Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Youth Special

ഇന്ന് ലോക സംഗീതദിനം: കുട്ടിപ്പാട്ടുകളുടെ സുല്‍ത്താനായി അര്‍ഷിദ് ശ്രീധര്‍

തൃശൂര്‍: ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളുടെ ലോകത്തെ സംഗീതത്തിലൂടെ കൈപിടിച്ചുനടത്തുന്ന സംഗീതപ്രതിഭയാണ് അര്‍ഷിദ് ശ്രീധര്‍. ലക്ഷക്കണക്കിനു കുട്ടികള്‍ ആസ്വദിക്കുന്ന ഇന്‍ഫോബെല്‍സ് കുട്ടിപ്പാട്ടുകള്‍ക്കു കഴിഞ്ഞ ഏഴുവര്‍ഷമായി സംഗീതവും പ്രോഗ്രാമിംഗും നിര്‍വഹിച്ചത് അര്‍ഷിദാണ്. ഇത്തരത്തില്‍ 600 കുട്ടിപ്പാട്ടുകളാണ് ആറു ഭാഷകളിലായി ഇറങ്ങിക്കഴിഞ്ഞത്. പലതും വന്പന്‍ഹിറ്റുകള്‍.

'വട്ടമാന തട്ട് ...തട്ട് നിറയെ ലട്ട്' എന്ന തമിഴ് റൈം 30.5 മില്യണ്‍ ആളുകളാണ് കണ്ടത്. 'ഉരുളക്കിളങ്ങ് ചെല്ലക്കുട്ടിക്ക് പൂച്ചാണ്ടി ഭയം', 'ചിന്നക്കണ്ണന്‍' എന്നിവയും വമ്പന്‍ ഹിറ്റാണ്. 'സ്‌കൂള്‍ ബസ് വന്നു റെഡിയാകൂ', 'ഇരുട്ടിനെ പേടി' എന്നിവ മലയാളത്തിലും ഹിറ്റായി. ഹിന്ദിയിലെ റൈമുകളാണ് മെഗാഹിറ്റുകള്‍. മുന്നാ രോ രഹാരേ എന്ന ഗാനം വിവിധ ഭാഷകളിലും പതിപ്പുകളിലുമായി ഇതിനകം 945 മില്യണ്‍ ആളുകളാണ് കണ്ടത്. 'ഗയ്യാ മേരി ആത്തിഹേ' രണ്ടുവര്‍ഷംകൊണ്ട് 858 മില്യണും 'ചുന്നൂ മിന്നൂ' 645 മില്യണും പിന്നിട്ടു.

 

Youth Special

23-ാം വയസിൽ അ​ച്ഛ​ന്‍റെ പാ​ത​യി​ല്‍ അ​ല്‍​ക്ക

ചെ​​റു​​പ്പ​​ത്തി​​ന്‍റെ പ്ര​​സ​​രി​​പ്പോ​​ടെ അ​​ല്‍​ക്ക വോ​​ട്ടു ചോ​​ദി​​ക്കു​​ക​​യാ​​ണ്. നാ​​ടി​​ന്‍റെ​​യും ന​​ഗ​​ര​​ത്തി​​ന്‍റെ​​യും സ​​മ​​ഗ്ര​​വി​​ക​​സ​​ന​​വും ഒ​​പ്പം ന​​ഗ​​ര​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ഭാ​​വി ആ​​ശ​​യ​​ങ്ങ​​ളു​​മാ​​ണ് അ​​ല്‍​ക്ക പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത്.

സം​​സ്ഥാ​​ന​​ത്തെ​​ത​​ന്നെ പ്രാ​​യം കു​​റ​​ഞ്ഞ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളി​​ലൊ​​രാ​​ളാ​​ണ് കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ 15-ാം വാ​​ര്‍​ഡാ​​യ ക​​ഞ്ഞി​​ക്കു​​ഴി​​യി​​ലെ കോ​​ണ്‍​ഗ്ര​​സ് സ്ഥാ​​നാ​​ര്‍​ഥി അ​​ല്‍​ക്ക ആ​​ന്‍ ജൂ​​ലി​​യ​​സ് എ​​ന്ന 23 കാ​​രി.

സി​​റ്റിം​​ഗ് കൗ​​ണ്‍​സി​​ല്‍ മെം​​ബ​​റാ​​യ യു​​ഡി​​എ​​ഫി​​ലെ ജൂ​​ലി​​യ​​സ് ചാ​​ക്കോ​​യു​​ടെ മ​​ക​​ളാ​​ണ്. ഇ​​ത്ത​​വ​​ണ വാ​​ര്‍​ഡ് വ​​നി​​താ സം​​വ​​ര​​ണ​​മാ​​യ​​പ്പോ​​ള്‍ അ​​ല്‍​ക്ക സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി. ആ​​ലു​​വ യു​​സി കോ​​ള​​ജി​​ല്‍​നി​​ന്നു ബി​​രു​​ദ​​വും ബം​​ഗ​​ളൂ​​രു ക്രൈ​​സ്റ്റ് കോ​​ള​​ജി​​ല്‍​നി​​ന്നു സോ​​ഷ്യ​​ല്‍ വ​​ര്‍​ക്കി​​ല്‍ പി​​ജി​​യും നേ​​ടി.

Youth Special

ഓ​ഫ് റോ​ഡ് താ​രം തെ​ര​ഞ്ഞെ​ടു​പ്പ് ട്രാ​ക്കി​ൽ

ഓ​ഫ് റോ​ഡ് ജീ​പ്പ് ഓ​ട്ട​ത്തി​ലെ താ​രം തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ട്രാ​ക്കി​ൽ. പാ​ലാ ന​ഗ​ര​സ​ഭ എ​ട്ടാം വാ​ര്‍​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റി​യാ മേ​രി ബി​നോ (24) എ​ന്ന റി​യ ചീ​രാം​കു​ഴി ഓ​ഫ് റോ​ഡ് മ​ത്സ​ര​ങ്ങ​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്.

സം​സ്ഥാ​ന​ത്തു ന​ട​ന്ന 15 മ​ത്സ​ര​ങ്ങ​ളി​ല്‍ റി​യ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. ബി​രു​ദ​മെ​ടു​ത്ത ശേ​ഷം ടി​ടി​സി പ​ഠി​ച്ച റി​യ പാ​ലാ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക കൂ​ടി​യാ​ണ്. ചീ​രാം​കു​ഴി ബി​നോ-​ആ​ശ ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​ണ്.

അ​ച്ഛ​ന്‍റെ​യും അ​ദ്ദേഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ​യും പി​ന്നാ​ലെ​യാ​ണ് റി​യ ഓ​ഫോ റോ​ഡ് മ​ത്സ​ര​ങ്ങ​ളു​ടെ ട്രാ​ക്കി​ലെ​ത്തി​യ​ത്. അ​ച്ഛ​ന്‍റെ സ​ഹോ​ദ​ര​ന്‍ ജോ​സ് ചീ​രാം​കു​ഴി 10-ാം വാ​ര്‍​ഡി​ല്‍ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥ​യാ​ണ​ന്നു​ള്ള​ത് റി​യ​യ്ക്ക് മ​ത്സ​രി​ക്കു​വാ​ന്‍ ത​ട​സ​മ​ല്ല.

ജോ​സ് ചീ​രാം​കു​ഴി നി​ല​വി​ല്‍ പാ​ലാ ന​ഗ​ര​സ​ഭാം​ഗ​മാ​ണ്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ തേ​ടി​യ​പ്പോ​ള്‍ പാ​ര്‍​ട്ടി പാ​ര​മ്പ​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് റി​യ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Youth Special

ഇ​വ​രാ​ണ് ആ ​വൈ​റ​ല്‍ ന​ര്‍​ത്ത​ക​ര്‍

ക​ഴി​ഞ്ഞ ദി​വ​സം വാ​ഗ​മ​ണി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഗൗ​രി ന​ന്ദ​ന​യു​ടെ ഫോ​ണി​ലേ​ക്ക് ആ ​കോ​ള്‍ എ​ത്തി​യ​ത്. നൃ​ത്തം ഗം​ഭീ​ര​മാ​യി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞ് സം​സാ​രം തു​ട​ങ്ങി. ഈ ​പാ​ട്ടി​ന് ഇ​ങ്ങ​നെ​യൊ​രു കൊ​റി​യോ​ഗ്ര​ഫി ആ​ദ്യ​മാ​യി കാ​ണു​ക​യാ​ണ്.

