Alappuzha
ചേര്ത്തല: ചേർത്തല നഗരസഭ സമ്പൂർണ അതിദാരിദ്ര്യമുക്ത നഗരസഭയായി നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ പ്രഖ്യാപിച്ചു. സർവേയിലൂടെ 71 ഗുണഭോക്താക്കളെയാണ് അതിദാരിദ്ര്യ വിഭാഗത്തിലായി കണ്ടെത്തിയത്.
അതിൽ ഏഴു പേര് മരിച്ചതിനാല് 64 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ അവശ്യരേഖകൾ ഇല്ലാതിരുന്ന ആറു പേർക്ക് ആധാർ, റേഷൻ കാർഡ്, വോട്ടർ ഐഡി, ബാങ്ക് അക്കൗണ്ട് രേഖകൾ നൽകി.
തനിയെ ഭക്ഷണമുണ്ടാക്കി കഴിക്കാൻ സാധിക്കാത്ത നാലു ഗുണഭോക്താക്കൾക്ക് പാകം ചെയ്ത ഭക്ഷണം നഗരസഭ ഉറപ്പാക്കി. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവര്ക്കും മാസംതോറും ഭക്ഷ്യക്കിറ്റുകള് വിതരണം ചെയ്തു. വരുമാനമില്ലാതിരുന്ന 20 പേര്ക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെ ലോട്ടറി വില്പനയും തയ്യൽ മെഷീൻ, പലചരക്കുകട മുതലായവ നൽകി വരുമാനം വർധിപ്പിച്ചു. അവര്ക്ക് ആവശ്യമായ മരുന്നുകളും നല്കി.
സ്വന്തമായി സ്ഥലമില്ലാതിരുന്ന നാലുപേര്ക്കു സ്ഥലം വാങ്ങി നൽകി. 19 പേർക്കു ഭവനനിർമാണത്തിന് ആനുകൂല്യം നൽകി. സ്വന്തമായി ഭവനം ഉണ്ടായിരുന്ന 19 പേര്ക്ക് ഭവനപുനരുദ്ധാരണം പദ്ധതിയില് ഉൾപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കി. അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് പഠന സാമഗ്രികളും ഓണത്തിന് ഓണക്കോടിയും നൽകി. എല്ലാ മേഖലയിലും അതിദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റിയതിലൂടെയാണ് ചേര്ത്തല നഗരസഭ സമ്പൂർണ അതിദരിദ്ര മുക്ത നഗരസഭയായി പ്രഖ്യാപിക്കപ്പെട്ടത്.
ചടങ്ങിൽ പദ്ധതി നടപ്പിലാക്കാനായി പരിശ്രമിച്ച സീനിയർ ഗ്രേഡ് ജെപിഎച്ച്എൻ എസ്.എസ്. സീനയെ ആദരിച്ചു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. സുജിത് റിപ്പോർട്ട് അവതരിപ്പിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ ജി. രഞ്ജിത്, ശോഭ ജോഷി, മാധുരി സാബു, ഏലികുട്ടി ജോൺ, എ.എസ്. സാബു, കൗൺസിലർമാരായ പി. ഉണ്ണികൃഷ്ണൻ, ഷീജ സന്തോഷ്, പ്രൊജക്റ്റ് ഓഫീസർ സ്റ്റാലിൻ ജോസ് എന്നിവര് സംസാരിച്ചു.
Alappuzha
ആലപ്പുഴ: കൃഷി വകുപ്പിന്റെ കഴിഞ്ഞ ഒമ്പതു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അടുത്ത അഞ്ചു വർഷത്തെ ലക്ഷ്യങ്ങൾ രൂപീകരിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന വിഷൻ 2031 സംസ്ഥാനതല കാർഷിക സെമിനാർ ഇന്നു നടക്കും. രാവിലെ പത്തിന് ആലപ്പുഴ യെസ്കെ കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സെമിനാറിന്റെ ഉദ്ഘാടനവും നയരേഖ അവതരണവും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും.
തുടർന്ന് സുസ്ഥിര കാലാവസ്ഥ അനുരോധ കൃഷി- നൂതന സാങ്കേതികവിദ്യകളിലൂടെ, കർഷക സംരംഭങ്ങൾ, മൂല്യശൃംഖലകളുടെ വികസനം, ധനകാര്യ സംവിധാനങ്ങൾ എന്നീ വിഷയങ്ങളിൽ പാനൽ ചർച്ച നടക്കും.
ചടങ്ങിൽ എച്ച്. സലാം എംഎൽഎ അധ്യക്ഷനാകും. കാർഷികോത്പാദന കമ്മീഷണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ.ബി. അശോക് കുമാർ വകുപ്പിന്റെ നേട്ടങ്ങൾ അവതരിപ്പിക്കും. എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പി.പി. ചിത്തരഞ്ജൻ, തോമസ് കെ. തോമസ്, രമേശ് ചെന്നിത്തല, ദലീമ ജോജോ, എം.എസ്. അരുൺകുമാർ, അഡ്വ. യു. പ്രതിഭ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, സംസ്ഥാന ആസൂത്രണ ബോർഡ് മെംബർ ഡോ. കെ. രവിരാമൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, കെഎൽഡിസി ചെയർമാൻ പി.വി. സത്യനേശൻ, മുതിർന്ന കർഷകൻ കെ.എം. ചെല്ലപ്പൻ, കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി വി. വിഘ്നേശ്വരി, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. അമ്പിളി, കാർഷിക മേഖലയിലെ വിഷയവിദഗ്ധർ, വിവിധ ജില്ലകളിൽനിന്നുള്ള കർഷകർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുക്കും.
കാലാവസ്ഥാ വ്യതിയാനം, പുതിയ കൃഷിരീതികൾ, അനുബന്ധ വിഷയങ്ങൾ, കൃഷിവിപണി, വായ്പ, സ്റ്റാർട്ടപ്പുകൾ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ സെമിനാറിൽ പങ്കെടുക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. വൈകുന്നേരം നാലുവരെയാണ് സെമിനാർ.
Alappuzha
ചെങ്ങന്നൂര്: നഗരസഭാ കേരളോത്സവം ചെയര്പേഴ്സണ് അഡ്വ. ശോഭാ വര്ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ- കലാ- കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ശ്രീദേവി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് കെ. ഷിബുരാജന് മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ റിജോ ജോണ് ജോര്ജ്, ടി. കുമാരി, അശോക് പടിപ്പുരയ്ക്കല്, കൗണ്സിലര്മാരായ സൂസമ്മ ഏബ്രഹാം, ഓമന വര്ഗീസ്, രോഹിത് പി . കുമാര്, സെക്രട്ടറി എം.ഡി. ദീപ, സൂപ്രണ്ട്മാരായ പ്രവീണ് രാജ്, എസ്. സുഖില ജിജി, സ്റ്റാഫ് സെക്രട്ടറി സി. നിഷ, കോ-ഓര്ഡിനേറ്റര് കെ.ആര്. ഹരിക്കുട്ടന്, പ്ലാന് കോ-ഓര്ഡിനേറ്റര് എസ്. സജിതകുമാരി എന്നിവര് പ്രസംഗിച്ചു. കേരളോത്സവം 27നു സമാപിക്കും.
Alappuzha
ചേര്ത്തല: ചേര്ത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) കൊലപാതകക്കേസില് പോലീസ് ചോദ്യം ചെയ്യലില് സഹകരിക്കാതെ പ്രതി സെബാസ്റ്റ്യന്. വ്യാഴാഴ്ചയാണ് സെബാസ്റ്റ്യനെ തെളിവെടുപ്പിനായി കോടതി പോലീസിന്റെ കസ്റ്റഡിയില് വിട്ടത്. 28വരെയാണ് ഇയാളുടെ കസ്റ്റഡി കാലാവധി.
അന്വേഷണ ഉദ്യോഗസ്ഥനായ ചേര്ത്തല സ്റ്റേഷന് ഇന്സ്പക്ടര് ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില് മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും ഇയാള് സഹകരിച്ചിട്ടില്ലെന്നാണ് വിവരം. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെയും ഡി വൈഎസ്പി ടി. അനില്കുമാറിന്റെ സാന്നിധ്യത്തിലും സെബാസ്റ്റ്യനെ ചോദ്യം ചെയ്തിരുന്നു.
ഐഷ കേസില് സെബാസ്റ്റ്യനൊപ്പം സംശയനിഴലിലായിരുന്ന ഐഷയുടെ അയല്ക്കാരിയും സെബാസ്റ്റ്യന്റെ കൂട്ടുകാരിയുമായ സ്ത്രീയെ പോലീസ് വ്യാഴാഴ്ച അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. ഐഷ കൊലപാതകക്കേസില് ഇവര്ക്കു നിര്ണായകമായ ബന്ധമുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. ഇവര് മാസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. ഐഷയെ കൊലപെടുത്തിയതാണെന്നതടക്കം നിര്ണായക വെളിപ്പെടുത്തല് കഴിഞ്ഞ ദിവസം നടത്തിയ ഐഷയുടെ കൂട്ടുകാരിയായ അയല്ക്കാരിയുടെയും രഹസ്യമൊഴിയെടുത്തു.
ചേര്ത്തല ജുഡീഷ്യല് ഒന്നാംക്ലാസ് മജിസ്ട്രേറ്റിനു മുന്നിലാണ് മൊഴിയെടുത്തത്. പോലീസിന്റെ നിഗമനങ്ങളും കണ്ടെത്തലുകളും ശരിയെന്നു തെളിയിക്കുന്ന വെളിപ്പെടുത്തലാണ് ഇവര് നടത്തിയത്.
സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യല് പൂര്ത്തിയായാല് ഇയാളില്നിന്നു ലഭിക്കുന്ന വിവരങ്ങള്ക്കനുസരിച്ച് തെളിവെടുക്കുന്നതിനാണ് പോലീസ് ലക്ഷ്യമിട്ടിരിക്കുന്നത്. ശനിയാഴ്ച ഇയാളെ കൊലപാതകം നടത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെത്തിക്കുമെന്നാണ് സൂചന.
2012 മെയ് 13ന് ഐഷ കൊല്ലപ്പെട്ടതായാണ് പോലീസിന്റെ നിഗമനം. ഐഷയുമായി സൗഹൃദത്തിലായിരുന്ന സെബാസ്റ്റ്യന് ഇവരില്നിന്നു തന്ത്രപൂര്വം സ്വര്ണവും പണവും കൈപ്പറ്റിയിരുന്നു. ഐഷ ഇതുമടക്കി ചോദിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതിനു ബലം നല്കുന്ന സാക്ഷിമൊഴികളും പോലീസിനു ലഭിച്ചിട്ടുണ്ട്. ഏറ്റുമാന്നൂര് സ്വദേശിനി ജെയ്നമ്മ, കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന് എന്നിവരുടെ കൊലപാതകത്തിലും പ്രതിയാണ് സെബാസ്റ്റ്യന്. കൊലപാതകം നടന്ന് 13 വര്ഷം പിന്നിട്ട സാഹചര്യത്തില് ഐഷ കൊലപാതകക്കേസില് തെളിവുകള് കണ്ടെത്തുക അസാധ്യമാണെന്ന നിഗമനത്തിലാണ് പോലീസ്.
Alappuzha
അമ്പലപ്പുഴ: പാടശേഖര സമിതിയുടെ അനാസ്ഥ മൂലം ഇരുപത്തിയേഴ് വീടുകൾ മലിനജലം നിറഞ്ഞ വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നു. ഏഴു മാസമായിട്ടും ഇതിനു പരിഹാരം കാണാൻ ആരും തയാറാകുന്നില്ലെന്ന് നാട്ടുകാർ.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൊപ്പാറക്കടവ് അറുന്നൂറാം പാടശേഖരത്തിന്റെ പടിഞ്ഞാറെ ബണ്ടിൽ താമസിക്കുന്ന 27 കുടംബങ്ങളാണ് കഴിഞ്ഞ ഏഴു മാസക്കാലമായി വെള്ളക്കെട്ടിൽ കഴിയുന്നത്. ഈ പാടശേഖരത്ത് നേരത്തേയുണ്ടായിരുന്ന മോട്ടോർതറ പൊളിച്ചതോടെയാണ് ഇവരുടെ ദുരിതം ആരംഭിച്ചത്.
പുതിയ മോട്ടോർതറ നിർമിക്കാൻ പഞ്ചായത്തിൽനിന്ന് തുകയനുവദിച്ചതോടെയാണ് നിലവിലെ മോട്ടോർതറ പൊളിച്ചത്. സാധാരണ വേനൽക്കാലത്താണ് മോട്ടോർതറ പൊളിച്ച് പുതിയത് നിർമിക്കുന്നത്. എന്നാലിവിടെ കഴിഞ്ഞ കൃഷിക്കുശേഷം മഴക്കാലത്താണ് മോട്ടോർതറ പൊളിച്ചത്.
അതിനിടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പുതിയ മോട്ടോർതറ നിർമിക്കുന്നത് എന്നു കണ്ട പഞ്ചായത്ത് ഇതിന്റെ നിർമാണം തടഞ്ഞു. പിന്നീട് ഇവിടെ കൃഷിയും നടന്നില്ല. ഇതോടെ കഴിഞ്ഞ ഏഴു മാസക്കാലമായി ദുർഗന്ധം നിറഞ്ഞ കാക്കാഴം കാപ്പിത്തോട്ടിലെ മലിനജലത്തിന്റെ ദുരിതമനുഭവിക്കുകയാണ് ഈ കുടുംബങ്ങൾ. ചില വീടുകൾക്കുള്ളിൽവരെ മലിനജലം നിറഞ്ഞു.
കിടപ്പുരോഗികളും വൃദ്ധരും കൊച്ചുകുട്ടികളും സ്ത്രീകളും അടങ്ങിയ വീട്ടുകാർ മലിനജലം കലർന്ന വെള്ളക്കെട്ടിൽ ചവിട്ടി വേണം പുറത്തിറങ്ങാൻ . വീടിനു ചുറ്റും മലിനജലം കെട്ടിക്കിടക്കുന്നതിനാൽ രോഗികളായവരെ കസേരയിൽ ഇരുത്തി ചുമന്ന് റോഡിൽ എത്തിച്ചാണ് ആശുപത്രിയിൽ കൊണ്ടു പോകുന്നത്.
പല വീടുകളിലും ശുചിമുറി പോലും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. വീടിനു ചുറ്റും കെട്ടിക്കിടക്കുന്ന മലിനജലത്തിൽ പായലും നിറഞ്ഞു കിടക്കുകയാണ്. വെള്ളത്തിൽ ഇറങ്ങിയാൽ അട്ടയും കടിക്കും. ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ദുർഗന്ധവും സഹിച്ചാണ് ഇവർ കഴിയുന്നത്.
മാരകമായ സാക്രമിക രോഗങ്ങളെയും ഭയന്നാണ് നിർധനരായ 27 കുടുംബങ്ങളും ഇവിടെ കഴിയുന്നത്. പലരുടെയും വീടിനുള്ളിലും വെള്ളം കെട്ടികിടപ്പുണ്ട്. ഇതിനു പരിഹാരം തേടി ഇവർ മുട്ടാത്ത വാതിലുകളില്ല. എംപി, എംഎൽഎ, ജില്ലാ കളക്ടർ, പഞ്ചായത്ത് തുടങ്ങി നിരവധി പേർക്കു പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇനി ഇതിനു പരിഹാരം കാണാൻ തങ്ങൾ എവിടെപ്പോകണമെന്നാണ് ഇവർ ചോദിക്കുന്നത്.
Alappuzha
അമ്പലപ്പുഴ: കണ്ടൻകുളങ്ങര സിഎം റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് ഒരു പതിറ്റാണ്ടോളമായി.
ദുരിതയാത്രയുമായി നിരവധി കുടുംബങ്ങൾ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12-ാം വാർഡ് വളഞ്ഞവഴി ബീച്ച് റോഡിൽനിന്ന് തുടങ്ങി കണ്ടംകുളങ്ങരയിൽ അവസാനിക്കുന്ന നാനൂറ് മീറ്ററോളം മാത്രം നീളമുള്ള പ്രധാന പാതയാണിത്.
പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ഏകയാത്രാമാർഗമായ ഈ റോഡ് ചെറിയ മഴയിൽപ്പോലും തോടായി രൂപാന്തരപ്പെട്ട് കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയാണ്.
വണ്ടാനം മെഡിക്കൽ കോളജാശുപത്രി, സർക്കാർ സ്ഥാപനങ്ങൾ ദേശീയ പാത എന്നിവിടങ്ങളിലെത്താനുള്ള എളുപ്പ മാർഗവും ഈ റോഡാണ്. ഇതുവഴി യാത്രചെയ്യുന്ന വിദ്യാർഥികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. സൈക്കിളിൽ എത്തുന്ന വിദ്യാർഥികൾ കുഴിയിൽ വീണ് അപകടമുണ്ടാവുന്നതും ഇവിടെ നിത്യസംഭവമാണ്.
അടിയന്തരമായി റോഡ് പുനർ നിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് കോൺഗ്രസ് എംസിഎച്ച് മണ്ഡലം സെക്രട്ടറി സജി പാറലിൽ ആവശ്യപ്പെട്ടു. റോഡിന്റെ ഈ ദുരവസ്ഥ തുടർന്നാൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Alappuzha
ചേര്ത്തല: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന് ലിയോ പതിനാലാമന് മാര്പാപ്പായുടെ ആഹ്വാനപ്രകാരം ലോക സമാധാനത്തിനായി കൃപാസനം സ്ഥാപക ഡയറക്ടര് റവ.ഡോ. വി.പി. ജോസഫ് വലിയവീട്ടില് നയിക്കുന്ന അഖണ്ഡ ജപമാല മഹാറാലി ഇന്ന് നടക്കും. അഖണ്ഡ ജപമാല മഹാറാലിയില് പങ്കെടുത്തു സായൂജ്യമടയാന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്നിന്നു ജനസഹസ്രങ്ങള് ഇന്നലെ വൈകിട്ടു മുതല്തന്നെ കൃപാസനത്തിലേക്ക് എത്തിക്കൊണ്ടിരുന്നു.
"രക്ഷയുടെ മഹാജൂബിലി-പ്രത്യാശയുടെ തീര്ഥയാത്ര' എന്ന സന്ദേശവുമായി ഇന്നു രാവിലെ ആറിന് കലവൂര് കൃപാസനം ജൂബിലിമിഷന് ദേവാലയത്തില്നിന്ന് ആരംഭിക്കുന്ന അഖണ്ഡജപമാല മഹാറാലി മാരാരിക്കുളം ബീച്ചില് ആലപ്പുഴ രൂപത മെത്രാന് റവ.ഡോ. ജയിംസ് റാഫേല് ആനാപറമ്പില് ഉദ്ഘാടനം ചെയ്യും. വിശ്വാസിസഹസ്രങ്ങള് അണിചേരുന്ന അഖണ്ഡജപമാല മഹാറാലി തീരത്തിന്റെയും തീരത്തിന്റെ സമാന്തര റോഡുകളിലുംനിന്ന് എത്തിപ്പെട്ട് അര്ത്തുങ്കല് സെന്റ് ആന്ഡ്രൂസ് ബസിലിക്കയുടെ കടലോരത്തുള്ള കുരിശടിവലയം ചെയ്ത് അര്ത്തുങ്കല് ബസിലിക്കയിലേക്ക് എത്തിച്ചേരും.
കൃപാസനം അഖണ്ഡജപമാല മഹാറാലി അര്ത്തുങ്കല് വെളുത്തച്ചന്റെ മൈതാനത്ത് എത്തിച്ചേരുമ്പോള് ബസിലിക്ക റെക്ടര് റവ.ഡോ. യേശുദാസ് കാട്ടുങ്കല്തയ്യില് റാലിക്ക് സ്വീകരണം നല്കും. റവ.ഡോ.വി.പി. ജോസഫ് വലിയവീട്ടില് ആമുഖ സന്ദേശം നല്കും. തുടര്ന്ന് ആലപ്പുഴ രൂപത മെത്രാന് ഡോ.ജയിംസ് റാഫേല് ആനാപറമ്പിലിന്റെ മുഖ്യകാര്മികത്വത്തില് പൊന്തിഫിക്കല് സമൂഹദിവ്യബലി അര്പ്പിച്ച് പ്രാര്ഥിക്കും. മലങ്കര സഭയുടെ പരമാധ്യക്ഷനും കെസിബിസി അധ്യക്ഷനുമായ കര്ദ്ദിനാള് മാര് ബസേലിയോസ് മാര് ക്ലീമിസ് കതോലിക്കാബാവാ മഹാജൂബിലി സന്ദേശം നല്കും.
ഉടമ്പടി നൊവേനയും ദിവ്യകാരുണ്യ ആരാധനയും അര്പ്പിച്ച് റവ.ഡോ.വി.പി. ജോസഫ് വലിയവീട്ടില് വിശ്വാസസഹസ്രങ്ങളെ ആശീര്വദിക്കും. ബ്രദര് എഡ്വേര്ഡ് പുത്തന്വീട്ടില് സഹകാര്മികനാകും. തുമ്പോളി സെന്റ് തോമസ് പള്ളി വികാരി ഫാ. പോള് ജെ. അറയ്ക്കല് മരിയന് സന്ദേശം നല്കും.
ഉച്ചകഴിഞ്ഞ് 1.40ന് സീറോമലബാര് ക്രമത്തില് നടക്കുന്ന പൊന്തിഫിക്കല് സമൂഹദിവ്യബലിക്ക് ഫരീദാബാദ് മെട്രോപൊളീറ്റന് ആര്ച്ച്ബിഷപ് മാര് കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാര്മികത്വം വഹിക്കും. തുടര്ന്ന് കൃപാസനം മാതാവിന്റെ നൊവേന - സിസ്റ്റര് ജോമോള് ജോസഫ് നേതൃത്വം നല്കും. തുടര്ന്ന് ദിവ്യകാരുണ്യ ആരാധന. റവ.ഡോ. വി.പി. ജോസഫ് വലിയവീട്ടില്, ഫാ. അലക്സ് കൊച്ചീക്കരന്വീട്ടില് നേതൃത്വം നല്കും.
ഒരുക്കിയിരിക്കുന്നത്
വിപുലമായ സൗകര്യങ്ങള്
ചേര്ത്തല: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്നിന്നുള്ള വിശ്വാസിസഹസ്രങ്ങള് അണിചേരുന്ന ജപമാല മഹാറാലിക്ക് കുടിവെള്ളവും ഇ -ടോയ്ലറ്റ് സംവിധാനവും മെഡിക്കല് എയ്ഡും ഇരുപതിലധികം ആംബുലന്സും, ഡോക്ടര്മാരുടെയും നഴ്സുമാരുടെയും പരിചരണവും ഏര്പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളില്നിന്നു നൂറിലധികം കെഎസ്ആര്ടിസി ബസുകള് സര്വീസ് നടത്തും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും വിമുക്തഭടന്മാരുടെയും വോളന്റിയർമാരുടെയും സേവനം ഉണ്ടായിരിക്കും.
കൃപാസനം സ്പിരിച്ച്വല് അനിമേറ്റര് ഫാ. അലക്സ് കൊച്ചീക്കാരന്വീട്ടില്, കൃപാസനം മാനേജര് സണ്ണി പരുത്തിയില്, വൈസ് ഡയറക്ടര് തങ്കച്ചന് പനയ്ക്കല്, പിആര്ഒ അഡ്വ. എഡ്വേര്ഡ് തുറവൂര്, ജനറല് സെക്രട്ടറി ടി.എക്സ്. പീറ്റര്, എച്ച്ആര് മാനേജര് ജോസഫ് അരൂര്, പബ്ലിക്കേഷന് മീഡിയ സെക്രട്ടറി സിസ്റ്റർ ജോമോള് ജോസഫ്, എക്സിക്യൂട്ടീവ് കണ്വീനര് റോബര്ട്ട് കണ്ണഞ്ചിറ, അലോഷ്യസ് തൈക്കല്, രതീഷ് ബാബു, മനോജ് തങ്കി, ജോസഫ് ഫെര്ണാണ്ടസ് തൈക്കാട്ടുശേരി, ജോസ് ബാബു കോതാട്ട് തങ്കി തുടങ്ങിയവര് നേതൃത്വം നല്കും.
Alappuzha
ചെറിയനാട് ഗ്രാമപഞ്ചായത്ത് `ഒറ്റനോട്ടത്തില്...അച്ചൻകോവിലാറിന്റെ വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ചെറിയനാട്, പള്ളിവിളക്കുകളുടെ നാട് - എന്നും ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത സമ്പൂർണ നിയമ സാക്ഷരത പഞ്ചായത്ത് എന്ന നിലയിലും പ്രശസ്തമാണ്. കഴിഞ്ഞ പതിനഞ്ചു വർഷമായി വനിതകൾ പ്രസിഡന്റുമാരായിരുന്ന ചെറിയനാട്ടിൽ, ഈ തെരഞ്ഞെടുപ്പിൽ അന്പതു ശതമാനം വനിതാ വാർഡുകൾ വന്നതോടെ ഇനി ആര് നയിക്കും എന്ന് ഉറ്റുനോക്കുകയാണ് ജനങ്ങൾ.
നേട്ടങ്ങൾ...
ജനക്ഷേമം,
അടിസ്ഥാനസൗകര്യ വികസനം
ലൈഫ് ഭവന പദ്ധതിക്ക് ഊന്നൽ കൊടുത്ത് 217 ഭവനം പൂർത്തീകരിച്ചു.
ഭൂരഹിതരായ 48 പേർക്കു ഭൂമി നൽകി.
റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കി
മാലിന്യസംസ്കരണത്തിനു പതിനഞ്ചു വാർഡുകളിൽ മിനി എംസിഎഫ് സ്ഥാപിച്ചു.
എംസിഎഫിനു വിസ്തൃതി കൂട്ടി പുനർനിർമാണം നടത്തി.
ജംഗ്ഷനുകളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.
സ്കൂളുകളിൽ കളക്ടേഴ്സ് അറ്റ് സ്കൂൾ എന്ന പദ്ധതി നടപ്പിലാക്കി.
ഉറവിടത്തിൽ മാലിന്യം സംസ്കരിക്കുന്നതിനായി കമ്പോസ്റ്റ് റിംഗും ബൊക്കാക്ഷി ബക്കറ്റും നൽകി
ബഡ്സ്കൂൾ നിർമിച്ചു പ്രവർത്തനം ആരംഭിച്ചു
ആയുർവേദ ആശുപത്രിയുടെ സബ്സെന്റർ പ്രവർത്തനം ആരംഭിച്ചു.
കൃമറ്റോറിയം പുനർനിർമാണം പൂർത്തിയാക്കി
കുട്ടികളുടെ പാർക്ക് നവീകരണം നടത്തി
സാംസ്കാരിക നിലയം പ്രവർത്തനസജ്ജമാക്കി
ഒന്ന്, എട്ട്, പതിമൂന്ന് വാർഡുകളിൽ അങ്കണവാടി നിർമിച്ചു.
അങ്കണവാടിക്കായി സ്ഥലം വാങ്ങി.
കോട്ടങ്ങൾ...
വികസനമില്ലാതായ അഞ്ചു വർഷങ്ങൾ
ഉദ്യോഗസ്ഥർ സ്ഥിരമായി സ്ഥലം മാറിപോകുന്നത് ഭരണസംവിധാനത്തെ കാര്യമായി ബാധിച്ചു.
പഞ്ചായത്ത് ഓഫീസിനു പുതിയ കെട്ടിടം പണിയാൻ സാധിച്ചില്ല.
പഞ്ചായത്ത് സ്ഥലമായ മുടവൻകുളം കാടുകയറി നശിച്ചു. .
സ്റ്റേഡിയം നവീകരണത്തിന് യാതൊരു നടപടിയും എടുത്തില്ല.
ബഡ്സ് സ്കൂൾ നാളിതുവരെ പ്രവർത്തിച്ചിട്ടില്ല.
കൊല്ലക്കടവിൽ അറവുശാല നിർമാണം തുടങ്ങിയിട്ടില്ല.
ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്താക്കൾക്ക് തുക കൃത്യമായി നൽകിയിട്ടില്ല.
Kottayam
കോട്ടയം: വിരിപ്പുവിളവിലും നെല്കര്ഷകര്ക്ക് കണ്ണീര്ക്കൊയ്ത്ത്. കനത്ത തുലാമഴയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റില് കല്ലറ, തലയാഴം, വെച്ചൂര്, പൂവത്തുംകര പ്രദേശങ്ങളിലെ പാടങ്ങളില് നെല്ല് നിലംപൊത്തി. കൊയ്യാന് ഒരു മാസം ബാക്കിനില്ക്കെയാണ് കര്ഷകര്ക്ക് വന് നഷ്ടം സംഭവിച്ചിരിക്കുന്നത്. പൂര്ണമായി വിളവെത്താത്ത നെല്ല് കൊയ്തെടുത്താലും പ്രയോജനമില്ല. നിലംപൊത്തിയ നെല്ല് പാടത്ത് ഉപേക്ഷിക്കാനേ കര്ഷകര്ക്ക് കഴിയൂ.
ചിലയിടങ്ങളില് ഈ നെല്ല് കിളിര്ത്തു തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ നൂറ് ഏക്കറിലേറെ പാടങ്ങളില് കൃഷിനാശമുണ്ട്. കഴിഞ്ഞ പുഞ്ചക്കൊയ്ത്തിന് മില്ലുകാര്ക്ക് 30 കിലോവരെ താര കൊടുക്കേണ്ടിവന്ന കര്ഷകര്ക്ക് വിരിപ്പുകൊയ്ത്തും ഭീമമായ നഷ്ടത്തില് കലാശിച്ചു. അപ്പര് കുട്ടനാട്ടില് നവംബര് പകുതിയോടെ കൊയ്ത്ത് തുടങ്ങാന് പാകത്തില് നെല്ല് വിളവായി വരുമ്പോഴാണ് മഴക്കെടുതി.
തുലാമഴ ശക്തിപ്പെടുംതോറും കര്ഷകര്ക്ക് ആധിയും ആശങ്കയും വര്ധിക്കുകയാണ്. കഴിഞ്ഞ പുഞ്ചനെല്ല് വിറ്റ് ആറു മാസം പിന്നിടുമ്പോഴും സപ്ലൈകോയില്നിന്ന് പണം ലഭിക്കാത്ത കര്ഷകര് ഏറെപ്പേരാണ്.
Kottayam
തലയോലപ്പറമ്പ്: പഞ്ചായത്ത് ഓഫീസിലേക്കുള്ള സ്റ്റേഷനറിസാധനങ്ങൾ വാങ്ങുന്നതിന് ആംബുലൻസ് ഉപയോഗിച്ച അധികൃതരുടെ നടപടി വിവാദമാകുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് തലയോലപ്പറമ്പ് പഞ്ചായത്തിന് നൽകിയ ആബുലൻസ് ചട്ടം മറികടന്ന് അധികൃതർ ചരക്കുവണ്ടിയാക്കിയെന്നാണ് ആരോപണം.പഞ്ചായത്ത് ഓഫീസിലേക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ പാലക്കാടുള്ള ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽനിന്നു കൊണ്ടുവരാനാണ് അധികൃതർ ആംബുലൻസ് ഉപയോഗിച്ചത്.
ചട്ടലംഘനം നടത്തിയ പ്രസിഡന്റിനും ഉദ്യോഗസ്ഥർക്കുമെതിരേ അധികൃതർ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പാർലമെന്ററി പാർട്ടി ലീഡർ ജോസ് വേലിക്കകം ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ സജിമോൻ വർഗീസ്, വിജയമ്മ ബാബു, നിസാർ വരവുകാല, അനിതാ സുബാഷ്, സേതുലക്ഷ്മി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Kottayam
ഉഴവൂർ: വചനവിരുന്ന് നവീകരണത്തിന് വഴിതുറക്കണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു. കോട്ടയം അതിരൂപത ബൈബിൾ കൺവൻഷൻ ഉഴവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
നവീകരണത്തിലേക്ക് പ്രവേശിക്കാനും പ്രത്യാശയുടെ തീർഥാടകരാകാനുമുള്ള സഭയുടെ ആഹ്വാനം ഏറ്റുവാങ്ങണം. ക്രിസ്തുജയന്തിയുടെ സന്ദേശങ്ങൾ സ്വീകരിക്കാൻ വചന വിരുന്നിലൂടെ കഴിയണമെന്നും മാർ ജോസഫ് പണ്ടാരശേരിൽ ആഹ്വാനം ചെയ്തു. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. ജോൺസൺ നിലാനിരപ്പേൽ എന്നിവർ സഹകാർമികരായി.
ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനയിലെ ഇടവകകൾ ഒരുമിച്ച് ആതിഥ്യമരുളുന്ന കൺവൻഷൻ വിശ്വാസികളുടെ പങ്കാളിത്തത്താൽ ആദ്യദിനംതന്നെ ശ്രദ്ധനേടി. സായാഹ്നം മുതൽ ചെറിയ മഴ പെയ്തിറങ്ങിയെങ്കിലും അതിനെ അവഗണിച്ച് വിശ്വാസികളുടെ പ്രവാഹമായിരുന്നു.
ഉദ്ഘാടനസഭയിൽ കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ, വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ജനറൽ കൺവീനറും ഫൊറോന വികാരിയുമായ ഫാ. അലക്സ് ആക്കപറമ്പിൽ, ഫാ. ജോസഫ് ഈഴാറാത്ത്, ഫാ. ജോസ് നെടുങ്ങാട്ട്, സജോ വേലിക്കട്ടേൽ, സ്റ്റീഫൻ വെട്ടത്തുകണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Kottayam
കുമരകം: വിശ്രമത്തിനായി കുമരകത്തെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്മു ഇന്നലെ മടങ്ങി. രാവിലെ 11ന് റോഡു മാര്ഗമാണ് കുമരകത്തുനിന്നു മടങ്ങിയത്. കുമരകം കവണാറ്റിന്കരയിലെ താജ് ഹോട്ടലില് ഒരു രാത്രി വിശ്രമിച്ച രാഷ്ട്രപതി വിനോദ കുമരകത്തിന്റെ പ്രകൃതി സൗന്ദര്യവും ഗ്രാമീണ ജനതയുടെ നിഷ്കളങ്ക സ്നേഹവും ആവോളം ആസ്വദിച്ചാണു മടങ്ങിയത്.
കേരളത്തിന്റെ തനതു കലാവിരുന്നുകളും ഭക്ഷണവും എല്ലാം അനുഭവിച്ചറിഞ്ഞാണു രാഷ്ട്രപതിയുടെ മടക്കം. ഇന്നലെ പുലരിയില് കായല്തീരത്ത് പ്രഭാതനടത്തത്തിനുശേഷം ഹൗസ് ബോട്ടില് കയറിയെങ്കിലും കായല് സവാരി നടത്തിയില്ല. രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്ന സംഘത്തിലെ ബന്ധുമിത്രാദികള് മാത്രമാണു ചെറിയ കായല്യാത്ര നടത്തിയത്.
രാവിലെ 10നു താജില്നിന്നു മടങ്ങും എന്നാണറിയിച്ചതെങ്കിലും 11നാണു പുറപ്പെട്ടത്. കനത്ത സെക്യൂരിറ്റി ഉണ്ടായിരുന്നിട്ടും കുമരകം ചന്തക്കവലയിലും ഇല്ലിക്കല് കവലയിലും കാറില്നിന്നിറങ്ങി തന്നെ ഒരുനോക്കു കാണാന് കാത്തിരുന്ന നാട്ടുകാരുടെ അടുത്തെത്തി കുട്ടികള്ക്ക് മിഠായി നല്കി സ്നേഹം പങ്കിട്ടു.
Kottayam
അതിരമ്പുഴ: സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ യുവാവ് വ്യാപാരിയെ കബളിപ്പിച്ച് രണ്ടര പവന്റെ സ്വർണമാല കവർന്നു. അതിരമ്പുഴ പള്ളിമൈതാനം ജംഗ്ഷനിൽ സെന്റ് മേരീസ് ഷോപ്പിംഗ് കോംപ്ലക്സിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന അപ്പച്ചൻ തെങ്ങുംതോട്ടത്തിലിന്റെ സ്വർണമാലയാണ് കവർന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം.
വിദേശത്തേക്ക് കൊണ്ടുപോകാൻ കുരുമുളകും ഇതര സുഗന്ധവ്യഞ്ജനങ്ങളും വാങ്ങാനെന്ന പേരിലാണ് യുവാവ് എത്തിയത്. അപ്പച്ചന്റെ വിദേശത്ത് ജോലിയുള്ള മകന്റെ പേരു പറഞ്ഞ് തങ്ങൾ സുഹൃത്തുക്കളാണെന്നു ധരിപ്പിച്ച് വിശ്വാസം ആർജിച്ചശേഷം തന്ത്രപൂർവമായിരുന്നു കവർച്ച.
അപ്പച്ചൻ ധരിച്ചിരുന്ന സ്വർണമാല ഇഷ്ടമായെന്നും അതുപോലൊന്ന് അമ്മയ്ക്ക് വാങ്ങണമെന്നും പറഞ്ഞ യുവാവ് മാല കാണിക്കാമോ എന്നു ചോദിച്ചു. അമ്മ കാറിൽ ഉടൻ എത്തുമെന്നുകൂടി പറഞ്ഞതോടെ അപ്പച്ചൻ മാല ഊരി മേശയിൽ വച്ചു. മാലയുടെ ഫോട്ടോ എടുക്കുന്നതിനിടെ വാങ്ങാനായി എടുത്തുവച്ചിരുന്ന സാധനങ്ങൾ ഒന്നിച്ച് ഇടാൻ കൂടു ചോദിച്ചു.
കൂട് എടുത്ത് തിരിഞ്ഞു നോക്കുമ്പോഴേക്കും യുവാവ് മാലയുമായി കടന്നുകളഞ്ഞു. അല്പം അകലെയായി നിർത്തിയിരുന്ന സ്കൂട്ടറിൽ കയറിയാണ് ഇയാൾ കടന്നുകളഞ്ഞത്.
കഴിഞ്ഞ ജൂലൈ 16ന് സമാനമായ രീതിയിൽ മാർക്കറ്റ് ജംഗ്ഷനു സമീപം യൂസഫിന്റെ മലഞ്ചരക്ക് കടയിലും കവർച്ച നടന്നിരുന്നു. അന്ന് പണമാണ് കവർന്നത്. കടയിൽ എത്തിയ യുവാവ് കുരുമുളകും മറ്റ് സുഗന്ധ വ്യഞ്ജനങ്ങളും വാങ്ങാനെന്ന പേരിൽ തന്നെയാണ് എത്തിയത്. യൂസഫിന്റെ വിദേശത്തുള്ള മകന്റെ വിവരം അന്വേഷിച്ച് തങ്ങൾ സുഹൃത്തുക്കളാണെന്ന് പറഞ്ഞു. സാധനങ്ങൾ കൂടുകളിലാക്കിക്കഴിഞ്ഞപ്പോൾ എല്ലാംകൂടി ഒന്നിച്ചിടാൻ കൂടു വേണമെന്നു പറഞ്ഞു.
തൊട്ടടുത്ത കടയിൽനിന്ന് കൂടെടുത്ത് എത്തിയപ്പോൾ യുവാവിനെ കാണാനുണ്ടായിരുന്നില്ല. തുടർന്ന് മേശവലിപ്പ് പരിശോധിച്ചപ്പോൾ സൂക്ഷിച്ചിരുന്ന 20,950 രൂപ കാണാനില്ലായിരുന്നു.
അടുത്ത കടയിലെ സിസി ടിവി ദൃശ്യങ്ങളിൽനിന്ന് യുവാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ദൃശ്യങ്ങൾ സഹിതം ഏറ്റുമാനൂർ പോലീസിൽ പരാതി നല്കിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഈ ദൃശ്യങ്ങളിൽ കാണുന്ന യുവാവുതന്നെയാണ് അപ്പച്ചന്റെ കടയിൽ ഇന്നലെ എത്തിയതെന്നാണ് അപ്പച്ചനും തൊട്ടടുത്ത കടകളിലെ വ്യാപാരികളും പറയുന്നത്. ഈ യുവാവ് വ്യാഴാഴ്ച കടയുടെ പരിസരത്ത് ഏറെനേരം ചുറ്റിക്കറങ്ങിയിരുന്നതായും ഇവർ പറയുന്നുണ്ട്.
ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിസര പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.
Kottayam
രാമപുരം: മാര് ആഗസ്തീനോസ് കോളജ് നാഷണല് സര്വീസ് സ്കീമിന്റെ നേതൃത്വത്തില് രാമപുരം ഞാറ്റടി കൃഷിസംഘത്തിന്റെ സഹകരണത്തോടെ തരിശുനിലത്ത് നെല്കൃഷിക്ക് തുടക്കംകുറിച്ചു.
നാട്ടിലുള്ള പാടങ്ങളില് പലതും തരിശായി കിടക്കുകയും മറ്റു കൃഷികള്ക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടത്തില് ഒരു പ്രദേശത്തിന്റെതന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിര്ണായക പങ്കുവഹിക്കുന്ന നെല്വയലുകള് പുനരുജ്ജീവിപ്പിക്കാനായാണ് വിദ്യാര്ഥികള് നെല്കൃഷിക്കായി മുന്നിട്ടിറങ്ങിയത്.
രാമപുരം പഞ്ചായത്തിലെ കൊണ്ടാട് വാര്ഡിലുള്ള ചൂരവേലില് പാടത്താണ് നെല്കൃഷി ആരംഭിച്ചത്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെയുള്ള പ്രകൃതി കൃഷി മാര്ഗമാണ് അവലംബിക്കുന്നത്. കൃഷിക്കായി തെരഞ്ഞെടുത്തത് കന്നും കുളമ്പന് എന്ന നാടന് വിത്തിനമാണ്. പ്രകൃതികൃഷിയുടെ പ്രചാരകനായ മധു ചൂരവേലിലാണ് നെല്കൃഷിക്കുവേണ്ട മാര്ഗനിര്ദേശങ്ങള് നല്കുന്നത്.
നെല്കൃഷിയുടെ ഉദ്ഘാടനം കോളജ് മാനേജര് ഫാ. ബെര്ക്കുമാന്സ് കുന്നുംപുറം വിദ്യര്ഥികളോടൊപ്പം പാടത്ത് ഞാറു നട്ട് നിര്വഹിച്ചു. പ്രിന്സിപ്പല് ഡോ. റെജി വര്ഗീസ് മേക്കാടന് അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്സിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, പഞ്ചായത്തംഗം മനോജ് സി. ജോര്ജ്, അഡ്മിനിസ്ട്രേറ്റര് പ്രകാശ് ജോസഫ്, പ്രോഗ്രാം ഓഫീസര്മാരായ നിര്മല് കുര്യാക്കോസ്, ഷീന ജോണ്, സ്റ്റാഫ് സെക്രട്ടറി സുനില് കെ. ജോസഫ്, ഫാ. ബോബി ജോണ്, കോളജ് യൂണിയന് ചെയര്മാന് ടി.ജെ. ശ്രാവണ് ചന്ദ്രന്, വോളന്റിയര് സെക്രട്ടറി അഭിനവ് ബാബു എന്നിവര് പ്രസംഗിച്ചു.
Kottayam
രാമപുരം: അഖില കേരള വാഴ്ത്തപ്പെട്ട തേവര്പറമ്പില് കുഞ്ഞച്ചന് അനുസ്മരണ പ്രസംഗമത്സരം രാമപുരം സെന്റ് അഗസ്റ്റിന്സ് ഹയര് സെക്കൻഡറി സ്കൂളില് നടന്നു.
ഫാ. തോമസ് വെട്ടുകാട്ടില് അധ്യഷത വഹിച്ചു. സ്കൂള് പ്രിന്സിപ്പല് ടിറ്റോ സെബാസ്റ്റ്യന് ആമുഖ പ്രഭാഷണം നടത്തി. സ്കൂള് മാനേജര് ഫാ. ബെര്ക്കുമാന്സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
ബോസ്കോ തേവര്പറമ്പില്, സ്കൂള് ഹെഡ്മാസ്റ്റര് സാബു തോമസ്, അധ്യാപകരായ ഫാ. ജോമോന് മാത്യു, മിനു തോമസ്, ജിജിമോള് ജയിംസ്, സ്കൂള് ചെയര്പേഴ്സണ് റെയ്നു അല്ഫോന്സ് ബെന്നി എന്നിവര് പ്രസംഗിച്ചു.
ക്രിസ്വിന് ജെസ്റ്റിന് (സെന്റ് ആന്റണീസ് എച്ച്എസ്എസ്, പ്ലാശനാല്) ഒന്നാം സ്ഥാനവും സിയോണ സിബി (സെന്റ് മേരീസ് എച്ച്എസ്എസ്, അറക്കുളം) രണ്ടാം സ്ഥാനവും അന്നാ ജോസ് (സെന്റ് മേരീസ് എച്ച്എസ്എസ്, ഭരണങ്ങാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Kottayam
കുറവിലങ്ങാട്: താലൂക്ക് ആശുപത്രി ലാബിന്റെ പ്രവര്ത്തനം വിപുലികരിക്കുന്നതിന്റെ ഭാഗമായി ലാബില് ഹോര്മോണ് അനലൈസര് മെഷീന് സ്ഥാപിച്ചു. എച്ച്എംസി ഫണ്ടില്നിന്ന് 7.7 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹോര്മോണ് അനലൈസര് സ്ഥാപിച്ചത്. ഹാര്ട്ട് അറ്റാക്ക് സാധ്യത കണ്ടുപിടിക്കുന്നതിനുള്ള ട്രോപോണില് ടെസ്റ്റ്, തൈറോയ്ഡ് ടെസ്റ്റ്, വൈറ്റമിന് ഡി തുടങ്ങിയ ടെസ്റ്റുകള് കുറഞ്ഞ ചെലവില് താലൂക്ക് ആശുപത്രി ലാബില് നടത്താന് കഴിയും.
ഹോര്മോണ് അനലൈസര് മെഷീന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ് നിര്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള് ജേക്കബ്, പി.സി. കുര്യന്, പി.എന്. രാമചന്ദ്രന്, ജോണ്സണ് പുളിക്കിയില്, ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര് എസ്. കൈമള്, ബിജു മൂലംങ്കുഴ, ഷാജി കണിയാംകുന്നേല് എന്നിവര് പ്രസംഗിച്ചു.
Kottayam
വാഗമൺ: വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ മൊട്ടക്കുന്ന്-പാലൊഴുകുംപാറ റോഡ് തകർന്നതോടെ യാത്രാക്ലേശം രൂക്ഷമായി. സ്കൂൾ ബസുകൾ ഉൾപ്പെടെ ആശ്രയിക്കുന്ന റോഡ് ആകെ തകർന്ന നിലയിലാണ്. നാലുകോടി രൂപ അനുവദിച്ചിട്ടും കരാറുകാരൻ നിർമാണം വൈകിപ്പിക്കുകയാണെന്ന ആക്ഷേപമുണ്ട്.
റോഡ് നിർമിച്ചത് ലോകബാങ്കിന്റെ സഹായത്തോടെയാണ്. പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല. ഇപ്പോൾ കാൽനടപോലും പറ്റില്ല. വാഗമണ്ണിൽനിന്ന് വളരെവേഗം ബോണാമിയിലെത്തി ഏലപ്പാറയ്ക്കു പോകാൻ സാധിക്കുന്ന പ്രധാന പാതയാണിത്. റോഡിന്റെ ദുരവസ്ഥ പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. സർക്കാർ റോഡിനായി നാലുകോടി രൂപ അനുവദിച്ചു കരാർ നൽകി. എന്നാൽ, ഓടകൾ നിർമിച്ചതല്ലാതെ കരാറുകാരൻ വേറൊന്നും ചെയ്തില്ല.
ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ ഇതുവഴി വരുന്നുണ്ട്. നിരവധി റിസോർട്ടുകളും ഹോം സ്റ്റേകളും ഈ ഭാഗത്തുണ്ട്. റോഡ് മോശമായതുകാരണം അവരുടെ ബുക്കിംഗ് പലതും റദ്ദായി. ചെറുകിട കച്ചവടക്കാരെയും ടൂറിസം തൊഴിലാളികളെയും ഇത് ബാധിക്കും.
Kottayam
പാലാ: കിഴതടിയൂര് പള്ളിയില് വിശുദ്ധ യൂദാശ്ലീഹയുടെ നൊവേനത്തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ തിരുസ്വരൂപം പരസ്യവണക്കത്തിനായി നാളെ രാവിലെ 9.30ന് പ്രതിഷ്ഠിക്കും. ബിഷപ് മാര് ജോസഫ് പള്ളിക്കാപറമ്പില് മുഖ്യകാര്മികത്വം വഹിക്കും. തുടര്ന്ന് വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനും കഴുന്ന് എടുക്കുന്നതിനുമുള്ള സൗകര്യമുണ്ട്.
തിരുനാൾ ദിനങ്ങളിൽ രാവിലെ 5.15 മുതല് കുമ്പസാരിക്കുന്നതിനുള്ള സൗകര്യമുണ്ട്. രാവിലെ 5.30, 7.00, 10.00, 12.00, ഉച്ചകഴിഞ്ഞ് 3.00, 5.00, 7.00 എന്നീ സമയങ്ങളില് വിശുദ്ധ കുര്ബാനയും നൊവേനയും. 27നുരാവിലെ മുതല് കള്ളപ്പ നേര്ച്ചവിതരണം. വൈകുന്നേരം 4.30ന് പ്രസുദേന്തി സമര്പ്പണം. വൈകുന്നേരം 6.30ന് ജപമാല റാലി. പ്രധാന തിരുനാള് ദിവസമായ 28നു രാവിലെ പത്തിന് ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്ബാന അര്പ്പിക്കും. ഉച്ചയ്ക്ക് 12ന് മഹാറാണി ജംഗ്ഷനിലേക്ക് പ്രദക്ഷിണം. രാത്രി എട്ടിന് ആകാശവിസ്മയം.
തിരുനാളിന്റെ അവസാനഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില് അഭൂതപൂര്വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിശുദ്ധന്റെ മാധ്യസ്ഥ്യം തേടുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനുമായി നാടിന്റെ നാനാഭാഗങ്ങളില് നിന്നായി എത്തിക്കൊണ്ടിരിക്കുന്ന ഭക്തര്ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വികാരി ഫാ. തോമസ് പുന്നത്താനത്ത്, അസി. വികാരി ഫാ. മാത്യു വെണ്ണായപ്പള്ളി, പാസ്റ്ററല് അസിസ്റ്റന്റ് ഫാ. സെബാസ്റ്റ്യന് ആലപ്പാട്ടുകുന്നേല്, കൈക്കാരന്മാരായ ടോമി കട്ടുപ്പാറയില്, ജോസഫ് കൂനംകുന്നേല്, ജോജി പൊന്നാടംവാക്കാല്, ടോമി മംഗലത്തില്, പബ്ലിസിറ്റി കണ്വീനര്മാരായ സോജന് കല്ലറക്കല്, ജോസഫ് മറ്റം തുടങ്ങിയവര് വിവിധ ഗവണ്മെന്റ് ഡിപ്പാര്ട്ട്മെന്റ് അധികാരികളുമായി ചര്ച്ച നടത്തി ഒരുക്കങ്ങള് വിലയിരുത്തി.
Idukki
ഇടുക്കി: നഴ്സിംഗ് കോളജ് വിദ്യാർഥികൾക്ക് താമസസൗകര്യം ഒരുക്കാൻ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ് അധികൃതർ, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
പൈനാവിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ 32 മുറികളിൽ ഒഴിഞ്ഞുകിടക്കുന്ന 16 മുറികളിൽ പെണ്കുട്ടികളെ താമസിപ്പിക്കും.
മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ ഹോസ്റ്റലിൽ 18 മുറികൾ ഒഴിവുണ്ട്. ഒരു മുറിയിൽ നാലു കുട്ടികൾ വീതം 72 വിദ്യാർഥികളെ ഈ മുറികളിൽ താമസിപ്പിക്കാനാകും.
നിലവിൽ മറ്റ് സ്ഥലങ്ങളിലായി താമസിക്കുന്ന മുഴുവൻ പെണ്കുട്ടികളെയും ഈ രണ്ടു സ്ഥലങ്ങളിലായി താമസിപ്പിക്കും.
ബാക്കിയുള്ള 12 ആണ്കുട്ടികളെ മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സിലേക്ക് ഇവരെ താമസിപ്പിക്കാൻ ധാരണയായി.
മെഡിക്കൽ കോളജിലെ എൻജിഒ ക്വാർട്ടേഴ്സിന്റെയും ഹൗസ് സർജൻസ് ക്വാർട്ടേഴ്സിന്റെയും നിർമാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാകും.
ഇതിനു ശേഷമായിരിക്കും ആണ്കുട്ടികളെ മെഡിക്കൽ കോളജ് ജീവനക്കാർ നിലവിൽ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് മാറ്റുകയെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Idukki
നെടുങ്കണ്ടം: പ്രളയത്തെത്തുടര്ന്ന് കടയില് വെള്ളംകയറി നശിച്ച റേഷന് സാധനങ്ങള് കുഴിച്ചുമൂടി.
മുണ്ടിയെരുമ എആര്ഡി 46 -ാം നമ്പര് റേഷന് കടയിലെ സാധനങ്ങളാണ് പൂര്ണമായും നശിച്ചത്. 18 ന് പുലര്ച്ചെ നാലോടെയാണ് മുണ്ടിയെരുമ ടൗണ് അപ്പാടെ വെള്ളത്തിനടിയിലായത്.
മുണ്ടിയെരുമയിലെ റേഷന് വ്യാപാരി കൈതാരം സോണിയുടെ കടയില് വെള്ളം കയറി 75 ക്വിന്റല് അരി, ആറ് ക്വിന്റല് ഗോതമ്പ്, ഏഴ് ക്വിന്റല് ആട്ട, 100 കിലോയോളം പഞ്ചസാര, 22 ലിറ്റര് മണ്ണെണ്ണ, റേഷന് റിക്കാര്ഡുകള്, മറ്റ് ഉപകരണങ്ങള് തുടങ്ങിയവ നശിച്ചു.
സിവില് സപ്ലൈസ് അധികൃതര് കഴിഞ്ഞദിവസം കടയിലെത്തി നഷ്ടക്കണക്കെടുത്തിരുന്നു. തുടര്ന്ന് നശിച്ചുപോയ സാധനങ്ങള് വലിയ കുഴിയെടുത്തശേഷം മൂടുകയും ചെയ്തു.
നഷ്ടപ്പെട്ട സാധനങ്ങള്ക്ക് പകരം നല്കുമെന്നാണ് അധികൃതര് പറയുന്നത്.
Idukki
അറക്കുളം: വൈദ്യുതി ബിൽ കുടിശികയായെന്ന കാരണത്താൽ വീട്ടിലേക്കുള്ള കണക്ഷന്റെ സർവീസ് വയർ മുറിച്ചുനീക്കി വൈദ്യുതി ബോർഡ്. അറക്കുളം നേര്യംപറന്പിൽ ജോസ് മാത്യുവിന്റെ വീട്ടിലെ കണക്ഷനാണ് മുറിച്ചു നീക്കിയത്. വൈദ്യുതിയില്ലാതെ വന്നതിനെത്തുടർന്നു അന്വേഷിച്ചപ്പോഴാണ് തന്റെ വീട്ടിലെ കണക്ഷൻ മുറിച്ചുമാറ്റിയതായി ഇദ്ദേഹം തിരിച്ചറിഞ്ഞത്.
കെഎസ്ഇ ബി ഓഫീസിൽ വിവരം അറിയിച്ചപ്പോൾ എത്താമെന്ന് പറഞ്ഞതല്ലാതെ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. വീണ്ടും വിളിച്ചപ്പോൾ വൈദ്യുതിബിൽ കുടിശികയുള്ളതിനാലാണ് കണക്ഷൻ വിച്ഛേദിച്ചതെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ വർഷങ്ങളായി അഡ്വാൻസ് തുക അടയ്ക്കുന്ന പതിവായിരുന്നു ഇദ്ദേഹത്തിന്റേത്. വിദേശത്തും ബാംഗളൂരിലും മറ്റുമായി ജോലി ചെയ്യുന്ന ജോസ് പലപ്പോഴും നാട്ടിൽ ഇല്ലാത്തതിനാൽ കൂടുതൽ തുക അഡ്വാൻസായി നൽകുകയായിരുന്നു പതിവ്.
തുക റീചാർജ് ചെയ്യണമെങ്കിൽ അറിയിക്കണമെന്ന് പറഞ്ഞിരുന്നതായും ജോസ് പറഞ്ഞു. ഇതിനിടെ കുടിശിക തുകയായ 1,032 രൂപ ഓണ്ലൈൻ വഴി അടയ്ക്കുകയും ഇതിന്റെ സ്ക്രീൻഷോട്ട് എഇയ്ക്ക് അയച്ചു നൽകുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും കണക്ഷൻ പുനഃസ്ഥാപിച്ചില്ല. ഇതേത്തുടർന്നു എക്സിക്യൂട്ടീവ് എൻജിനിയറെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ അദ്ദേഹം തന്റെ ഫോണ് ബ്ലോക്ക് ചെയ്യുകയായിരുന്നു.
വകുപ്പ് മന്ത്രിയെ വിളിച്ചറിയിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമാകാത്തതിനെത്തുടർന്നു രാത്രി 10.30 ഓടെ കെഎസ്ഇബി സിഎംഡി മിൻഹാജിനെ വിളിച്ചു. ഇതേത്തുടർന്നു രാത്രി 11-ഓടെ ജീവനക്കാരെത്തി കണക്ഷൻ പുനഃസ്ഥാപിച്ചു. ജോസ് മാത്യു വെദ്യുതി ബോർഡിന്റെ നടപടിക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ്.
Idukki
മൂവാറ്റുപുഴ: തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ നടന്ന മധ്യകേരള സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ 938 പോയിന്റ് നേടി ഹാട്രിക് വിജയം സ്വന്തമാക്കിയ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിന് അനുമോദനം. രണ്ടാം തവണയാണ് സ്കൂൾ ഹാട്രിക് ചാന്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. രചനാമത്സരങ്ങളിൽ എല്ലാ വിഭാഗത്തിലും സ്കൂൾ ചാന്പ്യന്മാരായി.
സ്റ്റേജിനങ്ങളിൽ 3, 4 കാറ്റഗറികളിലും കാറ്റഗറി ഇതര വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയ കാറ്റഗറി രണ്ടിൽ ഒരു പോയിന്റ് വ്യത്യാസത്തിലാണ് നിർമലയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. ബാൻഡ് ഡിസ്പ്ലേ മത്സരത്തിൽ തുടർച്ചയായ നാലാം തവണയും സ്കൂൾ ജേതാക്കളായി. 2011 മുതൽ 2014 വരെ തുടർച്ചയായി ചാന്പ്യൻഷിപ്പ് നിലനിർത്തിയ സ്കൂൾ 2023 മുതൽ വീണ്ടും നേട്ടം തുടരുകയാണ്.
കഴിഞ്ഞ ഒന്നര ദശാബ്ദത്തിനുള്ളിൽ നടന്ന സെൻട്രൽ കേരള സഹോദയ കലോത്സവങ്ങളിലെല്ലാം ആദ്യത്തെ മൂന്നു സ്ഥാനങ്ങളിൽ നിർമല പബ്ലിക് സ്കൂൾ ഇടം നേടിയിരുന്നു. രക്ഷാകർത്താക്കളുടെ സഹകരണവും പ്രോത്സാഹനവുമാണ് ഇതിനു പിന്നിലെന്ന് പ്രിൻസിപ്പൽ ഫാ. പോൾ ചൂരത്തൊട്ടി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഫാ. ആന്റണി ഞാലിപ്പറന്പിൽ, ഹെഡ് മിസ്ട്രസ് സിസ്റ്റർ ദീപ്തി റോസ്, അധ്യാപകരായ ജിൻസി ജോർജ്, അന്നമ്മ മാത്യു, കെ.എസ്. സുഷ്, എം.എസ്. രജനി, അനിത ആന്റണി, ജോബിൻ
അലക്സ്, മാത്യൂസ് കുര്യൻ, സോനു സത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് കലോത്സവത്തിനെത്തിയത്. സഹോദയ കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് നവംബർ 12മുതൽ 15 വരെ കോട്ടയം ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാം.
സംസ്ഥാനകലാമേളയിൽ 33 വ്യക്തിഗത ഇനങ്ങളിലും എട്ട് ഗ്രൂപ്പിനങ്ങളിലും സംസ്ഥാനതലത്തിലേക്ക് സ്കൂൾ യോഗ്യത നേടിയിട്ടുണ്ട്. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് ജെയ്ബി കുരുവിത്തടം, സ്കൂൾ ലീഡർമാരായ റിച്ചാർഡ് കെ. റോൾസണ്, എസ്. ഗൗരികൃഷ്ണ എന്നിവർ പ്രസംഗിച്ചു.
കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷാകർത്താക്കളെയും മാനേജ്മെന്റും പിടിഎയും അനുമോദിച്ചു.
Idukki
തൊടുപുഴ: എംഡിഎംഎയുമായി കെട്ടിട നിർമാണ കരാറുകാരൻ പോലീസിന്റെ പിടിയിലായി. തൊടുപുഴ പട്ടയം കവല സ്വദേശിനെടുങ്കണ്ടത്തിൽ റഷീദാണ് (47) പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ച് ഗ്രാമോളം എംഡിഎംഎയും 23 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. റഷീദ് വിഐപികൾക്ക് ഇടയിൽ രാസലഹരിയുടെ വ്യാപാരം നടത്തുന്നയാളാണെന്നാണ് പോലീസ് നൽകുന്ന വിവരം.
കഴിഞ്ഞ കുറച്ച് നാളുകളായി റഷീദ് പോലീസിന്റെ നിരീഷണത്തിലായിരുന്നു. ഇന്നലെ രാത്രി ഇയാൾ ലഹരിക്കച്ചവടത്തിനായി തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
തുടർന്ന് തൊടുപുഴ പോലീസും ഡിവൈഎസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് ഇയാളുടെ മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് ലഹരി ഉത്പ്പന്നങ്ങൾ കണ്ടെത്തിയത്. ഇയാൾക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നെങ്കിലും ഇവർക്ക് ലഹരി ഇടപാടിൽ പങ്കില്ലാത്തതിനാൽ ഇവരെ പിന്നീട് വിട്ടയച്ചു.
പ്രിൻസിപ്പൽ എസ്ഐ ഗൗതം, ജൂണിയർ എസ്ഐ കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Idukki
തൊടുപുഴ: പാഴ് വസ്തുക്കൾ വലിച്ചെറിയാനോ ആക്രിക്കടയിൽ വില്്പന നടത്താനോ ഉള്ളതല്ലെന്നാണ് ദേവിയാർ കോളനി ജിവിഎച്ച്എസ്എസിലെ ദിയ എലിസബത്ത് സിനീഷ് തെളിയിക്കുന്നത്. മത്സരത്തിൽ ദിയ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
പ്ലാസ്റ്റിക് നെറ്റും പെഡസ്റ്റൽ ഫാനിന്റെ അടപ്പും ഉപയോഗിച്ചു നിർമിച്ച പക്ഷിക്കൂട്, ഓയിൽ കാൻ ഉപയോഗിച്ച് നിർമിച്ച സൈഡ് ടേബിൾ, കേബിൾ റോൾ ഉപയോഗിച്ചുള്ള കസേര, പാഴായ ട്യൂബിൽ തയാറാക്കിയ അക്വേറിയം, എക്സറേ ഫിലിം ഉപയോഗിച്ച് നിർമിച്ച ഫ്ളവർവേസുകൾ എന്നിങ്ങനെ ആകർഷകമായ ഒട്ടേറെ ഉത്പന്നങ്ങളാണ് ദിയ തയാറാക്കിയത്. കഴിഞ്ഞ മൂന്നുവർഷമായി സബ് ജില്ലയിൽ ദിയയ്ക്കാണ് ഒന്നാം സ്ഥാനം.
Idukki
തൊടുപുഴ: വാഴനാര് പാഴ്വസ്തുവല്ലെന്നും ഇതിൽനിന്നു കണ്ണഞ്ചിപ്പിക്കുന്ന നിരവധി ഉത്പന്നങ്ങൾ നിർമിക്കാമെന്ന് തെളിയിക്കുകയാണ് കൂന്പൻപാറ ഫാത്തിമമാതാ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി ബെനിയ. പത്തോളം ഉത്പന്നങ്ങളാണ് വാഴനാരുപയോഗിച്ച് ഈ കൊച്ചുമിടുക്കി നിർമിച്ചത്.
ഹാൻഡ് ബാഗ്, പക്ഷിക്കൂട്, പഴ്സ്, തൊപ്പി, മാറ്റ്, പൊടിതട്ടി തുടങ്ങിയ ഉത്പന്നങ്ങളാണ് നിർമിച്ചത്. വാഴപോള കീറിയെടുത്ത് ഉണക്കിയ ശേഷം വിവിധ നിറങ്ങൾ ചേർത്ത് നിർമിച്ച ഉത്പന്നങ്ങൾ ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ സംസ്ഥാന ശാസ്ത്രോത്സവത്തിൽ കുടനിർമാണത്തിൽ നാലാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു.
Thiruvananthapuram
നെടുമങ്ങാട്: സിപിഎം മുല്ലശേരി ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ രണ്ടു എസ്ഡിപിഐ പ്രവർത്തകരും എസ്ഡിപിഐക്കാരുടെ വീടുകൾക്കു നേരെ ആക്രമണം നടത്തുകയും വാഹനങ്ങൾക്ക് കേടുപാടു വരുത്തുകയും ചെയ്ത കേസിൽ നാലു ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസിൽ കീഴടങ്ങി.
എസ്ഡിപി ഐ പ്രവർത്തകരായ കരകുളം ചെക്കക്കോണം വാര്യകോണത്ത് പണയിൽ വീട്ടിൽ നിസാമുദീൻ (49), വട്ടപ്പാറ വേങ്കോട് കൊല്ലമലയത്തുവീട്ടിൽ ഷംനാദ് (36) എന്നിവർ അരുവിക്കര സ്റ്റേഷനിലും ഡിവൈഎഫ്ഐ പ്രവർത്തകരായ സന്നഗർ ഹാഷിക് മൻസിലിൽ റിയാസ് (36), കരകുളം കല്ലറ വീട്ടിൽ അനന്ദു (31), കരകുളം അമലയിൽ അമൽ (31), കരകുളം ജയ ഭവനിൽ അനൂപ് (37) എന്നിവർ നെടുമങ്ങാട് സ്റ്റേഷനിലുമാണ് കീഴടങ്ങിയത്.
കഴിഞ്ഞ നാലിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ചതായിരുന്നു തുടക്കം. പിന്നാലെ എസ്ഡിപി ഐ നേതാക്കളുടെ വീടും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചിരുന്നു. ആംബുലൻസ് കത്തിച്ച പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.
Thiruvananthapuram
തിരുവനന്തപുരം: ശ്രീ ചിത്തിരതിരുനാൾ സ്മാരക സംഗീത നാട്യകലാകേന്ദ്രത്തിന്റെ മുപ്പത്തിമൂന്നാമത് അനന്തപുരി നൃത്ത സംഗീതോത്സവത്തിനോടനുബന്ധിച്ച് മതമൈത്രി സംഗീതജ്ഞൻ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളയിരാമത് മതമൈ ത്രി സംഗീത സദസ് അരങ്ങേറി.
നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടനം മുൻ സ്പീക്കർ എം .വിജയകുമാർ നിർവഹിച്ചു. കൂടെ പാടിയത് യു.എസ്.ദീക്ഷ്, വയലിനിൽ അടൂർ അനന്തകൃഷ്ണൻ, മൃദംഗം തിരുവനന്തപുരം ഹരിഹരൻ, ഘടം അഞ്ചൽകൃഷ്ണയ്യർ.
Thiruvananthapuram
വിതുര: ദിവസവും നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ശാന്തി നഗർ- മുല്ലച്ചിറ റോഡിൽ അപകടകരമായ വെള്ളക്കെട്ടുകൾ. പൊന്മുടിപ്പാതയിലെ ചിറ്റാർപ്പാലത്തിന്റെ നിർമാണം മൂലം ഗതാഗതം തടസപ്പെട്ടത്തിന്റെ ഭാഗമായി വാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യം ഒരുക്കിയ റോഡിലാണ് ഈ അവസ്ഥ.
പാലം നിർമാണത്തിന്റെ ഭാഗമായി തേവിയോട് നിന്ന് വാഹനങ്ങൾ ഐസർ റോഡിലേക്ക് തിരിച്ചു വിടുകയായിരുന്നു. പൊന്മുടി, ആനപ്പാറ, കല്ലാർ ഭാഗങ്ങളിലേക്കു പോകാനുള്ള ഇരുചക്ര -മുച്ചക്ര വാഹനങ്ങൾക്ക് കടന്നു പോകാനാണ് ശാന്തി നഗറിൽ നിന്നു തിരിയുന്ന റോഡിൽ സൗകര്യം ഒരുക്കിയത്. ഇതു വഴിയുള്ള വാഹനങ്ങളുടെ എണ്ണം കൂടിയത് ഇട റോഡിന്റെ ഉറപ്പിനെ ബാധിച്ചു. അശാസ്ത്രീയ നിർമാണവും റോഡിനോട് ചേർന്ന കൈത്തോടുകളും മഴവെള്ളം കുത്തിയൊലിച്ചതും പ്രശ്നം രൂക്ഷമാക്കി.
രൂപപ്പെട്ട ചെറിയ കുഴികളിൽ വെള്ളം കെട്ടി നിന്നതോടെ ആഴം കൂടി. ടാറും ചല്ലിയും ഇളകി മാറിയതോടെ ഒരു കിലോമീറ്ററോളം ദൂരം മുഴുവൻ ഇത്തരത്തിൽ കുണ്ടും കുഴിയുമായി.
ചെളി വെള്ളം കെട്ടി നിൽക്കുന്നതോടെ പലപ്പോഴും കുഴികളുടെ ആഴം അറിയാനാകാത്തതാണ് പ്രധാന പ്രശ്നം. പൊന്മുടിയിലേക്കെത്തുന്ന സന്ദർശകരുടെ പരിചയക്കുറവ് അപകടങ്ങൾ പതിവാക്കുന്നു.
ഇതു വഴി പോകുന ഓട്ടോറിക്ഷകളും കാറുകളുമടക്കമുള്ള വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. കുഴികൾ നികത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Thiruvananthapuram
തിരുവനന്തപുരം: ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല് ഡ്രൈവില് മയക്കുമരുന്ന് വില്പ്പനയില് ഏര്പ്പെടുന്നതായി സംശയിക്കുന്ന 1386 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 44 കേസുകള് രജിസ്റ്റര് ചെയ്തു. 46 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില് എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.00704 കി.ഗ്രാം), കഞ്ചാവ് (4.8249 കി.ഗ്രാം), കഞ്ചാവ് ബീഡി (26 എണ്ണം) എന്നിവ പോലീസ് ഇവരില് നിന്ന് പിടിച്ചെടുക്കുകയുണ്ടായി.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്ശന നിയമനടപടികള് സ്വീകരിക്കുന്നതിനാണ് 2025 ഒക്ടോബര് 22 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡി-ഹണ്ട് നടത്തിയത്.
പൊതുജനങ്ങളില് നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള് സ്വീകരിച്ച് നടപടികള് കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്ത്തിക്കുന്ന ആന്റി നര്ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായാണ് സൂക്ഷിക്കുന്നത്.
മയക്കുമരുന്നിനെതിരെയുള്ള നടപടികള് ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്നോട്ടത്തില് സംസ്ഥാന തലത്തില് ആന്റി നര്ക്കോട്ടിക്സ് ഇന്റലിജന്സ് സെല്ലും എന്ഡിപിഎസ് കോര്ഡിനേഷന് സെല്ലും റേഞ്ച് അടിസ്ഥാനത്തില് ആന്റി നര്ക്കോട്ടിക്സ് ഇന്റലിജന്സ് സെല്ലും പ്രവര്ത്തിക്കുന്നുണ്ട്.
Thiruvananthapuram
നെടുമങ്ങാട് : ഒരു നാട് ഒരുമിച്ച് നടത്തിയ പ്രയത്നത്തിന്റെ ഫലമാണ് അതിദാരിദ്ര്യമുക്ത നെടുമങ്ങാട് നഗരസഭയെന്ന ലക്ഷ്യം കൈവരിക്കാൻ സഹായകരമായതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ. നെടുമങ്ങാട് നഗരത്തെ സംബന്ധിച്ച് ഇത് ഏറെ അഭിമാനകരമായ മുഹൂർത്തമാണെന്നും അദ്ദേഹം പറഞ്ഞു. അതി ദാരിദ്ര്യമുക്ത നെടുമങ്ങാട് നഗരസഭാ പ്രഖ്യാപനം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യം കിട്ടി 75 വർഷം പിന്നിടുമ്പോഴും ഇന്ത്യയിൽ ഇന്നും ഒട്ടേറെ കുടുംബങ്ങൾ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെടുന്നവരാണ്. എന്നാൽ കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനും സംസ്ഥാനത്തു നിന്നു അതിദാരിദ്ര്യം തുടച്ച് നീക്കാനും സർക്കാർ തീരുമാനിക്കുകയായിരുന്നു.
സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ് ഇന്ന് ഈ നഗരസഭയിൽ കണ്ടെത്തിയ 112 കുടുംബങ്ങളെയും അതി ദാരിദ്ര്യവസ്ഥയിൽ നിന്നും മാറ്റുന്നതിനു കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി സതീശൻ, വൈസ് ചെയർമാൻ രവീന്ദ്രൻ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഹരികേശൻ നായർ എന്നിവർ പങ്കെടുത്തു.
Thiruvananthapuram
നെയ്യാറ്റിന്കര : മൂന്നുകല്ലിന്മൂട്- ഊരൂട്ടുകാല- കൊടങ്ങാവിള റോഡില് വെള്ളക്കെട്ട്. അങ്ങിങ്ങായി പൊളിഞ്ഞ റോഡില് അറ്റകുറ്റപ്പണി പോലും നടത്താറില്ലെന്ന് ആക്ഷേപം.
കരമന- കളിയിക്കാവിള ദേശീയപാതയില് മൂന്നുകല്ലിന്മൂട് ജംഗ്ഷനില് നിന്നും ഊരൂട്ടുകാല വഴി കൊടങ്ങാവിളയിലേയ്ക്കുള്ള രണ്ടു പാതകളിലൊന്നിന് മഹാത്മാ ഗാന്ധിയുടെ സന്ദര്ശനത്തിലൂടെ ചരിത്രപ്രാധാന്യമുള്ളതാണ്. ഊരൂട്ടുകാലയിലെ മാധവി മന്ദിരത്തില് അദ്ദേഹം ഒരു ദിവസം ചെലവഴിച്ച വീട് ഇന്ന് മ്യൂസിയമായി ഉപയോഗിക്കുന്നു.
സമീപത്തെ ഊരൂട്ടുകാല ക്ഷേത്ര മൈതാനത്തില് അദ്ദേഹം പൊതുസമ്മേളനത്തില് പങ്കെടുത്തതായും ചരിത്രത്തില് പരാമര്ശമുണ്ട്. നെയ്യാറ്റിന്കര ഗവ. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര് എഡ്യൂക്കേഷന് ഉള്പ്പെടെ മൂന്നു വിദ്യാലയങ്ങളിലേയ്ക്കും നെയ്യാറ്റിന്കര ബിആര്സി യിലേയ്ക്കുമുള്ള പാത വര്ഷങ്ങളായി പലയിടത്തും പൊളിഞ്ഞ നിലയില് തുടരുന്നതായി യാത്രക്കാരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
പലയിടത്തും ടാറും മെറ്റലുമിളകി വലിയ കുഴികള് രൂപപ്പെട്ടിട്ടുണ്ട്.
മഴക്കാലത്ത് ഇരുചക്രവാഹന യാത്രികര്ക്ക് ഈ വന്കുഴികള് അപകടഭീഷണിയുയര്ത്തുന്നു. ദിവസവും നൂറു കണക്കിന് വിദ്യാര്ഥികള് ഉള്പ്പെടെ നിരവധി പേര് കാല്നടയായും വാഹനങ്ങളിലും സഞ്ചരിക്കുന്ന റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സുഗമമായ ഗതാഗതത്തിന് അനുയോജ്യമാക്കണമെന്ന് യാത്രക്കാര് ആവശ്യപ്പെട്ടു.
Thiruvananthapuram
നെയ്യാറ്റിൻകര: മലയാള ചലച്ചിത്ര ലോകത്തിന്റെ പിതാവ് ജെ.സി.ഡാനിയേലിന്റെ സ്മരണയ്ക്കായി നഗരസഭ ഒരുക്കിയ ഓപ്പണ് തിയറ്ററിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എംഎൽഎ യും ഇവിടെ പ്രദര്ശിപ്പിക്കുന്ന ആദ്യ സിനിമയുടെ സ്വിച്ച്ഓൺ കർമം കെ. ആൻസലൻ എംഎൽഎ യും നിർവഹിച്ചു.
നഗരസഭ ചെയർമാൻ പി. കെ. രാജമോഹനൻ പരിപാടികള്ക്ക് നേതൃത്വം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ് അഡ്വ. ഡി . സുരേഷ് കുമാർ കാൻസർ രോഗികൾക്കുള്ള നഗരസഭയുടെ ധനസഹായ പദ്ധതിയായ "ജീവസന്ധ്യ' പദ്ധതിയും നിംസ് എംഡി ഡോ. എം.എസ്.ഫൈസൽ ഖാൻ ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ പദ്ധതി "ജീവശ്രീ' പദ്ധതിയും ഉദ്ഘാടനം ചെയ്തു.
അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ, ചലച്ചിത്ര താരങ്ങളായ ധന്യ മേരി വർഗീസ്, ശരത് ചന്ദ്രൻ, മുൻ നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ.ഹീബ, ഡാനിയൽ ഫൗണ്ടേഷൻ ട്രസ്റ്റി സോന. എസ് .നായർ, സെക്രട്ടറി സാബു കൃഷ്ണ, നഗരസഭ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ.ഷിബു, എൻ.കെ.അനിതകുമാരി, ആർ. അജിത, ഡോ. എം.എ. സാദത്ത്,
ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ, വാർഡ് കൗൺസിലർ അലി ഫാത്തിമ, സിപിഎം ഏരിയ സെക്രട്ടറി റ്റി. ശ്രീകുമാർ, നഗരസഭ അസിസ്റ്റന്റ് എൻജിനീയർ പ്രീതി പ്രഭാകരൻ, നഗരസഭാ സെക്രട്ടറി ബി . സാനന്ദ സിംഗ് എന്നിവർ സംബന്ധിച്ചു.
Thiruvananthapuram
തിരുവനന്തപുരം: പോലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് തിരികെതരാത്ത പക്ഷം ആശാപ്രവർത്തകർക്ക് കോണ്ഗ്രസിന്റെ ചെലവിൽ മൈക്ക് സെറ്റ് വാങ്ങി നൽകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപ്രവർത്തകരുടെ സമരപന്തൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശാപ്രവർത്തകരുടെ മൈക്ക് എടുത്തുകൊണ്ടുപോയ പോലീസിനെതിരെ മോഷണത്തിന് കേസെടുക്കണം. ആശമാരുടെ വാക്കുകൾ ജനം കേൾക്കുന്നതിനെ സർക്കാർ എന്തിന് ഭയപ്പെടുന്നു. സംസ്ഥാനം കട്ടുമുടിക്കുന്ന മുഖ്യമന്ത്രിക്കും സർക്കാരിനും പാവപ്പെട്ട തൊഴിലാളികളുടെ രോദനം കേൾക്കാൻ മനസില്ല. കോടികൾ ചെലവഴിച്ച് മേളകൾ സംഘടിപ്പിക്കുന്ന സർക്കാരാണ് ആശാപ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങൾ ചവിട്ടിമെതിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎൽഎ, ഭാരവാഹികളായ പാലോട് രവി, നെയ്യാറ്റിൻകര സനൽ, എം.എ വാഹിദ്, ബി.ആർ.എം ഷഫീർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Thiruvananthapuram
തിരുവനന്തപുരം : സ്വർണക്കൊള്ള നടത്തിയ ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധവും രാപ്പകൽ സമരവും ഇന്നു വൈകുന്നേരം അഞ്ചിനു തുടങ്ങി നാളെ വൈകുന്നേരം അഞ്ചിനു സമാപിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമരം ഉദ്ഘാടനം ചെയ്യും. നേതാക്കളായ വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും.
Thiruvananthapuram
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണ ഉദ്ഘാടന തീയതിക്ക് ഔദ്യോഗിക തീരുമാനമായില്ല. സുരക്ഷാ ഭിത്തിയായ പുലിമുട്ട് നിർമാണത്തിനുള്ള കരിങ്കല്ല് നിക്ഷേപം കടലിൽ ആരംഭിച്ചു. അടുത്ത മാസം അഞ്ചിന് രണ്ടാം ഘട്ടത്തിന് തുടക്കമിട്ടുള്ള ഉദ്ഘാടനം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിനെക്കുറിച്ചുള്ള യാതൊരറിയിപ്പും തുറമുഖ അധികൃതർക്ക് ലഭിച്ചില്ലെന്നാണറിവ്. സർക്കാരിന്റെ പ്രഖ്യാപനമുണ്ടാകുന്ന മുറക്ക് പുലിമുട്ട് നിർമാണം ലക്ഷ്യം വച്ച് പതിനായിരക്കണക്കിന് ടൺ കല്ല് ശേഖരിച്ച അധികൃതർ മൂന്ന് ബാർജുകളെയും സജ്ജമാക്കിയിരരുന്നു.
ഒന്നാം ഘട്ടം പൂർത്തിയാക്കി ഒരു വർഷം കഴിയുന്നതിനിടയിൽ നൂറ് കണക്കിന് ചരക്ക് കപ്പലുകൾ തുറമുഖത്ത് വന്ന് പോയെങ്കിലും രണ്ടാം ഘട്ടത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. ഇതിനിടയിൽ പല പ്രാവശ്യം വകുപ്പ് മന്ത്രി തുറമുഖത്ത് എത്തി അവ ലോകനയോഗം നടത്തി മടങ്ങിയിരുന്നു. ഉദ്ഘാടനം അനന്തമായി നീളുന്നത് രണ്ടും മൂന്നും ഘട്ട നിർമ്മാണ പൂർത്തീകരണത്തെ ബാധിക്കുമെന്ന വിലയിരുത്തലാണ് പുലിമുട്ട് നിർമാണം ആരംഭിച്ചത്.
2015 ഡിസംബറിൽ തുടക്കം കുറിച്ച പദ്ധതിയാണ് പത്ത് വർഷം പൂർത്തിയാകുന്ന വേളയിലും ഒന്നാം ഘട്ടത്തിൽ തുടരുന്നത്. ഇനിയുള്ള ഒരു കിലോമീറ്റർ ദൂരം ഇരുപത് മീറ്റർ വരെ ആഴമുള്ള ഉൾക്കടൽ നികത്തി പുലിമുട്ട് നിർമ്മിക്കാൻ അൻപത് ലക്ഷത്തോളം ടൺ കരിങ്കല്ല് വേണമെന്നാണ് വിലയിരുത്തൽ. ഇത് പൂർത്തിയാക്കാനും വർഷങ്ങൾ വേണ്ടിവരും.
പുതിയതായി നിർമിക്കുന്നസുരക്ഷാ കവചമായ കടൽ ഭിത്തിയും വാർഫും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതോടെ പ്രതിവർഷം 40 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന തുറമുഖമായി വിഴിഞ്ഞം മാറുമെന്ന വിലയിരുത്തലിലാണ് സർക്കാർ. അടുത്തമാസം തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകും. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാൽ തുറമുഖത്തിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം നടത്തണമെങ്കിൽ ഈ വർഷം അവസാനംവരെയോ അടുത്ത മാസം ആദ്യം വരെയോ കാത്തിരിക്കണം. നിലവിലെ സാഹചര്യത്തിൽ ഉദ്ഘാടനം നീണ്ടുപോയാലും നിർമാണത്തെ ബാധിക്കില്ലന്നും അധികൃതർ പറയുന്നു.
Thiruvananthapuram
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനമായതോടെ റെഡ് അലർട്ട് പിൻവലിച്ചു. അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
വരുംമണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ കേരള - കർണാടക തീരങ്ങളിലും, അതിനോട് ചേർന്ന സമുദ്രഭാഗങ്ങളിലും, ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
Thiruvananthapuram
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സിപിഎം മുന്നോട്ട് പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീയുടെ ആത്മാവ് ദേശിയ വിദ്യാഭ്യാസ നയമാണ്. ഇത് കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല.
പിഎം ശ്രീ യെ സിപിഐ എതിർക്കുകയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ആരാണ് സിപിഐ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ ചോദിച്ചുവെങ്കിൽ അത് അരാഷ്ട്രീയ മറുപടിയാണ്. ഗോവിന്ദൻ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായായി ബിനോയ് വിശ്വം വ്യക്തമാക്കി.
Thiruvananthapuram
തിരുവനന്തപുരം: ഓണറേറിയം വര്ധിപ്പിക്കുക, വിരമിക്കല് ആനുകുല്യം നല്കുക തുടങ്ങി വിവിധ ആവശ്യങ്ങള് ഉന്നയിച്ച് ആശ പ്രവര്ത്തകര് ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്ച്ച് നടത്തി.
രാവിലെ പത്ത് മണിക്ക് പിഎംജി ജംഗ്ഷനില്നിന്നു മഹാറാലിയായാണ് മാര്ച്ച് തുടങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില് നിന്നും ആയിരകണക്കിന് ആശപ്രവര്ത്തകരും കുടുംബവും സമരത്തില് പങ്കെടുത്തു.
പിഎംജിയില്നിന്ന് ആരംഭിച്ച മാര്ച്ചിനെ നന്തന്കോട് ജംഗ്ഷന് സമീപം പോലീസ് ബാരിക്കേഡ് തീര്ത്ത് തടഞ്ഞു. ഇതോടെ ബാരിക്കേഡുകൾക്കു മുകളിൽ കയറി നിന്നുകൊണ്ട് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ന്യായമായ ആവശ്യങ്ങള് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ആശ പ്രവര്ത്തകര് സെക്രട്ടറിയേറ്റ് നടയില് നടത്തി വരുന്ന സത്യാഗ്രഹ സമരം ഇന്ന് 256-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തങ്ങളുടെ ആവശ്യത്തില് അനുകുല നിലപാട് സ്വീകരിക്കാന് തയാറാകാത്ത മുഖ്യമന്ത്രിയുടെയും സര്ക്കാരിന്റെയും നടപടികളില് പ്രതിഷേധിച്ചാണ് ആശമാരുടെ ക്ലിഫ് ഹൗസ് മാര്ച്ച്.
കേന്ദ്രസര്ക്കാര് ആശമാരുടെ ഓണറേറിയം വര്ധിപ്പിച്ചാല് തങ്ങളും വര്ധിപ്പിക്കാമെന്നാണ് മന്ത്രിമാര് വ്യക്തമാക്കിയത്. എന്നാല് കേന്ദ്രസര്ക്കാര് ഓണറേറിയം വര്ധിപ്പിച്ചിട്ട് മാസങ്ങള് കഴിഞ്ഞിട്ടും സംസ്ഥാന സര്ക്കാര് അനുകുല നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ആശാ സമരസമിതി നേതാക്കള് ആരോപിക്കുന്നു.
പ്രാഥമിക ആവശ്യങ്ങള് പോലും നിറവേറ്റാന് സൗകര്യമില്ലാത്ത സെക്രട്ടറിയേറ്റ് നടയില് കഴിഞ്ഞ 256 ദിവസമായി ആശമാര് നടത്തി വരുന്ന സമരത്തിന് നേരെ മനുഷ്യത്വപരമായ സമീപം സ്വീകരിക്കുക പോലും സര്ക്കാര് ചെയ്തിട്ടില്ലെന്നും ഇതിന് ഇന്ന് അറുതി വരുത്തണമെന്നും നേതാക്കള് വ്യക്തമാക്കി. ആശ പ്രവര്ത്തകരോട് സര്ക്കാര് വിവേചനം കാണിക്കുകയാണ്. കഴിഞ്ഞമാസത്തെ വേതനം ആശമാര്ക്ക് ഇന്നലെ വരെ ലഭിച്ചിട്ടില്ലെന്നും ആശ സമരസമിതി നേതാക്കള് ആരോപിച്ചു.
മുടിമുറിക്കല് സമരം ഉള്പ്പെടെ നിരവധി സമരമുറകളാണ് ആശ പ്രവര്ത്തകര് തങ്ങളുടെ ആവശ്യങ്ങള് അംഗീകരിച്ച് കിട്ടാനായി സെക്രട്ടറിയേറ്റ് നടയില് നടത്തിയത്. പ്രതിപക്ഷ പാര്ട്ടികളും നിരവധി സംഘടനകളും ഐക്യദാര്ഡ്യം പ്രഖ്യാപിച്ച് നേരത്തെ സമരപന്തലില് എത്തിയിരുന്നു.
Thiruvananthapuram
തിരുവനന്തപുരം: ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവറായ പ്രതിയെ മധുരയിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവതി കഴക്കൂട്ടത്തെ ഹോസ്റ്റലിൽവച്ച് പീഡനത്തിനിരയായത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് യുവതി താമസിച്ചിരുന്നത്. ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്.
തുടര്ന്ന് അവര് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Thiruvananthapuram
തിരുവനന്തപുരം: പ്രഫ.ടി.ജെ. ചന്ദ്രചൂഡൻ പുരസ്കാരം മുതിര്ന്ന സിപിഎം നേതാവ് ജി.സുധാകരന് സമ്മാനിക്കും. 31 ന് രാവിലെ 11 ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാര്ഡും അടങ്ങുന്നതാണ് പുരസ്കാരം. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ക്യാഷ് അവാര്ഡ് സമ്മാനിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യ പ്രഭാഷണം നടത്തുമെന്നും പ്രഫ.ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ സെക്രട്ടറി പാർവ്വതി ചന്ദ്രചൂഡൻ അറിയിച്ചു.
സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് ജി.സുധാകരന് ആര്എസ്പിയുടെ പുരസ്കാരം. കുട്ടനാട്ടിൽ നടക്കുന്ന സിപിഎം പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനിടെയാണ് സുധാകരനെ തേടി പുരസ്കാരവുമെത്തുന്നത്.
Thiruvananthapuram
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളാ സന്ദർശവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മന്ത്രിമാരായ വി.അബ്ദുറഹിമാന്, പി.രാജീവ്, ഡിജിപി, ചീഫ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സ്റ്റേഡിയത്തിന് കർശന സുരക്ഷ ഒരുക്കണമെന്നും വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചു.
ജില്ലാതലത്തിലെ ഏകോപന ചുമതല കളക്ടർക്ക് നൽകി. കഴിഞ്ഞദിവസം അര്ജന്റീന ടീം മാനേജര് ഹെക്ടര് ഡാനിയേല് കബ്രേര കൊച്ചി ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങള് വിലയിരുത്തിയിരുന്നു.
Thiruvananthapuram
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലും കർണാടക തീരത്ത് വ്യാഴാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Thiruvananthapuram
തിരുവനന്തപുരം: സംസ്ഥാന സ്കൂള് കലോത്സവത്തിന്റെ മാതൃകയിൽ സ്കൂള് ഒളിമ്പിക്സിലെ വിജയികള്ക്കും സ്വർണക്കപ്പ് നൽകാൻ സർക്കാർ തീരുമാനം. ഏറ്റവും കൂടുതൽ പോയിന്റ് നേടി ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പാണ് നല്കുന്നത്. തിരുവനന്തപുരത്ത് വച്ചാണ് ഈ വർഷത്തെ സ്കൂള് ഒളിമ്പിക്സ്.
നേരത്തെ, ശാസ്ത്രമേളയ്ക്ക് ഒരു കിലോ തൂക്കമുള്ള സ്വർണക്കപ്പ് നൽകാനായി വിദ്യാർഥികളിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ധനശേഖരണം നടത്തിയിരുന്നെങ്കിലും കപ്പ് നിർമിച്ചിരുന്നില്ല. ഈ പണവും കായികമേളയ്ക്കുള്ള സ്പോണ്സർഷിപ്പ് പണവും ഉപയോഗിച്ചാകും കപ്പ് നിർമിക്കുക.
Thiruvananthapuram
തിരുവനന്തപുരം: ശബരിമല സ്വര്ണപ്പാളി വിവാദത്തില് നടപടി. 2019ൽ വിജയ് മല്യ നല്കിയ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ സസ്പെന്ഡ് ചെയ്തു. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണാണ് ഇദ്ദേഹം.
2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളികൊടുത്തുവിട്ടതും മുരാരി ബാബുവാണ്. അന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു.
അതേസമയം, ശബരിമലയിലെ സ്വര്ണപ്പാളി വിവാദത്തില് വീഴ്ചയിൽ പങ്കില്ലെന്നാണ് മുരാരി ബാബു പ്രതികരിച്ചത്. മഹസറില് ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Thiruvananthapuram
തിരുവനന്തപുരം: ആറ്റിങ്ങലില് കവര്ച്ചയ്ക്കിടെ സ്കൂളില് കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പോലീസ് പിടിയില്. ആറ്റിങ്ങല് സ്വദേശി വിനീഷ് (23) ആണ് പിടിയിലായത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ലൈറ്റ് അണയ്ക്കുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരന് കാഷ് കൗണ്ടര് പ്രവര്ത്തിക്കുന്ന മുറി തുറന്നു കിടക്കുന്നത് കണ്ട് സ്കൂള് അധികൃതരെ വിവരം അറിയിച്ചു. തുടര്ന്ന് നടത്തിയ പരിശോധനയില് ലോക്കര് തുറക്കാന് ശ്രമിച്ചിരിക്കുന്നതു കണ്ട് പോലീസില് വിവരം അറിയിച്ചു.
അതിനിടെ പരിശോധന നടത്തിയ സ്കൂള് അധികൃതര് ഹയര് സെക്കന്ഡറി ബ്ലോക്കിലെ ആണ്കുട്ടികളുടെ ശുചിമുറിക്ക് സമീപത്തായി നിലത്തു കിടന്ന് ഉറങ്ങുന്ന നിലയില് മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.
സ്കൂളില് നിന്നു കവര്ന്ന യുപിഎസും പാലിയേറ്റീവ് കെയര് യൂണിറ്റുകളുടെ കാഷ് കളക്ഷന് ബോക്സ് തകര്ത്ത് എടുത്ത പണവും ആയുധങ്ങളും സഹിതം അടുത്ത് വച്ചാണ് ഇയാള് ഉറങ്ങിപ്പോയതെന്ന് സ്കൂള് അധികൃതര് പറഞ്ഞു. പ്രതിയെ കോടതിയില് ഹാജരാക്കി.
Thiruvananthapuram
തിരുവനന്തപുരം: ശബരിമലയിലെ സ്വര്ണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭയില് പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തുടങ്ങിയപ്പോള് തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. വിഷയത്തിലെ ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണിതെന്ന് എന്ന് മന്ത്രി പി. രാജീവ് കുറ്റപ്പെടുത്തി. രാഷ്ട്രീയക്കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തോട് പറഞ്ഞത് തിങ്കളാഴ്ചയാണെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. അതേസമയം, സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിൽ വരെ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചതോടെ ചോദ്യത്തരവേള റദ്ദാക്കി.
