CAREER DEEPIKA
ടാറ്റ മെമ്മോറിയൽ സെന്ററിനു കീഴിൽ പഞ്ചാബിലെ ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിൽ 78 നഴ്സ് ഒഴിവ്. ഒക്ടോബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി പ്ലസ് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് അല്ലെങ്കിൽ ബിഎസ്സി നഴ്സിംഗ്/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
പ്രായം: 30-40. ശമ്പളം: 44,900-53,100. www.tmc.gov.in
CAREER DEEPIKA
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷലിസ്റ്റ് ഓഫീസർ അവസരം. വിവിധ തസ്തികകളിലായി 350 ഒഴിവ്. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.
തസ്തിക: ഡെപ്യൂട്ടി ജനറൽ മാനേജർ. അസിസ്റ്റന്റ് ജനറൽ മാനേജർ, ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ എന്നീ തസ്തികകളിലേക്കാണു തെരഞ്ഞെടുപ്പ്. സ്കെയിൽ II, III, IV, V, VI വിഭാഗങ്ങളിലാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം.
വിഭാഗം, ഒഴിവ്:
ഐടി/ഡിജിറ്റൽ ബാങ്കിംഗ്/ ഐടി സെക്യൂരിറ്റി/ഐഎസ് ഓഡിറ്റ്/ സിഐഎസ്ഒ സെൽ (110 ഒഴിവ്), ക്രെഡിറ്റ് (100), ഇന്റഗ്രേറ്റഡ് റിസ്ക് മാനേജ്മെന്റ് (40), ട്രഷറി/ ഇന്റർനാഷണൽ ബിസിനസ് (35), ലീഗൽ (20), ചാർട്ടേഡ് അക്കൗണ്ടന്റ് (16), ഫിനാൻഷൽ മാനേജ്മെന്റ് ആൻഡ് അക്കൗണ്ട്സ് (6), മാർക്കറ്റിംഗ് ആൻഡ് പബ്ലിസിറ്റി (1).
അപേക്ഷാഫീസ്: 1,000 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു 100 രൂപ. ഓൺലൈനായി ഫീസടയ്ക്കാം.
ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.bankofmaharashtra.in
CAREER DEEPIKA
ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷൻ, മുനിസിപ്പൽ കൗൺസിൽ എന്നിവയ്ക്കു കീഴിൽ1180 അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി)ഒഴിവ്. ഒക്ടോബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: 50% മാർക്കോടെ പ്ലസ് ടു/തത്തുല്യം, എലമെന്ററി എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ 50% മാർക്കോടെ പ്ലസ്ടു, 4 വർഷ ബാച്ച്ലർ ഓഫ് എലമെന്ററി എജ്യുക്കേഷൻ അല്ലെങ്കിൽ ബിരുദം, എലമെന്ററി എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ. സി-ടെറ്റ് യോഗ്യത വേണം.
സെക്കൻഡറി തലത്തിൽ ഹിന്ദി/ ഉറുദു/ പഞ്ചാബി/ ഇംഗ്ലീഷ് പഠിച്ചിരിക്കണം. (പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാർക്കു മാർക്കിൽ 5% ഇളവ്). പ്രായം: 30 കവിയരുത്. ശമ്പളം: 35,400-1,12,400.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ മുഖേന. ഡൽഹിയിലായിരിക്കും പരീക്ഷാകേന്ദ്രം. ഫീസ്: 100 രൂപ. എസ്ബിഐ ഇ-പേ മുഖേന ഫീസടയ്ക്കാം. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: https://dsssb.delhi.gov.in
CAREER DEEPIKA
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ വിഭാഗത്തിൽ 122 ഒഴിവ്. ജോലിപരിചയമു ള്ളവർക്കാണ് അവസരം. ഒക്ടോബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലാണ് ഒഴിവ്. ക്രെഡിറ്റ് അനലിസ്റ്റ് (63 ഒഴിവ്), പ്രോഡക്ട്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം (34 ഒഴിവ്) വിഭാഗങ്ങളിലാണു മാനേജർ അവസരം.
മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ-3 വിഭാഗം തസ്തികയാണ്. പ്രോഡക്ട്സ്-ഡിജിറ്റൽ പ്ലാറ്റ്ഫോം (25 ഒഴിവ്) വിഭാഗത്തിലാണു ഡെപ്യൂട്ടി മാനേജർ അവസരം. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ -2 വിഭാഗം തസ്തികയാണിത്.
ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.bank.sbi, www.sbi.co.in
CAREER DEEPIKA
റീജണൽ റൂറൽ ബാങ്കുകളിലെ ഓഫീസർ ( ഗ്രൂപ്പ് -എ), ഓഫീസ് അസിസ്റ്റന്റ് -മൾട്ടിപർപ്പസ് ഗ്രൂപ്പ്-ബി) തസ്തികകളിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പഴ്സണൽ സെലക്ഷൻ നടത്തുന്ന പൊതുപരീക്ഷയ്ക്കു സെപ്റ്റംബർ 21വരെ ഓൺലൈനായി അപേക്ഷിക്കാം.
വിവിധ തസ്തികകളിലായി 13,217 ഒഴിവുണ്ട്. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 7,972 ഒഴിവും ഓഫീസർ സ്കെയിൽ - 2 (അസിസ്റ്റന്റ് മാനേജർ ) തസ്തികയിൽ 3,907 ഒഴിവും ഓഫീസർ സ്കെയിൽ-2 (ജനറൽ ബാങ്കിംഗ് ഓഫീസർ) തസ്തികയിൽ 854 ഒഴിവുമുണ്ട്. മാനേജർ കേഡറിലാണു മറ്റ് ഒഴിവുകൾ.
കേരള ഗ്രാമീൺ ബാങ്കിൽ നിലവിൽ 625 ഒഴിവുണ്ട്. അസിസ്റ്റന്റ് തസ്തികയിൽ 350 ഉം ഓഫീസർ സ്കെയിൽ-1 തസ്തികയിൽ 250 ഉം ഒഴിവുകളുണ്ട്. സംവരണം ഉൾപ്പെടെയുള്ള വിശദമായ ഒഴിവു വിവരങ്ങൾ വെബ്സൈറ്റിൽ.
തെരഞ്ഞെടുപ്പ്: ഐബിപിഎസ് നടത്തുന്ന പൊതുപരീക്ഷയിൽ (സിഡബ്ല്യുഇ ) നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണു പ്രാഥമിക തെരഞ്ഞെടുപ്പ്. തുടർന്ന് കോമൺ ഇന്റർവ്യൂവും ഉണ്ടാകും. (ഓഫീസ് അസിസ്റ്റന്റ്-മൾട്ടിപർപ്പസ് തസ്തിക ഒഴികെ).
പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും.