പാ​ട്ടും കോ​സ്റ്റ്യൂ​മും ലി​ഫ്ടും ഒ​ക്കെ അ​തി​മ​നോ​ഹ​ര​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രാ​ണെ​ന്നു ഗൗ​രി​ന​ന്ദ​ന ചോ​ദി​ച്ച​പ്പോ​ള്‍ ഒ​രു എം​പി ആ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തി​രു​ന്ന അ​ഖി​ല്‍ ഹു​സൈ​ന്‍റെ കൈ​യി​ലേ​ക്ക് ഫോ​ണ്‍ കൊ​ടു​ത്തു.

ആ​രെ​ങ്കി​ലും ത​ങ്ങ​ളെ വി​ളി​ച്ചു എം​പി​യാ​ണെ​ന്ന് പ​റ​ഞ്ഞ് പ​റ്റി​ക്കു​ന്ന​താ​ണെ​ന്നാ​ണ് ഇ​രു​വ​രും ആ​ദ്യം വി​ചാ​രി​ച്ച​ത്. പി​ന്നെ തൃ​ശൂ​രി​ലെ എം​പി സു​രേ​ഷ് ഗോ​പി​യാ​ണെ​ന്ന് ഫോ​ണി​ന്‍റെ മ​റു​ത​ല​യ്ക്ക​ല്‍ എ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ ചി​രി​ക്ക​ണോ, ക​ര​യ​ണോ എ​ന്ന അ​വ​സ്ഥ​യി​ലാ​യി​പ്പോ​യി.

‘പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ പ​റ്റാ​ത്ത സ​ന്തോ​ഷ നി​മി​ഷ​മാ​യി​രു​ന്നു അ​ത്'- ഇ​തു​പ​റ​യു​മ്പോ​ള്‍ ക്ലാ​സി​ക്ക​ല്‍ വി​ത്ത് ക​ണ്ടം​പ​റ​റി ഡാ​ന്‍​സി​ന് ചു​വ​ടു​വ​ച്ച് വൈ​റ​ലാ​യ എ​റ​ണാ​കു​ളം തേ​വ​ര സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ എ​സ്. ഗൗ​രി ന​ന്ദ​ന​യു​ടെ​യും അ​ഖി​ല്‍ ഹു​സൈ​ന്‍റെ​യും ക​ണ്ണു​ക​ളി​ല്‍ സ​ന്തോ​ഷ​ത്തി​ര​യി​ള​ക്കം.

അ​തേ, ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലെ താ​ര​ങ്ങ​ളാ​ണ് ബി​എ ഇം​ഗ്ലീ​ഷ് അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​യ എ​സ്. ഗൗ​രി ന​ന്ദ​ന​യും ഒ​ന്നാം വ​ര്‍​ഷ പി​ജി വി​ദ്യാ​ര്‍​ഥി​യാ​യ അ​ഖി​ല്‍ ഹു​സൈ​നും.

പാ​ട്ടി​ന്‍റെ താ​ള​ത്തി​നൊ​ത്ത് ച​ടു​ല​മാ​യ നൃ​ത്ത ചു​വ​ടു​ക​ള്‍, അ​നാ​യാ​സേ​ന​യു​ള്ള മെ​യ് വ​ഴ​ക്കം, കാ​ഴ്ച​ക്കാ​ര്‍​ക്ക് ക​ണ്ണെ​ടു​ക്കാ​നാ​വാ​ത്ത വി​ധം ക്ലാ​സി​ക്ക​ല്‍ വി​ത്ത് ക​ണ്ടം​പ​റ​റി ഡാ​ന്‍​സ് പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും വൈ​റ​ലാ​യ​ത്.

ഡാ​ന്‍​സ് ക്ല​ബ് ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ന്‍റെ വേ​ദി

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 26 ന് ​സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് കോ​ള​ജി​ലെ ഡാ​ന്‍​സ് ക്ല​ബി​ന്‍റെ ഓ​പ്പ​ണ്‍ ഫോ​റം വേ​ദി​യി​ലാ​ണ് ഇ​രു​വ​രും കാ​ണി​ക​ള്‍ ആ​ശ്ച​ര്യ​ത്തി​ന്‍റെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​ക്കൊ​ണ്ട് നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ വ​ച്ച​ത്. കു​ട്ടി​ക്കാ​ലം മു​ത​ല്‍ ര​ണ്ടാ​ളും ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സ് പ​ഠി​ച്ചി​ട്ടു​ള്ള​വ​രാ​യ​തി​നാ​ല്‍ അ​തി​നൊ​പ്പം ക​ണ്ടം​പ​റ​റി സ്റ്റൈ​ല്‍ കൂ​ടി ചേ​ര്‍​ക്കാ​മ​ന്ന് തീ​രു​മാ​നി​ച്ചു.

ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ ശാ​സ്ത്രീ​യ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന ഗൗ​രി​യു​ടെ ഗു​രു​ക്ക​ന്മാ​ര്‍ ക​ലാ​ക്ഷേ​ത്ര അ​മ​ല്‍​നാ​ഥും ഗീ​ത പ​ദ്മ​കു​മാ​റു​മാ​ണ്. നാ​ലാം ക്ലാ​സു​മു​ത​ല്‍ ക​ലാ​ക്ഷേ​ത്ര അ​മ​ല്‍​നാ​ഥി​ന്‍റെ​യും ആ​ര്‍​എ​ല്‍​വി സു​ഭേ​ഷി​ന്‍റെ​യും ശി​ക്ഷ​ണ​ത്തി​ലാ​ണ് അ​ഖി​ല്‍ ശാ​സ്ത്രീ​യ നൃ​ത്തം അ​ഭ്യ​സി​ച്ച​ത്.

ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സി​ലെ ഈ ​ക​ഴി​വ് ഇ​രു​വ​ര്‍​ക്കും ക​ണ്ടം​പ​റ​റി നൃ​ത്ത​ത്തി​ലേ​ക്കു​ള്ള മു​ത​ല്‍ കൂ​ട്ടാ​യി. ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ലേ​ക്കാ​യി ഡാ​ന്‍​സി​ല്‍ ഒ​രു വെ​റൈ​റ്റി ആ​കാ​മെ​ന്ന് ഇ​രു​വ​രും വി​ചാ​രി​ച്ച​പ്പോ​ള്‍ ക​ണ്ടം​പ​റ​റി സ്റ്റൈ​ല്‍ പ​ഠി​പ്പി​ക്കാ​നാ​യി കോ​ള​ജി​ലെ സീ​നി​യേ​ഴ്‌​സാ​യ ഷി​ഹാ​സ് അ​ലി​യും അ​തു​ലും ഒ​പ്പം നി​ന്നു. അ​തൊ​രു ഒ​ന്നൊ​ന്ന​ര പെ​ര്‍​ഫോ​മ​ന്‍​സ് ആ​യി​രു​ന്നു.

നൃ​ത്തം പാ​ഷ​നാ​ണ്

ഗൗ​രി​ക്കും അ​ഖി​ലി​നും നൃ​ത്തം പാ​ഷ​നാ​ണ്. എ​സ്എ​ച്ച് കോ​ള​ജി​ലെ ഡാ​ന്‍​സ് ക്ല​ബി​ല്‍ വ​ച്ചാ​ണ് ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​യ​ത്. കോ​ള​ജ് ക​ലോ​ത്സ​വ​ത്തി​ന് മൈ​മി​ന് ഗൗ​രി ന​ന്ദ​ന​യ്ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യ​തും അ​ഖി​ല്‍ ഹു​സൈ​ന്‍ ആ​യി​രു​ന്നു.

ര​ണ്ടു പേ​രും നൃ​ത്ത​ത്തെ ഒ​രു​പോ​ലെ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍ ആ​യ​തി​നാ​ല്‍ ഓ​പ്പ​ണ്‍ ഫോ​റം പ​രി​പാ​ടി​യി​ലാ​ണ് ഒ​രു​മി​ച്ച് നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. കോ​ള​ജ് സ​മ​യം ക​ഴി​ഞ്ഞ് വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​ണ് ഇ​രു​വ​രും ഡാ​ന്‍​സ് പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന​ത്.

കോ​ള​ജു​ക​ളി​ല്‍ മ​റ്റ് പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​മ്പോ​ള്‍ കോ​ള​ജി​ലെ സീ​നി​യേ​ഴ്‌​സ് ത​ന്നെ ന​ട​ത്തു​ന്ന തൃ​പ്പൂ​ണി​ത്തു​റ​യി​ലെ കോ​ര്‍ മൂ​വ്‌​മെ​ന്‍റ് സ്റ്റു​ഡി​യേ​യി​ലും പ്രാ​ക്ടീ​സ് ചെ​യ്തു. 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ നൃ​ത്തം പ​ഠി​ച്ചു.

