വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി
Saturday, October 19, 2024 4:37 AM IST
പ​റ​വൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ സ്കൂ​ട്ട​റി​ൽ എ​ത്തി​യ യു​വാ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ഗോ​തു​രു​ത്ത് ഒ​ന്നാം വാ​ർ​ഡ് ക​ട​ൽ​വാ​തു​രു​ത്ത് സ്വ​ദേ​ശി​യാ​ണ് ത​ന്‍റെ മ​ക​ന് നേ​രെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വ​ട​ക്കേ​ക്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

15ന് വൈ​കി​ട്ട് 7.30 നാ​യി​രു​ന്നു സം​ഭ​വം. കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട്ട​പ്പു​റ​ത്തു​ള്ള സ്കൂ​ളി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൻ ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ഴി​യി​ലാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. കു​ര്യാ​പ്പി​ള്ളി ഷാ​പ്പു​പ​ടി​ക്കു സ​മീ​പ​ത്തു നി​ന്നാ​ണ് ചാ​ര​നി​റ​മു​ള്ള ഡി​യോ സ്കൂ​ട്ട​റി​ൽ യു​വാ​വ് കു​ട്ടി​യെ പി​ന്തു​ട​രാ​ൻ തു​ട​ങ്ങു​ന്ന​ത്.

വെ​ള്ള​മു​ണ്ടും ക​ള​ർ ഷ​ർ​ട്ടു​മാ​ണ് ഇ​യാ​ൾ ധ​രി​ച്ചി​രു​ന്ന​ത്. ലേ​ബ​ർ ക​വ​ല​യി​ലൂ​ടെ വ​ന്ന കു​ട്ടി​യെ ക​ട​ൽ​വാ​തു​രു​ത്ത് ലി​ങ്ക് പാ​ല​ത്തി​ന് സ​മീ​പ​ത്തും, പു​ത്തേ​ഴ​ത്ത് ഹെ​ൻ​ട്രി സ​ണ്ണി എ​ന്ന​യാ​ളു​ടെ വീ​ടി​ന്‍റെ സ​മീ​പ​ത്തു​ള്ള വ​ഴി​യി​ലൂ​ടെ​യും ഇ​യാ​ൾ പി​ന്തു​ട​ർ​ന്നു. പിന്നീട് ആളില്ലാത്ത വീടിന്‍റെ പരിസരത്തുവച്ച് കു​ട്ടി​യു​ടെ കൈ​യി​ൽ ക​യ​റി പി​ടി​ച്ചു വ​ലി​ക്കു​ക​യും സ്കൂ​ട്ട​റി​ൽ ക​യ​റാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​ട്ടി ഭ​യ​പ്പെ​ട്ട് ഉ​ച്ച​ത്തി​ൽ ക​ര​ഞ്ഞ​തോ​ടെ ഇ​യാ​ൾ സ്കൂ​ട്ട​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടുകയായിരുന്നു.​ ലേ​ബ​ർ ക​വ​ല​യി​ൽ പൊ​ലീ​സി​ന്‍റെ നാ​ല് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​വ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.


എ​ന്നാ​ൽ കു​ട്ടി ക​ട​ന്നു​പോ​യ വ​ഴി​യു​ടെ സ​മീ​പ​ത്തു​ള്ള ചി​ല വീ​ടു​ക​ളി​ലെ ക്യാ​മ​റ​യി​ൽ നി​ന്നും ഒ​രാ​ൾ സ്കൂ​ട്ട​റി​ൽ പി​ന്തു​ട​രു​ന്ന ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് പൊ​ലീ​സി​ന് കൈ​മാ​റി​യ​താ​യും കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു.