അ​ങ്ക​മാ​ലി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നി​ല്‍ ശീ​തീ​ക​രി​ച്ച വി​ശ്ര​മ​കേ​ന്ദ്രം തു​റ​ന്നു
Saturday, October 19, 2024 4:37 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി​യി​ല്‍ നി​ന്നു​ള്ള കെ​എ​സ്ആ​ര്‍​ടി​സി യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​നി കൂ​ളാ​യി വി​ശ്ര​മി​ക്കാം. ബ​സ് സ്റ്റേ​ഷ​നി​ല്‍ പു​തു​താ​യി സ​ജ്ജ​മാ​ക്കി​യ ശീ​തീ​ക​രി​ച്ച വി​ശ്ര​മ കേ​ന്ദ്രം ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. സം​സ്ഥാ​ന​ത്തെ മൂ​ന്നാ​മ​ത്തേ​തും ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ​യു​മാ​ണ് ഈ ​സം​വി​ധാ​നം. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ മു​ഴു​വ​ന്‍ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കം​പ്യൂ​ട്ട​റൈ​സേ​ഷ​ന്‍ ഉ​ട​ന്‍ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തി​നാ​യി എം​എ​ല്‍​എ​മാ​രു​ടെ ഫ​ണ്ടി​ല്‍ നി​ന്ന് 10 ല​ക്ഷം രൂ​പ വീ​തം സ്വ​രൂ​പി​ക്കും. തു​ക എം​എ​ല്‍​എ​മാ​ര്‍ ന​ല്‍​കി തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം ബ​സു​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ പെ​യ്‌​മെ​ന്‍റ് സം​വി​ധാ​നം കൊ​ണ്ടു​വ​രും. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​തു പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഡെ​ബി​റ്റ് കാ​ര്‍​ഡു​ക​ള്‍ വ​ഴി​യും ഗൂ​ഗി​ള്‍ പേ ​പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ മു​ഖേ​ന​യും ടി​ക്ക​റ്റ് തു​ക ന​ല്‍​കാ​നാ​കും.


സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍, അ​വ​യു​ടെ റൂ​ട്ട്, എ​ത്തു​ന്ന സ്റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വ അ​റി​യു​ന്ന​തി​നു​ള്ള മൊ​ബൈ​ല്‍ ആ​പ്പ് ഒ​രു​ക്കും. ഈ ​ആ​പ് വ​ഴി സീ​റ്റ് ബു​ക്ക് ചെ​യ്യാ​നു​മാ​കും. വി​വോ ബി​സി​ന​സ് ഓ​പ്പ​റേ​ഷ​ന്‍ മേ​ധാ​വി പ്ര​സാ​ദ് മു​ള്ള​നാ​റ​മ്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ചെ​യ​ര്‍​മാ​ന്‍ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​എ​സ്. പ്ര​മോ​ദ് ശ​ങ്ക​ര്‍, ജോ​സ​ഫ് ജേ​ക്ക​ബ്, ജി.​പി. പ്ര​ദീ​പ് കു​മാ​ര്‍, ഷ​റ​ഫ് മു​ഹ​മ്മ​ദ്, റോ​ഷ്‌​ന അ​ലി​ക്കു​ഞ്ഞ്, കെ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, ലി​ബി​ന്‍ തോ​മ​സ്, പി.​എ. അ​ഭി​ലാ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.