നൃ​ത്തം ഇ​രു​വ​രും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റു ചെ​യ്ത​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ മാ​റി​മ​റി​ഞ്ഞ​ത്. വീ​ഡി​യോ ഇ​ത്ര​യ​ധി​കം വൈ​റ​ലാ​കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു.

മ​നം നി​റ​ച്ച് മ​ഞ്ജു​വാ​ര്യ​രു​ടെ അ​ഭി​ന​ന്ദ​നം

ഇ​തി​ന​കം 7.8 മി​ല്യ​ന്‍ വ്യൂ​വേ​ഴ്‌​സാ​ണ് വീ​ഡി​യോ ക​ണ്ട​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ന​ടി മ​ഞ്ജു വാ​ര്യ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​പ്പേ​ര്‍ ഇ​രു​വ​ര്‍​ക്കും അ​ഭി​ന​ന്ദ​ന​വു​മാ​യി എ​ത്തി. അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യു​മൊ​ക്കെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ് ഇ​രു​വ​ര്‍​ക്കും.

മു​ന്‍ പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍ പോ​ലും നൃ​ത്തം സൂ​പ്പ​ര്‍ ആ​യി​രു​ന്നു​വെ​ന്ന് പ​റ​യു​മ്പോ​ള്‍ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​ണ് ഗൗ​രി​ന​ന്ദ​ന​യും അ​ഖി​ലും പ​റ​യു​ന്ന​ത്. പ​ഠ​ന​ത്തി​നൊ​പ്പം നൃ​ത്ത​വും കൂ​ടെ​കൂ​ട്ടാ​നാ​ണ് ഇ​രു​വ​രു​ടേ​യും തീ​രു​മാ​നം. വീ​ഡി​യോ ക​ണ്ട് അ​ഖി​ലി​ന് സി​നി​മ​യി​ലേ​ക്ക് ഓ​ഫ​റും വ​ന്നി​ട്ടു​ണ്ട്.

വീ​ട്ടു​കാ​രു​ടെ പി​ന്തു​ണ

ഇ​ട​പ്പ​ള്ളി ഏ​റാ​ടി വീ​ട്ടി​ലാ​ണ് ഗൗ​രി​ന​ന്ദ​ന​യു​ടെ താ​മ​സം. ന​ര്‍​ത്ത​കി കൂ​ടി​യാ​യ അ​മ്മ അ​ഞ്ജു ആ​ലു​വ ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. സ​ഹോ​ദ​രി ആ​ര്യ​ന​ന്ദ​ന, തൃ​ക്കാ​ക്ക​ര ഭ​വ​ൻ​സ് സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി നി​യാ​ണ്.

ഫോ​ര്‍​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ ഷേ​ഖ് ഹു​സൈ​ന്‍- ഷ​ഹാ​വ​ര്‍ ഹു​സൈ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ഖി​ല്‍, സ​ഹോ​ദ​ര​ന്‍ ആ​ദി​ല്‍ ഹു​സൈ​നും ഡാ​ന്‍​സ​ര്‍ ആ​ണ്.

Youth Special

അ​മ്മ റോ​ള്‍ മോ​ഡ​ലാ​യി; മിന്നിത്തിളങ്ങി യോ​ഹ

കാ​റും ലോ​റി​യു​മൊ​ക്കെ ക​ളി​പ്പാ​ട്ട​മാ​യി കി​ട്ടു​ന്ന കു​ട്ടി​ക്കാ​ല​ത്ത് യോ​ഹ​യു​ടെ അ​മ്മ ടീ​മ അ​വ​ന് സ​മ്മാ​നി​ച്ച​ത് ഹാ​ന്‍​ഡ്‌​ ബോ​ളു​ക​ളാ​യി​രു​ന്നു. ന​ന്നേ കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ള്‍ അ​വ​ന്‍ ആ ​പ​ന്തു​ക​ള്‍ എ​റി​ഞ്ഞാ​ണ് ക​ളി​ച്ചു ന​ട​ന്ന​ത്.

മ​ക​ന്‍ പ​ന്തു​ക​ള്‍ എ​റി​യു​ന്ന​ത് കാ​ണു​മ്പോ​ള്‍ മു​ന്‍ സം​സ്ഥാ​ന ഹാ​ന്‍​ഡ് ബോ​ള്‍ താ​ര​മാ​യ അ​മ്മ ടീ​മ മ​ക​നെ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മാ​യി​രു​ന്നു. അ​മ്മ​യെ റോ​ള്‍ മോ​ഡ​ലാ​ക്കി​യ ആ ​മ​ക​ന്‍ ഇ​ന്ന് ഇ​ന്ത്യ​യു​ടെ ജേഴ്‌​സി​യ​ണി​ഞ്ഞ് പാ​രീ​സ് വേ​ള്‍​ഡ് ഗെ​യിം​സ് ഹാ​ന്‍​ഡ് ബോ​ളി​ല്‍ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ക​ളി​ക്ക​ള​മി​ല്ലെ​ങ്കി​ലും... 

എ​റ​ണാ​കു​ളം കു​മ്പ​ള​ങ്ങി തോ​ലാ​ട്ട് വീ​ട്ടി​ല്‍ ജി​ബി​ന്‍-​ടീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് യോ​ഹ. യോ​ഹ​യു​ടെ സ്വ​ന്തം നാ​ട്ടി​ല്‍ ഒ​രു ക​ളി​സ്ഥ​ലം പോ​ലു​മി​ല്ല. പ​ക്ഷേ ക​ഠി​ന​പ്ര​യ​ത്‌​ന​ത്തി​ല്‍ ഈ ​പ​ത്താം ക്ലാ​സു​കാ​ര​ന്‍ ഇ​ക്ക​ഴി​ഞ്ഞ പാ​രീ​സ് വേ​ള്‍​ഡ് ഗെ​യിം​സ് ഹാ​ന്‍​ഡ് ബോ​ളി​ല്‍ അ​ഞ്ചു ഗോ​ളി​ന്‍റെ പി​ന്‍​ബ​ല​ത്തി​ല്‍ തി​ള​ക്ക​ത്തി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണ്.

2025 ജൂ​ലൈ 7 മു​ത​ല്‍ 12 വ​രെ ഫ്രാ​ന്‍​സി​ലാ​ണ് പാ​രീ​സ് വേ​ള്‍​ഡ് ഗെ​യിം​സ് ഹാ​ന്‍​ഡ് ബോ​ള്‍ മ​ല്‍​സ​രം ന​ട​ന്ന​ത്. 15 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 65 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​ച്ച​ത്. 9 വ​യ​സി​നും 19 വ​യ​സി​നു​മി​ട​യി​ലു​ള്ള​വ​ര്‍​ക്കു​ള്ള വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ല്‍ യോ​ഹ ക​ള​ത്തി​ലി​റ​ങ്ങി.

ഇ​തി​ല്‍ കെ​നി​യ​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ അ​ഞ്ചു ഗോ​ളു​ക​ളും ഡെ​ന്മാ​ര്‍​ക്കു​മാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​തി​നൊ​പ്പം ക​ളി​യി​ല്‍ ഏ​വ​രു​ടെ​യും ശ്ര​ദ്ധാ​കേ​ന്ദ്ര​വു​മാ​യി. മ​ത്സ​ര​ത്തി​ല്‍ ഡെ​ന്മാ​ര്‍​ക്ക് ചാ​മ്പ്യ​ന്മാ​രാ​യി.

Youth Special

ക​വു​ങ്ങി​ല്‍ ക​യ​റു​ന്ന റോ​ബോ​ട്ടി​നെ നി​ര്‍​മി​ച്ച മി​ടു​ക്കി റോ​ള്‍​സ് റോ​യി​സ് ക​മ്പ​നി​യി​ലേ​ക്ക്

ഡോ​ക്‌​ട​റാ​കു​ക എ​ന്ന ബാ​ല്യ​കാ​ല​സ്വ​പ്‌​നം പൊ​ലി​ഞ്ഞ​പ്പോ​ഴും നി​രാ​ശ​പ്പെ​ടാ​തെ പു​തി​യ വ​ഴി​വെ​ട്ടി​ത്തു​റ​ന്ന കെ.​എ​സ്. ഋ​തു​പ​ര്‍​ണ​യെ തേ​ടി​യെ​ത്തി​യ​ത് സ്വ​പ്‌​ന​തു​ല്യ​മാ​യ നേ​ട്ടം.