Thiruvananthapuram
തിരുവനന്തപുരം: വിദേശ തൊഴിൽ കുടിയേറ്റ നടപടികളിൽ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കേരള പ്രവാസി കേരളീയകാര്യ വകുപ്പും (നോർക്ക) കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും (തിരുവനന്തപുരം, കൊച്ചി) സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബൽ മൊബിലിറ്റി കോണ്ക്ലേവ് ഇന്നു രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ ചേരുന്ന കോണ്ക്ലേവിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന സർക്കാർ പ്രതിനിധികൾ, നൈപുണ്യ വികസന ഏജൻസികളിൽനിന്നും സംസ്ഥാനത്തെ അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികളിൽനിന്നുമുള്ള പ്രതിനിധികൾ, കുടിയേറ്റ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധർ തുടങ്ങിയവർ സംബന്ധിക്കും. വിദേശ തൊഴിൽ റിക്രൂട്ട്മെന്റുകളിലെ നവീകരണം, സുരക്ഷിതത്വം, പരസ്പര സഹകരണം തുടങ്ങിയ വിവിധ വിഷയങ്ങൾ കോണ്ക്ലേവിൽ ചർച്ച ചെയ്യും.
വിദേശരാജ്യങ്ങളിലെ ഭാവി തൊഴിൽ സാധ്യതകളും മേഖലകളും, ഗ്ലോബൽ വർക്ക്ഫോഴ്സ് ലീഡർഷിപ്പിനായുള്ള കേരളത്തിന്റെ ദർശനം, ഭാവി സാധ്യതകൾക്കായി കേരളത്തിൽ ടാലന്റ് ബേസ്, സുതാര്യവും ചൂഷണരഹിതവുമായ റിക്രൂട്ട്മെന്റ് നടപടികൾ, നയരൂപീകരണത്തിനായുള്ള ഓപ്പണ് ഹൗസ് എന്നീ സെഷനുകൾ ഉൾക്കൊള്ളുന്നതാണ് കോണ്ക്ലേവ്.
Thiruvananthapuram
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്ന് മധ്യപടിഞ്ഞാറൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
വ്യാഴാഴ്ച വരെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
Thiruvananthapuram
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണം നേരിടുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് നേരിട്ട് യാതൊരു ബന്ധവുമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു. ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു എൻ. വാസു.
ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ഒരു കാര്യത്തിനും സമീപിച്ചിട്ടില്ലെന്നും വാസു പറഞ്ഞു. വാതിൽ മാറ്റാൻ തനിക്കു മുന്നേ തീരുമാനമെടുത്തു. സ്വർണപ്പാളി-ദ്വാരപാലക ശില്പങ്ങൾ നൽകുന്പോൾ താൻ കമ്മീഷണറോ പ്രസിഡന്റോ ആയിരുന്നില്ലെന്നും എൻ. വാസു കൂട്ടിച്ചേർത്തു.
Thiruvananthapuram
തിരുവനന്തപുരം: നിയമസഭയിൽ ശബരിമല സ്വർണപ്പാളി വിഷയം ഇന്നും സജീവ ചർച്ചയാക്കാൻ പ്രതിപക്ഷം. സ്വർണം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം.
തിങ്കളാഴ്ചത്തേതിന് സമാനമായി പ്രതിപക്ഷം ഇന്നും ചോദ്യോത്തര വേളയിൽ വിഷയം ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയാൽ ചർച്ച ആകാമെന്നായിരുന്നു തിങ്കളാഴ്ച സർക്കാർ സ്വീകരിച്ച നിലപാട്.
ദേവസ്വം മന്ത്രിയുടെയും ബോർഡ് പ്രസിഡന്റിന്റെയും രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം, സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതി നിർദേശിച്ച അന്വേഷണം ശനിയാഴ്ച ആരംഭിക്കും.
Kollam
ചാത്തന്നൂർ: കനത്ത മഴയിൽ ദേശീയ പാതയോരത്തെ നിരവധി കടകളിൽ വെള്ളം കയറി. ബുധനാഴ്ച രാത്രി മുതൽ ചെയ്ത മഴയിൽ ദേശീയപാതയുടെ സർവീസ് റോഡ് വെള്ളക്കെട്ടായി മാറി. വാഹനഗതാഗതവും കാൽ നടയാത്രയും ദുരിതമായി തീർന്നു.
ചാത്തന്നൂർ ജംഗ്ഷനിൽ തിരുവനന്തപുരം ഭാഗത്തേയ്്ക്കു ള്ള റോഡും ഗവ. ഹൈസ്കൂളിന് മുന്നിലെ റോഡുമാണ് വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ തടസം സൃഷ്ടിക്കുന്നത്. ദേശീയപാതയുടെ പ്രധാന റോഡ് ഉയരത്തിലാണ്. സർവീസ് റോഡിനോട് ചേർന്ന് ഓട നിർമിച്ചിട്ടുണ്ടെങ്കിലും സ്ലാബിലെ ദ്വാരങ്ങൾ അടഞ്ഞു പോയതിനാൽ വെള്ളം ഓടയിലേയ്ക്ക് വീഴാൻ നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ്.
റീജണൽ സഹകരണബാങ്കിന്റെ മുൻവശം മുതൽഗവ. ഹൈസ്കൂൾ വരെയുള്ള ഭാഗത്താണ് ശക്തമായ വെള്ളക്കെട്ടുണ്ടായത്. ഈ ഭാഗത്തെ കടകളിലേയ്ക്ക് വെള്ളവും ചെളിയും കയറി. മഴ തോർന്ന ശേഷം കടകളിലെ വെള്ളം ഇറങ്ങിയെങ്കിലും ചെളി കെട്ടി കിടന്നു. കടകൾ തുറന്ന് ചെളി നീക്കം ചെയ്ത ശേഷമാണ് പ്രവർത്തനം തുടങ്ങിയത്.
ഗവ. ഹൈസ്കൂളിന് മുന്നിലൂടെയുള്ള റോഡും ഹൈവേയോട് ചേരുന്ന ഭാഗത്ത് വെള്ള കെട്ടായി മാറി. മുമ്പ്ഈ ഭാഗത്തെ കലുങ്കിലൂടെ വെള്ളം ഒഴുകി ചാത്തന്നൂർ തോട്ടിലെത്തുമായിരുന്നു. ഹൈവേയുടെ പുനർനിർമാണമായതോടെ കലുങ്ക് ഇല്ലാതായി. സ്കൂളിന് മുന്നിലെ നാല് കടകളിലും വെള്ളം കയറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജഹരീഷ് വെള്ളം കയറിയ കടകൾ സന്ദർശിച്ചു. വെള്ളക്കെട്ട്മാറും വരെ ഗതാഗതവും ദുഷ്കരമായിരുന്നു.
Kollam
അഞ്ചല് : ഏരൂര് പഞ്ചായത്തിലെ തൃക്കോയിക്കല് വാര്ഡില് സ്മാര്ട്ട് അങ്കണവാടി എന്ന പ്രഖ്യാപനം സാക്ഷാത്കരിച്ചിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് വാങ്ങി നല്കിയ പത്ത് സെന്റ് ഭൂമിയില് പുനലൂര് എംഎല്എയുടെ ആസ്തി വികസന ഫണ്ടില് നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയില് സ്മാര്ട്ട് അങ്കണവാടി നിര്മിച്ചത്. വാര്ഡ് അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്തിന്റെ അധ്യക്ഷതയില് നടന്ന ചടങ്ങില് പി.എസ്. സുപാല് എംഎല്എ അങ്കണവാടി നാടിന് സമര്പ്പിച്ചു.
ഏരൂര് പഞ്ചായത്തില് മാത്രം 350 കോടിയിലധികം രൂപയുടെ വികസന പ്രവര്ത്തനങ്ങളാണ് നടപ്പിലാക്കിയതെന്നും ഏരൂര് ഹയര് സെക്കൻഡറി സ്കൂളിലെ കളിസ്ഥലം നവീകരിക്കുന്നതിനായി അഞ്ചുകോടി രൂപയുടെ പദ്ധതി ഉടന് നടപ്പിലാക്കുമെന്നും എംഎല്എ പറഞ്ഞു. എസി അടക്കമുള്ള സൗകര്യങ്ങളോടെയാണ് അങ്കണവാടികള് സ്മാര്ട്ട് ആകുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാമുരളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രാസിഡന്റ് വി. രാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശോഭ, സ്ഥിരം സമിതി അധ്യക്ഷന് ഡോണ് വി രാജ്, മുന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയന്, ആതിര നാരായണന്, ഗൗരിപ്രിയ തുടങ്ങി ജനപ്രതിനിധികള് പൊതുപ്രവര്ത്തകര്, വകുപ്പ്തല ഉദ്യോഗസ്ഥര് ഉള്പ്പടെയുള്ളവര് പ്രസംഗിച്ചു.
Kollam
കൊട്ടിയം:ഇത്തിക്കരയിലെ സഞ്ചാര സ്വാതന്ത്ര്യസമരം 22 ദിവസം പിന്നിട്ടു. ജനകീയ പ്രതിഷേധ റിലേ സത്യഗ്രഹം കെഎസ്എസ്പിയു ജോയിന്റ് സെക്രട്ടറി ഹരികുമാർ സത്യഗ്രഹം അനുഷ്ടിച്ചു. സമര സമിതി കൺവീനർ ജി. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ എസ് എസ് പി യു ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
കെഎസ്എസ്പിയു ബ്ലോക്ക് സെക്രട്ടറി സുധീന്ദ്രൻ പിള്ള,എസ് പി. രാജേന്ദ്രൻ,പ്രശസ്ത സിനിമാ താരം സുഷമ പദ്മകുമാർ,ടി. പാപ്പച്ചൻ, മൈലക്കാട് സുനിൽ,അശോക് കുമാർ മൂഴിയിൽ,അബ്ദുൾ കരീം, ചാത്തന്നൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്, ശശിധരൻ പിള്ള എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപന യോഗത്തിൽ കെഎസ്എസ് പി യു സംസ്ഥാന കമ്മിറ്റി അംഗം ജി. സദാനന്ദൻ നാരങ്ങാ നീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.
Kollam
കൊല്ലം : മണ്ണൂർ സെന്റ് ജോൺസ് സിവിഎച്ച്എസിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത അധ്യാപികയ്ക്ക് ലഭിക്കാനുണ്ടായിരുന്ന കുടിശിക ശമ്പളം നൽകിയതായി കൊട്ടാരക്കര ഡിഇഒ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ അംഗം വി. ഗീതയുടെ ഉത്തരവിന്റെഅടിസ്ഥാനത്തിലാണ് നടപടി.
2023 സെപ്റ്റംബർ 18 മുതൽ 2024 മാർച്ച് 31 വരെയുള്ള വേതനമാണ് നൽകാനുണ്ടായിരുന്നത്.
പരാതിക്കാരിയായ മൈലം ഇഞ്ചക്കാട് സ്വദേശിനിക്ക് ഒരു മാസത്തിനുള്ളിൽ കുടിശിക വേതനം നൽകണമെന്ന് കമ്മീഷൻ ജൂൺ 28 ന് ഡിഇഒക്ക് നിർദേശം നൽകിയിരുന്നു. ഓഗസ്റ്റ് 14 ന് തുക നൽകിയതായി ഡിഇഒ കമ്മീഷനെ അറിയിച്ചു.
Kollam
ചാത്തന്നൂർ: വനമേഖലയിൽ നിന്നും വിദൂരമായ ചാത്തന്നൂരിൽ പുലിയെ കണ്ടതായി വാർത്ത പരന്നു.അഞ്ചലിൽ നിന്നും വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വൈകുന്നേരം ചാത്തന്നൂരിൽ എത്തി തെരച്ചിൽ നടത്തി.
കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ ഒരു കുപ്പിവെള്ള സ്ഥാപനത്തിലെ ജീവനക്കാരാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. ചാത്തന്നൂർ താഴം തെക്ക് വിളപ്പുറം ക്ഷേത്രത്തിന് സമീപവും പിന്നെ പോളച്ചിറ ഭാഗത്തും ഇതിനെ കണ്ടതായി പറയുന്നു. വിവരമറിഞ്ഞ് ഇന്നലെ അഞ്ചലിൽ നിന്നും വനം -വന്യജീവി സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ എത്തുകയായിരുന്നു.
പുലിയെ കണ്ടു എന്ന് പറയുന്ന ഭാഗത്തെ കാൽപ്പാടുകൾ പരിശോധിച്ച സംഘം വിളപ്പുറം, പോളച്ചിറ, നെടുങ്ങോലം കോട്ടേക്കുന്നിൽ ഭാഗത്ത് പരിശോധന നടത്തി. കാൽപ്പാദത്തിന്റെ അടയാളത്തിൽ പുലിയല്ല കാട്ടുപൂച്ചയാകാനാണ് സാധ്യത എന്ന നിഗമനത്തിലാണ് വനം വകുപ്പ്.
ചാത്തന്നൂർ പ്രദേശത്ത് മുമ്പും വന്യജീവികളെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നു.
അന്നും വനം വകുപ്പ് പരിശോധന നടത്തി ഇവയെ പിടികൂടാൻ ശ്രമിച്ചിരുന്നു. വന്യമൃഗങ്ങൾ ഇത്തിക്കരയാറ്റിലൂടെ ഒഴുകി എത്തി കരയ്ക്ക് കയറുന്നതായാണ് നിഗമനം. നാട്ടുകാർ ഭീതിയിലാണ്.
Kollam
കുളത്തൂപ്പുഴ : റോഡ് കുണ്ടുംകുഴിയും വെള്ളക്കെട്ടുകളായി മാറിയിട്ടും ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാരോപിച്ച് പാതയിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.
കുളത്തൂപ്പുഴ ടൗൺ വാർഡിന്റെ ഭാഗമായ പതിനാറേക്കർ പാതയിലാണ് പ്രതിഷേധം അരങ്ങേറിയത്. കൃഷിഭവൻ, മൃഗാശുപത്രി, കർഷകവിപണി, പഞ്ചായത്ത് സ്റ്റേഡിയം എന്നിവയടക്കമുള്ള സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡാണ് പൊട്ടിപൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുന്നത്.
പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഏറെക്കാലമായി നാട്ടുകാർ ഉയർത്തുന്നുണ്ട്. മഴയത്ത് ചെളിവെള്ളം ഒഴുകി പോകുന്നതിന് സൗകര്യമില്ലാത്തതിനാൽ വെള്ളക്കെട്ട് മറികടന്നുവേണം വിദ്യാർഥികളും നാട്ടുകാരുംകുളത്തൂപ്പുഴ ടൗണിലേക്ക് എത്തേണ്ടത്.
കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളക്കെട്ട് രുക്ഷമായതോടെയാണ് പ്രദേശവാസികൾ പ്രതിഷേധം നടത്തിയത്.
അതേ സമയം, പതിനാറേക്കർ പാതയുടെ നിർമാണ പ്രവൃത്തികൾക്കായി പഞ്ചായത്ത് ടെൻഡർ നടപടികൾ പൂർത്തിയാക്കിയെന്നും തുടർച്ചയായി മഴപെയ്യുന്നതിനാലാണ് നിർമാണം ആരംഭിക്കാത്തതെന്നും ഉടനടി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുമെന്നും വാർഡംഗം കുടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി. ലൈലാബീവി അറിയിച്ചു.
Kollam
കരുനാഗപ്പള്ളി: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലതീഷിന്റെ നേതൃത്വത്തിൽ ആദിനാട് കൊച്ചാലുംമൂട് ഭാഗത്ത് നടത്തിയ പട്രോളിംഗിൽ 34.789 ഗ്രാം ബ്രൗൺ ഷുഗർ, 0.662 ഗ്രാം കഞ്ചാവ് എന്നിവ യുമായി ബംഗാൾ സ്വദേശി ലാൽ ചൻ ബാഡ്സ,(25 ) പിടിയിലായി. മയക്കുമരുന്ന് വില്പന നടത്തിയ വകയിൽ കിട്ടിയ 6280 രൂപയും പിടിച്ചെടുത്തു.
വിപണിയിൽ 1.75 ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.കഴിഞ്ഞ മാസവും കൊച്ചാലും മൂട് ഭാഗത്ത് നിന്നും എക്സൈസ് റേഞ്ച് പാർട്ടി എട്ടുഗ്രാം ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ രഘു ,സിപിഒ മാരായ കിഷോർ, അജയഘോഷ്, ഗോഡ് വിൻ, നിധിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി എസ് ഗോപിനാഥ് , അബ്ദുൾ മനാഫ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
Kollam
കൊല്ലം: പാർട്ടിയിൽ നിന്ന് ആരും പോയിട്ടില്ലെന്ന് സിപിഐ ജില്ലാസെക്രട്ടറി പറഞ്ഞത് അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ച് കുണ്ടറയിൽ നിന്ന് രാജിവച്ചവർ സിപിഎമ്മിൽ ചേർന്നു. സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പത്രസമ്മേളനം നടത്തിയാണ് സി പി ഐ വിട്ടവർ സി പി എമ്മിൽ ചേർന്നതായി അറിയിച്ചത്.
ഉപരി കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും പറയുന്നത് കേൾക്കാൻ ജില്ലാ കമ്മിറ്റി തയാറാകുന്നില്ലെന്നാണ് മുൻ കുണ്ടറ മണ്ഡലം സെക്രട്ടറി റ്റി. സുരേഷ് കുമാർ പത്രസമ്മേളനത്തിൽ ആരോപിച്ചത്.
പാർട്ടി ജില്ലാ സെക്രട്ടറിക്ക് ജനാധിപത്യ വിരുദ്ധ നിലാപാടാണ് ഉള്ളത്. ജില്ലാ സെക്രട്ടറി നടത്തുന്നത് കൂട്ട് കച്ചവടമാണ്. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാൻ ജില്ലാ സെക്രട്ടറി കൂട്ടാക്കുന്നില്ല. സംസ്ഥാന നേതൃത്വം പറയുന്നത് പോലും കേൾക്കാൻ തയാറാവുന്നില്ലെന്നും ടി. സുരേഷ് കുമാർ പറഞ്ഞു.
എക്കാലവും ഭൂരിപക്ഷ തീരുമാന അടിസ്ഥാനത്തില് പ്രവര്ത്തിക്കുന്ന കമ്യുണിസ്റ്റ് പാര്ട്ടിയുടെ ഭരണഘടന തത്വങ്ങള്ക്ക് വിരുദ്ധമായി മണ്ഡലം കമ്മിറ്റി സ്രെകട്ടറിയെ തെരഞ്ഞെടുക്കാന് യോഗം ചേർന്നപ്പോൾ 18 വര്ഷം മണ്ഡലം സെക്രട്ടറിയായിരുന്ന ആര്. സേതുനാഥിനെ വീണ്ടും സ്രെകട്ടറിയാക്കാന് ജില്ലാനേതൃത്വം വാശിപിടിച്ചെന്നാണ് രാജിവച്ചവർ ആരോപിക്കുന്നത്.
മൊത്തം 325 പേർ കുണ്ടറയിൽ പാർട്ടി വിട്ടെന്നാണ് ടി.സുരേഷ് കുമാർ പറഞ്ഞത്. സുരേഷ് കുമാറിനെ കൂടാതെ ജലജ ഗോപന്, സോണി വി. പള്ളം, ആര്.ശിവശങ്കരപിള്ള തുടങ്ങിയ നേതാക്കളാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.
Kollam
ജോൺസൺ വേങ്ങത്തടം
കൊട്ടിയം: ആധ്യാത്മികതയ്ക്കൊപ്പം കാർഷിക സംസ്കാരവും ചേർത്തു പിടിക്കുന്ന ഒരു ആശ്രമം. പത്ത്ഏക്കർ ഹരിതഭൂമിയിൽ ഗോശാലയും ഫാം ടൂറിസവും സമ്മിശ്രകൃഷിയും നിറഞ്ഞുനിൽക്കുന്ന ആശ്രമം.ഇതാണ് കൊട്ടിയം സെന്റ് അലോഷ്യസ് ആശ്രമം. കൊട്ടിയത്ത് സ്ഥിതി ചെയ്യുന്ന ദക്ഷിണകേരള ഒസിഡി സഭയുടെ പ്രൊവിൻസ് ഹൗസ്. അത്മീയ സേവനത്തിനൊപ്പം കൃഷിയും ദിനചര്യയാക്കി മാറ്റിയിരിക്കുകയാണ് ആശ്രമത്തിലെ വൈദികർ.
പ്രാർഥനവഴികളിൽ ജൈവകൃഷിയുടെയും ഫാംടൂറിസത്തിന്റേയും പാതകൾ വെട്ടിത്തെളിച്ചൊരു ജീവിതം. പശുക്കളും പന്നികളും മത്സ്യങ്ങളും കിളികളും ഈ ഹരിതഭൂമിയ്ക്ക് അഴകായി നിൽക്കുന്നു. ആശ്രമത്തിലേക്ക് ആവശ്യമുള്ള പാലും പഴവും പച്ചക്കറികളും മുട്ടയും എല്ലാം ഇവിടെത്തന്നെ ഉത്പാദിപ്പിക്കുന്നു. മിച്ചമുള്ളവ അടുത്തുള്ള അയൽവാസികൾക്കും വ്യാപാരസ്ഥാപനങ്ങളിലും കൊടുക്കും.
ആശ്രമത്തിലെ സൂപ്പീരിയർ ഫാ. വർഗീസ് മാളിയേക്കൽ ഒസിഡിയുടെ നിർദേശപ്രകാരം ഒന്നാം വർഷവിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ഫാ. സാബുതോമസ് ഒസിഡിയാണ് കൃഷിയുടെയും ഫാമുകളുടെയും ചുമതലകൾ നോക്കുന്നത്.
മാളിയേക്കൽ അച്ചനും സാബുതോമസ് അച്ചനും കൃഷിപരിപാലനത്തിൽ മുന്നിലാണ്. ഒന്നാം വർഷം പഠിക്കുന്ന 16 സെമിനാരി വിദ്യാർഥികളും സാബു അച്ചനൊടൊപ്പം കൃഷിഭൂമിയിൽ സഹായിക്കുന്നുണ്ട്. കൂടാതെ സഹായത്തിനായി പശുഫാമിലും പന്നിഫാമിലും ഇതരസംസ്ഥാന തൊഴിലാളികളുമുണ്ട്.
പശുഫാമിൽ 14 ജേഴ്സി, എച്ച്എഫ് ഇനത്തിലുള്ള പശുക്കളാണുള്ളത്. ആറെണ്ണത്തെ കറക്കുന്നുണ്ട്.
മൂന്നെണ്ണം ചെനപ്പിടിച്ചിട്ടുണ്ട്. ഏകദേശം 40 ലിറ്റർ പാലോളം ലഭിക്കുന്നുണ്ട്. ആശ്രമത്തിലേക്ക് ആവശ്യമായ പാലെടുത്തശേഷം ഹോട്ടലുകൾ, വീടുകൾ, കോൺവന്റ് എന്നിവിടങ്ങളിൽ കൊടുക്കുകയാണ്. പശുവിന്റെ ചാണകം കൃഷിക്കും കൂടാതെ തീറ്റപ്പുൽകൃഷിക്കും ഉപയോഗിക്കുന്നു. ഒരു ഏക്കർഭൂമിയിൽ തീറ്റപ്പുൽകൃഷിയുണ്ട്.
പന്നിഫാമിൽ നാല്പതോളം ഡ്യൂറോക്, ലാർജ് യോർക്ഷയർ ഇനത്തിലുള്ള പന്നികളെയാണ് വളർത്തുന്നത്. കുഞ്ഞുങ്ങളും ഉൾപ്പെടെ അന്പതോളം വരും. പന്നികൾക്കായി വിപണി തേടി പോകേണ്ടിവരുന്നില്ല. പന്നികൾക്കായി പുറത്തുനിന്നും ആളുകൾ ആശ്രമത്തിൽഎത്തുന്നുണ്ട്. ശുചിത്വം നിറഞ്ഞുനിൽക്കുന്നതിനാൽ മണം ഒരു പ്രശ്നമുണ്ടാക്കുന്നില്ല. ഹോട്ടലുകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടമാണ് പന്നികളുടെ തീറ്റയായി എത്തുന്നത്.
ടർക്കി കോഴികൾ 20 എണ്ണത്തോളം വരും.ഇവയ്ക്കു പ്രത്യേക കൂട് ഉണ്ടാക്കിയിട്ടുണ്ട്. ഒരു ദിവസം 10 മുതൽ 15 വരെ മുട്ടലഭിക്കും. ഇത് ആശ്രമത്തിൽ ഉപയോഗിക്കുകയാണ്.
പീച്ചിങ്ങ, പടവലം, പാവയ്ക്ക, ചീര, വെണ്ട, വഴുതന, പയർ, വെള്ളരി, മത്തൻ, ചുരയ്ക്ക,തക്കാളി,മുളക് ഇനങ്ങൾ തുടങ്ങിയവ കൃഷി ചെയ്യുന്നു. ആശ്രമത്തിലേക്ക് പുറത്തുനിന്നും പച്ചക്കറികൾ വാങ്ങാറില്ല. കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങളും ഇവിടെ സുലഭം. തെങ്ങും ഫലവൃക്ഷങ്ങളായ റംബുട്ടാൻ, അഭിയൂ, അവക്കാഡോ, മുള്ളാത്ത തുടങ്ങിയവയും മാവും പ്ലാവും മുരിങ്ങയും പപ്പായയും ആവശ്യത്തിലധികമുണ്ട്. കൂടുതൽ സ്ഥലത്തേക്കു ഫ്രൂട്സ് വളർത്താനുള്ള ഒരുക്കത്തിലെന്നു സാബു അച്ചൻ പറയുന്നു.
വിവിധയിനം വാഴകൾ നിറഞ്ഞുനിൽക്കുന്ന പറന്പിൽനിന്നും ആവശ്യത്തിലധികം പഴം ലഭിക്കുന്നു. ആരെയും ആകർഷിക്കുന്ന പൂക്കൾക്കൊണ്ടും കുറ്റിച്ചെടികൾക്കൊണ്ടും നിറഞ്ഞ പൂന്തോട്ടവും അതിനുള്ളിൽ മത്സ്യക്കുളവും ആശ്രമത്തിനു പ്രത്യേകഭംഗി പകരുന്നു. മത്സ്യക്കുളത്തിൽ ഷാർക്ക് മീനെയാണ് വളർത്തുന്നത്. ഇവയെല്ലാം കൂടാതെ റബർത്തോട്ടവുമുണ്ട്. കൊട്ടിയംപ്രദേശത്ത് ആദ്യമായി റബർകൃഷി ചെയ്തതും ആശ്രമത്തിലെ വൈദികരായിരുന്നു.
Kollam
പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ച യുവതി മരിച്ചത് ചികിത്സ പിഴവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമാണെന്ന് യുവതിയുടെ ഭർത്താവ് ശ്രീഹരി ഉൾപ്പടെയുള്ളവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.കോട്ടവട്ടം നിരപ്പിൽ വീട്ടിൽ അശ്വതി (34) യുടെ മരണത്തിലാണ് ഗുരുതര ആരോപണവുമായി ഭർത്താവും ബന്ധുക്കളും പൊതു പ്രവർത്തകരും രംഗത്ത് വന്നത്.
ഛർദിയും അസ്വസ്ഥതയും അനുഭവപ്പെട്ട് യുവതിയെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഭർത്താവ് എത്തിച്ചത്. മതിയായ ചികിത്സ നൽകാതെ മൂന്നു മണിക്കൂറോളം അത്യാഹിത വിഭാഗത്തിൽ കിടത്തി. ഇതിനിടെ നൽകിയ കുത്തിവെപ്പും മറ്റ് മരുന്നുകളും യുവതിയെ അവശയാക്കിയെന്നും ഈ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടും കാര്യമായ പരിഗണന ഉണ്ടായില്ലെന്നും ഇവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
മരണാസന്ന വേളയിലാണ് അത്യാഹിത വിഭാഗത്തിൽ നിന്നും ഐസിയുവിലേക്ക് യുവതിയെ മാറ്റിയത്. മരണവിവരം അടുത്തുണ്ടായിരുന്ന ബന്ധുക്കളെ അറിയിച്ചതുമില്ല. അശ്വതിയുടെ കാര്യത്തിൽ ആശുപത്രി അധികൃതർ പറയുന്ന ഗുരുതരാവസ്ഥ ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ബന്ധുക്കളെ അറിയിക്കുകയോ റഫർ ചെയ്യുകയോ ചെയ്തില്ല. ഇതിലുപരി പോസ്റ്റുമോർട്ടത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ട് ഉന്നയിക്കുന്ന കാര്യങ്ങളും ഇവർ നിഷേധിച്ചു.
യുവതിയുടെ വയറ്റിൽ പഴക്കമുള്ള മുഴയും പഴുപ്പും ഉണ്ടായിരുന്നുവെന്ന് പറയുന്നത് ചികി്ത്സാപിഴവിന് ഉത്തരവദികളായവരെ രക്ഷിക്കാനാണ്.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ബന്ധുക്കൾ ഒപ്പമുണ്ടായിട്ടും പോസ്റ്റുമോർട്ടം ചെയ്തവർ ഇത് സംബന്ധിച്ച് ഒരു സൂചനയും നൽകിയില്ല. ഇതിലുപരി പോസ്റ്റുമോർട്ടം റിപ്പോർട്ട് വരാൻ ദിവസങ്ങൾ വേണമെന്നിരിക്കെ അന്നുതന്നെ പോസ്റ്റുമോർട്ടത്തിന്റെ വിശാദാംശങ്ങൾ താലൂക്ക് ആശുപത്രി സൂപണ്ടിന് ലഭിച്ചതിലും ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ പത്രകുറിപ്പുകളിലും സംശയുണ്ടെന്നും പത്രസമ്മേളനത്തിൽ ആരോപിച്ചു.
സൂപ്രണ്ട് പറയുന്നതുപോലെയുള്ള ഗുരുതരമായ രോഗങ്ങൾ യുവതിക്ക് ഉണ്ടാകുകയോ ഇതിനായി എവിടെയെങ്കിലും ചികിത്സിക്കുകയോ ചെയ്തിട്ടില്ല. ആരോഗ്യവതിയായി ആശുപത്രിയിൽ വന്ന യുവതിയെ ചികത്സ പിഴവിലൂടെ ജീവൻ നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. ഉത്തരവാദികൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭർത്താവ് ശ്രീഹരി, ഇവരുടെ ബന്ധുക്കൾ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്.ഇ. സഞ്ജയ്ഖാൻ എന്നിവർ പങ്കെടുത്തു.
Kollam
കരുനാഗപ്പള്ളി: വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം സ്വദേശിനിയായ ഗാർഗി ദേവിയാണ് മരിച്ചത്. ഇന്നലെ രാവിലെ 9.15ഓടെയായിരുന്നു അപകടം. മാളിയക്കൽ ഭാഗത്ത് ട്രാക്കിനോട് ചേർന്ന് നടക്കുമ്പോൾ കൊല്ലം മെമു കടന്നു പോകുമ്പോളായിരുന്നു അപകടം.
കരുനാഗപ്പള്ളി ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക്ക് കോളജിലെ രണ്ടാം വർഷ കംപ്യൂട്ടർ എൻജിനീയറിംഗ് വിദ്യാർഥിനിയായിരുന്നു. ഹെഡ് സെറ്റ് ഉപയോഗിച്ച് ട്രാക്കിന് സമീപത്തുകൂടെ നടക്കുമ്പോൾ അപകടം സംഭവിച്ചതാകാം എന്നാണ് പോലീസ് കരുതുന്നത്. എന്നാൽ അപകടം എങ്ങനെ സംഭവിച്ചു എന്ന് സ്ഥിരീകിരക്കേണ്ടതുണ്ട്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കരുനാഗപ്പള്ളി പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Kollam
കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ വയോധികൻ തലയ്ക്കടിയേറ്റ് മരിച്ചു. കൊല്ലം കടയ്ക്കലിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58) ആണ് കൊല്ലപ്പെട്ടത്.
പ്രതി കുന്താലി രാജുവിനായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്ക്കമുണ്ടാകുകയും അത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
അതിനിടെ സമീപത്തുണ്ടായിരുന്ന പലകകഷണം എടുത്ത് രാജു ശശിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kollam
കൊല്ലം: കാമുകനോട് പിണങ്ങി കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതി കായലിൽ ചാടി. രക്ഷിക്കാന് ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന യുവാവിനും യുവതിക്കും രക്ഷകനായി ജലഗതാഗത വകുപ്പിലെ ജീവനക്കാര്.
കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപമായിരുന്നു സംഭവം. കൊല്ലത്ത് ബാങ്ക് കോച്ചിംഗ് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രദേശവാസിയായ രാജേഷാണ് യുവതി കായലിലേയ്ക്ക് ചാടുന്നത് ആദ്യം കാണുന്നത്.
ഈ സമയം രാജേഷിന്റെ സുഹൃത്ത് മുനീര് അവിടേയ്ക്ക് എത്തി. യുവതി ചാടിയ കാര്യം രാജേഷ് പറഞ്ഞതോടെ മുനീര് കായലിലേയ്ക്ക് എടുത്തുചാടി. യുവതിയുടെ മുടിയില് പിടിച്ച് പാലത്തിന്റെ തൂണിലേയ്ക്ക് കയറാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഈ സമയം ജലാഗതാഗത വകുപ്പിന്റെ ബോട്ട് അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. ബോട്ട് ജീവനക്കാരില് ഒരാള് കായലിലേയ്ക്ക് ചാടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. കാമുകനുമായി പിണങ്ങിയതിനെ തുടര്ന്നാണ് ജീവനൊടുക്കാന് ശ്രമിച്ചതെന്ന് യുവതി പോലീസിൽ മൊഴി നല്കി.
Kollam
കൊല്ലം: പൊരീക്കലിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അവശനിലയിലായ യുവാവ് മരിച്ചു. ഇടവട്ടം സ്വദേശി ഗോകുൽനാഥ്(35) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഘർഷം ഉണ്ടായത്. ജയന്തി നഗർ സ്വദേശിയായ അരുണും സഹോദരനും ചേർന്ന് ഗോകുൽനാഥിനെ മർദിച്ചെന്നാണ് പോലീസിന്റെ നിഗമനം.
അവശനിലയിലായ ഗോകുൽനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് വ്യക്തമാക്കി.
അരുണും സഹോദരനും ഒളിവിലാണ്. സംഘർഷത്തിൽ ഉൾപ്പെട്ടവരെല്ലാം ലഹരി ഇടപാടുകളിൽ പങ്കുള്ളവരാണെന്നും പോലീസ് വ്യക്തമാക്കി.
Kollam
ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വര മുന്നറിയിപ്പ്. കിണർ വെള്ളത്തിന്റെ സാമ്പിൽ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധന നടത്തിയപ്പോഴാണ് രോഗാണു സാന്നിധ്യം തിരിച്ചറിഞ്ഞത്. ചിറക്കര ഇടവട്ടം സ്വദേശിയായ ഒരാൾ കുഴഞ്ഞുവീണു. കാൻസർ രോഗിയായിരുന്നതിനാൽ ചികിത്സ നടത്തി കൊണ്ടിരുന്ന റീജിയണൽ കാൻസർ സെന്ററിലെത്തിച്ചു.
പല പഞ്ചായത്തുകളിലും അമീബിക് മസ്തിഷ്ക ജ്വര ഭീഷണിയുള്ളതിനാൽ കുഴഞ്ഞു വീണ ആളിന്റെ വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
കിണർ വെള്ളത്തിൽ രോഗാണു സാന്നിധ്യം കണ്ടെത്തിയെങ്കിലും രോഗിയിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നുവെന്ന് ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അഞ്ജന ബാബു പറഞ്ഞു. രോഗി മരണമടഞ്ഞു.
ഗ്രാമീണ പ്രദേശമായ ചിറക്കരയിലെ കുളങ്ങളിലും തോടുകളിലും കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കിണർ വെള്ളമായാലും ജപ്പാൻ കുടിവെള്ളമായാലും തിളപ്പിച്ച് ആറ്റി മാത്രമേ ഉപയോഗിക്കാവൂ. കിണറുകളിൽ ക്ലോറിനേഷൻ നടത്തി വരികയാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
Kollam
കൊല്ലം ജില്ലയിൽ ഇന്നും ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 26 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴ തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടു. നദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
Kollam
കൊല്ലം-തേനി ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പാതയോരങ്ങളിൽ പുതിയ നിർമ്മാണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ദേശീയപാത വികസന അതോറിറ്റിയാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. റോഡ് വികസനം വേഗത്തിലാക്കുന്നതിനും ഭാവിയിലെ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.
പുതിയ നിർമ്മാണങ്ങൾ നിരോധിച്ചത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് അധികൃതർ പറയുന്നു. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകും.
നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും, നിരോധനം സംബന്ധിച്ച് കൂടുതൽ വ്യക്തത ഉടൻ നൽകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ചാകും ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
Kollam
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസിസ്റ്റൻ്റ് എഞ്ചിനീയർ എന്നിവർക്കെതിരെ ശാസ്താംകോട്ട പോലീസ് കേസെടുത്തു. സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുട്ടിയുടെ മരണം അസ്വാഭാവിക മരണമായി കണക്കാക്കി അന്വേഷണം പുരോഗമിക്കുകയാണ്.
സ്കൂളിന്റെ ഭാഗത്തുനിന്നും കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മിഥുന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകളും നാട്ടുകാരും പ്രക്ഷോഭം നടത്തിവരികയാണ്. സംഭവം നടന്ന ഉടൻ തന്നെ അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും ആരോപണങ്ങളുണ്ട്.
ഈ വിഷയത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Kollam
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ മൃതദേഹം ഇന്ന് കുണ്ടറയിലെ കുടുംബശ്മശാനത്തിൽ സംസ്കരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനമാണ് മരണകാരണമെന്ന് വിപഞ്ചികയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
മരണത്തിലെ ദുരൂഹത നീങ്ങാത്തതിനാൽ കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തുണ്ട്. സംഭവത്തിൽ കുണ്ടറ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സ്ത്രീധന പീഡന മരണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുകയും ചെയ്തിരുന്നു. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം നേരത്തെ ദുബായിൽ സംസ്കരിച്ചിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ സത്യം പുറത്തുവരണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Kollam
കുളത്തൂപ്പുഴ: ജനവാസമേഖലയി ലെത്തിയ കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വരുത്തി. കുളത്തൂപ്പുഴ വട്ടക്കരിക്കം പെരുവഴിക്കാലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ പുളിമൂട്ടിൽ വീട്ടിൽ ശശി -രാധ ദമ്പതികളുടെ വാഴത്തോട്ടവും കൃഷികളുമാണ് ഒറ്റ രാത്രി കൊണ്ട് കാട്ടാനകൾ നശിപ്പിച്ചത്. വാഴകൾക്ക് പുറമെ തെങ്ങുകൾ, കമുക് ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിച്ചു.
കോളനികൾക്ക് ചുറ്റുമായി വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച സൗരോർജ വേലികൾ പൂർണമായും തകർന്നു. മനുഷ്യ- വന്യ ജീവി സംഘർഷം കുറയ്ക്കുവാൻ വേണ്ടി ആവിഷ്കരിച്ച വനാവരണം പദ്ധതി പൂർത്തിയാകാതെ ഒതുങ്ങുകയും ചെയ്തതോടെ കാട്ടുമൃഗ ശല്യം രൂക്ഷമായി.
ഇതിനിടെ വനാതിർത്തികളിൽ ആനക്കിടങ്ങുകൾ എടുക്കുമെന്ന അധികൃതരുടെ ഉറപ്പും ജലരേഖയായി മാറിയതായി കർഷകർ പറയുന്നു.
അമ്പലക്കടവിൽ നിന്നും ആദിവാസി മേഖലയിലേക്കു കടന്നുപോകുന്ന റോഡുകൾ കാട്ടുമൃഗങ്ങളായ ആനയുടെയും കാട്ടുപോത്തിന്റെയും സഞ്ചാര പാത ആയിരിക്കുകയാണ് .ഈ പ്രദേശങ്ങളിലെ ജനജീവിതം വളരെ ദുരിതത്തിലാണ്.
കാട്ടുമൃഗശല്യം വർധിക്കുന്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിസംഗത പാലിക്കുകയാണ്. യാത്രക്കാർ പേടിച്ചാണ് ഈ വഴിയിൽ കൂടി ജോലി കഴിഞ്ഞ് വീടുകളിൽ എത്തുന്നത് . വന്യമൃഗങ്ങളുടെ കൈകളിൽ നിന്നും തങ്ങളുടെ കൃഷിസ്ഥലങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പല നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ല.
Kollam
അഞ്ചല് : വിദ്യാഭ്യാസ രംഗത്തെ സമഗ്രമുന്നേറ്റം ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ വിദ്യാഭ്യാസ നയം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി.
കേരളത്തിലെ മുഴുവന് കുട്ടികള്ക്കും വിദ്യാഭ്യാസം ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളില് പഠിച്ചിറങ്ങി സിവില് സര്വീസ് അടക്കം ഉന്നത മേഖലകളില് എത്തുന്നവരുടെ എണ്ണം ഓരോ വര്ഷവും വര്ധിച്ചുവരികയാണ്. കുട്ടികളില് പഠനത്തോടൊപ്പം ലക്ഷ്യ ബോധം കൂടി സൃഷ്ടി ക്കുംവിധമാണ് കേരളത്തിന്റെ വിദ്യാഭ്യാസ രീതിയെന്നും മന്ത്രി പറഞ്ഞു.
അലയമണ് ചണ്ണപ്പേട്ടയില് മാര്ത്തോമാ ഹൈസ്കൂളില് സംഘടിപ്പിച്ച വിന്സിയര് മെറിറ്റ് അവാര്ഡ് ദാനവും അനുമോദനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ പാഠ്യാനുബന്ധ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം നിര്വഹിച്ചു. പിടിഎ പ്രസിഡന്റ് വൈ. ദേവദാസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സുധീര്, എം. മനീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മുരളി, മിനിദാനിയേല്, വാര്ഡ് അംഗം ബിനു സി.ചാക്കോ, സ്കൂള് ലോക്കല് മാനേജര് ഫാ. സുനിത് മാത്യു, എച്ച്എം ജി.ലാലി, കെ.ഷീലാമണി, പി.ടി. ഷാജി, ശ്രീധരന്, ജെസികെ. റെയ്ച്ചല്, ബാബു തടത്തില്, ജിബിന് തുടങ്ങിയവര് പ്രസംഗിച്ചു. സ്കൂളില് ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയില് എല്ലാ വിഷയങ്ങള്ക്കും എ പ്ലസ് നേടിയ കുട്ടികളെ അടക്കം മുഴുവന് വിദ്യാര്ഥികളേയും ചടങ്ങില് അനുമോദിച്ചു.
Kollam
പുനലൂർ: താത്കാലിക നിയമനത്തെച്ചൊല്ലി തർക്കമുണ്ടായതി നെ തുടർന്ന് പുനലൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നി ന്നും പ്രതിപക്ഷം ഇറങ്ങിപോ യി. നഗരസഭയിൽ ദിവസവേതനക്കാരായ ആറു കണ്ടിജന്റ് ജീവനക്കാര് തങ്ങളെ പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ച് നേടിയ ഉത്തരവ് കൗൺസിൽ യോഗത്തിൽ അംഗീകരിക്കുന്നതിനായി അജണ്ട വച്ചിരുന്നു.
എന്നാൽ ഇതിന്റെ മറവിൽ നഗരസഭയിലെ താത്കാലിക ഡ്രൈവറേയും വാച്ചറേയും കൂടി പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഭരണനേതൃത്വം അജണ്ട കൊണ്ടുവന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നത്.
2020 ജനുവരിയിൽ മറ്റ് കണ്ടിജന്റ് ജീവനക്കാരോടൊപ്പം ഇവരെയും ദിവസ വേതനത്തിൽ നിയമിക്കുന്നതിന് കൗൺസിൽ അംഗീകാരം നൽകിയിരുന്നതായും അതിനാൽ ഇവരെ കൂടി പകരക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഭരണ നേതൃത്വം ആവശ്യപ്പെട്ടു.
എന്നാൽ അവർ രണ്ടുപേരും കണ്ടിജന്റ് ജീവനക്കാരായിട്ടല്ല നിലവിൽ ജോലി ചെയ്യുന്നതെന്നും ഡ്രൈവറേയും വാച്ചറേയും നിയമിക്കുന്നതിന് എംപ്ലോയ്മെന്റ് വഴിയാണ് ഇന്റർവ്യൂ നടത്തി എടുക്കേണ്ടതെന്നും പ്രതിപക്ഷം അറിയിച്ചു.
വർഷങ്ങളായി ഡ്രൈവർ എന്ന പേരിലും വാച്ചർ എന്ന പേരിലും ശമ്പളം എഴുതി വാങ്ങുന്ന രണ്ടുപേരെ നിയമം മറികടന്ന് പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങി വരുമ്പോൾ ആ കാര്യത്തിൽ നടപടി എടുക്കാവുന്നതാണെന്നും പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ അറിയിച്ചു.എന്നാൽ ഇവർക്ക് നിയമനം നൽകണോ വേണ്ടയോ എന്നത് സർക്കാരിലേക്ക് കത്തെഴുതി ചോദിക്കാമെന്ന് ഭരണപക്ഷം അറിയിച്ചു.
ഈ വിഷയത്തിൽ നഗരസഭാ സെക്രട്ടറിയുടെ അഭിപ്രായം എന്താണെന്ന് അറിയണമെന്ന് യുഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ചോദിച്ചു. ഈ വിഷയത്തിൽ സെക്രട്ടറി അഭിപ്രായം പറയാൻ അനുവദിക്കാതെ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നു.
സെക്രട്ടറിക്ക് പറയാനുള്ളത് എന്താണെന്നറിയാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്നും അതിന് സംസാരിക്കാന് അവരെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ അംഗങ്ങൾ സെക്രട്ടറിയുടെ അടുത്തുചെന്ന് സംസാരിച്ചു.
ഡ്രൈവറേയും വാച്ചറേയും പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ എടുക്കുന്ന തീരുമാനം നിയമവിരുദ്ധമാണെന്ന് സെക്രട്ടറി പ്രതിപക്ഷ അംഗങ്ങളെ അറിയിച്ചു.
ഇതോടെ ഈ തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും തങ്ങൾക്കുള്ള ഭൂരിപക്ഷം ഉപയോഗിച്ചുകൊണ്ട് പകരക്കാരുടെയും പട്ടികയിൽ ഉൾപ്പെടുത്തുന്ന വിവരം സർക്കാരിന്റെ അനുമതി തേടുകയാണെന്ന് ഭരണപക്ഷ അംഗങ്ങൾ അറിയിച്ചു.
അതോടെ തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്നും വാക്കൗട്ട് നടത്തി പുറത്തിറങ്ങി. തങ്ങൾക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് പുനലൂർ പട്ടണത്തിലെ മുഴുവൻ ജനങ്ങളെയും ഇടതു പക്ഷം വെല്ലുവിളിക്കുകയാണെന്നും ഇതിനു മറുപടി നൽകാൻ പുനലൂരിലെ ജനങ്ങൾ തയാറെടുത്തിരിക്കുകയാണെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് ,കൗൺസിലർമാരായ എൻ .സുന്ദരേശൻ, എസ്. പൊടിയൻപിള്ള, കെ .കനകമ്മ, ബീന സാമുവൽ ,എം .പി .റഷീദ് കുട്ടി, ഷെമി.എസ്.അസീസ്, ജ്യോതി സന്തോഷ്, നിർമല സത്യൻ, റംലത്ത് സഫീർ, ഷഫീല ഷാജഹാൻ എന്നിവർ അറിയിച്ചു.
Kollam
അഞ്ചല് : പൊതുപരിപാടിയില് പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന ഗവര്ണര്ക്കെതിരേ പ്രതിഷേധ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്ന്നു ഡിവൈഎഫ്ഐ നേതാക്കളെ പോലീസ് കരുതല് തടങ്കലിലാക്കി.
ഡിവൈഎഫ്ഐ അഞ്ചല് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും ഏരൂര് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഷൈന് ബാബു, നസ്ലിം, ബുഹാരി, അക്ഷയ് ഉള്പ്പടെ നാലുപേരെയാണ് അഞ്ചല് സര്ക്കിള് ഇന്സ്പെക്ടര് ഹരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബൈപാസ് പരിസരത്ത് നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
എന്നാല് ഡിവൈഎഫ്ഐ സംസ്ഥാന, ജില്ലാ, പ്രാദേശിക നേതൃത്വം യാതൊരുവിധ പ്രതിഷേധത്തിനും ആഹ്വാനം ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നും അങ്ങനെയുള്ളപ്പോള് അനാവശ്യമായി ജനപ്രതിനിധി ഉള്പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയില് എടുക്കുകയായിരുന്നുവെന്നും ആരോപിച്ചു സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളും പ്രവര്ത്തകരും അഞ്ചല് പോലീസ് സ്റ്റേഷന് പരിസരത്ത് സംഘടിച്ചത് നാടകീയ രംഗങ്ങള്ക്കിടയാക്കി.
ഇതിനിടയില് നേതാക്കളെ കസ്റ്റഡിയില് എടുത്ത നടപടിയില് പ്രതിഷേധിച്ചു ഒരു സംഘം പ്രവര്ത്തകര് ഗവര്ണര് കടന്നു പോകുന്നതിനിടെ അഞ്ചല് ബൈപാസില് പ്രതിഷേധിച്ചു.
ഗവര്ണര് കടന്നുപോയതിന് പിന്നാലെ കസ്റ്റഡിയില് എടുത്ത നേതാക്കളെ വിട്ടയക്കാന് സിഐ നിര്ദേശിച്ചു.
എന്നാല് പുറത്തുപോകില്ലെന്നു ഷൈന് ബാബു ഉള്പ്പെടെയുള്ളവര് നിലപാട് എടുത്തതോടെ സ്റ്റേഷന് പരിസരം സംഘര്ഷഭരിതമായി. കസ്റ്റഡിയില് എടുത്തത്തിന്റെ കാരണം വ്യക്തമാക്കണ മെന്നും സ്റ്റേഷനില് എത്തിയപ്പോള് പോലീസുകാര് അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് പ്രവർത്തകർ പോലീസുമായി വാക്കേറ്റം നടത്തി.
ഇതിനിടെ പുറത്തുനിന്ന പ്രവര്ത്തകര് സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാനുള്ള ശ്രമം നടത്തിയെങ്കിലും പോലീസ് തടഞ്ഞു. അപമര്യാദയായി പെരുമാറിയെന്ന പരാതി അന്വേഷിക്കുമെന്നു സിഐ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
അന്യായമായി കസ്റ്റഡിയില് എടുക്കുകയും അപമര്യാദയായി പെരുമാറി എന്നതും ചൂണ്ടിക്കാട്ടി റൂറല് പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്കുമെന്ന് ഷൈന് ബാബു പറഞ്ഞു.
Kollam
കുണ്ടറ : കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു . ഒരാളുടെ നില ഗുരുതരം. മടത്തറ - കടയ്ക്കൽ പാതയിൽ ഐരക്കുഴി ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ചിതറ നിന്നും കടയ്ക്കലിൽ നിന്നും വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മങ്കാട് നിലമേൽ സ്വദേശിനി ഷൈല (42) , കുമ്മിൾ സംമ്പ്രമം സ്വദേശിനി ജസ്ന (35), പുതുക്കോട് സ്വദേശി ഷുഹൈബ് (30), സംമ്പ്രമം സ്വദേശിനി നസ്രിയ (13), ചിതറ കിഴക്കുംഭാഗം സ്വദേശികളായ ആദിൽ (22),ലുബിന സിയാദ് (44) , എന്നിവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ മങ്കാട് നിലമേൽ സ്വദേശിനി അൽഫിയ (21) യെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു കാറുകളും പൂർണമായും തകർന്നു.
Kollam
കൊട്ടിയം: അസീസി വിനയാലത്തിലെ അമ്മമാർക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കി റിട്ടയർമെന്റ് ചടങ്ങ് വേറിട്ടതാക്കി സബ് ഇൻസ്പെക്ടർ. 33 വർഷത്തെ സേവനത്തിന് ശേഷം കൊട്ടിയം പോലീസ് സ്റ്റേഷനിൽ നിന്നും വിരമിച്ച വടക്കേവിള മണക്കാട് സ്വദേശിയായ ഗിരീഷനാണ് വിരമിക്കലിന്റെ ഭാഗമായി കൊട്ടിയം അസീസി വിനയാലയത്തിലെ അമ്മമാർക്ക് സദ്യ ഒരുക്കി റിട്ടയർമെന്റ് വേറിട്ടതാക്കിയത്.
ഭാര്യയും ഏകമകനുമായെത്തി അമ്മമാർക്ക് സദ്യ വിളമ്പിയ ശേഷം അവരോടൊപ്പം സദ്യയും കഴിച്ചാണ് വിരമിക്കൽ ചടങ്ങ് നടത്തിയത്. ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രേഖ എസ്.ചന്ദ്രനും പോലീസിലെ ഏതാനും സഹപ്രവർത്തകരും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെ ടുത്തു.
സർവീസിലുള്ളപ്പോൾ ഓണക്കാലത്ത് ഇവിടുത്തെ അമ്മമാർക്ക് സദ്യ ഒരുക്കുക പതിവായിരുന്നു. അതാണ് വിരമിക്കലിന്റെ ഭാഗമായി അമ്മമാർക്ക് സദ്യ ഒരുക്കാൻ പ്രേരണയായത്.
Pathanamthitta
കോന്നി: ഉപജില്ലാ ശാസ്ത്രമേള നേതാജി ഹയര് സെക്കന്ഡറി സ്കൂളില് കെ. യു. ജനീഷ് കുമാര് എംഎല്എ ഉദ്ഘാടനം ചെയ്തു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എന്. നവനിത്ത് അധ്യക്ഷത വഹിച്ചു. കോന്നി എഇഒ ആർ.എസ്. ബിജു കുമാര്, വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. എം. മോഹനന് നായർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് രാജി സി. ബാബു, വാര്ഡ് മെംബര് ലിജാശിവപ്രകാശ്, പ്രിന്സിപ്പല് ബി. ആശ തുടങ്ങിയവര് പ്രസംഗിച്ചു.
Pathanamthitta
അയിരൂർ: പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷനും വ്യവസായ വകുപ്പും സംയോജിച്ച് നടപ്പിലാക്കുന്ന ഷീ റൈസ് പദ്ധതിയുടെ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു.
അയിരൂർ പഞ്ചായത്തിൽ സ്കിൽ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം വാളൻപടി വൈഎംസിഎ ഹാളിൽ പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു.
റാന്നി, വടശേരിക്കര പഴവങ്ങാടി, റാന്നി അങ്ങാടി, വെച്ചൂച്ചിറ, അയിരൂർ , പെരുനാട്, കോട്ടാങ്ങൽ, ചിറ്റാർ, നാറാണംമൂഴി , കൊറ്റനാട് എന്നിവിടങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു.
ജില്ലാ കുടുംബശ്രീ മിഷന്റെ സാമ്പത്തിക സഹായത്തോടെ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ടെയ് ലറിംഗ്, ഫാഷൻ ഡിസൈനിംഗ് കോഴ്സുകളാണ് ആരംഭിച്ചിട്ടുള്ളത്. 30 പേരടങ്ങുന്ന ഒരു ബാച്ചിന് 42 ദിവസമാണ് ക്ലാസുകൾ.
കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായവും പദ്ധതി മുഖേന ലഭ്യമാക്കും. റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ കുടുംബത്തിലുമുള്ള ഒരാൾക്ക് തൊഴിൽ വൈദഗ്ധ്യ പരിശീലനത്തിലൂടെ വരുമാനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു.
കുടുംബശ്രീ ബ്ലോക്ക് കോഓർഡിനേറ്റർ രഞ്ജിത സുകുമാരൻ,സിഡിഎസ് ചെയർപേഴ്സൺ ശോഭന പ്രകാശ്, അയിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിന്റ് വിക്രമൻ നാരായണൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാം കുട്ടി അയ്യക്കാവിൽ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ബി. ജയശ്രീ, പഞ്ചായത്ത് മെംബർ അംബുജാഭായി, വ്യവസായ വകുപ്പ് ബിഡിഎസ്പി അഞ്ചു മുരുകൻ, ഏക്സാത്ത് ഏജൻസി കോർഡിനേറ്റർ പി.വി. രാജേഷ്, വൈസ് ചെയർപേഴ്സൺ ഉഷ ജി. നായർ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: നാട്ടുകാര് തടഞ്ഞുവച്ചയാളെ മോഷണക്കേസില് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയം നെട്ടറ കിഴക്കംകര പുത്തന്വീട്ടില് രാജന്(44) ആണ് അറസ്റ്റലായത്.
ഏനാത്ത് തട്ടാരുപടി അംബേദ്കര് കോളനിയില് സംശയാസ്പദമായ സാഹചര്യത്തില് നാട്ടുകാര് തടഞ്ഞുവച്ചതിനേ തുടര്ന്ന് രാജനെ കരുതല് തടങ്കലില് സൂക്ഷിച്ചു വരികയായിരുന്നു. തുടര്ന്ന് ഏനാത്ത് ഇന്സ്പെക്ടര് അനൂപിന്റെ നേതൃത്വത്തില് ഏനാത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം പുറത്താകുന്നത്. പ്രതിയുടെ പക്കല് നിന്നും വാട്ടര്മീറ്ററുകള് അടങ്ങിയ ചാക്ക് പിടികൂടിയിരുന്നു.
ഏനാത്ത് പോലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര് സുരേഷ് കുമാര് അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയില് വിവിധ കേസുകളില് പ്രതിയായിട്ടുള്ള ആളാണ് രാജനെന്ന് പോലീസ് പറഞ്ഞു.
Pathanamthitta
പത്തനംതിട്ട: മലങ്കര ഓര്ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 92-ാമത് രാജ്യാന്തര സമ്മേളനം 26, 27, 28 തീയതികളില് തുമ്പമണ് ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില് നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് പതാക യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗീവര്ഗീസ് മാര് യൂലിയോസ് മെത്രാപ്പോലീത്ത തുമ്പമണ് ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. എബി എ. തോമസ്, ജനറല് സെക്രട്ടറി നിതിന് മണക്കാട്ട് മണ്ണിൽ, ലിന്റോ മണ്ണില്, അന്സു മേരി തുടങ്ങിയവര്ക്ക് കൈമാറി. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള യുവജന പ്രസ്ഥാനത്തിന്റെ വിവിധ യൂണിറ്റുകളില് നിന്നുള്ള പ്രതിനിധികള് സമ്മേളനത്തില് പങ്കെടുക്കും.
പതാക കൈമാറല് ചടങ്ങില് ചാണ്ടി ഉമ്മന് എംഎല്എ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്ഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വര്ഗീസ് ഏബ്രഹാം, യുവജന പ്രസ്ഥാനം കേന്ദ്ര ജനറല് സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറര് രെഞ്ചു എം. ജോയ്, അനീഷ് ജേക്കബ്, ജിന്സ് തടത്തിൽ, നിബിന് നല്ലവീട്ടില്, ഡാനി രാജു എന്നിവര് പങ്കെടുത്തു.
Pathanamthitta
പത്തനംതിട്ട: കുടുംബശ്രീ മിഷന് സംസ്ഥാനത്ത് നടപ്പാക്കുന്ന ഫുഡ്, ന്യൂട്രീഷൻ, ഹെല്ത്ത് ആന്ഡ് വാഷ് ഘടത്തിന്റെ പഠനത്തിനായി നാഷണല് റിസോഴ്സ് ഓര്ഗനൈസേഷന് ജില്ല സന്ദര്ശിച്ചു.10 ദിവസത്തെ ഇമ്മര്ഷന് പരിപാടിയുടെ ഭാഗമായി ദ്വി ദിന സന്ദര്ശനമാണ് നടത്തിയത്.
പദ്ധതി നടപ്പാക്കലും മികച്ച പ്രാക്ടീസുകളും സംബന്ധിച്ച് ജില്ലാ മിഷന് ടീമുമായി നടത്തിയ പ്രാരംഭ ചര്ച്ചകള്ക്ക് ശേഷമാണ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങള് സന്ദര്ശിച്ചത്. ഒന്നാം ദിവസം നാറാണംമൂഴിയില് ഗാര്ഹിക മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് നടത്തിയ മോഡ്യൂള് പരിശീലനം, മാനസികാരോഗ്യ ബോധവത്കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടി, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്മാരുമായി സംഘടിപ്പിച്ച ചര്ച്ചകള് എന്നിവയ്ക്കു ശേഷം സംഘം വടശേരിക്കര മില്ലറ്റ് എന്റര്പ്രൈസ്, മൈലപ്ര ഡ്രീം ഫുഡ് പ്രോഡക്റ്റ്സ് എന്നിവിടങ്ങള് സന്ദര്ശിച്ചു.
രണ്ടാം ദിവസം മയിലാടുംപാറ സ്പൈസി ഫുഡ് പ്രൊഡക്ട് കണ്സോര്ഷ്യം ഓഫീസ, മലയാലപ്പുഴ എംഇ യൂണിറ്റ്, കൊടുമണ് ശ്രീധന്യ എംഇ യൂണിറ്റ്, ഏനാദിമംഗലത്ത് സംഘടിപ്പിച്ച പോഷണ് മാ ഫുഡ് ഫെസ്റ്റ് എന്നിവിടങ്ങളില് സന്ദര്ശനം നടത്തി.
എന്ആര്ഒ ഓഫീസ് പ്രോഗ്രാം കോഓര്ഡിനേറ്റര്മാരായ ശുഭം കുമാര് (ഉത്തര്പ്രദേശ്) സുരാജ് കുമാര്, ലിങ്ഡ്കിം ഹാങ്ങ്ഷിംഗ് (മഹാരാഷ്ട്ര),സിനു ജോയ, എന്ആര്ഒ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര് സിമി സൂസന് മോന്സി, എന്നിവരടങ്ങുന്ന സംഘമാണ് ജില്ലാ സന്ദര്ശിച്ചത്.
ജില്ലാ പ്രോഗ്രാം മാനേജര് പി.ആര്. അനുപ ജില്ലയിലെ പ്രവര്ത്തന അവതരണം നടത്തി. സ്നേഹിത സര്വീസ് പ്രൊവിഡര്മാരായ റസിയ, എസ്. ഗായത്രിദേവി, ജില്ലാ റിസോഴ്സ് പേഴ്സന്മാരായ ദേവിക ഉണ്ണികൃഷ്ണൻ, ആര്യ രാജഗോപാല്, മൈക്രോ എന്റര്പ്രൈസ് കോണ്സല്ട്ടന്റ് ശാരിക എന്നിവര് നേതൃത്വം നല്കി.
Pathanamthitta
പരുമല: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പരുമല ഉപദേശിക്കടവ് പാലം യാഥാർഥ്യമായി. പാലത്തിന്റെ നിർമാണം പൂർത്തിയായി. ഇനി അപ്രോച്ച് റോഡിനായുള്ള കാത്തിരിപ്പിലാണ് നാട്ടുകാർ. പാലത്തിന്റെ മറുകരയിൽ വളഞ്ഞവട്ടം ഭാഗത്തെ റോഡ് നിർമാണം പൂർത്തിയായി. പരുമല ഭാഗത്തു പാലം മുതൽ സിൻഡസ് മോസ് സ്കൂൾ വരെയുള്ള ഭാഗവും നിർമാണം പൂർത്തിയായിക്കഴിഞ്ഞു.
ഈ ഭാഗത്ത് എട്ട് മീറ്റർ വീതിയിലാണ് റോഡ് നിർമാണം. എന്നാൽ, സിൻഡസ് മോസ് സ്കൂൾ മുതൽ തിക്കപ്പുഴ വരെയുള്ള ഒന്നര കിലോമീറ്ററോളം വരുന്ന റോഡിന്റെ നിർമാണമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഈ ഒന്നര കിലോമീറ്റർ ദൂരവും കുണ്ടുംകുഴിയുമായി കിടക്കുകയാണ്. കാൽനട യാത്രകാർക്കു പോലും പോകാൻ കഴിയാത്ത സ്ഥിതി. ഈ റോഡ് കൂടി നിർമിച്ചെങ്കിൽ മാത്രമെ കോടികൾ മുടക്കിയ പാലത്തിന്റെ ഗുണം നാട്ടുകാർക്കു കിട്ടൂ.
പെരുന്നാളെത്തി, കുഴിയടച്ചില്ല
നിലവിൽ ഈ ഭാഗം പഞ്ചായത്തിന്റെ അധീനതയിലാണ്. ഈ റോഡ് പിഡബ്ല്യൂഡി ഏറ്റെടുത്ത് എട്ടു മീറ്റർ വീതിയിൽത്തന്നെ നിർമിക്കാൻ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. ഇരുവശങ്ങളിലുമുള്ള മതിൽ പൊളിച്ചു കെട്ടിക്കൊടുക്കുന്നതുൾപ്പടെയാണ് എസ്റ്റിമേറ്റ്. ഭരണാനുമതി ലഭിച്ചെങ്കിലും തുടങ്ങാൻ വൈകും.
ഈ പരുമല പെരുന്നാളിന് ഈ പാലത്തിലൂടെ തീർഥാടകരെ കടത്തിവിടാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്നു പെരുന്നാൾ അവലോകന യോഗത്തിൽ മാത്യു ടി. തോമസ് എംഎൽഎ പറഞ്ഞിരുന്നു.
തകർന്നു കിടക്കുന്ന ഭാഗത്തെ കുഴി അടയ്ക്കലെങ്കിലും നടത്തണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നിരുന്നു. കുഴി അടയ്ക്കാമെന്നു പഞ്ചായത്ത് യോഗത്തെ അറിയിച്ചു. എന്നാൽ, പരുമല തീർഥാടനമാരംഭിക്കാൻ ഇനി മൂന്നു ദിനം കൂടി മാത്രം ബാക്കി നിൽക്കെ ഒന്നും ചെയ്തിട്ടില്ല. തിരുവല്ല ഭാഗത്തുനിന്നു വരുന്ന നൂറു കണക്കിനു തീർഥാടകരും വാഹനങ്ങളും ഉപദേശിക്കടവ് പാലം വഴിയെത്തിയാൽ ബുദ്ധിമുട്ടാകും. അതിനാൽ താത്കാലികമായെങ്കിലും തകർന്ന ഭാഗം നന്നാക്കണം.
മാന്നാറിന്റെ ബൈപാസ്
ഉപദേശിക്കടവ് പാലവും അപ്രോച്ച് റോഡും പൂർത്തിയാകുന്നതോടെ പരുമല പള്ളി, പനയന്നാർക്കാവ് ക്ഷേത്രം, പരുമല ആശുപത്രി, പമ്പാ കോളജ് എന്നിവിടങ്ങളിലേക്ക് തിരുവല്ല ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്കു മാന്നാർ ടൗണിലെ കുരുക്കിൽപെടാതെ പെട്ടെന്ന് ഇവിടങ്ങളിലേക്ക് എത്താം.
കൂടാതെ കോട്ടക്കടവ് പാലം പണികൂടി പൂർത്തിയാകുമ്പോൾ മാന്നാറിന്റെ ബൈപ്പാസായും ഇതു മാറും. പരുമല പെരുന്നാളിനു മാന്നാർ ടൗണിലെ മണിക്കൂറുകളോളം ഉള്ള ഗതാഗത കുരുക്കിനു പരിഹാരമാണ് ഉപദേശിക്കടവ് പാലം.
Pathanamthitta
പന്തളം: പന്തളം നഗരസഭയിലെ കേരള കോണ്ഗ്രസ് കൗണ്സിലര് രാജിവച്ചു. കേരള കോണ്ഗ്രസ് - ജോസഫ് വിഭാഗം സംസ്ഥാന ഉന്നതാധികാര സമിതി അംഗവും പന്തളം നഗരസഭയിലെ യുഡിഎഫ് കൗണ്സിലറുമായിരുന്ന കെ.ആർ. രവിയാണ് കൗണ്സിലര് സ്ഥാനം രാജിവച്ചത്.
കേരള കോണ്ഗ്രസ് അംഗത്വവും ഇദ്ദേഹം രാജിവച്ചു. ഇന്നലെ ഉച്ചയോടെ രാജിക്കത്ത് നഗരസഭാ സെക്രട്ടറി കെ. ഇ. അനിതയ്ക്ക് കൈമാറി.
Pathanamthitta
കോന്നി: പശ്ചാത്തല വികസന മേഖലയുടെ ഹബ്ബായി കേരളം മാറിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിര്മാണം പൂര്ത്തിയായ കോന്നി മിനി ബൈപാസിന്റെയും കോന്നി - വെട്ടൂര് - കൊന്നപ്പാറ റോഡിന്റെ നിര്മാണോദ്ഘാടനവും കോന്നി മാര്ക്കറ്റ് ജംഗ്ഷനില് നിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യ വികസന മേഖലയില് കഴിഞ്ഞ ഒമ്പത് വര്ഷത്തിനിടെ വന് കുതിച്ചുചാട്ടമുണ്ടായി. സംസ്ഥാനത്ത് അഞ്ചുവര്ഷത്തിനുള്ളില് 100 പാലങ്ങള് പൂര്ത്തിയാക്കുമെന്ന വാഗ്ദാനം മൂന്നുവര്ഷത്തിനുള്ളില് നടപ്പാക്കി. 150 ല് അധികം പാലങ്ങള് പൂര്ത്തിയായി. 1600 കോടി രൂപ പാലം നിര്മാണത്തിന് ചെലവഴിച്ചു.
നൂറിലധികം പാലങ്ങളുടെ നിര്മാണം പുരോഗമിക്കുന്നു. 17,750 കിലോമീറ്റര് റോഡ് ബിഎം ബിസി നിലവാരത്തില് നിര്മിച്ചു. റോഡ് പരിപാലനത്തിനും പ്രാധാന്യം നല്കുന്നു. കാസര്ഗോഡ് നന്ദാരപടവ് മുതല് തിരുവനന്തപുരം പാറശാല വരെ 473.42 കിലോമീറ്റര് മലയോര ഹൈവേ പൂര്ത്തിയായെന്നും മന്ത്രി പറഞ്ഞു. കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ആര്കെഐ പദ്ധതിയിലൂടെ 2.57കോടി രൂപ വിനിയോഗിച്ചാണ് കോന്നി മിനി ബൈപാസ് നിര്മിച്ചത്. ആറ് കോടി രൂപ ചെലവില് ബിഎം ബിസി നിലവാരത്തിലാണ് കോന്നി മെഡിക്കല് കോളജിലേക്കും ശബരിമല തീര്ഥാടകാര്ക്കും പ്രയോജനം ചെയ്യുന്ന കോന്നി - വെട്ടൂര് - കൊന്നപ്പാറ റോഡ് നിര്മിക്കുന്നത്.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി മണിയമ്മ, ത്രിതല പഞ്ചായത്ത് അംഗങ്ങള്, ജനപ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര് ജി ബാബുരാജന് റിപ്പോര്ട്ട് അവതരിപ്പിച്ചു.
Pathanamthitta
റാന്നി: ജല അഥോറിറ്റി പൈപ്പ് മാറ്റലിനായി എടുത്തിരുന്ന കുഴി ശരിയായി മൂടാത്തതിനേത്തുടര്ന്ന് കുഴിയില് വീണ സ്കൂട്ടര് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചെറുകുളഞ്ഞി സ്വദേശിനി അനൂപ സുകുമാരനാണ് പരിക്കേ്റത്. മുന്നിരയിലെ നാലു പല്ലുകള് നഷ്ടമായ അനൂപയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു.
ഇട്ടിയപ്പാറ - ഒഴുവന് പാറ - വടശേരിക്കര റോഡിന്റെ ഭാഗമായ ഇട്ടിയപ്പാറ - കോളജ് റോഡില് ഇന്നലെ രാവിലെ 9.40 ഓടെയാണ് അപകടം. സ്വകാര്യ സ്ഥാപനത്തില് ജോലി ചെയ്യുന്ന ഇവര് രാവിലെ ജോലിക്കായി സ്കൂട്ടറില് വരുമ്പോള് സ്കൂട്ടര് നിയന്ത്രണം തെറ്റി കുഴിയിലേക്ക് മറിയുകയായിരുന്നു. അതേ സമയം റോഡ് പണിയുമായി ബന്ധപ്പെട്ട് ജല അഥോറിറ്റി പൈപ്പുകള് മാറ്റുന്ന ജോലിയില് നടന്നു വരികയായിരുന്നെന്ന് പറയുന്നു.
ഇതിനായി റോഡിനു കുറുകെ ഇന്നലെ എടുത്തിരുന്ന കുഴി നന്നായി മൂടാത്തതു മൂലം മഴയില് മണ്ണൊലിപ്പുണ്ടാവുകയും കുഴി വീണ്ടും രൂപപ്പെടുകയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും പറയപ്പെടുന്നു.
Pathanamthitta
അടൂർ: മിനി ദിശ ഉന്നത പഠന പ്രദർശനം ഇന്നും നാളെയും അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും രാവിലെ ഒന്പതിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രദർശനം.
പത്താം ക്ലാസിനും പ്ലസ്ടുവിനും ശേഷം പഠിക്കാവുന്ന ഹൃസ്വകാല കോഴ്സുകൾ, വിവിധതരം സ്കോളർഷിപ്പുകൾ, വിവിധ മത്സര പരീക്ഷകൾ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലൈഫ് സ്കിൽസ് എന്നീ സ്റ്റാളുകൾ അവരുടെ കോഴ്സുകൾ പരിചയപ്പെടുത്തുന്നതിന് മിനി ദിശയിൽ എത്തിച്ചേരും,. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും, ആധുനിക കോഴ്സുകൾ, തുടർ പഠന സാധ്യതകൾ, വ്യത്യസ്ത തൊഴിൽ മേഖലകൾ എന്നിവയെക്കുറിച്ചുള്ള ആധികാരികമായ അറിവ് നേടുന്നതിന് മിനി ദിശ ഉപകരിക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത കുട്ടികൾക്കായി കെ ഡാറ്റിന്റെ കീഴിൽ അഭിരുചി പരീക്ഷ, സി ജി ആൻഡ്എസിയുടെ കീഴിൽ വിവിധ കോഴ്സുകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, ഐഐടി ചെന്നൈ ഉൾപ്പടെയുള്ള വിവിധസ്റ്റാളുകൾ, ഭിന്ന ശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് തൊഴിൽ സാധ്യത പരിചയപ്പെടുത്തുന്ന പ്രത്യേക സെക്ഷൻ, കരിയർ കൗൺസിലിംഗ്, സിവിൽ സർവീസ് മേഖലയെ പരിചയപെടുത്തുന്നവിവിധ സ്റ്റാളുകൾ, കരിയർ കഫെ എന്നിവയും രണ്ട് ദിവസത്തെ മിനി ദിശയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഹയർ സെക്കൻഡറി ആർഡിഡി കെ. സുധ, ഹയർ സെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ സജി വർഗീസ്, ഡോ. സുനിൽ കുമാർ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ നേത്രത്വം നൽകുമെന്ന് പബ്ലിസിറ്റി കൺവീനർ പി. ചാന്ദിനി അറിയിച്ചു.
Pathanamthitta
അടൂർ: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില് നടക്കുന്ന ജില്ലാ ക്ഷീര സംഗമം - നിറവ് 2025 ന്റെ രണ്ടാം ദിനത്തില് നടന്ന കന്നുകാലി പ്രദര്ശനം ആവേശമായി.
അടൂര് ബ്ലോക്കിലെ മേലൂട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില് നടക്കുന്ന പരിപാടികളുടെ ഭാഗമായി സംഘം പരിസരത്ത് കന്നുകാലി പ്രദര്ശനം നടന്നത്. കിടാരി, കന്നുകുട്ടി, കറവപ്പശു വിഭാഗങ്ങളിലായി നിരവധി കാലികള് പങ്കെടുത്ത പ്രദര്ശന മത്സരങ്ങള്ക്ക് ക്ഷീര സംഗമം ചെയര്മാന് എ. പി. ജയന് പതാക ഉയര്ത്തി. പള്ളിക്കല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ച യോഗം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ ഉദ്ഘാടനം ചെയ്തു.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് പി. അനിത, ക്ഷീര സംരംഭകത്വ വികസന കേന്ദ്രം പ്രിന്സിപ്പല് ഡോ.പി.ഇ. ഡോളസ, അടുര് ക്ഷീര വികസന ഓഫീസര് കെ പ്രദീപ്കുമാര് എന്നിവര് പ്രസംഗിച്ചു.
മികച്ച കറവപ്പശു, കിടാരി വിഭാഗത്തില് സുധാ പുഷ്പൻ, കിഴക്കേ ചരുവിലിന്റെയും കന്നുകുട്ടി വിഭാഗത്തില് സുധര്മിണി, അനില് ഭവനത്തിന്റെയും ഉരുക്കളെ തെരഞ്ഞെടുത്തു. പ്രദര്ശനത്തിന്റെ ഭാഗമായി തത്സമയ ചോദ്യോത്തര പരിപാടി നടത്തി, വിജയികള്ക്ക് സമ്മാനങ്ങള് നല്കി.
ക്ഷീരസംഗമത്തിന്റെ സമാപന ദിവസമായ ഇന്നു രാവിലെ 9.30 ന് ക്ഷീരകര്ഷകര്ക്കുള്ള സെമിനാര് കെഎല്ഡി ബോര്ഡ് മാനേജര് ഡോ അവിനാഷ് കുമാര് അവതരിപ്പിക്കും. വകുപ്പ് ജോയിന്റ് ഡയറക്ടര് ഷീബ ഖമര് മോഡറേറ്ററായിരിക്കും.11 ന് അടൂര് സെന്റ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രല് ഓഡിറ്റോറിയത്തില് സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ഓര്ത്തഡോക്സ് കത്തീഡ്രല് അങ്കണത്തില് മില്മ, കേരള ഫീഡ്സ് എന്നിവയുടെ വിവിധ ഉത്പനങ്ങളുടെയും കാര്ഷിക - ക്ഷീര മേഖലയില് ഉപയോഗിച്ചു പോരുന്ന വിവിധ യന്ത്രോപകരണങ്ങളുടെയും കാലിത്തീറ്റകളുടെയും വില്പന - പ്രദര്ശന സ്റ്റാളുകളും ഉണ്ടാകും.
Pathanamthitta
റാന്നി: റാന്നിയിലെ വിവിധയിടങ്ങളില് വര്ധിച്ചുവരുന്ന കാട്ടുമൃഗ ശല്യത്തിനെതിരേ കോണ്ഗ്രസ് നേതൃത്വത്തില് റാന്നി ഡിഎഫ് ഓഫീസിലേക്ക് മാര്ച്ച് നടത്തി. വടശേരിക്കര, കുമ്പളത്താമണ് മേഖലയില് നാട്ടിലിറങ്ങിയ കാട്ടാനയുടെ പിണ്ടവുമായി ഡിഎഫ് ഓഫീസിലേക്ക് കയറാന് ശ്രമിച്ച പ്രവര്ത്തകരെ പോലീസ് തടഞ്ഞു. പിന്നീട് ഓഫീസ് പടിക്കല് പ്രവര്ത്തകര് ധര്ണ നടത്തി.
വനത്തിനുള്ളില് പ്ലാന്റേഷന് മേഖല സോളാര് വേലി ഇട്ടു വനം വകുപ്പ് സംരക്ഷിക്കുമ്പോള് കാട്ടു മൃഗങ്ങള് നാട്ടില് ഇറങ്ങി സൈ്വര വിഹാരം നടത്തുകയാണെന്ന് ധര്ണ ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല് സെക്രട്ടറി പി. മോഹന്രാജ് പറഞ്ഞു.
വനവും ജനവാസ മേഖലയും അതിര്ത്തി പങ്കിടുന്ന മേഖലകളില് സോളാര്വേലി സ്ഥാപിക്കുവാന് വനംവകുപ്പിനോ രാഷ്ട്രീയ നേതൃത്വത്തിനോ സാധിക്കാത്തത് വന് വീഴ്ചയാണെന്നും മോഹന്രാജ് കുറ്റപ്പെടുത്തി.
ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സിബി താഴത്തില്ലത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ടി. കെ. സാജു, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, അഹമ്മദ് ഷാ, മണിയാര് രാധാകൃഷ്ണൻ, തോമസ് അലക്സ്, രാജു മരുതിക്കൽ, പ്രകാശ് തോമസ് എ. കെ. ലാലു, സാംജി ഇടമുറി, ജെസി അലക്സ്, ഷിബു തോണിക്കടവിൽ, സ്വപ്ന സൂസന് ജേക്കബ്, ഗ്രേസി തോമസ്, അന്നമ്മ തോമസ്, ജോയ് കാനാട്ട്, ഭദ്രന് കല്ലക്കല്, റൂബി കോശി,
സോണിയ മനോജ്, ടി. കെ. ജയിംസ്, അനിത അനില് കുമാര്, വി. പി. രാഘവൻ, അബ്ദുല് റസാക്ക്, പ്രമോദ് മന്ദമരുതി, തോമസ് ഫിലിപ്പ്, ജയിംസ് കക്കാട്ടുകുഴിയില്, ഷാജി നെല്ലിമൂട്ടിൽ, കെ. ഇ. തോമസ്, ബിനു വയറന്മരുതിയിൽ, ജോര്ജ് ജോസഫ്, ഡി. ഷാജി, ബെന്നി മാടത്തുംപടി, ജി. ബിജു, ജയിംസ് രാമനാട്ട്, രഞ്ജി പതാലിൽ, കെ. കെ. തോമസ്, സുനി എന്നിവര് പ്രസംഗിച്ചു.
Pathanamthitta
മാന്നാര്: പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓര്മപ്പെരുന്നാളിന് 26ന് കൊടിയേറും. രണ്ടിനും മൂന്നിനുമാണ് പ്രധാന പെരുന്നാള്. പെരുന്നാളിന്റെ എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായതായി പരുമല സെമിനാരി മാനേജര് ഫാ. എല്ദോസ് ഏലിയാസ്, സഭാ സെക്രട്ടറി ബിജു ഉമ്മന് എന്നിവര് വാര്ത്താസമ്മേളനത്തില് അറിയിച്ചു. 26നു ഉച്ചയ്ക്ക് രണ്ടിന് ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ പെരുന്നാള് കൊടിയേറ്റ് കര്മം നിര്വഹിക്കും.
മൂന്നിന് തീര്ഥാടന വാരാഘോഷ സമ്മേളനം. വൈകിട്ട് അഞ്ചിന് 144 മണിക്കൂര് നീളുന്ന അഖണ്ഡ പ്രാര്ഥന. 27ന് രാവിലെ 10 ന് സെന്റ് ജോസഫ് ഓര്ത്തഡേ ാക്സ് ഫെലോഷിപ്പ് സമ്മേളനം. മൂന്നിന് വിവാഹ ധനസഹായ വിതരണം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
28ന് രാവിലെ 10നു കര്ഷകസംഗമം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. രണ്ടിനു മദ്യവര്ജന ബോധവത്കരണം മന്ത്രി കെ. കൃഷ്ണന്കുട്ടി ഉദ്ഘാടനം ചെയ്യും. 29 നു 10ന് അഖില മലങ്കര മര്ത്ത്മറിയം വനിതാ സമാജം സമ്മേളനം. രണ്ടിന് ശുശ്രൂക്ഷ സംഗമവും സഭാകവി സി.പി. ചാണ്ടി അനുസ്മരണം. 30ന് രാവിലെ 10ന് വൈദിക സമ്മേളനം. 10.30 ന് ഗുരുവിന് സവിധേ. 31നു രാവിലെ 10ന് പരിസ്ഥിതി സെമിനാര്, 10.30ന് അഖില മലങ്കര പ്രാര്ഥന യോഗംധ്യാനം.
2.30നു സെന്റ് ഡയനീഷ്യസ് ഓര്ത്തഡോക്സ് ഫെലോഷിപ് ഗുരുസ്മൃതി മന്ത്രി വീണാ ജോര്ജ് ഉദ്ഘാടനം ചെയ്യും. നവംബര് ഒന്നിന് രാവിലെ 10 ന് സന്യാസസമൂഹ സമ്മേളനം. 2.30നു യുവജന സംഗമം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും.
ഈ ദിനങ്ങളില് എല്ലാ ദിവസവം രാവിലെ അഞ്ചിന് രാത്രി നമസ്കാരം, പ്രഭാതനമസ്കാരം. രാവിലെ ഏഴിന് വിശുദ്ധ മൂന്നിന്മേല് കുര്ബാന, വൈകിട്ട് ആറിന് സന്ധ്യാനമസ്കാ രം, 6.45 ന് ഗാനശുശ്രൂക്ഷ, ഏഴിന് വചനശുശ്രൂക്ഷ, എട്ടിന് കബറിങ്കലില് ധൂപപ്രാര്ഥന, ഒന്പതിന് സൂത്താറ. പ്രധാന പെരുന്നാള് ദിനമായ രണ്ടിന് രാവിലെ എട്ടിന് വിശുദ്ധ മൂന്നിന്മേല് കുര്ബാന. ഉച്ച കഴിഞ്ഞ് 2.30ന് തീര്ഥാടന വാരാഘോഷ സമാപന സമ്മേളനം. വൈകിട്ട് ആറിന് പെരുന്നാള് സന്ധ്യനമസ്കാരം, എട്ടിന് ശ്ലൈഹീക വാഴ്വ്, 8.15ന് ഭക്തിനിര്ഭരമായ റാസ, 9.45ന് ഭക്തിഗാനാര്ച്ചന.
സമാപനദിനമായ മൂന്നിന് പുലര്ച്ചെ മൂന്നിന് പള്ളിയിലും 6.15നു ചാപ്പലിലും വിശുദ്ധ കുര്ബാന. 8.30നു കാതോലിക്കാ ബാവായുടെ കാര്മികത്വത്തില് വിശുദ്ധ മൂന്നിന്മേല്കുര്ബാന. 10.30നു കബറിങ്കല് ധൂപപ്രാര്ഥന, തുടര്ന്ന് ശ്ലൈഹിക വാഴ്വ്. രണ്ടിന് ഭക്തിനിര്ഭരമായ റാസയോടു കൂടി, കൊടിയിറങ്ങും. വാര്ത്താസമ്മേളനത്തില് പരുല കൗണ്സില് അംഗങ്ങളായ മാത്യു ഉമ്മന് അരികുപുറം, ജോസ് പുത്തന്പുരയില്, മനോജ് പി. ജോര്ജ് എന്നിവരും പങ്കെടുത്തു.
Pathanamthitta
പത്തനംതിട്ട: നഗരറോഡുകളുടെ നിലവാരം ഉയര്ത്തി ചെറിയ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.പത്തനംതിട്ട നഗരത്തിലെ രണ്ട് റോഡുകളുടെ പൂര്ത്തീകരണ ഉദ്ഘാടനവും രണ്ട് റോഡുകളുടെ നവീകരണ ഉദ്ഘാടനവും കുമ്പഴ ലിജോ ഓഡിറ്റോറിയത്തില് നിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഗര റോഡുകളുടെ മുഖച്ഛായ മാറ്റി നവീകരിക്കും. മികച്ച സൗകര്യത്തോടെ യൂട്ടിലിറ്റി ഡക്ടുകളുള്ളവയായി റോഡുകള് മാറണം. അതിനുള്ള ശ്രമമാണ് സര്ക്കാര് നടത്തുന്നത്. നഗരങ്ങളില് ഗതാഗതം സുഗമമാക്കുന്നതിന് ബൈപാസ്, ഫ്ളൈ ഓവർ, ജംഗ്ഷന് വികസനം തുടങ്ങിയവ ലക്ഷ്യമിടുന്നു. ഗ്രേഡ് സെപ്പറേറ്റര് നിര്മിക്കും. തടസമില്ലാത്ത റോഡ് ശൃംഖലയ്ക്കുള്ള പരിശ്രമം മുന്നോട്ട് പോകുന്നു.
പത്തനംതിട്ട നഗരത്തില് ശബരിമല നവീകരണ പദ്ധതിയില് ഉള്പ്പെടുത്തി 12 കോടി രൂപ ചെലവഴിച്ച് ഏഴു റോഡ് നവീകരിച്ചു. 6.5 കോടി രൂപ ചെലവഴിച്ച് പത്തനംതിട്ട റിംഗ് റോഡ് സൗന്ദര്യവത്കരണവും 5.75 കോടി രൂപ ചെലവഴിച്ച് തിരുവല്ല-കുമ്പഴ റോഡിലെ ബിസി ഓവര്ലേ പ്രവൃത്തിയും നഗരത്തിന്റെ മുഖഛായ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
ആറന്മുള മണ്ഡലത്തിലെ ഭൂരിഭാഗം റോഡുകളും മികച്ച നിലവാരത്തിലായെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോര്ജ് പറഞ്ഞു. മണ്ഡലത്തിലെ വികസനത്തിന് പൊതുമരാമത്ത് വകുപ്പ് 585 കോടി രൂപ അനുവദിച്ചു. അബാന് മേല്പ്പാലം പൂര്ത്തിയാകുന്നു. കോഴഞ്ചേരി, ആഞ്ഞിലിമൂട്ടില് കടവ് പാലങ്ങളുടെ നിര്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
പത്തനംതിട്ട നഗരസഭയില് നിര്മാണം പൂര്ത്തിയായ കുമ്പഴ - പ്ലാവേലി, പൊതുമരാമത്ത് റോഡുകളായ കൈപ്പട്ടൂര് - പത്തനംതിട്ട, പത്തനംതിട്ട - മൈലപ്ര, തിരുവല്ല-കുമ്പഴ, പത്തനംതിട്ട - താഴൂര്ക്കടവ്, ടിബി അപ്രോച്ച്, അഴൂര്- കാതോലിക്കേറ്റ് കോളജ് എന്നിവയുടെ ഉദ്ഘാടനവും തിരുവല്ല - കുമ്പഴ റോഡില് പരിയാരം- സെന്റ് പീറ്റേഴ്സ് ജംഗ്ഷന്, പത്തനംതിട്ട നഗര സൗന്ദര്യവത്കരണ പ്രവൃത്തിയുടെ നിര്മാണോദ്ഘാടനവും മന്ത്രി മുഹമ്മദ് റിയാസ് നിര്വഹിച്ചു.
പത്തനംതിട്ട നഗരസഭ ചെയര്പേഴ്സണ് ടി. സക്കീര് ഹുസൈൻ, നഗരസഭ കൗൺസിലർ എ. സുരേഷ് കുമാർ, രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളായ എം.വി. സഞ്ജു, മനോജ് മാധവശേരിൽ, ഡി. ഹരിദാസ്, എം. സജികുമാര്, നൗഷാദ് കണ്ണങ്കര, മുഹമ്മദ് സാലി, നിസാര് നൂർമഹല് എന്നിവര് പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര് ബാബുരാജ് റിപ്പോര്ട്ട് അവതരിപ്പിച്ചു.
പത്തനംതിട്ട നഗരസഭയും തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ്ങും ചേര്ന്ന് തയാറാക്കിയ റിസ്ക് ഇന്ഫോംഡ് മാസ്റ്റര് പ്ലാനിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ബ്രോഷര് മന്ത്രി വീണാ ജോര്ജിന്റെ സാന്നിധ്യത്തില് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പത്തനംതിട്ട നഗരസഭാ ചെയര്പേഴ്സണ് ടി. സക്കീര്ഹുസൈന് നല്കി പ്രകാശനം ചെയ്തു. ജില്ലാ ടൗണ്പ്ലാനര് ജി. അരുൺ, ഡെപ്യൂട്ടി ടൗണ് പ്ലാനര് നിമ്മി കുര്യന് എന്നിവര് പങ്കെടുത്തു.
Pathanamthitta
തിരുവല്ല: അപ്പർ കുട്ടനാടൻ മേഖലയിലെ പ്രധാന പഞ്ചായത്തുകളിൽ ഒന്നാണ് നെടുന്പ്രം. പമ്പയാറും ആലപ്പുഴ ജില്ലയും അതിരുകൾ പങ്കിടുന്ന പത്തനംതിട്ട ജില്ലയിലെ പടിഞ്ഞാറൻ പ്രദേശമായ നെടുംമ്പ്രം പഞ്ചായത്തിന് ഏറെ സവിശേഷതകളുണ്ട്. നെല്ലും കരിമ്പും ഒരേപോലെ കൃഷി ചെയ്യുന്ന ഈ പ്രദേശത്തിന് സംസ്ഥാന കരിമ്പ് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം എന്ന സവിശേഷതയും ഉണ്ട്. ഇടതുപക്ഷത്തിന് ആഭിമുഖ്യമുള്ള ഗ്രാമപഞ്ചായത്തിൽ ഇടക്കാലത്ത് ബിജെപി ഭരണത്തിലെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷവും ഇടതുപക്ഷമാണ് പഞ്ചായത്ത് ഭരണംനടത്തിയത്. സിപിഎമ്മിലെ ടി. പ്രസന്നകുമാരിക്കായിരുന്നു അഞ്ചുവർഷവും ഭരണസാരഥ്യം.
ഒറ്റനോട്ടത്തിൽ
നെടുന്പ്രം പഞ്ചായത്തിലെ വികസന നേട്ടങ്ങളുമായി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് എൽഡിഎഫ്. അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഭരണസമിതി മുൻഗണന നൽകിയത്. എന്നാൽ കാർഷിക മേഖലയിലെ പ്രശ്നങ്ങളടക്കം പരിഗണിക്കാതെയാണ് ഭരണസമിതി മുന്നോട്ടു പോയതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. ഗുരുതരമായ സാന്പത്തിക തിരിമറികൾ ഭരണവുമായി ബന്ധപ്പെട്ടുണ്ടായെന്ന ആക്ഷേപവും പ്രതിപക്ഷത്തിനുണ്ട്. മുന്പ് ഭരണത്തിലെത്തിയ ബിജെപിയും ശക്തമായ പ്രതിപക്ഷമായി നെടുന്പ്രത്ത് പ്രവർത്തിച്ചിരുന്നു.
കക്ഷിനില
ആകെ വാർഡുകൾ - 13, എൽഡിഎഫ് - 8, യുഡിഎഫ് - 2,
ബിജെപി - 3.
നേട്ടങ്ങൾ
90 ശതമാനം റോഡുകളും സഞ്ചാരയോഗ്യമാക്കി. 13 വർഷമായി നിർമാണം മുടങ്ങിക്കിടന്ന കല്ലുങ്കൽ - മലയിത്ര - അഴകശേരി റോഡിന് സംസ്ഥാന വിഹിതം 50 ലക്ഷം അനുവദിച്ച് നിർമാണം പൂർത്തിയാക്കി.
തരിശുകിടന്ന നെടുംമ്പ്രം വെസ്റ്റ് പാടശേഖരം, ഇടക്കേരി പാടശേഖരത്തും ജല വിഭവ വകുപ്പ് സഹായത്തോടെ ജലസേചന സൗകര്യം ഒരുക്കി കൃഷി ഇറക്കി.
വയോജന പാർക്ക്, വയോജനങ്ങൾക്കായി വിനോദയാത്ര, കുട്ടികൾക്ക് പാർക്ക്, ഹാപ്പിനസ് പാർക്ക് തുടങ്ങിയവ നടപ്പിലാക്കി.
ലൈഫ് ഭവന പദ്ധതിയിലൂടെ അർഹമായ എല്ലാ ഗുണഭോക്താക്കൾക്കും വീടിന് അനുമതി നൽകി.
ഭിന്നശേഷി കുഞ്ഞുങ്ങൾക്കായി ഓട്ടിസം സെന്റർ നവീകരിച്ചു.
തൊഴിലുറപ്പ് മേഖലയിലെ മികവിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മഹാത്മ അവാർഡ് ലഭിച്ചു.
നെടുന്പ്രം പിഎച്ച്സി ആധുനികവത്കരിച്ച് കുടുംബാരോഗ്യ കേന്ദ്രമാക്കി.
ജില്ലയിൽ ഇതാദ്യമായി വനിതകൾക്കായി പ്രത്യേക ഫിറ്റ്നസ് സെന്റർ പ്രവർത്തനം ആരംഭിച്ചു.
ജില്ലയിലെ ആദ്യ സ്മാർട്ട് അങ്കണവാടി നെടുമ്പ്രത്ത് ആരംഭിച്ചു.
മികച്ച അങ്കണവാടിക്കും ഐസിഡിഎസ് സൂപ്പർവൈസർക്കും സംസ്ഥാന തലത്തിൽ പുരസ്കാരം ലഭിച്ചു.