യോഗ്യത
ഓഫീസ് അസിസ്റ്റന്റ്- മൾട്ടിപർപ്പസ്): ബിരുദം/തത്തുല്യം. ഓഫീസർ സ്കെയിൽ-1 (അസിസ്റ്റന്റ് മാനേജർ): ബിരുദം/തത്തുല്യം അഗ്രികൾച്ചർ /ഹോർട്ടികൾച്ചർ /അനിമൽ ഹസ്ബൻഡറി/ വെറ്ററിനറി സയൻസ്/ഫോറസ്ട്രി/അഗ്രികൾച്ചർ എൻജിനിയറിംഗ്/പിസികൾച്ചർ/അഗ്രികൾചറൽ മാർക്കറ്റിംഗ് ആൻഡ് കോഓപ്പറേഷൻ/ഇൻഫർമേഷൻ ടെക്നോളജി/മാനേജ്മെന്റ്/ ലോ/ഇക്കണോമിക്സ്/അക്കൗണ്ടൻസി ബിരുദക്കാർക്കു മുൻഗണന.
ഓഫീസർ സ്കെയിൽ -2 ജനറൽ ബാങ്കിംഗ് ഓഫീസർ (മാനേജർ): 50% മാർക്കോടെ ബിരുദം തത്തുല്യം. ബാങ്ക് ധനകാര്യ സ്ഥാപനത്തിൽ ഓഫീസർ ആയി 2 വർഷം പരിചയം. ബാങ്കിംഗ്/ഫിനാൻസ്/മാർക്കറ്റിംഗ്/അഗ്രികൾച്ചർ/ഫോർട്ടി കൾച്ചർ/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്ട്രി/അഗ്രികൾച്ചർ എൻജിനിയറിംഗ്/പിസികൾച്ചർ/അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോഓർപറേഷൻ/ഇൻഫർമേഷൻ ടെക്നോളജി / മാനേജ്മെന്റ് /ലോ / ഇക്കണോമിക്സ്/അക്കൗണ്ടൻസി ബിരുദക്കാർക്കു മുൻഗണന.
ഓഫീസർ സ്കെയിൽ-2 സ്പെഷലിസ്റ്റ് ഓഫീസർ (മാനേജർ) ഇൻഫർമേഷൻ ടെക്നോളജി ഓഫീസർ: ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ 50% മാർക്കോടെ ബിരുദം, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ ജോലിപരിചയം. ASP, PHP, C++, Java, VB, VC, OCP സർട്ടിഫിക്കറ്റ് യോഗ്യത അഭിലഷണീയം.
ചാർട്ടേഡ് അക്കൗണ്ടന്റ്: ഐസിഎഐ സർട്ടിഫൈഡ് അസോസിയേറ്റ് (സിഎ). ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ഒരു വർഷം ജോലിപരിചയം. ലോ ഓഫീസർ: 50% മാർക്കോടെ നിയമ ബിരുദം/തത്തുല്യം, അഡ്വക്കേറ്റ് ആയി 2 വർഷ പരിചയം അല്ലെങ്കിൽ ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളിൽ ലോ ഓഫീസറായി 2 വർഷ പരിചയം.
ട്രഷറി മാനേജർ: സിഎ/എംബിഎ) (ഫിനാൻസ്), ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷപരിചയം. മാർക്കറ്റിംഗ് ഓഫീസർ: മാർക്കറ്റിംഗിൽ എംബിഎ, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷ പരിചയം. അഗ്രികൾച്ചറൽ ഓഫീസർ: അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഡെയറി/ഫോറസ്ട്രി/അഗ്രികൾച്ചർ എൻജിനിയറിംഗ്/പിസികൾച്ചർ സ്പെഷലൈസേ ഷനുകളിൽ 50% മാർക്കോടെ ബിരുദം/തത്തുല്യം ബന്ധപ്പെട്ട മേഖലയിൽ 2 വർഷ പരിചയം.
ഓഫീസർ സ്കെയിൽ-3 (സീനിയർ മാനേജർ ): 50% മാർക്കോടെ ബിരുദം /തത്തുല്യം. ബാങ്ക് / ധനകാര്യ സ്ഥാപനത്തിൽ ഓഫീസർ ആയി 5 വർഷം പരിചയം. ബാങ്കിംഗ്/ഫിനാൻസ് /മാർക്കറ്റിംഗ്/അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ / ആനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്ട്രി / അഗ്രികൾച്ചർ എൻജിനിയറിംഗ് / ഫിസികൾച്ചർ /അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോ-ഓർപറേഷൻ/ഇൻഫർമേഷൻ ടെക്നോളജി/മാനേജ്മെന്റ്/ലോ/ ഇക്കണോമിക്സ്/അക്കൗണ്ടൻസി ഡിപ്ലോമ /ബിരുദം ഉളളവർക്കു മുൻഗണന.
യോഗ്യത, ജോലിപരിചയം 2025 സെപ്റ്റംബർ 21 അടിസ്ഥാനമാക്കി കണക്കാക്കും. ഓഫീസർ സ്കെയിൽ-2, സ്കെയിൽ-3 ഒഴികെ തസ്തികകളിൽ അപേക്ഷിക്കുന്ന സംസ്ഥാനത്തെ (ആർആർബി ഉൾപ്പെടുന്ന സംസ്ഥാനം) ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കും ഓഫീസർ തസ്തികയിലേക്കും ഒരുമിച്ച് അപേക്ഷിക്കാം. വെവ്വേറെ ഫീസ് അടച്ച് പ്രത്യേകം അപേക്ഷിക്കണം. എന്നാൽ, ഓഫീസർ കേഡറിൽ ഏതെങ്കിലും ഒരു തസ്തികയിലേക്കു മാത്രം (സ്കെയിൽ 1/2/3) അപേക്ഷിക്കുക.
പ്രായം (2025 സെപ്റ്റംബർ 1ന്)
ഓഫീസ് അസിസ്റ്റന്റ്-മൾട്ടിപർപ്പസ്: 18നും 28നും മധ്യേ. ഓഫീസർ സ്കെയിൽ-1: 18-30. ഓഫീസർ സ്കെയിൽ-2: 21-32. ഓഫീസർ സ്കെയിൽ-3: 21-40. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കു നിയമാനുസൃത ഇളവ്.
പരീക്ഷാക്രമം: ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ -1 തസ്തികകളിൽ ഓൺലൈൻ പ്രിലിമിനറി പരീക്ഷയും മെയിൻ പരീക്ഷയും നടത്തും. ഓഗസ്റ്റിലാകും പ്രിലിമിനറി. ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷ സെപ്റ്റംബർ-ഒക്ടോബറിൽ നടത്തും.
ഓഫീസർ തസ്തികകളിൽ അഭിമുഖവുമുണ്ട്. ഓഫീസർ സ്കെയിൽ-2, 3 തസ്തികകളിലേക്ക് ഒരു ഘട്ട പരീക്ഷയും കോമൺ ഇന്റർവ്യൂവും നടത്തും. ഓഫീസ് അസിസ്റ്റന്റ് തസ്തികയ്ക്കു റീസണിംഗ്, ന്യൂമറിക്കൽ എബിലിറ്റി വിഭാഗങ്ങളിലെ ചോദ്യങ്ങൾ ഉൾപ്പെടുന്ന 45 മിനിറ്റ് പ്രിലിമിനറി പരീക്ഷയാണ്.
