ബൈ​ക്ക് സ്കൂ​ട്ട​റി​ലി​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം
Tuesday, October 22, 2024 10:17 PM IST
പ​ന​ങ്ങാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ബൈ​ക്ക് സ്കൂ​ട്ട​റി​ലി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ള്ളു​രു​ത്തി നെ​ൽ​സ​ണ്‍ മ​ണ്ടേ​ല റോ​ഡി​ൽ നെ​ടും​പ​റ​ന്പ് വീ​ട്ടി​ൽ സ​നി​ല (37) ആ​ണ് മ​രി​ച്ച​ത്.

സ്കൂ​ട്ട​റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ജ സു​ബീ​ഷ് (40), ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ആ​ർ. ഷി​നോ​ദ് (50) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​ട​വ​ന​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.30യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​രൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ൽ മ​റ്റൊ​രു ബൈ​ക്കി​ന്‍റെ മി​റ​ർ ത​ട്ടു​ക​യും തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം തെ​റ്റി​യ സ്കൂ​ട്ട​ർ മീ​ഡി​യ​ൻ മ​റി​ക​ട​ന്ന് എ​തി​ർ ദി​ശ​യി​ലെ ട്രാ​ക്കി​ലേ​ക്ക് മ​റി​ഞ്ഞു. ഈ ​സ​മ​യം ഇ​തി​ലൂ​ടെ വ​ന്ന ബൈ​ക്ക് സ്കൂ​ട്ട​റി​ലി​ടി​ച്ച് സ​നി​ല​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. മൂ​ന്നു പേ​രെ​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സ​നി​ല​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


ബൈ​ക്ക് മ​റി​ഞ്ഞ ഉ​ട​നെ തീ ​പി​ടി​ച്ചു. സ്കൂ​ട്ട​റി​ൽ ആ​ദ്യം ത​ട്ടി​യ ബൈ​ക്ക് നി​ർ​ത്താ​തെ പോ​യെ​ന്നാ​ണ് ല​ഭ്യ​മാ​യ വി​വ​രം. ഗോ​കു​ലം ഗ്രൂ​പ്പ് മ​ര​ട് ബ്രാ​ഞ്ചി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സ​നി​ല രാ​വി​ലെ ജോ​ലി​ക്ക് വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

സ​നി​ല​യു​ടെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്കാ​രം ഇ​ന്ന് 12ന് ​പ​ള്ളു​രു​ത്തി ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: ക​ല​ജ​ൻ. മ​ക​ൻ: ശ്രേ​യ​സ് കു​മാ​ർ.