Other News
തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ 2025-26 യുജി ബിഎച്ച്എംഎസ് ഒന്നാം വർഷ ക്ലാസുകൾ ഒക്ടോബർ 30നു രാവിലെ 10 ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ അറിയിച്ചു.
Other News
തിരുവനന്തപുരം: കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ് പ്രകാരം 2025 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സിന് അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1800 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 900 രൂപയുമാണ്. അപേക്ഷകർക്ക് നവംബർ 19 വരെ ഓൺലൈൻ വഴിയോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കാം.
വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. യോഗ്യത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്ലോഡ് ചെയ്യാം.
അപേക്ഷകർ കേരളത്തിലെ ആരോഗ്യ സർവകലാശാല അംഗീകരിച്ച എംബിബിഎസ്/ ബിഡിഎസ്/ ബിഎഎംഎസ്/ ബിഎച്ച്എംഎസ്/ ബിയുഎംഎസ്/ ബിഎസ്എംഎസ് റെഗുലർ ഡിഗ്രി കോഴ്സ് 50 ശതമാനം മാർക്ക് നേടി പാസായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ ആരോഗ്യ സർവകലാശാല അംഗീകരിച്ച റെഗുലർ ബിഎസ്സി നഴ്സിംഗ്/ ബിഫാം/ബിഎസ്സി അലൈഡ് മെഡിക്കൽ കോഴ്സുകൾ 50 ശതമാനം മാർക്ക് നേടി പാസായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ കേരള വെറ്റിനറി & അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നോ അംഗീകരിക്കപ്പെട്ട മറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നോ 50 ശതമാനം മാർക്കോടെയുള്ള റെഗുലർ ബിഎസ്സി വെറ്ററിനറി ബിരുദം. അല്ലെങ്കിൽ ഡിഗ്രി തലത്തിലോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി തലത്തിലോ പബ്ലിക് ഹെൽത്ത് ഒരു വിഷയമായി പറിച്ച് കേരള ആരോഗ്യസർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്ക് നേടി പാസായവർക്കും അപേക്ഷിക്കാം.
നവംബർ 29ന് തിരുവനന്തപുരത്ത് നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ എൽബിഎസ് ഡയറക്ടർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്മെന്റിലൂടെയാണ് കോഴ്സിലേക്കുള്ള പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363,
Other News
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഹോമിയോ കോളജുകളിലെ പിജി ഹോമിയോ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ 29നു മൂന്നിനകം അലോട്ട്മെന്റ് ലഭിച്ച ഹോമിയോ കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 0471-2338487.
MG University
എംജി യൂണിവേഴ്സിറ്റി സ്കൂള് ഓഫ് ബയോസയന്സസില് വെറ്ററിനേറിയന് തസ്തികയില് പ്രതിമാസം 35000 രൂപ വേതനത്തില് ഒരു വര്ഷത്തേക്ക് കരാര് അടിസ്ഥാനത്തില് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയന്സില് ബിരുദവും കേരള വെറ്ററിനറി കൗണ്സിലിന്റെ അംഗീകാരവുമുള്ള ഡോക്ടര്മാര്ക്കും, റിട്ടയര് ചെയ്ത വെറ്ററിനറി ഡോക്ടര്മാര്ക്കും അപേക്ഷിക്കാം. ബയോഡേറ്റയും ബന്ധപ്പെട്ട സര്ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പും [email protected] എന്ന ഇമെയില് വിലാസത്തില് നവംബര് ഏഴിനകം അയയ്ക്കണം. 0481 2733240. വിശദ വിവരങ്ങള് സര്വകലാശാലാ വെബ്സൈറ്റില്.
സഹകരണ ബാങ്ക് മത്സര പരീക്ഷാ പരിശീലനം
എംപ്ലോയ്മെന്റ്റ് ഇന്ഫര്മേഷന് ആന്ഡ് ഗൈഡന്സ് ബ്യൂറോയുടെ ആഭിമുഖ്യത്തില് കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലെ ജൂനിയര് ക്ലാര്ക്ക്/സെക്രട്ടറി / അസിസ്റ്റന്റ് സെക്രട്ടറി / സിസ്റ്റം അഡ്മിനിസ്ട്രേറ്റര് / ഡേറ്റ എന്ട്രി ഓപ്പറേറ്റര് / ടൈപ്പിസ്റ്റ് നിയമനത്തിനായി സഹകരണ സര്വീസ് എക്സാമിനേഷന് ബോര്ഡ് നടത്തുന്ന മത്സര പരീക്ഷകള്ക്കള്ക്കുള്ള പരിശീലന പരിപാടി സഘടിപ്പിക്കും. താല്പര്യമുള്ളവര് ഓഫീസില് നേരിട്ട് ഹാജരായി കോഴ്സ് ഫീസായ 2500 രൂപ അടച്ച് അപേക്ഷ സമര്പ്പിക്കണം. പട്ടിക ജാതി /പട്ടികവര്ഗ / ഭിന്നശേഷി വിഭാഗക്കാര്ക്ക് 50 ശതമാനം ഫീസിളവ് ഉണ്ടായിരിക്കും. 9495628626, 0481-2731025,
വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു
മഹാത്മാഗാന്ധി സര്വകലാശാലാ യൂണിയന് ഭാരവാഹികളുടെ 2024-25 തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര് പട്ടിക സര്വകലാശാലാ ഓഫീസിലും വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു. 28ന് ഉച്ചക്ക് ഒന്നിനു വരെ നാമനിര്ദ്ദേശ പത്രികകള് സമര്പ്പിക്കാം.
പരീക്ഷാ ഫലം
മഹാത്മാഗാന്ധി സര്വകലാശാല സെപ്റ്റംബര് 29ന് നടത്തിയ പിഎച്ച്ഡി പ്രവേശന പരീക്ഷാഫലം (mgu.ac.in/research.mgu.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകരുടെ വ്യക്തിഗത റിസള്ട്ട് 25 മുതല് phdadmission.mgu.ac.in പോര്ട്ടലില്. ഫോണ്: 0481 2733337
നാലാം സെമസ്റ്റര് എംബിഎ സ്കൂള് ഓഫ് മാനേജ്മെന്റ് ആന്ഡ് ബിസിനസ് സ്റ്റഡീസ് (സിഎസ്എസ്) (2023 അഡ്മിഷന് റഗുലര്) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര് ആറു വരെ ഓണ്ലൈനില് അപേക്ഷിക്കാം.
മൂന്നും നാലും സെമസ്്റര് (പിജിസിഎസ്എസ്) എംഎ ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷന് 2023 അഡ്മിഷന് റഗുലര്, 2019 മുതല് 2022 വരെ അഡ്മിഷനുകള് റീ അപ്പിയറന്സ്) മാര്ച്ച് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര് ഏഴു വരെ ഓണ്ലൈനില് അപേക്ഷിക്കാം.
പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റര് ബിവോക്ക് (പുതിയ സ്കീം-2023 അഡ്മിഷന് റഗുലര്, 2019 മുതല് 2022 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്സ്) പരീക്ഷകള് നവംബര് 12 മുതല് നടക്കും.
മൂന്നാം സെമസ്റ്റര് എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംഎജെഎംസി, എംറ്റിറ്റിഎം, എംഎച്ച്എം, (സിഎസ്എസ് 2024 അഡ്മിഷന് റഗുലര്, 2019 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്) മൂന്നാം സെമസ്റ്റര് എംഎല്ഐഎസ്സി (2024 അഡ്മിഷന് റഗുലര്, 2020 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്) മൂന്നാം സെമസ്റ്റര് എംഎഫ്എ (2024 അഡ്മിഷന് റഗുലര്) നവംബര് 2025 പരീക്ഷകള് നവംബര് 17 മുതല് നടക്കും.
മൂന്നാം സെമസ്റ്റര് സിബിസിഎസ് (പുതിയ സ്കീം-2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല് 2023 വരെ അഡ്മിഷനുകള്റീഅപ്പിയറന്സ്, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്സ്, 2017 അഡ്മിഷന് രണ്ടാം മെഴ്സി ചാന്സ്) മൂന്നാം സെമസ്റ്റര് സിബിസിഎസ് ബിഎസ്സി സൈബര് ഫോറന്സിക്ക് (2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്) നവംബര് 2025 പരീക്ഷകള് നവംബര് 18 മുതല് നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒമ്പതാം സെമസ്റ്റര് സെമസ്റ്റര് ഇന്റഗ്രേറ്റഡ് എംഎസ്സി ബേസിക് സയന്സസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്), എംഎസ്സി കമ്പ്യൂട്ടര് സയന്സ് (ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ആന്ഡ് മെഷീന് ലേണിംഗ്, ഡാറ്റാ സയന്സ്) ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്-ഇംഗ്ലീഷ് (2021 അഡ്മിഷന് റഗുലര്, 2020 അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷകള്ക്ക് നവംബര് മൂന്ന് വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര് നാലു വരെയും സൂപ്പര് ഫൈനോടുകൂടി നവംബര് അഞ്ചു വരെയും അപേക്ഷ സ്വീകരിക്കും.
അഞ്ചാം സെമസ്റ്റര് സെമസ്റ്റര് ഇന്റഗ്രേറ്റഡ് എംഎസ്സി ബേസിക് സയന്സസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്), എംഎസ്സി കമ്പ്യൂട്ടര് സയന്സ് (ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ആന്ഡ് മെഷീന് ലേണിംഗ്, ഡാറ്റാ സയന്സ്) ഇന്ഗ്രേറ്റഡ് എംഎ ലാംഗ്വേജസ്-ഇംഗ്ലീഷ് (2023 അഡ്മിഷന് റഗുലര്, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല് 2022 വരെ അഡ്മിഷനുകള് സപ്ലിമെന്ററി) പരീക്ഷകള്ക്ക് നവംബര് മൂന്നു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര് നാലു വരെയും സൂപ്പര് ഫൈനോടുകൂടി നവംബര് അഞ്ചു വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്
ഏഴാം സെമസ്റ്റര് ബിഎച്ച്എം (പുതിയ സ്കീം-2022 അഡ്മിഷന് റഗുലര്, 2020, 2021 അഡ്മിഷനുകള് സപ്ലിമെന്ററി) സെപ്റ്റംബര് 2025 പ്രാക്ടിക്കല് പരീക്ഷകള് നവംബര് ആറു മുതല് പാലാ സെന്റ് ജോസഫ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്ഡ് കാറ്ററിംഗ് ടെക്നോളജിയില് നടക്കും. ടൈം ടേബിള് വെബ് സൈറ്റില്.
Kannur University
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എംസിഎ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2025 പരീക്ഷകൾ 19.11.2025 ന് ആരംഭിക്കും. പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ടൈം ടേബിൾ
04.11.2025 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം (എഫ്വൈയുജിപി -റെഗുലർ/എഫ്വൈയുജി പി / സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (നവംബർ 2025 ), മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ 19.11.2025 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (നവംബർ 2025) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
നീന്തൽ പരിശീലകനെ ആവശ്യമുണ്ട്
മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്വിമ്മിംഗ് പൂളിലേക്ക് നീന്തൽ പരിശീലകനെയും സ്വിമ്മിംഗ് പൂൾ ടെക്നിഷ്യനെയും നിയമിക്കുന്നതിന് സർവകലാശാല അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ 29 വരെ സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
Calicut University
തൃശൂരില് കേരള പോലീസ് അക്കാദമി ആസ്ഥാനത്ത് പ്രവര്ത്തിക്കുന്ന കാലിക്കട്ട് സര്വകലാശാലയുടെ ഫോറന്സിക് സയന്സ് പഠനവകുപ്പില് എംഎസ്സി ഫോറന്സിക് സയന്സ് പ്രോഗ്രാമിലേക്ക് മണിക്കൂര് വേതനാടിസ്ഥാനത്തില് അസി. പ്രഫസറെ നിയമിക്കുന്നു. ഇലക്ടീവ് വിഷയങ്ങളായ ബയോളജി, സെറോളജി, ഡിഎന്എ പ്രൊഫൈലിംഗ് എന്നിവയാണ് പഠിപ്പിക്കേണ്ട വിഷയങ്ങള്. 29ന് രാവിലെ 10.30ന് കാലിക്കട്ട് സര്വകലാശാലാ കാമ്പസിലെ ലൈഫ് സയന്സ് പഠനവകുപ്പിലാണ് വാക് ഇന് ഇന്റര്വ്യൂ.
സെക്യൂരിറ്റി ഗാര്ഡ് നിയമനം
കാലിക്കട്ട് സര്വകലാശാല എൻജിനീയറിംഗ് കോളജില് കരാറടിസ്ഥാനത്തില് സെക്യൂരിറ്റി ഗാര്ഡ് നിയമനത്തിന് ഓണ്ലൈനായി അപേക്ഷ ക്ഷണിച്ചു. 15 വര്ഷത്തില് കുറയാത്ത സേവനമുള്ള വിമുക്തഭടനായിരിക്കണം. പ്രായം അമ്പത് വയസില് കവിയരുത്. സംവരണവിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. സര്വകലാശാലാ എൻജിനീയറിംഗ് കോളജിന്റെ വെബ്സൈറ്റ് വഴി (iet.uoc.ac.in) അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര് അഞ്ച്.