ലോ​ക​പ്ര​ശ​സ്ത​മാ​യ അ​മേ​രി​ക്ക​യി​ലെ റോ​ള്‍​സ് റോ​യ്‌​സ് ക​മ്പ​നി​യി​ലെ ജെ​റ്റ് എ​ന്‍​ജി​നു​ക​ളു​ടെ നി​ര്‍​മാ​ണ​യൂ​ണി​റ്റി​ല്‍ 72.3 ല​ക്ഷം രൂ​പ വാ​ര്‍​ഷി​ക​ശ​മ്പ​ള​ത്തി​ലാ​ണ് ഈ ​ഇ​രു​പ​തു​കാ​രി പ​ഠ​നം പൂ​ര്‍​ത്തി​യാ​കും മു​മ്പേ നി​യ​മ​നം നേ​ടി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ​ത​ന്നെ ഒ​രു ബി​രു​ദ​വി​ദ്യാ​ര്‍​ഥി​ക്കു ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന സാ​ല​റി പാ​ക്കേ​ജു​ക​ളി​ല്‍ ഒ​ന്നാ​ണ് ഋ​തു​പ​ര്‍​ണ​യെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്.

മം​ഗ​ളൂ​രു സ​ഹ്യാ​ദ്രി എ​ന്‍​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് മാ​നേ​ജ്‌​മെ​ന്‍റ് കോ​ള​ജി​ലെ റോ​ബോ​ട്ടി​ക്‌​സ് ആ​ന്‍​ഡ് ഓ​ട്ടോ​മേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ആ​റാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​നി​യും ക​ര്‍​ണാ​ട​ക തീ​ര്‍​ഥ​ഹ​ള്ളി സ്വ​ദേ​ശി​നി​യു​മാ​യ ഋ​തു​പ​ര്‍​ണ റോ​ള്‍​സ് റോ​യ്‌​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പെ​ണ്‍​കു​ട്ടി​യു​മാ​ണ്.

എ​ല്‍​കെ​ജി മു​ത​ല്‍ പി​യു​സി (പ്രീ​യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ഴ്‌​സ്) വ​രെ മം​ഗ​ളൂ​രു സെ​ന്‍റ് ആ​ഗ്‌​ന​സ് കോ​ള​ജി​ലാ​യി​രു​ന്നു പ​ഠ​നം. ചെ​റു​പ്പം​തൊ​ട്ടേ​യു​ള്ള ആ​ഗ്ര​ഹം ഡോ​ക്ട​റാ​കു​ക​യാ​യി​രു​ന്നു.

നീ​റ്റ് പ​രീ​ക്ഷ​യെ​ഴു​തി​യെ​ങ്കി​ലും മെ​റി​റ്റ് സീ​റ്റ് ല​ഭി​ക്കാ​നു​ള്ള സ്‌​കോ​ര്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.​പി​ന്നീ​ട് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ലും ഒ​രു കൈ​നോ​ക്കി​യെ​ങ്കി​ലും അ​വി​ടെ വി​ജ​യി​ക്കാ​നാ​യി​ല്ല.

ഒ​ടു​വി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ന്‍​ജി​നി​യ​റിം​ഗി​നു ചേ​രാ​ന്‍ തീ​രു​മാ​നി​ച്ചു. സി​ഇ​ടി കൗ​ണ്‍​സ​ലിം​ഗി​ല്‍ മെ​റി​റ്റ് സീ​റ്റി​ല്‍ സ​ഹ്യാ​ദ്രി കോ​ള​ജി​ല്‍ അ​ഡ്മി​ഷ​ന്‍ ല​ഭി​ച്ചു.

എ​ന്‍​ജി​നി​യ​റിം​ഗ് ഡി​ഗ്രി ഒ​രു സ​ര്‍​ക്കാ​ര്‍ ജോ​ലി നേ​ടാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു പ​ഠ​ന​ത്തി​ന​യ​യ്ക്കു​മ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍​ക്കെ​ങ്കി​ല്‍ ഋ​തു​പ​ര്‍​ണ​യു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ അ​തി​നും ഒ​രു​പാ​ട് മു​ക​ളി​ലാ​യി​രു​ന്നു.

റോ​ബോ​ട്ടി​ക്‌​സി​നെ ലാ​ബു​ക​ളി​ല്‍ മാ​ത്രം ഒ​തു​ക്കാ​തെ മ​നു​ഷ്യ​ന്‍റെ നി​ത്യ​ജീ​വി​ത​ത്തി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നി​ര​വ​ധി പ്രോ​ജ​ക്ടു​ക​ളി​ല്‍ പ​ങ്കാ​ളി​യാ​യി.

ഗോ​വ​യി​ല്‍ ന​ട​ന്ന ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ്ണ​ല്‍ ഇ​ന്ന​വേ​ഷ​ന്‍ ആ​ന്‍​ഡ് ഇ​ന്‍​വെ​ന്‍​ഷ​ന്‍ എ​ക്‌​സ്‌​പോ​യി​ല്‍ ക​വു​ങ്ങി​ല്‍ ക​യ​റി അ​ട​യ്ക്ക പ​റി​ക്കാ​നും മ​രു​ന്നു ത​ളി​ക്കാ​നും ക​ഴി​യു​ന്ന റോ​ബോ​ര്‍​ട്ടി​നെ നി​ര്‍​മി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത ഈ ​എ​ക്‌​സ്‌​പോ​യി​ല്‍ സ്വ​ര്‍​ണം, വെ​ള്ളി മെ​ഡ​ലു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി. എ​ന്‍​ഐ​ടി സൂ​റ​ത്ക​ല്‍ ഗ​വേ​ഷ​ണ​സം​ഘ​ത്തോ​ടൊ​പ്പം റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ​യി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്കൊ​പ്പം പ​ങ്കാ​ളി​യാ​യി.

ഖ​ര​മ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​നു സ​ഹാ​യി​ക്കു​ന്ന മൊ​ബൈ​ല്‍ ആ​പ്പ് വി​ക​സി​പ്പി​ച്ചെ​ടു​ത്തു. തു​ട​ര്‍​ന്ന് സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ള്‍ ഋ​തു​പ​ര്‍​ണ​യു​ടെ ക​രി​യ​റി​നെ ത​ന്നെ മാ​റ്റി​മ​റി​ച്ചു.

അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ല്‍ പ​രി​ച​യം നേ​ടാ​നു​ള്ള അ​തി​യാ​യ ആ​ഗ്ര​ഹ​ത്താ​ല്‍ ഇ​ന്‍റേ​ണ്‍​ഷി​പ്പ് തേ​ടി റോ​ള്‍​സ് റോ​യ്സി​നെ സ​മീ​പി​ച്ചു. പ​ക്ഷേ പ്ര​തി​ക​ര​ണം നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു.

ഞ​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ നി​ങ്ങ​ള്‍​ക്ക് എ​ന്തു യോ​ഗ്യ​ത​യാ​ണു​ള്ള​തെ​ന്ന് ചോ​ദി​ച്ച ക​മ്പ​നി ഒ​രു മാ​സം സ​മ​യം ത​ന്നാ​ല്‍ പോ​ലും ത​ങ്ങ​ള്‍ ഏ​ല്‍​പ്പി​ച്ച ജോ​ലി​ക​ളി​ല്‍ ഒ​ന്നു പോ​ലും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മു​ഖ​ത്ത​ടി​ച്ച​തു​പോ​ലെ പ​റ​ഞ്ഞു.

എ​ന്നാ​ല്‍, തോ​റ്റു​കൊ​ടു​ക്കാ​ന്‍ മ​ന​സി​ല്ലാ​ത്ത ഋ​തു​പ​ര്‍​ണ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ക്കാ​ന്‍ ഒ​രു അ​വ​സ​രം ചോ​ദി​ച്ചു. ക​മ്പ​നി സ​മ്മ​തി​ക്കു​ക​യും ഒ​രു മാ​സ​ത്തെ സ​മ​യ​പ​രി​ധി​യു​ള്ള ജോ​ലി ന​ല്‍​കു​ക​യും ചെ​യ്തു. നി​ര​ന്ത​ര​മാ​യ ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ​യും ദൃ​ഢ​നി​ശ്ച​യ​ത്തി​ലൂ​ടെ​യും വെ​റും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ അ​തു പൂ​ര്‍​ത്തി​യാ​ക്കി.

