ കൺവൻഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു.
ഫൊക്കാന ന്യൂയോർക്ക് റീജണൽ കൺവൻഷൻ ഒരു സാംസ്കാരിക ഉത്സവം അയിത്തന്നെയാണ് നടത്തുന്നത് . ഇന്ത്യയുടെ ഭക്ഷ്യ സംസ്കാരത്തെയും ,സാംസ്കാരിക തനിമമയെയും അമേരിക്കയിൽ പരിചയപ്പെടുത്തുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നയാണ്.
ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട വിഭവങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഭക്ഷണങ്ങൾ ഉൾപ്പെടിത്തി ഫുഡ് ഫെസ്റ്റിവൽ വേറിട്ടതാകുന്നു. കർണാടക, ഇറ്റാലിയൻ, പഞ്ചാബി, മെക്സിക്കൻ, ഹൈദരാബാദി, തായ്, തമിഴ്നാട്, ഗോവൻ തുടങ്ങിയ പ്രത്യേക ഭക്ഷണവിഭവങ്ങൾ അനായാസം രുചിമുകുളങ്ങളെ ത്രസിപ്പിക്കാൻ കഴിയും എന്ന കാര്യത്തിൽ സംശയം ഇല്ല.
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ നിരവധി വിഭവങ്ങള്‍ രുചിക്കാനും, സമ്പന്നമായ ഭാരതീയ പാചക പൈതൃകത്തിന്റെ വൈവിധ്യങ്ങള്‍ മനസിലാക്കാനും ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി അവസരം ഒരുക്കിരിക്കുന്നു.
സുഹൃത്തുക്കൾ ഒത്തൊരുമിച്ചോ കുടുംബമായോ ആഘോഷിക്കാനുള്ള മികച്ച ഒരു അവസരമാണ് ഫൊക്കാന റീജണൽ കൺവൻഷൻ. തത്സമയ സംഗീത പരിപാടി ഉൾപ്പെടുത്തി ഒരു ഉത്സവ ആഘോഷമായാണ് റീജണൽ കൺവൻഷൻ ചിട്ടപ്പെടിത്തിയിട്ടുള്ളത്. ഈ കലാ മേളകൾ അവിസ്മരണീയമായ ഓർമകളെ സൃഷ്ടിക്കാനും നമ്മുടെ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാനും തക്ക രീതിയിലാണ് ഈ റീജണൽ കൺവൻഷൻ പ്ലാൻ ചെയ്തിരിക്കുന്നത് .
9 മണിക്ക് ആരഭിക്കുന്ന ചീട്ടുകളി മത്സരം. 3 മണി മുതൽ കുട്ടികളുടെ കലോത്സവം, കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട് . വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ഫാ. ഡേവിസ് ചിറമേൽ മുഖ്യഅഥിതിയായി പങ്കെടുക്കുന്നതോടൊപ്പം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കും.
റീജണൽ കണ്‍വന്‍ഷന്റെ പ്രവര്‍ത്തങ്ങള്‍ക്കായി റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി, റീജണൽ കോർഡിനേറ്റർ ഷീല ജോസഫ്, റീജണൽ സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി, റീജണൽ ട്രഷർ ഷൈമി ജേക്കബ്, റീജണൽ ജോയിന്റ് സെക്രട്ടറി സാജൻ മാത്യു, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ലിജോ ജോൺ, യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ റോയി ആന്റണി എന്നിവരുടെ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
Middle East and Gulf
മസ്കറ്റ്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ഒമാനിലെത്തി. വ്യാഴാഴ്ച പ്രാദേശിക സമയം 11 ഓടെ മസ്ക്കറ്റ് വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ഒമാനിലെ ഇന്ത്യന്‍ അബാസിഡര്‍ ശ്രീനിവാസ്, വിവിധ പ്രാവാസി സംഘടകള്‍, ലോക കേരള സഭാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി. വൈകുന്നേരം അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
നാടന്‍ കാലാരൂപങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന വമ്പിച്ച ഘോഷയാത്രയോടെയായിരിക്കും മുഖ്യമന്ത്രിയെ വേദിയിലേക്ക് ആനയിക്കുക. ശനിയാഴ്ച സലാലയില്‍ സംഘടിപ്പിക്കുന്ന 'പ്രവാസോത്സവം 2025'ന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മലയാളം മിഷന് സലാല ചാപ്റ്ററിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്. ഇതിനു മുമ്പ് 1999 ൽ ഇ കെ നായനാർ കേരള മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഒമാൻ സന്ദർശനം നടത്തിയിരുന്നത്.
America
ഡാളസ്: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ നീതിന്യായ സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം (https://adflegal.org/about/) ഇന്ന് വിശദീകരണ യോഗം സംഘടിപ്പിക്കുന്നു.
ഗാർലാൻഡ് ബ്രൗംസ് (5435 ബ്രോഡ്വേ Blvd,ഗാർലൻഡ് TX 75043) വച്ച വൈകുന്നേരം 6.30നു ചേരുന്ന യോഗത്തിൽ എഡിഎഫ് ഓപ്പറേറ്റിംഗ് ഡയറക്ടർ എം. ജോൺസൺ മുഖ്യ പ്രഭാഷകനായിരിക്കും
ക്രിസ്ത്യാനികൾക്കായി സുപ്രീംകോടതികൾ വരെ നിയമപോരാട്ടങ്ങൾ നടത്തുന്ന 4,400 അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉൾപ്പെടുന്ന സംഘടനയാണ് അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം.
ഇന്ത്യയിലെ പെർസിക്യൂഷനെക്കുറിച്ചുള്ള മുൻനിര നിയമ വിദഗ്ധരെ കാണുന്നതിനും കേൾകുന്നതിനും ഏവരെയും ക്ഷണിക്കുന്നതായി സംഘടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പ്രശാന്ത് +16198319921.
Europe
പീറ്റർബറോ: പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകിക്കൊണ്ട് ഐഒസി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെകേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിലും പീറ്റർബറോ യൂണിറ്റിന്റെ നേതൃത്വത്തിലും എറണാകുളം ജില്ലയിലെ പറവൂരിൽ ഭവനരഹിത കുടുംബത്തിനായി ആരംഭിച്ച സ്നേഹ വീടിന്റെ നിർമാണം പുരോഗമിക്കുന്നു.
എറണാകുളം ജില്ലയിലെ പറവൂർ വടക്കേക്കര പഞ്ചായത്തിൽ നിർമിക്കുന്ന ഈ വീടിന്റെ തറക്കല്ലിടീൽ കർമം ഓഗസ്റ്റ് 19ന് നടന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തറക്കല്ലിടീൽ നിർവഹിച്ച ചടങ്ങിൽ ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ് എന്നിവർ പങ്കെടുത്തു.
പ്രതിപക്ഷ നേതാവിന്റെ പുനർജ്ജനി ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഈ വീടിനായുള്ള പണം ഐഒസി യുകെ കേരള ചാപ്റ്റർ പീറ്റർബറോ യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്വരൂപിക്കുന്നത്.
യൂണിറ്റ് ഭാരവാഹികളുടെ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചും സുമനസ്സുകളുടെ പിന്തുണ തേടിയും "ഫുഡ് ചലഞ്ച്' പോലുള്ള പദ്ധതികളിലൂടെയുമാണ് ധനസമാഹരണം നടത്തുന്നത്. പറവൂരിലെ ഭവനരഹിതരായ കുട്ടികളടക്കമുള്ള ഒരു കുടുംബത്തിന് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഈ ശ്രമം.
ഭവന നിർമാണ പദ്ധതിക്കായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ഐഒസി യുകെ പീറ്റർബറോ യൂണിറ്റ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വലിയ വിജയമായിരുന്നു. രണ്ട് ദിവസം കൊണ്ട് മുന്നൂറോളം പാക്കറ്റ് ബിരിയാണി ഓർഡറുകൾ ലഭിക്കുകയും ഏകദേശം ഒരു ലക്ഷത്തോളം രൂപ നീക്കിയിരിപ്പ് തുകയായി സ്വരൂപിക്കാൻ സാധിച്ചതായും സംഘാടകർ അറിയിച്ചു.
ഐഒസി യുകെ പീറ്റർബറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ജോയിന്റ് സെക്രട്ടറിമാരായ സിബി അറക്കൽ, ഡിനു എബ്രഹാം, ട്രഷറർ ജെനു എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോബി മാത്യു, അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം തുടങ്ങിയവരാണ് ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകിയത്.
എബ്രഹാം ജോസഫ് (ഷിജു), രാജീവ് യോഹന്നാൻ, ഡെന്നി ജേക്കബ് എന്നിവർ പാചക മേൽനോട്ടം വഹിച്ചു. ഇനിയും കൂടുതൽ വീടുകൾ ഈ പദ്ധതിയിലൂടെ നൽകാൻ ലക്ഷ്യമിടുന്നതായും കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയും അതിന്റെ ഭാഗമായ യൂണിറ്റ് / റീജനുകളും ഇത്തരം പദ്ധതികളുടെ മുൻപന്തിയിൽ ഉണ്ടാകുമെന്നും കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.
Europe
ഡബ്ലിൻ: സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവെെഎം) അയർലൻഡിന്റെ നാഷണൽ കോൺഫ്രൻസ് "AWAKE IRELAND 2025' ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിലെ (ഡിസിയു) സെന്റ് പാട്രിക്സ് സ്പോർട്സ് ഹാളിൽ നടക്കും.
16 മുതൽ 30 വയസ് വരെയുള്ള സീറോമലബാർ യുവജനങ്ങളെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ ത്രിദിന ആത്മീയ സമ്മേളനം വിശ്വാസപുനരുജ്ജീവനത്തിനും ആത്മീയ ഉണര്‍വിനും നൂതന വഴിത്തിരിവാകുകയാണ്.
റിപ്പബ്ലിക് ഓഫ് അയർലൻഡിലെയും നോർത്തേൺ അയർലൻഡിലെയും 38 കുർബാന സെന്ററുകളിൽ നിന്നുള്ള 350-ത്തിലധികം യുവജനങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
നേതൃപരിശീലന സെഷനുകൾ, ആരാധനാനുഭവങ്ങൾ എന്നിവയിലൂടെ യുവാക്കളെ യഥാർഥ ക്രിസ്തീയ ജീവിതത്തിലേക്ക് ആഴത്തിൽ നയിക്കുന്ന ഉദേശത്തോടെ രൂപകൽപന ചെയ്തിരിക്കുന്ന പരിപാടിക്ക് സീറോമലബാർ അയർലൻഡ് ഡബ്ലിൻ റീജിയൺ ആതിഥ്യം വഹിക്കുന്നു.
സീറോമലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്ററായ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, സീറോമലബാർ യൂറോപ്പ് യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടറും ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവുമായ ഫാ. ഡോ. ബിനോജ് മുളവരിക്കൽ, മോട്ടിവേഷൻ സ്പീക്കറും യുവജന പ്രഭാഷകനുമായ ജോസഫ് അന്നക്കുട്ടി ജോസഫ്, അമേരിക്കയിലെ ഷിക്കാഗോ സീറോമലബാർ രൂപതയുടെ യൂത്ത് ഡയറക്ടർ ഫാ. മെൽവിൻ പോൾ, കത്തോലിക്കാ റാപ്പ് സംഗീത രംഗത്തെ ശ്രദ്ധേയനായ പ്രോഡിഗിൽ എന്നിവരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
മൂന്ന് ദിവസങ്ങളിലായി ആത്മീയ സെഷനുകൾ, ഹൃദയസ്പർശിയായ സംഗീതം, വർക്ക്ഷോപ്പുകൾ, ആഴത്തിലുള്ള ദിവ്യകാരുണ്യ ആരാധന എന്നിവ ഒരുക്കിയിട്ടുണ്ട്. സീറോമലബാർ സഭയുടെ സമ്പന്നമായ ലിറ്റർജിക്കൽ പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്തുവിനോട് ആഴത്തിലുള്ള ആത്മബന്ധം കണ്ടെത്താൻ യുവാക്കളെ സഹായിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
‘അവേക്ക് അയർലണ്ട് 2025’ എന്ന ആത്മീയ ഉത്സവം, യുവാക്കളുടെ ആത്മീയ വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും വാതായനമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിന്റെയും എസ്എംവൈഎം നാഷണൽ ഡയറക്ടർ ഫാ. ബൈജു ഡേവിസ് കണ്ണമ്പിള്ളിയുടേയും നേതൃത്വത്തിൽ നാഷണൽ പാസ്റ്ററൽ കൗൺസിൽ, ഡബ്ലിൻ റീജിയണൽ കമ്മിറ്റി, എസ്എംവൈഎം നാഷണൽ ടീം എന്നിവരുടെ സഹകരണത്തോടെ അവേക്ക് അയർലൻഡ് 2025നുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു.
Middle East and Gulf
റിയാദ്: ലക്ഷക്കണക്കിനു വിദേശ തൊഴിലാളികളുടെ ജീവിതത്തെയും അവകാശങ്ങളെയും നിയന്ത്രിച്ചിരുന്ന തൊഴിൽനിയമമായ "കഫാല' സന്പ്രദായം നിർത്തലാക്കി സൗദി. 2025 ജൂണിലാണ് ഭരണകൂടം ഇക്കാര്യം പ്രഖ്യാപിച്ചത്.
തീരുമാനം രാജ്യത്തെ കുടിയേറ്റക്കാരുടെ ക്ഷേമവും തൊഴിൽ അവകാശങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പാണ്. "കഫാല' പ്രകാരം തൊഴിലുടമകൾക്ക് ജീവനക്കാരിൽ പൂർണ നിയന്ത്രണം ഉണ്ടായിരുന്നു.
തൊഴിലാളികൾക്ക് ജോലി മാറാനോ, രാജ്യം വിടാനോ, നിയമസഹായം തേടാനോ കഴിയുമോ എന്ന് തീരുമാനിച്ചിരുന്നത് തൊഴിലുടമ മാത്രമായിരുന്നു. 1950-ലാണ് കഫാല നടപ്പാക്കുന്നത്. വിദേശതൊഴിലാളികളുടെ വരവിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനാണ് ഈ സംവിധാനം കൊണ്ടുവരുന്നത്.
ഓരോ കുടിയേറ്റ തൊഴിലാളിയും പ്രാദേശിക സ്പോൺസറുടെ കീഴിലായിരിക്കും. "കഫീൽ' എന്നറിയപ്പെടുന്ന ഇവർക്ക് തൊഴിലാളിയുടെ താമസം, ജോലി, നിയമപരമായ അവകാശങ്ങൾ തുടങ്ങിയവയിൽ അധികാരമുണ്ടായിരുന്നു.
"കഫാല' സമ്പ്രദായം പിന്നീട് "ആധുനിക അടിമത്ത'മായി മാറുകയായിരുന്നു. തൊഴിലാളികളുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഇല്ലാതാകുകയും ചൂഷണങ്ങൾക്കിരയാകുകയും ചെയ്തിരുന്നു.
ഏകദേശം 13.4 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ സൗദിയിൽ ഉണ്ടെന്നാണ് കണക്ക്. ഇത് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 42 ശതമാനമാണ്.
Middle East and Gulf
കോട്ടയം: ജില്ലയിലെ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ യോഗം 29ന് ഉച്ചകഴിഞ്ഞ് 3.30 ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടത്തും.
പ്രവാസികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ 29ന് മുന്‍പായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലോ, ഇമെയില്‍ വിലാസത്തിലോ, അന്നു നടക്കുന്ന യോഗത്തിലോ നല്‍കാം.
ഫോൺ- 0481 2560282.
Middle East and Gulf
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ സ്വന്തമാക്കാൻ ഗൾഫ് നാട്ടിലെ കേരള കുട്ടികൾ തലസ്ഥാന നഗരത്തിലെത്തി. കഴിഞ്ഞ വർഷമാണ് ആദ്യമായി ഗൾഫിലെ കേരളാ സിലബസ് സ്കൂളുകളിൽ നിന്നുള്ള താരങ്ങൾ സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ എത്തിയത്.
കഴിഞ്ഞ തവണ ആണ്‍കുട്ടികൾ മാത്രമായിരുന്നു എത്തിയതെങ്കിൽ ഇത്തവണ പെണ്‍കുട്ടികളും മത്സരത്തിന് എത്തിയിട്ടുണ്ട്. അയിഷ നവാബ്, സന ഫാത്തിമ, ശൈഖ അലി, തമ്മന, നജ ഫാത്തിമ എന്നിവരാണ് സംഘത്തിലുള്ള പെണ്‍കുട്ടികൾ. 39 അംഗങ്ങളും ഇവരുടെ അധ്യാപകരും മേളയിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി.
ഗൾഫ് മോഡൽ സ്കൂൾ ദുബായി, അബുദാബി മോഡൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ ഫുജൈറ, നിംസ്ദുബായി, ദി ഇംഗ്ലീഷ് സ്കൂൾ ഉമുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളാണ് മത്സരങ്ങൾക്കായി എത്തിയിട്ടുള്ളത്. എട്ട് അധ്യാപകരും ഇവർക്കൊപ്പമുണ്ട്.
Middle East and Gulf
റിയാദ്: നോർക്ക ഐഡി - നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ. ഹനാദി അൽ ഹർബി കോൺട്രാക്ടിംഗ് കമ്പനിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ബത്ഹ ലൂഹ ഹാളിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഏഴ് വരെ നടന്ന ക്യാമ്പിൽ നിരവധി മലയാളികൾ പങ്കെടുത്തു. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ മലയാളികൾക്കും നോർക്ക ഐഡി ലഭ്യമാക്കി അവർക്ക് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ സംരക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സാധാരണക്കാരായ പ്രവാസികൾക്ക് ക്യാമ്പ് വളരെയധികം ഉപകാരപ്രദമായെന്ന് പങ്കെടുത്തവർ പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റി അംഗം ബിജു തായമ്പത്ത്, ജ്യോതീഷ് കോറോത്ത്, പി.എ. ഹുസെെൻ, മൂസ കൊമ്പൻ, ദീപ, അനസ്, ജയകുമാർ പുഴക്കൽ, അരുൺ, സുധീഷ് തറോൽ, സൗബീഷ് കള്ളിയിൽ, രാജേഷ് ചാലിയാർ, ഫൈസൽ അലയാൻ, ഷഫീഖ് ആലുക്കൽ, മൻസൂർ അലി തുടങ്ങിയവർ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തി.
മുഖ്യ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, കേന്ദ്രകമ്മിറ്റി അംഗം രാമകൃഷണൻ, ബത്ഹ രക്ഷാധികാരി സെക്രട്ടറി മോഹൻദാസ്, മർഗബ് രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി അനിൽ അറക്കൽ, ഏരിയ ആക്ടിംഗ് സെക്രട്ടറി ഫക്രുദ്ദീൻ മമ്പാട്, ഏരിയ ട്രഷറർ സലിം മടവൂർ, ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മർ, തങ്കച്ചൻ, ഇസ്മായിൽ കൊടിഞ്ഞി, മർഗബ് രക്ഷാധികാരി സമിതി അംഗം വിനോദ്, ഏരിയ കമ്മിറ്റി അംഗം സലിം അംലാദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ബത്ഹ ഏരിയയിലെയും മറ്റ് ഏരിയകളിലെയും അംഗങ്ങൾക്കൊപ്പം പൊതുസമൂഹത്തിൽ നിന്നും നിരവധി മലയാളികളും ക്യാമ്പ് പ്രയോജനപ്പെടുത്തി.
Middle East and Gulf
അബുദാബി: പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷങ്ങൾ പൂർത്തീകരിച്ച ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് അബുദാബി മാർത്തോമ്മാ ഇടവക ആദരം നൽകി. ഇടവകയുടെ 54-ാമത് ഇടവക ദിന ചടങ്ങിലാണ് ആദരവ് അർപ്പിച്ചത്.
75 വയസ് പൂർത്തീകരിച്ച മെത്രപ്പോലീത്തയുടെ ജന്മദിനവും ഇതോടോപ്പോം ആഘോഷിച്ചു. യുഎഇയിലെ ഇന്ത്യൻ ഡെപ്യൂട്ടി അംബാസിഡർ എ. അമർനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മലങ്കര യാക്കോബായ സഭയുടെ ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസേബിയസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി.
ഇടവക വികാരി ജിജോ സി. ഡാനിയേൽ, സഹവികാരി ബിജോ എബ്രഹാം തോമസ്, സെക്രട്ടറി മാത്യു ജോർജ്, ട്രസ്റ്റിമാരായ വർഗീസ് മാത്യു, എബി ജോൺ, വൈസ് പ്രസിഡന്റ് ഇ.ജെ. ഗീവർഗീസ്, പാരിഷ് ഡേ കൺവീനർ ജിജു കെ. മാത്യു എന്നിവർ സംസാരിച്ചു.
ഇടവക ഗായകസംഘവും സൺഡേസ്കൂൾ വിദ്യാർഥികളും ഗാനങ്ങൾ ആലപിച്ചു. തുടർച്ചയായി പതിനാലാം തവണയും ഏറ്റവും നല്ല ശാഖയ്ക്കുള്ള അവാർഡ് നേടിയ അബുദാബി മാർത്തോമ്മ യുവജനസഖ്യത്തിന് പ്രത്യേക അനുമോദനവും അർപ്പിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അഭിഭാഷകൻ ഡോ. തലാൽ താക്കിയുടെ നേതൃത്വത്തിലാണ് പരിപാടി. പരിപാടിയിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ കുവൈറ്റി അഭിഭാഷകരുടെ നിയമോപദേശം തേടുവാൻ താത്പര്യമുള്ളവർ 41105354, 97405211 എന്നീ നമ്പറുകളിലോ താഴെകൊടുത്ത ഗൂഗിൾ ഫോം വഴിയോ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോം: https://forms.gle/Nh6YS5izNGd5G7mn9
Middle East and Gulf
ഫുജൈറ: യുഎഇ ദേശീയ ദിനത്തിനോട് അനുബന്ധിച്ച് കെെരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപികരിച്ചു.
അബ്ദുൾ ഹഖ് ചെയർമാനും അഷ്റഫ് പിലാക്കൽ വൈസ് ചെയർമാനും ഹരിഹരൻ ജനറൽ കൺവീനറും വിൽസൺ പട്ടാഴി ജോയിന്റ് കൺവീനറുമായ 101 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്. വിവിധ സബ് കമ്മിറ്റി കൺവീനർമാരെയും യോഗം തെരഞ്ഞെടുത്തു.
യൂണിറ്റ് പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ ഫുജൈറ കൈരളി ഓഫിസിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത് ഉദ്ഘാടനം ചെയ്തു.
ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി, സെൻട്രൽ കമ്മറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ടിറ്റോ തോമസ്, വി.എസ്.സുഭാഷ്, രാജശേഖരൻ വല്ലത്ത്, ശ്രീവിദ്യ ടീച്ചർ, രഞ്ജിത്ത് നിലമേൽ, സതീശൻ പൊട്ടത്ത്, ജുനൈസ്, സുധീഷ്, മിനു തോമസ്, ഷൗഫീദ് എന്നിവർ സംസാരിച്ചു.
കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് സ്വാഗതവും നമിത പ്രമോദ് നന്ദിയും പറഞ്ഞു
Middle East and Gulf
അടൂർ: സാമ്പത്തിക, നിയമപരമായ പ്രതിസന്ധികള്‍ക്ക് ഒടുവില്‍, ഷാര്‍ജയില്‍ അന്തരിച്ച പന്തളം സ്വദേശി ബിനു രാജന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. യാത്രാവിലക്ക് കാരണം ദുരിതത്തിലായിരുന്ന ഭാര്യ ശ്രീലയും ഭര്‍ത്താവിന്റെ അന്ത്യയാത്രയില്‍ അനുഗമിക്കും.
കഴിഞ്ഞ മാസം 29നാണ് ഹൃദയാഘാതം മൂലം ബിനു രാജന് ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ചത്. ഫോറന്‍സിക് നടപടികളിലെ കാലതാമസവും പിന്നാലെ റിയല്‍ എസ്റ്റേറ്റ് കമ്പനി നല്കിയ കേസിനെ തുടര്‍ന്നുണ്ടായ യാത്രാ നിരോധനമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ശ്രീലയുടെ യാത്രയ്ക്കും തടസമായത്.
യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ ഇടപെടലിലൂടെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ശ്രീലയുടെ യാത്രാവിലക്ക് നീക്കുകയായിരുന്നു. ഇന്ന് രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു പ്രിന്റിംഗ് പ്രസ് ഡിസൈനറായിരുന്ന ബിനു. ഷുഗര്‍ രോഗം മൂലം കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത് അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നു.
ശ്രീലയുടെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോയത്. ശനിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തുന്ന മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും. മക്കളായ നന്ദിനിയും നിവേദും നാട്ടില്‍ പഠിക്കുകയാണ്.
Middle East and Gulf
മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റിനിൽ എത്തി. ഇന്നു വൈകുന്നേരം 6.30ന് ബഹ്റിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച അർധരാത്രി 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയ മുഖ്യമന്ത്രിയെ ബഹ്റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യൻ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കണ്‍വീനർ പി. ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്, ബഹ്റിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കണ്ട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്റിനിൽ എത്തിയത്. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്.
Middle East and Gulf
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ മമ്പറം സ്വദേശി സഫ്വാൻ നാസർ(22) ആണ് മരിച്ചത്.
വി.കെ. നാസറിന്റെയും സെറൂജയുടെയും മകനാണ്. സഹോദരങ്ങൾ: സിനാൻ (ഖത്തർ), മുഹമ്മദ് സിദാൻ.
മൃതദേഹം നാട്ടിലെത്തിച്ച് പിന്നീട് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പാക്) "കിഴക്കിന്റെ വെനീസ് പൊന്നോണം 2025' എന്ന പേരിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബാസിയയിൽ ഓണാഘോഷം സംഘടിപ്പിച്ചു.
പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിലിന്റ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം അൽ അൻസാരി എക്സ്ചേഞ്ച് ഓപ്പറേഷൻസ് മേധാവി ശ്രീനാഥ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ അഡ്വ. ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തി.
ചെയർമാൻ രാജീവ് നടുവിലെമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ട്രഷറർ സുരേഷ് വരിക്കോലിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, പ്രോഗ്രാം ജനറൽ കൺവീനർ അനിൽ വള്ളികുന്നം, വനിതാവേദി ചെയർപേഴ്സൺ ലിസൻ ബാബു എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കൺവീനർ മനോജ് പരിമണം നന്ദിയും പറഞ്ഞു. സംഘടനയിലെ തന്നെ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
കൂടാതെ അത്തപ്പൂക്കളം, മാവേലി എഴുന്നള്ളിപ്പ്, തിരുവാതിര, ഗാനമേള, നാടൻപ്പാട്ട്, പുലിക്കളി, ഓണസദ്യ എന്നിവയും ഒരുക്കിയിരുന്നു.
Middle East and Gulf
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ "പൊന്നോണം 2025' ആഘോഷങ്ങളുടെ ഭാഗമായി വനിതാ വിഭാഗം പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ കെപിഎ ആസ്ഥാനത്ത് ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, യൂണിറ്റ് ഹെഡുകളായ സുമി ഷെമീർ, ഷാനി നിസാർ, രമ്യ ഗിരീഷ്, നസീമ ഷഫീഖ് എന്നിവർ ആശംസകൾ അറിയിച്ചു.
Middle East and Gulf
കയ്റോ: ഖത്തറിലെ പരമോന്നത ഭരണസമിതിയായ അമീറി ദിവാനിൽ അംഗങ്ങളായ മൂന്ന് ഉദ്യോഗസ്റ്റർ ഈജിപ്തിലെ ഷാം എൽ ഷേഖിനടുത്ത് കാറപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച കാർ വളവിൽവച്ച് മറിഞ്ഞുവെന്നാണു റിപ്പോർട്ട്. മറ്റു രണ്ടു പേർക്കു പരിക്കേറ്റു.
ഷാം എൽ ഷേഖിലെ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ചയ്ക്കു മധ്യസ്ഥത വഹിച്ച രാജ്യങ്ങളിലൊന്ന് ഖത്തർ ആയിരുന്നു. ഗാസയുടെ ഭാവി സംബന്ധിച്ച സുപ്രധാന ഉച്ചകോടി ഇന്ന് ഷാം എൽ ഷേഖിൽ നടക്കും.
Middle East and Gulf
സൽമാനിയ: നടൻ മോഹൻലാലിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചതിന്റെ ആഘോഷവും ഓണാഘോഷവും സംയുക്തമായി "ഹൃദയപുര്‍വ്വം തുടരും ലാലേട്ടന്' എന്നപേരില്‍ സംഘടിച്ചു. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റസ്റ്ററന്റിൽ നടന്ന ചടങ്ങ് മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ലാൽകെയേഴ്സ് കോഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് എഫ്.എം. ഫൈസൽ അധ്യക്ഷത വഹിച്ചു. മോഹൻലാലിനെ രണ്ടു തവണ ബഹറനിൽ എത്തിച്ച പ്രമുഖ ഇവന്റ് ഓർഗനൈസർ മുരളീധരൻ പള്ളിയത്തിനെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് മോഹൻലാലിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷം കേക്ക് മുറിച്ചു ആഘോഷിച്ചു. സിനിമാ താരം സന്ധ്യ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ ആശംസകള്‍ നേര്‍ന്നു. ട്രഷറർ അരുൺ ജി. നെയ്യാർ നന്ദി പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: ഇസ്ലാമിക ലോകത്ത് വൈജ്ഞാനിക, നവജാഗരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഷെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി, കേരളീയ മുസ്ലിം സമൂഹത്തിൽ വൈജ്ഞാനിക, സാംസ്കാരിക മുന്നേറ്റങ്ങളുടെ ചാലക ശക്തികളായി നില കൊണ്ട സയ്യിദ് അബ്ദുറഹിമാൻ അൽ ബുഖാരി, എം. എ അബ്ദുൽഖാദിർ മുസ്ലിയാർ എന്നിവരെ അനുസ്മരിച്ചു കൊണ്ട് ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ കീഴിൽ സുഹ്ബ സമ്മേളനം സംഘടിപ്പിച്ചു.
കുവൈത്ത് ഐസിഎഫ് നേതൃരംഗത്തിരിക്കെ വിട പറഞ്ഞ സയ്യിദ് സൈദലവി തങ്ങൾ സഖാഫി വാവാടിന്റെ ഒന്നാം ആണ്ടിന്റെ ഭാഗം കൂടിയായിരുന്നു സുഹ്ബ സമ്മേളനം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ കുവൈറ്റ് ഐസിഎഫ് പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു.
Middle East and Gulf
ഉമ്മുൽഖുവൈൻ: താനൂർ സ്വദേശി സക്കീർ(38) യുഎഇയിൽ ഉമ്മുൽഖുവൈനിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂസനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം സംഭവിച്ചത്.
മെഡിക്കൽ സെന്റർ ജീവനക്കാരനാണ്. പിലാക്കൽ സെയ്താലി - ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്ല.
Middle East and Gulf
അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷൻ അബുദാബി ചാപ്റ്റർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അലുമ്നി പ്രസിഡന്റ് അനിൽ സി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് കെ. ജയചന്ദ്രൻ നായർ ഉദ്ഘാടനകർമം നിർവഹിച്ചു.
മുഖ്യ രക്ഷാധികാരി വി.ജെ. തോമസ്, കൺവീനർ കെ.ആർ. ഷിബു, വൈസ് പ്രസിഡന്റ് സെബി സി. എബ്രഹാം, സെക്രട്ടറി അജു സൈമൺ, ട്രഷറർ വിൻസൻ ജോർജ്, ജോയിന്റ് സെക്രട്ടറി മാമ്മൻ ഫിലിപ്പ്, വനിതാ സെക്രട്ടറി ആൻസി ജോസഫ് എന്നിവർ സംസാരിച്ചു.
പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ആറന്മുള വള്ളപ്പാട്ട്, നാടൻ പാട്ട്, സിനിമാറ്റിക്ക് നൃത്തപരിപാടികൾ, സംഗീത സായാഹ്നം തുടങ്ങിയ പരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചു.
Middle East and Gulf
അബുദാബി: മലയാളി പെൺകുട്ടി അബുദാബിയിൽ മരിച്ചു. കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയ സ്മിത്ത്(6) ആണ് മരിച്ചത്.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Middle East and Gulf
അബുദാബി: ലുലു ഫിനാൻഷൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഫിനാൻസ് വേൾഡ് പുറത്തിറക്കിയ യുഎഇയിലെ മികച്ച പ്രവാസി വ്യവസായികളുടെ പട്ടികയിൽ ഇടം നേടി.
സാങ്കേതികവിദ്യാധിഷ്ഠിത നവീകരണത്തിലൂടെ ആഗോള പങ്കാളിത്തത്തിലും ഡിജിറ്റൽ പണമിടപാടുകളിലും രാജ്യാന്തരതലത്തിലുള്ള പണമിടപാട് രംഗത്തും ലുലു ഫിനാൻഷൽ ഹോൾഡിംഗ്സ് ഇതിനകം ശ്രദ്ധ നേടി.
പത്തു രാജ്യങ്ങളിലായി കന്പനി ധനകാര്യ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. ഫിക്കിയുടെ മിഡിൽ ഈസ്റ്റ് ചെയർമാൻകൂടിയാണ് മലയാളിയായ അദീബ് അഹമ്മദ്.
Middle East and Gulf
കുവൈറ്റ് സിറ്റി: ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി. അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഒഎൻസിപി ഗ്ലോബൽ പ്രസിഡന്റും ലോക കേരളസഭ പ്രതിനിധിയുമായ ബാബു ഫ്രാൻസിസ് നിർവഹിച്ചു.
ഒഎൻസിപി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജോൺ തോമസ് കളത്തിപ്പറമ്പിൽ, സീനിയർ പ്രിൻസിപ്പാൾ സി. രാധാകൃഷ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സീനിയർ പ്രിൻസിപ്പൾ ഗാന്ധിജയന്തി സന്ദേശം നൽകി. ഒഎൻസി പി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ ഭരണഘടന സംരക്ഷണ സന്ദേശം വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ, പ്രിൻസ് കൊല്ലപ്പിള്ളിൽ, സെക്രട്ടറി രതീഷ് വർക്കല, വനിതാവേദി കൺവീനർ ദിവ്യാ, ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, എക്സിക്യൂട്ടിവ് അംഗങ്ങളായ സണ്ണി കെ. അല്ലീസ്, മാത്യു ജോൺ, അബ്ദുൾ അസീസ് കാലിക്കറ്റ്, സൂസൻ, അനിമോൾ, ഹമീദ് പാലേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ട്രഷറർ രവീന്ദ്രൻ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.
Middle East and Gulf
റിയാദ്: 25 വർഷം പൂർത്തിയാക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായി "സിൽവർ ജൂബിലി ലോഗോ' പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു.
2000ത്തിന്റെ അവസാനത്തോടെ റിയാദിൽ ഒരുകൂട്ടം പുരോഗമന ആശയക്കരായ ചെറുപ്പക്കാർ ഒത്തുകൂടി മലയാളികളായ സാധാരണ തൊഴിലാളികൾക്ക് താങ്ങാവുന്ന ഒരു സംഘടനയ്ക്ക് രൂപം നൽകുവാൻ തീരുമാനം എടുക്കുകയും 2001 ജനുവരി ഒന്നിന് റിയാദ് കേന്ദ്രമായി കേളി കലാസാംസ്കാരിക വേദിക്ക് രൂപം നൽകുകയുമായിരുന്നു.
തുടർന്ന് അവഗണിക്കപ്പെടുന്ന പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഒട്ടനവധി പരിപാടികൾക്ക് രൂപം നൽകുകയും വിരഹത്തിന്റെ വിരസതകൾ മാറ്റി അപരന് കൈതാങ്ങാവുന്ന ഒരു സംഘടനയ്ക്ക് രൂപം നൽകി എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സാദിഖ് പറഞ്ഞു.
രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖും പ്രസിഡന്റ് സെബിൻ ഇഖ്ബാലും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് സംഘടന രൂപം നൽകിയിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
സംഘാടക സമിതി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സിജിൻ കൂവള്ളൂരാണ് ലോഗോ ഡിസൈൻ ചെയ്തത്. കേളി ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടന്തോർ, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, കേളി വൈസ് പ്രസിഡന്റുമാരായ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി എന്നിവർ ആശംസകൾ അർപ്പിച്ചു.
സംഘാടക സമിതി കൺവീനർ സുനിൽകുമാർ സ്വാഗതവും ചെയർമാൻ ഷാജി റസാഖ് നന്ദിയും പറഞ്ഞു.
Middle East and Gulf
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ 2025ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൾട്ടൺ ഹോട്ടലിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.
കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ബഹറിൻ മുൻ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ബ്ലഡ് ഡോണേഴ്സ് കേരള ബഹറിൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം, ബഹറിൻ ബില്ലാവാസ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ഡോ. ശ്രീദേവി രാജൻ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു. കെപിഎ ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതം പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: പ്രതിഭ കുവൈറ്റ് കഥായനം'25 ശില്പശാലയുടെ ഭാഗമായി കുവൈറ്റിലെ സാഹിത്യകാരിൽ നിന്നും കഥകൾ ക്ഷണിക്കുന്നു. മൂന്നു പേജുകളിൽ കൂടാത്ത മലയാളത്തിൽ ടൈപ് ചെയ്ത കഥകളാണ് അയക്കേണ്ടത്.
വിഷയം എന്തുമാകാം. തെരഞ്ഞെടുക്കപ്പെടുന്ന കഥകൾ ശില്പശാലയിൽ ഉൾപ്പെടുത്തുന്നതാണ്. കഥകളുടെ പരാമർശവും സംക്ഷിപ്ത വിശകലനവും ഉണ്ടായിരിക്കും.
പ്രശസ്ത എഴുത്തുകാരായ വി.ജെ. ജെയിംസ്, വി.ആർ. സുധീഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന ശില്പശാല കഥയെഴുതുന്നവർക്ക് തങ്ങളുടെ സ്വന്തം രചനാ രീതികളെ കണ്ടെത്താനുപകരിക്കും.
കഥകൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കോ 99404146, 60053248 എന്ന നമ്പറുകളിലേക്കോ ഈ മാസം 25നകം അയക്കേണ്ടതാണ്.
Middle East and Gulf
ദോഹ: ഖത്തറിലെ കോട്ടയം നിവാസികളുടെ സംഘടനയായ അക്ഷര നഗരി അസോസിയേഷന്റെ ഓണാഘോഷം "അക്ഷരനഗരിയുടെ പൊന്നോണം 2K5' ഒലിവ് ഇന്റർനാഷണൽ സ്കൂൾ തുമാമ ക്യാമ്പസിൽ സംഘടിപ്പിച്ചു.
അക്ഷരനഗരി അസോസിയേഷൻ പ്രസിഡന്റ് വർഗീസ് വന്നല എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഈഷ് സിംഗാൾ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ടി. ബാവ, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഒലിവ് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ജീസ് ജോസഫ്, ദോഹ സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി വികാരി റവ. ഫാ. അജു തുടങ്ങി ഒട്ടേറെ പ്രമുഖർ ആശംസ നേർന്നു.
മനോഹരമായ അവതരണത്തിലൂടെ ആർ.ജെ. ജിബിൻ ആഘോഷത്തിന് വേറിട്ടൊരു ചാരുത നൽകി. 13 വയസുകാരിയായ നഥാനിയ ലെല വിപിന്റെ പ്രസംഗം ശ്രദ്ധേയമായി. കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അക്ഷര നഗരി ആദരിച്ചു.
കല കായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അംഗങ്ങളെയും പരിപാടികൾക്ക് സ്പോൺസർഷിപ് നൽകിയവരെയും വിവിധ മേഖലകളിൽ പരിപാടിക്ക് സഹായം നൽകിയവരെയും അക്ഷര നഗരി അസോസിയേഷൻ ആദരിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേർസ് കേരള കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
ഗാന്ധിജിയുടെ ആദർശമായ നിസ്വാർഥ സേവനം പ്രാവർത്തികമാക്കിക്കൊണ്ടാണ് നിരവധി ആളുകൾ ജീവൻ രക്ഷാദൗത്യത്തിൽ പങ്കാളികളായത്. ഒക്ടോബർ മൂന്നിന് കുവൈറ്റിലെ അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിന് ബിഡികെ കുവൈറ്റ് വോളണ്ടിയർമാർ നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ബിഡികെ ആന്വൽ സ്പോൺസർ അൽ അൻസാരി എക്സേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് മോഹൻദാസ് ക്യാമ്പിൽ മുഖ്യാതിഥിയായിരുന്നു. ട്രൈകാർട്ട്, മെഡക്സ് മെഡിക്കൽ എന്നീ സ്ഥാപങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
രക്തദാന ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്കു കമ്പനികൾക്കും ബിഡികെ കുവൈറ്റ് ചാപ്റ്ററിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടായിരിക്കുന്നതാണെന്നും കൂടുതൽ വിവരങ്ങൾക്ക് 6999 7588 എന്ന നമ്പറിൽ ബന്ധപെടവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
America
ഡാളസ്: അമേരിക്കയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ഏറ്റവും വലിയ സംഗമമായ 2026 സീറോ മലബാർ യുഎസ്എ കൺവെൻഷന്റെ ഗ്രാൻഡ് കിക്കോഫ് ഞായറാഴ്ച ഡാളസിൽ നടക്കും. ഡാളസിലെ സെന്റ് തോമസ് സീറോ മലബാർ ഇടവകയിൽ നടക്കുന്ന ചടങ്ങ് ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് കിക്കോഫ് ചെയും.
ഭാരതത്തിന് പുറത്ത് സ്ഥാപിതമായ ആദ്യത്തെ സീറോ മലബാർ ഇടവക എന്ന നിലയിൽ ഡാളസ് ഇടവകയ്ക്ക് ചരിത്രപരമായ സ്ഥാനമുണ്ട്. അതിന്റെ ആദ്യ വികാരി കൂടിയായ മാർ ജേക്കബ് അങ്ങാടിയത്താണ് ഈ ഇടവകയുടെ സ്ഥാപകൻ. അമേരിക്കയിലെ സീറോ മലബാർ രൂപതയായ ഷിക്കാഗോ രൂപതയാണ് 2026ലെ ഈ ഒത്തുചേരലിന് ആതിഥേയത്വം വഹിക്കുന്നത്.
2026 ജൂലൈ ഒൻപത് മുതൽ 12 വരെ ഷിക്കാഗോയിലെ മക്കോർമിക് പ്ലേസിൽ നടക്കുന്ന നാലുദിവസത്തെ കൺവൻഷൻ ആത്മീയ വളർച്ചക്കും സമൂഹ ഐക്യത്തിനുമുള്ള വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു. പ്രതിദിന പ്രാർത്ഥനകൾ, ശുശ്രൂഷകൾ, സാംസ്കാരിക പരിപാടികൾ, യുവജന പങ്കാളിത്തം എന്നിവ കൺവൻഷനെ സമ്പന്നമാക്കും.
2001 മാർച്ച് 13 ന് രൂപീകരിച്ച ഷിക്കാഗോ രൂപതയുടെ കാൽ നൂറ്റാണ്ട് പൂർത്തിയാകുന്നതോടെ, ഈ കൺവൻഷൻ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. രൂപത ഇന്ന് 52 ഇടവകകളും 35 മിഷനുകളും വഴി 87,000ത്തിലധികം വിശ്വാസികളെ ചേർത്ത് നിർത്തുന്നു.
ജൂബിലി, വിശ്വാസത്തിന്റെ സമൃദ്ധിയെയും ദൈവാനുഗ്രഹങ്ങളെയും ഓർമ്മിക്കുന്നതിനൊപ്പം അമേരിക്കൻ മണ്ണിലെ സീറോ മലബാർ സഭയുടെ പ്രതിബദ്ധതയെ ഓർമപെടുത്തുകയും ചെയ്യുന്ന നിമിഷമാണെന്ന് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് അഭിപ്രായപ്പെട്ടു. സുഹൃത്തുക്കളെയും കുടുംബങ്ങളെയും പ്രത്യേകിച്ച് യുവജനങ്ങളെയും പങ്കാളികളായി കാണാമെന്നും ബിഷപ്പ് പറഞ്ഞു.
ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന, ആത്മീയ വിചിന്തനങ്ങൾ, കുമ്പസാരം, രോഗശാന്തി ശുശ്രൂഷകൾ എന്നിവ ആത്മീയ വളർച്ചക്ക് വഴിയൊരുക്കും. സാംസ്കാരിക രാവുകളിൽ സീറോ മലബാർ സഭയിൽപ്പെട്ട സിനിമാ താരങ്ങൾക്കും ഇടവകയിലെ കലാകാരന്മാർക്കും കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമുണ്ടാകും.
യുവജനങ്ങൾക്കായി പ്രത്യേക സെഷനുകളും സാമൂഹിക ചർച്ചയും, ലേക്ക് മിഷിഗൺ ക്രൂയിസുകളും കായിക മത്സരങ്ങളും സ്തുതി രാത്രികളും ഒരുക്കിയിരിക്കുന്നു. കുടുംബങ്ങൾക്കായി ഫാമിലി ഡേ, ഇൻഡോർ ഫൺ സോൺ, കുട്ടികളുടെ പ്രവർത്തനങ്ങൾ പരിപാടികൾ തുടങ്ങുയവയും ഉൾപ്പെടുത്തിയിരിക്കുന്നു.
ഷിക്കാഗോയുടെ തടാകക്കരയിൽ ഷോപ്പിംഗും ഡൈനിംഗും ടൂറുകളും ഉൾപ്പെടെയുള്ള അനുഭവങ്ങൾക്കൊപ്പം നൈറ്റ് ക്രൂയിസ്, ഡിജെ ഫെസ്റ്റ്, റൂഫ്ടോപ്പ് സോഷ്യൽസ്, ഗ്രാൻഡ് ബാങ്ക്വെറ്റ് തുടങ്ങിയ പരിപാടികൾ കൺവെൻഷന്റെ ഹൈലൈറ്റുകളായി മാറും.
America
ഫിലഡൽഫിയ: ലോക മലയാളികളുടെ സംഘടനയായ ഫോമയുടെ മിഡ് ടെം ജനറൽബോഡി യോഗം ഒക്ടോബർ 25 ശനിയാഴ്ച. ഫിലഡൽഫിയ സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിച്ചേർന്നതായി സംഘാടകർ അറിയിച്ചു.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, വൈസ് പ്രസിഡന്റ് ശാലു പുന്നൂസ് സെക്രട്ടറി ബൈജു വർഗീസ്, ജോയിൻ സെക്രട്ടറി പോൾ ജോസ്, ട്രഷറർ സിജിൽ പാലക്കലോടി, ജോയിൻ സെക്രട്ടറി അനുപമ കൃഷ്ണൻ എന്നിവർ ചേരുന്ന ഫോമ എക്സിക്യൂട്ടീവ് ടീം നേരിട്ടാണ് മിഡ് ടെറമ് ജനറൽബോഡി നടത്തപ്പെടുന്നത്. ഫിലഡൽഫിയിൽ നിന്നുള്ള വൈസ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് മിഡ് ടെം ജനറൽബോഡി ഫിലാഡൽഫീൽ നടത്തുവാൻ തീരുമാനിച്ചത്.
ദൂരെ സ്ഥലങ്ങളിൽനിന്നും ജനറൽ ബോഡിയിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്ന വിവിധ സംഘടനാ പ്രതിനിധികൾക്കായി റാഡിസൺ ഹോട്ടലിൽ (Raddison Hotel 2400 Old Lincoln Hwy, Trevose, PA 19053) നേരത്തെ ബ്ലോക്ക് ചെയ്തിരുന്ന 40 മുറികളുടെയും ബുക്കിംഗ് പൂർത്തിയായി കഴിഞ്ഞു. ജനറൽബോഡിയിൽ പങ്കെടുക്കുവാനായി ഏകദേശം നൂറോളം ആളുകൾ വെള്ളിയാഴ്ച വൈകുന്നേരം തന്നെ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10ന് നാഷണൽ കമ്മിറ്റി തുടങ്ങി, 11ന് ജനറൽ ബോഡി, ഉച്ചയ്ക്ക് 12 മണി മുതൽ ഒന്നു വരെ ലഞ്ച് ടൈം, ഒന്നു മുതൽ മൂന്നു വരെ ബൈലോ അമെൻഡ്മെന്റ്, അതിനുശേഷം മൂന്നരയ്ക്ക് റീജിയന്റെ കൺവൻഷൻ കിക്കോഫ്, നാലുമണിക്ക് ബിസിനസ് ഫോറത്തിന്റെ നാഷണൽ കിക്കോഫ്, അഞ്ചുമണിയോടെ പ്രാദേശിക കലാകാരന്മാരെ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കലാസന്ധ്യ എന്നിവയാണ് പ്രോഗ്രാമുകൾ.
വിഭവ സമൃദ്ധമായ സദ്യയും, നയന മനോഹരങ്ങളായ കലാ പരിപാടികളും തീർത്തും സൗജന്യമായാണ് ഒരുക്കിയിരിക്കുന്നത്. ഫോമ എക്സിക്യൂട്ടീവ് നാഷണൽ കമ്മിറ്റിയും, മിഡ് അറ്റ്ലാന്റിക് റീജണൽ ആർ വി പി പത്മരാജൻ, നാഷണൽ കമ്മിറ്റി മെമ്പേഴ്സ് ജിയോ ജോസഫ്, ഷാജി മറ്റത്താനി എന്നിവർ പ്രോഗ്രാമിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിക്കുന്നു.
America
ന്യൂയോർക്ക്: അമേരിക്കയിൽ നാലു വർഷങ്ങൾക്കുശേഷം ഗ്യാസ് വില മൂന്ന് ഡോളറിന് താഴെ ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് ഗ്യാസ് വില മൂന്ന് ഡോളർ ഓളം എത്താൻ കാരണമെന്ന് എഎഎയുടെ പുതിയ വില വിശകലനത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ച ഗ്യാസ് വിലയുടെ ദേശീയ ശരാശരി 3.05 ഡോളർ ആയി കുറഞ്ഞു. ഈ കുറവിന്റെ കാരണം ക്രൂഡ് ഓയിൽ വിലയുടെ കുത്തനായി താഴ്ന്ന നില, ഗ്യാസ് ഡിമാൻഡിന്റെ കുറവ്, കൂടാതെ വില കുറഞ്ഞ ശീതളകാല ഗ്യാസ് ഉപയോഗമാണെന്ന് എഎഎ അറിയിച്ചു. 2021 മേയ് മാസത്തിലാണ് മൂന്ന് ഡോളറിന് നാഷണൽ ശരാശരി എത്തിയത്.
വില കുറയുന്നത് മാർക്കറ്റിന്റെ അടിസ്ഥാന ഘടകങ്ങൾക്കും, ഒപെക് + കാർട്ടലിന്റെ ഉൽപാദന പരിധി വർധിപ്പിക്കലിനും, ഹോമ്ലാൻഡ് നിർമ്മാണത്തെ പിന്തുണയ്ക്കുന്ന പ്രാദേശിക ഉത്പാദന വളർച്ചയുടെയും ഫലമായാണെന്ന് പറയുന്നു.
America
ന്യൂയോർക്ക്: കലിഫോർണിയയിൽ മദ്യപിച്ചു വാഹനമോടിച്ച ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ മൂന്ന് പേരുടെ മരണത്തിനിടയാക്കിയെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ജഷൻപ്രീത് സിംഗ് എന്ന ഡ്രൈവർ അപകടമുണ്ടാക്കിയത്. മൂന്നു പേർക്കു പരിക്കേറ്റു.
സാവധാനം നീങ്ങിയിരുന്ന ട്രാഫിക്കിലേക്ക് ഇടിച്ചുകയറുന്പോഴും ബ്രേക്ക് ചവിട്ടിയില്ലെന്നാണു പോലീസ് കണ്ടെത്തൽ. പരിശോധനകളിലും മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
2022ൽ യുഎസിലേക്ക് അനധികൃതമായി കുടിയേറിയതാണ് ജഷൻപ്രീതെന്ന യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി.
America
വാഷിംഗ്ടൺ: ചൊവ്വാഴ്ച രാത്രി വൈറ്റ് ഹൗസിന്റെ ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രാത്രി 10.37നാണ് സംഭവം നടന്നത്. ഗേറ്റിൽ ഇടിച്ച വാഹനം പോലീസ് വിശദമായി പരിശോധിക്കുകയും സുരക്ഷിതമാണെന്ന് കണ്ടെത്തുകയും ചെയ്തു
അപകടശേഷം ഡ്രൈവറെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്.
America
ബ്രൺസ്വിക്(മെയിൻ):മുൻ മെയിൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (CDC) ഡയറക്ടറും യുഎസ് CDC-യിലെ മുൻ പ്രിൻസിപ്പൽ ഡിപ്യൂട്ടി ഡയറക്ടറുമായ ഡെമോക്രാറ്റ് നിരവ് ഷാ, ഒക്ടോബർ 20ന് മെയിൻ ഗവർണർ സ്ഥാനാർഥിയായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു.
1977 ൽ വിസ്കോൺസിനിൽ ഇന്ത്യൻ മുസ്ലിം കുടിയേറ്റക്കാരുടെ കുടുംബത്തിൽ ജനിച്ച ഷാ വിസ്കോൺസിനിൽ വളർന്നു. ലൂയിസ്വില്ലെ സർവകലാശാലയിൽ നിന്നും മനഃശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും 1999 ൽ സയൻസിലും ബിരുദം നേടി.
