Tech
കീർത്തന എന്ന എൻജിനിയറിംഗ് വിദ്യാർഥിനി കെഎസ്ആർടിസിക്കായി ഒരുക്കിയ യാത്രാക്കൂട്ട് എന്ന വെബ്സൈറ്റ് ശ്രദ്ധേയമാകുന്നു. ഗതാഗതമന്ത്രി ഗണേഷ്കുമാർ ഉൾപ്പെടെയുള്ളവർ കീർത്തനയുടെ വെബ്സൈറ്റിന് അഭിനന്ദനവുമായി രംഗത്തെത്തി.
പൂജപ്പുര എൽബിഎസ് വനിതാ കോളജിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് വിദ്യാർഥിനിയായ കീർത്തന സാറാ കിരണ് മൂന്നാഴ്ചകൊണ്ടാണ് കെഎസ്ആർടിസി തിരുവനന്തപുരം സിറ്റി സർക്കുലർ ബസുകളുടെ യാത്രാവിവരങ്ങൾ അടങ്ങിയ വെബ്സൈറ്റ് തയാറാക്കിയത്.
yaathraakottou.vercel.app എന്ന പേരിൽ തയാറാക്കിയ വെബ്സൈറ്റിൽ, ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുൾപ്പെടെ നിരവധി യാത്രക്കാരും വിനോദസഞ്ചാരികളും വന്നിറങ്ങുന്ന തലസ്ഥാന നഗരിയിലെ സിറ്റി സർവീസ് ബസുകൾ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഈ വെബ്സൈറ്റിൽനിന്നും വിവരങ്ങൾ ലഭ്യമാകുക. യാത്രക്കാർ കയറേണ്ട സ്ഥലവും ഇറങ്ങേണ്ട സ്ഥലവും വെബ്സൈറ്റിൽ ടൈപ്പ് ചെയ്താൽ ഈ റൂട്ടുവഴിയുള്ള സിറ്റി സർക്കുലർ ബസുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ പൂർണമായും ലഭിക്കും.
കൂടാതെ ബസ് കടന്നുപോകുന്ന പ്രധാന പോയിന്റുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. ബസിന്റെ കളർകോഡ് ഉൾപ്പെടെയുള്ളവ മനസിലാക്കി യാത്രക്കാർക്ക് ബസിൽ കയറാം.
തന്റെ സ്വദേശമായ കോട്ടയത്തുനിന്നും തിരുവനന്തപുരം തന്പാനൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങി പൂജപ്പുര കോളജിലേക്ക് പോകാൻ കാത്തുനിന്നപ്പോൾ ഇലക്ട്രിക് ബസിൽ റൂട്ട് സംബന്ധിച്ച കോഡുകൾ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ഇത്തരമൊരു വെബ്സൈറ്റ് എന്ന ആശയം കീർത്തനയുടെ മനസിൽ രൂപപ്പെട്ടത്.
തുടർന്ന് ഇക്കാര്യം കോളജ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. എം.ഡി. സുമിത്രയേയും എൽബിഎസ് ഡയറക്ടർ ഡോ.എം. അബ്ദുൾ റഹ്മാനെയും അറിയിച്ചു. ഇവരുടെ പൂർണമായ പിന്തുണ ലഭിച്ചതോടെയാണ് വെബ്സൈറ്റ് രൂപകല്പന ചെയ്യാൻ തീരുമാനിച്ചത്. രൂപകല്പന ചെയ്ത വെബ്സൈറ്റ് ഗതാഗത മന്ത്രി ഗണേഷ്കുമാറിനെ നേരിൽ കാണിച്ചു.
ഗതാഗതമന്ത്രിയുടെ പൈവറ്റ് സെക്രട്ടറി ആർ. അജിത്കുമാറും വെബ്സൈറ്റ് മന്ത്രിയെ കാണിക്കുന്നതിന് ഉൾപ്പെടെ പിന്തുണയും നല്കി. വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്നതിനുള്ള സാന്പത്തികസഹായം ഗതാഗത വകുപ്പ് വാഗ്ദാനവും ചെയ്തു. ഹോസ്റ്റ് ചെയ്യുന്നതിനുള്ള നടപടി കോളജ് ഏറ്റെടുത്തു കഴിഞ്ഞു. നിലവിൽ ഫ്രീ ഹോസ്റ്റിംഗ് പ്ലാറ്റ്ഫോമായ വേർസലിലാണ് വെബ്സൈറ്റ്.
കോട്ടയം തിരുവഞ്ചൂർ ഇടച്ചേരിലായ നീലാണൂർ കിരണ് ജോസഫിന്റെയും (ദീപിക, കോട്ടയം), മാന്നാനം കെ.ഇ. സ്കൂൾ അധ്യാപികയായ ബിന്ദുമോൾ കെ.ഇ.യുടെയും മകളാണ് കീർത്തന.
Tech
ഗ്രൂപ്പ് കോള് ഫീച്ചറില് കിടുക്കന് അപ്ഡേറ്റുമായി വാട്സ്ആപ്. ഉപയോക്താക്കള്ക്ക് ഗ്രൂപ്പ് കോള് മുന്കൂട്ടി ഷെഡ്യൂള് ചെയ്യാന് കഴിയുന്നതാണ് പുതിയ ഫീച്ചര്. കോള് തുടങ്ങുന്നതിന് മുമ്പ് വാട്സ്ആപ് എല്ലാവര്ക്കും ഓര്മിപ്പിച്ചുകൊണ്ടുള്ള നോട്ടിഫിക്കഷന് അയയ്ക്കുകയും ചെയ്യും.
ജോലി സംബന്ധമായതോ അല്ലെങ്കില് സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനോ മുന്കൂട്ടി ഷെഡ്യൂള് ചെയ്ത് ഒരേസമയം നിരവധി പേരെ ഗ്രൂപ്പ് കോളിനായി ക്ഷണിക്കാം. ഇന്വൈറ്റ് ലിങ്കിലൂടെയും ആളുകളെ ചേര്ക്കാം.
ലിങ്കിലൂടെ ആരെങ്കിലും പുതുതായി ജോയിന് ചെയ്യുമ്പോള് കോള് ക്രിയേറ്റേഴ്സിന് അലേര്ട്ടുകളും ലഭിക്കും. എല്ലാ കോളുകളും എന്ഡ്-ടു-എന്ഡ് എന്ക്രിപ്ഷനിലൂടെ സുരക്ഷിതമാണ്.
കൂടാതെ കോളുകളില് പുതുതായി ഇന്-കോള് ഇന്ററാക്ഷന് ടൂളുകള് ലഭ്യമാണ്. ഇമോജികള് ഉപയോഗിച്ച് സംസാരിക്കാനോ സന്ദേശങ്ങള് കൈമാറുന്നതിനോ ഇതിലൂടെ സാധിക്കും.
ഗ്രൂപ്പ് കോള് എങ്ങനെ ചെയ്യാം
വാട്സ്ആപിലെ കോള്സ് ടാബിലുള്ള കോള് ഐക്കണില് ടാപ്പ് ചെയ്ത് നിങ്ങള്ക്ക് വിളിക്കേണ്ട കോണ്ടാക്റ്റ് അല്ലെങ്കില് ഗ്രൂപ്പ് തെരഞ്ഞെടുക്കുക. കോള് ഉടന് ആരംഭിക്കുന്നതിന് പകരം, ഷെഡ്യൂള് കോള് ഓപ്ഷന് തെരഞ്ഞെടുക്കുക.