അ​വ​ളു​ടെ വേ​ഗ​ത്തി​ലും കൃ​ത്യ​ത​യി​ലും അ​മ്പ​ര​ന്ന റോ​ള്‍​സ് റോ​യ്സ് അ​വ​ള്‍​ക്ക് കൂ​ടു​ത​ല്‍ ജോ​ലി​ക​ള്‍ ഏ​ല്‍​പ്പി​ക്കാ​ന്‍ തു​ട​ങ്ങി. തു​ട​ര്‍​ന്നു​ള്ള എ​ട്ടു മാ​സ​ക്കാ​ലം സ​ങ്കീ​ര്‍​ണ​മാ​യ അ​സൈ​ന്‍​മെ​ന്‍റു​ക​ളും ക​ഠി​ന​മാ​യ അ​ഭി​മു​ഖ​ങ്ങ​ളു​ടെ​യും ഒ​രു പ​ര​മ്പ​ര​യെ​യാ​ണ് ഈ ​പെ​ൺ​കു​ട്ടി നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഡി​സം​ബ​റി​ലാ​ണ് റോ​ള്‍​സ് റോ​യ്‌​സി​ല്‍​നി​ന്നും പ്രീ-​പ്ലേ​സ്‌​മെ​ന്‍റ് ല​ഭി​ക്കു​ന്ന​ത്. 39.6 ല​ക്ഷം രൂ​പ​യാ​ണ് ആ​ദ്യം വാ​ര്‍​ഷി​ക​ശ​മ്പ​ള​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ജോ​ലി ല​ഭി​ച്ചി​ട്ടും വി​ശ്ര​മി​ക്കാ​ന്‍ ഋ​തു​പ​ര്‍​ണ ത​യാ​റാ​യി​രു​ന്നി​ല്ല.

പ​ക​ല്‍​സ​മ​യം കോ​ള​ജ് പ​ഠ​ന​ത്തി​നാ​യി മാ​റ്റി​വ​ച്ച​പ്പോ​ള്‍ രാ​ത്രി റോ​ള്‍​സ് റോ​യ്‌​സി​ന്‍റെ ജോ​ലി​ക​ള്‍ ചെ​യ്തു. ഋ​തു​പ​ര്‍​ണ​യു​ടെ മി​ക​വ് ശ​രി​ക്കും ബോ​ധ്യ​പ്പെ​ട്ട ക​മ്പ​നി അ​ധി​കൃ​ത​ര്‍ ശ​മ്പ​ളം 72.3 ല​ക്ഷ​മാ​യി ഉ​യ​ര്‍​ത്തി.

ഏ​ഴാം സെ​മ​സ്റ്റ​ര്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ഉ​ട​ന്‍​ത​ന്നെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​നാ​യി ടെ​ക്‌​സ​സി​ലേ​ക്കു പ​റ​ക്കും.

Youth Special

യു​ദ്ധ​വി​മാ​നം പ​റ​ത്താ​ൻ ബ​സ് ഡ്രൈ​വ​റു​ടെ മ​ക​ൾ

പ​രി​മി​ത​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ത്തി​ൽ​നി​ന്നു സ്വ​പ്നം​പോ​ലും കാ​ണാ​ൻ സാ​ധി​ക്കാ​ത്ത ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്ന​വ​ർ ന​മു​ക്കു ചു​റ്റും ധാ​രാ​ള​മു​ണ്ട്. അ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും പ​രി​ശ്ര​മ​ങ്ങ​ളു​ടെ​യും ക​ഥ​ക​ൾ മ​റ്റു​ള്ള​വ​ർ​ക്കു പ്ര​ചോ​ദ​ന​മാ​കാ​റു​മു​ണ്ട്.

ഉ​ത്ത​ർ​പ്ര​ദേ​ശ് മീ​റ​റ്റി​ലെ പ​ല്ല​വ​പു​ര​ത്തു​നി​ന്നു​ള്ള ശ്രു​തി സിം​ഗി​ന്‍റെ ജീ​വി​ത​വും അ​ത്ത​ര​ത്തി​ൽ ഒ​ന്നാ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് റോ​ഡ് വേ​യ്‌​സ് കോ​ര്‍​പ​റേ​ഷ​നി​ല്‍ ഡ്രൈ​വ​റാ​യ കെ.​പി. സിം​ഗി​ന്‍റെ​യും സു​നി​ത​യു​ടെ​യും മ​ക​ളാ​ണ് ശ്രു​തി. ത​നി നാ​ട്ടി​ൻ​പു​റ​ത്തു​കാ​രി.

എ​യ​ര്‍​ഫോ​ഴ്‌​സി​ൽ പൈ​ല​റ്റാ​കു​ക​യെ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ ശ്രു​തി​യു​ടെ മ​ന​സി​ൽ ക​യ​റി. വെ​റു​തേ സ്വ​പ്‌​നം ക​ണ്ടി​രി​ക്കാ​തെ മോ​ഹം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ക​ഠി​നാ​ധ്വാ​നം​ത​ന്നെ ന​ട​ത്തി. മു​ട​ങ്ങാ​ത്ത പ​ഠ​ന​ത്തോ​ടൊ​പ്പം പ​രി​ശീ​ല​ന​ക്ലാ​സി​ലും പ​ങ്കെ​ടു​ത്തു. ആ​ദ്യ ര​ണ്ടു​ത​വ​ണ പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ൾ പ​രാ​ജ​യ​മാ​യി.

എ​ന്നാ​ൽ, ഈ ​വ​ര്‍​ഷ​ത്തെ എ​യ​ര്‍​ഫോ​ഴ്‌​സ് കോ​മ​ണ്‍ അ​ഡ്‌​മി​ഷ​ന്‍ ടെ​സ്റ്റി​ല്‍ ര​ണ്ടാം റാ​ങ്ക് നേ​ട്ട​ത്തോ​ടെ ശ്രു​തി സേ​ന​യി​ൽ അം​ഗ​മാ​യി. അ​ടു​ത്ത ജ​നു​വ​രി​യി​ല്‍ ഹൈ​ദ​രാ​ബാ​ദി​ലെ എ​യ​ര്‍​ഫോ​ഴ്‌​സ് അ​ക്കാ​ഡ​മി​യി​ല്‍ ഈ ​മി​ടു​ക്കി​ക്കു​ട്ടി പ​രി​ശീ​ല​നം ആ​രം​ഭി​ക്കും.

യു​ദ്ധ​വി​മാ​നം പ​റ​ത്തു​ക എ​ന്ന സ്വ​പ്നം പൂ​വ​ണി​യാ​ൻ പോ​കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഇ​പ്പോ​ൾ ശ്രു​തി. എ​ങ്ങ​നെ ഈ ​നേ​ട്ടം കൈ​വ​രി​ച്ചു​വെ​ന്ന ചോ​ദ്യ​ത്തി​ന് ശ്രു​തി​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ:

ദി​വ​സ​വും കു​ത്തി​യി​രു​ന്നു പ​ഠി​ക്കു​ന്ന ശീ​ല​ക്കാ​രി​യൊ​ന്നു​മ​ല്ല. കൊ​ച്ചു​കൊ​ച്ചു ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്നി​ൽ​ക്ക​ണ്ടാ​യി​രു​ന്നു പ​ഠ​നം. അ​ത് എ​ന്നെ ഈ ​നേ​ട്ട​ത്തി​ലെ​ത്തി​ച്ചു.

Youth Special

അ​ഗ്നി​പ​ർ​വ​ത​ത്തി​നു മു​ക​ളി​ൽ താ​മ​സ​മാ​ക്കി യു​വ​തി!

മെ​ക്‌​സി​ക്കോ​യി​ലെ സാ​ൾ​ട്ടി​ല്ലോ സ്വ​ദേ​ശി​നി​യാ​ണ് പെ​ർ​ല ടി​ജെ​റി​ന. വ​യ​സ് 31. വീ​ട്ടി​ൽ​നി​ന്ന് അ​ഗ്നി​പ​ർ​വ​ത​ത്തി​നു മു​ക​ളി​ലേ​ക്കു താ​മ​സം മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ഈ ​യു​വ​തി. ഒ​രു മാ​സ​ത്തോ​ളം അ​ഗ്നി​പ​ർ​വ​ത​ത്തി​ന് മു​ക​ളി​ൽ ഏ​ക​യാ​യി ജീ​വി​ച്ച് ലോ​ക​റി​ക്കാ​ർ​ഡ് സൃ​ഷ്‌​ടി​ക്കു​ക​യാ​ണു ല​ക്ഷ്യം.

ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പ​ർ​വ​ത​മാ​യ പി​ക്കോ ഡി ​ഒ​റി​സാ​ബ​യാ​ണ് പെ​ർ​ല ടി​ജെ​റി​ന ഏ​കാ​ന്ത​വാ​സ​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 18,491 അ​ടി​യാ​ണ് ഈ ​അ​ഗ്നി​പ​ർ​വ​ത​ത്തി​ന്‍റെ ഉ​യ​രം. 32 ദി​വ​സം ഇ​തി​നു മു​ക​ളി​ൽ പെ​ർ​ല ക​ഴി​യും.

റി​ക്കാ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം ത​ന്‍റെ മ​നഃ​ശ​ക്തി പ​രീ​ക്ഷി​ക്കാ​നും ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കു​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. പ​ർ​വ​ത​ത്തി​നു മു​ക​ളി​ൽ ഏ​കാ​ന്ത​ത​യെ അ​തി​ജീ​വി​ക്കാ​ൻ പു​സ്ത​ക​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും കൂ​ടാ​തെ ധ്യാ​ന​ത്തി​ൽ ഏ​ർ​പ്പെ​ടാ​റു​ണ്ടെ​ന്നും പെ​ർ​ല വ്യ​ക്ത​മാ​ക്കി.

Youth Special

19 വ​യ​സു​ള്ള സം​രം​ഭ​ക, വി​ജ​യ​ഗാ​ഥ ര​ചി​ച്ച് റി​യ റ​ഫീ​ഖ്

റീ​ല്‍​സി​ന്‍റെ​യും ഡി​ജി​റ്റ​ല്‍ ആ​ഡു​ക​ളി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ന​ന്ത സാ​ധ്യ​ത​ക​ള്‍ മു​ന്നി​ല്‍ ക​ണ്ട് ക​ണ്‍​സെ​പ്റ്റ​ഡ് വീ​ഡി​യോ മേ​ക്കിം​ഗ് രം​ഗ​ത്ത് സ്വ​ന്ത​മാ​യ ഇ​ടം ക​ണ്ടെ​ത്തി ശ്ര​ദ്ധ​നേ​ടു​ക​യാ​ണ് 19 കാ​രി​യാ​യ കൊ​ച്ചി സ്വ​ദേ​ശി​നി റി​യ റ​ഫീ​ഖ്

പ്ല​സ്ടു പ​ഠ​ന​ത്തി​ന് ശേ​ഷം സൈ​ബ​ര്‍ ട്ര​ക്ക് ഫി​ലിം​സ് എ​ന്ന സ്ഥാ​പ​നം തു​ട​ങ്ങി മാ​സ​ങ്ങ​ള്‍​ക്കി​പ്പു​റം ഒ​ട്ടേ​റെ ക്ലൈ​ന്‍റു​ക​ള്‍​ക്ക് അ​വ​രു​ടെ ബി​സി​ന​സ് വ​ള​ര്‍​ച്ച​യ്ക്ക് നി​ര്‍​ണാ​യ​ക​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കാ​ന്‍ ഈ ​ചെ​റുപ്രാ​യ​ത്തി​നു​ള്ളി​ല്‍ റി​യ​യ്ക്ക് സാ​ധി​ച്ചു.

പ​ത്താം​ക്ലാ​സ് മു​ത​ലു​ള്ള റി​യ​യു​ടെ ആ​ഗ്ര​മാ​യി​രു​ന്നു ഒ​രു ബി​സി​ന​സ് സം​രം​ഭം ആ​രം​ഭി​ക്ക​ണ​മെ​ന്ന​ത്. റീ​ല്‍​സു​ക​ള്‍ ത​യാ​റാ​ക്കി സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ പ​തി​വാ​യി പോ​സ്റ്റ് ചെ​യ്തി​രു​ന്ന റി​യ​യ്ക്ക് അ​തി​നെ എ​ങ്ങ​നെ ഒ​രു ബി​സി​ന​സ് സാ​ധ്യ​ത​യാ​ക്കി മാ​റ്റാ​മെ​ന്ന ചി​ന്ത അ​ന്നേ ഉ​ണ്ടാ​യി​രു​ന്നു.

പ്ല​സ്ടു പ​ഠ​നം പൂ​ര്‍​ത്തി​യാ​യ​തോ​ടെ പി​താ​വി​ന്‍റെ പി​ന്തു​ണ​യോ​ടെ ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ല്‍ സൈ​ബ​ര്‍ ട്ര​ക്ക് ഫി​ലിം​സ് എ​ന്ന ക​മ്പ​നി ആ​രം​ഭി​ച്ചു. പി​താ​വി​ല്‍​നി​ന്ന് ല​ഭി​ച്ച ഇ​ന്‍​വെ​സ്റ്റ​മെ​ന്‍റ് ഉ​പ​യോ​ഗി​ച്ചാ​ണ് ക​മ്പ​നി ആ​രം​ഭി​ച്ച​ത്.

വീ​ടി​ന്‍റെ ഒ​രു ഭാ​ഗം ന​വീ​ക​രി​ച്ച് സ്റ്റു​ഡി​യോ ഒ​രു​ക്കി. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രൊ​മോ​ഷ​ന്‍ വീ​ഡി​യോ​ക​ളാ​യി​രു​ന്നു ആ​ദ്യ ആ​ശ​യ​മെ​ങ്കി​ല്‍ പി​ന്നീ​ട് സെ​ലി​ബ്രി​റ്റി ഇ​വ​ന്‍റു​ക​ളി​ലേ​ക്കും ഫാ​ഷ​ന്‍ സ്റ്റോ​റു​ക​ളി​ലേ​ക്കു​മൊ​ക്കെ ചു​വ​ടു​വ​യ്ച്ചു.

സ്‌​കാ​ന്‍​ഡ് ഐ​സ്‌​ക്രീം, ല​യ​ണ്‍​സ് ക്ല​ബ്, സി​സി​എ​ഫ് സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ലീ​ഗ്, ഹി​മാ​ല​യ​ന്‍ കാ​ജ​ല്‍, യാ​ര്‍​ഡ്‌​ലി സോ​പ്പ്, ചൈ​ത​ന്യ ഹോ​സ്പി​റ്റ​ല്‍ തു​ട​ങ്ങി 40 ഓ​ളം പ്രൊ​മോ​ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍ എ​ട്ട് മാ​സ​ത്തി​നി​ടെ സൈ​ബ​ര്‍ ട്ര​ക്ക് ഫി​ലിം​സ് പൂ​ര്‍​ത്തീ​ക​രി​ച്ചു.

360 ഡി​ഗ്രി അ​ഡ്വ​ര്‍​റ്റൈ​സ്‌​മെ​ന്‍റ് എ​ന്ന​താ​ണ് റി​യ​യു​ടെ ആ​ശ​യം. റീ​ല്‍​സ്, കോ​ര്‍​പ​റേ​റ്റ് അ​ഡ്, ടി​വി​സി ആ​ഡ്, ഡി​ജി​റ്റ​ല്‍ അ​ഡ്, മ്യൂ​സി​ക് വീ​ഡി​യോ തു​ട​ങ്ങി ബി​സി​ന​സ് പ്രൊ​മോ​ഷ​ന്‍ ആ​വ​ശ്യ​മാ​യ പ്രൊ​മോ​ഷ​ന്‍ വീ​ഡി​യോ​ക​ളേ​തും ത​യാ​റാ​ക്കും. അ​തി​ന് ചെ​റു​പ്പ​ക്കാ​രു​ടെ ഒ​രു ടീം ​ത​ന്നെ റി​യ​യ്‌​ക്കൊ​പ്പ​മു​ണ്ട്.

സ്ഥാ​പ​ന​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​റാ​യ 27കാ​രി കെ. ​മേ​ഘ​യാ​ണ് കൂ​ട്ട​ത്തി​ല്‍ അ​ല്പം പ്രാ​യ​ക്കാ​രി. മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ അ​പ​ര്‍​ണ അ​നി​ലി​ന്‍റെ പ്രാ​യം 25 വ​യ​സ്. 20 വ​യ​സു​മാ​ത്ര​മു​ള്ള മ​രി​യ റോ​സ് സാ​ജ​നാ​ണ് വീ​ഡി​യോ എ​ഡി​റ്റ് ചെ​യ്ത് റീ​ല്‍​സ് രൂ​പ​ത്തി​ലും ഡി​ജി​റ്റ​ല്‍ ആ​ഡ് രൂ​പ​ത്തി​ലും ആ​ക്കു​ന്ന​ത്.