കോളേജ് പഠനത്തിനുശേഷം, ഷാ ഓക്സ്ഫോർഡിൽ സാമ്പത്തിക ശാസ്ത്രവും തുടർന്ന് 2000 ൽ ഷിക്കാഗോ സർവകലാശാലയിൽ മെഡിക്കൽ സ്കൂളിൽ ജെഡി ബിരുദവും 2008 ൽ ഡോക്ടർ ഓഫ് മെഡിസിനും ഷാ പൂർത്തിയാക്കി, രണ്ടും ഷിക്കാഗോ സർവകലാശാലയിൽ നിന്ന്, കൂടാതെ ന്യൂ അമേരിക്കക്കാർക്കുള്ള പോൾ & ഡെയ്സി സോറോസ് ഫെലോഷിപ്പുകൾ നേടി.
കോവിഡിന്റെ പാന്‍ഡെമിക് സമയത്ത് മെയിൻ CDC ഡയറക്ടറായി ഉള്ളത്, സംസ്ഥാനത്തെ സമാധാനപരമായ നേതൃത്വത്തിലൂടെ പ്രതിസന്ധി മറികടക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. സാമൂഹ്യ ആരോഗ്യ രംഗത്ത് സാംസ്കാരികമായ, നിയമപരമായ സാമ്പത്തികമായ ബാക്ക്ഗ്രൗണ്ടുകൾ ഉപയോഗിച്ച് തന്റെ പ്രവർത്തനങ്ങൾക്കുള്ള ശ്രദ്ധേയമായ മാർഗനിർദ്ദേശം നൽകിയത് അദ്ദേഹത്തിന്റെ നേട്ടമാണ്. ഷാ ഇപ്പോൾ കോൽബി കോളേജിൽ വിസിറ്റിംഗ് പ്രൊഫസർ ആയി പ്രവർത്തിക്കുന്നു.
America
അൽവാരാഡോ( ടെക്സസ്): അൽവാരാഡോ ഹൈസ്കൂളിലെ ബയോളജി, കെമിസ്ട്രി അധ്യാപിക ചെൽസി സ്പില്ലേഴ്സ് (33)യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബ്രാൻഡൻ ആഷ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 18ന് സ്പില്ലേഴ്സ് അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന്, അന്വേഷണത്തിൽ ഭർത്താവിന്റെ മർദനമൂലാമാണ് ഇവർ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്.
ആഷ്ലിയെ ഒക്ടോബർ 20ന് ഗ്രൈംസ് കൗണ്ടിയിലെ ബെഡിയാസിൽ പോലീസ് പിടികൂടി. ഇയാളുടെ കൈയിൽ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.
ചെൽസി സ്പില്ലേഴ്സ് അധ്യാപികയായിരുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും കൗൺസലിംഗ് സൗകര്യം സ്കൂൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
പോലീസ് അന്വേഷണത്തിൽ തുടരുകയാണെന്നും, ആഷ്ലിയെ ജോൺസൺ കൗണ്ടിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
America
ല്യൂസിവിൽ (ടെക്സസ്): ഈസ്റ്റ് സ്റ്റേറ്റ് ഹൈവേ 121ൽ സ്ഥിതി ചെയ്യുന്ന ഒരു മൊബൈൽ ഹോം പാർക്കിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു പുരുഷന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
പോലീസിന്റെ പ്രസ്താവന പ്രകാരം, വെടിവയ്പ്പിൽ ഒരു പുരുഷൻ ഒരു സ്ത്രീയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം, സ്വന്തം കഴുത്തിൽ വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ പുരുഷൻ ചികിത്സയിലാണ്. നിലവിൽ പൊതു സുരക്ഷയ്ക്ക് ഭീഷണിയൊന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നിരുന്നാലും, അന്വേഷണം തുടരുന്നതിനാൽ മൊബൈൽ ഹോം പാർക്കിന്റെ പരിസരത്ത് നിന്ന് ആളുകൾ മാറിനിൽക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു. ആക്രമണത്തിൽ ഉൾപ്പെട്ട വ്യക്തികളെക്കുറിച്ചോ സംഭവത്തിന്റെ പ്രേരണയെക്കുറിച്ചോ ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
America
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന 2025 കെരളപ്പിറവി ആഘോഷം നവംബർ 1ന് വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാർ ജൂബിലി ഹാളിൽ വച്ച് നടത്തുമെന്ന് കേരള അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഈ വർഷത്തെ കെരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞതായിരിക്കുമെന്നും കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും നിറഞ്ഞ ഒരു വലിയ സാംസ്കാരിക വിരുന്നായിരിക്കുമെന്നും ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് പറഞ്ഞു.
ഡാളസ്ഫോർത്ത്വോർത്ത് (DFW) മെട്രോപ്ലെക്സിലെ നിരവധി കലാപ്രതിഭകൾക്ക് വേദിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ടെന്നും പല പുതിയ പ്രതിഭകളും ആദ്യമായി വേദിയിൽ എത്തുന്ന ഈ പരിപാടി കൂടുതൽ ആവേശകരമായിരിക്കും സുബി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ, ഭരതനാട്യം, മോഹിനിയാട്ടം, നാട്ടൻ നൃത്തം, ഒപ്പന, മാർഗംകളി തുടങ്ങിയവ വേദിയെ മനോഹരമാക്കും. പ്രമുഖ ഗായകർ അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഗാനങ്ങൾ, മാപ്പിളപ്പാട്ട്, മറ്റു നിരവധി സംഗീത നിമിഷങ്ങളും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു.
കേരളപ്പിറവി ആഘോഷത്തിൽ ഏറെ ആകാംക്ഷയുണർത്തുന്ന മലയാളി മങ്കയും ശ്രീമാൻ മത്സരവും ഉണ്ടായിരിക്കും. സെക്രട്ടറി മഞ്ജിത് കൈനിക്കരയും മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജും വോളണ്ടിയർമാരെയും പ്രൊസഷൻ ഗ്രൂപ്പിനെയും ഏകോപിപ്പിച്ച് പരിപാടി സുഗമമായി നടത്തുന്നതിന് നേതൃത്വം നൽകുന്നു. പരിപാടിയുടെ വിജയത്തിനായി അനവധി വോളന്റീഴ്സ് പിന്നിൽ അഹോരാത്രം പരിശ്രമിക്കുന്നു.
കേരളത്തിന്റെ ചൂടും സൗഹൃദവും നിറഞ്ഞ ഈ സാംസ്കാരിക വിരുന്നിലേക്ക് എല്ലാ മലയാളികളെയും ഡാളസ് കേരള അസോസിയേഷൻ ഹൃദയപൂർവം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ
സെക്രട്ടറി മൻജിത് കൈനിക്കര
America
താച്ചിറ: വെനസ്വേലയിലെ പാരാമിലോ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണു രണ്ടു പേർ മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 09:52 നായിരുന്നു സംഭവം. രണ്ട് എൻജിനുള്ള പൈപ്പർ പിഎ - 31ടി1 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.
പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നാലെ വിമാനം തകർന്നു വീണു തീപിടിക്കുകയുമായിരുന്നു.
അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും ചേർന്ന് തീ അണച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എയറോനാറ്റിക്സ് അറിയിച്ചു.
America
ഡാളസ്: നോർത്ത് അമേരിക്കയിലെ സാഹിത്യപ്രേമികൾ കാത്തിരിക്കുന്ന ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) യുടെ 14ാമത് ദ്വൈവാർഷിക കൺവൻഷനോടനുബന്ധിച്ച് കേരളപ്പിറവി ആഘോഷിക്കുന്നു.
ഡാളസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ ആതിഥേയത്വത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 2 വരെ ഇർവിംഗിലെ ആട്രിയം ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് (എംഎസ്ടി തെക്കേമുറി നഗർ) കൺവൻഷൻ നടക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 1 ശനിയാഴ്ച വൈകുന്നേരം 6 മുതൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിക്കും.
പ്രശസ്ത പ്രഭാഷകനും നിരൂപകനുമായ എഴുത്തുകാരനുമായ സുനിൽ പി. ഇളയിടമാണ് കൺവൻഷനിലെ മുഖ്യാതിഥി. അതോടൊപ്പം പ്രശസ്ത ഡോക്ടറും സാമൂഹികപ്രവർത്തകനും വാഗ്മിയുമായ ഡോ. എം. വി. പിള്ള (ഡാളസ്), നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം (പൂനെ) എന്നിവരും പ്രധാന അതിഥികളായി പങ്കെടുക്കും.
സാംസ്കാരിക സമ്മേളനം, വിഭവസമൃദ്ധമായ അത്താഴവിരുന്ന്, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. നോർത്ത് അമേരിക്കയിലെ എല്ലാ മലയാള സാഹിത്യപ്രേമികളെയും കുടുംബസമേതം ഈ കേരളപ്പിറവി ആഘോഷത്തിൽ പങ്കെടുക്കാൻ കേരള ലിറ്റററി സൊസൈറ്റി ഡാളസ് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഷാജു ജോൺ (കൺവെൻഷൻ കമ്മിറ്റി ചെയർ ) 469 274 6501
സാമുവൽ യോഹന്നാൻ ( കൺവെൻഷൻ കമ്മിറ്റി കൺവീനർ ) 214 435
0124
America
ന്യൂയോർക്ക് : ഫൊക്കാന ന്യൂയോർക്ക് അപ്പ്സ്റ്റേറ്റ് റീജണൽ കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിംഗ് ബീ കോംപറ്റീഷൻ, ചിട്ടുകളി മത്സരം, ഫൊക്കാന കലഹരി ഇന്റർനാഷണൽ കൺവെൻഷൻ കിക്ക് ഓഫ് തുടങ്ങിയ നിരവധി പരിപാടികളോട് ആണ് റീജണൽ കൺവൻഷൻ ചിട്ടപ്പെടുത്തിയിട്ടുള്ളത് . ഒക്ടോബർ 25 ശനിയാഴ്ച റോക്കലാൻഡ് കൗണ്ടിയിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് (400 Willow Grove Road, Stony Point , Rockland County) നടത്തുന്ന റീജണൽ കൺവൻഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു.
ഫൊക്കാന ന്യൂയോർക്ക് റീജണൽ കൺവൻഷൻ ഒരു സാംസ്കാരിക ഉത്സവം അയിത്തന്നെയാണ് നടത്തുന്നത് . ഇന്ത്യയുടെ ഭക്ഷ്യ സംസ്കാരത്തെയും ,സാംസ്കാരിക തനിമമയെയും അമേരിക്കയിൽ പരിചയപ്പെടുത്തുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നയാണ്.
ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട വിഭവങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഭക്ഷണങ്ങൾ ഉൾപ്പെടിത്തി ഫുഡ് ഫെസ്റ്റിവൽ വേറിട്ടതാകുന്നു. കർണാടക, ഇറ്റാലിയൻ, പഞ്ചാബി, മെക്സിക്കൻ, ഹൈദരാബാദി, തായ്, തമിഴ്നാട്, ഗോവൻ തുടങ്ങിയ പ്രത്യേക ഭക്ഷണവിഭവങ്ങൾ അനായാസം രുചിമുകുളങ്ങളെ ത്രസിപ്പിക്കാൻ കഴിയും എന്ന കാര്യത്തിൽ സംശയം ഇല്ല.
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ നിരവധി വിഭവങ്ങള്‍ രുചിക്കാനും, സമ്പന്നമായ ഭാരതീയ പാചക പൈതൃകത്തിന്റെ വൈവിധ്യങ്ങള്‍ മനസിലാക്കാനും ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി അവസരം ഒരുക്കിരിക്കുന്നു.
സുഹൃത്തുക്കൾ ഒത്തൊരുമിച്ചോ കുടുംബമായോ ആഘോഷിക്കാനുള്ള മികച്ച ഒരു അവസരമാണ് ഫൊക്കാന റീജണൽ കൺവൻഷൻ. തത്സമയ സംഗീത പരിപാടി ഉൾപ്പെടുത്തി ഒരു ഉത്സവ ആഘോഷമായാണ് റീജണൽ കൺവൻഷൻ ചിട്ടപ്പെടിത്തിയിട്ടുള്ളത്. ഈ കലാ മേളകൾ അവിസ്മരണീയമായ ഓർമകളെ സൃഷ്ടിക്കാനും നമ്മുടെ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാനും തക്ക രീതിയിലാണ് ഈ റീജണൽ കൺവൻഷൻ പ്ലാൻ ചെയ്തിരിക്കുന്നത് .
9 മണിക്ക് ആരഭിക്കുന്ന ചീട്ടുകളി മത്സരം. 3 മണി മുതൽ കുട്ടികളുടെ കലോത്സവം, കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട് . വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ഫാ. ഡേവിസ് ചിറമേൽ മുഖ്യഅഥിതിയായി പങ്കെടുക്കുന്നതോടൊപ്പം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കും.
റീജണൽ കണ്‍വന്‍ഷന്റെ പ്രവര്‍ത്തങ്ങള്‍ക്കായി റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി, റീജണൽ കോർഡിനേറ്റർ ഷീല ജോസഫ്, റീജണൽ സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി, റീജണൽ ട്രഷർ ഷൈമി ജേക്കബ്, റീജണൽ ജോയിന്റ് സെക്രട്ടറി സാജൻ മാത്യു, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ലിജോ ജോൺ, യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ റോയി ആന്റണി എന്നിവരുടെ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
America
ഡാളസ്: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ നീതിന്യായ സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം (https://adflegal.org/about/) ഇന്ന് വിശദീകരണ യോഗം സംഘടിപ്പിക്കുന്നു.
ഗാർലാൻഡ് ബ്രൗംസ് (5435 ബ്രോഡ്വേ Blvd,ഗാർലൻഡ് TX 75043) വച്ച വൈകുന്നേരം 6.30നു ചേരുന്ന യോഗത്തിൽ എഡിഎഫ് ഓപ്പറേറ്റിംഗ് ഡയറക്ടർ എം. ജോൺസൺ മുഖ്യ പ്രഭാഷകനായിരിക്കും
ക്രിസ്ത്യാനികൾക്കായി സുപ്രീംകോടതികൾ വരെ നിയമപോരാട്ടങ്ങൾ നടത്തുന്ന 4,400 അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉൾപ്പെടുന്ന സംഘടനയാണ് അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം.
ഇന്ത്യയിലെ പെർസിക്യൂഷനെക്കുറിച്ചുള്ള മുൻനിര നിയമ വിദഗ്ധരെ കാണുന്നതിനും കേൾകുന്നതിനും ഏവരെയും ക്ഷണിക്കുന്നതായി സംഘടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പ്രശാന്ത് +16198319921.
America
ന്യൂയോർക്ക്: ഫോമാ ഫ്ലോറിഡ സണ്‍ഷൈന്‍ റീജിയണില്‍ നിന്നും യുവനേതാവ് ടിറ്റോ ജോണ്‍ ഫോമാ ദേശീയ ജോയിന്റ് ട്രഷറർ സ്ഥാത്തേക്ക് (2026-28) മത്സരിക്കുന്നു. മികച്ച നേതൃപാടവവും സംഘാടക മികവും കൈമുതലായുള്ള ടിറ്റോ ജോണിന്റെ സ്ഥാനാർഥിത്വം ഫോമാ നേതൃത്വം ക്രമേണ യുവതലമുറയിലേക്കു കൈമാറപ്പെടുന്നതിന്റെ വ്യക്തമായ തെളിവ് കൂടിയായി.
ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ അങ്ങേയറ്റം ആത്മാര്‍ഥതയോടും പ്രതിബദ്ധതയോടും കൂടി നിറവേറ്റുന്ന മാതൃക വ്യക്തിത്വമാണ് ടിറ്റോ ജോൺ. 2009ൽ ഫോമാ യുവജനോത്സവ കമ്മിറ്റി അംഗമെന്ന നിലയിൽ പ്രവർത്തനമാരംഭിച്ച ടിറ്റോ ഇപ്പോൾ നാഷണൽ കമ്മിറ്റി അംഗമാണ്.
2014-16 കാലത്ത് നാഷണൽ കമ്മിറ്റി യൂത്ത് അംഗമെന്ന നിലയിൽ വ്യത്യസ്തമായ ഒട്ടേറെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു. 2018-20 ൽ സൺഷൈൻ കമ്മിറ്റി അംഗം, 2020-22 സൺഷൈൻ റീജിയൺ ട്രഷറർ, 2022-24 സൺഷൈൻ റീജിയൺ ചെയർമാൻ എന്നിങ്ങനെ പടിപടിയായി നേതൃരംഗത്തേക്കു ഉയർന്നു വന്ന ടിറ്റോ വലിയ പ്രതീക്ഷയുണർത്തുന്ന യുവനേതാക്കളിൽ ഒരാളാണ്.
മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡയുടെ സെക്രട്ടറിയായി തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വച്ചിട്ടുള്ള ടിറ്റോ, എംഎസിഎഫ് വിസ ക്യാമ്പ് കോഓര്‍ഡിനേറ്ററായും മികച്ച സേവനം നല്‍കിയിട്ടുണ്ട്.
എംഎസിഎഫ് പ്രസിഡന്റ് ടോജിമോൻ പൈത്തുരുത്തേൽ, നിയുക്ത പ്രസിഡന്റ് ബെൻ കനകാഭായി, സെക്രട്ടറി ഷീല ഷാജു, ട്രഷറർ സാജൻ കോരത്, ട്രസ്റ്റി ബോർഡ് ചെയർ ഫ്രാൻസിസ് വയലുങ്കൽ എന്നിവർ ടിറ്റോക്കു പിന്തുണയുമായി രംഗത്തുണ്ട്.
ഫോമാ മുൻ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, മുൻ ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി സുനിൽ വർഗീസ്, ഫോമയുടെ മുതിർന്ന നേതാവ് ജെയിംസ് ഇല്ലിക്കൽ എന്നിവരും ടിറ്റോയെ പിന്തുണയ്ക്കുന്നു.
America
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (ഐനനെന്റ്) നവംബർ എട്ടിന് രാവിലെ 8.30 മുതൽ വൈകുന്നേരം നാലു വരെ 2001 ഇ പ്രസിഡന്റ് ജോർജ് ബുഷ് പ്ലാനോ ഹൈവേയിലെ ഹോളിഡേ ഇനിൽ വച്ച് വിദ്യാഭ്യാസ സമ്മേളനവും എപിആർഎൻ സെലിബ്രേഷനും സംഘടിപ്പിക്കുന്നു.
"ആരോഗ്യത്തെ ശാക്തീകരിക്കുകയും മാറ്റത്തിന് നേതൃത്വം നൽകുകയും ചെയ്യുന്നു' എന്ന വിഷയമാണ് ഈ സമ്മേളനത്തിൽ ചർച്ച വിഷയം. മുഖ്യാതിഥിയായി ടെക്സസ് നഴ്സ് പ്രാക്ടീഷനേഴ്സ് പ്രസിഡന്റ് ട്രസ്സി ഹിക്സ് പങ്കെടുക്കും.
പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
America
ന്യൂയോർക്ക്: ദൈവത്തിന്റെ ദയയിൽ ജീവിക്കുന്നവർ അപ്രതീക്ഷിത തകർച്ചകളിലും ദൈവീക ദൗത്യം നിറവേറ്റുന്നവരും പ്രതിഫലം ആഗ്രഹിക്കാതെ ലോകത്തിന് സേവനം നൽകുന്നവരുമായിരിക്കണമെന്ന് ഡോ. ജോർജ് ഏബ്രഹാം. ദുഃഖം അനുഭവിക്കുന്നവരെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനും ഹൃദയം തുറക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷണൽ പ്രയർലൈൻ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച 598-ാമത് സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു ബോസ്റ്റണിലെ സെന്റ് വിൻസന്റ് ആശുപത്രിയിലെ ചീഫ് ഓഫ് മെഡിസിനും യൂണിവേഴ്സിറ്റി ഓഫ് മാസച്യുസിറ്റ്സ് മെഡിക്കൽ സ്കൂളിലെ പ്രഫസറുമായ ഡോ. ജോർജ് ഏബ്രഹാം.
പ്രാരംഭ പ്രാർഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. 598-ാമത് സെഷൻ പിന്നിടുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം പേർ എല്ലാ ചൊവ്വാഴ്ചകളിലും പങ്കെടുക്കുന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്ന് ആമുഖപ്രസംഗത്തിൽ സി.വി. സാമുവൽ (ഡിട്രോയിറ്റ്) പറഞ്ഞു.
തിരുവല്ലയിൽ വച്ച് മാർത്തോമ്മ സഭയുടെ മാനവ സേവാ അവാർഡ് ലഭിച്ച ഡോ. ജോർജ് ഏബ്രഹാമിനെ ഇന്റർനാഷണൽ പ്രയർലൈനിന്റെ പേരിൽ സി.വി. സാമുവൽ അഭിനന്ദിച്ചു. മധ്യസ്ഥ പ്രാർഥനയ്ക്ക് എം.വി. വർഗീസ് (അച്ചൻകുഞ്ഞ്), ന്യൂയോർക്ക്, നേതൃത്വം നൽകി. ലൈല ഫിലിപ്പ് മാനുവൽ, ബോസ്റ്റൺ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.
ബോസ്റ്റൺ കാർമൽ മാർത്തോമ്മ ചർച്ച് വികാരി റവ. ആഷിഷ് തോമസ് ജോർജിന്റെ പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. അലക്സ് തോമസ് ജാക്സൺ നന്ദി പറഞ്ഞു. ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവർ സാങ്കേതിക സഹായം നൽകി.
America
എഡ്മന്റൺ: സെന്റ് ജേക്കബ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി എഡ്മന്റ്ൺ നോർത്ത് ഗേറ്റ് ലയൺസ് റിക്രിയേഷൻ സെന്ററിൽ വച്ച് ഇടവക ദിനം ആചരിച്ചു.
ഇടവകദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ഇടവക സെക്രട്ടറി ജോർജി ചെറിയാൻ വർഗീസ് വലിയവീട്ടിൽ സ്വാഗതം ആശംസിച്ചു. ഇടവക വികാരി ഫാ. തോമസ് പൂതിയോട്ട് അധ്യക്ഷത വഹിച്ചു. ആൽബർട്ട പ്രൊവിൻഷ്യൽ ഗവൺമെന്റിലെ മന്ത്രി ഡെൽ നെല്ലി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിൽപ്പെട്ട കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ ഫാ. റവീസ് റാഫൈൽ, എത്യോപ്യൻ തൗഹീദോ ഓർത്തഡോക്സ് സഭയിലെ ഫാ. ഹാലേമറിയം ലകേവ് ബെല, എഡ്മന്റൺ കാത്തലിക് റിലീജിയസ് സ്റ്റഡീസ് ഡയറക്ടർ സാന്ദ്ര ടല്ലറിക്കോ എന്നിവർ ആശംസ പ്രസംഗം നടത്തി.
America
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസിന്റെ പുറത്തെ ഗേറ്റിലേക്ക് വാഹനമോടിച്ച് കയറ്റി പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം.
ചൊവ്വാഴ്ച രാത്രി പത്തരയോടെ വൈറ്റ് ഹൗസിലെ ഗേറ്റിൽ അതിവേഗത്തിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലും മേയിലും സുരക്ഷാ കവാടത്തിൽ സമാനമായ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വാഹനമോടിച്ച വ്യക്തിയെക്കുറിച്ചോ അയാളുടെ ലക്ഷ്യത്തെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
America
മുംബൈ: രാഷ്ട്രീയപ്രവര്‍ത്തകയും കേന്ദ്രമന്ത്രിയും ആകുന്നതിനുമുമ്പ് മിനി സ്ക്രീനില്‍ ചരിത്രം സൃഷ്ടിച്ച അഭിനേത്രിയാണ് സ്മൃതി ഇറാനി. സ്മൃതിയുടെ "ക്യുങ്കി സാസ് ഭി കഭി ബഹു തി' രാജ്യത്തെ ജനപ്രിയ പരമ്പരകളിലൊന്നായിരുന്നു.
ഇപ്പോള്‍ അതിന്റെ രണ്ടാം ഭാഗവും ജനപ്രീതി പിടിച്ചുപറ്റുകയാണ്. ഇപ്പോള്‍ മിനിസ്ക്രീന്‍ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് സ്മൃതിയുടെ പരമ്പര. ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളും മൈക്രോസോഫ്റ്റ് അധിപനും മനുഷ്യസ്നേഹിയുമായ ബില്‍ ഗേറ്റ്സ് പരമ്പരയില്‍ അഭിനയിക്കുന്നു.
വീഡിയോ കോള്‍ വഴിയാണ് അദ്ദേഹത്തിന്റെ കഥാപാത്രം എത്തുന്നത്. മൂന്ന് എപ്പിസോഡുകളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുക. ക്യുങ്കി സാസ് ഭി കഭി ബഹു തി 2-ന്റെ പുതിയ പ്രൊമോയും പുറത്തിറങ്ങി. അതില്‍ തുളസി വിരാനി (സ്മൃതി ഇറാനി) ഷോയുടെ പുതിയ അതിഥിയെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്.
"ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും സ്മൃതിയുടെ പരമ്പര ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ബില്‍ ആൻഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് ഈ മേഖലഖകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനാല്‍, സ്മൃതിയുടെ പരമ്പരയിലേക്ക് അദ്ദേഹം സന്തോഷത്തോടെ എത്തുകയായിരുന്നു.
ക്യുങ്കി സാസ് ഭി കഭി ബഹു തി-2 ന്റെ ആഖ്യാനത്തില്‍ സാമൂഹിക വിഷയങ്ങള്‍ ഇഴചേര്‍ക്കാന്‍ സ്മൃതി ഇറാനി ശ്രദ്ധാലുവാണ്.
America
ന്യൂയോർക്ക്: പാക്കിസ്ഥാനിലെ ലാഹോറിൽ നടക്കുന്ന ലോക മതങ്ങളെക്കുറിച്ചുള്ള എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ ഫാ. ഡോ. ജോസഫ് വർഗീസ് പ്രസംഗിക്കുന്നു. വിശിഷ്ടാതിഥിയെന്ന നിലയിൽ സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനായി അദ്ദേഹം ലാഹോറിലേക്ക് യാത്ര തിരിച്ചു.
ഈ മാസം 25, 26 തീയതികളിൽ മിൻഹാജ് സർവകലാശാലയിൽ നടക്കുന്ന കോൺഫറൻസിന്റെ വിഷയം "തീവ്രവാദത്തെ അതിന്റെ വേരുകളിൽ തടയുക, പ്രതിരോധശേഷിയുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കുക' എന്നതാണ്. മിൻഹാജ് സർവകലാശാലയും പാക്കിസ്ഥാൻ സർക്കാരും ചേർന്നാണ് കോൺഫറൻസ് സ്പോൺസർ ചെയ്യുന്നത്.
മതാന്തര പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച സംഭാവനകളും യുഎസ്എയിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ച് പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഫാ.ഡോ. ജോസഫ് വർഗീസിന് ഈ അവസരം നൽകിയത്.
അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ് പത്തനംതിട്ട സ്വദേശിയായ ഫാ.ഡോ. ജോസഫ് വർഗീസ്.
ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്റെ പ്രഫസറായും ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജോസഫ് വർഗീസ് സേവനമനുഷ്ഠിക്കുന്നു.
ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് യുഎസ്എയുടെ ഇന്റർ റിലീജിയസ് ഡയലോഗുകളുടെ കോകൺവീനറായും പ്രവർത്തിക്കുന്നു.
