News
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിയിലേയ്ക്ക് പുതിയ അംഗങ്ങൾ. സംഘടനയുടെ പുതിയ വൈസ് പ്രസിഡന്റുമാരായി നടൻ സിജോയ് വർഗീസും നടി ആശ അരവിന്ദും ചുമതലയേറ്റു.
നടി നീനാ കുറുപ്പിനെ പുതിയ ട്രഷററായും നടി സരയുവിനെ ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു. ഇന്നലെ ചേർന്ന നിർണായക എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
ഭരണസമിതിയിലെ മുൻ ഭാരവാഹികളുടെ രാജി മൂലമുണ്ടായ ഒഴിവുകളിലേക്കാണ് പുതിയ നിയമനങ്ങൾ നടത്തിയത്. നടി ലക്ഷ്മി പ്രിയ, ജയൻ ചേർത്തല എന്നിവർ ഒഴിഞ്ഞ പദവികളിലേക്കാണ് ആശ അരവിന്ദിനെയും സിജോയ് വർഗീസിനെയും തിരഞ്ഞെടുത്തത്.
നടി അൻസിബ ഹസൻ രാജിവച്ച ഒഴിവിലേക്കാണ് സരയു ജോയിന്റ് സെക്രട്ടറിയായി എത്തുന്നത്. നടൻ ഉണ്ണി ശിവപാലായിരുന്നു ഇതുവരെ ട്രഷറർ പദവി വഹിച്ചിരുന്നത്. കൂടാതെ, നടൻ ജോയ് മാത്യു സമർപ്പിച്ച രാജിക്കത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചു.
എന്നാൽ നടൻ കൈലാഷ് നൽകിയ രാജി അപേക്ഷ കമ്മിറ്റി തള്ളുകയും രാജി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. തുടർച്ചയായി എക്സിക്യൂട്ടീവ് യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന നടൻ വിനു മോഹന്‍ കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുമുണ്ട്.
നിലവിൽ നടി ശ്വേതാ മേനോൻ പ്രസിഡന്റായും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും തുടരുന്ന നേതൃത്വത്തിലാണ് ഈ പുതിയ മാറ്റങ്ങൾ വരുത്തിയത്.
നേതൃത്വത്തിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആശ അരവിന്ദിനെയും നീനാ കുറുപ്പിനെയും സരയുവിനെയും പ്രധാന ചുമതലകളിലേക്ക് എത്തിച്ചത്. സംഘടനാ കാര്യങ്ങളിലെ മുൻപരിചയവും അനുഭവസമ്പത്തും മുൻനിർത്തിയാണ് സിജോയ് വർഗീസിന് വൈസ് പ്രസിഡന്റ് പദവി നൽകിയത്.
News
യാമി ഗൗതത്തെ പ്രധാന കഥാപാത്രമാക്കി തമിഴ് സംവിധായകൻ ബാലാജി മോഹൻ ഒരുക്കുന്ന ആദ്യ ബോളിവുഡ് ചിത്രം ‘നയ്യി നവേലി’ ട്രെയിലർ എത്തി. ഫാന്റസി ഹൊറർ കോമഡി ചിത്രത്തിൽ മിത വഷിഷ്ട്, സൊനൽ ഷാ, സുനിത രാജ്വാർ, രാജേഷ് ഡൂബേ എന്നിവരും അഭിനയിക്കുന്നു.
ദിവി നിധി ശർമയാണ് തിരക്കഥ. കഥ ഹിമാൻഷു ശർമ. നിർമാണം ആനന്ദ് എൽ. റായി. റിഷി പഞ്ചാബിയാണ് കാമറ.
News
ശരീരപ്രകൃതിയെക്കുറിച്ചും വണ്ണത്തെക്കുറിച്ചും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമുള്ള ബോഡി ഷെയ്മിംഗിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി നടി ജുവൽ മേരി. മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ചും കൊഴുപ്പിനെക്കുറിച്ചും സംസാരിക്കാൻ ആളുകൾക്ക് എന്ത് അധികാരമാണുള്ളതെന്ന് താരം ചോദിക്കുന്നു.
തന്റെ ശരീരത്തെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തുന്നവരോട് കടുത്ത ഭാഷയിലാണ് ജുവൽ രോഷം പ്രകടിപ്പിച്ചത്. "നിങ്ങളുടെ സ്നേഹം എനിക്ക് മനസിലാകും, പക്ഷേ അത് എന്റെ ശരീരത്തെക്കുറിച്ച് എന്ത് സംസാരിക്കാനുമുള്ള ലൈസൻസായി കരുതരുത്. ഒരു മനുഷ്യന്റെ കഴിവ് അയാളുടെ ശരീരഭാരത്തിലോ തൊലിപ്പുറത്തുള്ള നിറത്തിലോ അല്ല, മറിച്ച് അവർ ചെയ്യുന്ന പ്രവൃത്തികളിലും സർഗാത്മകതയിലുമാണ് അടങ്ങിയിരിക്കുന്നത്" താരം വ്യക്തമാക്കുന്നു.
ജുവൽ മേരിയുടെ വാക്കുകൾ:
‘നിർത്തിക്കോ! വായടയ്ക്കൂ! മനുഷ്യരെന്ന നിലയിൽ നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നത്? മറ്റുള്ളവരുടെ ശരീരത്തിൽ, അവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് അവിടെ എടുത്തുവെച്ചിരിക്കുന്നത്? എന്നെ കാണുന്ന എത്ര മനുഷ്യരാണ് വളരെ കാഷ്വലായി ഇങ്ങനെ പറയുന്നത്; ‘ശരീരമൊന്നും നോക്കാറില്ല അല്ലേ, വണ്ണം വെച്ചത് കണ്ടപ്പോൾ ഞങ്ങൾക്ക് മനസിലായി’ എന്ന്.
നിങ്ങളുടെ സ്നേഹം എനിക്ക് മനസിലാകും, പക്ഷേ അത് എന്റെ ശരീരത്തെപ്പറ്റി എന്തും പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് കരുതരുത്. ഇത് എന്റെ ശരീരമാണ്, എന്റെ ഇടമാണ്. ഇതിൽ അഭിപ്രായം പറയാൻ നിങ്ങൾക്കെന്താണ് ഇത്ര ധൈര്യം?
നമ്മൾ എത്ര സ്ത്രീകളെയാണ്, എത്ര കുട്ടികളെയാണ്, എത്ര മനുഷ്യരെയാണ് നിറത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും അവരുടെ ജീവിതത്തിന്റെ നിലനിൽപ്പിനെത്തന്നെ നശിപ്പിച്ചു കളയുന്ന രീതിയിൽ സംസാരിക്കുന്നത്? ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടേ?
വണ്ണമുള്ള മനുഷ്യർക്ക്, വണ്ണമില്ലാത്ത മനുഷ്യർക്ക്, തൊലി ഇച്ചിരി ഇരുണ്ടുപോയ മനുഷ്യർക്ക്, പല്ല് പൊന്തിയ മനുഷ്യർക്ക്... ഇവർക്കൊന്നും ജീവിക്കണ്ടേ? ഇവർക്കൊന്നും അവസരങ്ങൾ വേണ്ടേ? ഈ തൊലിപ്പുറത്തും, ഈ പറയുന്ന മാനദണ്ഡങ്ങളിലും മാത്രമാണോ ഒരാളുടെ കഴിവ് ഇരിക്കുന്നത്?
അല്ല, കഴിവ് എന്ന് പറയുന്നത് അവരിൽ നിന്ന് പുറത്തുവരുന്ന ഒന്നാണ്. അവർ നിങ്ങളെ എങ്ങനെ വിനോദിപ്പിക്കുന്നു, അവർ നിങ്ങൾക്കായി എന്ത് നിർമിക്കുന്നു, എന്ത് സൃഷ്ടിക്കുന്നു എന്നതിലാണ് കഴിവ് ഇരിക്കുന്നത്.
കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ. ഒരു മനുഷ്യന്റെ വില എന്താണെന്ന് അറിയാമോ? അത് അവരുടെ തൊലിക്കടിയിലെ വണ്ണത്തിലുള്ള കൊഴുപ്പിലല്ല ഇരിക്കുന്നത്, അത് മനസിലാക്കുക. എനിക്ക് നിങ്ങളെക്കൊണ്ട് മടുത്തു. ഇനി എന്നോട് കാഷ്വലായി ഇങ്ങനെ പറയാൻ വരുന്നവരോട് എനിക്ക് തിരിച്ചു പറയാനുണ്ടാകും.’’
മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ശരീരത്തെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് ജുവല്‍ മേരി പങ്കുവെച്ച ഈ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. താരത്തിന്റെ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
News
മലയാള സിനിമയിൽ സജീവ സാന്നിധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.
അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബജറ്റ് സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമ കമ്പനിയുടെ രംഗപ്രവേശം.
ഗൾഫ് മേഖലയിൽ ഏറെക്കാലമായി ബിസിനസ് നടത്തിപ്പോരുന്ന ടിപ്പു ഷാനും, ഷിയാസ് ഹസനുമാണ് ഇന്ത്യൻ സിനിമാക്കമ്പനിയുടെ സാരഥികൾ.
കലയും സിനിമയും എന്നും താൽപ്പര്യമുള്ള വിഷയങ്ങളായിരുന്നു. അങ്ങനെയാണ് ഒരു നിർമാണ സ്ഥാപനം തുടങ്ങുവാൻ തീരുമാനിച്ചത്.
മറ്റു ബിസിനസുകൾ പോലെയല്ല സിനിമ. ഒരു സിനിമ ജനങ്ങൾക്ക് ആസ്വാദന മികവും സന്തോഷവും പകരണം. ആ സംതൃപ്തിയാണ് ഒരു സിനിമയുടെ വിജയവും അതുണ്ടാക്കുന്നവരുടെ നിലനിൽപ്പുമെന്ന് നിർമാതാവായ ടിപ്പു വ്യക്തമാക്കി.
ഇപ്പോൾ രണ്ടു സിനിമകളുടെ നിർമാണപ്രകിയകൾ നടന്നു വരികയാണ്.
ഷറഫുദീനും, അലൻ ബിൻ സിറാജും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച് നവാഗതനായ ജിതേഷ് എസ്. റാം സംവിധാനം ചെയ്യുന്ന ചിത്രമാണൊന്ന്. ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
ഹ്യൂമർ, ഫാമിലി എന്റർടൈനർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രം കഥയുടെ പുതുമയിലും അവതരണത്തിലും ഹൃദ്യമായ ദൃശ്യാനുഭവം നൽകുന്ന ചിത്രമായിരിക്കും.
ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയൊന്നിന് ഇന്ത്യൻ സിനിമാക്കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ചിതീകരണം ആരംഭിച്ചു. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ടീനേജ് റോം കോം പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന താണ്.
പ്ലസ് വൺ പ്ലസ് ടൂ വിദ്യാർത്ഥികളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഈ ചിത്രം യുവതലമുറയേയും കുടുംബങ്ങളേയും ഒരുപോലെ ആകർഷിക്കാൻ പോരുന്നതാണ്.
അങ്കമാലിയും പരിസര പ്രദേശങ്ങളിലുമായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.ഓഡിഷനിലൂടെ തെരഞ്ഞെടുത്ത പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. പിആർഒ-വാഴൂർ ജോസ്.
News
വിവാഹത്തോടനുബന്ധിച്ച് നടത്തിയ ‘അമ്മു-നിമ്മു’ കാർണിവൽ ആഘോഷ ചിത്രങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയര്‍ന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി നടി അഹാന കൃഷ്ണ.
ഉയരം കുറഞ്ഞ (ഡ്വാർഫിസം ഉള്ള) വ്യക്തികളെ കാർണിവലിൽ പങ്കെടുപ്പിച്ച് വിനോദത്തിനായുള്ള അലങ്കാര വസ്തുക്കളാക്കി മാറ്റിയെന്ന ആക്ഷേപങ്ങൾക്കാണ് താരം വ്യക്തത വരുത്തിയത്.
തന്റെ പോസ്റ്റിന് താഴെ വന്ന ഒരു വിമർശന കമന്റിനാണ് അഹാന നേരിട്ട് മറുപടി നൽകിയത്. ‘പൊക്കം കുറഞ്ഞ ആളുകളെ വസ്തുവൽക്കരിക്കുന്നതും, വെറുമൊരു സൗന്ദര്യപരമായ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നതും കാണുമ്പോൾ സത്യം പറഞ്ഞാൽ വലിയ അസ്വസ്ഥത തോന്നുന്നു.’-ഇതായിരുന്നു വിമർശന കമന്റ്.
News
ഫഹദ് ഫാസിലിനെക്കുറിച്ച് വൈകാരികമായ പ്രസംഗവുമായി ജൂനിയർ എൻടിആർ. ഫഹദിനൊപ്പം വേദി പങ്കിടനായതിൽ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിൽ നടന്ന ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ വച്ചായിരുന്നു ഈ നിമിഷങ്ങൾ അരങ്ങേറിയത്.
‘‘കോവിഡ് കാലത്ത് നമ്മൾ എല്ലാവരും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ട സമയത്താണ്, ആ മഹാമാരിക്കാലത്ത് ഫഹദ് ഫാസിലിന്റെ സിനിമകൾ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചു.
ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ആ കാലഘട്ടത്തിൽ നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. അത്തരമൊരു ദുരിതകാലത്ത് പതിയെ ഓരോ വീട്ടിലേക്കും കടന്നുവന്ന പ്രതിഭയായിരുന്നു ഫഹദ് ഫാസില്‍ സർ.
അദ്ദേഹത്തിന്റെ 'ബാംഗ്ലൂർ ഡെയ്സ്' എന്ന സിനിമയാണ് ഞാൻ ആദ്യം കണ്ടത്. അതിനുശേഷമാണ് അദ്ദേഹത്തിന്റെ അഭിനയം ഞാൻ നിരീക്ഷിക്കാൻ തുടങ്ങിയത്. എനിക്ക് ഏറെ ഇഷ്ടമുള്ള ചുരുക്കം ചില നടന്മാരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഫഹദ് സർ ആണ്.
താങ്കളോടൊപ്പം ഈ വേദി പങ്കിടാൻ കഴിഞ്ഞതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. ഒരു നടനെന്ന നിലയിലും ഒരു സഹോദരനെന്ന നിലയിലും ഞാൻ താങ്കളെ ഏറെ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും അഭിമാനകരമായ നടന്മാരിൽ ഒരാളായ താങ്കൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' എന്ന ചിത്രത്തിലൂടെ ഒരു പ്രധാന നടനായി തെലുങ്കിലേക്ക് അരങ്ങേറുന്ന ഫഹദ് സാറിന് ഇതൊരു അവിസ്മരണീയമായ ചിത്രമായി മാറട്ടെ എന്നും സിനിമ വലിയ വിജയമാകട്ടെ എന്നും ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു.’’ ജൂനിയർ എൻ ടി ആർ പറഞ്ഞു.
ചടങ്ങിൽ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന എസ്.എസ്. കാർത്തികേയയെക്കുറിച്ചും രാജമൗലിയുടെ കുടുംബവുമായുള്ള 25 വർഷത്തെ സൗഹൃദത്തെക്കുറിച്ചും സംസാരിക്കുമ്പോൾ എൻ.ടി.ആർ ഏറെ വൈകാരികനായി.
തന്റെ കരിയറിലെ ആദ്യ ചിത്രമായ 'നിന്നു ചൂഡാലനി'യുടെ പൂജാച്ചടങ്ങിൽ കുടുംബാംഗങ്ങളാരും കൂടെയില്ലാതെ തനിച്ചു നിൽക്കേണ്ടി വന്ന അനുഭവങ്ങൾ അദ്ദേഹം ഓർത്തെടുത്തു. ‘‘അന്ന് ആരും പ്രോത്സാഹിപ്പിക്കാനില്ലാതെ ഒറ്റപ്പെട്ടുപോയപ്പോൾ ദൈവം എനിക്ക് തന്ന കുടുംബമാണ് രാജമൗലിയുടേതും കീരവാണി ഗാരുവിന്റേതും. 17-ാം വയസ്സിൽ 'സ്റ്റുഡന്റ് നമ്പർ 1' ചെയ്യുമ്പോൾ കാർത്തികേയയ്ക്ക് ഒമ്പത് വയസ്സായിരുന്നു. എനിക്ക് ഒരു അനിയനുണ്ടെങ്കിൽ അത് കാർത്തികേയ മാത്രമാണ്.
എന്റെ സിനിമകൾ പരാജയപ്പെട്ട് തകർന്നുനിന്ന കാലത്ത് എനിക്ക് തണലായി നിന്നത് അവനാണ്. രാജമൗലിയുടെ ബാഹുബലി, ആർ.ആർ.ആർ തുടങ്ങിയ സിനിമകളുടെ വലിയ വിജയങ്ങൾക്ക് പിന്നിലും കാർത്തികേയയുടെ പങ്ക് വലുതാണ്. ഇന്ന് അവൻ നിർമ്മാതാവായി മാറുമ്പോൾ എന്നെ പിന്തുണച്ചതുപോലെ എല്ലാവരും കാർത്തികേയയെയും പിന്തുണയ്ക്കണം,’’ എൻ.ടി.ആർ പറഞ്ഞു.
