അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഡി​ജി​റ്റ​ൽ പ്ലാ​റ്റ് ഫോം ​തു​ട​ങ്ങി
Saturday, October 19, 2024 4:37 AM IST
മൂ​വാ​റ്റു​പു​ഴ : അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്ക് ഇ​ട​പാ​ടു​കാ​ർ​ക്കാ​യി മി​ക​ച്ച ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജീ​ക​രി​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ങ്കി​ൽ ഡി​ജി​റ്റ​ൽ പ്ലാ​റ്റ് ഫോം ​തു​ട​ങ്ങി. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ജ​ന​റ​ൽ മാ​നേ​ജ​ർ ഷൈ​നി സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ.​എ അ​ൻ​ഷാ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ബാ​ങ്കി​ന്‍റെ ലോ​ഗോ കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​പി കോ​ട്ട​മു​റി​യ്ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്തു. സോ​ളാ​ർ വാ​യ്പ വി​ത​ര​ണം അ​ർ​ബ​ൻ ബാ​ങ്ക് മു​ൻ ചെ​യ​ർ​മാ​ൻ പി.​ആ​ർ മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​ദ്യു​ത വാ​ഹ​ന വാ​യ്പ വി​ത​ര​ണം സ​ഹ​ക​ര​ണ വ​കു​പ്പ് മൂ​വാ​റ്റു​പു​ഴ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ജ​യ്മോ​ൻ യു. ​ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ മാ​നേ​ജ​ർ എം.​എ ഷാ​ന്‍റി, വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി ജോ​യി, ഫാ. ​ജോ​ർ​ജ് മാ​ന്തോ​ട്ടം കോ​റെ​പ്പി​സ്കോ​പ്പ, സ​ജി ജോ​ർ​ജ്, ഷാ​ജു വ​ട​ക്ക​ൻ, ഷാ​ലി ജ​യി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


മൊ​ബൈ​ൽ ബാ​ങ്കിം​ഗ് നി​ല​വി​ൽ വ​ന്ന​തി​നാ​ൽ ഇ​ട​പാ​ടു​കാ​ർ​ക്ക് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റും പ​ണ​മി​ട​പാ​ട് ന​ട​ത്താ​നാ​കും.

കൂ​ടാ​തെ ഗൂ​ഗി​ൽ പേ, ​ഫോ​ണ്‍ പേ ​തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളു​മാ​ണ് ഇ​തി​ലൂ​ടെ ബാ​ങ്ക് സൗ​ജ​ന്യ​മാ​യി ഇ​ട​പാ​ടു​കാ​ർ​ക്ക് ന​ൽ​കു​ന്ന​ത്.