വാക് ഇന് ഇന്റര്വ്യൂ മാറ്റി
കാലിക്കട്ട് സര്വകലാശാലാ ലൈഫ് സയന്സ് പഠനവകുപ്പില് കരാറടിസ്ഥാനത്തില് വെറ്ററിനറി സര്ജന് നിയമനത്തിന് ഒക്ടോബര് 30ന് നടത്താനിരുന്ന വാക് ഇന് ഇന്റര്വ്യൂ നവംബര് പത്തിലേക്ക് മാറ്റി. യോഗ്യരായ ഉദ്യോഗാര്ഥികള് അസല് രേഖകള് സഹിതം രാവിലെ ഒമ്പതരക്ക് ഭരണകാര്യാലയത്തില് ഹാജരാകണം.
പുനര്മൂല്യനിര്ണയഫലം
രണ്ടാം സെമസ്റ്റര് ബികോം, ബിബിഎ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില് 2025 പരീക്ഷയുടെ പുനര്മൂല്യനിര്ണയഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റര് ബിആര്ക് (2015, 2016 പ്രവേശനം, 2017 മുതല് 2021 വരെ പ്രവേശനം) ഏപ്രില് 2025 പരീക്ഷകളുടെയും 2022 പ്രവേശനം മെയ് 2025 പരീക്ഷയുടെയും പുനര്മൂല്യനിര്ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര് ബിപിഎഡ് റഗുലര്, സപ്ലിമെന്ററി (2023, 2024 പ്രവേശനം) ഏപ്രില് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര് എംഎ അറബിക് (സിസിഎസ്എസ് -2022 പ്രവേശനം) ഏപ്രില് 2025 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര് എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന് ഏപ്രില് 2025 റഗുലര് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബിആര്ക് ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ മൂന്ന്, അഞ്ച്, ഒമ്പത് സെമസ്റ്റര് ബിആര്ക് (2014 പ്രവേശനം) സെപ്റ്റംബര് 2024, (2015 പ്രവേശനം) സെപ്റ്റംബര് 2025 ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷകള് യഥാക്രമം നവംബര് മൂന്ന്, നവംബര് 19, നവംബര് 11 തീയതികളില് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്. പരീക്ഷാകേന്ദ്രം: ടാഗോര്നികേതന്, സര്വകലാശാലാ കാമ്പസ്.
എംബിഎ ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ കോഴ്സ് പൂര്ത്തീകരിച്ചതും എല്ലാ അവസരങ്ങളും നഷ്ടമായതുമായവര്ക്ക് ഒന്ന് മുതല് നാല് വരെ സെമസ്റ്റര് എംബിഎ (സിയുസിഎസ്എസ്) ഇന്റര്നാഷ്ണല് ഫിനാന്സ് ആൻഡ് ഹെല്ത് കെയര് മാനേജ്മെന്റ് (2019 പ്രവേശനം), എംബിഎ ഫുള്ടൈം/ പാര്ട്ട് ടൈം (2019 പ്രവേശനം) ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി സെപ്റ്റംബര് 2024 പരീക്ഷകള്ക്ക് പിഴയില്ലാതെ നവംബര് 17 വരെ രജിസ്റ്റര് ചെയ്യാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റില്. പരീക്ഷാകേന്ദ്രം: ടാഗോര്നികേതന്, സര്വകലാശാലാ കാമ്പസ്.
Calicut University
തേഞ്ഞിപ്പലം: കാലിക്കട്ട് സര്വകലാശാലയിലെ പെന്ഷന്, കുടുംബ പെന്ഷന് വാങ്ങുന്ന മെഡിസെപ് ഗുണഭോക്താക്കളുടെ തിരുത്തല് വരുത്തിയ പട്ടിക സര്വകലാശാലാ വെബ്സൈറ്റിലെ പെന്ഷനേഴ്സ് സ്പോട്ടില് ലഭ്യമാണ്. എല്ലാ ഗുണഭോക്താക്കളും പട്ടിക പരിശോധിച്ച് ആധാര് നമ്പര് ഉള്പ്പെടെയുള്ള വിവരങ്ങള് കൃത്യമാണെന്ന് ഉറപ്പാക്കണം. തിരുത്തലുകള് ആവശ്യമെങ്കില് ഫിനാന്സ് എന്പിഎസ് വിഭാഗത്തെ അറിയിക്കേണ്ടതാണ്.
ടെക്നിക്കല് അസിസ്റ്റന്റ് അഭിമുഖം
കാലിക്കട്ട് സര്വകലാശാലയിലെ സെന്ട്രല് സോഫിസ്റ്റിക്കേറ്റഡ് ഇന്സ്ട്രുമെന്റേഷന് ഫെസിലിറ്റിയില് ടെക്നിക്കല് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര് നിയമനത്തിന് ഓണ്ലൈന് അപേക്ഷ നല്കിയവരില് യോഗ്യരായവര്ക്കുള്ള അഭിമുഖം നവംബര് നാലിന് നടക്കും. സര്വകലാശാലാ ഭരണകാര്യാലയത്തിലാണ് അഭിമുഖം. യോഗ്യരായ ഉദ്യോഗാര്ഥികളുടെ പേരുവിവരങ്ങളും നിര്ദേശങ്ങളും വെബ്സൈറ്റില് ലഭ്യമാണ്.
പിഎച്ച്ഡി ഒഴിവ്
കാലിക്കട്ട് സര്വകലാശാലാ നാനോസയന്സ് ആൻഡ് ടെക്നോളജി പഠനവകുപ്പില് ദേശീയ, സംസ്ഥാന സര്ക്കാര് ഏജന്സികളുടെയോ സമാനസ്ഥാപനങ്ങളുടെയോ ഫെലോഷിപ്പ് ലഭിച്ചവര്ക്ക് പിഎച്ച്ഡി അവസരം. അസി. പ്രഫസര് ഡോ. ഇ.എസ്. ഷിബുവിന് കീഴില് ഒരൊഴിവാണുള്ളത്. "പ്രിസിഷന് നാനോ പ്രോബ്സ് ഫോര് ഇലക്ട്രോ ആൻഡ് ഫോട്ടോ കാറ്റലിസ്റ്റ് ' എന്നതാണ് ഗവേഷണ മേഖല. താത്പര്യമുള്ളവര് [email protected] എന്ന ഇ-മെയില് വിലാസത്തില് ബയോഡാറ്റയും യോഗ്യതാ രേഖകളും അയക്കണം. നവംബര് മൂന്നിന് രാവിലെ പത്തിന് പഠനവകുപ്പില് വാക് ഇന് ഇന്റര്വ്യൂ നടക്കും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര് എഫ്വൈയുജിപി ഒന്നാം സെമസ്റ്റര് നവംബര് 2024 റഗുലര് പരീക്ഷക്ക് ഓണ്ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് ഒക്ടോബര് 28 മുതല് ലഭ്യമാകും. പിഴയില്ലാതെ 31 വരെയും 255 രൂപ പിഴയോടെ നവംബര് നാല് വരെയും അപേക്ഷിക്കാം. ഫോണ്: 9400498353.
പരീക്ഷാടൈംടേബിള്
ഒന്നാം സെമസ്റ്റര് സിയു എഫ്വൈയുജിപി റഗുലര്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര് 2025 പരീക്ഷകളും നവംബര് 2024 റഗുലര് പരീക്ഷകളും നവംബര് 14ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്.
ഇഎംഎംആര്സിയിലെ ഡിപ്ലോമ ഇന് ഡിജിറ്റല് മീഡിയ പ്രൊഡക്ഷന് വിദ്യാര്ഥികള്ക്കുള്ള (2024 അഡ്മിഷന്) ജൂലൈ 2025 പരീക്ഷ നവംബര് 17-ന് തുടങ്ങും.
പത്താം സെമസ്റ്റര് ബിബിഎഎല്എല്ബി (ഹോണേഴ്സ്) (2011 സ്കീം - 2019, 2020 അഡ്മിഷന്) എക്സ്റ്റേണല് വൈവ റഗുലര് / സപ്ലിമെന്ററി ഏപ്രില് 2025 പരീക്ഷ, മൂന്നുവര്ഷ എല്എല്ബി ആറാം സെമസ്റ്റര് (2015 സ്കീം - 2019-2020 അഡ്മിഷന്) റഗുലര് / സപ്ലിമെന്ററി ഏപ്രില് 2025 പരീക്ഷകളുടെ ടൈംടേബിള് വെബ്സൈറ്റില് പ്രസിദ്ധീകരിച്ചു.
ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷ
നവംബര് 12ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളജ് വിദ്യാര്ഥികളുടെ ഒന്നാം സെമസ്റ്റര് എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം (സിബിസിഎസ്എസ് പിജി 2019 സ്കീം) സെപ്റ്റംബര് 2025, വിദൂരവിഭാഗത്തിലെ ഒന്നാം സെമസ്റ്റര് എംഎ, എംഎസ്സി, എംകോം സെപ്റ്റംബര് 2024 ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷകള് നവംബര് 26-ലേക്ക് മാറ്റി. പുതുക്കിയ സമയക്രമം വെബ്സൈറ്റില്.
പുനര്മൂല്യനിര്ണയ ഫലം
ഏപ്രില് 2025 ലെ രണ്ടാം സെമസ്റ്റര് ബിഎസ്സി /ബിസിഎ - സിബിസിഎസ്എസ് (സപ്ലിമെന്ററി) പരീക്ഷയുടെ പുനര്മൂല്യനിര്ണയഫലം പ്രസിദ്ധീകരിച്ചു.
സ്പെഷ്യല് സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ (2014 പ്രവേശനം, 2009 സ്കീം) പാര്ട്ട് ടൈം ബിടെക് ആറാം സെമസ്റ്റര് ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി സെപ്റ്റംബര് 2024 പരീക്ഷ നവംബര് 24ന് തുടങ്ങും. സമയക്രമം വെബ്സൈറ്റില്.
MG University
മികച്ച എന്സിസി യൂണിറ്റിന് എംജി സര്വകലാശാല ഏര്പ്പെടുത്തിയ ജനറല് ബിപിന് റാവത്ത് അവാര്ഡിന് 31 വരെ അപേക്ഷിക്കാം. 2024-2025 വര്ഷത്തെ പ്രവര്ത്തനങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുക. വിശദ വിവരങ്ങള്ക്ക് mgu.ac.in, dsw.mgu.ac.in സന്ദര്ശിക്കുക
പരീക്ഷാ തീയതി
മൂന്നാം പ്രഫഷണല് എംബിബിഎസ് പാര്ട്ട് രണ്ട് പരീക്ഷകള് നവംബര് 10 മുതല് നടക്കും. ടൈം ടേബിള് വെബ് സൈറ്റില്.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര് എംബിഎ സ്കൂള് ഓഫ് മാനേജ്മെന്റ് ആന്ഡ് ബിസിനസ് സ്റ്റഡീസ് (സിഎസ്എസ്) (2023 അഡ്മിഷന് സപ്ലിമെന്ററി) നവംബര് 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര് രണ്ടു വരെ ഓണ്ലൈനില് അപേക്ഷിക്കാം. വിശദ വിവരങ്ങള് studentportal.mgu.ac.in എന്ന ലിങ്കില്.
രണ്ടാം സെമസ്റ്റര് എംബിഎ സ്കൂള് ഓഫ് മാനേജ്മെന്റ് ആന്ഡ്് ബിസിനസ് സ്റ്റഡീസ് (സിഎസ്എസ്) (2023 അഡ്മിഷന് സപ്ലിമെന്ററി) ജൂണ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര് രണ്ടു വരെ ഓണ്ലൈനില് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര് എംബിഎ സ്കൂള് ഓഫ് മാനേജ്മെന്റ് ആന്ഡ്് ബിസിനസ് സ്റ്റഡീസ് (സിഎസ്എസ്) (2023 അഡ്മിഷന് സപ്ലിമെന്ററി) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര് രണ്ടു വരെ ഓണ്ലൈനില് അപേക്ഷിക്കാം.
ഏഴാം സെമസ്റ്റര് ഐഎംസിഎ (2021 അഡ്മിഷന് റെഗുലര്, 2018 മുതല് 2020 വരെ അഡ്മിഷനുകള് സപ്ലിമെന്ററി, 2017 അഡ്മിഷന് മേഴ്സി ചാന്സ്) ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള് മേഴ്സി ചാന്സ്) പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര് അഞ്ചു വരെ ഓണ്ലൈനില് അപേക്ഷിക്കാം.
പ്രാക്ടിക്കല്
നാല് മുതല് ആറു വരെ സെമസ്റ്ററുകള് (സിബിസിഎസ്എസ്) ബിഎ ആനിമേഷന് ആന്ഡ്് ഗ്രാഫിക് ഡിസൈന്, വിഷ്വല് ആര്ട്സ് മോഡല് മൂന്ന് (2013 മുതല് 2016 വരെ അഡ്മിഷനുകള് മേഴ്സി ചാന്സ്) പരീക്ഷകളുടെ പ്രാക്ടിക്കല് പരീക്ഷ നവംബര് ആറ് മുതല് 17 വരെ തീയതികളിലായി നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര് ഐഎംസിഎ (2024 അഡ്മിഷന് റെഗുലര്, 2020 മുതല് 2023 വരെ അഡ്മിഷനുകള് സപ്ലിമെന്ററി) പരക്ഷകള് നവംബര് 12 മുതല് നടക്കും.
