പ്ര​മു​ഖ ക​മ്പ​നികളുടെ പേ​രി​ല്‍ ത​ട്ടി​പ്പ്; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്
Sunday, October 20, 2024 2:18 AM IST
കൊ​ച്ചി: പ്ര​മു​ഖ ഇ​ല​ക്‌​ട്രി​ക് സ്‌​കൂ​ട്ട​ര്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ വെ​ബ് സൈ​റ്റ് നി​ര്‍​മി​ച്ച് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന സം​ഘ​ങ്ങ​ള്‍​ക്കെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. പ്ര​മു​ഖ ഇ​ല​ക്‌​ട്രി​ക് സ്‌​കൂ​ട്ട​ര്‍ നി​ര്‍​മാ​താ​ക്ക​ളു​ടേ​ത് എ​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ല്‍ തോ​ന്നു​ന്ന ത​ര​ത്തി​ല്‍ വ്യാ​ജ വെ​ബ്‌​സൈ​റ്റ് നി​ര്‍​മി​ച്ച് കു​റ​ഞ്ഞ വി​ല​യ്ക്ക് വാ​ഹ​നം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പു​തി​യ ത​ട്ടി​പ്പ്.

ഇ​തി​നാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ ത​ട്ടി​പ്പു​കാ​ര്‍ വ്യാ​ജ ബു​ക്കിം​ഗ് ഓ​ഫ​റു​ക​ളും വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. വെ​ബ്‌​സൈ​റ്റ് വ്യാ​ജ​മാ​ണെ​ന്ന് അ​റി​യാ​തെ ഇ​തി​ലേ​ക്ക് എ​ത്തു​ന്ന​വ​ര്‍ പ്ര​മു​ഖ ക​മ്പ​നി​യു​ടെ വാ​ഹ​നം കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭി​ക്കു​മെ​ന്ന് അ​റി​യു​ന്ന​തോ​ടെ പ​ണം അ​ട​ച്ച് ബു​ക്ക് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.


സൂ​ക്ഷ്മ പ​രി​ശോ​ധ​ന
വേ​ണം

ഇ​ത്ത​രം വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ള്‍ തി​രി​ച്ച​റി​യു​ന്ന​തി​ന് അ​വ​യു​ടെ വി​ലാ​സം സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. യ​ഥാ​ര്‍​ഥ വെ​ബ്‌​സൈ​റ്റി​ല്‍​നി​ന്ന് ഒ​ന്നോ ര​ണ്ടോ അ​ക്ഷ​ര​ങ്ങ​ള്‍ തെ​റ്റി​ച്ചാ​കും വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ളു​ടെ വി​ലാ​സം.

വി​ളി​ക്കാം
1930

കു​റ​ഞ്ഞ വി​ല​യ്ക്ക് വാ​ഹ​ന ബു​ക്കിം​ഗ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന വെ​ബ്‌​സൈ​റ്റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത​യും നി​യ​മ​സാ​ധു​ത​യും പ​രി​ശോ​ധി​ച്ച് മാ​ത്ര​മേ ബു​ക്കിം​ഗ് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​വൂ. ഇ​ത്ത​രം ത​ട്ടി​പ്പ് ശ്ര​ദ്ധ​യി​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ത​ന്നെ 1930 എ​ന്ന ന​മ്പ​റി​ല്‍ സൈ​ബ​ര്‍ പോ​ലീ​സി​നെ അ​റി​യി​ക്കേ​ണ്ട​താ​ണ്.