News
ചിരിയും ചിന്തയും ലേശം കൗതുകവുമായി ബിജുമേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ് ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തും. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നർമ്മത്തിൽ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്.
കുടുംബപ്രേക്ഷകർക്ക് തിയറ്ററിൽ ആഘോഷമാക്കാൻ വീണ്ടും ഒരു ബിജു മേനോൻ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്.
ബിജുമേനോൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വിത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സഹ നിർമ്മാണം: ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി ഓ പി: സജിത് പുരുഷൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്, സംഗീതസംവിധാനം: സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യെശോധരൻ, ആർട്ട് ഡയറക്ടർ: അജി കുറ്റിയാനി, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ : ശങ്കരൻ എ.എസ്., കെ.സി. സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് : വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ : ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, സ്റ്റിൽസ് : ബിജിത് ധർമടം, മാർക്കറ്റിംഗ് : സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിംഗ് : ബ്രിംഗ് ഫോർത്ത്, വി എഫ് എക്സ് : പ്രോമിസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.
News
നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അപകട മരണത്തില്‍ അവകാശികള്‍ക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടു. കോട്ടയം എംഎസിടി ജഡ്ജി പ്രസൂണ്‍ മോഹന്‍ ആണ് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്.
കേസിലെ മൂന്നാം എതിര്‍കക്ഷിയായ ന്യൂ ഇന്ത്യ അഷ്വറന്‍സ് ആണ് തുക കെട്ടിവയ്ക്കേണ്ടത്. വിധിത്തുകയും പലിശയും കോടതി ചെലവും ഉള്‍പ്പെടെയാണ് 1.77 കോടി രൂപ നഷ്ടപരിഹാരമായി വിധിച്ചത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. എ.ആര്. കലേഷ് കുമാര്‍, ഹര്‍ഷാന കെ.എസ്. എന്നിവര്‍ ഹാജരായി.
2023 ജൂണ്‍ 5ന് തൃശൂര്‍ കയ്പമംഗലത്ത് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. കോഴിക്കോട് വടകരയില്‍ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്നതിനിടെ പുലര്‍ച്ചെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്നെത്തിയ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന നടന് ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് പുത്തന്‍കുരിശ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.
News
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിച്ചതിന്റെ സന്തോഷവും ആവേശവും പങ്കുവെച്ച് ബോളിവുഡ് താരം അർജുൻ രാംപാൽ.
‘ഓപ്പറേഷൻ ഗംഗ’എന്ന ചിത്രത്തിന്റെ ജോർജിയയിലെ ചിത്രീകരണത്തിനിടെ എടുത്ത മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ സന്തോഷം തുറന്നുപറഞ്ഞത്.
മോഹൻലാലിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വലിയൊരു ഭാഗ്യവും അഭിമാനവുമാണെന്ന് അർജുൻ രാംപാൽ കുറിച്ചു. ഇതൊരു വലിയ അനുഭവവും വലിയൊരു പ്രചോദനവുമാണെന്നും, അത്രമേൽ കഴിവുള്ള, അനുഗ്രഹീതനായ മോഹൻലാൽ സാറിന് ഒത്തിരി നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
#operationganga, #Georgia, #Tbilisi എന്നീ ഹാഷ്ടാഗുകളോടെ അർജുൻ പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
"ഒറ്റ ഫ്രെയിമിൽ പ്രിയപ്പെട്ട രണ്ട് മികച്ച താരങ്ങൾ", "ദ് വൺ ആൻഡ് ഒൺലി ദ് കംപ്ലീറ്റ് ആക്ടർ", "നമുക്ക് ആവശ്യമുണ്ടെന്ന് നമ്മൾ പോലും അറിയാതിരുന്ന മികച്ചൊരു ക്രോസ് ഓവർ" എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകർ പോസ്റ്റിന് താഴെ കുറിക്കുന്നത്.
‘ധുരന്ധർ’ സിനിമയിലെ അർജുൻ രാംപാലിന്റെ കഥാപാത്രത്തെയും മോഹൻലാലിന്റെ ഐക്കണിക് സൈനിക കഥാപാത്രങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ട് ‘മേജർ ഇഖ്ബാലും മേജർ മഹാദേവനും ഒരുമിച്ച്’ എന്നുവരെ ആരാധകർ ആവേശത്തോടെ കമന്റുകളിൽ കുറിക്കുന്നുണ്ട്.
News
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘സിഗ്മ’. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ മലയാള സിനിമയെക്കുറിച്ചും തന്റെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ചും ജേസൺ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ ഇതിഹാസ താരങ്ങളെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, തന്റെ പ്രിയപ്പെട്ട യുവതാരങ്ങൾ ദുൽഖർ സൽമാനും നസ്ലിനുമാണെന്ന് ജേസൺ വ്യക്തമാക്കി.
ഈ അടുത്തിടെ താൻ കണ്ട ‘മോളിവുഡ് ടൈംസ്’ എന്ന സിനിമ തനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടതായും സിനിമയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായതുകൊണ്ടാണ് അത് കൂടുതൽ ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദീപ് കിഷൻ നായകനാകുന്ന ‘സിഗ്മ’ ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരനാണ് നിർമ്മിക്കുന്നത്. മൈൻഡ് ഗെയിം ത്രിൽ വിഭാഗത്തിൽപ്പെടുന്ന വലിയ ബജറ്റിലുള്ള ഒരു ആക്ഷൻ ത്രിൽറാണ് ചിത്രം. തന്റെ 25-ാം വയസിലാണ് ജേസൺ ഈ ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് ചുവടുവെക്കുന്നത്.
കൃഷ്ണൻ വസന്ത് കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് തമൻ എസ് സംഗീതം ഒരുക്കുന്നു. പ്രവീൺ കെ.എൽ ആണ് എഡിറ്റർ. കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം. സംഗീതം തമൻ എസ്, എഡിറ്റർ പ്രവീൺ കെ.എൽ., കോ ഡയറക്ടർ സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ് അരുൺ പ്രസാദ് (മോഷൻ പോസ്റ്റർ), പിആർഒ ശബരി. ചിത്രം ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തും.
News
നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ഭാര്യ ഐശ്വര്യയും തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ഒന്നാം ജന്മദിനം ആഘോഷമാക്കി. വിനായക്, കാർത്തികേയ എന്നിങ്ങനെയാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്.
‘ലെവൽ വണ്‍ കംപ്ലീറ്റഡ്’ എന്ന കൗതുകകരമായ അടിക്കുറിപ്പോടെയാണ് പിറന്നാൾ ആഘോഷ ചിത്രങ്ങൾ വിഷ്ണു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
മൂത്ത മകൻ മാധവിനൊപ്പം കാർത്തികേയനും വിനായകും കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. 2020 ലായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണന്റെയും ഐശ്വര്യയുടെയും വിവാഹം.
News
നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ‘യേഴു കടൽ യേഴു മലൈ’ എന്ന ചിത്രത്തിന്റെ ആദ്യ 3 മിനിറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ.
ചിത്രത്തിന്റെ ടൈറ്റിൽ കാർഡാണ് പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിൽ നിവിൻ പോളിയുടെ കഥാപാത്രത്തിന്റെ ഇന്‍ട്രോ സീനുൾപ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്.
നിവിനൊപ്പം അഞ്ജലിയും സൂരിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഒക്ടോബർ ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 8000ൽ അധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന ചിരഞ്ജീവിയായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ അവതരിപ്പിക്കുന്നത്.
News
നടി നിത്യ ദാസിന്റെ പിതാവും റിട്ട. സബ് ഇൻസ്പെക്ടറുമായ (എസ്ഐ) എ. മോഹൻദാസ് അന്തരിച്ചു. നിത്യ തന്നെയാണ് പിതാവിന്റെ വിയോഗവാർത്ത പങ്കുവച്ചത്.
അച്ഛന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാത്രി എട്ടിന് മാങ്കാവ് മാനാരി ശ്മാശാനത്തിൽ നടക്കുമെന്നും നിത്യ ദാസ് അറിയിച്ചു. ഒരു സഹോദരിയാണ് നിത്യയ്ക്കുള്ളത്.
‘‘അച്ഛനു വിട, ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ, റിട്ട. എസ്ഐ. എ. മോഹൻദാസ് ഇന്ന് നിര്യാതനായി. ശവസംസ്കാര ചടങ്ങുകൾ ഇന്ന് രാത്രി 8:00 മണിക്ക്, മാങ്കാവ് മാനാരി ശ്മശാനത്തിൽ നടക്കുന്നതാണ്,’’ നിത്യാ ദാസിന്റെ വാക്കുകൾ.
News
നടി പാർവതി ജയറാമിന്റെ പിതാവ് എൻ.എസ്.എസ്.ടി. ഓടിയർ കൂടനാട് ചമ്പക്കുളം നാടാർപ്പത്തിയിൽ കുമാരം മംഗലത്ത് രാമചന്ദ്രകുറുപ്പ് (96) അന്തരിച്ചു. തോട്ടുവയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
ഭാര്യ: പത്മ രാമചന്ദ്രൻ. മറ്റ് മക്കൾ: ജ്യോതി പി. കുറുപ്പ്, പരേതയായ ദീപ്തി വി. കുറുപ്പ്. മരുമക്കൾ: നടൻ ജയറാം, മനു ആനന്ദ്. സംസ്കാരം തോട്ടുവയിലെ വീട്ടുവളപ്പിൽ വച്ച് നടന്നു. പെരുമ്പാവൂർ തോട്ടുവയിലാണു പാർവതിയുടെ കുടുംബം താമസിക്കുന്നത്.
രാമചന്ദ്രക്കുറുപ്പിന്റെയും പത്മഭായിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകളാണ് പാർവതി. പാർവതിയുടെ അമ്മ ആ സ്കൂളിൽ അധ്യാപികയായിരുന്നു.
News
താനൊരു സിനിമാ നടനാകുമെന്ന് ആദ്യം പറഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് ആണെന്ന് നടൻ ഫഹദ് ഫാസിൽ. തന്റെ പുതിയ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദ് ട്രബിളി’ന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സ് ടിവിക്കായി സംവിധായകനും നടനുമായ കെ.എസ് രവികുമാറിന് നല്കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ വെളിപ്പെടുത്തൽ.
‘ആദ്യമായി വിജയ് സാറിനെ കാണുന്നത് ‘കാതലുക്ക് മര്യാദെ’ സിനിമയുടെ സെറ്റിൽ വച്ചാണ്. അച്ഛന്റെ (ഫാസിൽ) സിനിമയായിരുന്നു. ഞങ്ങളുടെ വീട്ടിൽ വച്ചായിരുന്നു ഷൂട്ടിംഗ്. ഞാൻ വെക്കേഷന് വന്നതായിരുന്നു. അന്ന് എനിക്ക് 12–13 വയസുകാണും.
എന്നോട് ജീവിതത്തിൽ ആദ്യമായി ഒരു നടനാകുമെന്നു പറഞ്ഞത് വിജയ് സാർ ആണ്. അന്ന് അധികമൊന്നും സംസാരിച്ചില്ല. എന്നാൽ സംസാരിച്ചത് മുഴുവൻ സിനിമയെക്കുറിച്ചാണ്’, ഫഹദ് പറയുന്നു.
പരസ്യ ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിന്റെ അനുഭവവും ഫഹദ് പങ്കുവച്ചു. വിജയ്യും ഫഹദും സിനിമയിൽ ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. എന്നാൽ ഒരു ജ്വല്ലറിയുടെ പരസ്യത്തിൽ വിജയ്യും ഫഹദും ഒരുമിച്ച് വേഷമിട്ടിരുന്നു.
News
കോഴിക്കോട് ടൗണിലൂടെ മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ചതിനു പിടിയിലായ സിനിമ നിരൂപകനും യുട്യൂബറുമായ അശ്വന്ത് കോക്കിനെ അദ്ദേഹത്തിന്റെ നിരൂപണ ശൈലിയില്‍ ട്രോളി കേരള പൊലിസ്.
കോക്കിന്റെ സിനിമ റിവ്യൂ ശൈലി അനുകരിച്ച് പൊലിസ് പങ്കുവച്ച ബോധവത്കരണ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
‘ഡ്രിങ്ക് ആൻഡ് ഡ്രൈവ്; ഒരു അനാവശ്യ ത്രില്ലര്‍’എന്നു കളിയാക്കുന്ന പോസ്റ്റിന്റെ തലക്കെട്ട് ‘ഫസ്റ്റ്ഹാഫില്‍ ഫുള്‍ സ്പീഡ്, സെക്കന്‍ഡ് ഹാഫില്‍ ഫൈനും കേസും’എന്നാണ്. റേറ്റിംഗ് സീറോ, പടം വന്‍ പരാജയം എന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. മദ്യപിച്ചു വാഹനം ഓടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല, സ്വന്തം ജീവന് മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയാണ് ഇതിലൂടെ അപകടത്തിലാകുന്നത്.
മദ്യപിച്ചാല്‍ ഡ്രൈവ് ചെയ്യരുത്. സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റൊരു വഴി തെരഞ്ഞെടുക്കൂ എന്നും പോസ്റ്റില്‍ പറയുന്നു.
News
ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് ദേശീയ അവാര്‍ഡിന് ചലച്ചിത്ര -കലാ സംവിധായകന് സാബു സിറില്‍ അര്‍ഹനായി. ട്രസ്റ്റ് രക്ഷാധികാരി നടൻ മോഹന്‍ലാലാലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ശില്പവുമടങ്ങിയ അവാര്‍ഡ് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കൊച്ചി ആസ്ഥാനമായി ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് രൂപവത്കൃതമായത്.
News
ബോളിവുഡ് സൂപ്പർതാരം അജയ് ദേവ്ഗൺ നായകനാകുന്ന ഹിറ്റ് ഫ്രാഞ്ചൈസി ചിത്രം 'ദൃശ്യം 3' റിലീസിനു മുന്നോടിയായി വൻ ബോക്സ് ഓഫീസ് തരംഗം സൃഷ്ടിക്കുന്നു. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ തിയറ്ററുകളിലെത്തുന്ന ചിത്രം ആദ്യദിനം 60 കോടി രൂപയിലേറെ നെറ്റ് കളക്ഷൻ നേടുമെന്നാണു ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. മികച്ച അഡ്വാൻസ് ബുക്കിംഗും ഗാന്ധി ജയന്തി അവധിയും ചിത്രത്തിനു വലിയ രീതിയിൽ തുണയാകുമെന്നാണു വിലയിരുത്തൽ.
റിലീസിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ചിത്രത്തിന്റെ മുൻകൂർ ടിക്കറ്റ് വിൽപ്പന പത്തു കോടി രൂപ കടന്നു. പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലകളായ പിവിആർ, സിനിപോളിസ് എന്നിവയിൽ അജയ് ദേവ്ഗണിന്റെ 'സിങ്കം എഗെയ്ൻ' സ്ഥാപിച്ച 2.27 ലക്ഷം ടിക്കറ്റുകളുടെ അഡ്വാൻസ് ബുക്കിംഗ് റിക്കോർഡ് 'ദൃശ്യം 3' മറികടക്കുമെന്നാണ് പ്രവചനങ്ങൾ. ആദ്യദിനം പിവിആർ ഐനോക്സിൽ മാത്രം 2.5 ലക്ഷം മുതൽ മൂന്നു ലക്ഷം വരെ ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
ആദ്യദിനം 45 മുതൽ 60 കോടി രൂപ വരെ നേടാൻ സാധ്യതയുള്ള ചിത്രം, വാരാന്ത്യത്തോടെ (ഓപ്പണിംഗ് വീക്കെൻഡ്) 140 മുതൽ 170 കോടി രൂപ വരെ കളക്ട് ചെയ്തേക്കാം. മികച്ച അഭിപ്രായം ലഭിക്കുകയാണെങ്കിൽ അജയ് ദേവ്ഗണിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കളക്ഷനായിരിക്കും നേടുക.
മോഹൻലാൽ ചിത്രത്തിൽനിന്നു വ്യത്യസ്തമായാണ് ഇത്തവണ ഹിന്ദി പതിപ്പ് അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗൺ, തബു, ശ്രിയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിൽ തിരിച്ചെത്തുമ്പോൾ, ക്രൈംബ്രാഞ്ച് എസ്പിയുടെ വേഷത്തിൽ ജയ്ദീപ് അഹ്ളാവത് രംഗപ്രവേശം ചെയ്യുന്നതാണു പുതിയ ഭാഗത്തിന്റെ പ്രധാന ആകർഷണം. 'ദൃശ്യം 3' ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണു ബി ടൗണിന്റെ പ്രതീക്ഷ.
News
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ പൂർത്തിയായി. 'യു/എ' സർട്ടിഫിക്കറ്റാണു ലഭിച്ചത്.
സന്ദീപ് കിഷൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ-അഡ്വഞ്ചർ ഹീസ്റ്റ് ചിത്രം ഒക്ടോബർ രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ഫരിയ ആണ് നായികയായെത്തുന്നത്.
രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, ഷീല രാജ്കുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന 'സിഗ്മ'യ്ക്കു സംഗീതം നൽകിയത് തമൻ എസ് ആണ്. കൃഷ്ണൻ വസന്ത് ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
News
മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലുമായുള്ള സൗഹൃദത്തെക്കുറിച്ചു തമിഴ് സൂപ്പർതാരം സൂര്യ. ഫഹദ് പ്രധാന വേഷത്തിലെത്തുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയാണു ഫഹദുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചു സൂര്യ മനസുതുറന്നത്.
"ഞങ്ങൾ ഒരുപാടു സമയം ഒന്നിച്ചു ചെലവഴിച്ചിട്ടുണ്ട്. പുലർച്ചെ വരെ സംസാരിച്ചിരുന്നിട്ടുണ്ട്. തുടക്കത്തിൽ പ്രശസ്തിയും പദവിയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നില്ല. വീണു പരിക്കേറ്റു പതറിയ ശേഷമാണു സിനിമയിൽ സ്വന്തമായി ഇടം കണ്ടെത്തി നിവർന്നുനിൽക്കാൻ ഞങ്ങൾക്കായത്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ഫഹദിനെപ്പോലെയാകാൻ എനിക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. കഥാപാത്രങ്ങളുടെ കാതൽ എന്താണെന്നും പ്രേക്ഷകർക്ക് എന്തുതരം പുതിയ അനുഭവം നൽകാൻ കഴിയുമെന്നുമാണു ഫഹദ് നോക്കുന്നത്. ഇമേജ് നോക്കാതെ കഥാപാത്രങ്ങളെ സമീപിക്കുന്നതു കൊണ്ടാണ് അവന്റെ സിനിമകൾ ഇത്രയേറെ മികച്ചതാകുന്നത്...' - സൂര്യ പറഞ്ഞു.
ശശാങ്ക് യെലേറ്റി സംവിധാനം ചെയ്യുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ഒക്ടോബർ രണ്ടിന് തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ തിയേറ്ററുകളിലെത്തും. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയിലാണ് ഫഹദുമൊത്തുള്ള അപൂർവ സൗഹൃദം സൂര്യ പങ്കുവച്ചത്.
News
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് യൂട്യൂബർ അശ്വന്ത് കോക്ക് പൊലിസിന്റെ പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി നടൻ അനീഷ് ഗോപാലിന്റെ ഭാര്യ വർണ അനീഷ്. അശ്വന്ത് കോക്ക് മദ്യപിച്ചാണ് റിവ്യൂകൾ ചെയ്യുന്നതെന്ന് മുമ്പൊരു അഭിമുഖത്തിൽ അനീഷ് ഗോപാൽ വെളിപ്പെടുത്തിയതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് വർണ രംഗത്തെത്തിയത്. "ഇപ്പോ എങ്ങനെ ഇരിക്കണ്" എന്ന അടിക്കുറിപ്പോടെയാണ് വർണ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
മുമ്പ് ധ്യാൻ ശ്രീനിവാസൻ നായകനായ 'വിവാഹ്' എന്ന ചിത്രത്തിന്റെ റിവ്യൂവിനിടെ അശ്വന്ത് കോക്ക് നടത്തിയ വ്യക്തിഹത്യയും അധിക്ഷേപങ്ങളും തങ്ങളെയും കുടുംബത്തെയും മാനസികമായി തളർത്തിയിരുന്നുവെന്ന് അനീഷ് ഗോപാലും വർണയും വ്യക്തമാക്കിയിരുന്നു. സിനിമയിലെ നായികമാരെയും കലാകാരന്മാരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയാണ് റിവ്യൂവിന്റെ പേരിൽ നടക്കുന്നതെന്നും മദ്യപിച്ചാണ് ഇയാൾ പലപ്പോഴും സിനിമകൾ വിലയിരുത്തുന്നതെന്നും വർണ വെളിപ്പെടുത്തിയിരുന്നു. ഈ മുൻപ്രസ്താവനകളാണ് അശ്വന്ത് കോക്കിന്റെ ഇപ്പോഴത്തെ അറസ്റ്റിന് പിന്നാലെ വീണ്ടും ചർച്ചയാകുന്നത്.
കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപം തിങ്കളാഴ്ച വൈകിട്ടാണ് അശ്വന്ത് ഓടിച്ച വാഹനം മൂന്നു വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ നടക്കാവ് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹന ഉടമകളുടെ പരാതികളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലിസ്, രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
News
കന്നട താരം കോമൾ കുമാർ, മേഘ്ന രാജ് സർജ, അനുഷ റായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം 'സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ജ്യോതി പ്രൊഡക്ഷൻസിന്റെ ബാനറിൽ വികാസ് എസ് ഷെട്ടിയാണ് ചിത്രം നിർമിക്കുന്നത്.
കോമഡിയും ഫാന്റസിയും ആത്മീയതയും കോർത്തിണക്കുന്ന ഈ ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടി മേഘ്ന രാജ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കന്നടയ്ക്ക് പുറമേ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. അഷറഫ് ഗുരുക്കളാണ് ആക്ഷൻ കോറിയോഗ്രാഫർ. പഴയകാല യുദ്ധമുറകളും ആധുനിക ഫൈറ്റുകളും ഒപ്പം നർമവും കലർന്ന സംഘട്ടനങ്ങൾ ചിത്രീകരിക്കുന്നതിനായി ഏകദേശം 35 ദിവസത്തോളം വേണ്ടിവന്നുവെന്ന് അഷറഫ് ഗുരുക്കൾ വ്യക്തമാക്കുന്നു. 25-ഓളം ഫൈറ്റേഴ്സും പത്തോളം കുതിരകളും അണിനിരന്ന വലിയ ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിലുള്ളത്. ശിവമോഗ, കുന്ദാപുര എന്നിവിടങ്ങളിൽ കൂറ്റൻ സെറ്റുകൾ ഒരുക്കിയായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ചിത്രത്തിൽ പ്രധാന താരങ്ങളെല്ലാം രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് എത്തുന്നത്. കോമൾ കുമാർ ഒരു കൊട്ടാര ചിത്രകാരനായും സിനിമാ സംവിധായകനായും വേഷമിടുമ്പോൾ, കേരളത്തിലെ രാജ്ഞിയുടെ വേഷത്തിലാണ് മേഘ്ന രാജ് എത്തുന്നത്. മലയാളവും കന്നഡയും സംസാരിക്കുന്ന ഈ കഥാപാത്രത്തിലൂടെ മേഘ്നയും കോമൾ കുമാറും ആദ്യമായിട്ടാണ് ഒന്നിച്ച് സ്ക്രീൻ പങ്കിടുന്നത്.
സംവിധായകൻ സന്ദേശ് ഷെട്ടിയ്ക്ക് പുറമേ പ്രമോദ് ഷെട്ടി, പ്രകാശ് തുമ്മിനാട്, വജ്രധിർ ജെയിൻ, ഉത്സവ്, കാർത്തിക് റാവു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സജീഷ് രാജ് ഛായാഗ്രഹണവും പ്രാൻഷു ഝാ സംഗീതവും നിർവഹിച്ചിരിക്കുന്നു. പി. ശിവപ്രസാദ് ആണ് മലയാളം പിആർഒ.
News
ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'ജയ് ജയ് റാം' എന്നുതുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഓസ്കാർ ജേതാവ് എ.ആർ. റഹ്മാനാണ്. ഗാനത്തിന്റെ മലയാളം വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഹരിചരണും അമൃത രാജനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ രാമായണത്തിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, യാഷ് രാവണനായും, സണ്ണി ഡിയോൾ ഹനുമാനായും, രവി ദുബെ ലക്ഷ്മണനായും ചിത്രത്തിൽ വേഷമിടുന്നു. ഓസ്കാർ ജേതാവ് ഹാൻസ് സിമ്മറും ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് കടന്നുവരുന്നുണ്ട് എന്നത് സിനിമയുടെ മാറ്റ് കൂട്ടുന്നു.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കാർ അവാർഡ് നേടിയ ഡിഎൻഇജി, യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സോണി പിക്ചേഴ്സാണ് ആഗോളതലത്തിൽ വിതരണം ചെയ്യുന്നത്. 2026 ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പി.ആർ.ഒ ആതിര ദിൽജിത്താണ്.
News
നടിയും സോഷ്യൽ മീഡിയ താരവുമായ അഹാന കൃഷ്ണയുടെയും കാമറാമാൻ നിമിഷ് രവിയുടെയും ആഡംബര വിവാഹത്തോടനുബന്ധിച്ചുള്ള പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങൾ പുറത്ത്. വിവാഹത്തിനും സംഗീത് ചടങ്ങുകൾക്കും മുന്നോടിയായി നടത്തിയ 'അമ്മു – നിമ്മു കാർണിവൽ' പാർട്ടി ചിത്രങ്ങളാണ് അഹാന ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
ബേബി ബ്ലൂ തീമിൽ കോട്ടൺ കാൻഡിയുടെയും സർക്കസിന്റെയും പശ്ചാത്തലത്തിലാണ് പ്രീ-വെഡ്ഡിംഗ് ആഘോഷം ഒരുക്കിയത്. ഫൺ ഗെയിമുകളും കൂറ്റൻ ആകാശ ഊഞ്ഞാലും ഉൾപ്പെടെയുള്ള വിനോദങ്ങളുമായി ഒരുക്കിയ 'ലാലാ ലാൻഡ്' അനുഭവം ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. ഗ്രാൻഡ് ഓയിസ്റ്റർ ഇവന്റസാണ് കാർണിവൽ സംഘടിപ്പിച്ചത്. വിവാഹത്തിന് ഒരു ജയന്റ് വീൽ തന്നെ ഒരുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും തന്റെ എക്കാലത്തെയും മികച്ച ദിവസങ്ങളിലൊന്നാണിതെന്നും അഹാന കുറിച്ചു.
കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സെപ്റ്റംബർ 13-നായിരുന്നു അഹാനയുടെയും നിമിഷിന്റെയും വിവാഹം. സിനിമ രംഗത്തുനിന്നും ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, ജേക്സ് ബിജോയ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ അതിഥികളായി പങ്കെടുത്തിരുന്നു. ചുവപ്പും സ്വർണക്കസവുമുള്ള സാരിയിൽ പരമ്പരാഗത ലുക്കിലാണ് അഹാന വധുവായി എത്തിയത്. ഐവറി സ്യൂട്ടിലാണ് നിമിഷ് വിവാഹത്തിനെത്തിയത്. റെട്രോ ബോളിവുഡ് തീമിൽ നടന്ന സംഗീത് ചടങ്ങുകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു.
News
കോളിവുഡ് മാതൃകാദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും ഇരുപതാം വിവാഹവാർഷികത്തിന്റെ നിറവിൽ, മകന്റെ പ്രണയകാല ഓർമകൾ പങ്കുവച്ച് മുതിർന്ന നടൻ ശിവകുമാർ. ഒരു അവാർഡ് വേദിയിൽ സംസാരിക്കുന്പോഴാണ് ജ്യോതികയോടുള്ള പ്രണയത്തിൽ സൂര്യ എത്രത്തോളം ഉറച്ചുനിന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.
'കാണുന്പോൾത്തന്നെ ആരെയും പ്രണയിക്കാൻ കഴിയില്ലെന്ന് സൂര്യ പറഞ്ഞിരുന്നു. മുംബൈയിൽ നിന്നുള്ള ജ്യോതികയുമായി അവൻ പ്രണയത്തിലായി. വിവാഹം കഴിക്കുകയാണെങ്കിൽ അവളെ മാത്രമായിരിക്കുമെന്ന തീരുമാനത്തിൽ അവൻ ഉറച്ചുനിന്നു. നാലു വർഷത്തോളമാണ് അവൻ കാത്തിരുന്നത്...' -ശിവകുമാർ പറഞ്ഞു.
വിവാഹശേഷം തങ്ങളുടെ കുടുംബത്തോടൊപ്പം താമസിച്ച ജ്യോതികയെ അദ്ദേഹം പ്രശംസിച്ചു. സൂര്യയെയും കൂട്ടി മുംബൈയിലേക്കു മാറാൻ ജ്യോതികയ്ക്കു കഴിയുമായിരുന്നു. എന്നാൽ തങ്ങളോടൊപ്പം ചെന്നൈയിലെ വീട്ടിൽ തന്നെയാണ് അവൾ കഴിഞ്ഞതെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
1999-ൽ പുറത്തിറങ്ങിയ 'പൂവെല്ലാം കേട്ടുപ്പാർ' എന്ന ചിത്രത്തിലാണ് സൂര്യയും ജ്യോതികയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. തുടർന്ന് 'കാക്ക കാക്ക', ' പേരഴഗൻ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ച ഇരുവരും 2006-ലാണ് വിവാഹിതരായത്.
News
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിയിലേയ്ക്ക് പുതിയ അംഗങ്ങൾ. സംഘടനയുടെ പുതിയ വൈസ് പ്രസിഡന്റുമാരായി നടൻ സിജോയ് വർഗീസും നടി ആശ അരവിന്ദും ചുമതലയേറ്റു.
നടി നീനാ കുറുപ്പിനെ പുതിയ ട്രഷററായും നടി സരയുവിനെ ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു. ഇന്നലെ ചേർന്ന നിർണായക എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
ഭരണസമിതിയിലെ മുൻ ഭാരവാഹികളുടെ രാജി മൂലമുണ്ടായ ഒഴിവുകളിലേക്കാണ് പുതിയ നിയമനങ്ങൾ നടത്തിയത്. നടി ലക്ഷ്മി പ്രിയ, ജയൻ ചേർത്തല എന്നിവർ ഒഴിഞ്ഞ പദവികളിലേക്കാണ് ആശ അരവിന്ദിനെയും സിജോയ് വർഗീസിനെയും തിരഞ്ഞെടുത്തത്.
നടി അൻസിബ ഹസൻ രാജിവച്ച ഒഴിവിലേക്കാണ് സരയു ജോയിന്റ് സെക്രട്ടറിയായി എത്തുന്നത്. നടൻ ഉണ്ണി ശിവപാലായിരുന്നു ഇതുവരെ ട്രഷറർ പദവി വഹിച്ചിരുന്നത്. കൂടാതെ, നടൻ ജോയ് മാത്യു സമർപ്പിച്ച രാജിക്കത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചു.
എന്നാൽ നടൻ കൈലാഷ് നൽകിയ രാജി അപേക്ഷ കമ്മിറ്റി തള്ളുകയും രാജി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. തുടർച്ചയായി എക്സിക്യൂട്ടീവ് യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന നടൻ വിനു മോഹന്‍ കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുമുണ്ട്.
നിലവിൽ നടി ശ്വേതാ മേനോൻ പ്രസിഡന്റായും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും തുടരുന്ന നേതൃത്വത്തിലാണ് ഈ പുതിയ മാറ്റങ്ങൾ വരുത്തിയത്.
നേതൃത്വത്തിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആശ അരവിന്ദിനെയും നീനാ കുറുപ്പിനെയും സരയുവിനെയും പ്രധാന ചുമതലകളിലേക്ക് എത്തിച്ചത്. സംഘടനാ കാര്യങ്ങളിലെ മുൻപരിചയവും അനുഭവസമ്പത്തും മുൻനിർത്തിയാണ് സിജോയ് വർഗീസിന് വൈസ് പ്രസിഡന്റ് പദവി നൽകിയത്.
News
യാമി ഗൗതത്തെ പ്രധാന കഥാപാത്രമാക്കി തമിഴ് സംവിധായകൻ ബാലാജി മോഹൻ ഒരുക്കുന്ന ആദ്യ ബോളിവുഡ് ചിത്രം ‘നയ്യി നവേലി’ ട്രെയിലർ എത്തി. ഫാന്റസി ഹൊറർ കോമഡി ചിത്രത്തിൽ മിത വഷിഷ്ട്, സൊനൽ ഷാ, സുനിത രാജ്വാർ, രാജേഷ് ഡൂബേ എന്നിവരും അഭിനയിക്കുന്നു.
ദിവി നിധി ശർമയാണ് തിരക്കഥ. കഥ ഹിമാൻഷു ശർമ. നിർമാണം ആനന്ദ് എൽ. റായി. റിഷി പഞ്ചാബിയാണ് കാമറ.
News
ശരീരപ്രകൃതിയെക്കുറിച്ചും വണ്ണത്തെക്കുറിച്ചും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമുള്ള ബോഡി ഷെയ്മിംഗിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി നടി ജുവൽ മേരി. മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ചും കൊഴുപ്പിനെക്കുറിച്ചും സംസാരിക്കാൻ ആളുകൾക്ക് എന്ത് അധികാരമാണുള്ളതെന്ന് താരം ചോദിക്കുന്നു.
തന്റെ ശരീരത്തെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തുന്നവരോട് കടുത്ത ഭാഷയിലാണ് ജുവൽ രോഷം പ്രകടിപ്പിച്ചത്. "നിങ്ങളുടെ സ്നേഹം എനിക്ക് മനസിലാകും, പക്ഷേ അത് എന്റെ ശരീരത്തെക്കുറിച്ച് എന്ത് സംസാരിക്കാനുമുള്ള ലൈസൻസായി കരുതരുത്. ഒരു മനുഷ്യന്റെ കഴിവ് അയാളുടെ ശരീരഭാരത്തിലോ തൊലിപ്പുറത്തുള്ള നിറത്തിലോ അല്ല, മറിച്ച് അവർ ചെയ്യുന്ന പ്രവൃത്തികളിലും സർഗാത്മകതയിലുമാണ് അടങ്ങിയിരിക്കുന്നത്" താരം വ്യക്തമാക്കുന്നു.