Calicut University
വിദൂര വിഭാഗം എംഎ അറബിക് ഒന്നാം വര്ഷ (2000 പ്രവേശനം) ഏപ്രില് 2022 ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിനുള്ള അപേക്ഷ 31 വരെ നേരിട്ട് സമര്പ്പിക്കാവുന്നതാണ്.
പരീക്ഷാഫലം
എട്ടാം സെമസ്റ്റര് ഇന്റഗ്രേറ്റഡ് പിജി എംഎസ് സി - ബോട്ടണി വിത് കംപ്യൂട്ടേഷണല് ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, എംഎ - ഇംഗ്ലീഷ് ആൻഡ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആന്റ് ഇന്റര്നാഷണല് റിലേഷന്സ്, സോഷ്യോളജി (CBCSS 2020, 2021 പ്രവേശനം) ഏപ്രില് 2025 റഗുലര്/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിന് 27 വരെ അപേക്ഷിക്കാം.
പുനര്മൂല്യനിര്ണയ അപേക്ഷ
ആറാം സെമസ്റ്റര് ബിടെക് ( 2019 സ്കീം -2019 മുതല് 2022 വരെ പ്രവേശനം) ഏപ്രില് 2025 റഗുലര്/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്മൂല്യനിര്ണത്തിന് അപേക്ഷിക്കാന് സാധിക്കാത്തവര്ക്ക് ഒക്ടോബര് 22, 23 തീയതികളില് അവസരം ലഭ്യമാകും.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റര് ബിഎസ് സി, ബിസിഎ (CBCSS) ഏപ്രില് 2025 സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
Kerala University
2025 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ ബിബിഎ എൽഎൽബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 28 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.2025 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ ബിബിഎ എൽഎൽബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 28 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി പോളിമർ കെമിസ്ട്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ 28 വരെ ഓൺലൈനായി സമർപ്പിക്കാം.
2025 ജൂണിൽ നടത്തിയ ബിഎഫ്എ (എച്ച് ഐ) നാല്, ആറ്, എട്ട് (പെയിന്റിംഗ് &അപ്ലൈയ്ഡ് ആർട്ട്) പത്ത് (പെയിന്റിംഗ് &അപ്ലൈയ്ഡ് ആർട്ട്) എന്നീ സെമസ്റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി, ഓഗസ്റ്റ് 2025 (ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2023അഡ്മിഷൻ, സപ്ലിമെന്ററി 2020 മുതൽ 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2017 മുതൽ 2019 അഡ്മിഷൻ) പരീക്ഷയുടെ ബോട്ടണി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ (332) , ഓഗസ്റ്റ് 2025(ഇപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020-2022 അഡ്മിഷൻ,മേഴ്സിചാൻസ് 2017 &2019 അഡ്മിഷൻ) പ്രായോഗിക പരീക്ഷകൾ 29 ന് അതാത് പരീക്ഷകേന്ദ്രങ്ങളിൽ വച്ചു നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
2025 ആഗസ്റ്റിൽ വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ 28 മുതൽ നവംബർ ആറുവരെ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
നടത്തുന്ന പത്താം സെമസ്റ്റർ പഞ്ചവർഷ എംബിഎ ഇന്റഗ്രേറ്റഡ് (2015 സ്കീം - റെഗുലർ &സപ്ലിമെന്ററി) ഒക്ടോബർ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് 2020 സ്കീം ഏഴാം സെമസ്റ്റർ നവംബർ 2025, (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധികരിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
29 ന് നടത്തുന്ന ജർമ്മൻ എ വൺ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
2025 നവംബർ 10 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2019 2021 അഡ്മിഷൻ, മേഴ്സി ചാൻസ് 2014 2018 അഡ്മിഷൻ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസം 2025 ഡിസംബർ രണ്ടു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ബാച്ചിലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്റെ ഒന്നും രണ്ടും സെമസ്റ്റർ (റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2022 &2023 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2021 അഡ്മിഷൻ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
<b>സൂക്ഷ്മപരിശോധന</b>
അഞ്ചാം സെമസ്റ്റർ ബിടെക് (2013 സ്കീം), ജനുവരി 2025 പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 23 മുതൽ 25 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
Kerala University
2025 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംടെക് കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡിജിറ്റൽ ഇമേജ് കമ്പ്യൂട്ടിംഗ് സപ്ലിമെന്ററി 2023-2025 (സിഎസ്എസ് കാര്യവട്ടം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ www.slcm.keralauniversity.ac.in <http://www.slcm.keralauniversity.ac.in/> മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് & ഡാറ്റാ സയൻസ്) (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in <http://www.slcm.keralauniversity.ac.in/> മുഖേന 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ
2025 ഡിസംബറിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2019 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ 21ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2025 നവംബറിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എഫ്വൈയുജിപി (FYUGP) (റെഗുലർ 2024 അഡ്മിഷൻ) പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ 21ന് ആരംഭിക്കും. പിഴകൂടാതെ 28 വരെയും 150/ രൂപ പിഴയോടെ 31 വരെയും 400/ രൂപ പിഴയോടെ നവംബർ മൂന്നുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2017 & 2019 അഡ്മിഷൻ) ബിഎ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവവോസി
2025 ഓഗസ്റ്റിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ വൈവവോസി 2025 ഒക്ടോബർ 23 ന് ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
MG University
29ന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റര് ബിഎ,ബികോം (സിബിസിഎസ്) പ്രൈവറ്റ് രജിസ്ട്രേഷന് (2012 മുതല് 2016 വരെ അഡ്മിഷനുകള് ഏപ്രില് 2025) പരീക്ഷകള്ക്കുള്ള കേന്ദ്രങ്ങള് അനുവദിച്ചു. വിശദ വിവരങ്ങള് വെബ് സൈറ്റില്. വിദ്യാര്ഥികള് അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളില് നിന്നും ഹാള് ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.
Calicut University
കാലിക്കട്ട് സര്വകലാശാലാ ബയോടെക്നോളജി പഠനവകുപ്പ് 'വിസ്റ്റാസ് ഇന് മറൈന് ബയോടെക്നോളജി' എന്ന പേരില് ഫ്രോണ്ടിയര് പ്രഭാഷണം സംഘടിപ്പിക്കുന്നു. 22ന് രാവിലെ 10 ന് ആര്യഭട്ടാ ഹാളിലാണ് പരിപാടി. രജിസ്ട്രാര് ഡോ. ഡിനോജ് സെബാസ്റ്റ്യന് ഉദ്ഘാടനം ചെയ്യും. ചെന്നൈ ഐസിഎആര് - സിഐബിഎ മുന് ഡയറക്ടറും കൊച്ചി ഐസിഎആര് - സിഎംഎഫ്ആര്ഐ മറൈന് ബയോടെക് നോളജി മുന് മേധാവിയുമായ ഡോ.കെ.കെ. വിജയന് ഫ്രോണ്ടിയര് പ്രഭാഷണം നടത്തും.
എന്സിസി/സ്പോര്ട്സ്/ആര്ട്സ് ഗ്രേസ് മാര്ക്ക് അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്ന് മുതല് നാല് സെമസ്റ്റര് (CBCSS - UG) 2023 പ്രവേശനം വിദ്യാര്ഥികളില് എന്സിസി/ സ്പോര്ട്സ്/ ആര്ട്സ് മുതലായ ഗ്രേസ് മാര്ക്കുകള്ക്ക് അര്ഹരായവര് സ്റ്റുഡന്റ്സ് പോര്ട്ടലിലെ ഗ്രേസ് മാര്ക്ക് പ്ലാനര് വഴില് ഓപ്ഷന് തിരഞ്ഞെടുത്ത ശേഷം പരീക്ഷാ ഭവനിലെ അതത് ബ്രാഞ്ചുകളില് അപേക്ഷ സമര്പ്പിക്കേണ്ടതാണ്. അവസാന തീയതി നവംബര് മൂന്ന്.
എന്എസ്എസ് ഗ്രേസ് മാര്ക്ക്
അഫിലിയേറ്റഡ് കോളജുകളിലെ (CBCSS - UG) 2023 പ്രവേശനം വിദ്യാര്ഥികള്ക്ക് ഗ്രേസ് മാര്ക്ക് മാനേജ്മെന്റ് സിസ്റ്റം വഴി എന്എസ്എസ് ഗ്രേസ് മാര്ക്ക് അപേക്ഷ സമര്പ്പിക്കുന്നതിനുള്ള ലിങ്ക് ഒക്ടോബര് 21 മുതല് സ്റ്റുഡന്റ്സ് പോര്ട്ടലില് ലഭ്യമാകും. അവസാന തീയതി നവംബര് ഏഴ്.
പരീക്ഷാ തീയതിയില് മാറ്റം
അഫിലിയേറ്റഡ് കോളജ്/വിദൂര വിഭാഗം വിദ്യാര്ഥികള്ക്കായി നവംബര് 12ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര് വിവിധ പി.ജി. ( CBCSS - PG) നവംബര് 2024, നവംബര് 2025, ഡിസംബര് 2025 റഗുലര്/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള് നവംബര് 26ലേക്ക് മാറ്റി. വിശദമായ സമയക്രമം വെബ്സൈറ്റില് പിന്നീട് പ്രസിദ്ധീകരിക്കും.
അപേക്ഷാ തീയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര് എഫ്.വൈ.യു.ജി.പി. (2025 പ്രവേശനം) നവംബര് 2025 റഗുലര് പരീക്ഷകള്ക്ക് അപേക്ഷാ തീയതി നീട്ടിത് പ്രകാരം പിഴ കൂടാതെ 18 വരെയും 255 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷ
ജൂലൈ 2024, ഡിസംബര് 2024, ജൂലൈ 2025 പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷകള് ഒക്ടോബര് 28 (പേപ്പര് -1 റിസര്ച്ച് മെത്തഡോളജി), 29 (പേപ്പര് -മൂന്ന് റിസര്ച്ച് ആൻഡ് പബ്ലിക്കേഷന് എത്തിക്സ്) തീയതികളില് നടക്കും. കേന്ദ്രം : അതത് റിസര്ച്ച് കേന്ദ്രങ്ങള് / സര്വകലാശാലാ പഠനവകുപ്പുകള്. സമയം : ഉച്ചയ്ക്ക് 1.30 മുതല് വൈകുന്നേരം 4.30 വരെ.
പരീക്ഷാഅപേക്ഷ
കാലിക്കട്ട് സര്വകലാശാലാ ഇഎംഎംആര്സിയിലെ പ്രോജക്ട് മോഡ് ഡിപ്ലോമ ഇന് ഡിജിറ്റല് മീഡിയാ പ്രൊഡക്ഷന് (2024 പ്രവേശനം) ജൂലൈ 2025 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്ക് 21 മുതല് വീണ്ടും ലഭ്യമാകും. പിഴ കൂടാതെ 27 വരെയും 200 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
പുനര്മൂല്യനിര്ണയഫലം
നാലാം സെമസ്റ്റര് ബിഎഡ്. -ഏപ്രില് 2025 റഗുലര്/സപ്ലിമെന്ററി പരീക്ഷകളുടെയും സെപ്റ്റംബര് 2024 ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷയുടെയും പുനര്മൂല്യനിര്ണയഫലം പ്രസിദ്ധീകരിച്ചു.
Kerala University
2025 നവംബർ 11 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ ബികോം/ ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. പിഴ കൂടാതെ 23 വരെയും 150 രൂപ പിഴയോടുകൂടി 25 വരെയും 400 പിഴയോടുകൂടി 27 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സിേ ഇലക്ട്രോണിക്സ്, (റെഗുലർ &സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ 23 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎസ്ഡബ്ള്യു ഡിസാസ്റ്റർ മാനേജ്മെന്റ്, എംഎസ്സി കെമിസ്ട്രി ജൂൺ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ 25 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2025 ജൂൺ മാസത്തിൽ നടത്തിയ എംഎസ്സിര ഫിസിക്സ് (സ്പെഷലൈസേഷൻ ഇൻ സ്പേസ് ഫിസിക്സ്) ( 20232025), സിഎസ്എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേനെ വ്യക്തിഗത ഫലം പരിശോധിക്കാം.
എഡ്യൂക്കേഷൻ പഠന വകുപ്പിൽ 2025 ജൂൺ മാസത്തിൽ നടത്തിയ മാസ്റ്റർ ഓഫ് എഡ്യൂക്കേഷൻ 2023 2025 ബാച്ച് (റെഗുലർ), 2021 2023 ബാച്ച് &2022 2024 ബാച്ച് (സപ്ലിമെന്ററി) സി.എസ്.എസ്. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേന വ്യക്തിഗത ഫലം പരിശോധിക്കാം.