പഞ്ചായത്തിലെ 15 അങ്കണവാടികളിൽ 12നും സ്വന്തമായി കെട്ടിടം ഉണ്ടാക്കി. ഒന്പത് അങ്കണവാടികൾ പൂർണമായും ശീതീകരിച്ചു.
ജലജീവന് മിഷൻ പദ്ധതിയിൽ രണ്ടുകോടി രൂപ ചെലവഴിച്ച് മുഴുവൻ വീടുകളിലും ഗാർഹിക പൈപ്പ് കണക്ഷൻ നൽകി
കോട്ടങ്ങൾ
അപ്പർ കുട്ടനാടൻ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ല.
വെള്ളപ്പൊക്കം മൂലം നിരന്തരം ദുരിതം വിതയ്ക്കുന്ന പ്രദേശങ്ങളിൽ സംരക്ഷണഭിത്തി ഉൾപ്പെടെ നിർമിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുവാനും യാതൊരു ശ്രമവും ഉണ്ടായിട്ടില്ല.
ടേക്ക് എ ബ്രേക്ക് പദ്ധതി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തെങ്കിലും തുടർ നടപടികൾ ഇല്ല.
പഞ്ചായത്ത് മിനിസ്റ്റേഡിയം നിർമാണം ബജറ്റ് പ്രഖ്യാപനമായി തുടരുന്നു.
പഞ്ചായത്തിലെ പുതിയ റോഡുകൾ പലതും ഏറ്റെടുത്തുവെങ്കിലും നിർമാണം നടത്തിയില്ല.
പട്ടികജാതി വിഭാഗങ്ങൾക്ക് ഭവന പുനരുദ്ധാരണത്തിന് തുക അനുവദിക്കാൻ രണ്ടുവർഷമായി ആസൂത്രണ പദ്ധതികൾ ഒന്നുമുണ്ടായില്ല.
കുടുംബശ്രീയിൽ 69 ലക്ഷത്തിന്റെ സാമ്പത്തികത്തട്ടിപ്പ്. സബ്സിഡി ഇനത്തിൽ ഉൾപ്പെടെ കുടുംബശ്രീ അംഗങ്ങൾ കബളിക്കപ്പെട്ടു,
തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു.
പൊതുസ്മശാനം പൂർത്തിയാക്കാനായില്ല.
ആരോഗ്യ മേഖലയിലെ പിഎച്ച്സി കെട്ടിട നിർമാണത്തിൽ വലിയ അഴിമതി, പഴയ കെട്ടിടത്തിന്റെ മുകളിൽ 60 ലക്ഷം രൂപ മുടക്കിയാണ് നവീകരണം നടത്തിയത്. ഇതിലെല്ലാം അഴിമതി ഉണ്ട്.
Pathanamthitta
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു പമ്പയിലെത്തി. പമ്പ സ്നാനത്തിന് ശേഷം ഇരുമുടി കെട്ട് നിറച്ചു. പമ്പ മേൽശാന്തിമാരുടെ നേതൃത്വത്തിലാണ് കെട്ട് നിറച്ചത്. ശേഷം സന്നിധാനത്തേയ്ക്ക് യാത്ര തിരിച്ചു.
ഗണപതി കോവിലിന് മുന്നിൽ നിന്നും പോലീസിന്റെ ഗൂർഖ ജീപ്പിലാണ് രാഷ്ട്രപതിയും സുരക്ഷാഉദ്യോഗസ്ഥരും സന്നിധാനത്തേക്ക് പുറപ്പെട്ടത്. അഞ്ച് വാഹനങ്ങളിലായി 20 അംഗ സുരക്ഷാഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയെ അനുഗമിക്കുന്നത്. 11.50ന് രാഷ്ട്രപതി സന്നിധാനത്തെത്തും.
രാവിലെ തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടര് മാര്ഗം പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇന്ഡോര് സ്റ്റേഡിയത്തിലിറങ്ങിയ രാഷ്ട്രപതി റോഡ് മാർഗമാണ് പമ്പയിലെത്തിയത്. മന്ത്രി വി.എന്. വാസവന് രാഷ്ട്രപതിയെ അനുഗമിച്ചിരുന്നു.
മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശേരിക്കര, പെരുനാട്, ളാഹ, ചാലക്കയം വഴി 70 കിലോമീറ്റര് താണ്ടിയായിരുന്നു യാത്ര. നേരത്തെ നിശ്ചയിച്ചതില്നിന്ന് ഒരുമണിക്കൂര് നേരത്തെ യാത്ര തുടങ്ങി. പമ്പയിലെത്തിയ രാഷ്ട്രപതിയെ ദേവസ്വം അധികൃതര് വരവേറ്റു. പിന്നാലെ പമ്പയില് കാല്നനച്ച് രാഷ്ട്രപതി ശബരിമല ദര്ശനത്തിനുള്ള ഒരുക്കങ്ങള് തുടങ്ങുകയായിരുന്നു.
പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തുന്ന രാഷ്ട്രപതിയെ തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തില് പൂര്ണകുംഭം നല്കി സ്വീകരിക്കും. ശ്രീകോവിലിനു മുമ്പില് അപ്പദര്ശനം നടത്തുന്ന രാഷ്ട്രപതിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്ശാന്തി അരുണ്കുമാര് നമ്പൂതിരിയും പ്രസാദം നല്കും.
തുടർന്ന്, ഉച്ചപൂജ തൊഴുതശേഷം രാഷ്ട്രപതി ശ്രീകോവിലിനു മുന്നില് നിന്നു മടങ്ങും. തുടര്ന്ന് പമ്പ ദേവസ്വം ഗസ്റ്റ്ഹൗസില് വിശ്രമത്തിനു ശേഷം ഉച്ചകഴിഞ്ഞ് തിരികെ ഇറങ്ങി ഹെലികോപ്ടറില് തിരുവനന്തപുരത്തേക്ക് യാത്രയാകും.
Pathanamthitta
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്നിധാനത്തെത്തി. തലയിൽ ഇരുമുടികെട്ടുമായി 18-ാം പടി ചവിട്ടിയ രാഷ്ട്രപതി, അയ്യപ്പനെ ദർശിച്ചു.
ഇരുമുടികെട്ടുമായി അംഗരക്ഷകരും രാഷ്ട്രപതിക്കൊപ്പമുണ്ട്. രാഷ്ട്രപതിയുടെയും അംഗരക്ഷകരുടെയും ഇരുമുടിക്കെട്ടുകൾ മേൽശാന്തി ഏറ്റുവാങ്ങി. തുടർന്ന് പൂജയ്ക്കായി ശ്രീകോവിലിനുള്ളിലേക്ക് എടുത്തു.
പമ്പ സ്നാനത്തിന് ശേഷം പമ്പ മേൽശാന്തിമാരുടെ നേതൃത്വത്തിൽ ഇരുമുടി കെട്ട് നിറച്ചതിന് ശേഷമാണ് രാഷ്ട്രപതി സന്നിധാനത്തേയ്ക്ക് യാത്ര തിരിച്ചത്.
ഗണപതി കോവിലിന് മുന്നിൽ നിന്നും പോലീസിന്റെ ഗൂർഖ ജീപ്പിലാണ് രാഷ്ട്രപതിയും സുരക്ഷാഉദ്യോഗസ്ഥരും സന്നിധാനത്തേക്ക് പുറപ്പെട്ടത്. അഞ്ച് വാഹനങ്ങളിലായി 20 അംഗ സുരക്ഷാഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയെ അനുഗമിക്കുന്നത്.
Pathanamthitta
പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുര്മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള് ഹെലിപാഡിലെ കോണ്ക്രീറ്റില് താഴ്ന്ന സംഭവത്തില് യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്.
ഹെലികോപ്റ്റര് ലാന്ഡ് ചെയ്യാനുള്ള ഹെലിപാഡ് വളരെ വൈകിയാണ് തയാറാക്കിയത്. ലാന്ഡ് ചെയ്യാന് നേരത്തെ തന്നെ ക്രമീകരണമുണ്ടാക്കിയിരുന്നു. ആ നിശ്ചയിച്ച സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റര് ലാന്ഡ് ചെയ്തത്.
ഇത് സെറ്റാവാത്ത കോണ്ക്രീറ്റ് ഉള്ള ഭാഗത്തായിപ്പോയി. ഇതോടെ ഹെലികോപ്റ്ററിന് മുന്നോട്ട് നീങ്ങാന് സാധിച്ചില്ല. ഇതോടെയാണ് അത് തള്ളി നേരത്തേ ലാന്ഡ് ചെയ്യാന് നിശ്ചയിച്ചിരുന്ന നാലഞ്ച് അടി മാറിയുള്ള സ്ഥലത്തേക്ക് നീക്കിയത്. അല്ലാതെ ഹെലികോപ്റ്ററിനോ രാഷ്ട്രപതിയുടെ ലാന്ഡിംഗിനോ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങള് ഉണ്ടായിട്ടില്ലെന്നും റവാഡ ചന്ദ്രശേഖര് പറഞ്ഞു.
അതേസമയം, പിഡബ്ല്യുഡിയാണ് ഹെലിപാഡ് തയാറാക്കി കോണ്ക്രീറ്റ് ചെയ്തത്. എയര്ഫോഴ്സ് ജീവനക്കാര് ചൂണ്ടിക്കാണിച്ച ഇടത്താണ് ഹെലിപാഡ് തയാറാക്കിയതെന്ന് പിഡബ്ല്യുഡി അറിയിച്ചു.
രാത്രി ഏറെ വൈകിയാണ് ഇവിടം കോണ്ക്രീറ്റ് ചെയ്തത്. ചെളിയും പൊടിപടലങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണമാണ് ആവശ്യപ്പെട്ടതെന്നും എയര്ഫോഴ്സ് ജീവനക്കാരുടെ സാന്നിധ്യത്തില് തന്നെയാണ് പ്രവൃത്തികള് പൂര്ത്തിയാക്കിയതെന്നും പിഡബ്ല്യുഡി വ്യക്തമാക്കി.
Pathanamthitta
പത്തനംതിട്ട: കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാറിന്റെ (32) മൃതദേഹമാണ് പൊന്നമ്പലമേട് വനത്തിൽ ചൊവ്വാഴ്ച രാവിലെയോടെ കണ്ടെത്തിയത്.
പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ചനിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പമ്പയിലേക്കെന്ന് പറഞ്ഞുവീട്ടിൽനിന്ന് പോയതാണ് അനിൽകുമാർ. മൂന്നുദിവസമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ആദിവാസി വിഭാഗത്തിൽപ്പെട്ട അനിൽകുമാർ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഞായറാഴ്ച രാവിലെ വീട്ടിൽനിന്ന് പോയതെന്നാണ് വിവരം. ഭാര്യ: മഞ്ജു. മക്കൾ: വിദ്യ, നിത്യ, ആദർശ്.
Pathanamthitta
അടൂര്: കെപി റോഡില് കോട്ടമുകള് ജംഗ്ഷനില് പ്രവര്ത്തിച്ചിരുന്ന ടിവിഎസ് അംഗീകൃത സര്വീസ് സെന്ററില് തീ പിടിത്തം. ഏകദേശം ഇരുപത്തിയഞ്ച് ഇരുചക്ര വാഹനങ്ങള് കത്തിനശിച്ചു. ഇന്നു പുലര്ച്ചെ അഞ്ചോടെയാണ് സര്വീസ് സെന്ററില് നിന്നു തീ ഉയരുന്നതായി ഫയര് ഫോഴ്സിന് സന്ദേശം ലഭിച്ചത്.
ഉടന്തന്നെ പത്തനംതിട്ട നിന്ന് സ്റ്റേഷന് ഓഫീസര് വി. വിനോദ് കുമാര്, സീനിയര് ഫയര് ആന്ഡ് റെസ്ക്യൂ ഓഫീസര് പ്രേമചന്ദ്രന് നായര് എന്നിവരുടെ നേതൃത്വത്തില് ഉള്ള ആറംഗ സംഘം ഉള്പ്പെടുന്ന യൂണിറ്റും സ്റ്റേഷന് ഓഫീസര് കെ.സി. റെജികുമാര്, സീനിയര് ഓഫീസര് വി. എം. മനോജ് എന്നിവരുടെ നേതൃത്വത്തില് അടൂരില് നിന്നു 11 അംഗ സംഘം ഉള്പ്പെടുന്ന രണ്ട് യൂണിറ്റും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
സമീപത്തുള്ള ഇരുനില കെട്ടിടത്തിന്റെ ഉയരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഈ കെട്ടിടത്തിന് ഇരുവശങ്ങളിലും വീടുകളും അതിഥി സംസ്ഥാന തൊഴിലാളികള് തിങ്ങിപ്പാര്ക്കുന്ന ഫ്ളാറ്റുകളും പഴങ്ങള് വില്ക്കുന്ന കടയും ഉണ്ടായിരുന്നത് ആശങ്കപരത്തി.
പത്തനംതിട്ട, അടൂര് എന്നിവിടങ്ങളില് നിന്നു സ്ഥലത്തെത്തിയ മൂന്നു യൂണിറ്റ് ഫയര്ഫോഴ്സ് അംഗീകൃത സര്വീസ് സെന്ററിന്റെ ഷട്ടര് പൊളിച്ച് ഉള്ളില് കടന്ന് മൂന്ന് വാഹനത്തില് നിന്നും ഒരേ സമയം വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു.
കോട്ടണ് വേസ്റ്റുകളും അപ്ഹോള്സ്റ്ററികളും ഓയില്, ഗ്രീസ്, പെട്രോള് ഉള്പ്പെടെ ഇന്ധനങ്ങളും കടയ്ക്കുള്ളില് സൂക്ഷിച്ചിരുന്നത് അപകടതീവ്രത വര്ധിപ്പിച്ചു. പുലര്ച്ചെ ആയിരുന്നു സംഭവം എന്നതിനാല് കെപി റോഡില് തിരക്ക് ഇല്ലാതിരുന്നത് അപായസാധ്യത ഒഴിവാക്കി.
കൃത്യസമയത്ത് തന്നെ ഫയര്ഫോഴ്സ് എത്തിയതിനാല് സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടര്ന്നില്ല. സര്വീസ് സെന്ററിനുള്ളില് നിറഞ്ഞ കനത്ത പുകയും ഇരുട്ടും കാരണം വളരെ ദുഷ്കരമായ സാഹചര്യത്തിലാണ് ഫയര്ഫോഴ്സ് ഇവിടെ പ്രവര്ത്തിച്ചത്.
Pathanamthitta
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി ബോർഡ് ചർച്ച ചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
വ്യവസ്ഥ ഇല്ലായ്മ 2019 ൽ നടന്നതാണ്. ഭഗവാന്റെ ഒരു തരി പൊന്ന് ആരെടുത്താലും ശിക്ഷിക്കപ്പെടണമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണം തീരുമാനിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. വിജിലൻസ് റിപ്പോർട്ട് ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്യും. ശബരിമല തീർഥാടന കാലം തുടങ്ങാറായി. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി നിലപാട് സ്വീകരിക്കണം. ശബരിമലയിലെ സ്വർണ ദുരുഹതയുടെ ചുരുൾ അഴിയുമെന്നും അദേഹം വ്യക്തമാക്കി.
ഞങ്ങൾക്ക് മറയ്ക്കാൻ ഒന്നും ഇല്ല. ആദ്യം ആരോപണം ഉന്നയിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി ആണല്ലോ. ഉണ്ണികൃഷ്ണൻ പോറ്റി ദുരുഹത നിറഞ്ഞ വ്യക്തിയാണ്. സ്വർണം തന്നു വിടണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി തങ്ങളോടും പറഞ്ഞു. തങ്ങൾ കൊടുത്തില്ല.
ഞങ്ങൾക്ക് ആരെയും ന്യായീകരിക്കേണ്ടതില്ല. തന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നു. അത് എന്തിനാണ്. താൻ പ്രതിയാണെങ്കിൽ നടപടി എടുക്കട്ടെ. 18 സ്ട്രോംഗ് റും ഉണ്ട്. എല്ലാ റൂമിലും കയറി പരിശോധിച്ചു. കൃത്യം കണക്ക് തിരുവാഭരണ കമീഷന്റെ കൈയിൽ ഉണ്ട്. നടപടിക്രമം പാലിച്ചിട്ടില്ല എന്ന് പറയാൻ കഴിയില്ല. കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ച് തന്നെയാണ് സ്വർണപാളി നൽകിയത്.
ഉപ്പ് തിന്നവർ വെള്ളം കുടിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു.
Pathanamthitta
പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കവർച്ച നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്വർണപ്പാളിയിലെ സ്വർണം കവർന്നെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നും റിപ്പോർട്ടിലുണ്ട്. 1.5 കിലോ സ്വർണമാണ് ദ്വാരപാലക ശില്പത്തിൽ ഉണ്ടായിരുന്നു. 2019 ജൂലൈയിൽ ഉണ്ണികൃഷ്ണൻ പോറ്റി പാളി എടുത്തുകൊണ്ടുപോയശേഷം തിരിച്ചെത്തിയപ്പോൾ അതിൽ 394ഗ്രാം സ്വർണം മാത്രമാണ് ഉണ്ടായിരുന്നതെന്നും വിജിലൻസ് വ്യക്തമാക്കുന്നു.
അന്ന് വിജയ് മല്യ നൽകിയ സ്വർണം എട്ട് സൈഡ് പാളികളിലായി നാലുകിലോയാണ് പൊതിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ രണ്ട് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിരുന്നു. ഈ പാളികളിൽ എത്ര സ്വർണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തണമെന്ന് വിജിലൻസ് വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റി പത്മകുമാറിന് അയച്ച ഇമെയിൽ സന്ദേശമാണ് അന്വേഷണത്തിൽ നിർണായകമായത്. ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക ശില്പങ്ങളുടെ വിവരം ചോദിച്ച് ഇമെയിൽ അയച്ചിരുന്നു. മെയിൽ അയച്ച് ഒരുമാസം കഴിഞ്ഞപ്പോൾ ദ്വാരപാലക ശില്പം കൈമാറിയെന്നും ഈ സന്ദേശത്തിൽ നിന്നാണ് ഗൂഢാലോചന സംശയിക്കുന്നതെന്നും വിജിലൻസ് പറയുന്നു.
കൂടാതെ നിലവിലുള്ളതും മുൻപുണ്ടായിരുന്നതുമായ സ്വർണപ്പാളിയിൽ വ്യത്യാസമുണ്ടെന്നും വിജിലൻസ് വ്യക്തമാക്കി. 2019ന് മുൻപുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് ഈ നിഗമനത്തിലെത്തിയത്.
Pathanamthitta
പത്തനംതിട്ട: ശബരിമലയില് മുന്പുണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വര്ണപ്പാളികളാണെന്ന നിമഗനത്തില് ദേവസ്വം വിജിലന്സ്. 2019-ന് മുന്പുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് രണ്ടും രണ്ടാണെന്ന നിഗമനത്തില് വിദഗ്ധരെത്തിയത്.
സ്വര്ണപ്പാളികളുടെ കാലപ്പഴക്കം നിര്ണയിക്കാന് വിദഗ്ധ പരിശോധന വേണമെന്ന ആവശ്യം വിജിലന്സ് ഹൈക്കോടതിയില് ആവശ്യപ്പെട്ടേക്കും. 2019 ജൂലൈയില് ഉണ്ണികൃഷ്ണന് പോറ്റി പാളി എടുത്തുകൊണ്ടുപോയശേഷം ദ്വാരപാലക ശില്പങ്ങളിലെ സ്വര്ണപ്പാളികളിൽ തിരിമറി സംഭവിച്ചെന്ന വാദത്തെ ശരിവെക്കുന്ന കണ്ടെത്തലാണ് ദേവസ്വം വിജിലന്സ് നടത്തിയിരിക്കുന്നത്.
2025-ല് വീണ്ടും പുതുക്കി ശബരിമലയിലെത്തിച്ച സ്വര്ണപ്പാളിയുമായി 2019-ലെ പാളികളെ തട്ടിച്ചുനോക്കിയാണ് പുതിയ നിഗമനത്തിലെത്തിയത്. 2019-ല് വിജയ് മല്യ സ്വര്ണം പൂശിവെച്ചിരുന്ന പാളിയല്ല സന്നിധാനത്ത് ഇപ്പോഴുള്ളതെന്ന് ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയില് വിജിലന്സ് കണ്ടെത്തിയിട്ടുണ്ട്.
Pathanamthitta
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പത്തനംതിട്ട കളര്നില്ക്കുന്നതില് കൃഷ്ണമ്മ(65)ആണ് മരിച്ചത്. കോട്ടയം മെഡിക്കല് കോളജില് ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ മാസം നാലാം തീയതിയാണ് കൃഷ്ണമ്മയെ തെരുവ് നായ കടിച്ചത്. തുടര്ന്ന് പത്തനംതിട്ട ജനറല് ആശുപത്രിയില് നിന്നും പ്രതിരോധ വാക്സിന് സ്വീകരിക്കുകയും ചെയ്തിരുന്നു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയില് കണ്ടെത്തിയിരുന്നു.
Pathanamthitta
പത്തനംതിട്ട: സംസ്ഥാന സർക്കാരിന് അനുകൂലമായി നിലപാട് എടുത്ത എൻഎ സ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടർന്ന് കോൺഗ്രസ്. കെപിസിസി അച്ചട ക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എൻഎസ്എസ് ജനറൽ സെ ക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമം തുടരുന്ന തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
ചർച്ചയുടെ വിശദാംശങ്ങൾ പറയാൻ കഴിയില്ലെന്നാണ് സുകുമാരൻ നായരെ കണ്ട തിന് ശേഷമുള്ള തിരുവഞ്ചൂരിൻ്റെ പ്രതികരണം. ശബരിമല വിഷയത്തിൽ എൻഎ സ്എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാൻ എൻഎസ്എസിന് അവകാ ശമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയാണ് തിരുവഞ്ചൂർ സുകുമാര ൻ നായരെ കണ്ടത്. കഴിഞ്ഞ ദിവസം പി.ജെ.കുര്യൻ, കൊടിക്കുന്നിൽ സുരേഷ് തുട ങ്ങിയ കോൺഗ്രസ് നേതാക്കളും പെരുന്നയിൽ എത്തിയിരുന്നു.
Idukki
തൊടുപുഴ: പാഴ് വസ്തുക്കൾ വലിച്ചെറിയാനോ ആക്രിക്കടയിൽ വില്്പന നടത്താനോ ഉള്ളതല്ലെന്നാണ് ദേവിയാർ കോളനി ജിവിഎച്ച്എസ്എസിലെ ദിയ എലിസബത്ത് സിനീഷ് തെളിയിക്കുന്നത്. മത്സരത്തിൽ ദിയ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
പ്ലാസ്റ്റിക് നെറ്റും പെഡസ്റ്റൽ ഫാനിന്റെ അടപ്പും ഉപയോഗിച്ചു നിർമിച്ച പക്ഷിക്കൂട്, ഓയിൽ കാൻ ഉപയോഗിച്ച് നിർമിച്ച സൈഡ് ടേബിൾ, കേബിൾ റോൾ ഉപയോഗിച്ചുള്ള കസേര, പാഴായ ട്യൂബിൽ തയാറാക്കിയ അക്വേറിയം, എക്സറേ ഫിലിം ഉപയോഗിച്ച് നിർമിച്ച ഫ്ളവർവേസുകൾ എന്നിങ്ങനെ ആകർഷകമായ ഒട്ടേറെ ഉത്പന്നങ്ങളാണ് ദിയ തയാറാക്കിയത്. കഴിഞ്ഞ മൂന്നുവർഷമായി സബ് ജില്ലയിൽ ദിയയ്ക്കാണ് ഒന്നാം സ്ഥാനം.
Idukki
തൊടുപുഴ: വാഴനാര് പാഴ്വസ്തുവല്ലെന്നും ഇതിൽനിന്നു കണ്ണഞ്ചിപ്പിക്കുന്ന നിരവധി ഉത്പന്നങ്ങൾ നിർമിക്കാമെന്ന് തെളിയിക്കുകയാണ് കൂന്പൻപാറ ഫാത്തിമമാതാ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി ബെനിയ. പത്തോളം ഉത്പന്നങ്ങളാണ് വാഴനാരുപയോഗിച്ച് ഈ കൊച്ചുമിടുക്കി നിർമിച്ചത്.
ഹാൻഡ് ബാഗ്, പക്ഷിക്കൂട്, പഴ്സ്, തൊപ്പി, മാറ്റ്, പൊടിതട്ടി തുടങ്ങിയ ഉത്പന്നങ്ങളാണ് നിർമിച്ചത്. വാഴപോള കീറിയെടുത്ത് ഉണക്കിയ ശേഷം വിവിധ നിറങ്ങൾ ചേർത്ത് നിർമിച്ച ഉത്പന്നങ്ങൾ ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ സംസ്ഥാന ശാസ്ത്രോത്സവത്തിൽ കുടനിർമാണത്തിൽ നാലാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു.
Idukki
തൊടുപുഴ: അധ്യാപികയായ സിസ്റ്റർ ലിഷ പകർന്നു നൽകിയ പാഠങ്ങൾ ഹൃദിസ്ഥമാക്കി റോബിനും ജിയോയും നേടിയത് വിജയത്തിളക്കം.
ജില്ലാ ശാസ്ത്രോത്സവത്തിൽ ചൂരൽ ഉപയോഗിച്ചുള്ള നിർമാണങ്ങളിലാണ് മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസിന്റെ വിജയഗാഥ.
കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ മത്സരിച്ചത് ചന്ദനത്തിരി, ചോക്ക് നിർമാണം, പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ചുള്ള നിർമാണം എന്നിവയിലായിരുന്നു. ഇത്തവണ ഈ മത്സരങ്ങൾ ഒഴിവായി. ഇതോടെയാണ് പുതിയൊരു ഇനം തെരഞ്ഞെടുത്ത് മത്സരിക്കാൻ സിസ്റ്റർ ലിഷ മുന്നിട്ടിറങ്ങിയത്.
ഇതിനായി ചൂരൽകൊണ്ടുള്ള നിർമാണരീതി വൈറ്റിലയിലെ ഒരു സ്ഥാപനത്തിൽ പോയി ഒരു മണിക്കൂറിനുള്ളിൽ സ്വായത്തമാക്കി.
പിന്നീടാണ് എച്ച്എസിൽ റോബിൻ ബിനോയ്, എച്ച്എസ്എസിൽ ജിയോ ജെയ്സണ് എന്നിവർക്ക് പരിശീലനം നൽകിയത്. കൊട്ട, ബോൾ, ടേബിൾമാറ്റ്, പാത്രം തുടങ്ങിയവയാണ് കുട്ടികൾ നിർമിച്ചത് ചേർത്തല സ്വദേശിയായ സിസ്റ്റർ ലിഷ നാലു വർഷത്തോളമായി പരിശീലനം നൽകി വരുന്നുണ്ട്.
Idukki
തൊടുപുഴ: ഒരിടത്ത് ശാസ്ത്രത്തിന്റെ നൂതന മാതൃകകൾ വിരിയുന്പോൾ മറ്റൊരിടത്ത് സഹപാഠിക്ക് സ്നേഹവീടൊരുക്കാൻ കൈ കോർത്ത് ഒരു കൂട്ടം വിദ്യാർഥികൾ.
ശാസ്ത്രമേള നടക്കുന്ന ഡോ. എപിജെ അബ്ദുൾ കലാം ഗവ. എച്ച്എസ്എസിലാണ് രണ്ടു ദിവസം കുട്ടികളുടെ സ്നേഹക്കട തുറന്നത്. കുടയത്തൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്ക് വീട് നിർമിക്കാനാണ് പ്ലസ് വണ് വിദ്യാർഥികൾ മേളയ്ക്കെത്തുന്നവർക്ക് രുചിയൊരുക്കിയത്.
വാഴയിലയിൽ കപ്പയും മുളകു ചമ്മന്തിയും പുറമേ കട്ടൻകാപ്പിയും. ചായ, കാപ്പി, സമോസ, പഫ്സ്, കട്ലറ്റ്, പഴംപൊരി, പൈനാപ്പിൾ, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങി ഒരുപിടി നാടൻ വിഭവങ്ങളാണ് ഒരുക്കിയത്.
ധനസമാഹരണത്തിനായി 100 രൂപയുടെ കൂപ്പണുമുണ്ടായിരുന്നു. മേളയ്ക്കെത്തിയവരിൽ നല്ലൊരു പങ്കും ഈ നൻമ മരത്തിനു ചുറ്റും എത്താൻ മറന്നില്ല.
Idukki
തൊടുപുഴ: എച്ച്എസ്എസ് വിഭാഗം ബീഡ്സ് വർക്ക് വിഭാഗത്തിൽ അറക്കുളം സെന്റ് മേരീസ് എച്ച്എസ്എസിലെ ക്രിസ്റ്റി മരിയ ദാസിന്റെ കരങ്ങളിൽ വിരിഞ്ഞത് ആഭരണങ്ങളുടെ വൈവിധ്യം. എട്ടാം ക്ലാസ് മുതൽ ശാസ്ത്രമേളകളിൽ ക്രിസ്റ്റിയുടെ സാന്നിധ്യമുണ്ട്.
ഇത്തവണ മാലകൾ, വള, കമ്മൽ, പാദസരം എന്നിങ്ങനെ വിവിധ തരം ആഭരണങ്ങൾ നിർമിച്ചാണ് മികവ് തെളിയിച്ചത്. അറക്കുളം പ്ലാങ്കാലപുത്തൻവീട്ടിൽ ക്രിസ്തുദാസ്-ബിനി ദന്പതികളുടെ മകളാണ് ക്രിസ്റ്റി.
Idukki
തൊടുപുഴ: വിദ്യാർഥികളുടെ ശാസ്ത്രാഭിരുചി വിളിച്ചോതിയ റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ കട്ടപ്പന ഉപജില്ലയ്ക്ക് ഓവറോൾ. 1596 പോയിന്റുകൾ നേടിയാണ് കട്ടപ്പനയുടെ ആധിപത്യം. 1410 പോയിന്റുമായി ആതിഥേയരായ തൊടുപുഴ ഉപജില്ല റണ്ണ
റപ്പായി. 1397 പോയിന്റുകളുമായി അടിമാലി മൂന്നാം സ്ഥാനം നേടി. നെടുങ്കണ്ടം- 1196, പീരുമേട്- 1009 പോയിന്റും നേടി. സ്കൂൾ തലത്തിൽ 533 പോയിന്റുമായി കൂന്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസിനാണ് കിരീടം. 390 പോയിന്റുമായി കരിമണ്ണൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും ഇരട്ടയാ
ർ സെന്റ് തോമസ് എച്ച്എസ്എസ് 265 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസ് -315, ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് എച്ച്എസ്എസ് -284 പോയിന്റും കരസ്ഥമാക്കി
രണ്ടു നാൾ തൊടുപുഴ നഗരത്തിന് ഉത്സവഛായ പകർന്ന ശാസ്ത്രോത്സവത്തിന് ഇന്നലെ കൊടിയിറങ്ങിയപ്പോൾ മേളയെകുറിച്ച് ഒരു പരാതിയും ഉണ്ടായില്ലെന്നത് സംഘാടനത്തിന്റെ മികവായി.
രാജാക്കാടിന്റെ പെരുന്തച്ഛൻ
തൊടുപുഴ: എച്ച്എസ് വിഭാഗം ക്ലേ മോഡലിംഗിൽ രാജാക്കാട് ജെഎച്ച്എസ്എസിലെ നിതീഷ് ജോമോൻ ഭാവനയുടെ തേരിലേറി മണ്ണുകൊണ്ടുള്ള ജീവൻ തുടിക്കുന്ന ശില്്പം നിർമിച്ച് ശ്രദ്ധ നേടി. നിതീഷിന്റെ അച്ഛൻ ജോമോൻ ഇടുക്കി ഹിൽവ്യു പാർക്ക്, ശ്രീനാരായണപുരം പാർക്ക്, ഗാന്ധിപ്രതിമ, രാജാക്കാട് ക്ഷേത്ര കിണർ എന്നിവയെല്ലാം ഒരുക്കി ജനപ്രീതി നേടിയിരുന്നു. അച്ഛനിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് നിതീഷ് ക്ലേ മോഡലിംഗിലേക്ക് കടന്നു വന്നത്. ഇത്തവണ പുസ്തകം വായിക്കുന്ന പെണ്കുട്ടി എന്നതായിരുന്നു പ്രമേയം. ജില്ലാ ശാസ്ത്രോത്സവത്തിൽ കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടിയിരുന്നു.
അനിറ്റയുടെ ബൊക്കെ സൂപ്പർ
തൊടുപുഴ: പേപ്പർ ക്രാഫ്റ്റിൽ ഹാട്രിക് നേട്ടവുമായി കരിമണ്ണൂർ എസ്ജെഎച്ച്എസ്എസിലെ അനിറ്റ സാം. കഴിഞ്ഞ മൂന്നുവർഷമായി റവന്യു ജില്ലയിൽ അനിറ്റയ്ക്കാണ് ഒന്നാം സ്ഥാനം. സംസ്ഥാന ശാസ്ത്രോത്സവത്തിൽ 2023-ൽ രണ്ടാം സ്ഥാനവും കഴിഞ്ഞ വർഷം മൂന്നാം സ്ഥാനവും ലഭിച്ചിരുന്നു. മൂന്നുമണിക്കൂറിനുള്ളിൽ വിവിധ വലിപ്പത്തിലുള്ള 60ഓളം പൂക്കൾ തയാറാക്കി ഇതിൽനിന്നു 24 ബൊക്കെ നിർമിച്ചാണ് അനിറ്റ ഹാട്രിക് വിജയം നേടിയത്. ഫിനെക്സ്,
ക്രെയിസ്, എ ഫോർ, ചൈന പേപ്പർ, ടിഷ്യൂ, വെൽവെറ്റ് എന്നീ പേപ്പറുകൾ ഉപയോഗിച്ചാണ് പൂക്കൾ തയാറാക്കിയത്. പ്ലസ് വണ് വിദ്യാർഥിനിയായ അനിറ്റ പള്ളിക്കാമുറി കരിങ്ങോത്തുപറന്പിൽ സാം ജോസ്-മഞ്ജു ദന്പതികളുടെ മകളാണ്.
അക്ഷയ് റെജിയുടേത് കൈപ്പുണ്യം
തൊടുപുഴ: ലെയറിംഗ്, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയിൽ നടന്ന മത്സരത്തിൽ മുരിക്കാട്ടുകുടി ജികെഎച്ച്എസ്എസിലെ അക്ഷയ് റെജി കരവിരുതും കൈപ്പുണ്യവും പ്രകടമാക്കി. 15 ഇനങ്ങളാണ് അക്ഷയ് ഒരുക്കിയത്.
സ്വയം ചെയ്തു പഠിച്ചാണ് അക്ഷയ് ഇതിൽ മികവു തെളിയിച്ചത്. കവിഞ്ഞ വർഷം ശാസ്ത്രോത്സവത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. വട്ടക്കുഴിയിൽ റെജി-അനീഷ ദന്പതികളുടെ മകനാണ് പ്ലസ് വണ് വിദ്യാർഥിയായ അക്ഷയ്.
ചിരട്ടയിൽ ആൽബിന്റെ വിസ്മയം
തൊടുപുഴ: റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ ചിരട്ട ഉപയോഗിച്ചുള്ള ഉത്പന്ന നിർമാണത്തിൽ വിസ്മയം തീർത്ത് രാജാക്കാട് ജിവിഎച്ച്എസ്എസിലെ ആൽബിൻ ഷാജി. ചിരട്ട ഉപയോഗിച്ച് ആൽബിൻ നിർമിച്ച മനോഹര നിർമിതി ശിൽപചാരുത വിളിച്ചോതുന്നതായിരുന്നു. ഇതിൽ ആൽബിന് ഒന്നാംസമ്മാനം ലഭിച്ചു.
ഏറെ നാളത്തെ ശ്രമഫലമായാണ് ഇത്തരം ഉത്പന്നങ്ങൾ നിർമിക്കാൻ കഴിഞ്ഞതെന്ന് ആൽബിൻ പറഞ്ഞു. സബ്ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. 2023-24ൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയിരുന്നു. കെട്ടിടനിർമാണ കരാറുകാരനായ പി.എം. ഷാജി-ബിൻസി ദന്പതികളുടെ മകനാണ്.
Idukki
ഇടുക്കി: കേരള ടൂറിസം വകുപ്പ് വിഷൻ2031 ലോകം കൊതിക്കും കേരളം’ ഏകദിന ശിൽപശാല നാളെ നടക്കും. ടൂറിസം മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള സെമിനാർ നാളെ രാവിലെ 10 ന് കുട്ടിക്കാനം മരിയൻ കോളജിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് നയരേഖ അവതരിപ്പിക്കും. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എം.എം. മണി, പി.ജെ. ജോസഫ്, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖാ സുരേന്ദ്രൻ, ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ കുമാരി, കെടിഡിസി ചെയർമാൻ പി.കെ. ശശി, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ. സജീഷ് എന്നിവർ പങ്കെടുക്കും.
ടൂറിസം മേഖലയിലെ അക്കാദമിക് വിദഗ്ധർ, വിദ്യാർഥികൾ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ടൂറിസത്തിന്റെ ഭാവിയെ രൂപപ്പെടുത്താൻ ഉദ്ദേശിക്കുന്ന തന്ത്രപരമായ ലക്ഷ്യങ്ങൾ, പുതിയ അവസരങ്ങൾ, പുതുമയാർന്ന സമീപനങ്ങൾ എന്നിവ ചർച്ച ചെയ്യും.
ഉത്തരവാദ ടൂറിസം,ഇൻക്ലൂസീവ് ടൂറിസം, എക്സ്പീരിയൻഷ്യൽ ടൂറിസം, റീജെനറേറ്റീവ് ടൂറിസം എന്നിവയുടെ സാധ്യതകൾ, ഡിസൈൻ പോളിസി, ടൂറിസം വിദ്യാഭ്യാസവും നൈപുണി വികസനവുംഭാവിയുടെ ടൂറിസം സാധ്യതകൾക്ക് മനുഷ്യവിഭവ ശേഷിയുടെ വികസനം, ടൂറിസം കേന്ദ്രങ്ങളുടെ രൂപകൽപ്പനയിലെ വെല്ലുവിളികളും അവസരങ്ങളും, ആഗോള ടൂറിസം മാർക്കറ്റിംഗ്, ബ്രാൻഡിംഗ് എന്നിവയിലെ ട്രെൻഡുകൾ, സന്ദർശക അനുഭവം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യയുടെ പ്രയോഗം, പൈതൃക, സാംസ്കാരിക, ആത്മീയ ടൂറിസത്തിന്റെ ഭാവി സാധ്യതകൾ, ടൂറിസം ബിസിനസ് രംഗത്തെ നൂതനാശയങ്ങൾനിക്ഷേപം, സാഹസിക ടൂറിസം എന്നിങ്ങനെ എട്ട് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെക്ഷനും നടക്കും.
Idukki
കട്ടപ്പന: മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടനം ഇന്നു നടക്കും. വൈകുന്നേരം 3.30നു കട്ടപ്പന ടൗണിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. കട്ടപ്പന നഗരസഭാ ചെയർപേഴ്സണ് ബീന ടോമി അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സണ് അഡ്വ. കെ.ജെ. ബെന്നി, ജല അഥോറിട്ടി മാനേജിംഗ് ഡയറക്ടർ ഡോ. പി.ബി. നൂഹ്, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, വാട്ടർ അഥോറിട്ടി മധ്യമേഖലാ ചീഫ് എൻജിനിയർ വി.കെ. പ്രദീപ് തുടങ്ങിയവർ പ്രസംഗിക്കും.
43 കോടി രൂപയുടെ കിഫ്ബ് പദ്ധതിയുടെയും 20.6 കോടി രൂപയപടെ അമൃത് രണ്ടാം ഘട്ട പദ്ധതിയുടെയും നിർമാണ ഉദ്ഘാടനമാണ് നടക്കുന്നത്. അമൃത് പദ്ധതിയുടെ ആദ്യഘട്ടം പുരോഗമിക്കുകയാണ്. അമൃത് രണ്ടാം ഘട്ട പദ്ധതി പ്രകാരം 42 കിലോമീറ്റർ വിതരണ ശൃംഖല സ്ഥാപിച്ച് 4000 കുടിവെള്ള കണക്ഷനുകളാണ് നൽകുന്നത്.
കട്ടപ്പന നഗരസഭയിലെ മുഴുവൻ വാർഡുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് മാസ്റ്റർ പ്ലാൻ വേണമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശ പ്രകാരം തയാറാക്കിയ പദ്ധതിക്കാണ് സർക്കാർ കിഫ്ബി മുഖേന 43 കോടി രൂപ അനുവദിച്ചിരിക്കുന്നത്. പദ്ധതിയനുസരിച്ച് അഞ്ചുരുളിയിൽ ജൽജീവൻ മിഷൻ വഴി സ്ഥാപിക്കപ്പെടുന്ന ജലശുദ്ധീകരണ ശാലയിൽ നിന്നു ശുദ്ധജലം കട്ടപ്പന നഗരസഭയിലെ കല്ലുകുന്ന് ടോപ്പിൽ നിർമിക്കുന്ന രണ്ടുലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയിലേക്ക് എത്തിച്ച് 62 കിലോമീറ്റർ പൈപ്പു ലൈൻ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി നരിയംപാറയിൽ ജലസംഭരണിയും പന്പ്ഹൗസ് നിർമാണവും വിഭാവനം ചെയ്തിട്ടുണ്ട്.
Idukki
പൂമാല: അമ്മയുടെ സംസ്കാരത്തിനിടെ മകൻ കുഴഞ്ഞുവീണു മരിച്ചു. മേത്തൊട്ടി ഇയ്യാത്ത് പരേതനായ തങ്കപ്പന്റെ മകൻ ലാലി (ഷിനോബ്-40) ആണ് മരിച്ചത്. മാതാവ് ഇന്ദിര (73) ബുധനാഴ്ചയാണ് മരണമടഞ്ഞത്. വീട്ടുവളപ്പിൽ സംസ്കാരകർമങ്ങൾ നടക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12-ഓടെ ഷിനോബ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനായിരുന്നു.
ഇലക്ട്രിക് ജോലികൾ ചെയ്തുവരികയായിരുന്നു. മാതാവും ഷിനോബും ഒരുമിച്ചാണ് മെത്തോട്ടിയിലെ വീട്ടിൽ താമസിച്ചുവന്നിരുന്നത്. ഷിനോബിന്റെ സംസ്കാരവും നടത്തി. സഹോദരങ്ങൾ: രജനി നന്ദകുമാർ, സജിനി സുരേഷ്, ഷിനി.
Idukki
നെടുംങ്കണ്ടം: കരുണാപുരം പഞ്ചായത്തിൽ യുഡിഎഫിൽനിന്നു കൂറുമാറി എൽഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ ശോഭനാമ്മ ഗോപിനാഥനെ കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. ഇവർക്ക് ആറു വർഷത്തേക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. കോണ്ഗ്രസ് ടിക്കറ്റിൽ മൽസരിച്ച് ജയിച്ച ഇവർ കൂറുമാറിയതോടെ യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് യുഡിഎഫ് അംഗമായ മിനി പ്രിൻസ് നൽകിയ പരാതിയിലാണ് വിധിയുണ്ടായത്. ലക്ഷങ്ങൾ കോഴ വാങ്ങിയാണ് കോണ്ഗ്രസിൽനിന്നു ഇവർ കൂറുമാറിയതെന്നും കെപിസിസി മീഡിയ വക്താവ് സേനാപതി വേണു, പഞ്ചായത്തംഗങ്ങളായ മിനി പ്രിൻസ്, ജയ്മോൻ നെടുവേലി, നടരാജ പിള്ള, ആൻസി തോമസ്, ശ്യാമള മധുസൂദനൻ, നേതാക്കളായ കെ.കെ. കുഞ്ഞുമോൻ, ഷൈജൻ ജോർജ്എന്നിവർ പറഞ്ഞു.
Idukki
കൊച്ചി: ന്യൂസിലൻഡ് സർക്കാരിന്റെ ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയായ എഡ്യുക്കേഷൻ ന്യൂസിലൻഡിന്റെ പിന്തുണയോടെ സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന ന്യൂസിലൻഡ് വിദ്യാഭ്യാസ പ്രദർശനം നാളെ കൊച്ചി മറൈൻഡ്രൈവിലെ വിവാന്റ എറണാകുളം ഹോട്ടലിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കും. ന്യൂസിലൻഡിലെ മുൻനിര യൂണിവേഴ്സിറ്റി, കോളജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രതിനിധികളെ നേരിൽക്കണ്ട് സംശയനിവാരണം നടത്താനാകും.
പ്ലസ് ടു, ഡിഗ്രി, പിജികാർക്ക് എൻജിനിയറിംഗ്, ഐടി, നഴ്സിംഗ്, ഹെൽത്ത്, അലൈഡ് ഹെൽത്ത് കെയർ, ടീച്ചിംഗ് തുടങ്ങി ഉയർന്ന മുൻഗണനാപട്ടികയിലുള്ള തൊഴിൽ മേഖലകൾ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രീൻ ലിസ്റ്റ് ഫോക്കസ് കോഴ്സുകൾ, പ്ലസ് ടു/ ഡിഗ്രിക്കു മിനിമം 50 ശതമാനം മാർക്കുള്ള കുട്ടികൾക്ക് പോലും അഡ്മിഷൻ സാധ്യമാകുന്ന കോഴ്സുകൾ, IELTS കുറഞ്ഞത് 6 സ്കോർ ഉള്ളവർക്കും അഡ്മിഷൻ നേടാവുന്ന കോഴ്സുകൾ, മൂന്നു വർഷം സ്റ്റേ ബാക്ക്, പഠനത്തോടൊപ്പം ഫുൾ ടൈം ജോലി ചെയ്യാൻ അവസരമുള്ള ഗവേഷണ കോഴ്സുകളും ഉൾപ്പടെ നൂറുകണക്കിനു കോഴ്സുകൾ തെരഞ്ഞെടുക്കാം. പഠനകാലയളവിൽ കുടുംബത്തെ കൂടെക്കൊണ്ടുപോകാനും പങ്കാളിക്ക് ഫുൾ ടൈം ജോലി ചെയ്യുന്നതിനോടൊപ്പംതന്നെ പിആറിന് അപേക്ഷിക്കാനും അനുമതിയുണ്ട്.
50 മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പ് നേടാനും ഫാസ്റ്റ് ട്രാക്ക് അഡ്മിഷൻ ഡെസ്ക്, പ്രമുഖ ബാങ്കുകളുടെ ബാങ്ക് ലോൺ ഡെസ്ക് എന്നിവ പ്രദർശനത്തിന്റെ ഭാഗമായുണ്ട്. കൂടാതെ, എഡ്യുക്കേഷൻ ന്യൂസിലൻഡിന്റെ ഔദ്യോഗിക പ്രതിനിധികൾ നയിക്കുന്ന സെമിനാറും ഉണ്ടായിരിക്കും.
പ്രവേശനം സൗജന്യം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. പ്രൊഫൈൽ അസസ്മെന്റിനായി പ്രത്യേക ഡെസ്കും ഉണ്ടായിരിക്കും. സ്പോട് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ എല്ലാ അക്കാദമിക് രേഖകളും പാസ്പോർട്ടിന്റെ പകർപ്പും കരുതണം. കൂടുതൽ വിവരങ്ങൾക്ക് 0484 4150999, 9645222999 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Idukki
വാഴക്കുളം: സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കായികമേളയ്ക്ക് വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ തുടക്കമായി. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സെൻട്രൽ കേരള സഹോദയ ജനറൽ സെക്രട്ടറി ജെയ്ന പോൾ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ.തോമസ് മഞ്ഞക്കുന്നേൽ ദീപശിഖ കൈമാറി. കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോണ്സണ് വെട്ടിക്കുഴിയിൽ, സികെഎസ് വൈസ് പ്രസിഡന്റ് ഫാ.ജോണ്സണ് പാലപ്പിള്ളി, സ്പോർട്സ് കോ-ഓർഡിനേറ്റർ ജോജു ജോസഫ്, അധ്യാപിക തെരേസ് ജെയിൻ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ജനറൽ സെക്രട്ടറി ഇവാന എസ്.മണത്തറ കായിക പ്രതിഭകൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കായികമേളയ്ക്ക് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റിൽ ഇരുപത്തഞ്ചോളം ടീമുകൾ പങ്കെടുത്തു. കോട്ടപ്പടി സെന്റ് ജോർജ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം നേടി.വാഴക്കുളം കാർമൽ സ്കൂളിനാണ് രണ്ടാം സ്ഥാനം.
ആദ്യദിനത്തിൽ കാർമൽ സ്കൂളിന്റെ മുന്നേറ്റം
വാഴക്കുളം: സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കായിക മേളയുടെ ആദ്യദിനത്തിൽ ആതിഥേയ സ്കൂളായ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിന് മുന്നേറ്റം. 132 പോയിന്റോടെയാണ് സ്കൂൾ മുന്നിട്ടുനിൽക്കുന്നത്. 49 പോയിന്റുമായി പുത്തൻകുരിശ് ബിടിസി രണ്ടാം സ്ഥാനത്തും 44 പോയിന്റോടെ ചാലക്കുടി സിഎംഐ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്.
Idukki
മറയൂർ: ഒറ്റയാൻ ഭീതിയെത്തുടർന്നു കൃഷിചെയ്ത വാഴത്തോട്ടം വെട്ടിനശിപ്പിച്ച് വീട്ടമ്മ. മറയൂർ ഇന്ദിരനഗറിലെ ഡെയ്സി അഗസ്റ്റിന്റെ കൃഷിയിടത്തിലെ 50ലധികം വാഴകളാണ് നശിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ ഒരാഴ്ചയായി ഇന്ദിരനഗർ, കരിമൂട്ടി, കോരക്കടവ് പ്രദേശങ്ങളിൽ ഒറ്റയാന്റെ ആക്രമണം രൂക്ഷമാണ്.വീട്ടുമുറ്റത്തെ വാഴ, തെങ്ങ്, കമുക് തുടങ്ങിയവ കാട്ടാന പതിവായി നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഏക വരുമാനമാർഗമായ വാഴത്തോട്ടം വെട്ടിനശിപ്പിച്ചത്.
വാഴക്കുലകൾ ഭക്ഷിക്കുന്നതിനായി ആന എത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഈ തീരുമാനം. നേരം ഇരുട്ടിയാൽ വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും ഈ വീട്ടമ്മ പറഞ്ഞു. ഒറ്റയാനെ ചിന്നാർ വനത്തിലേക്ക് അടിയന്തരമായി തുരത്തണമെന്നാണ് ഇവരുടെ ആവശ്യം.
Idukki
തൊടുപുഴ: കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടലിന്റെ നേർക്കാഴ്ചയും പരിഹാരമാർഗങ്ങളും അവതരിപ്പിച്ച് സാമൂഹ്യശാസ്ത്രമേളയിൽ വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിലെ ദേവനന്ദ സുനീഷ്, മേഘ്ന ഷിജുമോൻ എന്നിവർ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
അശാസ്ത്രീയമായ നിർമാണം, ഭൂമിശാസ്ത്രപരമായ പ്രത്യേകത, സോയിൽ പൈപ്പിംഗ്, മേഘവിസ്ഫോടനം എന്നിവയാണ് ദുരന്തനിടയാക്കിയതെന്ന് ഇവർ മോഡലിലൂടെ വരച്ചുകാട്ടി. ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങളും ഇവരുടെ നിർദേശത്തിലുണ്ട്. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് തത്സമയമായിരുന്നു നിർമാണം.
Idukki
തൊടുപുഴ: മദ്യപിച്ചുള്ള ഡ്രൈവിംഗും വാഹനമോടിക്കുന്നതിനിടയിൽ ഉറങ്ങുന്നതും മൂലമുണ്ടാകുന്ന അപകടങ്ങൾ സൃഷ്ടിക്കുന്നത് ചില്ലറ പ്രശ്നമല്ല. ഇതിനു പരിഹാരമാണ് വെള്ളാരംകുന്ന് സെന്റ് മേരീസ് എച്ച്എസ്എസിലെ അലൻ സജിയുടെയും അതുൽ ഗീവർഗീസിന്റെയും വർക്കിംഗ് മോഡൽ. ഇതിനു നിമിത്തമായത് ഇവരുടെ സഹപാഠിയായ ജോബൽ സാജുവിന്റെ നിർദേശം.
ജോബലിന്റെ ബന്ധുക്കൾ സഞ്ചരിച്ച വാഹനം അടുത്ത നാളിൽ ബംഗളൂരുവിനു സമീപം അപകടത്തിൽപ്പെട്ടിരുന്നു. വാഹനം തകർന്നെങ്കിലും യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായത്. ഇതോടെ ജോബലും കൂട്ടുകാരും ചേർന്ന് ഇതിനു പരിഹാരമാർഗം കണ്ടെത്തുകയായിരുന്നു. ജോബൽ മറ്റു മത്സരയിനത്തിൽ ഉണ്ടായിരുന്നതിനാൽ അലനും അതുലും ചേർന്നാണ് മോഡൽ അവതരിപ്പിച്ചത്.
മദ്യപിച്ച് വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചാൽ സ്റ്റാർട്ടാകില്ല എന്നതാണ് ഒരു പ്രത്യേകത. ഡ്രൈവർ ഉറങ്ങിയാൽ വലിയ ശബ്ദത്തിൽ അലാറം മുഴങ്ങുന്നതോടെ ഇയാൾക്ക് ഉണരാനും കഴിയും. കൂടാതെ വാഹന ഉടമയുടെ മൊബൈൽഫോണിലേക്ക് സന്ദേശവുമെത്തും. ചെറിയ അളവിൽ മദ്യം ഉള്ളിൽച്ചെന്നാൽ പോലും വാഹനം സ്റ്റാർട്ടാകില്ല. ഇഎസ്പി മൊഡ്യൂൾ കത്തിയതിനാൽ ജോബിന് മത്സരത്തിൽ പങ്കെടുക്കാനായില്ല. പത്താം ക്ലാസ് വിദ്യാർഥികളാണ് മൂവരും.
Idukki
തൊടുപുഴ: മഴക്കാലത്തെ പ്രധാന പ്രതിസന്ധിയാണ് റോഡുകളിലെ വെള്ളക്കെട്ട്. ഇത് മുൻകൂട്ടി അറിഞ്ഞ് മുന്നറിയിപ്പു നൽകുന്ന സാങ്കേതികവിദ്യയാണ് മുരിക്കാശേരി എസ്എംഎച്ച്എസ്എസിലെ പ്ലസ് വണ് വിദ്യാർഥികളായ അലോണ് ഷിജോ, അനന്യ ജോബി എന്നിവർ അവതരിപ്പിച്ചത്. റോഡ് ഫ്ളഡ് ലെവൽ മോണിറ്ററിംഗ് സിസ്റ്റം പ്രാവർത്തികമാക്കുന്ന ആപ്പാണ് എച്ച്എസ്എസ് വർക്കിംഗ് മോഡലിൽ ഇവർ അവതരിപ്പിച്ചത്.
മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടുമൂലം വാഹനങ്ങളും കാൽനടയാത്രക്കാരും ഏറെ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഇതിനെ അതിജീവിക്കുന്ന ആപ്പ് ഇവർ രൂപപ്പെടുത്തിയത്. ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മുന്നറിയിപ്പിനൊപ്പം വെള്ളത്തിന്റെ അളവും ഫോണിലേക്ക് എത്തും. എഐ കാമറകൾ പോലെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇത് സ്ഥാപിക്കാനാകും. അൾട്രാ സോണിക്ക് സെൻസറുകൾ ഉപയോഗിച്ചാണ് വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തുന്നത്.
Idukki
തൊടുപുഴ: പീരുമേട് ടെക്നിക്കൽ എച്ച്എസ്എസിലെ ആർ.എസ്. റിനോ, കെ. നവീൻ എന്നിവരുടെ ഹൻട്രിക്സ് ബുള്ളറ്റ് പ്രൂഫ് ഹാർമർ എന്ന മാതൃക കാണികൾക്ക് വേറിട്ട അനുഭവമായി. യുദ്ധമുഖങ്ങളിൽ സൈനികർക്ക് ഏറെ പ്രയോജനകരമാകുന്ന സംവിധാനമെന്ന നിലയിലാണ് ഇരുവരും ഈ മോഡൽ അവതരിപ്പിച്ചത്. സാധാരണ സൈനികൾക്ക് ഹെൽമറ്റ്, നെഞ്ച് ഭാഗത്ത് കവചം എന്നിവയാണുള്ളത്.
എന്നാൽ സൈനികന്റെ ശരീരത്തിന് പൂർണമായും സം
രക്ഷണമൊരുക്കുന്ന ബുള്ളറ്റ് പ്രൂഫ് കവചമാണ് ഇവർ ഒരുക്കിയത്. മുഖഭാഗം തുറക്കാവുന്ന രീതിയിലാണ് ഹെൽമറ്റ്. ഇതിനു പുറമേ കൈയിൽനിന്നു തയാറാക്കിയ സംവിധാനത്തിൽനിന്നു തീ തുപ്പും. ഇത് ഉപയോഗിച്ച് വന്യമൃഗങ്ങളെ ഭയപ്പടുത്താനും തീ പടർത്താനും കഴിയും.
കംപ്രസർ ഗ്യാസ് ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. കവചത്തിനുള്ളിൽ തണുപ്പു നിലനിർത്താനായി നാലു കൂളിംഗ് ഫാനുകളും ക്രമീകരിച്ചിട്ടുണ്ട്. 30,000 രൂപ മുതൽ 50,000 വരെ ചെലവിൽ ടൈറ്റാനിയം മെറ്റൽ ഉപയോഗിച്ച് ഇത് നിർമിക്കാനാവുമെന്ന് ഇവർ അവകാശപ്പെടുന്നു. വണ്ടിപ്പെരിയാർ സ്വദേശികളാണ് റിനോയും നവീനും.
Idukki
തൊടുപുഴ: കാർഷികമേഖലയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചാൽ ഉണ്ടാകുന്ന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പാറത്തോട് സെന്റ് ജോർജ് എച്ച്എസ്എസിലെ ലക്ഷ്മിപ്രിയ സുധീഷും വൈഗ ബിനീഷും എച്ചഎസ് സ്റ്റിൽ മോഡലാണ് ഇവർ അവതരിപ്പിച്ചത്.
കൃത്യമായ കൃഷി ആസൂത്രണം, കാലാവസ്ഥ പ്രവചനം, ജലസേചനം, സ്വയം നിയന്ത്രിക്കൽ, തൊഴിൽ ലാഭം, രോഗനിയന്ത്രണം നേരത്തെ കണ്ടെത്തൽ, വിപണിവില പ്രവചിക്കൽ, മെച്ചപ്പെട്ട വിളവെടുപ്പ്, വളപ്രയോഗത്തിലെ കൃത്യത, ഡ്രോണ് വഴി കൃഷി നിരീക്ഷണം, മണ്ണിന്റെ ഗുണനിലവാര പരിശോധന, വിളവിന്റെ കൃത്യമായ പ്രവചനം, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കൽ എന്നിവയെല്ലാം എഐയിലൂടെ നേടാമെന്ന് ഈ കൊച്ചുമിടുക്കികൾ ചൂണ്ടിക്കാട്ടുന്പോൾ കാണികളും അറിയാതെ തലയാട്ടും.
Idukki
തൊടുപുഴ: വിസ്മയത്തിന്റെ ചെപ്പു തുറന്നു. വിദ്യാർഥികൾ ഭാവനയുടെ ചിറകിലേറിയപ്പോൾ ഇതൾ വിരിഞ്ഞത് നൂതന ആശയങ്ങളും പുത്തൻ പരീക്ഷണങ്ങളും. നിർമിതബുദ്ധിയുടെ അനന്ത സാധ്യതയിലേക്ക് വിരൽച്ചൂണ്ടുന്നതായിരുന്നു റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേളയിലെ കൗതുകക്കാഴ്ചകൾ. ഇന്നലെ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐടി എന്നീ വിഭാഗങ്ങളിലാണ് കൗമാരപ്രതിഭകൾ മാറ്റുരച്ചത്.
ശാസ്ത്രോത്സവം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്സിലർ ജയലക്ഷ്മി ഗോപൻ അധ്യക്ഷത വഹിച്ചു. കോട്ടയം ആർഡിഡി പി.എൻ. വിജി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്സിലർ മുഹമ്മദ് അഫ്സൽ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.സി. ഗീത എന്നിവർ പ്രസംഗിച്ചു.
ആദ്യദിനം പിന്നിട്ടപ്പോൾ 703 പോയിന്റുമായി കട്ടപ്പന ഉപജില്ലയാണ് മുന്നിൽ. തൊടുപുഴ 631 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. അടിമാലി - 618, പീരുമേട് -532, നെടുങ്കണ്ടം - 509 എന്നിങ്ങനെയാണ് പോയിന്റു നില. സ്കൂൾതലത്തിൽ 275 പോയിന്റുമായി കൂന്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസാണ് കുതിപ്പിലാണ്.
കരിമണ്ണൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ് 197 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇരട്ടയാർ എസ്ടി എച്ച്എസ്എസ് - 186, അട്ടപ്പള്ളം സെന്റ് തോമസ് ഇഎംഎച്ച്എസ്എസ് അട്ടപ്പള്ളം -166, മുരിക്കാശേരി എസ്എംഎച്ച്എസ്എസ് മുരിക്കാശേരി -149 എന്നിങ്ങനെയാണ് പോയിന്റുകൾ കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ന് എപിജെ അബ്ദുൾ കലാം സ്കൂളിൽ പ്രവൃത്തി പരിചയമേള നടക്കും.
Idukki
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകള് വീണ്ടും ഉയര്ത്തും. ഡാമിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ജലനിരപ്പ് 139 അടി കവിഞ്ഞു. നിലവിൽ 13 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്.
സെക്കൻഡിൽ 9403 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്നാണ് തമിഴ്നാട് വാട്ടർ അഥോറിറ്റി വ്യക്തമാക്കുന്നത്. ഒരു മീറ്ററിൽ നിന്ന് 1.5 മീറ്ററായി ഷട്ടറുകൾ ഉയർത്തേണ്ടി വരും.
സെക്കൻഡിൽ 10178 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ഡാമിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ജനവാസ മേഖലകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. താഴ്ന്ന് പ്രദേശങ്ങളിലൊക്കെ വെള്ളം ഉയർന്നു തുടങ്ങിയിട്ടുണ്ട്.
Idukki
തൊടുപുഴ: കടന്നലിന്റെ കുത്തേറ്റ് സ്കൂള് വിദ്യാര്ഥിക്കും രക്ഷിക്കാനെത്തിയ ബന്ധുവിനും ഗുരുതര പരിക്കേറ്റു. തൊടുപുഴ മണക്കാട് രാജേഷ് ഭവനില് ശ്രീരാജ് (15) , മുത്തച്ഛന് രാജു (72) എന്നിവര്ക്കാണ് പരിക്കേറ്റത്.
കടന്നലിന്റെ കുത്തേറ്റ് അവശനിലയിലായ ഇവരെ തൊടുപുപുഴയില് നിന്നുള്ള ഫയര്ഫോഴ്സ് സംഘം എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയില് എത്തിച്ചത്. മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം ഇന്നു രാവിലെ 8.40 ഓടെയാണ് സംഭവം. ശ്രീരാജ് സ്കൂളിലേക്കു പോകുന്ന വഴി കടന്നലുകള് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് രാജുവിനെയും കടന്നലുകള് കുത്തിയത്. ശ്രീരാജ് കൈയിലുണ്ടായിരുന്ന റെയിന്കോട്ട് ഉപയോഗിച്ച് ശരീരം മൂടി രക്ഷപ്പെടാന് ശ്രമിച്ചെങ്കിലും കടന്നലുകള് ദേഹമാസകലം കുത്തിയിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര് ബിജു പി.തോമസിന്റെ നേതൃത്വത്തില് ഫയര്ഫോഴ്സ് എത്തി തീ വീശി കടന്നലുകളെ അകറ്റിയാണ് ഇരുവരെയും ആംബുലന്സില് കയറ്റി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
Idukki
ചിന്നക്കനാല്: ചൂണ്ടലില് കാട്ടാന ആക്രമണത്തില് ഒരാള് മരിച്ചു. പന്നിയാര് സ്വദേശി ജോസഫ് വേലുച്ചാമി ആണ് മരിച്ചത്.
ചക്കക്കൊമ്പന് കാട്ടാനയാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഏലത്തോട്ടത്തില് വച്ചായിരുന്നു ജോസഫിനെ കാട്ടാന ആക്രമിച്ചത്.
ആനക്കൂട്ടത്തില് 14ഓളം ആനകളുണ്ടായിരുന്നു. ആനക്കൂട്ടം സ്ഥലത്ത് തന്നെ തുടരുന്നതിനാല് മൃതദേഹം പുറത്തെടുക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.
Idukki
ഇടുക്കി: തൃശൂരിലെ വോട്ട് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ശവ ങ്ങളെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഇടുക്കി മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപം നടത്തിയ കലുങ്ക് സംവാദ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ശവങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്. 25 വർഷം മുൻപ് മരിച്ചവരെ വരെ വോട്ട് ചെയ്യിച്ചു, പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർഎ ൽവിയെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്നു വരെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിലെ പ്രചാരണ ഘട്ടത്തിൽ പറഞ്ഞതാണ് താൻ ഇപ്പോഴും ചെയ്യുന്നത്. തന്നെ ക്കൊണ്ട് ചെയ്യാൻ പറ്റുന്നതേ താൻ ഏൽക്കുകയുള്ളു. ഏറ്റാൽ അത് ചെയ്തിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാട് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ ഇല്ലെങ്കിൽ തൃശൂരിൽ വേണമെന്നാണ് നിലപാട് എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഈ പണി നിർത്താമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാടാണ്. അത് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ എയിംസ് നൽകിയില്ലെങ്കിൽ തൃശൂരിൽ വേണമെന്നാണ് നിലപാട്. എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ താൻ രാജിവയ്ക്കാമെന്നും അദ്ദേഹം വ്യക്തമാ ക്കി.
Idukki
തൊടുപുഴ: ഓണ്ലൈൻ തട്ടിപ്പുകൾ, ഹണിട്രാപ്പ് എന്നിവയിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പോലീസ്. അടുത്ത നാളുകളിൽ ഇത്തരം സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പോലീസ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്.
ഒരു വ്യക്തിയെ വഞ്ചിക്കുക, ചൂഷണം ചെയ്യുക, അല്ലെങ്കിൽ സ്വകാര്യ വിവരങ്ങൾ ചോർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രണയം നടിച്ചു കെണിയിലാക്കുന്നതിനെയാണ് ഹണി ട്രാപ്പ് എന്നു പറയുന്നത്.
ആദ്യം ഓണ്ലൈൻ പ്ലാറ്റ്ഫോം വഴിയും മറ്റും സൗഹൃദം സ്ഥാപിക്കും. കെണിയിയാകുന്നവരെ തന്ത്രപൂർവം താവളങ്ങളിലേക്കു വരുത്തി സ്വകാര്യ വീഡിയോയും ഫോട്ടോകളുമൊക്കെ ബലമായി പകർത്തിയെടുക്കും.
തുടർന്ന് ഇതുവച്ച് ബ്ലാക്ക് മെയിൽ ചെയ്യും. തട്ടിപ്പിനിരയാകുന്ന മിക്കവരും മാനക്കേട് ഭയന്നു വിവരം പുറത്തുപറയില്ല എന്നതാണ് ഇത്തരം സംഘങ്ങൾക്കു ബലമാകുന്നത്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
അപരിചിതരുമായി ഓണ്ലൈനിൽ ബന്ധം സ്ഥാപിക്കുന്പോൾ കൂടുതൽ ശ്രദ്ധ വേണം. പെട്ടെന്ന് അടുപ്പം കാണിക്കുന്നവരെ സംശയിക്കണം.
ഒന്നിച്ചു സമയം ചെലവഴിക്കാൻ പ്രലോഭിപ്പിക്കുന്നവരെ സൂക്ഷിക്കുക, വ്യക്തിപരമായ വിവരങ്ങളോ ചിത്രങ്ങളോ സാന്പത്തിക ഇടപാടുകളോ അപരിചിതരുമായി പങ്കുവയ്ക്കരുത്
.
അക്കൗണ്ടുകൾ വ്യാജമാണോ എന്നു തിരിച്ചറിയാൻ ശ്രമിക്കുക, അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രങ്ങളും പോസ്റ്റുകളും യഥാർഥമാണോയെന്നു പരിശോധിക്കുക, സാന്പത്തിക സഹായം ആവശ്യപ്പെട്ട് ആരെങ്കിലും സമീപിക്കുകയാണെങ്കിൽ പ്രത്യേകിച്ച് ശ്രദ്ധിക്കുക.
സംശയകരമായി എന്തെങ്കിലും തോന്നിയാൽ ഉടൻ അവരുമായുള്ള ബന്ധം വിച്ഛേദിക്കുക. തുടർന്ന് അവരെ ബ്ലോക്ക് ചെയ്യുകയും പോലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുക.
Idukki
തൊടുപുഴ: ലോട്ടറിക്ക് 40 ശതമാനം ജിഎസ്ടി വർധിപ്പിച്ച കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൊടുപുഴ ഇൻകം ടാക്സ് ഓഫീസിലേക്ക് ലോട്ടറി തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ.വി.ശശി ധർണ ഉദ്ഘാടനം ചെയ്തു.
2017-ൽ ജിഎസ്ടി ആരംഭിച്ചപ്പോൾ 12 ശതമാനം ആയിരുന്ന നികുതി 2020-ൽ 28 -ഉം ഇപ്പോൾ 40 ശതമാനവും ആയി വർധിപ്പിച്ചു. ലോട്ടറി വിറ്റ് ജീവിക്കുന്ന രണ്ട് ലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാർ, വിധവകൾ, രോഗികൾ, വയോധികർ തുടങ്ങിയവരെ ഇത് സാരമായി ബാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരേ പാർലമെന്റ് മാർച്ച് ഉൾപ്പെടെ നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അനിൽ ആനിക്കാട്ട് അധ്യക്ഷത വഹിച്ചു. ജി.ഗിരീഷ്കുമാർ, കെ.വി.ജോയ്, ജോർജ് അന്പഴം, ബെന്നിച്ചൻ, ഗോപാലകൃഷ്ണൻ, രമണൻ പടന്നയിൽ, ജോർജ് കോട്ടൂർ എന്നിവർ പ്രസംഗിച്ചു.
Alappuzha
ചേര്ത്തല: ചേര്ത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) കൊലപാതകക്കേസില് പോലീസ് ചോദ്യം ചെയ്യലില് സഹകരിക്കാതെ പ്രതി സെബാസ്റ്റ്യന്. വ്യാഴാഴ്ചയാണ് സെബാസ്റ്റ്യനെ തെളിവെടുപ്പിനായി കോടതി പോലീസിന്റെ കസ്റ്റഡിയില് വിട്ടത്. 28വരെയാണ് ഇയാളുടെ കസ്റ്റഡി കാലാവധി.
അന്വേഷണ ഉദ്യോഗസ്ഥനായ ചേര്ത്തല സ്റ്റേഷന് ഇന്സ്പക്ടര് ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില് മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും ഇയാള് സഹകരിച്ചിട്ടില്ലെന്നാണ് വിവരം. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെയും ഡി വൈഎസ്പി ടി. അനില്കുമാറിന്റെ സാന്നിധ്യത്തിലും സെബാസ്റ്റ്യനെ ചോദ്യം ചെയ്തിരുന്നു.
ഐഷ കേസില് സെബാസ്റ്റ്യനൊപ്പം സംശയനിഴലിലായിരുന്ന ഐഷയുടെ അയല്ക്കാരിയും സെബാസ്റ്റ്യന്റെ കൂട്ടുകാരിയുമായ സ്ത്രീയെ പോലീസ് വ്യാഴാഴ്ച അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. ഐഷ കൊലപാതകക്കേസില് ഇവര്ക്കു നിര്ണായകമായ ബന്ധമുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. ഇവര് മാസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. ഐഷയെ കൊലപെടുത്തിയതാണെന്നതടക്കം നിര്ണായക വെളിപ്പെടുത്തല് കഴിഞ്ഞ ദിവസം നടത്തിയ ഐഷയുടെ കൂട്ടുകാരിയായ അയല്ക്കാരിയുടെയും രഹസ്യമൊഴിയെടുത്തു.
ചേര്ത്തല ജുഡീഷ്യല് ഒന്നാംക്ലാസ് മജിസ്ട്രേറ്റിനു മുന്നിലാണ് മൊഴിയെടുത്തത്. പോലീസിന്റെ നിഗമനങ്ങളും കണ്ടെത്തലുകളും ശരിയെന്നു തെളിയിക്കുന്ന വെളിപ്പെടുത്തലാണ് ഇവര് നടത്തിയത്.
സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യല് പൂര്ത്തിയായാല് ഇയാളില്നിന്നു ലഭിക്കുന്ന വിവരങ്ങള്ക്കനുസരിച്ച് തെളിവെടുക്കുന്നതിനാണ് പോലീസ് ലക്ഷ്യമിട്ടിരിക്കുന്നത്. ശനിയാഴ്ച ഇയാളെ കൊലപാതകം നടത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെത്തിക്കുമെന്നാണ് സൂചന.
2012 മെയ് 13ന് ഐഷ കൊല്ലപ്പെട്ടതായാണ് പോലീസിന്റെ നിഗമനം. ഐഷയുമായി സൗഹൃദത്തിലായിരുന്ന സെബാസ്റ്റ്യന് ഇവരില്നിന്നു തന്ത്രപൂര്വം സ്വര്ണവും പണവും കൈപ്പറ്റിയിരുന്നു. ഐഷ ഇതുമടക്കി ചോദിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതിനു ബലം നല്കുന്ന സാക്ഷിമൊഴികളും പോലീസിനു ലഭിച്ചിട്ടുണ്ട്. ഏറ്റുമാന്നൂര് സ്വദേശിനി ജെയ്നമ്മ, കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന് എന്നിവരുടെ കൊലപാതകത്തിലും പ്രതിയാണ് സെബാസ്റ്റ്യന്. കൊലപാതകം നടന്ന് 13 വര്ഷം പിന്നിട്ട സാഹചര്യത്തില് ഐഷ കൊലപാതകക്കേസില് തെളിവുകള് കണ്ടെത്തുക അസാധ്യമാണെന്ന നിഗമനത്തിലാണ് പോലീസ്.
Alappuzha
അമ്പലപ്പുഴ: പാടശേഖര സമിതിയുടെ അനാസ്ഥ മൂലം ഇരുപത്തിയേഴ് വീടുകൾ മലിനജലം നിറഞ്ഞ വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നു. ഏഴു മാസമായിട്ടും ഇതിനു പരിഹാരം കാണാൻ ആരും തയാറാകുന്നില്ലെന്ന് നാട്ടുകാർ.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൊപ്പാറക്കടവ് അറുന്നൂറാം പാടശേഖരത്തിന്റെ പടിഞ്ഞാറെ ബണ്ടിൽ താമസിക്കുന്ന 27 കുടംബങ്ങളാണ് കഴിഞ്ഞ ഏഴു മാസക്കാലമായി വെള്ളക്കെട്ടിൽ കഴിയുന്നത്. ഈ പാടശേഖരത്ത് നേരത്തേയുണ്ടായിരുന്ന മോട്ടോർതറ പൊളിച്ചതോടെയാണ് ഇവരുടെ ദുരിതം ആരംഭിച്ചത്.
പുതിയ മോട്ടോർതറ നിർമിക്കാൻ പഞ്ചായത്തിൽനിന്ന് തുകയനുവദിച്ചതോടെയാണ് നിലവിലെ മോട്ടോർതറ പൊളിച്ചത്. സാധാരണ വേനൽക്കാലത്താണ് മോട്ടോർതറ പൊളിച്ച് പുതിയത് നിർമിക്കുന്നത്. എന്നാലിവിടെ കഴിഞ്ഞ കൃഷിക്കുശേഷം മഴക്കാലത്താണ് മോട്ടോർതറ പൊളിച്ചത്.
അതിനിടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പുതിയ മോട്ടോർതറ നിർമിക്കുന്നത് എന്നു കണ്ട പഞ്ചായത്ത് ഇതിന്റെ നിർമാണം തടഞ്ഞു. പിന്നീട് ഇവിടെ കൃഷിയും നടന്നില്ല. ഇതോടെ കഴിഞ്ഞ ഏഴു മാസക്കാലമായി ദുർഗന്ധം നിറഞ്ഞ കാക്കാഴം കാപ്പിത്തോട്ടിലെ മലിനജലത്തിന്റെ ദുരിതമനുഭവിക്കുകയാണ് ഈ കുടുംബങ്ങൾ. ചില വീടുകൾക്കുള്ളിൽവരെ മലിനജലം നിറഞ്ഞു.
കിടപ്പുരോഗികളും വൃദ്ധരും കൊച്ചുകുട്ടികളും സ്ത്രീകളും അടങ്ങിയ വീട്ടുകാർ മലിനജലം കലർന്ന വെള്ളക്കെട്ടിൽ ചവിട്ടി വേണം പുറത്തിറങ്ങാൻ . വീടിനു ചുറ്റും മലിനജലം കെട്ടിക്കിടക്കുന്നതിനാൽ രോഗികളായവരെ കസേരയിൽ ഇരുത്തി ചുമന്ന് റോഡിൽ എത്തിച്ചാണ് ആശുപത്രിയിൽ കൊണ്ടു പോകുന്നത്.
പല വീടുകളിലും ശുചിമുറി പോലും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. വീടിനു ചുറ്റും കെട്ടിക്കിടക്കുന്ന മലിനജലത്തിൽ പായലും നിറഞ്ഞു കിടക്കുകയാണ്. വെള്ളത്തിൽ ഇറങ്ങിയാൽ അട്ടയും കടിക്കും. ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ദുർഗന്ധവും സഹിച്ചാണ് ഇവർ കഴിയുന്നത്.
മാരകമായ സാക്രമിക രോഗങ്ങളെയും ഭയന്നാണ് നിർധനരായ 27 കുടുംബങ്ങളും ഇവിടെ കഴിയുന്നത്. പലരുടെയും വീടിനുള്ളിലും വെള്ളം കെട്ടികിടപ്പുണ്ട്. ഇതിനു പരിഹാരം തേടി ഇവർ മുട്ടാത്ത വാതിലുകളില്ല. എംപി, എംഎൽഎ, ജില്ലാ കളക്ടർ, പഞ്ചായത്ത് തുടങ്ങി നിരവധി പേർക്കു പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇനി ഇതിനു പരിഹാരം കാണാൻ തങ്ങൾ എവിടെപ്പോകണമെന്നാണ് ഇവർ ചോദിക്കുന്നത്.
Alappuzha
അമ്പലപ്പുഴ: കണ്ടൻകുളങ്ങര സിഎം റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് ഒരു പതിറ്റാണ്ടോളമായി.
ദുരിതയാത്രയുമായി നിരവധി കുടുംബങ്ങൾ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12-ാം വാർഡ് വളഞ്ഞവഴി ബീച്ച് റോഡിൽനിന്ന് തുടങ്ങി കണ്ടംകുളങ്ങരയിൽ അവസാനിക്കുന്ന നാനൂറ് മീറ്ററോളം മാത്രം നീളമുള്ള പ്രധാന പാതയാണിത്.
പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ഏകയാത്രാമാർഗമായ ഈ റോഡ് ചെറിയ മഴയിൽപ്പോലും തോടായി രൂപാന്തരപ്പെട്ട് കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയാണ്.
വണ്ടാനം മെഡിക്കൽ കോളജാശുപത്രി, സർക്കാർ സ്ഥാപനങ്ങൾ ദേശീയ പാത എന്നിവിടങ്ങളിലെത്താനുള്ള എളുപ്പ മാർഗവും ഈ റോഡാണ്. ഇതുവഴി യാത്രചെയ്യുന്ന വിദ്യാർഥികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. സൈക്കിളിൽ എത്തുന്ന വിദ്യാർഥികൾ കുഴിയിൽ വീണ് അപകടമുണ്ടാവുന്നതും ഇവിടെ നിത്യസംഭവമാണ്.
അടിയന്തരമായി റോഡ് പുനർ നിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് കോൺഗ്രസ് എംസിഎച്ച് മണ്ഡലം സെക്രട്ടറി സജി പാറലിൽ ആവശ്യപ്പെട്ടു. റോഡിന്റെ ഈ ദുരവസ്ഥ തുടർന്നാൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Alappuzha
ചേര്ത്തല: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന് ലിയോ പതിനാലാമന് മാര്പാപ്പായുടെ ആഹ്വാനപ്രകാരം ലോക സമാധാനത്തിനായി കൃപാസനം സ്ഥാപക ഡയറക്ടര് റവ.ഡോ. വി.പി. ജോസഫ് വലിയവീട്ടില് നയിക്കുന്ന അഖണ്ഡ ജപമാല മഹാറാലി ഇന്ന് നടക്കും. അഖണ്ഡ ജപമാല മഹാറാലിയില് പങ്കെടുത്തു സായൂജ്യമടയാന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്നിന്നു ജനസഹസ്രങ്ങള് ഇന്നലെ വൈകിട്ടു മുതല്തന്നെ കൃപാസനത്തിലേക്ക് എത്തിക്കൊണ്ടിരുന്നു.
"രക്ഷയുടെ മഹാജൂബിലി-പ്രത്യാശയുടെ തീര്ഥയാത്ര' എന്ന സന്ദേശവുമായി ഇന്നു രാവിലെ ആറിന് കലവൂര് കൃപാസനം ജൂബിലിമിഷന് ദേവാലയത്തില്നിന്ന് ആരംഭിക്കുന്ന അഖണ്ഡജപമാല മഹാറാലി മാരാരിക്കുളം ബീച്ചില് ആലപ്പുഴ രൂപത മെത്രാന് റവ.ഡോ. ജയിംസ് റാഫേല് ആനാപറമ്പില് ഉദ്ഘാടനം ചെയ്യും. വിശ്വാസിസഹസ്രങ്ങള് അണിചേരുന്ന അഖണ്ഡജപമാല മഹാറാലി തീരത്തിന്റെയും തീരത്തിന്റെ സമാന്തര റോഡുകളിലുംനിന്ന് എത്തിപ്പെട്ട് അര്ത്തുങ്കല് സെന്റ് ആന്ഡ്രൂസ് ബസിലിക്കയുടെ കടലോരത്തുള്ള കുരിശടിവലയം ചെയ്ത് അര്ത്തുങ്കല് ബസിലിക്കയിലേക്ക് എത്തിച്ചേരും.
കൃപാസനം അഖണ്ഡജപമാല മഹാറാലി അര്ത്തുങ്കല് വെളുത്തച്ചന്റെ മൈതാനത്ത് എത്തിച്ചേരുമ്പോള് ബസിലിക്ക റെക്ടര് റവ.ഡോ. യേശുദാസ് കാട്ടുങ്കല്തയ്യില് റാലിക്ക് സ്വീകരണം നല്കും. റവ.ഡോ.വി.പി. ജോസഫ് വലിയവീട്ടില് ആമുഖ സന്ദേശം നല്കും. തുടര്ന്ന് ആലപ്പുഴ രൂപത മെത്രാന് ഡോ.ജയിംസ് റാഫേല് ആനാപറമ്പിലിന്റെ മുഖ്യകാര്മികത്വത്തില് പൊന്തിഫിക്കല് സമൂഹദിവ്യബലി അര്പ്പിച്ച് പ്രാര്ഥിക്കും. മലങ്കര സഭയുടെ പരമാധ്യക്ഷനും കെസിബിസി അധ്യക്ഷനുമായ കര്ദ്ദിനാള് മാര് ബസേലിയോസ് മാര് ക്ലീമിസ് കതോലിക്കാബാവാ മഹാജൂബിലി സന്ദേശം നല്കും.
ഉടമ്പടി നൊവേനയും ദിവ്യകാരുണ്യ ആരാധനയും അര്പ്പിച്ച് റവ.ഡോ.വി.പി. ജോസഫ് വലിയവീട്ടില് വിശ്വാസസഹസ്രങ്ങളെ ആശീര്വദിക്കും. ബ്രദര് എഡ്വേര്ഡ് പുത്തന്വീട്ടില് സഹകാര്മികനാകും. തുമ്പോളി സെന്റ് തോമസ് പള്ളി വികാരി ഫാ. പോള് ജെ. അറയ്ക്കല് മരിയന് സന്ദേശം നല്കും.
ഉച്ചകഴിഞ്ഞ് 1.40ന് സീറോമലബാര് ക്രമത്തില് നടക്കുന്ന പൊന്തിഫിക്കല് സമൂഹദിവ്യബലിക്ക് ഫരീദാബാദ് മെട്രോപൊളീറ്റന് ആര്ച്ച്ബിഷപ് മാര് കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാര്മികത്വം വഹിക്കും. തുടര്ന്ന് കൃപാസനം മാതാവിന്റെ നൊവേന - സിസ്റ്റര് ജോമോള് ജോസഫ് നേതൃത്വം നല്കും. തുടര്ന്ന് ദിവ്യകാരുണ്യ ആരാധന. റവ.ഡോ. വി.പി. ജോസഫ് വലിയവീട്ടില്, ഫാ. അലക്സ് കൊച്ചീക്കരന്വീട്ടില് നേതൃത്വം നല്കും.
ഒരുക്കിയിരിക്കുന്നത്
വിപുലമായ സൗകര്യങ്ങള്
ചേര്ത്തല: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്നിന്നുള്ള വിശ്വാസിസഹസ്രങ്ങള് അണിചേരുന്ന ജപമാല മഹാറാലിക്ക് കുടിവെള്ളവും ഇ -ടോയ്ലറ്റ് സംവിധാനവും മെഡിക്കല് എയ്ഡും ഇരുപതിലധികം ആംബുലന്സും, ഡോക്ടര്മാരുടെയും നഴ്സുമാരുടെയും പരിചരണവും ഏര്പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളില്നിന്നു നൂറിലധികം കെഎസ്ആര്ടിസി ബസുകള് സര്വീസ് നടത്തും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും വിമുക്തഭടന്മാരുടെയും വോളന്റിയർമാരുടെയും സേവനം ഉണ്ടായിരിക്കും.
കൃപാസനം സ്പിരിച്ച്വല് അനിമേറ്റര് ഫാ. അലക്സ് കൊച്ചീക്കാരന്വീട്ടില്, കൃപാസനം മാനേജര് സണ്ണി പരുത്തിയില്, വൈസ് ഡയറക്ടര് തങ്കച്ചന് പനയ്ക്കല്, പിആര്ഒ അഡ്വ. എഡ്വേര്ഡ് തുറവൂര്, ജനറല് സെക്രട്ടറി ടി.എക്സ്. പീറ്റര്, എച്ച്ആര് മാനേജര് ജോസഫ് അരൂര്, പബ്ലിക്കേഷന് മീഡിയ സെക്രട്ടറി സിസ്റ്റർ ജോമോള് ജോസഫ്, എക്സിക്യൂട്ടീവ് കണ്വീനര് റോബര്ട്ട് കണ്ണഞ്ചിറ, അലോഷ്യസ് തൈക്കല്, രതീഷ് ബാബു, മനോജ് തങ്കി, ജോസഫ് ഫെര്ണാണ്ടസ് തൈക്കാട്ടുശേരി, ജോസ് ബാബു കോതാട്ട് തങ്കി തുടങ്ങിയവര് നേതൃത്വം നല്കും.
Alappuzha
ചെറിയനാട് ഗ്രാമപഞ്ചായത്ത് `ഒറ്റനോട്ടത്തില്...അച്ചൻകോവിലാറിന്റെ വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ചെറിയനാട്, പള്ളിവിളക്കുകളുടെ നാട് - എന്നും ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത സമ്പൂർണ നിയമ സാക്ഷരത പഞ്ചായത്ത് എന്ന നിലയിലും പ്രശസ്തമാണ്. കഴിഞ്ഞ പതിനഞ്ചു വർഷമായി വനിതകൾ പ്രസിഡന്റുമാരായിരുന്ന ചെറിയനാട്ടിൽ, ഈ തെരഞ്ഞെടുപ്പിൽ അന്പതു ശതമാനം വനിതാ വാർഡുകൾ വന്നതോടെ ഇനി ആര് നയിക്കും എന്ന് ഉറ്റുനോക്കുകയാണ് ജനങ്ങൾ.
നേട്ടങ്ങൾ...
ജനക്ഷേമം,
അടിസ്ഥാനസൗകര്യ വികസനം
ലൈഫ് ഭവന പദ്ധതിക്ക് ഊന്നൽ കൊടുത്ത് 217 ഭവനം പൂർത്തീകരിച്ചു.
ഭൂരഹിതരായ 48 പേർക്കു ഭൂമി നൽകി.
റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കി
മാലിന്യസംസ്കരണത്തിനു പതിനഞ്ചു വാർഡുകളിൽ മിനി എംസിഎഫ് സ്ഥാപിച്ചു.
എംസിഎഫിനു വിസ്തൃതി കൂട്ടി പുനർനിർമാണം നടത്തി.
ജംഗ്ഷനുകളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.
സ്കൂളുകളിൽ കളക്ടേഴ്സ് അറ്റ് സ്കൂൾ എന്ന പദ്ധതി നടപ്പിലാക്കി.
ഉറവിടത്തിൽ മാലിന്യം സംസ്കരിക്കുന്നതിനായി കമ്പോസ്റ്റ് റിംഗും ബൊക്കാക്ഷി ബക്കറ്റും നൽകി
ബഡ്സ്കൂൾ നിർമിച്ചു പ്രവർത്തനം ആരംഭിച്ചു
ആയുർവേദ ആശുപത്രിയുടെ സബ്സെന്റർ പ്രവർത്തനം ആരംഭിച്ചു.
കൃമറ്റോറിയം പുനർനിർമാണം പൂർത്തിയാക്കി
കുട്ടികളുടെ പാർക്ക് നവീകരണം നടത്തി
സാംസ്കാരിക നിലയം പ്രവർത്തനസജ്ജമാക്കി
ഒന്ന്, എട്ട്, പതിമൂന്ന് വാർഡുകളിൽ അങ്കണവാടി നിർമിച്ചു.
അങ്കണവാടിക്കായി സ്ഥലം വാങ്ങി.
കോട്ടങ്ങൾ...
വികസനമില്ലാതായ അഞ്ചു വർഷങ്ങൾ
ഉദ്യോഗസ്ഥർ സ്ഥിരമായി സ്ഥലം മാറിപോകുന്നത് ഭരണസംവിധാനത്തെ കാര്യമായി ബാധിച്ചു.
പഞ്ചായത്ത് ഓഫീസിനു പുതിയ കെട്ടിടം പണിയാൻ സാധിച്ചില്ല.
പഞ്ചായത്ത് സ്ഥലമായ മുടവൻകുളം കാടുകയറി നശിച്ചു. .
സ്റ്റേഡിയം നവീകരണത്തിന് യാതൊരു നടപടിയും എടുത്തില്ല.
ബഡ്സ് സ്കൂൾ നാളിതുവരെ പ്രവർത്തിച്ചിട്ടില്ല.
കൊല്ലക്കടവിൽ അറവുശാല നിർമാണം തുടങ്ങിയിട്ടില്ല.
ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്താക്കൾക്ക് തുക കൃത്യമായി നൽകിയിട്ടില്ല.
Alappuzha
ആലപ്പുഴ: കേരള കോണ്ഗ്രസിന്റെ ബഹുജന അടിത്തറ വിപുലമായതിന്റെ അടിസ്ഥാനത്തിന് വരുന്ന ത്രിതല പഞ്ചായത്ത്- മുനിസിപ്പല് തെരഞ്ഞെടുപ്പില് ജില്ലാ പഞ്ചായത്ത് ഉള്പ്പെടെ എല്ലാ തലങ്ങളിലും കേരള കോണ്ഗ്രസ് കൂടുതല് സീറ്റുകളില് മത്സരിക്കും.
സ്ഥിരമായി കേരള കോണ്ഗ്രസ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്ന ചമ്പക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷന് കഴിഞ്ഞതവണ കോണ്ഗ്രസ് മത്സരിച്ച് പരാജയപ്പെട്ടു. ചമ്പക്കുളം ഡിവിഷന് ഉള്പ്പെടെ പരമ്പരാഗതമായി കേരള കോണ്ഗ്രസ് മത്സരിച്ചിരുന്ന എല്ലാ സീറ്റുകളും ഇത്തവണ കേരള കോണ്ഗ്രസിന് വിട്ടുനല്കണമെന്ന് യുഡിഎഫ് ജില്ലാ നേതൃത്വത്തിനോട് ആവശ്യപ്പെടാന് ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി കല്ലറയ്ക്ക്ന് അധ്യക്ഷനായി. ഉന്നതാധികാരസമിതി അംഗങ്ങളായ സിറിയക് കാവില്, അഡ്വ. കെ.ജി. സുരേഷ്, സാബു തോട്ടുങ്കല്, ജോസ് കാവനാടന്, ഈപ്പന് നൈനാന്, ഗണേശ് പുലിയൂര് തുടങ്ങിയവര് പ്രസംഗിച്ചു.
Alappuzha
മാവേലിക്കര: മണ്ഡലത്തിലെ എട്ടു റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 80 ലക്ഷം രൂപ അനുവദിച്ചതായി എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു.
തഴക്കര പഞ്ചായത്തിലെ ടി.എം. വർഗീസ്- തടത്തിൽ ജംഗ്ഷൻ റോഡ്, പഴഞ്ചിറ കുളം- ഗുരുമന്ദിരം റോഡ്, നൂറനാട് പഞ്ചായത്തിലെ തുരുത്തിയിൽ മുക്ക്- പെരുവേലിച്ചാൽ പുഞ്ച റോഡ്, വള്ളികുന്നം പഞ്ചായത്തിലെ കൊല്ലശേരി- വെട്ടത്തേത്ത് മുക്ക് റോഡ്, പാലമേൽ പഞ്ചായത്തിലെ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ- വിളയിൽ മുക്ക് റോഡ്, താമരക്കുളം പഞ്ചായത്തിലെ ചെറ്റാരിക്കൽ- ലക്ഷംവീട് റോഡ്, തെക്കേക്കര പഞ്ചായത്തിലെ കൊട്ടാരത്തിൽ- അമ്പലം റോഡ്, ചുനക്കര പഞ്ചായത്തിലെ വിവിഎച്ച്എസ്- വിഐപി നഗർ റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ആണ് പത്തുലക്ഷം രൂപ വീതം അനുവദിച്ചിട്ടുള്ളത്.
കാലവർഷക്കെടുതിയിൽ ഗതാഗതയോഗ്യമല്ലാതായി തീർന്ന റോഡുകൾ റീടാറിംഗ് ചെയ്തു സഞ്ചാരയോഗ്യമാക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. എം.എസ്. അരുൺകുമാർ എംഎൽഎ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെ. രാജനാണ് തുക അനുവദിച്ചത്. ഭരണിക്കാവ് - മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർമാണച്ചുമതല. വേഗത്തിൽ എസ്റ്റിമേറ്റ് തയാറാക്കി ഭരണ സാങ്കേതിക അനുമതി ലഭ്യമാക്കി നിർമാണം ആരംഭിക്കുന്നതിന് നിർദേശം നൽകിയതായി എംഎൽഎ അറിയിച്ചു.
Alappuzha
ചമ്പക്കുളം: കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴ തകർത്തത് കുട്ടനാടൻ കർഷകന്റെ പ്രതീക്ഷകൾ. കുട്ടനാട്ടിലെ നെടുമുടി, കൈനകരി, ചമ്പക്കുളം, എടത്വ കൃഷിഭവനുകളുടെ കീഴിൽ വരുന്ന പാടശേഖരങ്ങളിലാണ് പൊതുവേ രണ്ടാം കൃഷി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴമൂലം നെൽച്ചെടികൾ നിലംപൊത്തി.
