ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ പ​ണം ക​വ​ർ​ന്ന ത​മി​ഴ് നാ​ടോ​ടി യു​വ​തി പി​ടി​യി​ൽ
Saturday, October 19, 2024 4:37 AM IST
കാ​ക്ക​നാ​ട്: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നും ആ​ലു​വ​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത കാ​ക്ക​നാ​ട് സ്വ​ദേ​ശി​നി​യു​ടെ ബാ​ഗി​ൽ നി​ന്നും 4,700 രൂ​പ മോ​ഷ്ടി​ച്ച കേ​സി​ൽ മ​ധു​ര എം​ജി​ആ​ർ കോ​ള​നി സ്വ​ദേ​ശി​നി മാ​രി(30)​യെ കാ​ക്ക​നാ​ട് നി​ന്നും തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ ചെ​യ്തു.

കാ​ക്ക​നാ​ട് ഇ​റ​ങ്ങാ​നാ​യി എ​ഴു​ന്നേ​റ്റ യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗി​ൽ നി​ന്നാ​ണ് യു​വ​തി പ​ണം അ​പ​ഹ​രി​ച്ച​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ യാ​ത്ര​ക്കാ​രി പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് യു​വ​തി​യെ കാ​ക്ക​നാ​ട് നി​ന്നും പി​ടി​കൂ​ടി​യ​ത്. തൃ​ക്കാ​ക്ക​ര സി​ഐ എ.​കെ. സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ വി.​ബി. അ​ന​സ്, ബൈ​ജു, എ.​എ​സ്.​ഐ. പ്രീ​ത, ഓ​ഫീ​സ​ർ​മാ​രാ​യ സു​ജി​ത്ത്, അ​നു​ശ്രീ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.