37 അംഗ കൂട്ടായ്മകളെയും 30 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യുഎസിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ കൺവീനിംഗ് ടേബിളിന്റെ കോകൺവീനറുമാണ് ഫാ.ഡോ. ജോസഫ് വർഗീസ്.
America
മുംബൈ: സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈയിൽ നിന്നും അമേരിക്കയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി. ഇന്ന് രാവിലെ ന്യൂവാർക്കിലേക്ക് പറന്നുയർന്ന എഐ191 എന്ന വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്.
തിരിച്ചിറങ്ങിയ ഉടൻതന്നെ പരിശോധനകൾക്കായി വിമാന സർവീസ് നിർത്തിവച്ചു. ഇതേതുടർന്ന് മുംബൈയ്ക്കും ന്യൂവാർക്കിനും ഇടയിൽ സർവീസ് നടത്തുന്ന എഐ191, എഐ144 വിമാനങ്ങൾ റദ്ദാക്കി.
യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയും പകരം സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുവെന്ന് എയർഇന്ത്യ അറിയിച്ചു.
America
ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക ത്രിദിന കൺവൻഷൻ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30നും കടശി യോഗം ഞായറാഴ്ച രാവിലെ നടക്കുന്ന ശുശ്രൂഷയോട് അനുബന്ധിച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത്.
"MESSIAH IN CARNATION' എന്ന വിഷയത്തിൽ റവ. ലിജോ ടി. ജോർജ് (സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്, പെൻസിൽവേനിയ) മുഖ്യ പ്രഭാഷണം നടത്തും.
സുവിശേഷ യോഗങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് റവ. രാജീവ് സുഗു.
America
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ഏര്‍പ്പെടുത്തിയ മാര്‍ത്തോമ്മാ മാനവ സേവാ പുരസ്കാരം അമേരിക്കയിലെ ബോസ്റ്റണില്‍ നിന്നുള്ള കാര്‍മല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗവും നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ സഭയുടെ നിയമകാര്യ സമിതി അംഗവുമായ ഡോ. ജോര്‍ജ് എം. എബ്രഹാമിന് ലഭിച്ചു.
ആരോഗ്യമേഖലയില്‍ നടത്തിയ സുതാര്യ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം. തിരുവല്ലയിലെ ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഭയുടെ മെത്രാപ്പൊലീത്ത ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ പുരസ്കാരം സമ്മാനിച്ചു.
സെന്റ് വിന്‍സന്റ് ആശുപത്രിയിലെ മെഡിസിന് ഡിപ്പാര്‍ട്മെന്റ് ഹെഡും മസാച്യുസെറ്റ്സ് സര്‍വകലാശാല മെഡിക്കല്‍ സ്കൂളില്‍ പ്രഫസറുമാണ് അദ്ദേഹം. അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്റെ മുന്‍ പ്രസിഡന്റും യുഎസ് ഫിസിഷ്യന്‍ ലൈസന്‍സിംഗിന് നേതൃത്വം നല്കുന്ന വിവിധ സ്ഥാപനങ്ങളില്‍ ചെയര്‍മാനുമായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ലൂഥിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നും പബ്ലിക് ഹെല്‍ത്ത് മാസ്റ്റേഴ്സും നേടി.
ബോസ്റ്റണിലെ കാര്‍മല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമായ അദ്ദേഹം, ഉത്തര അമേരിക്കയിലെ മാര്‍ത്തോമ്മാ സഭയുടെ നിയമകാര്യ സമിതിയിലും സജീവമാണ്.
America
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ തുടരും. സമ്പൂർണ അടച്ചുപൂട്ടൽ 21-ാം ദിനത്തിലേക്കു കടന്നു. ധനാനുമതി ബില്‍ യുഎസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗണ്‍ നീളുന്നത്.
തുടര്‍ച്ചയായ 11-ാം തവണയാണ് ബില്‍ യുഎസ് സെനറ്റില്‍ പരാജയപ്പെടുന്നത്. ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ പ്രതിസന്ധിയില്‍ കഴിയുന്നത്. അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ചെലവിനായുള്ള ധനാനുമതിക്കായി ബില്‍ വീണ്ടും വോട്ടിനിടുകയായിരുന്നു.
50-43 എന്ന വോട്ടുനിലയിലാണ് ബില്‍ ഇന്ന് സെനറ്റില്‍ പരാജയപ്പെട്ടത്. ഒബാമ കെയര്‍ എന്നറിയപ്പെടുന്ന ദേശീയ ആരോഗ്യ പദ്ധതി ഉപഭോക്താക്കള്‍ക്ക് നിരവധി നികുതി ഇളവുകള്‍ നല്‍കുന്നുണ്ട്. ഈ നികുതി ഇളവുകളുടെ കാലാവധി നവംബര്‍ ഒന്നിന് അവസാനിക്കും.
ഈ തീയതിക്ക് മുമ്പ് നികുതി ഇളവുകള്‍ നീട്ടിയില്ലെങ്കില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് താങ്ങാനാകാത്ത തരത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും. ഈ നികുതി ഇളവുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡെമാക്രോറ്റിക് പാര്‍ട്ടി ആവശ്യപ്പെടുന്നത്.
എന്നാല്‍ പുതിയ ചെലവുകള്‍ ഒന്നുമില്ലാത്ത ക്ലീന്‍ ധനാനുമതി ബില്ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈറ്റ്ഹൗസും മുന്നോട്ടുവയ്ക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, അധികാരമേറ്റതിനുശേഷം സർക്കാർ ചെലവുകളും ഫെഡറൽ ജോലികളും വെട്ടിക്കുറച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഷട്ട്ഡൗൺ കൂടുതൽ പിരിച്ചുവിടലുകൾക്കു കാരണമാകുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
America
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന) ദ്വൈവാർഷിക ത്രിദിന സമ്മേളനം ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ ഡാലസിൽ നടക്കും. പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം സമ്മേളനത്തിന്റെ മുഖ്യാതിഥിയാകും.
ഡോ. എം.വി. പിള്ള, നിരൂപകൻ സജി എബ്രഹാം തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും പ്രധാന അതിഥികളായി പങ്കെടുക്കും. ഡാളസിലെ എം.എസ്.ടി - തെക്കേമുറി നഗറിലാണ് സമ്മേളനത്തിന് വേദിയൊരുക്കിയിരിക്കുന്നത്.
നിലവിൽ ശങ്കർ മന (ടെന്നസി) ആണ് ലാനയുടെ പ്രസിഡന്റ്. സാമുവൽ പനവേലി (ടെക്സസ്) സെക്രട്ടറിയായും ഷിബു പിള്ള (ടെനിസി) ട്രഷററായും മാലിനി (ന്യൂയോർക്ക്), ജോൺ കൊടിയൻ (കലിഫോർണിയ), ഹരിദാസ് തങ്കപ്പൻ (ഡാളസ്) എന്നിവർ ഭാരവാഹികളായും സംഘടനയെ നയിക്കുന്നു.
എം.എസ്.ടി. നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവർ മുൻകാലങ്ങളിൽ ലാനയുടെ പ്രസിഡന്റുമാരായി സംഘടനയെ നയിച്ചത്.
സാംസ്കാരിക-സാഹിത്യ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ത്രിദിന സമ്മേളനം നോർത്തമേരിക്കയിലെ സാഹിത്യ സ്നേഹികൾക്ക് പുതിയ അനുഭവമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
Australia and Oceania
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ യുവാക്കളുടെ കൂട്ടായ്മയായ വാമോസ് അമിഗോ സ്കാർബറോയില്‍ രണ്ട് ദിവസത്തെ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബിലെ അംഗങ്ങളുള്‍പ്പെടെ മൊത്തം 18 പേര് പങ്കെടുത്തു.
പുരുഷ വിഭാഗത്തിന്റെ പരിപാടികൾ രഞ്ജു വർഗീസ് ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗത്തിന്റെ പരിപാടികൾ ലിജി നയിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ പരിശീലനവും ചര്‍ച്ചകളും നടന്നു.
ക്യാമ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: 0414 643 486.
Australia and Oceania
കാൻബറ: റവ. ഡോ. ജോൺ പുതുവ രചിച്ച നിത്യാസഹായ മാതാവിനോടുള്ള പുതിയ ഗാനം റിലീസ് ചെയ്തു. ഒക്ടോബർ മാസം ജപമാല മാസമായി ആചരിക്കുമ്പോൾ മാതാവിനോടുള്ള ഭക്തിയിൽ ആലപിക്കാൻ പറ്റുന്ന മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് റോസാ ബിനു പുതുവയാണ്.
പുതുവ ക്രീയേഷൻസിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീതം ബിജു മൂക്കന്നൂരും ഓർക്കസ്ട്രേഷൻ സിജോ ചേലക്കാട്ടുമാണ്.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസ സീറോമലബാർ പള്ളിയിൽ ബൈബിൾ മാസത്തിന് സമാപനമായി. സെപ്റ്റംബർ ഒന്നിന് ദേവാലയത്തിൽ ബൈബിൾ ആഘോഷമായി കൊണ്ടുവന്നു പ്രതിഷ്ഠിച്ചു കൊണ്ട് ആരംഭിച്ച ബൈബിൾ മസാചാരണത്തിന്റെ ഭാഗമായി ബൈബിൾ സംബന്ധമായ വിവിധ പരിപാടികൾ നടന്നു.
എല്ലാ ഭവനങ്ങളിലും ഒന്നാം തീയതി തന്നെ ആഘോഷമായി ബൈബിൾ പ്രതിഷ്ഠ, ബൈബിൾ പഠന ക്ലാസുകൾ, ബൈബിൾ റീഡിംഗ് ചലഞ്ച്, ബൈബിൾ പകർത്തിയെഴുത്ത്, ബൈബിൾ ക്വിസ്, ബൈബിൾ വചന പഠനം തുടങ്ങിയ വിവിധ പരിപാടികളാണ് നടത്തപ്പെട്ടത്.
റവ.ഡോ. ജോൺ പുതുവ, കൈകാരന്മാരായ ഡീനെക്സ്റ്റ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ്, മതബോധന വിഭാഗം പ്രിൻസിപ്പൽ ജീൻ ജോസ്, വൈസ് പ്രിൻസിപ്പൽ ജിസ് എമിൽ എന്നിവർ നേതൃത്വം നൽകി.
Australia and Oceania
കാൻബറ: ആനിക്കാട് പാറേൽ തെക്കേതിൽ സി. ജെ. തോമസ്(90) ഓസ്ട്രേലിയയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ പരേതയായ മറിയക്കുട്ടി ഭരണങ്ങാനം കൊല്ലിത്തടത്തിൽ കുടുംബാംഗം. മകൻ: ജോ തോമസ് (ഓസ്ട്രേലിയ), മരുമകൾ: ദീപാ ജോ (ഓസ്ട്രേലിയ).
Australia and Oceania
ബ്രിസ്ബയിൻ: ഒഐസിസി ഓസ്ട്രേലിയുടെ ദേശീയ പ്രസിഡന്റായി സിഡ്നിയിൽ നിന്നുള്ള ജിൻസൺ കുര്യനെയും ദേശീയ ജനറൽ സെക്രട്ടറിയായി ബ്രിസ്ബെയ്നിൽ നിന്നുള്ള ബൈജു ഇലഞ്ഞിക്കുടിയേയും തെരഞ്ഞെടുത്തു.
ദേശീയ വൈസ് പ്രസിഡന്റായി ബെന്നി കണ്ണമ്പുഴ (കാന്‍ബറ), മാമന് ഫിലിപ്പ് (ബ്രിസ്ബെയ്ന്‍), ശ്രീരേഖ സാജു (സിഡ്നി) എന്നിവരെയും ദേശീയ ട്രഷററായി അനീഷ് ഗോപുരത്തിങ്കലിനെയും (സിഡ്നി) തെരഞ്ഞെടുത്തു.
ദേശീയ സെക്രട്ടറിമാരായി ജോളി ജോസഫ് (സിഡ്നി), ഉര്‍മീസ് വാളൂരാന്‍ (പെര്‍ത്ത്), മോൻസി ജോർജ് (മെല്‍ബണ്‍), ഷാജി ഐസക്ക് (ഡാർവിന്), സേവ്യർ മാത്യു (ബ്രിസ്ബെയ്ൻ), പ്രശാന്ത് പദ്മനാഭൻ ഷോബിനാഥൻ (അഡലേഡ്), ജിബി ആന്റണി (ടാസ്മാനിയ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയ നിർവഹക സമിതി അംഗങ്ങളായി സാജു ഓലിക്കര (സിഡ്നി), റൈയ്ഗൻ ജോസഫ് (മെല്‍ബണ്‍), റെജി കുരിയാക്കോസ് (ടാസ്മാനിയ), സുനിൽ തോമസ് (കാന്‍ബറ), സോബി ജോര്‍ജ് (ഡര്‍വിന്‍), മനോജ് ചാമി (മെല്‍ബണ്‍), ബിജു പുളിക്കാട്ട് (കാന്‍ബറ), ജിജി ആന്റണി (അഡലേഡ്), ലിയോ ഫെർണാണ്ടസ് (പെര്‍ത്ത്), ജിജോ വി.തോമസ് (ബ്രിസ്ബെയ്ൻ) എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരായി ബിനോയ് അലോഷ്യസ് (ന്യൂസൗത്ത് വെയിൽസ്), കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ (വിക്ടോറിയ), ജിബിന്‍ തേക്കാനത്ത് (ഓസ്ട്രേലിയൻ കാപിറ്റൽ ടെറിട്ടറി), ജിബി കൂട്ടുങ്കൽ (സൗത്ത് ഓസ്ട്രേലിയ), ജോൺ പിറവം (ക്യൂൻസ്ലാൻഡ്), ബിനോയ് പോൾ (വെസ്റ്റേൺ ഓസ്ട്രേലിയ), ദിനു പോൾ (നോർത്തേൺ ടെറിട്ടറി), വിനു വർഗീസ് (ടാസ്മാനിയ) എന്നിവരെയും തെരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം ചേർന്ന ഒഐസിസി ദേശീയ പ്രതിനിധി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഗ്ലോബല്‍ കമ്മിറ്റിയുടെയും കെപിസിസിയുടെയും നിർദേശ പ്രകാരം ഓസ്ട്രേലിയയുടെ എല്ലാ സംസ്ഥാനങ്ങളിൽ അഡ്ഹോക്ക് കമ്മിറ്റികളും വിവിധ സ്ഥലങ്ങളിൽ ഒഐസിസിയുടെ നേതൃത്വത്തിൽ പരിപാടികളും മെമ്പർഷിപ് കാമ്പയിനും കെപിസിസിയുടെ 137 രൂപ ചലഞ്ചും ഒഐസിസി ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കര പിള്ള നിയമിച്ച അഡ്ഹോക്ക് കമ്മിറ്റി സംഘടിപ്പിച്ചിരുന്നു.
ഒഐസിസി ഓസ്ട്രേലിയുടെ പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക കെപിസിസിക്ക് കൈമാറുവാനും പ്രവർത്തനം പരമാവധി വിപുലപ്പെടുത്താനും സംസ്ഥാന കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുവാനും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോൺഗ്രസ് ഓസ്ട്രേലിയ ദേശീയ പ്രതിനിധി യോഗം തീരുമാനിച്ചു.
കെപിസിസിയുടെ ചാരിറ്റി പ്രവർത്തനങ്ങളുമായി സഹകരിക്കുവാനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിനെയും ഒഐസിസി ഓസ്ട്രേലിയുടെ ചാർജുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ്, അഡ്വ. കെ.പി. ശ്രീകുമാർ എന്നിവരെ ഓസ്ട്രേലിയയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനും ദേശീയ പ്രതിനിധി യോഗം തീരുമാനിച്ചു.
Australia and Oceania
മെൽബൺ: മാർത്തോമ്മാ പള്ളി ഓണാഘോഷം "ഓണം ഫിയസ്റ്റ' സംഘടിപ്പിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ഒരു ഉജ്വലമായ പ്രദർശനമായിരുന്ന ഈ പരിപാടി.
ആക്ടിംഗ് സ്പീക്കറും വിക്ടോറിയൻ പാർലമെന്റ് അംഗവുമായ ലോറൻ കഥാജ് എംപി മുഖ്യാതിഥിയായിരുന്നു. സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി റവ.ഫാ. ജിബിൻ സാബു വിശിഷ്ടാതിഥിയായിരുന്നു.
കഥാജ് "നിലവിളക്ക്' കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. റവ.ഫാ. ജിബിൻ സാബു ഓണപ്രസംഗം നടത്തി. മെൽബൺ മാർത്തോമ്മാ പള്ളി വികാരി റവ. ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥനയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
Australia and Oceania
ഡാർവിൻ: റവ.ഡോ. ജോൺ പുതുവ രചിച്ച പുസ്തകം "ദൈവത്തിന്റെ വെളിച്ചം' പ്രകാശനം ചെയ്തു. ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ നടന്ന ചടങ്ങിൽ ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചിക്കിന് നൽകി അപ്പസ്തോലിക് നൺസിയോ ആർച്ച്ബിഷപ് ചാൾസ് ബാൽവോയാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഇറ്റലിയിലെ സസെല്ലോ ഇടവകാംഗമായ വാഴ്ത്തപ്പെട്ട കാരാ ബദനോയുടെ ജീവചരിത്രമാണ് ഈ പുസ്തകം. 17-ാം വയസിൽ അർബുദം വന്നു മരിച്ച വാഴ്ത്തപ്പെട്ട കാരായുടെ ഭവനം കഴിഞ്ഞ നവംബറിൽ ഫാ. പുതുവ സന്ദർശിക്കുകയും അമ്മയെ കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു.
വിശുദ്ധയായ കാരാ ബദനോയെക്കുറിച്ചുള്ള ഫാ. പുതുവയുടെ രണ്ടാമത്തെ പുസ്തകമാണിത്. സോഫിയ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Australia and Oceania
കാൻബറ: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
സൗമ്യതയുടെ മുഖമായിരുന്ന പി.പി. തങ്കച്ചന്റെ വേർപാട് കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ നിരവധി നേതാക്കൾ പങ്കെടുത്തു.
ഐഒസി ഓസ്ട്രേലിയ നാഷണൽ വൈസ് പ്രസിഡന്റുമാരായ സുരേഷ് വല്ലത്, അരുൺ പാലക്കാലോടി, നാഷണൽ ജനറൽ സെക്രട്ടറിമാരായ സോബൻ തോമസ്, അഫ്സൽ അബ്ദുൽ ഖാദിർ, കൺവീനർ സി.പി. സാജു, ഒഐസിസി മുൻ ഗ്ലോബൽ കമ്മിറ്റി അംഗം ബിജു സ്കറിയ, ഷൈബു, പോൾ പരോക്കരൻ, ലിന്റോ ദേവസി, ആന്റണി യേശുദാസ്, ഷോബി എന്നിവർ സംസാരിച്ചു.
Australia and Oceania
ആൽബനി: വെസ്റ്റേൺ ഓസ്ട്രേലിയയിലെ ആൽബനിയിൽ ആൽബനി മല്ലൂസിന്റെ ഓണാഘോഷം വർണാഭമായി. ഞായറാഴ്ച നടന്ന ആഘോഷപരിപാടികൾ എംപി റിക്ക് വിൽസൺ, എംഎൽഎ സ്കോട്ട് ലെറി എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു.
ജോസ് ഐസക് ഓണസന്ദേശം നൽകി. പ്രോഗ്രാം കൺവീനർ ജോബിസൺ ജേക്കബ് പരിപാടികൾക്ക് നേതൃത്വം നൽകി. കേരളത്തനിമ വിളിച്ചോതുന്ന വിവിധ ആഘോഷപരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.
ഓണക്കളികൾ, പാട്ടുകൾ, നൃത്തങ്ങൾ, തിരുവാതിര തുടങ്ങിയ വിവിധ കൾച്ചറൽ പ്രോഗ്രാമുകൾ എന്നിവ കാഴ്ചക്കാർക്ക് നവ്യാനുഭവമായി. കുട്ടികളുടെ കലാപരിപാടികളും വാശിയേറിയ വടംവലിയും വിവിധ കായിക വിനോദങ്ങളും ഉണ്ടായിരുന്നു.
എംപിയും എംഎൽഎയും തിരുവാതിരകളി ആസ്വദിക്കുകയും കേരള തനിമയുള്ള ഓണസദ്യയിൽ പങ്കുചേരുകയും ചെയ്തു. റിക്ക് വിൽസൺ, സ്കോട്ട് ലെറി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
55 കുടുംബങ്ങൾ പങ്കെടുത്ത ആഘോഷം ഏകദേശം പത്ത് മണിക്കൂറോളം നീണ്ടുനിന്നു. ആൽബനിയിൽ പത്ത് വർഷം പൂർത്തിയാക്കിയ കുടുംബങ്ങളെ എംപി പൊന്നാട അണിയിച്ചും എംഎൽഎ മൊമന്റോ നൽകിയും ആദരിച്ചു.
പരിപാടികൾക്ക് കമ്മിറ്റി കൺവീനർമാരായ ജോബിസൺ ജേക്കബ്, എലീസ, റോബിൻ, രോഹിത്, റോഷൻ, ഹരി എന്നിവർ നേതൃത്വം നൽകി.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകയിലെ മതബോധന വിദ്യാർഥികൾ തയാറാക്കിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കുള്ള ജന്മദിന കാർഡുകൾ അപ്പസ്തോലിക് നൺസിയോ ആർച്ച്ബിഷപ് ചാൾസ് ബാൽവൊക്ക് കൈമാറി.
ഇടവക സന്ദർശന വേളയിലാണ് ഈ മാസം 14ന് ജന്മദിനം ആഘോഷിക്കുന്ന മാർപാപ്പയ്ക്കുള്ള കാർഡുകൾ കൈമാറിയത്. മതബോധന വിഭാഗം പ്രിൻസിപ്പൽ ജീൻ വർഗീസ്, വൈസ് പ്രിൻസിപ്പൽ ജിസ് എമിൽ എന്നിവരാണ് കാർഡുകൾ കൈമാറിയത്.
ചടങ്ങിൽ ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി, വികാരി റവ.ഡോ. ജോൺ പുതുവ എന്നിവർ സന്നിഹിതരായിരുന്നു.
Australia and Oceania
ഡാർവിൻ: അൽഫോൻസാ സീറോമലബാർ പള്ളിയിൽ അപ്പോസ്തോലിക് നൺസിയോ ആർച്ച്ബിഷപ് ചാൾസ് ബാൽവോ സന്ദർശനം നടത്തി. സീറോമലബാർ വിശ്വാസികളുടെ ക്രിസ്തു വിശ്വാസം ദൃഢമാണെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസികൾ നൽകിയ സ്വീകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ചടങ്ങിൽ ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ്ഗൗച്ചി, ഫാ. ജോൺ കലിഹർ, ഫാ. ടോം ജോസ് എന്നിവർ പ്രസംഗിച്ചു.
വികാരി റവ.ഡോ. ജോൺ പുതുവ, കൈകാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകി.
ഇടവകയിലെ മതബോധന വിദ്യാർഥികളെയും അധ്യാപകരെയും അദ്ദേഹം പ്രശംസിച്ചു.
Australia and Oceania
ഡാർവിൻ: അൽഫോൻസാ സീറോമലബാർ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാൾ എട്ടു നോമ്പ് തിരുനാളായി ആഘോഷിക്കുന്നു.
എല്ലാ ദിവസവും വൈകുന്നേരം 5.30ന് ആരാധന, ആറിന് കുർബാന, തുടർന്ന് പോർച്ചുഗലിൽ നിന്നും കൊണ്ടുവന്ന ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം വഹിച്ചു ജപമാല തിരി പ്രദക്ഷിണം.
തിരുനാൾ ദിനമായ എട്ടിന് മേരി നാമധാരികളുടെ സംഗമം, നേർച്ച ഭക്ഷണം എന്നിവയും നടക്കും. വികാരി റവ.ഡോ. ജോൺ പുതുവ, കൈക്കാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകും.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകയിലെ 2025 - 2026 വർഷത്തെ കൈക്കാരന്മാരായി ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു ചാർജ് എടുത്തു.
വികാരി റവ.ഡോ. ജോൺ പുതുവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവിലെ കൈക്കാരന്മാരായ ജോൺ ചാക്കോ, സാൻജോ സേവിയർ, റിൻസി ബിജോ എന്നിവർ പുതിയ കൈക്കാരന്മാർക്ക് ചാർജ് കൈമാറി.
Australia and Oceania
ബ്രിസ്ബെയ്ൻ: ഓണനാളുകളിൽ മലയാളികൾക്ക് വേറിട്ട സംഗീതാനുഭവം നൽകാൻ ഓസ്ട്രേലിയൻ മലയാളിയും നിർമാതാവുമായ ഷിബു പോളിന്റെ "തുമ്പി തുള്ളൽ' എന്ന ഓണപ്പാട്ട് ആൽബം പുറത്തിറങ്ങി.
സന്ധ്യ ഗിരീഷ് പാടി വരികൾ എഴുതിയ ഈ ആൽബത്തിന് ഗിരീഷ് ദേവ് സംഗീതവും ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നു. അരീഷ് മാത്യു തെക്കേക്കര കീബോർഡ് പ്രോഗ്രാമിംഗും അപ്പുസ് നാദസ്വരവും കൈകാര്യം ചെയ്തിട്ടുണ്ട്.
നിഖിൽ റോയ്, ശ്രീജു എന്നിവരാണ് കാമറ. അനീഷ് സ്വാതി എഡിറ്റിംഗും ഡിഐയും നിർവഹിച്ചു. ഡെസിബെൽ ഓഡിയോ ഫാക്ടറി, പെന്റാ സ്പേസ് ഏരവിപേരൂർ, പെനെലോപ്പ് കൊച്ചി തുടങ്ങിയ സ്റ്റുഡിയോകളിലായാണ് റിക്കാർഡിംഗ് നടന്നത്.
ഡിസൈനുകൾ ഒരുക്കിയത് രാജീവ് രാജ് സപ്താ ഡിസൈൻസ് ആണ്. സംഗീതലക്ഷ്മി കോഓർഡിനേഷനും മ്യൂസിക് പെന്റ മ്യൂസിക് പ്രൊഡ്യൂസേഴ്സുമായി പ്രവർത്തിച്ചു.
ഗാനം യൂട്യൂബിൽ കാണാൻ: https://youtu.be/BoLdlJzo-RY
Australia and Oceania
വെല്ലിംഗ്ടൺ: ഓസ്ട്രേലിയയിൽ ഇന്നലെ നടന്ന വെടിവയ്പിൽ രണ്ട് പോലീസുകാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ പിടികൂടാനായിട്ടില്ലെന്നാണ് വിവരം.
മെൽബണിൽനിന്ന് 320 കിലോമീറ്റർ അകലെയുള്ള പോർപങ്കാ പട്ടണത്തിലാണ് സംഭവം. ഇവിടെയുള്ള കെട്ടിടത്തിൽ തെരച്ചിൽ നടത്താൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കവേയാണു വെടിവയ്പുണ്ടായത്.
കുറ്റകൃത്യം നടത്തിയശേഷം കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല.
Australia and Oceania
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ ദേശീയ പ്രസിഡന്റായി ജിജേഷ് പുത്തൻവീടിനെ തെരഞ്ഞെടുത്തതായി ദേശീയ പ്രസിഡന്റ് മനോജ് ഷിയോറൻ അറിയിച്ചു.
ഐഒസിയുടെ മൂല്യങ്ങളും പ്രത്യയശാസ്ത്രവും ഉയർത്തിപ്പിടിക്കുന്നതിനും കോൺഗ്രസ് പാർട്ടി മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾക്കും ദർശനങ്ങൾക്കും അനുസൃതമായി സംഘടനയെ ശക്തിപ്പെടുത്തുന്നതാൻ ജിജേഷിന് കഴിയട്ടെയെന്നും മനോജ് ഷിയോറൻ ആശംസിച്ചു.
Australia and Oceania
മെൽബണ്‍: സെപ്റ്റംബർ ഏഴിന് ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന കാർലോ അക്കുത്തിസിനെ കുറിച്ച് റവ. ഡോ. ജോണ്‍ പുതുവ രചിച്ച ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് റാഫേൽ തട്ടിൽ നിർവഹിച്ചു.
ഡോ. ജോ തോമസിന് പുസ്തകം നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. റവ. ഡോ. ജോണ്‍ പുതുവ, ഫാ. എബ്രഹാം നാടുകുന്നേൽ എന്നിവർ സന്നിഹിതരായി.
കാർലോ അക്കൂത്തിസിനെ കുറിച്ചുള്ള റവ.ഡോ. ജോണ്‍ പുതുവ എഴുതിയ നാലാമത്തെ പുസ്തകമാണ് ഇപ്പോൾ ഇംഗ്ലീഷിൽ ഭാഷയിൽ ലഭ്യമായിരിക്കുന്നത്.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് മലയാളി ജോൺ ജെയിംസ്. ഇന്ത്യക്കെതിരായണ് ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലാണ് ജോൺ ജെയിംസ് ഇടംപിടിച്ചത്. വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലി കുശിങ്കൽ വീട്ടിൽ ജോമേഷ് - സ്മിത ദമ്പതികളുടെ മകനാണ് ജോൺ.
ഇവർ വയനാട്ടിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരാണ്. സിഡ്നി - ഗോസ്ഫോഡിൽ താമസിക്കുന്ന ജോൺ, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി നടത്തിവരുന്ന ചിട്ടയായ പരിശീലനമാണ് ടീമിൽ ഇടംനേടാൻ സഹായിച്ചത്.
അണ്ടർ 17 വിഭാഗത്തിൽ വിക്ടോറിയക്കെതിരേ നേടിയ 94, ക്വീൻസ്ലാൻഡിനെതിരേ നേടിയ നാലു വിക്കറ്റ് നേട്ടം തുടങ്ങിയ ഓൾറൗണ്ട് പ്രകടനങ്ങളാണ് താരത്തിന് തുണയായത്.
മക്വാരി യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ സ്പോർട്സ് സയൻസ് വിദ്യാർഥിയാണ്. ന്യൂസൗത്ത് വെയിൽസ് സംസ്ഥാനത്തെ മികച്ച ക്രിക്കറ്റർമാർക്ക് വേണ്ടിയുള്ള 2025-26 വർഷത്തെ ബേസിൽ സെല്ലേഴ്സ് സ്കോളർഷിപ് നേടിയിരുന്നു ജോൺ.
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഈ പരമ്പരയിൽ മൂന്ന് 50 ഓവർ മത്സരങ്ങളും രണ്ട് നാല് ദിവസത്തെ മത്സരങ്ങളും ഉൾപ്പെടുന്നു. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 10 വരെ ബ്രിസ്ബേൻ, മക്കേ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
Australia and Oceania
ആലിസ് സ്പ്രിംഗ്സ്: സെന്റ് മേരീസ് സീറോമലബാർ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വി. തോമശ്ലീഹയുടെയും വി. അൽഫോൻസാമ്മയുടെയും തിരുനാൾ ഓഗസ്റ്റ് 8,9,10 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 6.30ന് മരിച്ചുപോയ വിശ്വാസികൾക്കുവേണ്ടി വിശുദ്ധ കുർബാനയും ഓപ്പീസും. ശനിയാഴ്ച വൈകുന്നേരം 3.15ന് ഡാർവിൻ രൂപത വികാരി ജനറൽ റവ. ഫാ. പ്രകാശ് മെനെസിസ് എസ്വിഡി കോടിയേറ്റും.
റവ.ഡോ. ജോൺ പുതുവ വി. കുർബാനയർപ്പിക്കും. തുടർന്ന് സൺഡേ സ്കൂൾ വാർഷികാഘോഷങ്ങൾ മന്ത്രി ജോഷ്വാ ബെർഗോയിൻ ഉദ്ഘടനം ചെയ്യും. വിവിധ കലാപരിപാടികളോടൊപ്പം ഇടവകാഗം എൽസി ജോൺ രചനയും സംവിധാനവും നിർവഹിച്ച "യൂദായിലെ ദൈവപുരുഷൻ' ബൈബിൾ നാടകവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ 9.30ന് ഡാർവിൻ കത്തിഡ്രൽ അഡ്മിനിസ്ട്രേറ്റർ ഫാ. ടോം ജോസ് പണ്ടിയപ്പിള്ളിയുടെ മുഖ്യ കാർമികത്വത്തിൽ തിരുനാൾ കുർബാനയും തുടർന്ന് പ്രദക്ഷിണം, ലേലം, സ്നേഹവിരുന്ന്, കോടിയിറക്കൽ എന്നിവ നടക്കും.
ഫാ. ജോൺ പുതുവ, കെ.എസ്. ഷിജു, എബിൻ ജോൺ, മേജിറ്റു ചമ്പക്കര എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
Australia and Oceania
കാൻബറ: ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഓഷ്യാനിയ രാജ്യങ്ങളിലെ മലയാളികള്‍ക്കായി സിഡ്നി ആസ്ഥാനമായി 15 വര്‍ഷമായി പ്രസിദ്ധീകരിച്ചു വരുന്ന മലയാളീപത്രം പുതിയ മാനേജ്മെന്റിനു കീഴില്‍ നവീകരിച്ച ഇ-പതിപ്പ് www.malayaleepathrm.com.au പ്രകാശനം ചെയ്തു.
പ്രശസ്ത എഴുത്തുകാരന് എം. മുകുന്ദനാണ് തൃശൂരില്‍ നടന്ന ചടങ്ങിൽ പ്രകാശനം നിർവഹിച്ചത്. www.malayaleepathram.com എന്ന യുആര്എല്ലിലും ലഭ്യമാക്കിയിരിക്കുന്ന നവീകരിച്ച പതിപ്പ് പുതിയ രൂപകല്‍പ്പനയിലും സമൃദ്ധമായ ഉള്ളടക്കത്തിലും സമ്പന്നമാണെന്ന് ചീഫ് എഡിറ്റര്‍ ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട് പറഞ്ഞു.
ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് താത്പര്യമുള്ള വിഷയങ്ങള്‍ക്കൊപ്പം വനിത, വാഹനം, യാത്ര, കൃഷി, സര്ഗസൃഷ്ടികള്, ആഹാരം, സിനിമ, വൈവാഹികം തുടങ്ങിയ വിഭാഗങ്ങളും നവീകരിച്ച പതിപ്പിന്റെ ഭാഗമാണെന്ന് ക്രിയേറ്റീവ് എഡിറ്റര്‍ അസ്ലം ബഷീര്‍ അറിയിച്ചു.
ജൂണ്‍ 12ന് കേരള നിയമസഭാ സ്പീക്കര്‍ പ്രതീകാത്മക പ്രകാശനം നിര്‍വഹിച്ച മലയാളീപത്രത്തിന്റെ പൂര്‍ണതോതിലുള്ള ഇ-പതിപ്പാണ് ഈ യുആര്‍എല്ലുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്.
വൈകാതെ പത്രത്തിന്റെ ഭാഗമായി യുട്യൂബ് ചാനലും തയാറാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങള്‍ക്ക്: [email protected]
Australia and Oceania
ഓക്ലൻഡ്: മലയാളി നഴ്സ് ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ന്യൂസിലൻഡിൽ അന്തരിച്ചു. എറണാകുളം അങ്കമാലി സ്വദേശി സോണി വർഗീസ്(31) ആണ് മരിച്ചത്. മലയാറ്റൂർ പറപ്പിള്ളി കുടുംബാംഗമാണ്.
ഭർത്താവ്: അങ്കമാലി കൊരട്ടി സ്വദേശി റോഷൻ ആന്റണി. മകൻ: ഒന്നര വയസുകാരനായ ആദം റോഷൻ. രണ്ടുവർഷം മുമ്പാണ് ഭർത്താവിനൊപ്പം സോണി ന്യൂസിലൻഡിലെത്തിയത്.
പ്രസവത്തിന് പിന്നാലെയാണ് ഹൃദയസംബന്ധമായ രോഗം തിരിച്ചറിഞ്ഞത്. ഹൃദയം മാറ്റിവയ്ക്കാനുള്ള തയാറെടുപ്പിലായിരുന്നു സോണിയും കുടുംബവും.
സോണിയുടെ നിര്യാണത്തിൽ ഓക്ലൻഡ് മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. സംസ്കാരം പിന്നീട് ന്യൂസിലൻഡിൽ നടക്കും.
Australia and Oceania
വെല്ലിംഗ്ടൺ: എയർ ന്യൂസിലൻഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വംശജനായ നിഖിൽ രവിശങ്കറിനെ നിയമിച്ചു. നിലവിൽ എയർലൈനിന്റെ ചീഫ് ഡിജിറ്റൽ ഓഫീസറാണ്. ഗ്രെഗ് ഫോറാന്റെ പിൻഗാമിയായി ഒക്ടോബർ 20ന് നിഖിൽ സ്ഥാനമേറ്റെടുക്കും.
അഞ്ചു വർഷമായി ന്യൂസിലൻഡ് എയർലൈനിൽ സേവനം ചെയ്യുന്ന നിഖിൽ രവിശങ്കർ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഉപഭോക്തൃ സേവനങ്ങൾ, ലോയൽറ്റി സംവിധാനങ്ങൾ എന്നിവയുടെ ആധുനികവത്കരണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
Australia and Oceania
സിഡ്നി: പതിനാറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് യുട്യൂബ് അക്കൗണ്ടും നിരോധിക്കാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു. ഈവർഷം ഡിസംബറോടെ നിരോധനം പ്രാബല്യത്തിൽ വരും.
നേരത്തേ ടിക് ടോക്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ നിരോധിച്ചിരുന്നു. രാജ്യത്തെ ഇ-സുരക്ഷാ കമ്മീഷണർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണു യുട്യൂബും നിരോധിക്കാൻ തീരുമാനിച്ചത്.
നിരോധനമേർപ്പെടുത്തിയെങ്കിലും അധ്യാപകർക്ക് ക്ലാസ് റൂമിൽ യുട്യൂബിലെ പഠനസംബന്ധിയായ വീഡിയോകൾ കുട്ടികളെ കാണിക്കാം.
Australia and Oceania
ബ്രിസ്ബെൺ: കരിംങ്കുന്നം പ്രദേശത്തു നിന്നും ഓസ്ട്രേലിയയിലെ ബ്രിസ്ബണിലേക്ക് കുടിയേറിയ കരിംങ്കുന്നംകാർ അക്കേഷ്യറിഡ്ജിലെ വെെഎംസിഎ കമ്യൂണിറ്റി സെന്ററിൽവച്ച് നടത്തിയ സംഗമം അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് സമാപിച്ചു.
നാട്ടിൽ നിന്ന് വന്ന മാതാപിതാക്കൾ ചേർന്ന് നിലവിളക്ക് തെളിച്ചു കൊണ്ട് സംഗമത്തിന് തുടക്കം കുറിച്ചു. കോഓർഡിനേറ്റർ സ്റ്റെബി ചെറിയാക്കൽ അധ്യഷത വഹിച്ച യോഗത്തിൽ ജോൺ മാവേലിപുത്തൻപുര, റോണി പച്ചിക്കര, ബിന്ദു കുരിയത്തറ എന്നിവർ സംസാരിച്ചു.
സൗഹൃദങ്ങളും ബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം പുതിയ തലമുറയിലേക്ക് നാടിന്റെ നന്മകൾ പകർന്ന് നല്‍കാനും ഇത്തരം സംഗമത്തിലൂടെ സാധിക്കുമെന്ന് സ്റ്റെബി ചെറിയാക്കൽ അധ്യഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ഡിസ്മി ചുക്കുംകല്ലേൽ, അലോഷി ചെറുകര, ബിനിൽ മുളയിങ്കൽ, റോബിൻ കുഴിപ്പറമ്പിൽ,ബിനു ആലപ്പാട്ട്, എബീസൺ മാവേലിപുത്തൻപുര, അജിഷ് അമ്പലക്കുന്നേൽ, പിപ്സ് വേലിക്കെട്ടേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
നൃത്തവും പാട്ടും ഗെയിംസും ഏകോപിപ്പിച്ചത് അനിഷകൊച്ചുപുരക്കൽ, അനു പുത്തൻപുര, കവിത തുളുവനാനിക്കൽ, കൃപ സൈജു നടുപറമ്പിൽ എന്നിവരാണ്. സംഗമത്തിൽ പങ്കെടുത്തവർക്കും പരിപാടികൾക്ക് നേതൃത്വം നല്കിയവർക്കും റോണി പച്ചിക്കര നന്ദി പറഞ്ഞു.
അടുത്ത വർഷത്തേക്കുള്ള കോഓർഡിനേറ്റേഴ്സായി റോണി പച്ചിക്കര, ബിനു ആലപ്പാട്ട്, അലോഷ്യസ് ചെറുകര, റോബിൻ കുഴിപറമ്പിൽ, സോളി ബിനിൽ മുളയിങ്കൽ എന്നിവരെ തെരഞ്ഞെടുത്തു.
Australia and Oceania
മെല്‍ബണ്‍: ഓസ്ട്രേലിയയിൽ ഇന്ത്യന്‍ വംശജനെ കൗമാരക്കാരായ ഒരു സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. തോളിലും പുറത്തും കുത്തേറ്റ സൗരഭ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. കഴിഞ്ഞ 19നായിരുന്നു സംഭവം.
മെല്‍ബണിലെ അല്റ്റോണ മെഡോസ് സബര്‍ബിലുള്ള ഒരു ഷോപ്പിംഗ് സെന്ററിനു പുറത്തുവച്ചായിരുന്നു ആക്രമണം. മരുന്ന് വാങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. മോഷണത്തിനിടെയുള്ള ആക്രമണമാണെന്നാണ് റിപ്പോർട്ട്.
അക്രമികൾ സൗരഭിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
Africa
മോൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മോൺറോവിയയിൽ ഓണാഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മഹാത്മ കൾച്ചറൽ സെന്റർ(എംസിസി) എന്ന മലയാളി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം അവെയർ ഇന്റർനാഷനൽ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.
പല ദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളോടൊപ്പം നിരവധി ലൈബീരിയൻ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. മഹാബലിയെ വരവേൽക്കാൻ എംസിസി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
Africa
ലാഗോസ്: മതിനിന്ദക്കുറ്റം ആരോപിച്ച് വനിതയെ തീ കൊളുത്തികൊന്നു. നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ നൈജറിലായിരുന്നു ദാരുണസംഭവം. അമായേ എന്നു പേരുള്ള ഭക്ഷണവില്പനക്കാരിയാണു കൊല്ലപ്പെട്ടത്. ഇവർ ഏതു മതക്കാരി ആണെന്നതിൽ വ്യക്തതയില്ല.
പരിഹാസരൂപേണ വിവാഹാഭ്യർഥന നടത്തിയ ഒരാൾക്ക് അമായേ നല്കിയ മറുപടി പ്രവാചകനിന്ദയാണെന്ന് ആരോപിച്ച് ജനം അക്രമാസക്തമാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനു മുന്‍പേ ഇവരെ തീകൊളുത്തി.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ശരിയത്ത് നിയമം പ്രാബല്യത്തിലുള്ള നൈജീരിയയിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. 2022ൽ സൊക്കോറ്റോ സംസ്ഥാനത്ത് ദബോറ സാമുവൽ എന്ന ക്രിസ്ത്യൻ കോളജ് വിദ്യാർഥിനിയെ മതനിന്ദക്കുറ്റം ആരോപിച്ച് തീ കൊളുത്തി കൊന്നിരുന്നു.
കഴിഞ്ഞവർഷം ഉസ്മാൻ ബുഡാ എന്ന ഇറച്ചിവെട്ടുകാരനെ ജനം കല്ലെറിഞ്ഞു കൊന്ന സംഭവമുണ്ടായി.
Africa
ഭട്ടിൻഡ: പഞ്ചാബിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന സിംബാബ്വെ സ്വദേശി മരിച്ചു. സിവേയ ലീറോയി (22) ആണു മരിച്ചത്. ഈ മാസം 13നാണ് ലീറോയിക്കു മർദനമേറ്റത്.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരു കാശി യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ഗാർഡായ ദിൽപ്രീത് സിംഗും മറ്റ് എട്ടു പേരുമാണ് ലീറോയിയെ മർദിച്ചത്.
തലേദിവസം ലീറോയിയും ദിൽപ്രീതും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഒന്‍പതു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരിൽ എട്ടു പേർ അറസ്റ്റിലായി.
Africa
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മറ്റൊരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയതായും നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
നൈജിറിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെയുള്ള ഡോസോ മെഖലയിലെ ഒരു വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
സുരക്ഷയ്ക്കായി വിന്യസിച്ച നൈജീരിയൻ സൈന്യത്തെ അജ്ഞാതരായ ആയുധധാരികൾ ആക്രമിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Africa
കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു. താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചത്.
സ്വര്‍ണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴു മാസം മുമ്പാണ് റഷീദ് ഘാനയിലേക്ക് പോയത്. ഭാര്യ: ബുഷ്റ. മക്കൾ: ഫർഹ, ഫിദ, നിബ. മരുമക്കൾ: ഷംനാദ്, മഷ്ഹൂഖ്.
Africa
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ്യവുമടക്കമുള്ള മേഖലകളിലായി നാല് കരാറുകളിൽ ഇന്ത്യയും നമീബിയയും ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയ പ്രസിഡന്റ് നന്ദി നന്ദൈത്വയും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇവയിൽ ഒപ്പുവച്ചത്. മോദി നടത്തുന്ന അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് നമീബിയയിലെത്തിയത്.
ജൈവ ഇന്ധനങ്ങൾ, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലടക്കം നാല് കരാറുകളാണ് ഒപ്പിട്ടത്. മോദി നമീബിയയിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. രാജ്യത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.
"വിലപ്പെട്ടതും വിശ്വസ്തനുമായ പങ്കാളി’എന്നാണ് നമീബിയയെ മോദി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് ഹൗസിൽ ആചാരപരമായ സ്വീകരണമൊരുക്കിയാണ് അദ്ദേഹത്തെ നമീബിയ വരവേറ്റത്.
Africa
ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരുന്ന രണ്ടു വനിതാ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ബ്രിട്ടനിൽനിന്നും ന്യൂസിലൻഡിൽനിന്നുമുള്ള 68ഉം 67ഉം വയസ് പ്രായമുള്ള വനിതകളാണു വ്യാഴാഴ്ച സൗത്ത് ലുവാംഗ നാഷണൽ പാർക്കിൽ ദാരുണമായി കൊല്ലപ്പെട്ടത്.
കുഞ്ഞിനെ പരിചരിച്ചുകൊണ്ടിരുന്ന പിടിയാനയാണ് ഇവരെ ആക്രമിച്ചത്. പിന്നിൽ നിന്നിരുന്ന ആന അതിവേഗം ഓടിവരുകയായിരുന്നു.
ടൂറിസ്റ്റുകൾക്കൊപ്പം ഉണ്ടായിരുന്ന ഗൈഡുകൾ വെടിയുതിർത്ത് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Africa
അക്കാര: ഇന്ത്യ ലോകത്തിന്റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യക്ക് ലോകത്തിനു കൂടുതൽ സംഭാവന നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ അതിവേഗം വളരുന്ന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ്. ഉടൻ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതികവിദ്യാ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ വളർച്ച, ജനസംഖ്യാപരമായ മാറ്റം എന്നിവ അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. മാറിയ സാഹചര്യങ്ങൾ ആഗോളതലത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകി രാജ്യം മോദിയെ ആദരിച്ചു. ഈ ബഹുമതിക്ക് മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തു.
Africa
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പോലീസിന്റെ നിഷ്ഠുരതയ്ക്കും സർക്കാരിന്റെ ദുർഭരണത്തിനും എതിരേയായിരുന്നു ആയിരങ്ങൾ തെരുവിലിറങ്ങിയത്.
രണ്ടു പോലീസ് സ്റ്റേഷനുകളും ആയിരക്കണക്കിനു കടകളും പ്രതിഷേധക്കാർ തകർത്തു. കെനിയയിലെ 47 കൗണ്ടികളിൽ 23ലും പ്രതിഷേധം ആളിക്കത്തി.
പ്രസിഡന്റ് വില്യം റൂട്ടോ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ ബ്ലോഗർ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു തിരികൊളുത്തിയത്.
Africa
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.
Africa
നെയ്റോബി: ഉറുമ്പ് കള്ളക്കടത്തുകാർക്ക് ശിക്ഷ. കെനിയയിലാണു സംഭവം. ബെൽജിയത്തിൽനിന്നുള്ള രണ്ടു പേർ, വിയറ്റ്നാം സ്വദേശി, കെനിയക്കാരൻ എന്നിവർക്കാണു പടിഞ്ഞാറൻ നഗരമായ നെയ്വാഷയിൽ ശിക്ഷലഭിച്ചത്.
5300 ഉറുന്പുകളുമായിട്ടാണ് ഇവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ഇതിൽ അയ്യായിരം ഉറുന്പുകളും ബെൽജിയംകാരുടെ പക്കലായിരുന്നു. വിനോദത്തിനായി ഉറുന്പുകളെ ശേഖരിച്ചുവെന്നാണു നാലു പേരും പറഞ്ഞത്.
പക്ഷേ ഒന്നോ രണ്ടോ അല്ല, അയ്യായിരം ഉറുമ്പുകളുണ്ടെന്നു പറഞ്ഞ കോടതി ഇവരുടെ വാദങ്ങൾ അംഗീകരിച്ചില്ല. 7,700 ഡോളർ വരുന്ന കെനിയൻ തുക പിഴ അടയ്ക്കാനാണ് കോടതി ഇവരോട് നിർദേശിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ തടവ് അനുഭവിക്കണം.
ആഫ്രിക്കൻ ഹാർവെസ്റ്റർ എന്ന വലിയ ഇനം അടക്കമുള്ള ഉറുന്പുകളെയാണ് ഇവരിൽനിന്നു കണ്ടെടുത്തത്. അരുമകളായി വളർത്താൻ താത്പര്യമുള്ളവർക്കാണ് ഉറുമ്പുകളെ വിൽക്കുന്നത്.
ആഫ്രിക്കൻ ഹാർവെസ്റ്ററിന് യൂറോപ്പിലും ഏഷ്യയിലും വലിയ ഡിമാൻഡുണ്ട്. ഒരെണ്ണത്തിന് 220 ഡോളർ വരെ വില കിട്ടുമത്രേ.
Africa
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു.
ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു. 2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്.
2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന.
അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
Africa
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.
Africa
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.
Africa
കൊച്ചി: കെനിയയിലെ നെഹ്റൂറുവില്‍ വിനോദ യാത്രാസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയർവേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിച്ചു. മരിച്ച ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന് ട്രാവീസ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. നാട്ടിലേക്ക് എത്തിയ ഇവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി. ജസ്ന, മകള്‍ റൂഹി മെഹ്റിന്, റിയ, മകന് ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചത്തന്നെ സംസ്കരിച്ചു. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നോര്‍ക്ക് റൂട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
കഴിഞ്ഞ ഒമ്പതിന് ഇന്ത്യന്‍ സമയം വൈകുന്നേരം എഴിനാണ് 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്നു വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍.
നെയ്റോബിയില്‍നിന്നു 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
Europe
പീറ്റർബറോ: പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകിക്കൊണ്ട് ഐഒസി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെകേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിലും പീറ്റർബറോ യൂണിറ്റിന്റെ നേതൃത്വത്തിലും എറണാകുളം ജില്ലയിലെ പറവൂരിൽ ഭവനരഹിത കുടുംബത്തിനായി ആരംഭിച്ച സ്നേഹ വീടിന്റെ നിർമാണം പുരോഗമിക്കുന്നു.
എറണാകുളം ജില്ലയിലെ പറവൂർ വടക്കേക്കര പഞ്ചായത്തിൽ നിർമിക്കുന്ന ഈ വീടിന്റെ തറക്കല്ലിടീൽ കർമം ഓഗസ്റ്റ് 19ന് നടന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തറക്കല്ലിടീൽ നിർവഹിച്ച ചടങ്ങിൽ ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ് എന്നിവർ പങ്കെടുത്തു.
പ്രതിപക്ഷ നേതാവിന്റെ പുനർജ്ജനി ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഈ വീടിനായുള്ള പണം ഐഒസി യുകെ കേരള ചാപ്റ്റർ പീറ്റർബറോ യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്വരൂപിക്കുന്നത്.
യൂണിറ്റ് ഭാരവാഹികളുടെ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചും സുമനസ്സുകളുടെ പിന്തുണ തേടിയും "ഫുഡ് ചലഞ്ച്' പോലുള്ള പദ്ധതികളിലൂടെയുമാണ് ധനസമാഹരണം നടത്തുന്നത്. പറവൂരിലെ ഭവനരഹിതരായ കുട്ടികളടക്കമുള്ള ഒരു കുടുംബത്തിന് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഈ ശ്രമം.
ഭവന നിർമാണ പദ്ധതിക്കായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ഐഒസി യുകെ പീറ്റർബറോ യൂണിറ്റ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വലിയ വിജയമായിരുന്നു. രണ്ട് ദിവസം കൊണ്ട് മുന്നൂറോളം പാക്കറ്റ് ബിരിയാണി ഓർഡറുകൾ ലഭിക്കുകയും ഏകദേശം ഒരു ലക്ഷത്തോളം രൂപ നീക്കിയിരിപ്പ് തുകയായി സ്വരൂപിക്കാൻ സാധിച്ചതായും സംഘാടകർ അറിയിച്ചു.
ഐഒസി യുകെ പീറ്റർബറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ജോയിന്റ് സെക്രട്ടറിമാരായ സിബി അറക്കൽ, ഡിനു എബ്രഹാം, ട്രഷറർ ജെനു എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോബി മാത്യു, അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം തുടങ്ങിയവരാണ് ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകിയത്.