ഈ വർഷം കാലവർഷത്തിന്റെ ആധിക്യം മൂലം സാധാരണയിലും താമസിച്ചാണ് രണ്ടാം കൃഷി ഇറക്കിയത്. ചിലയിടങ്ങളിൽ കീടശല്യം ഉണ്ടായെങ്കിലും പൊതുവേ നല്ല രീതിയിൽ കൃഷി നടന്നുവരുമ്പോഴാണ് ഇപ്പോഴത്തെ ന്യൂനമർദത്തെത്തുടർന്നുള്ള ശക്തമായ മഴ എത്തുന്നത്.
80 മുതൽ 90 ദിവസം വരെ പ്രായമായ നെൽച്ചെടികൾ കതിർവന്ന് പാൽ നിറയുന്ന അവസരത്തിൽ പെയ്യുന്ന മഴയത്ത് ചെടി ഒന്നാകെ വീണുപോകുന്നത് കർഷകരുടെ പ്രതീക്ഷകൾ മുഴുവൻ തകിടം മറിക്കുന്നു. ഇപ്പോൾ വീണുപോകുന്ന നെൽച്ചെടികൾ കൊയ്യാൻ പാകമാകുമ്പോഴേക്കും കിളിർക്കും. ഇത് നല്ല വിളവ് പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് വലിയ തിരിച്ചടിയാണ്.
ഏക്കർ ഒന്നിന് 25 മുതൽ 30 ക്വിന്റൽ വരെ വിളവ് പ്രതീക്ഷിച്ചിരുന്ന കർഷകർക്കാണ് ഇങ്ങനെ പ്രകൃതിയുടെ അപ്രതീക്ഷിത പ്രഹരം ഉണ്ടാകുന്നത്. പല പാടശേഖരങ്ങളിലും മിക്ക കർഷകരുടെയും നെൽച്ചെടികൾ ഭാഗികമായി വീണിട്ടുണ്ട്. ചില ഇടങ്ങളിൽ ഭൂരിപക്ഷം കർഷകരുടെയും നെൽച്ചെടികൾ വീണു നശിച്ചു.
വെള്ളപ്പൊക്കത്തെ അതിജീവിച്ച് കൂടുതൽ മുതൽമുടക്കി കൃഷി ഇറക്കിയ കർഷകരാണ് ഇപ്രകാരം മഴയുടെ കെണിയിൽ വീണിരിക്കുന്നത്.
കൃഷിക്കായി ചെലവഴിക്കേണ്ട മുഴുവൻ ചെലവും നടത്തിയതിനുശേഷം സംഭവിക്കുന്ന ഈ ദുരിതത്തിൽ നിന്ന് കർഷകർ രക്ഷപ്പെടണമെങ്കിൽ പാടശേഖരത്തിന്റെ പൊതുവിലുള്ള നഷ്ടം പരിഗണിക്കുന്ന രീതിയിൽനിന്നു മാറി ഓരോ കർഷകർക്കും സംഭവിച്ചിരിക്കുന്ന നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഏക്കർ ഒന്നിന് 35,000 മുതൽ 40,000 രൂപ വരെ ചെലവായിട്ടുള്ളപ്പോൾ പാട്ടകർഷകർക്ക് അതിൽ കൂടുതലും കൃഷിക്ക് ചെലവ് വന്നിട്ടുണ്ട്. സർക്കാരും കൃഷിവകുപ്പും യഥാസമയം വേണ്ട നടപടി സ്വീകരിച്ചെങ്കിൽ മാത്രമേ ഈ ദുരിതത്തിൽനിന്നു കുട്ടനാടൻ കർഷകർക്ക് മോചനമുള്ളൂ.
Alappuzha
ചമ്പക്കുളം: നടുഭാഗം ആയുർവേദ ആശുപത്രിയുടെ ഐപി വിഭാഗത്തിന് പൂട്ട് വീണിട്ട് മാസങ്ങൾ. നെടുമുടി പഞ്ചായത്തിന് കീഴിലുള്ള നടുഭാഗം ആയുർവേദ ആശുപത്രിയിൽ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിന്റെ പേരിൽ നിർത്തിവച്ച കിടത്തി ചികിത്സ എന്ന് പുനരാരംഭിക്കും എന്നു പറയാനാവാത്ത അവസ്ഥയിലാണ്.
ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശാനുസരണമാണ് കെട്ടിടത്തിന്റെ ബലക്ഷയത്തിന്റെ പേരിൽ ഇവിടെ കിടത്തിചികിത്സ നിർത്തിവച്ച് ഐ പി ബ്ലോക്ക് പൂട്ടിയത്. പുതിയ ഐപി ബ്ലോക്ക് നിർമിക്കാൻ കോടികൾ ആവശ്യമായി വരും. ഇതിനുവേണ്ട ഫണ്ട് അടുത്ത സംസ്ഥാന ബജറ്റിൽ തരപ്പെടുത്താം എന്ന പ്രതീക്ഷയിലാണ് തോമസ് കെ. തോമസ് എംഎൽഎ.
പഞ്ചായത്ത് ഭരണസമിതിയും ആയുർവേദ ആശുപത്രിയിലെ ഉദ്യോഗസ്ഥരും ഹോസ്പിറ്റൽ മാറ്റി പ്രവർത്തിപ്പിക്കുന്നതിനുള്ള കെട്ടിടത്തിനായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും കുട്ടനാടിന്റെ പ്രത്യേക പശ്ചാത്തലത്തിൽ ഇത്രയും ആവശ്യങ്ങൾ നിർവഹിക്കാൻ തക്ക തരത്തിലുള്ള ഒരു കെട്ടിടം ഈ പ്രദേശത്ത് ലഭ്യമല്ല എന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളി. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽനിന്ന് നിരവധി ആളുകളാണ് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് എത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഒപി മാത്രമായി പ്രവർത്തിക്കേണ്ട സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്.
നെടുമുടി പഞ്ചായത്തിന്റെ ചമ്പക്കുളത്ത് 9-ാം വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ആശുപത്രി 11-ാം വാർഡിൽ കൊണ്ടാക്കൽ പള്ളിക്കു സമീപത്തേക്ക് മാറ്റിസ്ഥാപിച്ചാണ് കിടത്തി ചികിത്സ ആരംഭിക്കുന്നത്. കൊണ്ടാക്കൽ പള്ളിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന മധ്യ നടുഭാഗം ആധ്യാത്മിക സംഘം എന്ന കത്തോലിക്കാ സംഘടന സൗജന്യമായി വിട്ടു നല്കിയ പുരയിടത്തിലും കെട്ടിടത്തിലുമാണ് ആയുർവേദ ആശുപത്രി വർഷങ്ങൾക്ക് മുൻപ് ഇവിടേക്ക് മാറ്റിസ്ഥാപിച്ചത്.
കൊണ്ടാക്കൽ പള്ളിയുടെ അടുത്ത് റോഡിനോട് ചേർന്ന് വളരെ സൗകര്യപ്രദമായ സ്ഥലത്താണ് ഇത് പ്രവർത്തിച്ചുതുടങ്ങിയത്. ഇവിടെ പിന്നീട് കിടത്തി ചികിത്സയ്ക്കുള്ള കെട്ടിടം നിർമിക്കുകയായിരുന്നു.
മണപ്രാ വൈശ്യംഭാഗം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ആശുപത്രിയിലേക്ക് കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് വളരെ വേഗം ആളുകൾക്ക് എത്തിച്ചേരാനും സാധിക്കും. ആശുപത്രി കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Alappuzha
എടത്വ: ദൈവദാസന് പുത്തന്പറമ്പില് തൊമ്മച്ചന്റെ 117-ാം ചരമവാര്ഷികാചരണം ദൈവദാസന് അന്ത്യവിശ്രമം കൊള്ളുന്ന എടത്വ സെന്റ് ജോര്ജ് ഫൊറോന പള്ളിയില് ഇന്നു മുതല് നവംബര് ഒന്നുവരെ നടക്കും. 31 വരെ എല്ലാ ദിവസവും രാവിലെ 11ന് വിശുദ്ധ കുര്ബാന, വചനസന്ദേശം, അഷ്ഠദിന പ്രാര്ഥന, കബറിടത്തിങ്കല് ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും.
നവംബര് ഒന്നിന് ചരമവാര്ഷികദിനത്തില് രാവിലെ 9.30ന് പച്ച-ചെക്കിടിക്കാട്, തായങ്കരി എന്നിവിടങ്ങളില് നിന്നും തൊമ്മച്ചന്റെ കബറിടത്തിങ്കലേക്ക് തീര്ഥാടന പദയാത്രയും നടക്കും. പദയാത്രയില് വിവിധ റീജണുകളില്നിന്നുള്ള ടാബ്ലോ പ്രദര്ശനവും ഉണ്ടായിരിക്കും. 11ന് വിശുദ്ധ കുര്ബാന, അനുസ്മരണ സന്ദേശം, കബറിടത്തിങ്കല് ഒപ്പീസും നടക്കും.
ആർച്ച്ബിഷപ് എമിരറ്റസ് മാര് ജോസഫ് പെരുന്തോട്ടം തിരുക്കര്മങ്ങള്ക്കു നേതൃത്വം നല്കും. കേരളത്തിലെ വിവിധ രൂപതകളില്നിന്നു ഫ്രാന്സിസ്കന് സഭാംഗങ്ങളും വിശ്വാസികളും ഈ ദിവസങ്ങളില് നടക്കുന്ന തിരുക്കര്മങ്ങളില് പങ്കെടുക്കും. എടത്വ ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്, നാമകരണ നടപടി വൈസ് പോസ്റ്റുലേറ്റര് ഫാ. ടോം ആര്യങ്കാല, എസ്എഫ്ഒ ചങ്ങനാശേരി അതിരൂപത സ്പിരിച്വല് അസിസ്റ്റന്റ് ഫാ. അലക്സ് വാച്ചാപറമ്പില്, അതിരൂപത, റീജണല് ഭാരവാഹികള്, കൈക്കാരന്മാര്, എസ്എഫ്ഒ അംഗങ്ങള് എന്നിവര് നേതൃത്വം നല്കും.
ദൈവദാസന് പുത്തന്പറമ്പില് തൊമ്മച്ചന് അഖിലകേരള ക്വിസ് മത്സരം നവംബര് രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് എടത്വ സെന്റ് ജോര്ജ് സണ്ഡേസ്കൂളില് നടക്കും. അസീസിയിലെ വിശുദ്ധ ഫ്രാന്സിസിന്റെ ചൈതന്യത്തില് ആരംഭിച്ച ഫ്രാന്സിസ്കന് അല്മായ സഭയ്ക്ക് കേരളത്തില് തുടക്കം കുറിച്ച വ്യക്തിയാണ് കേരള അസീസി എന്നറിയപ്പെടുന്ന ദൈവദാസന് പുത്തന്പറമ്പില് തൊമ്മച്ചന്.
Alappuzha
കൊച്ചി: ന്യൂസിലൻഡ് സർക്കാരിന്റെ ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയായ എഡ്യുക്കേഷൻ ന്യൂസിലൻഡിന്റെ പിന്തുണയോടെ സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന ന്യൂസിലൻഡ് വിദ്യാഭ്യാസ പ്രദർശനം നാളെ കൊച്ചി മറൈൻഡ്രൈവിലെ വിവാന്റ എറണാകുളം ഹോട്ടലിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കും.
ന്യൂസിലൻഡിലെ മുൻനിര യൂണിവേഴ്സിറ്റി, കോളജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രതിനിധികളെ നേരിൽക്കണ്ട് സംശയനിവാരണം നടത്താനാകും. പ്ലസ് ടു, ഡിഗ്രി, പിജികാർക്ക് എൻജിനിയറിംഗ്, ഐടി, നഴ്സിംഗ്, ഹെൽത്ത്, അലൈഡ് ഹെൽത്ത് കെയർ, ടീച്ചിംഗ് തുടങ്ങി ഉയർന്ന മുൻഗണനാപട്ടികയിലുള്ള തൊഴിൽ മേഖലകൾ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രീൻ ലിസ്റ്റ് ഫോക്കസ് കോഴ്സുകൾ, പ്ലസ് ടു/ ഡിഗ്രിക്കു മിനിമം 50 ശതമാനം മാർക്കുള്ള കുട്ടികൾക്ക് പോലും അഡ്മിഷൻ സാധ്യമാകുന്ന കോഴ്സുകൾ, IELTS കുറഞ്ഞത് 6 സ്കോർ ഉള്ളവർക്കും അഡ്മിഷൻ നേടാവുന്ന കോഴ്സുകൾ, മൂന്നു വർഷം സ്റ്റേ ബാക്ക്, പഠനത്തോടൊപ്പം ഫുൾ ടൈം ജോലി ചെയ്യാൻ അവസരമുള്ള ഗവേഷണ കോഴ്സുകളും ഉൾപ്പടെ നൂറുകണക്കിനു കോഴ്സുകൾ തെരഞ്ഞെടുക്കാം.
പഠനകാലയളവിൽ കുടുംബത്തെ കൂടെക്കൊണ്ടുപോകാനും പങ്കാളിക്ക് ഫുൾ ടൈം ജോലി ചെയ്യുന്നതിനോടൊപ്പംതന്നെ പിആറിന് അപേക്ഷിക്കാനും അനുമതിയുണ്ട്.
50 മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പ് നേടാനും ഫാസ്റ്റ് ട്രാക്ക് അഡ്മിഷൻ ഡെസ്ക്, പ്രമുഖ ബാങ്കുകളുടെ ബാങ്ക് ലോൺ ഡെസ്ക് എന്നിവ പ്രദർശനത്തിന്റെ ഭാഗമായുണ്ട്. കൂടാതെ, എഡ്യുക്കേഷൻ ന്യൂസിലൻഡിന്റെ ഔദ്യോഗിക പ്രതിനിധികൾ നയിക്കുന്ന സെമിനാറും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.santamoni caedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്.
പ്രൊഫൈൽ അസസ്മെന്റിനായി പ്രത്യേക ഡെസ്കും ഉണ്ടായിരിക്കും. സ്പോട് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ എല്ലാ അക്കാദമിക് രേഖകളും പാസ്പോർട്ടിന്റെ പകർപ്പും കരുതണം. കൂടുതൽ വിവരങ്ങൾക്ക് 0484 4150999, 96452 22999 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Alappuzha
മാന്നാര്: പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓര്മപ്പെരുന്നാളിന് 26ന് കൊടിയേറും. രണ്ടിനും മൂന്നിനുമാണ് പ്രധാന പെരുന്നാള്. പെരുന്നാളിന്റെ എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായതായി പരുമല സെമിനാരി മാനേജര് ഫാ. എല്ദോസ് ഏലിയാസ്, സഭാ സെക്രട്ടറി ബിജു ഉമ്മന് എന്നിവര് വാര്ത്താസമ്മേളനത്തില് അറിയിച്ചു. 26ന് ഉച്ചയ്ക്ക് രണ്ടിന് ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ പെരുന്നാള് കൊടിയേറ്റ് കര്മം നിര്വഹിക്കും.
മൂന്നിന് തീര്ഥാടന വാരാഘോഷ സമ്മേളനം. വൈകിട്ട് അഞ്ചിന് 144 മണിക്കൂര് നീളുന്ന അഖണ്ഡ പ്രാര്ഥന. 27ന് രാവിലെ 10ന് സെന്റ് ജോസഫ് ഓര്ത്തഡോക്സ് ഫെലോഷിപ്പ് സമ്മേളനം. മൂന്നിന് വിവാഹ ധനസഹായ വിതരണം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
28ന് രാവിലെ 10നു കര്ഷകസംഗമം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. രണ്ടിനു മദ്യവര്ജന ബോധവത്കരണം മന്ത്രി കെ. കൃഷ്ണന്കുട്ടി ഉദ്ഘാടനം ചെയ്യും. 29നു 10ന് അഖില മലങ്കര മര്ത്ത്മറിയം വനിതാ സമാജം സമ്മേളനം. രണ്ടിന് ശുശ്രൂക്ഷ സംഗമവും സഭാകവി സി.പി. ചാണ്ടി അനുസ്മരണം. 30ന് രാവിലെ 10ന് വൈദിക സമ്മേളനം. 10.30 ന് ഗുരുവിന് സവിധേ. 31നു രാവിലെ 10ന് പരിസ്ഥിതി സെമിനാര്, 10.30ന് അഖില മലങ്കര പ്രാര്ഥന യോഗംധ്യാനം.
2.30നു സെന്റ് ഡയനീഷ്യസ് ഓര്ത്തഡോക്സ് ഫെലോഷിപ് ഗുരുസ്മൃതി മന്ത്രി വീണാ ജോര്ജ് ഉദ്ഘാടനം ചെയ്യും. നവംബര് ഒന്നിന് രാവിലെ 10ന് സന്യാസസമൂഹ സമ്മേളനം. 2.30നു യുവജന സംഗമം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും.
ഈ ദിനങ്ങളില് എല്ലാ ദിവസവം രാവിലെ അഞ്ചിന് രാത്രി നമസ്കാരം, പ്രഭാതനമസ്കാരം. രാവിലെ ഏഴിന് വിശുദ്ധ മൂന്നിന്മേല് കുര്ബാന, വൈകിട്ട് ആറിന് സന്ധ്യാനമസ്കാ രം, 6.45 ന് ഗാനശുശ്രൂക്ഷ, ഏഴിന് വചനശുശ്രൂക്ഷ, എട്ടിന് കബറിങ്കലില് ധൂപപ്രാര്ഥന, ഒന്പതിന് സൂത്താറ. പ്രധാന പെരുന്നാള് ദിനമായ രണ്ടിന് രാവിലെ എട്ടിന് വിശുദ്ധ മൂന്നിന്മേല് കുര്ബാന. ഉച്ച കഴിഞ്ഞ് 2.30ന് തീര്ഥാടന വാരാഘോഷ സമാപന സമ്മേളനം. വൈകിട്ട് ആറിന് പെരുന്നാള് സന്ധ്യനമസ്കാരം, എട്ടിന് ശ്ലൈഹീക വാഴ്വ്, 8.15ന് ഭക്തിനിര്ഭരമായ റാസ, 9.45ന് ഭക്തിഗാനാര്ച്ചന.
സമാപനദിനമായ മൂന്നിന് പുലര്ച്ചെ മൂന്നിന് പള്ളിയിലും 6.15നു ചാപ്പലിലും വിശുദ്ധ കുര്ബാന. 8.30നു കാതോലിക്കാ ബാവായുടെ കാര്മികത്വത്തില് വിശുദ്ധ മൂന്നിന്മേല്കുര്ബാന. 10.30നു കബറിങ്കല് ധൂപപ്രാര്ഥന, തുടര്ന്ന് ശ്ലൈഹിക വാഴ്വ്. രണ്ടിന് ഭക്തിനിര്ഭരമായ റാസയോടു കൂടി, കൊടിയിറങ്ങും. വാര്ത്താസമ്മേളനത്തില് പരുല കൗണ്സില് അംഗങ്ങളായ മാത്യു ഉമ്മന് അരികുപുറം, ജോസ് പുത്തന്പുരയില്, മനോജ് പി. ജോര്ജ് എന്നിവരും പങ്കെടുത്തു.
Alappuzha
അമ്പലപ്പുഴ: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് തകരാറിലായി. ദേശീയപാതയിൽ രണ്ടു മണിക്കൂറിലധികം ഗതാഗതസ്തംഭനം. ദേശീയപാതയിൽ കാക്കാഴം റെയിൽവേ മേൽപ്പാലത്തിലായിരുന്നു സംഭവം. വടകരയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് തകരാറിലായത്.
ഇതോടെ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഈ സമയം ദേശീയപാതയിൽ ഇരുവശത്തുമായി കിലോ മീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഒരു വശത്തുകൂടി വാഹനങ്ങൾ പോലീസ് കടത്തി വിട്ടെങ്കിലും ഗതാഗതക്കുരുക്കിന് കുറവൊന്നുമുണ്ടായില്ല. അത്യാസന്ന നിലയിലായ രോഗികളെയും കൊണ്ടുപോയ നിരവധി ആംബുലൻസുകളും അനേകം സ് കൂൾ വാഹനങ്ങളും കുരുക്കിൽപ്പെട്ടു.
ഉച്ചയ്ക്ക് രണ്ടോടെ തകരാർ പരിഹരിച്ചശേഷം ബസ് പാലത്തിന്റെ തെക്കു ഭാഗത്തേക്കു മാറ്റി. ഇതോടെയാണ് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനു പരിഹാരമായത്.
Alappuzha
ആലപ്പുഴ: ന്യൂനപക്ഷമായതിന്റെ പേരിൽ വളരെയേറെ അപകടങ്ങൾ നേരിടുന്ന ഒരു സമൂഹമാണ് ക്രൈസ്തവ സമൂഹമെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ആന്റണി എത്തയ്ക്കാട്ട് പറഞ്ഞു.
ക്രൈസ്തവസമൂഹങ്ങൾ എന്നും അവകാശങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോകുമെന്നും സർ സിപിയുടെ കാലത്ത് സ്കൂളുകൾ ഏറ്റെടുക്കാൻ നടത്തിയ ശ്രമവും മുണ്ടശേരിയുടെ കാലത്ത് സർക്കാർ നടത്തിയ ശ്രമവും 1972ലെ കോളജ് സമരവും അതിനുശേഷം നടത്തിയ സ്വാശ്രയ സമരവും ഒന്നും സർക്കാർ മറക്കരുതെന്നും വികാരി ജനറാൾ ഓർമിപ്പിച്ചു. ആലപ്പുഴയിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ അവകാശ സംരക്ഷണ ജാഥയ്ക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭരണഘടന മതേതരത്വം ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ചില വർഗീയ ശക്തികൾ നിറഞ്ഞാടുമ്പോൾ രാഷ്ട്രീയപാർട്ടികൾ നിഷ്ക്രിയത്വം പാലിക്കുകയാണെന്നും ജാഥാ ക്യാപ്റ്റൻ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, അതിരൂപത ഡയറക്ടർ ഫാ. സാവിയോ മന്നാട്ട് , അതിരൂപതാ ജനറൽ സെക്രട്ടറി ബിജു ഡൊമിനിക്, മുഹമ്മ ഫൊറോന വികാരി ഫാ ആന്റണി കാട്ടൂപ്പാറ, ആലപ്പുഴ ഫൊറോന ഡയറക്ടർ ഫാ. തോമസ് ഇരുമ്പുകുത്തി, ദേവസ്യ പുളിക്കാശേരി, സെബാസ്റ്റ്യൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു
സ്വീകരണ പരിപാടിക്ക് ഫെറോന ജനറൽ ജനറൽ സെക്രട്ടറി ഷാജി പോൾ ഉപ്പൂട്ടിൽ, അതിരൂപത എക്സിക്യൂട്ടീവ് അംഗമായ ടോമിച്ചൻ മേത്തശേരി, ബേബി പാറക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.
Alappuzha
ചേര്ത്തല: കലവൂര് കൃപാസനത്തില്നിന്ന് അര്ത്തുങ്കല് ബസിലിക്കയിലേക്കുള്ള അഖണ്ഡ ജപമാല മഹാറാലി നാളെ നടക്കും. ‘രക്ഷയുടെ മഹാജൂബിലി-പ്രത്യാശയുടെ തീര്ഥയാത്ര’ എന്ന സന്ദേശവുമായി രാവിലെ ആറിന് കൃപാസനത്തിൽനിന്നും പുറപ്പെടുന്ന ജപമാല മഹാറാലിയില് ജനലക്ഷങ്ങള് അണിചേരും. മഹാറാലിയോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം പൂര്ത്തിയായി.
കലവൂരില്നിന്നും ബീച്ച് റോഡ് വഴിയാണ് റാലി അര്ത്തുങ്കല് ബസിലിക്കയിലേക്ക് എത്തിച്ചേരുക. രാവിലെ ഏഴിന് മാരാരിക്കുളം ബീച്ചില് ആലപ്പുഴ ബിഷ പ് ഡോ. ജയിംസ് റാഫേല് ആനാപറമ്പില് മഹാറാലി ഉദ്ഘാടനം ചെയ്യും. തീരദേശം വഴി കടന്നുപോകുന്ന റാലി അര്ത്തുങ്കല് ബസിലിക്കയില് ഒമ്പതോടെ എത്തിച്ചേരുമ്പോള് ബസിലിക്ക അങ്കണത്തില് ഗംഭീര സ്വീകരണം നല്കും. ബസിലിക്ക റെക്ടര് റവ.ഡോ. യേശുദാസ് കാട്ടുങ്കല്തയ്യില് റാലിയെ സ്വീകരിക്കും.
റവ.ഡോ. യേശുദാസ് കാട്ടുങ്കല്തയ്യില് സ്വാഗതം പറയും. കൃപാസനം ഡയറക്ടര് റവ.ഡോ. വി.പി. ജോസഫ് വലിയവീട്ടില് ആമുഖസന്ദേശം നല്കും. തുടര്ന്ന് നടക്കുന്ന പൊന്തിഫിക്കല് ദിവ്യബലിക്ക് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല് ആനാപറമ്പില് മുഖ്യകാര്മികത്വം വഹിക്കും. തുടര്ന്ന് ദിവ്യകാരുണ്യ ആരാധന. റവ.ഡോ. വി.പി. ജോസഫ് മുഖ്യകാര്മികത്വം വഹിക്കും. ബ്രദര് എഡ്വേര്ഡ് പുത്തന്വീട്ടില് സഹകാര്മികത്വം വഹിക്കും.
കെസിബിസി അധ്യക്ഷന് കര്ദിനാള് മാര് ബസേലിയോസ് മാര് ക്ലീമിസ് കതോലിക്കാബാവാ മഹാജൂബിലി സന്ദേശം നല്കും. തുമ്പോളി സെന്റ് തോമസ് പള്ളി വികാരി ഫാ. പോള് ജെ. അറയ്ക്കല് മരിയന് സന്ദേശം നല്കും. ഉച്ചകഴിഞ്ഞ് 1.40നു സീറോമലബാര് ക്രമത്തില് നടക്കുന്ന പൊന്തിഫിക്കല് സമൂഹദിവ്യബലിക്ക് ഫരീദാബാദ് മെട്രോപൊളീറ്റന് ആര്ച്ച്ബിഷപ് മാര് കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാര്മികത്വം വഹിക്കും.
തുടര്ന്ന് കൃപാസനം മാതാവിന്റെ നൊവേന. സിസ്റ്റര് ജോമോള് ജോസഫ് നേതൃത്വം നല്കും. തുടര്ന്ന് ദിവ്യകാരുണ്യ ആരാധന. റവ.ഡോ.വി.പി. ജോസഫ്, ഫാ. അലക്സ് കൊച്ചീക്കാരന്വീട്ടില് നേതൃത്വം നല്കും.
മഹാറാലി കടന്നുപോകുന്ന സ്ഥലങ്ങൾ
കൃപാസനം മിഷൻ സെന്ററിന്റെ പടിഞ്ഞാറെ ഗേറ്റ് വഴി ഇറങ്ങി റോഡിലൂടെ സ്വയംപ്രഭ ജംഗ്ഷനിലെത്തി ഇടത്തേക്കു തിരഞ്ഞു വാറാൻ കവലയിലെത്തി വലത്തോട്ട് തീരദേശ റോഡിലൂടെ 50 മീറ്റര് നീങ്ങും.
തുടർന്ന് ഇടത്തോട്ട് തിരിഞ്ഞു തയ്യിൽ പടിഞ്ഞാറെ ജംഗ്ഷൻ വരെ നടന്നു കടൽതീരത്തേക്കിറങ്ങി മാരാരിക്കുളം ജനക്ഷേമം ജംഗ്ഷൻ വരെ മണ്ണിലൂടെ നടന്നു വലത്തോട്ട് തിരിഞ്ഞു റോഡിലൂടെ ചെത്തി ഹാർബർ വടക്കേയറ്റം വരെയെത്തി ഇടത്തോട്ട് തിരിഞ്ഞു കടൽമണ്ണിലൂടെ പനക്കൽ ജംഗ്ഷനിലെത്തി റോഡിലൂടെ കാർനൊസ്റ്റി ബീച്ച് കടന്നു തിരുവിഴ ക്രിസ്തുരാജ ജംഗ്ഷനിൽനിന്നും ഇടത്തോട്ട് തിരിഞ്ഞു കടൽമണ്ണിലൂടെ അർത്തുങ്കൽ ബീച്ചിലെത്തി വലത്തോട്ട് തിരിഞ്ഞ് ബസിലിക്കയുടെ തിരുമുറ്റത്തു എത്തിച്ചേരുന്നു.
ആകെ 14 കിലോമീറ്റര് ദൂരം. ചേന്നവേലി പൊഴിയുടെ വെള്ളം അടുത്ത രണ്ടു ദിവസങ്ങളിൽ തുറന്നുവിട്ടു വറ്റിച്ചു മണ്ണിലൂടെ നടന്നുപോകുന്നതിനുള്ള ചിറ കെട്ടി ക്രമീകരിച്ചിട്ടുണ്ട്.
Alappuzha
ഒറ്റനോട്ടത്തില്...
കടലിനും കായലിനും മധ്യേ ഏതാണ്ട് 12-15 കിലോമീറ്റര് മാത്രം വീതിയിലുള്ള മൂന്നുവശവും വെള്ളത്താല് ചുറ്റപ്പെട്ട പ്രദേശം കരപ്പുറം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടിപ്പുവിന്റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ തലയ്ക്കല് പ്രദേശം ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേക്ക് ചേര്ത്തു. ഇങ്ങനെ ചേര്ത്ത തലയാണത്രേ ചേര്ത്തല. ഒന്നാം ലോകമഹായുദ്ധത്തില് ചേര്ത്തലയില്നിന്നും 112 പേര് പങ്കെടുത്തിരുന്നു.
2011ലെ ഇന്ത്യന് സെന്സസ് പ്രകാരം, ചേര്ത്തലയില് 45,821 പേര് താമസിക്കുന്നു, ചേര്ത്തല മുനിസിപ്പാലിറ്റിയില് 35 വാര്ഡുകളുണ്ട്. ഇതില് ഭരണകക്ഷിയായ എല്ഡിഎഫിന്- 21, കോണ്ഗ്രസ്-10, ബിജെപി-മൂന്ന് സ്വതന്ത്രന്-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇപ്പോൾ അധികമായി ഒരു വാര്ഡ് കൂടി വന്നതോടെ നിലവില് വാര്ഡിന്റെ എണ്ണം 36 ആയി.
ഭരണം നിലനിര്ത്താന് എല്ഡിഎഫും തിരിച്ചുപിടിക്കാന് യുഡിഎഫും മൂന്നു സീറ്റുകളില്നിന്നും നില മെച്ചപ്പെടുത്താന് ബിജെപിയും ശ്രമിക്കുന്നതോടെ ചേര്ത്തലയില് ഇത്തവണ മത്സരം കടുക്കാനാണ് സാധ്യത.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില് പോലും കഴിയാവുന്ന രീതിയില് വികസന മുന്നേറ്റങ്ങള് നടത്തി വിവിധ പദ്ധതികള് പൂര്ത്തിയാക്കാനായതും ജനകീയ സഹകരണത്തില് നിരവധി പ്രവര്ത്തനങ്ങള് നടത്താനായതും ഉയര്ത്തിയാണ് ഭരണപക്ഷത്തിന്റെ നീക്കങ്ങള്. കഴിഞ്ഞതവണ കൈവിട്ട നഗരസഭ എങ്ങനെയും തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് കോണ്ഗ്രുംയുഡിഎഫും.
നേട്ടങ്ങൾ...
നഗരത്തിന്റെ കുടിവെള്ള പ്രശ്നത്തിനു സമ്പൂര്ണ പരിഹാരമായി, അമൃത് പദ്ധതിയില് എല്ലാവീടുകളിലും കുടിവെള്ളമെത്തിച്ചു.
പാര്പ്പിട നിര്മാണത്തിനും ദാരിദ്ര്യനിര്മാര്ജനത്തിനും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി. നഗരസഭയില് ഉണ്ടായിരുന്ന അതിദരിദ്രരായ 72 പേര്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്കി അതിദരിദ്രര് ഇല്ലാത്ത നഗരസഭയായി മാറി.
മാലിന്യസംസ്കരണത്തില് സംസ്ഥാനത്തിനു തന്നെ മാതൃകയായി ജില്ലയിലെ ആദ്യ ശൗചാലയ മാലിന്യ സംസ്കരണപ്ലാന്റ് ആനതറവെളിയില് സ്ഥാപിച്ചു. ഗാന്ധി ബസാറിനു സമീപം നിര്മിച്ച ടേക്ക്-എ-ബ്രേക്ക് സമുച്ചയം ഉള്പ്പെടെ ഏഴു പൊതുശൗചാലയങ്ങള് മികച്ച രീതിയില് പരിപാലിക്കുന്നു.4മാലിന്യനിര്മാര്ജനത്തിനും മാലിന്യമുക്ത നഗരവും ലക്ഷ്യമാക്കിയുള്ള ചേലൊത്ത ചേര്ത്തല പദ്ധതിയിലൂടെ ജനങ്ങളുടെ വിശ്വാസം നേടാനായി.
പ്രധാനകേന്ദ്രങ്ങളിലെല്ലാം ഹൈമാസ്റ്റ്-മിനിമാസ്റ്റ് ലൈറ്റുകളും സ്ട്രീറ്റ് മെയിനുകള് സ്ഥാപിച്ചിട്ടുള്ള ഇടങ്ങളില് എല്ഇഡി വിളക്കുകളും സ്ഥാപിച്ചു.
നഗരത്തിലെ കനാലുകളുടെ സംരക്ഷണത്തിനായി ജനകീയ സഹകരണത്തിലും അല്ലാതെയും വിപുലമായ പ്രവർത്തനങ്ങള് നടപ്പിലാക്കി സേവ് എഎസ് കനാൽ പദ്ധതി നടപ്പിലാക്കി.
ഒരു ദശകകാലമായി അടഞ്ഞുകിടന്ന വനിതാ ഹോസ്റ്റല് നിര്മാണം പൂര്ത്തിയാക്കി പ്രവര്ത്തനസജ്ജമാക്കി. 72 അംഗ ഹരിതകര്മ സേനയുടെ പ്രവര്ത്തനം വിപുലമാക്കി.
ആരോഗ്യമേഖലയില് വലിയ നേട്ടമുണ്ടാക്കി, പുതിയ നാല് ആരോഗ്യകേന്ദ്രങ്ങള് സ്ഥാപിച്ച് ആശുപത്രികളുടെ പ്രവര്ത്തനം കൂടുതല് പ്രയോജനകരമാക്കി. നഗരസഭാ ഫണ്ടില്നിന്നും ഡോക്ടര്മാരെ നിയോഗിച്ച് ജനങ്ങള്ക്ക് മെച്ചപ്പെട്ട സേവനം നല്കി. അലോപ്പതി മരുന്നിനായി 1,57,31,986 രൂപയും ആയുര്വേദ ആശുപത്രിയിലേക്കായി 2,35,08,038 രൂപയും ഹോമിയോ ആശുപത്രിയിലേക്കായി 5,47,990 രൂപയും വിനിയോഗിച്ചു.
കോട്ടങ്ങൾ...
നഗരത്തില് ഒരുവികസനവും എത്തിക്കാനാകാത്ത ഭരണം തികഞ്ഞ പരാജയമായിരുന്നു. നഗരവാസികള്ക്കു പ്രയോജനകരമാകുന്ന ഒന്നും നടപ്പാക്കാനായില്ല.
ആധുനിക അറവുശാലയടക്കം ബജറ്റില് വകയിരുത്തുന്നതല്ലാതെ നടപ്പാക്കാന് പ്രാഥമിക നടപടികള്പോലും സ്വീകരിക്കാനായില്ല.
തെരുവുനായ നിയന്ത്രണത്തിനും വന്ധ്യംകരണ പദ്ധതിയും ഷെല്ട്ടര് നിര്മാണവും നടപ്പായില്ല. തെരുവുനായകളുടെ അക്രമണത്തില് നഗരസഭയില് നിരവധിയാളുകള്ക്ക് പരിക്കേറ്റു.
നഗരത്തിനു പ്രയോജനകരമാകുമായിരുന്ന ആധുനിക വാഹന പാര്ക്കിംഗ് സംവിധാനം നടപ്പാക്കാന് ഒരു പ്രവര്ത്തനവും നടത്തിയില്ല. ഗതാഗതകുരുക്കിനും പരിഹാരം കാണാനായില്ല.
റെയില്വേ സ്റ്റേഷനുസമീപം ദേശീയ പാതയോരത്തു ബസ് ടെര്മിനല് പദ്ധതി എങ്ങും എത്തിയില്ല. ഏറ്റെടുത്ത സ്ഥലം സംരക്ഷിക്കാന് പോലുമായില്ല.
സാധാരണക്കാർക്ക് ആവശ്യംവേണ്ട സമയങ്ങളില് പോലും സേവനം നല്കാനാകാത്ത തരത്തില് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ പ്രവത്തനം താളംതെറ്റി.
Alappuzha
ആലപ്പുഴ: തന്റെ ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീലവും ക്രിമിനൽ സ്വഭാവമുള്ളതുമായ പോസ്റ്റുകൾ പ്രചരിക്കുന്നുവെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ.
ഫേസ്ബുക്കിലൂടെ ജി. സുധാകരൻ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. സ. പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത വൈറലാകുന്നു എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പ്രചരിക്കുന്നത്. സമാനമായ രീതിയിൽ ക്രിമിനൽ സ്വഭാവമുള്ള നിരവധി പോസ്റ്ററുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും, ഇത് തന്നെ മനഃപൂർവം അപമാനിക്കാൻ വേണ്ടിയുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പ്രചാരണങ്ങൾ ഗുരുതരമായ സൈബർ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സൈബർ പോലീസ് ഈ വിഷയത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
Alappuzha
ആലപ്പുഴ: സിപിഎം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ മുതിർന്ന നേതാവ് ജി.സുധാകരൻ. കുട്ടനാട്ടിൽ പാർട്ടിയുടെ പോഷക സംഘടനയായ കെഎസ്കെടിയു നടത്തുന്ന വി.എസ്.അച്യുതാനന്ദൻ സ്മാരക പുരസ്കാര സമര്പ്പണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പരിപാടി അവർ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞു. പേരിന് മാത്രമാണ് സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും നോട്ടീസ് പോലും അദ്ദേഹത്തിന് നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
നേതൃത്വവുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്ന സുധാകരനെ അനുനയിപ്പിക്കാൻ കഴിഞ്ഞ ദിവസം സിപിഎം നേതാക്കൾ വീട്ടിലെത്തിയിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ജില്ലാ സെക്രട്ടറി ആർ. നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്.
ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സുധാകരൻ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
Alappuzha
ആലപ്പുഴ: നിരവധി കസ്റ്റഡി മർദനക്കേസുകളിലെ ആരോപണ വിധേയനായ ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധു ബാബുവിനെ സ്ഥലം മാറ്റി. ജില്ലാ സ്പെഷ്യല് ബ്രാഞ്ചിലേക്കാണ് മാറ്റിയത്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
നേരത്തെ, കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുവേദിയില് നിന്നും മധു ബാബുവിനെ മാറ്റി നിർത്തിയിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് ഒഴിവാക്കിയത്.
സംഘടനയുടെ സംസ്ഥാന ട്രഷറർ ആണ് മധുബാബു. മറ്റ് സംസ്ഥാന ഭാരവാഹികൾ വേദിയിൽ ഇടംപിടിച്ചപ്പോൾ മധുബാബുവിന്റെ ഇരിപ്പിടം കാണികൾക്കിടയിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് മധു ബാബുവിനെ മാറ്റി നിർത്തിയത് എന്നാണ് വിവരങ്ങള്.
നിരവധി കസ്റ്റഡി മർദന കേസുകളിലെ ആരോപണ വിധേയനാണ് മധു ബാബു. പള്ളിപ്പുറം സ്വദേശി സിദ്ധാർഥനെ മർദിച്ച കേസിൽ മധു ബാബുവിന് ഒരു മാസം തടവും 1000 പിഴയും ചേർത്തല ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു.
2006 ഓഗസ്റ്റിൽ ചേർത്തല എസ്ഐ ആയിരിക്കെ ആണ് മർദനം നടന്നത്. വീടിന് പരിസരത്തെ ചകിരിയിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രതികരിച്ച സിദ്ധാർഥനെ മില്ലുടമയും കൂട്ടരും രാത്രി വീട്ടിൽ കയറി മർദിച്ചു.
സ്ഥലത്തെത്തിയ മധു ബാബു സിദ്ധാർഥനെ അറസ്റ്റ് ചെയ്യുകയും ജീപ്പിനുള്ളിൽ വച്ച് മര്ദിക്കുകയും നഗ്നനാക്കി ചൊറിയണം തേയ്ക്കുകയും ചെയ്തു എന്നായിരുന്നു കേസ്. മർദനത്തിൽ സിദ്ധാർഥന്റെ ഇടതു ചെവിയുടെ കർണപടം പൊട്ടി. വിധിയെ തുടർന്ന് മധു ബാബു അപ്പീൽ നൽകുകയും ജാമ്യം തേടുകയും ചെയ്തിരുന്നു.
പത്തനംതിട്ടയിലെ എസ്എഫ്ഐ നേതാവ് ജയകൃഷ്ണന് തണ്ണിത്തോടിനെയും മധു ബാബു മർദിച്ചിരുന്നു.
യുഡിഎഫ് ഭരണകാലത്ത് മധുബാബു തന്നെ ലോക്കപ്പ് മർദനത്തിനും മൂന്നാം മുറയ്ക്കും വിധേയനാക്കിയെന്നും ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചുവെന്നും മുളക് സ്പ്രേ അടിച്ചുവെന്നുമായിരുന്നു ജയകൃഷ്ണന് ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറഞ്ഞത്.
അന്നത്തെ കോന്നി സിഐ ആയിരുന്ന മധുബാബുവിനെതിരെ നടപടി നിര്ദേശിച്ച് 2016 ല് എസ്പി ഹരിശങ്കര് റിപ്പോർട്ടും നൽകിയിരുന്നു.
Alappuzha
ആലപ്പുഴ: ശബരിമല സ്വര്ണപ്പാളി വിവാദത്തില് പ്രതികരണവുമായി മുൻ ദേവസ്വം മന്ത്രി ജി. സുധാകരന്. കേരളം എല്ലാത്തിലും നമ്പര് വണ്ണാണെന്ന് മത്സരിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ്. അങ്ങനെ എപ്പോഴും പറയുന്നതു കൊണ്ടായില്ല. ശബരിമലയിലെ സ്വര്ണപ്പാളി മോഷ്ടിച്ചു കൊണ്ടുപോയി. അതിലും നമ്മള് നമ്പര് വൺ ആണോ എന്നും ജി. സുധാകരൻ ചോദിച്ചു.
കെപിസിസി സാംസ്കാര സാഹിതി വേദിയിൽ "സംസ്കാരവും രാഷ്ട്രീയവും ഇന്ന് നാളെ' എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് സുധാകരൻ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനം നടത്തിയത്.
"എല്ലാവരും ആവർത്തിച്ച് നമ്മൾ നമ്പർ വൺ ആണെന്ന് പറയുകയാണ്. ചില കാര്യങ്ങളിൽ നമ്പർ വൺ ആണെന്നത് ശരിയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും നമ്പർ വൺ ആയാൽ എല്ലാം പൂർണമായി എന്നാണ്. എല്ലാകാര്യങ്ങളിലും പൂർണമായാൽ പിന്നെ മുന്നോട്ട് പോകേണ്ടതില്ലല്ലോ എന്നും സുധാകരൻ പറഞ്ഞു.
സ്വർണപ്പാളി മോഷണം അടക്കമുള്ള പല വൃത്തികെടുകളിലും നമ്മൾ ഒന്നാമതാണ്. സ്വർണപ്പാളി കേരളം ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു. സ്വർണപ്പാളി മോഷണത്തിൽ സിപിഎമ്മും കോൺഗ്രസും താനും അടക്കം പലരും പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Alappuzha
ആലപ്പുഴ: തിരുവോണം ബംപര് ലോട്ടറി അടിച്ചത് ആലപ്പുഴയിൽ. തുറവൂർ സ്വദേശി ശരത്താണ് ഭാഗ്യശാലി. നെട്ടൂരിലെ പെയിന്റ് ഗോഡൗൺ മാനേജരാണ് ശരത്. ടിക്കറ്റ് തുറവൂർ എസ്ബിഐയിൽ ഹാജരാക്കി.
ടിഎച്ച് 577825 എന്ന ടിക്കറ്റിനാണ് ബംപർ സമ്മാനമടിച്ചത്. നെട്ടൂർ ഐഎൻടിയുസി ജംഗ്ഷനിൽ രോഹിണി ട്രേഡേഴ്സ് എന്നപേരിൽ വെളിച്ചെണ്ണക്കട നടത്തുന്ന കുമ്പളം സ്വദേശി ലതീഷിന്റെ കടയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.
ലോട്ടറി മൊത്തവിതരണക്കാരായ ഭഗവതി ഏജൻസീസിന്റെ വൈറ്റിലയിലെ കടയിൽനിന്നാണു വില്പനയ്ക്കായി ടിക്കറ്റ് കൊണ്ടുവന്നത്.
Alappuzha
ആലപ്പുഴ: പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു. നീർക്കുന്നം വെളിമ്പറമ്പിൽ അബ്ദുസലാമിന്റെ മകൻ സഹലാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് പുന്നപ്ര ചന്ത ജംംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവായ ആയിഷക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവെ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ഡിവൈഡറിൽ ഇടിച്ചാണ് കാർ നിന്നത്.
ഉടൻ തന്നെ ആയിഷയെയും സഹലിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ സഹൽ മരിച്ചു. പുന്നപ്ര ജെബിഎസ് സ്കൂളിലെ വിദ്യാർഥിയാണ് സഹൽ.
Alappuzha
അന്പലപ്പുഴ: ഷുഗർ ബാധിതയായ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റി. സമ്മതപത്രം വാങ്ങാതെയാണ് വിരലുകൾ മുറിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ നിയോഗിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുഖപ്പിൽ വീട്ടിൽ സീനത്തിന്റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്. ഷുഗർ ബാധിതയായ ഇവരുടെ കാലിൽ ആണി തറച്ച് പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച കാൽ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോൾ കാൽവിരലുകൾ മുറിച്ചുമാറ്റിയത് മകൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം വിവാദമായത്. തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടർമാർ കാൽവിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു.
എന്നാൽ, രോഗം ഗുരുതരമായ സീനത്തിന്റെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വിരലുകൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് നേരത്തെ ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞിരുന്നതായും ഡോക്ടർമാർ അറിയിച്ചു.
Alappuzha
മുഹമ്മ: മുഹമ്മ കെഇ കാർമൽ സിഎംഐ സ്കൂൾ നടത്തിയ കർഷകദിനാഘോഷം വേറിട്ട കാഴ്ചയൊരുക്കി. ആലപ്പി ഡേയോടനുബന്ധിച്ചാണ് മുഹമ്മയുടെ മനം കവർന്ന പരിപാടി സംഘടിപ്പിച്ചത്. ഓണനാളുകളുടെ മധുരം പകരാൻ മാവേലിയും ഓണത്തപ്പനും വാമനനും മലയാളി മങ്കമാരും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയത് ഇമ്പമൂറുന്ന കാഴ്ചയായി.
സ്കൂൾ കവാടത്തിന് മുന്നിൽ സജ്ജമാക്കിയ തിരുവോണത്തോണിയാണ് കാണികളെ വരവേറ്റത്. തോണി നിറയെ പച്ചക്കറികളും ഒരുക്കിയിരുന്നു. കയർ ഉത്പന്നങ്ങൾ കൊണ്ട് അലങ്കരിച്ച ആകർഷണീയമായ വേദിയിലേക്ക് ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ വരവേറ്റത്. മന്ത്രി പി. പ്രസാദ് കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു.
കർഷകരെയും കൃഷിയെയും ചേർത്തുപിടിക്കാൻ കെഇ കാർമൽ സ്കൂൾ കാണിച്ച താത്പര്യം മഹത്വമേറിയതാണെന്ന് മന്ത്രി പറഞ്ഞു. ഒരു സ്കൂൾ കൃഷിയെ നെഞ്ചിലേറ്റുന്ന കാഴ്ച മനസിൽ തട്ടുന്നതാണ്. ഇതുപോലൊരു പരിപാടി അടുത്തെങ്ങും താൻ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കർഷകരോടുള്ള ആദരസൂചകമായി കുട്ടികൾ വീടുകളിൽനിന്നു കൊണ്ടുവന്ന നാടൻ പച്ചക്കറികൾ അനാഥാലയത്തിലേക്ക് നൽകുന്നതിനായി മന്ത്രി ഏറ്റുവാങ്ങി. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. സാംജി വടക്കേടത്തിനെ മുഹമ്മ പഞ്ചായത്തിനുവേണ്ടി മന്ത്രി പൊന്നാട അണിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഫലകം കൈമാറി. സ്കൂൾ മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ മന്ത്രിയെ പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു രാജീവ്, പഞ്ചായത്തംഗം വി. വിഷ്ണു, ബർസാർ ഫാ. സനു വലിയവീട്, വൈസ് പ്രിൻസിപ്പൽ ഷൈനി ജോസ്, പിടിഎ പ്രസിഡന്റ് പി.പി. അഭിലാഷ്, സെക്രട്ടറി റോക്കി തോട്ടുങ്കൽ, സന്തോഷ് ഷൺമുഖൻ, കോ ഓർഡിനേറ്റർ സബിത, ജേക്കബ് ഐ. ചാക്കോ, ക്ലൗഡിയ ഏബ്രഹാം, നവ്യ ജോസ് എന്നിവർ പ്രസംഗിച്ചു.
Alappuzha
ചെങ്ങന്നൂർ: കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിയാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിന് അധ്യാപക സമൂഹത്തിനു കഴിയണമെന്നും കാലാനുസൃതമായ മാറ്റങ്ങൾ പഠന രീതികളിൽ നടപ്പാക്കണമെന്നും മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു.
മെഴുവേലി ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ് തീർഥാടക ദേവാലയത്തിൽ നടന്ന പുത്തൻകാവ് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അധ്യാപക വാർഷിക സമ്മേളനവും അനുമോദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ. തോമസ് ശാമുവൽ അധ്യക്ഷത വഹിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി, ഒഎസ്എസ്എഇ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ടിജു ഏബ്രഹാം, ഇടവക വികാരി ഫാ. ബിനു ജോയി, ഭദ്രാസന ഡയറക്ടർ സജി പട്ടരുമഠം, സെക്രട്ടറി കെ.വി. വർഗീസ്, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, ഫാ. ജിജോ കെ. ജോയി, ഫാ. സോനു സോളമൻ, മുൻ ഭദ്രാസന ഡയറക്ടർ ഡോ. ജേക്കബ് ഉമ്മൻ എന്നിവർ സന്നിഹിതരായിരുന്നു.
യോഗത്തിൽ ഹെഡ്മിസ്ട്രസ് മോളി റോയി അനുശോചന പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് രാവിലെ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അധ്യാപകൻ റിജോ ജോൺ ശങ്കരത്തിൽ ക്ലാസെടുത്തു.
സമ്മേളനത്തിന് ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ ജിജി പണിക്കർ, കെ.എ. ഏബ്രഹാം , റെയ്ചൽ രാജൻ, വി.ബി. വിജു, ഇ. സുനിമോൾ, ബിൻസി ജേക്കബ് , തോമസ് ശമുവൽ, ഇടവക ട്രസ്റ്റിമാരായ ഏബ്രഹാം തോമസ് , സി.എ. ഏബ്രഹാം , സെക്രട്ടറി കെ.കെ. ജയിംസ് എന്നിവർ നേതൃത്വം നല്കി.
Kottayam
രാമപുരം: മാര് ആഗസ്തീനോസ് കോളജ് നാഷണല് സര്വീസ് സ്കീമിന്റെ നേതൃത്വത്തില് രാമപുരം ഞാറ്റടി കൃഷിസംഘത്തിന്റെ സഹകരണത്തോടെ തരിശുനിലത്ത് നെല്കൃഷിക്ക് തുടക്കംകുറിച്ചു.
നാട്ടിലുള്ള പാടങ്ങളില് പലതും തരിശായി കിടക്കുകയും മറ്റു കൃഷികള്ക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടത്തില് ഒരു പ്രദേശത്തിന്റെതന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിര്ണായക പങ്കുവഹിക്കുന്ന നെല്വയലുകള് പുനരുജ്ജീവിപ്പിക്കാനായാണ് വിദ്യാര്ഥികള് നെല്കൃഷിക്കായി മുന്നിട്ടിറങ്ങിയത്.
രാമപുരം പഞ്ചായത്തിലെ കൊണ്ടാട് വാര്ഡിലുള്ള ചൂരവേലില് പാടത്താണ് നെല്കൃഷി ആരംഭിച്ചത്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെയുള്ള പ്രകൃതി കൃഷി മാര്ഗമാണ് അവലംബിക്കുന്നത്. കൃഷിക്കായി തെരഞ്ഞെടുത്തത് കന്നും കുളമ്പന് എന്ന നാടന് വിത്തിനമാണ്. പ്രകൃതികൃഷിയുടെ പ്രചാരകനായ മധു ചൂരവേലിലാണ് നെല്കൃഷിക്കുവേണ്ട മാര്ഗനിര്ദേശങ്ങള് നല്കുന്നത്.
നെല്കൃഷിയുടെ ഉദ്ഘാടനം കോളജ് മാനേജര് ഫാ. ബെര്ക്കുമാന്സ് കുന്നുംപുറം വിദ്യര്ഥികളോടൊപ്പം പാടത്ത് ഞാറു നട്ട് നിര്വഹിച്ചു. പ്രിന്സിപ്പല് ഡോ. റെജി വര്ഗീസ് മേക്കാടന് അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്സിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, പഞ്ചായത്തംഗം മനോജ് സി. ജോര്ജ്, അഡ്മിനിസ്ട്രേറ്റര് പ്രകാശ് ജോസഫ്, പ്രോഗ്രാം ഓഫീസര്മാരായ നിര്മല് കുര്യാക്കോസ്, ഷീന ജോണ്, സ്റ്റാഫ് സെക്രട്ടറി സുനില് കെ. ജോസഫ്, ഫാ. ബോബി ജോണ്, കോളജ് യൂണിയന് ചെയര്മാന് ടി.ജെ. ശ്രാവണ് ചന്ദ്രന്, വോളന്റിയര് സെക്രട്ടറി അഭിനവ് ബാബു എന്നിവര് പ്രസംഗിച്ചു.
Kottayam
രാമപുരം: അഖില കേരള വാഴ്ത്തപ്പെട്ട തേവര്പറമ്പില് കുഞ്ഞച്ചന് അനുസ്മരണ പ്രസംഗമത്സരം രാമപുരം സെന്റ് അഗസ്റ്റിന്സ് ഹയര് സെക്കൻഡറി സ്കൂളില് നടന്നു.
ഫാ. തോമസ് വെട്ടുകാട്ടില് അധ്യഷത വഹിച്ചു. സ്കൂള് പ്രിന്സിപ്പല് ടിറ്റോ സെബാസ്റ്റ്യന് ആമുഖ പ്രഭാഷണം നടത്തി. സ്കൂള് മാനേജര് ഫാ. ബെര്ക്കുമാന്സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
ബോസ്കോ തേവര്പറമ്പില്, സ്കൂള് ഹെഡ്മാസ്റ്റര് സാബു തോമസ്, അധ്യാപകരായ ഫാ. ജോമോന് മാത്യു, മിനു തോമസ്, ജിജിമോള് ജയിംസ്, സ്കൂള് ചെയര്പേഴ്സണ് റെയ്നു അല്ഫോന്സ് ബെന്നി എന്നിവര് പ്രസംഗിച്ചു.
ക്രിസ്വിന് ജെസ്റ്റിന് (സെന്റ് ആന്റണീസ് എച്ച്എസ്എസ്, പ്ലാശനാല്) ഒന്നാം സ്ഥാനവും സിയോണ സിബി (സെന്റ് മേരീസ് എച്ച്എസ്എസ്, അറക്കുളം) രണ്ടാം സ്ഥാനവും അന്നാ ജോസ് (സെന്റ് മേരീസ് എച്ച്എസ്എസ്, ഭരണങ്ങാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Kottayam
കുറവിലങ്ങാട്: താലൂക്ക് ആശുപത്രി ലാബിന്റെ പ്രവര്ത്തനം വിപുലികരിക്കുന്നതിന്റെ ഭാഗമായി ലാബില് ഹോര്മോണ് അനലൈസര് മെഷീന് സ്ഥാപിച്ചു. എച്ച്എംസി ഫണ്ടില്നിന്ന് 7.7 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹോര്മോണ് അനലൈസര് സ്ഥാപിച്ചത്. ഹാര്ട്ട് അറ്റാക്ക് സാധ്യത കണ്ടുപിടിക്കുന്നതിനുള്ള ട്രോപോണില് ടെസ്റ്റ്, തൈറോയ്ഡ് ടെസ്റ്റ്, വൈറ്റമിന് ഡി തുടങ്ങിയ ടെസ്റ്റുകള് കുറഞ്ഞ ചെലവില് താലൂക്ക് ആശുപത്രി ലാബില് നടത്താന് കഴിയും.
ഹോര്മോണ് അനലൈസര് മെഷീന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ് നിര്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള് ജേക്കബ്, പി.സി. കുര്യന്, പി.എന്. രാമചന്ദ്രന്, ജോണ്സണ് പുളിക്കിയില്, ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര് എസ്. കൈമള്, ബിജു മൂലംങ്കുഴ, ഷാജി കണിയാംകുന്നേല് എന്നിവര് പ്രസംഗിച്ചു.
Kottayam
വാഗമൺ: വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ മൊട്ടക്കുന്ന്-പാലൊഴുകുംപാറ റോഡ് തകർന്നതോടെ യാത്രാക്ലേശം രൂക്ഷമായി. സ്കൂൾ ബസുകൾ ഉൾപ്പെടെ ആശ്രയിക്കുന്ന റോഡ് ആകെ തകർന്ന നിലയിലാണ്. നാലുകോടി രൂപ അനുവദിച്ചിട്ടും കരാറുകാരൻ നിർമാണം വൈകിപ്പിക്കുകയാണെന്ന ആക്ഷേപമുണ്ട്.
റോഡ് നിർമിച്ചത് ലോകബാങ്കിന്റെ സഹായത്തോടെയാണ്. പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല. ഇപ്പോൾ കാൽനടപോലും പറ്റില്ല. വാഗമണ്ണിൽനിന്ന് വളരെവേഗം ബോണാമിയിലെത്തി ഏലപ്പാറയ്ക്കു പോകാൻ സാധിക്കുന്ന പ്രധാന പാതയാണിത്. റോഡിന്റെ ദുരവസ്ഥ പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. സർക്കാർ റോഡിനായി നാലുകോടി രൂപ അനുവദിച്ചു കരാർ നൽകി. എന്നാൽ, ഓടകൾ നിർമിച്ചതല്ലാതെ കരാറുകാരൻ വേറൊന്നും ചെയ്തില്ല.
ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ ഇതുവഴി വരുന്നുണ്ട്. നിരവധി റിസോർട്ടുകളും ഹോം സ്റ്റേകളും ഈ ഭാഗത്തുണ്ട്. റോഡ് മോശമായതുകാരണം അവരുടെ ബുക്കിംഗ് പലതും റദ്ദായി. ചെറുകിട കച്ചവടക്കാരെയും ടൂറിസം തൊഴിലാളികളെയും ഇത് ബാധിക്കും.
Kottayam
പാലാ: കിഴതടിയൂര് പള്ളിയില് വിശുദ്ധ യൂദാശ്ലീഹയുടെ നൊവേനത്തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ തിരുസ്വരൂപം പരസ്യവണക്കത്തിനായി നാളെ രാവിലെ 9.30ന് പ്രതിഷ്ഠിക്കും. ബിഷപ് മാര് ജോസഫ് പള്ളിക്കാപറമ്പില് മുഖ്യകാര്മികത്വം വഹിക്കും. തുടര്ന്ന് വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനും കഴുന്ന് എടുക്കുന്നതിനുമുള്ള സൗകര്യമുണ്ട്.
തിരുനാൾ ദിനങ്ങളിൽ രാവിലെ 5.15 മുതല് കുമ്പസാരിക്കുന്നതിനുള്ള സൗകര്യമുണ്ട്. രാവിലെ 5.30, 7.00, 10.00, 12.00, ഉച്ചകഴിഞ്ഞ് 3.00, 5.00, 7.00 എന്നീ സമയങ്ങളില് വിശുദ്ധ കുര്ബാനയും നൊവേനയും. 27നുരാവിലെ മുതല് കള്ളപ്പ നേര്ച്ചവിതരണം. വൈകുന്നേരം 4.30ന് പ്രസുദേന്തി സമര്പ്പണം. വൈകുന്നേരം 6.30ന് ജപമാല റാലി. പ്രധാന തിരുനാള് ദിവസമായ 28നു രാവിലെ പത്തിന് ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്ബാന അര്പ്പിക്കും. ഉച്ചയ്ക്ക് 12ന് മഹാറാണി ജംഗ്ഷനിലേക്ക് പ്രദക്ഷിണം. രാത്രി എട്ടിന് ആകാശവിസ്മയം.
തിരുനാളിന്റെ അവസാനഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില് അഭൂതപൂര്വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിശുദ്ധന്റെ മാധ്യസ്ഥ്യം തേടുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനുമായി നാടിന്റെ നാനാഭാഗങ്ങളില് നിന്നായി എത്തിക്കൊണ്ടിരിക്കുന്ന ഭക്തര്ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വികാരി ഫാ. തോമസ് പുന്നത്താനത്ത്, അസി. വികാരി ഫാ. മാത്യു വെണ്ണായപ്പള്ളി, പാസ്റ്ററല് അസിസ്റ്റന്റ് ഫാ. സെബാസ്റ്റ്യന് ആലപ്പാട്ടുകുന്നേല്, കൈക്കാരന്മാരായ ടോമി കട്ടുപ്പാറയില്, ജോസഫ് കൂനംകുന്നേല്, ജോജി പൊന്നാടംവാക്കാല്, ടോമി മംഗലത്തില്, പബ്ലിസിറ്റി കണ്വീനര്മാരായ സോജന് കല്ലറക്കല്, ജോസഫ് മറ്റം തുടങ്ങിയവര് വിവിധ ഗവണ്മെന്റ് ഡിപ്പാര്ട്ട്മെന്റ് അധികാരികളുമായി ചര്ച്ച നടത്തി ഒരുക്കങ്ങള് വിലയിരുത്തി.
Kottayam
കാഞ്ഞിരപ്പള്ളി: ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 5.30ഓടെ വെളിച്ചിയാനി സഹകരണ ബാങ്കിന് സമീപമാണ് അപകടം.
കുമളി ചെങ്കര സ്വദേശികളായ കളിയിക്കൽ ഗോപാലകൃഷ്ണപിള്ള (75), കല്ലേപ്പുര കൗന്തപ്പടി വേലു (48), ഐക്കരതുണ്ടത്തിൽ സജു (47), ദൂരൈസ്വാമി (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തുനിന്ന് കുമളിക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്. ജീപ്പിൽ ഏഴു പേരുണ്ടായിരുന്നു.
Kottayam
കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹയർ ക്കൻഡറി സ്കൂൾ എൻഎസ്എസ് സന്നദ്ധ സേനാംഗങ്ങൾ കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന് സംഭാവനയായി നൽകിയ രണ്ട് എയർ ബെഡുകളും ഒരു വീൽചെയറും ആരോഗ്യമന്ത്രി വീണാ ജോർജ് ഏറ്റുവാങ്ങി.
സ്കൂൾ കായികമേളയോടനുബന്ധിച്ച് എൻഎസ്എസ് സന്നദ്ധ സേനാംഗങ്ങൾ സംഘടിപ്പിച്ച നാടൻ ഭക്ഷണമേളയിൽനിന്നു സമാഹരിച്ച തുക ഉപയോഗിച്ചാണ് കുട്ടികൾ ജീവകാരുണ്യ പ്രവർത്തനം നടത്തിയത്. ഇത്തരം സംഭാവനകൾ സർക്കാരിന്റെ ആരോഗ്യ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതോടൊപ്പം വിദ്യാർഥികളിൽ സാമൂഹിക ഉത്തരവാദിത്വബോധവും സഹജീവിസ്നേഹവും നേതൃവാസനയും വളർത്തുന്നതിന് വേണ്ട ഒരു ഉത്തമ മാതൃകകൂടിയാണെന്ന് ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പ്രോഗ്രാം ഓഫീസർ ഡോ. ജിലു സെബാസ്റ്റ്യനെ പൊന്നാടയണിയിച്ച് ആദരിക്കുകയും എൻഎസ്എസ് സന്നദ്ധ സേനാംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. വാർഡ് മെംബർ റാണി ടോമി, മെഡിക്കൽ ഓഫീസർ ഡോ. വിദ്യാ ജോൺ, കാഞ്ഞിരപ്പള്ളി ക്ലസ്റ്റർ കൺവീനർ ബിനോ കെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിനോടനുബന്ധിച്ച് എൻഎസ്എസ് യൂണിറ്റ് വിവിധ കലാപരിപാടികളും നടത്തി.
Kottayam
കാഞ്ഞിരപ്പള്ളി: അറുപതിലേറെ വര്ഷം വാഹനഗതാഗതത്തിന് യോഗ്യമല്ലാതായിരുന്ന റോഡ് കോണ്ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. മണ്ണാറക്കയം ബ്ലോക്ക്പടി-നെടുങ്ങാട്-തവിട്ടനാകുഴി-വിഴിക്കിത്തോട് റോഡാണ് സഞ്ചാരയോഗ്യമാക്കിയത്.
മണ്ണാറക്കയം ബ്ലോക്ക്പടിയില്നിന്ന് എളുപ്പമാര്ഗം വിഴിക്കിത്തോട്ടില് എത്താന് കഴിയുന്ന ഈ റോഡ് നടപ്പുവഴിയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. വാഹനങ്ങള്ക്ക് പോകാന് ബുദ്ധിമുട്ടായിരുന്ന രണ്ട് കിലോമീറ്റര് റോഡ് 3.50 മീറ്റര് വീതിയിലാണ് കോണ്ക്രീറ്റ് ചെയ്തത്.
വാര്ഡംഗം റിജോ വാളാന്തറയുടെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന ഫണ്ടില് നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ചുള്ള നിര്മാണ പ്രവര്ത്തനങ്ങള് നടത്തിയിരുന്നു. രണ്ടാം ഘട്ടമായി അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ നിര്മാണം തുടങ്ങി. നിര്മാണ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്. ജയരാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന് റിജോ വാളാന്തറ, നാട്ടുകാര് എന്നിവര് പങ്കെടുത്തു.
Kottayam
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ സൗജന്യ മൊബൈൽ ഫോണ് സർവീസിംഗ് കോഴ്സ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു. പഠിച്ചിറങ്ങുന്ന യുവതീയുവാക്കൾക്ക് സർവീസ് സെന്റർ തുടങ്ങുന്നതിനാവശ്യമായ പണം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലൂടെ നൽകുമെന്ന് അജിത രതീഷ് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയശ്രീ ഗോപിദാസ്, ടി.ജെ. മോഹനൻ, ഷക്കീല നസീർ, ടി.എസ്. കൃഷ്ണകുമാർ, കെ.എസ്. എമേഴ്സണ്, പി.കെ. പ്രദീപ്, മാഗി ജോസഫ്, രത്നമ്മ രവീന്ദ്രൻ, ജൂബി അഷ്റഫ്, അനു ഷിജു, ഡാനി ജോസ്, ബിഡിഒ എസ്. സജീഷ്, താലൂക്ക് വ്യവസായ വികസന ഓഫീസർ കെ.കെ. ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.
നാല്പതു ദിവസത്തെ പഠനക്ലാസാണ് ഇവിടെ നടക്കുന്നത്. കൊല്ലം എൻജിനിയറിംഗ് കോളജിൽനിന്നുള്ള വിദഗ്ധ ടീമാണ് ക്ലാസുകൾ നയിക്കുന്നത്. 25 യുവതീയുവാക്കളാണ് കോഴ്സിൽ പങ്കെടുക്കുന്നത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Kottayam
കാഞ്ഞിരപ്പള്ളി: ആറു സർക്കാർ ആശുപത്രികളിൽ മാത്രം കാത്ത് ലാബുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 22 സർക്കാർ ആശുപത്രികളിൽ പ്രവർത്തനമാരംഭിക്കാൻ സാധിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒന്പത് വർഷം മുന്പു ചിന്തിക്കാൻ പോലും കഴിയാതിരുന്നതാണ് ജില്ലാ, ജനറൽ ആശുപത്രികളിൽ കാത്ത് ലാബ് എന്നത്. കോവിഡ് കാലത്തിനിടെയാണ് ഇത് യാഥാർഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യമേള നടത്തി സാന്ത്വന പരിചരണത്തിനായി പതിനായിരം രൂപ നൽകിയ അച്ചാമ്മ മെമ്മോറിയൽ സ്കൂളിലെ കുട്ടികളെ മന്ത്രി അനുമോദിച്ചു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ, പഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ, വി.എൻ. രാജേഷ്, ബിജു ചക്കാല, റാണി ടോമി, ബ്ലസി ബിനോയി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, കാളകെട്ടി മെഡിക്കൽ ഓഫീസർ ഡോ. വിദ്യാ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാന സർക്കാരും നാഷണൽ ഹെൽത്ത് മിഷനും അനുവദിച്ച 1.50 കോടിയും പഞ്ചായത്തിന്റെ വികസന ഫണ്ടിൽനിന്നു 15 ലക്ഷം രൂപയും അനുവദിച്ചാണ് കാളകെട്ടി ആശുപത്രി മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
Kottayam
മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം മുപ്പത്തഞ്ചാംമൈൽ ബോയ്സ് സ്റ്റേഡിയം 27നു വൈകുന്നേരം നാലിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 75 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കുന്നത്.
പ്രതികൂല കാലാവസ്ഥ ചെറിയ കാലതാമസം വരുത്തിയിട്ടുണ്ട്. സിന്തറ്റിക് ട്രാക്കും ഇരിപ്പിടവുമെല്ലാം സ്റ്റേഡിയത്തിൽ ക്രമീകരിക്കുന്നുണ്ട്.
കളിക്കൂട്ടത്തിൽ തുടങ്ങി സ്റ്റേഡിയത്തിലേക്ക്
2015ൽ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ടി. ബിനുവിന്റെ നേതൃത്വത്തിൽ മലയോരമേഖലയിലെ കുട്ടികൾക്കായി കളിക്കൂട്ടമെന്ന പേരിൽ കായിക പരിശീലന പരിപാടി ആരംഭിച്ചു. കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളിലെ കുട്ടികൾക്ക് അവധിക്കാലത്ത് കായികപരിശീലനം നൽകുന്നതായിരുന്നു പദ്ധതി. നിരവധി കുട്ടികൾ ഈ പരിശീലന പരിപാടിയിൽ പങ്കാളികളായി. പിന്നീട് ഇത് ഹൈറേഞ്ച് സ്പോർട്സ് അക്കാദമി എന്ന പേരിൽ വിപുലീകരിച്ചു. ഇതോടെ ബോയ്സ് ഗ്രൗണ്ട് നവീകരിക്കണമെന്ന് ആവശ്യം ഉയർന്നു.
2021ൽ കെ.ടി. ബിനു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ശേഷം ബോയ്സ് എസ്റ്റേറ്റ് ഗ്രൗണ്ടിന്റെ നവീകരണത്തിനു തുടക്കം കുറിച്ചു. ഇദ്ദേഹത്തിന്റെ ഇടപെടലിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പാരിസൺസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ കൊക്കയാർ പഞ്ചായത്തിലുള്ള ബോയ്സ് കളിസ്ഥലം ജില്ലാ പഞ്ചായത്തിന് സൗജന്യമായി കൈമാറി.
കായികക്കുതിപ്പിന്റെ
അക്കാദമി
ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയുടെ പ്രവർത്തനം മലയോര മേഖലയിലെ കുട്ടികളുടെ കായിക കുതിപ്പിനാണ് വഴിവച്ചിരിക്കുന്നത്.
പരിശീലകരായ സന്തോഷ് ജോർജ്, ബിനോഭ സനീഷ് എന്നിവരുടെ കീഴിലാണ് പരിശീലനം. എല്ലാ ദിവസവും നിരവധി കുട്ടികൾ എത്തുന്നുണ്ട്. ഈ വർഷം ഇവിടെനിന്നു പരിശീലനം നേടിയ അബിയ ആൻ ജിജി ഭുവനേശ്വറിൽ നടന്ന ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൻ പെൺകുട്ടികളുടെ ഹൈജംപിൽ സ്വർണ മെഡലും നെടുങ്കണ്ടത്ത് നടന്ന ഇടുക്കി ജില്ലാ സ്കൂൾ മീറ്റിൽ ഹൈജംപ്, ലോംഗ്ജംപ്, ട്രിപ്പിൾജംപ് ഇനങ്ങളിൽ ഒന്നാം സ്ഥാനവും നേടി.
Kottayam
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർഥികളുടെ റബർതോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു.
അരുവിത്തുറ കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനായ ഡോ. അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക്, അതുല്യ ഷാജി, അമൃത കൃഷ്ണ, അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന് കോട്ടയം ജില്ലയിലെ വിവിധ റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ഉയർന്ന തോതിൽ ആഗിരണം ചെയ്യാനുള്ള റബർ തോട്ടങ്ങളുടെ ശേഷി തെളിയിക്കപ്പെട്ടിരുന്നു.
ഇത് ഭാവിയിൽ റബർ കർഷകർക്ക് കാർബൺ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഒരുക്കുമെന്ന് പഠനത്തിൽ പറയുന്നു. അധ്യാപകരും വിദ്യാർഥികളും ചേർന്നു നടത്തിയ പഠനഫലങ്ങൾ, നെതർലൻഡിലെ പ്രശസ്ത പ്രസാധകരായ എൽസെവിയർ പ്രസിദ്ധീകരിച്ച "സുസ്ഥിര വികസനത്തിലേക്ക് കാർബൺ നിർമാർജ്ജന പദ്ധതികളുടെയും കാർബൺ ന്യൂട്രൽ മാർഗങ്ങളുടെയും സാധ്യതകൾ' എന്ന പുസ്തകത്തിൽ അധ്യായമായി ചേർത്തു.
അമേരിക്കയിലെ കാൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കെമിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ എമിററ്റസ് പ്രഫ.ഡോ. ലാറി എറിക്സൺ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ എമിററ്റസ് പ്രഫ.ഡോ. എം.എൻ.വി. പ്രസാദ് തുടങ്ങിയവർ എഡിറ്റർമാരായി പ്രസിദ്ധികരിച്ച പുസ്തകം ഇതിനോടകം ശാസ്ത്ര ഗവേഷണലോകത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു.
പുസ്തകത്തിന്റെ ഒരു കോപ്പി കോട്ടയം പുതുപ്പള്ളിയിലുള്ള റബർ ഗവേഷണ കേന്ദ്രത്തിലെ പരിശീലന വിഭാഗം ഡയറക്ടർ ഡോ. എച്ച്. പ്രിയ വർമ ഏറ്റുവാങ്ങി.
ബോട്ടണി ഡിപ്പാർട്ട്മെന്റിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ഈ ഗവേഷണ നേട്ടത്തെ കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.
Kottayam
പായിപ്പാട്: ആശാ വര്ക്കര്മാരുടെ സമരം ഒത്തുതീര്പ്പാക്കണമെന്നാവശ്യപ്പെട്ട് ആശാ സമര സഹായസമിതിയുടെ നേതൃത്വത്തില് പായിപ്പാട് കവലയില് പ്രതിഷേധസദസ് നടത്തി. സമരസമിതി ചെയര്മാന് ബാബു കുട്ടന്ചിറയുടെ അധ്യക്ഷതയില് കെപിസിസി നിര്വാഹകസമിതിയംഗം ഡോ. അജീസ് ബെന് മാത്യൂസ് ഉദ്ഘാടനം ചെയ്തു.
വി.ജെ. ലാലി, മിനി കെ. ഫിലിപ്പ്, വിനു ജോബ്, സിംസണ് വേഷ്ണാല്, ബിബിന് വര്ഗീസ്, മുഹമ്മദ് സാലി, പി.എച്ച്. അഷറഫ്, കെ.എസ്. ശശികല, ഷിബു ഏഴേപുഞ്ചയില്, ജോജിമോന് ജോസഫ്, തോമാച്ചന് കോട്ടമുറി, കെ.എന്. രാജന് എന്നിവര് പ്രസംഗിച്ചു.
Kottayam
നെടുംകുന്നം: കാട്ടുകുളവിയുടെ കുത്തേറ്റ് 10 പേര്ക്ക് പരിക്ക്. നെടുംകുന്നം മുളയംവേലി ഭാഗത്തുവച്ചാണ് കാട്ട് കുളവിയുടെ കുത്തേറ്റത്.തൊഴിലുറപ്പ് തൊഴിലാളികളായ വെളിയംകുന്ന് കുറവനോലി കെ.എം. ആശ (45), കാഞ്ഞിരത്തുംമൂട്ടില് മോളി ജോസഫ് (51), മുളയംവേലി സ്വദേശികളായ അച്ചനാപുരയിടം രമ ജോണ്സണ്(47),ആര്യക്കര ശാന്തമ്മ (57), എട്ടാനികുഴി ആരോണ് പോള് ജേക്കബ് (16) എന്നിവര്ക്കും. ഒന്നിലധികം കുത്തേറ്റ മറ്റ് അഞ്ചുപേരും നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തില് ചികിത്സതേടി.
ഇന്നലെ രാവിലെ 8.30 ഓടെ തൊഴിലുറപ്പ് ജോലിക്കുപോകുമ്പോള് മുളയംവേലിക്കു സമീപത്തുവച്ചായിരുന്നു സംഭവം. മുളയംവേലി സ്വദേശികളായ മൂന്നു പേര്ക്ക് ബുധനാഴ്ച്ച വൈകുന്നേരവും കുളവിയുടെ കുത്തേറ്റിരുന്നു. ഇവര് കോഴഞ്ചേരിയിലെ സ്വകാര്യാശുപത്രിയില് ചികിത്സ തേടി.
കഴിഞ്ഞ രണ്ടു ദിവസമായിട്ട് മുളയംവേലി ഭാഗത്ത് കാട്ടുകുളവി കൂട്ടം പറന്നു നടക്കുന്നുണ്ടായിരുന്നെന്നും തെരച്ചില് നടത്തിയെങ്കിലും കുളവിയുടെ കൂട് കണ്ടെത്താന് കഴിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു.
Kottayam
ചങ്ങനാശേരി: അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയത്തിന്റെ ആഭിമുഖ്യത്തില് നടന്നുവന്ന ബൈബിള് കലോത്സവം സമാപിച്ചു.ചങ്ങനാശേരി ഫൊറോന ഒന്നാം സ്ഥാനവും തൃക്കൊടിത്താനം ഫൊറോന രണ്ടാം സ്ഥാനവും തുരുത്തി ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തെക്കന് മേഖലയില് തിരുവനന്തപുരം ഫൊറോന ജേതാക്കളായി. ചാമ്പ്യന് സ്കൂള് പട്ടം 200 കുട്ടികള്ക്ക് മുകളിലുള്ള വിഭാഗത്തില് ചെത്തിപ്പുഴ ഡോണ് ബോസ്കോ സണ്ഡേ സ്കൂളും 200 കുട്ടികളില് താഴെയുള്ള വിഭാഗത്തില് അറുനൂറ്റമ്പാടം തിരുഹൃദയ സണ്ഡേസ്കൂളും കരസ്ഥമാക്കി.
ആര്ച്ച്ബിഷപ് മാര് തോമസ് തറയില് സമാപനസന്ദേശം നല്കി. ഡയറക്ടര് ഫാ. വര്ഗീസ് പുത്തന്പുരയ്ക്കല് അധ്യക്ഷത വഹിച്ചു. ബോബി തോമസ് വടാശേരില്, കണ്വീനര് സിജോ ആന്റണി, സിസ്റ്റര് സാരൂപ്യ എസ് ഡി, ബേര്ണി ജോണ് എന്നിവര് പ്രസംഗിച്ചു.
Kottayam
ചങ്ങനാശേരി: റോഡിൽ ഹബ്ബ് നിര്മിക്കുക, ടൗണ്ഹാള് നവീകരിക്കുക, വെള്ളക്കെട്ട് ദുരിതം പരിഹരിക്കുക തുടങ്ങിയ ആശയങ്ങള് നഗരസഭാ വികസനസദസിന്റെ പൊതുചര്ച്ചയില് ഉയര്ന്നു. ജോബ് മൈക്കിള് എംഎല്എ വികസനസദസ് ഉദ്ഘാടനം ചെയ്തു.
ജനറല് ആശുപത്രിയുടെ പുതിയ അഞ്ചുനിലക്കെട്ടിടം ഉള്പ്പെടെ കോടികളുടെ വികസനപ്രവര്ത്തനങ്ങളാണ് ചങ്ങനാശേരിയില് നടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭാ ടൗണ് ഹാളില് നടന്ന പരിപാടിയില് നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സണ് ഷറഫ് പി. ഹംസ, സൗമ്യ ഗോപാലകൃഷ്ണന് എന്നിവര് റിപ്പോര്ട്ട് അവതരിപ്പിച്ചു.
നഗരസഭാ വൈസ് ചെയര്മാന് മാത്യുസ് ജോര്ജ്, സ്ഥിരം സമിതി അധ്യക്ഷരായ പി.എ. നിസാര്, ടെസാ വര്ഗീസ്, കൗണ്സിലര്മാരായ പ്രിയ രാജേഷ്, ഉഷ മുഹമ്മദ് ഷാജി, മുരുകന്, വിനീത എസ്. നായര്, ആശ ശിവകുമാര്, സ്മിത സുനില്, അരുണ് മോഹന്, ആസൂത്രണസമിതി ഉപാധ്യക്ഷന് രാജു ചാക്കോ, മുന് നഗരസഭാധ്യക്ഷരായ ബീന ജോബി, ലാലിച്ചന് കുന്നിപ്പറമ്പില് എന്നിവര് പ്രസംഗിച്ചു.
Kottayam
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്തിലെ തുരുത്തി പ്രദേശത്തെയും കുറിച്ചി പഞ്ചായത്തിലെ അമ്പലക്കോടി പ്രദേശത്തെയും ബന്ധിപ്പിക്കുന്ന മന്നത്ത്കടവ് റോഡിന്റെ പുനര്നിര്മാണ ഉദ്ഘാടനം ജോബ് മൈക്കിള്എംഎല്എ നിര്വഹിച്ചു.
എംഎല്എയുടെ ആസ്തിവികസനഫണ്ടില്നിന്ന് 85 ലക്ഷം രൂപ മുതല് മുടക്കിയാണ് റോഡ് പുനര് നിര്മിക്കുന്നത്.
മഴക്കാലത്തും മറ്റും റോഡില് വെള്ളം കയറുക പതിവായത് മൂലം റോഡിലൂടെ യാത്ര ദുഃസഹമായതിനാല് റോഡ് ഉയര്ത്തിയാണ് നിര്മിക്കുന്നത്. ഈ റോഡിലെ വെള്ളപ്പൊക്ക ഭീഷണി അകലുന്നത് 200 കുടുംബങ്ങള്ക്കും യാത്രക്കാര്ക്കും ഗുണകരമാകും.
കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് അധ്യക്ഷത വഹിച്ചു. ജോണ്സണ് അലക്സാണ്ടര്, ബിജോയ് പ്ലാത്താനം തുടങ്ങിയവര് പ്രസംഗിച്ചു.
Kottayam
വൈക്കം: ചെമ്മനാകരി ഇന്ഡോ-അമേരിക്കന് സ്പെയിൻ ആൻഡ് സ്പൈൻ സെന്ററിൽ നിലവിലുള്ള എംആര്ഐക്കു പുറമേ കൂടുതല് സൗകര്യങ്ങളുള്ള അത്യാധുനിക എംആര്ഐ സംവിധാനം പ്രവർത്തനം തുടങ്ങി. ഇന്ഡോ-അമേരിക്കന് ആശുപത്രി ഡയറക്ടര് സാജു ബാഹുലേയന് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
ഫുള് ബോഡി എംആര്ഐ അവയവങ്ങള് തിരിച്ച് എടുക്കുന്ന സംവിധാനം, ആര്ട്ടിഫിഷല് ഇന്റലിജന്സ് (എ ഐ ), ഇന്റഗ്രേറ്റഡ് സോഫ്റ്റ്വെയര് ഫോര് അഡ്വാന്സ്ഡ് ഇമേജ് പ്രോസസിംഗ്, എല്ലാ ഭാഗങ്ങള്ക്കും പ്രത്യേക ഡെഡിക്കേറ്റഡ് എംആര്ഐ കോയില്സ്, ഡിടിഐ ഡിഫ്യൂഷന്, പെര്ഫ്യൂഷന്, എ എസ് എല്, ട്രാക്ടോഗ്രഫി തുടങ്ങിയ അത്യാധുനിക സ്കാനിംഗ് പ്രോട്ടോക്കോള് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
പുതിയ സൗകര്യങ്ങളുടെ സേവനം24 മണിക്കൂറും ലഭ്യമാണ്. മറ്റ് ആശുപത്രിയിലെ ഡോക്ടര്മാരുടെ നിര്ദേശമനുസരിച്ച് സ്കാനിംഗ് ചെയ്ത് സിഡി ഉള്പ്പെടെ നല്കും.
ബിസിഎഫ് ചെയര്മാന് ഡോ. കെ പരമേശ്വരന്, മാനേജിംഗ് ഡയറക്ടര് ഡോ. ജാസര് മുഹമ്മദ് ഇക്ബാല്, ഡയറക്ടര്മാരായ അഡ്വ. പി. കെ. ഹരികുമാര്, ഡോ. അനുതോമസ്, പി. കമലാസനന്, മെഡിക്കല് സൂപ്രണ്ട് ഡോ. ഹേമ രാജേഷ്, ഡോ. ആനന്ദ്, ഡോ. കുര്യന് തോമസ്, ഡോ. കൃഷ്ണന്, ഡോ. സജീവ് എസ്. വടക്കേടം,
ഡോ. വാസുദേവ്, ഡോ. നവ്യ, ഡോ. അര്ജുന്, ഡോ. മാര്ക്കോസ് വിന്സ്റ്റണ്, ഡോ. ബിജു രവീന്ദ്രന്, ഫിനാന്സ് മാനേജര് ഹരീന്ദ്രനാഥ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് പ്രവീണ്ലാല്, നേഴ്സിംഗ് സൂപ്രണ്ട് ജെയിന് സെബാസ്റ്റ്യന്, ബയോമെഡിക്കല് എൻജിനിയര് ജോണ്സൺ എന്നിവര് പങ്കെടുത്തു.
Kottayam
ബിജുമോന് ജോസഫ്
പാലാ: സംഘാടകമികവും സാന്നിധ്യവുംകൊണ്ടു ശ്രദ്ധേയമായി പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം. രാജ്യത്തിന്റെ പ്രഥമ പൗരന് ദ്രൗപദി മുര്മുവിന്റെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായ ചടങ്ങില് ഒട്ടേറെ പ്രമുഖര് പങ്കുചേര്ന്നു. ബിഷപ് വയലില് ഹാളിലെ ആഴ്ചകള് നീണ്ട കുറ്റമറ്റ ക്രമീകരണങ്ങള്ക്ക് മാനേജ്മെന്റും അധ്യാപകരും വിദ്യാര്ഥികളും പൂര്വവിദ്യാര്ഥികളും പങ്കാളികളായി.
കോളജ് മൈതാനത്ത് ഇന്നലെ വൈകുന്നേരം 3.50ന് എത്തിയ രാഷ്ട്രപതിയെയും സംസ്ഥാന ഗവര്ണറെയും ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില് സ്വീകരിച്ചു.
ഉന്നത വിദ്യാഭ്യാസത്തിലും കലാകായികമേഖലയിലും മുക്കാല് നൂറ്റാണ്ട് സെന്റ് തോമസ് അര്പ്പിച്ച സേവനങ്ങളെ രാഷ്ട്രപതി ഉള്പ്പെടെ പ്രശംസിച്ചു. കൊടിതോരണങ്ങളാല് അലംകൃതമായ കാമ്പസിന് അഭിമാനം പകരുന്നതായിരുന്നു ജൂബിലി സമ്മേളനം.
എംഎല്എമാരായ മോന്സ് ജോസഫ്, സെബാസ്റ്റ്യന് കുളത്തുങ്കല്, കോളജ് മാനേജരും പ്രോട്ടോ സിഞ്ചല്ലൂസുമായ റവ.ഡോ. ജോസഫ് തടത്തില്, വൈസ് പ്രിന്സിപ്പല് ഡോ. സാല്വിന് കാപ്പിലിപ്പറമ്പില്, ബര്സാര് ഫാ. മാത്യു ആലപ്പാട്ടുമേടയില്, കുര്യാക്കോസ് മാര് സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, എംജി യൂണിവേഴ്സിറ്റി വൈസ്ചാന്സലര് ഡോ. സി.ടി. അരവിന്ദ്കുമാര്, രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര് ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മുന് പ്രിന്സിപ്പല്മാര്, അധ്യാപകര് തുടങ്ങി ഒട്ടേറെ പ്രമുഖര് പങ്കെടുത്തു.
Kottayam
വെളളൂർ: വെള്ളൂർ പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി. വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സി.കെ. ആശ എംഎൽഎ ക്ഷീരഗ്രാമം പദ്ധതി പ്രഖ്യാപനം നടത്തി.
ക്ഷീരവികസന വകുപ്പും പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ക്ഷീരഗ്രാമം. പഞ്ചായത്ത് വകയിരുത്തുന്ന അത്രയും തുകതന്നെ ക്ഷീരവികസന വകുപ്പും വകയിരുത്തുന്നു. കുറഞ്ഞത് പത്തുലക്ഷം രൂപയെങ്കിലും വകയിരുത്തുന്ന പഞ്ചായത്തുകൾക്കാണ് ക്ഷീരഗ്രാമം പദ്ധതി സർക്കാർ അനുവദിക്കുന്നത്. ഒന്ന്, രണ്ട്, അഞ്ച് എണ്ണത്തിലുള്ള പശു യൂണിറ്റുകൾ, പുൽകൃഷി, കറവയന്ത്രം, കാലിത്തീറ്റ, തീറ്റപ്പുൽ, യന്ത്രവത്കരണം തുടങ്ങിയ ഘടകങ്ങൾ പദ്ധതിയിലൂടെ നടപ്പാക്കുന്നു.
വകുപ്പുതല പദ്ധതികൾക്കായി 2025 ഒക്ടോബർ 31 വരെ ക്ഷീരശ്രീ പോർട്ടൽ മുഖേന അപേക്ഷിക്കാം. പഞ്ചായത്തുതല പദ്ധതികൾ പഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർക്ക് അനുവദിക്കുമെന്ന് കടുത്തുരുത്തി ക്ഷീരവികസന ഓഫീസർ എം. രാഗേഷ് പറഞ്ഞു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പളളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, പഞ്ചായത്തംഗങ്ങളായ രാധാമണി മോഹനൻ, ലൂക്ക് മാത്യു, ലിസി സണ്ണി, വി.കെ. മഹിളാമണി, ആർ. നികിതകുമാർ, ജയ അനിൽ, കെ.എസ്. സച്ചിൻ, ക്വാളിറ്റി കൺട്രാൾ ഓഫീസർ ജാക്വിലിൻ ഡൊമിനിക്, കരിപ്പാടം ക്ഷീരസംഘം പ്രസിഡന്റ് പി.പി. ദേവരാജൻ എന്നിവർ പങ്കെടുത്തു.
Kottayam
വെച്ചൂർ: പുല്ലും പായലും വളർന്നു തിങ്ങി മാലിന്യങ്ങൾ അടിഞ്ഞ് നീരൊഴുക്ക് നിലച്ച കൊടുതുരുത്ത് - നാണുപറമ്പ് തോട് ആഴം കുട്ടി നീരൊഴുക്കു സാധ്യമാക്കുന്ന പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. നാലു പതിറ്റാണ്ടായി പുല്ലും പോളയും തിങ്ങി നീരൊഴുക്ക് നിലച്ച തോടിനെയാണ് മാലിന്യം നീക്കി ആഴം കൂട്ടി വീണ്ടെടുക്കുന്നത്.
വെച്ചൂർ പഞ്ചായത്തിലെ പൂവത്തിക്കരി, പുത്തൻകരി, പട്ടടക്കരി, ഞാറയ്ക്കത്തടം, പൊന്നങ്കേരി പോട്ടക്കരി , പൊന്നച്ചാംചാൽ തുടങ്ങിയ പാടശേഖരങ്ങളുമായി ബന്ധപ്പെട്ട് ഒഴുകിയിരുന്ന കൊടുതുരുത്ത് - നാണുപറമ്പ് തോട് മാലിന്യവാഹിനിയായതോടെ ശുദ്ധജലമെത്താതായി വിളവു ഗണ്യമായി കുറഞ്ഞു.
കടുത്ത മലിനീകരണംമൂലം പ്രദേശത്ത് കാൻസർ ബാധിതരുടെ എണ്ണം കൂടിയിരുന്നു. കൊടുതുരുത്ത് - നാണുപറമ്പ് തോടു ഒഴുകിയെത്തുന്നത് കെവി കനാലിലും വേമ്പനാട്ടുകായലുമാണ്. നാലു കിലോമീറ്റർ ദൂരംവരുന്ന കൊടുതുരുത്ത്-നാണുപറമ്പ് തോട് പുല്ലും പോളയും നിറഞ്ഞ് പല സ്ഥലങ്ങളിലും തോട്ടിലെ പുൽക്കെട്ടിനു മീതെ നടന്നു പോകാവുന്ന തരത്തിലായിരുന്നു.
വെച്ചൂരിലെ 32 പാടശേഖരങ്ങളിലായി 3,500 ഏക്കറിലാണ് നെൽകൃഷി നടക്കുന്നത്. ഇതിൽ നല്ലൊരു പങ്ക് പാടശേഖരങ്ങളിലെ കൃഷിയിടത്തിൽനിന്നു പുറന്തള്ളുന്ന രാസമാലിന്യങ്ങൾ തോട്ടിൽ കെട്ടിനിൽക്കുകയാണ്. ഇതിനു പുറമേ ജലാശയത്തിൽ കക്കൂസ് മാലിന്യവും രാത്രിയുടെ മറവിൽ തള്ളുന്നു. തോട്ടിലെ മലിനജലം ഉൾപ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലേക്കു വെള്ളമെത്തിക്കുന്ന ചെറുതോടുകളിലാണ് കലരുന്നത്. വെച്ചൂരിലെ കരിനിലങ്ങളുടെ ഓരത്ത് താമസിക്കുന്നവർക്ക് കുളങ്ങളും കിണറുകളും ഉപയോഗിക്കാനാകാത്തതിനാൽ വീടുകൾക്കു സമീപത്തുകൂടി ഒഴുകുന്ന തോടുകളിലെ വെള്ളമാണ് പാത്രം കഴുകാനും കുളിക്കാനും ഉപയോഗിക്കുന്നത്.
കൊടുതുരുത്ത്-നാണുപറമ്പ് തോട് ആഴം കൂട്ടി ശുചീകരിക്കുന്നതിന് 26ലക്ഷം രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. പഞ്ചായത്തംഗങ്ങളായ സോജി ജോർജ്, ബിന്ദുരാജു, എൻ. സഞ്ജയൻ, വിവിധ പാടശേഖരസമിതി ഭാരവാഹികളായ ബിജുകൂട്ടുങ്കൽ ബി. റെജി,ഷാജി സദനം, കുട്ടൻ മണിമന്ദിരം തുടങ്ങിയവർ പങ്കെടുത്തു.
