ക​ള​ഞ്ഞു കി​ട്ടി​യ പ​ണ​​മ​ട​ങ്ങി​യ പ​ഴ്സ് തി​രി​ച്ചു ന​ൽ​കി യു​വ​തി മാ​തൃ​ക​യാ​യി
Monday, October 21, 2024 1:40 AM IST
തൃ​പ്പൂ​ണി​ത്തു​റ: വ​ഴി​യി​ൽനി​ന്നു ക​ള​ഞ്ഞുകി​ട്ടി​യ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ പ​ഴ്സ് തി​രി​ച്ചു ന​ൽ​കി യു​വ​തി മാ​തൃ​ക​യാ​യി. തൃ​പ്പൂ​ണി​ത്തു​റ സ്റ്റാ​ച്യു ജം​ഗ്ഷ​ന​ടു​ത്തു​ള്ള ക​ട​യി​ൽ നി​ന്ന് മ​ക​ളു​ടെ പി​റ​ന്നാ​ളി​നു​ള്ള വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങി ഇ​റ​ങ്ങു​മ്പോ​ഴാ​ണ് വ​ഴി​യി​ൽ നി​ന്നും തൃ​പ്പൂ​ണി​ത്തു​റ തെ​ക്കും​ഭാ​ഗം ക​ട​വി​ൽ ശ്രീ​ക​ല സ​ജീ​വി​ന് 18,300 രൂ​പ​യും ഐഡി, എടിഎം കാ​ർ​ഡു​ക​ൾ, മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ​യുമ​ട​ങ്ങി​യ പേ​ഴ്സ് ല​ഭി​ച്ച​ത്.

ഉ​ട​ൻ പൊ​തു പ്ര​വ​ർ​ത്ത​ക​നും സ​ഹോ​ദ​ര​നു​മാ​യ രാ​ജ​ൻ പ​ന​ക്ക​ലി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് ഹി​ൽ​പാ​ല​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​ഴ്സ് ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.


ലോ​ഗി​ൻ നെ​റ്റ് എ​ന്ന ഓ​ൺ​ലൈ​ൻ സ​ർ​വീ​സ് സെ​ന്‍ററിന്‍റെ ഉ​ട​മ​യാ​ണ് ശ്രീ​ക​ല. സ്വ​ന്ത​മാ​യി ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റ് ന​ട​ത്തു​ന്ന പാ​ല​ക്കാ​മ​റ്റം മി​ഥു​ൻ ത​ങ്ക​പ്പ​ൻ ഇ​തി​ന് മു​ൻ​പ് ത​ന്നെ പേ​ഴ്സ് ക​ള​ഞ്ഞു പോ​യ​താ​യി സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്കി​യി​രു​ന്നു. ക​ട​ക​ളി​ൽ നി​ന്നും ക​ള​ക്ഷ​ൻ തു​ക ശേ​ഖ​രി​ച്ച് മ​ട​ങ്ങു​മ്പോ​ഴാ​ണ് പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് മി​ഥു​നെ പ​ഴ്സ് കി​ട്ടി​യ വി​വ​രം വി​ളി​ച്ച​റി​യി​ക്കു​ക​യും എഎ​സ്ഐ ടെ​ല​ക്സ് മോ​ൻ ബ​ർ​ണാ​ഡി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ​ഴ്സ് ശ്രീ​ക​ല തി​രി​കെ ഏ​ല്പി​ക്കു​ക​യു​മാ​യി​രു​ന്നു.