ഇവിടെ തീയതിയും സമയവും സെറ്റ് ചെയ്യുക. വീഡിയോ കോളാണോ ഓഡിയോ കോളാണോ വേണ്ടതെന്ന കാര്യം തെരഞ്ഞെടുത്ത് പച്ച ബട്ടണ് ടാപ്പ് ചെയ്യുക. ഷെഡ്യൂള് ചെയ്ത കോള് നിങ്ങളുടെ കോള് ലിസ്റ്റില് കാണാന് കഴിയും.
Tech
ഇന്ഫിനിക്സ് ജിടി 30 5ജി+ സ്മാര്ട്ട്ഫോണ് ഇന്ത്യയില് ഓഗസ്റ്റ് എട്ടിന് പുറത്തിറങ്ങി. 144 ഹെര്ട്സ് റിഫ്രഷ് റേറ്റും 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള കാര്ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന് എന്നിവയുള്ള 1.5കെ 10-ബിറ്റ് അമോലെഡ് സ്ക്രീന്, മീഡിയടെക് ഡൈമെന്സിറ്റി 7400 ചിപ്സെറ്റ്, ബാറ്റില്ഗ്രൗണ്ട്സ് മൊബൈല് ഇന്ത്യയില് (ബിജിഎംഐ) 90fps പിന്തുണ, പിന്നിലെ മെക്ക ലൈറ്റുകള് ബ്രീത്ത്, മെറ്റിയര്, റിഥം തുടങ്ങിയ പാറ്റേണുകള് ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാനും കഴിയും.
16 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഉണ്ടാകും. ഇന്ഫിനിക്സ് ജിടി 30 5ജി+ കമ്പനിയുടെ ഇന്ഫിനിക്സ് എഐ സ്യൂട്ടിനെ പിന്തുണയ്ക്കും. അതില് എഐ കോള് അസിസ്റ്റന്റ്, എഐ റൈറ്റിംഗ് അസിസ്റ്റന്റ്, ഫോളാക്സ് വോയ്സ് അസിസ്റ്റന്റ്, ഗൂഗിളിന്റെ സര്ക്കിള് ടു സെര്ച്ച് തുടങ്ങിയ സവിശേഷതകള് ഉള്പ്പെടുന്നു.
ഫ്ലിപ്കാര്ട്ടിലൂടെയും ഓഫ്ലെെന് റീട്ടെയില് സ്റ്റോറുകളിലൂടെയും ഹാന്ഡ്സെറ്റ് ലഭ്യമാകും. ബ്ലേഡ് വൈറ്റ്, സൈബര് ബ്ലൂ, പള്സ് ഗ്രീന് എന്നീ മൂന്ന് കളര് ഓപ്ഷനുകളാണുള്ളത്.
Tech
പരിചയമില്ലാത്തവര് വ്യക്തികളെ അനുവാദമില്ലാതെ വാട്സ്ആപ് ഗ്രൂപ്പുകളില് ചേര്ക്കുന്നത് പലപ്പോഴും സുരക്ഷയ്ക്ക് ഭീഷണിയാണ്. ഡിജിറ്റല് തട്ടിപ്പുകള്ക്ക് യാതൊരു കുറവുമില്ലാത്ത ഇക്കാലത്ത് ഇത്തരം അപരിചിത ഗ്രൂപ്പുകളില് അംഗമായാല് ഒരു പക്ഷേ വലിയ വിലതന്നെ നല്കേണ്ടി വന്നേക്കാം.
ഇത്തരം നീക്കം തടയാനുള്ള പുതിയ സുരക്ഷാ ഫീച്ചര് അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്. ഉപഭോക്താക്കള് പരിചിതമല്ലാത്തതുമായ ഗ്രൂപ്പുകളില് അംഗമാകുന്നത് തടയുന്നതിനായുള്ള പുതിയ "സേഫ്റ്റി ഓവര്വ്യൂ' ഫീച്ചറാണ് വാട്സ്ആപ് അവതരിപ്പിച്ചത്.
കോണ്ടാക്ട് ലിസ്റ്റില് ഇല്ലാത്ത ഒരാള് ഉപഭോക്താവിനെ ഒരു ഗ്രൂപ്പില് ചേര്ക്കുന്ന സമയത്താണ് സേഫ്റ്റി ഓവര് വ്യൂ സ്ക്രീനില് പ്രത്യക്ഷപ്പെടുക. കോണ്ടാക്ട് ലിസ്റ്റിലില്ലാത്ത ഒരാള് നിങ്ങളെ ഗ്രൂപ്പില് ചേര്ത്താല് പുതിയ ഫീച്ചര് ആ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളെല്ലാം നിങ്ങളെ കാണിക്കും.
ആരാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്, ഗ്രൂപ്പില് എത്രപേര് അംഗങ്ങളാണ് തുടങ്ങിയ വിവരങ്ങളും പൊതുവായ സുരക്ഷാ ടിപ്പുകളും കാണാം. അത് വായിച്ചതിന് ശേഷം ഗ്രൂപ്പില് തുടരുകയോ പുറത്തുപോവുകയോ ചെയ്യാം. അതുവരെ ഗ്രൂപ്പിലെ നോട്ടിഫിക്കേഷനുകളൊന്നും കാണില്ല.
ഇന്ത്യയില് ഈ ആഴ്ച പുതിയ ഫീച്ചര് എത്തും. ഗ്രൂപ്പ് ഇന്വിറ്റേഷനുകള് കൂടുതല് സുതാര്യമാക്കാനാണ് ഈ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
Tech
വിവോ വി60 5ജി സ്മാര്ട്ട്ഫോണ് ഓഗസ്റ്റ് 12ന് ഇന്ത്യയില് പുറത്തിറങ്ങും. ട്രിപ്പിള് റിയര് കാമറ സജ്ജീകരണമായിരിക്കും ഈ ഹാന്ഡ്സെറ്റില് ഉണ്ടാകുക എന്നാണ് റിപ്പോര്ട്ട്.
പ്രത്യേകതകൾ
Tech
സാംസംഗ് ഗാലക്സി എഫ് 36 5ജി ഇന്ത്യയില് പുറത്തിറങ്ങി. 50എംപി ട്രിപ്പിള് റിയര് കാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. ആന്ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വണ് യുഐ 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവര്ത്തനം.
6 ജെനറേഷന്സ് ആന്ഡ്രോയിഡ് അപ്ഗ്രേഡുകളും 6 വര്ഷം വരെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. 1,080x2,340 പിക്സല് റെസല്യൂഷനും 120ഹെഡ്സ് റിഫ്രഷ് റേറ്റും ഉള്ള 6.7 ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പര് അമോള്ഡ് ഡിസ്പ്ലേയാണ് നല്കിയിരിക്കുന്നത്.
കോര്ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ സംരക്ഷണം ഫോണിനു നല്കിയിട്ടുണ്ട്. സാംസംഗിന്റെ എക്സിനോസ് ഒക്ട-കോര് പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും പിന്തുണയ്ക്കുന്നുണ്ട്.
മൈക്രോ എസ്ഡി കാര്ഡ് വഴി സ്റ്റോറേജ് വര്ധിപ്പിക്കാന് ഹൈബ്രിഡ് സിം സ്ലോട്ട് നല്കിയിരിക്കുന്നു. ഐഒഎസ് പിന്തുണയുള്ള 50എംപി പ്രൈമറി സെന്സര്, 8 എംപി അള്ട്രാവൈഡ്, 2 എംപി മാക്രോ കാമറ എന്നിവ ഈ ഫോണിലുണ്ട്.
