ഈ ​ബാ​ഗു​ക​ളി​ലു​ണ്ട്, പ്ര​കൃ​തി​യോ​ടു​ള്ള ക​രു​ത​ല്‍
Saturday, October 19, 2024 4:37 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലെ പ​ച്ച​ക്ക​റി ക​ട​ക​ളി​ല്‍ നി​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യാ​ല്‍ ത​ത്കാ​ലം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ത​രി​ല്ല. പ​ക​രം മ​നോ​ഹ​ര​മാ​യ പേ​പ്പ​ര്‍ ബാ​ഗു​ക​ളി​ലാ​കും അ​വ​ര്‍ പു​ഞ്ചി​രി​ച്ചു​കൊ​ണ്ടു പ​ച്ച​ക്ക​റി​ക​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും കൈ​മാ​റു​ക. പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​ന്‍ ഒ​രു കൂ​ട്ടം വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലാ​ണ് മാ​ര്‍​ക്ക​റ്റി​ലെ മാ​റ്റ​ത്തി​നു പി​ന്നി​ല്‍.

എ​റ​ണാ​കു​ളം സെന്‍റ് മേ​രീ​സ് സി​ജി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണു ക​ട​ക​ളി​ലേ​ക്കു പേ​പ്പ​ര്‍ ബാ​ഗു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്. പ്ലാ​സ്റ്റി​ക് പ്ര​തി​രോ​ധ, ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലെ പ​ച്ച​ക്ക​റി ക​ട​ക​ളി​ലേ​ക്കു വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത് 500 പേ​പ്പ​ര്‍ ബാ​ഗു​ക​ളാ​ണ്.

സ്‌​കൂ​ളി​ലും വീ​ടു​ക​ളി​ലും പ​ഠ​ന​ത്തി​ന്‍റെ ഇ​ട​വേ​ള​ക​ളി​ല്‍ കി​ട്ടി​യ സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പേ​പ്പ​ര്‍ ബാ​ഗു​ക​ളു​ടെ നി​ര്‍​മാ​ണം ന​ട​ത്തി​യ​ത്. വീ​ടു​ക​ളി​ലും സ്‌​കൂ​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച ന്യൂ​സ് പേ​പ്പ​റു​ക​ള്‍ വെ​ട്ടി​യൊ​രു​ക്കി ഒ​ട്ടി​ച്ചു ബ​ല​പ്പെ​ടു​ത്തി​യാ​ണ് ബാ​ഗു​ക​ള്‍ ഒ​രു​ക്കി​യ​ത്. കൈ​കാ​ര്യം ചെ​യ്യ​ല്‍ എ​ളു​പ്പ​മാ​ക്കാ​ന്‍ പ്ര​കൃ​തി സൗ​ഹൃ​ദ​പ​ര​മാ​യ നൂ​ലും ബാ​ഗു​ക​ളി​ല്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.


സ്‌​കൂ​ളി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പേ​പ്പ​ര്‍ ബാ​ഗ് നി​ര്‍​മാ​ണ​വും വി​ത​ര​ണ​വു​മെ​ന്നു പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ലി​ന്‍​സി ജോ​സ് അ​റി​യി​ച്ചു. എ​ന്‍​എ​സ്എ​സ് ചു​മ​ത​ല​യു​ള്ള ജെ​റി​ന്‍ ആ​ന്‍, ആ​ശ സാ​റ മാ​മ്പി​ള്ളി ലീ​ഡ​ര്‍​മാ​രാ​യ ആ​ല്‍​വി​യ മ​രി​യ ജോ​സ്, അ​ന്ന ജോ ​മ​രി​യ എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.