തൃ​ക്കാ​ക്ക​ര​യി​ൽ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു
Saturday, October 19, 2024 4:37 AM IST
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത കൈ​വ​രി​ച്ച​താ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാന സ​ർ​ക്കാ​രി​ന്‍റെ ഡി​ജി കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ന​ഗ​ര​സ​ഭാ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​മാ തോ​മ​സ് എം​എ​ൽ​എ​യാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഇ​ൻ​ഫോ​പാ​ർ​ക്ക് സിഇഒ സു​ശാ​ന്ത് കു​റു​ന്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്‌​തു.

ന​ഗ​ര​സ​ഭാ​ അധ്യ​ക്ഷ രാ​ധാ​മ​ണി പി​ള്ള അ​ധ്യ​ക്ഷ​യാ​യി. സ്ഥരംസ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ നൗ​ഷാ​ദ് പ​ല്ല​ച്ചി, സ്‌​മി​ത സ​ണ്ണി, ഉ​ണ്ണി കാ​ക്ക​നാ​ട്, സു​നീ​റ ഫി​റോ​സ്, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് എം.​കെ. ച​ന്ദ്ര​ബാ​ബു, കൗ​ൺ​സി​ല​ർ​മാ​രാ​യ എ.​എ. ഇ​ബ്രാ​ഹിം​കു​ട്ടി, ടി.​ജി.​ ദി​നൂ​പ്, അ​ബ്ദു ഷാ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.


വാ​ർ​ഡ് അ​ടി​സ്‌​ഥാ​ന​ത്തി​ൽ 860 വൊ​ള​ൻഡി​യ​ർ​മാ​രെ നി​യോ​ഗി​ച്ചാ​ണ് പ്രാ​യ​മാ​യ​വ​ർ​ക്കു​ൾ​പ്പെ​ടെ പ്രാ​ഥ​മി​ക ഡി​ജി​റ്റ​ൽ പ​രിശീലനം ന​ൽ​കി​യ​ത്. തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​ത കോ​ള​ജ്, ഗ​വ.​ മോ​ഡ​ൽ എ​ൻ​ജി​നി​യ​റിംഗ് കോ​ള​ജ്, കെ​എം​എം കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബ​ശ്രീ, ആ​ശാ വ​ർ​ക്ക​ർ​മാ​രു​മാ​യി​രു​ന്നു വൊ​ള​ൻഡിയ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.