13എംപിയാണ് മുന് കാമറ. 4 കെ വീഡിയോ റിക്കാര്ഡിംഗിനെ പിന്തുണയ്ക്കുന്നതാണ് രണ്ട് കാമറകളും. ഫോട്ടോ റീമാസ്റ്റര്, സര്ക്കിള് ടു സെര്ച്ച്, ഒബ്ജക്റ്റ് ഇറേസര് തുടങ്ങിയ എഐ ഫീച്ചറുകള് ഫോണില് ഉള്പ്പെടുത്തിയിട്ടുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗര്പ്രിന്റ് സെന്സര്, ഡ്യുവല് 5ജി സിം, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, എന്എഫ്സി തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഫീച്ചറുകള്. 25 വാട്ട് ഫാസ്റ്റ് ചാര്ജിംഗ് പിന്തുണയ്ക്കുന്ന 5000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിലുള്ളത്.
ഓണിക്സ് ബ്ലാക്ക്, ലക്സ് വയലറ്റ്, കോറല് റെഡ് എന്നീ നിറങ്ങളില് ഫോണ് ലഭ്യമാകും. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,499 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയുമാണ് വില.
ഐസിഐസിഐ, എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാര്ഡുകള്ക്ക് 1,000 രൂപ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. സാംസംഗിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്കാര്ട്ടിലും ജൂലൈ 29 മുതല് ഫോണ് ലഭ്യമാകും.
Tech
വിന്ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര് ഒരിക്കലെങ്കിലും തകരാര് നേരിട്ടിട്ടുണ്ടാവും. മൈക്രോസോഫ്റ്റിന്റെ വിന്ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം തകരാറിലായാല് നീല നിറത്തിലുള്ള സ്ക്രീന് പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ?
എന്തെങ്കിലും കാരണത്താല് വിന്ഡോസ് ഷട്ട്ഡൗണ് ആവുകയോ അപ്രതീക്ഷിതമായി റീസ്റ്റാര്ട്ട് ആവുകയോ ചെയ്താല് ഡാറ്റ നഷ്ടപ്പെടാതിരിക്കാന് വിന്ഡോസിലുള്ള ഒരു സുരക്ഷാ സംവിധാനമാണിത്. ബ്ലൂ സ്ക്രീന് ഓഫ് ഡെത്ത് (ബിഎസ്ഒഡി) എന്നറിയപ്പെടുന്ന ഈ സംവിധാനം ഒഴിവാക്കാന് മൈക്രോസോഫ്റ്റ് ഒരുങ്ങുകയാണ്.
നീല സ്ക്രീനില് പ്രത്യക്ഷപ്പെടുന്ന ദുഃഖത്തിന്റെ സ്മൈലിക്കും ക്യുആര് കോഡിനും എറര് മെസേജിനും പകരം കറുത്ത സ്ക്രീനില് എറര് മെസേജ് മാത്രം കൊണ്ടുവരുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം.
കംപ്യൂട്ടര് സംവിധാനത്തിലെ എറര് എളുപ്പത്തില് മനസിലാക്കാനുള്ള സംവിധാനവും ഈ സ്ക്രീനിലുണ്ടാകും. യൂസര് ഇന്റര്ഫേസ് കൂടുതല് ലളിതമാക്കുന്നതിനാണ് മാറ്റമെന്നാണ് കമ്പനിയുടെ അവകാശവാദം.
വിന്ഡോസ് 11 ഉപയോഗിക്കുന്നവര്ക്ക് അടുത്ത ആഴ്ചകളിലെ അപ്ഡേറ്റില് ഇവയെത്തുമെന്നാണ് റിപ്പോര്ട്ട്. കംപ്യൂട്ടറിലെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്രതീക്ഷിതമായി തകരാറിലാകുന്നത് തടയാനുള്ള സംവിധാനങ്ങളും പുതിയ അപ്ഡേറ്റിലുണ്ടാകും.
ഇതിനായി ക്വിക്ക് മെഷീന് റിക്കവറി സംവിധാനവും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. തകരാറിലായാല് കംപ്യൂട്ടര് സ്വയം ക്ലൗഡിലെത്തി പരിഹാരം കണ്ടെത്തും.
Tech
മോട്ടോ ജി96 5ജി അവതരിപ്പിച്ച് മോട്ടോറോള. മികച്ച കാമറ റിക്കാര്ഡിംഗ് സൗകര്യമാണ് ഫോണിന്റെ പ്രത്യേകതയായി കമ്പനി അവകാശപ്പെടുന്നത്.
പ്രത്യേകതകള്
ജിപിഎസ്, ബ്ലൂടൂത്ത്, എഫ്എം റേഡിയോ, 3 ജി, 4 ജി, 5 ജി, ആക്സിലറോമീറ്റര്, പ്രോക്സിമിറ്റി സെന്സര്, ഫിംഗര്പ്രിന്റ് സെന്സര്, ഫേസ് ലോക്ക് തുടങ്ങിയ പ്രത്യേകതകളും ഫോണില് ഉള്ക്കൊള്ളിച്ചിരിക്കുന്നു.
പാന്റോണ്-ക്യൂറേറ്റഡ് ആയ ആഷ്ലി ബ്ലൂ, ഗ്രീനര് പാസ്റ്റേഴ്സ്, കാറ്റ്ലിയ ഓര്ക്കിഡ്, ഡ്രെസ്ഡന് ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളില് ഫോണ് ലഭ്യമാണ്.
8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളില് മോട്ടോ ജി96 5ജി വിപണിയില് ലഭ്യമാകും.
യഥാക്രമം 17,999 രൂപ, 19,999 എന്നിങ്ങനെയാണ് ഫോണ് മോഡലുകളുടെ വിലകള്.
Tech
ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷന് പുറത്തിറക്കി ട്വിറ്റര് സഹസ്ഥാപകന് ജാക്ക് ഡോര്സി. ബിറ്റ്ചാറ്റ് എന്നു പേരുള്ള ഈ ആപ്പ് ഇന്റര്നെറ്റ് കണക്ഷനില്ലാതെയാണ് പ്രവര്ത്തിക്കുക.
ബ്ലൂടൂത്ത് ലോ എനര്ജി മെഷ് നെറ്റ്വര്ക്കുകള് ഉപയോഗിച്ചാണ് ഈ ആപ്പിന്റെ പ്രവര്ത്തനം. നമ്മള് അയക്കുന്ന ഒരു സന്ദേശം അടുത്തുള്ള ഉപകരണങ്ങളിലെ ബ്ലൂടൂത്ത് നെറ്റ് വര്ക്കിലൂടെ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.
നമ്മള് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അടുത്തുള്ള ഏതെങ്കിലും ബ്ലൂടൂത്ത് ഉപകരണം മതി കണക്ടിവിറ്റി നിലനിര്ത്താന്. ഇന്റര്നെറ്റ്, മൊബൈല് നമ്പര്, ഇ മെയില് അക്കൗണ്ട് തുടങ്ങിയ കാര്യങ്ങള് ആപ്പിനു പ്രവര്ത്തിക്കാന് ആവശ്യമില്ല.
ബിറ്റ് ചാറ്റിന് 300 മീറ്റര് വരെ സന്ദേശങ്ങള് റിലേ ചെയ്യാനാവുമെന്നാണ് ഡോര്സി പറയുന്നത്. സന്ദേശങ്ങള് സെര്വറുകളില് ശേഖരിക്കുന്നതിന് പകരം ഫോണുകളില് തന്നെയാണ് സൂക്ഷിക്കുക. അത് പിന്നീട് സ്വയം നീക്കംചെയ്യപ്പെടുകയും ചെയ്യും.
ഇന്റര്നെറ്റുമായി ബന്ധമില്ലാത്തതിനാല് ഉപഭോക്താക്കള്ക്ക് ബിറ്റ്ചാറ്റ് കൂടുതല് സ്വകാര്യത നല്കുമെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്. ഇതിന് പുറമെ മെസേജുകള് എന്ക്രിപ്റ്റ് ചെയ്യപ്പെടും.