ഓഫീസർ സ്കെയിൽ- 1 തസ്തികയിൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് വിഷയങ്ങളിൽ 45 മിനിറ്റ് പരീക്ഷ. ഒബ്ജക്ടീവ് മാതൃകയിലാകും പരീക്ഷ. നെഗറ്റീവ് മാർക്കുണ്ട്. ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ തസ്തികകളിലേക്കു കേരളത്തിൽ പരീക്ഷയെഴുതുന്നവർക്കു മാധ്യമമായി മലയാളവും തെരഞ്ഞെടുക്കാം. മെയിൻ പരീക്ഷ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
ഫീസും രജിസ്ട്രേഷനും: ഓഫിസർ (സ്കെയിൽ-1, 2, 3) 850 രൂപ (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു 175 രൂപ. ഓഫീസ് അസിസ്റ്റന്റ് (മാർട്ടിപർപ്പസ്) 850 രൂപ (പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്തഭടൻമാർക്കു 175 രൂപ) ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം.
ഓൺലൈൻ അപേക്ഷാഫോം പേയ്മെന്റ് ഗേറ്റ്വേയുമായി ചേർത്തിരിക്കും. www.ibps.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. നിർദേശങ്ങൾ സൈറ്റിൽ ലഭിക്കും.
CAREER DEEPIKA
ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 55 അസിസ്റ്റന്റ് മാനേജർ, 20 എക്സിക്യൂട്ടീവ് ഒഴിവുകൾ. സെപ്റ്റംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
അസിസ്റ്റന്റ് മാനേജർ ഒഴിവുള്ള വിഭാഗങ്ങൾ:
മാനേജ്മെന്റ്, ഫിനാൻസ്, എച്ച്ആർ/ പഴ്സണൽ, ലോ, എൻജിനിയറിംഗ് (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഐടി), ഫയർ ആൻഡ് സേഫ്റ്റി, നേവൽ ആർക്കിടെക്റ്റ്, കമ്പനി സെക്രട്ടറി
എക്സിക്യൂട്ടീവ് ഒഴിവുള്ള വിഭാഗങ്ങൾ:
ഫിനാൻസ്, എച്ച്ആർ/ പഴ്സണൽ, മാസ് കമ്യൂണിക്കേഷൻ, ഹിന്ദി.
www.shipindia.com
CAREER DEEPIKA
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു കീഴിൽ കേരളം, പഞ്ചാബ് എന്നിവിടങ്ങളിലായി ഫീൽഡ് ഓപ്പറേഷൻ എൻജിനിയർ, പ്രോജക്ട് എൻജിനിയർ തസ്തികകളിൽ 67 ഒഴിവ്. ഇതിൽ 17 ഒഴിവ് കേരളത്തിലാണ്.
താത്കാലിക നിയമനം. സെപ്റ്റംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോ ണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനിയറിംഗ്/ഇൻഫർമേഷൻ സയൻസ്/ ഐടിയിൽ ബിഇ/ ബിടെക്/ ബിഎസ്സി എൻജിനിയറിംഗ്/ എംസിഎ.
ഫീൽഡ് ഓപ്പറേഷൻ എൻജിനിയർക്ക് 5, പ്രോജക്ട് എൻജിനിയർക്ക് 2 വർഷ പരിചയവും വേണം.
പ്രായപരിധി, ശമ്പളം: ഫീൽഡ് ഓപ്പറേഷൻ എൻജിനിയർ: 40; 60,000-70,000, പ്രോജക്ട് എൻജിനിയർ: 32; 40,000-55,000.
UPയിൽ 16 ഒഴിവ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഉത്തർ പ്രദേശ് യൂണിറ്റിൽ വിവിധ തസ്തികകളിൽ അവസരം. താത്കാലിക നിയമനം. സെപ്റ്റംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: ഫീൽഡ് ഓപ്പറേഷൻ എൻജിനിയർ (ഡിസി സപ്പോർട്ട്/ ഐടി സപ്പോർട്ട് സ്റ്റാഫ്), പ്രോജക്ട് എൻജിനിയർ (ഐടി ഹെൽപ് ഡെസ്ക് സ്റ്റാഫ്), ട്രെയിനി എൻജിനിയർ (ഡിസ്ട്രിക്ട് ടെക്നിക്കൽ സപ്പോർട്ട്).
യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് https://bel-india.in/
CAREER DEEPIKA
91 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 22 തസ്തികയിൽ നേരിട്ടുള്ള നിയമനമാണ്. 5 തസ്തികയിൽ തസ്തികമാറ്റം വഴിയും ഒരു തസ്തികയിൽ പട്ടികജാതി/പട്ടിക വർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റും 63 തസ്തികയിൽ സംവരണസമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനവുമാണ്.
നേരിട്ടുള്ള നിയമനം: അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ്, സർവകലാശാലകളിൽ പ്രഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്-2 (ലൈബ്രറി), വാട്ടർ അഥോറിറ്റിയിൽ മീറ്റർ റീഡർ, തദ്ദേശ സ്വയംഭരണ വകുപ്പിൽ നഴ്സ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (വിവിധ ട്രേഡുകൾ), മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ കൺസർവേറ്റീവ് ഡെന്റിസ്ട്രി, അസിസ്റ്റന്റ് പ്രഫസർ ഇൻ പെഡോഡോന്റിക്സ്,
മത്സ്യഫെഡിൽ ഡെപ്യൂട്ടി മാനേജർ, പുരാവസ്തു വകുപ്പിൽ ഡിസൈനർ, കെടിഡിസിയിൽ സ്റ്റെനോഗ്രാഫർ, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി സംസ്കൃതം, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ തമിഴ്, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ സംസ്കൃതം, പോലീസ് വകുപ്പിൽ റിപ്പോർട്ടർ ഗ്രേഡ്-2 (മലയാളം), ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷൻ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ കോൺഫിഡൻഷൽ അസിസ്റ്റന്റ്, ജലഗതാഗത വകുപ്പിൽ കാർപെന്റർ, ആരോഗ്യ വകുപ്പിൽ വെൽഡർ തുടങ്ങിയവ.
തസ്തികമാറ്റം വഴി: വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി ഗണിതശാസ്ത്രം, എച്ച്എസ്ടി അറബിക്, എച്ച്എസ്ടി ഹിന്ദി തുടങ്ങിയവ. സ്പെഷൽ റിക്രൂട്ട്മെന്റ്: പോലീസ് വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്.
എൻസിഎ വിജ്ഞാപനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി ജേർണലിസം, എച്ച്എസ്എസ്ടി ഗാന്ധിയൻ സ്റ്റഡീസ്, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (വിവിധ വിഷയങ്ങൾ), മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ്-2, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ തുടങ്ങിയവ.
അപേക്ഷിക്കും മുമ്പ് അറിയാൻ
പിഎസ്സിയുടെ വെബ്സൈറ്റിൽ (www. keralapsc.gov.in) ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം മാത്രം അപേക്ഷിക്കുക. ഇതിനകം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർ തങ്ങളുടെ User Id യും Passwordഉം ഉപയോഗിച്ച് login ചെയ്തശേഷം സ്വന്തം Profile വഴി അപേക്ഷിക്കുക.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും Notification Linkലെ Apply Now ക്ലിക്ക് ചെയ്താൽ മാത്രം മതി. Registration Card Linkൽ ക്ലിക്ക് ചെയ്ത് Profileലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റൗട്ട് എടുക്കുവാനും കഴിയും.
