എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ നേ​തൃ​സം​ഗ​മം
Saturday, October 19, 2024 4:37 AM IST
കോ​ത​മം​ഗ​ലം : എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ത​മം​ഗ​ലം അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​ന്ന ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന നേ​തൃ​സം​ഗ​മം ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ത​മം​ഗ​ലം അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ 159 ബൂ​ത്ത് ക​മ്മി​റ്റി​ക​ളി​ൽ നി​ന്നു​ള്ള എ​ന്‍റെ നാ​ട് ഭാ​ര​വാ​ഹി​ക​ളും ബൂ​ത്ത് ത​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​മാ​ണ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

30 മു​ത​ൽ അ​ടു​ത്ത​മാ​സം മൂ​ന്ന് വ​രെ എ​ന്‍റെ നാ​ട് പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ഭ​വ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് രോ​ഗി​ക​ളാ​യ​വ​രു​ടെ​യും മ​റ്റ് ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി​ട്ടാ​ണ് നേ​തൃ​സം​ഗ​മം ന​ട​ത്തി​യ​ത്. ജോ​ർ​ജ് അ​ന്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ജെ എ​ൽ​ദോ​സ്, ജ​യിം​സ് കോ​റ​ന്പേ​ൽ, ജോ​ഷി കു​ര്യാ​ക്കോ​സ്, എ​ൽ​ദോ​സ് വ​ർ​ഗീ​സ്, പി.​എ. പാ​ദു​ഷ, സി.​കെ. സ​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.