എന്നാല് തൊട്ടരികില് ബ്ലൂടൂത്ത് കണക്ടിവിറ്റിയ്ക്ക് സഹായിക്കുന്ന ഉപകരണങ്ങളൊന്നുമില്ലെങ്കില് ബിറ്റ് ചാറ്റില് സന്ദേശം അയക്കാനാവില്ല. ഇങ്ങനെ അയക്കുന്ന സന്ദേശങ്ങള് സൂക്ഷിച്ച് വച്ച് പിന്നീട് കണക്ടിവിറ്റി സാധ്യമാകുമ്പോള് അയയ്ക്കുന്ന രീതിയാണ് ബിറ്റ് ചാറ്റ് പിന്തുടരുന്നത്.
അതിനാല് വാട്സ്ആപ്പിനോ ടെലിഗ്രാമിനോ നേരിട്ട് ഒരു ബദലായി മാറാന് ഇതിന് കഴിഞ്ഞിട്ടില്ല. നിലവില് ബിറ്റ്ചാറ്റ് ആപ്പ് ആപ്പിളിന്റെ ടെസ്റ്റ്ഫ്ലൈറ്റ് വഴി ബീറ്റയില് ലഭ്യമാണ്.
ബീറ്റാ വേര്ഷന് ലോഞ്ച് ചെയ്ത ഉടന് ബിറ്റ്ചാറ്റ് 10,000 ഉപയോക്താക്കള് പരീക്ഷിച്ചു തുടങ്ങിയെന്നാണ് റിപ്പോര്ട്ടുകള്. കൂടാതെ അതിന്റെ ഓപ്പണ് സോഴ്സ് കോഡ് ഉടന് ഗിറ്റ്ഹബ്ബില് റിലീസ് ചെയ്യും.
Tech
പുതിയ രണ്ട് ഹാന്ഡ്സെറ്റുകള് ഇന്ത്യന് വിപണിയിലിറക്കി ചൈനീസ് സ്മാര്ട്ട്ഫോണ് ബ്രാന്ഡായ വണ്പ്ലസ്. വണ്പ്ലസ് നോര്ഡ് 5, നോര്ഡ് സിഇ 5 എന്നിവയാണ് ഈ സ്മാര്ട്ടഫോണുകള്.
വണ്പ്ലസ് നോര്ഡ് 5ന്റെ പ്രത്യേകതകള്
50 എംപി സെല്ഫി കാമറ
മാര്ബിള് സാന്ഡ്സ്, ഡ്രൈ ഐസ്, ഫാന്റം ഗ്രേ എന്നീ മൂന്ന് നിറങ്ങളില് ഫോണ് ലഭിക്കും. 8 ജിബി + 256 ജിബി മോഡലിനു 31,999 രൂപയും 12 ജിബി + 256 ജിബി മോഡലിനു 34,999 രൂപയും 12 ജിബി + 512 ജിബി മോഡലിനു 37,999 രൂപയുമാണ് വില.
വണ്പ്ലസ് നോര്ഡ് സിഇ5 5ജിയുടെ പ്രത്യേകതകള്
ബ്ലാക്ക് ഇന്ഫിനിറ്റി, മാര്ബിള് മിസ്റ്റ്, നെക്സസ് ബ്ലൂ എന്നീ നിറങ്ങളില് ഫോണ് ലഭ്യമാണ്. 8 ജിബി + 128 ജിബി മോഡലിനു 24,999 രൂപയും 8 ജിബി + 256 ജിബി മോഡലിനു 26,999 രൂപയും 12 ജിബി + 256 ജിബി മോഡലിനു 28,999 രൂപയുമാണ് വില.
ജൂലൈ 12 മുതല് വണ്പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോണ്, ഓഫ്ലൈന് റീട്ടെയില് സ്റ്റോറുകള് എന്നിവയില് ഫോണുകള് ലഭ്യമാകും.
Tech
മോട്ടോ ജി96 5ജി സ്മാര്ട്ട്ഫോണ് ജൂലൈ ഒമ്പതിന് ഇന്ത്യയില് പുറത്തിറങ്ങുമെന്ന് കമ്പനി സ്ഥിരീകരിച്ചു. മോട്ടോ ജി96 5ജി ഫ്ലിപ്കാര്ട്ട് വഴി വാങ്ങാന് ലഭ്യമാകും.
പ്രതീക്ഷിക്കുന്ന ഫീച്ചറുകള്
ആഷ്ലീ ബ്ലൂ, കാറ്റ്ലിയ ഓര്ക്കിഡ്, ഡ്രെസ്ഡന് ബ്ലൂ, ഗ്രീനര് പാസ്റ്റേഴ്സ് തുടങ്ങിയ നിറങ്ങളില് മോട്ടോ ജി96 5ജി ലഭ്യമാകും. മോട്ടോ ജി96 5ജിയുടെ വില 15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് റിപ്പോര്ട്ടുകള്.
Tech
50 എംപി കാമറകളുമായി നത്തിംഗ് ഫോണ് 3 ഇന്ത്യയില് ലോഞ്ച് ചെയ്തു. സ്നാപ്ഡ്രാഗണ് 8എസ് ജെന് 4 പ്രോസസറിലാണ് ഫോണിന്റെ കരുത്ത്. ആന്ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 3.5ലാണ് ഈ ഫോണ് പ്രവര്ത്തിക്കുന്നത്.
6.67 ഇഞ്ച് ഫ്ലെക്സിബിള് അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഡിസ്പ്ലേയുടെ സംരക്ഷണത്തിനായി കോര്ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് നല്കിയിട്ടുണ്ട്. 4500 നിറ്റ്സ് വരെ പീക്ക് തെളിച്ചവും 120 ഹെഡസ് റിഫ്രഷ് റേറ്റും ലഭിക്കും.
സെല്ഫിയിലും ട്രിപ്പിള് റീയര് കാമറയിലും ഉള്പ്പടെ 50 എംപി സെന്സറുകളാണ്. 5,500 എംഎഎച്ച് ബാറ്ററിയാണ് നത്തിംഗ് ഫോണ് 3യ്ക്കുള്ളത്. ഇത് 65 വാട്സ് വയര്ഡ്, 15 വാട്സ് വയര്ലെസ് ചാര്ജിംഗിനെ പിന്തുണയ്ക്കും. 54 മിനിറ്റിനുള്ളില് 100 ശതമാനം ബാറ്ററിയാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
കറുപ്പും വെളുപ്പും നിറങ്ങളിലാണ് നത്തിംഗ് ഫോണ് 3 അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളിലാണ് നത്തിംഗ് ഫോണ് 3 പുറത്തിറക്കിയിരിക്കുന്നത്. 12 ജിബി റാം + 256 ജിബി, 16 ജിബി റാം + 512 ജിബി എന്നിവയാണ് വേരിയിന്റുകള്.
79,999 രൂപയാണ് 12 ജിബി റാം + 256 ജിബി വേരിയിന്റിന്റെ വില. 16 ജിബി റാം + 512 ജിബി വേരിയിന്റിന് 89,999 രൂപയും. ജൂലൈ നാല് മുതല് ഫ്ലിപ്കാര്ട്ടില് നിന്ന് ഈ ഫോണ് ഓര്ഡര് ചെയ്യാം.
Tech
ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാന് പുതിയ ഫീച്ചര് അവതരിപ്പിക്കാന് വാട്സ്ആപ്പ്. "അഡ്വാന്സ്ഡ് ചാറ്റ് പ്രൈവസി' എന്ന് പേര് നല്കിയിരിക്കുന്ന ഈ ഫീച്ചര് വാട്സ്ആപ്പില് വരുന്ന മീഡിയ ഫയലുകള് സ്വീകര്ത്താവിന്റെ ഫോണില് സേവ് ആകുന്നത് തടയും.