ഫോട്ടോ: അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31-12-2013നു ശേഷം എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
ഒരിക്കൽ അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് 10 വർഷം പ്രാബല്യമുണ്ടായിരിക്കും. 1.1.2022നു ശേഷം പുതുതായി പ്രൊഫൈൽ ഉണ്ടാക്കിയവർ 6 മാസത്തിനകം എടുത്ത ഫോട്ടോ വേണം അപ്ലോഡ് ചെയ്യാൻ.
സർട്ടിഫിക്കറ്റ്: വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ പിഎസ്സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി.
ആധാർ കാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം. റീ-ചെക്ക്: വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിക്കും മുന്പ് ഉദ്യോഗാർഥികൾ തങ്ങളുടെ Profiles ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്തണം.
അയച്ചശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കാനോ കഴിയില്ല. അപേക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുകയാണെങ്കിൽ നിരുപാധികം നിരസിക്കും.
അഡ്മിഷൻ ടിക്കറ്റ്: അപേക്ഷിച്ച തസ്തികയിലേക്കുള്ള എഴുത്ത് /ഒഎംആർ പരീക്ഷ നടത്തുന്ന പക്ഷം അർഹതപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കുന്നതാണ്.
അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തീയതി പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തുന്നതുമാണ്. ഈ തീയതി മുതൽ 15 ദിവസം അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
അഡ്മിഷൻ ടിക്കറ്റ് ഡൗൺ ലോഡ് ചെയ്ത ഉദ്യോഗാർഥികൾക്കു മാത്രമേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.
CAREER DEEPIKA
പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ വിവിധ റീജണുകളിലായി ഫീൽഡ് എൻജിനിയർ, ഫീൽഡ് സൂപ്പർവൈസർ തസ്തികകളിലായി 1,543 ഒഴിവ്. കേരളം, തമിഴ്നാട്, കർണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജണിൽ 268 ഒഴിവുണ്ട്. 2 വർഷ താത്കാലിക കരാർ നിയമനം. സെപ്റ്റംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം:
ഫീൽഡ് എൻജിനിയർ (ഇലക്ട്രിക്കൽ, സിവിൽ): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ (പവർ)/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ സിസ്റ്റംസ് എൻജിനിയറിംഗ്/പവർ എൻജിനിയറിംഗ് (ഇലക്ട്രിക്കൽ)/സിവിൽ എൻജിനിയറിംഗിൽ 55% മാർക്കോടെ ബിഇ/ബിടെക്/ബിഎസ്സി (എൻജിനിയറിംഗ്). ഒരു വർഷ പരിചയം (പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടന്മാർക്ക് പാസ്മാർക്ക് മതി): 30,000-1,20,000.
ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ (പവർ)/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ സിസ്റ്റംസ് എൻജിനിയറിംഗ്/പവർ എൻജിനിയറിംഗ് (ഇലക്ട്രിക്കൽ)/സിവിൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സസ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഐടി/ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ 55% മാർക്കോടെ ഡിപ്ലോമ, ഒരു വർഷ പരിചയം (പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടന്മാർക്ക് പാസ്മാർക്ക് മതി): 23,000-1,05,000.
പ്രായപരിധി: 29. അർഹർക്ക് ഇളവ്. ഫീസ്: ഫീൽഡ് എൻജിനിയർ 400; ഫീൽഡ് സൂപ്പർവൈസർ-300. പട്ടികവിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ എന്നിവർക്കു ഫീസില്ല.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന ഡൽഹി, ഭോപ്പാൽ, കോൽക്കത്ത, ബംഗളൂരു, ഗുവാഹത്തി, മുംബൈ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രങ്ങൾ.
www.powergrid.in
CAREER DEEPIKA
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 84 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 11 വരെ.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സിബിഐ) പബ്ലിക് പ്രോസിക്യൂട്ടർ (25 ഒഴിവ്), അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (19) തസ്തികകളിലായി 44 ഒഴിവുണ്ട്. ലഡാക് യൂണിയൻ ടെറിറ്ററി അഡ്മിനിസ്ട്രേഷനു കീഴിൽ സ്കൂൾ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ലക്ചറർ (വിവിധ വിഷയങ്ങൾ) തസ്തികയിലെ 40 ഒഴിവുകളിലേക്കും അപേക്ഷിക്കാം.
www.upsconline.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത ഉൾപ്പെടെ വിവരങ്ങൾ www.upsc.gov.in എന്ന സൈറ്റിൽ പ്രസിദ്ധീകരിക്കും.
CAREER DEEPIKA
ഐഎസ്ആർഒയ്ക്കു കീഴിൽ ഹൈദരാബാദി ലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ 96 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. സെപ്റ്റംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികയും യോഗ്യതയും: ഗ്രാജ്വേറ്റ് അപ്രന്റിസ്: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/സിവിൽ/മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിഇ/ബിടെക് അല്ലെങ്കിൽ ലൈബ്രറി സയൻസ് ബിരുദം അല്ലെങ്കിൽ ബിഎ/ബിഎസ്സി/ബികോം.
ടെക്നിഷൻ അപ്രന്റിസ്: ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിൽ എൻജിനിയറിംഗ് ഡിപ്ലോമ.
www.nrsc.gov.in
CAREER DEEPIKA
ഗോവ ഷിപ്യാർഡ് ലിമിറ്റഡിൽ 30 ജൂണിയർ പ്രോജക്ട് എക്സിക്യൂട്ടീവ് അവസരം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ വിഭാഗങ്ങളിലായി 30 ഒഴിവ്. കരാർ നിയമനം.
സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്സി എൻജിനിയറിംഗ്, 3 വർഷ പരിചയം.
പ്രായപരിധി: 32. ശമ്പളം: 45,000-55,000. www.goashipyard.in
CAREER DEEPIKA
ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ സ്കിൽഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി വിഭാഗത്തിൽപ്പെടുന്ന സിവിലിയൻ തസ്തികയാണിത്. ഇന്ത്യൻ നേവിയുടെ യാർഡ് അപ്രന്റിസ് സ്കൂളുകളിൽനിന്ന് അപ്രന്റിസ്ഷിപ്പ് പൂർത്തീകരിച്ചവർക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 1266 ഒഴിവുണ്ട്.
ട്രേഡുകളും ഒഴിവും: ഓക്സിലിയറി-49, സിവിൽ വർക്സ്-17, ഇലക്ട്രിക്കൽ-172, ഇലക്ട്രോണിക്സ് ആൻഡ് ജൈറോ-50, ഫൗണ്ട്രി-9, ഹീറ്റ് എൻജിൻ-121, ഇൻസ്ട്രുമെന്റ്-9, മെഷീൻ -56, മെക്കാനിക്കൽ -144, മെക്കാനിക്കൽ സിസ്റ്റംസ്-79, മെക്കാട്രോണിക്സ്-23, മെറ്റൽ-217, മിൽറൈറ്റ്-28, റഫ്രിജറേഷൻ ആൻഡ് എസി-17, ഷിപ്പ് ബിൽഡിംഗ്-226, വെപ്പൺ ഇലക്ട്രോണിക്സ്-49.
