സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ത്രോ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് സമാപിച്ചു
Sunday, October 20, 2024 2:18 AM IST
പെ​രു​മ്പാ​വൂ​ർ: സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ത്രോ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് കൂ​വ​പ്പ​ടി സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്നു. കോ​ട​നാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.ബി. സാ​ലു ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷീ​ജ ഫ​ർ​ണാ​ണ്ട​സ്, സ്കൂ​ൾ​ മാ​നേ​ജ​ർ സി​സ്റ്റ​ർ പു​ഷ്പ​റാ​ണി, ബി​നോ​യ്, കെ.എ​ൻ. സി​മി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഏ​ഴ് സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. സീ​നി​യ​ർ മ​ത്സ​ര​ങ്ങ​ളി​ൽ ആ​ൺ വി​ഭാ​ഗ​ത്തി​ൽ തി​രു​വാ​ണി​യൂ​ർ സ്റ്റെ​ല്ലാ മേ​രീ​സും പെ​ൺ വി​ഭാ​ഗ​ത്തി​ൽ കൂ​വ​പ്പ​ടി സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ളും ചാ​മ്പ്യ​ന്മാ​രാ​യി. ജൂ​ണിയ​ർ മ​ത്സ​ര​ങ്ങ​ളി​ൽ തി​രു​വാ​ണി​യൂ​ർ സ്റ്റെ​ല്ലാ മേ​രീ​സ് വി​ജ​യി​ക​ളാ​യി. കൂ​വ​പ്പ​ടി സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ൾ റ​ണ്ണ​ർ അ​പ്പും ക​ര​സ്ഥ​മാ​ക്കി.