കാ​റി​ന് മു​ക​ളി​ൽ മരക്കൊന്പ് വീ​ണു; ആളപായമില്ല
Tuesday, October 22, 2024 2:09 AM IST
മൂ​വാ​റ്റു​പു​ഴ: ശ​ക്ത​മാ​യ കാ​റ്റി​ൽ ടാ​ക്സി കാ​റി​ന് മു​ക​ളി​ൽ മ​ര​ക്കൊ​ന്പ് ഒ​ടി​ഞ്ഞു​വീ​ണു. കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ആ​ര​ക്കു​ഴ സ്വ​ദേ​ശി​യാ​യ സ​ണ്ണി പ​രി​ക്കേ​ൽ​ക്കാ​തെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ 6.30ഓ​ടെ മൂ​വാ​റ്റു​പു​ഴ നെ​ഹ്റു പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്കാ​ണ് ത​ണ​ൽ മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണ​ത്.
വാ​ഹ​ന​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ശി​ഖ​രം ഒ​ടി​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​ഗ്നി ര​ക്ഷാ​സേ​ന​യെ​ത്തി മ​ര​ക്കൊ​ന്പ് മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.


സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ അ​നീ​ഷ് കു​മാ​ർ, ഓ​ഫീ​സ​ർ​മാ​രാ​യ അ​ർ​ജു​ൻ, റി​യാ​സ്, സ​രി​ത്, ഷി​ബു പി. ​ജോ​സ​ഫ്, ശി​വ​പ്ര​സാ​ദ്, അ​ഭി​ന​ന്ദ്, ഹോം ​ഗാ​ർ​ഡ്മാ​രാ​യ ഷി​ഹാ​ബ്, ടോ​മി, ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റോ​ഡി​ൽ നി​ന്നു മ​ര​ക്കൊ​ന്പു​ക​ൾ നീ​ക്കം ചെ​യ്ത​ത്.