പാ​ലാ​രി​വ​ട്ടം സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍
Sunday, October 20, 2024 2:18 AM IST
പാ​ലാ​രി​വ​ട്ടം: സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ റാ​ഫേ​ല്‍ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. 24 വ​രെ ന​വ​നാ​ള്‍ പ്രാ​ര്‍​ഥ​ന​ക​ള്‍. 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​സു​ദേ​ന്തി വാ​ഴ്ച​യെ​ത്തു​ട​ര്‍​ന്ന് വ​രാ​പ്പു​ഴ സ​ഹാ​യ​മെ​ത്രാ​ന്‍ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ക്കും. വ​ച​ന​സ​ന്ദേ​ശം ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍.

26ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് 2025ലെ ​പ്ര​സു​ദേ​ന്തി വാ​ഴ്ച, തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ല്‍. ദി​വ്യ​ബ​ലി​ക്ക് ഫാ. ​എ​ബി​ജി​ന്‍ അ​റ​യ്ക്ക​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. സ​ന്ദേ​ശം ഫാ. ​തോ​മ​സ്. തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം. തി​രു​നാ​ള്‍​ദി​ന​മാ​യ 27ന് ​വൈ​കു​ന്നേ​രം 5.30ന് ​അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ക​ല്ലി​ങ്ക​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി. സ​ന്ദേ​ശം ഫാ. ​ലാ​സ​ന്‍ സി​ന്‍റോ തൈ​പ്പ​റ​മ്പി​ല്‍. ദി​വ്യ​കാ​രു​ണ്യ ആ​ശീ​ര്‍​വാ​ദം, പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്കം എ​ന്നി​വ​യു​ണ്ടാ​കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ജി കു​ത്തു​കാ​ട്ട് അ​റി​യി​ച്ചു. പാ​ലാ​രി​വ​ട്ടം ഹോ​ളി ഏ​ഞ്ച​ല്‍ ഫാ​മി​ലി വെ​ല്‍​ഫെ​യ​ര്‍ ട്ര​സ്റ്റാ​ണു തി​രു​നാ​ള്‍ പ്ര​സു​ദേ​ന്തി​മാ​ര്‍.

വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ 23 മു​ത​ൽ

ആ​ലു​വ: പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ആ​ലു​വ എ​ട്ടേ​ക്ക​ർ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ 23 മു​ത​ൽ 27 വ​രെ ന​ട​ക്കും. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത മെ​ത്ര​പ്പോ​ലീത്ത ഡോ. ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ കൊ​ടി​യേ​റ്റും. 31 ന് ​ഒ​രു ല​ക്ഷം പേ​ർ ഊ​ട്ടു തി​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ക്കും.


24 ന് ​വൈ​കി​ട്ട് 5.30 ന് ​ധ്യാ​ന​ഗു​രു​വാ​യ ഫാ. നെ​ൽ​സ​ൺ ജോ​ബിന്‍റെ നേ​ത്യ​ത്വ​ത്തി​ൽ കു​ർ​ബാ​ന. 25 ത് ​വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ചാ​ൻ​സി​ല​ർ വെ​രി.​റ​വ.​ഫാ. എ​ബി​ജി​ൻ അ​റ​യ്ക്ക​ൽ മു​ഖ്യ കാ​ർ​മിക​ത്വ​ത്തി​ൽ ബ​ലി​യ​ർ​പ്പ​ണം. 26 ന് ​കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ വെ​രി.​റ​വ.​മോ​ൺ. ജെ​ൻ​സ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​കും. 27 ന് ​രാ​വി​ലെ 9.30 ന് ​വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ റൈ​റ്റ്. റ​വ.​ഡോ. ആ​ന്റ​ണി വാ​ലു​ങ്ക​ൽ പി​താ​വ് മു​ഖ്യ കാ​ർ​മി​ക​നാ​യി ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കും. വൈ​കി​ട്ട് 5.30 ന് ​സി സി ​ബി ഐ ​ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​രി റ​വ.​ഡോ. സ്റ്റീ​ഫ​ൻ ആ​ല​ത്ത​റ കാ​ർ​മ്മി​ക​നാ​കും. രാ​ത്രി 7.30 ന് ​വ​രാ​പ്പു​ഴ, എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​താ ത​ല​ത്തി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള ഫ്രീ ​സ്റ്റൈ​ൽ ഡാ​ൻ​സ് മ​ത്സ​രം സിനിമാതാരം ടി​നി ടോം ​ഉ​ദ്ഘാട​നം ചെ​യ്യും. വാർത്താസമ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ.​ റോ​ക്കി കൊ​ല്ലം​പ​റ​മ്പി​ൽ, തി​രു​നാൾ ക​മ്മി​റ്റി ക​ൺ​വീ​ന​ർ വി​ക്‌​ട​ർ ച​ട​യ​ങ്ങാ​ട്ട്, ജോ​ണി ക്രി​സ്റ്റ​ഫ​ർ, നെ​ൽ​സ​ൺ സെ​ക്വ​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.