വാട്സ്ആപ്പിന്റെ ഫീച്ചര് ട്രാക്കിംഗ് വെബ്സൈറ്റായ വാബീറ്റാ ഇന്ഫോയുടെ റിപ്പോര്ട്ട് പ്രകാരം അടുത്ത അപ്ഡേറ്റുകളിലൊന്നില് ഈ ഫീച്ചര് ലഭ്യമാകും. ഇതുവരെ വാട്സ്ആപ്പ് അയച്ച ഫയലുകള് സ്വീകര്ത്താവിന്റെ ഡിവൈസില് ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെട്ടിരുന്നു.
എന്നാല് ഈ അപ്ഡേറ്റിന് ശേഷം, ഓട്ടോ-സേവ് ഓപ്ഷന് ഓണാക്കണോ ഓഫാക്കണോ എന്ന് അയയ്ക്കുന്ന ഉപയോക്താവിന് സ്വയം തീരുമാനിക്കാന് കഴിയും. ഒപ്പം മുഴുവന് ചാറ്റും എക്സ്പോര്ട്ട് ചെയ്യുന്നതും ഫോര്വേഡ് ചെയ്യുന്നതും തടയും.
ഉപയോക്താക്കള് ഈ സ്വകാര്യതാ ഫീച്ചര് ഓണാക്കിയാല് അവരെ "അഡ്വാന്സ്ഡ് ചാറ്റ് പ്രൈവസി'യുടെ ഭാഗമായി കണക്കാക്കും. ഇതിനുശേഷം അവര്ക്ക് ആ ചാറ്റില് മെറ്റാ എഐ ഉപയോഗിക്കാന് കഴിയില്ല.
താമസിയാതെ ഈ ഫീച്ചര് എല്ലാ ഉപയോക്താക്കള്ക്കും ലഭ്യമാക്കും എന്നാണ് റിപ്പോര്ട്ടുകള്.
Tech
ഷവോമിയുടെ ഏറ്റവും പുതിയ ഫോള്ഡബിള് ഫോൺ ഷവോമി മിക്സ് ഫ്ലിപ്പ് 2 ചൈനയില് ഇറങ്ങി. 5,165 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകര്ഷണം.
പ്രത്യേകതകള്
6.86 ഇഞ്ച് അമോലെഡ് മെയിന് ഡിസ്പ്ലേയും 4.01 ഇഞ്ച് വലിപ്പമുള്ള പുറം ഡിസ്പ്ലേയും, ബാഹ്യ പുറത്തെ ഡിസ്പ്ലേയ്ക്ക് ഷവോമിയുടെ ഡ്രാഗണ് ക്രിസ്റ്റല് ഗ്ലാസ് 2.0 സംരക്ഷണം, 3,200 നിറ്റ്സ് വരെ ബ്രൈറ്റ്നസ്, 120 ഹെര്ട്സ് വരെ റിഫ്രഷ് റേറ്റ്,
സ്നാപ്ഡ്രാഗണ് 8 എലൈറ്റ് ചിപ്സെറ്റ്, 16 ജിബി വരെ റാമും 1ടിബി സ്റ്റോറേജും, ഡ്യുവല് സിം, ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്സല് കാമറ, 32 മെഗാപിക്സല് സെല്ഫി കാമറ, 67 വാട്സ് വയര്ഡ് ഫാസ്റ്റ് ചാര്ജിംഗ് സപ്പോര്ട്ടും 50 വാട്സ് വയര്ലെസ് ചാര്ജിംഗ് സപ്പോര്ട്ടും, ഡോള്ബി അറ്റ്മോസ് പിന്തുണയുള്ള സ്റ്റീരിയോ ഡ്യുവല് സ്പീക്കറുകള്,
5 ജി, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, നാവിക്, എന്എഫ്സി, ജിപിഎസ്, ഗലീലിയോ, ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി പോര്ട്ട് എന്നീ കണക്ടിവിറ്റകളും ആക്സിലറോമീറ്റര്, ആംബിയന്റ് ലൈറ്റ് സെന്സര്, ബാരോമീറ്റര്,
ഡിസ്റ്റന്സ് സെന്സര്, ഇ-കോമ്പസ്, ഫ്ലിക്കര് സെന്സര്, ഹാള് സെന്സര്, പ്രോക്സിമിറ്റി സെന്സര്, ലീനിയര് മോട്ടോര്, ഐആര് കണ്ട്രോള്, എക്സ്-ആക്സിസ് ലീനിയര് മോട്ടോര് എന്നീ സെന്സറുകളും ഉള്പ്പെടുന്നു.
നെബുല പര്പ്പിള്, ലാറ്റിസ് ഗോള്ഡ്, പ്ലം ഗ്രീന്, ഷെല് വൈറ്റ് എന്നീ നിറങ്ങളില് ഫോണ് ലഭിക്കും. 12 ജിബി റാം + 256 ജിബി സ്റ്റോറേജിന് ഏകദേശം 71,500 രൂപയും 12 ജിബി + 512 ജിബി, 16 ജിബി + 1 ടിബി മോഡലുകള്ക്ക് യഥാക്രമം ഏകദേശം 77,000 രൂപ, ഏകദേശം 81,000 രൂപ എന്നിങ്ങനെയാണ് വില.
Tech
പുതിയ റേസര് 60 ഫോള്ഡബിള് സ്മാര്ട്ട്ഫോണ് ഇന്ത്യയില് പുറത്തിറക്കി മോട്ടറോള. എഐയുടെ പിന്തുണയോടെ ആംഗ്യ-അധിഷ്ഠിത വീഡിയോ റിക്കാര്ഡിംഗ് സൗകര്യമാണ് ഫോണിന്റെ സവിശേഷത.
ആംഗ്യത്തിലൂടെ ഉപഭോക്താക്കള്ക്ക് സ്ക്രീനില് തൊടാതെ തന്നെ വീഡിയോ റിക്കാര്ഡ് ചെയ്യാനും ചിത്രങ്ങള് പകര്ത്താനും സാധിക്കും. ആന്ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹെലോ യുഐ ആണ് ഫോണില്.
മൂന്ന് വര്ഷത്തെ ആന്ഡ്രോയിഡ് അപ്ഡേറ്റും നാല് വര്ഷത്തെ സുരക്ഷാ പാച്ചും ഫോണില് ലഭിക്കും. മീഡിയടെക് ഡൈമന്സിറ്റി 7400 എക്സ് ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്ത്തനം.
മോട്ടോ റേസര് 60യില് 6.9 ഇഞ്ച് എല്ടിപിഒ എല്ഇഡി ഡിസ്പ്ലേ, 3.6 ഇഞ്ച് എക്സ്റ്റേണല് ഡിസ്പ്ലേ, പ്രോ-ഗ്രേഡ് 50എംപി കാമറ, 32എംപി ഓട്ടോഫോക്കസ് ഫ്രണ്ട് കാമറ, 4500 എംഎഎച്ച് ബാറ്ററി, 30 വാട്സ് വയേര്ഡ് ചാര്ജിംഗ്, 15 വാട്സ് വയര്ലസ് ചാര്ജിംഗ്, സൈഡ്-മൗണ്ടഡ് ഫിംഗര്പ്രിന്റ് സ്കാന് എന്നിവയാണ് മറ്റ് പ്രത്യേകതകള്.
ലൈറ്റെസ്റ്റ് സ്കൈ, ജിബ്രാള്ട്ടര് സീ, സ്പ്രിംഗ് ബഡ് എന്നീ കളര് വേരിയന്റുകളാണ് ഫോണിനുള്ളത്. 8 ജിബി+256 ജിബി വേരിയന്റിന് 49,999 രൂപയാണ് വില.