കെമിസ്ട്രി പഠന വകുപ്പിൽ 2025 ജൂൺ മാസത്തിൽ നടത്തിയ എംഎസ്സി കെമിസ്ട്രി (സ്പെഷ്യലൈസഷൻ ഇൻ ഫങ്ഷണൽ മെറ്റീരിയൽസ്) (20232025 ബാച്ച്) (സിഎസ്എസ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേന വ്യക്തിഗത ഫലം പരിശോധിക്കാം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബിഎസ്സിി ഫിസിക്സ് &മാു; കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ആഗസ്റ്റ് 2025 പരീക്ഷയുടെ ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷ 21ന്. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികൾക്കും കാര്യാവട്ടം ഗവ: കോളേജ്, വച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
2025 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സിഗ കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 23, 24, 27, 28 തീയതികളിൽ അതാത് കോളജിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2025 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സ സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 23 മുതൽ 28 വരെയും എംഎസ്സിത സുവോളജി (ന്യൂജൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 22നും അതാത് കോളജിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എംഎസ്സിസൈക്കോളജി ഓഗസ്റ്റ് 2025 ന്റെ പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരംവെബ്സൈറ്റിൽ.
റെഗുലർ ബി.ടെക് നാലാം സെമസ്റ്റർ (2008 സ്കീം) കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് കോഴ്സ് രണ്ടാം സെമസ്റ്റർ ജൂൺ 2025, നാലാം സെമസ്റ്റർ ഡിസംബർ 2024 (2008 സ്കീം) എന്നിവയുടെ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീറിംഗ് അഞ്ചാം സെമസ്റ്റർ ബി.ടെക് നവംബർ 2025 (2020 സ്കീം റെഗുലർ 2023 അഡ്മിഷൻ &സപ്ലിമെന്ററി 2020,2021 &2022 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ നവംബർ 03 മുതൽ ആരംഭിക്കും. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
അവസാന വർഷ ബിഎ (ആന്വവൽ) ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 21 മുതൽ 25 വരെയുള്ള പ്രവർത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ (ഇ.ജെ.ഢ) സെക്ഷനിൽ ഹാജരാകണം.
രണ്ടാം സെമസ്റ്റർ എഥഡഏജ ഏപ്രിൽ 2025 പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ 21 മുതൽ 25 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ സെക്ഷനിൽ ഹാജരാകേണ്ടതാണ്.
അഞ്ചും ആറും സെമസ്റ്റർ ബിഎ (വിദൂര വിദ്യാഭ്യാസം) ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 2025 ഒക്ടോബർ 21 മുതൽ 25 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ സെക്ഷനിൽ ഹാജരാകണം.
അഞ്ചാം സെമസ്റ്റർ ബി.ടെക്. (2008 സ്കീംബ) ജനുവരി 2025 പരീക്ഷയുടെ ഉത്തരക്കടലാസുകൾ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 23 മുതൽ 25 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
MG University
മഹാത്മാഗാന്ധി സര്വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര് അപ്ലൈഡ് ഷോര്ട്ട് -ടേം പ്രോഗ്രാംസ് നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത ഫുള് ടൈം പ്രോഗ്രാമായ പിജി ഡിപ്ലോമ ഇന് ഡാറ്റാ ആന്ഡ് ബിസിനസ് അനലിറ്റിക്സ് ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോള് അപേക്ഷിക്കാം. യോഗ്യത ബിരുദം (പ്ലസ്ടു തലത്തില് കണക്ക്/സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിരിക്കണം) ഒരു വര്ഷമാണ് കോഴ്സ് ദൈര്ഘ്യം. 8078786798, 04812733292. ഇമെയില്: [email protected] dasp.mgu.a-c.in
അറിയിപ്പ്
22ന് ആരംഭിക്കുന്ന എംഎ, എംഎസ് സി, എംകോം അവസാന മേഴ്സി ചാന്സ് പരീക്ഷ എഴുതുന്ന വിദ്യാര്ഥികള് ഹാള്ടിക്കറ്റിനോടൊപ്പം ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല് രേഖ കൂടി നിര്ബന്ധമായും കൈയ്യില് കരുതേണ്ടതാണ്
പരീക്ഷാ കേന്ദ്രം അനുവദിച്ചു
21ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര് ബിഎ, ബികോം (സിബിസിഎസ്) പ്രൈവറ്റ് രജിസ്ട്രേഷന് (2023 അഡ്മിഷന് റഗുലര്, 2019 മുതല് 2022 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്, 2017, 2018 അഡ്മിഷനുകള് മെഴ്സി ചാന്സ്) പരീക്ഷകള്ക്കുള്ള കേന്ദ്രങ്ങള് അനുവദിച്ചു. വിശദ വിവരങ്ങള് വെബ് സൈറ്റില്. വിദ്യാര്ഥികള് രജിസ്റ്റര് ചെയ്ത സെന്ററില് നിന്നും ഹാള് ടിക്കറ്റ് വാങ്ങി അനുവദിച്ചിരിക്കുന്ന കോളജില് പരീക്ഷയ്ക്ക് ഹാജരാകണം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റര് ബി വോക്ക് (പുതിയ സ്കീം-2023 അഡ്മിഷന് റഗുലര്, 2019 മുതല് 2022 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്സ്) പരീക്ഷകള്ക്ക് 24 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 28 വരെയും സൂപ്പര് ഫൈനോടുകൂടി 30 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര് ഐഎംസിഎ (2024 അഡ്മിഷന് റഗുലര്, 2019 മുതല് 2023 വരെ അഡ്മിഷനുകള് സപ്ലിമെന്ററി, 2018 അഡ്മിഷന് മെഴ്സി ചാന്സ്, 2017 അഡ്മിഷന് രണ്ടാം മെഴ്സി ചാന്സ്) മൂന്നാം സെമസ്റ്റര് ഡിഡിഎംസിഎ (2016 അഡ്മിഷന് അവസാന മെഴ്സി ചാന്സ്) പരീക്ഷകള്ക്ക് 23 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 24 വരെയും സൂപ്പര് ഫൈനോടുകൂടി 27 വരെയും അപേക്ഷ സ്വീകരിക്കും.
Calicut University
കാലിക്കട്ട് സര്വകലാശാലാ ക്യാമ്പസിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില് അനിശ്ചിത കാലത്തേക്ക് നിര്ത്തിവച്ച സര്വകലാശാലാ പഠനവകുപ്പുകളിലെ ക്ലാസുകള് 21ന് പുനരാംഭിക്കും. ഹോസ്റ്റലുകള് 20ന് തുറക്കും. ഈ കാലയളവിലെ ക്ലാസുകള് ഓണ്ലൈനായി നടത്തണമെന്ന് വൈസ് ചാന്സിലര് നിര്ദേശിച്ചിട്ടുണ്ട്.
ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷാഫലം
ഒന്നും മൂന്നും സെമസ്റ്റര് എംഎസ് സി മാത്തമാറ്റിക്സ്, മൂന്നാം സെമസ്റ്റര് എംഎസ് സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയന്സ് ( CBCSS 2020 പ്രവേശനം) സെപ്റ്റംബര് 2024 ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷകളുടെയും വിദൂര വിഭാഗം ഒന്നും മൂന്നും സെമസ്റ്റര് എംഎസ് സി മാത്തമാറ്റിക്സ് (2019 പ്രവേശനം) സെപ്റ്റംബര് 2023 റഗുലര് സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിന് ഒക്ടോബര് 27 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര് എംഎസ് സി അപ്ലൈഡ് സൈക്കോളജി (PG - CBCSS 2025 പ്രവേശനം) നവംബര് 2025 റഗുലര് പരീക്ഷകള്ക്ക് പിഴ കൂടാതെ ഒക്ടോബര് 23 വരെയും 200 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബര് 17 മുതല് ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര് എം.കോം. ( CCSS 2023 പ്രവേശനം) ഏപ്രില് 2025 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
മൂന്നാം സെമസ്റ്റര് ബികോം, എല്എല്ബി ഹോണേഴ്സ് (2021, 2022, 2023 പ്രവേശനം) ഒക്ടോബര് 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം നാലാം സെമസ്റ്റര് എംഎ ഇക്കണോമിക്സ് ഏപ്രില് 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനര്മൂല്യനിര്ണയഫലം
നാലാം സെമസ്റ്റര് എംഎഡ് (2023 പ്രവേശനം) ഏപ്രില് 2025 റഗുലര്, വിദൂര വിഭാഗം നാലാം സെമസ്റ്റര് എംഎസ് സി മാത്തമാറ്റിക്സ്, എംഎ ഇക്കണോമിക്സ്, എംഎ ഫിലോസഫി, എംഎ സോഷ്യോളജി ഏപ്രില് 2025 പരീക്ഷകളുടെ പുനര്മൂല്യനിര്ണയഫലം പ്രസിദ്ധീകരിച്ചു.
Kerala University
വിവിധ പഠനവകുപ്പുകളിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (2025-26 അധ്യയന വർഷം) സ്പോട്ട് അഡ്മിഷൻ അതാത് പഠനവകുപ്പുകളിൽ നാളെ നടത്തും. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 11 ന് ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ-: 9188524612
ടൈംടേബിൾ
എംഎ / എംഎസ്സി / എംകോം. പ്രീവിയസ് ആൻഡ് ഫൈനൽ മേഴ്സി ചാൻസ് (ആന്വൽ സ്കീം / സെമസ്റ്റർ 2000 അഡ്മിഷൻ വരെ, എംഎസ്സി മാത്തമാറ്റിക്സ് 2001 അഡ്മിഷൻ വരെ, വിദൂര വിദ്യാഭ്യാസം 2014 അഡ്മിഷൻ വരെ, പ്രൈവറ്റ് രജിസ്ട്രേഷൻ 2016 അഡ്മിഷൻ വരെ) ജൂൺ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.വിശദവിവരം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി, ജൂൺ 2025 ധ(2008 സ്കീം) മേഴ്സിചാൻസ് (2008 അഡ്മിഷൻ മുതൽ 2012 അഡ്മിഷൻ വരെ) കൂടാതെ പാർട്ട്ടൈം വിദ്യാർഥികളും 2003 സ്കീം ട്രാൻസിറ്ററി വിദ്യാർഥികളും ഉൾപ്പെടെപ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്
അറബിക് വിഭാഗം നടത്തി വരുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) പത്താമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുൻഷി അറബിക്, അറബിക് ടീച്ചേർസ് എക്സാമിനേഷൻ, ഏതെങ്കിലും ഡിഗ്രി (അറബിക് സെക്കൻഡ് ഭാഷയായിരിക്കണം), ഓറിയന്റൽ ടൈറ്റിൽ (ആലിം / ഫാളിൽ), ഫീസ്: 6,500/, സീറ്റുകൾ: 15. അപേക്ഷ ഫോം വകുപ്പിന്റെ
ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25. വിശദവിവരങ്ങൾക്ക് ഫോൺ- 04712308846 / 9747318105
Kannur University
കണ്ണൂർ സർവകലാശാല 2025-26 അധ്യയന വർഷത്തേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (FYUGP പാറ്റേൺ), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിലേക്ക് താവക്കര കാമ്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗിൽ നേരിട്ട് ഹാജരായി 31 വരെ ഫൈനോടുകൂടി പ്രവേശനം നേടാവുന്നതാണ്. ഫോൺ: 0497 2715183.
പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ - 2023 പ്രവേശനം/ സപ്ലിമെന്ററി - 2021 ആൻഡ് 2022 പ്രവേശനം), ഏപ്രിൽ 2025 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും, സർവകലാശാല വെബ് സൈറ്റിൽ, Academics - Private Registration - Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കേണ്ടതാണ്.
അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം 03.11.2025 വൈകുന്നേരം നാലിന് മുന്പായി സർവകലാ ശാല താവക്കര കാന്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കണം.
അസൈൻമെന്റ് സമർപ്പിക്കുന്നവർ നിർബന്ധമായും നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2025 സെഷൻ പരീക്ഷയിലെ അതാത് പേപ്പറുകൾക്ക്, രജിസ്റ്റർ ചെയ്തവരായിരിക്കണം.
ഡാറ്റാ സയൻസ് , സൈബർ സെക്യൂരിറ്റി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് 31 വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാലയിലെ ഐടി പഠന വകുപ്പിൽ നടത്തിവരുന്ന പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, പിജി ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി എന്നീ നൂതന കോഴ്സുകളുടെ 2025 -26 ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തീയതി 31 വരെ നീട്ടിയിരിക്കുന്നു. വ്യാവസായിക മേഖലയിലും വിവര സാങ്കേതിക മേഖലയിലും ഒട്ടനവധി തൊഴിലവസരങ്ങൾക്ക് ഉദ്യോഗാർഥികളെ പര്യാപ്തമാക്കുമെന്നതാണ് ഈ കോഴ്സുകളുടെ പ്രത്യേകത.
