ക​വ​ര്‍​ച്ചാ സം​ഘ​ത്തി​ലെ മൂ​ന്നു പേ​രെ ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തി​ക്കും
Saturday, October 19, 2024 4:37 AM IST
കൊ​ച്ചി: അ​ല​ന്‍ വാ​ക്ക​റു​ടെ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ക​വ​ര്‍​ച്ചാ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തി​ക്കും. ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ളു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഡ​ല്‍​ഹി​യി​ലെ​ത്തി​യാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രി​ല്‍ നി​ന്ന് 20 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം.

കൊ​ച്ചി​യി​ല്‍ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചോ​ദ്യം​ചെ​യ്യ​ലി​ന് ശേ​ഷ​മാ​കും പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക. ബം​ഗ​ളൂ​രു​വി​ലെ ഒ​രു മാ​ളി​ല്‍ സ​മാ​ന​മാ​യി മോ​ഷ​ണം ന​ട​ത്തി​യ​തും ഇ​വ​രാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.


കാ​ണാ​താ​യ ഫോ​ണു​ക​ളു​ടെ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. 36 ഫോ​ണു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. മോ​ഷ​ണ​ത്തി​ന് പി​ന്നി​ല്‍ വ​ന്‍ സം​ഘം ത​ന്നെ​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന അ​ന്വേ​ഷ​ണ​സം​ഘം ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ഡ​ല്‍​ഹി​യി​ല്‍ അ​ന്വേ​ഷ​ണം തു​ട​ര്‍​ന്നു​വ​രി​ക​യാ​ണ്.