കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചു
Tuesday, October 22, 2024 2:09 AM IST
മൂ​വാ​റ്റു​പു​ഴ: നി​യ​ന്ത്ര​ണംവിട്ട കാർ മറ്റു മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച​ശേ​ഷം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഇ​ടി​ച്ച് ത​ക​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ എം​സി റോ​ഡി​ൽ തൃ​ക്ക​ള​ത്തൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം.

മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്ന് പെ​രു​ന്പാ​വൂ​ർ​ ഭാ​ഗ​ത്തേ​ക്ക് പോ​കുക​യാ​യി​രു​ന്ന സ്കോ​ർ​പ്പി​യോ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​തേ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച കെഎ​സ്ആ​ർ​ടി​സി ബ​സി​ലും തു​ട​ർ​ന്ന് പെ​രു​ന്പാ​വൂ​ർ ഭാ​ഗ​ത്ത് നി​ന്ന് മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സി​ലും ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


അ​പ​ക​ട​ത്തി​ൽ ലോ​ട്ട​റി വില്​പ​ന​ക്കാ​ര​നാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട സ്കോ​ർ​പ്പി​യോ രണ്ടു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച​ശേഷം സ​മീ​പ​ത്തെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി​യാ​ണ് നി​ന്ന​ത്.
തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ സ്കോ​ർ​പ്പി​യോ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.