ഡാറ്റ സയൻസ് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഡാറ്റാ സയന്റിസ്റ്റ്, ഡാറ്റാ അനലിസ്റ്റ്, ഡാറ്റാ എൻജിനിയർ തുടങ്ങിയ മേഖലകളിലും, സൈബർ സൈക്യൂരിറ്റി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സെക്യൂരിറ്റി എൻജിനിയർ, ഫോറൻസിക് അനലിസ്റ്റ്, എത്തിക്കൽ ഹാക്കിംഗ്, സൈക്യൂരിറ്റി ഓഡിറ്റർ തുടങ്ങിയ ഐടി സൈക്യൂരിറ്റി മേഖലകളിൽ ധാരാളം തൊഴിൽ അവസരങ്ങൾ ലഭ്യമാണ്. മെച്ചപ്പെട്ട പരിശീലനം വിദ്യാർഥികൾക്ക് നൽകുന്നതിനായി വിവിധ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് ഈ കോഴ്സുകൾ നടത്തപ്പെടുന്നത് .
ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിന്റെ ആദ്യ സെമസ്റ്ററിൽ വ്യവസായ സ്ഥാപനങ്ങളുടെ സഹായത്തോടെ വിദഗ്ധ പരിശീലനം നല്കുന്നു. രണ്ടാമത്തെ സെമസ്റ്ററിൽ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരം ആണ്. കോഴ്സിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ക്ലാസ് മുറികളിൽ നടക്കുന്ന ക്ലാസുകൾ കൂടാതെ, ഡാറ്റാ സയൻസ്/സൈബർ സൈക്യൂരിറ്റി മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സെമിനാറുകളിലും, വർക്ക് ഷോപ്പുകളിലും പങ്കെടു ക്കാനുള്ള അവസരവും ലഭിക്കും.
പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് (PGDDSA) കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല/ സ്ഥാപനത്തിൽ നിന്നോ +2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചുകൊണ്ടുള്ള ഏതങ്കിലും ബിഎസ്സി ബിരുദം/ബിബിഎ/ബികോം/ബിഎ ഇക്കണോമിക്സ് / ബിസിഎ/ ഏതെങ്കിലും വിഷയത്തിൽ ( ബിടെക്/ബിഇ ) / ബി വോക് ഇൻ കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി ആണ്. അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
പിജി ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി (PGDCS) കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല /സ്ഥാപനത്തിൽ നിന്നോ +2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചുകൊണ്ടുള്ള ഏതങ്കിലും ബിഎസ്സി ബിരുദം /ബിസിഎ/ ഏതെങ്കിലും വിഷയത്തിൽ ( ബിടെക് / ബിഇ )/ ബി വോക് ഇൻ കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി ആണ്. അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
വിശദാംശങ്ങൾ https://admission.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 9243037002, ഡാറ്റ സയൻസ് (9544243052). സൈബർ സൈക്യൂരിറ്റി (9567218808).
അഭിമുഖം
കണ്ണൂർ: പാലയാട് നിയമപഠന വകുപ്പിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ലൈബ്രറി അസിസ്റ്റൻറിനെ ആവശ്യമുണ്ട്. യോഗ്യത:-എസ്എസ്എൽസി, സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി .പ്രായം:-18-36 നിയമാനുസൃതമായ ഇളവുകൾ ബാധകം. യോഗ്യരായ ഉദ്യോഗാർഥികൾ നാളെ രാവിലെ 10 ന് പ്രായം, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സ്ഥാപന മേധാവിക്ക് മുന്നിൽ ഹാജരാകേണ്ടതാണ്.
ഹാൾടിക്കറ്റ്
സർവകലാശാലയുടെ കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠനവകുപ്പിലെ അഞ്ചാം സെമസ്റ്റർ എംകോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ്) റെഗുലർ (2023 അഡ്മിഷൻ), സപ്ലിമെന്ററി (2022 അഡ്മിഷൻ), നവംബർ 2025 പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Calicut University
കാലിക്കട്ട് സര്വകലാശാലാ ഫിസിക്സ് പഠനവകുപ്പില് നോണ് എന്ട്രന്സ്/എനി ടൈം രജിസ്ട്രേഷന് പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യുജിസി/സിഎസ്ഐആര് ജെആര്എഫ്, ഇന്സ്പയര് മുതലായ സ്വതന്ത്ര ഫെല്ലോഷിപ്പുള്ളവര്ക്ക് പങ്കെടുക്കാം. റിസര്ച്ച് ഗൈഡ്, വിഷയം, ഒഴിവ് എന്നിവ ക്രമത്തില്: 1. ഡോ. പി.പി. പ്രദ്യുമ്നന്, തെര്മോഇലക്ട്രിക്/ ട്രൈബോഇലക്ട്രിക് മെറ്റീരിയല്സ് (കണ്ടന്സ്ഡ് മാറ്റര് ഫിസിക്സ്), മൂന്നൊഴിവ്. 2. ഡോ. ലിബു കെ. അലക്സാണ്ടര്, ഗ്രാഫൈറ്റിക് നാനോസ്ട്രക്ച്ചര് (മെറ്റീരിയല് സയന്സ്), ഒരൊഴിവ്. യോഗ്യരായവര് ബയോഡാറ്റയും മതിയായ രേഖകളുടെ ഒറിജിനലും സഹിതം 17ന് രാവിലെ 10.30-ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറില് ഹാജരാകണം.
എജ്യുക്കേഷന് പഠനവകുപ്പില് എംഎഡ് സീറ്റൊഴിവ്
കാലിക്കട്ട് സര്വകലാശാല എജ്യുക്കേഷന് പഠനവകുപ്പിലെ എം.എഡ്. പ്രോഗ്രാമിന് എസ്സി, എസ്ടി, ഇഡബ്ല്യൂഎസ്, പിഎച്ച്, ഒഎക്സ് എന്നീ സംവരണ വിഭാഗങ്ങളില് സീറ്റൊഴിവുണ്ട്. പ്രസ്തുത വിഭാഗത്തില്പ്പെടുന്ന അര്ഹരായവര്ക്ക് 17ന് രാവിലെ 10.30ന് അസല് സര്ട്ടിഫിക്കറ്റുകള് സഹിതം പഠനവകുപ്പ് ഓഫീസില് ഹാജരായി പ്രവേശനം നേടാം. മേല് പറഞ്ഞ വിഭാഗക്കാരുടെ അഭാവത്തില് ഒഴിവുകള് നിയമാനുസൃതമായി മറ്റ് വിഭാഗങ്ങളിലേക്കോ ഓപ്പണ് വിഭാഗത്തിലേക്കോ പരിവര്ത്തനം ചെയ്യും.
ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ നോര്മല് സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവര്ക്കുള്ള മൂന്നാം സെമസ്റ്റര് ( CBCSS - PG 2019 സ്കീം - 2021 പ്രവേശനം ) എംഎ, എംഎസ് സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം സെപ്റ്റംബര് 2025 ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷകള്ക്കും വിദൂര വിഭാഗത്തിലെ എല്ലാ നോര്മല് സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവര്ക്കുള്ള മൂന്നാം സെമസ്റ്റര് ( CBCSS - PG - SDE 2019 സ്കീം - 2020 പ്രവേശനം) എംഎ, എംഎസ് സി, എംകോം സെപ്റ്റംബര് 2024 ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷകള്ക്കും നവംബര് 15 വരെ അപേക്ഷിക്കാം. ലിങ്ക് 16 മുതല് ലഭ്യമാകും.
പ്രാക്ടിക്കല് പരീക്ഷ
നാലാം സെമസ്റ്റര് എം.പി.എഡ്. ഏപ്രില് 2025 എക്സ്റ്റേണല് പ്രാക്ടിക്കല് പരീക്ഷ (MPPC - 405 OFFICIATING / INTERPRETATION OF RULES AND PRACTICAL SKILL PROFICIENCY) 21ന് തുടങ്ങും. കേന്ദ്രം: ഗവ. കോളജ് ഓഫ് ഫിസിക്കല് എഡ്യുക്കേഷന് കോഴിക്കോട്, സെന്റര് ഫോര് ഫിസിക്കല് എജ്യുക്കേഷന് കാലിക്കറ്റ് സര്വകലാശാല കാമ്പസ്. വിശദമായ ഷെഡ്യൂള് വെബ്സൈറ്റില്.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര് എഫ്വൈയുജിപി (2024 പ്രവേശനം) നവംബര് 2025 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്ക്ക് പിഴ കൂടാതെ 31വരെയും 255 രൂപ പിഴയോടെ നവംബര് നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതല് ലഭ്യമാകും.
മൂന്നാം സെമസ്റ്റര് ( 2022, 2023, 2024 പ്രവേശനം ) എംസിഎ നവംബര് 2025, എം.എസ് സി. ഹെല്ത്ത് ആൻഡ് യോഗാ തെറാപ്പി ഡിസംബര് 2025 റഗുലര്/സപ്ലിമെന്ററി പരീക്ഷകള്ക്ക് പിഴ കൂടാതെ 30 വരെയും 200 രൂപ പിഴയോടെ നവംബര് നാലു വരെയും അപേക്ഷിക്കാം. ലിങ്ക് 16 മുതല് ലഭ്യമാകും.
പരീക്ഷ
ബി.കോം. എല്.എല്.ബി. ഹോണേഴ്സ് ആറാം സെമസ്റ്റര് (2020, 2021, 2022 പ്രവേശനം) മാര്ച്ച് 2025, പത്താം സെമസ്റ്റര് (2020 പ്രവേശനം) മാര്ച്ച് 2025 റഗുലര്/ സപ്ലിമെന്ററി പരീക്ഷകള് നവംബര് 17-നും നാലാം സെമസ്റ്റര് (2020, 2021, 2022 പ്രവേശനം) മാര്ച്ച് 2025, എട്ടാം സെമസ്റ്റര് (2020, 2021 പ്രവേശനം) മാര്ച്ച് 2025 റഗുലര് / സപ്ലിമെന്ററി പരീക്ഷകള് നവംബര് 17നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര് എം.എ. ഹിസ്റ്ററി ( CCSS 2023 പ്രവേശനം) ഏപ്രില് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര് എം.ബി.എ. (CUCSS 2020 മുതല് 2023 വരെ പ്രവേശനം) ജൂലൈ 2025 റഗുലര്/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിന് 28 വരെ അപേക്ഷിക്കാം.
പുനര്മൂല്യനിര്ണയഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റര് എം.എ. മലയാളം ഏപ്രില് 2025 പരീക്ഷയുടെ പുനര്മൂല്യനിര്ണയഫലം പ്രസിദ്ധീകരിച്ചു.
MG University
എംജി യൂണിവേഴ്സിറ്റിയിലെ സ്കൂള് ഓഫ് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ആന്റ് റോബോട്ടിക്സില് ടെക്നിക്കല് അസിസ്റ്റന്റ് തസ്തികയില് കരാര് നിയമനത്തിനുള്ള വാക്-ഇന്-ഇന്റര്വ്യൂ 21ന് രാവിലെ 12ന് വൈസ് ചാന്സലറുടെ ചേംബറില് നടക്കും. കമ്പ്യുട്ടര് സയന്സ്, കമ്പ്യുട്ടര് അപ്ലിക്കേഷന്സ്, കമ്പ്യുട്ടര് എഞ്ചിനീറിയറിംഗ്, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്, ഐ.ടി എന്നിവയിലെതെങ്കിലും വിഷയത്തില് 55 ശതമാനം മാര്ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും, ജിപിയു കമ്പ്യൂട്ടിംഗ്/നെറ്റ്വര്ക്കിംഗ്/പൈത്തണ് പ്രോഗ്രാമിംഗ് എന്നിവയില് പ്രവൃത്തിപരിചയവുമുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായം 2025 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. താത്പര്യമുള്ളവര് വെബ്സൈറ്റില്നിന്നും ഡൗണ്ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാ ഫോറവും യോഗ്യതാ രേഖകളുടെ അസ്സലും പകര്പ്പുകളുമായി രാവിലെ 11ന്സര്വകലാശാല അഡ്മിനിസ്ട്രേഷന് ബ്ലോക്കിലുള്ള എഡിഎ5 സെക്ഷനില് ഹജരാകേണ്ടതാണ്.
ലൈഫ് സര്ട്ടിഫിക്കറ്റ്; നവംബര് 15 വരെ സമര്പ്പിക്കാം
പെന്ഷന്കാരുടെ 2025 വര്ഷത്തെ ജീവനസാക്ഷ്യപത്രം (ലൈഫ് സര്ട്ടിഫിക്കറ്റ്) www.jeevanpramaan.gov.in എന്ന വെബ്സൈറ്റ് മുഖേന സമര്പ്പിക്കാം. ഓണ്ലൈന് സംവിധാനം ഉപയോഗിക്കാന് കഴിയാത്തവര്ക്ക് സര്വകലാശാലാ വെബ്സൈറ്റില്നിന്നും നിശ്ചിത മാതൃകയിലുള്ള ഫോം ഡൗണ്ലോഡ് ചെയ്ത് പൂരിപ്പിച്ച് സമര്പ്പിക്കാം. ഓണ്ലൈനില് സാക്ഷ്യപത്രം നല്കുന്നതു സംബന്ധിച്ച മാര്ഗനിര്ദ്ദേശങ്ങള് സര്വകലാശാലയുടെ വെബ്സൈറ്റിലും പെന്ഷനേഴ്സ് പോര്ട്ടലിലും ലഭ്യമാണ്. ലൈഫ് സര്ട്ടിഫിക്കറ്റും സത്യവാങ്മൂലവും നവംബര് 15 വരെ സമര്പ്പിക്കാം.