Tech
വിവോയുടെ ബുക്ക്-സ്റ്റൈല് ഫോള്ഡബിള് സ്മാര്ട്ട്ഫോണായ എക്സ് ഫോള്ഡ് 5 ചൈനയില് അവതരിപ്പിച്ചു. ഉയര്ന്ന മോഡലിന് ഇന്ത്യന് രൂപ ഏകദേശം 1,14,000 രൂപയാണ് വില.
വിവോ എക്സ് ഫോള്ഡ് 5ന്റെ പ്രത്യേകതകള്
Tech
വയര്ലെസ് ചാര്ജിംഗ് പിന്തുണയോടെ ഗൂഗിളിന്റെ പിക്സല് 10 സീരീസ് സ്മാര്ട്ട്ഫോണുകള് വിപണിയിലേക്ക്. ഈ വര്ഷം അവസാനത്തോടെ ഫോണുകള് എത്തുമെന്നാണ് റിപ്പോര്ട്ട്.
ഐഫോണ് 12 സീരീസിനൊപ്പം എത്തിയ മാഗ്സേഫ് എന്ന ആപ്പിളിന്റെ മാഗ്നറ്റിക് ഇക്കോസിസ്റ്റത്തിന് സമാനമായ പ്രവര്ത്തനം ഇത് വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരാനിരിക്കുന്ന ഹാന്ഡ്സെറ്റുകള് Qi 2 വയര്ലെസ് ചാര്ജിംഗ് പിന്തുണയോടെ എത്തുമെന്നും പുതിയ ശ്രേണിയിലുള്ള മാഗ്നറ്റിക് ആക്സസറികള് അവതരിപ്പിക്കാന് ഗൂഗിളിനെ അനുവദിക്കുന്ന ബില്റ്റ്-ഇന് മാഗ്നറ്റുകള് ഉള്പ്പെടുത്താമെന്നുമാണ് റിപ്പോര്ട്ടുകള്.
എന്നാല് ബില്റ്റ്-ഇന് മാഗ്നറ്റുകള് ഇല്ലാതെയായിരിക്കും ഗൂഗിളിന്റെ പിക്സല് 10 സീരീസ് സ്മാര്ട്ട്ഫോണുകള് എത്തുക എന്നും ചില ടെക് വിദഗ്ധര് പറയുന്നു. സാംസംഗ് ഗാലക്സി എസ്25 സീരീസ് Qi 2 ചാര്ജിംഗിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ബില്റ്റ്-ഇന് മാഗ്നറ്റുകള് ഇതില് ഇല്ല.
ഇത്തരത്തിലായിരിക്കും പിക്സല് 10 സീരീസ് വരുന്നതെന്നാണ് ഇവര് അഭിപ്രായപ്പെടുന്നത്.
Tech
പുതിയ രണ്ട് സ്മാര്ട്ട്ഫോണുകളുമായി വണ്പ്ലസ്. വണ്പ്ലസ് നോര്ഡ് 5, നോര്ഡ് സിഇ 5 എന്നിവ ജൂലൈ എട്ടിന് ഇന്ത്യയില് അവതരിപ്പിക്കാന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്ട്ട്.
വണ്പ്ലസ് നോര്ഡ് 5ല് പ്രതീക്ഷിക്കുന്ന ഫീച്ചറുകള്
Tech
ബജറ്റ് സ്മാര്ട്ട്ഫോണ് ഇന്ത്യയില് അവതരിപ്പിച്ച് പോക്കോ. പുതിയ 5ജി സ്മാര്ട്ട്ഫോണായ പോക്കോ സി71 ആണ് വിപണിയില് എത്തിച്ചത്. ആകര്ഷകമായ രൂപകല്പ്പനയും മികച്ച ഫീച്ചറുകളും ലഭിക്കുന്ന കമ്പനിയുടെ എന്ട്രി ലെവല് ഫോണ് ആണിത്.
ആന്ഡ്രോയ്ഡ് 15 ഉപയോഗിച്ചാണ് ഈ സ്മാര്ട്ട്ഫോണ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് വര്ഷത്തെ ആന്ഡ്രോയ്ഡ് അപ്ഗ്രേഡുകളും നാല് വര്ഷത്തെ സോഫ്റ്റ്വെയര് അപ്ഡേറ്റുകളും ഇതിന് ലഭിക്കും.
6.88 ഇഞ്ച് എച്ച്ഡി പ്ലസ് എല്സിഡി ഡിസ്പ്ലേയ്ക്ക് 120 ഹെഡ്സ് റിഫ്രഷ് റേറ്റ് പിന്തുണ നല്കുന്നു. 600 നിറ്റ്സ് ബ്രൈറ്റ്നസ് ഉണ്ട്. യുണിസോക് ടി7250 പ്രോസസറിലാണ് ഫോണ് പ്രവര്ത്തിക്കുന്നത്.
ഇതിന് 4 ജിബി+ 64 ജിബി, 6 ജിബി+ 128 ജിബി ഓപ്ഷനുകളിലാണ് ഫോണ് വരുന്നത്. 32 എംപി റീയര് കാമറയും മുന്വശത്ത് 8 എംപി സെല്ഫി കാമറയും നല്കിയിരിക്കുന്നു.
5200 എംഎഎച്ച് ബാറ്ററിയാണ് ഫോണിനു നല്കിയിരിക്കുന്നത്. ഫിംഗര്പ്രിന്റ് സെന്സര്, 3.5 എംഎം ഓഡിയോ ജാക്ക്, ഐപി52 റേറ്റിംഗ് തുടങ്ങിയവയും ഫോണിനുണ്ട്.
ഡെസേര്ട്ട് ഗോള്ഡ്, കൂള് ബ്ലൂ, പവര് ബ്ലാക്ക് എന്നീ നിറങ്ങളില് ഫോണ് ലഭിക്കും. 4 ജിബി + 64 ജിബി മോഡലിനു 6,499 രൂപയാണ് വില. 6 ജിബി + 128 ജിബി മോഡലിനു 7,499 രൂപയാണ് വില.
Tech
ലാവ പുതിയ ബജറ്റ്-ഫ്രണ്ട്ലി സ്മാര്ട്ട്ഫോണ് ഇന്ത്യയില് അവതരിപ്പിച്ചു. ലാവ യുവ സ്റ്റാര് 2 എന്ന് വിളിക്കപ്പെടുന്ന ഈ സ്മാര്ട്ട്ഫോണിന് പിന്നില് രണ്ട് കാമറകളുണ്ട്. ഒക്ടാ-കോര് യുണിസോക് പ്രൊസസറാണ് ഫോണിനുള്ളത്.
ആന്ഡ്രോയ്ഡ് 14 "ഗോ' ഓപ്പറേറ്റിംഗ് സിസ്റ്റത്തില് ആണ് എത്തുന്നത്. 6.75 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, സൈഡ്-ഫിംഗര്പ്രിന്റ് സെന്സര്, ഫേസ് അണ്ലോക്ക്, അനോണിമസ് കോള് റിക്കാര്ഡിംഗ് തുടങ്ങിയ ഫീച്ചറുകളുണ്ട്.
13 എംപി എഐ ഡ്യുവല് റിയര് കാമറ, സെല്ഫികള്ക്കും വീഡിയോ കോളിംഗിനുമായി 5 എംപി മുന് കാമറ നല്കിയിരിക്കുന്നു. 5000 എംഎഎച്ചിന്റെ ബാറ്ററിക്ക് 10 വാട്സ് ചാര്ജിംഗ് സപ്പോര്ട്ടും ടൈപ്പ്-സി പോര്ട്ടും നല്കിയിരിക്കുന്നു.