ജുവൽ മേരിയുടെ വാക്കുകൾ:
‘നിർത്തിക്കോ! വായടയ്ക്കൂ! മനുഷ്യരെന്ന നിലയിൽ നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നത്? മറ്റുള്ളവരുടെ ശരീരത്തിൽ, അവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് അവിടെ എടുത്തുവെച്ചിരിക്കുന്നത്? എന്നെ കാണുന്ന എത്ര മനുഷ്യരാണ് വളരെ കാഷ്വലായി ഇങ്ങനെ പറയുന്നത്; ‘ശരീരമൊന്നും നോക്കാറില്ല അല്ലേ, വണ്ണം വെച്ചത് കണ്ടപ്പോൾ ഞങ്ങൾക്ക് മനസിലായി’ എന്ന്.
നിങ്ങളുടെ സ്നേഹം എനിക്ക് മനസിലാകും, പക്ഷേ അത് എന്റെ ശരീരത്തെപ്പറ്റി എന്തും പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് കരുതരുത്. ഇത് എന്റെ ശരീരമാണ്, എന്റെ ഇടമാണ്. ഇതിൽ അഭിപ്രായം പറയാൻ നിങ്ങൾക്കെന്താണ് ഇത്ര ധൈര്യം?
നമ്മൾ എത്ര സ്ത്രീകളെയാണ്, എത്ര കുട്ടികളെയാണ്, എത്ര മനുഷ്യരെയാണ് നിറത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും അവരുടെ ജീവിതത്തിന്റെ നിലനിൽപ്പിനെത്തന്നെ നശിപ്പിച്ചു കളയുന്ന രീതിയിൽ സംസാരിക്കുന്നത്? ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടേ?
വണ്ണമുള്ള മനുഷ്യർക്ക്, വണ്ണമില്ലാത്ത മനുഷ്യർക്ക്, തൊലി ഇച്ചിരി ഇരുണ്ടുപോയ മനുഷ്യർക്ക്, പല്ല് പൊന്തിയ മനുഷ്യർക്ക്... ഇവർക്കൊന്നും ജീവിക്കണ്ടേ? ഇവർക്കൊന്നും അവസരങ്ങൾ വേണ്ടേ? ഈ തൊലിപ്പുറത്തും, ഈ പറയുന്ന മാനദണ്ഡങ്ങളിലും മാത്രമാണോ ഒരാളുടെ കഴിവ് ഇരിക്കുന്നത്?
അല്ല, കഴിവ് എന്ന് പറയുന്നത് അവരിൽ നിന്ന് പുറത്തുവരുന്ന ഒന്നാണ്. അവർ നിങ്ങളെ എങ്ങനെ വിനോദിപ്പിക്കുന്നു, അവർ നിങ്ങൾക്കായി എന്ത് നിർമിക്കുന്നു, എന്ത് സൃഷ്ടിക്കുന്നു എന്നതിലാണ് കഴിവ് ഇരിക്കുന്നത്.
കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ. ഒരു മനുഷ്യന്റെ വില എന്താണെന്ന് അറിയാമോ? അത് അവരുടെ തൊലിക്കടിയിലെ വണ്ണത്തിലുള്ള കൊഴുപ്പിലല്ല ഇരിക്കുന്നത്, അത് മനസിലാക്കുക. എനിക്ക് നിങ്ങളെക്കൊണ്ട് മടുത്തു. ഇനി എന്നോട് കാഷ്വലായി ഇങ്ങനെ പറയാൻ വരുന്നവരോട് എനിക്ക് തിരിച്ചു പറയാനുണ്ടാകും.’’
മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ശരീരത്തെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് ജുവല്‍ മേരി പങ്കുവെച്ച ഈ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. താരത്തിന്റെ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
News
മലയാള സിനിമയിൽ സജീവ സാന്നിധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.
അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബജറ്റ് സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമ കമ്പനിയുടെ രംഗപ്രവേശം.
ഗൾഫ് മേഖലയിൽ ഏറെക്കാലമായി ബിസിനസ് നടത്തിപ്പോരുന്ന ടിപ്പു ഷാനും, ഷിയാസ് ഹസനുമാണ് ഇന്ത്യൻ സിനിമാക്കമ്പനിയുടെ സാരഥികൾ.
കലയും സിനിമയും എന്നും താൽപ്പര്യമുള്ള വിഷയങ്ങളായിരുന്നു. അങ്ങനെയാണ് ഒരു നിർമാണ സ്ഥാപനം തുടങ്ങുവാൻ തീരുമാനിച്ചത്.
മറ്റു ബിസിനസുകൾ പോലെയല്ല സിനിമ. ഒരു സിനിമ ജനങ്ങൾക്ക് ആസ്വാദന മികവും സന്തോഷവും പകരണം. ആ സംതൃപ്തിയാണ് ഒരു സിനിമയുടെ വിജയവും അതുണ്ടാക്കുന്നവരുടെ നിലനിൽപ്പുമെന്ന് നിർമാതാവായ ടിപ്പു വ്യക്തമാക്കി.
ഇപ്പോൾ രണ്ടു സിനിമകളുടെ നിർമാണപ്രകിയകൾ നടന്നു വരികയാണ്.
ഷറഫുദീനും, അലൻ ബിൻ സിറാജും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച് നവാഗതനായ ജിതേഷ് എസ്. റാം സംവിധാനം ചെയ്യുന്ന ചിത്രമാണൊന്ന്. ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
ഹ്യൂമർ, ഫാമിലി എന്റർടൈനർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രം കഥയുടെ പുതുമയിലും അവതരണത്തിലും ഹൃദ്യമായ ദൃശ്യാനുഭവം നൽകുന്ന ചിത്രമായിരിക്കും.
ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയൊന്നിന് ഇന്ത്യൻ സിനിമാക്കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ചിതീകരണം ആരംഭിച്ചു. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ടീനേജ് റോം കോം പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന താണ്.
പ്ലസ് വൺ പ്ലസ് ടൂ വിദ്യാർത്ഥികളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഈ ചിത്രം യുവതലമുറയേയും കുടുംബങ്ങളേയും ഒരുപോലെ ആകർഷിക്കാൻ പോരുന്നതാണ്.
അങ്കമാലിയും പരിസര പ്രദേശങ്ങളിലുമായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.ഓഡിഷനിലൂടെ തെരഞ്ഞെടുത്ത പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. പിആർഒ-വാഴൂർ ജോസ്.
News
വിവാഹത്തോടനുബന്ധിച്ച് നടത്തിയ ‘അമ്മു-നിമ്മു’ കാർണിവൽ ആഘോഷ ചിത്രങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയര്‍ന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി നടി അഹാന കൃഷ്ണ.
ഉയരം കുറഞ്ഞ (ഡ്വാർഫിസം ഉള്ള) വ്യക്തികളെ കാർണിവലിൽ പങ്കെടുപ്പിച്ച് വിനോദത്തിനായുള്ള അലങ്കാര വസ്തുക്കളാക്കി മാറ്റിയെന്ന ആക്ഷേപങ്ങൾക്കാണ് താരം വ്യക്തത വരുത്തിയത്.
തന്റെ പോസ്റ്റിന് താഴെ വന്ന ഒരു വിമർശന കമന്റിനാണ് അഹാന നേരിട്ട് മറുപടി നൽകിയത്. ‘പൊക്കം കുറഞ്ഞ ആളുകളെ വസ്തുവൽക്കരിക്കുന്നതും, വെറുമൊരു സൗന്ദര്യപരമായ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നതും കാണുമ്പോൾ സത്യം പറഞ്ഞാൽ വലിയ അസ്വസ്ഥത തോന്നുന്നു.’-ഇതായിരുന്നു വിമർശന കമന്റ്.
News
ഫഹദ് ഫാസിലിനെക്കുറിച്ച് വൈകാരികമായ പ്രസംഗവുമായി ജൂനിയർ എൻടിആർ. ഫഹദിനൊപ്പം വേദി പങ്കിടനായതിൽ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിൽ നടന്ന ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ വച്ചായിരുന്നു ഈ നിമിഷങ്ങൾ അരങ്ങേറിയത്.
‘‘കോവിഡ് കാലത്ത് നമ്മൾ എല്ലാവരും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ട സമയത്താണ്, ആ മഹാമാരിക്കാലത്ത് ഫഹദ് ഫാസിലിന്റെ സിനിമകൾ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചു.
ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ആ കാലഘട്ടത്തിൽ നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. അത്തരമൊരു ദുരിതകാലത്ത് പതിയെ ഓരോ വീട്ടിലേക്കും കടന്നുവന്ന പ്രതിഭയായിരുന്നു ഫഹദ് ഫാസില്‍ സർ.
അദ്ദേഹത്തിന്റെ 'ബാംഗ്ലൂർ ഡെയ്സ്' എന്ന സിനിമയാണ് ഞാൻ ആദ്യം കണ്ടത്. അതിനുശേഷമാണ് അദ്ദേഹത്തിന്റെ അഭിനയം ഞാൻ നിരീക്ഷിക്കാൻ തുടങ്ങിയത്. എനിക്ക് ഏറെ ഇഷ്ടമുള്ള ചുരുക്കം ചില നടന്മാരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഫഹദ് സർ ആണ്.
താങ്കളോടൊപ്പം ഈ വേദി പങ്കിടാൻ കഴിഞ്ഞതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. ഒരു നടനെന്ന നിലയിലും ഒരു സഹോദരനെന്ന നിലയിലും ഞാൻ താങ്കളെ ഏറെ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും അഭിമാനകരമായ നടന്മാരിൽ ഒരാളായ താങ്കൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' എന്ന ചിത്രത്തിലൂടെ ഒരു പ്രധാന നടനായി തെലുങ്കിലേക്ക് അരങ്ങേറുന്ന ഫഹദ് സാറിന് ഇതൊരു അവിസ്മരണീയമായ ചിത്രമായി മാറട്ടെ എന്നും സിനിമ വലിയ വിജയമാകട്ടെ എന്നും ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു.’’ ജൂനിയർ എൻ ടി ആർ പറഞ്ഞു.
ചടങ്ങിൽ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന എസ്.എസ്. കാർത്തികേയയെക്കുറിച്ചും രാജമൗലിയുടെ കുടുംബവുമായുള്ള 25 വർഷത്തെ സൗഹൃദത്തെക്കുറിച്ചും സംസാരിക്കുമ്പോൾ എൻ.ടി.ആർ ഏറെ വൈകാരികനായി.
തന്റെ കരിയറിലെ ആദ്യ ചിത്രമായ 'നിന്നു ചൂഡാലനി'യുടെ പൂജാച്ചടങ്ങിൽ കുടുംബാംഗങ്ങളാരും കൂടെയില്ലാതെ തനിച്ചു നിൽക്കേണ്ടി വന്ന അനുഭവങ്ങൾ അദ്ദേഹം ഓർത്തെടുത്തു. ‘‘അന്ന് ആരും പ്രോത്സാഹിപ്പിക്കാനില്ലാതെ ഒറ്റപ്പെട്ടുപോയപ്പോൾ ദൈവം എനിക്ക് തന്ന കുടുംബമാണ് രാജമൗലിയുടേതും കീരവാണി ഗാരുവിന്റേതും. 17-ാം വയസ്സിൽ 'സ്റ്റുഡന്റ് നമ്പർ 1' ചെയ്യുമ്പോൾ കാർത്തികേയയ്ക്ക് ഒമ്പത് വയസ്സായിരുന്നു. എനിക്ക് ഒരു അനിയനുണ്ടെങ്കിൽ അത് കാർത്തികേയ മാത്രമാണ്.
എന്റെ സിനിമകൾ പരാജയപ്പെട്ട് തകർന്നുനിന്ന കാലത്ത് എനിക്ക് തണലായി നിന്നത് അവനാണ്. രാജമൗലിയുടെ ബാഹുബലി, ആർ.ആർ.ആർ തുടങ്ങിയ സിനിമകളുടെ വലിയ വിജയങ്ങൾക്ക് പിന്നിലും കാർത്തികേയയുടെ പങ്ക് വലുതാണ്. ഇന്ന് അവൻ നിർമ്മാതാവായി മാറുമ്പോൾ എന്നെ പിന്തുണച്ചതുപോലെ എല്ലാവരും കാർത്തികേയയെയും പിന്തുണയ്ക്കണം,’’ എൻ.ടി.ആർ പറഞ്ഞു.
News
ചിരിയും ചിന്തയും ലേശം കൗതുകവുമായി ബിജുമേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ് ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തും. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നർമ്മത്തിൽ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്.
കുടുംബപ്രേക്ഷകർക്ക് തിയറ്ററിൽ ആഘോഷമാക്കാൻ വീണ്ടും ഒരു ബിജു മേനോൻ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്.
ബിജുമേനോൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വിത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സഹ നിർമ്മാണം: ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി ഓ പി: സജിത് പുരുഷൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്, സംഗീതസംവിധാനം: സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യെശോധരൻ, ആർട്ട് ഡയറക്ടർ: അജി കുറ്റിയാനി, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ : ശങ്കരൻ എ.എസ്., കെ.സി. സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് : വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ : ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, സ്റ്റിൽസ് : ബിജിത് ധർമടം, മാർക്കറ്റിംഗ് : സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിംഗ് : ബ്രിംഗ് ഫോർത്ത്, വി എഫ് എക്സ് : പ്രോമിസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.
News
നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അപകട മരണത്തില്‍ അവകാശികള്‍ക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടു. കോട്ടയം എംഎസിടി ജഡ്ജി പ്രസൂണ്‍ മോഹന്‍ ആണ് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്.
കേസിലെ മൂന്നാം എതിര്‍കക്ഷിയായ ന്യൂ ഇന്ത്യ അഷ്വറന്‍സ് ആണ് തുക കെട്ടിവയ്ക്കേണ്ടത്. വിധിത്തുകയും പലിശയും കോടതി ചെലവും ഉള്‍പ്പെടെയാണ് 1.77 കോടി രൂപ നഷ്ടപരിഹാരമായി വിധിച്ചത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. എ.ആര്. കലേഷ് കുമാര്‍, ഹര്‍ഷാന കെ.എസ്. എന്നിവര്‍ ഹാജരായി.
2023 ജൂണ്‍ 5ന് തൃശൂര്‍ കയ്പമംഗലത്ത് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. കോഴിക്കോട് വടകരയില്‍ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്നതിനിടെ പുലര്‍ച്ചെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്നെത്തിയ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന നടന് ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് പുത്തന്‍കുരിശ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.
News
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിച്ചതിന്റെ സന്തോഷവും ആവേശവും പങ്കുവെച്ച് ബോളിവുഡ് താരം അർജുൻ രാംപാൽ.
‘ഓപ്പറേഷൻ ഗംഗ’എന്ന ചിത്രത്തിന്റെ ജോർജിയയിലെ ചിത്രീകരണത്തിനിടെ എടുത്ത മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ സന്തോഷം തുറന്നുപറഞ്ഞത്.
മോഹൻലാലിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വലിയൊരു ഭാഗ്യവും അഭിമാനവുമാണെന്ന് അർജുൻ രാംപാൽ കുറിച്ചു. ഇതൊരു വലിയ അനുഭവവും വലിയൊരു പ്രചോദനവുമാണെന്നും, അത്രമേൽ കഴിവുള്ള, അനുഗ്രഹീതനായ മോഹൻലാൽ സാറിന് ഒത്തിരി നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
#operationganga, #Georgia, #Tbilisi എന്നീ ഹാഷ്ടാഗുകളോടെ അർജുൻ പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
"ഒറ്റ ഫ്രെയിമിൽ പ്രിയപ്പെട്ട രണ്ട് മികച്ച താരങ്ങൾ", "ദ് വൺ ആൻഡ് ഒൺലി ദ് കംപ്ലീറ്റ് ആക്ടർ", "നമുക്ക് ആവശ്യമുണ്ടെന്ന് നമ്മൾ പോലും അറിയാതിരുന്ന മികച്ചൊരു ക്രോസ് ഓവർ" എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകർ പോസ്റ്റിന് താഴെ കുറിക്കുന്നത്.
‘ധുരന്ധർ’ സിനിമയിലെ അർജുൻ രാംപാലിന്റെ കഥാപാത്രത്തെയും മോഹൻലാലിന്റെ ഐക്കണിക് സൈനിക കഥാപാത്രങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ട് ‘മേജർ ഇഖ്ബാലും മേജർ മഹാദേവനും ഒരുമിച്ച്’ എന്നുവരെ ആരാധകർ ആവേശത്തോടെ കമന്റുകളിൽ കുറിക്കുന്നുണ്ട്.