പരീക്ഷകള് മാറ്റിവെച്ചു
അംഗീകൃത ഗവേഷണ കേന്ദ്രങ്ങളില് (സര്വകലാശാല ഡിപ്പാര്ട്ട്മെന്റുകള് ഒഴികെ) 2023 വര്ഷത്തില് പിഎച്ച്ഡി പ്രോഗ്രാമിന് പ്രവേശനം നേടുകയും, കോഴ്സ് വര്ക്ക് പൂര്ത്തിയാക്കുകയും ചെയ്ത ഗവേഷക വിദ്യാര്ത്ഥികള്ക്കായി 22 മുതല് നടത്താനിരുന്ന പിഎച്ച്.ഡി. കോഴ്സ് വര്ക്ക് പരീക്ഷകള് 27 മുതല് 30 വരെ നടക്കും. പുതുക്കിയ ടൈം ടേബിള് വെബ്സൈറ്റില്.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര് (പിജിസിഎസ്എസ്) എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിക്സ് (2024 അഡ്മിഷന് റഗുലര്, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല് 2023 വരെ അഡ്മിഷനുകള്റീഅപ്പിയറന്സ് ) മെയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 28 വരെ ഓണ്ലൈനില് അപേക്ഷിക്കാം. വിശദ വിവരങ്ങള് studentportal.mgu.ac.in എന്ന ലിങ്കില്.
രണ്ടാം സെമസ്റ്റര് (പിജിസിഎസ്എസ്) എംഎ ജേര്ണലിസം ആന്റ് മാസ്സ് കമ്മ്യുൂണിക്കേഷന് (2024 അഡ്മിഷന് റഗുലര്, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ് ) മെയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 27 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര് ബാച്ചിലര് ഓഫ് ഫിസിക്കല് എജ്യുക്കേഷന് ആന്റ് സ്പോര്ട്സ് (2023 അഡ്മിഷന് റഗുലര്, 2016 മുതല് 2022 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ് ) നവംബര് 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 29 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര് (പിജിസിഎസ്എസ്) എംഎസ്സി സ്റ്റാറ്റിക്സ് (2024 അഡ്മിഷന് റഗുലര്, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ് ) മെയ് 2025 പരീക്ഷയുടെ ഫലംപ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര് എംജിയു യുജിപി, ബിബിഎ, ബിസിഎ (ഓണേഴ്സ്) (2024 അഡ്മിഷന് റഗുലര്) പരീക്ഷകള് 22 മുതല് നടക്കും.
MG University
എംജി യൂണിവേഴ്സിറ്റി ഡിപ്പാര്ട്ടുമെന്റുകളായ ഐഐആര്ബിഎസ്, ഐഎംപിഎസ്എസ് എന്നിവിടങ്ങളില് അസിസ്റ്റന്റ് പ്രഫസര് തസ്തികയില് കരാര് നിയമനത്തിനുള്ള വാക്-ഇന്-ഇന്റര്വ്യു 17ന് വൈസ് ചാന്സലറുടെ ചേംബറില് നടക്കും. ഫിസിക്സ് (ഓപ്പണ് വിഭാഗം), ഹിസ്റ്ററി (എസ് സി വിഭാഗം) വിഷയങ്ങളിലെ ഒന്നുവീതം ഒഴിവുകളിലേക്ക് യഥാക്രമം രാവിലെ 10.30നും 12നുമാണ് അഭിമുഖം. യുജിസി നിഷ്കര്ഷിക്കുന്ന യോഗ്യതകളുള്ളവരെയാണു പരിഗണിക്കുന്നത്. പ്രായം 2025 ജനുവരി ഒന്നിന് 70 വയസ് കവിയരുത്. താത്പര്യമുള്ളവര് വെബ്സൈറ്റില്നിന്നും ഡൗണ്ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാ ഫോറവും യോഗ്യതാ രേഖകളുടെ അസലും പകര്പ്പുകളുമായി നിശ്ചിത സമയത്തിന് ഒരു മണിക്കൂര് മുന്പ് എത്തണം.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര് മാസ്റ്റര് ഓഫ് ലൈബ്രറി ആന്ഡ് ഇന്ഫര്മേഷന് സയന്സ് (2024 അഡ്മിഷന് റഗുലര്, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 27 വരെ ഓണ്ലൈനില് അപേക്ഷിക്കാം. വിശദ വിവരങ്ങള് studentportal.mgu.ac.in എന്ന ലിങ്കില്.
രണ്ടാം സെമസ്റ്റര് (പിജിസിഎസ്എസ്) എംഎ സിറിയക് (2024 അഡ്മിഷന് റഗുലര്, 2023 അഡ്മിഷന് ഇംപ്രൂവ്മെന്|J്, 2019 മുതല് 2023 വരെ അഡ്മിഷനുകള് സപ്ലിമെന്ററി) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 28 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
നാലാം സെമസ്റ്റര് ഐഎംസിഎ (2023 അഡ്മിഷന് റഗുലര്, 2018 മുതല് 2022 വരെ അഡ്മിഷനുകള് സപ്ലിമെന്ററി, 2017 അഡ്മിഷന് മെഴ്സി ചാന്സ്) ഡിഡിഎംസിഎ ഡ്യൂവല് ഡിഗ്രി (2015, 2016 അഡ്മിഷനുകള് മെഴ്സി ചാന്സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 28 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര് (പിജിസിഎസ്എസ്) എംഎസ് സി ബയോഇന്ഫര്മാറ്റിക്സ്, എംഎസ് സി സൈബര് ഫോറന്സിക്സ് (2024 അഡ്മിഷന് റഗുലര്, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല് 2023 വരെ അഡ്മിഷനുകള് സപ്ലിമെന്ററി) മേയ് 2025 പരീക്ഷയുടെഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 28 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
പ്രാക്ടിക്കല്
അഞ്ചാം സെമസ്റ്റര് (സിബിസിഎസ്) ക്ലിനിക്കല് ന്യൂട്രിഷന് ആന്ഡ് ഡയറ്റെറ്റിക്സ് (പുതിയ സ്കീം-2023 അഡ്മിഷന് റഗുലര്, 2019 മുതല് 2022 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്, 2017, 2018 അഡ്മിഷനുകള് മെഴ്സി ചാന്സ്) ഒക്ടോബര് 2025 പരീക്ഷയുടെ പ്രാക്ടിക്കല് പരീക്ഷകള് നവംബര് ഏഴു മുതല് നടക്കും. ടൈം ടേബിള് വെബ് സൈറ്റില്.
വൈവാ വോസി
ഒന്നാം സെമസ്റ്റര് എല്എല്എം (2024 അഡ്മിഷന് റഗുലര്, 2022,2023 അഡ്മിഷനുകള് സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മെഴ്സി ചാന്സ്, 2020 അഡ്മിഷന് രണ്ടാം മെഴ്സി ചാന്സ്, 2019 അഡ്മിഷന് അവസാന മെഴ്സി ചാന്സ്) മേയ് 2025 പരീക്ഷയുടെ ടീച്ചിംഗ് പ്രാക്ടീസ്, വൈവാ വോസി പരീക്ഷകള് ഒക്ടോബര് 30 മുതല് നടക്കും. ടൈം ടേബിള് വെബ്സൈറ്റില്
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര് എംജിയു യുജിപി, ബിബിഎ, ബിസിഎ (ഓണേഴ്സ്) (2024 അഡ്മിഷന് റഗുലര്) പരീക്ഷകള്ക്ക് ഒക്ടോബര് 14 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബര് 15 വരെയും സൂപ്പര് ഫൈനോടുകൂടി ഒ്ടോബര് 16 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര് ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷന് (സിബിസിഎസ്) (2024 അഡ്മിഷന് അഡ്മിഷന് റഗുലര്) നവംബര് 2025 പരീക്ഷകള്ക്ക് നവംബര് അഞ്ച് വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര് ആറ് വരെയും സൂപ്പര് ഫൈനോടുകൂടി നവംബര് ഏഴ് വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര് (സിബിസിഎസ്) സൈബര് ഫോറന്സിക്ക് (2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്) നവംബര് 2025 പരീക്ഷകള്ക്ക് ഒക്ടോബര് 30 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര് നാലു വരെയും സൂപ്പര് ഫൈനോടുകൂടി നവംബര് ആറു വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര് എംസിഎ (2024 അഡ്മിഷന് റഗുലര്, 2022, 2023 അഡ്മിഷനുകള് സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മെഴ്സി ചാന്സ്, 2020 അഡ്മിഷന് രണ്ടാം മെഴ്സി ചാന്സ്) പരീക്ഷകള് നവംബര് അഞ്ച് മുതല് നടക്കും. ഒക്ടോബര് 23 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബര് 24 വരെയും സൂപ്പര് ഫൈനോടുകൂടി ഒക്ടോര് 25 വരെയും അപേക്ഷ സ്വീകരിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര് ബിഎഡ് (ക്രെഡിറ്റ് ആന്ഡ് സെമസ്റ്റര് 2024 അഡ്മിഷന് റഗുലര്, 2023 അഡ്മിഷന് റീഅപ്പിയറന്സ്, 2022 അഡ്മിഷന് ആദ്യ മെഴ്സി ചാന്സ്, 2021 അഡ്മിഷന് രണ്ടാം മെഴ്സി ചാന്സ്, 2020 അഡ്മിഷന് അവസാന മെഴ്സി ചാന്സ് ദ്വിവത്സര കോഴ്സ്) പരീക്ഷകള് നവംബര് ഏഴിന്. ഒക്ടോബര് 27 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബര് 28 വരെയും സൂപ്പര് ഫൈനോടുകൂടി ഒക്ടോബര് 29 വരെയും അപേക്ഷ സ്വീകരിക്കും.
Kannur University
പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ബിഎഎൽഎൽബി (റഗുലർ, സപ്ലിമെന്ററി) നവംബർ 2025 പരീക്ഷകൾക്കുള്ള പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
തിയതി നീട്ടി
മൂന്നാം സെമസ്റ്റർ എഫ്വൈയുജി, എഫ് വൈഐഎം പ്രോഗ്രാം നവംബർ 2025 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് അടക്കുന്നതിനുമുള്ള അവസാന തിയതി പിഴയില്ലാതെ 17.10.2025 വരെയും പിഴയോടുകൂടി 18.10.2025 വരെയുമായി പുനഃക്രമീകരിച്ചു.
പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസം ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ 2022 പ്രവേശനം(റഗുലർ), 2019 പ്രവേശനം( സപ്ലിമെന്ററി), 2011 മുതൽ 2018 വരെ പ്രവേശനം (വിദൂര വിദ്യാഭ്യാസം, മേഴ്സി ചാൻസ്) ഗവ: കോളജ്, മാനന്തവാടി പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത് ബിഎ, ബിബിഎ, ബികോം ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും, ഗ്രേഡ് കാർഡുകൾ 16-10-2025 ന് കണ്ണൂർ സർവകലാശാല മാനന്തവാടി കാന്പസിൽ രാവിലെ 10.30 മുതൽ ഉച്ച കഴിഞ്ഞ് മൂന്നു വരെ വിതരണം ചെയ്യും.
ഹാൾ ടിക്കറ്റ്, സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം വിദ്യാർഥികൾ നേരിട്ട് ഹാജരാകണം . നേരിട്ട് ഹാജരാകാത്ത വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ മറ്റുള്ളവരുടെ കൈവശം നൽകുന്നതല്ല.
കോളജ് മാറ്റം , പുനഃപ്രവേശനം
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2025-26 അക്കാഡമിക് വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്ററിലേക്ക് കോളജ് മാറ്റം, പുനഃപ്രവേശനം, കോളജ് മാറ്റത്തോട് കൂടിയുള്ള പുനഃ പ്രവേശനം എന്നിവയും ബിഎഡ് പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം സർവകലാശാല വകുപ്പുകളിലെ ഇന്റഗ്രേറ്റഡ് എഫ് വൈഐഎംപി പ്രോഗ്രാമിന്റെയും ബിഎഡ് സെന്ററുകളിലെ ബി.എഡ് പ്രോഗ്രാമിന്റെ നാലാം സെമെസ്റ്ററിലേക്കും ഇന്റഗ്രേറ്റഡ് എംകോമിന്റെയും മൂന്നു വർഷ എൽഎൽബിയുടെ ആറാം സെമെസ്റ്ററിലേക്കും ബിഎ എൽഎൽബി പ്രോഗ്രാമിന്റെ നാല്, ആറ്, എട്ട്, 10 സെമസ്റ്ററുകളിലേക്കുള്ള പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. പുനഃപ്രവേശനത്തിനായി ഒക്ടോബര് 21 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. (www.kannuruniversity.ac.in - certificate portal). നിശ്ചിത തീയതിക്കകം ലഭിക്കാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കും.
