അ​ന്‍​സ്വാ​ഫ്, ശ്രേ​യ അ​തി​വേ​ഗ​ക്കാ​ര്‍
Tuesday, October 22, 2024 2:09 AM IST
കോ​ത​മം​ഗ​ലം: ആ​വേ​ശ​മാ​യി കാ​യി​ക​മേ​ള​യി​ലെ ഗ്ലാ​മ​ര്‍ ഇ​ന​മാ​യ 100 മീ​റ്റ​ര്‍ മ​ത്സ​രം. സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കീ​ര​മ്പാ​റ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സി​ലെ അ​ന്‍​സ്വാ​ഫ് കെ. ​അ​ഷ്‌​റ​ഫും (11 സെ​ക്ക​ന്‍​ഡ്) സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് സ്‌​കൂ​ളി​ലെ ശ്രേ​യ ശ്രീ​കു​മാ​റും (12.9 സെ​ക്ക​ന്‍​ഡ്) ഒ​ന്നാ​മ​തെ​ത്തി.

ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ അ​ങ്ക​മാ​ലി ചു​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ അ​ല​ന്‍ ബൈ​ജു​വും (11.4 സെ​ക്ക​ന്‍​ഡ്) ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കീ​ര​മ്പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ലെ അ​ദ​ബി​യ ഫ​ര്‍​ഹാ​നും (12.8 സെ​ക്ക​ന്‍​ഡ്) സ്വ​ർ​ണ​ത്തി​ൽ മു​ത്ത​മി​ട്ടു.


സ​ബ് ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ നൂ​റു മീ​റ്റ​റി​ൽ ഒ​ക്ക​ല്‍ എ​സ്എ​ന്‍​എ​ച്ച്എ​സ്എ​സി​ന്‍റെ ഡെ​ന്നി ഡേ​വി​നും (12.5 സെ​ക്ക​ന്‍​ഡ്) പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മൂ​ക്ക​ന്നൂ​ര്‍ എ​സ്എ​ച്ച് ഓ​ര്‍​ഫ​നേ​ജ് സ്‌​കൂ​ളി​ലെ ഏ​യ്ഞ്ച​ല്‍ പ്രി​ന്‍​സ​ണു​മാ​ണ് (13.7 സെ​ക്ക​ന്‍​ഡ്) സ്വ​ര്‍​ണം.