Kottayam
വൈക്കം: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിനെ കീഴടക്കാൻ ഇരട്ടകുട്ടികൾ. വൈക്കം എസ്ബിഐയിലെ ഉദ്യോഗസ്ഥനായ കുലശേഖരമംഗലം വൈകുണ്ഠത്തിൽ പി.ഹരീഷിന്റെയും അനുവിന്റെയും മക്കളും വെള്ളൂർ ഭവൻസ് ബാലമന്ദിറിലെ യുകെജി വിദ്യാർഥികളുമായ നൈവേദ്യ ഹരീഷും നിഹാരിക ഹരീഷുമാണ് ലോകറിക്കാർഡ് ലക്ഷ്യമാക്കി നാളെ വേമ്പനാട്ടുകായലിന് കുറുകെ നീന്താൻ ഒരുങ്ങുന്നത്.
രാവിലെ 7.30ന് ചേർത്തല കൂമ്പേൽകടവിൽനിന്നു വൈക്കം കായലോര ബീച്ച് വരെയുള്ള ഒൻപത് കിലോമീറ്റർ ദൂരമാണ് നീന്തുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജുതങ്കപ്പനാണ് നൈവേദ്യയെയും നിഹാരികയെയും നീന്തൽ പരിശീലിപ്പിച്ചത്.
കഴിഞ്ഞ മധ്യവേനലവധി മുതലാണ് ഈ അഞ്ചുവയസുകാരികൾ നീന്തൽ പഠിച്ചുതുടങ്ങിയത്. നീന്തൽ പരിശീലകനായ റിട്ട.ഫയർ ഓഫീസർ ടി. ഷാജികുമാറാണ് നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത്
Kottayam
ഉഴവൂർ: വചനവിരുന്നിനെത്തുന്ന ആയിരങ്ങൾക്ക് ആതിഥ്യമരുളി വചനക്കൂടാരമൊരുങ്ങി. വിശുദ്ധ എസ്തപ്പാനോസിന്റെ ചൈതന്യവും അനുഗ്രഹവും നിറഞ്ഞുനിൽക്കുന്ന നാട് ഇതാദ്യമായാണ് അതിരൂപതാതല ബൈബിൾ കൺവൻഷന് ആതിഥ്യമരുളുന്നത്.
ഇന്നുമുതൽ നാല് സായാഹ്നങ്ങളിലാണ് കൺവൻഷൻ. 4.30 മുതൽ രാത്രി ഒൻപതുവരെ നടക്കുന്ന കൺവൻഷനിൽ ജപമാല, വിശുദ്ധ കുർബാന, വചനപ്രഘോഷണം എന്നിവ ക്രമീകരിച്ചിരിക്കുന്നു. വചനപ്രഘോഷകൻ ഫാ. ദാനിയേൽ പൂവണ്ണത്തിൽ നേതൃത്വം നൽകും.
പതിനായിരത്തോളം ആളുകളെ സ്വീകരിക്കാൻ കഴിയുന്ന കൂറ്റൻ പന്തലാണ് ഒരുക്കിയിട്ടുള്ളത്. ഒഎൽഎൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്താണ് പന്തൽ.
ഇന്ന് വൈകുന്നേരം 4.30ന് ജപമാല, ബൈബിൾ പ്രതിഷ്ഠ. അഞ്ചിന് വിശുദ്ധ കുർബാനയും കൺവൻഷൻ ഉദ്ഘാടനവും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ കാർമികത്വം വഹിക്കും. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. ജോൺസൺ നിലാനിരപ്പേൽ എന്നിവർ സഹകാർമികരാകും. 6.15ന് ഗാനശുശ്രൂഷ. 6.30ന് വചനശുശ്രൂഷ.
ആരാധന. 8.30ന് ദിവ്യകാരുണ്യ ആരാധന.
ബൈബിൾ കൺവൻഷനിലെത്തുന്നവർക്കായി വിപുലമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുര്യനാട് ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ സെന്റ് സ്റ്റീഫൻസ് കോളജ് മൈതാനത്ത് പാർക്ക് ചെയ്യണം. വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന വലിയ വാഹനങ്ങൾ ഡോ. കെ.ആർ. നാരായണൻ ആശുപത്രിക്കു സമീപുള്ള പിയേഴ്സ് പുരയിടത്തിൽ പാർക്ക് ചെയ്യണം.
കൺവൻഷനു ശേഷം വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബസുകൾ സെന്റ് ജോവാനാസ് സ്കൂളിനു മുൻവശത്തുനിന്ന് പുറപ്പെ ടും.
Kottayam
കോട്ടയം: യാക്കോബായ സഭ ഭദ്രാസന പ്രാര്ഥനാ സമാജം സില്വര് ജൂബിലി സമാപന സമ്മേളനവും ധ്യാനസംഗമവും എപ്പിസ്കോപ്പല് സുന്നഹദോസ് സെക്രട്ടറി തോമസ് മാര് തിമോത്തിയോസ് ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് മാര് ക്ലിമീസ് വചനസന്ദേശം നല്കി.
ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര, തോമസ് ഇട്ടി കോര്എപ്പിസ്കോപ്പ കുന്നത്തൈയ്യേട്ട്, എ. തോമസ് കോര്എപ്പിസ്കോപ്പ വേങ്കടത്ത്, ഫാ. സാമൂവേല് ടി. വര്ഗീസ്, ഫാ. കുര്യന് മാത്യു വടക്കേപ്പറമ്പില് എന്നിവര് പ്രസംഗിച്ചു.
അമ്പതാം വര്ഷ പൗരോഹിത്യ ജൂബിലി ആചരിക്കുന്ന തോമസ് മാര് തിമോത്തിയോസ് സ്നേഹ ഉപഹാരം നല്കി. കോര്എപ്പിസ്കോപ്പ സ്ഥാനം ലഭിച്ച വേങ്കടത്ത് തോമസ് കോര്എപ്പിസ്കോപ്പായെയും പ്രാര്ഥനാ സമാജം ഡയറക്ടര് ഫാ. പി.ടി. തോമസ് പള്ളിയമ്പില്, 25 വര്ഷ ശുശ്രൂഷ ചെയ്ത ഭദ്രാസന അല്മായ സുവിശേഷകന് ബ്രദര് സണ്ണി പോട്ടേത്തറ എന്നിവര്ക്ക് ഉപഹാരം നല്കി ആദരിച്ചു.
ഫാ. കുര്യന് മാത്യു വടക്കേപ്പറമ്പില്, ഫാ. ജോര്ജ് കരിപ്പാല്, ഫാ. എബി ജോണ് കുറിച്ചിമ, ഫാ. സോബിന് ഏലിയാസ് അറയ്ക്കലൊഴത്തില്, ഫാ. വിപിന് വെള്ളാപ്പള്ളി, ഫാ. എമില് വര്ഗീസ് വേലിക്കകത്ത്, ഫാ. അലക്സ് ഫിലിപ്പ് കടവുംഭാഗം എന്നിവര് പ്രസംഗിച്ചു.
Kottayam
വൈക്കം: വിൻസെൻഷ്യൻ സഭാ സ്ഥാപകനും തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ആരംഭകനുമായ ദൈവദാസൻ കാട്ടറാത്ത് വർക്കി അച്ചന്റെ 94-ാം ചരമവാർഷികാചരണം തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ ഇന്ന് നടക്കും.
രാവിലെ ഒൻപതിന് ജപമാല, 9.45ന് വചനശുശ്രൂഷ: ഫാ. റോയി വാരകത്ത് വിസി. 10.30ന് സൗഖ്യാരാധന ഫാ. ആന്റണി തച്ചേത്തുകുടി വിസി, 11.15ന് വിശുദ്ധ കുർബാന. മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. 12.45ന് കബറിടത്തിൽ പ്രാർഥന, സ്കോളർഷിപ് വിതരണം.
ചരമവാർഷികാചരണ ചടങ്ങുകൾക്ക് വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ ഫാ. പോൾ പുതുവ വിസി, തോട്ടകം ആശ്രമം സുപ്പീരിയർ ഫാ. ആന്റണി കോലഞ്ചേരി, തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി ഫാ.വർഗീസ് മേനാച്ചേരി വിസി എന്നിവർ നേതൃത്വം നൽകും.
Ernakulam
കൊച്ചി : ‘100 ഗീതകങ്ങള് എഴുതി ഒരു പുസ്തകമാക്കണമെന്നായിരുന്നു ഉദ്ദേശം. 22 പദ്യങ്ങളെ എഴുതിയുള്ളൂ. ഗീതാഗോവിന്ദ പരിഭാഷയ്ക്ക് ഒരുമ്പെട്ടതിനാല് ഈ കൃതി തരാന് സാധിച്ചില്ല'. 1931 മേയ് എട്ടിന് ചങ്ങമ്പുഴ ഒരു പ്രസാദകന് എഴുതിയ കത്താണ് ഇത്.
കെപിസിസി വിചാര് വിഭാഗിന്റെ നേതൃത്വത്തില് തമ്മനം നളന്ദ പബ്ലിക് ഹയര് സെക്കന്ഡറി സ്കൂളില് ഒരുക്കിയ കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടേത് അടക്കം തെരഞ്ഞെടുക്കപ്പെട്ട 75 പ്രശസ്ത വ്യക്തികളുടെ കത്തുകളുടെ പ്രദര്ശനം ശ്രദ്ധേയമായി.
ശ്രീനാരായണ ഗുരു, ഇ.എം.എസ്. നമ്പൂതിരിപ്പാട്, വൈക്കം മുഹമ്മദ് ബഷീര്, തകഴി ശിവശങ്കരപ്പിള്ള തുടങ്ങി നിരവധി വ്യക്തികളുടെ കത്തുകള് പ്രദര്ശനത്തില് ഉണ്ടായിരുന്നു.
ജില്ലയിലെ വിവിധ സ്കൂളുകളില് നടത്തുന്ന പ്രദര്ശനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉമാ തോമസ് എംഎല്എ നിര്വഹിച്ചു. വിചാര്വിഭാഗ് ജില്ലാ ചെയര്മാന് ഷൈജു കേളന്തറ അധ്യക്ഷത വഹിച്ച യോഗത്തില് നളന്ദ പബ്ലിക് ഹയര് സെക്കന്ഡറി സ്കൂള് പ്രിന്സിപ്പല് രാജലക്ഷ്മി ശിവരാമന്, കെ. ജി. ബാലന്, എസ്. വീണദേവി, ജോണ്സണ് ഫെര്ണാണ്ടസ് എന്നിവര് പ്രസംഗിച്ചു.
മുന് കെഎസ്ഇബി ജീവനക്കാരന് വി.ഡി. ഷജില് ശേഖരിച്ച കത്തുകളായിരുന്നു പ്രദര്ശനത്തില് ഉള്പ്പെടുത്തിയിരുന്നത്.
Ernakulam
കൊച്ചി: രാഷ്ട്രപതിയുടെ കൊച്ചി സന്ദര്ശനത്തോടനുബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയില് ഇന്ന് രാവിലെ 10 മുതല് ഉച്ചകഴിഞ്ഞ് രണ്ടുവരെ ഗതാഗത നിയന്ത്രണവും, ഡ്രോണ് നിയന്ത്രണവും ഉണ്ടായിരിക്കും. വാഹനങ്ങള് താഴെ പറയുന്ന രീതിയില് വഴിതിരിഞ്ഞു പോകേണ്ടതാണ്:
ഫോര്ട്ടു കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടെയ്നര് റോഡ്, ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള് തോപ്പുംപടി ബിഒടി പാലം കഴിഞ്ഞ് വലത്തു തിരിഞ്ഞ് അലക്സാണ്ടര് പറമ്പിത്തറ പാലം വഴി കുണ്ടന്നൂര്, വൈറ്റില, കടവന്ത്ര ജംഗ്ഷനുകൾ പിന്നിട്ട് കെകെ റോഡിലൂടെ കലൂര് ജംഗ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോര്ട്ട്-കണ്ടെയ്നര് റോഡ് ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ ഫോര്ട്ടുകൊച്ചി-വൈപ്പിന് ജംങ്കാര് സര്വീസ് ഉപയോഗിക്കണം.
തേവര ഫെറി ഭാഗത്തുനിന്നും കലൂര് ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങള് പണ്ഡിറ്റ് കറുപ്പന് റോഡിലൂടെ മട്ടമ്മല് ജംഗ്ഷൻ, പനമ്പിള്ളി നഗര് വഴി മനോരമ ജംഗ്ഷനില് നിന്നും വലത്തു തിരിഞ്ഞ് കെ.കെ. റോഡിലൂടെ കലൂര് ജംഗഷനിലേക്ക് പോകേണ്ടതാണ്.
വൈപ്പിന് ഭാഗത്തുനിന്നും ഫോര്ട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള് ഹൈക്കോടതി ജംഗ്ഷനില് നിന്നും കലൂര് ജംഗ്ഷനിലെത്തി കെ.കെ. റോഡിലൂടെ കടവന്ത്ര ജംഗ്ഷനും സഹോദരന് അയ്യപ്പന് റോഡിലൂടെ വൈറ്റിലയും പിന്നിട്ട് കുണ്ടന്നൂര് പാലം വഴി പോകേണ്ടതാണ്. അല്ലെങ്കില് ഫോര്ട്ടുകൊച്ചി-വൈപ്പിന് ജംങ്കാര് സര്വീസ് ഉപയോഗിക്കേണ്ടതാണ്.
വിവിഐപി വാഹന വ്യൂഹം കടന്നു പോകുന്ന വഴിയില് ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാര്ക്കിംഗ് പൂര്ണമായും നിരോധിച്ചിട്ടുണ്ടെന്നും വിവിഐപി സന്ദര്ശനം ഉളളതിനാല് കൊച്ചി സിറ്റി പരിധിയില് ഇന്ന് സമ്പൂര്ണ ഡ്രോണ് നിയന്ത്രണം ഉണ്ടായിരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര് അറിയിച്ചു.
Ernakulam
പെരുമ്പാവൂര്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വളയന്ചിറങ്ങര സ്വദേശി ജിസാർ മുഹമ്മദിനെ (37) ആണ് പെരുന്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ആസ്വാസ്ഥ്യത്തെ തുടർന്ന് ബഹളംവച്ച ഇയാളെ സുഹൃത്തുക്കളാണ് ആശുപത്രിയില് എത്തിച്ചത്. കുത്തിവയ്പ്പ് എടുക്കുന്നതിനിടെ അക്രമാസക്തനായ പ്രതി അത്യാഹിത വിഭാഗത്തില് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ തലയില് ഇടിക്കുകയായിരുന്നു. തടയാന്ചെന്ന സെക്യൂരിറ്റി ജീവനക്കാരനെയും മർദിച്ചു.
പോലീസ് ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു.
Ernakulam
നെടുമ്പാശേരി: വീടിന്റെ പോർച്ചിൽ കിടന്ന ഫോക്സ് വാഗൺ പോളോ കാർ, ബോണറ്റിൽ നിന്ന് തീപടർന്ന് കത്തിനശിച്ചു. ആളപായമില്ല.
പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പുതുവാശേരി പുല്ലേലിൽ അനീഷിന്റെ വീട്ടിൽ ബുധനാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. അനീഷ് ഗൾഫിലാണ്. ഭാര്യയും മകളും പുറത്തുപോയ സമയത്തായിരുന്നു തീപിടുത്തമുണ്ടായത്.
കാറിൽനിന്ന് തീ ആളിപ്പടരുന്നത് കണ്ട സമീപവാസികൾ ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അങ്കമാലിയിൽ നിന്ന് അഗ്നി രക്ഷസേനയെത്തിയാണ് തീ അണച്ചത്. കാർ ഭാഗികമായി കത്തി നശിച്ചു.
സംഭവമറിഞ്ഞ് ചെങ്ങമനാട് പോലീസും സ്ഥലത്തെത്തി. മൂന്ന് മാസത്തോളമായി കാർ ഉപയോഗിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബാറ്ററി മാറ്റിയപ്പോൾ സ്റ്റാർട്ട് ചെയ്തിരുന്നു.
അതേ സമയം ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളിലും അത് വ്യക്തമായിട്ടുണ്ട്. ചെങ്ങമനാട് പോലീസ് കേസെടുത്തു.
Ernakulam
എടക്കാട്ടുവയൽ : എടക്കാട്ടുവയൽ സഹകരണ ബാങ്ക് ചെത്തിക്കോട്ടിൽ മന്ദിരത്തിൽ ഓൺലൈൻ ജനസേവന കേന്ദ്രം തുടങ്ങി. ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ടി.സി. രാമേന്ദ്രൻ അധ്യക്ഷനായി. മനോജ് ജോസഫ്, കെ.എ. ജയരാജ് എന്നിവർ സംസാരിച്ചു.
Ernakulam
ഫോര്ട്ടുകൊച്ചി: പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയില് നടത്തിവരുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഏഴാം ഘട്ടത്തിന് തുടക്കമായി. താരസംഘടനയായ അമ്മയുടെ പ്രസിഡന്റും നടിയുമായ ശ്വേതാ മേനോന് ഉദ്ഘാടനം ചെയ്തു.
കെ.ജെ. മാക്സി എംഎല്എ, അഡ്മിനിസ്ട്രേറ്റര് ഫാ. ആന്റണി തൈവീട്ടില്, അസോസിയേറ്റ് ഡയറക്ടര് ഫാ. സജു ആന്റണി പുന്നകാട്ടുശേരി, ഡോ. കെ.എസ്. അജയകുമാര്, ഡോ. ശ്രീഗണേഷ് കെ.പ്രഭു, ഡോ. കെ.വി. വിലേഷ്, ഡോ. സുനില് റോയ്, ഡോ. പ്രദീപ് കുമാര്, ഡോ. നിജില് ക്ലീറ്റസ്, സേവ്യര് പൊള്ളയില്, ബോര്ഡ് മെമ്പര് കെ. എസ്. സാബു എന്നിവര് പങ്കെടുത്തു.
കഴിഞ്ഞ ഓണനാളില് നടത്തിയ പഴയിടത്തിന്റെ പായസക്കുടം പരിപാടി വഴി സ്വരുക്കൂട്ടിയ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്ധനരായ രോഗികള്ക്ക് സൗജന്യ നിരക്കില് ഡയാലിസിസ് ചെയ്യുന്നത്.
Ernakulam
മരട്: മരട് നഗരസഭയിൽ ജൈവ മാലിന്യം സംസ്കരിക്കുന്നതിനായി ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ സ്ഥാപിക്കാനുള്ള നടപടികൾ നടന്നു വരികയാണെന്ന് ചെയർപേഴ്സൺ ആന്റണി ആശാൻപറമ്പിൽ അറിയിച്ചു.
ഇതിന് മുന്നോടിയായി ബൾക്ക് ഫുഡ് വേസ്റ്റ് ഉൾപ്പെടെയുള്ള ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിന് സ്വകാര്യ ഏജൻസിയുമായി കരാർ ഏർപ്പെടും ഇതിന് മുന്നോടിയായി നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പിള്ളിയിലുള്ള അമല എക്കോ ക്ലീൻ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റ് സന്ദർശിച്ചു.
കറുത്ത പട്ടാള പുഴുക്കൾ എന്നറിയപ്പെടുന്ന പ്രത്യേക തരം പുഴുക്കളുടെ സഹായത്തോടെ ജൈവ മാലിന്യത്തിൽ നിന്നും മത്സ്യത്തീറ്റ നിർമാണത്തിന് ആവശ്യമായ മാംസ്യം ഉത്പാദിപ്പിക്കുന്നതാണ് പദ്ധതിയുടെ പ്രവർത്തനരീതി. നെട്ടൂർ അന്താരാഷ്ട്ര മാർക്കറ്റിൽ പദ്ധതി നിർമാണമാരംഭിക്കുമെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.
Ernakulam
പറവൂർ: പറവൂർ നഗരസഭയിലെ യുഡിഎഫ് ദുർഭരണത്തിനും അഴിമതിക്കും കുറ്റകരമായ കെടുകാര്യസ്ഥതക്കുമെതിരെ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനമുന്നേറ്റ ജാഥക്ക് തുടക്കമായി.
നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിധിൻ ക്യാപ്റ്റനും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് .ശ്രീകുമാരി വൈസ് ക്യാപ്റ്റനുമായ ജാഥ മാർക്കറ്റിനുസമീപം ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. എം.യു. അജി അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി എ.എം. ഇസ്മായിൽ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൻ.എസ്. അനിൽകുമാർ, വി.എസ് .ഷഡാനന്ദൻ, കെ.ജെ. ഷൈൻ, വർഗീസ് മാണിയാറ, നിമിഷ രാജു എന്നിവർ സംസാരിച്ചു.
തൈവെപ്പിൽ നടന്ന സമാപന സമ്മേളനം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. ജയ ദേവാനന്ദൻ അധ്യക്ഷനായി.ഇന്ന് രാവിലെ 9.30ന് കാളത്തോട്ടിന് സമീപത്തുനിന്ന് തുടങ്ങുന്ന ജാഥ വൈകിട്ട് 5.30ന് പഴയ കെഎസ്ആർടിസി സ്റ്റാൻഡിൽ സമാപിക്കും. സമാപന സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൽദോ ഏബ്രഹാം ഉദ്ഘാടനം ചെയ്യും.
Ernakulam
കൊച്ചി: മതമൈത്രിയും സമാധാന അന്തരീക്ഷവും തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നു ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു.
കളമശേരി മാർത്തോമാ ഭവനോടനുബന്ധിച്ചുള്ള കോൺവെന്റിലെ കന്യാസ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് (ആക്ട്സ്) കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ മാർത്തോമാ ഭവൻ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയിരിക്കുന്ന സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാൻ ഒരു ശക്തിക്കും അവകാശമില്ലന്ന് അദ്ദേഹം പറഞ്ഞു. ആക്ട്സ് പ്രസിഡന്റ് ബിഷപ് ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് രൂപത അധ്യക്ഷൻ ബിഷപ് മാത്യൂസ് മാർ സിൽവാനിയോസ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഷെവ. അഡ്വ.വി.സി. സെബാസ്റ്റ്യൻ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു,
മാർത്തോമാ സഭ വികാരി ജനറാൾ റവ. ഡോ. സി.എ. വർഗീസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, കേരള കോൺഗ്രസ്- എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ്, ആക്ട്സ് ഭാരവാഹികളായ കുരുവിള മാത്യൂസ്, സാജൻ വേളൂർ, പി.ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Ernakulam
ഫോർട്ടുകൊച്ചി: ഏതാനും വര്ഷം മുമ്പ് ഫോര്ട്ട്കൊച്ചിയില്നിന്ന് നെടുമ്പാശേരിയിലേക്ക് സര്വീസ് നടത്തിയിരുന്ന കെഎസ്ആർടിസിയുടെ ബസ് സര്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. കെഎസ്ആർടിസിയുടെ എസി ലോഫ്ളോര് ബസാണ് സര്വീസ് നടത്തിയിരുന്നത്.
ഇത് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും ആലുവ ഉള്പെടെ നഗരത്തില് പോകുന്നവര്ക്കും ഏറെ പ്രയോജന പ്രദമായിരുന്നു. എന്നാല് ഈ സര്വീസ് മുന്നറിയിപ്പില്ലാതെ അധികൃതര് നിര്ത്തലാക്കുകയായിരുന്നു. ഈ ബസുകള് മറ്റിടങ്ങളിലേക്ക് മാറ്റിയതായാണ് വിവരം.
ഈ സര്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക് ജനറല് സെക്രട്ടറി ഹൈബി ഈഡന് എംപി മുഖേന ഡിവിഷണല് ട്രാന്സ്പോര്ട്ട് ഓഫീസര്ക്ക് നിവേദനം നല്കി.
Ernakulam
വൈപ്പിന്: റോഡരികില് പാര്ക്ക് ചെയ്തിരുന്ന കാറില്നിന്ന് 10,000 രൂപയും വിവിധ രേഖകളും അടങ്ങിയ ബാഗ് മോഷണം പോയതായി പരാതി. കഴിഞ്ഞദിവസം പൊന്നാരിമംഗലത്ത് കണ്ടെയ്നര് റോഡിലായിരുന്നു സംഭവം. ഇടുക്കി സ്വദേശി സോനുമോള് ജോര്ജിന്റെ ബാഗാണ് നഷ്ടപ്പെട്ടത്. ഡ്രൈവിംഗ് ലൈസന്സ് ആധാര് കാര്ഡ് പാന് കാര്ഡ് എന്നിവയും ബാഗിലുണ്ടായിരുന്നു. കുടുംബവുമായി പൊന്നാരിമംഗലത്ത് സുഹൃത്തിന്റെ വീട്ടിലെത്തിയ ഇവര് കാര് പാര്ക്ക് ചെയ്ത ശേഷം ഹോട്ടലില് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബാഗ് മോഷണം പോയത്. മുളവുകാട് പോലീസില് പരാതി നല്കി.
Ernakulam
വൈപ്പിൻ: മാലിപ്പുറം ബീച്ചിൽ തീരത്ത് കയറ്റി വെച്ചിരുന്ന മത്സ്യബന്ധന വള്ളവും എൻജിനും അതുവഴി കടന്നുപോയ അജ്ഞാത വാഹനം ഇടിച്ച് കേടുപാടുകൾ സംഭവിച്ചതായി പരാതി. മാലിപ്പുറം ഞൊട്ടച്ചൻ വേലിയകത്ത് വീട്ടിൽ ഷിവിലിന്റെ വള്ളത്തിനും എൻജിനും ആണ് തകരാർ സംഭവിച്ചത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഉടമ പോലീസ് സ്റ്റേഷനിലും ഫിഷറീസ് ഡിപ്പാർട്ട്മെന്റിലും പരാതി നൽകി. കേടുപാടുകൾ തീർക്കാൻ അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് പഞ്ചായത്തംഗം സ്വാതിഷ് സത്യൻ ഫിഷറീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Ernakulam
ആലുവ: ടൗൺ ബസ്റ്റാൻഡ് പോസ്റ്റ് ഓഫീസും ആലുവ അശോകപുരം പോസ്റ്റ് ഓഫീസും നിർത്തലാക്കാനുള്ള തപാൽ വകുപ്പിന്റെ നീക്കം പിൻവലിക്കണമെന്ന് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യക്ക് കത്ത് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടലിനെതിരെ ഉപരോധസമരം
ആലുവ: ആലുവ ടൗൺ ബസ് സ്റ്റാൻഡ് പോസ്റ്റ് ഓഫീസ് നിർത്തലാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിൽ മുന്നിൽ ഉപരോധ സമരം നടത്തി. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ് അധ്യക്ഷത വഹിച്ചു. പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ളനീക്കത്തിൽനിന്നു തപാൽ വകുപ്പ് പിന്മാറണമെന്ന് സീനിയർ സൂപ്രണ്ട് ജെസി ജോർജുമായുള്ള ചർച്ചയിൽ അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.
അശോകപുരം പോസ്റ്റ് ഓഫീസ് അടയ്ക്കുന്നില്ലെന്ന്
ആലുവ: ആലുവ - മൂന്നാർ റോഡിൽ അശോകപുരം പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാൻ നിർദേശം ഇല്ലെന്നും ഡിപാർട്ട്മെന്റൽ പണമിടപാടുകളിൽ ക്രമീകരണം ഏർപ്പെടുത്തുക മാത്രമാണെന്നും പോസ്റ്റ് ഓഫീസ് അധികൃതർ അറിയിച്ചു. എന്നാൽ ആലുവ ടൗൺ ബസ് സ്റ്റാൻഡ് പോസ്റ്റ് ഓഫീസ് പ്രവർത്തനം അവസാനിപിക്കാൻ നിർദ്ദേശം ഉണ്ടെന്നും അറിയിച്ചു.
Ernakulam
ആലുവ: പെരുമ്പാവൂർ കെഎസ്ആർടിസി റൂട്ടിൽ നിയന്ത്രണം വിട്ട മിനിലോറി ഇടിച്ച് ഓഡിറ്റോറിയത്തിൻെറ പ്രവേശന കവാടം തകർന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിന് കുട്ടമശേരി സർക്കുലർ ജംഗ്ഷനിൽ കൺവെൻഷ്യ കൺവൻഷൻ സെന്ററിനു മുന്നിലാണ് അപകടം. നിസാര പരിക്കേറ്റ ഡ്രൈവർ ചികിത്സയിലാണ്.
ആലുവയിൽ നിന്ന് കോഴിവേസ്റ്റുമായി പെരുമ്പാവൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ഓഡിറ്റോറിയത്തിനോട് ചേർന്ന വീടിന്റെ മതിലും തകർന്നിട്ടുണ്ട്. വളവ് ആയതിനാൽ സ്ഥിരമായി അപകടം ഉണ്ടാകുന്ന മേഖലയാണിത്.
Ernakulam
അങ്കമാലി: അങ്കമാലി യൂദാപുരം തീർഥാടന കേന്ദ്രത്തിൽ ഊട്ടു നേർച്ചസദ്യയോടനുബന്ധിച്ച് വിതരണം ചെയ്യുന്നതിനുള്ള നേർച്ച പായസം തയാറാക്കുന്നതിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി , ഫാ. എബി ഫ്രാൻസീസ് ഡ്യൂറോം , ഫാ. മെർട്ടൻ ഡിസിൽവ എന്നിവർ ചേർന്ന് പായസവിഭവങ്ങൾ ആശീർവദിച്ചു.
എണ്ണായിരം ലിറ്റർ പായസമാണ് തയാറാക്കുന്നത്. ഈ വർഷം 25,000 നേർച്ച പാഴ്സലുകളും 25,000 ട്വിൻ പായസവും നൽകുന്നുണ്ട്.
മൂന്നു ലക്ഷത്തോളം പേർക്കാണ് നേർച്ചസദ്യ ഒരുക്കുന്ന 26ന് വൈകുന്നേരം നാലിന് പൊതു പ്രസുദേന്തി വാഴ്ച്ചയെതുടർന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ തിരുനാളിന് കൊടിയേറ്റും. 30നാണ് ഊട്ടു തിരുനാൾ.
Ernakulam
നെടുമ്പാശേരി : ജിഎസ്ടിയുടെ തർക്ക പരിഹാര സംവിധാനമായ അപ്പലേറ്റ് ട്രൈബ്യൂണൽ എറണാകുളം ജില്ലയിൽ സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി സി.എസ്. രാമചന്ദ്രൻ ആവശ്യപ്പെട്ടു. നെടുമ്പാശേരിയിൽ വ്യാപാരികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മർച്ചന്റ്സ് വെൽഫെയർ ട്രസ്റ്റ് പ്രസിഡന്റ് സി.പി. തരിയൻ അധ്യക്ഷത വഹിച്ചു.
കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്തോസ്, ടി.എസ്. മുരളി,കെ.ജെ. ഫ്രാൻസിസ്, എൻ.എസ്. ഇളയത്, എ.വി. രാജഗോപാൽ, വി.ഡി. പ്രഭാകരൻ, ബൈജു ഇട്ടൂപ്പ്, പി.കെ.അശോക് കുമാർ,വി.എ.ഖാലിദ്,ഷാജി മേത്തർ,ഷൈബി ബെന്നി, ജിന്നി പ്രിൻസ്,മായ പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
Ernakulam
അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി വജ്രജൂബിലിയിൽ. ലിറ്റിൽ ഫ്ലവർ ആശുപത്രിയോടനുബന്ധിച്ച് 1964 ൽ ആരംഭിച്ച നേത്ര ചികിത്സാ വിഭാഗത്തിലൂടെ കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ കാഴ്ചയുടെ ലോകത്ത് മികച്ച സേവനം സ്വന്തമാക്കിയവർ അനേകരാണെന്ന് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു.
ഡോ എം.എസ്. ശുക്ല ആയിരുന്നു നേത്രചികിത്സാവിഭാഗത്തിൽ ആദ്യത്തെ ഡോക്ടർ. 1969 ൽ ഡോ.ടോണി ഫെർണാണ്ടസ് ചുമതലയേറ്റു. 1970 ൽ ഇന്ത്യയിൽ സ്വകാര്യമേഖലയിലെ ആദ്യ നേത്ര ബാങ്ക് എൽഎഫിൽ സ്ഥാപിക്കപ്പെട്ടു. ആദ്യ കണ്ണുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ , കണ്ണിനകത്തു ലെൻസ് വച്ചുള്ള സംസ്ഥാനത്തെ ആദ്യ ശസ്ത്രക്രിയ, സ്കൂൾ വിദ്യാർഥികൾക്കായി ആദ്യ നേത്രരക്ഷാപദ്ധതി എന്നിവ കേരളത്തിൽ ആദ്യം നടപ്പിലാക്കി. സൗജന്യ നേത്രചികിത്സാ ക്യാമ്പുകൾക്ക് തുടക്കം കുറിച്ചു.
2008 ൽ ഈ രംഗത്തെ നേട്ടങ്ങൾക്കു രാജ്യം ഡോ. ടോണി ഫെർണാണ്ടസിനു പത്മശ്രീ നൽകി ആദരിച്ചത് എൽഎഫിനുള്ള അംഗീകാരം കൂടിയായി. 1982 ല് ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി നേത്ര ചികിത്സാ വിഭാഗം സിബിഎം ഒഫ്താൽമിക് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ നാല് നിലകളുള്ള പ്രത്യേക കെട്ടിടത്തിലേക്ക് മാറി. 2012 ൽ എട്ടു നിലകളുള്ള പുതിയ ബഹുനില കെട്ടിടത്തിലേക്ക് നേത്ര ചികിത്സാകേന്ദ്രം മാറി.
ആഘോഷം നാളെ
അങ്കമാലി ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവും ആശുപത്രി സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനവും നാളെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് നഴ്സിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും.
നവീകരിച്ച ലാബ്, ലിറ്റിൽ ഫ്ളവർ ഡയഗ്നോസ്റ്റിക് ആൻഡ് റിസർച്ച് സെന്റർ എന്നിവയുടെ ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ ഫാ. ആന്റോ ചേരാംതുരുത്തി നിർവഹിക്കും.
റോജി എം. ജോൺ എംഎൽഎ, ബസലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, നേത്രചികിത്സ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. നേത്രവിഭാഗത്തില് 25 വര്ഷത്തില് കൂടുതല് സേവനമനുഷ്ഠിച്ചിട്ടുള്ളവരെ ആദരിക്കും.
Ernakulam
പെരുമ്പാവൂര്: വല്ലം- പാണംകുഴി റോഡ് വീണ്ടും തകര്ന്നു. ഐമുറി കവല, പഞ്ചായത്തിന് മുന്വശം, കൂവപ്പടി ജിവിഎച്ച്എസ് സ്കൂളിന് മുന്വശം, കോടനാട് വില്ലേജ് ഓഫീസിന് മുന്വശം എന്നീ സ്ഥലങ്ങളിൽ വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
രണ്ട് സ്ഥലങ്ങളില് കട്ട വിരിച്ചെങ്കിലും ഐമുറി കവലയില് കട്ട വിരിച്ചതിന്റെ തെക്ക് വശത്താണ് കുഴികള്. ഇതേത്തുടർന്ന് വെള്ളക്കെട്ടും രൂക്ഷമാണ്. കവലയുടെ വടക്ക് വശം വരെ കാന ഉണ്ടെങ്കിലും ഇത് വെള്ളകെട്ടിന് പരിഹാരമല്ല. പഞ്ചായത്ത് ഓഫീസ് മുതല് ഐമുറി കവല വരെ ഇരുവശവും കൈയേറ്റം അളന്ന് തിട്ടപ്പെടുത്തി കാന പണിയുക മാത്രമാണ് പരിഹാരം.
എന്നാൽ അരിക് ചേര്ന്ന് കാന നിര്മിക്കാത്തത് അവിടെയുള്ള കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണെന്ന് നാട്ടുകാരുടെ പരാതി. കട്ട വിരിച്ചപ്പോള് ചപ്പാത്ത് ഉണ്ടാക്കിയതും അശാസ്ത്രീയമായാണ്. പഞ്ചായത്ത് ഓഫീസ് തുടങ്ങി ഐമുറി കവല വരെയുള്ള പുറമ്പോക്ക് അളന്ന് തിരിച്ച് ഇരുവശവും കാന തീര്ത്താല് മാത്രമാണ് പ്രശ്നങ്ങള്ക്ക് പരിഹാരമാകുകയുള്ളൂവെന്ന് ബിജെപി പ്രവര്ത്തകര് പറഞ്ഞു.
ഐമുറി കവല കൂടാതെ പഞ്ചായത്ത് ഓഫീസിന് മുന്വശം, കൂവപ്പടി ഹൈസ്കൂളിന് മുന്വശം, കോടനാട് വില്ലേജ് ഓഫീസിന് മുന്വശം എന്നിവിടങ്ങളിലാണ് കുഴികള് രൂപപ്പെട്ടത്. കോടനാട് വന്തുക ചിലവാക്കി റോഡിന് കുറുകെ കലുങ്ക് നിര്മിച്ച് കാന ഉണ്ടാക്കിയെങ്കിലും റോഡിന്റെ കിഴക്ക് വശം ഉയര്ന്ന പ്രദേശത്ത് നിന്ന് ഉറവ വരുന്നതുകൊണ്ട് കുഴികള് രൂപപ്പെടുന്നു.
റോഡിന്റെ കിഴക്ക് വശത്ത് നൂറ് മീറ്ററെങ്കിലും കാന നിര്മിച്ച് കലുങ്കിന്റെ അടിയിലേക്ക് വെള്ളം വിട്ടാല് ഇതിന് പരിഹാരമാകും. എത്രയും പെട്ടെന്ന് റോഡിന്റെ അനധികൃത കൈയേറ്റങ്ങള് അളന്ന് തിട്ടപ്പെടുത്തി ഐമുറി കവലയില് ഇരുവശവും കാനകള് തീര്ത്തും പരിഹാരം കാണണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
കാലടിയില് ഗതാഗത കുരുക്ക് ഉണ്ടാകുമ്പോള് ദീര്ഘദൂര ബസുകളും, ഭാരവാഹനങ്ങളും ഇതു വഴിയാണ് പോകുന്നത്. തീര്ഥാടന കേന്ദ്രമായ മലയാറ്റൂര്, കപ്രിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം, പാണിയേലി പോര്, മഹാഗണിത്തോട്ടം എന്നീ സ്ഥലങ്ങളിലേക്കും ഇതുവഴിയാണ് കടന്ന് പോകുന്നത്.
Ernakulam
പിറവം: പരിശുദ്ധ പരുമല സെന്റ് ഗ്രിഗോറിയോസ് തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് ഫാ. സ്കറിയ വട്ടക്കാട്ടിൽ കൊടിയേറ്റി. ഇന്ന് രാവിലെ 6:45ന് പ്രഭാത പ്രാർത്ഥന, 7.30 ന് കുർബാന, വൈകുന്നേരം ആറിന് സന്ധ്യാപ്രാർത്ഥന. നാളെ രാവിലെ 6. 45ന് പ്രഭാത പ്രാർത്ഥന, 7.30 ന് കുർബാന, വൈകുന്നേരം ആറിന് കബറിങ്കൽ ധൂപപ്രാർഥന, ആറിന് സന്ധ്യാ പ്രാർഥന, വചന ശുശ്രൂഷ, തുടർന്ന് പിറവം ടൗണിലേക്ക് പ്രദക്ഷിണം. 8 30ന് ആശിർവാദം, നേർച്ച. 26ന് 7.30ന് പ്രഭാത പ്രാർത്ഥന, 8.30 ന് ഗീവർഗീസ് മാർ പീലിക്സിനോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കുർബാന, പത്തിന് മധ്യസ്ഥ പ്രാർഥന, പ്രദക്ഷിണം, നേർച്ചസദ്യ.
Ernakulam
മൂവാറ്റുപുഴ: എട്ട് മാസമായി സെക്രട്ടേറിയറ്റിന് മുന്നില് സമരം നടത്തിയിട്ടും തങ്ങളെ ശ്രദ്ധിക്കാത്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് നിവേദനവുമായി മാര്ച്ച് നടത്തിയ ആശാ പ്രവര്ത്തകരെ പോലീസ് ക്രൂരമായി കൈയേറ്റം ചെയ്തതില് പ്രതിഷേധിച്ച് മൂവാറ്റുപുഴയില് പ്രകടനവും യോഗവും നടത്തി. ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. എം.പി മത്തായി ഉദ്ഘാടനം ചെയ്തു. ഡോ. വിന്സെന്റ് മാളിയേക്കല് അധ്യക്ഷത വഹിച്ചു.
Ernakulam
വാഴക്കുളം: ക്രിസ്മസ് ആഘോഷങ്ങള്ക്ക് മുന്നോടിയായി വാഴക്കുളം വിശ്വജ്യോതി എന്ജിനീയറിംഗ് കോളജില് ഹോട്ടല് മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഡിപ്പാര്ട്ട്മെന്റിന്റെ നേതൃത്വത്തില് കേക്ക് മിക്സിംഗ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര ഷെഫ് ഡേയുടെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കോളജ് മാനേജര് മോണ്. ഡോ. പയസ് മലേക്കണ്ടത്തില് കേക്ക് മിക്സിംഗ് ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടര് റവ.ഡോ. പോള് പാറത്താഴം, ഹോട്ടല് മാനേജ്മെന്റ് ഡിപ്പാര്ട്മെന്റ് മേധാവി കെ.എസ്. സുജിത്, ട്രഷറര് ഡോ. കെ.ടി. തോമസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് സണ്ണി ജേക്കബ്, വിവിധ ഡിപ്പാര്ട്ട്മെന്റ് മേധാവിമാരായ ഡോ. നവീന് ജേക്കബ്, ബിജു ജോസഫ് എന്നിവര് പങ്കെടുത്തു.
അധ്യാപകരായ ബിട്ടു സണ്ണി, എ.കെ. സനീഷ്, സി.ബി. പ്രശാന്ത്, സോന മരിയ എബ്രാഹം, രബ്ന ഇടവന, സുനില് ജോര്ജ്, വിദ്യാര്ഥികളായ ബോണി സണ്ണി, അക്ഷയ് രാജ്, ആര്. അര്ജുന്, ഡോണ് ജെ. കല്ലുങ്കല്, ആഷിന് ആന്റോ, അലന് ജോയി, ആല്ബിന് ജോര്ജ്, പി.എസ്. എല്ദോസ്, ആല്ബിന് സാബു, ആദിത്യന് ശ്രീനിവാസ്, ഷാരോണ് ബിജു, ശ്രീക്കുട്ടന്, നവീന് ബെന്നി, ടോം ടൈറ്റസ് എന്നിവര് നേതൃത്വം നല്കി.
Ernakulam
മൂവാറ്റുപുഴ: തൊടുപുഴ വിമല പബ്ലിക് സ്കൂളില് നടന്ന മധ്യകേരള സിബിഎസ്ഇ സഹോദയ കലോത്സവത്തില് തുടര്ച്ചയായി മൂന്നാം തവണയും കലാകിരീടം ചൂടിയ നിര്മല പബ്ലിക് സ്കൂളിനെ ആദരിച്ചു. കോതമംഗലം രൂപത ബിഷപ് മാര് ജോര്ജ് മഠത്തിക്കണ്ടത്തിലിന്റെ അധ്യക്ഷതയില് ചേര്ന്ന അനുമോദന സമ്മേളനത്തില് കലോത്സവത്തില് പങ്കെടുത്ത വിദ്യാര്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷകര്ത്താക്കളെയും മാനേജ്മെന്റും പിടിഎയും ചേർന്ന് അനുമോദിച്ചു. പിടിഎ പ്രസിഡന്റ് ജയ്ബി കുരുവിത്തടം, സ്കൂള് ലീഡര്മാരായ റിച്ചാര്ഡ് കെ. റോള്സണ്, എസ്. ഗൗരികൃഷ്ണ എന്നിവര് പങ്കെടുത്തു.
കലോത്സവത്തില് 938 പോയിന്റ് നേടിയാണ് മൂവാറ്റുപുഴ നിര്മല പബ്ലിക് സ്കൂള് കലാകിരീടം ചൂടിയത്. സഹോദയ കലോത്സവത്തില് രണ്ടാം തവണയാണ് നിര്മല പബ്ലിക് സ്കൂള് ഹാട്രിക് ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കുന്നത്. 839 പോയിന്റ് നേടിയ വാഴക്കുളം കാര്മല് പബ്ലിക് സ്കൂളാണ് രണ്ടാം സ്ഥാനത്ത്. 703 പോയിന്റോടെ തൊടുപുഴ വിമല പബ്ലിക് സ്കൂള് മൂന്നാമതും 591 പോയിന്റ് നേടി വാളകം ബ്രൈറ്റ് പബ്ലിക് സ്കൂള് നാലാമതും എത്തി. 570 പോയിന്റ് നേടിയ തൊടുപുഴ ഡീപോള് പബ്ലിക് സ്കൂളാണ് അഞ്ചാം സ്ഥാനത്ത്.
അഞ്ച് കാറ്റഗറികളിലായി 140 ഇനങ്ങളിലാണ് മത്സരം നടന്നത്. അഞ്ചുദിവസം നീണ്ടുനിന്ന കലാമേളയില് എറണാകുളം, തൃശൂര്, ഇടുക്കി ജില്ലകളിലെ നൂറില്പ്പരം സിബിഎസ്ഇ സ്കൂളുകളില് നിന്നായി നാലായിരത്തിലധികം മത്സരാര്ഥികള് മാറ്റുരച്ചു. രചനാ മത്സരങ്ങളില് എല്ലാ വിഭാഗത്തിലും മൂവാറ്റുപുഴ നിര്മല പബ്ലിക് സ്കൂള് ചാമ്പ്യന്മാരായി. സ്റ്റേജ് ഇനങ്ങളില് മൂന്ന്, നാല് കാറ്റഗറികളിലും കാറ്റഗറി ഇതര വിഭാഗത്തിലും നിര്മല പബ്ലിക് സ്കൂളിനാണ് ഒന്നാം സ്ഥാനം. കാറ്റഗറി രണ്ടില് ഒരു പോയിന്റ് വ്യത്യാസത്തിലാണ് നിര്മലയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്.
കാറ്റഗറി ഒന്നിലും രണ്ടിലും വാഴക്കുളം കാര്മല് പബ്ലിക് സ്കൂളിനാണ് ഒന്നാം സ്ഥാനം. ബാന്ഡ് ഡിസ്പ്ലേ മത്സരത്തില് തുടര്ച്ചയായ നാലാം തവണയും മൂവാറ്റുപുഴ നിര്മല പബ്ലിക് സ്കൂള് ജേതാക്കളായി. 2011 മുതല് 2014 വരെ തുടര്ച്ചയായി ചാമ്പ്യന്ഷിപ്പ് നിലനിര്ത്തിയ നിര്മല പബ്ലിക് സ്കൂള് 2023 മുതല് വീണ്ടും ചാമ്പ്യന്മാരായി തുടരുന്നു. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനുള്ളില് നടന്ന സെന്ട്രല് കേരള സഹോദയ കലോത്സവങ്ങളിലെല്ലാം ആദ്യത്തെ മൂന്നു സ്ഥാനങ്ങളില് നിര്മല പബ്ലിക് സ്കൂള് ഇടം നേടിയിരുന്നു.
വൈസ് പ്രിന്സിപ്പല് ഫാ. ആന്റണി ഞാലിപ്പറമ്പില്, പ്രധാനാധ്യാപിക സിസ്റ്റര് ദീപ്തി റോസ്, അധ്യാപകരായ ജിന്സി ജോര്ജ്, അന്നമ്മ മാത്യു, കെ.എസ്. സുഷ, എം.എസ്. രജനി, അനിത ആന്റണി, ജോബിന് അലക്സ്, മാത്യൂസ് കുര്യന്, സോനു സത്യന് എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണ നിര്മല പബ്ലിക് സ്കൂള് കലോത്സവത്തിന് ഒരുങ്ങിയത്. സഹോദയ കലോത്സവത്തില് ഒന്നും രണ്ടും സ്ഥാനം നേടിയര്ക്ക് നവംബര് 12 മുതല് 15 വരെ കോട്ടയം ലേബര് ഇന്ത്യ പബ്ലിക് സ്കൂളില് നടക്കുന്ന സിബിഎസ്ഇ സംസ്ഥാന സ്കൂള് കലോത്സവത്തില് പങ്കെടുക്കുവാന് അവസരം ലഭിക്കും.
സംസ്ഥാന കലാമേളയില് 33 വ്യക്തിഗത ഇനങ്ങളിലും എട്ട് ഗ്രൂപ്പ് ഇനങ്ങളിലും മത്സരിക്കുവാന് നിര്മല പബ്ലിക് സ്കൂള് അര്ഹത നേടിയതായും രക്ഷാകര്ത്താക്കളുടെ സഹകരണവും പ്രോത്സാഹനവുമാണ് നിര്മലയെ തുടര്ച്ചയായി കലോത്സവ വിജയത്തിലേക്കു നയിക്കുന്നതെന്നും പ്രിന്സിപ്പല് ഫാ. പോള് ചൂരത്തൊട്ടി പറഞ്ഞു.
Ernakulam
കോതമംഗലം: കാലംചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഒന്നാം ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ച് കബറിടത്തിലേക്കുള്ള കോതമംഗലം മേഖല തീർഥയാത്ര 30ന് നടത്തും.
ഇതു സംബന്ധിച്ച് കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയാസിന്റെ അധ്യക്ഷതയിൽ ആലോചന യോഗം ചേർന്നു. കോതമംഗലം മേഖലയിലെ പള്ളികളിലെ വികാരിമാർ, സഹ വികാരിമാർ, ട്രസ്റ്റിമാർ, സഭ മനേജിംഗ് കമ്മറ്റി, വർക്കിംഗ് കമ്മറ്റി, ഭക്തസംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
കോതമംഗലം മേഖലയിലെ പള്ളികളിൽനിന്നുള്ള തീർത്ഥാടകസംഘം 30ന് ഉച്ചകഴിഞ്ഞ് രണ്ടിന് മാർത്തോമ്മാ ചെറിയ പള്ളിയിൽ സംഗമിക്കും. തുടർന്ന് യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിങ്കൽ പ്രാർഥിച്ച് അവിടെനിന്ന് വാഹനങ്ങളിലായി കോലഞ്ചേരിയിൽ എത്തുകയും മൂന്നിന് കാൽനട തീർഥയാത്രയായി പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ എത്തിച്ചേരുകയും ചെയ്യും.
തീർഥയാത്രയുടെ നടത്തിപ്പിനായി ഫാ. ബാബു വർഗീസ് പാലപ്പിള്ളിയെ ജനറൽ കൺവീനറായി യോഗം തെരഞ്ഞെടുത്തു. ഫാ. എൽദോസ് പുൽപറമ്പിൽ-മേഖലാ സെക്രട്ടറി, ഫാ. ജോസ് പരണയിൽ - മേഖലാ മാനേജർ, സഭ വർക്കിംഗ് കമ്മിറ്റി മെമ്പർ ബാബു പീച്ചക്കര, ജോയിന്റ് സെക്രട്ടറി ബാബു ചെറുപുറം എന്നിവർ നേതൃത്വം നൽകും.
Ernakulam
വാഴക്കുളം: സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കായികമേള വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ സെൻട്രൽ കേരള സഹോദയ ജനറൽ സെക്രട്ടറി ജെയ്ന പോൾ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ ദീപശിഖ കൈമാറി.
കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോൺസൺ വെട്ടിക്കുഴിയിൽ, വൈസ് പ്രിൻസിപ്പൽ ഫാ. ബിഖിൽ അരഞ്ഞാണിയിൽ, സികെഎസ് വൈസ് പ്രസിഡന്റ് ഫാ. ജോൺസൺ പാലപ്പിള്ളി, സ്പോർട്സ് കോ-ഓർഡിനേറ്റർ ജോജു ജോസഫ്, അധ്യാപിക തെരേസ് ജെയിൻ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ജനറൽ സെക്രട്ടറി ഇവാന എസ്. മണത്തറ കായിക പ്രതിഭകൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കായികമേളയ്ക്ക് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റിൽ ഇരുപത്തഞ്ചോളം സ്കൂൾ ടീമുകൾ പങ്കെടുത്തു. മാർച്ച് പാസ്റ്റിന് കോട്ടപ്പടി സെന്റ് ജോർജ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം നേടി. വാഴക്കുളം കാർമൽ സ്കൂളിനാണ് രണ്ടാം സ്ഥാനം.
Ernakulam
കോതമംഗലം: കോതമംഗലം ടൗണിൽ ഗതാഗത നിയന്ത്രണങ്ങൾ മാറി ആഴ്ചകൾ പിന്നിട്ടിട്ടും നോ എന്ട്രി ബോർഡുകളും നോ പാര്ക്കിംഗ് ബോര്ഡുകളും നീക്കം ചെയ്യാത്തത് ഡ്രൈവര്മാരെ വട്ടം കറക്കുന്നു. നഗരത്തിൽ കന്നി 20 പെരുന്നാളിന്റെ ജനത്തിരക്ക് കണക്കിലെടുത്ത് പോലീസ് ഗതാഗത നിയന്ത്രണവും ക്രമീകരണവും ഏര്പ്പെടുത്തിയിരുന്നു.
സ്വകാര്യ ബസുകള് അടക്കമുള്ള വാഹനങ്ങള്ക്ക് വണ്വേ സംവിധാനവും ബസുകള്ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന റോഡുകളും ബസുകള് പ്രവേശിക്കരുതാത്ത റോഡുകളും ഉണ്ടായിരുന്നു.
ഒരുതരത്തിലുള്ള വാഹനങ്ങളേയും ചില റോഡുകളിലെ കടത്തിവിട്ടിരുന്നില്ല. ഇതിനായി നോ എന്ട്രി ബോര്ഡുകളും സ്ഥാപിച്ചു. കോതമംഗലം ടൗണിലും സമീപ ഭാഗങ്ങളിലും നോ പാര്ക്കിംഗ് ബോര്ഡുകള് വ്യാപകമായിരുന്നു. പ്രധാന റോഡുകളിലും ലിങ്ക് റോഡുകളിലുമെല്ലാം നോ പാര്ക്കിംഗ് ആയിരുന്നു. പെരുന്നാള് തെരക്കൊഴിഞ്ഞിട്ട് മൂന്നാഴ്ചയോളമായെങ്കിലും അന്നു സ്ഥാപിച്ച ബോര്ഡുകള് ഇപ്പോഴും മാറ്റിയിട്ടില്ല.
നോ എന്ട്രി ബോർഡുകളും നോ പാര്ക്കിംഗ് ബോര്ഡുകളും കണ്ട് ഡ്രൈവര്മാര് നഗരത്തിൽ വട്ടംകറങ്ങുന്ന അവസ്ഥയാണിപ്പോൾ. ദൂരെ സ്ഥലങ്ങളിൽനിന്ന് വരുന്നവരാണ് പ്രധാനമായും വലയുന്നത്. ആവശ്യം കഴിഞ്ഞപ്പോള് ബോര്ഡുകള് നീക്കം ചെയ്യാന് പോലീസോ, നഗരസഭയോ നടപടിയെടുക്കാത്തതാണ് വിനയായിരിക്കുന്നത്.
Thrissur
ഇരിങ്ങാലക്കുട: ഏറ്റവും മികച്ച പൊതുസേവകനുള്ള ക്രൈസ്റ്റ് കോളജ് ഓഫ് എന്ജിനീയറിംഗിന്റെ കര്ത്തവ്യ ശ്രേഷ്ഠ പുരസ്കാരം ആലത്തൂര് സര്ക്കിള് ഇന്സ്പെക്ടര് ടി.എന്. ഉണ്ണികൃഷ്ണന് സിനിമ സംവിധായകന് സത്യന് അന്തിക്കാട് സമ്മാനിച്ചു. പൊതു സേവനത്തില് മികവ് പുലര്ത്തിയ ഉദ്യോഗസ്ഥരുടെ പേരുകള് നാമനിര്ദേശത്തിലൂടെ സ്വീകരിച്ച് വോട്ടെടുപ്പിലൂടെയാണ് അവാര്ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മികച്ച പോലീസ് സ്റ്റേഷനുള്ള അവാര്ഡ്, ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര് തുടങ്ങിയവ നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ടി.എന്. ഉണ്ണികൃഷ്ണന്.
ഇലക്ട്രിക്കല് ആന്ഡ് ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച ചടങ്ങില് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ജോണ് പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. പ്രിന്സിപ്പല് ഡോ. എം.ടി. സിജോ, ഡോ. സജീവ് ജോണ്, ഫാ. ജോജോ അരീക്കോടന്, ഡോ. എം നന്ദകുമാര്, ഡോ. സുധ ബാലഗോപാലന് തുടങ്ങിയവര് പ്രസംഗിച്ചു. ഇലക്ട്രിക്കല് ആന്ഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. നീതു വര്ഗീസ്, അധ്യാപകരായ കെ.എസ്. നിതിന്, ടി.ഐ. പ്രീതി എന്നിവര് നേതൃത്വം നല്കി.
Thrissur
ഇരിങ്ങാലക്കുട: കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കാര്ഡിയാക് കാത്ത് ലാബ് അടക്കമുള്ള സമ്പൂര്ണ ഹൃദ്രോഗ വിഭാഗം ബെന്നി ബഹന്നാന് എംപി ഉദ്ഘാടനം നിര്വഹിച്ചു.
വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല് പ്രസിഡന്റ്് എം.പി. ജാക്സണ് സ്വാഗതവും നോബിള് ഹാര്ട്ട് കെയര് എംഡിയും പ്രമുഖ കാര്ഡിയോളോജിസ്റ്റുമായ ഡോ. ഷൗജാദ് മുഹമ്മദ് മുഖ്യ പ്രഭാഷണവും നടത്തി.
ഹോസ്പിറ്റല് സെക്രട്ടറി കെ. വേണുഗോപാല്, ഹോസ്പിറ്റല് വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന് തുടങ്ങിയവര് സംസാരിച്ചു.
Thrissur
ഇരിങ്ങാലക്കുട: ഇകെഎന് വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും സംയുക്തമായി ഹൈസ്കൂള് വിദ്യാര്ഥികള്ക്കായി ജനിതകം ടു ജീനോമികം എന്ന വിഷയത്തില് ക്ലാസ് നടത്തി.
ശാസ്ത്ര സാഹിത്യ പരിഷത്ത് മുന് സംസ്ഥാന പ്രസിഡന്റും കോഴിക്കോട് മെഡിക്കല് കോളജ് പാത്തോളജി വിഭാഗം മുന് മേധാവിയുമായ ഡോ. പി.കെ. അരവിന്ദനാണ് ക്ലാസ് നയിച്ചത്. ചാള്സ് ഡാര്വിന്റെ പ്രകൃതി നിര്ദ്ധാരണ സിദ്ധാന്തത്തില് നിന്നു തുടങ്ങി ജീവപാരമ്പര്യത്തിന്റെ രഹസ്യങ്ങള് സൂക്ഷിക്കുന്ന ജീനുകള്, ജീന് സാങ്കേതിക വിദ്യകള്, ആധുനിക രോഗ നിര്ണയ ഉപാധികള് എന്നിവയെല്ലാം പരാമര്ശിച്ചു കൊണ്ട് നടത്തിയ ക്ലാസ് വിദ്യാര്ഥികള്ക്ക് ഏറെ പ്രയോജനകരമായിരുന്നു.
ഇരിങ്ങാലക്കുടയിലെ വിവിധ വിദ്യാലയങ്ങളില് നിന്നായി നൂറോളം പേര് പങ്കാളികളായി. ഇകെഎന് കേന്ദ്രം പ്രസിഡന്റ് ഡോ. മാത്യു പോള് ഊക്കന്, സെക്രട്ടറി ഡോ. സോണി ജോണ്, ക്രൈസ്റ്റ് കോളജ് ഫിസിക്സ് വിഭാഗം മേധാവി ഡോ. സുധീര് സെബാസ്റ്റ്യന്, വി.എന്. കൃഷ്ണന്കുട്ടി, ഡോ. എസ്. ശ്രീകുമാര്, സി.എ. മധു, കെ. മായ എന്നിവര് സംസാരിച്ചു.
Thrissur
ചാലക്കുടി: ആറര പതിറ്റാണ്ടുകളോളം പ്രാദേശിക പത്രപ്രവർത്തകനായിരുന്ന പി.എൻ. കൃഷ്ണൻ നായരുടെ ഒന്നാം ചരമവാർഷികദിനത്തിൽ പ്രസ് ഫോറം അനുസ്മരണ സമ്മേളനം നടത്തി. മുൻ നിയമസഭാ സ്പീക്കർ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. പി.എൻ.കൃഷ്ണൻ നായർ സ്മാരക സംസ്ഥാന മാധ്യമപുരസ്കാരം മലയാള മനോരമ ആലുവ ലേഖകൻ എം.പി. ജോസഫിനു സമ്മാനിച്ചു.
മലയാളമനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് അനുസ്മരണപ്രഭാഷണം നടത്തി. പ്രസ് ഫോറം പ്രസിഡന്റ് രമേഷ്കുമാർ കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
തദ്ദേശസ്ഥാപനങ്ങൾക്കുള്ള പുരസ്കാരം ചാലക്കുടി നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, കൊരട്ടി, മേലൂർ, കാടുകുറ്റി, അതിരപ്പിള്ളി കോടശേരി, പരിയാരം, കൊടകര പഞ്ചായത്തുകൾക്കു സമ്മാനിച്ചു. നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ബിജു, എം.എസ്. സുനിത, പ്രിൻസി ഫ്രാൻസിസ്, കെ.കെ. റിജേഷ്, കെ.പി. ജയിംസ്, മായ ശിവദാസൻ, അമ്പിളി സോമൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലീല സുബ്രഹ്മണ്യൻ, ജനീഷ് പി.ജോസ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മുതിർന്ന മാധ്യമ പ്രവർത്തകൻ സി.കെ. പോളിനെ കൃഷ്ണൻനായരുടെ മകൻ സുനിൽ പി.കൃഷ്ണൻ ആദരിച്ചു. വിവിധ പുരസ്കാരങ്ങൾ ലഭിച്ച പി.എ. ഫൈസൽ, ഒ.എ. അരുൺബാബു, ഷാലി മുരിങ്ങൂർ, ഡിനോ കൈനാടത്ത്, വിബിൻ സമ്പാളൂർ എന്നിവരെ ആദരിച്ചു.
മലയാള മനോരമ തൃശൂർ യൂണിറ്റ് ഹെഡ് ആൻഡ് കോഓർഡിനേറ്റിങ് എഡിറ്റർ എ. ജീവൻകുമാർ, എസ്എച്ച് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഐറിൻ, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, നഗരസഭാ കൗൺസിലർ ബിന്ദു ശശികുമാർ, മുൻ പ്രസിഡന്റ് കെ.എൻ. വേണു, സെക്രട്ടറി സുനിൽ സരോവരം എന്നിവർ പ്രസംഗിച്ചു.
എസ്എച്ച് കോളജിന്റെ സഹകരണത്തോടെ നടത്തിയ മാധ്യമ സെമിനാർ സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർജെ ടി.ആർ. ശരത് സെമിനാർ നയിച്ചു.
Thrissur
മാള: പഞ്ചായത്തിന്റെ അധീനതയിലുള്ള മത്സ്യമാർക്കറ്റിനു സമീപത്തെ പാർക്കിംഗ് ഭാഗം കെട്ടി അടയ്ക്കാനുള്ള ശ്രമം വാക്കേറ്റത്തിലും തർക്കത്തിലും കൈയാങ്കളിയിലും അറസ്റ്റിലുമെത്തി.
ഗ്രാമപഞ്ചായത്ത് അധികൃതരുടെ നടപടിയെ കോൺഗ്രസ് അംഗങ്ങൾ തടയാൻ ശ്രമിച്ചതാണ് വാക്കുതർക്കത്തിലും ബഹളത്തിലുമെത്തിച്ചത്. സംഭവങ്ങളെതുടർന്ന് കോൺഗ്രസ് ജനപ്രതിനിധികളായ ജിയോ കൊടിയൻ, ടി.വി. യദുകൃഷ്ണ എന്നിവരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഇരുമ്പുകൊത്തികൊണ്ട് ജിയോ കൊടിയനെ സിപിഐ പ്രവർത്തകൻ ബൈജു മണ്ണാന്തറ ആക്രമിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. മാള മത്സ്യമാർക്കറ്റിനു സമീപമുള്ള ഭൂമിയിലെ അനധികൃത വാഹന പാർക്കിംഗും ആളുകൾ പ്രവേശിക്കുന്നതും തടയാനായി കമ്പിവേലി കെട്ടുന്നുവെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചത്. മേയ് മാസത്തിൽ ചേർന്ന പഞ്ചായത്ത് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നു.
ഇതനുസരിച്ചാണ് സെക്രട്ടറിയുടെ നേതൃത്വത്തിൽ താത്കാലിക കമ്പിവേലി സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയത്.
എന്നാൽ, മത്സ്യമാർക്കറ്റിനും പച്ചക്കറിമാർക്കറ്റിനുമായുള്ള പാർക്കിംഗ് ഭാഗം ജനങ്ങൾ ഉപയോഗിച്ചു വന്നിരുന്നത് ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നു കോൺഗ്രസ് ആരോപിക്കുന്നു.
Thrissur
കാടുകുറ്റി: നാടിന്റെ വികസന പ്രക്രിയയിൽ ഭരണസംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കൈകോർക്കണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. പഴയ കാലങ്ങളിൽനിന്നും വ്യത്യസ്തമായി ഗ്രാമപഞ്ചായത്തുകൾ അങ്കണവാടികൾക്ക് അർഹമായ പ്രാധാന്യം നൽകുന്നത് നല്ല കാഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാടുകുറ്റി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ ഗ്രാമിക അങ്കണവാടിയുടെയും നീറ്റാ ജലാറ്റിൻ കമ്പനിയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ സംഗീത അങ്കണവാടിയുടെയും ജ്യോതി അങ്കണവാടിയുടെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വേണു കണ്ടരുമഠത്തിൽ, നീറ്റാ ജലാറ്റിൻ ഡിവിഷൻ ഹെഡ് പോളി സെബാസ്റ്റ്യൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. വിമൽകുമാർ, രാഖി സുരേഷ്, മോഹിനി കുട്ടൻ, ബീന രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ മോളി തോമസ്, സീമ പത്മനാഭൻ, ഡാലി ജോയ്, ഡെയ്സി ഫ്രാൻസീസ്, വർക്കി തേലേക്കാട്ട്, കെ.എൻ. രാജേഷ്, ലിജി അനിൽകുമാർ, അസിസ്റ്റന്റ് എൻജിനീയർ ആർ. രോഹിണി, ഐ സി ഡി എസ് സൂപ്പർവൈസർ ബിന്ദു ആന്റണി, അങ്കണവാടി വർക്കർ സി.എ.ആനി എന്നിവർ പ്രസംഗിച്ചു.
Thrissur
കൊടകര: സഹൃദയ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില് ദേശീയ മാനേജ്മെന്റ് ഫെസ്റ്റ് "മെറാക്കി 2025' കമ്യൂണിക്കേഷന് കണ്സള്ട്ടന്റും കണ്ടന്റ് ക്രിയേറ്ററുമായ സന്ധ്യ വര്ഗീസ് ഉദ്ഘാടനം ചെയ്തു. സ്ട്രാറ്റജിസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് ജോമോന് ജോസ് ചടങ്ങില് സന്നിഹിതനായിരുന്നു.
സിംസ് എക്സിക്യൂട്ടീവ് ഡയറക്ടര് ഡോ. ജിനോ ജോണി മാളക്കാരന്, ഡയറക്ടര് ഡോ. ധന്യ അലക്സ്, ഫാക്കല്റ്റി കോ ഓര്ഡിനേറ്റര് പ്രഫ. നോയല് വില്സണ്, സ്റ്റുഡന്റ് കോ ഒാര്ഡിനേറ്റേഴ്സ് സി.ബെര്ണാഡ്, കെയറിന് ജോഷി, അലീഷാ ദീന്, സ്റ്റുഡന്സ് കൗണ്സില് ചെയര്മാന് കെ.പി. ജിതിന് എന്നിവര് നേതൃത്വം നല്കി.
55 കോളജുകളില് നിന്നായി 850 ല് അധികം വിദ്യാര്ഥികള് പങ്കെടുക്കുന്ന ദേശീയ മാനേജ്മെന്റ്് ഫെസ്റ്റ് ഇന്ന് സമാപിക്കും.
Thrissur
വടക്കാഞ്ചേരി: നഗരസഭയ്ക്കെതിരെ കുറ്റപത്ര സമർപ്പണവും ജനകീയവിചാരണയും സംഘടിപ്പിച്ചു. വടക്കാഞ്ചേരി - മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും നഗരസഭ പാർലിമെന്ററി പാർട്ടിയുടെയും നേതൃത്വത്തിലായിരുന്നു "പാഴായിപ്പോയ 10 വർഷം " സമരം സംഘടിപ്പിച്ചത്. ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്തുനടന്ന സമരം യുഡിഎഫ് മുൻ ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, മുൻ കെപിസിസി ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ് എന്നിവർമുഖ്യപ്രഭാഷകരായി. നേതാക്കളായ എസ്എഎ അസാദ്, എൻ.ആർ. സതീശൻ, ഷാഹിദ റഹ്മാൻ, എൻ.എ. സാബു, വൈശാഖ് നാരായണസ്വാമി, സി.എച്ച്. ഹരീഷ്, എം.എച്ച്. ഷാനവാസ്, കെ.ടി. ജോയി, ബുഷറ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
Thrissur
ചാവക്കാട്: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മൂന്നു വിഭാഗങ്ങളിൽ മമ്മിയൂർ ലിറ്റിൽ ഫ്ലവർ സ്കൂളുകളും യുപി വിഭാഗത്തിൽ വൈ ലത്തൂർ സെന്റ് ഫ്രാൻസിസ് സ്കൂ ളും (194 പോയിന്റ്) ഓവറോൾ ചാമ്പ്യൻമാരായി.
മമ്മിയൂർ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ ഗണിത ശാസ്ത്രമേളയിലും ശാസ്ത്രമേളയിലും അഗ്രഗേറ്റ് ഫസ്റ്റും പ്രവൃത്തിപരിചയ മേളയിൽ അഗ്രഗേറ്റ് സെക്കൻഡും സാമൂഹ്യശാസ്ത്ര മേളയിൽ അഗ്രഗേറ്റ് തേർഡും സ്വന്തമാക്കിക്കൊണ്ട് എൽപി വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി ( 148). ഹൈസ്കൂൾ വിഭാഗത്തിലും (359) ഹയർസെക്കൻഡറി വിഭാഗത്തിലുമായി (429) മമ്മിയൂർ എൽഎഫ് സിജിഎച്ച്എസ്എസ് വിജയക്കൊ ടി നാട്ടി.
രണ്ടു ദിവസമായി കടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മേളയിൽ 261 ഇനങ്ങളിലായി 3620 വിദ്യാർഥികൾ മാറ്റുരച്ചു. സമാപനസമ്മേളനം ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷയായി. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ, പ്രിൻസിപ്പൽ പി. എസ്. സന്തോഷ്, പ്രധാനാധ്യാപകൻ പി.എം. ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
Thrissur
പുന്നയൂർക്കുളം: ആയുര്വേദ മേഖലയില് കേരളം വലിയ മുന്നേറ്റമുണ്ടാക്കിയെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. പല ആരോഗ്യപ്രശ്നങ്ങള്ക്കും പരിഹാരം കാണാന് ആയുര്വേദത്തിന് സാ ധിക്കുന്നുണ്ട്. പല ചികിത്സാ സംവിധാനങ്ങളും പരാജയപ്പെടുന്നിടത്ത് ആയുര്വേദംവഴി അസുഖം ഭേദമാകുന്നുണ്ട് സ്പീക്കർ പറഞ്ഞു. എംഎൽഎയുടെ വികസനഫണ്ടിൽനിന്ന് 76 ലക്ഷം രൂപ ചെലവിൽ പുന്നയൂർ എടക്കഴിയൂരിൽ ൽനിർമിച്ച ആയൂർവേദ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇരുനിലകളിലായി 2,902 ചതുരശ്ര അടി വിസ്തീര്ണത്തിലാണ് ആയുര്വേദ ആശുപത്രിയുടെ ആധുനിക കെട്ടിടം പണിതിരിക്കുന്നത്. എൻ. കെ. അക് ബര് എംഎൽഎ അധ്യക്ഷത വഹിച്ചു. ചാവക്കാട് അസി. എക്സിക്യൂട്ടീവ് എൻജിനീയര് വി.എ. ലീസ റിപ്പോര്ട്ട് അവതരിപ്പിച്ചു.
പുന്നയൂര് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്, വൈസ് പ്രസിഡന്റ് സുഹറ ബക്കര്, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാരായ കെ.എ. വിശ്വനാഥന്, എ.കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര് എ.എസ്. ഷിഹാബ്, മെമ്പര് എം.കെ. അറാഫത്ത്, ആയുര്വേദ ഡിഎംഒ ഡോ. എസ്. ബീനാകുമാരി, കുടുംബാരോഗ്യകേന്ദ്രം മെഡിക്കല് ഓഫീസര് ഡോ. ടി.ജി. നിത, ആയുര്വേദമെഡിക്കല് ഓഫീസര് ഡോ. എം. പ്രീത തുടങ്ങിയവര് പ്രസംഗിച്ചു.
Thrissur
വടക്കാഞ്ചേരി: വാഴാനിയിലേക്ക് ഇനി വിനോദ സഞ്ചാരികൾ ഒഴുകും. ഡാമിൽ ഇനി സംഗീതം പൊഴിക്കുന്ന ജലധാരയും (മ്യൂസിക്കൽ ഫൗണ്ടൻ). ട്രയൽറൺ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ വിജയകരമായി പൂർത്തികരിച്ചു. സംഗീതത്തിന്റെ മാസ്മരികതയിൽ ജലം മുകളിലേക്കുയർന്ന് തുള്ളിക്കളിച്ചപ്പോൾ വാഴാനിക്കിതു പുത്തൻ അനുഭവമായി. 85 ശതമാനം പ്രവർത്തനങ്ങൾ പുർത്തിയായതായി അധികൃതർ അറിയിച്ചു.
ജലധാരയുടെ നിർമാണോദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി 16ന് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് നിർവഹിച്ചത്. എ.സി. മൊയ്തീൻ ടൂറിസം മന്ത്രിയായിരിക്കുമ്പോഴാണ് സംഗീതജലധാര അടക്കമുള്ള വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് ടൂറിസം വകുപ്പ് നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിലെ സാങ്കേതികത്വം ഈ പദ്ധതിക്കും വിഘാതമായി. ഇതിനു പരിഹാരംകാണാൻ സേവ്യർ ചിറ്റിലപ്പിള്ളി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ്, ജലസേചന വകുപ്പ്എന്നിവയുടെ സംയുക്ത യോഗം വിളിച്ചുചേർത്തു.
തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, പി.ആർ. രാധാകൃഷ്ണൻ, വി.സി. സജീന്ദ്രൻ, ഷൈനി ജേക്കബ്, വി.ജി. സുരേഷ്, വി.ജി. ഗോപിക, മോഹനചന്ദ്രൻ, എം.ആർ. സോമനാരായണൻ എന്നിവർ പരീക്ഷണ പ്രവർത്തനം വിലയിരുത്താൻ എംഎൽഎയോടൊപ്പംവാഴാനിയിൽ ഉണ്ടായിരുന്നു.
Thrissur
കൈപ്പറമ്പ്: കനത്ത മഴയിൽ പോന്നോരിലെ പോന്നോർതാഴം പടവിലെ കെഎൽഡിസി ബണ്ട് തകർന്നു. 265 ഏക്കറോളം വരുന്ന കോൾപാടത്തെ ബണ്ടാണ് ഇന്നലെ വൈകിട്ട് ആറരയോടെ ബണ്ട് തകർന്നത്. 265ഏക്കറിൽ നടീൽ കഴിഞ്ഞ നെല്ലുകൃഷി മുഴുവൻ വെള്ളത്തിനടിയിലായി.
ബണ്ടിലെ വെള്ളം കരിവാലിച്ചണ്ടി മൂലം ഒഴുകിപ്പോകാത്തതാണ് ബണ്ട് തകരാൻ കാരണമായതെന്ന് കർഷകർ പറയുന്നു. ഇരുപതുദിവസത്തോളം പാകമായ നെൽച്ചെടികളാണ് വെള്ളത്തിനടിയിലായത്.
പടവിലെ മുഴുവൻ സ്ഥലത്തും നടാൻ ഇട്ട ഞാറും എല്ലാം വെള്ളം പൊങ്ങിയതോടെ നശിച്ചുപോയി. പലരും സഹകരണ സംഘങ്ങളിൽനിന്നും ലോണെടുത്താണു കൃഷി ചെയ്യുന്നത്. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണു കർഷകർക്കുണ്ടാകുന്നതെന്ന് പടവ് കമ്മിറ്റി കൺവീനർ സി.ആർ. രഞ്ജിത്ത് പറഞ്ഞു.
Thrissur
അരിമ്പൂർ: പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കംബോഡിയൻ മുന്തിരി കൃഷി വിജയിച്ചതിന്റെ സന്തോഷത്തിലാണ് എറവിലെ യുവ കർഷകനായ റിതുൽ (31). ഒരു വർഷം മുൻപ് സമീപജില്ലയിൽനിന്ന് കൊണ്ടുവന്ന് നട്ടുനനച്ച് പരിപാലിച്ച കംബോഡിയൻ മുന്തിരികൾ ഓരോകുലകളായി പഴുത്തു തുടങ്ങി.
15 വയസു മുതൽ കൃഷിയിടത്തിൽ സജീവമാണ് റിതുൽ. ഡിഗ്രി പഠനശേഷം പൂർണമായും കൃഷിയിൽ ശ്രദ്ധകേന്ദ്രീകരിച്ചു; പുതുമകൾ പരീക്ഷിച്ച് വിജയം കൊയ്തു. വീടിരിക്കുന്ന 11 സെന്റ് സ്ഥലം മുഴുവൻ കൃഷിയാണ്. മഞ്ഞൾ, ഇഞ്ചി, ചെണ്ടുമല്ലി, കറിവേപ്പില, ഡ്രാഗൺ ഫ്രൂട്ട്, കറ്റാർവാഴ, കൂവ, ചേമ്പ് തുടങ്ങി ഒട്ടനവധി ഇനങ്ങളും തേനീച്ച വളർത്തൽ, മീൻ വളർത്തൽ, കോഴി, താറാവ്, പ്രാവ് എന്നിവയുമുണ്ട്. അഞ്ചു പശുക്കളും കിടാരിയും ഒപ്പം രണ്ടേക്കറിൽ കൃഷിയും. കൃഷികളെല്ലാം വീടിനുചുറ്റും ഇതോടു ചേർന്നുള്ള പറമ്പിലുമാണ്.
ജൈവവളങ്ങൾ ഉപയോഗിച്ചാണ് റിതുലിന്റെ കൃഷി. പഞ്ചായത്തിലെ മികച്ച യുവകർഷകൻ, മികച്ച ജൈവകർഷകൻ, കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ പുരസ്കാരങ്ങൾ തുടങ്ങി ഒട്ടനവധി അവാർഡുകൾ റിതുലിനെ തേടിയെത്തിയിട്ടുണ്ട്.
ഒരു വർഷം മുന്പാണ് കംബോ ഡിയൻ മുന്തിരിയുടെ ചെടികളെത്തിച്ച് റിതുൽ കൃഷി ആരംഭിച്ചത്. മൂന്നുമാസം കഴിഞ്ഞപ്പോ ൾ പൂവിട്ട ചെടിയിൽ ഇപ്പോൾ മുന്തിരി പഴുത്തു തുടങ്ങിയിരിക്കുന്നു. 35 ഓളം കുലകളാണ് പാകമാകുന്നത്. ഒരു കുലയിൽ നാലുകിലോ വരെ മുന്തിരികൾ ലഭിക്കുന്ന ഇനമാണ് കമ്പോഡിയൻ.
മുന്തിരി കൃഷി വിജയിച്ച സാഹചര്യത്തിൽ കൂടുതൽ കൃഷി ചെയ്യാനാണു റിതുലിന്റെ പദ്ധതി. നിരവധിപേരാണു റിതുലിന്റെ കൃഷി ത്തോട്ടം സന്ദർശിക്കാൻ എത്തുന്നത്. ചാലിശേരി കുറ്റൂക്കാരൻ ദേവസിയുടെയും എൽസിയുടെയും മകനാണു റിതുൽ.
Thrissur
ഗുരുവായൂർ: ദേവസ്വത്തിന്റെ അഴിമതിയിൽ നടപടി ആവശ്യപ്പെട്ട് ബിജെപി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്തി.
മഹാരാജ ജംഗ്ഷനിൽ ബാരിക്കേഡ് നിരത്തി മാർച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് തള്ളി മറിച്ചിടാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
തുടർന്നുനടന്ന പ്രതിഷേധയോഗം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ല പ്രസിഡന്റ് അഡ്വ. സി. നിവേദിത അധ്യക്ഷത വഹിച്ചു.
നേതാങ്ങളായ വി. ഉണ്ണികൃഷ്ണൻ, ഉദയസൂര്യൻ, ദയാനന്ദൻ മാമ്പുള്ളി, കെ. ആർ. അനീഷ്, അനിൽ മഞ്ചറമ്പത്ത്, രാജൻ തറയിൽ എന്നിവർ പ്രസംഗിച്ചു.
Thrissur
തൃശൂർ: കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്ന്ന് ഗുരുവായൂരില് വ്യാപാരി ജീവനൊടുക്കി. മുസ്തഫ എന്നയാളെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.
പ്രഹ്ളേഷ്, വിവേക് എന്ന രണ്ട് പലിശക്കാര്ക്കെതിരെയാണ് കുടുംബത്തിന്റെ ആരോപണം. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്തഫയില് നിന്ന് കൊള്ളപ്പലിശക്കാര് വാങ്ങിയെടുത്തെന്നാണ് ആക്ഷേപം. മുസ്തഫയുടെ സ്ഥലവും ഭീഷണിപ്പെടുത്തി എഴുതി വാങ്ങി.
20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങി അഞ്ച് ലക്ഷം രൂപയുടെ മതിപ്പുകാട്ടുകയായിരുന്നു. പോലീസില് പരാതി നല്കിയിട്ടും കൊള്ള പലിശക്കാര്ക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു.
അതേസമയം, പലിശക്കാരില് നിന്ന് കടുത്ത നേരിട്ടിരുന്നതായി മുസ്തഫയുടെ ബന്ധുക്കള് പറഞ്ഞു. കച്ചവട സ്ഥാപനത്തില് കയറി പലിശക്കാര് പണം പലവട്ടം എടുത്തുകൊണ്ടു പോയി. പലിശ തുക കുറഞ്ഞതിന് ഭാര്യക്കും മകനും മുന്നിലിട്ട് മര്ദിച്ചു. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മുസ്തഫയുടെ മക്കളായ ഷിയാസും ഹക്കീമും പറഞ്ഞു.
ഒരു ദിവസം 8000 രൂപ പലിശ മാത്രം കൊടുക്കണം. അതില് 6000 രൂപ കൊടുത്തു, 2000 രൂപ കുറഞ്ഞ് പോയെന്ന് പറഞ്ഞ് ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് ചേട്ടനെ അസഭ്യം പറഞ്ഞു. ആശുപത്രിയില് കിടക്കുമ്പോള് പോലും ഭീഷണിപ്പെടുത്തി മര്ദിച്ചു – സഹോദരന് ഹക്കിം പറഞ്ഞു.
Thrissur
തൃശൂര്: കുരിയച്ചിറയില് ജ്വല്ലറി മോഷണശ്രമത്തിനിടെ കള്ളൻ പിടിയിൽ. ഞായറാഴ്ച രാത്രിയാണ് കുരിയച്ചിറയിലെ അക്കര ജ്വല്ലറിയിൽ മോഷണശ്രമം നടന്നത്. സംഭവത്തിൽ തൃശൂര് കോര്പ്പറേഷനിലെ വൈദ്യുതി വിഭാഗം കരാര് ജീവനക്കാരൻ പേരാമംഗലും സ്വദേശി ജിന്റോ (28) ആണ് പിടിയിലായത്.
ശനിയാഴ്ച രാത്രി തൃശൂര് പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎം കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ചതും ജിന്റോയാണെന്ന് പോലീസ് അറിയിച്ചു. ജ്വല്ലറിയിൽ മോഷ്ടാവ് കയറിയതോടെ അലാം അടിയ്ക്കുകയായിരുന്നു. ഇതോടെ ജ്വല്ലറിയുടെ പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ കഴിയാതെ ജിന്റോ കുടുങ്ങിയത്.
ഇതിനിടയിൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിലെ എടിഎമ്മിൽ കവര്ച്ചാ ശ്രമം ഉണ്ടായത്. മോഷണശ്രമത്തിനിടെ അലാം അടിച്ചതിനെതുടര്ന്ന് മോഷ്ടാവ് സ്ഥലം വിടുകയായിരുന്നു.
Thrissur
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു. വാച്ചുമരത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയ്ക്ക് പോകുകയായിരുന്ന അങ്കമാലി സ്വദേശികളുടെ വാഹനമാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ആളപായമില്ല.
രാത്രിയിൽ വാഹനത്തിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് യാത്രക്കാർ കുടുങ്ങുകയായിരുന്നു. സമീപത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് മനസിലാക്കിയ ഇവർ മറ്റൊരു വാഹനത്തിൽ അതിരപ്പള്ളിയിലേക്ക് തിരികെ പോയി. പിന്നീട് വാഹനം ശരിയാക്കുന്നതിനായി മെക്കാനിക്കുമായി വന്നപ്പോഴാണ് കാട്ടാനക്കൂട്ടം കാർ തകർത്ത നിലയിൽ കണ്ടത്.
Thrissur
തൃശൂർ: ചേലക്കര കൂട്ട ആത്മഹത്യയില് അമ്മയ്ക്കും സഹോദരിക്കും പിന്നാലെ ചികിത്സയിലായിരുന്ന അഞ്ചു വയസുകാരനും മരിച്ചു.
മേപ്പാടം കോല്പ്പുറത്ത് വീട്ടില് പ്രദീപിന്റെയും ഷൈലജയുടെയും മകന് അക്ഷയ് ആണ് മരിച്ചത്. വിഷം ഉള്ളില് ചെന്ന് തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലായിരുന്ന അക്ഷയ് ഇന്ന് രാവിലെയാണ് മരിച്ചത്. പ്രദീപിന്റെ മരണത്തെ തുടര്ന്നാണ് ഷൈലജ രണ്ട് മക്കള്ക്കും വിഷം നല്കിയ ശേഷം ജീവനൊടുക്കിയത്.
വൃക്ക തകരാറിലായതിനെത്തുടര്ന്ന് ചികിത്സയിലായിരുന്ന ഭര്ത്താവ് പ്രദീപ് (സുന്ദരന്-42) സെപ്റ്റംബര് രണ്ടിനാണ് മരിച്ചത്. ഭര്ത്താവ് മരിച്ചതിന്റെ 20-ാംനാള് ഷൈലജ ഐസ്ക്രീമില് വിഷം ചേര്ത്ത് മക്കള്ക്ക് നല്കിയും സ്വയം കഴിച്ചും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു.
സെപ്റ്റംബര് 22-നായിരുന്നു സംഭവം. ഏഴ് വയസുകാരിയായ അണീമ മണിക്കൂറുകള്ക്കകം മരിച്ചു. മൂന്ന് ദിവസത്തിന് ശേഷം ചികിത്സയിലിരിക്കെ ഷൈലജയും മരിച്ചു. ഒരാഴ്ചയ്ക്ക് ശേഷം അക്ഷയ്യും മരിച്ചു. സിജിഇഎം എല്പി സ്കൂളിലെ എല്കെജി വിദ്യാര്ഥിയാണ് അക്ഷയ്.
Thrissur
തൃശൂർ: ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ജില്ലാ ആശുപത്രിയിലേക്കു മാർച്ച് നടത്തി. മുൻ ആലപ്പുഴ ജില്ലാ പ്രസിഡന്റും തൃശൂർ ജില്ലാ പ്രഭാരിയുമായ എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മെഡിക്കൽ കോളജ് മുൻ സൂപ്രണ്ട് ഡോ. ഭീം ജയരാജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. ബാബു, അഡ്വ. കെ.ആർ. ഹരി, വൈസ് പ്രസിഡന്റുമാരായ ഡോ. വി. ആതിര, പൂർണിമ സുരേഷ്, സുധീഷ് മേനോത്തുപറന്പിൽ, സൗമ്യ സലേഷ്, ടി. സർജു, ജില്ലാ ട്രഷറർ വിജയൻ മേപ്രത് എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറിമാരായ മുരളി കൊളങ്ങാട്ട്, കെ.ജി. നിജി, സജിനി മുരളി, റിക്സ്ൻ ചെവിടൻ, പി. പ്രവീണ്, വിൻഷി അരുണ്കുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ, മണ്ഡലം പ്രസിഡന്റുമാരായ രഘുനാഥ് സി. മേനോൻ, അശ്വിൻ വാര്യർ, എം.ആർ. വിശ്വൻ എന്നിവർ നേതൃത്വം നൽകി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തുനീക്കി.
Thrissur
തൃശൂർ: ആരോഗ്യമേഖലയുടെ തകർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്ഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി ഡിഎംഒ ഓഫീസ് മാർച്ച് നടത്തി.
പാറമേക്കാവ് ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കെപിസിസി സെക്രട്ടറി ജോണ് ഡാനിയൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. സി. പ്രമോദ്, കാവ്യ രഞ്ജിത്ത്, സംസ്ഥാനസെക്രട്ടറിമാരായ അഡ്വ. സുഷിൽ ഗോപാൽ, അഭിലാഷ് പ്രഭാകർ, നിഖിൽ ജി. കൃഷ്ണൻ, ജെറോണ് ജോണ്, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, അഞ്ജന, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷെറിൻ തേർമഠം, ജോഫിൻ ഫ്രാൻസിസ്, ജില്ലാ സെക്രട്ടറിമാരായ അനീഷ ശങ്കർ, അസീസ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ മഹേഷ് കാർത്തികേയൻ, ഫൈസൽ ഇബ്രാഹിം, എ.വി. യദുകൃഷ്ണൻ, സുമേഷ് അയ്യന്തോൾ, മഹേഷ് തിപ്പലശേരി എന്നിവർ നേതൃത്വം നൽകി.
കോൺഗ്രസ്
സമരസംഗമം ഇന്ന്
തൃശൂർ: സംസ്ഥാനസർക്കാരിന്റെ ജനദ്രോഹനങ്ങൾക്കെതിരേയും ജില്ലയെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിയും കോൺഗ്രസ് സമരസംഗമം ഇന്നു രാവിലെ 10.30നു ടൗൺ ഹാളിൽ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിക്കും.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ പങ്കെടുക്കും.
Thrissur
തൃശൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തൃശൂരിന്റ തനിമയോടെ നിർമിക്കുമെന്നു മന്ത്രി ഗണേഷ്കുമാർ. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും അടുത്ത തിങ്കളാഴ്ച നിലവിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള ടെൻഡർപരസ്യം നൽകുമെന്നും മന്ത്രി അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായാൽ 45 ദിവസത്തിനകം നിലവിലെ കെട്ടിടവും മുൻവശത്തുള്ള ഗാരേജും പൊളിച്ചുമാറ്റും. അല്ലെങ്കിൽ പിഴ ഉൾപ്പെടെ ഈടാക്കുമെന്നും സ്റ്റാൻഡ് സന്ദർശിച്ചശേഷം മന്ത്രി പറഞ്ഞു.
പി. ബാലചന്ദ്രൻ എംഎൽഎയുടെ ശ്രമഫലമായി നവകേരളസദസിൽനിന്ന് അനുവദിച്ചുകിട്ടിയ ഏഴുകോടി രൂപയും എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽനിന്നുള്ള രണ്ടര കോടി രൂപയും ചേർത്ത് ഒൻപതര കോടി രൂപ ചെലവഴിച്ചാണു സ്റ്റാൻഡിന്റെ നവീകരണം തീരുമാനിച്ചിരിക്കുന്നത്. വെയ്റ്റിംഗ് റൂം അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടാകും.
പെട്രോൾ പന്പിന് അനുവദിച്ച സ്ഥലം അധികമായതിനാൽ കുറച്ചുസ്ഥലം തിരികെയെടുത്തു ബസുകൾക്കു സ്റ്റാൻഡിലേക്കുള്ള പ്രവേശനവഴി വീതികൂട്ടും. ഇരുവശത്തുകൂടിയും ബസുകൾ സ്റ്റാൻഡിലേക്കു പ്രവേശിക്കുകയും നിലവിലെ വഴിയിലൂടെതന്നെ പുറത്തേക്കുപോവുകയുംചെയ്യും.
നിലവിലെ കെട്ടിടം പൊളിച്ചുമാറ്റി, കോർപറേഷൻ അനുവദിക്കുന്ന അത്രയും പിറകോട്ടുമാറ്റി മൂന്നുനിലയിലായാണ് ബസ് സ്റ്റേഷൻ പണിയുന്നത്. പഴയ ഗാരേജ് പൊളിച്ചുമാറ്റി പുതിയതുപണിയാൻ 50 ലക്ഷംകൂടി തരാമെന്ന് എംഎൽഎ സമ്മതിച്ചതായും മന്ത്രി പറഞ്ഞു.
സ്റ്റാൻഡിന്റെ നിർമാണം പൂർത്തിയാകുന്നതുവരെ ഇക്കണ്ടവാര്യർ റോഡിൽ പകരംസംവിധാനം ഒരുക്കുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. തൃശൂരിന്റെ സാംസ്കാരികപൈതൃകം വിളിച്ചോതുന്നതായിരിക്കും സ്റ്റാൻഡിന്റെ ഡിസൈൻ. രണ്ടാംഘട്ടം എന്ന നിലയിൽ റെയിൽവേയെയും കെഎസ്ആർടിസിയെയും ബന്ധപ്പെടുത്തി സ്കൈവാക്ക് നിർമിക്കുമെന്നും മന്ത്രി രാജൻ പറഞ്ഞു. ഇതിന്റെ നിർമാണത്തിനു സ്വകാര്യപങ്കാളിത്തവും സിഎസ്ആർ ഫണ്ടും പ്രയോജനപ്പെടുത്തുമെന്നു മന്ത്രി ഗണേഷ്കുമാറും പറഞ്ഞു.
കെ എസ്ആർടിസിക്കു പുതിയ ബസുകൾ ഈ മാസംമുതൽ എത്തിത്തുടങ്ങും.
ജിപിഎസ് സംവിധാനം വരുന്നതോടെ ബസുകൾ എവിടെ എത്തിയെന്നറിയാനാകും. സ്റ്റാൻഡുകളിൽ പാർട്ടിക്കൊടി സ്ഥാപിക്കുന്നതിനോടു തനിക്കു വ്യക്തിപരമായി യോജിപ്പില്ലെന്നും ഇക്കാര്യം കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി ഗണേഷ്കുമാർ പറഞ്ഞു.
Thrissur
എരുമപ്പെട്ടി: പന്നിത്തടം സെന്ററിൽ വീണ്ടും വൻ അപകടം. കെഎസ്ആർടിസി ബസും മത്സ്യം കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് 10 പേർക്കു പരിക്ക്. ഇന്നലെ പുലർച്ചെ 1.30ഓടെയാണ് കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാനപാതയും അക്കിക്കാവ് -കേച്ചേരി ബൈപാസ് റോഡും സംഗമിക്കുന്ന സെന്ററിൽ അപകടമുണ്ടായത്.