ഡാറ്റാ സയൻസ് , സൈബർ സെക്യൂരിറ്റി ഡിപ്ലോമ പ്രോഗ്രാം: 31 വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാലയിലെ ഐടി പഠന വകുപ്പിൽ നടത്തിവരുന്ന പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, പിജി ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി എന്നീ നൂതന കോഴ്സുകളുടെ 2025 - 26 ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി. വ്യാവസായിക മേഖലയിലും വിവര സാങ്കേതിക മേഖലയിലും ഒട്ടനവധി തൊഴിലവസരങ്ങൾക്ക് ഉദ്യോഗാർഥികളെ പര്യാപ്തമാക്കുന്നതാണ് കോഴ്സ്. ഡാറ്റ സയൻസ് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഡാറ്റാ സയന്റിസ്റ്റ്, ഡാറ്റാ അനലിസ്റ്റ്, ഡാറ്റാ എൻജിനിയർ തുടങ്ങിയ മേഖലകളിലും, സൈബർ സൈക്യൂരിറ്റി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സെക്യൂരിറ്റി എൻജിനിയർ, ഫോറൻസിക് അനലിസ്റ്റ്, എത്തിക്കൽ ഹാക്കിംഗ്, സൈക്യൂരിറ്റി ഓഡിറ്റർ തുടങ്ങിയ ഐടി സൈക്യൂരിറ്റി മേഖലകളിൽ തൊഴിലവസരങ്ങളുണ്ട്. വിവിധ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് കോഴ്സ് നടത്തുന്നത്. ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിന്റെ ആദ്യ സെമസ്റ്ററിൽ വ്യവസായ സ്ഥാപനങ്ങളുടെ സഹായത്തോടെ വിദഗ്ദ പരിശീലനവും നൽകും. രണ്ടാമത്തെ സെമെസ്റ്ററിൽ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരം ഒരുക്കും. കോഴ്സിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ക്ലാസ് മുറികളിൽ നടക്കുന്ന ക്ലാസുകൾ കൂടാതെ, ഡാറ്റാ സയൻസ്, സൈബർ സൈക്യൂരിറ്റി മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ദരുടെ സെമിനാറുകളിലും, വർക്ക് ഷോപ്പുകളിലും പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് കോഴ്സിലേക്ക് കണ്ണൂർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റേതെങ്കിലും യൂണിവേഴ്സ്റ്റി, അല്ലെങ്കിൽ മറ്റ് സ്ഥാപനത്തിൽ നിന്നോ പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചുകൊണ്ടുള്ള ഏതങ്കിലും ബിഎസ്സി ബിരുദം , ബിബിഎ, ബികോം, ബിഎ ഇക്കണോമിക്സ്, ബിസിഎ, ഏതെങ്കിലും വിഷയത്തിൽ ( ബിടെക് / ബിഇ ) / ബി വോക് ഇൻ കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയാണ് അടിസ്ഥാന യോഗ്യത. അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
പിജി ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല, സ്ഥാപനത്തിൽ നിന്നോ പ്ലസ് ടുതലത്തിൽ മാത്തമാറ്റിക്സ് പഠിച്ചുകൊണ്ടുള്ള ഏതങ്കിലും ബിഎസ്സി ബിരുദം, ബിസിഎ, ഏതെങ്കിലും വിഷയത്തിൽ ( ബിടെക് / ബിഇ ), ബി വോക് ഇൻ കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ആണ്. അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. വിശദാംശങ്ങൾ https://admission.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 9243037002, ഡാറ്റ സയൻസ് (9544243052). സൈബർ സൈക്യൂരിറ്റി (9567218808).
Calicut University
സർവകലാശാലാ പഠനവകുപ്പുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള വിവിധ എംഎ, എംഎസ്സി (സിസിഎസ്എസ്) ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 10, 11 തീയതികളിൽ നടക്കും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (പിജി - സിബിസിഎസ്എസ് - 2022 പ്രവേശനം മുതൽ) എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (പിജി - എസ്ഡിഇ - സിബിസിഎസ്എസ് - 2022, 2023 പ്രവേശനം) എംഎ, എംഎസ്സി, എംകോം നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും പിഴ കൂടാതെ ഒക്ടോബർ 30 വരെയും 200/- രൂപ പിഴയോടെ നവംബർ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 16 മുതൽ ലഭ്യമാകും.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ എംഎ - ഇംഗ്ലീഷ്, ഹിസ്റ്ററി, ഡെവലപ്മെന്റ് ഇക്കണോമിക്സ് ഏപ്രിൽ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ ബിടെക് / പാർട്ട് ടൈം ബിടെക് (2000 സ്കീം) സെപ്റ്റംബർ 2022 ഒറ്റത്തവണ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
Kerala University
27ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. കേരളസർവകലാശാല 2025 ഒക്ടോബർ മാസം ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം എഡ് (2022 സ്കീം റെഗുലർ 2024അഡ്മിഷൻ, സപ്ലിമെന്ററി 2022 &2023 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 ഓഗസ്റ്റ് മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിബിഎ വിദൂര വിദ്യാഭ്യാസം 2013 &2014 അഡ്മിഷൻ മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 21 വരെ അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ മാർച്ച് 2025 എം എസ് സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബർ 20 വരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഇക്കണോമിക്സ് പഠന വകുപ്പിൽ 2025 ജൂൺ മാസത്തിൽ നടത്തിയ എംഎ ഇക്കണോമിക്സ് (2023 2025 ബാച്ച്) (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ ടഘഇങ പ്രൊഫൈൽ മുഖേന വ്യക്തിഗതഫലം പരിശോധിക്കാം.
2025 ജൂൺ മാസത്തിൽ നടത്തിയ എംഎ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് (2023-2025 റഗുലർ, 20222024 സപ്ലിമെന്ററി), സിഎസ്എസ്, പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മ പരിശോധന
2025 ഏപ്രിൽ മാസത്തിൽ നടത്തിയ ( ഒന്നും രണ്ടും മൂന്നും വർഷം ) ബി. കോം ( ആന്വവൽ) ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 15.10.2025 മുതൽ 18.10.2025 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.
ഒന്നാം സെമസ്റ്റർ ബി ടെക് 2020 സ്കീം ഫെബ്രുവരി 2025 പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 15.10.2025 മുതൽ 17.10.2025 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.
രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി, ഫെബ്രുവരി 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി 16,17,18 തീയതികളിൽ റീവാലുവേഷൻ (ഋഖ ത) വിഭാഗത്തിൽ എത്തിച്ചേരണം.
പുതുക്കിയ ടൈംടേബിൾ
ആറു മുതൽ 10 വരെ നടത്താൻ നിശ്ചയിച്ചിരുന്നതും പുനർ ക്രമീകരിച്ചതുമായ നാലാം സെമസ്റ്റർ സിബിബിസിഎസ് എസ്ബിഎസ്സി ജൂലൈ 2025ന്റെ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
MG University
സ്കൂള് ഓഫ് കെമിക്കല് സയന്സസില് ടെക്നിക്കല് അസിസ്റ്റന്റ് തസ്തികയില് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (എല്സി, എഐ, ഒബിസി) വിഭാഗങ്ങളിലായി രണ്ടൊഴിവുകളാണുള്ളത്. കെമിസ്ട്രി, പോളിമര് കെമിസ്ട്രിയില് ബിരുദാനന്തര ബിരുദം, പ്രവൃത്തിപരിചയമുള്ളവരെയാണ് പരിഗണിക്കുന്നത്. വിശദ വിവരങ്ങള്ക്ക് വെബ്സൈറ്റ് സന്ദര്ശിക്കുക (www.mgu.ac.in)
ലീഡ് ഡെവലപ്പര്
എംജി സര്വകലാശാലയില് കരാറടിസ്ഥാനത്തില് ലീഡ് ഡെവലപ്പര് ഫുള് സ്റ്റാക്ക് തസ്തികയില് താല്ക്കാലിക നിയമനം നടത്തും. വിശദ വിവരങ്ങള്ക്ക് വെബ്സൈറ്റ് സന്ദര്ശിക്കുക (www.mgu.ac.in) 0481 2733541
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര് (പിജിസിഎസ്എസ്) എംഎ ഹിസ്റ്ററി, എംഎ അനിമേഷന്, എംഎ സിനിമ ആന്ഡ് ടെലിവിഷന്, എംഎ ഗ്രാഫിക് ഡിസൈന്, എംഎ പ്രിന്റ് ആന്ഡ് ഇലക്ട്രോണിക് ജേര്ണലിസം (2024 അഡ്മിഷന് റെഗുലര്, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ് ) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്ലൈനില് അപേക്ഷിക്കാം. വിശദ വിവരങ്ങള് studentportal.mgu.ac.in എന്ന ലിങ്കില്.
രണ്ടാം സെമസ്റ്റര് ബാച്ചിലര് ഓഫ് ഫിസിക്കല് എജ്യൂക്കേഷന് (2024 അഡ്മിഷന് റെഗുലര്, 2022, 2023 അഡ്മിഷന് സപ്ലിമെന്ററി, 2019 മുതല് 2021 വരെ അഡ്മിഷനുകള് മേഴ്സി ചാന്സ്) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര് ബാച്ച്ലര് ഓഫ് ഫിസിക്കല് എജ്യൂക്കേഷന് (2024 അഡ്മിഷന് റെഗുലര്, 2021 മുതല് 2023 അഡ്മിഷന് സപ്ലിമെന്ററി, 2018 മുതല് 2020 വരെ അഡ്മിഷനുകള് മേഴ്സി ചാന്സ്) നവംബര് 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര് (പിജിസിഎസ്എസ്) എംഎസ്്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയന്സ്, എംഎസ്്സി സ്റ്റാറ്റിസ്റ്റിക്സ് (അപ്ലൈഡ്), എംഎസ്്സി ബയോടെക്നോളജി (2024 അഡ്മിഷന് റെഗുലര്, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ് ) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
നാലാം സെമസ്റ്റര് ബാച്ച്ലര് ഓഫ് ഹോട്ടല് മാനേജ്മെന്റ് (2023 അഡ്മിഷന് റെഗുലര്, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല് 2022 വരെ അഡ്മിഷനുകള് സപ്ലിമെന്റ്റി) മാര്ച്ച് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര് ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷന് (സിബിസിഎസ്) (2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്സ്) നവംബര് 2025 പരീക്ഷകള്ക്ക് നവംബര് അഞ്ച് വരെ അപേക്ഷിക്കാം. ഫൈനോടെ നവംബര് ആറ് വരെയും സൂപ്പര് ഫൈനോടെ ഏഴു വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര് (സിബിസിഎസ് പുതിയ സ്കീം-2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്സ്) നവംബര് 2025 പരീക്ഷകളക്ക് നവംബര് മൂന്ന് വരെ അപേക്ഷിക്കാം. ഫൈനോടെ അഞ്ച് വരെയും സൂപ്പര് ഫൈനോടെ ഏഴു വരെയും അപേക്ഷ സ്വീകരിക്കും.
രണ്ടാം സെമസ്റ്റര് ബിഎല്ഐബിഐഎസ്്സി (2024 അഡ്മിഷന് റെഗുലര്, 2023 അഡ്മിഷന് സപ്ലിമെന്ററി, 2020 മുതല് 2022 വരെ അഡ്മിഷനുകള് മേഴ്സി ചാന്സ്)പരീക്ഷകള്ക്ക് 21 വരെ അപേക്ഷിക്കാം. ഫൈനോടെ 23 വരെയും സൂപ്പര് ഫൈനോടെ 24 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ കേന്ദ്രം അനുവദിച്ചു
22ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷന്, റെഗുലര് ഒന്നു മുതല് നാലു വരെ സെമസ്റ്ററുകള് എംഎ, എംഎസ്്സി, എംകോം (2001 മുതല് 2011 വരെ അഡ്മിഷനുകള് റെഗുലര്) (2002 മുതല് 2013 വരെ അഡ്മിഷനുകള് പ്രൈവറ്റ് രജിസ്ട്രേഷന് അവസാന സ്പെഷല് മേഴ്സി ചാന്സ്) ജനുവരി 2025 പരീക്ഷകള്ക്ക് കേന്ദ്രങ്ങള് അനുവദിച്ചു. വിശദ വിവരങ്ങള് വെബ് സൈറ്റില്. വിദ്യാര്ഥികള് രജിസ്റ്റര് ചെയ്ത സെന്ററില് നിന്നും ഹാള് ടിക്കറ്റ് വാങ്ങി അനുവദിച്ചിരിക്കുന്ന കോളജില് പരീക്ഷയ്ക്ക് ഹാജരാകണം.
Kannur University
അഫിലിയേറ്റഡ് കോളജുകളിലെ ഒന്പത്, അഞ്ച് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളജുകളിലെ ഏഴ്, മൂന്ന് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/ സപ്ലിമെന്ററി ) നവംബർ 2025 പരീക്ഷകൾ 22 ന് ആരംഭിക്കുന്ന വിധം പുനഃ ക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും.