എബ്രഹാം ജോസഫ് (ഷിജു), രാജീവ് യോഹന്നാൻ, ഡെന്നി ജേക്കബ് എന്നിവർ പാചക മേൽനോട്ടം വഹിച്ചു. ഇനിയും കൂടുതൽ വീടുകൾ ഈ പദ്ധതിയിലൂടെ നൽകാൻ ലക്ഷ്യമിടുന്നതായും കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയും അതിന്റെ ഭാഗമായ യൂണിറ്റ് / റീജനുകളും ഇത്തരം പദ്ധതികളുടെ മുൻപന്തിയിൽ ഉണ്ടാകുമെന്നും കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.
Europe
ഡബ്ലിൻ: സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവെെഎം) അയർലൻഡിന്റെ നാഷണൽ കോൺഫ്രൻസ് "AWAKE IRELAND 2025' ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിലെ (ഡിസിയു) സെന്റ് പാട്രിക്സ് സ്പോർട്സ് ഹാളിൽ നടക്കും.
16 മുതൽ 30 വയസ് വരെയുള്ള സീറോമലബാർ യുവജനങ്ങളെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ ത്രിദിന ആത്മീയ സമ്മേളനം വിശ്വാസപുനരുജ്ജീവനത്തിനും ആത്മീയ ഉണര്‍വിനും നൂതന വഴിത്തിരിവാകുകയാണ്.
റിപ്പബ്ലിക് ഓഫ് അയർലൻഡിലെയും നോർത്തേൺ അയർലൻഡിലെയും 38 കുർബാന സെന്ററുകളിൽ നിന്നുള്ള 350-ത്തിലധികം യുവജനങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
നേതൃപരിശീലന സെഷനുകൾ, ആരാധനാനുഭവങ്ങൾ എന്നിവയിലൂടെ യുവാക്കളെ യഥാർഥ ക്രിസ്തീയ ജീവിതത്തിലേക്ക് ആഴത്തിൽ നയിക്കുന്ന ഉദേശത്തോടെ രൂപകൽപന ചെയ്തിരിക്കുന്ന പരിപാടിക്ക് സീറോമലബാർ അയർലൻഡ് ഡബ്ലിൻ റീജിയൺ ആതിഥ്യം വഹിക്കുന്നു.
സീറോമലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്ററായ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, സീറോമലബാർ യൂറോപ്പ് യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടറും ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവുമായ ഫാ. ഡോ. ബിനോജ് മുളവരിക്കൽ, മോട്ടിവേഷൻ സ്പീക്കറും യുവജന പ്രഭാഷകനുമായ ജോസഫ് അന്നക്കുട്ടി ജോസഫ്, അമേരിക്കയിലെ ഷിക്കാഗോ സീറോമലബാർ രൂപതയുടെ യൂത്ത് ഡയറക്ടർ ഫാ. മെൽവിൻ പോൾ, കത്തോലിക്കാ റാപ്പ് സംഗീത രംഗത്തെ ശ്രദ്ധേയനായ പ്രോഡിഗിൽ എന്നിവരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
മൂന്ന് ദിവസങ്ങളിലായി ആത്മീയ സെഷനുകൾ, ഹൃദയസ്പർശിയായ സംഗീതം, വർക്ക്ഷോപ്പുകൾ, ആഴത്തിലുള്ള ദിവ്യകാരുണ്യ ആരാധന എന്നിവ ഒരുക്കിയിട്ടുണ്ട്. സീറോമലബാർ സഭയുടെ സമ്പന്നമായ ലിറ്റർജിക്കൽ പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്തുവിനോട് ആഴത്തിലുള്ള ആത്മബന്ധം കണ്ടെത്താൻ യുവാക്കളെ സഹായിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
‘അവേക്ക് അയർലണ്ട് 2025’ എന്ന ആത്മീയ ഉത്സവം, യുവാക്കളുടെ ആത്മീയ വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും വാതായനമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിന്റെയും എസ്എംവൈഎം നാഷണൽ ഡയറക്ടർ ഫാ. ബൈജു ഡേവിസ് കണ്ണമ്പിള്ളിയുടേയും നേതൃത്വത്തിൽ നാഷണൽ പാസ്റ്ററൽ കൗൺസിൽ, ഡബ്ലിൻ റീജിയണൽ കമ്മിറ്റി, എസ്എംവൈഎം നാഷണൽ ടീം എന്നിവരുടെ സഹകരണത്തോടെ അവേക്ക് അയർലൻഡ് 2025നുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു.
Europe
ബോൾട്ടൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയ യൂണിറ്റ് - റീജിയണുകളുടെ നേതൃത്വത്തിൽ ആറ് മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കായി ജവഹർ ബാൽ മഞ്ച് മാതൃകയിൽ കേരള ബാലജന സഖ്യം എന്ന പേരിൽ കൂട്ടായ്മ രൂപീകരിക്കുന്നു.
സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനവും ഔദ്യോഗിക ലോഗോ, നിയമാവലി എന്നിവയുടെ പ്രകാശനവും "ശിശുദിന' ആഘോഷങ്ങളോടനുബന്ധിച്ച് നവംബർ 22ന് രാവിലെ 10.30ന് ബോൾട്ടൺ ഫാംവർത്തിലുള്ള ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഓഫീസ് കെട്ടിട സമുച്ചയത്തിലെ പ്രിയദർശിനി ലൈബ്രറി ഹാളിൽ വച്ച് നിർവഹിക്കും.
ചടങ്ങിൽ നാട്ടിലും യുകെയിൽ നിന്നുമുള്ള രാഷ്ട്രീയ - സാംസ്കാരിക വ്യക്തിത്വങ്ങൾ നേരിട്ടും ഓൺലൈനിലുമായി പങ്കെടുക്കും. കുട്ടികളിലെ കലാ, കായിക, വായനാ കഴിവുകളെ വളർത്തുകയും അവർ ഇപ്പോൾ വസിക്കുന്ന സാമൂഹിക ചുറ്റുപാടുകളും നിയമസംഹിതയ്ക്കും കോട്ടം തട്ടാതെ ഇന്ത്യൻ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു പുതുതലമുറയെ രൂപപ്പെടുത്തുകയും ചെയ്യുന്നതാണ് സംഘടനയുടെ ലക്ഷ്യം.
മുതിർന്നവരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ കുട്ടികളിലെ നേതൃത്വഗുണവും സാമൂഹികബോധവും വളർത്തുന്ന വേദിയായി പ്രവർത്തിക്കും.
കേരള ബാലജന സഖ്യം രൂപീകരണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഐഒസിയുടെ ചുമതല വഹിക്കുന്ന എഐസിസി സെക്രട്ടറിയും കർണാടക എംഎൽസിയുമായ ഡോ. ആരതി കൃഷ്ണ, ഐഒസി യുകെ നാഷനൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൽ, കെപിസിസി, ജവഹർ ബാല മഞ്ച് നേതൃത്വം എന്നിവരുടെ പിന്തുണയും ലഭിച്ചിരുന്നു.
അന്നേ ദിവസം നടത്തപ്പെടുന്ന ശിശുദിന ആഘോഷങ്ങളോടനുബന്ധിച്ച് കുട്ടികൾക്കായി പ്രസംഗം, കളറിംഗ് മത്സരങ്ങളും (വാക്കും വരയും), ചാച്ചാജി എന്ന തലക്കെട്ടിൽ ജവഹർലാൽ നെഹ്റുവിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രപ്രദർശനവും സെമിനാറും സംഘടിപ്പിക്കും.
ചടങ്ങുകളോടനുബന്ധിച്ച് കേരള ബാലജന സഖ്യത്തിന്റെ അംഗത്വ വിതരണവും മത്സര വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള സമ്മാനദാനവും നിർവഹിക്കും.
കേരള ബാലജന സഖ്യത്തിന്റെ ഭാവിയിൽ യുവജനോത്സവ മാതൃകയിൽ കലാ-സാഹിത്യ-കായിക മത്സരങ്ങളടങ്ങിയ വിപുലമായ മേളകൾ സംഘടിപ്പിക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു വരുന്നു.
കുട്ടികളിലെ കഴിവുകൾ തിരിച്ചറിയുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വേദിയായി ഈ കൂട്ടായ്മയ മാറുമെന്ന് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: ഷൈനു ക്ലെയർ മാത്യൂസ്: 07872514619, റോമി കുര്യാക്കോസ്: 07776646163, ജിബ്സൻ ജോർജ്: 07901185989, അരുൺ ഫിലിപ്പോസ്: 07407474635, ബേബി ലൂക്കോസ്: 07903885676, ബിന്ദു ഫിലിപ്പ്: 07570329321, ബൈജു പോൾ: 07909812494.
Europe
ബെര്‍ലിന്‍: ആഗോളതലത്തിലെ ചിപ്പ് പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ ഉത്പാദനം നിർത്തിവയ്ക്കാനും ഹ്രസ്വകാല ജോലി അവതരിപ്പിക്കാനും ഒരുങ്ങുകയാണ്.
യുഎസും ചൈനയും തമ്മിലുള്ള സെമികണ്ടക്ടർ തർക്കമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇത് ജര്‍മനിയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായമായ ഓട്ടോമോട്ടീവ് മേഖലയ്ക്ക് കടുത്ത ഭീഷണിയാകുകയാണ്.
ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്ലാന്റുകളിലൊന്നായ വോള്‍ഫ്സ്ബുര്‍ഗിലെ ഉത്പാദന ലൈനാണ് ആദ്യം നിർത്തലാക്കുക. ഗോൾഫ്, ടിഗ്വാൻ, ടൂറാൻ, ടെയ്റോൺ തുടങ്ങിയ മോഡലുകൾ നിർമിക്കുന്ന ഈ പ്ലാന്റിൽ അടുത്ത ബുധനാഴ്ച മുതൽ ഉത്പാദനം കൂടുതൽ സമയത്തേക്ക് നിർത്തിവയ്ക്കും.
ചിപ്പ് സ്റ്റോക്കുകൾ സംരക്ഷിക്കുന്നതിനായി സാധാരണയായി നടത്തുന്ന ഇൻവെന്ററി മുന്നോട്ട് കൊണ്ടുവന്നാണ് ഉത്പാദനം നിർത്തിവയ്ക്കുന്നതെന്ന് മാനേജ്മെന്റ് വൃത്തങ്ങൾ അറിയിച്ചു. സെമികണ്ടക്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ ഒരു കാറിൽ ഡസൻ കണക്കിന് ആവശ്യമായ ഈ മിനിയേച്ചർ ഘടകങ്ങളുടെ ലഭ്യത കുറഞ്ഞതാണ് പ്രശ്നം ഗുരുതരമാക്കിയത്.
നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം നെക്സ്പീരിയ എന്ന ചിപ്പ് നിർമാതാവിനെ ചൊല്ലിയുള്ള തർക്കമാണ്. നെക്സ്പീരിയയുടെ ഭൂരിഭാഗം ചിപ്പുകളും ചൈനയിൽ നിന്നാണ് വരുന്നത്.
യുഎസ് സർക്കാരിന്റെ സമ്മർദത്തെത്തുടർന്ന് ഡച്ച് സർക്കാർ നെക്സ്പീരിയയുടെ നിയന്ത്രണം ഏറ്റെടുത്തതിന് മറുപടിയായി, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ നിന്നുള്ള നെക്സ്പീരിയ ചിപ്പുകളുടെ കയറ്റുമതി ബീജിംഗ് നിരോധിച്ചു.
ഇതോടെ നെക്സ്പീരിയയുടെ ചിപ്പ് ഉത്പാദനം ഭാഗികമായി നിലച്ചു. വാഹന നിർമാതാക്കൾക്ക് ഈ "ചിക്കൻ ഫീഡ്' ചിപ്പുകളുടെ വിതരണം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ജർമൻ ഓട്ടോ വ്യവസായത്തിന്റെ മുഴുവൻ വിതരണ ശൃംഖലയെയും 10 മുതൽ 20 ദിവസത്തിനുള്ളിൽ ഇത് ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങാൻ മാസങ്ങൾ എടുത്തേക്കാം. ഓട്ടോമോട്ടീവ് അസോസിയേഷന്റെ മുന്നറിയിപ്പ് അനുസരിച്ച്, ഇത് യൂറോപ്പ് വ്യാപകമായ പ്രതിസന്ധിക്ക് വഴിതെളിക്കുകയും യുഎസിനെ പോലും ബാധിക്കുകയും ചെയ്തേക്കാം.
വോൾഫ്സ്ബുർഗിന് പിന്നാലെ എംഡൻ, ഹാനോവർ, സ്വിക്കാവു തുടങ്ങിയ മറ്റ് പ്ലാന്റുകളിലെ ഉത്പാദനവും താത്കാലികമായി നിർത്തിവയ്ക്കാൻ സാധ്യതയുണ്ട്.
കോർ വിഡബ്ല്യു ബ്രാൻഡിന് പുറമെ, സഹോദര സ്ഥാപനങ്ങളായ ഔഡി, സീറ്റ്/കുപ്ര തുടങ്ങിയ ബ്രാൻഡുകളുടെ വാഹന ഉത്പാദനത്തെയും പ്രതിസന്ധി ബാധിക്കും. ഔഡിയും ചില മോഡലുകളുടെ ഉൽപാദനം നിർത്തലാക്കാൻ തയാറെടുക്കുകയാണ്.
Europe
പാരീസ്: പാരീസിലെ ലോകപ്രശസ്ത ലൂവ്റ് മ്യൂസിയത്തിൽനിന്ന് അമൂല്യ ആഭരണങ്ങൾ കവർന്ന പ്രതികളെക്കുറിച്ച് ഇനിയും സൂചനയൊന്നും ലഭിച്ചില്ല. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാപക അന്വേഷണമാണു നടത്തിവരുന്നത്. ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്.
കവർച്ച നടന്നതിനു പിന്നാലെ അടച്ചിട്ട മ്യൂസിയം മൂന്നു ദിവസത്തിനുശേഷം ഇന്നലെ തുറന്നു.എന്നാൽ ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ട അപ്പോളോ ഗാലറി സീൽ ചെയ്തിരിക്കുകയാണ്. ഫ്രാൻസിന്റെ ചരിത്രവും പാരമ്പര്യവുമായി അഭേദ്യ ബന്ധമുള്ള ആഭരണങ്ങളാണ് ലൂവ്റിലിൽനിന്നു കവർച്ച ചെയ്യപ്പെട്ടത്.
അതിനാൽത്തന്നെ കവർച്ചക്കാരെ കണ്ടെത്തി ആഭരണങ്ങൾ വീണ്ടെടുക്കേണ്ടതു രാജ്യത്തിന്റെ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ആഭ്യന്തരമന്ത്രി ലോറന്റ് നുനെസ് പറഞ്ഞത്.
നൂറിലേറെ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. ലൂവ്റ് മ്യൂസിയത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ കാബിനറ്റ് മന്ത്രിമാരുടെ യോഗത്തിൽ പ്രസിഡന്റ് എമ്മാനുവൽ മക്രോൺ നിർദേശം നൽകി.
രാജ്യത്തിനു വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കവർച്ച നടത്തിയ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പാരീസ് പ്രോസിക്യൂട്ടർ ലൗറെ ബെക്കുവ പറഞ്ഞു.
Europe
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ ഓക്സ്ഫഡ് റീജിയണൽ ബൈബിൾ കലോത്സവ മത്സരങ്ങൾ ശനിയാഴ്ച നടക്കും. നോർത്താംപ്റ്റണിലെ കരോളിൻ ചിഷോം സ്കൂൾ വേദികളിൽ വച്ചാവും വചനോത്സവ കലാ മത്സരങ്ങൾ നടക്കുക.
ആതിഥേയ മിഷൻ ഡയറക്ടറും ബൈബിൾ കലോത്സവത്തിനു മുഖ്യ നേതൃത്വം വഹിക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ (സെന്റ് തോമസ് അപ്പോസ്റ്റലേറ്റ് മിഷൻ, നോർത്താംപ്ടൺ), ഫാ. സോണി ജോർജ് (സീറോമലബാർ ഓക്സ്ഫഡ് റീജനൽ ഡയറക്ടർ), ഫാ. എൽവിസ് ജോസ് (ഓക്സ്ഫഡ് റീജനൽ ബൈബിൾ അപ്പസ്റ്റോലെറ്റ് ഡയറക്ടർ), ഓക്സ്ഫഡ് റീജിയൺ മിഷൻ ലീഗ്, സാവിയോ ഫ്രണ്ട്സ് ഭക്തസംഘടനകളുടെ ഡയറക്ടർ, ഫാ. അനീഷ് നെല്ലിക്കൽ എന്നിവർ ബൈബിൾ പ്രതിഷ്ഠയ്ക്കും കലോത്സവത്തിനും അജപാലന നേതൃത്വം വഹിക്കും.
ഓക്സ്ഫഡ് റീജിയണൽ ബൈബിൾ അപ്പോസ്റ്റലേറ്റ് അംഗങ്ങളായ സജൻ സെബാസ്റ്റ്യൻ (ജനറൽ കോഓർഡിനേറ്റർ) ജിനീത ഡേവീസ് എന്നിവരാണ് ഈ വർഷത്തെ റീജിയണൽ ബൈബിൾ കലോത്സവത്തിന് നേതൃത്വം വഹിക്കുന്നത്.
ഓക്സ്ഫഡ് റീജിയണിലെ വിവിധ മിഷൻ, പ്രൊപ്പോസ്ഡ് മിഷനുകളിൽ നിന്നുമായി ആവേശകരമായ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായപ്പോൾ അഞ്ഞൂറോളം മത്സരാർഥികളാണ് വചനോത്സവ വേദിയിൽ മാറ്റുരയ്ക്കുവാൻ എത്തുക. റീജിയണൽ ബൈബിൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ നോർത്താംപ്ടണിൽ പൂർത്തിയായതായും സംഘാടക സമിതി അറിയിച്ചു.
രാവിലെ എട്ടിന് മത്സരാർഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് ഒമ്പതിന് ബൈബിൾ പ്രതിഷ്ഠയും 9.15 മുതൽ കലാമത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങൾ രാത്രി ഏഴിന് പൂർത്തിയാകും. തുടർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
യഥാസമയം കലോത്സവം പൂർത്തിയാക്കുവാനായി മത്സരാർഥികൾ സമയനിഷ്ഠ പാലിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ബൈബിൾ അധിഷ്ഠിതമായി നടത്തപ്പെടുന്ന മത്സര വേദിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ ബൈബിൾ അപ്പോസ്റ്റലേറ്റ് അറിയിച്ചു.
വേദി: CAROLINE CHISHOLM SCHOOL, WOOLDALE ROAD, WOOTTON, NN4 6TP, NORTHAMPTON.
Europe
വത്തിക്കാന്‍ സിറ്റി: ബ്രിട്ടനിലെ ചാൾസ് രാജാവും ഭാര്യ കാമില രാജ്ഞിയും വ്യാഴാഴ്ച വത്തിക്കാനിലെത്തും. ഇരുവരും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കൊപ്പം എക്യുമെനിക്കല്‍ പ്രാർഥനയിൽ പങ്കെടുക്കും.
വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് സിസ്റ്റൈൻ ചാപ്പലിലാണ് സൃഷ്ടിയുടെ പരിപാലനത്തിനായുള്ള എക്യുമെനിക്കൽ പ്രാർഥന നടക്കുക. പ്രാർഥനയ്ക്ക് മാര്‍പാപ്പ നേതൃത്വം നല്‍കും.
ഉച്ചകഴിഞ്ഞ് രാജാവും രാജ്ഞിയും റോമ നഗരത്തിനു പുറത്തുള്ള സെന്റ് പോൾ ബസിലിക്ക സന്ദർശിക്കും. ബസിലിക്കയിൽ നടക്കുന്ന ചടങ്ങിൽ ചാൾസ് രാജാവിനെ റോയൽ കൊൺഫ്രാറ്റർ ഓഫ് സെന്റ് പോൾ എന്ന പദവി നൽകി ആദരിക്കും.
പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനുശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് രാജാവും രാജ്ഞിയും വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കെടുക്കുന്നത്. സന്ദർശനം ചരിത്രപരമെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കിയത്.
ക്രൈസ്തവ ഐക്യത്തിനും പരിസ്ഥിതിസംരക്ഷണത്തിലും ഊന്നൽ നൽകിയുള്ള ഈ സന്ദർശനം ആംഗ്ലിക്കൻ - കത്തോലിക്കാ ബന്ധത്തിലെ ചരിത്രനിമിഷമെന്നാണു വിശേഷിപ്പിക്കപ്പെടുന്നത്.
"പ്രത്യാശയുടെ തീർഥാടകർ' എന്നനിലയിൽ ഒരുമിച്ച് നടക്കുക എന്ന ജൂബിലിവർഷ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് കത്തോലിക്കാ സഭയുടെയും ആംഗ്ലിക്കൻ സഭയുടെയും എക്യുമെനിക്കൽ പ്രാർഥനാപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് 12 ദിവസം മുന്‍പ് ഏപ്രിൽ ഒന്‍പതിന് ചാൾസ് രാജാവും രാജ്ഞിയും വത്തിക്കാന്‍ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് മാർപാപ്പ താമസിച്ചിരുന്ന കാസ സാന്ത മാർത്ത അപ്പാർട്ട്മെന്റിലായിരുന്നു കൂടിക്കാഴ്ച.
ചാൾസിന്റെയും കാമിലയുടെയും 20-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഫ്രാൻസിസ് മാർപാപ്പ ഇരുവരെയും ആശീര്‍വദിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
Europe
ബെല്‍ഫാസ്റ്റ്: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുതുതായി രൂപീകരിച്ച നോര്‍ത്തേണ്‍ അയര്‍ലൻഡ് ബെല്‍ഫാസ്റ്റ് പ്രൊവിന്‍സിന്റെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 21ന് നടക്കും.
ബെല്‍ഫാസ്റ്റിലെ ബാലി ഹാക്കമോര്‍ സെന്റ് കോൾമിസിൽ പാരീഷ് ഹാളില്‍ വൈകുന്നേരം അഞ്ചിന് പരിപാടി ആരംഭിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിപുലമായ കലാപരിപാടികളാണ് അരങ്ങേറുന്നത്.
കലാഭവന്‍ ദിലീപ് അവതരിപ്പിക്കുന്ന കോമഡി ഷോ, ജാസ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള, നന്ദന സന്തോഷ് അവതരിപ്പിക്കുന്ന നൃത്തം, ഡിജെ തുടങ്ങിയ പരിപാടികൾ അരങ്ങേറും.
ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഒരുക്കങ്ങള്‍ പൂര്ത്തിയാവുന്നതായിയും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Europe
പാരീസ്: ഫ്രാൻസിലെ ലൂവ്റ് മ്യൂസിയത്തിൽനിന്നു അമൂല്യ ആഭരണങ്ങൾ കവർന്ന തസ്കരന്മാർ ഇപ്പോഴും കാണാമറയത്ത്. കവർച്ചക്കാരെ കണ്ടെത്താൻ വൈകുംതോറും ആഭരണങ്ങൾ വീണ്ടെടുക്കാനുള്ള സാധ്യതയും മങ്ങുകയാണ്.
എട്ടു മിനിറ്റിനുള്ളിൽ എട്ട് വിലപിടിച്ച ആഭരണങ്ങൾ അപഹരിച്ചാണ് കവർച്ചക്കാർ സ്കൂട്ടറിൽ രക്ഷപ്പെട്ടത്. ആഭരണങ്ങളിൽനിന്നു വേർപെടുത്തി രത്നങ്ങൾ വിൽക്കാനായിരിക്കും മോഷ്ടാക്കൾ ശ്രമിക്കുക.
അങ്ങനെയെങ്കിൽ മോഷ്ടിക്കപ്പെട്ട അമൂല്യ ആഭരണങ്ങൾ ഇപ്പോൾത്തന്നെ നശിപ്പിക്കപ്പെട്ടിട്ടുണ്ടാവാമെന്ന് വിദഗ്ധർ പറയുന്നു. ആഭരണങ്ങൾ കഷണങ്ങളാക്കി ചെറിയ വിലയ്ക്കു വിൽക്കാനും ഫ്രാൻസിൽനിന്നു കടത്താനും സാധ്യതയുള്ളതായി വിദഗ്ധർ വിലയിരുത്തുന്നു.
മോഷ്ടാക്കൾ പ്രഫഷണലുകളാണെന്ന് ഡച്ച് ആർട്ട് ഡിറ്റക്ടീവ് ആർതർ ബ്രാൻഡ് പറയുന്നു. ലൂവ്റ് മ്യൂസിയത്തിൽ വളരെ വേഗത്തിൽ കടക്കുകയും പുറത്തുപോകുകയും ചെയ്ത രീതി പരിശോധിച്ചാൽ ഇതു മനസിലാകും.
സ്കൂട്ടറിൽ രക്ഷപ്പെട്ടതിലും പ്രഫഷണലിസം കാണാം. പാരീസിന്റെ തിരക്കേറിയ നഗരവീഥികളിൽ രക്ഷപ്പെടാൻ സ്കൂട്ടറാണ് അനുയോജ്യമെന്നു കവർച്ചക്കാർ മനസിലാക്കിയിട്ടുണ്ടാവും. എന്നാൽ പട്ടാപ്പകൽതന്നെ മോഷണത്തിനു തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നത് അന്വേഷകരെ കുഴക്കുന്ന ചോദ്യമായി നിൽക്കുകയാണ്.
ഇതിനു മുൻപും ഈ സംഘം സമാന കവർച്ച നടത്തിയിട്ടുണ്ടാകാമെന്നും ആർതർ ബ്രാൻഡ് ചൂണ്ടിക്കാട്ടുന്നു. മോഷ്ടാക്കളുടെ ഒരു മേൽക്കുപ്പായവും ഉപകരണങ്ങളും സംഭവസ്ഥലത്തുനിന്നും പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇതു പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഡിഎൻഎ തെളിവുകളാവും മോഷ്ടാക്കളെ പിടികൂടുന്നതിലേക്ക് നയിക്കുകയെന്നും ബ്രാൻഡ് പറയുന്നു. മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾക്ക് ഏകദേശം 13.4 ദശലക്ഷം ഡോളർ വില വരുമെന്ന് ഓൺലൈൻ ജ്വല്ലറിയായ 77 ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ ടോബിയാസ് കോർമിൻഡ് പറയുന്നു.
രത്നങ്ങൾ നീക്കം ചെയ്യാൻ ഒരു വിദഗ്ധന്റെയും കല്ലുകൾ മാറ്റാൻ പ്രഫഷണൽ ഡയമണ്ട് കട്ടറിന്റെയും സഹായം വേണ്ടിവരും. പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്ത ചെറിയ കല്ലുകൾ അവർക്ക് വിൽക്കാൻ കഴിഞ്ഞേക്കുമെന്നും ടോബിയാസ് കോർമിൻഡ് പറഞ്ഞു.
ഫ്രാൻസിന്റെ ചരിത്രവും പാരമ്പര്യവുമായി അഭേദ്യ ബന്ധമുള്ള ആഭരണങ്ങളാണ് ലൂവ്റിലിൽനിന്നു മോഷ്ടിക്കപ്പെട്ടത്.
