പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു
Tuesday, October 22, 2024 10:24 PM IST
വെ​ഞ്ഞാ​റ​മൂ​ട് : പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്നും വീ​ണു മ​രി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് ത​ലേ​ക്കു​ന്നി​ൽ ഗീ​ത ഭ​വ​നി​ൽ ജി. കു​മാ​ർ (54) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മു​ക്കു​ന്നൂ​ർ ഊ​ന്നം​ക​ല്ലി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല​ത്തെ നി​ല​യി​ൽ പ​ണി ചെ​യ്യു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ചി​ത്ര. മ​ക്ക​ൾ: മി​ത്ര, പ​വി​ത്ര.