ഇ​ഞ്ച​ത്തൊ​ട്ടി ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സി​ന് പു​തി​യ വാ​ഹ​നം ന​ൽ​കി
Monday, October 21, 2024 1:40 AM IST
കോ​ത​മം​ഗ​ലം: ഇ​ഞ്ച​ത്തൊ​ട്ടി പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ഞ്ച​ത്തൊ​ട്ടി ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സി​ന് പു​തി​യ വാ​ഹ​നം ന​ൽ​കി. ഇ​ഞ്ച​ത്തൊ​ട്ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ, മൂ​ന്നാ​ർ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ജോ​ബ് ജെ. ​നേ​ര്യാം​പ​റ​ന്പി​ൽ, കോ​ത​മം​ഗ​ലം അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഡ​യ​റ​ക്ട​ർ പ്രി​യ​മോ​ൾ തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ദാ​നി, കെ.​എ​ഫ്. ഷ​ഹ​നാ​സ്, കെ.​കെ. ഗോ​പി, മി​നി മ​നോ​ഹ​ര​ൻ, കെ.​കെ. ശി​വ​ൻ, ജി.​ജി. സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​ന്യ​മൃ​ഗ​ശ​ല്യം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ഇ​ഞ്ച​ത്തൊ​ട്ടി​യി​ൽ 11 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഫെ​ൻ​സിം​ഗി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.