കുട്ടന്പുഴ പഞ്ചായത്തിൽ രണ്ട് അങ്കണവാടികൾ സ്മാർട്ടായി
Tuesday, October 22, 2024 2:09 AM IST
കോ​ത​മം​ഗ​ലം: കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ സ്മാ​ർ​ട്ടാ​ക്കി​യ ര​ണ്ട് അ​ങ്ക​ണ​വാ​ടി​ക​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​മ​ല​യാ​ർ ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ട അ​ഞ്ചാം വാ​ർ​ഡി​ലെ ന​ന്പ​ർ 119 പ​ല​വ​ൻ​പ​ടി, ഏ​ഴാം വാ​ർ​ഡി​ലെ ന​ന്പ​ർ 102 വെ​ള്ളാ​രം​കു​ത്ത് എ​ന്നീ അ​ങ്ക​ണ​വാ​ടി​ക​ളാ​ണ് സ്മാ​ർ​ട്ടാ​ക്കി​യ​ത്.


ഇ​വ ര​ണ്ടും കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ആ​ദി​വാ​സി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ഠി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​ക​ളാ​ണ്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.