Book Review
അഡ്വ. പി.എസ്. ശ്രീധരൻപിള്ള
പേജ്: 272 വില: ₹ 310
മാതൃഭൂമി ബുക്സ്, ഫോൺ: 0495 2362000
ഇന്ത്യാചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പഠനം. പ്രമുഖരുടെ പ്രതികരണങ്ങളും വായിക്കാം.
Book Review
പോൾ കൊട്ടാരം കപ്പൂച്ചിൻ
പേജ്: 112 വില: ₹ 150
ആത്മ ബുക്സ്, കോഴിക്കോട് ഫോൺ: 97460 77500
അസീസിയിലെ ഫ്രാൻസീസിനെയും ക്ലാരയേയും കുറിച്ചുള്ള ചിന്തകൾ. ജീവിതയാത്രയിൽ ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരംകാണാൻ ഫ്രാൻസീസിന്റെ വഴിയിലൂടെ വായനക്കാരെ നയിക്കുന്നു.
Book Review
ഷിജു സാം വറുഗീസ്
പേജ്: 400 വില: ₹ 499
ഡിസി ബുക്സ്, ഫോൺ: 7290092216
ശാസ്ത്രത്തിന്റെ സാമൂഹികതാ പഠനങ്ങൾ എന്ന ഗവേഷണമേഖലയ്ക്ക് ആമുഖമായ പുസ്തകം.
ശാസ്ത്രജ്ഞർക്കും വിജ്ഞാന കുതുകികൾക്കും പുതിയ ഉൾക്കാഴ്ച പകരുന്ന എഴുത്ത്.
Book Review
അശ്വതി ശ്രീകാന്ത്
പേജ്: 144 വില: ₹ 199
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
കണ്ടു മറന്നതോ പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള കഥകൾ. വായിച്ചു കഴിയുമ്പോൾ ഇവരിൽ ചിലരെയൊക്കെ ഈ പരിസരത്ത് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു തോന്നാം.
ലാളിത്യഭംഗിയുള്ള എഴുത്തുകൾ.
Book Review
ജി.ആർ. ഇന്ദുഗോപൻ
പേജ്: 112 വില: ₹ 150
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
ഒരു പെൺകുട്ടിയുടെ തിരോധാനക്കേസിൽ ഒരേ സമയം പ്രതിയും നിവൃത്തികേടുകൊണ്ട് അന്വേഷകനുമായി മാറുന്ന ഒരു സാധാരണക്കാരന്റെ ജീവിതകഥ.
ഉദ്വേഗജനകമായ നിരവധി സന്ദർഭങ്ങൾ ഇഴചേർത്ത നോവൽ.
Book Review
ആർ. ആതിര
പേജ്: 72 വില: ₹ 99
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
അരികുവത്കരിക്കപ്പെട്ടവരോടു ചേർന്നു നിൽക്കാൻ വെന്പൽകൊള്ളുന്ന 30 കവിതകളുടെ സമാഹാരം.
അടിത്തട്ടുകളിലെ മനുഷ്യാവസ്ഥയുടെയും അനാഥത്വം പേറുന്ന ജീവിതങ്ങളുടെയും മിടിപ്പുകൾ ഈ വരികളിൽ കാണാം.
Book Review
പേജ്: 72 വില: ₹ 100
കാർമൽ ഇൻർനാഷണൽ പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം
ഫോൺ: 0471 2327253
ദൈവികസ്നേഹത്തെക്കുറിച്ചു പ്രതിപാദിക്കുന്ന അവിടന്ന് നമ്മെ സ്നേഹിച്ചു എന്ന ചാക്രികലേഖനത്തെ അധികരിച്ചുള്ള പ്രശ്നോത്തരി.
220 ഖണ്ഡികകളുള്ള ഈ പുസ്തകം തിരുഹൃദയഭക്തി ആഴത്തിൽ വിശകലനം ചെയ്യുന്നു.
Book Review
റവ.ഡോ. മാത്യു ഡാനിയൽ
പേജ്: 150 വില: ₹ 180
സിഎസ്എസ് ബുക്സ്, തിരുവല്ല
ഫോൺ: 8921380556
പുതിയ മനുഷ്യന്റെ ജീവിതശൈലിയും കന്പോളവത്കരിക്കപ്പെട്ടു കഴിഞ്ഞ നമ്മുടെ ആഘോഷങ്ങളും വർഗീയതയ്ക്കു വഴിമാറുന്ന മതാത്മകതയും മത്സരാധിഷ്ഠിത ജീവിതത്തിനു വേണ്ടി മാത്രം പരുവപ്പെടുത്തുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളും സാമൂഹ്യജീവിതത്തിൽ വിതയ്ക്കുന്ന പ്രത്യാഘാതങ്ങൾ പുസ്തകം വിലയിരുത്തുന്നു, ഒപ്പം പ്രകൃതിയെക്കുറിച്ചും.
ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള രസതന്ത്രമാണ് ഈ വരികളിൽ.
Book Review
പേജ്: 88 വില: ₹ 150
ഈലിയ ബുക്സ്, തൃശൂർ
ഫോൺ: 9349966302
ശാക്യകുലത്തിന്റെ രാജമകുടം ഉപേക്ഷിച്ചു സന്യാസം വരിച്ച ശ്രീ ബുദ്ധന്റെ ജീവചരിത്രം നോവൽ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഗ്രന്ഥകർത്താവ്.
ശാക്യകുല പരന്പരയിലെ മഹത്തുക്കൾക്കുകൂടി ഇടം കിട്ടുന്നുവെന്നതാണ് ഈ നോവലിന്റെ പ്രത്യേകത. ബുദ്ധനെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കു പ്രയോജനപ്രദം.