പാ​ച​ക മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Monday, October 21, 2024 1:40 AM IST
കൂ​ത്താ​ട്ടു​കു​ളം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ച​ക മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. ച​ക്ക എ​രി​ശേ​രി, പ​പ്പാ​യ തീ​യ​ൽ, ചേ​ന എ​രി​ശേ​രി, വാ​ഴ​ച്ചു​ണ്ട് തോ​ര​ൻ, വി​വി​ധ ഇ​ല​ത്തോ​ര​നു​ക​ൾ, അ​വി​യ​ൽ, വി​വി​ധ ത​രം സാ​ന്പാ​റു​ക​ൾ, കൂ​ട്ടു​ക​റി​ക​ൾ, തു​ട​ങ്ങി ഇ​രു​ന്നൂ​റോ​ളം വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു മ​ണി​ക്കൂ​ർ​കൊ​ണ്ട് ഒ​രു​ക്കി​യ​ത്.

സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി കൂ​ടു​ത​ൽ പോ​ഷ​ക സ​മൃ​ദ്ധ​മാ​ക്കാ​നാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​പ​ജി​ല്ലാ​ത​ല മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഉ​പ്പു​ക​ണ്ടം ഗ​വ. യു​പി സ്കൂ​ളി​ലെ ആ​നി​യ​മ്മ ജേ​ക്ക​ബ് ഒ​ന്നാം സ്ഥാ​നം നേ​ടി. ഇ​ട​യാ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ ബി​ജി മ​നോ​ഹ​ര​ൻ, കൂ​ത്താ​ട്ടു​കു​ളം ഗ​വ. യു​പി സ്കൂ​ളി​ലെ ഇ.​ആ​ർ. ര​തി എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. മ​ത്സ​ര​വും പ​രി​ശീ​ല​ന​വും ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മ​രി​യ ഗൊ​രേ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാം​ഗം സു​മ വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഇ​ഒ ബോ​ബി ജോ​ർ​ജ്, പ്ര​ധാ​നാ​ധ്യാ​പി​ക ഗീ​ത ദേ​വി, കെ. ​ജ​യ​മോ​ഹ​ൻ, ആ​ന​ന്ദ് രാ​ജു, ജി​ജോ ജോ​ർ​ജ്, എ​ലി​സ​ബ​ത്ത് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ദ​ർ​ശി​നി ഷി​ബു ക്ലാ​സ് ന​യി​ച്ചു.


മൂ​വാ​റ്റു​പു​ഴ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പാ​ച​ക മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. അ​ടു​ക്ക​ള​യി​ൽ​നി​ന്ന് അ​ര​ങ്ങ​ത്തേ​ക്ക് എ​ന്ന പേ​രി​ൽ മൂ​വാ​റ്റു​പു​ഴ എ​സ്എ​ൻ​ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​രം ന​ഗ​ര​സ​ഭാം​ഗം ജി​നു ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​ണ്‍‌‌​മീ​ൽ ഓ​ഫീ​സ​ർ ബേ​സി​ൽ കെ. ​ഐ​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​ൻ​ഡി​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക വി.​എ​സ്. ധ​ന്യ, അ​സി​സ്റ്റ​ന്‍റ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പി.​ആ​ർ. മാ​ഷ്‌‌​ല​സ്, എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. പ്ര​ഭ, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി എം.​കെ. മു​ഹ​മ്മ​ദ്, ജ​ന​റ​ൽ ആ​ശു​പ​ത്രി ഡ​യ​റ്റീ​ഷ്യ​ൻ അ​ഞ്ജു എ​ൽ​സ ബേ​ബി, പാ​ച​ക വി​ദ​ഗ്ധ​ൻ മോ​ഹ​ന​ൻ, ടി.​വി. ശ്രീ​ജ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ആ​ര്യ ജി. ​ന​ന്പൂ​തി​രി, സി​ന്ധു ഷൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ലി​സി ശി​വ​ൻ (ഗ​വ. എ​ൽ​പി​എ​സ് കാ​യ​നാ​ട്), അ​നീ​ഷ അ​സ്ക​ർ (ഗ​വ. ടി​ടി​ഐ മൂ​വാ​റ്റു​പു​ഴ), ബീ​ന ജെ​യിം​സ് (എ​സ്എ​സ്എ​ൽ​പി​എ​സ് പ​റ​ന്പ​ഞ്ചേ​രി) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.