ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗി​ലൂ​ടെ റെസ്റ്റ് ഹൗ​സു​ക​ളി​ലെ വ​രു​മാ​നം 20 കോ​ടി ക​വി​ഞ്ഞു: മ​ന്ത്രി റി​യാ​സ്
Sunday, October 20, 2024 2:18 AM IST
കൊ​ച്ചി: ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് വ​ഴി റെ​സ്റ്റ് ഹൗ​സു​ക​ൾ​ക്ക് 20 കോ​ട​യി​ല​ധി​കം രൂ​പ​യു​ടെ വ​രു​മാ​നം ല​ഭി​ച്ചെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ൽ ന​വീ​ക​രി​ച്ച റെസ്റ്റ് ഹൗ​സി​ന്‍റെ​യും പു​തി​യ റ​സ്‌​റ്റോ​റ​ന്‍റി​ന്‍റെ​യും കെ​ട്ടി​ട​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി റെ​സ്റ്റ് ഹൗ​സ് ന​വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​യെ​തു​ട​ര്‍​ന്നാ​ണ് കേ​ര​ള​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള റെ​സ്റ്റ് ഹൗ​സു​ക​ള്‍ പീ​പ്പി​ള്‍​സ് റ​സ്റ്റ് ഹൗ​സു​ക​ള്‍ ആ​ക്കി മാ​റ്റു​ന്ന​തി​നും ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ച​ത്. ഫോ​ര്‍​ട്ടു​കൊ​ച്ചി റെസ്റ്റ് ഹൗ​സ് ന​വീ​ക​രി​ക്കു​ന്ന​തി​ന് ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും ഒ​രു​മി​ച്ചു നി​ന്നു.


2021 ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഇ​തു​വ​രെ 316,000 പേ​ര്‍ ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫോ​ര്‍​ട്ട് കൊ​ച്ചി റ​സ്‌​റ്റോ​റ​ന്‍റ് റെസ്റ്റ് ഹൗ​സി​നെ​യും ടൂ​റി​സം സാ​ധ്യ​ത​ക​ളെ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കെ.​ജെ. മാ​ക്‌​സി എം​എ​ല്‍​എ, ഡ​ല്‍​ഹി​യി​ലെ കേ​ര​ള സ​ര്‍​ക്കാ​രി​ന്റെ പ്ര​തി​നി​ധി കെ.​വി. തോ​മ​സ്, കൊ​ച്ചി ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ബ ലാ​ല്‍, പ്രി​യ പ്ര​ശാ​ന്ത്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ആ​ന്‍റ​ണി കു​രി​ത്ത​റ, ബെ​ന​ഡി​ക്ട് ഫെ​ര്‍​ണാ​ണ്ട​സ്, സൂ​പ്ര​ണ്ട് എ​ന്‍​ജി​നീ​യ​ര്‍ എ​സ്.​ആ​ര്‍. അ​നി​ത​കു​മാ​രി, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ജെ​സി​മോ​ള്‍ ജോ​ഷ്വാ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.