Europe
ലിസ്ബൺ: യൂറോപ്യന്‍ യൂണിയന്റെ 2.5 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ് കരസ്ഥമാക്കി ഫാത്തിമ ഷഹ്സീന. പോര്‍ച്ചുഗലിലെ മിന്‍ഹോ സര്‍വകലാശാലയില്‍ ഗവേഷണപഠനത്തിനുള്ള അവസരമാണ് ഇരിങ്ങാലക്കുട കരുവന്നൂര്‍ എട്ടുമന സ്വദേശി ഫാത്തിമയ്ക്കു ലഭിച്ചിരിക്കുന്നത്.
ജീവന്‍രക്ഷാമരുന്നുകളുടെ വിലനിയന്ത്രണം ലക്ഷ്യമിടുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഡൗണ്‍സ്ട്രീം പ്രോസസിംഗ്, ക്രിസ്റ്റലൈസേഷന്‍ ടെക്നോളജി എന്നീ വിഷയങ്ങളില്‍ വിവിധ രാജ്യങ്ങളിലായി മൂന്നു വര്‍ഷം നീളുന്ന ഗവേഷണത്തിനാണ് സ്കോളര്‍ഷിപ്പ്.
തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയില്‍നിന്നു കെമിക്കല്‍ എന്‍ജിനിയറിംഗില്‍ ബിടെക്കും ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎസ് ബിരുദവും ഫാത്തിമ കരസ്ഥമാക്കിയിട്ടുണ്ട്.
പുന്നിലത്ത് സിദ്ദിഖിന്റെയും ഷബീനയുടെയും മകളാണ്. പത്താംക്ലാസ് വരെ ചേര്‍പ്പ് ലൂര്‍ദ്മാത സ്കൂളിലും പ്ലസ്ടുവിന് ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണു പഠിച്ചത്.
Europe
കവൻട്രി: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കലാമേള സമാപിച്ചു. ലെസ്റ്റർ (എൽകെസി) അസോസിയേഷൻ 191 പോയിന്റോടെ ഒന്നാം സ്ഥാനവും വാൽമ (വാർവിക് & ലെമിംഗ്ടൺ) അസോസിയേഷൻ രണ്ടാം സ്ഥാനവും 73 പോയിന്റോടെ കവൻട്രി (സികെസി) അസോസിയേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കലാതിലകമായി വാർവിക് ആൻഡ് ലെമിംഗ്ടൺ അസോസിയേഷന്റെ (വാൽമ) അദ്വൈത പ്രശാന്തനും കലാപ്രതിഭയായി ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ കലേഷ് ടി. രമണിയും പുരസ്കാരങ്ങൾ കരസ്ഥമാക്കി. കവൻട്രിയിൽ നടന്ന കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര നേതൃത്വം വഹിച്ചു.
കവൻട്രി കേരള കമ്യൂണിറ്റി ആതിഥേയത്വം വഹിച്ച കലാമേള യുക്മ നാഷണൽ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാഷനൽ വൈസ് പ്രസിഡന്റും കലാമേള കോഓർഡിനേറ്ററുമായ വർഗീസ് ഡാനിയേൽ, നാഷനൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, ദേശീയ നിർവാഹക സമിതി അംഗം ജോർജ് തോമസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു. കിഡ്സ് വിഭാഗത്തിൽ ലെസ്റ്റർ കേരള കമ്യൂണിറ്റിയിൽ നിന്നുള്ള രേവതി അജീഷ്, സബ്ജൂണിയർ വിഭാഗത്തിൽ വാൽമ (വാർവിക് & ലെമിംഗ്ടൺ) അസോസിയേഷനിൽ നിന്നുള്ള അമേയ കൃഷ്ണ നിധീഷ്, ജൂണിയർ വിഭാഗത്തിൽ ഇതേ അസോസിയേഷനിൽ നിന്നുള്ള അദ്വൈത പ്രശാന്ത് എന്നിവർ വ്യക്തിഗത വിഭാഗത്തിൽ ചാമ്പ്യന്മാരാകുകയും സീനിയർ വിഭാഗത്തിൽ ലെസ്റ്റർ കേരള കമ്യൂണിറ്റിയിൽ നിന്നുള്ള അഞ്ജന രമ്യയും കവൻട്രി കേരള കമ്യൂണിറ്റിയിൽ നിന്നുള്ള ഐശ്വര്യ വിനു നായരും വ്യക്തിഗത ചാമ്പ്യന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ സമ്മാനദാനം നിർവഹിച്ചു. ഏകദേശം 26 അസോസിയേഷനിൽ നിന്നായി എണ്ണൂറോളം മത്സരാർഥികളും 1500-ൽ അധികം കാണികളും കലാമേളയിൽ പങ്കാളികളായി.
Europe
ലണ്ടൻ: വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് വയനാട് ഇൻ യുകെയുടെ പതിനഞ്ചാമത് സംഗമം വെസ്റ്റ്മിഡ്ലാൻഡിലെ നനീട്ടണിൽ വിപുലമായ പരിപാടികളോടെ നടന്നു.
നാട്ടിൽ നിന്നും സന്ദർശിക്കാനെത്തിയ മാതാപിതാക്കൾ ഉദ്ഘാടനം ചെയ്തു. ചെയർമാൻ രാജപ്പൻ വർഗീസ് അധ്യക്ഷത വഹിച്ചു. സ്കോട്ലൻഡ് മുതൽ സോമർസെറ്റ് വരെയുള്ള ഇംഗ്ലണ്ടിന്റെ വിവിധ
പ്രദേശങ്ങളിൽ നിന്നും രാവിലെ തന്നെ കുടുംബാംഗങ്ങൾ എത്തിച്ചേർന്നു.
Europe
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ യുകെ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ലോഗോ കേരള കായിക മന്ത്രി അബ്ദു റഹ്മാൻ ഔപചാരികമായി പ്രകാശനം ചെയ്തു. മലപ്പുറത്ത് സംഘടിപ്പിച്ച ചടങ്ങിൽ ടൂർണമെന്റിന്റെ സംഘാടക സമിതി പ്രതിനിധികൾ ഓൺലൈനായി പങ്കെടുത്തു.
സമീക്ഷ യുകെയുടെ പ്രവർത്തനങ്ങൾ യുകെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും യുവജനങ്ങളുടെ കലാ കായിക പ്രതിഭാ വികസനത്തിനും വലിയ പ്രചോദനമാണെന്ന് അബ്ദു റഹ്മാൻ പറഞ്ഞു.
സമീക്ഷ യുകെ ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് നവംബർ ഒമ്പതിന് ഷെഫീൽഡ് ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് (ഇഐഎസ്എസ്) കൊളറിഡ്ജ് റോഡ് ഷെഫീൽഡ് എസ്9 5ഡിഎയിൽ നടക്കും.
യുകെയിലെ വിവിധ റീജിയണുകളിൽ നിന്നുള്ള 32ലധികം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങ് നവംബർ ഒമ്പതിന് രാവിലെ ഒമ്പതിന് ആരംഭിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
Europe
പാരീസ്: പ്രശസ്തമായ ലൂവ്റ് മ്യൂസിയത്തിൽ മോഷണം. മുഖംമൂടി ധരിച്ച മൂന്നു കള്ളന്മാർ ഞായറാഴ്ച രാവിലെ മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ കടന്ന് ആഭരണങ്ങൾ മോഷ്ടിച്ചു രക്ഷപ്പെട്ടു. ഫ്രഞ്ച് രാജകുടുംബാംഗങ്ങളുടെ ആഭരണങ്ങൾ പ്രദർശിപ്പിക്കുന്ന ഗാലറിയാണിത്.
നെക്ലെസ്, ബ്രൂച്ച് എന്നിവയടക്കം ഒന്‍പത് ആഭരണങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കവർച്ച വെറും ഏഴു മിനിറ്റ് മാത്രമാണു നീണ്ടതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നൂനെസ് പറഞ്ഞു. ലിയണാർഡോ ഡാ വിഞ്ചിയുടെ മൊണോലിസ അടക്കമുള്ള കലാസൃഷ്ടികൾ സൂക്ഷിക്കുന്ന അതീവ സുരക്ഷയുള്ള മ്യൂസിയത്തിൽ രാവിലെ ഒന്‍പതരയ്ക്കാണു മോഷണം നടന്നത്.
കള്ളന്മാർ മ്യൂസിയത്തിനു സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിലൂടെ അപ്പോളോ ഗാലറിയിൽ കടക്കുകയായിരുന്നു. മരം വെട്ടുന്ന മെഷീൻ വാൾ അടക്കമുള്ള ഉപകരണങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നു. കവർച്ചയ്ക്കുശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ടു. നഷ്ടപ്പെട്ട വസ്തുക്കളുടെ മൂല്യം വ്യക്തമല്ല. മോഷ്ടാക്കളുടെ പക്കൽനിന്നു വീണ ഒരു കിരീടം മ്യൂസിയത്തിനു പുറത്ത് കണ്ടെത്തി.
നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജീൻ ചക്രവർത്തിനിയുടെ കിരീടമാണിതെന്ന് കരുതുന്നു. അപ്പോളോ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന 140 കാരറ്റുള്ള റീജന്റ് ഡയമണ്ട് എന്ന വജ്രാഭരണം നഷ്ടപ്പെട്ടിട്ടില്ല.
കവർച്ചയ്ക്കു പിന്നാലെ ലൂവ്റ് മ്യൂസിയം ഞായറാഴ്ച അടച്ചിട്ടു. അമൂല്യ കലാസൃഷ്ടികളും നിധികളുമടക്കം ആറു ലക്ഷത്തിലധികം വസ്തുക്കൾ പ്രദർശനത്തിനു വച്ചിട്ടുള്ള ലൂവ്റിൽ മോഷണം ഇതാദ്യമായല്ല.
1911ൽ വിൻചെൻസോ പെറൂജിയ എന്ന മുൻ ജീവനക്കാരൻ മോണോലിസ പെയിന്റിംഗ് മോഷ്ടിച്ചിരുന്നു. രണ്ടു വർഷത്തിനുശേഷം ഇറ്റലിയിലെ ഫ്ലോറൻസിൽനിന്നാണ് പെയിന്റിംഗ് കണ്ടെത്തിയത്. മോണോലിസയെ ലോകത്തിലെ ഏറ്റവും പ്രശസ്ത പെയിന്റിംഗ് ആക്കുന്നതിൽ മോഷണം പ്രധാന പങ്കുവഹിച്ചു.
ലോകത്തിലേറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയമാണ് ലൂവ്റ്. പ്രതിവർഷം 90 ലക്ഷം പേർ എത്തു ന്നതായാണു കണക്ക്.
Europe
ലിസ്ബൺ: മതത്തിന്റെയും ലിംഗത്തിന്റെയും പേരിൽ മുഖം മറച്ചുള്ള വസ്ത്രധാരണം പൊതു സ്ഥലങ്ങളിൽ വിലക്കുന്ന നിയമം പോർച്ചുഗൽ പാർലമെന്റ് പാസാക്കി. മുഖം മറയ്ക്കുന്ന വസ്ത്രധാരണത്തിന് സ്ത്രീകളെ പ്രേരിപ്പിക്കുന്നവർക്ക് മൂന്നു വർഷം വരെ തടവും പിഴയും നിയമത്തിൽ നിർദേശിക്കുന്നു.
തീവ്രവലതുപക്ഷ ചേഗാ പാർട്ടിയാണ് നിയമം അവതരിപ്പിച്ചത്. വലത്-മധ്യ നിലപാടുകൾ പുലർത്തുന്ന പാർട്ടികൾ പിന്തുണച്ചപ്പോൾ ഇടതു പാർട്ടികൾ എതിർത്തു വോട്ട് ചെയ്തു. മുഖം മറയ്ക്കുന്ന അല്ലെങ്കിൽ മുഖത്തിന്റെ പ്രദർശനം തടസപ്പെടുന്ന വസ്ത്രധാരണങ്ങൾ പൊതുസ്ഥലങ്ങളിൽ പാടില്ല എന്നാണ് നിയമത്തിൽ പറയുന്നത്.
മതത്തിന്റെയോ ലിംഗത്തിന്റെയോ പേരിൽ മുഖം മറയ്ക്കാൻ നിർബന്ധിക്കുന്നതും വിലക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 200 മുതൽ 4000 വരെ യൂറോ പിഴ ലഭിക്കാം. ഭീഷണി, അക്രമം, ബലപ്രയോഗം, അധികാര ദുർവിനിയോഗം എന്നീ മാർഗങ്ങളിലൂടെ സ്ത്രീകളെ മുഖം മറയ്ക്കാൻ പ്രേരിപ്പിക്കുന്നവർക്കാണ് ജയിൽശിക്ഷ നിർദേശിക്കുന്നത്.
ആരാധനാലയങ്ങളിലും വിശുദ്ധസ്ഥലങ്ങളിലും മുഖം മുറയ്ക്കുന്നതിന് തടസമുണ്ടാവില്ല. ആരോഗ്യ കാരണങ്ങൾ, ജോലി, സുരക്ഷാ കാരണങ്ങൾ, കാലാവസ്ഥ എന്നിയവുമായി ബന്ധപ്പെട്ടും മുഖം മറയ്ക്കാൻ അനുമതിയുണ്ടാകും.
വിദേശരാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിൽ നിയമത്തിനു സാധുതയുണ്ടാവില്ല. ഭരണഘടന, അവകാശം, സ്വാതന്ത്ര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതിയുടെ വിലയിരുത്തലിനു ശേഷം നിയമത്തിൽ വീണ്ടും വോട്ടെടുപ്പ് നടക്കും. തുടർന്ന് പ്രസിഡന്റ് അംഗീകരിക്കണം.
Europe
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനമായി കുതിരയെ ലഭിച്ചു. പോളണ്ടിലെ കൊഒബ്രെസെഗ് ബുഡിസ്റ്റോവോയിലുള്ള മിചാൽസ്കി സ്റ്റഡ് ഫാം ഉടമ ആന്ദ്രെ മിചാൽസ്കിയാണ് വെളുത്ത അറേബ്യൻ കുതിരയെ മാർപാപ്പയ്ക്കു സമ്മാനമായി നൽകിയത്.
മാർപാപ്പ പെറുവിൽ മിഷണറിയായിരിക്കെ കുതിരപ്പുറത്തു കയറി നിൽക്കുന്ന ചിത്രം കണ്ടതോടെ അത്തരമൊരു കുതിരയെ സമ്മാനിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മിചാൽസ്കി പറഞ്ഞു. മാർപാപ്പയുടെ ളോഹയോടു സാമ്യം പുലർത്താനാണു വെളുത്ത കുതിരയെ സമ്മാനത്തിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുതിരകളുടെ ബ്രീഡിംഗ്, പരിശീലനം തുടങ്ങിയവയ്ക്കൊപ്പം പന്തയക്കുതിരകളും മിചാൽസ്കിയുടെ ഫാമിലുണ്ട്. കഴിഞ്ഞമാസം ഇലക്ട്രിക് കാറും വെള്ള ബൈക്കും മാർപാപ്പയ്ക്കു സമ്മാനമായി ലഭിച്ചിരുന്നു.
Europe
പൂള്: പാട്ടും ആട്ടവും അരങ്ങുവാണ വേദിയില്‍ കലാമികവിന്റെ ആനന്ദരാവൊരുക്കി നീലാംബരി അഞ്ചാം സീസണ്. ജനപങ്കാളിത്തത്തിലും സംഘാടനമികവിലും അവതരണമികവിലും പുതുചരിത്രം രചിച്ച നീലാംബരി അഞ്ചാം സീസണ് പ്രവാസീ സമൂഹത്തിന് അവിസ്മരണമീയ കലാ നിമിഷങ്ങളാണ് സമ്മാനിച്ചത്.
യുകെയിലെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഗായകരും നര്‍ത്തകരും വിസ്മയമൊരുക്കിയ പരിപാടി ശനിയാഴ്ചയാണ് നടന്നത്. വിമ്പോണിലെ അലന്‍ഡെയ്ല്‍ കമ്യൂണിറ്റി സെന്ററായിരുന്നു വേദി. ഉച്ചയോടെ ആരംഭിച്ച പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണെത്തിയത്.
Europe
ഡബ്ലിൻ: കത്തോലിക്ക രാജ്യമായ അയർലൻഡിൽ വിശുദ്ധ കുർബാന അലങ്കോലപ്പെടുത്താൻ കൗമാരക്കാരായ പെൺകുട്ടികൾ അടങ്ങുന്ന സംഘത്തിന്റെ ശ്രമം. കോർക്ക് വിൽട്ടൻ സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഞായറാഴ്ച വൈകുന്നേരം മലയാളി വൈദികൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഭവം.
സീറോമലബാർ സഭ വിശ്വാസികളായ 750ഓളം പേർ പങ്കെടുത്ത വിശുദ്ധ കുർബാനയ്ക്കിടെയായിരുന്നു അതിക്രമം. പ്രധാന കവാടത്തിലൂടെ എത്തിയ പെൺകുട്ടികളുടെ ആറംഗ സംഘവും ഭിന്നശേഷിക്കാരനായി അഭിനയിച്ച് പള്ളിയുടെ വലതുഭാഗത്തുകൂടിയെത്തിയ യുവാവും ചേർന്നാണ് വിശുദ്ധ കുർബാന അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ അറബ് വംശജരാണെന്നാണു വിശ്വാസികൾ സംശയിക്കുന്നത്.
രണ്ട് ക്രച്ചസുമായാണ് ഭിന്നശേഷിക്കാരനായി അഭിനയിച്ച യുവാവ് പള്ളിക്കകത്തേക്ക് പ്രവേശിച്ചത്. ഇയാൾ വാതിലിന് സമീപത്ത് വച്ചിരുന്ന ഹനാൻവെള്ളം തെറിപ്പിക്കുകയും അശുദ്ധമാക്കുകയും ചെയ്തു. ഇതേസമയം പ്രധാന കവാടത്തിലൂടെ കയറിവന്ന പെൺകുട്ടികൾ അവരുടെ മതവാക്യങ്ങൾ കുർബാന തടസപ്പെടുത്തുന്ന രീതിയിൽ നിരന്തരം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
ഇതോടൊപ്പം ദേവാലയത്തിലുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിൽ പാട്ട് വച്ചതായും വിശ്വാസികൾ പറയുന്നു.സംഘത്തിൽ ഉണ്ടായിരുന്ന പ്രായം കുറഞ്ഞ പെൺകുട്ടി സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
പള്ളിയിലുണ്ടായിരുന്നവർ ഇവരെ ദേവാലയത്തിൽനിന്നു പുറത്താക്കി. വിശ്വാസികൾ പിന്നാലെ ചെന്നപ്പോൾ ഭിന്നശേഷിക്കാരനായി അഭിനയിച്ചെത്തിയയാൾ ക്രച്ചസ് മാറ്റി മതിൽ ചാടി ഓടി രക്ഷപ്പെട്ടു.
Europe
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ദേശീയ തലത്തിൽ നടക്കുന്ന ബൈബിൾ കലോത്സവങ്ങൾക്ക് മുന്നോടിയായുള്ള റീജിയണൽ മത്സരങ്ങളുടെ ഭാഗമായി ലണ്ടൻ റീജിയണൽ മത്സരങ്ങൾ റെയ്ലിയിലും സ്കോട്ലൻഡ് റീജിയണൽ മത്സരങ്ങൾ അബർഡീനിലും മാഞ്ചസ്റ്റർ റീജിയണൽ മത്സരങ്ങൾ മാഞ്ചെസ്റ്ററിലും ഇന്ന് നടക്കും.
കാന്റർബറി റീജിയണൽ മത്സരങ്ങൾ ഞായറാഴ്ച കാന്റർബറിയിലും നടക്കും. കഴിഞ്ഞ ശനിയാഴ്ച നടന്ന റീജിയണൽ മത്സരങ്ങളിൽ പ്രെസ്റ്റൻ റീജിയണൽ മത്സരത്തിൽ ഒന്നാം സ്ഥാനം പ്രെസ്റ്റണിലെ സെന്റ് അൽഫോൻസ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ ടീമും രണ്ടാം സ്ഥാനം ബ്ലാക്ക്ബേൺ സെന്റ് തോമസ് മിഷൻ ടീമും മൂന്നാം സ്ഥാനം ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് ടീമും യഥാക്രമം കരസ്ഥമാക്കി.
കേംബ്രിഡ്ജ് റീജിയണൽ മത്സരത്തിൽ ഒന്നാം സ്ഥാനം നോർവിച്ച് സെന്റ് തോമസ് മിഷൻ ടീമും രണ്ടാം സ്ഥാനം പീറ്റേർബറോ ഔർ ലേഡി ഓഫ് ലൂർദ്സ് മിഷൻ ടീമും മൂന്നാം സ്ഥാനം കേംബ്രിഡ്ജ് ഔർ ലേഡി ഓഫ് വാൽസിങ്ങ്ഹാം മിഷൻ ടീമും കരസ്ഥമാക്കി.
എല്ലാ റീജിയണുകളുടെയും മത്സരങ്ങൾ ഈ മാസം 25ന് പൂർത്തിയാകും. ഓരോ റീജിയണിൽ നിന്നും രൂപതാ മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്ട്രേഷൻ റീജിയണൽ കലോത്സവ കോർഡിനേറ്റർസ് 27ന് മുമ്പ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റിനെ അറിയിക്കേണ്ടതാണ്.
ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നും റീജിയണൽ തലത്തിൽ ഒന്നാം സമ്മാനം നേടുന്ന മത്സരാർഥികളാണ് നവംബർ 15 ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടുന്ന രൂപതാതല മത്സത്തിലേക്ക് യോഗ്യത നേടുന്നത്.
എപ്പാർക്കി തലത്തിൽ നടത്തപ്പെടുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള ഷോർട്ട് ഫിലിം ഞായറാഴ്ച രാത്രി 12ന് മുമ്പ് കിട്ടേണ്ടതാണെന്നും രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
Europe
കൊളോണ്‍: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൊളോണിലെ സീറോമലബാര്‍ റീത്ത് കൂട്ടായ്മയില്‍ പത്തു ദിവസത്തെ കൊന്തനമസ്കാര സമാപനവും വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശനിയാഴ്ച നടക്കും.
വൈകുന്നേരം നാലിന് ആഘോഷമായ ദിവ്യബലിയും പ്രദക്ഷിണവും നേര്‍ച്ചയും സമൂഹവിരുന്നും ഉണ്ടായിരിക്കും.
കൊളോണ്‍ മ്യൂള്‍ഹൈമിലെ കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തിലാണ് (Herz Jesu Kirche, Danzierstr.53, 51063 Koeln) പരിപാടികള്‍.
Europe
കോട്ടയം: പരുത്തുംപാറ വടക്കേ കരുമാങ്കല്‍ പരേതനായ ജോയി തോമസിന്റെയും (ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുന്‍ സെക്രട്ടറി) റിട്ട. അധ്യാപിക ജോസി ജോണിന്റെയും മകൻ അയര്‍ലന്‍ഡില്‍ അന്തരിച്ച ജോണ്സണ് ജോയിയുടെ സംസ്കാരം ഞായറാഴ്ച നാലിനു പാച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍.
ഭാര്യ: ആല്‍ബി ലുക്കോസ് പാച്ചിറ ചോഴിയക്കാട് കൊച്ചുപറമ്പില്‍ കുടുംബാംഗം. മക്കള്‍: എയ്മ, എലോറ. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിൽ കൊണ്ടുവരും.
Europe
ചങ്ങനാശേരി: യുകെയില്‍ അന്തരിച്ച കാതറിന് ജോര്‍ജിന്റെ(30) സംസ്കാരം ഞായറാഴ്ച രണ്ടിന് ചാലക്കുടി പിതൃഭവനത്തിലെ കുറ്റിക്കാട് ഫോട്ടോക്കാരന്‍ വീട്ടില്‍ ആരംഭിച്ച് കുറ്റിക്കാട് സെന്റ് മേരീസ് സെബാസ്റ്റിയന് പള്ളിയില്‍ നടക്കും.
ഭര്‍ത്താവ്: സെബിന് തോമസ് ചങ്ങനാശേരി ചങ്ങംങ്കരി കുടുംബാംഗമാണ്. പി.ഡി. ജോർജ്-സുജ ദന്പതികളുടെ മകളാണ്.
Europe
ഡബ്ലിൻ: സീറോമലബാർ ചർച്ച് ബ്ലാഞ്ചട്സ്ടൗൺ നടത്തുന്ന ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഡബ്ലിൻ തപസ്യയുടെ ഏറ്റവും പുതിയ നാടകം "ദ ആർട്ടിസ്റ്റ്' നവംബർ 21ന് വൈകുന്നേരം ഏഴിന് ഡബ്ലിൻ സൈന്റോളജി കമ്യൂണിറ്റി സെന്ററിൽ അരങ്ങേറും.
മികച്ച അഭിനയമുഹൂർത്തങ്ങളും ഗാനരംഗങ്ങളും നൃത്തങ്ങളും കോർത്തിണക്കി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ദൃശ്യാനുഭവമാകും ആർട്ടിസ്റ്റ്. ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ത്രില്ലർ ഗണത്തിൽപ്പെടുന്ന നാടകമാണ് ആർട്ടിസ്റ്റ്.
‘ഇസബെൽ’, ‘ലോസ്റ്റ് വില്ല’, ‘ഒരുദേശം നുണ പറയുന്നു’, ‘പ്രളയം’ തുടങ്ങി പ്രേക്ഷക പ്രശംസ നേടിയ നിരവധി നാടകങ്ങൾ ഒരുക്കിയ ഡബ്ലിൻ തപസ്യയുടെ ഈ കലാസൃഷ്ടിക്കായി അയർലൻഡിലെ നാടകാസ്വാദകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
നാടകത്തിന്റെ ടിക്കറ്റ് പ്രകാശനം ഡബ്ലിൻ ആർച്ച്ബിഷപ് ഡെർമിറ്റ് പയസ് ഫാരൽ സെയിൽസ് കോഓർഡിനേറ്റർ ഷിജുമോൻ ചാക്കോയിൽ നിന്നും ടിക്കറ്റ് ഏറ്റുവാങ്ങി നിർവഹിച്ചു.
Europe
റോം: രണ്ടാം ക്രിസ്തുവെന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭൗതികദേഹാവശിഷ്ടങ്ങൾ എട്ട് നൂറ്റാണ്ടിനുശേഷം പൊതുദർശനത്തിന് വയ്ക്കുന്നു. വിശുദ്ധന്റെ 800-ാം ചരമവാർഷികത്തോടനുബന്ധിച്ച് 2026 ഫെബ്രുവരി 22 മുതൽ മാർച്ച് 22 വരെയാണു ഭൗതികാവശിഷ്ടം തീർഥാടകർക്കും സന്ദർശകർക്കുമായി തുറന്നുകൊടുക്കുന്നത്.
വിശുദ്ധന്റെ തിരുനാൾദിനമായിരുന്ന കഴിഞ്ഞ നാലിന് ബസിലിക്കയിൽ നടന്ന ചടങ്ങിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ചടങ്ങിൽ അസീസിയിലെ ബസിലിക്കകളുടെ പേപ്പൽ പ്രതിനിധിയായ കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർടൈം, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫ്രാൻസിസ്കൻ സന്യാസസമൂഹങ്ങളുടെ അധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.