ഫോണിന്റെ പിന് പാനല് ഐഫോണ് 16ന്റേതിന് സമാനമാണ്. ലാവ യുവ സ്റ്റാര് 2 4 ജിബി റാമും 64 ജിബി സ്റ്റോറേജും നല്കിയിരിക്കുന്നു. റേഡിയന്റ് ബ്ലാക്ക്, സ്പാര്ക്കിംഗ് ഐവറി എന്നിങ്ങനെ രണ്ട് നിറങ്ങളില് ഫോണ് ലഭ്യമാണ്. വില വെറും 6,499 രൂപ മാത്രമാണ്.
Tech
ഷവോമി റെഡ്മി ടര്ബോ 4 പ്രോ ഹാരിപോട്ടര് ലിമിറ്റഡ് എഡിഷന് അവതരിപ്പിച്ചു. ഫോണിന്റെ ബാക്ക് പാനലില് ഹാരി പോട്ടര് കഥാപാത്രങ്ങളായ ഹാരി, ഹെര്മിയോണ്, റോണ് എന്നിവരുടെ സിലൗട്ടുകളും അവരുടെ വാന്ഡുകളും ഡിസൈന് ചെയ്തിരിക്കുന്നു.
ആന്ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ കസ്റ്റം ഹൈപ്പര്ഒഎസ് 2ല് ആണ് റെഡ്മി ടര്ബോ 4ന്റെ പ്രവര്ത്തനം. ക്വാല്കോം സ്നാപ്ഡ്രാഗണ് 8എസ് ജെന് 4 ചിപ്സെറ്റും അഡ്രിനോ 825 ജിപിയുവും ഫോണിന് കരുത്ത് പകരുന്നു.
120ഹെഡ്സ് റിഫ്രഷ് റേറ്റും 3200 നിറ്റ്സുമുള്ള 6.83 ഇഞ്ച് ഒഎല്ഇഡി ഡിസ്പ്ലേ, 50എംപി പ്രൈമറി കാമറ, 8എംപി അള്ട്രാ-വൈഡ് ലെന്സ്, 20എംപി മുന് കാമറ, 16 ജിബി റാമും 512 ജിബി ഇന്റേണല് സ്റ്റോറേജ്, ഐപി66 റേറ്റിംഗ് തുടങ്ങിയ ഫീച്ചറുകള് ഫോണില് ഉള്പ്പെടുത്തിയിരിക്കുന്നു.
7,550 എംഎഎച്ച് ബാറ്ററിയാണ് ഫോണിനു നല്കിയിരിക്കുന്നത്. ഇത് 90 വാട്ട് വയേര്ഡ് ഫാസ്റ്റ് ചാര്ജിംഗിനെ പിന്തുണയ്ക്കുന്നു. കൂടാതെ, 22 വാട്ട് റിവേഴ്സ് ചാര്ജിംഗ് സൗകര്യവും ഫോണ് വാഗ്ദാനം ചെയ്യുന്നു.
ഏവിയേഷന്-ഗ്രേഡ് അലുമിനിയം അലോയ് ഉപയോഗിച്ച് നിര്മിച്ച മെറ്റല് മിഡില് ഫ്രെയിം ആണ് ഫോണിന്. കറുപ്പ്, വെള്ള, പച്ച എന്നീ നിറങ്ങളില് ഈ ഫോണ് ലഭ്യമാകും. 16ജിബി + 512ജിബി ഹാരി പോട്ടര് എഡിഷന് ഏകദേശം 32,795 രൂപയാണ് വില.
Tech
റിയല്മി ബഡ്സ് എയര്7 പ്രോ ട്രൂ വയര്ലെസ് സ്റ്റീരിയോ ഇയര്ബഡുകള് റിയല്മി ചൈനീസ് വിപണിയില് എത്തി. എഐ സഹായത്തോടെയുള്ള തത്സമയ സംഭാഷണ വിവര്ത്തനമാണ് റിയല്മി ബഡ്സ് എയര്7 പ്രോയുടെ ഏറ്റവും വലിയ പ്രത്യേകത.
6 എംഎം മൈക്രോ-പ്ലെയിന് ട്വീറ്റര്, 11 എംഎം വൂഫര്, ഡ്യുവല് ഡിഎസി ഓഡിയോ പ്രോസസിംഗ് ചിപ്പുകള്, ഡ്യുവല് എന്52 എന്ഡിഎഫ്ഇബി മാഗ്നറ്റുകള്, 100 ശതമാനം ഉയര്ന്ന പ്യൂരിറ്റി ഡയഫ്രം, ഇന്റലിജന്റ് ഡീപ് സീ നോയ്സ് കാന്സലേഷന്, ഡൈനാമിക് ബാസ്,
ഹൈ-റെസ് സര്ട്ടിഫൈഡ് 3ഡി സ്പേഷല് സൗണ്ട് ഇഫക്റ്റുകള്, 5000 ഹെഡ്സ് അള്ട്രാ-വൈഡ് ഫ്രീക്വന്സി നോയ്സ് റിഡക്ഷന്, 6 മൈക്ക് എഐ നോയ്സ് കാന്സലേഷന്, ബ്ലൂടൂത്ത് 5.4 തുടങ്ങിയ ഫീച്ചറുകളുമായാണ് റിയല്മി ബഡ്സ് എയര്7 പ്രോയുടെ വരവ്.
കോളുകള്ക്ക് മറുപടി നല്കാനോ കട്ട് ചെയ്യാനോ, വോളിയം നിയന്ത്രിക്കാനോ, പ്ലേലിസ്റ്റുകള് ക്രമീകരിക്കാനോ അനുവദിക്കുന്ന ടച്ച് നിയന്ത്രണങ്ങളും ഈ ഇയര്ബഡുകളില് ഉണ്ട്.
ഐപി55 റേറ്റിംഗോടെയാണ് ഇയര്ബഡുകള് എത്തിയിരിക്കുന്നത്. ഇയര്ഫോണുകള്ക്ക് 62 എംഎഎച്ച് ബാറ്ററിയാണ്. 10 മിനിറ്റ് ചാര്ജ് ചെയ്താല് 11 മണിക്കൂര് പ്ലേബാക്ക് ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
കേസില് 530 എംഎഎച്ച് ബാറ്ററിയുണ്ട്, ഇയര്ബഡുകളും കേസും ചാര്ജ് ചെയ്യാന് 120 മിനിറ്റ് എടുക്കുമെന്നാണ് റിപ്പോര്ട്ട്. ക്വിക്ക് സാന്ഡ് വൈറ്റ്, ബ്ലേസിംഗ് റെഡ്, സില്വര് ലൈം, വിന്ഡ് ഗ്രീന് എന്നീ നിറങ്ങളില് ഇയര്ബഡുകള് ലഭ്യമാണ്.
റിയല്മി ബഡ്സ് എയര്7 പ്രോയുടെ വില 449 യുവാന് (ഏകദേശം 5,245 രൂപ) ആണ്.
Tech
വിവോയുടെ പുതിയ സ്മാര്ട്ട്ഫോണായ വൈ400 പ്രോ 5ജിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 27 മുതല് ഇ-കൊമേഴ്സ് സൈറ്റുകളായ ആമസോണ്, ഫ്ലിപ്കാര്ട്ട്, വിവോ ഇന്ത്യ ഓണ്ലൈന് സ്റ്റോര്, ഓഫ്ലൈന് സ്റ്റോറുകള് എന്നിവയില് ഫോണ് ലഭ്യമാകും.
ഫ്രീസ്റ്റൈല് വൈറ്റ്, ഫെസ്റ്റ് ഗോള്ഡ്, നെബുല പര്പ്പിള് നിറങ്ങളിലാണ് ഫോണ് വിപണിയിലെത്തുക. 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയും 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയുമാണ് വില.