കെഎസ്ആർടിസി ബസിലെ ഡ്രൈവർ രാജേഷ്, കണ്ടക്ടർ ഷൈജു അബ്രഹാം, ലോറി ഡ്രൈവർ രാധാകൃഷ്ണൻ, ബസ് യാത്രക്കാരായ സജീവ്, സതീഷ്, എൽസണ്, ഷമീർ, ഷീന, ലിജി, ഷിജിൻ, എന്നിവർക്കാണു പരിക്കേറ്റത്. കോഴിക്കോട് നിന്നു തൃശൂർ വഴി കുമളിയിലേക്കു പോവുകയായിരുന്നു ബസ്. കുന്നംകുളത്തുനിന്ന് മത്സ്യംകയറ്റി ചെറുതുരുത്തിയിലേക്കു പോകുകയായിരുന്നു ലോറി.
അക്കിക്കാവ് ഭാഗത്തുനിന്നുവന്ന് പന്നിത്തടം സെന്ററിലേക്കു പ്രവേശിച്ച ബസിൽ കുന്നംകുളം ഭാഗത്തുനിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്താണ് ലോറി ഇടിച്ചത്. ബസ് ഡ്രൈവർ റോഡിലേക്കു തെറിച്ചുവീണു. ഇടിയെത്തുടർന്ന് നിയന്ത്രണംവിട്ട ബസും ലോറിയും റോഡരികിലെ കടകളിൽ ഇടിച്ചാണുനിന്നത്. രണ്ടു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു.
ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ, കടങ്ങോട് പഞ്ചായത്ത് ആംബുലൻസ് പ്രവർത്തകർ, കുന്നംകുളം ട്രാഫിക് ആംബുലൻസ്പ്രവർത്തകർ, സിഎച്ച് സെന്റർ ആംബുലൻസ് പ്രവർത്തകർ എന്നിവർ ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. എരുമപ്പെട്ടിയിൽനിന്നും കുന്നംകുളത്തുനിന്നും പോലീസും എത്തിയിരുന്നു.
പരിക്കേറ്റവരെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും സാരമായി പരിക്കേറ്റ രണ്ടു യാത്രക്കാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ബസിലെ മറ്റു യാത്രക്കാരെ പുലർച്ചെ നാലോടെ കെഎസ്ആർടിസി ഗുരുവായൂർ ഡിപ്പോയിൽനിന്ന് മറ്റൊരു ബസ് എത്തിച്ച് കൊണ്ടുപോയി. പന്നിത്തടം സ്വദേശി ഷാഹിദിന്റെ കടകൾക്കാണു വാഹനങ്ങൾ ഇടിച്ച് കേടുപാട് സംഭവിച്ചത്. ബൈപാസ് റോഡ് നിർമാണം കഴിഞ്ഞശേഷം പന്നിത്തടം സെന്ററിൽ നടക്കുന്ന എട്ടാമത്തെ അപകടമാണിത്.
Thrissur
കുന്നംകുളം: കാണിപ്പയ്യൂരിൽ കഴിഞ്ഞദിവസം ഗൃഹനാഥനെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കാണിപ്പയ്യൂർ സ്വദേശി ശശികുമാറിനാണ് (65) ഇന്നലെ വീടിനുമുന്നിൽവച്ച് തെരുവുനായയുടെ കടിയേറ്റത്. കയ്യിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു.
വൈകീട്ടോടെ നായ ചാവുകയും ചെയ്തു. തുടർന്ന് കുന്നംകുളം വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ശശികുമാറിന് ഇന്നലെത്തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രത്യേക ഡോസും നൽകിയിട്ടുണ്ട്.
ഇതിനിടെ കുന്നംകുളം നഗരസഭയില് നായ്ക്കള്ക്കുള്ള വാക്സിനേഷന് ഇന്ന് ആരംഭിക്കും. രാവിലെ എട്ടിന് കാണിപ്പയ്യൂരിലാണ് ഗവ. വെറ്ററിനറി വിഭാഗത്തിന്റെ നേതൃത്വത്തില് വാക്സിനേഷന് ആരംഭിക്കുക. തുടര്ന്ന് നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് നടത്തുമെന്ന് ചെയര്പേഴ്സണ് സീത രവീന്ദ്രന് അറിയിച്ചു.
തെരുവുനായ് ശല്യം, പേ വിഷബാധ എന്നീ സാഹചര്യത്തിൽ നഗരസഭയില് ഗവ. വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയര് വെറ്ററിനറി സർജന് ഡോ. റീനു ജോൺ, ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ.വി. മണികണ്ഠന് എന്നിവരുടെ സാന്നിധ്യത്തില് അടിയന്തര യോഗംചേര്ന്നു. വൈസ് ചെയര്പേഴ്സണ് സൌമ്യ അനിലന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. സുരേഷ്, സജിനി പ്രേമന്, ടി. സോമശേഖരന്, സെക്രട്ടറി കെ.ബി. വിശ്വനാഥന്, ആരോഗ്യവിഭാഗം ജീവനക്കാര് തുടങ്ങിയവര് പങ്കെടുത്തു.
Thrissur
തൃശൂർ: ആതുരസേവന രംഗത്ത് മികവുറ്റ സേവനം കാഴ്ചവച്ച അഞ്ചു വനിതകളെ ആദരിക്കുന്ന ചടങ്ങും വനിതാസമ്മേളനവും നടന്നു. ചടങ്ങിൽ ലയണ്സ് കേരള മൾട്ടിപ്പിൾ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പിലയ്ക്ക് പൗരസ്വീകരണവും നൽകി. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.
തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കല്യാണ് സിൽക്സ് എംഡി ടി.എസ്. പട്ടാഭിരാമൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു പങ്കെടുത്തു.
തുടർന്ന് കോർപറേഷനിലെ മുന്നൂറിൽപരം ഹരിതകർമസേന അംഗങ്ങൾക്ക് ലയണ്സ് ഹൃദയപൂർവം ഗിഫ്റ്റ് ഓഫ് ജോയ് സമ്മാനമായി സാരികൾ നൽകി. പൗരാവലി പുരസ്കാരം മേയർ എം.കെ. വർഗീസ് ജെയിംസ് വളപ്പിലയ്ക്ക് സമ്മാനിച്ചു.
വിവിധ വിഭാഗങ്ങളിലെ ജോയ് ഓഫ് ഹ്യുമാനിറ്റേറിയൻ അവാർഡുകൾ സെന്റ് ജോസഫ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലെറ്റീഷ്യ, പാലിയേറ്റീവ് വർക്കർ എം.പി. പ്രീതി, ആശ്രയഭവൻ ഡയറക്ടർ ലീന പീറ്റർ, ആശാ വർക്കറായ പ്രീതി സതീഷ്, കുടുംബശ്രീയിലെ അംബിക സോമൻ എന്നിവർക്ക് സമ്മാനിച്ചു.
മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ എം.ഡി. ഇഗ്നേഷ്യസ്, ഇ.ഡി. ദീപക്ക്, ജോസഫ് ജോണ്, സീനിയർ ചേംബർ നാഷണൽ ലീഡർമാരായ എൻ.ഐ. വർഗീസ്, ഹംസ അലി, കെ3എ പ്രതിനിധി ജോസ് വള്ളൂർ, പ്ലാറ്റൂണ് ക്ലബ് സെക്രട്ടറി സോജൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ വിവിധ സംഘടനകൾ ജെയിംസ് വളപ്പിലയെ ആദരിച്ചു.
ലയണ്സ് ഡിസ്ട്രിക്ട് ഗവർണറായി സ്ഥാനമേറ്റതിനുശേഷം ഇന്ത്യയിലെ തന്നെ മികച്ച ഗവർണറായി സമസ്തമേഖലകളിലും നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിയതിന്റെ അംഗീകാരമായാണ് ലയണ്സ് കേരള മൾട്ടിപ്പിൾ സെക്രട്ടറി എന്ന പുതിയ സ്ഥാനത്തിനു ജെയിംസ് വളപ്പില അർഹനായത്.
Thrissur
തൃശൂർ: പൊതുമരാമത്തുവകുപ്പിന്റെ അനാസ്ഥയ്ക്കെതിരേ റോഡിൽ വാഴനട്ട് ഡിവിഷൻ കൗൺസിലറുടെ പ്രതിഷേധം. തകർന്നുതരിപ്പണമായ ജൂബിലി മിഷൻ ഹോസ്പിറ്റൽ റോഡിലാണ് ഡിവിഷൻ കൗൺസിലർ ലീല വർഗീസിന്റെ നേതൃത്വത്തിൽ വാഴനട്ടത്.
പലതവണ പരാതിനൽകിയിട്ടും, പരസ്യമായി പ്രതിഷേധം നടത്തുമെന്നു പറഞ്ഞിട്ടും ഫലമില്ലാതായതോടെയാണ് വാഴനട്ടതെന്നും നിലവിൽ മഴമാറിയിട്ടും കുഴികൾ അടയ്ക്കാത്തതു ഫണ്ടില്ലാതെ അല്ലെന്നും അവർ അടയ്ക്കാത്തതു തെറ്റുതന്നെയാണെന്നും കൗൺസിലർ പറഞ്ഞു.
മിഷൻ ക്വാർട്ടേഴ്സ് ഡിവിഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധസമരം ഡിസിസി ജനറൽ സെക്രട്ടറിയും മുൻകൗൺസിലറുമായ ബൈജു സി. വർഗീസ് ഉദ്ഘാടനം ചെയ്തു. ലീല വർഗീസ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ പ്രസിഡന്റ് അബി ആന്റണി, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ. ടോണി എന്നിവർ പ്രസംഗിച്ചു.
Palakkad
പട്ടാന്പി: ജില്ലാ ശാസ്ത്രോത്സവം രണ്ടാം ദിവസം പിന്നിട്ടപ്പോൾ 1153 പോയിന്റ് നേടി മണ്ണാർക്കാട് ഉപജില്ല ഒന്നാംസ്ഥാനത്തെത്തി. ആദ്യദിനത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഒറ്റപ്പാലത്തെ പിൻതള്ളിയാണ് മണ്ണാർക്കാടിന്റെ കുതിപ്പ്. 1130 പോയിന്റ് നേടി തൃത്താല രണ്ടും 1086 പോയിന്റ്്നേടി ഒറ്റപ്പാലം മൂന്നാം സ്ഥാനത്തുമുണ്ട്്. മറ്റു ഉപജില്ലകളുടെ പോയിന്റ് നില: ആലത്തൂർ-1079, പാലക്കാട്-1032, ചെർപ്പുളശേരി-972, പട്ടാന്പി-965, ഷൊർണൂർ-894, ചിറ്റൂർ-892, കൊല്ലങ്കോട്-803, പറളി-714, കുഴൽമന്ദം-640. സ്കൂൾതലത്തിൽ 310 പോയിന്റ് നേടി ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ആലത്തൂർ ഒന്നാംസ്ഥാനത്താണ്.
280 പോയിന്റ് നേടി ടിആർകെജി എച്ച്എസ്എസ് വാണിയംകുളം രണ്ടാംസ്ഥാനത്തും 230 പോയിന്റ് നേടി ജിഎംഎം ജിഎച്ച്എസ് പാലക്കാട് മൂന്നും 219 പോയിന്റ് നേടി ജിഎച്ച്എസ്എസ് ചെർപ്പുളശേരി നാലും 218 പോയിന്റ് വീതം നേടി ജിഎച്ച്എസ്എസ് കടന്പൂരും എച്ച്എസ്എസ് ചളവറയും അഞ്ചാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുകയാണ്. രണ്ടാംദിനമായ ഇന്നലെ പ്രവൃത്തി പരിചയമേള, സാമൂഹിക ശാസ്ത്രമേള, ചരിത്ര സെമിനാർ, സ്റ്റിൽ മോഡൽ, വെബ് പേജ് ഡിസൈനർ, സക്രാച്ച് പ്രോഗ്രാമിംഗ് എന്നീ മത്സരങ്ങളാണ് നടന്നത്.
12 ഉപജില്ലയിൽനിന്ന് നാലായിരത്തോളം വിദ്യാർഥികളാണ് ശാസ്ത്രമേളയിൽ പങ്കെടുക്കുന്നത്. പട്ടാന്പി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ഗവ. യുപി സ്കൂളിലുമായി നടക്കുന്ന മേള ഇന്ന് സമാപിക്കും.
Palakkad
കോയമ്പത്തൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളായ ഒപ്പനക്കാര റോഡിലും രാജാ റോഡിലും സ്ഥിതിചെയ്യുന്ന കടകളുടെ സുരക്ഷാസൗകര്യങ്ങൾ പരിശോധിക്കാൻ കോയമ്പത്തൂർ ജില്ലാ ഫയർഫോഴ്സിനോട് ജില്ലാ കളക്ടർ പവൻ കുമാർ ഉത്തരവിട്ടു.
ഒപ്പനക്കാര റോഡ് പ്രദേശത്തുള്ള മഹാശ്രീലക്ഷ്മി സിൽക്സിന്റെ ഗോഡൗണിൽ ഇന്നലെ പുലർച്ചെ 5. 30 ഓടെ തീപിടിത്തമുണ്ടായി. കോയമ്പത്തൂർ സൗത്ത്, നോർത്ത് എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എഞ്ചിനുകൾ എത്തി രാവിലെ 6. 30 ഓടെയാണ് തീ അണച്ചത്. തീപിടിത്തമുണ്ടായപ്പോൾ കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
Palakkad
വടവന്നൂർ: നാലേക്കർ വിസ്തൃതിയിലുള്ള പൊക്കുന്നിക്കുളം പാഴ്ചെടികളും പായലും പടർന്ന് ഉപയോഗശൂന്യമായി. പ്രദേശത്തെ നെൽകൃഷിക്കും സമീപത്തെ താമസക്കാരായ നിരവധി കുടുംബങ്ങൾക്ക് കുളിക്കാനും ഉപയോഗപ്രദമായിരുന്നു കുളത്തിലെ ജലം. കുളത്തിൽ മത്സ്യങ്ങളും ധാരാളമായി ഉണ്ട്. ഇനിയും പായൽ മൂടിയാൽ മത്സ്യങ്ങൾ ഓക്സിജൻ ലഭിക്കാതെ ചാകുമെന്ന സാഹചര്യവുമുണ്ട്.
പ്രദേശത്തെ നാൽക്കാലികൾക്ക് കുടിവെള്ളത്തിനും ഈ ജലസംഭരണി ഉപകരിച്ചിരുന്നു. സ്ഥലം ഉടമകളായ കുടുംബക്കാർ തമ്മിലുള്ള തർക്കമാണ് കുളം ഉപയോഗശൂന്യമായിപ്പോവുന്നതിന് കാരണം.
പഞ്ചായത്തധികൃതർ വിഷയത്തിൽ ഇടപെട്ട് കുളം നവീകരിച്ച് ഉപയോഗയോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Palakkad
തത്തമംഗലം: കൂമൻകാട് റോഡരികിൽ അറവുമാലിന്യം തള്ളുന്നതിൽ പൊറുതിമുട്ടി യാത്രക്കാരും സമീപവാസികളും. രാത്രിസമയങ്ങളിലാണ് ഇരുചക്രവാഹനങ്ങളിൽ മാലിന്യം എത്തിച്ച് തള്ളുന്നത്. മഴ ചാറിയാൽ ഉണ്ടാവുന്ന ദുർഗന്ധം സമീപവാസികൾക്ക് അസഹനീയമാവുകയാണ്.
മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്ന് ബന്ധപ്പെട്ട പഞ്ചായത്തധികൃതർ അറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ നിർദേശം വകവെയ്ക്കാതെയാണ് മാലിന്യനിക്ഷേപം. ദുർഗന്ധത്തിൽ പൊറുതിമുട്ടിയ വഴിയോര കച്ചവടക്കാർ ദിവസവും സ്ഥലത്ത് ഫിനോയിൽ തളിക്കാറുണ്ടെങ്കിലും ഇതും ഫലവത്താകുന്നില്ല. മാംസാവശിഷ്ടം ഭക്ഷിക്കാനെത്തുന്ന തെരുവുനായകളും ഇരുചക്രസഞ്ചാരികൾക്ക് ഉപദ്രവകാരികളാവുന്നുമുണ്ട്. ഈ സ്ഥലത്ത് നായ, പന്നി എന്നിവ കുറുകെ ഓടി നിരവധി തവണ ബൈക്ക് യാത്രികർക്ക് പരിക്കേറ്റ അപകടങ്ങളും നടന്നിട്ടുണ്ട്.
കൂമൻകാട് മുതൽ കൊല്ലൻകുളമ്പ്വരെ ഒരു കിലോമീറ്റർ ദൂരത്തിൽ തെരുവുവിളക്കുകൾ ഇല്ലാത്തതും മാലിന്യം തള്ളാനെത്തുന്നവർക്ക് സൗകര്യമാവുന്നുണ്ട്. സ്ഥലത്ത് തെരുവിളക്കുകളും നിരീക്ഷണകാമറയും സ്ഥാപിച്ച് മാലിന്യംതള്ളുന്നവരെ പിടികൂടണമെന്നതാണ് ആവശ്യം.
Palakkad
വണ്ടിത്താവളം: ജൈവ വൈവിധ്യ പരിപാലന രംഗത്തെ പ്രവർത്തന മികവിന് എം. സന്തോഷ് കുമാറിനു പഞ്ചായത്ത് ഭരണസമിതിയുടെ ആദരം. 2020- 2025 വർഷത്തിൽ പട്ടഞ്ചേരി പഞ്ചായത്തിൽ ജൈവവൈവിധ്യപരിസ്ഥിതി മേഖലയിൽ ദീർഘവീക്ഷണമുള്ള ആശയങ്ങൾ നടപ്പിലാക്കി വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പഞ്ചായത്തിനെ സംസ്ഥാനത്തു തന്നെ ശ്രേദ്ധേയമാക്കിയ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകിയത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി കൺവീനറായ എം. സന്തോഷ് കുമാറാണ്.
പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് സന്തോഷ്കുമാറിനു പൊന്നാട അണിയിച്ച് ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി.ശൈലജ പ്രദീപ്, കെ. ഭുവനദാസ്, എസ്. സുകന്യ രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ഗീത ദേവദാസ്, രജിത സുഭാഷ്, പി. ശോഭനദാസ്, എസ്. ശെൽവൻ, സുഷമ മോഹൻ ദാസ്, സി. കണ്ടമുത്തൻ, ജി. സതീഷ് ചോഴിയക്കാട്, എം. അനന്തകൃഷ്ണൻ, ഷഫാന ഷാജഹാൻ, സെക്രട്ടറി എം.എസ്. ബീന, സെക്രട്ടറി പി. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
Palakkad
വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കൽകടവ് ആനയടിയൻപരുതയിൽ മുനിയറകൾ തകർത്ത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരേ ശിക്ഷാ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് കത്ത് നൽകി.
മുനിയറകളുള്ള പതിനേഴര ഏക്കറോളം വരുന്ന പാറപ്പുറമായ കുന്നിൻ പ്രദേശം സർക്കാർ പുറമ്പോക്ക് ഭൂമിയാണെന്നും പ്രദേശം അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. ഒരാഴ്ചമുമ്പാണ് പ്രദേശത്ത് പൂർണതോതിലുണ്ടായിരുന്ന ഏക മുനിയറകൂടി ആസൂത്രിതമായി തകർക്കപ്പെട്ടത്. ഇരുപതിലേറെ മുനിയറകളുണ്ടായിരുന്നത് നേരത്തെ പല ഘട്ടങ്ങളിലായി നശിപ്പിക്കുകയുണ്ടായിട്ടുണ്ട്.
നാട്ടുകാരുടെ പൊതുതാത്പര്യ പരാതിയെതുടർന്ന് മംഗലംഡാം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകണമെന്നും വീഴ്ചയുണ്ടായാൽ ഉന്നതാധികാരികൾക്ക് പരാതി നൽകുന്നതിനൊപ്പം ശക്തമായ പ്രതിഷേധവുമായി രംഗത്തുവരാനാണ് നാട്ടുകാരുടെ തീരുമാനം.
Palakkad
വടക്കഞ്ചേരി: മംഗലംപാലത്തിനടുത്ത് ബൈപാസ് ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പിന്റെ ഓട്ടയടക്കൽ വീണ്ടും. മെറ്റലും സിമന്റും കൂട്ടിക്കലർത്തിയാണ് കുഴിമൂടൽ ചടങ്ങ് നടത്തിയത്. ഇന്നലെ രാവിലെ ജെസിബിയും റോളറും തൊഴിലാളികളുമായി നല്ല ഉറപ്പോടെ കുഴി അടച്ചിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ അവകാശപ്പെടുന്നത്.
‘ഠ’ വട്ടത്തിലുള്ള ഭാഗം നന്നാക്കാൻ പല തവണയായി അരകോടിയിലേറെ രൂപ ചെലവഴിച്ചിട്ടും തകർന്നുകിടക്കുന്ന ജംഗ്ഷനെക്കുറിച്ച് ഇന്നലത്തെ ദീപികയിൽ വാർത്ത നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് വാഹനങ്ങൾക്ക് കടന്നു പോകാവുന്ന വിധത്തിൽ താത്കാലിക അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ളത്. ടാറിംഗും കോൺക്രീറ്റിംഗും തകർന്ന സാഹചര്യത്തിൽ ഇനി ടൈൽസ് വിരിച്ച് പരീക്ഷണത്തിനാണ് അടുത്ത നീക്കം.
ഇതിനായി ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ടെന്ന് പറയുന്നു. പലതവണ മാറിമാറി ഇവിടെ ടാറിംഗും കോൺക്രീറ്റിംഗും നടത്തുകയുണ്ടായിട്ടുണ്ട്. ഒന്നിനും ദീർഘായുസുണ്ടായിട്ടില്ല. മഴ പെയ്താൽ ഇതിലൂടെയാണ് വെള്ളം ഒഴുകുക.
ഈ വെള്ളം സമീപത്തെ പുഴയിലേക്ക് ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കാതെ നടത്തുന്ന പരീക്ഷണങ്ങളൊന്നും വിജയിക്കില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
Palakkad
പാലക്കാട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തെളിവുകൾ ഹൈക്കോടതി പുറത്തുവിട്ട സാഹചര്യത്തിൽ ദേവസ്വം മന്ത്രി വി.എന്. വാസവൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വലിയ സ്വർണകവർച്ചയാണ് ശബരിമലയിൽ നടന്നതെന്ന് ഹൈക്കോടതി അടിവരയിട്ട് രേഖപ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ ദേവസ്വം ബോർഡിനും ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്നത് വളെര വ്യക്തമാണ്. അടിയന്തരമായി ദേവസ്വം മന്ത്രി രാജിവെയ്ക്കണം. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്നും സതീശൻ പറഞ്ഞു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇത്തവണ കൊണ്ടുപോയ ദ്വാരപാലക ശിൽപവും വിൽക്കുമായിരുന്നു. ആറു കൊല്ലത്തിനിടയിൽ നാൽപത് വർഷം വാറണ്ടിയുള്ള സാധനം വീണ്ടും മങ്ങിയെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിക്കു കൊടുത്തത് വലിയ കവർച്ചയ്ക്ക് വേണ്ടിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Palakkad
പാലക്കാട്: രണ്ടാം ക്ലാസുകാരന് തെരുവുനായുടെ കടിയേറ്റു. മേപ്പറമ്പ് മാപ്പിളക്കാട് വച്ചാണ് സംഭവം. സൗഹൃദ നഗറിൽ താമസിക്കുന്ന ധ്യാൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
വീടിനു സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. പ്രദേശവാസിയായ യുവതിക്കും തെരുവ് നായയുടെ കടിയേറ്റു. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Palakkad
പാലക്കാട്: ഒമ്പതുവയസുകാരിയുടെ ഒടിഞ്ഞ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില് രണ്ട് ഡോക്ടര്മാര്ക്ക് സസ്പെന്ഷന്. ജൂനിയര് റസിഡന്റ് ഡോക്ടർ മുസ്തഫ, ജൂനിയര് കണ്സള്ട്ടന്റ് ഡോക്ടർ സര്ഫറാസ് എന്നിവരെയാണ് സസ്പെന്ഡ് ചെയ്തത്.
അതേസമയം ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്കിയെന്നായിരുന്നു ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്ട്ട്. ഡിഎംഒ നല്കിയ ഈ റിപ്പോര്ട്ട് സര്ക്കാര് തള്ളി.
കൈ മുറിച്ചുമാറ്റേണ്ട സാഹചര്യമുണ്ടായതു ജില്ലാ ആശുപത്രിയിൽനിന്നു പ്ലാസ്റ്റർ ഇട്ടതുകൊണ്ടല്ലെന്നായിരുന്നു ഡോക്ടർമാരുടെ വിശദീകരണം. അപൂർവമായി സംഭവിക്കാവുന്ന കോംപ്ലിക്കേഷൻ മൂലമാണു കൈ മുറിച്ചുമാറ്റേണ്ടിവന്നതെന്നാണു വിശദീകരണം. ആശുപത്രിരേഖകൾ പ്രകാരം, നൽകാവുന്ന എല്ലാ ചികിത്സയും കുട്ടിക്കു നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പി.കെ. ജയശ്രീ അറിയിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 24നു കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെത്തുടര്ന്ന് പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് -പ്രസീത ദമ്പതികളുടെ മകളായ നാലാം ക്ലാസ് വിദ്യാര്ഥിനി വിനോദിനിയുടെ കൈയാണ് മുട്ടിനുതാഴെ മുറിച്ചുമാറ്റിയത്.
പരിക്കേറ്റ കുട്ടിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില് എത്തിച്ചിരുന്നു. അവിടെനിന്ന് കൈക്ക് പ്ലാസ്റ്റര് ഇട്ട് പറഞ്ഞയച്ചു. ദിവസങ്ങള് കഴിഞ്ഞതും പരിക്ക് പഴുത്ത് ദുര്ഗന്ധം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായി. ഇതേത്തുടര്ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല് കോളജില് എത്തിച്ചു. ഇവിടെവച്ച് കുട്ടിയുടെ കൈയുടെ ഭാഗം ഡോക്ടര്മാര് മുറിച്ചു മാറ്റുകയായിരുന്നു.
Palakkad
പാലക്കാട്: ലഹരി വിൽപ്പനയ്ക്കായി ഹോട്ടലിൽ മുറിയെടുത്ത യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളയില് കലിയാട്ടുപറമ്പില് മര്ജീന ഫാത്തിമ, മണ്ണാര്ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന് മുനീർ, മലപ്പുറം തിരൂർക്കാട് സ്വദേശി നിഹാൽ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് എംഡിഎംഎയും, കഞ്ചാവും, ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും, ലൈംഗിക ഉത്തേജക മരുന്നും പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എസ്ഐ രാമദാസും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
ലഹരി തേടിയാണ് സുഹൃത്ത് മുഖേന യുവതി മണ്ണാർക്കാടെത്തിയത്. ഇവർ അഞ്ചുവർഷമായി ലഹരിക്കടിമയാണെന്നും പോലീസ് പറഞ്ഞു.
Palakkad
പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പാലക്കാട് പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി പുതുനഗരം വാരിയത്തുകളം എൻ. ഷാജിയാണ് (35) അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി.
ജഴ്സി വാങ്ങാൻ കടയിലെത്തിയ 10-ാം ക്ലാസ് വിദ്യാർഥിക്ക് ഷാജി സ്വകാര്യഭാഗം കാണിച്ചുകൊടുത്തു. തിരിച്ച് കുട്ടിയോടും സ്വകാര്യഭാഗം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തതായാണ് കേസ്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പുതുനഗരം പോലീസ് അന്വേഷിച്ച് ബുധനാഴ്ച കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Palakkad
പാലക്കാട്: നെന്മാറയിൽ തൊഴുത്തിലെ തൂൺ വീണ് ക്ഷീരകർഷകൻ മരിച്ചു. പാല ക്കാട് നെൻമാറ കയറാടി സ്വദേശി മീരാൻ സാഹിബ് (71) ആണ് മരിച്ചത്. പശുവിനെ കറക്കാൻ തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം.
കാലങ്ങളായി പശുവിനെ കറന്ന് വിറ്റാണ് മീരാൻ സാഹിബ് ഉപജീവനം നടത്തിയിരു ന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പശുക്കളെ കറക്കാനായി തൊഴുത്തിലേക്ക് പോയതായി രുന്നു. പശുവിനെ കറക്കുന്ന സമയത്ത് ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് തൊഴു ത്തിന്റെ കഴുക്കോൽ മീരാൻ സാഹിബിൻ്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മീരാൻ സാഹിബിനെ അയൽവാസികൾ ചേർന്ന് ആശുപ ത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Palakkad
പാലക്കാട്: ഷാഫി പറമ്പിലിനെതിരായ ആരോപണങ്ങളിൽ ഉറച്ചുനില്ക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേ ഹം കൂട്ടിച്ചേർത്തു.
വ്യക്തിപരമായി ഉയരുന്ന അശ്ലീലങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സിപിഎമ്മിന് താ ത്പര്യമില്ല. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെ ന്നും വ്യക്തതയുള്ള കാര്യങ്ങളെ പറയൂവെന്നും സുരേഷ് ബാബു പറഞ്ഞു.
Palakkad
പാലക്കാട്: അഗളിയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നില യിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിൻ്റെ മകൾ അരുന്ധതി യെയാണ് (16) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അഗളി ജിവിഎച്ച്എസ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ടു സ് കൂൾ വിട്ടു വീട്ടിലെത്തിയ ശേഷം ശുചിമുറിയിൽ പോയ പെൺകുട്ടി ഏറെ നേരം കഴി ഞ്ഞും പുറത്തിറങ്ങാത്തതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണു മരിച്ച നിലയിൽ കണ്ടത്.
മൃതദേഹം അഗളി ഗവ. ആശുപത്രി മോർച്ചറിയിൽ. അമ്മ: സൂര്യ (കുടുംബശ്രീ, അഗ
ളി). സഹോദരി: ആർദ്ര.
Palakkad
മണ്ണാർക്കാട്: നഗരസഭയിൽ ആധുനിക സംവിധാനങ്ങളുള്ള സർക്കാർ ആയുർവേദ ഡിസ്പെൻസറി കെട്ടിടം ഒരുങ്ങി.
മുക്കണ്ണം പാലത്തിനു സമീപമാണ് ഇരുനിലകളുള്ള കെട്ടിടം ഒരുങ്ങിയത്. കിടത്തിച്ചികിത്സ, ഉഴിച്ചിൽ തുടങ്ങിയവയെല്ലാം ഇനി പുതിയ കെട്ടിടത്തിൽ തുടങ്ങാനാവും.
നിലവിൽ മുൻസിപ്പൽ ബസ് സ്റ്റാന്റിനകത്തെ കെട്ടിടത്തിൽ ശോചനീയാവസ്ഥയുടെ നടുവിലാണ് ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. മണ്ണാർക്കാട് പഞ്ചായത്തായിരിക്കെ പുതിയ കെട്ടിടത്തിനുവേണ്ടി മുറവിളി ആരംഭിച്ചതാണ്.
നഗരസഭയായതോടെ ആശുപത്രി കെട്ടിടത്തിനു രണ്ടുകോടിരൂപ മാറ്റിവയ്ക്കുകയായിരുന്നു. സർക്കാർ അനുമതി നൽകുകയാണെങ്കിൽ പുതിയ കെട്ടിടത്തിൽ ആയുർവേദ മൾട്ടി സ്പെഷാലിറ്റി ആശുപത്രിതന്നെ തുടങ്ങുമെന്നു നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ ദീപികയോടു പറഞ്ഞു.
നഗരസഭയുടെ സ്വപ്നപദ്ധതിയാണു ആയുർവേദ ആശുപത്രിയെന്നും ആയിരക്കണക്കിനു രോഗികൾക്ക് ഇതു ഉപകാരപ്രദമാവുമെന്നും ചെയർമാൻ പറഞ്ഞു. ടിപ്പുസുൽത്താൻ റോഡുകൂടി നവീകരിച്ചതോടെ നഗരത്തിൽനിന്നും അഞ്ചുമിനിറ്റിനുള്ളിൽ ആശുപത്രിയിൽ എത്താനാവും. രാജീവ് ഗാന്ധി സ്മാരക സർക്കാർ ആയുർവേദ ഡിസ്പെൻസറി എന്നാണ് പുതിയ കെട്ടിടത്തിനു പേര് നൽകിയിരിക്കുന്നത്.
Palakkad
കല്ലടിക്കോട്: പാലക്കയം തരിപ്പപ്പതിയിൽ ഇരുമ്പാമുട്ടിപുഴയിൽ ആനയുടെ അഴുകിയ ജഡം കണ്ടെത്തി. ജഡത്തിനു നാലുദിവസം പഴക്കമുണ്ട്.
പുഴയിലൂടെ ഒഴുകിവന്ന് കല്ലിൽ തടഞ്ഞുനിൽക്കുന്ന നിലയിലാണ് ജഡം കണ്ടെത്തിയത്. കാൽവഴുതി പുഴയിൽ വീണതാണെന്നു സംശയിക്കുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും നടപടികൾ സ്വീകരിക്കാൻ സാധിച്ചില്ല.
പുഴയിലെ വെള്ളവും പ്രതികൂല കാലാവസ്ഥയുംമൂലം ജഡം പുഴയിൽനിന്ന് കരയ്ക്കെത്തിക്കാൻ സാധിച്ചിട്ടില്ല. കാഞ്ഞിരപ്പുഴ ഡാമിലേക്കാണ് പുഴയൊഴുകുന്നത്.
കുടിവെള്ള പന്പിംഗിനായി ഉപയോഗിക്കുന്ന പുഴവെള്ളം കൂടിയായതിനാൽ എത്രയുംവേഗം കാട്ടാനയുടെ ജഡം പുറത്തെടുത്തു സംസ്കരിക്കണമെന്ന് ആവശ്യം ശക്തമാണ്. കുറെ നാളുകളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമായിരുന്നു. ഇന്നലെയും പാലക്കയം അച്ചലേട്ടി ഭാഗത്ത് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ എത്തിയിരുന്നു.
Palakkad
വടക്കഞ്ചേരി: ടൗണിൽ കിഴക്കഞ്ചേരി റോഡിലുള്ള തിരക്കേറിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിനുമുന്നിൽ പുഴുനിറഞ്ഞ മാലിന്യക്കൂമ്പാരം ഒഴിവാക്കാൻ നടപടിയായില്ല.
മഴ പെയ്യുമ്പോൾ വെള്ളത്തിലൂടെ ഈ മാലിന്യകൂമ്പാരത്തിൽ നിന്നുള്ള അഴുക്കുവെള്ളം ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിലൂടെ ഒഴുകും.
ദുർഗന്ധവും പുഴുക്കളും ഈച്ചയുമായുള്ള ഈ മലിനജലത്തിൽ ചവിട്ടി കടന്നുവേണം യാത്രക്കാർക്ക് ബസിൽ കയറിപ്പറ്റാൻ. മാലിന്യച്ചാക്കുകൾ തള്ളുന്നതും ഇപ്പോൾ ഇവിടെയായി.
അഴുക്കുചാലുകൾ യഥാസമയം വൃത്തിയാക്കാത്തതിനാൽ മലിനജലം മുഴുവൻ റോഡിൽ പരന്നൊഴുകാൻ കാരണമാവുകയാണ്. ബസ് കാത്തിരിപ്പുകേന്ദ്രം മാലിന്യക്കൂമ്പാരമായതോടെ യാത്രക്കാർ മുന്നോട്ടും പിറകോട്ടും മാറിനിന്നാണ് ബസിൽ കയറുന്നത്.
Palakkad
പാലക്കാട് ജില്ലയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ മുതൽ ജില്ലയുടെ പല ഭാഗങ്ങളിലും നേരിയ തോതിൽ മഴ ലഭിക്കുന്നുണ്ട്. ഇത് വരും മണിക്കൂറുകളിൽ ശക്തമാവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ വിലക്കില്ല. എന്നിരുന്നാലും, കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മഴ കനത്താൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും നഗരങ്ങളിൽ ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുണ്ട്. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Palakkad
പാലക്കാട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നാട്ടുകൽ സ്വദേശിയായ 38 വയസ്സുകാരിക്ക് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാഫലമാണ് നിപ സ്ഥിരീകരിച്ചതിന് ആധാരം.
സംസ്ഥാനത്ത് ഏകദേശം രണ്ട് മാസങ്ങൾക്ക് മുൻപും നിപ വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറത്ത് അന്ന് ഗുരുതരാവസ്ഥയിലായ ഒരു രോഗി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പാലക്കാടും കോഴിക്കോടും മലപ്പുറത്തും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Palakkad
നെല്ലിയാമ്പതി: ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന പ്രദേശവാസികളെ ഭീതിയിലാക്കി. കഴിഞ്ഞദിവസം രാത്രി എട്ടോടെ ചന്ദ്രാമല എസ്റ്റേറ്റിലെ മട്ടത്ത്പാടിയിൽ എത്തിയ ഒറ്റയാനാണ് പ്രദേശത്തെ 40 ഓളം വീട്ടുകാരെ കഴിഞ്ഞദിവസം രാത്രി ഭീതിയിലാക്കിയത്.
കാട്ടാന നടന്ന വഴിയിലെ വൈദ്യുതി വയറുകൾ പോസ്റ്റിൽ നിന്നു പൊട്ടിവീണതോടെ വീടുകളിലെ വൈദ്യുതി നിലച്ചു. പട്ടികളും പശുക്കളും പേടിച്ച് ഒച്ച വച്ചതോടെയാണ് ആനയുടെ സാന്നിധ്യം പാടിയിൽ ഉള്ളവർ അറിയുന്നത്. നെല്ലിയാമ്പതി കൈകാട്ടിയിലെ വനംസ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകൻ എത്തിയെങ്കിലും ആനയെ തുരത്താൻ നടപടി കൈക്കൊണ്ടില്ല.
ഏറെനേരം പാടികൾക്ക് സമീപത്തും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് സമീപത്തുകൂടെയും കറങ്ങിനടന്നെങ്കിലും വാഹനങ്ങൾ ആക്രമിച്ചില്ല. താമസക്കാർ ബഹളംവച്ചതോടെ ആന പ്രകോപനത്തോടെ ആളുകൾക്ക് നേരെ പാഞ്ഞുവന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
വീടുകളിലെ ജനലുകളും വാതിലുകളിലും മുട്ടി തുറക്കാൻ ശ്രമിച്ചശേഷം പാടികൾക്ക് സമീപമുള്ള പ്ലാവിലെ ചക്ക പറിച്ചുതിന്നാണ് കാട്ടാന മടങ്ങിയത്. ആന കൂടുതൽ ശല്യമായാൽ പടക്കം പൊട്ടിക്കാൻ നിർദേശിച്ച് വനം ജീവനക്കാർ രാത്രി മടങ്ങി. പ്രദേശത്ത് പതിവായി കാണാറുള്ള കാട്ടാനയല്ല ഇതെന്നും ആക്രമണസ്വഭാവം കാണിക്കുന്നതിനാൽ മറ്റു പ്രദേശത്തുനിന്ന് വന്നവയാണെന്നും പാടിയിലുള്ളവർ പറഞ്ഞു.
കഴിഞ്ഞയാഴ്ച പുലയമ്പാറ, സീതാർകുണ്ട്, ഊത്തുകുഴി മേഖലകളിൽ ഭീതി പടർത്തിയ കാട്ടാനയാണിതെന്നും കൊല്ലങ്കോട് റേഞ്ച് വനംജീവനക്കാർ വനത്തിലേക്ക് തുരത്തിയ കാട്ടാന മടങ്ങിയെത്തിയതാണ് ഇതെന്നും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. പകൽസമയം വനമേഖലയോട് ചേർന്ന സ്ഥലങ്ങളിൽ ഒളിച്ചു കഴിയുന്ന ഒറ്റയാൻ രാത്രിയാണ് ജനവാസ മേഖലകളിലേക്ക് എത്തുന്നത്.
ആക്രമണസ്വഭാവം കാണിക്കുന്ന ഈ ആനയെ പറമ്പിക്കുളം വനമേഖലയിലേക്ക് തുരത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. രണ്ടാഴ്ചമുമ്പ് ചന്ദ്രാമല എസ്റ്റേറ്റ് സൂപ്പർവൈസറുടെ വീട്ടിലെ വാതിൽ തള്ളിത്തുറന്ന് വീട്ടുസാധനങ്ങളും ചക്കയും എടുത്തുകൊണ്ടുപോയ ആനയാണിതെന്ന് ചന്ദ്രാമല എസ്റ്റേറ്റിലെ തൊഴിലാളികൾ പറയുന്നു.
Palakkad
പാലക്കാട്: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാന്പതിയെ സന്പൂർണ പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി ഹരിത ഡെസ്റ്റിനേഷൻ പദവിയിലേക്ക് ഉയർത്താൻ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ ഇവിടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തും.
മലയോര ടൂറിസം കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കളക്ടറേറ്റ് ചേംബറിൽ ചേർന്ന യോഗത്തിലാണ് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഇതു സംബന്ധിച്ച നിർദേശം നൽകിയത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൃത്യമായ കർമപദ്ധതി രൂപീകരിക്കാൻ ജില്ല കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അഞ്ച് ലിറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകൾ, പാത്രങ്ങൾ, കന്പോസ്റ്റ് ചെയത് ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ബാഗുകൾ, പ്ലാസ്റ്റിക് സാഷെകൾ, വിനൈൽ അസറ്റേറ്റ്, മാലിക് ആസിഡ്, വിനൈൽ ക്ലോറൈഡ് കോപോളിമർ എന്നിവ അടങ്ങിയ സ്റ്റോറേജ് ഐറ്റംസ്, നോണ് വുവണ് കാരി ബാഗുകൾ, ലാമിനേറ്റ് ചെയത ബേക്കറി ബോക്സുകൾ, രണ്ട് ലിറ്ററിൽ താഴെയുള്ള സോഫ്റ്റ് ഡ്രിങ്ക് കുപ്പികൾ എന്നിവ നിരോധിച്ചവയിൽ ഉൾപ്പെടും.
പകരമായി വാട്ടർകിയോസ്കുകൾ, സ്റ്റെയിൻലസ് സ്റ്റീൽ ഗ്ലാസ്, കോപ്പർ ബോട്ടിലുകൾ, പാള പോലുള്ള പ്രകൃതിദത്തവസ്തുക്കൾ ഉപയോഗിച്ചുള്ള കണ്ടെയ്നറുകൾ, സ്റ്റീൽ, മരം, മണ്ണ്, കോപ്പർ ഉപയോഗിച്ചുള്ള പാത്രങ്ങൾ, ഫില്ലിംഗ് സ്റ്റേഷനുകൾ, തുണിയോ പേപ്പറോ ഉപയോഗിച്ചുള്ള ബാഗുകൾ, മെറ്റൽ കണ്ടെയ്നറുകൾ, എന്നിവയാണ് ഉപയോഗിക്കേണ്ടത്.
നെല്ലിയാന്പതി ഹിൽ സ്റ്റേഷനുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, വിവിധ വകുപ്പുകൾ, അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി സബ് കമ്മിറ്റി രൂപീകരിക്കും.
പിന്നീട് ഹരിത ചെക്ക്പോസ്റ്റ്, പ്രചാരണം, ബോധവത്കരണ എക്സിബിഷൻ, കുടിവെള്ള ലഭ്യത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി 15 ദിവസത്തിനുള്ളിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി യോഗം ചേരും. ഭാവി തലമുറയ്ക്ക് കരുതലും വിനോദ സഞ്ചാരികൾക്ക് നെല്ലിയാന്പതിയുടെ യഥാർഥ സൗന്ദര്യം കലർപ്പില്ലാതെ ആസ്വദിക്കുന്നതിന് പ്ലാസ്റ്റിക് നിരോധനം ഗുണകരമാകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സജി തോമസ്, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ജി. വരുണ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പ്ലാന്റേഷൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് വ്യാപാരി സംഘടനാ പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Palakkad
കോയമ്പത്തൂർ: പഴയ നോട്ടുകൾ മാറ്റിവാങ്ങാൻ ആവശ്യപ്പെട്ട് നാലാമത്തെ തവണയും കളക്ടർക്ക് പരാതിനൽകി വയോധിക.
നോട്ട് അസാധുവാക്കിയത് അറിയാതെ പഴയ കറൻസികൾ കൈവശം വച്ചിരുന്ന കോയമ്പത്തൂരിൽ നിന്നുള്ള തങ്കമണി എന്ന വയോധിക ഏകദേശം 15,000 രൂപയുടെ പഴയ കറൻസി നോട്ടുകൾ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് നാലാം തവണയും കളക്ടറുടെ അടുത്തെത്തി.
കോയമ്പത്തൂരിലെ സിംഗനല്ലൂരിലെ ഉപ്പിലിപ്പാലയം സ്വദേശിയാണ് തങ്കമണി (79). ഭർത്താവ് ബാലകൃഷ്ണൻ. മകൻ സെന്തിൽകുമാർ ലോറി ഡ്രൈവറായിരുന്നു.
2018-ൽ സെന്തിൽകുമാർ ഹൃദയാഘാതം മൂലം മരിച്ചു. ഒരു ദിവസം വീട് വൃത്തിയാക്കുന്നതിനിടെ മകന്റെ ബാഗിൽ 15,000 രൂപയുടെ നോട്ടുകൾ കണ്ടതായി തങ്കമണി പറയുന്നു. ഇന്നലെ കളക്ടറേറ്റിൽ നടക്കുന്ന പൊതുജന പരാതി പരിഹാരയോഗത്തിൽ പരാതി നൽകാൻ വയോധിക എത്തി. ഇതുസംബന്ധിച്ച് മൂന്ന് തവണ ജില്ലാ കളക്ടറുടെ ഓഫീസിൽ പരാതി നൽകിയിട്ടും അധികാരികൾ ശരിയായ രീതിയിൽ പ്രതികരിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു.
തനിക്ക് ബന്ധുക്കളാരുമില്ലെന്ന് പറയുന്ന വയോധിക 15,000 രൂപ മാറ്റിയാൽ ഒരു ചെറിയ കട ആരംഭിച്ച് ഉപജീവനം കണ്ടെത്തുമെന്ന് പറഞ്ഞു.
Palakkad
പാലക്കാട്: കഞ്ചിക്കോട് കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ പാർക്കിലെ രണ്ടാം ഘട്ടത്തിന്റെ അലോട്ട്മെന്റ് ആരംഭിച്ചു. 213 ഏക്കർ വരുന്ന രണ്ടാം ഘട്ടത്തിൽ 74 ഏക്കർ ഭൂമി ഭാരത് പെട്രോളിയം ലിമിറ്റഡിന് അനുവദിച്ചു. കൊച്ചിയിൽ ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ ധാരണാപത്രം ഒപ്പിട്ട പദ്ധതിയാണിത്.
പൊതുഇടത്തിന്റെ വികസനാവശ്യങ്ങൾക്കുശേഷംവരുന്ന ഏതാണ്ട് നൂറ് ഏക്കറോളം ഭൂമി മാത്രമാണ് പാർക്കിൽ ഇനി അനുവദിക്കാനുള്ളത്. പാർക്കിന്റെ വികസന പ്രവർത്തനങ്ങൾ വ്യവസായ മന്ത്രി പി. രാജീവ് നേരിട്ടെത്തി വിലയിരുത്തി.
രണ്ടു ഘട്ടങ്ങളും ചേർത്ത് 430 ഏക്കറോളം ഭൂമിയാണ് പാർക്കിൽ ആകെയുള്ളത്. ഒന്നാംഘട്ടത്തിൽ 155.51 ഏക്കർ ഭൂമിയും 1,21,553 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുമാണ് സംരംഭകർക്കായി കിൻഫ്ര സജ്ജമാക്കിയത്.
ഇതിലെ 142.55 ഏക്കർ ഭൂമി 128 വ്യവസായങ്ങൾക്കായാണ് അനുവദിച്ചത്.
ഏകദേശം 450 കോടി രൂപയുടെ നിക്ഷേപവും നാലായിരത്തിൽപരം തൊഴിലവസരങ്ങളുമാണ് ഒന്നാംഘട്ടത്തിൽ സൃഷ്ടിച്ചിട്ടുള്ളത്.
എസ്ഡിഎഫ് പൂർണമായും അനുവദിച്ചിരിക്കുന്നത് ഖനനരംഗത്തെ പ്ലാന്റുകളുടെയും ഉപകരണങ്ങളുടേയും നിർമാതാക്കളായ ഹെയ്ൽ സ്റ്റോണിനാണ്. 2020ൽ ഇവിടെ അഞ്ച് ഏക്കർ ഭൂമിയിൽ പ്രവർത്തനമാരംഭിച്ച ഹെയ്ൽസ്റ്റോണ് യൂണിറ്റ് വിവിധ ഖനനാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനാണ് എസ്ഡിഎഫിൽ സ്ഥലം ഏറ്റെടുത്തത്.
20 കോടി രൂപ നിക്ഷേപമുള്ള ഈ പദ്ധതി, നടപടിക്രമങ്ങൾ പൂർത്തിയാക്കി മെയ് അഞ്ചിനാണ് പ്രവർത്തനം ആരംഭിച്ചത്.
ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ ധാരണാപത്രം ഒപ്പിട്ട പദ്ധതിയാണ് ഇതും. ഇവിടെ ആദ്യമായി വികസിപ്പിച്ച ലോകോത്തര നിലവാരത്തിലുള്ള ട്രാക് മൗണ്ടിംഗ് മെഷീൻ മന്ത്രി രാജീവ് അനാച്ഛാദനം ചെയ്തു.
രണ്ടാം ഘട്ടത്തിൽ 650 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ബിപിസിഎല്ലിന്റെ പദ്ധതിക്ക് 90 വർഷമാണ് പാട്ടക്കാലാവധി. മാർച്ച് മാസം അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂമി കന്പനിക്ക് കൈമാറി.
1,19,711 കിലോലിറ്റർ സംഭരണശേഷിയുള്ള പ്ലാന്റാണ് ഭാരത് പെട്രോളിയം ഇവിടെ സ്ഥാപിക്കുന്നത്.
പാർക്കിൽ രണ്ടാംഘട്ടം വികസനത്തിന്റെ ഭാഗമായി കിൻഫ്ര നടത്തിവരുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് സമാന്തരമായി ബിപിസിഎൽ തങ്ങൾക്കാവശ്യമായ നിർമാണപ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു.
Palakkad
വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട് വായനശാലയുടെയും പ്രവാസി ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദനം 2025 - കരിയർ ഗൈഡൻസ് ബോധവത്കരണ സെമിനാർ നടന്നു. കെ.രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് എ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെംബർ മേഘ അനിൽകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.സി. ചന്ദ്രബോസ്, യുവശക്തി വായനശാല പ്രസിഡന്റ് എം.കൃഷ്ണദാസ്, ലൈബ്രറി കൗൺസിൽ അംഗം അനിൽകുമാർ, വനിതാവേദി സെക്രട്ടറി ലഷ്മിക്കുട്ടി സ്വാമിനാഥൻ, വായനശാല സെകട്ടറി കെ.ആർ. ഷൺമുഖൻ, ലൈബ്രറി കൗൺസിൽ അംഗവും പാലിയേറ്റീവ് കമ്മിറ്റി സെക്രട്ടറിയുമായ അബ്ദുൾ ഷമീർ എന്നിവർ പ്രസംഗിച്ചു. എം.ആർ. രാഹുൽ ഇൻഫ്ലുവൻസർ ക്ലാസ് നയിച്ചു.
Malappuram
മഞ്ചേരി : ചുള്ളക്കാട് ഗവ. യു പി സ്കൂള് വളപ്പില് നിന്ന് മുറിച്ചുകടത്തിയ കൂറ്റന് പ്ലാവുകള് നെല്ലിക്കുത്തിലെ മില്ലില് നിന്നും വിജിലന്സ് പിടികൂടിയിട്ടും നാളിതുവരെ കുറ്റക്കാര്ക്കെതിരെ നടപടിയുണ്ടായില്ലെന്ന് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര് എന്നിവര്ക്ക് പരാതി നല്കി. മുന്നഗരസഭാ കൗണ്സിലര് കരുവമ്പ്രം പുത്തന്വീട്ടില് വിശ്വനാഥനാണ് പരാതി നല്കിയത്.
2025 ആഗസ്റ്റ് ഒന്നിനാണ് സ്കൂള് വളപ്പില് നിന്നും മരം മുറിച്ചു കടത്തിയതെന്നാണ് കരുതുന്നത്. വെട്ടിയ മരത്തിന്റെ വേരുകളും മറ്റും സ്കൂള് വളപ്പില് തന്നെ ഉപേക്ഷിച്ചിരുന്നു. സംഭവത്തില് വിശ്വനാഥന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്സ് പരിശോധനയുണ്ടായത്. സെപ്തംബര് 11ന് മലപ്പുറം വിജിലന്സ് സിഐ പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില് സ്കൂള് വളപ്പില് നിന്നും കാണാതായ പ്ലാവുകള് നെല്ലിക്കുത്തിലെ മരമില്ലില് നിന്നും കണ്ടെടുത്തിരുന്നു.
സംഭവത്തില് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്, സ്കൂള് അധ്യാപകര്, പിടിഎ പ്രസിഡന്റ്, ഭാരവാഹികള്, മറ്റു ജീവനക്കാര് എന്നിവരുടെ മൊഴി വിജിലന്സ് ഉദ്യോഗസ്ഥര് രേഖപ്പെടുത്തിയിരുന്നു. എന്നാല് തുടര്ന്ന് ഇതു സംബന്ധിച്ച് ഒരു നടപടികളും ബന്ധപ്പെട്ട അധികൃതരില് നിന്നും ഉണ്ടായില്ല. സ്കൂളില് നിന്നും മരം മോഷണം പോയ സംഭവത്തില് പൊലീസില് പരാതി നല്കാന് പ്രധാനാധ്യാപികയോട് എഇഒ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല് നാളിതുവരെ പരാതി നല്കാന് തയ്യാറായില്ലെന്നും എച്ച് എമ്മിന്റെ അറിവോടെയാണ് മരം മുറിച്ചുമാറ്റിയതെന്ന് സംശയിക്കുന്നതായും വിശ്വനാഥന് പറഞ്ഞു.
സ്കൂള് പരിസരത്ത് അപകടകരമായ രീതിയിലുള്ള മരങ്ങള് മുറിച്ച് മാറ്റാവുന്നതാണ്. എന്നാല് ഇതിന് സര്ക്കാര് നിശ്ചയിച്ച കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഈ മാനദണ്ഡങ്ങളൊന്നും തന്നെ പാലിക്കാതെയാണ് മരം മുറിച്ചു കടത്തിയതെന്ന് വിജിലന്സ് പരിശോധനയില് വ്യക്തമായി കണ്ടെത്തിയിരുന്നു. മരം മുറിക്കുന്നതിന് പിടിഎ കമ്മറ്റിയോ സ്കൂള് അധികൃതരോ അനുമതി നല്കിയിട്ടില്ല. നഗരസഭയും ഇത്തരത്തിലൊരു അനുമതി നല്കിയിട്ടില്ലെന്ന് മുനിസിപ്പല് ചെയര്പേഴ്സണ് വി.എം. സുബൈദയും പറഞ്ഞു.
Malappuram
മഞ്ചേരി : ക്ലാസ് റൂമിലെ ഫാന് തകര്ന്ന് വീണ് മൂന്ന് കുട്ടികള്ക്ക് പരിക്കേറ്റു. മഞ്ചേരി ബോയ്സ് ഹൈസ്ക്കൂളിലെ ഒമ്പത് കെ. ഡിവിഷന് ക്ലാസില് ഇന്നലെ ഉച്ചക്ക് 12.15നാണ് സംഭവം. ഫാന് തലയില് വീണ് അക്ഷയ് ജിത്ത്, ആല്ഡ്രിന്, ദേവദര്ശ് എന്നീ കുട്ടികള്ക്കാണ് പരിക്കേറ്റത്. അധ്യാപിക ശാസ്ത്രമേളക്ക് പോയതിനാല് പീരിയേഡ് അവധിയായിരുന്നു. 48 കുട്ടികള് പഠിക്കുന്ന ക്ലാസില് നാല് ഫാനുകളാണുള്ളത്.
ഇതില് ഒരെണ്ണം ശരിയായി പ്രവര്ത്തിക്കുന്നില്ലെന്ന് നേരത്തെ ശ്രദ്ധയില്പ്പെടുകയും ഇലക്ട്രീഷ്യന് വന്ന് പരിശോധിച്ച് പോവുകയും ചെയ്തിരുന്നതായി വിദ്യാര്ത്ഥികള് പറഞ്ഞു. ഈ ഫാനാണ് ക്ലാസില് സംസാരിച്ചിരിക്കുന്ന കുട്ടികളുടെ മേല് വീണത്.
മറ്റു കുട്ടികള് അറിയിച്ചതിനെ തുടര്ന്ന് പ്രധാനാധ്യാപിക ക്ലാസിലെത്തുകയും രണ്ട് അധ്യാപകരെ കൂട്ടി കുട്ടികളെ മഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയില് എത്തിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ലാത്തതിനാല് കുട്ടികളെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. എന്നാല് ഇത്തരത്തിലൊരപകടമുണ്ടായിട്ടും രക്ഷിതാക്കളെ വിവരമറിയിച്ചില്ലെന്നും ഫാന് യഥാസമയം റിപ്പയര് ചെയ്യാത്തതാണ് അപകടത്തിന് കാരണമായതെന്നും പരാതിയുണ്ട്.
Malappuram
മഞ്ചേരി: ശക്തമായ മഴയില് ചോര്ന്നൊലിച്ച് മഞ്ചേരി മെഡിക്കല് കോളജ് അത്യാഹിത വിഭാഗം. ആശുപത്രിക്കകത്തെ ഫാര്മസിക്ക് സമീപവും ചോര്ച്ചയുണ്ട്. മുറിവേറ്റവരെ ചികിത്സിക്കുന്ന ഡ്രസിങ്ങ് റൂമിലും സമാനമാണ് അവസ്ഥ. ഇവിടെയും സീലിങ്ങില് നിന്നും വെള്ളം താഴോട്ട് ഊര്ന്നിറങ്ങുന്നു.
അത്യാഹിത വിഭാഗത്തിലെ പുരുഷന്മാരുടെ ഒബ്സര്വേഷന് റൂം ഉള്പ്പെടെയാണ് ചോരുന്നത്. വെള്ളം നിലത്ത് വീഴാതിരിക്കാന് ബക്കറ്റ് വെച്ചിരിക്കുകയാണ് ജീവനക്കാര്. രോഗികള് വഴുതി വീഴാതിരിക്കാന് മുന്നറിയിപ്പ് ബോര്ഡും സ്ഥാപിച്ചിട്ടുണ്ട്. പലതവണ അധികൃതരുടെ ശ്രദ്ധയില്പ്പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ജീവനക്കാര് പറയുന്നു.
മൂന്ന് വര്ഷം മുമ്പാണ് അത്യാഹിത വിഭാഗം നവീകരിച്ചത്. നിര്മാണത്തിലെ അപാകതയാണ് ചോര്ച്ചക്ക് കാരണമെന്നാണ് പരാതി. ജില്ലയുടെ വിവിധ ഭാഗങ്ങളില് നിന്നും നൂറുകണക്കിന് ആളുകളാണ് ദിവസവും ആശുപത്രിയിലെത്തുന്നത്.
അത്യാഹിത വിഭാഗത്തിലെ സൗകര്യക്കുറവ് രോഗികളെ ചികിത്സിക്കുന്നതിലടക്കം ബാധിച്ചിരുന്നു.
ഇതോടെയാണ് അത്യാഹിത വിഭാഗം നവീകരിക്കാന് പദ്ധതി തയ്യാറാക്കിയത്. ചോര്ച്ച പൂര്ണ്ണമായും പരിഹരിച്ചില്ലെങ്കില് ചോര്ച്ച കൂടുകയും അത് കെട്ടിടത്തെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് ആശുപത്രിയിലെത്തുന്നവര്.
Malappuram
വണ്ടൂർ: കെട്ടിടം നിർമ്മിച്ച്, പത്ത് വർഷത്തിനുശേഷം കരുണാലപടിയിലുള്ള ഭിന്നശേഷിക്കാർക്കായുള്ള ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ തുറന്നു കൊടുത്ത് വണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി.
കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .എം. സീന നിർവഹിച്ചു. പത്തുവർഷങ്ങൾക്കു മുമ്പ് 17 ലക്ഷം രൂപ ചിലവഴിച്ചാണ് ഭിന്നശേഷി തെറാപ്പി സെന്റർ പഞ്ചായത്ത് ഒരുക്കിയത്.
ഇതുവരെ തുറന്നുകൊടുത്തിരുന്നില്ല. തൊണ്ടിയിൽ ഏഴോളം സെന്റ് സ്ഥലത്താണ് കെട്ടിടം ഒരുക്കിയത്. ഇലക്ഷൻ മുന്നിൽക്കണ്ടുള്ള ഉദ്ഘാടനത്തിനെതിരെ ഇ. ദാസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി.
ഭിന്നശേഷിക്കാരെ അറിയിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.
Malappuram
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പട്ടാമ്പി റോഡ് ജൂബിലി ജംഗ്ഷനിലെ മെഡിക്കൽ ഉപകരണങ്ങളുടെ ഹോൾസെയിൽ ഡീലറായ മെഡി ടെക് എന്റർപ്രൈസസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഗോഡൗണിനാണ് തീപിടിച്ചത്.
ഇന്നലെ പുലർച്ചെ ആറര മണിയോടെയാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നതായി നാട്ടുകാർ കണ്ടത്. പാക്കത്ത് മുസ്തഫയുടേതാണ് കെട്ടിടം. മൂന്നു കോടിയുടെ നാശനഷ്ടം ഉണ്ടായതായിമെഡി ടെക് എന്റർപ്രൈസസ് ഉടമ കെ പി ഷാഫി അവകാശപ്പെടുന്നു.
പെരിന്തൽമണ്ണയിൽ നിന്നെത്തിയ രണ്ട് ഫയർ യൂണിറ്റും മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഉള്ള ട്രോമാകെയർ പ്രവർത്തകരും ചേർന്ന് തീ പരിപൂർണ്ണമായും അണച്ചു.
പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ സി ബാബുരാജ് നേതൃത്വത്തിൽ ഫയർഫോഴ്സ് അംഗങ്ങളായ സുർജിത്, പ്രശാന്ത് ,നസീർ ,രാമദാസ്, സഫീർ, സുജിത്ത് ,വിശ്വനാഥൻ, ഉണ്ണികൃഷ്ണൻ എന്നിവരും , ട്രോമാ കെയർ അംഗങ്ങളായഷഫീദ് പാതായ്ക്കര,സുബീഷ് പരിയാപുരം,സനൂബ് തട്ടാരക്കാട്,ഫാറൂഖ് പൂപ്പലം, അമ്പിളി ജിജൻ, വാഹിദ അബു, ജിൻഷാദ്,സിന്ധു മാനത്ത് മങ്കലം,വിനോദ് മുട്ടുങ്ങൽ, എന്നിവരും ഈ ഉദ്യമത്തിൽ പങ്കെടുത്തു.
Malappuram
അരീക്കോട്: താനൂർ തൂവൽ തീരം ബീച്ചിൽ 2023 മേയ് ഏഴിനുണ്ടായ ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സംബന്ധിച്ചും അന്വേഷണ റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷന്റെ രണ്ടാംഘട്ട പൊതുതെളിവെടുപ്പും ഹിയറിംഗും സമാപിച്ചു.
പുതിയ ബോട്ടുകൾക്ക് നൽകിവരുന്ന ലൈസൻസ് സന്പ്രദായം കൂടുതൽ കർക്കശമാക്കാനുള്ള നടപടികൾ സ്വീകരിക്കുക, ബോട്ട് ഫിറ്റ്നസ് പരിശോധനക്ക് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തുക, ബോട്ടിൽ സഞ്ചരിക്കുന്നവരുടെ തിരിച്ചറിയൽ രേഖ വാങ്ങുകയും ആളുകളുടെ എണ്ണത്തിൽ കൃത്യത പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, താനൂർ പാലം പുനർനിർമിക്കുക, രക്ഷാപ്രവർത്തനത്തിന് വേണ്ട ഉപകരണങ്ങളും ആളുകളും ബോട്ട് സർവീസ് നടത്തുന്ന സ്ഥലങ്ങളിൽ ഉണ്ടെന്ന് ഉറപ്പാക്കുക, ബോട്ട് യാത്രക്കാരുടെ ശ്രദ്ധക്ക് നോട്ടീസ് ബോർഡ് സ്ഥാപിക്കുക, കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് പ്രാദേശിക ഭരണകൂടങ്ങൾ സൗകര്യമൊരുക്കുക, ജലാശയ അപകടങ്ങൾക്കെതിരേ കാന്പയിൻ സംഘടിപ്പിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് തെളിവെടുപ്പിൽ ഉയർന്നത്.
സെപ്റ്റംബർ 10 മുതൽ തുടങ്ങിയ പൊതുതെളിവെടുപ്പിലൂടെ ജലഗതാഗത മേഖലയിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കേണ്ട പരിഹാര മാർഗങ്ങൾ ശിപാർശ ചെയ്യുക, നിലവിലുള്ള ലൈസൻസിംഗ് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുൻകാലങ്ങളിലുണ്ടായ ബോട്ട് അപകടങ്ങളെ തുടർന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
അരീക്കോട് ഗ്രാമപഞ്ചായത്ത് എൻ.വി. ഇബ്രാഹിം മാസ്റ്റർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഹിയറിംഗിൽ ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ കുസാറ്റ് ഷിപ് ബിൽഡിംഗ് ടെക്നോളജി വിഭാഗം റിട്ട. പ്രഫസർ ഡോ. കെ.പി. നാരായണൻ, കമ്മീഷൻ മെന്പർ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജ് ടി.കെ. രമേഷ് കുമാർ, കോർട്ട് ഓഫീസർ റിട്ട. മുൻസിഫ് മജിസ്ട്രേറ്റ് ജി. ചന്ദ്രശേഖരൻ, കമ്മീഷൻ ജോയിന്റ് സെക്രട്ടറി ആർ. ശിവപ്രസാദ്, കമ്മീഷൻ അഭിഭാഷകൻ ടി.പി. രമേഷ്, ഡെപ്യൂട്ടി കളക്ടർ വി.ടി. ഘോളി, ഏറനാട് തഹസിൽദാർ എം. മുകുന്ദൻ, ഡെപ്യൂട്ടി തഹസിൽദാർ കെ. സരിത കുമാരി, പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Malappuram
മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു. മഞ്ചേരി ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ് (40) കൊല്ലപ്പെട്ട സംഭവത്തിൽ മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു ദാരുണ സംഭവമുണ്ടായത്. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില് ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെ ഇവർ തമ്മില് തര്ക്കമുണ്ടായി.
തുടർന്ന് മൊയ്തീന് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇന്ക്വസ്റ്റ് നടപടികള് പൂർത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Malappuram
മലപ്പുറം: ചിന്നക്കലങ്ങാടിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.. കള ത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്.
രജീഷിനെ സുഹൃത്തിൻ്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു രജീഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ ക ണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസെത്തി തുടർ നടപടി സ്വീകരിച്ചു.
സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണ ത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Malappuram
നിലമ്പൂർ വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ പുലിയിറങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം രാത്രി ഒരു വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
പുലി ഇറങ്ങിയെന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും വളർത്തുന്നവർക്ക് ഇത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
പുലിയെ എത്രയും പെട്ടെന്ന് പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും, വനംവകുപ്പ് പെട്രോളിംഗ് ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
Malappuram
മലപ്പുറം ജില്ലയിൽ നിപ വൈറസ് ആശങ്ക ഒഴിഞ്ഞു. ജില്ലയിൽ നിപ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെയെല്ലാം പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവ ജാഗ്രതയിലായിരുന്ന ജില്ലയ്ക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. ആരോഗ്യവകുപ്പിന്റെ കനത്ത നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഫലം കണ്ടു എന്നതാണ് ഈ ഘട്ടത്തിൽ ശ്രദ്ധേയം.
ജില്ലയിൽ നിപ സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 203 പേരിൽ 46 പേരുടെയും സാമ്പിളുകൾ ഇതിനോടകം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഐസിയുവിൽ ചികിത്സയിലായിരുന്ന രണ്ട് പേരുൾപ്പെടെ 11 പേർ നിലവിൽ മലപ്പുറത്ത് ചികിത്സയിലുണ്ട്. ഇവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം മലപ്പുറം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിപ വ്യാപനം തടയാനുള്ള നടപടികൾ സെപ്റ്റംബർ വരെ തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. വവ്വാലുകളിലെ വൈറസ് സാന്നിധ്യം പഠിക്കുന്നതിനായി മറ്റൊരു സംഘം ഉടൻ മലപ്പുറത്ത് എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Malappuram
പരിശോധന കർശനമാക്കി പോലീസ്
മഞ്ചേരി: കൗമാരക്കാർ മോട്ടോർ സൈക്കിളിൽ കറങ്ങി രക്ഷിതാക്കൾക്ക് ധനനഷ്ടവും മാനനഷ്ടവും ഉണ്ടാക്കുന്നത് പതിവാകുന്നു. ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഗുരുതര കുറ്റമായാണ് കണക്കാക്കുന്നത്. എന്നാൽ പതിനെട്ട് വയസ് തികയാതെ വാഹനമോടിച്ചാൽ കുറ്റം ഗുരുതരമാകും.
വാഹനത്തിന്റെ ഉടമക്കും രക്ഷിതാവിനും നിയമത്തിന്റെ നൂലാമാലകളിൽ കറങ്ങാനും പിഴയടക്കാനും മാത്രമേ നേരം കാണൂ. ഇത്തരത്തിൽ വാഹനമോടിക്കുന്നതിനെതിരേ സംസ്ഥാന സർക്കാർ ജിഒ (പി) നന്പർ 37/2019 പ്രകാരം പ്രത്യേക ഉത്തരവ് തന്നെ ഇറക്കിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയാൽ 1988ലെ മോട്ടോർ വാഹന നിയമം 199 എ പ്രകാരം മൂന്ന് വർഷം വരെ തടവും 25000 രൂപ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം.
ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശ പ്രകാരം സ്പെഷൽ ഡ്രൈവിലൂടെ (ഓപറേഷൻ ലാസ്റ്റ് ബെൽ) പരിശോധന കർശനമാക്കിയിരിക്കയാണ് പോലീസ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനയിൽ നിരവധി കുട്ടി ഡ്രൈവർമാർ പിടിയിലായി.
ഹെൽമെറ്റില്ലാതെയും മൂന്ന് പേർ യാത്ര ചെയ്തതും അമിത വേഗതയിൽ ബൈക്കോടിച്ചതിനുമാണ് പിടിയിലായത്. വാഹനത്തിനന്റെ ആർസി ഉടമയെ വിളിച്ചു വരുത്തി പിഴ ഈടാക്കിയും കുട്ടികളെ താക്കീത് നൽകിയും വിട്ടയക്കുകയായിരുന്നു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
Malappuram
മഞ്ചേരി: സംസ്ഥാനത്തെ ആരോഗ്യരംഗം തകർത്തെറിയുകയും കോട്ടയം മെഡിക്കൽ കോളജിൽ വീട്ടമ്മയുടെ മരണത്തിനു കാരണമാവുകയും ചെയ്ത ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് മഞ്ചേരി മണ്ഡലം യൂത്ത് കോണ്ഗ്രസ് കമ്മറ്റി നഗരമധ്യത്തിൽ വാഴനട്ടു.
തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിന് മണ്ഡലം യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയിൽ, അസംബ്ലി പ്രസിഡന്റ് മഹ്റൂഫ് പട്ടർകുളം, ഷബീർ കുരിക്കൾ, ഹംസ പുല്ലഞ്ചേരി, അമൽ കൃഷ്ണകുമാർ, നസീബ് യാസിൻ, രോഹിത് പയ്യനാട്, ഷാൻ കൊടവണ്ടി, അസീബ് നറുകര, ഹനീഫ ചാടിക്കല്ല്,
കാർത്തിക കോവിലകംകുണ്ട്, മുസമ്മിൽ വീന്പൂർ, ആഷിക് നറുകര, സഹിൻഷ നെല്ലിക്കുത്ത്, മുനവ്വർ പാലായി, ഫജറുൽ ഹഖ്, സയ്യിദ് മുട്ടിപ്പാലം തുടങ്ങിയവർ നേതൃത്വം നൽകി.
Malappuram
നിലന്പൂർ: നിർമാണം പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ റോഡ് തകർന്നു. പ്രതിഷേധ സമരം സംഘടിപ്പിച്ച് യുഡിഎഫ്. നിലന്പൂർ നഗരസഭയിലെ പാടിക്കുന്ന് പി.വി. സ്കൂൾ റോഡാണ് നിർമാണം പൂർത്തീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തകർന്നത്. പ്രതിഷേധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് ഉദ്ഘടനം ചെയ്തു.
പാടിക്കുന്ന് ഡിവിഷൻ യുഡിഫ് ചെയർമാൻ ശിഹാബ് ഇണ്ണി അധ്യക്ഷത വഹിച്ചു. കണ്വീനർ അനീഷ് ഇല്ലിക്കൽ, മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.ടി. റൂൻസ്ക്കർ, മണ്ഡലം കോണ്ഗ്രസ് വൈസ് പ്രസിഡന്റ് ഷിബു പുത്തൻവീട്ടിൽ, യൂനുസ്, വി.കെ. ബുനൈസ്, ഷുഹൈബ് മുത്തു പള്ളിക്കണ്ടി, സുബൈദ തട്ടരശേരി എന്നിവർ പ്രസംഗിച്ചു.
അജ്മൽ ബിച്ചു, കെ.പി. ആമീൻ, റഫീഖ് പുന്നക്കാടൻ, ഇഹകീം, ലംസിക്, റഷീദ്, യൂനുസ്, നവാസ്, സുഹൈൽ എന്നിവർ നേതൃത്വം നൽകി.
Malappuram
മഞ്ചേരി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരാവദിത്വം ഏറ്റെടുത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മഞ്ചേരിയിൽ റോഡ് ഉപരോധിച്ചു.
ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയും മന്ത്രിയുടെ നിരുത്തരവാദ സമീപനവുമാണ് ഒരു രോഗിയുടെ ജീവൻ നഷ്ടമാക്കിയതെന്ന് റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.കെ.ബി. മുഹമ്മദലി പറഞ്ഞു. മുനിസിപ്പൽ പ്രസിഡന്റ് യാഷിക് മേച്ചേരി അധ്യക്ഷനായിരുന്നു.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി യൂസുഫ് വല്ലാഞ്ചിറ, മണ്ഡലം ജനറൽ സെക്രട്ടറി വി.എം. സജറുദീൻ മൊയ്തു, മുനിസിപ്പൽ ജനറൽ സെക്രട്ടറി ബാവ കൊടക്കാടൻ, വല്ലാഞ്ചിറ അബ്ദുൾ മജീദ്, സാദിക് കൂളമഠത്തിൽ, ഇഖ്ബാൽ വടക്കേങ്ങര, റഷീദ് വല്ലാഞ്ചിറ, എ.പി. ഷിഹാബ്, ജൈസൽ കാരശേരി, ഹകിം ചെരണി, ഷിഹാബ് പയ്യനാട്, ജംഷി മേച്ചേരി, നാസർ എലന്പ്ര എന്നിവർ പ്രസംഗിച്ചു.
മുസ്ലിം ലീഗ് ഓഫീസിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ മഞ്ചേരി ടൗണ് ചുറ്റി സെൻട്രൽ ജംഗ്ഷനിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. മഞ്ചേരി പോലീസ് ഇൻസ്പെക്ടർ വി. പ്രതാപ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി.
തിരൂർക്കാട്: മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് തിരൂർക്കാട് മേഖല കമ്മിറ്റി തിരൂർക്കാട് സ്കൂൾപ്പടിയിൽ റോഡ് ഉപരോധിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അൻസാർ സമരം ഉദ്ഘാടനം ചെയ്തു. ഷെബീർ മാഞ്ഞാന്പ്ര, ഷഫീക്ക് തിരൂർക്കാട്, അഫ്സൽ തിരൂർക്കാട്, മിസ്ഹബ് ഇപ്പുഴിയിൽ, ഫായിസ്, ഷാഫി, ഇക്ബാൽ, ഷാഹിദ് തുടങ്ങിയവർ നേതൃത്വം നൽകി.
എടക്കര: മന്ത്രിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് എടക്കരയിൽ പ്രകടനം നടത്തി. പ്രസിഡന്റ് മൻസൂർ കൈതവളപ്പിൽ, ജനറൽ സെക്രട്ടറി ബാപ്പു ചേരലിൽ, കെ.പി. റമീസ്, എം.എ. സൽമാനുൽ ഫാരിസ്, റിഷാദ് തെക്കിൽ, എൻ.കെ. അഫ്സൽ, നംഷാർ, കെ.എം. ഉനീസ്, ടി.പി. ഷരീഫ്, ടി.കെ. ആഷിഖ്, അൻവർ മണക്കാട് എന്നിവർ നേതൃത്വം നൽകി.
Malappuram
മലപ്പുറം ജില്ലയിലെ താനൂർ തീരദേശ മേഖലയിൽ തീരദേശ ഹൈവേയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. പൂർത്തിയാകുന്നതോടെ ജില്ലയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വേകാൻ ഈ ഹൈവേ സഹായിക്കും.
തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ താനൂർ, പരപ്പനങ്ങാടി, തിരൂർ തുടങ്ങിയ തീരദേശ പട്ടണങ്ങളെ ഇത് ബന്ധിപ്പിക്കും. ഇത് മത്സ്യബന്ധന മേഖലയ്ക്കും പ്രാദേശിക വ്യവസായങ്ങൾക്കും കൂടുതൽ സാധ്യതകൾ തുറന്നു നൽകും. കൂടാതെ, തീരദേശ മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സാധിക്കും.
ഈ പദ്ധതി പ്രദേശത്തെ ടൂറിസം വികസനത്തിന് വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. മനോഹരമായ കാഴ്ചകളുള്ള തീരപ്രദേശങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഈ ഹൈവേ ഉപകരിക്കും. ഇത് പ്രാദേശിക വരുമാനം വർദ്ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
Malappuram
മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചു. വൃക്കരോഗികൾക്ക് കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യൂണിറ്റ് ആരംഭിച്ചത്. ഇതോടെ മെഡിക്കൽ കോളേജിലെ ഡയാലിസിസ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാകും.
പൊതുജന പങ്കാളിത്തത്തോടെയും പ്രാദേശിക സഹകരണത്തോടെയുമാണ് ഈ യൂണിറ്റ് യാഥാർത്ഥ്യമാക്കിയത്. പുതിയ യൂണിറ്റിൽ ഒരേ സമയം കൂടുതൽ രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കും. കൂടാതെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
പുതിയ ഡയാലിസിസ് യൂണിറ്റ് ജില്ലയിലെ വൃക്കരോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ആരോഗ്യ മേഖലയിൽ മലപ്പുറം ജില്ലയ്ക്ക് ഇത് ഒരു മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Malappuram
മലപ്പുറം ജില്ലയിലെ കുടുംബശ്രീ മിഷൻ സ്ത്രീകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകി. കാർഷിക മേഖലയ്ക്കും ചെറുകിട വ്യവസായങ്ങൾക്കും കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികളാണ് കുടുംബശ്രീ ആവിഷ്കരിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതികൾക്ക് കീഴിൽ, സ്ത്രീകൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുകയും, ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. ഇതിനായി പ്രാദേശിക തലത്തിൽ മാർക്കറ്റുകൾ സ്ഥാപിക്കാനും ഓൺലൈൻ വിപണന സാധ്യതകൾ പ്രയോജനപ്പെടുത്താനും കുടുംബശ്രീ മിഷൻ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ തിരൂർ ബ്ലോക്കിൽ 'കുടുംബശ്രീ ഉൽപന്നമേള' സംഘടിപ്പിച്ചു.
ജില്ലാ കളക്ടർ പങ്കെടുത്ത ചടങ്ങിൽ കുടുംബശ്രീ അംഗങ്ങൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പകളും ധനസഹായങ്ങളും വിതരണം ചെയ്തു. ഈ പദ്ധതികൾ ജില്ലയുടെ സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും സ്ത്രീ ശാക്തീകരണത്തിന് കൂടുതൽ കരുത്ത് പകരുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിപ്രായപ്പെട്ടു.
Malappuram
മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയിൽ നിയുക്ത എം.എൽ.എ ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ മണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിച്ചു. നിലവിലുള്ള വികസന മുരടിപ്പ് അവസാനിപ്പിച്ച് സമഗ്രമായ പുരോഗതിയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി എല്ലാവരുമായും സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നിരവധി വികസന പദ്ധതികൾ മുടങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതികളെല്ലാം പുനരുജ്ജീവിപ്പിക്കാൻ വിവിധ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും വിപുലമായ യോഗം ഉടൻ വിളിച്ചുചേർക്കും. സംസ്ഥാന സർക്കാരിന്റെ പിന്തുണയും നിലമ്പൂരിന്റെ വികസനത്തിന് അനിവാര്യമാണെന്നും അതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികൾക്കും മുൻഗണന നൽകുമെന്നും ആര്യാടൻ ഷൗക്കത്ത് അറിയിച്ചു. ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുക എന്നും അദ്ദേഹം പറഞ്ഞു.
Malappuram
മലപ്പുറം നഗരസഭയുടെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള 79 കോടി രൂപയുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. വിവിധ മേഖലകളിൽ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. നഗരസഭ സംഘടിപ്പിച്ച വികസന സെമിനാറിലാണ് പദ്ധതികൾക്ക് അന്തിമ അംഗീകാരം ലഭിച്ചത്.
പൊതുഭരണം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, ഭവനനിർമ്മാണം, റോഡ് വികസനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ 18 നൂതന പദ്ധതികൾ നഗരസഭ നടപ്പിലാക്കിയതായി എം.എൽ.എ പി.ഉബൈദുള്ള അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് മലപ്പുറം നഗരസഭ നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പുതിയ പദ്ധതികൾ നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ.
Malappuram
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂൺ 26, 2025) അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം, ഇടുക്കി, വയനാട്, തൃശൂർ ജില്ലകളിലെ ചില താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നിരുന്നാലും, മഴയുടെ സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകൾ പ്രത്യേക ശ്രദ്ധ പുലർത്തണം.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും, വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ കളിക്കരുതെന്നും മുന്നറിയിപ്പുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർത്ഥിച്ചു.
Malappuram
മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ഒരു മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടന്നു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. കടയുടെ ഷട്ടറുകൾ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ വലിയ തുക കവർന്നെടുത്തതായി കടയുടമ പരാതി നൽകി.
കോട്ടക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. പ്രതികളെ ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
സമീപ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോഷണങ്ങൾ വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും പൊതുജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Malappuram
കനത്ത മഴയെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണയിലെ മാനത്തുമംഗലം ബൈപ്പാസ് ജംഗ്ഷനിൽ രൂക്ഷമായ വെള്ളക്കെട്ട്. നാല് റോഡുകളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഇവിടെ കെട്ടിക്കിടക്കുന്നതിനാൽ വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെള്ളം ഒഴുകിപ്പോകാൻ മതിയായ സംവിധാനങ്ങളില്ലാത്തതാണ് പ്രധാന പ്രശ്നം. വിഷയത്തിൽ നഗരസഭയുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
നഗരസഭാ അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും, ദീർഘകാല പരിഹാരത്തിനായി ഓട നിർമ്മാണം അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും നഗരസഭാ ചെയർമാൻ അറിയിച്ചു.
Malappuram
മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരു ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെ മുണ്ടേരി ഉൾവനത്തിൽ വാണിയംപുഴ ഭാഗത്താണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഥിരമായി കാട്ടാനശല്യം അനുഭവപ്പെടുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ ജനവാസ മേഖലകളിലേക്കും എത്തുന്നത് പതിവായിട്ടുണ്ട്. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് മതിയായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന്, വനം വകുപ്പ് അധികൃതർ ഉന്നതതല യോഗം ചേർന്നു. കാട്ടാന ശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും, കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അധികൃതർ ഉറപ്പുനൽകി.
Malappuram
ജൂൺ 26, 2025-ന് മലപ്പുറം ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പല പ്രദേശങ്ങളിലും 115.6 mm മുതൽ 204.4 mm വരെ മഴ രേഖപ്പെടുത്തി. ഇടുക്കി, വയനാട് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ട്.
മഴ ശക്തമായ സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് വിനോദയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചു.
Kozhikode
താമരശേരി: ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് നടക്കുന്ന പോലീസ് വേട്ട അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്.
നിരപരാധികളായ സമര നേതാക്കളെ ജയിലിലടച്ച് ജനാധിപത്യ സമരം അട്ടിമറിക്കാൻ അനുവദിക്കുകയില്ല. യുഡിഎഫ് സംഘടിപ്പിച്ച ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താമരശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ വി.എം. ഉമ്മർ, ടി.ടി. ഇസ്മായിൽ, കെ.കെ.എ. ഖാദർ, സി.ടി. ഭരതൻ, സി.കെ. കാസിം, പി.പി. കുഞ്ഞായിൻ, എ.പി. മജീദ്, ഗിരീഷ് കുമാർ, സൈനുൽ ആബിദീൻ തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
കൂരാച്ചുണ്ട്: കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് കോഴികളെ കൊന്നു. കൂരാച്ചുണ്ട് പഞ്ചായത്ത് ഒന്നാം വാർഡ് ശങ്കരവയലിൽ താമസിക്കുന്ന വീട്ടമ്മയായ തളിയോത്തുമീത്തൽ കല്യാണിയുടെ വീടിന് സമീപമായുള്ള കോഴിക്കുട്ടിലാണ് പെരുമ്പാമ്പ് കയറി മുട്ടക്കോഴികളെ കൊന്നു ഭക്ഷിച്ചത്.
ഇതിനു മുൻപും ഇവിടെ നിന്നും കോഴികളെ അജ്ഞാത ജീവികൾ കൊന്നിരുന്നു. വീട്ടമ്മയായ കല്യാണി മുട്ടക്കോഴികളെ വളർത്തി അതിൽ നിന്നും ലഭിക്കുന്ന വരുമാനം വഴി ജീവിക്കുന്നയാളാണ്. തുടർന്ന് കക്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
Kozhikode
കൂരാച്ചുണ്ട്: കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടന്ന പേരാമ്പ്ര ഉപജില്ല സ്കൂൾ പ്രവൃത്തി പരിചയമേളയിൽ എൽപി, യുപി വിഭാഗത്തിൽ കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂൾ ഓവറോൾ കിരീടം നേടി.
എൽപി വിഭാഗത്തിൽ കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂൾ 76 പോയിന്റുകൾ നേടി ഒന്നാം സ്ഥാനവും, കാവുംന്തറ എയുപി സ്കൂൾ 65 പോയിന്റുകൾ നേടി രണ്ടാം സ്ഥാനവും, അവിടല്ലൂർ എഎൽപി സ്കൂൾ 62 പോയിന്റുകൾ നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂൾ 80 പോയിന്റുകൾ നേടി ഒന്നാം സ്ഥാനവും, തൃക്കുറ്റിശേരി ജിയുപി സ്കൂൾ 67 പോയിന്റുകൾ നേടി രണ്ടാം സ്ഥാനവും കാവുംന്തറ എ യുപിഎസ് 65 പോയിന്റുകളോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ വിജയികൾക്ക് ട്രോഫികൾ നൽകി. സ്വാഗത സംഘം കൺവീനർ ഷാജി കുര്യൻ, യുപി സ്കൂൾ പ്രധാന അധ്യാപകൻ ബിജു മാത്യു, പിടിഎ പ്രസിഡന്റുമാരായ സണ്ണി ജോർജ്, ജെയ്സൺ എമ്പ്രയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Kozhikode
ഓമശേരി: ജനാഭിപ്രായങ്ങൾ കേട്ടും നേട്ടങ്ങൾ അവതരിപ്പിച്ചും ഓമശേരി ഗ്രാമപഞ്ചായത്ത് വികസന സദസ്. പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് കൂടത്താൻകണ്ടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗവും സ്വാഗതസംഘം ചെയർപെഴ്സണുമായ കെ. ആനന്ദകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഹരിത കർമ സേന അംഗങ്ങളെ ആദരിച്ചു.
പഞ്ചായത്ത് പരിധിയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി ലഭ്യമാക്കുക, വിപണി മൂല്യമുള്ള കാർഷിക ഉത്പന്നങ്ങൾ നിർമിക്കുക, വന്യജീവി അക്രമണങ്ങൾക്കെതിരേ പദ്ധതികൾ കൊണ്ട് വരിക, ഓമശേരി അങ്ങാടി സൗന്ദര്യ വത്കരണം-ഗതാഗത കുരുക്കിന് പരിഹാരം, കാർഷിക രംഗത്തെ പ്രാഥമിക കാര്യങ്ങൾക്ക് പരിഗണന നൽകുക, വ്യാപാരികളെ സർക്കാർ ക്ഷേമ പ്രവർത്തനത്തിൽ ഉൾപ്പെടുത്തുക, വയോജന സൗഹൃദ പഞ്ചായത്താക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ സദസിൽ ഉയർന്നു.
ഓമശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർമാരായ കെ.പി. രജിത, മൂസ നെടിയേടത്ത്, ബീന പത്മദാസ്, എം. ഷീല, ഉഷാദേവി, പഞ്ചായത്ത് സെക്രട്ടറി കെ. ഗിരീഷ് കുമാർ, അസി. സെക്രട്ടറി പി. ബ്രജീഷ് കുമാർ, റിസോഴ്സ് പേഴ്സൺ വി.ജെ. ജിജിൻ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Kozhikode
കോടഞ്ചേരി: ക്ഷീരവികസനവകുപ്പും കോടഞ്ചേരി പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മൈക്കാവ് ക്ഷീര സംഘത്തിൽ ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി അധ്യക്ഷത വഹിച്ചു. കർഷക മൈത്രി ക്ഷീര കർഷക സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസും നിർവഹിച്ചു.
കോഴിക്കോട് ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രശ്മി പദ്ധതി വിശദീകരണം നടത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, വാർഡ് മെമ്പർ ജോർജ്കുട്ടി വിളക്കുന്നേൽ, ബെന്നി ജേക്കബ്, കെ.കെ. സേവ്യേർ, ജെയിംസ് ഫിലിപ്പ്, ബാബു കുര്യാക്കോസ്, റെജി മോൾ ജോർജ്, കെ.പി. സുമില, ടി.കെ. സുജിത്ത് എന്നിവർ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: പട്ടികജാതി-പട്ടിക വർഗ വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിന് വലിയ പ്രോത്സാഹനമാണ് സർക്കാർ നൽകുന്നതെന്ന് പട്ടിക ജാതി പട്ടിക വർഗ വികസന പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു.
ഇതിലൂടെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് അവരെ കൈപ്പിടിച്ചുയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും ആയഞ്ചേരി പഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.
ഓരോ കുട്ടിക്കും 25 ലക്ഷം വീതം 1104 കുട്ടികൾക്ക് വിദേശത്ത് പഠിക്കാനുള്ള സഹായം, പാലക്കാട് എസ്സി മെഡിക്കൽ കോളജിൽ 72 കുട്ടികൾക്ക് വൈദ്യ പഠനത്തിന് അവസരം, സിവിൽ സർവീസസ്, എൽഎൽബി എന്നിങ്ങനെ നിരവധി കോഴ്സുകൾ പഠിക്കാൻ സംവിധാനം തുടങ്ങി പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് സർക്കാർ എല്ലാവിധ സഹായവും പ്രോത്സാഹനവുമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്സി, എസ്ടി വിഭാഗത്തിന്റെ പശ്ചാത്തല വികസനങ്ങൾക്ക് പുറമെ വീടിനായി ഒരു തുണ്ട് ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഭൂമി നൽകുന്ന പദ്ധതി പ്രകാരം 3000 ൽ അധികം കുടുംബത്തിന് ഭൂമി വാങ്ങിച്ച് നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കാലത്തിനൊപ്പം സഞ്ചരിക്കാനും മുന്നേറാനും എസ്സി-എസ്ടി വിഭാഗക്കാർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ്, വൈസ് പ്രസിഡന്റ് പി.കെ. ആയിശ, തോടന്നൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വള്ളിൽ ശാന്ത, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.വി. കുഞ്ഞിരാമൻ, പി.എം. ലതിക, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി. വിശ്വനാഥൻ തുടങ്ങിയവർ സംബന്ധിച്ചു.
വീട് അറ്റക്കുറ്റപ്പണി, കിണർ നിർമാണം, റോഡ് നിർമാണം, വീട് വൈദ്യുതീകരണം തുടങ്ങി ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് വാളാഞ്ഞി-കുളങ്ങരത്ത് നഗറിൽ നടപ്പിലാക്കുക. സിൽക്കിനാണ് പ്രവൃത്തിയുടെ ചുമതല. ആറു മാസമാണ് പദ്ധതി നിർവ്വഹണ കാലാവധി.
Kozhikode
പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട്ടിൽ വീട്ടമ്മക്കു നേരേ കാട്ടുപന്നിയുടെ ആക്രമണം.
കാലത്ത് പള്ളിയിൽ പോയി തിരിച്ചു വീട്ടിലേക്ക് പോകും വഴിയിലാണ് മാവട്ടം തൈക്കടുപ്പിൽ രാജുവിന്റെ ഭാര്യ ടി.ഡി. ഷൈല (63) യെ കാട്ടുപന്നി ആക്രമിച്ചത്.
മുറിവേറ്റില്ലെങ്കിലും ശരീരം മുഴുവൻ വേദനയിലാണ്. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗമാണ് ഷൈല.
Kozhikode
കോഴിക്കോട്: മത്സരയോട്ടത്തിൽ ഏർപ്പെട്ടതായി പരാതിയുള്ള സ്വകാര്യ ബസ് ഇടിച്ച് ഒക്ടോബർ മൂന്നിന് രാമനാട്ടുകരയിൽ മധ്യവയസ്ക മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ പോലീസ് മേധാവിക്കും (സിറ്റി) ആർടിഒക്കും നിർദേശം നൽകി.
മത്സരയോട്ടത്തെകുറിച്ചും അപകടത്തിൽപ്പെട്ടയാളുകളെ രക്ഷിക്കാൻ ശ്രമിക്കാതെ ബസ് ജീവനക്കാർ കടന്നുകളഞ്ഞതിനെ കുറിച്ചും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കണം.15 ദിവസത്തിനകം റിപ്പോർട്ടുകൾ സമർപ്പിക്കണം. നവംബറിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. തസ്ലീമ (54) യാണ് മരിച്ചത്.
കോഴിക്കോട്-മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ‘ടീപീസ് ’ എന്ന ബസാണ് ഇടിച്ചത്. തസ്ലീമയുടെ ഭർത്താവിന് പരിക്കേറ്റു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനം തട്ടിയതായി മനസിലാക്കിയപ്പോൾ ബസ് ഡ്രൈവറും കണ്ടക്റ്ററും ബസിന്റെ താക്കോലുമെടുത്ത് സ്ഥലത്ത് നിന്നും മുങ്ങിയതായി പറയുന്നു.
ഇത്തരം നടപടികൾ മനുഷ്യരഹിതമാണെന്ന് കമ്മീഷന് വിവരങ്ങൾ കൈമാറിയ പത്രപ്രവർത്തകൻ ഇർഷാദ് കല്ലമ്പാറ പറഞ്ഞു. റോഡിലുണ്ടായിരുന്ന ബസ് ഫറോക്ക് പോലീസ് ക്രെയിനിന്റെ സഹായത്തോടെയാണ് നീക്കം ചെയ്തത്. പാലക്കാട്ടേയ്ക്ക് സർവീസ് നടത്തുന്ന ‘റൊസാരിയോ’ എന്ന ബസുമായി മത്സരയോട്ടത്തിലായിരുന്നു ഇടിച്ച ബസ് എന്ന് പറയപ്പെടുന്നു. കമ്മീഷനിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Kozhikode
കോഴിക്കോട്: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം സുവർണ ജൂബിലിയാഘോഷം 26ന് കേസരി ഭവനിൽ നടക്കും. സംസ്ഥാനത്ത് ആറു കേന്ദ്രങ്ങളിലായി നടക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളിൽ അഞ്ചാമത്തേതാണ് കോഴിക്കോട്ടേത്.
