മൂത്തകുന്നം ആശുപത്രിക്ക് അനുവദിച്ച ആംബുലൻസ് രണ്ടു മാസമായിട്ടും ഓടിത്തുടങ്ങിയില്ല
Monday, October 21, 2024 1:40 AM IST
പ​റ​വൂ​ർ: എംപി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മൂ​ത്ത​കു​ന്നം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് അ​നു​വ​ദി​ച്ച ആം​ബു​ല​ൻ​സ് ഇ​നി​യും സ​ർ​വീ​സ് തു​ട​ങ്ങി​യി​ല്ല. ഹൈ​ബി ഈ​ഡ​ൻ എം​പി​യു​ടെ ഫ​ണ്ടി​ൽ നി​ന്നും മൂ​ത്ത​കു​ന്നം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് അ​നു​വ​ദി​ച്ച ആം​ബു​ല​ൻ​സ് ആ​ണ് ര​ണ്ടു മാ​സ​മാ​യി വെ​യി​ലും മ​ഴ​യും കൊ​ണ്ട് കി​ട​ക്കു​ന്ന​ത്.

മ​റ്റ് ആം​ബു​ല​ൻ​സു​ക​ളേ​ക്കാ​ൾ നി​ര​ക്ക് കു​റ​ച്ച് സ​ർവീസ് ന​ട​ത്തു​വാ​ൻ ഇ​തി​ന് ക​ഴി​യും. ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ആം​ബു​ല​ൻ​സ് സ​ർ​വീ​സ് തു​ട​ങ്ങാ​ത്ത​ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന ആ​രോ​പ​ണ​മു​ണ്ട്. ആ​ശു​പ​ത്രി ഉ​പ​ദേ​ശ​ക സ​മി​തി​ വി​ളി​ച്ച് ചേ​ർ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ഇ​നി​യും യോ​ഗം വി​ളി​ച്ചി​ട്ടി​ല്ല. എ​ത്ര​യും വേ​ഗം ആം​ബു​ല​ൻ​സ് സ​ർ​വീ​സ് തു​ട​ങ്ങ​ണ​മെ​ന്ന് വ​ട​ക്കേ​ക്ക​ര മ​ണ്‌​ഡ​ലം​കോ​ൺ​ഗ്ര​സ് പ്ര​സി​ഡന്‍റും എ​ച്ച്എംസി ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​ഡി. മ​ധു​ലാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന് ഇ​തു സം​ബ​ന്ധി​ച്ച് നി​വ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.