
സിസ്റ്റർ ഐവി സിഎംസി
കോതമംഗലം: സിഎംസി കോതമംഗലം പാവനാത്മാ പ്രോവിൻസിലെ കുറുപ്പംപടി മഠാംഗമായ സിസ്റ്റർ ഐവി (പി.വി. തെരേസ -93) അന്തരിച്ചു. സംസ്കാര ശുശ്രൂഷ കുറുപ്പംപടി സിഎംസി മഠം ചാപ്പലിൽ ദിവ്യബലിയോടെ ആരഭിച്ച് സംസ്കാരം ഇന്നു 10ന് കുറുപ്പം പടി സെന്റ് പീറ്റർ ആൻഡ് പോൾസ് പള്ളിയിൽ. കുറ്റിപ്പുഴ പാനികുളങ്ങര പരേതരായ വർഗീസ് - ഏലീശ്വാ ദമ്പതികളുടെ മകളാണ് പരേത. കോതമംഗലം, വാഴക്കുളം എന്നീ സ്കൂളുകളിൽ അധ്യാപികയായും കുറുപ്പംപടി, കറുകുറ്റി സാൻജോ ഭവന് ഇവിടങ്ങളിൽ സുപ്പീരിയറായും കാൽവരി മൗണ്ട്, വാഴത്തോപ്പ് എന്നീ ഭവനങ്ങളിൽ അംഗ മായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . സഹോദരങ്ങൾ: പരേതരായ ചാക്കപ്പൻ, പീറ്റർ, തോമസ്, സാറാമ്മ, തങ്കമ്മ, അന്തോനീസ്.





Email
Facebook
Whatsapp
Linked In
Telegram