അഗ്നിവീറായി സേവനം ചെയ്തവർ ക്ക് 111 ഒഴിവ് നീക്കിവച്ചിട്ടുണ്ട്. യോഗ്യത: പത്താംക്ലാസ് /തത്തുല്യം, ഇംഗ്ലീഷ് പരിജ്ഞാ നം, ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ്ഷിപ്പ്. അല്ലെങ്കിൽ ആർമി/നേവി/ എയർഫോഴ്സിൽ ടെക്നിക്കൽ ബ്രാഞ്ചിൽ (മെക്കാനിക്/ തത്തുല്യം) രണ്ട് വർഷത്തെ പരിചയം. യോഗ്യത നേടിയിരിക്കേണ്ട ട്രേഡുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.
പ്രായം: 18-25 വയസ്. ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെ യും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർ ക്ക് 10 വർഷത്തെയും (ഒബിസി-13, എസ്സി, എസ്ടി-15) ഇളവുണ്ട്. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
പരീക്ഷ: തെരഞ്ഞെടുപ്പിനായി ഒബ്ജക്ടീവ് മാതൃകയിലുള്ള പരി ക്ഷയുണ്ടാവും. 100 മാർക്കിനുള്ള പരീക്ഷയ്ക്ക് രണ്ട് മണിക്കൂറായിരിക്കും സമയം. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ അവയെർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയായിരിക്കും വിഷയങ്ങൾ. മുംബൈയിലായിരിക്കും പരീക്ഷ നടക്കുക.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: സെപ്റ്റംബർ 3. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://onlineregistrationportal.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
CAREER DEEPIKA
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ 394 ജൂണിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II/ടെക്നിക്കൽ ഒഴിവ്. നേരിട്ടുള്ള നിയമനം. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്തികയാണ്. സെപ്റ്റംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഐടി/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനിയറിംഗ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ എൻജിനിയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്സി ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/ഫിസിക്സ്/മാത്സ് അല്ലെങ്കിൽ ബിസിഎ.ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായം: 18- 27. ശമ്പളം: 25,500-81,100. ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാരായ പുരുഷന്മാർക്ക് 650 (പരീക്ഷാ ഫീസ് 100 രൂപയും റിക്രൂട്ട്മെന്റ് പ്രോസസിംഗ് ചാർജ് 550 രൂപയും). മറ്റുള്ളവർക്കു റിക്രൂട്ട്മെന്റ് പ്രോസസിംഗ് ചാർജായ 550 രൂപ മതി. ഓൺലൈനായും ഓഫ്ലൈനായും ഫീസടയ്ക്കാം.
തെരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് ടൈപ് ഓൺ ലൈൻ പരീക്ഷ, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ മുഖേന. വിവരങ്ങൾ www.mha.gov.in, www.ncs. gov.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.
CAREER DEEPIKA
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിൽ അവസരം. 750 ഒഴിവ്. ജോലിപരിചയമുള്ളവർക്കുള്ള ലാറ്ററൽ റിക്രൂട്ട്മെന്റാണ്. ജൂണിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ-1 വിഭാഗം തസ്തികയാണ്. കേരളത്തിൽ ഒഴിവുകൾ ഇല്ല. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 4 വരെ.
യോഗ്യത (2025 സെപ്റ്റംബർ 4ന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. പൊതുമേഖലാ, റീജണൽ റൂറൽ ബാങ്കുകളിൽ ഓഫീസർ കേഡറിൽ 18 മാസത്തെ റെഗുലർ ജോലി പരിചയം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം.
പ്രായം: 20-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഇളവുണ്ട്. 2025 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. ശമ്പളം: 48,480-85,920.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ലോക്കൽ ലാംഗ്വേജ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്.
അപേക്ഷാഫീസ്: 850 രൂപ (പട്ടികവിഭാഗം) ഭിന്നശേഷിക്കാർക്ക് 100 രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം.
ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും: www.punjabandsindbank.co.in
CAREER DEEPIKA
ബോർഡർ സെക്യൂരിറ്റി ഫോഴ്സ്സിൽ ഹെഡ്കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക്) തസ്തികയിൽ 1121 ഒഴിവ്. റേഡിയോ ഓപ്പറേറ്റർ തസ്തികയിൽ 910, റേഡിയോ മെക്കാനിക് തസ്തികയിൽ 211 എന്നിങ്ങനെയാണ് അവസരം.
ഗ്രൂപ്പ് സി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. സ്ത്രീകൾക്കും അപേക്ഷിക്കാം. താത്കാലിക നിയമനമാണെങ്കിലും പിന്നീടു സ്ഥിരപ്പെടുത്തിയേക്കാം. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം..
യോഗ്യത: പ്ലസ് ടു ജയം, ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ 60% മാർക്ക് നേടിയിരിക്കണം. അല്ലെങ്കിൽ പത്താം ക്ലാസ് ജയവും രണ്ടു വർഷ ഐടിഐ പരിശീലനവും റേഡിയോ-ആൻഡ് ടെലിവിഷൻ, ജനറൽ ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡേറ്റ പ്രിപ്പറേഷൻ ആൻഡ് കം പ്യൂട്ടർ സോഫ്റ്റ്വേർ, ഇലക്ട്രീഷൻ, ഫിറ്റർ, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്, കമ്യൂണിക്കേഷൻ എക്വിപ്മെന്റ്സ് മെയിന്റനൻസ്, കംപ്യൂട്ടർ ഹാർഡ്വേർ, നെറ്റ്വർക്ക് ടെക്നിഷൻ തുടങ്ങിയവയിൽ ഏതിലെങ്കിലുമുള്ള ഐടിഐ യോഗ്യത പരിഗണിക്കും.
ശാരീരിക യോഗ്യത: ഉയരം: പുരുഷന്മാർക്ക്: 168 സെന്റിമീറ്റർ. സ്ത്രീകൾക്ക്: 157 സെന്റിമീറ്റർ. നെഞ്ചളവ്: 80 സെന്റിമീറ്റർ. വികാസം: 5 സെന്റിമീറ്റർ ഭാരം: ഉയരത്തിന് ആനുപാതികമായ ശരീരഭാരം.പ്രായം: 18-25 അർഹർക്ക് ഇളവ്. ശമ്പളം: പേ ലെവൽ 4 (25,500-81,100 രൂപ).