സാധകം സംഗീത സഭയുടെ സഹകരണത്തോടെ നടത്തുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകിട്ട് അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷനാകും. എംഎൽഎമാരായ അഹമ്മദ് ദേവർ കോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളാവും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു മുഖ്യാതിഥിയായി പങ്കെടുക്കും.
പി.കെ. കേരളവർമ്മ സാമൂതിരി രാജ വിശിഷ്ട സാന്നിധ്യമായി സന്നിഹിതനാകും.പ്രശസ്ത കലാനിരൂപകൻ എം.ജെ. ശ്രീ ചിത്രൻ ചെമ്പൈ അനുസ്മരണ പ്രഭാഷണം നടത്തും.
ആധ്യാത്മിക പ്രഭാഷകൻ എ.കെ.ബി. നായർ, ദേവസ്വം ഭരണസമിതി അംഗങ്ങളായ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, കെ.എസ്. ബാലഗോപാൽ എന്നിവർ പ്രസംഗിക്കും.
Kozhikode
പേരാമ്പ്ര: പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കാനുള്ള സത്വര ക്രിയാത്മക പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു.
ഒന്നര കോടി രൂപ വകയിരുത്തി പാതയുടെ സാധ്യതാ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ഡിപിആർ തയാറാക്കി സംസ്ഥാന സർക്കാറിന്റെ പരിഗണനക്ക് നൽകി കേന്ദ്രത്തിൽ സമർപ്പിക്കാനുള്ള വേഗത വർധിപ്പിക്കും. പുനര്നിര്മിച്ച പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര നിയോജക മണ്ഡലത്തിൽ മലയോര മേഖലയുടെ വികസനത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരും. ഇതിന്റെ ഭാഗമായാണ് നിർദ്ദിഷ്ട വയനാട് ബദൽ റോഡുമായി ബന്ധിപ്പിച്ച് 23 കോടി രൂപ വകയിരുത്തി കടിയങ്ങാട് മുതൽ പൂഴിത്തോട് വരെ റോഡ് നവീകരിച്ചത്. തുടർ പ്രവർത്തനത്തിന് നാല് കോടി രൂപ കൂടി വകയിരുത്തും. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിന് മുന്തിയ പരിഗണന നൽകും.
ഇതിന്റെ ഭാഗമായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വകയിരുത്തി കടിയങ്ങാട്ട് സ്വാഗത കവാടം നിർമിക്കും. പെരുവണ്ണാമൂഴിയുമായി ബന്ധപ്പെടുത്തി മുതുകാട്ടിൽ സ്ഥാപിക്കുന്ന ടൈഗർ സഫാരി പാർക്ക് വരുന്നതോടെ ടൂറിസ്റ്റ് വികസന രംഗത്ത് വലിയ കുതിപ്പിനു വഴിയൊരുങ്ങും. ഇതിലൂടെ നാട്ടിൽ തൊഴിലവസരങ്ങളും വരുമാനവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. എല്എസ്ജിഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര് പി.ജി. സൂരജ് റിപ്പോര്ട്ട് അവതരിപ്പിച്ചു. പട്ടികജാതി വിഭാഗത്തില് പെട്ടവര്ക്കുള്ള വാദ്യ ഉപകരണങ്ങളുടേയും, ആവള പിഎച്ച്സിക്ക് ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി നല്കിയ കംപ്യൂട്ടറും ലാപ്ടോപ്പും വിതരണവും എംഎല്എ നിര്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മുന് എംഎല്എമാരായ എ.കെ. പത്മനാഭന്, കെ. കുഞ്ഞമ്മത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, ശാരദ പട്ടേരികണ്ടി, സി.കെ. ശശി, കെ. സുനില്, ഉണ്ണി വേങ്ങേരി, കെ.കെ. ബിന്ദു, എന്.ടി. ഷിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.കെ. രജിത തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: പേരാമ്പ്രയില് ഷാഫി പറമ്പിൽ എംപിക്ക് മര്ദനമേറ്റ കേസിൽ രണ്ട് ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം. വടകര ഡിവൈഎസ്പി ആര്. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജ് എസിപിയായി നിയമിച്ചു. പേരാമ്പ്ര ഡിവൈഎസ്പി എന്. സുനിൽകുമാറിന് ക്രൈംബ്രാഞ്ച് സിറ്റി എസിപിയായി നിയമനം നല്കി. മാര്ച്ച് നിയന്ത്രിക്കാന് ചുമതലപ്പെട്ടിരുന്ന രണ്ടു ഉദ്യോഗസ്ഥരായിരുന്നു ഇരുവരും.
സംസ്ഥാനത്ത് 23 ഡിവൈഎസ്പിമാരെയും രണ്ടു പ്രമോഷൻ ഡിവൈഎസ്പിമാരെയും മാറ്റി നിയമിച്ചതിന്റെ ഭാഗമാണ് ഈ സ്ഥലംമാറ്റങ്ങൾ. കോഴിക്കോട് വിജിലൻസ് ഇൻസ്പെക്ടർ എം.പി.രാജേഷിനെ സ്ഥാനക്കയറ്റം നൽകി പേരാമ്പ്രയിലെ ഡിവൈഎസ്പിയായും കോഴിക്കോട് മെഡിക്കൽ കോളജ് ഡിവിഷൻ എസിപി എ. ഉമേഷിനെ വടകര ഡിവൈഎസ്പിയായും നിയമിച്ചു.
പേരാമ്പ്ര സംഘര്ഷത്തില് പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി നേരത്തെ പരാതി നൽകിയിരുന്നു. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് മർദിച്ചെന്നും റൂറൽ എസ്പി പരസ്യമായി സമ്മതിച്ച സാഹചര്യത്തിൽ പോലീസുകാർക്കെതിരേ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്കിയത്.
സംഭവത്തില് ഉത്തരവാദികളായ പോലീസുകാരെ അഞ്ചു ദിവസത്തിനകം കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കില് കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് കോണ്ഗ്രസ് മുന്നറിയിപ്പു നല്കിയിരുന്നു.
നേരത്തെ ഷാഫി പറമ്പില് എംപിക്ക് നേരെയുള്ള പോലീസ് അതിക്രമത്തില് വടകര റൂറല് എസ്പി കെ.ഇ. ബൈജു വീഴ്ച സമ്മതിച്ചിരുന്നു.
Kozhikode
കോഴിക്കോട്: കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില് അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു. കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിസ്ഥലത്തെ ആള്മറയില്ലാത്ത പൊട്ടക്കിണറ്റില് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പുലി വീണത്.
തുടർന്ന് കിണറ്റിൽ സ്ഥാപിച്ച കൂട്ടില് പുലി കയറുകയായിരുന്നു. പുലിയെ താമരശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം ഉള്ക്കാട്ടിലേക്ക് തുറന്നുവിടുമെന്നും പുലി പൂര്ണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസ് അധികൃതരും ഫയര്ഫോഴ്സും നേതൃത്വം നൽകി.
Kozhikode
കോഴിക്കോട്: വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന പാലക്കാട് പല്ലശനയിലെ കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ. മുറിച്ചുമാറ്റിയ കൈയിലെ പഴുപ്പ് നീക്കം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടക്കുന്നത്.
അതേസമയം, കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഡിഎംഒ നൽകിയ റിപ്പോർട്ട് തള്ളിയാണ് സർക്കാർ നടപടി.
സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നു. ചികിത്സാ സഹായമടക്കം ഉറപ്പാക്കി സംരക്ഷിക്കണമെന്ന് എംഎൽഎ കെ. ബാബുവും പറഞ്ഞിരുന്നു.
പാലക്കാട് പല്ലശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചു.
Kozhikode
കോഴിക്കോട്: വിവിധ ആവശ്യങ്ങള് ഉന്നയിച്ച് റേഷന് വ്യാപാരികള് ഇന്ന് നിയമസഭയിലേക്ക് മാര്ച്ച് നടത്തും. രാവിലെ 10ന് സിവില് സപ്ലൈസ് കമ്മീഷണര് ഓഫീസ് പരിസരത്തുനിന്ന് മാര്ച്ച് ആരംഭിക്കും.
താലൂക്ക്, ജില്ലാ ഭാരവാഹികളാണ് മാര്ച്ചില് പങ്കെടുക്കുന്നത്. ഇന്ന് റേഷന് കടകള് തുറന്നുകൊണ്ട് കരിദിനമായി ആചരിക്കുമെന്ന് ഓള് കേരളാ റിട്ടെയില് റേഷന് ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്, ജനറല് സെക്രട്ടറി ടി. മുഹമ്മദാലി എന്നിവര് അറിയിച്ചു.
Kozhikode
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചത്.
ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി. കെട്ടിക്കിടക്കുന്നതോ മലിനമായതോ ആയ ചൂടുവെള്ളത്തിൽ അമീബകൾ കാണപ്പെടുന്നു. ഈ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് രോഗം പകരുന്നത്.
നീന്തൽ, വെള്ളത്തിൽ മുങ്ങിക്കുളിക്കൽ, ഓസ് ഉപയോഗിച്ച് മൂക്കിൽ വെള്ളം ചീറ്റിക്കൽ തുടങ്ങിയ സന്ദർഭങ്ങളിൽ ഇത് സംഭവിക്കാം. മൂക്കിലൂടെ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുകയും അവിടെ വീക്കം ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
Kozhikode
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കോഴിക്കോട് കാരപ്പറമ്പ് ഇരുമ്പ് പാലത്തുവച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെ ആണ് തട്ടിക്കൊണ്ടുപോയത്.
രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും വീട്ടിൽ നിന്ന് വിളിച്ച് കാറിൽ കയറ്റി കൊണ്ട് പോയെന്നാണ് പരാതി. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത ചേവായൂര് പോലീസ് യുവാവിനായി അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്ന് പുലര്ച്ചെ ഒന്നോടെയാണ് സംഭവം നടന്നത്. കാറിന്റെ നമ്പര് അടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാദിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള് അന്വേഷണം പുരോഗമിക്കുന്നത്.
Kozhikode
കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണം ക വർന്ന കേസിലെ പ്രതി പിടിയിൽ. പാറക്കുളം സ്വദേശി അഖിൽ ആണ് പിടിയിലായ .
മോഷണശ്രമത്തിനിടെ നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാക്കൂർ, എലത്തൂർ മേഖലകളിൽ ഉൾപ്പെടെ 14 മോഷണങ്ങൾ താൻ നടത്തിയതായി അഖിൽ പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് പറമ്പിൽ ബസാറിലെ വീട് കുത്തിത്തുറന്ന് 25 പ വൻ സ്വർണം കവർന്നത്. പ്രദേശത്ത് ചെറുതും വലുതുമായ മോഷണങ്ങൾ തുടർച്ച യായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം രാത്രി കക്കോടിയിലെ ഒരു വീട്ടിൽ മോഷണ ശ്രമം നട ത്തിയതാണ് പ്രതി കുടുങ്ങാൻ കാരണം. മോഷണശ്രമം അറിഞ്ഞ് നാട്ടുകാർ സംഘ ടിച്ചപ്പോൾ, സ്വന്തം സ്കൂട്ടർ ഉപേക്ഷിച്ച് അഖിൽ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
സ്കൂട്ടർ കസ്റ്റഡിയിലെടുത്ത ശേഷം ക്രൈം സ്ക്വാഡും ചേവായൂർ പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് അഖിലിനായി തെരച്ചിൽ തുടങ്ങി. ഈ സമയത്താ ണ് മറ്റൊരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടാൻ അഖിൽ ശ്രമിച്ചത്.
എന്നാൽ, മോഷ്ടിച്ച ബൈക്കുമായി അഖിൽ എത്തിയത് പോലീസിൻ്റെ മുന്നിലേക്കാ യിരുന്നു. ഇതോടെ ഇയാൾ പിടിയിലാവുകയും ചെയ്തു.
Kozhikode
കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ നാളെ (ജൂലൈ 11, 2025) വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി നിയന്ത്രിതമാക്കുന്നത്. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രധാനമായും വൈദ്യുതി മുടങ്ങുക.
പുതുപ്പാടി ആറാംമുക്ക്, ചമൽ, ഉണ്ണികുളം പൂനൂർ യു.പി. സ്കൂൾ, ചേപ്പാല, ചുണ്ടത്തുംപൊയിൽ, പാടത്തുംകുഴി, കുളങ്ങരാംപൊയിൽ, കരുവാറ്റ, കാന്തപുരം, കാന്തപുരം ടവർ, തടായി, ചളിക്കോട്, ചീനത്താംപൊയിൽ, ചെറ്റക്കടവ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. തിരുവമ്പാടി കാളിയാംപുഴ, തുമ്പച്ചാൽ, പള്ളിപ്പടി എന്നിവിടങ്ങളിലും രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
പൊതുജനങ്ങൾ വൈദ്യുതി തടസ്സങ്ങൾ കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് കെ.എസ്.ഇ.ബി. അഭ്യർത്ഥിച്ചു. അസൗകര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായും അവർ അറിയിച്ചു.
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലെ മതിൽ ഇടിഞ്ഞുവീണു. ഡെന്റൽ കോളേജ് ഭാഗത്തുള്ള മതിലാണ് രാവിലെ ശക്തമായ മഴയെ തുടർന്ന് തകർന്നത്. ഭാഗ്യവശാൽ സംഭവസമയത്ത് ആളുകളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
മതിൽ ഇടിഞ്ഞുവീണതിനെ തുടർന്ന് റോഡിലേക്കും കാൽനടപ്പാതയിലേക്കും കല്ലുകളും അവശിഷ്ടങ്ങളും ചിതറിവീണു. ഇത് ഗതാഗത തടസ്സത്തിന് കാരണമായെങ്കിലും പിന്നീട് അഗ്നിശമന സേനയും പോലീസും എത്തി തടസ്സങ്ങൾ നീക്കി.
സമീപകാലത്തുണ്ടായ കനത്ത മഴയാണ് മതിൽ ദുർബലമാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മതിലിന്റെ ബലം വർധിപ്പിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Kozhikode
കോഴിക്കോട് ജില്ലയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകുന്നു. ശക്തമായ തിരമാലകളിൽ കുരിയാടി മേഖലയിലെ റോഡുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയും കടൽക്ഷോഭവുമാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.
നിരവധി വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് തീരദേശവാസികൾ ഭീതിയിലാണ്. പല കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ട സ്ഥിതിയാണുള്ളത്. ജില്ലാ ഭരണകൂടം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നടപടികൾ ആരംഭിച്ചു.
കാലവർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ കടൽക്ഷോഭം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Kozhikode
ചക്കിട്ടപാറ: പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര റൂട്ടിൽ മലയോര ഹൈവേ നിർമാണം സുതാര്യമായി നടത്തണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ചക്കിട്ടപാറയിൽ സംഘടിപ്പിച്ച പൊതു യോഗത്തിൽ ആവശ്യപ്പെട്ടു.
റോഡിന്റെ വികസനത്തിനായി മുൻപ് സർക്കാർ പൊന്നും വില നൽകി ഏറ്റെടുത്ത സ്ഥലം പൂർണമായി സംരക്ഷിച്ചു കൊണ്ടു വേണം ഹൈവേ നിർമാണം നടത്താൻ. റോഡിന്റെ സ്ഥലം കയ്യേറിയവരെ സംരക്ഷിക്കുന്ന നയം സ്വീകരിക്കുന്ന ഇടത് വലത് രാഷ്ട്രീയ നേതൃത്വങ്ങളുടെയും ജനപ്രതിനിധികളുടെയും നിലപാടിനെ പ്രക്ഷോഭത്തിലൂടെയും നിയമപരമായും നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ബിജെപി ജില്ലാ മുൻ ജനറൽ സെക്രട്ടറി എം. മോഹനൻ ഉദ്ഘാടനം ചെയ്തു. വി.വി. രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു പുതുപ്പറമ്പിൽ മലയോര ഹൈവേ നിർമാണ പ്രശ്നങ്ങൾ വിശദീകരിച്ചു.
നേതാക്കളായ ഡി.കെ. മനു, കെ.കെ. രജീഷ്, കെ.എം. സുധാകരൻ, തറേമ്മൽ രാജേഷ്, പ്രകാശ് മലയിൽ, ജുബിൻ ബാലകൃഷ്ണൻ, പ്രകാശൻ കോമത്ത്, മോഹനൻ ഇല്ലത്ത് എന്നിവർ പ്രസംഗിച്ചു.
Kozhikode
മുക്കം: ദിവസേന നിരവധി രോഗികൾ ചികിത്സതേടിയെത്തുന്ന കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മുറ്റത്ത് വിരിച്ച ഇന്റർലോക്ക് കട്ടകൾ കാലാവധിക്ക് മുന്നേ ഇളകി അപകടാവസ്ഥയിലായ സംഭവത്തിൽ കരാറുകാരനെതിരേ ശക്തമായ നടപടിക്കൊരുങ്ങി കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി. രണ്ടര വർഷം മുമ്പാണ് പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് ആശുപത്രി മുറ്റം ഇന്റർലോക്ക് കട്ടകൾ വിരിച്ചത്.
അഞ്ച് വർഷ കാലാവധിയുള്ള പ്രവൃത്തി കാലാവധിക്ക് മുമ്പ് തന്നെ പൊളിഞ്ഞ് തുടങ്ങുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണ സമിതി നേരിട്ടും കത്ത് മുഖേനയും കരാറുകാരനുമായി ബന്ധപ്പെട്ടങ്കിലും പൂർവസ്ഥിതിയിലാക്കാൻ അദ്ദേഹം തയാറായില്ല. ഈ സാഹചര്യത്തിൽ പഞ്ചായത്ത് പ്രവൃത്തി പൂർത്തീകരിച്ച് തുക കരാറുകാരനിൽ നിന്ന് ഈടാക്കാനാണ് നടപടിയാരംഭിച്ചത്.
പൊളിഞ്ഞ് തുടങ്ങിയ കട്ടകൾ ഇന്ന് തന്നെ എടുത്തു മാറ്റി അപകടാവസ്ഥ ഒഴിവാക്കും. കട്ടകൾ മാറ്റി വിരിക്കുന്ന പ്രവൃത്തി ഉടൻ തന്നെ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ എന്നിവർ അറിയിച്ചു.
Kozhikode
കോഴിക്കോട്: ട്രെയിന് ടിക്കറ്റ് എടുക്കുന്നവര് കൗണ്ടറില് നേരിട്ട് പണമടക്കുന്നതിന് പകരം ഡിജിറ്റൽ പേയ്മെന്റ് ചെയ്യണമെന്ന് ജീവനക്കാര് നിര്ബന്ധം പിടിച്ചതോടെ യാത്രക്കാര് പലരും വഴിയാധാരമായി. ഓണ്ലൈന് പേയ്മെന്റ് പ്രോത്സാഹിപ്പിക്കണമെന്ന റെയില്വേ മന്ത്രാലയത്തിന്റെ ചുവട് പിടിച്ചാണ് പുതിയ പരിഷ്കാരം അടിച്ചേല്പിക്കുന്നത്.
പ്രായമായവര്ക്കും ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അറിയാത്തവര്ക്കും ഇത് വിനയായി. സ്ഥിരമായി യാത്ര ചെയ്യുന്ന പലരും വിഷമത്തിലായി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകളിലാണ് പ്രധാനമായും നടപ്പാക്കുന്നത്. വടകര റെയില്വേ സ്റ്റേഷനില് യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മില് വാക്കേറ്റമുണ്ടായി.
റെയില്വേയുടെ നിര്ദേശമാണെന്നാണ് ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാര് പറയുന്നതെങ്കിലും അത്തരമൊരു നിര്ദേശമുണ്ടായിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര് പറയുന്നത്. റെയില്വേ ടിക്കറ്റ് നിരക്ക് വര്ധിപ്പിച്ച ദിവസം തന്നെയാണ് ഇത്തരമൊരു പരിഷ്കാരം നടപ്പാക്കുന്നത്. ആളുകള്ക്ക് ചില്ലറ നല്കി സമയം മിനക്കെടുത്തേണ്ട എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പ്രായമായവരും സ്ത്രീകളും മറ്റും ഗൂഗിള് പേയ്മെന്റ് സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാന് കഴിയുന്നവരല്ല.
ട്രെയിന് എത്തുന്നതിന് തൊട്ടു മുമ്പ് എത്തുന്ന യാത്രക്കാര്ക്ക് ഒരിക്കലും ഡിജിറ്റലായി ടിക്കറ്റ് വാങ്ങാന് സാധിക്കില്ല. എംപിമാരും എംഎല്എ മാരും ഉള്പ്പെടുന്ന ജനപ്രതിനിധികള് വിഷയത്തില് ഇടപെടുന്നുണ്ട്.
ടിക്കറ്റ് ബുക്കിംഗിനും മറ്റും ആധാര് നിര്ബന്ധമാക്കിയിട്ടുണ്ട്. അതിന് പിന്നാലെയാണ് യാത്രക്കാരെ പെരുവഴിയിലാക്കുന്ന പരിഷ്കാരം പരോക്ഷമായി നടപ്പാക്കുന്നത്. ട്രെയിനുകളുടെ കുറവും യാത്രക്കാരുടെ ബാഹുല്യവും കാരണം കേരളത്തില് പ്രത്യേകിച്ച് മലബാറില് യാത്രക്കാര് പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് ഇത്തരം ഒരു പരിഷ്കാരം കൂടി അടിച്ചേല്പ്പിക്കുന്നത്.
Kozhikode
കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് നവീകരണത്തിനായി സർക്കാർ ഫണ്ട് അനുവദിച്ചു. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
നവീകരണ പദ്ധതിയിൽ ആധുനിക ശുചിമുറികൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, മികച്ച പാർക്കിംഗ് സൗകര്യം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും കൂടുതൽ വെളിച്ചം ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കും. കെ.എസ്.ആർ.ടി.സി.ക്ക് വരുമാനം വർദ്ധിപ്പിക്കാനും ഇത് സഹായകമാകും.
ടൂറിസം മന്ത്രിയും കെ.എസ്.ആർ.ടി.സി. എം.ഡിയും പങ്കെടുത്ത യോഗത്തിലാണ് ഫണ്ട് അനുവദിക്കുന്നതിനുള്ള അന്തിമ തീരുമാനം എടുത്തത്. നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ പണികൾ നടത്തുമെന്നും അധികൃതർ അറിയിച്ചു
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കാർഡിയോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള രോഗികൾക്ക് കൂടുതൽ മികച്ച ചികിത്സയും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ യൂണിറ്റ് സ്ഥാപിച്ചത്. പുതിയ ഒ.പി, ഇൻപേഷ്യന്റ് വാർഡുകൾ, അത്യാധുനിക ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഹൃദയ ശസ്ത്രക്രിയകൾക്കും ആൻജിയോപ്ലാസ്റ്റി പോലുള്ള ചികിത്സകൾക്കും അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദഗ്ദ്ധരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ഇവിടെ ലഭ്യമാകും. കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് ഹൃദയ ചികിത്സ ലഭ്യമാക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കും.
ആരോഗ്യ വകുപ്പ് മന്ത്രി പങ്കെടുത്ത ചടങ്ങിൽ പുതിയ കാർഡിയോളജി യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ വികസനത്തിന് ഈ പുതിയ വിഭാഗം ഒരു മുതൽക്കൂട്ടാണെന്നും, കൂടുതൽ ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Wayanad
സുൽത്താൻ ബത്തേരി: മുനിസിപ്പാലിറ്റിയിലെ റോഡുകൾ തകർന്നതോടെ ദുരിത്തിലായി യാത്രക്കാർ.തൊടുവെട്ടി, തേലംപറ്റ റോഡുകൾ ശോച്യാവസ്ഥയിലായിട്ട് വർഷങ്ങളായി. തൊടുവെട്ടി റോഡ് തകർന്നിട്ട് പത്തു വർഷത്തോളമായെന്ന് നാട്ടുകാർ പറഞ്ഞു. പലഭാഗത്തും ടാർ മുഴുവനായും ഇളകി.
ടാറിംഗ് പോയതോടെ റോഡിന്റെ വശങ്ങളിൽ പലയിടത്തും അപകടകരമായ ഉയരവ്യത്യാസമാണ്. വാർഡിലെ കൗണ്സിലർമാരോട് പരാതി പറഞ്ഞിട്ടും ഗുണമൊന്നുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീഴുന്നത് സ്ഥിരമാണ്.
ബത്തേരി ടൗണിൽ തിരക്കേറുന്പോൾ ദേശീയപാത 776 ലേക്ക് പ്രവേശിക്കാൻ ഉപയോഗിക്കുന്ന പാതകൂടിയാണിത്. മൈസൂരു ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർക്ക് ബത്തേരിയിലെ തിരക്കൊഴിവാക്കി ഊട്ടി റോഡിലേക്ക് എത്താവുന്ന വഴി കൂടിയാണിത്.
ആശുപത്രി, സ്കൂളുകൾ തുടങ്ങിയ ഇടങ്ങളിലേക്കു കുട്ടികളടക്കം ഒട്ടേറെ ആളുകൾ ദിവസേന സഞ്ചരിക്കുന്നതും ഇതുവഴിയാണ്. ഒട്ടനവധി ഉന്നതികൾ ഉള്ള ഈ പ്രദേശത്തെ റോഡ് അടിയന്തരമായി പുനരുദ്ധരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Wayanad
കോട്ടത്തറ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്വിദിന ജനജാഗരണ ജാഥ നടത്തി.
ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. ഫണ്ട് അനുവദിക്കാതെ തദ്ദേശസ്ഥാപനങ്ങളെ വീർപ്പുമുട്ടിക്കുന്ന സർക്കാർ നയങ്ങളും വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവയ്ക്കുന്ന സിപിഎം ഇടപെടലും നാടിന് ആപത്താണെന്ന് അദ്ദേഹം പറഞ്ഞു. ജാഥാക്യാപറ്റനും മണ്ഡലം പ്രസിഡന്റുമായ സി.സി. തങ്കച്ചന് ഡിസിസി പ്രസിഡന്റ് പതാക കൈമാറി. ജാഥ ഒന്നാംദിന സമാപന സമ്മേളനം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പളളിക്കുന്ന്-വെണ്ണിയോട് റോഡ് പൊതുമരാമത്ത് ഏറ്റെടുക്കുന്നതിന് നിയോജകമണ്ഡലം എംഎൽഎ എന്ന നിലയിൽ നൽകിയ നിവേദനങ്ങളെ സംസ്ഥാന സർക്കാർ അവഗണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം ദിനം സമാപന സമ്മേളനം കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്തു. നിരീശ്വരവാദികളുടെ ക്ഷേത്രഭരണം ഭക്തരുടെ വിശ്വാസങ്ങൾക്ക് മുറിവേൽപ്പിക്കുന്നതാണെന്നും അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ ഇടതുഭരണം നാടിന് ശാപമായെന്നും അദ്ദേഹം പറഞ്ഞു.
പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി. സി.സി. തങ്കച്ചൻ, വൈസ് ക്യാപ്റ്റൻ സി.കെ. ഇബ്രായി, കോ ഓർഡിനേറ്റർ സുരേഷ്ബാബു വാളൽ, മാനേജർ പി.പി. റെനീഷ്, മാണി ഫ്രാൻസിസ്, പോൾസണ് കൂവക്കൽ, ഹണി ജോസ്, പി. ശോഭനകുമാരി, പി.എൽ. ജോസ്, ഒ.ജെ. മാത്യു, ബേബി പുന്നയ്ക്കൽ, വി.എം. ഷാജു, ആന്റണി പാറയിൽ,
പി.ഇ. വിനോജ്, ജോസ് പീയൂസ്, വി.ആർ. ബാലൻ, എം.വി. ടോമി, രശ്മി ജോസഫ്, രാജേഷ് പോൾ, പി.എൽ. അനീഷ്, വി.ഡി. രാജു, ഇ.എഫ്. ബാബു, പുഷ്പ സുന്ദരൻ, ഇ.കെ. വസന്ത, ഇ.ആർ. പുഷ്പ, കെ.കെ. പ്രഭാകരൻ, സതീഷ്കുമാർ, ജോസ് മേട്ടയിൽ, പി.കെ. മൊയ്തു, ജിനി ബെന്നി, ശാന്ത ബാലകൃഷ്ണൻ, പി.ജെ. വിൻസന്റ്, പി.സി. അബ്ദുള്ള, വി. അബ്ദുള്ള, എം.സി. മോയിൻ, മുനീർ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
Wayanad
സുൽത്താൻ ബത്തേരി: കാലാവസ്ഥ വ്യതിയാനം കാർഷികമേഖലയുടെ കണക്കുകൾ തെറ്റിക്കുന്നു. അധികമായി ലഭിച്ച വേനൽമഴയും അളവ് കുറഞ്ഞ കാലവർഷവും മൂലം കാർഷിക കലണ്ടർ അനുസരിച്ചുള്ള കൃഷിരീതികൾ മാറുന്ന അവസ്ഥയാണെന്നു കർഷകർ പറഞ്ഞു.
നിയന്ത്രിതമായ വേനൽമഴ ലഭിക്കേണ്ട സമയത്തു അധികമഴ. കാലവർഷം ശക്തമാകുന്ന സമയത്തു മഴ ഇല്ലാത്ത അവസ്ഥ എന്നിവയാണ് കാർഷിക മേഖലയ്ക്ക് പ്രതികൂലമായത്.
കാപ്പിക്കുരു വിളവെടുപ്പിന് തയാറെടുക്കുന്പോൾ കാപ്പിച്ചെടി പൂവിടുന്നത് കൃഷിയെ ദോഷകരമായി ബാധിക്കും. കുറച്ചു വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നും അതിവർഷത്തിലും കാപ്പി ഉത്പാദനം കുറഞ്ഞുവരികയാണ്.
വേനൽമഴയുടെ അളവ് വർധിച്ചപ്പോൾ പുതിയ സീസണ് മരച്ചീനിക്കൃഷി ആരംഭിച്ച ഒട്ടേറെ കർഷകരുടെ കണക്കുകൂട്ടൽ തെറ്റി. നട്ട കപ്പ പലതും ചീഞ്ഞു. കൃഷി പുനരാരംഭിക്കാൻ പലരും നിർബന്ധിതരായി.
പച്ചക്കപ്പയുടെ വില 35 രൂപയിൽ എത്തി. മികച്ച വില ലഭിക്കുന്പോൾ ഉത്പാദനം കുറഞ്ഞ അവസ്ഥയാണ്. കർണാടകത്തിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമാണ് ഇപ്പോൾ പച്ചക്കപ്പ ജില്ലയിൽ മിക്കയിടത്തും എത്തുന്നത്. പച്ചക്കറിക്കൃഷിയും പ്രതിസന്ധിയിലാണ്. പാവൽ, പടവലം, വെള്ളരി തുടങ്ങിയവയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം രോഗബാധ വർധിക്കാനും ഉത്പാദനനം കുറയാനും കാരണമായി.
Wayanad
കാപ്പംകൊല്ലി: വയനാട്ടിൽ വർധിക്കുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സാമൂഹിക ശുശ്രൂഷാസമിതിയുടെ നേതൃത്വത്തിൽ അധികാരികൾക്കു നൽകുന്ന നിവേദത്തിലേക്ക് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ ഒപ്പ് ശേഖരിച്ചു. വൈത്തിരിയിൽ നടന്ന കോഴിക്കോട് അതിരൂപത യുവജന സമ്മേളനത്തിനിടെയാണ് ആർച്ച് ബിഷപ് നിവേദനത്തിൽ ഒപ്പുവച്ചത്.
വയനാട്ടിൽ വനാതിർത്തി പ്രദേശങ്ങളിൽ കർഷക ജീവിതം പ്രതിസന്ധിയിലാക്കിയ വന്യമൃഗശല്യത്തിന്റെ പരിഹാരത്തിന് അധികാരികൾ ശക്തമായി ഇടപെടണമെന്ന് ആർച്ച് ബിഷപ് ആവശ്യപ്പെട്ടു. അതിരൂപത വികാരി ജനറാൾ മോണ്. ഡോ. ജൻസൻ പുത്തൻവീട്ടിൽ, ഫാ. റോയ്സണ് ആന്റണി, കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ. ഡാനി ജോസഫ്, ഫാ.ഡോ. അലോഷ്യസ് കുളങ്ങര, ഫാ. ടോണി, ഫാ. ജിഷിൻ, ഫാ. ജോണ്സണ്, ഫാ. റെനി കാപ്പംകൊല്ലി, സമിതി കോ ഓർഡിനേറ്റർ സൗമ്യ സാബു എന്നിവർ സന്നിഹിതരായിരുന്നു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരിൽനിന്നു ശേഖരിക്കുന്ന ആയിരക്കണക്കിനു ഒപ്പുകളടങ്ങുന്ന നിവേദനം ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, കേരള ഗവർണർ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, വനം-വന്യജീവി സംരക്ഷണ മന്ത്രി, വയനാട് എംപി, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്ടർ എന്നിവർക്ക് നൽകാനാണ് ശുശ്രൂഷാസമിതി തീരുമാനം.
Wayanad
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിൽ 2020-2021ൽ നടന്ന അനധികൃത ഈട്ടിമുറിയിൽ ആദിവാസികളും ചെറുകിട കർഷകരും അടക്കം റവന്യു പട്ടയം ഉടമകൾക്കെതിരായ കെഎൽസി(കേരള ലാൻഡ് കണ്സർവൻസി) നടപടി ഒഴിവാകില്ല. കെഎൽസി നടപടിയിൽ അപാകത പരിഹരിച്ച് അപ്പീൽ സമർപ്പിക്കുന്നതിന് മാനന്തവാടി ആർഡിഒ 29 ഭൂവുടമകൾക്ക് നോട്ടീസ് അയച്ചു. ഈട്ടിമുറിയുമായി ബന്ധപ്പെട്ട് ആദിവാസികൾക്കും കർഷകർക്കുമെതിരേ കെഎൽസി നടപടികൾ ഉണ്ടാകില്ലെന്ന് ഭരണപക്ഷത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രചരിപ്പിച്ചിരുന്നു. എന്നിരിക്കേ ആർഡിഒയുടെ നോട്ടീസ് ലഭിച്ചവർ അങ്കലാപ്പിലാണ്.
കെഎൽസി നടപടികൾ ഒഴിവാക്കുന്നതിന് പട്ടയം ഉടമകൾ ആർഡിഒയുടെ കാര്യാലയത്തിൽ വെവ്വേറെ അപ്പീൽ സമർപ്പിച്ചിരുന്നു. ഈ അപ്പീലുകൾ അപാകതകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കുന്നതിന് ആർഡിഒ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർ മുഖേന കക്ഷികൾക്ക് കത്ത് നൽകിയിരുന്നു. എന്നാൽ നടപടികൾ ഒഴിവാകുമെന്ന വിശ്വാസത്തിൽ പട്ടയം ഉടമകൾ കുറ്റം തീർത്ത് അപ്പീൽ സമർപ്പിച്ചിരുന്നില്ല.
അപാകത പരിഹരിച്ച അപ്പീൽ 15 ദിവസത്തിനകം സമർപ്പിക്കണമെന്നാണ് ഭൂവുടമകൾക്ക് ലഭിച്ച നോട്ടീസിൽ. അല്ലാത്തപക്ഷം ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. അപ്പീൽ സമർപ്പണത്തിന് ഇനി അവസരം ഉണ്ടാകില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് റവന്യു സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബർ 24ന് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽ അനധികൃത ഈട്ടിമുറി നടന്നത്.
മുറിക്കാൻ സർക്കാർ അനുമതിയുണ്ടെന്നു തെറ്റിധരിപ്പിച്ചാണ് കച്ചവടക്കാർ കർഷകരിൽനിന്നു ഈട്ടികൾ വിലയ്ക്കുവാങ്ങിയത്. കച്ചവടക്കാരുടെ വാക്ക് വിശ്വസിച്ച് മരങ്ങൾ നിസാര വിലയ്ക്ക് വിറ്റവരാണ് കെണിയിലായത്. പലരും ദൈനംദിന ജീവിതത്തിനു ബുദ്ധിമുട്ടുന്നതിനിടെയാണ് കെഎൽസി നടപടികൾ നേരിടേണ്ട സാഹചര്യം.
നിയമവിരുദ്ധ ഈട്ടിമുറിയുമായി ബന്ധപ്പെട്ട് 68 കേസുകളാണ് കെഎൽസി നടപടിക്കു വിട്ടത്. ഇതിൽ 37 എണ്ണത്തിൽ 8.29 കോടി രൂപ പിഴ കണക്കാക്കിയിരുന്നു. ഈ കേസുകളിൽ ഉൾപ്പെട്ടവരാണ് ഇപ്പോൾ നോട്ടീസ് ലഭിച്ച പട്ടയം ഉടമകൾ. 2021 ഫെബ്രുവരിയിൽ ആരംഭിച്ചതാണ് കെഎൽസി നടപടികൾ. മന്ത്രിസഭാ തീരുമാനത്തിനു വിധേയമായി ലാൻഡ് റവന്യു കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ കെഎൽസി നടപടികൾ ഒഴിവാകൂവെന്നാണ് നിയമരംഗത്തുള്ളവരുടെ അഭിപ്രായം.
സർക്കാർ നീക്കം അനുവദിക്കില്ല: എൻ.ഡി. അപ്പച്ചൻ
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് റവന്യു പട്ടയം ഉടമകളിൽനിന്നു വലിയ തുക പിഴ ഇടാക്കാനുള്ള സർക്കാർ നീക്കം കോണ്ഗ്രസ് അനുവദിക്കില്ലെന്ന് എഐസിസി അംഗം എൻ.ഡി. അപ്പച്ചൻ പ്രസ്താവനയിൽ പറഞ്ഞു. ഭൂവുടമകളെ തെറ്റിധരിപ്പിച്ച് നിസാരവിലയ്ക്ക് ഈട്ടികൾ വിലയ്ക്കുവാങ്ങി മുറിച്ചവർക്കാണ് പിഴ ചുമത്തേണ്ടത്.
സർക്കാർ പുറത്തിറക്കിയ വ്യക്തതയില്ലാത്ത ഉത്തരവിന്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നിയമവിരുദ്ധ ഈട്ടിമുറി നടന്നത്. 1964ൽ ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം അനുവദിച്ചതാണ് റവന്യു പട്ടയങ്ങൾ. ഭൂമിയിലെ ഈട്ടി, ചന്ദനം, തേക്ക്, കരിമരം എന്നിവയുടെ സംരക്ഷണച്ചുമതല കൈവശക്കാരനിൽ നിക്ഷിപ്തമാക്കിയാണ് പട്ടയം നൽകിയത്.
സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് ഉണ്ടായ വീഴ്ച മുതലാക്കി ചിലർ നടത്തിയ കൊള്ളയാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നടന്നത്. ആദിവാസികൾക്കും കർഷകർക്കും എതിരായ കെഎൽസി നടപടികൾക്കു നീതീകരണമില്ലെന്നും അപ്പച്ചൻ പറഞ്ഞു.
Wayanad
കൽപ്പറ്റ: ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ കിഗാലിയിൽ നടക്കുന്ന ലോക കാർഷിക-വനവത്കരണ സമ്മേളനത്തിൽ പങ്കെടുക്കുന്നവരിൽ കേരള കാർഷിക സർവകലാശാലയിലെ വനശാസ്ത്ര കോളജിൽ നിന്നുള്ള ഗവേഷക സംഘവും.
കാർഷിക സർവലാശാല ഡയറക്ടർ ഓഫ് എഡ്യുക്കേഷനും സിൽവികൾച്ചർ ആൻഡ് അഗ്രോഫോറസ്ട്രി വിഭാഗം മേധാവിയുമായ ഡോ.ടി.കെ. കുഞ്ഞാമു, കേരള ബയോഡൈവേഴ്സിറ്റി ബോർഡ് അംഗവും ഫോറസ്റ്റ് ബയോളജി ആൻഡ് ട്രീ ഇംപ്രൂവ്മെന്റ് വിഭാഗം മേധാവിയുമായ ഡോ.എ.വി. സന്തോഷ്കുമാർ, സിൽവികൾച്ചർ ആൻഡ് അഗ്രോഫോറസ്ട്രി വിഭാഗം പ്രഫസറും ഓൾ ഇന്ത്യ കോഓർഡിനേറ്റഡ് റിസർച്ച് പ്രോജക്ട് ഓണ് അഗ്രോഫോറസ്ട്രി ഇൻ ചാർജുമായ ഡോ.വി. ജമാലുദ്ദീൻ, അസിസ്റ്റന്റ് പ്രഫസർ പി. നിയാസ്, ഗവേഷകരായ ഡോ.സുസ്മിത ശിൽ, എൽദോസ് ജോർജ്, സജിത സിറിൽ എന്നിവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കാർഷിക വനവത്കരണവുമായി ബന്ധപ്പെട്ട് കേരള കാർഷിക സർവകലാശാലയിൽ നടന്ന ഗവേഷണങ്ങളും പ്രായോഗിക സാധ്യതകളും അന്താരാഷ്ട്ര ഗവേഷകരുടെ മുന്നിൽ ഇവർ അവതരിപ്പിച്ചു. 20ന് ആരംഭിച്ച സമ്മേളനം ഇന്ന് സമാപിക്കും.
കാലാവസ്ഥാവ്യതിയാനത്തിന് അനുസൃതമായ കാർഷിക സന്പ്രദായങ്ങൾ, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത, ഏകോപിത കാർഷിക വ്യവസ്ഥ എന്നിവയാണ് ലോകസമ്മേളനത്തിന്റെ കേന്ദ്രീയ വിഷയങ്ങൾ. "കാർഷിക വനവത്കരണം ജനങ്ങൾക്കും ഭൂമിക്കും ലാഭത്തിനും വേണ്ടി' എന്ന സന്ദേശമാണ് സമ്മേളനം നൽകുന്നത്.
Wayanad
സുൽത്താൻ ബത്തേരി: വയനാട് ഡിസിസി ട്രഷറർ ബത്തേരി മണിച്ചിറ എൻ.എം. വിജയൻ, മകൻ ജിജേഷ് എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി മുൻ പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കോണ്ഗ്രസ് നേതാവായിരുന്ന കെ.കെ. ഗോപിനാഥൻ ബത്തേരി, ഡിസിസി മുൻ പ്രസിഡന്റ് പരേതനായ പി.വി. ബാലചന്ദ്രൻ അന്പലവയൽ എന്നിവരെ യഥാക്രമം ഒന്നുമുതൽ നാലുവരെ പ്രതികളാക്കിയാണ് ബത്തേരി ജൂഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചത്.
ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. നൂറോളം സാക്ഷി മൊഴികൾ, ബാങ്ക് ഇടപാട് രേഖകൾ, നേതാക്കൾ വിജയനുമായി നടത്തിയ ഫോണ് സംഭാഷണങ്ങളുടെ വിശദാംശങ്ങൾ, ഓഡിയോ ക്ലിപ്പുകൾ, വിജയന്റെ ഡയറിക്കുറിപ്പുകൾ, മറ്റു ഡിജിറ്റൽ തെളിവുകൾ എന്നിവ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
കോണ്ഗ്രസ് ഭരണത്തിലുള്ള സഹകരണ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ സാന്പത്തിക ഇടപാടുകളെത്തുടർന്നുള്ള മാനസിക പ്രശ്നങ്ങളാണ് വിജയനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിൽ. കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. സഹകരണ ബാങ്കിൽ ജോലി നൽകാമെന്നു പറഞ്ഞു പണം വാങ്ങിയെന്ന ആരോപണത്തിൽ പോലീസ് വിജിലൻസ് വിഭാഗം ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിഷം കഴിച്ച എൻ.എം. വിജയൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2024 ഡിസംബർ 27നാണ് മരിച്ചത്. വിജയനൊപ്പം വിഷം അകത്തുചെന്ന ഇളയമകൻ ജിജേഷും ഇതേ ദിവസമാണ് മരിച്ചത്. കോണ്ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്ത് വിജയൻ ഇടനിലക്കാരനായി നിന്ന് അനേകം ആളുകളിൽനിന്നു പണം വാങ്ങിയിരുന്നു. ഇവരിൽ പലർക്കും ജോലി കൊടുക്കാനോ പണം തിരികെ നൽകാനോ വിജയനു കഴിഞ്ഞില്ല. പാർട്ടി താത്പര്യങ്ങൾ മുൻനിർത്തി വിജയൻ സ്വന്തം സ്വത്ത് പണയപ്പെടുത്തി ലക്ഷക്കണക്കിനു രൂപ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് എടുത്തിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് വാങ്ങിയ പണം തിരികെ കൊടുക്കാനാകാത്തതും മറ്റു കടങ്ങൾ കുടിശികയായതും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലായിരുന്നു വിജയന്റെ ആത്മഹത്യ.
ഇടനിലക്കാരനായി നിന്ന് വാങ്ങിയ പണം പാർട്ടിയിലെ നേതാക്കളിൽ ചിലർക്ക് കൈമാറിയതായാണ് വിജയന്റേതായി പിന്നീട് പുറത്തുവന്ന കത്തുകളിൽ പറയുന്നത്. ബാധ്യത വീട്ടുന്നതിന് പലവട്ടം കത്തുനൽകിയിട്ടും പാർട്ടി സഹായത്തിന് എത്തിയില്ലെന്ന ആരോപണവും കത്തുകളിൽ ഉണ്ടായിരുന്നു. മൂത്ത മകൻ വിജേഷിനും കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരനും അടക്കം എഴുതിയ കത്തുകളാണ് വിജയന്റെ മരണശേഷം പുറത്തുവന്നത്.
നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കെ. സുധാകരന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിജയന്റെ ബാധ്യതയിൽ ബത്തേരി അർബൻ ബാങ്കിൽ ഉണ്ടായിരുന്നതടക്കം ഏകദേശം ഒരു കോടി രൂപ കെപിസിസി തീർത്തിരുന്നു.
വിജയന്റെ മൂത്ത മകൻ വിജേഷിന്റെ ഭാര്യ പദ്മജ മണിച്ചിറയിലെ വീട്ടിൽ ഇടതുകൈയുടെ ഞരന്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയും ഡിസിസി ഓഫീസിനു മുന്പിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അർബൻ ബാങ്കിലെ കടം വീട്ടിയത്.
നിയമപരമായി നേരിടും: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
സുൽത്താൻ ബത്തേരി: എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും ഐ.സി. ബാലകൃഷ്ണൻ എംഎൽഎ. കേസിനെ ഭയക്കുന്നില്ലെന്നും കോടതി നിർദേശപ്രകാരം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു. കേസിൽ കുറ്റപത്രം സമർപ്പിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സുൽത്താൻ ബത്തേരിയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
Wayanad
കൽപ്പറ്റ: വയനാട്ടിൽ ബാവലി ചെക്പോസ്റ്റിന് സമീപം എംഡിഎംഎയും കഞ്ചാവുമായി ആറ് യുവാക്കൾ പിടിയിൽ. മയക്കുമരുന്നുമായി ചെക്പോസ്റ്റ് കടക്കാന് ശ്രമിക്കുന്നതിനിടെയാണ്
ഇതര സംസ്ഥാനക്കാരായ ആറ് പേരെ പോലീസ് പിടികൂടിയത്.
ബംഗളൂരു സ്വദേശികളായ അര്ബാസ്(37), ഉമര് ഫാറൂഖ് (28), മുഹമ്മദ് സാബി (28), ഇസ്മയില് (27), ഉംറസ് ഖാന് (27), സൈദ് സിദ്ധിഖ് (27) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അതിര്ത്തിയില് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാരും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ ബാവലി ചെക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ ആറംഗസംഘം സഞ്ചരിച്ച കാര് തടഞ്ഞു നിര്ത്തി പരിശോധിക്കുകയായിരുന്നു.
രണ്ട് ഗ്രാം എംഡിഎംഎയും രണ്ട് ഗ്രാം കഞ്ചാവുമാണ് പ്രതികളില് നിന്ന് കണ്ടെടുത്തത്. പനമരം പോലീസ് സബ് ഇന്സ്പെക്ടര് കെ.എം. സന്തോഷ് മോന്, തിരുനെല്ലി സബ് ഇന്സ്പെക്ടര് സജിമോന് പി. സെബാസ്റ്റ്യന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യുവാക്കള് സഞ്ചരിച്ച കെഎ 41 എം.ബി 5567 നമ്പര് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Wayanad
വയനാട്: വന്യജീവി ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക. തിരുമാലി കാരമാട ഉന്ന തിയിലെ സുനീഷിനാണ് പരിക്കേറ്റത്.
കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സുനീഷ്. വീടിന് സമീപം കളിക്കുന്നതിനിടെ വന്യജീവി ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ നഖം കൊണ്ട തിന്റെ പാടുകളുണ്ട്. കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
സുനീഷിനെ ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ആ ക്രമണത്തിന് പിന്നിൽ പുലിയാകാമെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Wayanad
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ദേശീയ പണിമുടക്ക് വയനാട് ജില്ലയെയും സാരമായി ബാധിച്ചു. രാവിലെ മുതൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാൻ മടിച്ചതോടെ റോഡുകൾ വിജനമായി. പൊതുഗതാഗതവും പൂർണ്ണമായി നിലച്ച അവസ്ഥയായിരുന്നു.
പണിമുടക്ക് കാരണം സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല. ഓഫീസുകളിലും ഹാജർനില കുറവായിരുന്നു. അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, പൊതുജന ജീവിതത്തെ ഇത് സാരമായി ബാധിച്ചു. ദൂരയാത്രക്കാരും ആശുപത്രികളിലേക്ക് പോകുന്നവരും ഏറെ വലഞ്ഞു.
തൊഴിലാളി സംഘടനകളുടെ ആഹ്വാനപ്രകാരമാണ് പണിമുടക്ക് നടക്കുന്നത്. ലേബർ കോഡുകൾ ഉപേക്ഷിക്കുക, ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ പ്രതിഷേധം. പണിമുടക്ക് നാളെയും തുടരുമോ എന്ന് ആശങ്കയിലാണ് ജനങ്ങൾ.
Wayanad
മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും സംശയകരമായ സാഹചര്യങ്ങളിൽ അടിയന്തര ഇടപെടലിന് സജ്ജമാവുകയും ചെയ്തിട്ടുണ്ട്.
പ്രധാനമായും പഴം കഴിക്കുന്ന മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും, വീടുകളിൽ പഴങ്ങൾ തുറന്നിടരുതെന്നും നിർദ്ദേശം നൽകി. പനി, ചുമ, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻതന്നെ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. രോഗ വ്യാപനം തടയുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ വിവിധ പഞ്ചായത്തുകളിൽ ആരംഭിച്ചു.
ആശുപത്രികളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ സംഘം 24 മണിക്കൂറും സജ്ജമാണ്. നിപ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു.
Wayanad
വയനാട് ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. തുടർച്ചയായ മഴയെ തുടർന്ന് പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പ്രധാന പുഴകളായ കബനി, പുന്നപ്പുഴ എന്നിവിടങ്ങളിൽ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മഴ കനത്തതോടെ പലയിടത്തും ഗതാഗത തടസ്സങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളിലേക്ക് വെള്ളം കയറിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ജില്ലയിലെ ദുരന്തനിവാരണ സേനാംഗങ്ങൾ അതീവ ജാഗ്രതയിലാണ്. അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണം.
Wayanad
മാനന്തവാടി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ഡിഎംഒ ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് ഡിഎംഒ ഓഫീസിനു മുന്പിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ റീത്ത് വച്ചു.
യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു. രാവിലെ 11.30 ഓടെ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് ആരംഭിച്ച മാർച്ച് ഡിഎംഒ ഓഫീസിനു കുറച്ചകലെ പോലീസ് തടഞ്ഞു. ഇതേത്തുടർന്നു പോലീസുമായുണ്ടായ സംഘർഷത്തിനിടെയാണ് പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് ഡിഎംഒയുടെ കാര്യാലയ വളപ്പിൽ പ്രവേശിച്ചത്.
മാർച്ച് കെപിസിസി അംഗം കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അജ്മൽ വെള്ളമുണ്ട, അഡ്വ.ലയണൽ മാത്യു, ജിജോ പൊടിമറ്റത്തിൽ, നിയോജകമണ്ഡലം പ്രസിഡന്റ് അസിസ് വാളാട്,
ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിശാന്ത് എന്നിവർ പ്രസംഗിച്ചു. ഹർഷൽ കോന്നാടൻ, ശ്രീജിത്ത് കുപ്പാടിത്തറ, നിത കേളു, മനാഫ് ഉപ്പി, ജിബിൻ മന്പള്ളി, ജിജി വർഗീസ്, ബിൻഷാദ് കെ. ബഷീർ, ജിനു കോളിയാടി, അനീഷ് മിനങ്ങാടി, ഡിന്േറാ ജോസ്, ഷക്കീർ പുനത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Wayanad
ഏരിയ നേതൃത്വം പൂട്ടിയ ഓഫീസ് ലോക്കലിലെ ഒരു വിഭാഗം കുത്തിത്തുറന്നു
കൽപ്പറ്റ: പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗം എ.വി. ജയനെ തരംതാഴ്ത്തിയതിനു പിന്നാലെ സിപിഎം പൂതാടി ലോക്കലിൽ കലഹത്തിന് മുറുക്കം. വെള്ളിയാഴ്ച ലോക്കൽ സെക്രട്ടറി ജിഷ്ണു ഷാജിയിൽനിന്നു താക്കോൽ വാങ്ങി ഏരിയ നേതൃത്വം പൂട്ടിയ ഓഫീസ് ഇന്നലെ രാവിലെ ലോക്കലിലെ ഒരു വിഭാഗം താഴ് തകർത്ത് തുറന്നു.
കർഷക സംഘം ജില്ലാ പ്രസിഡന്റുമായ ജയനെതിരായ നടപടി അനുചിതവും അനാവശ്യവുമാണെന്നു കരുതുന്ന പാർട്ടി പ്രവർത്തകരിൽ ഒരു വിഭാഗമാണ് ഏരിയ നേതൃത്വം പൂട്ടിയ ഓഫീസ് തുറന്ന് അകത്തുകയറിയത്. ഇത് പാർട്ടി ഏരിയ, ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി.
2019ൽ നടത്തിയതായി പറയുന്ന സാന്പത്തിക ക്രമക്കേടുകളുടെ പേരിൽ ജയനെ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കാൻ ജൂണ് 10ന് ചേർന്ന ഏരിയ കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. തീരുമാനം ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടതിനു പിന്നാലെ ജയൻ അപ്പീൽ നൽകി. ഇതു പരിഗണിച്ച ജില്ലാ കമ്മിറ്റി ജയനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് തീരുമാനിച്ചത്.
പാർട്ടി ജില്ലാ, ഏരിയ കമ്മിറ്റികളിലെ ഒരു വിഭാഗം നടത്തിയ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ജയനെതിരായ നടപടിയെന്നു കരുതുന്നവരുണ്ട്. മാരക രോഗം ബാധിച്ച യുവാവിന്റെ ചികിത്സയ്ക്ക് ജയന്റെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയിരുന്നു. സമാഹരിച്ച തുക യുവാവിന്റെ കുടുംബത്തിനു കൈമാറി.
ചികിത്സയ്ക്കിടെ യുവാവ് മരണപ്പെട്ടതിനെത്തുടർന്ന് കുടുംബം അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന തുക ചികിത്സാ സഹായ കമ്മിറ്റിയെ ഏൽപ്പിച്ചു. പിന്നീട് സിപിഎം നെല്ലിക്കര ബ്രാഞ്ച് കമ്മിറ്റി ഓഫീസ് നിർമാണത്തിനു ഭൂമി വാങ്ങുന്നതിന് പണം ആവശ്യമായിവന്നു.
പ്രദേശത്തെ പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടതിനെത്തുടർന്ന് ചികിത്സാസഹായനിധിയിൽ ബാക്കിയുണ്ടായിരുന്ന തുകയിയിൽ ഒരു ഭാഗം നെല്ലിക്കര ബ്രാഞ്ച് സെക്രട്ടറിക്ക് ചെക്ക് മുഖേന വായ്പ നൽകി. ഈ തുക ഒരു വർഷത്തിനുശേഷം നെല്ലിക്കര ബ്രാഞ്ച് സെക്രട്ടറി തിരികെ ലഭ്യമാക്കി.
ജയനെതിരേ സാന്പത്തിക ക്രമക്കേട് ആരോപിച്ച് 2024 നവംബർ 24നാണ് ഏരിയ കമ്മിറ്റിയിൽ പരാതി എത്തിയത്. പാർട്ടി പ്രവർത്തകൻ സജിമോനായിരുന്നു പരാതിക്കാരൻ. ജയൻ സിപിഎം ജില്ലാ കമ്മിറ്റിയിൽ എത്തുന്നത് തടയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഈ പരാതിയെന്ന് അടക്കം പറയുന്നവർ പുൽപ്പള്ളി ഏരിയ, കേണിച്ചിറ ലോക്കൽ കമ്മിറ്റികളിലുണ്ട്.
നവംബർ 27, 28 തീയതികളിൽ പുൽപ്പള്ളി ചെറ്റപ്പാലത്തായിരുന്നു ഏരിയ സമ്മേളനം. ജയനെതിരായ ആരോപണം സമ്മേളനത്തിൽ ചർച്ചയ്ക്കുവന്നു. ആരോപണം അന്വേഷിക്കുന്നതിന് ജനുവരിയിൽ ഏരിയ കമ്മിറ്റി പി.ജെ. പൗലോസ്, ബിന്ദു പ്രകാശ്, ഇ.കെ. രാഘവൻ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു. സമിതി ജൂണ് പത്തിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
സാന്പത്തിക ഇടപാടുകളിൽ ജയൻ വ്യക്തിപരമായി കുറ്റക്കാരനല്ലെന്നും എന്നാൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച ഉണ്ടായെന്നുമായിരുന്നു റിപ്പോർട്ടിൽ. അതേദിവസം ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു ജയനെ പാർട്ടി സ്ഥാനങ്ങളിൽനിന്നു നീക്കാനുള്ള തീരുമാനം.
അതിനിടെ, ജയനെതിരേ സിപിഎം ഏരിയ കമ്മിറ്റി സ്വീകരിച്ച അച്ചടക്കനടപടിയിൽ വിശദീകരണവുമായി ജില്ലാ കമ്മിറ്റി രംഗത്തുവന്നു. ജീവകാരുണ്യപ്രവർത്തനത്തിനു സ്വരൂപിക്കുന്ന പണം ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നു വിശദീകരണക്കുറിപ്പിൽ പറയുന്നു.
ചികിത്സാസഹായത്തിനു സമാഹരിച്ച പണം പൂർണമായും കുടുംബത്തിന് കൈമാറുന്നതിൽ ജയന് സംഭവിച്ച വീഴ്ചയുടെ അടിസ്ഥാനത്തിൽ തെറ്റുതിരുത്തൽ നടപടിയുടെ ഭാഗമായാണ് ജയനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. പരാതി അന്വേഷിച്ചതും നടപടി സ്വീകരിച്ചതും ഏരിയ കമ്മിറ്റിയാണെന്നും കുറിപ്പിൽ പറയുന്നു.
ജയനെതിരായ നടപടിയെ കേണിച്ചിറ ലോക്കലിലെ ഒരു വിഭാഗം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അങ്ങനെ സറണ്ടർ ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്ന് കേണിച്ചിറയിലെ സിപിഎം പ്രവർത്തകരിൽ ഒരാൾ പറഞ്ഞു.
Wayanad
വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി ചികിത്സയ്ക്കായി റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ സംവിധാനം നടപ്പാക്കാനൊരുങ്ങുന്നു. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗികളെ സഹായിക്കുന്ന ഈ സംവിധാനം വയനാട്ടിലെ ആരോഗ്യമേഖലയ്ക്ക് ഒരു മുതൽക്കൂട്ടാകും. നടക്കാൻ ബുദ്ധിമുട്ടുള്ള രോഗികൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകി ആരോഗ്യം വീണ്ടെടുക്കാൻ ഇത് സഹായിക്കും.
ഈ റോബോട്ടിക് സംവിധാനം ഉപയോഗിച്ച് ഫിസിയോതെറാപ്പി നൽകുന്നത് രോഗികൾക്ക് വേഗത്തിൽ രോഗമുക്തി നേടാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രത്യേകിച്ച് പക്ഷാഘാതം, അപകടങ്ങളിൽ പരിക്കേറ്റവർ, നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങളുള്ളവർ തുടങ്ങിയവർക്ക് ഇത് ഏറെ പ്രയോജനകരമാകും. സാധാരണക്കാരായ രോഗികൾക്ക് കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ ഇത് സഹായിക്കും.
ഈ സംരംഭം വിജയകരമാവുകയാണെങ്കിൽ മറ്റ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കും ഇത്തരം സാങ്കേതികവിദ്യ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. ആരോഗ്യരംഗത്ത് ആധുനിക ചികിത്സാ രീതികൾ സാധാരണക്കാർക്കും പ്രാപ്യമാക്കുന്നതിൽ ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Wayanad
വയനാട്ടിലെ അമ്പലവയൽ മഞ്ഞപ്പാറ വ്യൂ പോയിന്റിനെ ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. മനോഹരമായ ഉദയാസ്തമയ കാഴ്ചകളും കാരാപ്പുഴ ഡാമിന്റെ വിദൂര ദൃശ്യങ്ങളും ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. എന്നിരുന്നാലും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇവിടുത്തെ വിനോദസഞ്ചാര സാധ്യതകൾക്ക് തടസ്സമാകുന്നുണ്ട്.
നിലവിൽ ഈ പ്രദേശത്ത് സുരക്ഷിതമായ നടപ്പാതകളോ, വിശ്രമിക്കാനുള്ള സൗകര്യങ്ങളോ, ശുചിമുറികളോ ലഭ്യമല്ല. റോഡുകളുടെ അവസ്ഥയും ശോചനീയമാണ്. പഴയ ക്വാറിക്കുളങ്ങൾ അപകടകരമായ രീതിയിൽ തുറന്നുകിടക്കുന്നത് സുരക്ഷാ ഭീഷണിയുയർത്തുന്നു. ഇതൊരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് നാട്ടുകാരും ടൂറിസം പ്രവർത്തകരും ആവശ്യപ്പെടുന്നു.
ഈ പ്രദേശത്തെ ടൂറിസം ഭൂപടത്തിൽ കൊണ്ടുവരുന്നതിലൂടെ വയനാടിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകാൻ സാധിക്കും. പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴിയൊരുക്കും. അതിനാൽ മഞ്ഞപ്പാറ വ്യൂ പോയിന്റിന്റെ വികസനത്തിനായി സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.
Wayanad
2024-ലെ വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഭവനനിർമ്മാണ പദ്ധതിയെ ചൊല്ലി വിവാദം കത്തുന്നു. 30 വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് പൊതുജനങ്ങളിൽ നിന്നും ഫണ്ട് പിരിച്ചെടുത്തെങ്കിലും നിർമ്മാണം എങ്ങുമെത്തിയില്ലെന്നും, ഫണ്ടിൽ തിരിമറി നടന്നുവെന്നും ആരോപിച്ച് പോലീസിൽ പരാതി ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
എന്നാൽ യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളി. പിരിച്ചെടുത്ത ഫണ്ട് കെപിസിസിക്ക് കൈമാറിയെന്നും, സർക്കാർ ഭൂമി ലഭ്യമാക്കിയാൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും അവർ അറിയിച്ചു. ഡിവൈഎഫ്ഐയും എഐവൈഎഫും ദുരിതാശ്വാസ ഫണ്ട് കൃത്യമായി സർക്കാരിന് കൈമാറിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ഫണ്ട് കൈകാര്യം ചെയ്ത രീതിയിൽ സംശയങ്ങളുയരുന്നുണ്ട്.
ഈ വിഷയത്തിൽ പൊതുസമൂഹത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ദുരന്തബാധിതരെ സഹായിക്കാനായി സുമനസ്സുകൾ നൽകിയ പണത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ ഖേദകരമാണെന്നും, ഈ വിഷയത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Wayanad
വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ ചോലമലയിൽ വീണ്ടും വെള്ളപ്പൊക്കം. ചോലമല പുഴ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 2024 ജൂലൈയിൽ വൻ ദുരന്തം വിതച്ച പ്രദേശമായതിനാൽ ഇത്തവണയും മണ്ണിടിച്ചിൽ ഭീതിയിലാണ് പ്രദേശവാസികൾ.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബെയ്ലി പാലത്തിന് സമീപവും വെള്ളം ഉയർന്നിട്ടുണ്ട്. പുഴയിൽ പാറകളും മരങ്ങളും ഒഴുകി വരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ദുരന്തനിവാരണ സേനയും അധികൃതരും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
മഴ കടുക്കുകയാണെങ്കിൽ കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2024-ലെ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട പല കുടുംബങ്ങളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇവർക്ക് സുരക്ഷിതമായ പുനരധിവാസം ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Wayanad
വയനാട് ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ കാട്ടാന, കടുവ, പുലി എന്നിവയുടെ ആക്രമണങ്ങൾ വർദ്ധിച്ചതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലുമുള്ള വന്യജീവികളുടെ സാന്നിദ്ധ്യം ജനങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും ഉണർത്തുന്നുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ വനപാലകരെ വിന്യസിക്കുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. വന്യജീവികളെ തുരത്തുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളും പരീക്ഷിക്കുന്നുണ്ടെങ്കിലും, അവ ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യം ശക്തമാണ്. അതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിക്കുക, ആഴത്തിലുള്ള കിടങ്ങുകൾ നിർമ്മിക്കുക, വിളകൾക്ക് നാശനഷ്ടം വരുത്തുന്ന മൃഗങ്ങളെ പിടികൂടുക എന്നിവയ്ക്കുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
Wayanad
വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്നതിനായി പുതിയ പദ്ധതികൾക്ക് സർക്കാർ രൂപം നൽകി. കാലവർഷം ശക്തമായ സാഹചര്യത്തിൽ കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കും.
പുതിയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. കൂടാതെ, കാർഷികോൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനും കർഷകർക്ക് പരിശീലനം നൽകാനും സർക്കാർ ശ്രമിക്കും.
ഇതിലൂടെ വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഒരു പുതിയ ദിശാബോധം നൽകാനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാൻ ശ്രമിക്കും.
Wayanad
വയനാട് ജില്ലയിൽ ലഹരി ഉപയോഗത്തിനെതിരെ വിപുലമായ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി. സ്കൂളുകൾ, കോളേജുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ എത്തിക്കുന്നതിനായി വിവിധ സംഘടനകളും സർക്കാർ ഏജൻസികളും കൈകോർക്കുകയാണ്. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പോലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, ചിത്രപ്രദർശനങ്ങൾ, ഹ്രസ്വചിത്ര പ്രദർശനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം.
മാത്രമല്ല, ലഹരിക്ക് അടിമകളായവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായുള്ള കൗൺസിലിംഗ് സെന്ററുകളും ചികിത്സാ സൗകര്യങ്ങളും വികസിപ്പിക്കാനും പദ്ധതിയുണ്ട്. പൊതുജനങ്ങളുടെ സഹകരണത്തോടെ ലഹരിമുക്ത വയനാട് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
Wayanad
വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിനായി 21 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. നവകേരള സദസ്സിൽ ജില്ലയിൽ നിന്ന് ഉയർന്നുവന്ന നിർദേശങ്ങൾ പരിഗണിച്ചാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിന്റെ മുഖച്ഛായ മാറ്റുന്നതിന് ഈ പദ്ധതികൾ സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ സിടി സ്കാനർ, ഡിജിറ്റൽ റേഡിയോഗ്രഫി സിസ്റ്റം, 3-ഡി ലാപ്രോസ്കോപിക് സെറ്റ് ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായി ഏഴ് കോടി രൂപ മാനന്തവാടി നിയമസഭ മണ്ഡലത്തിന് അനുവദിച്ചിട്ടുണ്ട്. ഇത് വയനാട്ടിലെ ആരോഗ്യമേഖലയ്ക്ക് വലിയ ഉണർവ് നൽകും.
കൂടാതെ, വനം-വന്യജീവി വകുപ്പിന് കീഴിൽ സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലത്തിൽ സോളാർ ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുന്നതിനും, മരിയനാട് പ്രോജക്ടുമായി ബന്ധപ്പെട്ട തൊഴിലാളി ആനുകൂല്യങ്ങൾക്കുമായി തുക വകയിരുത്തിയിട്ടുണ്ട്. കൽപ്പറ്റ മണ്ഡലത്തിൽ റോഡ് നവീകരണത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
Wayanad
വയനാട് ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ ഉരുൾപൊട്ടലുകൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. താലൂക്ക് തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുകയും, ആവശ്യപ്പെട്ടാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ദുരന്ത നിവാരണ സേനയും ഫയർഫോഴ്സും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജരാണ്.
പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, നദീതീരങ്ങളിലും മലയോര പ്രദേശങ്ങളിലും പോകുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. അവശ്യസാധനങ്ങൾ ശേഖരിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനും നിർദേശമുണ്ട്.
Wayanad
വയനാട് സുൽത്താൻ ബത്തേരി നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പുതിയ പരിഷ്കരണം നടപ്പിലാക്കി. തിരക്കേറിയ സമയങ്ങളിൽ ചില റോഡുകളിൽ വൺവേ സംവിധാനം ഏർപ്പെടുത്തുകയും പുതിയ ബൈപ്പാസ് വഴികൾക്ക് പ്രാധാന്യം നൽകുകയും ചെയ്തതോടെ നഗരത്തിലൂടെയുള്ള യാത്ര കൂടുതൽ എളുപ്പമായി. ഇത് വാഹനയാത്രികർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ദീർഘകാലമായി ബത്തേരി നഗരത്തിൽ ഗതാഗതക്കുരുക്ക് വലിയൊരു പ്രശ്നമായിരുന്നു. സ്കൂൾ സമയങ്ങളിലും വൈകുന്നേരങ്ങളിലും പ്രധാന റോഡുകളിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത് പതിവായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ട്രാഫിക് പോലീസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.
പുതിയ പരിഷ്കരണത്തിന് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റോഡുകളിൽ കൂടുതൽ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കുകയും ചെയ്തത് കാര്യക്ഷമമായ ഗതാഗതത്തിന് സഹായിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഈ മാറ്റങ്ങൾ പൂർണ്ണമായി നടപ്പിലാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Wayanad
വയനാട് ജില്ലയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് മാതൃകാപരമായ ഒരു പദ്ധതിക്ക് തുടക്കമായി. പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും ചേർന്ന് സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ സഹായമായി. പുസ്തകങ്ങൾ, ബാഗുകൾ, പേനകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു സംരംഭം വലിയ ആശ്വാസമാകുന്നത്. വിദ്യാഭ്യാസം ഒരു അവകാശമാണെന്നും, അത് എല്ലാവർക്കും പ്രാപ്യമാക്കണമെന്നും സംഘാടകർ പറഞ്ഞു.
ഈ ഉദ്യമത്തിന് വിവിധ കോണുകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഇത് ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Kannur
ഇരിട്ടി: പേരട്ട കല്ലൻതോട് ഉൾപ്പെടെ ജനവാസ മേഖലയിൽ കഴിഞ്ഞ നാലു ദിവസമായി കാട്ടാനകൾ ഇറങ്ങുന്ന സ്ഥലത്തെ തകർന്ന 400 മീറ്റർ സോളാർ വേലി പുനഃസ്ഥാപിച്ചു. ഇന്നലെ വൈകുന്നേര ത്തോടെയാണ് വനം വകുപ്പും നാട്ടുകാരും ചേർന്ന് വേലിയുടെ അറ്റകുറ്റപണി പൂർത്തിയാക്കി ചാർജ് ചെയ്തത്.
വനം വകുപ്പ് ശ്രീകണ്ഠപുരം സെക്ഷനിലെ ജീവനക്കാരും പഞ്ചായത്ത് അംഗം ബിജു വെങ്ങ ല പള്ളിയുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് പ്രവൃത്തികൾക്ക് നേതൃത്വം നൽകിയത്. ആദ്യ നാട്ടുകാർ ഇവിടുത്തെ കാടുകൾ വെട്ടി തെളിച്ചിരുന്നു. പേരട്ട തൊട്ടിപ്പാലം റോഡിലെ 400 മീറ്റർ വേലി തകർന്ന ഭാഗത്തുകൂടിയാണ് ആനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത്. ഇന്നലെ രാത്രിയും ഇതുവഴി കൃഷിയിടത്തിൽ പ്രവേശിക്കാൻ ശ്രമിച്ച കാട്ടാനയെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിരോധിച്ചു. പുലർച്ചെ മൂന്നുവരെ ഉറങ്ങാതെ കാത്തിരുന്നാണ് ജനങ്ങൾ പ്രതിരോധം തീർത്തത്. പടക്കം പൊട്ടിച്ചും തീ കത്തിച്ചുമാണ് നാട്ടുകാർ പ്രതിരോധം തീർത്തത്.
പേരട്ട കല്ലൻതോട് മേഖലയിൽ കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോസ് പൂമലയും പ്രതിനിധികളും സന്ദർശിച്ചു. കർണാടക വനത്തിൽ നിന്നും ഇറങ്ങുന്ന ആനകളെ നിയന്ത്രിക്കാൻ അധികൃതർ പരാജയപ്പെട്ടെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രദേശവാസികളായ ബൈജു വണ്ടിച്ചാലിൽ, വർഗീസ് ചെമ്പനാനിക്കൽ, ടോം കുറുന്തോട്ടം, ഷെഫീഖ് വടകര, കർഷ കോൺഗ്രസ് പ്രതിനിധികളായ അഗസ്റ്റിൻ വെങ്ങക്കുന്നേൽ, ബേബി പുഷ്പകുന്നേൽ, ജോൺസൺ കണ്ടംകേരി എന്നിവരും ഉണ്ടായിരുന്നു.
Kannur
കണ്ണൂര്: സെന്ട്രല് ജയിലിലെ ജീവപര്യന്തം തടവുകാരന് മരിച്ചു. തൃശൂര് ചാവക്കാട് നാട്ടിക കുന്നത്ത് വീട്ടില് മനോഹരനാണ് (71) ഇന്നലെ പുലർച്ചെ കണ്ണൂര് ഗവ.മെഡിക്കല് കോളജില് മരിച്ചത്.
ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്നു. മകനെ കുത്തികൊലപ്പെടുത്തിയ കേസില് കഴിഞ്ഞ 10 വര്ഷത്തിലേറെയായി ശിക്ഷ അനുഭവിച്ചുവരികയാണ്. ഭാര്യ: ശാന്ത. ഒരു മകളുണ്ട്.
Kannur
കണ്ണൂർ: മട്ടന്നൂരിലെ ജനവാസ മേഖലയിൽ ഭീതി പരത്തി നടന്ന കാട്ടുപോത്തിനെ ഒ ടുവിൽ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി.
കൂടാളി ചിത്രാരിയിൽ വച്ചാണ് ഉച്ചയ്ക്ക് 12ഓടെ ദൗത്യം പൂർത്തിയാക്കിയത്. പിടികൂ ടിയ കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകു പ്പിന്റെ നീക്കം.
വ്യാഴാഴ്ച രാത്രി മുതലാണ് കിളിയങ്ങാട്ട് കാട്ടുപോത്തിനെ ആദ്യമായി കണ്ടത്. കിളി യങ്ങാട് മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് പിന്നീട് വെള്ളിയാംപറമ്പിലെ കി ൻഫ്ര പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു.
കാട്ടുപോത്ത് ജനവാസ മേഖലയിൽ ചുറ്റിത്തിരിഞ്ഞ സാഹചര്യത്തിൽ കീഴല്ലൂർ പ ഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കാട്ടുപോത്തിനെ തുരത്താൻ സമീപത്ത് വനമില്ലാത്തതിനാൽ വനംവകുപ്പിന് സാധി ക്കാതെ വന്നു. ഇതേത്തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതി യോടെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മയക്കുവെടി വയ്ക്കാൻ ഉത്തരവ് വന്നു. വെ ള്ളിയാഴ്ച വൈകിട്ട് തന്നെ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നെ ങ്കിലും രാത്രിയായതോടെ സാധിച്ചില്ല. ക്രെയിൻ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒ രുക്കിയെങ്കിലും നേരം ഇരുട്ടിയതിനാൽ ദൗത്യം ഇന്നലെ നിർത്തിവയ്ക്കുകയായിരു ന്നു.
തുടർന്ന് വെറ്ററിനറി ഡോക്ടർ ഇല്യാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഉ ച്ചയ്ക്ക് 12 ഓടെ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടിയത്. വനംവകുപ്പ് ഉ ദ്യോഗസ്ഥരും വെറ്ററിനറി സർജനും സ്ഥലത്ത് സന്നിഹിതരായിരുന്നു.
Kannur
കണ്ണൂർ: സിപിഎം പ്രവർത്തകൻ ഒണിയൻ പ്രേമനെ വെട്ടിക്കൊന്ന കേസിൽ ബിജെ പി പ്രവർത്തകരായ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒൻപത് ബിജെ പി പ്രവർത്തകരെയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2015 ഫെബ്രുവരി 25നാണ് ചിറ്റാരിപ്പറമ്പിൽ വച്ച് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേ ൽപ്പിച്ചത്. രണ്ടു കാലുകൾക്കും ഗുരുതര പരിക്കേറ്റ പ്രേമൻ പിറ്റേന്ന് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.
കേസിൽ 10 ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ര ണ്ടാം പ്രതിയും എബിവിപി നേതാവുമായ ശ്യാമപ്രസാദ് മറ്റൊരു രാഷ്ട്രീയ സംഘട്ടന ത്തിൽ കൊല്ലപ്പെട്ടിരുന്നു.
സജേഷ്.സി, പ്രജീഷ്, നിഷാന്ത്, ലിബിൻ, വിനീഷ്, രജീഷ്, നിഖിൽ, രഞ്ജയ് രമേശ്, രഞ്ജിത്ത് സി.വി. എന്നിവരെയാണ് ഇന്ന് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് കൊലപാതകവുമായി നേരിട്ടു ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാ ധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Kannur
മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. മലപ്പുറം അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. സംശയകരമായ കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ പരിശോധന നടത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.
നിപ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വവ്വാലുകൾ ഭക്ഷിച്ച പഴങ്ങൾ ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ ആശുപത്രികളിൽ നിപ സംശയമുള്ള കേസുകൾക്കായി പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Kannur
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കണ്ണൂർ ജില്ലയിൽ പൂർണമായിരുന്നു. രാവിലെ മുതൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാത്തതും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ എന്നിവ ഓടാത്തതും ജനജീവിതത്തെ സാരമായി ബാധിച്ചു.
അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയില്ല. സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരുന്നു. സർക്കാർ ഓഫീസുകളിലും ഹാജർ നില കുറവായിരുന്നു. പണിമുടക്ക് കാരണം ജനങ്ങൾ വലിയ ബുദ്ധിമുട്ടിലായി.
തൊഴിലാളി സംഘടനകൾ വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തി. പുതിയ ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഈ പ്രതിഷേധം കേന്ദ്രസർക്കാർ നയങ്ങളിൽ മാറ്റം വരുത്താൻ പ്രേരിപ്പിക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രതീക്ഷ.
Kannur
കണ്ണൂർ ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. മഴക്കെടുതികൾ നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
മഴ കനത്തതോടെ പലയിടത്തും ഗതാഗത തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളിലേക്ക് വെള്ളം കയറിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
Kannur
കൂത്തുപറമ്പ്: കണ്ണവം ഇളമാങ്കൽ ഉന്നതിയിൽ ഇന്നലെ കാട്ടാനകൾ ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. പുലർച്ചെ നാലോടെ വീട്ടുപറന്പിലെത്തിയ കാട്ടാനകൾ തെങ്ങുകളും കമുകകളുമാണ് നശിപ്പിച്ചത്. ഈ പ്രദേശത്ത് മൂന്നാം തവണയാണ് കാട്ടാനകളിറങ്ങുന്നത്. കണ്ണവം വനം വന്യജീവി വകുപ്പ് അധികൃതർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ആനകളെ പടക്കം പൊട്ടിച്ചും ബഹളം വച്ചും പന്തം കത്തിച്ചും വനാന്തരങ്ങളിലേക്ക് തുരത്തി.
പാട്യം പഞ്ചായത്ത് അധികൃതർ സംഭവ സ്ഥലം സന്ദർശിച്ചു.ആറ് വീടുകളിലായി 10 കുടുംബങ്ങൾ താമസിക്കുന്ന ഒറ്റപ്പെട്ട പ്രദേശമാണിത്. പൊതുവേ ഗതാഗത സൗകര്യം കുറഞ്ഞ സ്ഥലമായതി നാൽ ഉന്നതി നിവാസികൾ ഭീതിയിലാണ്. കഴിഞ്ഞാഴ്ച ഇളമാങ്കലിലെ കൊടന്നോടൻ വിനീഷ്, രതീഷ് എന്നിവരുടെ വീട്ടുപറമ്പിലെ കൃഷികളാണ് നശിപ്പിച്ചത്. പഞ്ചായത്തിലെ വനമേഖലയോട് ചേർന്നു കിടക്കുന്ന ഇളമാങ്കൽ ഉന്നതിയിൽ ഇതുവരെ കാട്ടുപന്നിയുടെയും കുരങ്ങിന്റേയും ശല്യം മാത്രമേ പ്രദേശത്തുകാർ അനുഭവിച്ചിരുന്നുള്ളൂ. ഇപ്പോൾ കൂട്ടമായി എത്തുന്ന കാട്ടാനകൾ വീടുകൾ ആക്രമിക്കുമെന്ന ഭിതിയിലാണ് പ്രദേശവാസികൾ.
Kannur
ഇരിട്ടി: കേരളത്തില് മനുഷ്യനും മൃഗത്തിനും ജീവിക്കാന് പറ്റാത്ത സാഹചര്യമാണെന്ന് കേരള കോണ്ഗ്രസ് വൈസ് ചെയര്മാന് കെ.എ.ഫിലിപ്പ്.
കേരള കോണ്ഗ്രസിന്റെ നേതൃത്വത്തില് മന്ത്രി വീണാ ജോര്ജ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇരിട്ടിയില് നടത്തിയ പ്രതിഷേധ മാര്ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികളില് കിടക്കാന് കിടക്കയോ, രോഗികൾക്കു നൽകാൻ മരുന്നോ ഇല്ല. തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്.
റബറിന് 250 രൂപ കൊടുക്കാമെന്നും കുടുംബിനികള്ക്ക് 2000 രൂപ കൊടുക്കാമെന്നും നുണ പറഞ്ഞവരാണ് ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓര്ഡിനേറ്റര് അപു ജോണ്, ജോസഫ് മുള്ളന്മട, മാത്യു ചാണകാട്ടില്, ജോസ് നരിമറ്റം, മാര്ട്ടിന് ജോസഫ്, അബ്രാഹം ഈറ്റക്കല്, കെ.കെ. മത്തായി, രഞ്ചു ചാണാകാട്ടില്, മേരി ജയിംസ്, ഡെന്നീസ് വാഴപ്പള്ളി, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അരുണ് കുഴുപ്പള്ളി, കെഎസ്സി ജില്ലാ പ്രസിഡന്റ് ആകാശ് മാത്യു, ജോസ് ഇളപ്പുങ്കല്, ലീലാമ്മ ചോളിയില്, ജിജോ അടവനാല്, ജോര്ജ് ആന്റണി തൊടുകയില്, കെ.സി. ഷിജു, സിബി കണ്ണീറ്റുകണ്ടത്തില് എന്നിവര് പ്രസംഗിച്ചു.
Kannur
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ വർധിച്ചു വരുന്ന വന്യമൃഗശല്യത്തെ പ്രതിരോധിക്കാൻ താത്കാലികമായി എത്തിയ ആർആർടി സംഘം ഇപ്പോൾ സ്ഥിരം ആസ്ഥാനം ഒരുക്കി ഫാം മേഖലയിൽ പ്രവർത്തിച്ചു വരികയാണ്. ഊണും ഉറക്കവുമില്ലാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആർആർടിയെക്കുറിച്ച് പ്രദേശവാസികൾക്ക് നല്ല മതിപ്പാണ്. പുനരധിവാസ മേഖലയിൽ മരം മുറിച്ചുമാറ്റുന്നതു മുതൽ പൊട്ടിയ സോളാർ വേലി നേരെയാക്കുക, ആനയെ തുരത്തുക, രോഗികളെ ആശുപത്രിയിൽ എത്തിക്കുക, സമയം വൈകി എത്തുന്നവരെ വീടുകളിൽ എത്താൻ സഹായിക്കുക, പോലീസിന് ഉൾപ്പെടെ കാവൽ പോകുക ഇവയെല്ലാം യാതൊരു മടിയും കൂടാതെയാണ് ആർആർടി നിർവഹിക്കുന്നത്.
രാത്രിയായാൽ
ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ ലഭിക്കില്ല
രാത്രികാലങ്ങളിൽ ആർആർടി വാഹനം ഒഴികെ മറ്റ് വാഹങ്ങൾ ഒന്നും പുനരധിവാസ മേഖലയിലേക്ക് കടക്കാൻ ആരും ധൈര്യം കാണിക്കാറില്ല . ആശുപത്രി ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്ക് ജനങ്ങൾ ആശ്രയിക്കുന്നത് ആർആർടി വാഹനത്തെയാണ്. കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട രോഗിയുമായി പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയ ആർആർടി ജീവനക്കാർക്ക് മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തുനിന്ന ശേഷം രോഗിയെയും കൂടി തിരിച്ചു വീട്ടിൽ എത്തിക്കേണ്ട സാഹചര്യം ഉണ്ടായി.
ഫാമിൽ രാത്രിയായാൽ സർവീസ് നടത്താൻ ആംബുലൻസ് ഇല്ല എന്നതും അടിയന്തര പ്രധാന്യം അർഹിക്കുന്ന കാര്യമാണ്. ആറളം ഫാമിലേക്ക് പോകാൻ വാഹനങ്ങൾ ലഭിക്കില്ലെന്നും രോഗിയെ തിരികെ കൊണ്ടുപോകണമെന്നും ആശുപത്രി അധികൃതർ അറിയച്ചതോടെയാണ് ആർആർടിക്ക് ആശുപത്രിക്ക് മുന്നിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഉണ്ടായത്. ആനയിറങ്ങിയ സ്ഥലത്ത് അടിയന്തരമായി എത്തേണ്ടവർ ഇത്തരം ആശുപത്രി സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന ആശങ്കയാണ് പങ്കുവയ്ക്കുന്നത്.
ആർആർടി വാഹനം
ചെളിയിൽ താണു
ബ്ലോക്ക് ഒന്പതിൽ പ്ലോട്ട് നമ്പർ 430ന് സമീപം ആർആർടിയുടെ വാഹനം ചെളിയിൽ താഴ്ന്നു. വനം വകുപ്പിന്റെ മറ്റൊരു വാഹനം എത്തി കയർ കെട്ടി വലിച്ചാണ് ചെളിയിൽ താണ വാഹനത്തെ വെളിയിൽ എത്തിച്ചത്. പല സ്ഥലങ്ങളിലും മൺ റോഡുകളിലൂടെ വേണം സഞ്ചരിക്കാൻ. വാഹനം ചെളിയിൽ താഴ്ന്ന് മണിക്കൂറുകൾ എടുത്താണ് വാഹനം കയറ്റി തിരികെ എത്തുന്നത്. രാത്രിയിൽ ജീവൻ പണയം വച്ചാണ് ആർആർടി സംഘം ജോലിചെയ്യുന്നത്.
കാട്ടാന വീടിന്
മുകളിലേക്ക്
മരം തള്ളിയിട്ടു
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ആക്രമണം നിയന്ത്രണം ഇല്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി ബ്ലോക്ക് ഒന്പതിൽ കാളികയത്ത് പുഷ്പ രമേശിന്റെ വീടിന് മുകളിലേക്ക് കാട്ടാന പ്ലാവ് തള്ളിയിട്ടു. വീട്ടുമുറ്റത്ത് എത്തിയ ആന പ്ലാവിലെ ചക്ക പറിച്ചു തിന്ന ശേഷമാണ് പ്ലാവിനെ വീടിന് മുകളിലേക്ക് തള്ളിയിട്ടത്. പിറ്റേന്ന് ആആർടി എത്തിയാണ് പ്ലാവ് മുറിച്ചു മാറ്റിയത്. ബ്ലോക്ക് ഒന്പതിൽ തന്നെ പ്ലോട്ട് നമ്പർ 448 ലെ കായ്ഫലമുള്ള തെങ്ങും ആന ചവിട്ടി മറിച്ചിട്ടു. ആർആർടി എത്തി മടങ്ങിയ ശേഷം രാത്രി 2.30 ഓടെയാണ് ആന വീണ്ടും എത്തി തെങ്ങ് നശിപ്പിച്ചത്. ബ്ലോക്ക് 13 ൽ സിനോജിന്റെ വീട്ടുമുറ്റത്തെ വാഴ നശിപ്പിച്ച ശേഷം സർവീസ് വയർ ഉൾപ്പെടെ ആന വലിച്ച് പൊട്ടിച്ചു.
Kannur
കണ്ണൂർ സർവകലാശാലയുടെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലങ്ങൾ ലഭ്യമാക്കിയത്. വിദ്യാർത്ഥികൾക്ക് രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ഫലം പരിശോധിക്കാം.
പ്രധാനപ്പെട്ട എല്ലാ കോഴ്സുകളിലും മികച്ച വിജയശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. നിരവധി വിദ്യാർത്ഥികൾക്ക് ഉന്നത മാർക്ക് ലഭിച്ചതായും സർവകലാശാല അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് ശാസ്ത്ര, വാണിജ്യ വിഷയങ്ങളിൽ മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.
പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതിയും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉന്നത പഠനത്തിനുള്ള തയ്യാറെടുപ്പുകളിലാണ് വിജയിച്ച വിദ്യാർത്ഥികൾ. ഫലം വന്നതോടെ വിവിധ കോളേജുകളിൽ ഉന്നത പഠനത്തിനുള്ള അഡ്മിഷൻ നടപടികളും വേഗത്തിലാക്കും.
Kannur
ദേശീയപാത 66-ന്റെ ഭാഗമായ മുഴപ്പിലങ്ങാട് - അഴിയൂർ ബൈപ്പാസ് നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. 18.9 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ബൈപ്പാസ് കണ്ണൂരിന്റെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭൂരിഭാഗം ജോലികളും പൂർത്തിയായിട്ടുണ്ട്.
നിലവിൽ പാലങ്ങളുടെയും കലുങ്കുകളുടെയും നിർമ്മാണവും റോഡ് ടാറിംഗുമാണ് പ്രധാനമായും നടന്നുവരുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉന്നതതല ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ തലശ്ശേരി, കണ്ണൂർ നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് ശമനമുണ്ടാകും. വടക്കൻ കേരളത്തിലെ വികസനത്തിന് ഈ ബൈപ്പാസ് നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത വർഷം ആദ്യത്തോടെ ബൈപ്പാസ് പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Kannur
കണ്ണൂർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് ലഭിച്ചത്. തുടർച്ചയായി പെയ്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.
കണ്ണൂർ നഗരസഭയുടെയും സമീപ പഞ്ചായത്തുകളിലെയും നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ട്.
കാലവർഷം കനത്തതോടെ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുള്ളതിനാൽ പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും അധികൃതർ അറിയിച്ചു. അടുത്ത 48 മണിക്കൂറിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Kannur
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണക്കടത്ത് പിടികൂടി. ഇന്ന് രാവിലെ ദുബായിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയായ യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണ്ണമാണ് പിടികൂടിയത്. സ്വർണ്ണത്തിന് വിപണിയിൽ ഏകദേശം 60 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് വർധിക്കുന്ന സാഹചര്യത്തിൽ കസ്റ്റംസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ വലിയ സ്വർണ്ണക്കടത്ത് കേസാണിത്. സംഭവത്തിന് പിന്നിൽ വലിയ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.
Kannur
പരിയാരം (കണ്ണൂർ): ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കേണ്ട സർക്കാർ ആശുപത്രികൾ അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സർക്കാർ ആശുപത്രികളോട് പിണറായി സർക്കാർ കാണിക്കുന്ന അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രികളിലെ പ്രശ്നത്തിന് കാരണം സിസ്റ്റത്തിന്റെ തകരാറാണെന്ന് പറയുന്ന മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ അവയവങ്ങൾ പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ്. എല്ലാ കാര്യത്തിലും കേരളം നന്പർ വൺ എന്നു ആവർത്തിച്ചു പറയുന്ന മുഖ്യമന്ത്രി കുത്തഴിഞ്ഞതും ആളെ കൊല്ലികളുമായ സർക്കാർ ആശുപത്രികളാണോ നന്പർ വൺ എന്നു വ്യക്തമാക്കണം.
വസ്തുനിഷ്ഠാപരമായ അന്വേഷണത്തിലൂടെ ആരോഗ്യ മേഖലയിലെ കാര്യങ്ങൾ പുറത്തുകൊണ്ടു വരുന്ന മാധ്യമങ്ങളുടെ പ്രവർത്തനം പ്രശംസനീയമാണ്. വരാനിരിക്കുന്ന വലിയ സമരത്തിനാണ് കോൺഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. എട്ടു മാസത്തിന് ശേഷം ഇതെല്ലാം നേരെയാക്കാൻ കഴിവുള്ളവർ വരുന്നുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എംഎൽഎ, സോണി സെബാസ്റ്റ്യൻ, മുഹമ്മദ് ബ്ലാത്തൂർ, ഡോ.കെ.വി.ഫിലോമിന എന്നിവർ പ്രസംഗിച്ചു. കെപിസിസി, ഡിസിസി ഭാരവാഹികൾ പങ്കെടുത്തു.
Kannur
കണ്ണൂർ: ഏതു കാര്യത്തിലും സമയബന്ധിതമായി തീരുമാനം എടുക്കാൻ കഴിയണം എന്നതിൽ ഉദ്യോഗസ്ഥർ ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കൃഷ്ണമോനോൻ സ്മാരക വനിതാ കോളജിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ തലത്തിൽ എടുക്കാൻ കഴിയുന്ന തീരുമാനം മറ്റേതെങ്കിലും തലത്തിലേക്ക് തട്ടിവിടുന്നത് സാധാരണ രീതിയല്ല. തീരുമാനം അതത് തലത്തിൽ എടുത്തു പോകണം. ആ തീരുമാനം സർക്കാരിന് വേണ്ടിയുള്ളതാണ്. നിലവിലുള്ള നിയമവും ചട്ടവും പ്രകാരം എടുക്കുന്ന തീരുമാനമാണ്. അത്തരം നിലപാടുകൾക്ക് സർക്കാരിന്റെ കൃത്യമായ പരിരക്ഷയുണ്ടാകുമെന്നും ആരും അതിൽ ശങ്കിച്ചു നിൽക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
തൊള്ളായിരത്തോളം സേവനങ്ങൾ ഓൺലൈനാക്കിയിട്ടുണ്ട്. ഇത് കാര്യങ്ങൾ വേഗത്തിലാക്കുന്നുണ്ട്. താലൂക്ക്തല അദാലത്തിൽ പല കാര്യങ്ങളിലും തീരുമാനം ഉണ്ടായിട്ടുണ്ട്. വിവിധ തലത്തിൽ ജനങ്ങളുമായുള്ള സംവേദനം ഇതിനകം സർക്കാർ നടത്തിക്കഴിഞ്ഞു. നവകേരള സദസ് അതിന്റെ ഭാഗമായിരുന്നു. വേഗതയിൽ കാര്യങ്ങൾ നിർവഹിക്കുന്പോൾ ചിലർ തെറ്റായ രീതിയിൽ ചിത്രീകരിക്കും. അത്തരം ചിത്രീകരണങ്ങൾ വന്നോട്ടെ. പക്ഷേ നല്ല ദിശാബോധത്തോടെയാണ് സർക്കാർ നീങ്ങുന്നത്. ഓരോ മേഖലയിലും കാര്യങ്ങൾ നിർവഹിക്കുന്നതിലൂടെ മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.