വിവോ വൈ400 പ്രോ 5ജിയുടെ ഫീച്ചറുകള്
കൂടാതെ 5ജി, ഡ്യുവല് 4ജി വോള്ട്ട്, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്ട്ട് എന്നിവ ഉള്പ്പെടുന്നു.
Tech
ഒപ്പോ എഫ്29 സീരിസ് സ്മാര്ട്ട്ഫോണുകള് ഇന്ത്യയില് അവതരിപ്പിച്ചു. ഒപ്പോ എഫ്29 5ജി, ഒപ്പോ എഫ്29 പ്രോ 5ജി എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസിലുള്ളത്. പൊടി-വെള്ളം സുരക്ഷയ്ക്കായി ഐപി66, ഐപി68, ഐപി69 എന്നിങ്ങനെ ട്രിപ്പിള് ഐപി റേറ്റിംഗുമായാണ് ഫോണുകള് വരുന്നത്.
360 ഡിഗ്രി ആര്മോര് ബോഡി ഡിസൈനിലാണ് ഒപ്പോ എഫ്29 സീരീസ് സ്മാര്ട്ട്ഫോണുകള് എത്തിയിരിക്കുന്നത്. ഒപ്പോ ഇ-സ്റ്റോറും ആമസോണും ഫ്ളിപ്കാര്ട്ടും അടക്കമുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും തെരഞ്ഞെടുക്കപ്പെട്ട റീടൈല് ഔട്ട്ലറ്റുകളും വഴി ഏപ്രില് ഒന്നു മുതല് ഫോണ് വാങ്ങിക്കാം. ബാങ്ക് കാര്ഡുകള് നിരവധി ഓഫറുകളും നല്കുന്നുണ്ട്.
6.7 ഇഞ്ച് അമോലെഡ് ഫുള്എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 120ഹെഡ്സ് റിഫ്രഷ് റേറ്റ്, ക്വാല്കോം സ്നാപ്ഡ്രാഗണ് 6 ജെന് 1 പ്രൊസസര്, 8 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ്, 50 എംപി മുന് കാമറ, 16 എംപി മുന് കാമറ, 6500 എംഎഎച്ച് ബാറ്ററി, 45 വാട്സ് വയേര്ഡ് ചാര്ജര്, ആന്ഡ്രോയ്ഡ് 15 അധിഷ്ഠിത കളര്ഒഎസ് 15 എന്നിവയാണ് ഒപ്പോ എഫ്29 5ജിയുടെ പ്രത്യേകതകള്.
8 ജിബി റാം+128 ജിബി മോഡലിന് 23,999 രൂപയും 8 ജിബി റാം + 256 ജിബി മോഡലിന് 25,999 രൂപയുമാണ് വില. സോളിഡ് പര്പ്പിള്, ഗ്ലേഷ്യര് ബ്ലൂ എന്നി നിറങ്ങളില് ഫോണ് ലഭിക്കും.
6.7 ഇഞ്ച് ക്വാഡ് ഫുള്എച്ച്ഡി+ ഡിസ്പ്ലെ, 120ഹെഡ്സ് റിഫ്രഷ് റേറ്റ്, മീഡിയടെക് ഡൈമന്സിറ്റി 7300 ചിപ്പ്, 12 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ്, 50 എംപി പിന് കാമറ, 16 എംപി മുന് കാമറ, 6000 എംഎഎച്ച് ബാറ്ററി, 80 വാട്സ് വയേര്ഡ് ചാര്ജര്, ആന്ഡ്രോയ്ഡ് അടിസ്ഥാനത്തിലുള്ള കളര് ഒഎസ് 15 എന്നിവയാണ് ഒപ്പോ എഫ്29 പ്രോ 5ജിയുടെ പ്രത്യേകതകള്.
8 ജിബി റാം + 128 ജിബി മോഡലിനു 27,999 രൂപയും 8 ജിബി റാം + 256 ജിബിക്ക് 29,999 രൂപയും 12 ജിബി റാം + 256 ജിബിക്ക് 29,999 രൂപയുമാണ് വില. മാര്ബിള് വൈറ്റ്, ഗ്രാനൈറ്റ് വൈറ്റ് എന്നീ നിറങ്ങളില് ഫോണ് ലഭിക്കും.
Tech
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ് യുപിഐ ലൈറ്റ് ഫീച്ചര് അവതരിപ്പിക്കാനൊരുങ്ങുന്നു. ഇത് ഉപയോക്താക്കള്ക്ക് വേഗത്തിലും എളുപ്പത്തിലും പേയ്മെന്റുകള് നടത്താനുള്ള ഓപ്ഷന് നല്കും.
നിലവില് ഗൂഗിള് പേ, ഫോണ് പേ, പേടിഎം തുടങ്ങിയ പേയ്മെന്റ് ആപ്പുകളില് ഈ ഫീച്ചര് ഉണ്ട്. വാട്സ്ആപിന്റെ ബീറ്റ പതിപ്പില് മാത്രമേ ഈ ഫീച്ചര് ലഭ്യമാകൂ എന്നതിനാല്, എല്ലാ ഉപയോക്താക്കള്ക്കും ഇത് എപ്പോള് ലഭ്യമാകുമെന്ന് വ്യക്തമല്ല.
ഇന്ത്യയില് വ്യാപകമായി ഉപയോഗിക്കുന്ന യുപിഐ അഥവാ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്ഫേസ് സിസ്റ്റത്തിന്റെ ഒരു വിപുലീകരണമാണ് യുപിഐ ലൈറ്റ്. യുപിഐ ലൈറ്റ് ഉപയോക്താക്കളെ ഒരു വാലറ്റിലേക്ക് ചെറിയ തുക ലോഡ് ചെയ്യാന് അനുവദിക്കുന്നു.
പിന് നല്കാതെ തന്നെ വേഗത്തിലുള്ളതും കുറഞ്ഞ തുകയ്ക്കുള്ളതുമായ ഇടപാടുകള്ക്കായി ഈ വാലറ്റ് പിന്നീട് ഉപയോഗിക്കാന് സാധിക്കും. ചെറിയ പേയ്മെന്റുകള് വേഗത്തിലും കാര്യക്ഷമമായും നടത്തുക എന്നതാണ് യുപിഐ ലൈറ്റിന് പിന്നിലെ ലക്ഷ്യം.
ഇതിലൂടെ ബാങ്ക് സെര്വര് ഡൗണ് ആകുകയോ മറ്റോ ചെയ്താലും പേയ്മെന്റിനു തടസമുണ്ടാകില്ല. മാത്രമല്ല ചെറിയ ഇടപാടുകള് ബാങ്ക് സേറ്റ്മെന്റില് പ്രതിഫലിക്കുകയുമില്ല.
യുപിഐ ലൈറ്റിന് പുറമേ, വാട്സ്ആപ്പ് അതിന്റെ പ്ലാറ്റ്ഫോമില് ബില് പേയ്മെന്റ് ഓപ്ഷനുകള് അവതരിപ്പിക്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും വിവിധ റിപ്പോര്ട്ടുകള് പറയുന്നു.
ഇത് ആപ്പിനുള്ളില് തന്നെ യൂട്ടിലിറ്റി ബില്ലുകള് അടയ്ക്കുന്നതും മൊബൈല് പ്ലാനുകള് റീചാര്ജ് ചെയ്യുന്നതും മറ്റും സാധ്യമാക്കും. ഇതിലൂടെ ഇലക്ട്രിസിറ്റി ബില്ലുകള് അടക്കമുള്ളവ അടയ്ക്കാന് കഴിയും.