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരിക അളവെടുപ്പ്. കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. കായികക്ഷമതാ പരീക്ഷയുടെ വിവരങ്ങളുൾപ്പെടെ വിശദാംശങ്ങൾക്ക്: https://rectt.bsf.gov.in
CAREER DEEPIKA
എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (AAI) ജൂണിയർ എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് സ്കോറുള്ളവർക്കാണ് അവസരം. (2023, 2024, 2025). തസ്തികയും ഒഴിവും: ജൂണിയർ എക്സിക്യുട്ടീവ് (ആർക്കിടെക്ചർ)-11, ജൂണിയർ എക്സിക്യുട്ടീവ് (എൻജിനിയറിംഗ് -സിവിൽ)-199, ജൂണിയർ എക്സിക്യുട്ടീവ് (എൻജിനിയറിംഗ്-ഇലക്ട്രിക്കൽ)-208, ജൂണിയർ എക്സിക്യൂട്ടീവ് (ഇലക്ട്രോണിക്സ്)-527, ജൂണിയർ എക്സിക്യുട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി)-31
ശമ്പളം: 40,000-14,0000 രൂപ. യോഗ്യത: ജൂണിയർ എക്സിക്യുട്ടീവ് (ആർക്കിടെക്ച്ചർ)-ആർക്കി ടെക്ച്ചറിൽ ബിരുദം, കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഗേറ്റ് സ്കോർ (പേപ്പർ: ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിംഗ്).
ജൂണിയർ എക്സിക്യുട്ടീവ് (എൻജിനീയറിംഗ്-സിവിൽ)-എൻജിനിയറിംഗ്/ടെക്നോളജി (സിവിൽ) ബിരുദം. ഗേറ്റ് പേപ്പർ (സിവിൽ എൻജിനിയറിംഗ്). ജൂണിയർ എക്സിക്യുട്ടീവ് (എൻജിനിയറിംഗ്-ഇലക്ട്രിക്കൽ)-എൻജിനിയറിംഗ്/ടെക്നോളജി (ഇലക്ട്രിക്കൽ) ബിരുദം, ഗേറ്റ് പേപ്പർ (ഇലക്ട്രിക്കൽ ).
ജൂണിയർ എക്സിക്യുട്ടീവ് (ഇലക്ട്രോണിക്സ്) എൻജിനിയറിംഗ്/ടെക്നോളജി (ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ) ബിരുദം, ഇലക്ട്രോണിക്സിൽ സ്പെഷലൈസേഷൻ, ഗേറ്റ് പേപ്പർ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), ജൂണിയർ എക്സിക്യുട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി) -എൻജിനിയറിംഗ്/ടെക്നിക്കൽ (കംപ്യൂട്ടർ സയൻസ്)/കംപ്യൂട്ടർ എൻജിനിയറിംഗ്/ഐടി/ഇലക്ട്രോണിക്സിൽ ബിരുദം. അല്ലെങ്കിൽ മാസ്റ്റർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ.
ഗേറ്റ് സ്കോർ (പേപ്പർ: കംപ്യൂട്ടർ സയൻസ് ആൻഡ് കംപ്യൂട്ടർ ടെക്നോളജി. പ്രായം: 27 വയസ് കവിയരുത് (27.09.2025 അടിസ്ഥാനമാക്കി യാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവുണ്ട്.
അപേക്ഷാഫീസ്: 300 രൂപ. അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം. അപേക്ഷ: എയർപോർട്ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ 27.
വിശദവിവരങ്ങൾക്ക് www.aai aero. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
CAREER DEEPIKA
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂണിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ 6,589 ഒഴിവ്. ഓഗസ്റ്റ് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
നിലവിലെ 5,180 ഒഴിവും ബാക്ലോഗ് വിഭാഗത്തിലെ 1,409 ഒഴിവുമാണ് ഈ വിജ്ഞാപനം വഴി നികത്തുക. ബാക്ലോഗ് ഉൾപ്പെടെ തിരുവനന്തപുരം സർക്കിളിൽ 278 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം. ശമ്പളം: 24,080-64,450.
യോഗ്യത (2025 ഡിസംബർ 31ന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യം. പ്രായം: 2025 ഏപ്രിൽ ഒന്നിന് 20-28 (പട്ടിക വിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്ത ഭടന്മാർക്കും ഇളവുണ്ട്). മറ്റിളവുകൾക്ക് വിജ്ഞാപനം കാണുക.
തെരഞ്ഞെടുപ്പ്: ഓൺലൈൻ രീതിയിൽ പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ടാകും. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി ഓൺലൈൻ പരീക്ഷ സെപ്റ്റംബറിൽ നടത്തും. ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി വിഭാഗങ്ങളിൽനിന്നുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും.
കേരളത്തിൽ കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. ചോദ്യങ്ങൾ മലയാളത്തിലും ലഭിക്കും. നവംബറിൽ നടത്തുന്ന മെയിൻ പരീക്ഷയും ഒബ്ജക്ടീവ് മാതൃകയിലാണ്.
പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് തലം വരെ പ്രാദേശിക ഭാഷ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) പഠിച്ചതായി രേഖ ഹാജരാക്കുന്നവർക്ക് ഇതു ബാധകമല്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 6 മാസം പ്രൊബേഷൻ.
ഫീസ്: 750 രൂപ (പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർക്കു ഫീസില്ല) ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്ക്കണം (ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേന).
www.bank.sbi, www.sbi.co.in എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്ക്കാം. അപേക്ഷിക്കാനും പരീക്ഷ സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങളും നിർദേശങ്ങളും വെബ്സൈറ്റിൽ.
CAREER DEEPIKA
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ 550 ഒഴിവ്. ഓൺലൈനിൽ ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം. ജനറലിസ്റ്റ് വിഭാഗത്തിൽ മാത്രം 193 ഒഴിവുണ്ട്.
ഓട്ടമൊബൈൽ എൻജിനിയർ (75 ഒഴിവ്), ബിസിനസ് അനലിസ്റ്റ് (75), റിസ്ക് എൻജിനിയർ (50), ലീഗൽ സ്പെഷലിസ്റ്റ് (50), എഒ -ഹെൽത്ത് (50), അക്കൗണ്ട്സ് സ്പെഷലിസ്റ്റ് (25), ഐടി സ്പെഷലിസ്റ്റ് (25), ആക്ചോറിയൽ സ്പെഷലിസ്റ്റ് (5), കമ്പനി സെക്രട്ടറി (2) എന്നീ വിഭാഗങ്ങളിലാണ് മറ്റ് അവസരം. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കുക.
വിഭാഗം, ഒഴിവ്, യോഗ്യത:
ജനറലിസ്റ്റ്: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം:
ഓട്ടമൊബൈൽ എൻജിനിയർ: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) ഓട്ടമൊബൈൽ എൻജിനിയറിംഗിൽ ബിഇ/ ബിടെക്/എംഇ/എംടെക് അല്ലെങ്കിൽ 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) ഏതെങ്കിലും ശാഖയിൽ എൻജിനിയറിംഗ് ബിരുദവും ഓട്ടമൊബൈൽ എൻജിനിയറിംഗിൽ ഒരു വർഷത്തെ ഡിപ്ലോമയും.
ബിസിനസ് അനലിസ്റ്റ്: സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/ആക്ചോറിയൽ സയൻസ്/ഡാറ്റ സയൻസ്/ബിസിനസ് അനലിസ്റ്റ് വിഷയങ്ങളിൽ 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
റിസ്ക് എൻജിനിയർ: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) ഏതെങ്കിലും എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
ലീഗൽ സ്പെഷലിസ്റ്റ്: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) നിയമ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
എഒ -ഹെൽത്ത്: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) എംബിബിഎസ് /എംഡി/ എംഎസ് അല്ലെങ്കിൽ പിജി-മെഡിക്കൽ ബിരുദം അല്ലെങ്കിൽ ബിഡിഎ സ്/എംഡിഎസ് അല്ലെങ്കിൽ ബിഎഎംഎസ്/ബി എച്ച്എംസ് (ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം). തത്തുല്യ യോഗ്യതകളും പരിഗണിക്കും.
അക്കൗണ്ട്സ് സ്പെഷലിസ്റ്റ്, ഐടി സ്പെഷലിസ്റ്റ്, ആക്ചോറിയൽ സ്പെഷലിസ്റ്റ്, കമ്പനി സെക്രട്ടറി എന്നീ തസ്തികകളുടെ യോഗ്യതകൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
പ്രായം: 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവു ലഭിക്കും. പൊതുമേഖലാ ഇൻ ഷുറൻസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇളവുണ്ട്. കൂടുതൽവിവരങ്ങൾക്കു വിജ്ഞാപനം കാണുക. യോഗ്യത, പ്രായം എന്നിവ 2025 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. ശമ്പളം: 50,925-96,765
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായുള്ള ഓൺ ലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാകും.
പ്രിലിമിനറി പരീക്ഷ സെപ്റ്റംബർ 14നാണ്. ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്.
റീസണിംഗ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയടങ്ങുന്ന ഒബ്ജക്ടീവ് ചോദ്യങ്ങളുൾപ്പെടുന്നതാണു പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ ഒക്ടോബർ 29നു നടത്തും.
അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 100 രൂപ ഇന്റിമേഷൻ ചാർജ്. ഓൺലൈനായി ഫീസ് അടയ്ക്കാം. ഓൺലൈൻ രജിസ്ട്രേഷൻ: www.newindia.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം.
ഓൺ ലൈൻ അപേക്ഷാഫോം പേയ്മെന്റ് ഗേറ്റ്വേയുമായി ചേർന്നാണ്. ഫീസ് അടയ്ക്കാനുള്ള നിർദേശങ്ങളും സ്ക്രീനിൽ ലഭിക്കും. www.newindia.co.in
CAREER DEEPIKA
ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ 260 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥകൾ പ്രകാരമുള്ള നിയമനമാണ്. കോഴ്സ് 2026 ജൂണിൽ ഏഴിമലയിലെ അക്കാദമിയിൽ ആരംഭിക്കും. വനിതകൾക്കും അപേക്ഷിക്കാം.
എക്സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കൽ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലായാണ് ഒഴിവ്. 12 വർഷമായിരിക്കും നിയമനം. രണ്ടു വർഷം കൂടി ദീർഘിപ്പിക്കാം. ശമ്പളം: 1,10,000 രൂപ.
യോഗ്യത: ബിഇ/ ബിടെക്/എംബിഎ/എംഎസ്സി/എംഇ/എംടെക് അല്ലെങ്കിൽ നിയമബിരുദം. കുറഞ്ഞത് 60 ശതമാനം മാർക്കോടെയായിരിക്കണം വിജയം.
ഓരോ വിഭാഗത്തിലേക്കും ആവശ്യമായ യോഗ്യതാ വിഷയങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും. യോഗ്യതാപരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തെരഞ്ഞെടുപ്പ്.
എൻസിസി സർട്ടിഫിക്കറ്റുള്ളവർക്ക് നിയമനത്തിൽ ഇളവ് ലഭിക്കും. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. ഓരോ തസ്തികയിലേക്കും ആവശ്യമായ പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിശദവിവരങ്ങൾക്ക് www.joinindiannavy.gov. in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 01. www.joinindiannavy.gov.in
CAREER DEEPIKA
പൊതുമേഖല ബാങ്കുകളിൽ ക്ലറിക്കൽ കേഡറിൽ കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികകളിൽ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുഎഴുത്തുപരീക്ഷയ്ക്ക് ഓഗസ്റ്റ് 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിവിധ പൊതുമേഖലാ ബാങ്കുകളിലായി നിലവിൽ 10,277 ഒഴിവുണ്ട്. ഇനിയും ഉയർന്നേക്കാം. കേരളത്തിൽ 330 ഒഴിവ്.
പൊതുമേഖലാ ബാങ്കുകളിലെ ക്ലറിക്കൽ തസ്തികകളിലേക്ക് ഐബിപിഎസ് നടത്തുന്ന പതിനഞ്ചാമത്തെ പൊതു എഴുത്തുപരീക്ഷയാണിത്. ഈ പരീക്ഷ എഴുതിയവരെ മാത്രമേ ഐബിപിഎസിൽ ഉൾപ്പെട്ട ബാങ്കുകളിൽ അടുത്ത സാമ്പത്തിക വർഷത്തെ (2026-27) ക്ലർക്ക് നിയമങ്ങൾക്കു പരിഗണിക്കൂ.
മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. ഏതെങ്കിലും ഒരു സംസ്ഥാനം/കേന്ദ്ര ഭരണ പ്രദേശത്തേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം/കേന്ദ്ര ഭരണ പ്രദേശത്തിനു ബാധകമായ കേന്ദ്രത്തിൽ പരീക്ഷ എഴുതണം. ശമ്പളം: 24,050-64,480
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ ഓപ്പറേഷൻസ് /ലാംഗ്വേജിൽ സർട്ടിഫിക്കറ്റ് /ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹൈസ്കൂൾ/കോളജ്/ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷാപരിജ്ഞാനം (എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം) വേണം. 2025 ഓഗസ്റ്റ് 21 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. മേൽപ്പറഞ്ഞ സിവിൽ എക്സാം യോഗ്യതയില്ലാത്ത വിമുക്തഭടന്മാർ തത്തുല്യയോഗ്യതാ വിവരങ്ങൾക്കു വിജ്ഞാപനം കാണുക.
പ്രായം: 2025 ഓഗസ്റ്റ് 1ന് 20-28. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഇളവുണ്ട്. പരീക്ഷ: പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയാണ്.
പ്രിലിമിനറി പരീക്ഷ ഒക്ടോബറിൽ നടത്തും. ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി എന്നീ വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണു പ്രിലിമിനറി, മെയിൻ പരീക്ഷ നവംബറിൽ കേരളത്തിലും ലക്ഷദ്വീപിലുമുള്ളവർക്കു പരീക്ഷാമാധ്യമമായി മലയാളവും തെരഞ്ഞെടുക്കാം.
രണ്ടിനും ഒബ്ജക്ടീവ് ചോദ്യങ്ങളാണ്. നെഗറ്റീവ് മാർക്കുമുണ്ട്. മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. മാർച്ചിൽ അലോട്ട്മെന്റ് ആരംഭിക്കും.
പരീക്ഷാകേന്ദ്രങ്ങൾ: കേരളത്തിൽ (സ്റ്റേറ്റ് കോഡ് 27) കണ്ണൂർ. എറണാകുളം, കൊല്ലം കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങൾ.
ഫീസ്: 850 രൂപ (പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർക്കു 175 രൂപ) ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം.