നാടിന്റെ പൊതുവായ കാര്യങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ട് തീരുമാനങ്ങൾ എടുത്തുപോകാൻ ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രദ്ധിക്കണം. ചുമതലകൾ കൃത്യമായി നിർവഹിക്കാൻ സാധിക്കണം. മന്ത്രിസഭ നയപരമായ കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുമെങ്കിലും കാര്യങ്ങൾ നടപ്പാക്കുന്നത് താഴെ തലം മുതൽ ചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥ വൃന്ദമാണ്. ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് നേട്ടങ്ങൾ കൈവരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സാധാരണ രീതിയിൽ സംസ്ഥാനത്തുണ്ടാകുന്ന ഫയലുകൾ വളരെ കൂടുതലാണ്. തീരുമാനങ്ങൾ എടുക്കുന്നതിൽ പൊതുവേ വേഗത കൂടിയിട്ടുണ്ട്. എന്നാൽ, ഇനിയും നല്ല തോതിൽ വേഗത കൂട്ടാൻ പറ്റണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, പി.എ.മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, ഒ.ആർ. കേളു, ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, കോഴിക്കോട് കളക്ടർ സ്നേഹിൽകുമാർ സിംഗ്, വയനാട് കളക്ടർ ഡി.ആർ. മേഘശ്രീ, കാസർഗോഡ് കളക്ടർ കെ. ഇന്പശേഖർ, നാല് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
Kannur
നിർമലഗിരി: വിദ്യാർഥികൾ കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് നിർമലഗിരി കോളജ് (ഓട്ടോണമസ്) മാനേജർ മോൺ. ആന്റണി മുതുകുന്നേൽ. 2025-26 അധ്യായന വർഷത്തിലെ നാലുവർഷ ബിരുദ കോഴ്സുകളുടെ കോളജ് തല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മാറുന്ന സമൂഹത്തെ മുന്നിൽക്കണ്ട് പഠനരംഗത്ത് മുന്നേറണം.കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പ്രഥമ ഓട്ടോണമസ് കോളജിലെ ആദ്യ നാലുവർഷ ബിരുദ ബാച്ചാണിത്.
എഫ്വൈയുജിപി പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവഹിക്കുന്ന ചടങ്ങിന് ഓൺലൈനായി അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും തത്സമയം സാക്ഷികളായി. ഉദ്ഘാടനത്തിനുശേഷം ഒന്നാംവർഷ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസും നടന്നു. ക്ലാസുകൾക്ക് ശ്രീരാജ് പാറക്കൽ, ജിതിൻ ശ്യാം, പ്രസാദ് മാനിക് എന്നിവർ നേതൃത്വം നൽകി.
പ്രിൻസിപ്പൽ സിസ്റ്റർ ഡോ. സെലിൻ മാത്യു അധ്യക്ഷത വഹിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോബി ജേക്കബ്, സീനിയർ അധ്യാപകൻ പ്രഫ. ഡോ. സാബു സെബാസ്റ്റ്യൻ, അസിസ്റ്റന്റ് പ്രഫസർമാരായ റോഷിൻ തോമസ്, ദീപു ജോസഫ്, ഇമ്മാനുവൽ ടോം, ഡോ. ദീപാ മോൾ മാത്യു, പിടിഎ വൈസ് പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Kannur
ഇരിട്ടി: കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിനു പിറകിലിടിച്ച് ആറുപേർക്കു പരിക്ക്. എറണാകുളത്തുനിന്നും എത്തിയ തീർഥാടകർ കൊട്ടിയൂർ ദർശനം കഴിഞ്ഞ് പറശിനിക്കടവിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കെ. കെ. മായ (57) വടുതല, ഷീല ഹരിദാസ് (58) കുമ്പളം, ശുഭ മുരളി (56) ചിറ്റൂർ, എറണാകുളം സ്വദേശികളായ ശ്രീനികുമാർ (52), ടി.സി. സീമ (45), സി.എസ്. ശ്രീരാഗ് (16) എന്നിവർക്കാണു പരിക്കേറ്റത്. ഇവർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ രാവിലെ 8.30 ഓടെ ഇരിട്ടി-തളിപ്പറമ്പ് റോഡിൽ പെരുമ്പറമ്പ് സ്കൂൾ കയറ്റത്തിലായിരുന്നു അപകടം. കൊട്ടിയൂരിൽ ദർശനം കഴിഞ്ഞ് കണ്ണൂർ പറശിനിക്കടവിലേക്ക് പോവുകയായിരുന്ന തീർഥാടക സംഘം സഞ്ചരിച്ച ട്രാവലർ ഇതിനു മുന്നിലായി തളിപ്പറമ്പിലേക്കു പോവുകയായിരുന്ന കെഎസ് ആർടിസി ബസിന്റെ പിറകിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ട്രാവലറിന്റെ ഉള്ളിൽ കുടുങ്ങിപ്പോയവരെ ഇരിട്ടി സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയെത്തി വാതിൽ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അസിസ്റ്റന്റ് ഓഫീസർ എൻ.ജി. അശോകൻ, ഫയർമാൻമാരായ എ.സി. ഷാനിഫ്, ജസ്റ്റിൻ ജയിംസ്, സി.വി. സൂരജ്, ഹോംഗാർഡ് വി. രമേശൻ, ധനേഷ്, സരീഷ് എന്നിവരും അഗ്നിരക്ഷാസേനയുടെ സംഘത്തിലുണ്ടായിരുന്നു.
Kannur
സ്വന്തം ലേഖകന്
കാസര്ഗോഡ്: സ്കൂളില് റാഗിംഗിനെതിരെ ബോധവത്കരണങ്ങളും പോലീസ് മുന്നറിയിപ്പുകളുമൊക്കെ ഒരു ഭാഗത്ത് നടക്കുമ്പോഴും ജില്ലയില് റാഗിംഗ് ക്രൂരതയ്ക്ക് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തില് യാതൊരു കുറവുമുണ്ടാകുന്നില്ല.
മഞ്ചേശ്വരം താലൂക്കിലെ സര്ക്കാര് സ്കൂളില് പ്ലസ് വണ് ഹ്യുമാനിറ്റീസ് വിദ്യാര്ഥിയായ നജീബ് (യഥാര്ഥ പേരല്ല) സ്കൂളില് വന്ന് അഞ്ചാംദിവസമാണ് പ്ലസ്ടു വിദ്യാര്ഥികളുടെ ക്രൂരമായ മര്ദ്ദനത്തിനിരയായത്. ബസ് സ്റ്റോപ്പില് വെച്ച് താന് മുമ്പ് പഠിച്ച സ്കൂളിലെ വിദ്യാര്ഥിനിയോട് സംസാരിച്ചതിനാണ് അഞ്ചു സീനിയര് വിദ്യാര്ഥികള് ചേര്ന്ന് നജീബിനെ പരസ്യമായി മര്ദ്ദിച്ചത്. അവരില് ഒരാള് തലയ്ക്കിട്ടാണ് അടിച്ചത്. ജൂണ് 18ന് പ്ലസ് വണ് വിദ്യാര്ഥികള്ക്കുള്ള ക്ലാസുകള് ആരംഭിച്ചതുമുതല് ഈ സ്കൂളില് റാഗിംഗ് ക്രൂരത അരങ്ങേറുന്നു.
ഷൂസ് ധരിച്ചതിന് നജീബ് നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. സ്കൂളില് സീനിയര് വിദ്യാര്ഥികള് ജൂണിയര് വിദ്യാര്ഥികള്ക്ക് ഡ്രസ് കോഡ് ഏര്പ്പെടുത്തിയിട്ടുണ്ട്. പ്ലസ് വണ് വിദ്യാര്ഥികള് ഫുള് സ്ലീവ് ഷര്ട്ട് ധരിക്കണമെന്നും കോളര് ബട്ടണ് ഇടണമെന്നും വാച്ചുകളോ ഷൂസോ ഉപയോഗിക്കരുതെന്നുമാണ് ഇവരുടെ ചട്ടം. കൂടാതെ ജൂണിയര് വിദ്യാര്ഥികളെ ശുചിമുറിയില് കൊണ്ടുപോയി പുഷ്-അപ്പ് എടുപ്പിക്കും. എതിര്ത്താല് ക്രൂരമായി മര്ദ്ദിക്കും. ഈ സ്കൂളിലേക്ക് ഇനി പോകുന്നില്ലെന്ന തീരുമാനമെടുത്ത നജീബ് മറ്റൊരു സ്കൂളിലേക്ക് മാറ്റത്തിനായി ശ്രമിക്കുകയാണ്.
കാസര്ഗോഡ് താലൂക്കിലെ മറ്റൊരു ഗവ. സ്കൂളില് പ്ലസ് വണ് കൊമേഴ്സ് വിദ്യാര്ഥിയായ ഫഹദിനെ (യഥാര്ഥ പേരല്ല) സീനിയര് വിദ്യാര്ഥികള് മര്ദ്ദിക്കുകയും തള്ളിയിടുകയും ക്ലാസ് മുറിയില് ഒരു ബെഞ്ച് എറിയുകയും ചെയ്തതിനെ തുടര്ന്ന് കൈത്തണ്ട ഒടിഞ്ഞു. ഫഹദിന് ആറ് ആഴ്ച പൂര്ണ വിശ്രമം ഡോക്ടര് നിര്ദേശിച്ചിട്ടുണ്ട്.
അസ്ഥിക്ക് വീണ്ടും സ്ഥാനഭ്രംശം സംഭവിച്ചാല് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. തലയ്ക്കുനേരെയാണ് ബെഞ്ച് എറിഞ്ഞതെന്നും കൈകൊണ്ട് തടുത്തപ്പോള് കൈയൊടിഞ്ഞതാണെന്നും ഫഹദിന്റെ അമ്മ പറയുന്നു. അക്രമമുണ്ടായ ദിവസം വീട്ടിലേക്ക് വന്നപ്പോള് ഷര്ട്ടില് മുഴുവന് ഷൂസ് കൊണ്ട് ചവിട്ടിയ പാടുകളായിരുന്നെന്നും അവര് കൂട്ടിച്ചേര്ത്തു.
ഈ രണ്ടു കേസുകളിലും പോലീസ് കലാപം, നിയമവിരുദ്ധമായ സംഘം ചേരല്, തെറ്റായ നിയന്ത്രണം, സ്വമേധയാ പരിക്കേല്പ്പിക്കല് തുങ്ങിയ വകുപ്പുകള് പ്രകാരം എഫ്ഐആര് രജിസ്റ്റര് ചെയ്തത്. അതിനാല് തന്നെ റാഗിംഗ് നടത്തിയ കുട്ടികളുടെ സസ്പെന്ഷനില് ശിക്ഷ ഒതുങ്ങുകയാണ് ചെയ്യുക. ഇത് അവരെ സംബന്ധിച്ചിടത്തോളം അവധിക്കാലം പോലെ മാത്രമാണെന്നാണ് വിമര്ശനമുയരുന്നത്.
എന്നാല് ഇതുപോലുള്ള സംഭവങ്ങള്ക്കായി പ്രത്യേകം ഉദ്ദേശിച്ചിട്ടുള്ള നിയമമായ കേരള റാഗിംഗ് നിരോധന നിയമം ചുമത്തിയിട്ടില്ല. ഈ ആക്ടിലെ സെക്ഷന് നാല് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാല് രണ്ടുവര്ഷം തടവും 10,000 രൂപ പിഴയും ലഭിക്കും. സെക്ഷന് ആറ് സ്കൂളില് നിന്നു പുറത്താക്കാനും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില് പ്രവേശനം നേടുന്നതില് നിന്നു മൂന്നുവര്ഷം വിലക്കാനും നിര്ദേശിക്കുന്നു. എന്നാല് നിയമം പ്രയോഗിക്കാന് പോലീസ് പലപ്പോഴും മടിക്കുകയാണ് അതിനാല് തന്നെ കുറ്റകൃത്യങ്ങളും ഏറുന്നു.
റാഗിംഗ് ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് സ് കൂളിൽ ബോധവത്കരണക്ലാസ് നടത്തിയിരുന്നതായി ഒരു പ്രിന്സിപ്പല് പറയുന്നു. എന്നാല് കുട്ടികള്ക്കും നിയമത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും ഏതു പോലീസ് സ്റ്റേഷനാണ് റാഗിംഗ് നടത്തിയാല് തങ്ങള്ക്ക് ജാമ്യം നല്കാത്തതെന്ന് ഒരു കുട്ടി പോലും തന്നോട് ചോദിച്ചതയി അദ്ദേഹം കൂട്ടിച്ചേര്ത്തു. ഇന്ന് തങ്ങളുടെ പെണ്കുട്ടികളേക്കാള് ആണ്കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാനാണ് ഭയപ്പെടുന്നതെന്ന് ആക്രമണത്തിരയായ കുട്ടികളുടെ അമ്മമാര് പറയുന്നു.
Kannur
കണ്ണൂർ: കണ്ണൂർ നഗരത്തിലടക്കം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. ജയിന്റ് ആഫ്രിക്കൻ സ്നെയിൽ എന്നറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ച് സസ്യജാലങ്ങൾക്കും മനുഷ്യർക്കും ശരിക്കും ഭീകരൻ കൂടിയാണ്. ജില്ലയിൽ കണ്ണൂർ കോർപറേഷന്റെ വിവിധ ഭാഗങ്ങൾ, മുണ്ടേരി, ചക്കരക്കൽ, മയ്യിൽ, അഴിക്കോട്, കണ്ണപുരം, ചെറുകുന്ന്, ഇരിട്ടി, ചപ്പാരപ്പടവ് പഞ്ചായത്തിലെ പതിനേഴാം വാർഡായ എടക്കോം, മഠംതട്ട് എന്നിവിടങ്ങളിലെല്ലാം ഒച്ചുശല്യം രൂക്ഷമാണ്. പച്ചപ്പുകൾ കാർന്നുതിന്നു നശിപ്പിക്കുന്നതിനൊപ്പം വീട്ടിനകത്തും മറ്റും ഇഴഞ്ഞുനീങ്ങുന്നിടങ്ങളിലെ സ്രവവും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
മുട്ടയിൽനിന്ന് വിരിയുന്പോൾ ഒരു കടുകുമണിയോളം മാത്രമുള്ള ആഫ്രിക്കൻ ഒച്ച് കിട്ടിയതെല്ലാം കാർന്നുതിന്ന് ദിവസങ്ങൾക്കുള്ളിൽ വലിപ്പം പ്രാപിക്കും. പച്ചപ്പുകളാണ് പ്രധാന ഭക്ഷണം. പച്ചക്കറി, പൂച്ചെടികൾ, വാഴ, മഞ്ഞൾ, കവുങ്ങ്, കാപ്പി, കിഴങ്ങുവർഗങ്ങൾ, മണ്ണിലേക്ക് തുരന്നിറങ്ങി തെങ്ങിന്റെ വേരുകൾ എന്നിവയെല്ലാം ഇവ തിന്നുതീർക്കും. ആഫ്രിക്കൻ ഒച്ചുകൾ കാർഷികമേഖലയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കിണറുകളും മലിനമാക്കുന്നുണ്ട്.
പകൽച്ചെടികളുടെ മറവിലും മണ്ണിലും പുതഞ്ഞ് നിൽക്കുന്ന ഇവ വൈകുന്നേരങ്ങളോടെയാണ് കൂടുതലായും പുറത്തുവരിക. പകൽ വെയിലിന് ചൂടേറുന്പോഴേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറും. അതു കൊണ്ട് തന്നെ മഴക്കാലത്തും തണുപ്പുകാലത്തുമാണ് ഇവയെ കൂടുതലായി പകൽ സമയങ്ങളിൽ കണ്ടുവരുന്നത്. കട്ടിയുള്ള പുറന്തോടുള്ള ഇവയ്ക്കു മേൽ ഇരുചക്രവാഹനങ്ങൾ കയറി നിയന്ത്രണംവിട്ട് അപകടങ്ങളും സംഭവിക്കുന്നുണ്ട്.
ഓമനയായെത്തി ഭീകരനായി
അക്കാറ്റിന ഫുലിക് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചിന്റെ ജന്മദേശം കിഴക്കൻ ആഫ്രിക്കയാണ്. കടൽ ശംഖിനോടു സാമ്യമുള്ള തോടും വലിപ്പവും കാരണം കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുന്ന ഇത് ഒരു കാലത്ത് വീടുകളിൽ ചില്ലുകൂട്ടിലെ വളർത്തു ജീവിയായിരുന്നു. പിന്നീട് പലരും ഉപേക്ഷിച്ചതോടെ നാട്ടിൽ പെരുകി. ഒച്ചുകൾ നാട്ടിൽ പെരുകിയതിനെ തുടർന്ന് നടത്തിയ പഠനങ്ങളിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.
മനുഷ്യരിൽ ഈസിനോഫിലിക് മെനിഞ്ചൈറ്റസ് എന്ന മസ്തിഷ്ക ജ്വരത്തിനിടയാക്കുന്ന ജീവികൂടിയാണിതെന്നാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. രോഗവാഹകരായ നിമ വിരകളെ പടർത്തുന്നതിലും ഇതിന് വലിയ പങ്കുണ്ട്. ആഫ്രിക്കൻ ഒച്ചിന്റെ ശരീരം നിമവിരകളുടെ ആവാസ കേന്ദ്രമാണ്. ഇഴഞ്ഞു നീങ്ങുന്നിടങ്ങളിലെ സ്രവങ്ങൾ സ്പർശിച്ച ശേഷം കൈകൾ ശരിയായ രീതിയിൽ കഴുകാതെ ഭക്ഷണം കഴിച്ചാലോ സ്രവം കലർന്ന പച്ചക്കറിയോ പഴ വർഗങ്ങളോ ശരിയാ രീതിയിൽ കഴുകാതെ ഭക്ഷിച്ചാൽ വിരകൾ ശരീരത്തിലേക്ക് കടക്കുകയും രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.
വർഷത്തിൽ അഞ്ചു മുതൽ ആറു തവണ മുട്ടകളിടുന്ന ജീവിയാണ് ആഫ്രിക്കൻ ഒച്ച്. ഒരു തവണ 200 മുട്ടകൾ വരെ ഇടും. ആറു മാസം കൊണ്ട് പൂർണ വളർച്ചയെത്തുന്ന ഇവയുടെ ജീവിത ദൈർഘ്യം അഞ്ചു മുതൽ പത്തു വർഷമാണ്. ജീവിത ചക്രത്തിനിടയിൽ നിരവധി തവണ മുട്ടകളിടുന്നതിനാലാണ് ഒരു പ്രദേശത്ത് പെട്ടെന്ന് ഇവയുടെ പെരുപ്പം അനുഭവപ്പെടുന്നത്. ജൈവാവിശിഷ്ടങ്ങൾ കൂട്ടിയിടുന്നിടങ്ങളിലാണ് ഇവ മുമുട്ടിയിട്ട് പെരുകുന്നത്. ജൈവാവശിഷ്ടങ്ങൾ കൂട്ടിയിടാതിരിക്കലാണ് ഇവയുടെ വംശവർധന തടയാൻ ആദ്യം ചെയ്യേണ്ടത്.
Kannur
തലശേരി: യാത്രക്കാരുമായി ട്രിപ്പ് നടത്തുകയായിരുന്ന ഓട്ടോറിക്ഷയക്ക് മേൽ തെങ്ങും വൈദ്യുത തൂണും പൊട്ടി വീണു. ഡ്രൈവർ ഉൾപ്പടെ ഓട്ടോയിലുണ്ടായിരുന്ന നാലുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടതിനാലാണ് വന് ദുരന്തം ഒഴിവായത്.
ടെന്പിൾ ഗേറ്റ് വാടിക്കൽ ജംഗ്ഷനിൽ ഇന്നലെ ഉച്ച കഴിഞ്ഞ മൂന്നോടെയായിരുന്നു സംഭവം. വടകര കണ്ണൂക്കരയിൽ നിന്നും മഞ്ഞോടിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് വരികയായിരുന്നു ഓട്ടോ റിക്ഷ. റോഡരികിലെ പറന്പിലെ തെങ്ങ് പൊട്ടി വൈദ്യുത തൂണിൽ വീഴുകയും വൈദ്യുത തൂണും തെങ്ങും ഓട്ടോയ്ക്കു മേൽ പതിക്കുകകയുമായിരുന്നു.
ഒഞ്ചിയം സ്വദേശി കൈതോകുന്നുമ്മൽ കെ.കെ. മുരളിയുടെതാണ് ഓട്ടോ. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തെങ്ങ് മുറിച്ചുമാറ്റി. കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, കൗൺസിലർ കെ. അജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.
Kannur
പഴയങ്ങാടി: വീട്ടിലെ വരാന്തയിലിരുന്ന ഗൃഹനാഥനെ തെരുവുനായ ആക്രമിച്ചു. വളപട്ടണം സ്വദേശി ടി.പി. ഷാഹിറിനെയാണ് (45) തെരുവുനായ വീട്ടിൽ കയറി ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ കണ്ണാടിപ്പറമ്പ് ചേലേരിമുക്ക് കയ്യങ്കോടിലെ ഭാര്യ വീട്ടിലെ വരാന്തയിൽ രാത്രി ഭക്ഷണത്തിനുശേഷം വിശ്രമിക്കുമ്പോഴാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മുഖത്തും കണ്ണിന് മുകളിലും തലയ്ക്കും പരിക്കേറ്റ ഷാഹിറിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അപകടനില തരണം ചെയ്തു.
കണ്ണാടിപ്പറമ്പ് കൊച്ചോട് മേഖലകളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും മുമ്പും ഈ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ അക്രമം ഉണ്ടായതായും നാട്ടുകാർ പറയുന്നു.
Kannur
ഇരിട്ടി: ആറളം ഫാമിലെ കാട്ടാന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കർശന നടപടികളുമായി ഹൈക്കോടതി. ആറളം ഫാം എംഡിയെയും ആറളം പഞ്ചാത്തിനെയും അനെർട്ട് ഓഫീസറെയും കക്ഷി ചേർത്ത് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
സുൽത്താൻ ബത്തേരി സ്വദേശി ബൈജുപോൾ മാത്യൂസ് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി മൂവരെയും കക്ഷി ചേർത്തത്. കേസ് പ്രത്യേകമായി പരിഗണിക്കുന്നതിന്റെ ഭാഗമായി എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്നിന് സ്പെഷ്യൽ സിറ്റിംഗ് നടത്താനും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി.എം. മനോജ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.
ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച ടാസ്ക് ഫോഴ്സ് പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകിയ 131 നിർദേശങ്ങൾ അടങ്ങിയ സത്യവാങ്മൂലം കണ്ണൂർ ഡിഎഫ്ഒ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ച ശേഷമാണ് ആറളം എംഡിയേയും പഞ്ചായത്തിനെയും അനെർട്ടി ഓഫീസറെയും സ്വമേധയാ കേസിൽ കക്ഷിചേർക്കാൻ ഉത്തരവിട്ടത്.
ആറളം ഫാമിൽ 14 ആദിവാസികളെ കാട്ടാന കൊന്നതിന്റെ പശ്ചാത്തലത്തിലാണ് ബൈജു പോൾ മാത്യൂസ് പൊതുതാത്പര്യ ഹർജി നൽകിയത്. ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിനും വനം വകുപ്പിനും നിർദേശം നൽകണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്.
Kannur
കണ്ണൂർ: കുട്ടികളിലെ ഇടുപ്പ് (ഹിപ്) സംരക്ഷണം, സെറിബ്രൽ പാൾസി എന്നിവയ്ക്കുള്ള കേരളത്തിലെ ആദ്യത്തെ സമഗ്ര സെന്റർ ഓഫ് എക്സലൻസ് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി. ബിഎംഎച്ച് ഓഡിറ്റോറിയത്തിൽ കണ്ണൂർ ആൻഡ് പയ്യന്നൂർ ക്ലസ്റ്റർ സിഇഒ നിരൂപ് മുണ്ടയാടൻ ഉദ്ഘാടനം ചെയ്തു.
പീഡിയാട്രിക് ഓർത്തോപീഡിക്സ് ആൻഡ് സ്കോളിയോസിസിലെ സീനിയർ കൺസൾട്ടന്റായ ഡോ. ഈശ്വർ ടി. രമണിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സെന്റർ ആരോഗ്യ പരിപാലനത്തിൽ നിർണായക വഴിത്തിരിവായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
സെറിബ്രൽ പാൾസി, ഇടുപ്പിന്റെ വിവിധ പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന ധാരാളം കുട്ടികൾ ക്കുള്ള സേവനത്തിന് ഇത് പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളതാണ്. സെറിബ്രൽ പാൾസി, ഇടുപ്പിലെ ഡെവലപ്മെന്റൽ ഡിസ്പ്ലാസിയ, പെർത്തസ് രോഗം, സ്ലിപ്ഡ് കാപിറ്റൽ ഫെമറൽ എപിഫൈസിസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കുട്ടികളിൽ ആക്രമണാത്മക കായിക വിനോദങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിന് പരിഹാരം എന്ന നിലയിൽ ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യും.മേഖലയിലെ ഒരു സുപ്രധാന ആരോഗ്യ പരിപാലന വിടവ് ഈ ക്ലിനിക് നികത്തുന്നുവെന്ന് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ഈശ്വർ ടി. രമണി വിശദീകരിച്ചു. അന്താരാഷ്ട്ര തലത്തിൽ പരിശീലനം ലഭിച്ച ഒരു കൂട്ടം വിദഗ്ധരാണ് സെന്ററിലുള്ളത്. പീഡിയാട്രിക് ഓർത്തോപീഡിക്സ്, പീഡിയാട്രിക് ഫിസിയോതെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന ഈ മൾട്ടിഡിസിപ്ലിനറി ക്ലിനിക് സമഗ്രമായ പരിചരണം ഉറപ്പാക്കുന്നു.
ഇത് രോഗിയുടെ മെഡിക്കൽ വശങ്ങൾ മാത്രമല്ല, യുവ രോഗികളുടെ പുനരധിവാസവും ദീർഘകാല പരിചരണ ആവശ്യങ്ങളും നല്കുന്നു. നേരത്തെയുള്ള രോഗനിർണയത്തിനും വിദഗ്ധ ചികിത്സയും ദീർഘകാല വൈകല്യങ്ങൾ തടയാനും ചലനശേഷി മെച്ചപ്പെടുത്താനും വേദന കുറയ്ക്കാനും ഇത്തരം കുട്ടികളുടെ ജീവിത നിലവാരം ഗണ്യമായി ഉയർത്താനും സെന്റർ സഹായിക്കും. ചടങ്ങിൽ ഹോസ്പിറ്റൽ മെഡിക്കൽ അഡ്വൈസർ ഇ.കെ. അബ്ദുൾ നാസർ, ഡോ. ടോണി കവലക്കാട്ട്, ഡോ. എം. ജ്യോതിപ്രശാന്ത്, ഡോ. അഖിൽ ദാസ്, മഞ്ജു ജോസഫ്, ദേവതീർഥ് എന്നിവർ പങ്കെടുത്തു.
Kannur
ഇരിട്ടി: ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാലിൽ കണ്ടെത്തിയ ഗർത്തത്തിലേക്ക് വെള്ളം ഒഴുകാതെ മണൽ ചാക്കുകൾ അടുക്കി നീരൊഴുക്ക് തിരിച്ചുവിട്ടു. ഗുഹ പോലെ അഞ്ചു മീറ്ററിൽ അധികം താഴ്ചയുള്ളതാണ് കനാലിലെ ഗർത്തം. പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ ബാരാപോൾ പദ്ധതിയിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിന് ശേഷം ഒഴുക്കിവിടുന്ന വെള്ളം പുഴയെടുക്കാത്ത അവസ്ഥയിൽ ഉത്പാദനം നിർത്ത വച്ച് കനാൽ വൃത്തിയാക്കുന്നതിനിടെയാണ് കനാലിലെ ഗർത്തം ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ കനാലിലെ ഗർത്തത്തിലേക്കുള്ള നീരൊഴുക്ക് തിരിച്ചുവിട്ടെങ്കിലും ഭൂമിക്കടിയിൽ വെള്ളമൊഴുകുന്ന ശബ്ദം കേൾക്കുന്നുണ്ടെന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഗർത്തം കണ്ടെത്തിയ സ്ഥലത്തെ കനാലിനു സമീപമായി 18 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
അതിനിടെ കനാലിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് കെഎസ്ഇബി ബോർഡ് ഡയറക്ടർ, പ്രോജക്ട് ചീഫ് എൻജിനിയർ എന്നിവർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അടുത്ത ആഴ്ച വിദഗ്ധ സംഘം പരിശോധന നടത്തുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. കനാലിന്റെ താഴ്ഭാഗത്തുനിന്നും മാറ്റി പാർപ്പിച്ച നാലു കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വീട്ടിലേക്ക് വെള്ളമെത്താത്ത തരത്തിൽ കരിങ്കൽ ഭിത്തിയും നിർമിക്കും. നിർമാണം ഇന്നാരാംഭിക്കും. ഇവരുടെ സഞ്ചാരത്തിനായി ഒരാഴ്ചക്കുള്ളിൽ സ്റ്റീൽ നടപ്പാലവും നിർമിച്ചു നൽകുമെന്നും അധികൃതർ അറിയിച്ചു.
ഗർത്തം കണ്ടെത്തിയ സ്ഥലവും അപകടാവസ്ഥയിലായ കനാലും സമീപത്തെ വീടുകളും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സിന്ധു ബെന്നി , ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി, പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിത്താന്നി , ബിജോയി പ്ലാത്തോട്ടം , സെലീന ബിനോയി, എൽസമ്മ ജോസഫ് എന്നിവർ സന്ദർശിച്ചു. ബാരാപോൾ കനാലിൽ ഗർത്തം രൂപപ്പെട്ട് ഉത്പാദനം നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാക്കിയത് കെഎസ്ഇബിയുടെ അനാസ്ഥ കൊണ്ടാണെന്ന് അയ്യൻകുന്് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ആരോപിച്ചു. കനാലിന്റെ സുരക്ഷ പഞ്ചായത്തിനും ജനങ്ങൾക്കും ബോധ്യപ്പെട്ടാൽ മാത്രമേ ഉത്പാദനം പുനരാരംഭിക്കാൻ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Kasaragod
ഉക്കിനടുക്ക: കേരളത്തിലെ ആരോഗ്യ മേഖലയോട് ഇടതുസർക്കാർ കാണിക്കുന്ന അനാസ്ഥയുടെയും ജില്ലയിലെ ജനങ്ങളോട് ചെയ്യുന്ന കൊടുംവഞ്ചനയുടെയും സ്മാരകമായി മാറിയിരിക്കുകയാണ് ഉക്കിനടുക്കയിലെ കാസർഗോഡ് ഗവ. മെഡിക്കൽ കോളജെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു പറഞ്ഞു. പിണറായി സർക്കാർ മംഗളൂരുവിലെ ആരോഗ്യമേഖലയിലെ വ്യവസായികളുടെ കച്ചവട താത്പര്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞുകൊണ്ടാണ് കാസർഗോഡ് ഗവ. മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ അട്ടിമറിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ ആരോഗ്യമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളജിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൻഡോസൾഫാൻ വിഷമഴയിലൂടെ കാസർഗോഡ് ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ അനുഭവിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരമായാണ് ഉമ്മൻ ചാണ്ടി സർക്കാർ ജില്ലയിൽ ഒരു മെഡിക്കൽ കോളജ് അനുവദിച്ചത്. എന്നാൽ ഇപ്പോൾ ജില്ലയിൽ മെഡിക്കൽ കോളജ് തന്നെ ഇല്ലാതാക്കുന്ന നടപടിക്കെതിരെയാണ് സമരം നടത്തേണ്ടിവരുന്നത്.
അടുത്തവർഷം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഈ സ്ഥിതി മാറുമെന്നും ഉക്കിനടുക്ക മെഡിക്കൽ കോളേജ് പൂർണമായും നവീകരിച്ച് പ്രവർത്തനം തുടങ്ങാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, നേതാക്കളായ ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, എം. അസിനാർ, സാജിദ് മൗവൽ, കെ.കെ. രാജേന്ദ്രൻ, ബി.പി. പ്രദീപ് കുമാർ, എം.സി. പ്രഭാകരൻ, സോമശേഖര ഷേണി, സുന്ദര ആരിക്കാടി, സി.വി. ജെയിംസ്, ഹരീഷ് പി. നായർ, മാഹിൻ കേളോട്ട്, കെ.വി. വിജയൻ, ജോയ് ജോസഫ്, മധുസൂദനൻ ബാലൂർ, കെ.വി. ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, എം. രാജീവൻ നമ്പ്യാർ, കെ. ഖാലിദ്, എ. വാസുദേവൻ, എം. ബലരാമൻ നമ്പ്യാർ, കെ. വാരിജാക്ഷൻ, എം. ലക്ഷ്മണ പ്രഭു, ശ്യാമപ്രസാദ് മാന്യ, ബി.എസ്. ഗംഭീര എന്നിവർ പ്രസംഗിച്ചു.
Kasaragod
മഞ്ചേശ്വരം: കേരളത്തിന്റെ വടക്കേയറ്റമായ മഞ്ചേശ്വരത്തെ വിനോദസഞ്ചാരമേഖലയിൽ അടയാളപ്പെടുത്തുമെന്ന് പ്രതീക്ഷിച്ച കണ്വതീർഥ ബീച്ച് കടലേറ്റത്തിൽ നിലംപരിശായി.
വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി 15 ലക്ഷം രൂപ ചെലവിൽ ഇവിടെ നിർമിച്ച നടപ്പാതയും ഇരിപ്പിടങ്ങളും റെയിൻ ഷെൽട്ടർ, കുട്ടികളുടെ പാർക്ക്, ബയോഫെൻസിംഗ് തുടങ്ങിയ സംവിധാനങ്ങളും പാടേ തകർന്നു.
ബീച്ചിന്റെ നടത്തിപ്പിനായി ടെൻഡർ ക്ഷണിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിനിടയിലാണ് ഇതുവരെ പൂർത്തിയായ നിർമാണങ്ങളെല്ലാം ഏറെക്കുറെ തകർന്നടിഞ്ഞത്.
ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി പൊളിച്ചുമാറ്റിയപ്പോൾ കിട്ടിയ രണ്ടു വലിയ സ്റ്റീൽ കണ്ടെയ്നറുകൾ നേരത്തേ ഇവിടെ എത്തിച്ചിരുന്നു. ഇവ ബീച്ചിൽ സ്ഥാപിച്ച് അറ്റകുറ്റപണികൾ നടത്തി പെയിന്റ് ചെയ്ത് മനോഹരമാക്കി വിശ്രമകേന്ദ്രങ്ങളായി ഒരുക്കാനായിരുന്നു പദ്ധതി. കടലേറ്റത്തിൽ ഇവ രണ്ടും കടലിലേക്ക് മറിഞ്ഞുവീണ നിലയിലാണ്.
രണ്ടുവർഷം മുമ്പ് കണ്വതീർഥ ബീച്ചിൽ വികസനപ്രവർത്തനങ്ങൾ തുടങ്ങിയ കാലത്ത് പദ്ധതിപ്രദേശം കടലിൽ നിന്ന് 200 മീറ്ററിലധികം അകലെയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയും ഉള്ളിലേക്ക് കടൽ കടന്നുകയറിയതോടെയാണ് പൂർത്തിയായ നിർമാണങ്ങൾപോലും തകരുന്ന നിലയായത്. ബിച്ചിലേക്കുള്ള റോഡിന്റെ ഒരു ഭാഗവും കടലേറ്റത്തിൽ തകർന്നു.
അടുത്തുള്ള ജല അഥോറിറ്റിയുടെ കൂറ്റൻ കോൺക്രീറ്റ് ടാങ്കും അപകടഭീഷണിയിലാണ്. കടൽ ഇത്രയും അടുത്തെത്തിയതോടെ റോഡിന്റെ മറുവശത്ത് താമസിക്കുന്ന കുടുംബങ്ങളും ഭീതിയിലായി.
തീരത്തെ കാറ്റാടി, ബദാം മരങ്ങൾക്കിടയിലൂടെ നടപ്പാതയും ഇടയ്ക്ക് കോട്ടേജുകളും ലഘുഭക്ഷണശാലയുമൊക്കെ വിനോദസഞ്ചാര പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നു. കടലേറ്റത്തിൽ മരങ്ങളിലേറെയും കടപുഴകിയതോടെ അതും പാഴ്ക്കിനാവായി.
കണ്വതീർഥയിൽനിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ കർണാടകയുടെ ഭാഗത്ത് അടുത്തിടെ കടലിന്റെ ഒരു ഭാഗം നികത്തി പുലിമുട്ട് നിർമിച്ചതാണ് ഇവിടെ ഇത്രയധികം ഉള്ളിലേക്ക് കടൽ കടന്നുകയറാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.
Kasaragod
കാഞ്ഞങ്ങാട്: വർഷാവർഷം മഴക്കാലത്ത് ഗതിമാറിയൊഴുകുന്ന ചിത്താരിപ്പുഴയും അതിനനുസരിച്ച് കരയിലേക്ക് ആഞ്ഞടിക്കുന്ന കടൽത്തിരകളും അജാനൂർ കടപ്പുറത്തെ നാശോന്മുഖമാക്കുന്നു. കടപ്പുറത്തെ ഫിഷ് ലാൻഡിംഗ് സെന്റർ കെട്ടിടവും തീരദേശ റോഡും ഏതു നിമിഷവും കടലെടുക്കുമെന്ന ഭീതിയിലാണ്. പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയ മിനി ഹാർബർ എത്രയും പെട്ടെന്ന് യാഥാർഥ്യമായില്ലെങ്കിൽ ഇതൊന്നും ഇനി അധികകാലമുണ്ടാവില്ല.
വേനൽക്കാലം കഴിഞ്ഞ് മഴക്കാലമെത്തുമ്പോഴേക്കും ചിത്താരിപ്പുഴ ഒരു കിലോമീറ്ററോളം വീതിയിലാണ് ഗതിമാറിയൊഴുകുന്നത്. ഇതിനനുസരിച്ച് അഴിമുഖത്തിന്റെ സ്ഥാനവും മാറും. മറ്റിടങ്ങളിൽ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞടിച്ച തിരമാലകൾ തീരദേശ റോഡിന്റെ അര കിലോമീറ്ററോളം ഭാഗം അപകടാവസ്ഥയിലാക്കി.
റോഡിന്റെ അടിവശത്തുനിന്ന് മണ്ണൊഴുകിപ്പോയതോടെ ടാർ ചെയ്ത ഭാഗം ഏതുനിമിഷവും തകരുമെന്ന നിലയിലാണ്. ഇതോടെ റോഡിന്റെ മറുവശത്തുള്ള വീടുകളും അപകടഭീഷണിയിലായി. ഇടയ്ക്ക് റോഡിനു മുകളിലൂടെ വീട്ടുപറമ്പുകളിലേക്കുവരെ തിരകൾ ആഞ്ഞടിച്ചിരുന്നു.
ഈ വർഷം ഇതുവരെ 10 തെങ്ങുകളാണ് കടപുഴകിയത്. ഇവിടെ കരിങ്കല്ലുകൊണ്ട് നിർമിച്ചിരുന്ന കടൽഭിത്തി വർഷങ്ങൾക്കുമുമ്പ് തകർന്നിരുന്നു.
ഫിഷ് ലാൻഡിംഗ് സെന്ററിന്റെ സംരക്ഷണത്തിനായി അടുത്തിടെ പഞ്ചായത്ത് പദ്ധതിയിൽ നിർമിച്ച കോൺക്രീറ്റ് മതിലും അടിമണ്ണിളകിയതോടെ അപകടാവസ്ഥയിലാണ്. എത്രയും പെട്ടെന്ന് തുറമുഖത്തിന്റെ നിർമാണം തുടങ്ങണമെന്നും അതിനുമുമ്പ് കടലേറ്റം തടയാൻ താത്കാലിക സംവിധാനങ്ങൾ ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Kasaragod
പാലാവയൽ: കാലങ്ങളായി അപകടാവസ്ഥയിൽ നിൽക്കുന്ന കോലുവളളി കമ്പിപ്പാലത്തിന്റെ പലക തകർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട യുവതി പുഴയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുനയംകുന്നിലെ ആനകുത്തിയിൽ സുനു ആണ് കഴിഞ്ഞദിവസം രാത്രി കുലംകുത്തിയൊഴുകുന്ന പുഴയിൽ വീഴാതെ കഷ്ടിച്ച് രക്ഷപ്പെട്ടത്.
മകളെ ചെറുപുഴയിലെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം. കാലെടുത്തുവയ്ക്കുമ്പോൾ പാലത്തിന്റെ പലക തകർന്നെങ്കിലും അതിനിടയിൽ പാലത്തിന്റെ കമ്പിയിൽ പിടുത്തം കിട്ടിയതിനാലാണ് സുനു പുഴയിൽ വീഴാതിരുന്നത്. പലകയുടെ അപകടാവസ്ഥയറിയാതെ കുട്ടി തൊട്ടുമുന്നിൽ കടന്നുപോയിരുന്നു.
മലയോരത്തെ ഏറ്റവും നീളം കൂടിയ കമ്പിപ്പാലങ്ങളിൽ ഒന്നാണ് കോലുവള്ളിയിൽ തേജസ്വിനിപ്പുഴയ്ക്ക് കുറുകേയുള്ള പാലം. കാലപ്പഴക്കത്തെ തുടർന്നു പാലത്തിലെ നിരവധി മരപ്പലകകൾ ഇതിനകം തകർന്നു വീണിട്ടുണ്ട്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്ന് ഭാഗത്തു നിന്നുള്ള വിദ്യാർഥികളടക്കം ഈ കമ്പിപ്പാലം കടന്ന് കോലുവള്ളിയിൽ എത്തിയാണ് സമീപത്തെ പ്രധാന ടൗണായ ചെറുപുഴയിലേക്ക് പോകുന്നത്.
അല്ലാത്തപക്ഷം മുനയംകുന്നിൽനിന്ന് ചെറുപുഴ ഭാഗത്തേക്ക് പോകാൻ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കണം. നേരിട്ട് ബസ് സർവീസുകൾ പോലുമില്ലാത്തതിനാൽ വൻതുക നല്കി ഓട്ടോറിക്ഷ വിളിച്ചാണ് ആശുപത്രി ആവശ്യങ്ങൾക്കുൾപ്പെടെ പോകേണ്ടിവരുന്നത്. ഈ ബാധ്യത താങ്ങാനാവാത്തതിനാലാണ് സാധാരണക്കാർ അപകടാവസ്ഥയിലായിട്ടും കമ്പിപ്പാലം കടന്നുപോകുന്നത്.
ചെറുപുഴ ഭാഗത്തെ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളെ രക്ഷിതാക്കൾ ഒപ്പംവന്ന് കൈപിടിച്ച് പാലം കടത്തിവിടുകയാണ് പതിവ്. പാലത്തിലെ കൂടുതൽ മരപ്പലകകൾ ഇളകി വീഴാവുന്ന നിലയിലാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. 2013-14 ൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് 3.5 ലക്ഷം രൂപ ചെലവഴിച്ച് പാലം പുതുക്കിപ്പണിതിരുന്നു. പിന്നീട് എല്ലാ വർഷവും അറ്റകുറ്റപണികൾ നടത്താറുണ്ടായിരുന്നു.
എന്നാൽ ഈ വർഷം അതും നടന്നില്ല. മുനയംകുന്നിനും കോലുവള്ളിക്കും ഇടയിൽ കോൺക്രീറ്റ് പാലവും ചെക്ക്ഡാമും നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉള്ളതാണ്. ഇടക്കാലത്ത് ഇതിനായുള്ള നീക്കങ്ങൾ സജീവമായിരുന്നെങ്കിലും പിന്നീട് സ്തംഭനാവസ്ഥയിലാവുകയായിരുന്നു. അടിയന്തിരമായി കമ്പിപ്പാലത്തിന്റെ അറ്റകുറ്റപണികളെങ്കിലു നടത്തിയില്ലെങ്കിൽ ഇവിടെ ഇനിയും ഏതു നിമിഷവും അപകടങ്ങൾ സംഭവിക്കാവുന്ന നിലയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Kasaragod
മാലോം: ബളാൽ പഞ്ചായത്തിലെ പാടി പട്ടികവർഗ നഗറിനെ വിട്ടൊഴിയാതെ കാട്ടാന. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ പതിവായി കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുകയാണ്.
ഇവിടെ താമസിക്കുന്നഅൻപതിലധികം കുടുംബങ്ങൾ രാത്രിയിൽ കാട്ടാനയെ ഭയന്ന് ഉറങ്ങാൻ പോലും കഴിയാത്ത നിലയിലാണ്. വീട്ടിൽനിന്ന് പുറത്തിറങ്ങാനും കഴിയുന്നില്ല. ടാറിട്ട റോഡിൽ പോലും കാട്ടാനകൾ കടന്നുപോയതിന്റെ അടയാളങ്ങളാണ്.
പ്രശ്നത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തിര നടപടികൾ ഉണ്ടാകണമെന്നും ജനവാസമേഖലയ്ക്കു സമീപം തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നും ഇവിടെ സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ആവശ്യപ്പെട്ടു. ബളാൽ പഞ്ചായത്തിലെ വനാതിർത്തി ഗ്രാമങ്ങളിലെല്ലാം ഒരു മാസത്തിലേറെയായി കാട്ടാനകൾ വിളയാടുകയാണ്.
ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് ഇതിനകം നശിപ്പിക്കപ്പെട്ടത്. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Kasaragod
വലിയപറമ്പ്: വ്യത്യസ്ത തലങ്ങളിൽ കഴിവ് തെളിയിച്ച കുടുംബശ്രീ അംഗങ്ങൾ ആരോഗ്യ പരിചരണവുമായിപുതിയ മേഖലകളിലേക്ക് കൂടി കടക്കുന്നു. കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ഒന്നര മാസം ആയുർവേദ സ്പാ പരിശീലനം പൂർത്തീകരിച്ചവർ പുറത്തിറങ്ങി.
വ്യക്തിത്വ വികസന, തൊഴിൽ സംരംഭ, ഗവേഷണ കേന്ദ്രമായി കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന ജോബ് കഫെയുടെ നേതൃത്വത്തിൽ നൽകിയ ആയുർവേദ സ്പാ പരിശീലനത്തിൽജില്ലയിലെ 11 പഞ്ചായത്തുകളിൽ നിന്നായി 27 പേരാണ് പങ്കെടുത്തത്.
സ്പാ ആൻഡ് ട്രഡീഷണൽ ട്രീറ്റ്മെന്റ് എന്ന പരിശീലന പദ്ധതിയിൽ ചേർന്നവർക്ക് സേവന, ശുശ്രൂഷ മേഖലകളിൽ അനന്ത സാധ്യതകളാണ് കുടുംബശ്രീ തുറന്നിട്ടിട്ടുള്ളത്. ആയുർവേദ തെറാപ്പിസ്റ്റ് എന്ന നിലയിൽ കൂടാതെ സ്പാ ട്രീറ്റ്മെന്റ്, സുഖചികിത്സ, പ്രസവരക്ഷാ പരിചരണം, ഹൗസ് സർവീസ് തുടങ്ങിയ മേഖലകളിൽ കൂടി ഇവർക്ക് പ്രവർത്തിക്കാനിടമൊരുക്കിയാണ് പരിശീലനം പൂർത്തീകരിച്ചിട്ടുള്ളത്. ഇടയിലെക്കാട് കേന്ദ്രീകരിച്ചാണ് ജില്ലയിലെ വിവിധ പഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകിയത്.
ചികിത്സകരല്ല എങ്കിലും ആരോഗ്യസംരക്ഷണ മേഖലയിൽ പിന്തുണ നൽകുന്ന സേവനദാതാവായി മാറുന്ന തരത്തിലാണ് തെറാപ്പി വരെ ചെയ്യുന്നവരായി കുടുംബശ്രീ പ്രവർത്തകരെ പരിശീലിപ്പിച്ചെടുത്തിട്ടുള്ളത്. സ്വയംതൊഴിൽ സംരംഭങ്ങൾ എന്നതിലുപരി സമർപ്പണവും സേവന സന്നദ്ധതയുമാണ് സ്പായിലൂടെ കുടുംബശ്രീ പ്രസ്ഥാനം തുറന്നിടുന്നത്.
വലിയപറമ്പ് കുടുംബശ്രീ സിഡിഎസിന്റെ ആതിഥേയത്വത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ആയുർവേദ സ്പാ പരിശീലനം പൂർത്തീകരിച്ച വിവിധ സിഡിഎസുകളിലെ കുടുംബശ്രീ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടന്നു.
ഇടയിലെക്കാട്ടിൽ നടന്ന ചടങ്ങിൽ വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ സിഡിഎസ് അധ്യക്ഷ ഇ.കെ. ബിന്ദു അധ്യക്ഷതവഹിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ അസി. കോഓർഡിനേറ്റർ ഡി. ഹരിദാസ്, ജോബ് കഫെ ഡയറക്ടർ എ.വി. രാജേഷ്, ഡോ.വി. രാജീവൻ, ഡോ.എം. ആതിര, ഡോ.ടി. ആയിഷ റഹ്മാൻ, എ.വി. ശൈലജ എന്നിവർ പ്രസംഗിച്ചു.
Kasaragod
തിരുമേനി: മാർത്തോമാ ശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാർ തോമസിന്റെ നാമഹേതുക തിരുനാളാ ഘോഷവും കാരുണ്യ ഭവന പദ്ധതിയുടെ ഉദ്ഘാടനവും തിരുമേനി മലങ്കര കത്തോലിക്കാ പള്ളിയിൽ നടന്നു.
ചടങ്ങിൽ കാസർഗോഡ് വൈദിക ജില്ലയിലെ വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും പങ്കെടുത്തു.
രൂപത മുഖ്യ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ കീപ്പള്ളിൽ കോർ എപ്പിസ്കോപ്പ, രൂപത പ്രൊക്യുറേറ്റർ ഫാ. ചാക്കോ വെള്ളാംചാലിൽ എന്നിവർ പങ്കെടുത്തു.
കാസർഗോഡ് വൈദിക ജില്ലാ പ്രോട്ടോ വികാരി റവ. ഡോ. വർഗീസ് താന്നിക്കാക്കുഴി, റവ. ഡോ. സാമുവൽ പുതുപ്പാടി, ഫാ. വർഗീസ് കടക്കേത്ത്, ഫാ. ഏബ്രഹാം പുന്നവിള, ഷാജി തച്ചനംകോട്ട്, ഷേഹ തോമസ് എന്നിവർ പ്രസംഗിച്ചു.
Kasaragod
റാണിപുരം: പാറക്കടവിൽ തുടർച്ചയായ മൂന്നാം ദിവസവും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ പാറക്കടവിലെ കെ.പി. സുകുമാരൻ, പത്മരാജ്, പത്മകുമാർ, കെ.പി. ബേബി എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങുകളും വാഴകളുമാണ് നശിപ്പിച്ചത്.
നേരത്തേ വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ മാത്രമാണ് ആനകൾ ഇറങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ ജനവാസമേഖലകളിലേക്കിറങ്ങി കൃഷി നശിപ്പിക്കാൻ തുടങ്ങിയതായി നാട്ടുകാർ പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് പാറക്കടവിനോട് ചേർന്ന കുണ്ടുപ്പള്ളിയിൽ ആന ശല്യം രൂക്ഷമായിരുന്നു. പ്രദേശത്തെ സോളാർ വേലിയുടെ പ്രവൃത്തി പൂർത്തീകരിച്ചതോടുകൂടിയാണ് ആനകൾ വേലി അവസാനിക്കുന്ന പാറക്കടവ് ഭാഗത്തുകൂടി ഇറങ്ങാൻ തുടങ്ങിയത്.
പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ കാടുപിടിച്ചുകിടക്കുന്നതാണ് ആനകൾക്ക് തമ്പടിക്കാൻ സഹായകമാകുന്നത്. പ്രദേശത്തെ കാടുകൾ വെട്ടിത്തെളിക്കുക മാത്രമാണ് ആനകൾ കൃഷിയിടങ്ങളിലേക്കിറങ്ങാതിരിക്കാനുള്ള പരിഹാരമാർഗമെന്ന് നാട്ടുകാർ പറയുന്നു.
പ്രശ്നം ചർച്ചചെയ്യാൻ നാളെ പാറക്കടവിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്, റവന്യൂ, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരുടേയും പ്രദേശത്തെ കർഷകരുടേയും അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.
Kasaragod
പെരിയ: മൂന്നുമാസത്തെ ഇടവേളയ്ക്കു ശേഷം ജില്ലയിൽ വീണ്ടും പുലിഭീതി. പെരിയയിലെ കേന്ദ്ര സർവകലാശാല കാമ്പസിലും അടുത്തുള്ള തണ്ണോട്ട് പ്രദേശത്തുമാണ് നാട്ടുകാർ പുലിയെ കണ്ടതായി പറയുന്നത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കൃത്യമായ നിരീക്ഷണത്തിനായി കാമറകൾ സ്ഥാപിച്ചു. നാട്ടുകാർക്കും സർവകലാശാല അധികൃതർക്കും ജാഗ്രതാനിർദേശം നല്കി.
പരിശോധനയിൽ പുലിയുടേതെന്ന് സംശയിക്കാവുന്ന കാല്പാടുകളോ മറ്റ് അടയാളങ്ങളോ ഒന്നും കണ്ടെത്താനായില്ലെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ പറഞ്ഞു. മഴ മൂലം കാല്പാടുകൾ മാഞ്ഞുപോയതാകാമെന്ന സംശയം തീർക്കാനാണ് മൂന്നിടങ്ങളിലായി കാമറ സ്ഥാപിച്ചത്. അതേസമയം തണ്ണോട്ട് ഇറങ്ങിയ പുലിയുടേതാണെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത് കടുവയാണെന്നും തെറ്റായ വീഡിയോ ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ജയകുമാർ, കെ.രാജു, ടീം അംഗങ്ങളായ രവീന്ദ്രൻ, മണികണ്ഠൻ, രാജൻ, നിവേദ്, വിനീത്, വിമൽരാജ്, പ്രവീൺ കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. മുളിയാർ, ബേഡഡുക്ക പഞ്ചായത്തുകളിൽ ഭീതി പരത്തിയ രണ്ട് പുലികൾ കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലുമായി കൂട്ടിൽ കുടുങ്ങിയതിനുശേഷം ജില്ലയിലെവിടെയും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.
Kasaragod
നീലേശ്വരം: ഏഴു പതിറ്റാണ്ടോളം പഴക്കമുള്ള ചിത്താരിപ്പാലത്തിന്റെ തകർച്ച ഏതാണ്ട് അതേകാലത്ത് നിർമിച്ച നീലേശ്വരത്തെ പഴയ പാലത്തിന്റെ കാര്യത്തിലും അധികൃതർക്ക് പാഠമാകണമെന്ന് ആവശ്യം.
1957 ലെ ഇഎംഎസ് സർക്കാരിന്റെ കാലത്താണ് രണ്ട് പാലങ്ങളുടെയും നിർമാണം നടന്നത്. ഇതിനുശേഷം 1962-63 കാലത്താണ് തേജസ്വിനി പുഴയ്ക്ക് കുറുകെയുള്ള കാര്യങ്കോട് പാലം നിർമിച്ചത്. ഈ പാലം കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായതിനെ തുടർന്ന് ഇപ്പോൾ പൊളിച്ചുമാറ്റി പുനർനിർമിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ചിത്താരിപ്പാലം കൂടി പൊളിച്ചുമാറ്റേണ്ട നിലയിലായതോടെ നീലേശ്വരം പാലത്തിന്റെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ആശങ്കകൾ ശക്തമാവുകയാണ്.
കോവളം-ബേക്കൽ ജലപാത നിർമാണത്തിന്റെ ഭാഗമായി നീലേശ്വരത്തെ പഴയ പാലം പൊളിച്ച് കൂടുതൽ ഉയരത്തിൽ പുനർനിർമിക്കാൻ രണ്ടുവർഷം മുമ്പ് തീരുമാനിച്ചിരുന്നു. എന്നാൽ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട എതിർപ്പുകളെ തുടർന്ന് ജലപാതയുടെ നിർമാണപ്രവർത്തനങ്ങൾ സ്തംഭിച്ചതോടെ ഇതും സ്തംഭനാവസ്ഥയിലായി.
ആറുവരി ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നീലേശ്വരം പുഴയ്ക്ക് കുറുകേ ഒരു പുതിയ പാലം മാത്രം നിർമിച്ചാൽ മതിയെന്നും പഴയ പാലത്തിന് ബലക്ഷയമൊന്നും ഇല്ലാത്തതിനാൽ ഒരു വശത്തേക്ക് ഈ പാലം തന്നെ ഉപയോഗിക്കാമെന്നുമാണ് ദേശീയപാത അധികൃതരുടെയും കരാറുകാരുടെയും തീരുമാനം.
എന്നാൽ കാര്യങ്കോട് പാലത്തിന്റെ കാര്യത്തിലും തുടക്കത്തിൽ ഇതേ തീരുമാനം പറഞ്ഞിരുന്നതാണെന്നും പഴയ പാലം തകർന്നുവീഴുമെന്ന ഘട്ടമെത്തിയപ്പോഴാണ് തീരുമാനം മാറ്റിയതെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. കാര്യങ്കോട്ടെ പഴയ പാലത്തേക്കാൾ അഞ്ചുവർഷമെങ്കിലും കൂടുതൽ പഴക്കമുള്ളതാണ് നീലേശ്വരത്തെ പഴയ പാലം. പാലത്തിന്റെ ബലക്ഷയം മൂലം നേരത്തേ പലതവണ ഇതുവഴി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. താത്കാലിക അറ്റകുറ്റപണികൾ നടത്തിയാണ് പിന്നീട് പ്രശ്നം പരിഹരിച്ചത്.
രണ്ടുവരി ഗതാഗതത്തിനു മാത്രം സൗകര്യമുള്ള പഴയ പാലം നിലനിർത്തുകയാണെങ്കിൽ ഇവിടെ ഒരുവശത്തെ മൂന്നുവരിപ്പാതയിൽ ഗതാഗതക്കുരുക്ക് പതിവാകും. ഭാരവാഹനങ്ങളടക്കം കൂടുതലായി കടന്നുപോകുമ്പോൾ പാലത്തിന് കൂടുതൽ ബലക്ഷയമുണ്ടാകാനുസാധ്യതയുണ്ട്.
തൊട്ടടുത്ത മാർക്കറ്റ് ജംഗ്ഷനിൽ മണ്ണിട്ടുയർത്തി ഉയരപ്പാത പണിയുന്നതുമൂലമുള്ള പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. പഴയ പാലം പൊളിച്ചുമാറ്റി പുതിയത് നിർമിക്കുകയാണെങ്കിൽ പുതിയ പാലങ്ങൾക്കനുബന്ധമായി കുറച്ചുദൂരമെങ്കിലും തൂണുകൾക്കു മുകളിൽ ഉയരപ്പാത നിർമിച്ചാൽ പ്രശ്നത്തിന് അല്പമെങ്കിലും പരിഹാരമാകുമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ചൂണ്ടിക്കാണിക്കുന്നു.
ഈ ആവശ്യവുമായി നഗരസഭയിലെ യുഡിഎഫ് ജനപ്രതിനിധികളും സംഘടനകളും നേരത്തേ സമരരംഗത്തുണ്ട്.
Kasaragod
കാസർഗോഡ് ജില്ലയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി വസ്തുക്കളുടെയും മറ്റ് നിയമവിരുദ്ധ സാധനങ്ങളുടെയും കടത്ത് തടയുന്നതിനാണ് ഈ നടപടി. പോലീസ്, എക്സൈസ്, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനകളാണ് നടന്നുവരുന്നത്.
സംസ്ഥാനത്തേക്ക് ലഹരി കടത്തുന്നതിനുള്ള പ്രധാന കവാടങ്ങളിലൊന്നാണ് കാസർഗോഡ് ജില്ല. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയകൾ സജീവമായ സാഹചര്യത്തിലാണ് അധികൃതർ സുരക്ഷ വർധിപ്പിച്ചത്. സംശയകരമായ സാഹചര്യങ്ങളിൽ കാണുന്ന വാഹനങ്ങളും വ്യക്തികളെയും കർശനമായി പരിശോധിക്കുന്നുണ്ട്.
ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പൊതുജനങ്ങളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിച്ചാൽ അധികൃതരെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു. ഒരു ലഹരി വിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kasaragod
കാസർഗോഡ്-മംഗലാപുരം റെയിൽവേ പാതയിൽ കൂടുതൽ പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി റെയിൽവേ അധികൃതർക്ക് നിവേദനം നൽകി. യാത്രാ ക്ലേശം രൂക്ഷമായ ഈ റൂട്ടിൽ പുതിയ സർവീസുകൾ അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, വ്യാപാരികൾ എന്നിവരടക്കം നിരവധി പേർ ഈ പാതയെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്.
നിലവിലുള്ള ട്രെയിനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ദിവസേന യാത്ര ചെയ്യുന്നവരെ സാരമായി ബാധിക്കുന്നുണ്ട്. തിരക്ക് കാരണം പലർക്കും സമയത്തിന് ജോലി സ്ഥലങ്ങളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ എത്താൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ അധിക സർവീസുകൾ അനിവാര്യമാണ്.
റെയിൽവേ വികസനത്തിന് കാസർഗോഡിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലൂടെ യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനും മേഖലയുടെ വികസനം വേഗത്തിലാക്കാനും സാധിക്കുമെന്നും സമിതി അഭിപ്രായപ്പെട്ടു. റെയിൽവേ മന്ത്രിക്ക് ഉൾപ്പെടെ നിവേദനം അയച്ചിട്ടുണ്ട്.
Kasaragod
കാസർഗോഡ് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പുതിയ വാർഡുകൾ തുറന്നതോടെ ജില്ലയിലെ ചികിത്സാ സൗകര്യങ്ങൾ വർധിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വാർഡുകളാണ് രോഗികൾക്കായി തുറന്നു നൽകിയത്. ഇത് മെഡിക്കൽ കോളേജിന്റെ വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്.
വിവിധ രോഗവിഭാഗങ്ങളിലായി കൂടുതൽ കിടക്കകൾ ലഭ്യമായതോടെ കൂടുതൽ രോഗികൾക്ക് മെഡിക്കൽ കോളേജിന്റെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. ഒ.പി. വിഭാഗത്തിലും ഇൻപേഷ്യന്റ് വിഭാഗത്തിലും അനുഭവപ്പെട്ടിരുന്ന തിരക്ക് ഒരു പരിധി വരെ കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും കൂടുതൽ ജീവനക്കാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്.
ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ് ഈ വികസനം. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനും ഇത് സഹായകമാകും. വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.
Kasaragod
കാഞ്ഞങ്ങാട് നഗരസഭ ശുചിത്വമിഷൻ പദ്ധതികളുമായി മുന്നോട്ട്. നഗരം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും ഊന്നൽ നൽകുന്നതാണ് പദ്ധതി. ഇതിനായി പുതിയ വാഹനങ്ങളും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് നഗരസഭ ബോധവൽക്കരണം നടത്തിവരുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിച്ച് സംസ്കരണ കേന്ദ്രങ്ങളിലേക്ക് അയക്കും. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനും നഗരസഭ പ്രോത്സാഹനം നൽകുന്നുണ്ട്.
നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പൂർണ്ണ പിന്തുണ ആവശ്യമാണെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു. ശുചിത്വമുള്ള നഗരം ആരോഗ്യകരമായ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. ഈ പദ്ധതികൾ കാഞ്ഞങ്ങാടിനെ കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നാക്കി മാറ്റാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
Kasaragod
പ്രസിദ്ധമായ ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചുവരികയാണ്. സ്കൂൾ അവധിക്കാലം ആരംഭിച്ചതോടെ ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകളാണ് ബേക്കൽ കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. കോട്ടയുടെ മനോഹാരിതയും അറബിക്കടലിന്റെ വിശാലമായ കാഴ്ചകളും സഞ്ചാരികളെ ആകർഷിക്കുന്നു.
കോട്ടയോടനുബന്ധിച്ചുള്ള ബീച്ചുകളിലും പാർക്കുകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. അധികൃതർ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ബേക്കൽ ടൂറിസം വികസനത്തിന് ഈ വർധിച്ചുവരുന്ന തിരക്ക് വലിയ മുതൽക്കൂട്ടാണ്.
കാസർഗോഡിന്റെ ടൂറിസം ഭൂപടത്തിൽ ബേക്കൽ കോട്ടയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. കോട്ടയുടെ ചരിത്രപരമായ പ്രാധാന്യം ഉൾക്കൊണ്ട് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ ആവശ്യം. ഇത് ജില്ലയുടെ സാമ്പത്തിക ഉന്നമനത്തിനും സഹായകമാകും.
Kasaragod
കാസർഗോഡ് നഗരത്തിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാവുകയാണ്. രാവിലെയും വൈകുന്നേരവും പ്രധാന റോഡുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബസുകൾ, സ്വകാര്യവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയെല്ലാം ഒരേസമയം റോഡിലിറങ്ങുമ്പോൾ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്.
പ്രധാന ജംഗ്ഷനുകളിലെ സിഗ്നൽ സംവിധാനങ്ങളുടെ അപര്യാപ്തതയും റോഡിന്റെ വീതിക്കുറവുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്കൂൾ സമയങ്ങളിൽ ഇത് കൂടുതൽ വഷളാവുന്നു. കാൽനടയാത്രക്കാർക്കും ദുരിതമാണ്. പുതിയ ബൈപ്പാസ് റോഡുകൾ നിർമ്മിക്കുകയും നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ സാധിക്കൂ.
ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ പരാതിയുണ്ട്. ഗതാഗതക്കുരുക്ക് കാരണം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തി പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Kasaragod
പാലാവയൽ: കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയ നീരുറവയധിഷ്ഠിത നീർത്തട വികസന പദ്ധതി സന്ദർശിച്ച് ജില്ലാ കളക്ടർ കെ. ഇന്പശേഖറിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ സെന്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെന്റ് (സിആർഡി) ഈസ്റ്റ് എളേരി പഞ്ചായത്തിൽ നടപ്പിലാക്കിയ കണ്ടാരം സ്പ്രിംഗ് ഷെഡ് പദ്ധതിയാണ് കേന്ദ്ര ജൽശക്തി അഭിയാൻ സംഘം സന്ദർശിച്ചത്.
ജില്ലയിൽ നടപ്പിലാക്കിവരുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. ഉറവ സംരക്ഷണം, മേൽക്കൂര മഴവെള്ള റീചാർജിംഗ്, തടയണകൾ എന്നീ പ്രവൃത്തികൾ വിലയിരുത്തിയ സംഘം കുണ്ടാര ഗ്രാമവികസന സമിതിയുമായും ഗുണഭോക്തൃകുടുംബങ്ങളുമായി ആശയവിനിമയവും നടത്തി. കേന്ദ്ര ജലവിഭവ ബോർഡ് സയന്റിസ്റ്റ് സി.വി. അനു, കേന്ദ്ര ജല കമ്മീഷൻ സബ് ഡിവിഷണൽ എൻജിനിയർ കെ. പ്രമോദ്, ജില്ലാ ഭൂജല വകുപ്പ് മേധാവി അരുൺ ദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, നബാർഡ് ഡിഡിഎം ഷാരോൺ വാസ്, സ്ഥിരംസമിതി അധ്യക്ഷരായ പ്രശാന്ത് സെബാസ്റ്റ്യൻ, മേഴ്സി മാണി, മെംബർമാരായ ഷേർളി ചീങ്കല്ലേൽ, സോണിയ വേലായുധൻ, വി.വി. ബാലചന്ദ്രൻ, സെക്രട്ടറി ജഗദീഷ്, സിആർഡി ഡയറക്ടർ ഡോ. ശശികുമാർ, പ്രോഗ്രാം ഓഫീസർ ഇ.സി. ഷാജി, ഗ്രാമവികസന സമിതി പ്രസിഡന്റ് സെബാസ്റ്റ്യൻ തെക്കേൽ, കെ.എ. തോമസ് എന്നിവർ നേതൃത്വം നൽകി.
Kasaragod
പെര്ള: നവജീവന സ്പെഷല് സ്കൂളിലെ സൗജന്യ തെറാപ്പി സെന്റര് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളെ വളരെ ചെറുപ്രായത്തില് തന്നെ കണ്ടെത്തുകയും അവര്ക്ക് ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറല് തെറാപ്പി, ഒക്കുപേഷണല് തെറാപ്പി, കൗണ്സലിംഗ് എന്നിവ സൗജന്യമായി നല്കുന്നതിനാണ് സെന്റര് മുഖ്യമായും ലക്ഷ്യമിടുന്നത്.
ആധുനിക സൗകര്യങ്ങളോടു കൂടി കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉപകാരപ്രദമാകുന്ന രീതിയിലാണ് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. 2017 മുതൽ എന്മകജെ ഇടിയടുക്കയില് സ്ഥിതിചെയ്യുന്ന സ്ഥാപനം മാനന്തവാടി നോര്ബട്ടൈന് സന്യാസ സമൂഹത്തിന്റെയും എഫ്സിസി സന്യാസിനി സമൂഹത്തിന്റെയും നേതൃത്വത്തിലാണ് പ്രവര്ത്തിക്കുന്നത്. 120ലധികം കുട്ടികള് തെറാപ്പികള്ക്കും പ്രത്യേക പഠനത്തിനും പരിശീലനത്തിനും ഇവിടെ ചെലവഴിക്കുന്നു.
തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം എ.കെ.എം. അഷറഫ് എംഎല്എ നിര്വഹിച്ചു ഒക്കുപേഷണല്, സെന്സറി ലാബുകളുടെ ഉദ്ഘാടനം എന്മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര നിര്വഹിച്ചു. കുട്ടികള്ക്ക് വേണ്ടി ആരംഭിച്ചിരിക്കുന്ന റിക്കാര്ഡിംഗ് സ്റ്റുഡിയോയുടെ ഉദ്ഘാടനം തലശേരി സെന്റ് ജോസഫ് പ്രൊവിന്സിന്റെ പ്രൊവിന്ഷ്യല് സുപ്പീരിയര് സിസ്റ്റര് അഞ്ജലി എഫ്സി നിര്വഹിച്ചു. തുടര്ന്ന് നടന്ന പൊതുസമ്മേളനത്തില് മാനന്തവാടി നോര്ബട്ടൈന് സന്യാസ സമൂഹത്തിന്റെ പ്രോലേറ്റ് റവ. ഡോ. ജോസ് മുരിക്കന് അധ്യക്ഷത വഹിച്ചു.
പെര്ള സെന്റ് ജൂഡ് പള്ളി വികാരി ഫാ. ആല്ബര്ട്ട് തെക്കേവയലില്, റാണി മരിയ എഫ്സി കോണ്വന്റ് സുപ്പീരിയര് സിസ്റ്റര് സെസിന് എഫ്സിസി, പിടിഎ പ്രസിഡന്റ് ശശിധരന് എന്നിവര് പ്രസംഗിച്ചു. സ്കൂള് മാനേജര് ഫാ. ജോസ് ചെമ്പോട്ടിക്കല് സ്വാഗതവും പ്രിന്സിപ്പല് സിസ്റ്റര് ഷെന്സി ജോസ് എഫ്സിസി നന്ദിയും പറഞ്ഞു. തുടര്ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Kasaragod
കാസര്ഗോഡ്: കനത്ത മഴയില് തെക്കില് ബേവിഞ്ചയില് മണ്ണിടിഞ്ഞ് സംരക്ഷണഭിത്തി തകര്ന്നതിനെതുടര്ന്ന് ദേശീയപാതയില് ഗതാഗതം നിര്ത്തിവെച്ചതോടെ യാത്രക്കാര് ദുരിതത്തില്. ബസുകളൊക്കെ ചട്ടഞ്ചാലില് നിന്ന് ദേളി വഴി ചുറ്റിയാണ് കാസര്ഗോഡ് എത്തുന്നത്. കാസര്ഗോഡ് നിന്നു മറ്റൊരു ബസ് കയറി വീണ്ടും യാത്ര ചെയ്ത് വേണം വിദ്യാനഗര് ഭാഗത്തേക്കെത്താന്.
ഒറ്റ ബസില് നേരിട്ട് എത്തിയിരുന്നവര്ക്ക് ഇപ്പോള് രണ്ടു ബസിനെ ആശ്രയിക്കണം. ചട്ടഞ്ചാലില് നിന്ന് ചെര്ക്കള വഴി വിദ്യാനഗര് ഭാഗത്തേക്കും ബന്തടുക്ക ഭാഗത്തേക്കും പോകേണ്ടവരാണ് ഇപ്പോള് യാത്രാദുരിതം നേരിടുന്നത്. വിദ്യാനഗര് സിവില് സ്റ്റേഷന്, കോടതി, കാസര്ഗോഡ് ഗവ.കോളജ്, സ്കൂളുകള്, പഞ്ചായത്ത് ഉള്പ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് നിത്യവും ഇതുവഴി വന്നിരുന്ന യാത്രക്കാര്ക്ക് സമയനഷ്ടവും പണച്ചെലവും ഏറി. ബസുകളെ സംബന്ധിച്ചിടത്തോളം ദേശീയപാത വഴിയുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ കളക്ഷന് കുത്തനെ കുറയുകയും ഇന്ധനച്ചെലവേറുകയും ചെയ്തു.
ജൂണ് 16നാണ് ദേശീയപാത 66ല് തെക്കില് ഭാഗത്ത് മണ്ണിടിഞ്ഞത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിര്ത്തിവെക്കുകയായിരുന്നു. തെക്കില് ഭാഗത്ത് ഇടക്കിടെയുണ്ടാവുന്ന മണ്ണിടിച്ചില് കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജനപ്രതിനിധികളും നാട്ടുകാരും നേരത്തെ തന്നെ നിര്മാണ കമ്പനി മേഘക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം ദേശീയപാതയില് ഓടുന്ന കെഎസ്ആര്ടിസി ബസുകളില് ചിലത് കാസര്ഗോഡ് പുതിയ ബസ് സ്റ്റാന്ഡില് കയറുന്നില്ലെന്ന് യാത്രക്കാര് പരാതിപ്പെടുന്നു. പ്രസ് ക്ലബ് ജംഗ്ഷനില് യാത്രക്കാരെ ഇറക്കി പഴയ ബസ് സ്റ്റാന്ഡ് വഴി ഡിപ്പോയിലേ്ക പോകുന്നുവെന്നാണ് യാത്രക്കാര് പറയുന്നത്. ഇതു കാരണം പുതിയ ബസ് സ്റ്റാന്ഡ് വഴി ചെര്ക്കളയിലേക്ക് പോകുന്നവര്ക്ക് ദുരിതമാണ് കെഎസ്ആര്ടിസി സമ്മാനിക്കുന്നത്. 10 രൂപ അധികം കൊടുത്ത് പുതിയ ബസ് സ്റ്റാന്ഡില് പോകേണ്ട സ്ഥിതിയാണുള്ളത്.
അതേസമയം ദേശീയപാത വഴി വരുന്ന പ്രൈവറ്റ് ബസുകളെല്ലാം പുതിയ ബസ് സ്റ്റാന്ഡിലെത്തിയാണ് പഴയ ബസ് സ്റ്റാന്ഡിലേക്ക് പോകുന്നത്. യാത്രക്കാര് പരാതിപ്പെട്ടതോടെ ചില കെഎസ്ആര്ടിസി ബസുകള് പുതിയ ബസ് സ്റ്റാന്ഡില് വന്നുപോകാന് തുടങ്ങിയിട്ടുണ്ട്.
Kasaragod
എണ്ണപ്പാറ: മുക്കുഴി പുനര്ജനി വായനശാല പി.എന്. പണിക്കര് അനുസ്മരണവും അനുമോദനസദസും സംഘടിപ്പിച്ചു. എസ് എസ് എല് സി, പ്ലസ്ടു, എല് എസ് എസ്, യു എസ് എസ് പരീക്ഷകളില് വിജയിച്ച കുട്ടികള്, സ്വര്ണ ലാലൂര്, സൈന്യത്തില് നിന്നും ദീര്ഘകാലത്തെ സേവനത്തിനു ശേഷം സുബൈദാര് പദവിയില് നിന്നും വിരമിച്ച എം.ജെ. ജോഷി, ചിത്രകാരന് കെ.ആര്. ഷാജി എന്നിവരെ ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് മണിപ്രസാദ് അധ്യക്ഷതവഹിച്ചു. സുരേഷ് പാറക്കല്ല്, രാജേഷ് നര്ക്കല, ഗോപി, ബാബുരാജ്, കെ.സി. ജിജോമോന്, കെ.സി. ഏബ്രഹാം, ജെയിന് മുക്കുഴി, ഷിജു ചാക്കോ എന്നിവര് സംസാരിച്ചു.
Kasaragod
കുമ്പള: പുതിയ ദേശീയപാതയുടെ തലപ്പാടി–ചെങ്കള റീച്ചിൽ കുമ്പള പെർവാഡ് ടൗണിൽ ഏറെ മുറവിളികൾക്കുശേഷം മേൽനടപ്പാലം നിർമിച്ചെങ്കിലും കിഴക്കുവശത്തെ ബസ് സ്റ്റോപ്പും കാത്തിരിപ്പ് കേന്ദ്രവും ഒഴിവാക്കിയതായി പരാതി. നിർമാണ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി തയ്യാറാക്കിയ പട്ടിക പ്രകാരം പെർവാഡ് ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് മാത്രമാണ് ബസ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
കുമ്പള ഐഎച്ച്ആർഡി കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നിരവധി മതസ്ഥാപനങ്ങളിലേക്കും എസ്സാ കൺവെൻഷൻ സെന്ററിലേക്കും മഞ്ചേശ്വരം ഭാഗത്തുനിന്ന് എത്തുന്നവർ ഇവിടെയാണ് ബസിറങ്ങേണ്ടത്. തിരക്കേറിയ ടൗണിൽ റോഡ് മുറിച്ച് കടക്കാൻ മേൽനടപ്പാലം വേണമെന്ന ആവശ്യമുയർന്നതും ഇങ്ങനെയാണ്.
നാട്ടുകാർ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായതിന്റെ ആശ്വാസത്തിൽ നിൽക്കുമ്പോഴാണ് ഇവിടെ ബസ് സ്റ്റോപ്പും കാത്തിരിപ്പുകേന്ദ്രവും നിർമിക്കുന്നില്ലെന്ന വിവരം പുറത്തുവന്നത്. കിഴക്കുവശത്ത് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ സ്ഥലം പരിമിതമാണെന്നാണ് അധികൃതരുടെ നിലപാട്. ഇതോടെ മേൽപ്പാലം കൊണ്ടുള്ള പ്രയോജനവും ഇല്ലാതാകുന്ന നിലയാണ്.
പെർവാഡ് ടൗണിൽ റോഡിന്റെ പടിഞ്ഞാറ് വശത്തേതുപോലെ കിഴക്കുവശത്തും മേൽപ്പാലത്തോടുചേർന്ന് ബസ് സ്റ്റോപ്പ് അനുവദിക്കണമെന്നും ലഭ്യമായ സ്ഥലത്ത് യാത്രക്കാർക്കായി കാത്തിരിപ്പുകേന്ദ്രം നിർമിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പി. മുഹമ്മദ് നിസാർ അധികൃതർക്ക് നിവേദനം നല്കിയിട്ടുണ്ട്.
Kasaragod
കാസർഗോഡ്: വേനൽച്ചൂടിൽ മാളങ്ങൾക്കുള്ളിലും കരിയിലകൾക്കടിയിലും പതുങ്ങിക്കിടന്ന പാമ്പുകൾ ഊർജസ്വലതയോടെ പുറത്തിറങ്ങുന്ന കാലമാണ് മഴക്കാലം. മൂർഖന്റെയും അണലിയുടെയും പെരുമ്പാമ്പിന്റെയുമൊക്കെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുന്നതും ഇക്കാലത്താണ്. ദിക്കുകിട്ടാതെ അലയുന്ന പാമ്പിൻകുഞ്ഞുങ്ങൾക്കുപോലും വിഷമുണ്ടാകും.
കാറഡുക്ക കർമംതൊടിയിൽ രാവിലെ ജോലിക്കു പോവുകയായിരുന്ന പഞ്ചായത്ത് ജീവനക്കാരി സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാനൊരുങ്ങുമ്പോൾ ഹാൻഡിൽ ബാറിൽ ചുറ്റിയിരുന്ന പാമ്പിനെ കണ്ട് പകച്ചതും ഉദുമയ്ക്ക് സമീപം അരമങ്ങാനത്ത് മകന് ഹെൽമെറ്റ് എടുത്തുകൊടുക്കുകയായിരുന്ന യുവതിക്ക് അതിനുള്ളിൽ പതുങ്ങിയിരുന്ന പാമ്പിന്റെ കടിയേറ്റതും കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ്.
കണ്ണൂർ പഴയങ്ങാടിയിലും ഇരിട്ടിയിലും അടുത്തിടെ ബൈക്കിലും ഹെൽമെറ്റിലും പാമ്പിനെ കണ്ടെത്തിയ സംഭവങ്ങളുണ്ടായി.
മുമ്പ് വനമേഖലയിൽ മാത്രം കണ്ടിരുന്ന പെരുമ്പാമ്പുകൾ പോലും ഇപ്പോൾ നാട്ടിൻപുറങ്ങളിലും നഗരമേഖലയിലും സാധാരണമാവുകയാണ്.
കർമംതൊടിയിലെ പഞ്ചായത്ത് ജീവനക്കാരി പൂർണിമയുടെ സ്കൂട്ടറിൽ ചുറ്റിപ്പിടിച്ചിരുന്നതും അരമങ്ങാനത്തെ മുംതാസിന്റെ ഹെൽമെറ്റിൽ പതുങ്ങിയിരുന്നതും പെരുമ്പാമ്പിൻ കുഞ്ഞുങ്ങളായിരുന്നു. ഇവയ്ക്ക് വിഷമില്ലാത്തതിനാൽ വലിയ തലവേദന ഒഴിവായി. എന്നാൽ മൂർഖൻ, അണലി, വെള്ളിക്കെട്ടൻ തുടങ്ങി കൊടിയ വിഷമുള്ള പാമ്പുകളും എല്ലായിടങ്ങളിലുമെത്തുന്നുണ്ട്. രണ്ടുപേർ ഇവയുടെ കടിയേറ്റ് മരിക്കുകയും ചെയ്തു.
തക്കസമയത്ത് ചികിത്സ തേടിയതുകൊണ്ടുമാത്രം ജീവൻ രക്ഷപ്പെട്ടവരുമുണ്ട്. കഴിഞ്ഞ വർഷം രാജവെമ്പാലകളെ പോലും കണ്ടതാണ്. വനംവകുപ്പിനെ വിവരമറിയിച്ചാൽ സർപ്പ വോളണ്ടിയർമാരെത്തി പാമ്പുകളെ പിടികൂടി മറ്റൊരിടത്ത് കൊണ്ടുപോയി വിടുകയാണ് ചെയ്യുന്നത്.
മഴക്കാലമായതോടെ പറമ്പുകളിൽ കാടും പടർപ്പുകളും തഴച്ചുവളരുന്ന കാലമാണ്. സ്വന്തം വീട്ടുപരിസരം വൃത്തിയാക്കിയാലും അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നോ സർക്കാർ ഭൂമിയിൽ നിന്നോ പാമ്പുകൾ വീട്ടുപരിസരത്തെത്താം. നടവഴികളിൽ പോലും പതുങ്ങിക്കിടക്കുന്ന പാമ്പിൻകുഞ്ഞുങ്ങളെ അറിയാതെ ചവിട്ടിപ്പോകാനിടയുണ്ട്.
വാഹനങ്ങളിലും ഹെൽമെറ്റിലും കയറിക്കൂടുന്നതുപോലെ അഴിച്ചുവച്ച ഷൂസിനുള്ളിലും കാർപെറ്റിനടിയിലുമൊക്കെ പാമ്പുകളുണ്ടായേക്കാം. പഴയ സാധനങ്ങൾ കൂട്ടിവച്ച സ്ഥലങ്ങളുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. നീലേശ്വരത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാടുപിടിച്ച സ്ഥലത്തുനിന്ന് സ്കൂൾ കെട്ടിടത്തിലെത്തിയ പാമ്പ് ക്ലാസ് മുറിക്കു പുറത്തുവച്ച് അധ്യാപികയെ കടിച്ചത് കഴിഞ്ഞ വർഷമാണ്.
വെളിച്ചമില്ലാത്ത സ്ഥലങ്ങളിലൂടെ നടക്കുമ്പോഴും സാധനങ്ങളെടുക്കുമ്പോഴും മൊബൈൽ വെട്ടമെങ്കിലും തെളിയിക്കണം. പാമ്പുകടിയേറ്റാൽ സംശയത്തിനിട നല്കാതെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ടതും അത്യാവശ്യമാണ്.
Kasaragod
റാണിപുരം: കുണ്ടുപ്പള്ളിയിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കുറത്തിപ്പതിയിലെ പി. യോഗേഷിന്റെ കൃഷിയിടത്തിലാണ് ഇന്നലെ പുലർച്ചെ നാലു മണിയോടെ കാട്ടാനയിറങ്ങിയത്. നിരവധി വാഴകളും കമുകുകളും ആന നശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പിന്റെ ആർആർടി സംഘമാണ് ആനയെ തുരത്തിയത്.
ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് കുണ്ടുപ്പള്ളിയിൽ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങുന്നത്. കഴിഞ്ഞ ദിവസം കുറ്റിക്കോൻ സതീഷിന്റെ കൃഷിയിടത്തിലിറങ്ങി അമ്പതോളം വാഴകൾ നശിപ്പിച്ചിരുന്നു. പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്ന ആർആർടി സംഘം രാത്രിയിൽ ആനയെ തുരത്തി ഓടിച്ചിരുന്നെങ്കിലും അതിരാവിലെ വീണ്ടുമെത്തി കൃഷി നശിപ്പിക്കുകയായിരുന്നു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പ, ആർആർടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. ജയകുമാരൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.പി. അഭിലാഷ്, കെ. സുധീഷ്, രതീഷ്, റാണിപുരം വനസംരക്ഷണ സമിതി സെക്രട്ടറി ഡി. വിമൽരാജ്, ട്രഷറർ എം.കെ. സുരേഷ്, ടിറ്റോ എന്നിവർ സ്ഥലത്തെത്തി.
റാണിപുരത്ത് വനാതിർത്തിയോടു ചേർന്ന് സ്ഥാപിച്ച സൗരോർജ വേലിയും കടന്നാണ് ആനകൾ ജനവാസ കേന്ദ്രങ്ങളിലെത്തി കൃഷി നശിപ്പിക്കുന്നത്. പ്രദേശത്ത് ഏക്കർ കണക്കിന് സ്വകാര്യഭൂമി കൃഷി ചെയ്യാതെ കാടുപിടിച്ച് കിടക്കുന്നതാണ് ആനകൾക്ക് തമ്പടിക്കാൻ സഹായകമാകുന്നത്.
കാട് വെട്ടിത്തെളിക്കാൻ സ്ഥലമുടമകൾക്ക് നിർദേശം നല്കണമെന്ന് എംഎൽഎ ഉൾപ്പെടെ പങ്കെടുത്ത യോഗങ്ങളിൽ നിരവധി തവണ ആവശ്യമുയർന്നിരുന്നെങ്കിലും റവന്യൂവകുപ്പോ പഞ്ചായത്തോ ഇക്കാര്യത്തിൽ മേൽനടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഉടമകൾ മുൻകൈയെടുക്കാത്തപക്ഷം പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി കാട് വെട്ടിത്തെളിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെടുന്നു.
Kasaragod
പനത്തടി: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭൂമിയുറപ്പാക്കുകയാണ് സർക്കാർ നയമെന്നും ലൈഫ്, സേഫ് പദ്ധതികളിലൂടെ പട്ടികവർഗ വിഭാഗത്തിൽ പെട്ട ജനങ്ങൾക്ക് സുരക്ഷിതമായ വീട് ഉറപ്പാക്കുമെന്നും പട്ടികജാതി - പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു പറഞ്ഞു.
പനത്തടി പഞ്ചായത്ത് ആറാം വാർഡിൽ കമ്മാടിയിലെ പ്രകൃതിദുരന്ത ബാധിത പ്രദേശത്തു നിന്ന് പുനരധിവസിപ്പിക്കുന്ന 10 പട്ടികവർഗ കുടുംബങ്ങൾക്കുവേണ്ടി കല്ലപ്പള്ളി ബട്ടോളിയിൽ നിർമിച്ച പുതിയ വീടുകളുടെ താക്കോൽവിതരണം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും നടക്കുന്ന പട്ടയവിതരണം, അദാലത്ത് നടപടികളിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് മുഴുവനാളുകൾക്കും ഭൂമി ലഭ്യമാക്കാൻ ആവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പട്ടികവർഗ വിഭാഗത്തിലെ യോഗ്യത നേടിയ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും മത്സര പരീക്ഷാ പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന അതിർത്തിക്കു സമീപത്തെ കമ്മാടി ഉന്നതിയിൽ വർഷകാലങ്ങളിൽ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന 10 കുടുംബങ്ങളെയാണ് ബട്ടോളിയിൽ പുനരധിവസിപ്പിക്കുന്നത്. മുൻകാലങ്ങളിൽ കാലവർഷം കനക്കുന്നതോടെ ഇവരെ എല്ലാ വർഷവും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുകയായിരുന്നു പതിവ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായാണ് ഇവരെ സ്ഥിരമായി മറ്റൊരിടത്തേക്ക് മാറ്റാൻ തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കമ്മാടിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ബട്ടോളിയിൽ റോഡ്, വൈദ്യുതി സൗകര്യമുള്ള 84 സെന്റ് റവന്യൂ ഭൂമി കണ്ടെത്തുകയും ഓരോ കുടുംബത്തിനും ആറ് സെന്റ് വീതം അനുവദിച്ച് പട്ടയം നല്കുകയും ചെയ്തത്.
പിന്നീട് ഇവർക്ക് താമസയോഗ്യമായ വീട് നിർമിക്കുന്നതിനായി പട്ടികവർഗ വികസന വകുപ്പ് ഓരോ കുടുംബത്തിനും ആറ് ലക്ഷം രൂപ വീതം അനുവദിച്ചു. വാർഡ് മെംബർ കൺവീനറായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീടുകൾ നിർമിച്ചത്. ഇവിടെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രപ ചെലവിൽ കുടിവെള്ള പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.
ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പട്ടികവർഗ വികസന ഓഫീസർ കെ. മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം. പത്മകുമാരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലത അരവിന്ദ്, സുപ്രിയ ശിവദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്ത് മല, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, കെ.എസ്. പ്രീതി, പി.കെ. സൗമ്യമോൾ, വി.വി. ഹരിദാസ്, കെ.ജെ. ജെയിംസ്, രാധാ സുകുമാരൻ, എൻ. വിൻസെന്റ്, കെ.കെ. വേണുഗോപാൽ, എഡിഎം പി. അഖിൽ, വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, പനത്തടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലിം താഴെകോറോത്ത്, ഒക്ലാവ് കൃഷ്ണൻ, എം.സി. മാധവൻ, ബിനു വർഗീസ്, എം. പ്രതാപചന്ദ്രൻ, എം.ബി. ഇബ്രാഹിം, പി. രാമചന്ദ്ര സരളായ, വാർഡ് മെബറും സംഘാടകസമിതി കൺവീനറുമായ രാധാകൃഷ്ണ ഗൗഡ എന്നിവർ പ്രസംഗിച്ചു.
Kasaragod
ചോയ്യംകോട്: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ചോയ്യംകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവും യോഗ പ്രദർശനവും സംഘടിപ്പിച്ചു. കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.വി. അജിത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സർവയലൻസ് ഓഫീസർ ഡോ.ബി. സന്തോഷ് സന്ദേശം നല്കി.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി, പഞ്ചായത്ത് അംഗങ്ങളായ എ. കൈരളി, എം. ധന്യ, നോഡൽ ഓഫീസർ ഡോ. ധന്യ ദയാനന്ദ്, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. സുമേഷ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡീയാ ഓഫീസർ പി.പി. ഹസീബ്, കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.വി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
ബേക്കൽ: ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ തൃശൂർ സർക്കിളിന്റെ ആഭിമുഖ്യത്തില് ബേക്കല് കോട്ടയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. സി.എച്ച്. കുഞ്ഞമ്പു എംഎല്എ ഉദ്ഘാടനം ചെയ്തു. ആര്ക്കിയോജിക്കല് സര്വേ ഓഫ് ഇന്ത്യ സൂപ്രണ്ട് വിജയകുമാര് എസ്. നായര് അധ്യക്ഷത വഹിച്ചു. പത്മശ്രീ സത്യനാരായണ ബലേരി മുഖ്യാതിഥിയായി.
പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്, ബിആര്ഡിസി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് സി. കുമാരൻ, അസി. സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് (ടെക്നിക്കൽ) ഭരതരാജ് സുരേഷ്, കൺസർവേറ്റീവ് അസിസ്റ്റന്റുമാരായ പി.വി. ഷാജു (ബേക്കൽ), ലോകേഷ് (തൃശൂർ), വിഗ്നേഷ് (കണ്ണൂർ), തൃശൂർ സർക്കിൾ സർവേയർ റെക്സ് എന്നിവർ സംബന്ധിച്ചു.
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിൽ നടന്ന യോഗ ദിനാചരണം മുഖ്യാധ്യാപകൻ ജസ്റ്റിൻ മാത്യു ഉദ്ഘാടനം ചെയ്തു. ദാമോദരൻ പരിശീലനം നല്കി. അധ്യാപകരായ ജോസുകുട്ടി തോമസ്, മിനിമോൾ സേവ്യർ എന്നിവർ പ്രസംഗിച്ചു.
പെരിയ: കേരള കേന്ദ്ര സര്വകലാശാലയിലെ യോഗ സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു. വൈസ് ചാന്സലര് പ്രഫ.സിദ്ദു പി. ആല്ഗുര് അധ്യക്ഷത വഹിച്ചു. മംഗളൂരു സർവകലാശാല ഹ്യൂമണ് കോണ്ഷ്യസ്നസ് ആൻഡ് യോഗിക് സയന്സസ് വിഭാഗം മുന് ചെയര്മാന് പ്രഫ.കെ. കൃഷ്ണ ശര്മ സന്ദേശം നല്കി. രജിസ്ട്രാര് ഡോ.എം. മുരളീധരന് നമ്പ്യാര്, സ്റ്റുഡന്റ്സ് വൈല്ഫെയര് ഡീന് പ്രഫ. രാജേന്ദ്ര പിലാങ്കട്ട, സ്കൂള് ഓഫ് മെഡിസിന് ആന്റ് പബ്ലിക് ഹെല്ത്ത് ഡീന് പ്രഫ. മാത്യു ജോര്ജ്, ഡോ. സുബ്രഹമണ്യ പൈലൂര്, ഡോ.അ ഞ്ജലാദേവി എന്നിവര് പ്രസംഗിച്ചു.
നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളിക്കോത്ത് തത്വമസി യോഗ കേന്ദ്രവുമായി സഹകരിച്ച് യോഗ പ്രദർശനം സംഘടിപ്പിച്ചു.
തൃക്കരിപ്പൂർ: പഞ്ചായത്തിന്റെയും കൊയോങ്കര ഗവ. ആയുർവേദ ആശുപത്രിയുടെയും നേതൃത്വത്തിൽ നടത്തിയ അന്താരാഷ്ട്ര യോഗദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.കെ. സുജ അധ്യക്ഷത വഹിച്ചു.