രാ​ജ​ഗി​രി ഇ​ന്‍​ഫ്‌​ളോ​റെ-24; ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ചാന്പ്യന്മാർ
Sunday, October 20, 2024 2:18 AM IST
കൊ​ച്ചി: കാ​ക്ക​നാ​ട് രാ​ജ​ഗി​രി സെ​ന്‍റ​ര്‍ ഫോ​ര്‍ ബി​സി​ന​സ് സ്റ്റ​ഡീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റു​ക​ളി​ല്‍ ഒ​ന്നാ​യ 'ഇ​ന്‍​ഫ്‌​ളോ​റെ 24'ന് ​രാ​ജ​ഗി​രി കാ​ക്ക​നാ​ട് കോ​ള​ജ് കാ​മ്പ​സി​ല്‍ തു​ട​ക്ക​മാ​യി.

ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​യ ഡോ​ള്‍​ഫി​ന്‍ ഷി​പ്പിം​ഗ് ലൈ​ന്‍ (യു​കെ) ലി​മി​റ്റ​ഡ് പ്ര​തി​നി​ധി​ക​ളാ​യ യാ​സീ​ന്‍ അ​ഹ​മ്മ​ദ്, അ​മാ​ന്‍ അ​ഹ​മ്മ​ദ്, രാ​ജ​ഗി​രി വാ​ലി കാ​മ്പ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ഫ്രാ​ന്‍​സി​സ് സെ​ബാ​സ്റ്റ്യ​ന്‍, ഡോ. ​അ​രു​ണ്‍ എ. ​ഏ​ലി​യാ​സ്, ഫാ​ക്വ​ല്‍​റ്റി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​സൂ​സ​ന്‍ മാ​ത്യു, അ​ര്‍​ജു​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കോ​ള​ജു​ക​ളി​ല്‍ നി​ന്ന് മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫെ​സ്റ്റി​ൽ പാ​ങ്കാ​ളി​ക​ളാ​കും. ആ​ദ്യ ദി​ന​ത്തി​ല്‍ മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ ബി​സി​ന​സ് കേ​ന്ദ്രീ​കൃ​ത വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​ലെ ക​ഴി​വു​ക​ള്‍ മു​ത​ല്‍ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ള്‍​വ​രെ പ​രി​ശോ​ധി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ല്‍ ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന്‍​ട്ര​ല്‍ കാ​മ്പ​സ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി.