യൂ​ദാ​പു​രം ഊ​ട്ടു​തി​രു​നാ​ള്‍: ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗം ചേ​ര്‍​ന്നു
Tuesday, October 22, 2024 2:09 AM IST
അ​ങ്ക​മാ​ലി: യൂ​ദാ​പു​രം തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ ഊ​ട്ടു​തി​രു​ന്നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് പോ​ലീ​സ്, ഫ​യ​ര്‍, റ​വ​ന്യൂ, ഹെ​ല്‍​ത്ത്, വാ​ഹ​ന വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ര്‍​ന്നു. അ​ങ്ക​മാ​ലി ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ മാ​ത്യു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​നാ​ളി​നെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന 22 പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​റു​ക​പ്പി​ള്ളി അ​റി​യി​ച്ചു. ജൂ​ബി​ലി വ​ര്‍​ഷ​മാ​യ​തി​നാ​ല്‍ മു​ന്‍ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ളെ ഇ​പ്രാ​വ​ശ്യം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഊ​ട്ടു​തി​രു​നാ​ള്‍ ദി​ന​മാ​യ 31ന് ​അ​യ്യ​മ്പു​ഴ ചു​ള്ളി ഭാ​ഗ​ത്ത് നി​ന്നു വ​രു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ള്‍ ച​ന്ദ്ര​പ്പു​ര​യി​ല്‍ നി​ന്ന് തി​രി​ഞ്ഞ് കാ​ല​ടി വ​ഴി​യും ആ​ന​പ്പാ​റ ദേ​വ​ഗി​രി ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തു​റ​വൂ​രി​ല്‍ തി​രി​ഞ്ഞ് മ​രോ​ട്ടി​ച്ചോ​ട് വ​ഴി തി​രി​ഞ്ഞ് എ​യ​ര്‍​പോ​ര്‍​ട്ട് വ​ഴി​യും പോ​ക​ണം. ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ള്‍ അ​ങ്ക​മാ​ലി കി​ങ്ങി​ണി ഗ്രൗ​ണ്ടി​ലാ​ണ് പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​ത്. ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കാ​ന്‍ 200 ഓ​ളം പോ​ലീ​സു​കാ​രും ഫ​യ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും 200 ല്‍ ​അ​ധി​കം ട്രാ​ഫി​ക് വാ​ര്‍​ഡ​ന്‍​മാ​രും വോ​ള​ൻ​ഡി​യേ​ഴ്‌​സും ഉ​ണ്ടാ​കും. ഹെ​ല്‍​ത്ത് സ്‌​ക്വാ​ഡും പ്ര​വ​ര്‍​ത്തി​ക്കും.


ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ സി​നി മ​നോ​ജ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ പോ​ള്‍ ലാ​ന്‍​ഡ്‌​പോ​ള്‍, പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​പ്ര​ദീ​പ് കു​മാ​ര്‍, സ്റ്റേ​ഷ​ന്‍ പി​ആ​ര്‍​ഒ എ.​പി. ഫ്രാ​ന്‍​സീ​സ്, ത​ഹ​സി​ല്‍​ദാ​ര്‍ ഡി​ക്‌​സി ഫ്രാ​ന്‍​സീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​എ. വി​നി​ത, പി.​കെ. ക​വി​ത, തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ജോ​യ്, എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​ര്‍​ജ് ജോ​സ​ഫ്, അ​സി. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി​ജു ജോ​സ​ഫ്, ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​വി. വി​ശ്വാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​എ​സ്. ശ്രീ​കാ​ന്ത്, സാ​ലി വി​ല്‍​സ​ന്‍, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​സു​നി​ല്‍ ജെ. ​ഇ​ള​ന്ത​ട്ട്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഹെ​ര്‍​ബ​ര്‍​ട്ട് ജെ​യിം​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഒ.​ജി. കി​ഷോ​ര്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ടി.​പി. ചാ​ക്കോ​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.