സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍​ന്നുന​ല്‍​കി ഫി​സാ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍
Sunday, October 20, 2024 2:18 AM IST
അ​ങ്ക​മാ​ലി: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ംപ്യൂട്ട​ര്‍ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​യും നി​ര്‍​മി​ത ബു​ദ്ധി​യു​ടെ​യും ബാ​ല​പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍​ന്ന് ഫി​സാ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍. മൂ​ക്ക​ന്നൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് പ​ബ്ലി​ക് സ്‌​കൂ​ള്‍, ചെ​ങ്ങ​ല്‍ സെ​നന്‍റ് ജോ​സ​ഫ് ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് അ​റി​വു​ക​ള്‍ പ​ക​ര്‍​ന്നു ന​ല്‍​കി​യ​ത്.

ഫി​സാ​റ്റി​ലെ എം​സി​എ വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍​ന്നു ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.


ക​ംപ്യൂട്ട​ര്‍ സ​യ​ന്‍​സ് ആ​പ്ലി​ക്കേ​ഷ​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ.​ദീ​പ മേ​രി മാ​ത്യൂ​സ്, അ​ധ്യാ​പ​ക​രാ​യ മ​ഞ്ജു ജോ​യ്, ഡോ. ​രാ​ഖി വേ​ണു​ഗോ​പാ​ല്‍, ഡോ. ​കെ.​യു.​ഷ​ഹാ​ന, ടി.​ജോ​യ്സ്, സ്റ്റു​ഡ​ന്‍റ് കോ​ ഓര്‍​ഡി​നേ​റ്റ​റു​മാ​രാ​യ വി.​അ​ഭി​ജി​ത്ത്, എ​ബി​ന്‍ ജോ​സ്, ജോ ​ജോ​ണ്‍ ഷെ​റ​ന്‍, സ​ബീ​ഹാ ക​മ്പാ​ല തെ​ക്കു​മു​റി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.