എന്‍റെ നാട് ജനകീയ കൂട്ടായ്മ ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീം രൂപീകരിച്ചു
Tuesday, October 22, 2024 2:09 AM IST
കോ​ത​മം​ഗ​ലം: എ​ന്‍റെ നാ​ട് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ൽ ഗ്രീ​ൻ ആ​ർ​മി എ​ന്ന പേ​രി​ൽ നൂ​റോ​ളം പേ​ര​ട​ങ്ങു​ന്ന ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീം ​രൂ​പീ​ക​രി​ച്ചു. ദു​ര​ന്ത​ങ്ങ​ളും മ​റ്റ് അ​പ​ക​ട​ങ്ങ​ളും ക​ഷ്ട​ത​ക​ളു​മു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ നാ​ടി​ന് കൈ​ത്താ​ങ്ങാ​കാ​ൻ വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീം ​രൂ​പീ​ക​രി​ച്ച​തെ​ന്ന് എ​ന്‍റെ നാ​ട് ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം പ​റ​ഞ്ഞു.

ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ന​ട​ന്ന രൂ​പീ​ക​ര​ണ യോ​ഗം ഷി​ബു തെ​ക്കും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ജെ. എ​ൽ​ദോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ടു​ക്കി ജി​ല്ലാ എ​സ്പി​സി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ അ​ജി അ​ര​വി​ന്ദ്, ഡോ. ​ഗ്രീ​ഷ്മ കൃ​ഷ്ണ​ല​ത, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ കോ​ത​മം​ഗ​ലം നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​കെ. ബി​നോ​യ്, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ എം. ​അ​നി​ൽ​കു​മാ​ർ, കെ.​എ​ൻ. ബി​ജു എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.