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ 2022 പ്രവേശനം (റെഗുലർ), 2019 പ്രവേശനം( സപ്ലിമെന്ററി), 2011 മുതൽ 2018 വരെ പ്രവേശനം (വിദൂര വിദ്യാഭ്യാസം, മേഴ്സി ചാൻസ്) ഗവ: കോളജ്, മാനന്തവാടി പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത് ബിഎ/ ബിബിഎ/ബികോം ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും, ഗ്രേഡ് കാർഡുകൾ 16 ന് കണ്ണൂർ സർവകലാശാല മാനന്തവാടി കാന്പസിൽ രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ വിതരണം ചെയ്യുന്നു.
ഹാൾ ടിക്കറ്റ്/സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം വിദ്യാർഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്. നേരിട്ട് ഹാജരാകാത്ത വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ മറ്റുള്ളവരുടെ കൈവശം നല്കുന്നതല്ല.
Calicut University
കാലിക്കട്ട് സര്വകലാശാലയുടെ 2025 - 26 അധ്യയന വര്ഷത്തെ എംഎഡ് പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ് ലോഗിനില് ലഭ്യമാകും. പ്രവേശനത്തിനായി ഒഴിവുള്ള കോളജുകള് റാങ്ക് അനുസരിച്ച് വിദ്യാര്ഥികളെ ബന്ധപ്പെടുന്നതാണ്. ആദ്യമായി പ്രവേശനം ലഭിക്കുന്നവര് നവംബര് മൂന്നിന് വൈകീട്ട് നാല് മണിക്കുള്ളില് മാന്ഡേറ്ററി ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാന്ഡേറ്ററി ഫീസടച്ചവര് വീണ്ടും അടയ്ക്കേണ്ടതില്ല. മാന്ഡേറ്ററി ഫീസ്: എസ്സി,എസ്ടി/ മറ്റ് സംവരണ വിഭാഗക്കാര് - 145 രൂപ, മറ്റുള്ളവര് - 575 രൂപ. കൂടുതല് വിവരങ്ങള് പ്രവേശന വിഭാഗം വെബ്സൈറ്റില്. ഫോണ് : 0494 2407017, 7016, 2660600.
റേഡിയോ സിയു: സൗണ്ട് റെക്കോഡിസ്റ്റ് വാക് - ഇന് - ഇന്റര്വ്യൂ
കാലിക്കട്ട് സര്വകലാശാലാ ക്യാമ്പസ് റേഡിയോയില് ( റേഡിയോ സിയു ) കരാറടിസ്ഥാനത്തില് സൗണ്ട് റെക്കോഡിസ്റ്റ് നിയമനത്തിനുള്ള വാക് - ഇന് - ഇന്റര്വ്യൂ നവംബര് മൂന്നിന് നടക്കും. ഒരു ഇ.ടി.ബി. സംവരണ ഒഴിവാണുള്ളത്. യോഗ്യത: അംഗീകൃത ബി.എ./ബി.എസ് സി. ബിരുദം, മള്ട്ടിമീഡിയ/സര്ട്ടിഫൈഡ് സൗണ്ട് എന്ജിനീയറിംഗിലുള്ള ഡിപ്ലോമ, സൗണ്ട് എഡിറ്റിംഗിലോ സൗണ്ട് റെക്കോര്ഡിങിലോ ഉള്ള രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം, സൗണ്ട് എഡിറ്റിംഗ് സോഫ്റ്റ് വെയറില് പരിജ്ഞാനം. ഉയര്ന്ന പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര് മതിയായ രേഖകള് സഹിതം രാവിലെ 9.30ന് സര്വകലാശാല ഭരണകാര്യാലയത്തില് ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റില്.
സ്റ്റാഫ് നഴ്സ് അഭിമുഖം മാറ്റി
കാലിക്കട്ട് സര്വകലാശാലാ ഹെല്ത്ത് സെന്ററില് കരാറടിസ്ഥാനത്തില് സ്റ്റാഫ് നഴ്സ് നിയമനത്തിനായി 15ന് നടത്താനിരുന്ന വാക് - ഇന് - ഇന്റര്വ്യൂ നവംബര് ഒന്നിലേക്ക് മാറ്റി. ഉദ്യോഗാര്ഥികള് വിജ്ഞാപനപ്രകാരമുള്ള യോഗ്യതകള് തെളിയിക്കുന്ന അസല് രേഖകള് സഹിതം രാവിലെ 9.30ന് സര്വകലാശാലാ ഭരണകാര്യാലയത്തില് ഹാജരാകേണ്ടതാണ്.
പ്രാക്ടിക്കല് പരീക്ഷ
രണ്ടാം സെമസ്റ്റര് ബി.വോക്. ഡയറി സയന്സ് ആന്റ് ടെക്നോളജി ഏപ്രില് 2025 പ്രക്ടിക്കല് പരീക്ഷകള് 15ന് നടക്കും. കേന്ദ്രം: എം.ഇ.എസ്. കല്ലടി കോളജ് മണ്ണാര്ക്കാട്. വിശദമായ ഷെഡ്യൂള് വെബ്സൈറ്റില്.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര് എഫ്.വൈ.യു.ജി.പി. (2025 പ്രവേശനം) നവംബര് 2025 റഗുലര് പരീക്ഷകള്ക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ഒക്ടോബര് 15 വരെയും 255 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര് വിവിധ എം.എസ് സി. (PG - CBCSS 2022 പ്രവേശനം മുതല്) നവംബര് 2025 റഗുലര്/ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള് പുതുക്കിയ സമയക്രമപ്രകാരം നവംബര് 12ന് തുടങ്ങും.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റര് (CBCSS - PG - SDE) എം.എ., എം.കോം., എം.എസ് സി. മാത്തമാറ്റിക്സ് (2022, 2023 പ്രവേശനം) നവംബര് 2025, (2021 പ്രവേശനം) നവംബര് 2024 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള് നവംബര് 12ന് തുടങ്ങും.
അഞ്ചാം സെമസ്റ്റര് ബി.ആര്ക്. (2017 മുതല് 2023 വരെ പ്രവേശനം) നവംബര് 2025 റഗുലര്/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള് നവംബര് 14ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര് (CBCSS - V - UG) വിവിധ ബി.വോക്. (2022, 2023, 2024 പ്രവേശനം) നവംബര് 2025, (2019, 2020, 2021 പ്രവേശനം) നവംബര് 2024 റഗുലര് / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള് നവംബര് 12ന് തുടങ്ങും.
വിദൂര വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷന് മൂന്നാം സെമസ്റ്റര് (CBCSS - UG) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സല് - ഉല് - ഉലമ നവംബര് 2025 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളും ബി.എ. മള്ട്ടിമീഡിയ (2021, 2022 പ്രവേശനം) നവംബര് 2025, (2019, 2020 പ്രവേശനം) നവംബര് 2024 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര് 12ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര് വിവിധ നാല് വര്ഷ ബിരുദ പ്രോഗ്രാം (CUFYUGP 2024 പ്രവേശനം) നവംബര് 2025 റഗുലര് പരീക്ഷകള് നവംബര് മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര് വിവിധ ബി.വോക്. (CBCSS 2022, 2023, 2024 പ്രവേശനം) നവംബര് 2024, (2021 പ്രവേശനം) നവംബര് 2023, (CUCBCSS 2018, 2019, 2020) നവംബര് 2023 റഗുലര്/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിന് 25 വരെ അപേക്ഷിക്കാം.
Kerala University
രണ്ടാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഓഗസ്റ്റ് 2025 പരീക്ഷയുടെ കമ്പ്യൂട്ടർ പ്രാക്ടിക്കൽ പരീക്ഷ 17 ന് രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികൾക്കും നെടുമങ്ങാട് ഗവ: കോളജിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം വഴി നടത്തുന്ന മൂന്നും, നാലും സെമസ്റ്റർ എംഎ, എംഎസ്സി, എംകോം (ടഉഋ 2023 അഡ്മിഷൻ റെഗുലർ, 2022 & 2021 അഡ്മിഷൻ സപ്ലിമെന്ററി, 2017 മുതൽ 2020 അഡ്മിഷൻ മേഴ്സിചാൻസ്) ഒക്ടോബർ 2025 ഡിഗ്രി പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. പ്രോജക്ട്/ വൈവാവോസി/ കോംപ്രിഹൻസീവ് വൈവാവോസി/ ലാബ് എന്നീ പരീക്ഷകളുടെ വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
റെഗുലർ ബിടെക് നാലാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന രണ്ടാം സെമസ്റ്റർ (ഓഗസ്റ്റ് 2025), മൂന്നാം സെമസ്റ്റർ (ഫെബ്രുവരി 2025) ബിടെക്ക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
MG University
എംജി സര്വകലാശാലയിലെ സ്കൂള് ഓഫ് ബയോസയന്സസിലെ അനിമല് ഹൗസില് അനിമല് അറ്റന്ഡര് തസ്തികയില് താത്കാലിക നിയമനത്തിനുള്ള വാക്-ഇന്-ഇന്റര്വ്യൂ 16ന് രാവിലെ 10ന് നടക്കും. പ്രതിദിനം 560 രൂപ വേതനത്തില് 179 ദിവസത്തേക്കാണ് നിയമനം. പത്താം ക്ലാസ് പാസായിരിക്കണം. ലബോറട്ടറി അനിമല് പരിചരണവുമായി ബന്ധപ്പെട്ട് രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം നിര്ബന്ധം. താല്പര്യമുള്ളവര് ബയോഡേറ്റയും, സര്ട്ടിഫിക്കറ്റുകളുടെ അസലും സഹിതം ഭരണവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര് (1)നു മുന്പാകെ ഹാജരാകണം. വിശദ വിവരങ്ങള് വെബ് സൈറ്റില് (www.mgu.ac.in) -0481 2733240
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര് എംഎ, എംഎസ്്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎജെഎംസി, എംറ്റിറ്റിഎം, എംഎച്ച്എം (സിഎസ്എസ് 2024 അഡ്മിഷന് റെഗുലര്, 2019 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്) മൂന്നാം സെമസ്റ്റര് എംഎല്ഐഎസ്്സി (2024 അഡ്മിഷന് റെഗുലര്, 2020 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്) മൂന്നാം സെമസ്റ്റര് എംഎഫ്എ (2024 അഡ്മിഷന് റെഗുലര്) നവംബര് 2025 പരീക്ഷകള്ക്ക് 27 വരെ അപേക്ഷിക്കാം. ഫൈനോടെ 30 വരെയും സൂപ്പര് ഫൈനോടെ നവംബര് മൂന്ന് വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര് എംഎസ്്സി ഫിഷറി ബയോളജി ആന്ഡ് അക്വാകള്ചര് (പിജിസിഎസ്എസ്) (2024 അഡ്മിഷന് റെഗുലര്, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്ലൈനില് അപേക്ഷിക്കാം. വിശദ വിവരങ്ങള് studentportal.mgu.ac.in എന്ന ലിങ്കില്.
പ്രാക്ടിക്കല്
മൂന്നാം സെമസ്റ്റര് ബിഎഡ് (2024 അഡ്മിഷന് റെഗുലര്) ഒക്ടോബര് 2025 പരീക്ഷയുടെ പ്രാക്ടിക്കല് പരീക്ഷകള് 15 മുതല് 30 വരെ തീയതികളില് നടക്കും. ടൈം ടേബിള് സൈറ്റില്.
Kannur University
സർവകലാശാല പഠന വകുപ്പുകളിൽ നടത്തുന്ന PG Diploma in Data Science and Analytics, PG Diploma in Cyber Security, PG Diploma in Geoinformatics for Spatial Planning and PG Diploma in Yoga Education എന്നി പ്രോഗ്രാമുകളിലേക്ക് സർവകലാശാല വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള സമയ പരിധി 31 ന് വൈകുന്നേരം അഞ്ചുവരെയായി ദീർഘിപ്പിച്ചു.
യൂജിസി - നെറ്റ് 2025 പരീക്ഷാ പരിശീലനം
മാനവിക വിഷയങ്ങളിൽ യുജിസി 2025 ഡിസംബർ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന 10 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് പ്രവേശനം നൽകുന്നതാണ്.
താത്പര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ 22നു മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 04972703130.
ഹാൾടിക്കറ്റ്
ഒക്ടോബർ13 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎ, ബിബിഎ, ബികോം ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ-FYUGP പാറ്റേൺ -2024 അഡ്മിഷൻ-) ഏപ്രിൽ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ K –Reap സോഫ്റ്റ് വെയർ Student Login ൽ ലഭ്യമാണ്. രണ്ടാം സെമസ്റ്റർ ബിഎ, ബിബിഎ, ബികോം ബിരുദം (പ്രൈവറ്റ് രെജിസ്ട്രേഷൻ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് -(2020-2023 അഡ്മിഷനുകൾ) ഏപ്രിൽ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടി ക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ രാവിലെ 10 മുതൽ (വെള്ളി 9.30 ന്) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ട താണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒമ്പതാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/ സപ്ലിമെന്ററി),നവംബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്
പരീക്ഷാ ഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ബിഎ /ബി കോം /ബിബിഎ ബിരുദ (നവംബർ 2024) ,പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക്ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ് . പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 18 വരെ സ്വീകരിക്കുന്നതാണ്.