ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ നൂ​ത​ന രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​നം മാ​തൃ​ക: മ​ന്ത്രി പി. ​രാ​ജീ​വ്
Sunday, October 20, 2024 2:18 AM IST
കൊ​ച്ചി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ നൂ​ത​ന രീ​തി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​നം രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഇ​ന്ത്യ​ന്‍ സൊ​സൈ​റ്റി ഓ​ഫ് ന്യൂ​റോ റേ​ഡി​യോ​ള​ജി കോ​ണ്‍​ഫ​റ​ന്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കൊ​ച്ചി റ​മ​ദ​യി​ല്‍ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ മ​സ്തി​ഷ്‌​ക, ന​ട്ടെ​ല്ല് രോ​ഗ​ങ്ങ​ളു​ടെ അ​തി​നൂ​ത​ന രോ​ഗ​നി​ര്‍​ണ​യ മാ​ര്‍​ഗ​ങ്ങ​ളും ചി​കി​ത്സാ രീ​തി​ക​ളു​മാ​ണ് ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. ഇ​ന്ത്യ​യി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ര്‍​മാ​രും പ്ര​മു​ഖ മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളു​മ​ട​ക്കം ഇ​രു​ന്നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.


രാ​ജ​ഗി​രി അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​യ് കി​ളി​ക്കു​ന്നേ​ല്‍, ഐ​എ​സ്എ​ന്‍​ആ​ര്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ശൈ​ലേ​ഷ് ബി. ​ഗേ​ക്ക്‌​വാ​ദ്, സെ​ക്ര​ട്ട​റി ഡോ. ​അ​ജ​യ് കു​മാ​ര്‍, രാ​ജ​ഗി​രി മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജി​ജി കു​രു​ട്ടു​കു​ളം, ഓ​ര്‍​ഗ​നൈ​സിം​ഗ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി. കേ​ശ​വ​ദാ​സ്, ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​മ​നീ​ഷ ജോ​ഷി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.