അ​ങ്ങ​നെ ക​മ്പ​നി​യു​ടെ പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം ചെ​റു​പ്പ​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളാ​ണ്. ന​ഗ​ര ഹൃ​ദ​യ​ത്തി​ല്‍ എം​ജി റോ​ഡി​ല്‍ 700 സ്‌​ക്വ​ര്‍​ഫീ​റ്റി​ല്‍ ഒ​ഫീ​സി​ലേ​ക്ക് ക​മ്പ​നി​യു​ടെ പ്ര​വ​ര്‍​ത്ത​നം മാ​റ്റി

കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്ക് ക​മ്പ​നി വ്യാ​പി​ക്കു​ക​യെ​ന്ന​താ​ണ് റി​യ​യു​ടെ മോ​ഹം. നി​ല​വി​ല്‍ ഖ​ത്ത​റി​ല്‍​നി​ന്നും ഇം​ഗ്ല​ണ്ടി​ല്‍ നി​ന്നു​മൊ​ക്കെ ക്ലൈ​ന്‍റു​ക​ള്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് റി​യ പ​റ​യു​ന്നു.

Youth Special

അമിത ജോലിക്ക് പകരം 'സൈലന്റ് ക്വിറ്റിംഗ്' തിരഞ്ഞെടുത്ത് ലോകമെമ്പാടുമുള്ള യുവജനങ്ങൾ: മാനസികാരോഗ്യത്തിന് പ്രധാന്യം

ലോകമെമ്പാടുമുള്ള തൊഴിൽ മേഖലയിൽ, പ്രത്യേകിച്ച് യുവജനതക്കിടയിൽ, 'സൈലന്റ് ക്വിറ്റിംഗ്' എന്നൊരു പുതിയ പ്രവണത വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. തൊഴിൽ ദാതാക്കൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുള്ള ഈ മാറ്റം, ജോലി ഉപേക്ഷിക്കുന്നതിനേക്കാൾ ഉപരി, ജോലി ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും സന്തുലിതാവസ്ഥയ്ക്ക് (work-life balance) മുൻഗണന നൽകുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഒരു ജീവനക്കാരൻ തങ്ങളുടെ ഔദ്യോഗിക ചുമതലകൾ കൃത്യമായി നിർവഹിക്കുമ്പോഴും, ശമ്പളമില്ലാത്ത അധിക ജോലികൾ, നിശ്ചിത സമയത്തിനപ്പുറമുള്ള അധിക ചുമതലകൾ, അല്ലെങ്കിൽ ഔദ്യോഗിക സമയത്തിന് പുറത്തുള്ള ആശയവിനിമയങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണതയാണ് 'സൈലന്റ് ക്വിറ്റിംഗ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷമുണ്ടായ സാമൂഹിക-സാമ്പത്തിക മാറ്റങ്ങളാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കോവിഡിന് ശേഷം, യുവജനങ്ങളിൽ പലരും തങ്ങളുടെ മാനസികാരോഗ്യത്തിനും വ്യക്തിപരമായ താൽപ്പര്യങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകാൻ തുടങ്ങി. അമിതമായി ജോലി ചെയ്യുന്നത് തങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും സന്തോഷത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. ഇതിൻ്റെ ഫലമായി, ഉയർന്ന ശമ്പളത്തിനോ സ്ഥാനക്കയറ്റത്തിനോ വേണ്ടി അമിതമായി അധ്വാനിക്കുന്നതിന് പകരം, നിശ്ചിത സമയത്തിനുള്ളിൽ മാത്രം ജോലി പൂർത്തിയാക്കാനും അവശേഷിക്കുന്ന സമയം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പവും സ്വന്തം ഇഷ്ടങ്ങൾക്കായും വിനിയോഗിക്കാനും അവർ ആഗ്രഹിക്കുന്നു.

ഈ മാറ്റം തൊഴിൽ ദാതാക്കളെ ജീവനക്കാരുടെ മാനസികാരോഗ്യത്തെക്കുറിച്ചും ജോലിഭാരം കുറയ്ക്കുന്നതിനെക്കുറിച്ചും കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിക്കുന്നുണ്ട്. 'സൈലന്റ് ക്വിറ്റിംഗ്' എന്നത് കേവലം മടിയായി കാണാതെ, പുതിയ തലമുറയുടെ തൊഴിൽ കാഴ്ചപ്പാടുകളെയും മൂല്യങ്ങളെയും പ്രതിഫലിക്കുന്ന ഒരു സാമൂഹിക മാറ്റമായാണ് പല വിദഗ്ദ്ധരും ഇതിനെ വിലയിരുത്തുന്നത്. സാങ്കേതികവിദ്യയിലും മറ്റ് ആധുനിക തൊഴിൽ മേഖലകളിലും പ്രവർത്തിക്കുന്ന യുവജനങ്ങൾക്കിടയിൽ ഈ പ്രവണത കൂടുതൽ പ്രകടമാണ്.

Youth Special

 സംരംഭകത്വം വളർത്താൻ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം: സ്കൂൾ തലം മുതൽ യുവ ബിസിനസ്സ് മനസ്സുകളെ സജ്ജമാക്കുന്നു

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു മാറ്റത്തിന് തുടക്കമിട്ട്, സ്കൂൾ തലം മുതൽ വിദ്യാർത്ഥികളിൽ സംരംഭകത്വ കഴിവുകൾ (Entrepreneurial Skills) വളർത്തുന്നതിന് ഊന്നൽ നൽകുന്നു. പരമ്പരാഗത ജോലി സാധ്യതകൾക്കപ്പുറം സ്വന്തമായി സംരംഭങ്ങൾ ആരംഭിച്ച് തൊഴിൽ ദാതാക്കളാകാൻ യുവതലമുറയെ സജ്ജരാക്കുക എന്നതാണ് ഈ പുതിയ സമീപനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് കേവലം ബിസിനസ്സ് ആശയങ്ങൾ പഠിപ്പിക്കുന്നതിന് പകരം, പ്രശ്നപരിഹാര ശേഷി, സർഗ്ഗാത്മകത, നേതൃത്വഗുണം, റിസ്കെടുക്കാനുള്ള ധൈര്യം തുടങ്ങിയ ഗുണങ്ങൾ വിദ്യാർത്ഥികളിൽ വളർത്താനാണ് ശ്രമിക്കുന്നത്.

വിവിധ ബോർഡുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ ഈ സംരംഭകത്വ പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ആലോചനയുണ്ട്. പ്രോജക്റ്റ് അധിഷ്ഠിത പഠനം, വ്യവസായ സന്ദർശനങ്ങൾ, യുവ സംരംഭകരുമായി സംവദിക്കാനുള്ള അവസരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനും, അവയെ ഒരു ബിസിനസ്സ് മോഡലായി വികസിപ്പിക്കാനും പരിശീലനം ലഭിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) ഇൻ്റർഫേസുകൾ വഴി സ്കൂളുകളിൽ ഇന്നൊവേഷൻ ആൻഡ് എൻ്റർപ്രണർഷിപ്പ് ഡെവലപ്മെൻ്റ് സെൻ്ററുകൾ (IEDCs) ആരംഭിക്കുന്നത് ഈ ലക്ഷ്യത്തിന് വലിയ പിന്തുണ നൽകുന്നു.

"ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ സംരംഭകർ," ഒരു പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. കെ.പി. വിജയൻ പറഞ്ഞു. "അവർക്ക് ചെറുപ്പത്തിൽ തന്നെ അവസരങ്ങളും പ്രോത്സാഹനവും ലഭിച്ചാൽ, നൂതന ആശയങ്ങളിലൂടെ നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ സംഭാവന നൽകാൻ അവർക്ക് സാധിക്കും. ഇത് തൊഴിലില്ലായ്മ കുറയ്ക്കാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും."

കൂടാതെ, കോളേജ് തലങ്ങളിൽ സംരംഭകത്വ ഇൻകുബേഷൻ സെൻ്ററുകൾ ശക്തിപ്പെടുത്താനും, വിജയകരമായ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ തലത്തിൽ പിന്തുണ നൽകാനും പദ്ധതിയുണ്ട്. യുവജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള എല്ലാ പിന്തുണയും നൽകിക്കൊണ്ട്, കേരളത്തെ ഒരു സംരംഭകത്വ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനാണ് ഈ നീക്കങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് യുവജനങ്ങളുടെ കഴിവുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് നിർണായകമാകും.

Youth Special

ഓഫീസ് ജീവിതത്തിലെ ചിട്ടയായ ദിനചര്യകൾ കേരളത്തിലെ യുവജനങ്ങൾക്ക് സമ്മർദ്ദം കുറയ്ക്കാനും ജോലി-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു

കോവിഡ്-19 മഹാമാരിയെത്തുടർന്ന് ലോകം മുഴുവൻ സ്വീകരിച്ച 'വർക്ക് ഫ്രം ഹോം' (Work From Home) രീതി, പലർക്കും, പ്രത്യേകിച്ച് യുവജനങ്ങൾക്ക്, ഗുണകരമായി തോന്നിയെങ്കിലും, അതിന്റെ ദീർഘകാല ഫലങ്ങൾ മാനസികാരോഗ്യത്തിൽ ചില വെല്ലുവിളികൾ ഉയർത്തിയതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വീട്ടിലിരുന്ന് ജോലി ചെയ്തപ്പോൾ ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോയതാണ് പല യുവജനങ്ങൾക്കും മാനസിക സമ്മർദ്ദം വർദ്ധിപ്പിച്ച ഒരു പ്രധാന ഘടകം. ജോലിയുടെ സമയം, സ്വകാര്യ സമയം എന്നിങ്ങനെ വേർതിരിക്കാനാകാതെ വന്നത് നിരന്തരമായ ഉത്കണ്ഠയ്ക്കും ക്ഷീണത്തിനും കാരണമായി.

എന്നാൽ, ഓഫീസുകളിലേക്കുള്ള മടങ്ങിവരവ് ഈ പ്രശ്നത്തിന് ഒരു പരിഹാരമാവുകയാണ്. ഓഫീസിലെ ചിട്ടയായ ദിനചര്യകൾ, കൃത്യമായ ജോലി സമയങ്ങൾ, ഇടവേളകൾ എന്നിവ ജോലിയെയും വ്യക്തിജീവിതത്തെയും വേർതിരിക്കാൻ സഹായിക്കുന്നു. ഇത് മികച്ച ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്ക് (Work-Life Balance) വഴിയൊരുക്കുന്നു. രാവിലെ കൃത്യസമയത്ത് ഉണർന്ന് ഓഫീസിലേക്ക് തയ്യാറാകുന്നത് മുതൽ, നിശ്ചിത സമയത്ത് ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുന്നത് വരെ ഒരു പ്രത്യേക താളം ജീവിതത്തിൽ ഉണ്ടാക്കാൻ ഓഫീസ് സഹായിക്കുന്നു.

"ജോലിക്ക് വേണ്ടി ഒരു പ്രത്യേക സ്ഥലവും സമയവും വേർതിരിക്കുന്നത് മാനസികമായി വളരെ പ്രധാനമാണ്," പ്രമുഖ സൈക്കോളജിസ്റ്റും കരിയർ കൗൺസിലറുമായ ഡോ. രശ്മി പ്രകാശ് അഭിപ്രായപ്പെട്ടു. "വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ, ജോലിയുടെ ചിന്തകൾ എപ്പോഴും നമ്മളെ പിന്തുടരും. എന്നാൽ, ഓഫീസിലേക്ക് പോകുമ്പോൾ, ഓഫീസിന്റെ പടിയിറങ്ങുന്നതോടെ ജോലി അവിടെ തീരുന്നു എന്നൊരു മാനസികമായ അതിര് വരയ്ക്കാൻ സാധിക്കും. ഇത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും, സ്വന്തം ഇഷ്ടങ്ങൾക്ക് സമയം കണ്ടെത്താനും, ഹോബികളിൽ ഏർപ്പെടാനും, സാമൂഹികമായി ഇടപെഴകാനും യുവജനങ്ങൾക്ക് അവസരം നൽകുന്നു."

പലപ്പോഴും വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ, ജോലി സമയം കഴിഞ്ഞാലും മെയിലുകളും മെസ്സേജുകളും നിരന്തരം വരുന്നത് പല യുവ പ്രൊഫഷണലുകൾക്കും മാനസികമായി പിരിമുറുക്കം ഉണ്ടാക്കിയിരുന്നു. 'എപ്പോഴും ഓൺ ആയിരിക്കണം' എന്ന ചിന്ത അവരിൽ വലിയ സമ്മർദ്ദം ചെലുത്തി. എന്നാൽ, ഓഫീസിലെത്തി ജോലി ചെയ്യുമ്പോൾ, ജോലി സമയം കഴിഞ്ഞാൽ സിസ്റ്റം ഓഫ് ചെയ്ത് വീട്ടിലേക്ക് മടങ്ങാം എന്ന ചിന്ത അവർക്ക് മാനസികമായ ആശ്വാസം നൽകുന്നു. ഇത് ജോലി സമയത്തിന് ശേഷവും 'ഓൺ' ആയിരിക്കുന്ന അവസ്ഥ ഒഴിവാക്കാനും, സ്വസ്ഥമായി വിശ്രമിക്കാനും മാനസികമായി റീചാർജ് ചെയ്യാനും അവസരം നൽകുന്നു.

കൂടാതെ, ഓഫീസിലെ ലഞ്ച് ബ്രേക്കുകളും, ചെറിയ ചായ കുടിക്കാനുള്ള ഇടവേളകളും, സഹപ്രവർത്തകരുമായി നേരിട്ട് സംസാരിക്കാനുള്ള അവസരങ്ങളുമെല്ലാം മാനസികമായ ഒരു പുത്തനുണർവ് നൽകുന്നു. ഇത് കേവലം ജോലിയുടെ സമ്മർദ്ദത്തിൽ നിന്ന് ഒരു ഇടവേള നൽകുക മാത്രമല്ല, സാമൂഹിക ഇടപെടലുകളിലൂടെ മാനസികോല്ലാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് ചേരുമ്പോൾ, ഓഫീസ് അന്തരീക്ഷം യുവജനങ്ങൾക്ക് മാനസികാരോഗ്യത്തിന് കൂടുതൽ ഉചിതമായ ഒരു സാഹചര്യം ഒരുക്കുന്നുവെന്ന് നിസ്സംശയം പറയാം.

Youth Special

കേരളത്തിലെ യുവ കണ്ടുപിടുത്തക്കാർ ശ്രദ്ധേയരാകുന്നു: പ്രാദേശിക പ്രശ്\u200cനങ്ങൾക്ക് AI പരിഹാരങ്ങളുമായി വിദ്യാർത്ഥികൾ

കേരളത്തിലെ യുവതലമുറ കേവലം സാങ്കേതികവിദ്യയുടെ ഉപയോക്താക്കൾ എന്നതിലുപരി, നൂതന കണ്ടുപിടുത്തങ്ങളിലൂടെ സമൂഹത്തിന് മുതൽക്കൂട്ടാകുകയാണ്. സംസ്ഥാനത്തെ വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് പ്രാദേശിക പ്രശ്\u200cനങ്ങൾക്ക് പരിഹാരം കാണുന്ന നിരവധി പ്രോജക്റ്റുകൾ വികസിപ്പിച്ച് ശ്രദ്ധ നേടുന്നു. കാർഷിക മേഖലയിലെ കീടരോഗങ്ങളെ കണ്ടെത്താനുള്ള AI അധിഷ്ഠിത ആപ്പുകൾ, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാനുള്ള സ്മാർട്ട് സെൻസറുകൾ, ട്രാഫിക് നിയന്ത്രണത്തിനുള്ള AI അൽഗോരിതമുകൾ എന്നിവയെല്ലാം ഇത്തരത്തിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ വികസിപ്പിച്ചവയാണ്.

ഈ യുവ കണ്ടുപിടുത്തക്കാർക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM), വിവിധ ഇൻകുബേഷൻ സെന്ററുകൾ, സർവ്വകലാശാലകൾ എന്നിവ പിന്തുണ നൽകുന്നുണ്ട്. വിദ്യാർത്ഥികളെ ശാസ്ത്രീയ ഗവേഷണങ്ങളിലും സാങ്കേതിക വികസനത്തിലും താല്പര്യം വളർത്തുന്നതിന് ഇത് സഹായിക്കുന്നു. ഭാവിയിൽ കേരളത്തെ ഒരു നോളജ് ഇക്കോണമി ആക്കി മാറ്റുന്നതിൽ ഈ യുവ കണ്ടുപിടുത്തക്കാർക്ക് വലിയ പങ്കുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള യുവമനസ്സുകളുടെ കഴിവ് സംസ്ഥാനത്തിന്റെ സാങ്കേതിക വളർച്ചയ്ക്ക് കരുത്ത് പകരും.

Latest News

Corehub Up