സ്ത്രീ​ക​ളോ​ട് അ​വ​ഗ​ണ​ന​: പ്ര​ഫ. എം.​കെ. സാ​നു
Sunday, October 20, 2024 2:18 AM IST
കൊ​ച്ചി: കേ​ര​ള​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്ത്രീ​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന ഇ​ന്നും തു​ട​രു​ന്നു​ണ്ടെ​ന്നു പ്ര​ഫ.​ എം.​കെ.​ സാ​നു. സ്ത്രീ​ക്കാ​ണ് കൂ​ടു​ത​ല്‍ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടും ഇ​ച്ഛാ​ശ​ക്തി​യോ​ടും കൂ​ടി പ​ല കാ​ര്യ​ങ്ങ​ളും സ​മൂ​ഹ​ത്തി​ൽ ചെ​യ്യാ​നാ​കു​ക​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റും ല​ളി​താം​ബി​ക അ​ന്ത​ര്‍​ജ​നം സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ്ത്രീ ​സാ​ഹി​ത്യ​വേ​ദി​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​ഫ. സാ​നു. സ്ത്രീ ​സാ​ഹി​ത്യ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ നി​ർ​വ​ഹി​ച്ചു.


ചാ​വ​റ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​ര്‍​വവി​ജ്ഞാ​ന കോ​ശം ഡ​യ​റ​ക്ട​ര്‍ ഡോ. ​മ്യൂ​സ് മേ​രി ജോ​ര്‍​ജ് പ്ര​ഭാ​ഷ​ണം ന​ട​ത്തി.