ഓൺലൈൻ അപേക്ഷ www.ibps.in gom വെബ്സൈറ്റ് വഴി. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
CAREER DEEPIKA
89 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 31 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 12 തസ്തികയിൽ തസ്തികമാറ്റം വഴിയും 6 തസ്തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 40 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 31.07.2025 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 3 രാത്രി 12 വരെ.
നേരിട്ടുള്ള നിയമനം: ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി, പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ സിവിൽ, വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ,
ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ), വിദ്യാഭ്യാസ വകുപ്പിൽ പ്രീപ്രൈമറി ടീച്ചർ, ഡ്രോയിംഗ് ടീച്ചർ, എൽപി സ്കൂൾ ടീച്ചർ (തമിഴ് മാധ്യമം), ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഹിന്ദി, പാർട്ട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ അറബിക്,
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ, സ്റ്റേറ്റ് ആർക്കൈവ്സിൽ അസിസ്റ്റന്റ് കൺസർവേഷൻ ഓഫീസർ, പ്രിസർവേഷൻ സൂപ്പർവൈസർ, ഭൂജല വകുപ്പിൽ ജിയോഫിസിക്കൽ അസിസ്റ്റന്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ്-2. കേരള ബാങ്കിൽ ലോ ഓഫീസർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് (വിഷ),
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ബീ കീപ്പിംഗ് ഫീൽഡ്മാൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ ടൂൾ ആൻഡ് ഡൈ മേക്കിംഗ്, കെടിഡിസിയിൽ ഓഫീസ് അസിസ്റ്റന്റ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഫിനാൻസ് അസിസ്റ്റന്റ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷൻ ഗ്രേഡ്-2,
അച്ചടി വകുപ്പിൽ ബൈൻഡർ, കോപ്പി ഹോൾഡർ (ഹിന്ദി, തമിഴ്), ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിൽ ടിക്കറ്റ് ഇഷ്യുവർ കം മാസ്റ്റർ, കേരള സെറാമിക്സസ് ലിമിറ്റഡിൽ ഗാർഡ് തുടങ്ങി 31 തസ്തികയിൽ.
തസ്തികമാറ്റം വഴി: ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ, വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ്, നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ), കെഎസ്എഫ്ഇയിൽ 49 പ്യൂൺ/വാച്ച്മാൻ ഉൾപ്പെടെ 12 തസ്തികയിൽ.
പട്ടികജാതി/പട്ടികവർഗക്കാർക്കു സ്പെഷൽ റിക്രൂട്ട്മെന്റ്: ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ്, പോലീസിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, പൊതുമരാമത്ത് വകുപ്പിൽ മൂന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ) ഉൾപ്പെടെ 6 തസ്തികയിൽ.
എൻസിഎ നിയമനം: കേരഫെഡിൽ അസിസ്റ്റന്റ്/കാഷ്യർ, വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ വനിത സിവിൽ എക്സൈസ് ഓഫീസർ ഉൾപ്പെടെ 40 തസ്തികയിൽ.
CAREER DEEPIKA
കോൽക്കത്ത ആസ്ഥാനമായ ഈസ്റ്റേൺ റെയിൽവേക്കു കീഴിലെ വിവിധ വർക്ക്ഷോപ്/ഡിവിഷനുകളിലെ 3,115 അപ്രന്റിസ് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകൾ: ഹൗറ ഡിവിഷൻ (659 ഒഴിവ്), ജമൽപുർ (667), ലിലുവ (612), സിയൽഡ (440), അസൻസോൾ (412), കാഞ്ച്രപ്പാറ (187), മാൽഡ (138). ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി ആൻഡ് ഇ), മെക്ക് (എംവി, ഡീസൽ), മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ, ലൈൻമാൻ (ജനറൽ).
വയർമാൻ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, ഇലക്ട്രീഷൻ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ടർണർ, പെയിന്റർ (ജനറൽ), ഇലക്. മെക്കാനിക്, മെക്. ഡീസൽ, മേസൺ, ബ്ലാക്ക്സ്മിത്ത്.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്സിവിടി). പ്രായം: 15-24. അർഹർക്ക് ഇളവ്.
സ്റ്റൈപൻഡ്: ചട്ടപ്രകാരം. തെരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. ഫീസ്: 100. ഓൺലൈനായി ഫീസ് അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.
www.rrcer.org
CAREER DEEPIKA
ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഷോർട്ട് സർവീസ് കമ്മീഷൻ നിയമനം. 15 ഒഴിവ്. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അവസരം. ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. 2026 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കുന്ന പരിശീലനത്തിലൂടെയാണു നിയമനം.
യോഗ്യത: എംഎസ്സി/ബിഇ/ബിടെക്/എംടെക് (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി./കംപ്യൂട്ടർ എൻജി./ഐടി/സോഫ്റ്റ്വേർ സിസ്റ്റംസ്/സൈബർ സെക്യൂരിറ്റി/സിസ്റ്റം അഡ്മിനിസ്ട്രേഷൻ ആൻഡ് നെറ്റ്വർക്കിംഗ്/കംപ്യൂട്ടർ സിസ്റ്റംസ് ആൻഡ് നെറ്റ്വർക്കിംഗ്/ഡേറ്റ അനലിറ്റിക്സ്/ആർട്ടിഫിഷൽ ഇന്റലിജൻസ്).
അല്ലെങ്കിൽ എംസിഎ, ബിസിഎ/ബിഎസ്സി (കംപ്യൂട്ടർ സയൻസ്/ഐടി). യോഗ്യതകൾ 60% മാർക്കോടെ നേടിയതാകണം. പത്താം ക്ലാസ്/പ്ലസ് ടുവിന് ഇംഗ്ലീഷിന് 60% മാർക്ക് വേണം.
പ്രായം: 2001 ജനുവരി 2നും 2006 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ. ശമ്പളം: 56,100. www.joinindiannavy.gov.in
CAREER DEEPIKA
ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് (ക്ലാസ്-3) തസ്തികയിൽ 500 ഒഴിവ്. കേരളത്തിൽ 37 ഒഴിവുണ്ട്. ഓഗസ്റ്റ് 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹയർ സെക്കൻഡറി/ ഇന്റർമീഡിയറ്റ്/ ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചു ജയിച്ചവരാകണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും വായിക്കാനും അറിയണം.
പ്രായം: 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ജീവനക്കാർക്കും ഇളവുണ്ട്. യോഗ്യത, പ്രായം എന്നിവ 31.07.2025 അടിസ്ഥാനമാക്കി കണക്കാക്കും.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടമുള്ള ഓൺലൈൻ പരീക്ഷയും റീജണൽ ലാംഗ്വേജ് ടെസ്റ്റും അടിസ്ഥാനമാക്കി. കൊച്ചി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്.
ഫീസ്: 850 രൂപ പട്ടികവിഭാഗം, ഭിന്നശേഷി വിഭാഗം, വിമുക്തഭടൻ എന്നിവർക്ക് 100 രൂപ. ഓൺലൈൻ ആയി ഫീസടയ്ക്കണം. ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിനും വെബ്സൈറ്റ് കാണുക.