15 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ര്‍​ഡ് എ​റി​ഞ്ഞു​വീ​ഴ്ത്തി ജീ​വ​ന്‍ ഷാ​ജു
Tuesday, October 22, 2024 2:09 AM IST
കോ​ത​മം​ഗ​ലം: പ​തി​ന​ഞ്ച് വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ര്‍​ഡ് എ​റി​ഞ്ഞു ത​ക​ര്‍​ത്ത് ജീ​വ​ന്‍ ഷാ​ജു. ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ലാ​ണ് അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഓ​ര്‍​ഫ​നേ​ജ് എ​ച്ച്എ​സി​എ​സി​ലെ പ​ത്താം​ക്ലാ​സു​കാ​ര​നാ​യ ജീ​വ​ന്‍ ഷാ​ജു പു​തി​യ റി​ക്കാ​ര്‍​ഡി​ന് അ​വ​കാ​ശി​യാ​യ​ത്. എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യ ത്രോ​യി​ല്‍ 14.23 മീ​റ്റ​ര്‍ ദൂ​രം ക​ണ്ടെ​ത്തി​യ​തോ​ടെ 2009ല്‍ ​കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ലി​ന്‍റ ജി​ബി​ന്‍ റെ​ജി കു​റി​ച്ച റി​ക്കാ​ർ​ഡ് (12.47 മീ​റ്റ​ര്‍) പ​ഴ​ങ്ക​ഥ​യാ​യി.

വൈ​കി​ട്ട് ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം ശ്ര​മ​ത്തി​ലാ​ണ് ജീ​വ​ന്‍ റി​ക്കാ​ര്‍​ഡി​ലേ​ക്ക് ഷോ​ട്ട് പാ​യി​ച്ച​ത്. ക​രി​യ​ര്‍ ബെ​സ്റ്റ് പ്ര​ക​ട​ന​മാ​ണ് കോ​ത​മം​ഗ​ല​ത്തേ​ത്. കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ര്‍ മീ​റ്റി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന ഇ​ന്‍റ​ര്‍ ക്ല​ബ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും സ്വ​ര്‍​ണം നേ​ടി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു കോ​ത​മം​ഗ​ല​ത്തേ​ക്കു​ള്ള ജീ​വ​ന്‍റെ വ​ര​വ്. മ​ല​യാ​റ്റൂ​ര്‍ മൂ​ല​ന്‍ വീ​ട്ടി​ല്‍ ഷാ​ജു വ​ര്‍​ഗീ​സി​ന്‍റെ​യും ആ​നീ​സി​ന്‍റെ​യും മ​ക​നാ​ണ് ജീ​വ​ന്‍.


കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന മീ​റ്റി​ലും റി​ക്കാ​ര്‍​ഡ് നേ​ട്ട​മാ​ണ് ജീ​വ​ന്‍റെ ല​ക്ഷ്യം. സ്‌​കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​നാ​യ ശ്യാം ​ശി​വ​നാ​ണ് പ​രി​ശീ​ല​ക​ന്‍. ഈ ​ഇ​ന​ത്തി​ല്‍ വെ​ള്ളി നേ​ടി​യ ഒ​ക്ക​ല്‍ എ​സ്എ​ന്‍​എ​ച്ച്എ​സ്എ​സി​ലെ എ.​എം. ഫാ​രീ​സും (12.98 മീ​റ്റ​ര്‍) നി​ല​വി​ലെ റി​ക്കാ​ര്‍​ഡി​നെ മ​റി​ക​ട​ക്കു​ന്ന പ്ര​ക​ട​നം ന​ട​ത്തി. മാ​ര്‍ ബേ​സി​ലി​ന്‍റെ ആ​രോ​മ​ല്‍ ബി​നു​വി​നാ​ണ് വെ​ങ്ക​ലം (12.46 മീ​റ്റ​ര്‍).