പാ​ല​ക്കു​ഴയിൽ കോ​ഴി ഫാമിൽ തീപിടിത്തം
Monday, October 21, 2024 1:40 AM IST
പാ​ല​ക്കു​ഴ: പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ ക​ർ​ഷ​ക​ന്‍റെ കോ​ഴി ഫാം ​ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ. ഇ​ല്ലി​ക്കു​ന്ന് കു​ന്ന​പ്പി​ള്ളി റെ​ജി ജോ​സ​ഫി​ന്‍റെ കോ​ഴി​ഫാ​മാ​ണ് ക​ത്തി​ന​ശ​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10.30ഓ​ടെ​യാ​ണ് സം​ഭ​വം.

10,000 കോ​ഴി​ക​ളെ വ​ള​ർ​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​ൽ 5000 കു​ഞ്ഞു​ങ്ങ​ളെ ഇ​ടാ​നു​ള്ള കൂ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. അ​ഗ്നി​ബാ​ധ​യി​ൽ 600 ഓ​ളം കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ ച​ത്തു. അ​ഗ്നി​ബാ​ധ​യു​ടെ സ​മ​യ​ത്ത് ചൂ​ടി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​തി​നു​വേ​ണ്ടി കു​ഞ്ഞു​ങ്ങ​ൾ കൂ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്തേ​ക്ക് കൂ​ട്ട​മാ​യി മാ​റി​യ​തി​നാ​ൽ ഓ​ടി​ക്കൂ​ടി​യ ഫാം ​തൊ​ഴി​ലാ​ളി​ക​ളും ഉ​ട​മ​സ്ഥ​നും ചേ​ർ​ന്ന് ബാ​ക്കി കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.


ഫാ​മി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ ഇ​രു​വ​ശ​ത്തു നി​ന്നു​മാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഫാ​മി​നു മ​റ്റാ​രെ​ങ്കി​ലും തീ ​വ​ച്ച​താ​കാം എ​ന്നാ​ണ് ഉ​ട​മ​യു​ടെ സം​ശ​യം. കൂ​ട് ക​ത്തി​ന​ശി​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ബി ജോ​ർ​ജും ആ​രോ​പി​ച്ചു. കൂ​ടി​ന് നി​ല​വി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത​തി​നാ​ൽ ഉ​ട​മ​യ്ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. കൂ​ത്താ​ട്ടു​കു​ളം, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.