ജീ​വ​ന​ക്കാ​ര​നെ ആ​ളു​മാ​റി ക​സ്റ്റ​ഡി​ലെ​ടു​ത്തു ; പ​രാ​തി​യു​മാ​യി ആ​ലു​വ ന​ഗ​ര​സ​ഭ
Sunday, October 20, 2024 2:18 AM IST
ആ​ലു​വ: ആ​ളു​മാ​റി ആ​ലു​വ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര​നെ ജോ​ലി​ക്കി​ടെ പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ചു. ഇതേത്തുടർന്ന് ഇ​ന്ന​ലെ ചേ​ർ​ന്ന അ​ടി​യ​ന്തി​ര കൗ​ൺ​സി​ൽ യോ​ഗ ശു​പാ​ർ​ശ പ്ര​കാ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ആ​ലു​വ ന​ഗ​ര​സ​ഭ പ​രാ​തി ന​ൽ​കി.

ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലെ നൈ​റ്റ് വാ​ച്ച്‌​മാ​നെ​യാ​ണ് ഡ്യൂ​ട്ടി​ക്കി​ട​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ര​ൻ കൂ​ടി​യാ​യി​രു​ന്ന ടി.​എ. സു​ധീ​റി​നെ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് എ​ത്തി​യാ​ണ് കൊ​ണ്ടു​പോ​യ​ത്. ഡ്യൂ​ട്ടി​യി​ൽ ആ​ണെ​ന്നും മേ​ല​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും സുധീർ പ​റ​ഞ്ഞെ​ങ്കി​ലും പോലീസ് അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു.


വിവരമറിഞ്ഞ് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ ഓ​ഫീ​സി​ൽ എ​ത്തി സ​ബ് ഇ​ൻ​സ്പെ​ക്ട​റു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും പോലീസ് വ​ഴ​ങ്ങി​യി​ല്ലത്രേ.

ആ​ളു​മാ​റി​യെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ രാ​തി 9.30 ഓ​ടെ സ്റ്റേ​ഷ​നി​ൽ നി​ന്നും സു​ധീ​റി​നെ വി​ട്ട​യയ്​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ര​നെ ആ​ളു​മാ​റി​യും ഓ​ഫീ​സ് മേ​ല​ധി​കാ​രി​ക​ളെ അ​റി​യി​ക്കാ​തെ​യും ക​സ്റ്റ​ഡി​യി​ലെ​ത്ത​തി​നെ​തി​രെ ആ​ലു​വ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.

മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഓ​ഫീ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തു​ത​ന്നെ​യാ​ണ് പോ​ലീ​സി​ന്‍റെ ഈ ​ന​ട​പ​ടി ഉ​ണ്ടാ​യ​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.ഒ. ജോ​ൺ ആരോപിച്ചു.