പ​രി​ഭ്രാ​ന്തി പ​ര​ത്തി വ​ൻ​തേ​നീ​ച്ച​ക​ൾ
Sunday, October 20, 2024 2:18 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​തൊ​ടു​പു​ഴ റോ​ഡി​ൽ നി​ർ​മ​ല സെ​ന്‍റ​ർ കെ​ട്ടി​ട​ത്തി​ൽ കൂ​ടു​കൂ​ട്ടി​യ വ​ൻ​തേ​നീ​ച്ച​ക​ൾ പ​രി​ഭ്രാ​ന്തി പ​ര​ത്തി. നി​ർ​മ​ല സെ​ന്‍റ​ർ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് വ​ൻ തേ​നീ​ച്ച കൂ​ട്ട​മാ​യെ​ത്തി കൂ​ടു​കൂ​ട്ടി​യ​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ഷ​ട്ട​റി​നു മു​ക​ളി​ൽ തേ​നീ​ച്ച കൂ​ടു​കൂ​ട്ടി​യ​തോ​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ആ​ശ​ങ്ക​യി​ലാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ലും അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലും വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഇ​വ​യെ തു​ര​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ രാ​ത്രി​യോ​ടെ തേ​നീ​ച്ച​ക​ളെ തീ​യി​ട്ടു തു​ര​ത്തു​ക​യാ​യി​രു​ന്നു.