അസീസിയിലെ സെന്റ് ഫ്രാൻസിസ് ബസിലിക്കയിലാണ് വിശുദ്ധന്റെ കല്ലറയുള്ളത്. ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ ഭൗതികാവശിഷ്ടം കല്ലറയിൽനിന്ന് ലോവർ ബസിലിക്കയിലെ പേപ്പൽ അൾത്താരയുടെ ചുവട്ടിലേക്ക് മാറ്റും. ഇതോടെ വിശ്വാസികൾക്ക് അതിനുമുന്നിൽ പ്രാർഥിക്കാൻ സാധിക്കും.
ഒരു മാസം നീണ്ടുനിൽക്കുന്ന പ്രദർശനം എല്ലാവർക്കും തുറന്ന പ്രാർഥനയുടെയും കൂടിക്കാഴ്ചയുടെയും നിമിഷമായിരിക്കുമെന്ന് സംഘാടകർ പറയുന്നു. ലോകമെങ്ങുമുള്ള തീർഥാടകരെ വരവേൽക്കാൻ അസീസിയിൽ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
തീർഥാടകർ വലിയതോതിൽ എത്തുമെന്നതിനാൽ സൗജന്യ ഓൺലൈൻ റിസർവേഷനുകൾ ഒരുക്കാൻ ആലോചിക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങളോടെയുള്ള പാതയിലൂടെ എളുപ്പത്തിൽ എത്തിച്ചേർന്ന് ഭൗതികദേഹം വണങ്ങാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. 1226ലായിരുന്നു വിശുദ്ധന്റെ മരണം.
രാജ്യത്തിന്റെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനം ഇറ്റലിയിൽ വീണ്ടും പൊതു അവധിദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Europe
ഡബ്ലിൻ: ലിറ്റർജി ആൻഡ് ബൈബിൾ അപ്പോസ്റ്റലേറ്റ് ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ ഈ മാസം 18ന് "TIBERIAS' എന്ന പേരിൽ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ഏകദിന സെമിനാർ നടക്കും.
ഡബ്ലിൻ റിയാൾട്ടോ അവർ ലേഡി ഓഫ് ദ ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിലാണ് സെമിനാർ. രാവിലെ 10 മുതൽ മൂന്നു വരെയാണ് പരിപാടി. ഫാ. വിനു പുള്ളിഞ്ചുവള്ളിൽ, ഫാ. സെബാൻ വെള്ളമാത്തറ എന്നിവർ നേതൃത്വം നൽകും.
സാക്രിസ്റ്റീൻസ്, കോയർ മെംബേർസ്, ആൽട്ടർ സെർവേഴ്സ് അനിമേട്ടേഴ്സ്, യൂകരിസ്റ്റിക് മിനിസ്റ്റേഴ്സ്, കാറ്റകിസം ടീച്ചേർസ്, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർക്കായാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
പങ്കെടുക്കുന്ന എല്ലാവരും പിഎംഎസ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സെമിനാർ ശനി, ഞായർ ദിവസങ്ങളിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ലക്നോയിൽ നടക്കും. സെമിനാറിന്റെ ഉദ്ഘാടനം രാവിലെ 10ന് യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു നിർവഹിക്കും
"സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി.. ആകയാൽ അത് ഉറച്ചുനിൽപ്പിൻ.. അടിമ നുകത്തിൽ പിന്നെയും കുടുങ്ങി പോകരുത്' എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ആരോൺ മാത്യൂസ് ജോഷുവ, റീന ചാൾസ് (ഇഇഎഫ് ചെയർപേഴ്സൺ) എന്നിവർ ക്ലാസുകൾ നയിക്കും.
ഡൽഹി ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നു വൈദികർ, പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
Pravasi India – Delhi
ന്യൂഡൽഹി: ഫരീദാബാദ് അതിരൂപത ഒരുക്കുന്ന സാന്തോം ബൈബിൾ കൺവൻഷൻ നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ന്യൂഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
നവംബർ രണ്ടിന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ഫരീദാബാദ് രൂപതയെ അതിരൂപതയായി പ്രഖ്യാപിക്കും. ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര അതിരൂപതയുടെ പ്രഥമ മെട്രോപ്പോളിറ്റൻ ആർച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്യും.
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. കൺവൻഷന്റെ ആദ്യ ദിനമായ നവംബർ ഒന്നിന് വൈകുന്നേരം അഞ്ച് മുതൽ 8.30 വരെ യുവജനങ്ങൾക്കായി മ്യൂസിക്കൽ യൂത്ത് ഇവന്റ് "Kiran 2K25' നടക്കും.
ഷംസാബാദ് അതിരൂപതയുടെ ആർച്ച്ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ, റവ.ഫാ. സാജു ഇലഞ്ഞിയിൽ എംഎസ്ടി എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിന ആഘോഷം സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി ഷാലിമാർ ഗാർഡൻ സെന്റ് തോമസ് പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങൾ മാർഗം കളി സംഘടിപ്പിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി കൂട്ടായ്മയുടെ ആറാമത് വാർഷികവും ഓണാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനവും അഡ്വ. കെ.വി. അരുൺ നിർവഹിച്ചു.
ജയചന്ദ്രൻ, സിനു കാട്ടണം, ഷീല മാലൂർ, ഷാജിമോൻ, സുരേഷ് കുമാർ,ഡോ. എന്നിവർ സന്നിഹിതരായി.
Pravasi India – Delhi
ന്യൂഡൽഹി: പാടും പാതിരി എന്നറിയപ്പെടുന്ന ഫാ. പോൾ പൂവത്തിങ്കളിന്റെ കച്ചേരി ബുധനാഴ്ച കേരള ക്ലബ് കൊണാട്ട് പ്ലേസിൽ അരങ്ങേറുന്നു.
കർണാടക സംഗീതത്തിൽ പിഎച്ച്ഡി നേടിയ ആദ്യ വൈദികനാണ് ഫാ. പോൾ.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി സാക്കിര്‍ ഹുസൈന് കോളജിലെ മലയാളി വിദ്യാർഥികളെ അക്രമികളും പോലീസുകാരും ചേർന്ന് അതിക്രൂരമായി മർദിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഡൽഹി മലയാളി അസോസിയേഷൻ നിവേദനം നൽകി.
സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, കേസിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുക, വിദ്യാർഥികൾക്ക് പഠനം തുടരാൻ ആവശ്യമായ പിന്തുണ നൽകുക, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഡിഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ഒപ്പിട്ടിരിക്കുന്ന നിവേദനത്തിന്റെ പകർപ്പ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യനും ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്കും അയച്ചിട്ടുണ്ട്.
Pravasi India – Delhi
ന്യൂഡൽഹി: ഹരിനഗർ ജെഎ 45 എയിൽ താമസിക്കുന്ന കുഞ്ഞമ്മ ആന്റണി(84) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച നാലിന് ഡൽഹി കന്റോൺമെന്റ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭർത്താവ് പരേതനായ ജോസഫ് ആന്റണി. മക്കൾ: ഡിറ്റി കുര്യാക്കോസ്(ആലപ്പുഴ), ആൻസൺ ആന്റണി, വിൽസൺ ആന്റണി, ജോൺസൻ ആന്റണി(മൂവരും ഡൽഹി).
മരുമക്കൾ: കുര്യാക്കോസ് (ആലപ്പുഴ), ഷീല ആൻസൺ, സാല്യമ്മ വിൽസൺ, സീന ജോൺസൻ.
പരേത ആലപ്പുഴ തായങ്കരി വടക്കേടം കുടുംബാംഗമാണ്.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിനാഘോഷം ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം 10ന് തുടക്കം കുറിക്കും. പ്രഫ. ജോൺ വർഗീസ് (പ്രിൻസിപ്പാൾ സെന്റ് സ്റ്റീഫൻസ് കോളജ്, ഡൽഹി) മുഖ്യാതിഥിയായിരിക്കും.
തുടർന്ന് നിരവധി കലാപരിപാടികൾ നടക്കും. ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, എക്സിക്യൂട്ടീവ് - മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കൺവീനർമാരായ എബി മാത്യു, ജോബിൻ ടി. മാത്യു എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടന്നുവരുന്നു.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം ഞായറാഴ്ച സംഘടിപ്പിക്കുന്നു.
വിശുദ്ധ കുർബാനക്ക് ശേഷം രാവിലെ പത്തിന് വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. 12ന് ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.
ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസ്, യുവജന പ്രസ്ഥാനം സെക്രട്ടറി കോരസൺ ഫിലിപ്പ്, ട്രസ്റ്റി ബിബിൻ സണ്ണി, ഓണസദ്യ കൺവീനർമാരായി ഫിലിപ്പ് ചാക്കോ, പി.ഒ. ജേക്കബ് എന്നിവർ നേതൃത്വം നൽകും.
Pravasi India – Delhi
ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ദ്വാരക സെക്ടർ 11ലെ എൻഎസ്എസ് ബിൽഡിംഗിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
തിരവാതിരകളിയും മറ്റു കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് സ്വീകരണം നൽകി.
വികാരി ഫാ. സുനിൽ അഗസ്റ്റിൻ, കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത്, ജോഷി ജോസ് എന്നിവർ ചേർന്ന് ആർച്ച്ബിഷപ്പിനെ സ്വീകരിച്ചു.
കുർബാനയ്ക്കും ആദ്യ കുർബാന സ്വീകരണത്തിനും ആർച്ച്ബിഷപ്പ് കാർമികത്വം വഹിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: മലയാളി വെൽഫെയർ സൊസൈറ്റിയുടെ (എബിഡി&ഇ ബ്ലോക്ക് ദിൽഷാദ് കോളനി) ഓണാഘോഷപരിപാടികൾക്ക് ഗംഭീരമായി.
റസിഡൻസ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി വിനോദ് നായർ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ബിജേഷ് ആന്റണി, നാരായണൻകുട്ടി, ടി.സി. സെബാസ്റ്റ്യൻ, ബേബി ദേവനാ സ്രിയ, കെ.എം. പ്രദീപ് കുമാർ, ജിജു ജോർജ് എന്നിവർ സന്നിഹിതരായി.
Pravasi India – Delhi
ന്യൂഡൽഹി: യംഗ് വിമൻസ് ക്രിസ്ത്യൻസ് അസോസിയഷൻ (വൈഡബ്ല്യുസിഎ) ന്യൂഡൽഹി ഘടകം പ്രസിഡന്റായി മലയാളിയായ റിയ വർഗീസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിൽ സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി ആഫിയ ഡാനിയേലും നിഷ സാമുവലും ട്രഷററായി പെയ്യാല മേഴ്സി പരിമലയും തെരഞ്ഞെടുക്കപ്പെട്ടു.
സുറുച്ചി ഡി. ദാസ് - അസിസ്റ്റന്റ് ട്രഷറർ, തൃപ്തി ക്രിസ്റ്റീന - റെക്കോർഡിംഗ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികൾ.
Pravasi India – Delhi
ന്യൂഡൽഹി: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനം. ദുരിതം അനുഭവിക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിച്ച് നൽകിയാണ് പ്രസ്ഥാനം ദുരിതബാധിതർക്ക് ആശ്വാസമായത്.
ഒസിവെെഎം ഭദ്രാസന ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ കമ്മിറ്റി അംഗങ്ങളും യുവജനപ്രസ്ഥാന പ്രവർത്തകരും പങ്കെടുത്തു.
ഒസിവെെഎം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ഉർജ്ജവും കൈതാങ്ങുമായി സഹകരിച്ച എല്ലാവർക്കും ഡൽഹി ഓർത്തഡോക്സ് യുവജന പ്രസ്ഥാനം നന്ദി രേഖപ്പെടുത്തി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി മെയിൽ നഴ്സ് കുഴഞ്ഞുവീണു മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് എട്ടാം വാര്‍ഡ് വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍ വി.വിഷ്ണു(32) ആണ് മരിച്ചത്.
ഡല്‍ഹി മാക്സ് സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് സംഭവം.
ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ വിഷ്ണുവിനെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ത്രിവർണ പതാക ഉയർത്തിയ ശേഷം പ്രസിഡന്റ് കെ. രഘുനാഥ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
ഇന്ത്യയിൽ ജനിക്കാൻ സാധിച്ചത് പുണ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ ഏരിയ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. ആർകെ പുരം ഏരിയ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. മധുര പലഹാര വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് ഓണാഘോഷം നടക്കും.
ആഘോഷത്തിന്റെ കൂപ്പൺ ഇടവകയുടെ വൈസ് ചെയർമാൻ ചെറിയാൻ ബേബിക്ക് നൽകി കൊണ്ട് ഇടവകയുടെ വികാരി റവ. ഫാ. ജോയ്സൺ തോമസ് പ്രകാശനം ചെയ്തു.
ഇടവക യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് അനീഷ് വി. തോമസ്, സെക്രട്ടറി കോരസൺ ഫിലിപ്പ്, ട്രസ്റ്റി ബിബിൻ സണ്ണി എന്നിവർ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇടവകയുടെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൺഡേസ്കൂൾ വിദ്യാർഥികൾക്കായി ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിച്ചു.
പങ്കെടുത്ത എല്ലാവർക്കും റവ.ഫാ. ജോയ്സൺ തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരം സെന്റ് തോമസ് ലാറ്റിൻ ഇടവകയും സെന്റ് പീറ്റേഴ്സ് സീറോമലബാർ ഇടവകയും സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. സുനിൽ അഗസ്റ്റിൻ പതാക ഉയർത്തി. ഫാ. ജോൺ സന്ദീപ്, ഫാ. വിജയ് ബാരറ്റോ, സിൽവസ്റ്റർ ബാ എന്നിവർ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ കൺവൻഷനിൽ പഴയസെമിനാരി മുൻ പ്രിൻസിപ്പൽ ഫാ.ഡോ. റെജി മാത്യൂസ് സുവിശേഷപ്രഘോഷണം നടത്തി.
ഡോ. യൂഹാനോൻ മാർ ദിമെത്രിയസ് മെത്രാപ്പോലീത്ത പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിൽ മലയാളം അക്കാദമി ആരംഭിക്കണമെന്ന ആവശ്യവുമായി ഡൽഹി മലയാളി അസോസിയേഷൻ ഭാരവാഹികൾ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.
ഡൽഹി വിധാൻ സഭയിലെ മുഖ്യമന്ത്രിയുടെ കാര്യാലയത്തിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ ആറിന് നടക്കുന്ന ഡിഎംഎയുടെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാൻ രേഖ ഗുപ്തയെ ഡിഎംഎ സംഘം ക്ഷണിക്കുകയും ചെയ്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം 2025-ന്റെ ലോഗോ പ്രകാശനം ചെയ്തു. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ചേർന്ന ചടങ്ങിൽ മുഖ്യാതിഥി മാധ്യമപ്രവർത്തകൻ ടോമി തോമസ് നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു. പ്രമുഖ ഡാൻസറും നൃത്താധ്യാപികയുമായ ഡോ. നിഷ റാണി വിശിഷ്ടാതിഥിയുമായിരുന്നു. ഡിഎംഎ വൈസ് പ്രസിഡന്റും കലോത്സവം ജനറൽ കൺവീനറുമായ കെ. ജി. രഘുനാഥൻ നായർ കൃതജ്ഞത പറഞ്ഞു.
വൈസ് പ്രസിഡന്റ് കെ. വി. മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, നിർവാഹക സമിതി അംഗങ്ങളായ ഡി. ജയകുമാർ, സുജാ രാജേന്ദ്രൻ, ആശാ ജയകുമാർ, പി.വി. രമേശൻ, ടി.വി. സജിൻ, കലോത്സവം കോഓർഡിനേറ്ററും ഡിഎംഎ പശ്ചിമ വിഹാർ ഏരിയ സെക്രട്ടറിയുമായ ജെ. സോമനാഥൻ തുടങ്ങിയവരും വിവിധ ഏരിയ ഭാരവാഹികളും പ്രവർത്തകരും ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
മേഖലാ തല മത്സരങ്ങൾ, ഒക്ടോബർ 11നും 19നും 26നും കാനിംഗ് റോഡ്, വികാസ്പുരി എന്നീ കേരളാ സ്കൂളുകളിലും ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലുമായി അരങ്ങേറും. സംസ്ഥാന തല മത്സരങ്ങൾ വികാസ്പുരി കേരളാ സ്കൂളിൽ നവംബർ എട്ട്, ഒമ്പത് തീയതികളിൽ അരങ്ങേറും.
Pravasi India – Delhi
ന്യൂഡൽഹി: ഫരീദാബാദ് രൂപത മതബോധന വർഷത്തിന്റെ രൂപതാതല ഉദ്ഘാടനം ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു.
മതബോധന ഡയറക്ടർ ഫാ. ജിന്റോ ടോം, പ്രൊക്യൂറേറ്റർ ഫാ. ബാബു അനിത്താനം, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ സ്റ്റീഫൻ ആലത്തറ, സിസ്റ്റർ മിനിമോൾ തോമസ്,
സിസ്റ്റർ ക്ലാര സ്വാമിനാഥൻ, ഫാ. മാത്യു പാലച്ചുവട്ടിൽ, സെക്രട്ടറി രഞ്ജി എബ്രഹാം, ജോയിന്റ് സെക്രെട്ടറിമാരായ സ്മിത തോമസ് , സണ്ണി സേവ്യർ എന്നിവർ സന്നിഹിതരായി.
Pravasi India – Bangalore
കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു - എറണാകുളം - ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ (12677/78) എക്സ്പ്രസ് ട്രെയിനായി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.
ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്. തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്.
സൂപ്പർ ഫാസ്റ്റ് ട്രെയിനായതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിനാക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.
എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല ട്രെയിനിനെ എക്സ്പ്രസ് കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ കാരണങ്ങൾ ഒന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുമില്ല.
ഏതായാലും ഈ ട്രെയിനിന്റെ നിർദിഷ്ട കാറ്റഗറി മാറ്റം കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
Pravasi India – Bangalore
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ. രാജേഷിന്റെ മകൾ അൻവിത(18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: വിനി. സഹോദരൻ: അർജുൻ.
Pravasi India – Bangalore
ബംഗളുരു: ബെസ്കോം വനിതാ എൻജിനിയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡനശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായും യെലഹങ്ക പോലീസ് പറഞ്ഞു.
ബംഗളുരു ജുഡീഷ്യൽ ലേഔട്ടിലെ യുവതിയുടെ പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്താണ് സംഭവം നടന്നത്. 15 ദിവസത്തോളമായി ഇവിടെ താമസിച്ചിരുന്ന 30 വയസുകാരി 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി കഴിഞ്ഞ് തിരികെ എത്തിയശേഷം വാതിലിൽ മുട്ടുന്നതുകേട്ടു തുറന്നപ്പോൾ അജ്ഞാനായ ഒരാൾ തന്റെ കഴുത്തിൽ കത്തി അമർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് സ്വർണവള ആവശ്യപ്പെടുകയും എതിർത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ പണം ആവശ്യപ്പെട്ടതോടെ തന്റെ വാനിറ്റി ബാഗിൽനിന്ന് പണം എടുക്കുന്നതനിടെ പ്രതിയുടെ ശ്രദ്ധ തെറ്റിയപ്പോൾ കുളിമുറിയിലേക്ക് ഓടിക്കയറി വാതിൽ പൂട്ടുകയും അലാറം മുഴക്കി രക്ഷതേടുകയായിരുന്നെന്നും യുവതി പറഞ്ഞു.
Pravasi India – Bangalore
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി യെല്ലോലൈൻ മെട്രോ തുറന്നുകൊടുക്കുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
മെട്രോ മൂന്നാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും. ബംഗളൂരു ആർവി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള 19.15 കിലോമീറ്ററിലാണ് യെല്ലോലൈൻ.
Pravasi India – Bangalore
ബംഗളൂരു: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമയാചരണം പുത്തൂർ രൂപതയുടെ ആഭിമുഖ്യത്തിൽ 20ന് ബംഗളൂരുവിൽ നടക്കും.
കെങ്കേരി സെന്റ് ബനഡിക്ടൈൻ കാമ്പസിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ മുഖ്യകാർമികനാകും.
പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, പുത്തൂർ ബിഷപ് ഗീവർഗീസ് മാർ മക്കേറിയോസ് എന്നിവർ സഹകാർമികരാകും. രാവിലെ എട്ടിന് പദയാത്ര, 9.45ന് വിശുദ്ധ കുർബാന, 11.45ന് പൊതുസമ്മേളനം. തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടാകും.
ബംഗളൂരുവിലെ സീറോ മലങ്കര കത്തോലിക്കാ സഭ വിശ്വാസി സമൂഹം മുഴുവനും തിരുക്കർമങ്ങളിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. മാത്യു കണ്ടത്തിൽ, പ്രോഗ്രാം കൺവീനർ ഫാ. തോമസ് ഊന്നൻപാറക്കൽ, ജനറൽ സെക്രട്ടറി വർഗീസ് മാത്യു എന്നിവർ അറിയിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരു-കൊച്ചി ഓണക്കാല യാത്രകൾക്കായി സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിനു പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്കു നൽകേണ്ടത് 3,500 രൂപ വരെയാണ്.
ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും കുട്ടികളുടെ വെക്കേഷനും പരിഗണിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്.
ഓണത്തിന് മുന്നേയായി സ്വകാര്യബസ് ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്കു വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ ടിക്കറ്ററുകൾ വേഗത്തിൽ തീർന്നതോടെയാണ് സ്വകാര്യ ബസുകൾ കുത്തനെ നിരക്ക് കൂട്ടിയത്.
Pravasi India – Bangalore
ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നിത്തല കിഴക്കേ വഴി കാവിലേത്ത് കൃഷ്ണ ഭവനത്തിൽ അനിൽ കുമാറിന്റെ മകൾ ദേവദത്ത് അനിലാണ്(20) മരിച്ചത്.
ബംഗളൂരു കമ്പിപ്പുര രാജരാജേശ്വരി കോളജിൽ ഫിസിയോതെറോപ്പി വിദ്യാർഥിയായിരൂന്നു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ദേവദത്ത് സഞ്ചരിച്ച ബൈക്കും ടെമ്പോ ട്രാവലറും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് മഞ്ജു എം നായർ. സഹോദരൻ: എ. ദീപക് നായർ.
Pravasi India – Bangalore
ബംഗളൂരൂ: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ബംഗളൂരൂവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു.
എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽവച്ച് ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവിലെ സ്വകാര്യ കോളജിൽ ബിടെക് വിദ്യാർഥിയാണ് ആൽബി. താമസസ്ഥലത്തു നിന്ന് കോളജിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ "ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി' എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം.
500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും.
എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും.
പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഐടി നഗരത്തിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ സാധാരണ കാഴ്ചയായി മാറും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Pravasi India – Bangalore
ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.
കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.
ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
Pravasi India – Bangalore
ബംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബിആർഇയുടെ ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ്ബുക്ക് 2025 പ്രകാരം സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലണ്ടൻ, ഷാംഗ്ഹായ് തുടങ്ങിയ വന്പന്മാർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 12 ആഗോള ടെക് പവർഹൗസ് നഗരങ്ങളിൽ ഇടംപിടിച്ചു.
ഇപ്പോൾ ഒരു മില്യണിലധികംപേരാണ് ബംഗളൂരുവിൽ ടെക് തൊഴിൽ മേഖലയിലുള്ളത്. ഈ നഗരം, ബെയ്ജിംഗിനും ഷാങ്ഹായ്ക്കും ഒപ്പം ഏഷ്യ-പസഫിക്കിലെ ഏറ്റവും വലിയ ടെക് ടാലന്റ് വിപണിയായി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ലോകത്തിലെ മുൻനിര എഐ വികസന കേന്ദ്രങ്ങളിലൊന്നായി അതിവേഗം മാറുകയും ചെയ്യുന്നു.
പ്രമുഖ റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റായ സിബിആർഇ, കഴിവുകളുടെ ലഭ്യത, ഗുണനിലവാരം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കി പവർഹൗസ്, എസ്റ്റാബിഷ്ഡ്, എമേർജിംഗ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 115 ആഗോള വിപണികളെ വിലയിരുത്തി.
സാങ്കേതിക മേഖലയിൽ വലുതും ആഴമേറിയതും ഉയർന്ന മത്സരക്ഷമതയുള്ളതുമായ ആഗോളതലത്തിൽ 12 നഗരങ്ങൾ മാത്രം ഉൾപ്പെടുന്ന എലൈറ്റ് ’പവർഹൗസ്’ വിഭാഗത്തിലാണ് ബംഗളൂരു ഇടം നേടിയത്.
റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരുവിന്റെ സാങ്കേതിക പ്രതിഭയുടെ തോത് ഇപ്പോൾ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് തുടങ്ങിയ മുൻനിര യുഎസ് കേന്ദ്രങ്ങളുമായി മത്സരിക്കുന്നു. ബംഗളൂരു ആഗോള ഡിജിറ്റൽ ഇന്നൊവേഷൻ നെറ്റ്വർക്കിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്നതിലൂടെ എഐ വികസനകാര്യത്തിൽ നഗരം ഇന്ത്യയെ മുന്നിലെത്തിക്കുന്നു.
ടെക് തൊഴിലുകളിൽ ഒരു മിലണ്‍ എന്ന മാർക്ക് മറികടക്കുന്നതിനു പുറമേ, 2018നും 2023നും ഇടയിൽ ടെക് തൊഴിലുകളിൽ 12% വർധനവ് ബംഗളൂരു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടെക് മേഖലയിലെ അന്താരാഷ്ട്ര വളർച്ചാ രീതികളുമായി പൊരുത്തപ്പെടുന്നു.
ബംഗളൂരുവിന്റെ ജനസംഖ്യാപരമായ ശക്തി അതിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നു.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതത്തിൽ 12 ടെക് പവർഹൗസ് വിപണികളിൽ ബംഗളൂരു നഗരം നാലാം സ്ഥാനത്താണ്.
75.5 ശതമാനം നിവാസികളും ഈ ഉത്പാദന പ്രായ വിഭാഗത്തിൽ പെടുന്നു. 2019നും 2024നും ഇടയിൽ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ 2.4 ശതമാനം വർധനവ് ഉണ്ടായി. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കുകളിൽ ഒന്നാണ്.
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) എന്നിവയുടെ സ്ഥാനം, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, എൻജിനിയറിംഗ്, ഉത്്പന്ന വികസനം എന്നിവയിലെ അത്യാധുനിക ജോലികൾക്കായി ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ നൽകുന്നതിൽ നിർണായകമാകുന്നു.
ബംഗളൂരു നഗരം സ്റ്റാർട്ടപ്പ് രംഗത്ത് വെഞ്ച്വർ ക്യാപിറ്റലിന് ഒരു പ്രധാന കേന്ദ്രമായി തുടരുന്നു. 2024ൽ മാത്രം, നഗരം 3.3 ബില്യണ്‍ ഡോളറിന്റെ 140 വെഞ്ച്വർ ക്യാപിറ്റൽ ഡീലുകൾ നേടി. ഇതിൽ 34 നിക്ഷേപങ്ങളും എഐ അധിഷ്ഠിത സംരംഭങ്ങളിലേക്കായിരുന്നു.