തെ​രു​വുനാ​യ ശ​ല്യ​ത്തി​ൽ പൊറുതിമുട്ടി തൃ​പ്പൂ​ണി​ത്തു​റ
Saturday, October 19, 2024 4:37 AM IST
തൃ​പ്പൂ​ണി​ത്തു​റ: തെ​രു​വു​നാ​യ ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി തൃ​പ്പൂ​ണി​ത്തു​റ ന​ഗ​രം. റോ​ഡി​ലൂ​ടെ കൂ​ട്ട​മാ​യി അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ​ക​ൾ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​ർ​ക്കു നേ​രെ കു​ര​ച്ചു​ചാ​ടു​ന്ന നാ​യ​ക​ൾ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ നി​ര​ത്തു​ക​ളി​ൽ വി​ഹ​രി​ക്കു​ക​യാ​ണ്.

റോ​ഡി​ന് കു​റു​കെ ഓ​ടു​ന്ന നാ​യ​ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ൽ ഇ​ത്ര​മേ​ൽ തെ​രു​വ് നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞ് നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.


എ​ബി​സി സം​വി​ധാ​ന​ങ്ങ​ളും ഷെ​ൽ​ട്ട​റു​ക​ളു​മെ​ല്ലാം ക​ണ​ക്കു​ക​ളി​ലും ക​ട​ലാ​സു​ക​ളി​ലു​മു​ണ്ടെ​ങ്കി​ലും തെ​രു​വ് നാ​യ​ക​ളു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്.

തെ​രു​വ് നാ​യ​ക​ൾ​ക്ക് സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.