തു​ട​ർപ​രി​ശീ​ല​നം ന​ൽ​കി കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ ഉ​റ​പ്പാ​ക്കും: മ​ന്ത്രി
Sunday, October 20, 2024 2:18 AM IST
ക​ള​മ​ശേ​രി: തു​ട​ർ പ​രി​ശീ​ല​നം ന​ൽ​കി കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി സ്കി​ല്ലിം​ഗ് ക​ള​മ​ശേ​രി യൂ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ൽ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

50 ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. മൂ​വാ​യി​ര​ത്തി​ൽപ്പരം ഒ​ഴി​വു​ക​ളി​ലേ​ക്കാ​യി​രു​ന്നു അ​ഭി​മു​ഖം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 377 പേ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സ്കൈ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് തൊ​ഴി​ൽ മേ​ള​യാ​ണ് ക​ള​മ​ശേ​രി ഐടിഐ യി​ൽ ന​ട​ന്ന​ത്.

പ്ല​സ് ടു, ​ഐടിഐ, ഡി​പ്ലോ​മ, ഡി​ഗ്രി യോ​ഗ്യ​ത​യു​ള്ള​വ​രാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ലും പു​റ​ത്തു​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ആ​ല​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ്യ തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. ഏ​ലൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ.ഡി. സു​ജി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​രേ​ഷ് മു​ട്ട​ത്തി​ൽ, ശ്രീ​ല​ത ലാ​ലു എ​ന്നി​വ​ർ സം​സാ​രി​ച്ചു.