News
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘സിഗ്മ’. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ മലയാള സിനിമയെക്കുറിച്ചും തന്റെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ചും ജേസൺ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ ഇതിഹാസ താരങ്ങളെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, തന്റെ പ്രിയപ്പെട്ട യുവതാരങ്ങൾ ദുൽഖർ സൽമാനും നസ്ലിനുമാണെന്ന് ജേസൺ വ്യക്തമാക്കി.
ഈ അടുത്തിടെ താൻ കണ്ട ‘മോളിവുഡ് ടൈംസ്’ എന്ന സിനിമ തനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടതായും സിനിമയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായതുകൊണ്ടാണ് അത് കൂടുതൽ ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദീപ് കിഷൻ നായകനാകുന്ന ‘സിഗ്മ’ ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരനാണ് നിർമ്മിക്കുന്നത്. മൈൻഡ് ഗെയിം ത്രിൽ വിഭാഗത്തിൽപ്പെടുന്ന വലിയ ബജറ്റിലുള്ള ഒരു ആക്ഷൻ ത്രിൽറാണ് ചിത്രം. തന്റെ 25-ാം വയസിലാണ് ജേസൺ ഈ ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് ചുവടുവെക്കുന്നത്.
കൃഷ്ണൻ വസന്ത് കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് തമൻ എസ് സംഗീതം ഒരുക്കുന്നു. പ്രവീൺ കെ.എൽ ആണ് എഡിറ്റർ. കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം. സംഗീതം തമൻ എസ്, എഡിറ്റർ പ്രവീൺ കെ.എൽ., കോ ഡയറക്ടർ സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ് അരുൺ പ്രസാദ് (മോഷൻ പോസ്റ്റർ), പിആർഒ ശബരി. ചിത്രം ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തും.
Star Chat
കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന് പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന് വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.
"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.
കഥാപശ്ചാത്തലം..?
ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.
വൈശാഖുമായുള്ള ആദ്യ അനുഭവം..?
Star Chat
ഒരു മോഹന്‍ലാല്‍ സിനിമ-അതാണു ജൂഡ് ആന്തണി ജോസഫിന്റെ എക്കാലത്തെയും വമ്പന്‍ സ്വപ്നം. അതിലേക്കുള്ള യാത്രയുടെ ആരംഭമാണ് മകള്‍ വിസ്മയ പ്രധാന വേഷത്തിലെത്തുന്ന ‘തുടക്ക’ത്തിലെ മോഹന്‍ലാലിന്റെ കാമിയോ കഥാപാത്രം.
നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന് ആശിഷ് ജോ ആന്റണിയും നിര്‍ണായക വേഷത്തിലെത്തുന്നു. കുടുംബത്തിലുണ്ടാകുന്ന ഒരു വലിയ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നു പറയുന്ന ഫാമിലി ഡ്രാമ ത്രില്ലറാണിത്. ജൂഡ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
‘തുടക്കം’ സംഭവിച്ചത്..?
Star Chat
കുഞ്ചാക്കോ ബോബന്റെ കരിയറിലെ അഞ്ചാമതു പോലീസ് വേഷമാണ് ഷാഹി കബീറിന്റെ രചനയില്‍, എഡിറ്റര്‍ കിരണ്‍ദാസ് ആദ്യമായി സംവിധാനം ചെയ്ത ഉന്മാദത്തിലെ സിപിഒ ഷെല്ലി. നായാട്ടില്‍ തുടങ്ങി ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ സഞ്ചരിച്ച് ഇപ്പോള്‍ ‘ഉന്മാദ'ത്തിലാണ് ഷാഹിയുമായുള്ള ചാക്കോച്ചന്റെ സിനിമാക്കൂട്ട്.
ലിജോമോള്‍ ജോസും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം, ബോളിവുഡിലെ പനോരമ സ്റ്റുഡിയോസ് പൂര്‍ണമായും നിര്‍മാണം നിര്‍വഹിച്ച മലയാള ചിത്രം എന്നിങ്ങനെയാണ് ഉന്മാദത്തിന്റെ മറ്റു വിശേഷങ്ങള്‍. കുഞ്ചാക്കോ ബോബന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഉന്മാദം പറയുന്നത്..?
Star Chat
റോഷന് മാത്യു വീണ്ടും പോലീസ് വേഷത്തിലെത്തിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് എം. പദ്മകുമാർ സംവിധാനം ചെയ്ത ‘ഉയിര്’. സിഐ അന്‍ഷാദ് എന്ന യഥാര്‍ഥ പോലീസ് ഓഫീസറുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു സംഭവത്തില്‍ നിന്നു രൂപപ്പെടുത്തിയതാണു തിരക്കഥ. ചിത്രത്തില്‍ പ്രൊബേഷന്‍ എസ്ഐ അജീബ് റഹ്മാനായി വേഷമിട്ട റോഷന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഈ സിനിമയിലേക്ക് അടുപ്പിച്ചത്..?
സംവിധായകന് അയച്ചു തന്ന ഒരു ലേഖനത്തിലാണ് ഈ സിനിമയുടെ ആശയം ആദ്യം വായിച്ചത്. ഇതിന്റെ കഥാവിവരണം കേട്ടത് ഈ കേസ് യഥാര്‍ഥത്തില്‍ അന്വേഷിച്ച സിഐ അന്‍ഷാദില്‍ നിന്നാണ്. തന്റെ അനുഭവങ്ങള്‍ ഒാരോന്നും ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞപ്പോള്‍ അതിലുള്ള ഇമോഷന് എനിക്ക് അതേപോലെ കിട്ടി. എം. പദ്മകുമാറിനൊപ്പം ഒരു സിനിമ എന്നത് ഒരുപാടു നാളത്തെ ആഗ്രഹവുമായിരുന്നു.
‘ഉയിര്’ എന്ന ടൈറ്റില്‍..?
Star Chat
സൂപ്പര്‍ഹിറ്റ് ലോകഃ യുടെ സഹ തിരക്കഥാകൃത്തായും ജെല്ലിക്കെട്ട്, ചതുരം, മസ്തിഷ്ക മരണം തുടങ്ങിയ സിനിമകളിലെ അഭിനേത്രിയായും ശ്രദ്ധനേടിയ ശാന്തി ബാലചന്ദ്രന്റെ പുത്തന്‍പടമാണ് ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത "അനന്തന്‍കാട്'. മുരളിഗോപിയുടെ തിരക്കഥയില്‍, ഏറെ തീവ്രമായ വൈകാരിക പശ്ചാത്തലമുള്ള കാര്‍ത്തിയെന്ന വേഷത്തിൽ തിളങ്ങുകയാണു ശാന്തി. തമിഴ് താരം ആര്യ, തെലുങ്ക്നടന്‍ സുനില്‍ എന്നിവര്‍ക്കൊപ്പം കഥാഗതിയില്‍ നിർണായക പങ്കുള്ള കഥാപാത്രം.
"മുമ്പ് ചില പരീക്ഷണചിത്രങ്ങളിലാണ് ഇത്രയും തീവ്രതയുള്ള കഥാപാത്രങ്ങള്‍ ചെയ്തിരുന്നത്. എന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് ഒത്തിരി ദൂരെയാണു കാര്‍ത്തി. ഇത്രയും വലിയ കാന്‍വാസില്‍ ഒരു മുഖ്യധാരാ വാണിജ്യചിത്രം എന്റെ ആദ്യ അനുഭവമാണ്'- ശാന്തി സണ്‍ഡേ ദീപികയോടു പറഞ്ഞു.
അനന്തൻകാട് പറയുന്നത്...?
ഓള്‍ഡ് സ്കൂള്‍ മാസ് എന്റര്ടെയ്നര് എന്ന രീതിയിലാണ് ഈ സിനിമയുടെ മേക്കിംഗ്. 80കളും 90കളുമാണു കഥാ പശ്ചാത്തലം. വലിയ രാഷ്്ട്രീയ സംഭവങ്ങളും മറ്റും സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതിലൂടെയാണു കഥാസഞ്ചാരം.
എന്റെ കഥാപാത്രത്തെക്കുറിച്ചു മാത്രമാണു സംവിധായകന് പറഞ്ഞത്. അത് അവതരിപ്പിക്കാന്‍ മൊത്തം കഥയില്‍ എന്തു സംഭവിക്കുമെന്ന് അറിയേണ്ടതില്ലെന്നു മുരളിഗോപിയും പറഞ്ഞിരുന്നു. ഞാനും പ്രേക്ഷകര്ക്കൊപ്പമാണു ഫുള്‍ സിനിമ കണ്ടത്. കാര്‍ത്തി വളര്‍ന്ന സാഹചര്യങ്ങള്‍, അവളുടെ ജീവിതം എന്തുകൊണ്ട് ഇങ്ങനെയായി എന്നിങ്ങനെ സിനിമയില്‍ ഇല്ലാത്ത പലതും അദ്ദേഹം പറഞ്ഞുതന്നു.
ആദ്യാവസാനം സംഘര്‍ഷങ്ങള്‍ക്കു നടുവിലാണല്ലോ കാര്‍ത്തി..?
സിനിമയുടെ വൈകാരിക സത്ത വഹിക്കുന്ന കഥാപാത്രമാണു കാര്‍ത്തി. നിസഹായയാണ്. പക്ഷേ, അതു തന്റെ വിധിയെന്ന് അവള് അംഗീകരിക്കുന്നു. "ചൂളയിലെ വേറെ ഏതു പെണ്ണിനെ തൊട്ടാലും അവരെ അവിടത്തെ ഗ്യാംഗ് ജീവനോടെ വച്ചേക്കില്ല. പക്ഷേ, എന്റെ കാര്യത്തില്‍ മാത്രമാണ് ഇങ്ങനെ' എന്നു കാര്‍ത്തി പറയുന്നുണ്ട്.
വലിയ മാനസികാഘാതം അനുഭവിക്കുന്ന കഥാപാത്രമാണെങ്കിൽ പോലും എപ്പോഴും അഭിമാനത്തോടെയുള്ള പെരുമാറ്റമാണ് കാർത്തിയുടേത്. മാനസികമായ കരുത്ത് അവൾക്കുണ്ട്. പ്രയാസകരമായ സന്ദർഭങ്ങളിൽ പോലും അവളുടെയുള്ളിൽ സ്വാഭിമാനമുണ്ട്, തീയുണ്ട്. പോരാളി തന്നെയാണു കാര്‍ത്തി, അനുജനുവേണ്ടി ജീവിക്കുന്ന സ്ത്രീയാണ്. കാര്‍ത്തി നേരിട്ട ദുരനുഭവങ്ങളോടുള്ള പ്രതികാരമാണ് സഹോദരന് പൊടിയന് വലുതായപ്പോള്‍ ചെയ്യുന്നത്. അങ്ങനെ കഥാഗതിയിലും പ്രാധാന്യമുണ്ട്.
രൂപഭാവങ്ങളിൽ കാര്‍ത്തിയിലേക്ക് എത്തിയത്..?
Star Chat
ബോളിവുഡിന്റെ പ്രിയതാരം കരിഷ്മ കപുർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ വെബ് സീരീസ്, ബ്രൗൺ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സിറ്റി ഓഫ് ഡെത്ത് എന്ന നോവലിനെ ആസ്പദമാക്കി അഭിനയ് ദേവ് സംവിധാനം ചെയ്ത സീരീസിൽ റീത്ത ബ്രൗൺ എന്ന കൊൽക്കൊത്തക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കരിഷ്മ കൈകാര്യം ചെയ്യുന്നത്.
ദീർഘനാളുകൾക്കുശേഷം കാമറയ്ക്ക് മുന്നിലെത്തിയ തന്റെ പുതിയ കഥാപാത്രത്തെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും കരിഷ്മ കപുർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീരീസിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ വലിയൊരു വിഷാദവും വൈകാരിക ഭാരവും പേറുന്ന കഥാപാത്രമാണ് റീത്തയെന്ന് കരിഷ്മ പറഞ്ഞു:
റീത്തയുടെ ശരീരഭാഷ എങ്ങനെയായിരിക്കണം, അവൾ അനുഭവിക്കുന്ന മാനസിക സമ്മർദം എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ച് സംവിധായകൻ അഭിനയ് ദേവുമായി ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നു. അധികം സംസാരിച്ചില്ലെങ്കിലും അവളുടെ വേദന പ്രേക്ഷകർക്ക് അനുഭവപ്പെടും.
തനിക്ക് പൂർണ തൃപ്തി നൽകുന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യൂ എന്നും താരം കൂട്ടിച്ചേർത്തു. മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സീരീസിലെ അഭിനയം ഏറെ ആസ്വദിച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ട് 35 വർഷം പിന്നിടുകയാണ്. കരിയറിലെ തുടക്കകാലത്തെ അപേക്ഷിച്ച് സിനിമാ നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾ വന്നു. പണ്ടൊക്കെ കൃത്യമായ തിരക്കഥ പോലുമില്ലാതെയാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഇന്ന് ചിത്രീകരണത്തിന് മുൻപ് വലിയ രീതിയിലുള്ള വർക്ക്ഷോപ്പുകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.
ഹിന്ദി സിനിമകളിലും സീരീസുകളിലും അധികം കാണാത്ത കൊൽക്കത്തയുടെ യഥാർഥ അന്തരീക്ഷമാണ് ബ്രൗണിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ നഗരത്തിനു വലിയ പ്രാധാന്യമുണ്ടെന്നും, കഥാപാത്രങ്ങൾക്ക് മുൻപേ പ്രേക്ഷകരോടു സംസാരിക്കുന്നത് കൊൽക്കത്ത നഗരമായിരിക്കുമെന്നും സംവിധായകൻ അഭിനയ് ദേവ് പറഞ്ഞു.
Star Chat
"എന്റെ നാരായണിക്ക്' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയയായ വര്‍ഷ വാസുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ഇമോഷണല്‍ ഡ്രാമ "ചിന്ന ചിന്ന ആസൈ' തിയറ്ററുകളില്‍. മണിരത്നം മാജിക് "റോജ'യിലൂടെ ഒരു തലമുറയുടെ സ്വപ്നങ്ങളില്‍ ചിന്ന ചിന്ന ആസൈകള്‍ നിറച്ച മധുബാല.
ഇതുവരെ ആരും ചെയ്യാത്ത കഥാപാത്രങ്ങളെ അത്രമേല്‍ ആശയോടെ തന്നിലേക്കു ചേര്‍ത്തുനിര്‍ത്തുന്ന ഇന്ദ്രന്‍സ്. മാധവന് മാഷായി ഇന്ദ്രന്‍സും ലീലയായി മധുബാലയും. വാരാണസിയുടെ പശ്ചാത്തലത്തില്‍ ഇവരിലൂടെയുള്ള ഹൃദയസഞ്ചാരമാണ് "ചിന്ന ചിന്ന ആസൈ'. വര്‍ഷ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
സിനിമയിലെ തുടക്കം..?
Star Chat
പ്രേമലു എന്ന ചിത്രത്തോടെ മോളിവുഡും കടന്ന് തെന്നിന്ത്യയുടെ യുവസുന്ദരിയായി മമിത ബൈജു മാറി. തമിഴകത്തും തെലുങ്കുദേശത്തും ചലച്ചിത്രാസ്വാദകരുടെ ഇഷ്ടനായികയാണ് ഈ മലയാളിപെൺകൊടി. മമിതയുടെ അമ്പരപ്പിക്കുന്ന വളർച്ചയിൽ, പ്രേക്ഷകർക്കൊപ്പം തന്നെ സിനിമാ ലോകത്തുനിന്നും കൈയടികൾ ഉയരുന്നുണ്ട്. ഇപ്പോൾ, മമിതയുടെ കരിയറിലെ സുവർണ കാലഘട്ടത്തെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.
തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ഐശ്വര്യ. മായാനദിയും പൊന്നിയിൻ സെൽവനുമൊക്കെ കടന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന നടി. അതുകൊണ്ടുതന്നെ മറ്റൊരു മലയാളി നടിക്ക് അന്യഭാഷകളിൽ ലഭിക്കുന്ന സ്വീകാര്യതയെ ഏറെ പോസിറ്റീവായാണ് നോക്കിക്കാണുന്നത്. മമിതയുടെ വളർച്ചയിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഐശ്വര്യ വ്യക്തമാക്കി. വെറുമൊരു സഹപ്രവർത്തക എന്നതിനപ്പുറം മമിതയുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും താരം വാചാലയായി.
മമിത എനിക്ക് കുട്ടിയെപ്പോലെയാണ് - ചേച്ചിയുടെ വാത്സല്യത്തോടെയാണ് ഐശ്വര്യ ഈ വാക്കുകൾ പങ്കുവച്ചത്. തങ്ങൾക്കിടയിൽ അത്രമേൽ അടുത്ത ബന്ധമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അന്യഭാഷാ ചിത്രങ്ങളിൽ വിജയം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. മമിതയുടെ ഈ മുന്നേറ്റം തെന്നിന്ത്യൻ സിനിമാ ലോകത്ത് മലയാളി നടിമാരുടെ കരുത്ത് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ്.
മലയാള സിനിമയിൽനിന്ന് തമിഴകത്തേക്ക് ചുവടുവച്ച് വലിയ വിജയങ്ങൾ സ്വന്തമാക്കിയ ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ, പുതുതലമുറയിലെ താരങ്ങൾക്കിടയിലുള്ള ആത്മബന്ധത്തിന്റെ ഉദാഹരണമായി മാറി.
Star Chat
കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ, ബേബിമോളായി വന്ന് മലയാളികളുടെ മനം കവർന്ന യുവതാരമാണ് അന്ന ബെൻ. തുടർന്ന് ഹെലൻ, കപ്പേള, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നീട് തെലുങ്കിലും തമിഴിലും മികച്ച പ്രോജക്ടുകൾ. കൊട്ടുക്കാളി (2024) യിലുടെ തമിഴകത്തും താരം ചുവടുറപ്പിച്ചു. കണ്ണുകൾ കൊണ്ട് സംസാരിച്ച കൊട്ടുക്കാളിയിലെ ആ പെൺകുട്ടിയിൽ നിന്നും പുതിയ ചിത്രമായ കോൺ സിറ്റിയിലെ മിത്രയിലേക്ക് എത്തുമ്പോൾ കരിയറിലെ പുതിയ അധ്യായത്തിലേക്കാണ് താരം ചുവടുവയ്ക്കുന്നത്. പക്കാ കോമഡി എന്റർടെയ്നർ ചിത്രമായ കോൺ സിറ്റിയിൽ മുഴുനീളെ കഥാപാത്രമായാണ് താരം എത്തുന്നത്. ആദ്യമായി കോമഡി ചെയ്യുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അന്ന ഒരു ദേശീയ മാധ്യമത്തോടു പങ്കുവച്ചിരുന്നു.
തീവ്രതയുള്ള കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായ കോമഡിയിലേക്കുള്ള മാറ്റമാണ് കോൺ സിറ്റി-എന്ന് അന്ന ബെൻ പറഞ്ഞു. തന്റെ മുൻകാല കഥാപാത്രങ്ങളെല്ലാം ഗൗരവമുള്ളതായിരന്നു. എങ്കിലും അവയുടെ ചിത്രീകരണം താൻ ആസ്വദിച്ചിരുന്നു. കോൺ സിറ്റി തന്റെ കരിയർ തന്നെ മാറ്റുമെന്നും ഇതൊരു പക്കാ ഹ്യൂമർ ചിത്രമാണെന്നും താരം വ്യക്തമാക്കി. ചിത്രത്തിൽ അർജുൻ ദാസിനൊപ്പം വിവിധതരം തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്ന മിത്ര എന്ന കഥാപാത്രമായാണ് അന്ന എത്തുന്നത്. യോഗി ബാബു, വി.ടി.വി ഗണേഷ്, രമേഷ് തിലക്, ഇമ്മൻ അണ്ണാച്ചി, വടിവുക്കരസി തുടങ്ങിയ വൻ കോമഡി നിരയാണ് ചിത്രത്തിലുള്ളത്. ഷൂട്ടിംഗ് സെറ്റിൽ ഇവരുടെ തമാശകൾ കണ്ട് ചിരി അടക്കാൻ താൻ പാടുപെട്ടെന്നും താരം പറഞ്ഞു.
Star Chat
"കനല്‍ക്കാറ്റ്' മുതല്‍ "ബാലന്-ദി ബോയ്' വരെ നാല്പതില്പ്പരം സിനിമകള്‍. "ഇണക്കം പിണക്കം' മുതല്‍ "മൗനരാഗം' വരെ നൂറിലേറെ സീരിയലുകള്‍. 35 വര്‍ഷമായി ചെറുതും വലുതുമായ വേഷപ്പകര്ച്ചകളില് ബീന ആന്റണിയുടെ അഭിനയയാത്രകള്‍. ഇനിയെത്ര സിനിമ ചെയ്താലും, "ബാലനി'ലെ ഷംനാത്തയിലുടെയാവും ബീന അറിയപ്പെടുക. ഒന്നുറപ്പിക്കാം, അതുക്കുംമേലേ വേറിട്ട പെര്‍ഫോമന്‍സ് വാരിവിതറുന്ന വേഷങ്ങളുമായി ബീന ഏറെക്കാലം ഇവിടെയുണ്ടാവും.
"എക്കാലവും ആളുകള്‍ ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രം എന്റെ സ്വപ്നമായിരുന്നു. കുറച്ചു സീനുകളേയുള്ളൂ, ഉള്ളതു വളരെ ആഴമുള്ളതും കഥയില്‍ വളരെ പ്രധാനവുമാണ്. എന്റെ ഡയലോഗുകളും കഥയുമായി ചേര്ന്നുനില്ക്കുന്നു. എന്റെ ഭാഗ്യമാണു ഷംനാത്ത'- ബീന സണ്‍ഡേ ദീപികയോടു പറഞ്ഞു.
"ബാലനി'ലൂടെ തിരിച്ചുവരവ് സാധ്യമായത്..?
സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ട് കുറേ വര്‍ഷങ്ങളായിരുന്നു. "ചാരുലതയിലൊക്കെ ചേച്ചി ഞങ്ങടെ സ്വപ്നനായികയായിരുന്നു'വെന്ന് ആളുകള്‍ പറയുമ്പോള്‍, "അത്ര വലിയ നായികയായിരുന്നോ' എന്ന് മകന് അതിശയപ്പെട്ടു. ഞാനിനി എത്ര സീരിയല്‍ ചെയ്തിട്ടും ഒരു കാര്യവുമില്ല, മകന് പോലും എന്നെ തിരിച്ചറിയുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വിഷമം തോന്നി. സിനിമ ചെയ്യാൻ മകനും നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.
"മഞ്ഞുമ്മല്‍ ബോയ്സ്' ഹിറ്റായ സമയം."ആലിപ്പഴ'ത്തില്‍ എന്റെ മകനായി വേഷമിട്ട ചിദംബരമാണു സംവിധായകനെന്നു പിന്നീടാണറിഞ്ഞത്. എന്റെയൊരു കസിന് ബ്രദറാണു ചന്തു ചെയ്ത കഥാപാത്രത്തിനു പ്രേരണയായത്. മഞ്ഞുമ്മല്കാരിയായിട്ടും വിളിച്ചില്ലല്ലോ എന്ന എന്റെ പരിഭവത്തിനു, സ്നേഹമറിയിച്ച് ചിദംബരത്തിന്റെ മറുപടി. "കുഞ്ഞാലി മരയ്ക്കാറി'ല്‍ എന്റെ മകനായി വേഷമിട്ട ഗണപതി മെസേജുകളിലൂടെ അടുപ്പം സൂക്ഷിച്ചു.
സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണോ- വളരെ നാളുകള്‍ക്കുശേഷം ഗണപതിയുടെ ഫോണ്‍കോള്‍. ഒരു സീനാണെങ്കിലും, അഭിനയിക്കാനുള്ളത് അതിലുണ്ടെങ്കില്‍ റെഡിയെന്നു ഞാന്‍. കരാറായശേഷമാണ് ചെറിയ നെഗറ്റീവ് ഷേഡുള്ള വേഷമെന്നറിഞ്ഞത്. ഇപ്പോഴാണു മനസില്‍ തങ്ങിനില്ക്കുന്ന ഒരു കഥാപാത്രം കിട്ടിയത്. അതിനു ഗണപതിയോടും ചിദംബരത്തോടും ബാലന് ടീമിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.
സീരിയലുകളിലെ വില്ലത്തി വേഷങ്ങള്‍ സിനിമയില്‍ ഗുണകരമായോ..?
സീരിയലില്‍ അഭിനയിച്ചാല്‍ ഓവര്‍ ആക്ടിംഗ് വരുമെന്നൊക്കെ പലരും പറയാറുണ്ടെങ്കിലും പലതരം കഥാപാത്രങ്ങളിലൂടെ കിട്ടിയതു വലിയ അനുഭവമാണ്. അത് ഇതിലെ ഡയലോഗ് ഡെലിവറിയില്‍ ഗുണകരമായി. ഇപ്പോള്‍ ആളുകള്‍ എന്നെ വിളിക്കുന്നതുതന്നെ ഷംനാത്തയെന്നാണ്. പടം കണ്ട് സെലിബ്രിറ്റികളുടെയും സംവിധായകരുടെയും മറ്റുമായി വന്ന കോളുകള്‍ എന്നെ അതിശയിപ്പിച്ചു.
91 മുതല്‍ 2000 വരെ നിരന്തരം സിനിമകളില്‍..?
"ഒന്നു മുതല്‍ പൂജ്യം വരെ'യില്‍ സ്കൂള്കുട്ടികളിലൊരാളായി. കനല്‍ക്കാറ്റാണ് ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമ. തുടര്‍ന്ന് ആധാരം, ഗോഡ്ഫാദര്, അഗ്നിദേവന്, ഭരണകൂടം, യോദ്ധ, പ്രവാചകന്, പൊന്നാരംതോട്ടത്തെ രാജാവ്...എല്ലാറ്റിലും നല്ല വേഷങ്ങള്‍. മോഹന്‍ലാലിനും മുകേഷിനും ജയറാമിനുമൊപ്പം സഹോദരി കഥാപാത്രങ്ങള്‍. "മഹാനഗര'ത്തില്‍ അശോകന്റെയും "തറവാട്' സിനിമയില്‍ സിദ്ധിഖിന്റെയും നായിക. ശ്രീകുമാരന്‍ തമ്പിയുടെ "ബന്ധുക്കള്‍ ശത്രുക്കളി'ലും നല്ല വേഷം. അക്കാലത്തു വലിയ വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും സുകുമാരിയമ്മ, വിദ്യാമ്മ, സീമച്ചേച്ചി തുടങ്ങിയവര്‍ക്കൊപ്പം സിനിമ ചെയ്തതു ഭാഗ്യം തന്നെയാണ്.
പിന്നീടു സീരിയലുകളില്‍ സജീവമായത്..?
കാലടി ഓമനച്ചേച്ചി വഴി എത്തിയ എന്റെ ചിത്രങ്ങള്‍ കണ്ടാണ് ടി.എസ്. സജിയുടെ "ഇണക്കം പിണക്കം' സീരിയലില്‍ പ്രേംകുമാറിന്റെ നായികയായി വിളിച്ചത്. തുടര്‍ന്ന് ഒരു കുടയും കുഞ്ഞുപെങ്ങളും, തപസ്യ. ശ്രീകുമാരന്‍ തമ്പിയുടെ സീരിയലില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്നു വര്‍ഷം സംസ്ഥാന പുരസ്കാരം. എനിക്കുവേണ്ടി കഥാപാത്രങ്ങളെഴുതി സീരിയലുകാര് കാത്തിരുന്ന കാലം."സൂത്രധാരനി'ലേക്കു ലോഹിതദാസ് വിളിച്ചെങ്കിലും ഡേറ്റുണ്ടായില്ല. സൈന്യം, അദ്വൈതം തുടങ്ങി ധാരാളം പടങ്ങള്‍ അങ്ങനെ നഷ്ടമായി.
ഷംനാത്തയിലേക്ക് എത്തിയത്..?
Review
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.
പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.
ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്വിഗ് ഗൊറാൻസന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാങ്കേതിക മികവിന്റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.
സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.
പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.
പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.
Review
ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!
ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.
ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.
ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ
ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.
പ്രേക്ഷകർ ഇതിനകം ചിത്രത്തിന്റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.
അതുപോലെ ഉസൈർ ബലൂച്ചിന്റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.
കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ
മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.
എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിനാണ്. അസ്ലമിന്റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).
റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.
ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.
Review
ത്രില്ലർ സിനിമകളുടെ വിജയത്തിന് മുഖ്യകാരണങ്ങളായി മാറാറുള്ളത് കഥാഗതിയുടെ പ്രവചനാതീത സ്വഭാവവും ട്വിസ്റ്റുകളുമാണ്. ആ രണ്ടു ഫാക്ടറുകൾ പരസ്പരബന്ധിതമാണെങ്കിലും മിക്കവാറും ഇവയിൽ ഏതിലെങ്കിലും ഒന്നിനാണ് സാധാരണ ത്രില്ലർ തിരക്കഥകളിൽ രചയിതാക്കൾ ഊന്നൽ നൽകാറുള്ളത്.
ക്ലൈമാക്സ് പ്രവചനാതീതമാക്കിമാറ്റാൻ അത്ര യുക്തിസഹമല്ലാത്ത ട്വിസ്റ്റുകൾ കൊണ്ടുവരുന്നതും അതുപോലും സിനിമയുടെ വിജയകാരണമായി മാറുന്നതും ചില ചലച്ചിത്രങ്ങളിൽ നാം കാണാറുണ്ട്. പക്ഷെ ഇവിടെ ദൃശ്യം 3 ഒരു ദൃശ്യ വിസ്മയമാകുന്നത് തിരക്കഥയിൽ ഇതുരണ്ടും പരസ്പരം മൽസരിക്കുന്നിടത്താണ്. ജീത്തു ജോസഫ് എന്ന സംവിധായകനിലെ എഴുത്തുകാരനാണ് ഈ സിനിമയിൽ കൂടുതൽ കൈയടി അർഹിക്കുന്നത്.
യുക്തിസഹമല്ലാത്ത ട്വിസ്റ്റുകൾ ദൃശ്യം 3യിൽ എടുത്തുപറയാനില്ല. ക്ലൈമാക്സ് സീക്വൻസുകൾ എന്ന നിലയിൽ വിലയിരുത്താവുന്ന അവസാന അരമണിക്കൂറിൽതന്നെ എണ്ണിയെടുക്കാനാവാത്തത്ര ട്വിസ്റ്റുകളാണ് ജീത്തു ജോസഫ് ഒരുക്കിവച്ചിരിക്കുന്നത്. ഒടുവിൽ ടെയിൽ എൻഡിൽ ഒരു നാലാം ഭാഗത്തേയ്ക്കുകൂടിയുള്ള വാതിൽ തുറന്നിട്ടിരിക്കുന്നു. ഇനിയെന്തുണ്ടാകും എന്നൊരു ആകാംക്ഷ പ്രേക്ഷകനിൽ ജനിപ്പിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
ജോർജുകുട്ടി വളരുന്നു
Review
മലയാള സിനിമയിൽ ക്രൈം ത്രില്ലർ ചിത്രങ്ങൾക്ക് എന്നും വലിയ സ്വീകാര്യതയുണ്ട്. ഷെയ്ൻ നിഗം നായകനായി എത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലർ ചിത്രമാണ് 'ദൃഢം'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വളരെ ദൃഢമായ ഒരു അന്വേഷണത്തിന്റെ കഥയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ചലച്ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
സമീപകാലത്ത് കേരളം കണ്ട ചില പോലീസ് ത്രില്ലർ ചലച്ചിത്രങ്ങളുടെ റിയലിസ്റ്റിക് സ്വഭാവവും, ജീത്തു ജോസഫ് ചിത്രങ്ങളിൽ കാണുന്നതുപോലുള്ള സസ്പെൻസും ട്വിസ്റ്റുകളും ചേർത്തുവെച്ച ഒരു മികച്ച അനുഭവമാണ് 'ദൃഢം' പ്രേക്ഷകർക്ക് നൽകുന്നത്. ഒരു കൊടുംകുറ്റകൃത്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്ന തുടക്കക്കാരനായ ഒരു സബ് ഇൻസ്പെക്ടറുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇവിടെ, പതിവ് രീതികളിൽ നിന്ന് മാറി പുതിയൊരു തലത്തിലേക്ക് കഥയെ കൊണ്ടുപോകാൻ ജീത്തു ജോസഫിന്റെ ശിഷ്യൻകൂടിയായ മാർട്ടിൻ ജോസഫ് എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ജിന്റോ ദേവസ്യയും ജോമോൻ ജോണും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. E4 എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻ ബാനറിനൊപ്പം, സംവിധായകൻ ജീത്തു ജോസഫും സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയായിരിക്കുന്നു.
ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ഷെയ്ൻ നിഗത്തിന്റെ പ്രകടനമാണ്. പതിവ് നായക വേഷങ്ങളിൽ നിന്ന് മാറി, പക്വതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനായി ഷെയ്ൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയെ മുഴുവനായി തന്റെ തോളിലേറ്റി മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു. ഷെയ്ൻ നിഗത്തിന്റെ കരിയർ ഗ്രാഫിൽ വലിയൊരു മാറ്റം വരുത്താൻ ഈ കഥാപാത്രത്തിന് കഴിഞ്ഞേക്കും.
ത്രില്ലർ സിനിമകളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിലെ സസ്പെൻസ് തന്നെയാണ്. ഈ കാര്യത്തിൽ 'ദൃഢം' പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. തുടക്കത്തിൽ വളരെ ലളിതമെന്ന് തോന്നുന്ന കേസ് പിന്നീട് പല വഴിത്തിരിവുകളിലൂടെ സങ്കീർണമാകുന്നതും, മികച്ചൊരു ക്ലൈമാക്സ് ട്വിസ്റ്റിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതും തിരക്കഥയുടെ വിജയമാണ്. പ്രേക്ഷകർ ഊഹിച്ചേക്കാവുന്നതിനപ്പുറമുള്ള ഒരു ക്ലൈമാക്സാണ് ചിത്രത്തിൽ കാത്തിരിക്കുന്നത്.
സാങ്കേതിക തികവിലും ചിത്രം മികച്ചു നിൽക്കുന്നു. ഇതിൽ എടുത്തു പറയേണ്ടത് പശ്ചാത്തല സംഗീതമാണ്. ഓരോ രംഗത്തിലെയും ഉദ്വേഗജനകമായ നിമിഷങ്ങളെ കൂടുതൽ മികച്ചതാക്കാൻ പശ്ചാത്തല സംഗീതം ചെയ്ത ശ്രീരാഗിന് കഴിഞ്ഞിട്ടുണ്ട്. കഥയുടെ മൂഡിനനുസരിച്ച് സഞ്ചരിക്കുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കാൻ പര്യാപ്തമാണ്.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഒരുപോലെ എൻഗേജിങ് ആയ ഒരു തിരക്കഥയാണ് ചിത്രത്തിന്റേത്. എവിടെയും പ്രേക്ഷകർക്ക് ബോറടിക്കാതെ കണ്ടിരിക്കാൻ സാധിക്കും എന്നത് സിനിമയുടെ പ്ലസ് പോയിന്റാണ്. വലിച്ചുനീട്ടലുകൾ ഇല്ലാതെ, വളരെ കൃത്യമായ വേഗതയിലാണ് കഥ മുന്നോട്ട് പോകുന്നത്. അടുത്തത് എന്ത് സംഭവിക്കും എന്ന ചോദ്യം ഓരോ നിമിഷവും പ്രേക്ഷകനിൽ നിലനിർത്താൻ സിനിമയ്ക്ക് സാധിക്കുന്നു.
പോസിറ്റീവുകൾ ഒരുപാടുണ്ടെങ്കിലും, ചില നെഗറ്റീവുകളും ചിത്രത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചില ലോജിക്കൽ പ്രശ്നങ്ങളാണ്. ആദ്യമായി സ്വതന്ത്ര ചുമതല കിട്ടുന്ന ഒരു ജൂനിയർ സബ് ഇൻസ്പെക്ടറെ ഇത്രവലിയൊരു കുറ്റകൃത്യം ഒറ്റയ്ക്ക് അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ചുമതലപ്പെടുത്തുന്നു എന്നത് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടാണ്.
സാധാരണ ഇത്തരം വലിയ കേസുകൾ വരുമ്പോൾ എസ്.പി അല്ലെങ്കിൽ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഒരു ടീം തന്നെ അന്വേഷണത്തിന് നേതൃത്വം നൽകേണ്ടതാണ്. എന്നാൽ ഇവിടെ ഒരു തുടക്കക്കാരനായ എസ്.ഐ ഒറ്റയ്ക്ക് എല്ലാം ചെയ്യുന്നത് കാണുമ്പോൾ റിയലിസ്റ്റിക് സിനിമകളുടെ ആരാധകർക്ക് അത് തീർത്തും അവിശ്വസനീയമായി തോന്നാം. കൂടാതെ, ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ സ്ഥിരമായി കാണുന്ന പ്രേക്ഷകർക്ക് ചില പോലീസ് പ്രൊസീജിയറുകളിലെ അപാകതകൾ പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞേക്കാം. സിനിമയുടെ വേഗതയിൽ ഈ കുറവുകൾ ഒരു പരിധി വരെ മറികടക്കുന്നുണ്ടെങ്കിലും, ലോജിക് അന്വേഷിക്കുന്നവർക്ക് ഇതൊരു കല്ലുകടിയാകും.
ചുരുക്കത്തിൽ, മുകളിൽ പറഞ്ഞ ചെറിയ ലോജിക്കൽ പ്രശ്നങ്ങളെ മാറ്റിനിർത്തിയാൽ തീർച്ചയായും തിയേറ്ററിൽ പോയി കണ്ടിരിക്കാൻ പറ്റിയ മികച്ചൊരു ത്രില്ലറാണ് 'ദൃഢം'. ഷെയ്ൻ നിഗത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായും, രണ്ടര മണിക്കൂർ ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു നല്ല എന്റർടെയ്നറായും ഈ ചിത്രത്തെ വിലയിരുത്താം. ത്രില്ലർ സിനിമകളെ സ്നേഹിക്കുന്നവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.
Review
പാട്രിയറ്റ് എന്ന വാക്കിന്റെ അർത്ഥം രാജ്യസ്നേഹി എന്നാണ്. അത്യന്തം കലുഷിതവും സങ്കീർണ്ണവുമായ ഒരു കാലഘട്ടത്തിൽ ഈ രാജ്യത്തിൽ ആരാണ് രാജ്യസ്നേഹികൾ എന്നൊരു ചോദ്യത്തിന് ഉത്തരം തേടാനാണ് മഹേഷ് നാരായണൻ എന്ന ഫിലിം മേക്കർ ശ്രമിച്ചിരിക്കുന്നത്. ആ ഒരു ചോദ്യം ഇന്നത്തെ സവിശേഷമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ പലപ്പോഴും ഉയർന്നുനിൽക്കുന്ന ഒന്നായതിനാൽതന്നെയാവണം, ഒരു വലിയ ക്യാൻവാസിൽ ഇത്തരമൊരു ചലച്ചിത്രം ഒരുക്കാൻ സംവിധായകനും നിർമ്മാതാക്കളും സഹപ്രവർത്തകരും ശ്രമിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുസമൂഹത്തിൽ നല്ലൊരു വിഭാഗം പേരെ ആശങ്കകളിലകപ്പെടുത്തിയിട്ടുള്ള ഒരുപിടി വിഷയങ്ങളുണ്ട്. പെഗാഗസ് പോലുള്ള ചാര സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ഡിഫോൾട്ട് ആയി മൊബൈൽ ഫോണുകളിൽ ഉള്ള സംവിധാനങ്ങൾ (ക്യാമറ, മൈക്രോഫോൺ) വഴിയായി പോലും വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതകൾ, ഡാറ്റ പ്രൈവസി സംബന്ധിച്ച മറ്റു വിഷയങ്ങൾ, ലോൺ ആപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിങ്ങനെ അതീവ ഗൗരവമായ പലകാര്യങ്ങളും അത്തരത്തിലുണ്ട്.
ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെട്ട ഭീമ കോരേഗാവ് കേസിൽ ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള കൃത്രിമ തെളിവ് നിർമ്മാണം നടന്നിട്ടുണ്ട് എന്ന വിദേശ ഏജൻസികളുടെ കണ്ടെത്തൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുകയുണ്ടായിരുന്നു. പെഗാഗസ് എന്ന ചാര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഭാഗമായി, പ്രതിപക്ഷ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.
ഇത്തരമൊരു ഗൗരവമുള്ള പശ്ചാത്തലമാണ് "പേട്രിയറ്റ്" സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവുമധികം ബജറ്റ് ഉള്ള സിനിമ, സമീപ കാലത്തെ ഏറ്റവും വലിയ മൾട്ടി സ്റ്റാർ ചലച്ചിത്രം, കൂടുതൽ രാജ്യങ്ങളിൽ ചിത്രീകരിച്ച മലയാളസിനിമ എന്നിങ്ങനെയുള്ള നിരവധി വിശേഷണങ്ങളുമായാണ് ഈ ചലച്ചിത്രം മെയ് ദിനത്തിൽ ലോകമെമ്പാടും റിലീസ് ചെയ്തത്.
എന്നാൽ, ചലച്ചിത്രം പറയാതെപറയുന്ന കുറെയേറെ യാഥാർഥ്യങ്ങൾ വിശാലമായൊരു സ്വീകാര്യത അതിന് അനുവദിച്ചു നൽകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. ചിലകോണുകളിൽ അസ്വസ്ഥതകളും എതിർപ്പുകളും സൃഷ്ടിക്കാൻ സാധ്യതയുള്ള പലതും ചലച്ചിത്രത്തിലുണ്ട്. ഒരുപക്ഷെ, ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ പ്രത്യക്ഷപ്പെട്ട വിയോജിപ്പിന്റെ സ്വരങ്ങൾ അത്തരമൊരു സാധ്യതയുടെ ലക്ഷണങ്ങളാകാം.
തികച്ചും രാജ്യസുരക്ഷ ലക്ഷ്യംവച്ച് അതീവ രഹസ്യമായി നിർമ്മിച്ച ചാര സോഫ്റ്റ്വെയർ, കോർപ്പറേറ്റ് കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു അധാർമ്മിക കരാർ നടക്കുന്നു എന്ന സാങ്കൽപ്പിക പശ്ചാത്തലമാണ് സിനിമയിൽ പ്രധാനം. അങ്ങനെ സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും എന്ന് സിനിമയിൽ ഉടനീളം വിവരിക്കുന്നു. ഒരുപക്ഷെ, ഏറെക്കുറെ സമാനമായി ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും വിശകലനം ചെയ്താൽ ഭാവിയിൽ സാധ്യതയില്ലാത്ത ഒന്നല്ല ഇതും.
ഓൺലൈൻ കച്ചവട അപ്ലിക്കേഷനുകൾ, മെറ്റ, ഗൂഗിൾ തുടങ്ങിയവയ്ക്കിടയിൽ തത്സമയം ഡാറ്റ കൈമാറ്റം നടക്കുന്നു എന്നുള്ളതിനും, സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന വ്യക്തിഗത വിവരങ്ങൾ കച്ചവട ആവശ്യങ്ങൾക്കായി കമ്പനികൾ ഉപയോഗിക്കുന്നു എന്നുള്ളതിനും, ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ സർക്കാരിന് മാത്രമല്ല, എണ്ണമറ്റ പ്രൈവറ്റ് കമ്പനികൾക്കും ലഭ്യമാണെന്നതിനും ഒട്ടേറെ തെളിവുകൾ നമുക്ക് മുന്നിൽ ലഭ്യമായ കാലഘട്ടമാണിത്.
ഒരു പടികൂടി കടന്ന് അനന്ത സാധ്യതകളുള്ള ചാര സോഫ്റ്റ്വെയറുകൾ കൂടി ആരുമറിയാതെ പ്രവർത്തിക്കാൻ തുടങ്ങുന്ന പക്ഷം അതിന്റെ ദോഷഫലങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് കണക്കുകൂട്ടാനാവില്ല. പെഗാഗസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആരോപിക്കപ്പെട്ടിട്ടുള്ളതുപോലെ, ആരുടെയും മൊബൈലിനെയോ കംപ്യൂട്ടറിനെയോ അവരറിയാതെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന പെരിസ്കോപ് എന്ന ഒരു ആപ്ലിക്കേഷൻ പ്രൈവറ്റ് കമ്പനികൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞാൽ എന്തുസംഭവിക്കും എന്നാണ് "പേട്രിയറ്റ്" പറഞ്ഞുവയ്ക്കുന്ന പ്രധാന കാര്യം.
അത്തരമൊരു സാധ്യത തള്ളിക്കളയാനാവാത്തതായതിനാൽ, ഒരു വെറും കെട്ടുകഥ എന്നതിനപ്പുറം ഈ ചലച്ചിത്രത്തിന് മറ്റൊരു മാനംകൂടിയുണ്ട്. ഡാറ്റ പ്രൈവസി എത്രമാത്രം പ്രധാനമാണ് എന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ആ സിനിമ. കോർപ്പറേറ്റ് കമ്പനികളുടെ കച്ചവട താൽപ്പര്യങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ വഴങ്ങിക്കൊടുക്കുന്നപക്ഷം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങൾ ഈ ചലച്ചിത്രം അടിവരയിട്ടുകാണിക്കുന്നു.
ഇത്തരമുള്ള അവിശുദ്ധ ബന്ധങ്ങൾ കെട്ടുകഥകളല്ലാത്ത ഈ കാലഘട്ടത്തിൽ, ചിന്തിക്കാൻ മനസുള്ളവർക്ക് മുന്നിൽ ചില ഗൗരവമുള്ള ചോദ്യങ്ങൾ ഈ ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്നുണ്ട് എന്നുള്ളതാണ് ഇതിന്റെ കാലിക പ്രസക്തി. ചലച്ചിത്രത്തിലേയ്ക്ക് വന്നാൽ, ബോറടിപ്പിക്കാതെ മൂന്നുമണിക്കൂർ തികച്ചും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള നിർമ്മാണ മികവ് സംവിധായകനും പിന്നണി പ്രവർത്തകരും പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് തീയേറ്ററിൽനിന്നുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
ഹോളിവുഡ് സ്റ്റൈലിലുള്ള മേക്കിംഗ് എന്ന് ഒരുപരിധിവരെ വിലയിരുത്താമെങ്കിലും സുഷിൻ ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിന് അത്തരമൊരു നിലവാരത്തിലേക്കെത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്. നായക കഥാപാത്രങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഗംഭീര സ്ക്രീൻ സ്പേസ് ചലച്ചിത്രം നൽകുന്നുണ്ട്. ഇരുവരുടെയും ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള മനോഹരമായ കോമ്പിനേഷൻ സീനുകളും പെർഫോമൻസുകളും ചലച്ചിത്രത്തിലുണ്ട്.
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരുടെയും പ്രകടനങ്ങൾ മികവുറ്റതാണ്. കേന്ദ്രമന്ത്രി നിർമല സീതാരാമനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ രേവതി അവതരിപ്പിച്ച നളിനി രാമകൃഷ്ണൻ എന്ന കഥാപാത്രം എടുത്തുപറയേണ്ട ഒന്നാണ്. വില്ലന്മാരിൽ പ്രമുഖനായ ജെ.പി. സുന്ദരം എന്ന കേന്ദ്രമന്ത്രിയായെത്തിയ, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ വളരെ മികച്ച വിധത്തിൽ ആ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. നയൻ താര, ദർശന രാജേന്ദ്രൻ തുടങ്ങിയ മറ്റ് അഭിനേതാക്കളും പിന്നണി പ്രവർത്തകരും മികച്ച രീതിയിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചിട്ടുണ്ട്.
മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള വലിയൊരു ക്യാൻവാസിൽ തയ്യാറാക്കപ്പെട്ട ഒരു ചലച്ചിത്രം തന്നെയാണ് പേട്രിയറ്റ്. ഈ ചലച്ചിത്രം കേവലമൊരു എന്റർടെയ്നർ എന്നതിനപ്പുറം ഗൗരവമുള്ള ഒരു കാഴ്ച അർഹിക്കുന്നുണ്ട്. ഈ കാലഘട്ടത്തിലെ, എന്നാൽ, ഇനി വരും കാലങ്ങളിൽ കൂടുതൽ രൂക്ഷമാകാനിടയുള്ള ചില പ്രതിസന്ധികളെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കാൻ നിർമ്മാതാക്കൾ ഇവിടെ ശ്രമിച്ചിട്ടുണ്ട്.
ലോൺ ആപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മധുരം പുരട്ടിയ വാഗ്ദാനങ്ങൾക്കും വിലപിടിപ്പുള്ളതെന്ന് കരുതുന്ന സമ്മാനങ്ങൾക്കും പിന്നിൽ ആരും പ്രതീക്ഷിക്കാത്ത "കോർപ്പറേറ്റ്" ലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകാം എന്ന ഓർമ്മപ്പെടുത്തൽ അവഗണിക്കപ്പെടാൻ പാടില്ലാത്ത ഒന്നാണ്. രാഷ്ട്രീയ താല്പര്യങ്ങൾക്കും പ്രത്യയശാസ്ത്ര ബന്ധിതമായ നിലപാടുകൾക്കും അതീതമായി രാജ്യസ്നേഹത്തിന്റെ സന്ദേശം സ്വീകരിക്കാൻ പതിനാറു വയസിന് മേൽ പ്രായമുള്ള ആർക്കും ഈ ചലച്ചിത്രം കാണാവുന്നതാണ്, കാണേണ്ടതാണ്.
Review
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'പള്ളിച്ചട്ടമ്പി' എന്ന ചിത്രം വിമോചന സമരത്തിന്റെ പശ്ചാത്തലത്തിൽ എന്ന വാദത്തോടെ, ഒരു വലിയ ക്യാൻവാസിൽ ഒരുക്കപ്പെട്ട ഒരു പിരീഡ് ഡ്രാമയാണ്.
60 കളിലെ മലയോര കുടിയേറ്റ മേഖലകളുടെയും അവിടുത്തെ ക്രിസ്തീയ കുടിയേറ്റക്കാരുടെയും ജീവിതം സിനിമ യാഥാർഥ്യത്തോട് ഇണങ്ങുന്ന രീതിയിൽ പകർത്തുന്നുണ്ട്. കാടിനോടും വന്യമൃഗങ്ങളോടും മല്ലിട്ട് അതിജീവനത്തിന് ശ്രമിച്ച ആ ജനതയുടെ കഷ്ടപ്പാടുകളും അവരുടെ പോരാട്ടവീര്യവും സിനിമയുടെ ഒരു ഭാഗത്ത് ആകർഷകമായി ആവിഷ്കരിച്ചിരിക്കുന്നു.
കുടിയേറ്റ നാടുകളിലെ സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന തീക്ഷ്ണമതികളായ വൈദികരുടെ കഥാപാത്ര നിർമ്മിതി ചിത്രത്തിലെ പ്രധാന ആകർഷണമാണ്. പള്ളിയും സഭയും പ്രാർഥനയ്ക്കുള്ള ഇടങ്ങൾ എന്നതിലുപരി ഒരു ജനതയുടെ ഐക്യത്തിന്റെയും സാമൂഹികമായ സംഘാടനത്തിന്റെയും കേന്ദ്രമായി സിനിമ അവതരിപ്പിക്കുന്നു.
അടിയുറച്ച ക്രൈസ്തവ വിശ്വാസവും ആത്മീയതയും കുടിയേറ്റ നാടുകളുടെ ഒരു ഏകദേശ ചിത്രം വരച്ചുകാട്ടുന്നതിൽ വിജയിച്ചിട്ടുണ്ട്. 1960-കളിലെ ഹൈറേഞ്ച് ജീവിതത്തിന്റെ ഈ വ്യത്യസ്തമായ ആവിഷ്കാരം ചിത്രത്തിന് ഒരു പ്രത്യേക മിഴിവ് നൽകുന്നു.
ജാതിക്കും മതത്തിനും അതീതമായ മനുഷ്യബന്ധങ്ങളുടെ ഒരു നേർച്ചിത്രം സിനിമ മുന്നോട്ടുവെക്കുന്നുണ്ട്. ഒരു പ്രശ്നം വന്നാൽ സമുദായ വ്യത്യാസമില്ലാതെ മനുഷ്യർ ഒരുമിച്ചുനിൽക്കുന്ന കാഴ്ച അക്കാലത്തെ കേരളീയ പൊതുബോധത്തിന്റെ സത്യസന്ധമായ അടയാളപ്പെടുത്തലാണ്.
മനുഷ്യർ തമ്മിലുള്ള ഊഷ്മളമായ സ്നേഹവും മതപരമായ വിവേചനമില്ലാത്ത ഒത്തൊരുമയും പ്രമേയത്തിന് ഒരു വലിയ മാനുഷിക തലം നൽകുന്നു. പള്ളിച്ചട്ടമ്പി എന്ന നായക കഥാപാത്രം ഈ ഐക്യത്തിന്റെ വക്താവായി മാറുന്നിടത്താണ് സിനിമയുടെ വൈകാരികമായ അടിത്തറ നിലനിൽക്കുന്നത്.
എന്നാൽ, രാഷ്ട്രീയമായ ഉൾക്കാഴ്ചകളിലേക്ക് കടക്കുമ്പോൾ സിനിമ വലിയ പിഴവുകളിലേക്ക് വീഴുന്നുണ്ട്. അക്കാലത്തെ കമ്യൂണിസത്തോടുള്ള കത്തോലിക്കാ സഭയുടെയും മറ്റും എതിർപ്പ് വെറും 'തെറ്റിദ്ധാരണയുടെ' ഭാഗമായിരുന്നു എന്ന സിനിമയിലെ ആഖ്യാനം ചരിത്രപരമായി തീർത്തും തെറ്റായ ഒരു ചിത്രമാണ് നൽകുന്നത്.
ആ കാലഘട്ടത്തിലെ തർക്കങ്ങൾ വളരെ വ്യക്തമായ പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെയും അധികാര പോരാട്ടങ്ങളുടെയും ഭാഗമായിരുന്നു. അതിനെ കേവലം ആശയവിനിമയത്തിലെ പോരായ്മയായി ലഘൂകരിക്കുന്നത് ആ വലിയ ചരിത്ര സത്യത്തോടുള്ള അവഹേളനമായിപ്പോയി.
ചരിത്ര പശ്ചാത്തലം അവതരിപ്പിച്ചിരിക്കുന്നത് കേവലം പ്രചോദനം സ്വീകരിച്ചിരിക്കുന്നു എന്ന നിലയിൽ മാത്രമാണ്. വിമോചന സമരം എന്ന കേരള ചരിത്രത്തിലെ നിർണായക ഘട്ടത്തോടു നീതി പുലർത്തുന്നതിൽ സിനിമ പരാജയപ്പെടുന്നു. സമരത്തിന്റെ യഥാർഥ കാരണങ്ങളായ വിദ്യാഭ്യാസ ബില്ലും കാർഷിക പരിഷ്കരണങ്ങളും ചർച്ച ചെയ്യുന്നതിന് പകരം, സിനിമ ഉപരിപ്ലവമായ കാരണങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നു.
ചരിത്രത്തെ ഒരു ലേബലായി മാത്രം ഉപയോഗിക്കുകയും എന്നാൽ അതിന്റെ ഉള്ളടക്കത്തെ വളച്ചൊടിക്കുകയും ചെയ്യുന്ന രീതി സിനിമയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. അക്കാലത്തെ ചില രാഷ്ട്രീയ നേതാക്കളെ ഏറെക്കുറെ സമാനമായ പേരുകൾ നൽകി കഥാപാത്രങ്ങളാക്കി മാറ്റിയതും ചരിത്രത്തിന്റെ അപനിർമ്മിതിക്കുള്ള ശ്രമമായേ വിലയിരുത്താനാകൂ.
വിമോചന സമരത്തിന്റെ രാഷ്ട്രീയ സങ്കീർണതകളെ മറികടക്കാൻ സിനിമ ഒരു സാങ്കൽപ്പിക 'ബാഹ്യ വില്ലനെ' കൂട്ടുപിടിച്ചിരിക്കുന്നു. അക്രമങ്ങൾക്കെല്ലാം പിന്നിൽ കേരളത്തിന് പുറത്തുനിന്നുള്ള ഒരു ശക്തിയാണെന്ന് വരുത്തിതീർക്കുന്നതിലൂടെ, കേരളം നേരിട്ട ആഭ്യന്തരമായ പ്രതിസന്ധികളെ സിനിമ ബോധപൂർവ്വം മറച്ചുപിടിക്കുന്നു.
യഥാർഥ ചരിത്രത്തിൽ നിലനിന്നിരുന്ന വർഗസമരങ്ങളെയും സാമുദായിക ധ്രുവീകരണങ്ങളെയും സിനിമ ഒരു 'വൈറ്റ്-വാഷിംഗ്' പ്രക്രിയയിലൂടെ മായ്ച്ചു കളയാൻ ശ്രമിക്കുന്നത് വ്യക്തമാണ്.
ഒരു ചരിത്ര സിനിമ എന്ന നിലയിൽ നിന്നുകൊണ്ട് ഒരു മാസ് ആക്ഷൻ മൂവിയുടെ ചേരുവകൾ മാത്രം ഉൾപ്പെടുത്താൻ ശ്രമിച്ചത് ചിത്രത്തിന്റെ മറ്റൊരു വലിയ പോരായ്മയാണ്. 'കെജിഎഫ്' പോലെയുള്ള ചിത്രങ്ങളുടെ ശൈലി അനുകരിക്കാനുള്ള ശ്രമം യഥാർഥ ചരിത്രസംഭവങ്ങളുടെ ഗൗരവം നഷ്ടപ്പെടുത്തുന്നു.
ഓരോ രംഗത്തിലും നായകനെ മാസ് ഹീറോ ആക്കി മാറ്റുന്നതിനുള്ള വ്യഗ്രതയിൽ കഥയുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. നായകന്റെ അതിമാനുഷിക പ്രകടനങ്ങളിലേക്ക് സിനിമയുടെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആ കാലഘട്ടത്തിലെ യഥാർഥ സാമൂഹിക ചലനങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു.
സിനിമയുടെ ഗതിയിൽ ഉടനീളം കാണുന്ന അതിഭാവുകത്വം നിറഞ്ഞ ആക്ഷൻ സീക്വൻസുകൾ ഒരു പീരിയഡ് ഡ്രാമയ്ക്ക് ചേരുന്നതല്ല. സമരത്തിന്റെ വൈകാരികമായ വശങ്ങളെക്കാൾ വെടിയൊച്ചകൾക്കും സ്ഫോടനങ്ങൾക്കും പ്രാധാന്യം നൽകിയതിലൂടെ സിനിമ ഒരു കൊമേഴ്സ്യൽ മസാല ചിത്രമായി മാറുന്നു.
ഗൗരവകരമായ ഒരു രാഷ്ട്രീയ ചരിത്രത്തെ കേവലം കാണികളെ രസിപ്പിക്കാനുള്ള ആയുധമായി മാറ്റിയത് സിനിമയുടെ നിലവാരത്തെ താഴ്ത്തുന്നുണ്ട്.
സാങ്കേതികമായി സിനിമ മികച്ചുനിൽക്കുന്നു എന്നതിൽ സംശയമില്ല. ഹൈ-റെസല്യൂഷൻ ദൃശ്യങ്ങളും മികച്ച കലാസംവിധാനവും 60-കളിലെ കേരളത്തെ മനോഹരമായി പുനർനിർമ്മിച്ചിട്ടുണ്ട്. ടൊവിനോ തോമസിന്റെ പ്രകടനവും ഊർജ്ജസ്വലമാണ്.
പക്ഷേ, മികച്ച സാങ്കേതിക വിദ്യ കൊണ്ട് മാത്രം ഒരു ദുർബലമായ തിരക്കഥയെ മറികടക്കാൻ സാധിക്കില്ല. സിനിമ മുന്നോട്ടുവെക്കുന്ന പല ആശയങ്ങളും പരസ്പര വിരുദ്ധവും ചരിത്രപരമായ പിഴവുകൾ നിറഞ്ഞതുമാണ്.
ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കാതെ, വൈകാരികതയെയും ആക്ഷനെയും മാത്രം മുൻനിർത്തി സിനിമ നിർമ്മിക്കുന്നത് അപകടകരമായ ഒരു പ്രവണതയാണ്. 'പള്ളിച്ചട്ടമ്പി' ഒരു സിനിമ എന്ന നിലയിൽ പ്രേക്ഷകരെ രസിപ്പിച്ചേക്കാം, പക്ഷേ ഒരു വിധത്തിലും അതൊരു ചരിത്ര രേഖയല്ല.
തങ്ങളുടെ പ്രത്യേക രാഷ്ട്രീയ ബോധ്യങ്ങൾ സ്ഥാപിച്ചെടുക്കാൻ ചരിത്ര സംഭവങ്ങളെ വളച്ചൊടിക്കുന്ന രീതിയെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ചരിത്രത്തോടുള്ള ഇത്തരം അനാദരവ് സിനിമയുടെ ആത്യന്തികമായ മൂല്യത്തെ ചോർത്തിക്കളയുന്നു.
ചുരുക്കത്തിൽ, കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും കുടിയേറ്റ ജീവിതത്തിന്റെ മികച്ച അവതരണവും ഉണ്ടെങ്കിലും, ചരിത്രപരമായ സത്യസന്ധതയില്ലാത്ത ഒരു ശരാശരി സിനിമയായി പള്ളിച്ചട്ടമ്പി ഒതുങ്ങിപ്പോകുന്നു. ഒരു വിഭാഗം ആളുകളെ തൃപ്തിപ്പെടുത്താനായി ചരിത്രത്തെ വളച്ചൊടിക്കുന്നത് കലയോടുള്ള നീതിയല്ല. മാസ് സിനിമയുടെ ഫോർമുലകൾക്കപ്പുറം കുറച്ചുകൂടി ആഴത്തിലുള്ള രാഷ്ട്രീയ ബോധം ചിത്രം ആവശ്യപ്പെട്ടിരുന്നു.
റേറ്റിംഗ്: ആവറേജ് (Average)
Review
അനന്തന്, ആശാന് എന്നീ രണ്ടു സാധാരണക്കാരുടെ സിനിമാമോഹങ്ങളുടെ കഥയാണ് ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോമഡി ഡ്രാമ ആശാന്. നാട്ടിന്‍പുറത്തെ കഥകളിയാശാന്റെ മകനായ അനന്തന് സിനിമയില്‍ അസി. ഡയറക്ടറാകാന്‍ മോഹം.
എറണാകുളത്തെ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരനും അവിടത്തെ അസോസിയേഷന് പ്രസിഡന്റും അവിടത്തുകാർക്കു പ്രിയപ്പെട്ടവനുമായ ആശാന് സിനിമാനടനാകാന്‍ മോഹം. ഈ മോഹങ്ങളുടെ ഇരുവഴികള്‍, ഒരുനാള്‍ ഒരുവഴിയില്‍ ഒന്നിക്കുന്നതിന്റെ കഥാവിസ്മയമാണ് ജോണ്‍പോള്‍ ജോര്‍ജിന്റെ കൈയൊപ്പുള്ള ഇന്ദ്രൻസ്- ജോമോൻ സിനിമ ആശാന്.
ആശാനായി ഇന്ദ്രൻസും അനന്തനായി ജോമോൻ ജ്യോതിറും സമാനതകളില്ലാത്ത പ്രകടനത്തിലൂടെ ക്ലാസും മാസും ഒന്നുചേരുന്ന മാജിക് അനുഭവം സമ്മാനിക്കുന്നു.
Review
നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന് സിനിമ സര്‍വ്വംമായ.
പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന് വിജയിച്ചുവെന്നുതന്നെ പറയാം.
നൂറ്റാണ്ടുകളായി പൂജയും ഹോമകര്മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന് പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.
ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന് നീലകണ്ഠന് നമ്പൂതിരിയും മൂത്തമകന് ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.
അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.
ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന് കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.
Review
സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി സി.കെ. ജോസഫിനെ ആയിരക്കക്കിനു പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് ഒരു സാധാരണക്കാരന് തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വേറിട്ട രീതിയില്‍ സറ്റയറിക്കലായി അവതരിപ്പിക്കുന്ന സിനിമയാണ് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഭഭബ അഥവാ ഭയം ഭക്തി ബഹുമാനം. കുട്ടിക്കൂട്ടങ്ങളായ ദളപതി ബോയ്സും റിച്ച് കിഡ്സും തമ്മില്‍ പറയുന്ന കഥകളിലൂടെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്.
ആദ്യമേ പറയട്ടെ, ഇതു നിങ്ങളുടെ ചിന്താശേഷിയെ അളന്നുകുറിക്കാനുള്ള സിനിമയൊന്നുമല്ല. ഇതിലെ കഥാസഞ്ചാരത്തിനും കഥാമുഹൂര്ത്തങ്ങള്ക്കും അണിയറക്കാര്‍ തന്നെ പറഞ്ഞതുപോലെ യാതൊരു ലോജിക്കുമില്ല. ഒരു കൂട്ടം ഭ്രാന്തന് ചിന്തകളുടെയും ആശയങ്ങളുടെയും ഭ്രാന്തന് സീനുകളുടെയും രണ്ടര മണിക്കൂര്‍ അഴിഞ്ഞാട്ടമാണ് ഭഭബ.
Review
വില്ലനിസത്തിന്റെ സമസ്തഭാവങ്ങളും വാരിവിതറി ഇങ്ങനെയൊരു വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ ഇതേവരെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടാവില്ല. വേറിട്ട അഭിനയമൂഹൂര്ത്തങ്ങള്ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്ന മമ്മൂട്ടിയിലെ നടന് സംവിധായകന് ജിതിന് കെ. ജോസ് സമ്മാനിച്ച ഉജ്ജ്വല വില്ലന്‍. അതാണു കളങ്കാവലിലെ സ്റ്റാന്‍ലി ദാസ്.
എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു വില്ലന്‍? തുടക്കം മുതല്‍ ഒടുക്കം വരെയും വില്ലനിസത്തിന്റെ ഗ്രാഫ് മേലേയ്ക്കുതന്നെ വരച്ചുനീട്ടുന്ന അപൂർവ കഥാമൂഹൂര്ത്തങ്ങളുടെ ഘോഷയാത്ര. ഇനിയൊരാള്‍ക്കും മമ്മൂട്ടിയെ ഇതുക്കുംമേലെ വില്ലനായി അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള കാഴ്ചകളും കാര്യങ്ങളുമാണ് ജിതിനും ജിഷ്ണുവും ചേര്‍ന്നു പടച്ചുവിട്ടിരിക്കുന്നത്.
ഒരു പ്രാദേശിക കലാപത്തിന്റെ അന്വേഷണത്തിനിടെ അന്വേഷണ സംഘം ചില സ്ത്രീകളെ കാണാതാകുന്ന കേസുകളിലേക്ക് എത്തിപ്പെടുകയാണ്. അത്തരം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് വിനായകന് അവതരിപ്പിക്കുന്ന ജയകൃഷ്ണനും ജിബിന്‍ ഗോപിനാഥിന്റെ ആനന്ദും. തുടര്‍ന്ന് അവര്‍ എത്തിപ്പെടുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകളിലൂടെയാണ് കളങ്കാവൽ യാത്രകൾ.
വാസ്തവത്തിൽ, ദാരികനെത്തേടി ഭദ്രകാളി നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ചടങ്ങാണു കളങ്കാവല്‍. ഈ സിനിമയിലുമുണ്ട് ദാരികനും ഭദ്രകാളിയും. ദാരികനെത്തേടിയുള്ള ഭദ്രകാളിയുടെ യാത്രകളുമുണ്ട്. കഥാന്ത്യം വലിയൊരു സസ്പെന്‍സാണ്, അതിലൊരു ട്വിസ്റ്റുമുണ്ട്. അതൊക്കെ തിയറ്ററില്‍ കണ്ടറിയുന്നതല്ലേ ത്രില്‍.